UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

3371

താത്ക്കാലിക ജീവനക്കാരുടെ വേതനം

ശ്രീ. ജെയിംസ് മാത്യൂ

() എന്‍.ആര്‍.എച്ച്.എം. ആശുപത്രികളില്‍ താല്‍ക്കാലികമായി ജീവനക്കാരെ നിയമിക്കേണ്ട സന്ദര്‍ഭങ്ങളില്‍ പഞ്ചായത്ത് ഫണ്ടില്‍ നിന്നും വേതനം നല്‍കിയിരുന്ന കാര്യം ശ്രദ്ധയില്‍പെട്ടിരുന്നോ;

(ബി) എങ്കില്‍ ഇങ്ങനെ വേതനം നല്‍കുന്നതിനുള്ള പഞ്ചായത്തിന്റെ അധികാരം നിറുത്തലാക്കിക്കൊണ്ട്ഉത്തരവായിട്ടുണ്ടോ;

(സി) ഇതിന്റെ ഭാഗമായി അത്യാവശ്യ ജീവനക്കാരില്ലാതെ ആശുപത്രികളുടെ പ്രവര്‍ത്തനം മുടങ്ങുന്നകാര്യം മനസ്സിലാക്കിയിട്ടുണ്ടോ;

(ഡി) സ്ഥിരമായി ജീവനക്കാരെ നിയമിക്കുന്നതുവരെ താല്‍കാലിക ജീവനക്കാര്‍ക്ക് വേതനം നല്‍കുന്നതിനുള്ള പഞ്ചായത്തുകളുടെ അധികാരം പുന:സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

3372

വീടുകള്‍ക്ക് നികുതി ഒഴിവാക്കല്‍

ശ്രീ. കെ. ദാസന്‍

സുനാമി ദുരിതാശ്വാസത്തില്‍ ഉള്‍പ്പെടുത്തി ഇന്‍സിറ്റു പദ്ധതി പ്രകാരം നിര്‍മ്മിച്ച വീടുകള്‍ക്ക് വീട് നികുതി ഒഴിവാക്കി കൊടുക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ?

3373

കണ്ണൂര്‍ കണ്‍ടോണ്‍മെന്റ് കോളനിയിലെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ നടപടി

ശ്രീ. കെ.കെ. നാരായണന്‍

() കണ്ണൂര്‍ കണ്‍ടോണ്‍മെന്റ് കോളനിയിലെ അടിസ്ഥാന സൌകര്യങ്ങള്‍ ഇല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

3374

കല്യാശ്ശേരി പഞ്ചായത്തില്‍ ഒഴിവുള്ള തസ്തിക നികത്താന്‍ നടപടി

ശ്രീ.റ്റി.വി.രാജേഷ്

() ഒരു പഞ്ചായത്തില്‍ എന്തൊക്കെ തസ്തികകളാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ഒരേ ഗ്രേഡിലുള്ള പഞ്ചായത്തുകളില്‍ വ്യത്യസ്തമായി തസ്തികകള്‍ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; എങ്കില്‍ എന്തുകൊണ്ട് ;

(സി) കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി പഞ്ചായത്തില്‍ തസ്തികകള്‍ പുന:ക്രമീകരിക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ നിവേദനത്തില്‍ എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) പ്രസ്തുത പഞ്ചായത്തില്‍ പുനര്‍വിന്യാസം വഴിയുള്ള തസ്തികയില്‍ ഒഴിവുള്ള തസ്തികനികത്താന്‍ നടപടി സ്വീകരിയ്ക്കുമോ

3375

വൈപ്പിന്‍ മണ്ഡലത്തിലെ ഓട്ടോ-ടാക്സി സ്റാന്റുകള്‍

ശ്രീ.എസ്. ശര്‍മ്മ

വൈപ്പിന്‍ മണ്ഡലത്തിലെ ഓട്ടോ, ടാക്സി സ്റാന്റുകള്‍ എത്രയെന്നും അവ ഏതൊക്കെ പഞ്ചായത്തിലാണെന്നും വ്യക്തമാക്കാമോ; പുതുതായി സ്റാന്റ് അനുവദിക്കുന്നതിനുള്ള മാനദണ്ഡം എന്തെന്ന് വ്യക്തമാക്കാമോ

3376

ബഡ്സ് സ്കൂള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മങ്കട മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ബഡ്സ് സ്കൂള്‍ നിലവിലുണ്ടോ ;

(ബി) ഇല്ല എങ്കില്‍ എല്ലാ പഞ്ചായത്തുകളിലും ബഡ്സ് സ്കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടി സ്വികരിക്കുമോ

3377

പോലീസ് സ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം

ശ്രീ. .എം. ആരിഫ്

() അരൂര്‍ പോലീസ് സേറ്റഷന്‍ നിര്‍മ്മിക്കുന്നതിന് പഞ്ചായത്ത് വക സ്ഥലം അനുവദിച്ചുകൊണ്ടുള്ള പഞ്ചായത്ത് കമ്മിറ്റി തീരുമാനം അംഗീകാരത്തിനായി പഞ്ചായത്ത് ഡയറക്ടര്‍ക്ക് ലഭിച്ചുവോ;

(ബി) ആയതിന് അനുകൂലമായ തീരുമാനവും അംഗീകാരവും നല്‍കിയോ;

(സി ഇല്ല എങ്കില്‍ നല്‍കുന്നതിന് അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ

3378

പഞ്ചായത്ത് രൂപീകരിക്കുന്ന നടപടി

ശ്രീ. ആര്‍. രാജേഷ്

() മാവേലിക്കര നിയോജക മണ്ഡലത്തില്‍ ചാരുംമൂട് കേന്ദ്രമാക്കി ഒരു പഞ്ചായത്ത് രൂപീകരിക്കുന്നത് പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ അടിയന്തിര നടപടി കൈകൊള്ളുമോ 

3379

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

പഞ്ചായത്ത് ജീവനക്കാരുടെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിലനില്‍ക്കുന്ന കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശം നല്കുമോ

3380

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റുമാരുടെ ഒഴിവുകള്‍

ശ്രീ. കെ.എന്‍.. ഖാദര്‍

() ജില്ലാ പഞ്ചായത്തുകളില്‍ ഡെപ്യൂട്ടേഷന്‍ വഴി നികത്തപ്പെടേണ്ട കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റുമാരുടെ ഒഴിവുകള്‍ എത്രയെണ്ണമുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ ഡെപ്യൂട്ടേഷന്‍ വഴി നികത്താന്‍ നടപടി സ്വീകരിക്കുമോ

3381

കിലയുടെ പ്രവര്‍ത്തനം

ശ്രീ. പുരുഷന്‍ കടലുണ്ടി

() കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍ (കില)യുടെ സ്ഥാപന ലക്ഷ്യം എന്താണ്;

(ബി) ഒരേ സമയം എത്ര ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും അവിടെ പരിശീലന സൌകര്യമുണ്ട്; ഡീംഡ് യൂണിവേഴ്സിറ്റിയായി മാറുമ്പോള്‍ ഇന്നത്തെ ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിന് എന്ത് ബദല്‍ സംവിധാനമാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) വികേന്ദ്രീകൃത പരിശീലന പരിപാടികളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിന് എന്ത് സംവിധാനമാണ് ഉദ്ദേശിക്കുന്നത് ?

3382

കിലയിലെ അനധികൃത നിയമനങ്ങള്‍ക്കെതിരെ നടപടി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കിലയില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്തു നിരവധി അനധികൃത നിയമനങ്ങള്‍ നടത്തിയിട്ടുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അതെക്കുറിച്ച് അന്വേഷിച്ച് എത്രപേര്‍ക്ക് അത്തരത്തില്‍ അനധികൃത നിയമനം നല്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) അനധികൃത നിയമനം ലഭിച്ചവരെ ആരെയെങ്കിലും സ്ഥിരപ്പെടുത്തിയിട്ടുണ്ടോ

3383

കിലയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ തസ്തിക

ശ്രീ. ആര്‍. സെല്‍വരാജ്

() കേരള ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷ നിലെ നിലവിലുള്ള രണ്ട് ഡെപ്യൂട്ടി സയറക്ടര്‍ തസ്തിക നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഒഴിവുകള്‍ നികത്താന്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്

3384

ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികള്‍

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ.വി.ഡി. സതീശന്‍

ശ്രീ.എം.പി. വിന്‍സെന്റ്

ശ്രീ.ലൂഡി ലൂയിസ്

() ഗ്രാമസഭകളെ ശക്തിപ്പെടുത്തുന്നതിന് ‘കില’ എന്തെല്ലാം കര്‍മ്മ പദ്ധതികളാണ്ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഗ്രാമസഭകളില്‍ എം.എല്‍.എ മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നടപടി എടുക്കുമോ;

(സി) ഗ്രാമസഭയുടെ അധികാരങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നത്

3385

കൊടുവള്ളി ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് റോഡ് വികസനം

ശ്രീ. പി. റ്റി. . റഹീം

() കൊടുവള്ളി ഗ്രാമപഞ്ചായത്തിലെ മാര്‍ക്കറ്റ് റോഡ് വികസിപ്പിക്കുന്നതിന് ഏതെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) റോഡ് വികസനത്തിനായി വ്യാപാരി സമൂഹം സ്ഥലം വിട്ടു നല്‍കിയിട്ടുണ്ടോ ;

(സി) സ്ഥലം വിട്ടു നല്‍കിയപ്പോള്‍ പഞ്ചായത്ത് നല്‍കിയ ഉറപ്പുകള്‍ പാലിക്കാത്തത് മൂലം പൂനര്‍ നിര്‍മ്മാണം നടത്തിയ കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടു നല്‍കാത്ത പ്രശ്നം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

3386

ആശ്രയ പദ്ധതി കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ.തോമസ് ഉണ്ണിയാടന്‍

ശ്രീ.പി.സി. ജോര്‍ജ്

() സമൂഹത്തിലെ നിരാലംബര്‍ക്കായി നടപ്പാക്കുന്ന ആശ്രയ പദ്ധതിയുടെ നടത്തിപ്പ് നിരീക്ഷിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഉതകുന്ന പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ എല്ലാ പഞ്ചായത്തുകള്‍ക്കും സാധിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതി കാര്യക്ഷമമായി നടപ്പാക്കാത്ത പഞ്ചായത്തുകളുടെ വിവരങ്ങള്‍ ലഭ്യമാണോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും പദ്ധതിയുടെ നടത്തിപ്പ് ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിക്കുമോ

3387

വയോജനക്ഷേമത്തിന് വിവിധ പദ്ധതികള്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

ശ്രീ. മഞ്ഞളാംകുഴി അലി

ശ്രീ.വി.എം. ഉമ്മര്‍ മാസ്റര്‍

ശ്രീ.കെ.എന്‍.. ഖാദര്‍

() വയോജനങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ നിലവിലുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ ;

(ബി) വൃദ്ധജനങ്ങളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(സി) ഇവര്‍ക്ക് ഒത്തു ചേരുന്നതിനും, മാനസികോല്ലാസത്തിനും, ഇവരുടെ അറിവും, ശേഷിയും പ്രയോജനപ്പെടുത്തുന്നതിനും പഞ്ചായത്തു തലത്തില്‍ പദ്ധതികളെന്തെങ്കിലും ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഉപജീവനത്തിനും, ആരോഗ്യസംരക്ഷണത്തിനും, താമസത്തിനും സഹായം ആവശ്യമുള്ള വൃദ്ധജനങ്ങളുടെ കണക്കെടുപ്പു നടത്തി ആനുകൂല്യം ലഭ്യമാക്കുന്നതിന് പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്കുന്ന കാര്യം പരിശോധിക്കുമോ

3388

വയോജനങ്ങള്‍ക്കായി ഹെല്‍പ്പ് ഡെസ്ക് സംവിധാനം

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ.പാലോട് രവി

ശ്രീ.പി. . മാധവന്‍

ശ്രീ.വി. പി. സജീന്ദ്രന്‍

() വയോജനങ്ങള്‍ക്കു വേണ്ടി എല്ലാ ജില്ലകളിലും ഹെല്‍പ്പ് ഡെസ്ക് സംവിധാനം ആരംഭിക്കുമോ;

(ബി) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൌജന്യ ആംബുലന്‍സ്, മൊബൈല്‍ ക്ളിനിക്കുകള്‍ എന്നീ സൌകര്യങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ

3389

വയോജനനയത്തിലെ കര്‍മ്മ പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന വയോജന നയം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരുന്നോ; എങ്കില്‍ അതിന്റെ അടിസ്ഥാനത്തില്‍ വയോജനങ്ങളുടെ ക്ഷേമത്തിനായി എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് രൂപീകരിച്ച് നടപ്പാക്കിയിട്ടുള്ളത്;

(ബി) പുതിയ വയോജനനയം രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ;

(സി) വയോജന ഉപദേശകസമിതി രൂപികൃതമായിട്ടുണ്ടോ; ഇതിലെ അംഗങ്ങള്‍ ആരൊക്കെയാണ് ;

(ഡി) വയോമിത്രം പദ്ധതിയുടെ വിശദാംശങ്ങള്‍ അറിയിക്കുമോ?

3390

വയോജനനയത്തിന്റെ അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. രമേശ് ചെന്നിത്തല

ശ്രീ.ബെന്നി ബെഹനാന്‍

ശ്രീ.കെ. ശിവദാസന്‍ നായര്‍

ശ്രീ.ഷാഫി പറമ്പില്‍

() വര്‍ദ്ധിച്ചുവരുന്ന വയോജനസംഖ്യ നമ്മുടെ നിലവിലുള്ള സാമൂഹിക അന്തരീക്ഷത്തേയും, അവസ്ഥയേയും എപ്രകാരം സ്വാധീനിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ ഇതിനുള്ള പഠന നടപടികള്‍ സ്വീകരിക്കുമോ :

(ബി) വയോജനനയത്തിന്റെ അടിസ്ഥാനത്തില്‍ എന്തൊക്കെ നടപടികളാണ് മുന്‍സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിശദമാക്കുമോ ?

3391

വാര്‍ദ്ധക്യകാല പെന്‍ഷന്‍ കുടിശ്ശിക വിതരണം

ശ്രീ.പി. തിലോത്തമന്‍

() വൃദ്ധജനങ്ങളോട് ഏതുതരം കാഴ്ചപ്പാടാണ് ഈ സര്‍ക്കാരിനുള്ളത് എന്നു വ്യക്തമാക്കാമോ; വൃദ്ധജനങ്ങള്‍ക്ക് നല്‍കുന്ന പെന്‍ഷന്‍ തുക നിലവില്‍ എത്ര രൂപയാണെന്നു പറയാമോ; വാര്‍ദ്ധക്യകാല പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്യാനുണ്ടോ; ഉണ്ടെങ്കില്‍ എത്ര മാസത്തേത്;

(ബി) ഈ സര്‍ക്കാര്‍ നിലവില്‍ വന്നതിനുശേഷം വാര്‍ദ്ധക്യകാല പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് വര്‍ദ്ധിപ്പിച്ചിട്ടുളളത്; മറ്റ് ക്ഷേമ പെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ചിട്ടും വാര്‍ദ്ധക്യകാല പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കാമോ; വൃദ്ധജനങ്ങള്‍ക്ക് നല്‍കിവരുന്ന ഈ പെന്‍ഷന്‍ കുടിശ്ശികയില്ലാതെ നല്‍കാനും തുക വര്‍ദ്ധിപ്പിച്ചു നല്‍കാനും നടപടി സ്വീകരിക്കുമോ ?

3392

അശരണര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടി

ശ്രീ. എം. ഹംസ

() പ്രായാധിക്യത്താലും, മറ്റവശതയാലും കഷ്ടപ്പെടുന്ന വൃദ്ധര്‍, വിധവകള്‍, അശരണര്‍ മുതലായവരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചുവരുന്നത് എന്ന് വിശദീകരിയ്ക്കാമോ;

(ബി) പ്രസ്തുത വിഭാഗങ്ങളുടെ സംരക്ഷണത്തിനായി എത്ര തുകയാണ് നീക്കി വച്ചിരിക്കുന്നത്;

(സി 2011 ജൂണ്‍ 1 മുതല്‍ ആഗസ്റ് 31 വരെയുള്ള കാലയളവില്‍ എത്ര തുക ചെലവഴിച്ചു; എന്തെല്ലാം ആനു കൂല്യങ്ങള്‍ നല്‍കി എന്ന് വിശദമാക്കാമോ;

(ഡി) മേല്‍വിഭാഗത്തില്‍പ്പെട്ടവരുടെ ചികിത്സാധനസഹായത്തിനായി എത്ര അപേക്ഷകള്‍ ലഭിച്ചു; ജില്ലാടിസ്ഥാനത്തില്‍ കണക്ക് ലഭ്യമാക്കാമോ;

() അതില്‍ എത്ര എണ്ണം അനുവദിച്ചു എന്നതിന്റെ കണക്ക് ജില്ലാടിസ്ഥാനത്തില്‍ നല്‍കാമോ?

3393

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ.പുരുഷന്‍ കടലുണ്ടി

() സര്‍ക്കാര്‍ അഗതി മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ആനുകൂല്യം ലഭ്യമാകുന്നില്ലെന്നകാര്യം സാമൂഹ്യക്ഷേമ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ ഇവരെ പ്രസ്തുത പരിപാടിയില്‍ ഉള്‍പ്പെടുത്തുന്നതിനും ഇവരുടെ പ്രീമിയം തുക സര്‍ക്കാരില്‍ നിന്നുതന്നെ ലഭ്യമാക്കുന്നതിനും വകുപ്പ് നടപടി സ്വീകരിയ്ക്കുമോ

3394

വികലാംഗര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() വികലാംഗര്‍ക്കുള്ള തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇത്തരം സ്ഥാപനങ്ങളില്‍ വികലാംഗര്‍ക്കുള്ള തൊഴില്‍ പരിശീലനം മെച്ചപ്പെട്ടതാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

3395

വികലാംഗര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ..സി. ബാലകൃഷ്ണന്‍

ശ്രീ..റ്റി. ജോര്‍ജ്

ശ്രീ.ഹൈബി ഈഡന്‍

() വികലാംഗരുടെ ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികളാണ് നിലവിലുള്ളത് ;

(ബി) എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമോ ;

(സി) ഇങ്ങനെ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഏതൊക്കെ ആവശ്യങ്ങള്‍ക്കാണ് പ്രയോജനപ്പെടുത്താന്‍ കഴിയുന്നത് ;

(ഡി) വൈകല്യം സംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ യഥാസമയം നല്‍കാന്‍ സംവിധാനമൊരുക്കുമോ ?

3396

അരൂര്‍ മണ്ഡലത്തില്‍ ആശ്വാസ കിരണം പദ്ധതി

ശ്രീ. . എം. ആരിഫ്

() അരൂര്‍ മണ്ഡലത്തില്‍ സ്വന്തം നിലയില്‍ പ്രാഥമിക ആവശ്യം നിറവേറ്റാന്‍ കഴിയാത്ത എത്ര വികലാംഗരെയാണ് സാമൂഹ്യക്ഷേമ വകുപ്പ് കണ്ടെത്തിയിരിക്കുന്നത്; ഇത് പഞ്ചായത്ത് തിരിച്ച് വ്യക്തമാക്കുമോ; ഇവരെ ആശ്വാസ കിരണം പദ്ധതിയില്‍ എന്ന് ഉള്‍പ്പെടുത്തുമെന്നും സഹായങ്ങള്‍ നല്‍കുമെന്നും അറിയിക്കുമോ;

(ബി) വികലാംഗര്‍ക്ക് കാര്‍ഡ് വിതരണം നടത്തുന്ന പദ്ധതി ഇനി ഏതെങ്കിലും ജില്ലയില്‍ പൂര്‍ത്തീകരിക്കാനുണ്ടോ?

3397

കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ.സി. പി. മുഹമ്മദ്

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() സാമൂഹ്യക്ഷേമ വകുപ്പ് വഴി നടത്തുന്ന കോക്ളിയര്‍ ഇംപ്ളാന്റേഷന്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ഈ പദ്ധതി ഏതു വകുപ്പുമായി സഹകരിച്ചാണ് നടത്തുന്നത്;

(സി) ഈ പദ്ധതി നടത്തിപ്പിന് സമിതികള്‍ രൂപീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) പദ്ധതി നടത്തിപ്പ് സംബന്ധിച്ചുള്ള വിവരങ്ങള്‍ എന്തെല്ലാം

3398

മഹിളാമന്ദിരങ്ങള്‍ക്ക് മാനുഷികമുഖം നല്‍കാന്‍ നടപടി

ശ്രീ. റ്റി.വി. രാജേഷ്

ശ്രീ.പി.റ്റി.. റഹീം

ശ്രീ.ആര്‍. സെല്‍വരാജ്

ശ്രീ.സി.കെ. സദാശിവന്‍

() സാമൂഹ്യക്ഷേമ വകുപ്പിന്‍ കീഴിലുള്ള മഹിളാമന്ദിരങ്ങളില്‍ അധികൃതരുടെ അനാസ്ഥയും ആവശ്യത്തിന് ഫണ്ടും മേല്‍നോട്ടത്തിന് സ്ഥിരം സ്റാഫും ശുചീകരണത്തിനും പാചകത്തിനും ജീവനക്കാരും ഇല്ലാത്തതിനാല്‍ പലയിടത്തും അന്തേവാസികളാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നതെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അന്തേവാസികള്‍ക്ക് വേണ്ട പരിചരണവും ശരിയായ കൌണ്‍സിലിംഗും, വൈദ്യസഹായവും നല്‍കി മഹിളാമന്ദിരങ്ങള്‍ക്ക് മാനുഷിക മുഖം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

3399

അംഗന്‍വാടികളുടെ എണ്ണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സാമൂഹ്യക്ഷേമ വകുപ്പിനുകീഴില്‍ എത്ര അംഗന്‍വാടികളുണ്ട്; ജില്ല തിരിച്ചുള്ള കണക്കുകള്‍ നല്‍കുമോ;

(ബി) എത്ര അംഗന്‍വാടി വര്‍ക്കര്‍മാരാണ് ഇപ്പോള്‍ താല്ക്കാലികാടിസ്ഥാനത്തില്‍ വര്‍ക്കുചെയ്യുന്നത് ?

3400

അംഗന്‍വാടികളുടെ സൌകര്യങ്ങള്‍

ശ്രീ.എം. പി. അബ്ദുസ്സമദ് സമദാനി

() അംഗന്‍വാടികളുടെ നിലവിലുള്ള ഭൌതിക സൌകര്യങ്ങള്‍ പര്യാപ്തമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടേണ്ടണ്ടാ ;

(ബി)എങ്കില്‍ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തി സൌഹൃദാന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള പദ്ധതികള്‍ എന്തൊക്കെയാണ് ; വിശദമാക്കാമോ

3401

അംഗന്‍വാടികളുടെ നവീകരണം

ശ്രീമതി പി. അയിഷാ പോറ്റി

() അംഗന്‍വാടികളുടെ നവീകരണത്തിനായി ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ വിശദമാക്കുമോ;

(ബി) കൊല്ലം ജില്ലയില്‍ വെട്ടിക്കവല, കൊട്ടാരക്കര ബ്ളോക്കുകളില്‍ സ്വന്തമായി ഭൂമിയുള്ളതും എന്നാല്‍ സ്വന്തം കെട്ടിടം ഇല്ലാത്തതുമായ അംഗന്‍വാടികളുടെ നമ്പരും വിശദാംശങ്ങളും വെളിപ്പെടുത്തുമോ

3402

അംഗന്‍വാടി ജീവനക്കാര്‍ക്കുള്ള പദ്ധതികള്‍

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() അംഗന്‍വാടി ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താറുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി) .സി.ഡി.എസ്.പദ്ധതികള്‍ ലക്ഷ്യം കണ്ടെത്തുന്നതിന് അംഗന്‍വാടി പ്രവര്‍ത്തകരുടെ സേവനം അത്യാവശ്യമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) എങ്കില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയതും തുടങ്ങിവെച്ചതുമായ പദ്ധതികള്‍ തുടരാന്‍ നടപടി സ്വീകരിയ്ക്കുമോ ?

3403

അംഗനവാടി ജീവനക്കാരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍

ശ്രീമതി കെ.എസ്. സലീഖ

() അംഗനവാടി ജീവനക്കാരുടെ ക്ഷേമത്തിനായി പുതിയ പദ്ധതികള്‍ എന്തെങ്കിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ വ്യക്തമാക്കാമോ ;

(ബി) അംഗനവാടികളുടെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

3404

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ പെരിങ്ങോം .സി.ഡി.എസ് കെട്ടിടം

ശ്രീ. സി. കൃഷ്ണന്‍

പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ പുതുതായി അനുവദിച്ച പെരിങ്ങോം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിന് സ്വന്തമായി കെട്ടിടം പണിയാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ

3405

അംഗന്‍വാടികളെ സാമൂഹ്യ വിഭവകേന്ദ്രങ്ങളാക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വയനാട് ജില്ലയില്‍ ഐ.സി.ഡി.എസ് പദ്ധതിയുടെ കീഴില്‍ എത്ര അംഗന്‍വാടികള്‍ ആരംഭിച്ചുവെന്ന് ബ്ളോക്ക് അടിസ്ഥാനത്തിലുളള കണക്ക് ലഭ്യമാക്കുമോ;

(ബി) അംഗന്‍വാടികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വിശദമാക്കുമോ;

(സി) അംഗന്‍വാടികളെ സാമൂഹ്യവിഭവ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുളള നടപടി സ്വീകരിക്കുമോ

3406

ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ നടപടി 

ശ്രീ. ആര്‍. രാജേഷ്

() 2011- ആഗസ്റ് മാസം വരെയുളള കാലയളവില്‍ സംസ്ഥാനത്ത് ഏതെങ്കിലും ക്ഷേമപെന്‍ഷനുകള്‍ കൊടുത്തു തീര്‍ത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം പെന്‍ഷനുകള്‍ക്ക് കുടിശ്ശികയുണ്ടായിട്ടുണ്ട്; എത്ര മാസത്തെ?

(സി) അവ എന്ന് കൊടുത്തു തീര്‍ക്കുമെന്ന് അറിയിക്കുമോ?

3407

വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിന് നടപടി

ശ്രീ. . കെ. വിജയന്‍

() ദേശീയ വാര്‍ദ്ധക്യകാല പെന്‍ഷന്‍ അനുവദിക്കുന്നതിന് അപേക്ഷകര്‍ ബി.പി.എല്‍ ലിസ്റില്‍ ഉള്‍പ്പെട്ടവരായിരിക്കണമെന്ന നിബന്ധന ഏത് ബി.പി.എല്‍ ലിസ്റിന്റെ അടിസ്ഥാനത്തിലാണ് നടപ്പിലാക്കുന്നത്:

(ബി) പ്രായപൂര്‍ത്തിയായ ആണ്‍ മക്കളുളള അപേക്ഷകര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുണ്ടോ

3408

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുടുംബങ്ങളിലെ സ്ക്കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്ക്കോളര്‍ഷിപ്പ് നല്‍കുന്നതിനുള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര കുട്ടികള്‍ക്ക് ഇതുവരെ സഹായം നല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി ദുരിതബാധിതരായ കുടുംബങ്ങളില്‍ നിന്ന് അംഗന്‍വാടികളില്‍ പഠിക്കുന്ന കുട്ടികളെ മേല്‍ സ്ക്കോളര്‍ഷിപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അംഗന്‍വാടി കുട്ടികളെക്കൂടി മേല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹായം നല്‍കുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

3409

ആശാ പ്രവര്‍ത്തകരുടെ സേവനം’

ശ്രീ. ജെയിംസ് മാത്യു

() കേരളത്തില്‍ എത്ര ‘ആശ’ പ്രവര്‍ത്തകര്‍ നിലവിലുണ്ട്;

(ബി) പ്രസ്തുത പ്രവര്‍ത്തകര്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ;

(സി) ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള വേതനം നല്‍കുന്നുണ്ടോ;

(സി) കഴിഞ്ഞ സര്‍ക്കാര്‍ പ്രസ്തുത പ്രവര്‍ത്തകരെ സ്ഥിരം ജീവനക്കാരായി ഉള്‍പ്പെടുത്തി സേവന വേതന വ്യവസ്ഥ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നോ; ആയതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ഡി) പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിന് നടപടി സ്വീകരിക്കുമോ

3410

തടവുകാരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

ശ്രീ. . . അസീസ്

ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍

() ജയിലില്‍ കഴിയുന്ന തടവുകാരുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി സാമൂഹ്യക്ഷേമ വകുപ്പ് ധനസഹായം നല്‍കുന്നുണ്ടോ ;

(ബി) എത്ര രൂപയാണ് നല്‍കുന്നത് ; ഏതൊക്കെ ക്ളാസുകളിലെ കുട്ടികള്‍ക്കാണ് സഹായം നല്‍കുന്നത് ;

(സി) ഈ വര്‍ഷം എത്ര കുട്ടികള്‍ക്ക് ഈ ധനസഹായം നല്‍കി ; ആകെ എത്ര രൂപയാണ് നല്‍കിയത് ;

(ഡി) ഈ ധനസഹായം നല്‍കുന്നതിനുള്ള മാനദണ്ഡം എന്താണ് ;

() ധനസഹായത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

3411

വനിതാ കമ്മീഷന്‍ ശുപാര്‍ശകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാന വനിതാകമ്മീഷന്‍ സര്‍ക്കാരിലേയ്ക്ക് നല്‍കുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കാറുണ്ടോ;

(ബി) എത്ര വനിതാകമ്മീഷന്‍ ശുപാര്‍ശകള്‍ നിയമസഭ മുമ്പാകെ സമര്‍പ്പിക്കുവാനുണ്ട്;

(സി) വനിതാകമ്മീഷന് വേണ്ടി ഓരോ വര്‍ഷവും സര്‍ക്കാര്‍ എത്ര തുക ചെലവിടാറുണ്ട്?

3412

ഒറ്റപ്പാലം മണ്ഡലത്തിലെ അംഗന്‍വാടികള്‍ക്ക് കെട്ടീടം

ശ്രീ. എം. ഹംസ

() .സി.ഡി.എസ്. പ്രോജക്ടുകള്‍ക്ക് കീഴിലുള്ള അങ്കണ്‍വാടി കേന്ദ്രങ്ങള്‍ മുഖേന അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമത്തിനായി എന്തെല്ലാം പദ്ധതികള്‍ ആണ് നടപ്പിലാക്കി വരുന്നത് ;

(ബി) പ്രസ്തുത അങ്കണ്‍വാടി കേന്ദ്രങ്ങള്‍ക്ക് പലതിനും മതിയായ ഭൌതികസാഹചര്യങ്ങള്‍ ഇല്ലയെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) സ്വന്തമായി കെട്ടിടങ്ങള്‍ ഇല്ലാത്ത ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ അങ്കണ്‍വാടി കേന്ദ്രങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ; അത്തരം അങ്കണ്‍വാടി കേന്ദ്രങ്ങള്‍ക്ക് കെട്ടിടം അടിയന്തിരമായി നിര്‍മ്മിക്കുമോ ; വിശദീകരണം നല്കുമോ ?

3413

അമ്പലപ്പുഴ മണ്ഡലത്തിലെ അംഗന്‍ വാടികള്‍

ജി. സുധാകരന്‍

() അമ്പലപ്പുഴ മണ്ഡലത്തില്‍ നിലവില്‍ എത്ര അംഗന്‍വാടികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) ഇവയില്‍ എത്ര എണ്ണത്തിന് സ്വന്തമായി കെട്ടിടങ്ങള്‍ ഉണ്ട്;

(സി) സ്വന്തമായി കെട്ടിടങ്ങള്‍ ഇല്ലാത്ത അംഗന്‍വാടികള്‍ക്ക് കെട്ടിടം പണിയാന്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത്;

(ഡി) അമ്പലപ്പുഴ മണ്ഡലത്തില്‍ പുതിയ അംഗന്‍വാടികള്‍ ആരംഭിക്കുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിനായി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ?

3414

നാദാപുരം മണ്ഡലത്തിലെ വൃദ്ധക്ഷേമ പദ്ധതികള്‍

ശ്രീ. . കെ. വിജയന്‍

() നാദാപുരം നിയോജകമണ്ഡലത്തില്‍ എത്ര വൃദ്ധസദനങ്ങള്‍, പകല്‍വീടുകള്‍ എന്നിവ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) വൃദ്ധജനങ്ങളുടെ ക്ഷേമത്തിനും സംരക്ഷണത്തിനും മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഏതൊക്കെയാണെന്ന് വിശദമാക്കാമോ

3415

വിവാഹ ധനസഹായ ഫണ്ട്

ശ്രീ. ജെയിംസ് മാത്യു

() വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹ ധനസഹായ ഫണ്ട് യഥാസമയം ലഭിക്കാത്തതു മൂലം നഗരസഭകളും തദ്ദേശസ്ഥാപനങ്ങളും പ്രയാസം അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) 2010 മാര്‍ച്ചിനു ശേഷം ഫണ്ട് ലഭിച്ചില്ലെന്ന തളിപ്പറമ്പ് നഗരസഭയുടെ പരാതി ലഭിച്ചിട്ടുണ്ടോ;

(സി) 2010-11, 2011-12 വര്‍ഷത്തേയ്ക്ക് ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ആവശ്യമായ ധനസഹായം നല്‍കുന്നതിനുള്ള ഫണ്ട് അടിയന്തിരമായി ലഭ്യമാക്കുമോ

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.