UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4101

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം

ശ്രീ.. ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ;

(ബി) ഒന്നും രണ്ടും നില നിര്‍മ്മിക്കുന്നതിനുള്ള ടെണ്ടര്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി) മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം ത്വരിതപ്പെടുത്തുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ;

(ഡി) മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിക്കും എന്ന് അറിയിക്കുമോ ?

4102

ചാത്തന്നൂര്‍ - ഊറാന്‍വിള വാഹന അപകടങ്ങള്‍ക്ക് ശാശ്വത പരിഹാരം

ശ്രീ.ജി.എസ്. ജയലാല്‍

() എന്‍.എച്ചില്‍ ചാത്തന്നൂര്‍ ജംഗ്ഷന് സമീപമുള്ള ഊറാന്‍വിള ജംഗ്ഷനില്‍ നിരന്തരം വാഹന അപകടം ഉണ്ടാകുന്നതും, മരണം സംഭവിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത പ്രശ്നത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിക്കുകയോ, ജില്ലാ വികസന സമിതിയില്‍ പരാതി ഉന്നയിക്കുകയോ ചെയ്തിട്ടുണ്ടോ;

(സി) എങ്കില്‍ ആരാണ് പരാതി ഉന്നയിച്ചതെന്നും, അതിന്മേല്‍ നാളിതുവരെ കൈക്കൊണ്ട നടപടി എന്താണെന്നും അറിയിക്കുമോ ?

4103

ദേശിയപാതാ വികസനം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തു ദേശീയപാതകളുടെ വികസനവുമായി ബന്ധപ്പട്ട് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ; ഇക്കാര്യത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കാലതാമസം മൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നാഷണല്‍ ഹൈവേ 47 ന്റെ വികസനത്തിനായി ബന്ധപ്പെട്ടവരുമായിചര്‍ച്ചചെയത് സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം നിര്‍ദ്ദേശിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4104

നെന്മാറ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളിന് പുതിയ കെട്ടിടം

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പുതുതായി പണിയാന്‍ പോകുന്ന കെട്ടിടത്തിന്റെ പ്രവൃത്തി ഏത് ഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ;

(ബി) കെട്ടിടം പണി എന്നുമുതല്‍ തുടങ്ങുമെന്നും എന്ന് അവസാനിക്കുമെന്നും വ്യക്തമാക്കുമോ ?

4105

കാലിക്കടവ് റെസ്റ്ഹൌസില്‍ ജീവനക്കാരെ നിയമിക്കുവാന്‍നടപടി

ശ്രീ.കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ കാലിക്കടവില്‍ പ്രവര്‍ത്തിക്കുന്ന പി.ഡബ്ള്യു.ഡി. റെസ്റ് ഹൌസില്‍ ജീവനക്കാരെ നിയമിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4106

നെന്മാറ, നെല്ലിയാമ്പതി റസ്റ് ഹൌസ് നിര്‍മ്മാണം

ശ്രീ. വി. ചെന്താമരാക്ഷന്‍

() സര്‍ക്കാര്‍ നെന്മാറ മണ്ഡലത്തിലേയ്ക്ക് അനുവദിച്ച നെന്മാറ, നെല്ലിയാമ്പതി റസ്റ് ഹൌസുകളുടെ പണി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ;

(ബി) നിലവില്‍ ഇതു സംബന്ധിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നതെന്ന് വ്യക്തമാക്കുമോ?

4107

ഇടുക്കി പൈനാവ് കോളനിയിലെ ക്വാര്‍ട്ടേഴ്സു കളുടെ ശോച്യാവസ്ഥ

ശ്രീ. റോഷി അഗസ്റിന്‍

() പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുളള ഇടുക്കി പൈനാവ് കോളനിയിലെ ഉ25, 26, 35 എന്നീ ക്വാര്‍ട്ടേഴ്സിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ക്വാര്‍ട്ടേഴ്സ് അറ്റകുറ്റപ്പണികള്‍ നടത്തി വാസയോഗ്യമാക്കുന്നതിന് പുതുക്കിയ റേറ്റ് അനുസരിച്ച് എത്ര തുക ചെലവ് വരുമെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത ക്വാര്‍ട്ടേഴ്സ് പൈനാവ് ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന്റെ പേരില്‍ ഇയര്‍മാര്‍ക്ക് ചെയ്തു നല്‍കിയാല്‍ സ്വന്തം നിലയില്‍ അറ്റകുറ്റപണികള്‍ നടത്തി വാസയോഗ്യമാക്കി ഉപയോഗിക്കാമെന്നറിയിച്ചുകൊണ്ടുള്ള പ്രസ്തുത കോളേജ് പ്രില്‍സിപ്പാളിന്റെ 21.6.2011-ലെ പി/644/2010-ാംനമ്പര്‍ കത്ത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാരില്‍ ഉളള ഫയലിന്മേല്‍ (ഫയല്‍ നം. 13147/2/2011/പി.ഡബ്ള്യു.ഡി) അനുകൂല നടപടി സ്വീകരിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ?

4108

തൃക്കരിപ്പൂര്‍ ഗവ:പോളിടെക്നിക്ക് സ്റാഫ് ക്വാര്‍ട്ടേഴ്സ് നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ ഗവ:പോളിടെക്നിക്ക് കോളേജിന്റെ ഹോസ്റല്‍, സ്റാഫ് ക്വാര്‍ട്ടേഴ്സ് എന്നിവയുടെ നിര്‍മ്മാണം എപ്പോള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4109

CANCELLED

 

സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. ജെയിംസ് മാത്യൂ

() സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ക്വാര്‍ട്ടേഴ്സ് അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി) എല്ലാ ക്വാര്‍ട്ടേഴ്സ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടാണോ അനുവദിച്ചിട്ടുള്ളത് ;

(സി) പൂജപ്പുര ഗവ: സ്റാഫ് ക്വാര്‍ട്ടേഴ്സില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പേര്‍ക്ക് ക്വാര്‍ട്ടേഴ്സ് അനുവദിച്ചിട്ടുണ്ട് ; അവയെല്ലാം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണോ ; അവയില്‍ എത്രയെണ്ണം സ്പെഷ്യല്‍ ഓര്‍ഡര്‍ പ്രകാരം അനുവദിച്ചു ; സ്പെഷ്യല്‍ ഓര്‍ഡര്‍ നല്കുന്ന സംവിധാനം പുനരാരംഭിച്ചിട്ടുണ്ടോ ; എങ്കില്‍ എന്നു മുതല്‍ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പൂജപ്പുരയില്‍ ഗവ: ക്വാര്‍ട്ടേഴ്സ് അനുവദിച്ചവരുടെ വിശദവിവരം ലഭ്യമാക്കാമോ ?

4110

തിരുവല്ല വളളംകുളം പാലം ഗതാഗതയോഗ്യമാക്കാന്‍ നടപടി

ശ്രീ. മാത്യു.റ്റി. തോമസ്

തിരുവല്ല താലൂക്കിലെ കവിയൂര്‍-ഇരവിപേരൂര്‍  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വളളംകുളം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കി ശബരിമല സീസണുമുമ്പായി യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുവാന്‍ സാധിക്കുമോ എന്ന് വ്യക്തമാക്കാമോ?

4111

വാരമ്പറ്റ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ.എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ വാരമ്പറ്റ പാലത്തിന്റെ നിര്‍മ്മാണ പുരോഗതി വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രവൃത്തിയുടെ ആകെ തുക എത്രയായിരുന്നു; നാളിതുവരെ എത്ര തുക ചെലവഴിച്ചു; ഇനി എത്ര രൂപാ വേണമെന്നുള്ളതിന്റെ കണക്ക് ലഭ്യമാക്കുമോ;

(സി) പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

4112

മൊയ്തു പാലം പുതുക്കിപ്പണിയുന്നത് സംബന്ധിച്ച്

ശ്രീ. കെ.കെ. നാരായണന്‍

() കണ്ണൂര്‍ ജില്ലയില്‍ ദേശീയ പാതയിലെ അപകടാവസ്ഥയിലായ മൊയ്തു പാലം പുതുക്കി പണിയുന്നതിനുള്ള നടപടി ഏത് ഘട്ടത്തിലാണെന്ന് വെളിപ്പെടുത്താമോ;

(ബി) പുതിയ പാലം നിര്‍മ്മാണം എപ്പോള്‍ തുടങ്ങാനാവുമെന്ന് വെളിപ്പെടുത്താമോ?

4113

തിരുവല്ല പെരിങ്ങര പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. മാത്യു. റ്റി.തോമസ്

തിരുവല്ല പെരിങ്ങര നിയോജക മണ്ഡലത്തിലെ തിരുവല്ല നഗരസഭയെയും പെരിങ്ങര പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന പേരിങ്ങര പാലത്തിന്റെ നിര്‍മ്മാണം എന്നു തുടങ്ങാന്‍ പറ്റുമെന്ന് അറിയിക്കുമോ?

4114

വടക്കാഞ്ചേരി റയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം

ശ്രീ.കെ. രാധാകൃഷ്ണന്‍

() തൃശ്ശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍പ്പെട്ട വടക്കാഞ്ചേരി റയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചതെപ്പോഴാണ്;

(ബി) ഈ മേല്‍പ്പാലത്തോടനുബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് നടത്തേണ്ട അപ്രോച്ച് റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണം എന്നാണ് പൂര്‍ത്തിയാക്കിയതെന്നും അതിലേക്ക് ചെലവഴിച്ച തുക എത്രയാണെന്നും പറയാമോ;

(സി) റയില്‍വെ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിന് റയില്‍വേയുടെ അനുമതി എന്നാണ് ലഭിച്ചതെന്ന് അറിയിക്കാമോ;

(ഡി) പ്രസ്തുത നിര്‍മ്മാണത്തിന് റയില്‍വേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ എത്ര തുക കെട്ടിവച്ചിട്ടുണ്ടെന്നും എപ്പോഴാണ് കെട്ടിവച്ചതെന്നും വ്യക്തമാക്കാമോ;

() ഈ റയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം ആരംഭിച്ചിട്ടില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വിശദമാക്കാമോ;

(എഫ്) കാലതാമസം ഒഴിവാക്കി ഈ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി എപ്പോള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

4115

CANCELLED

 

തളിപ്പറമ്പ് മണ്ഡലത്തിലെ പാലങ്ങളുടെ പണി

ശ്രീ. ജെയിംസ് മാത്യു

() തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നിലവില്‍ എത്ര പാലങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തിയാണ് നടന്നുകൊണ്ടിരിക്കുന്നത്; വിശദാംശം അറിയിക്കാമോ;

(ബി) ബഡ്ജറ്റില്‍ അംഗീകാരം ലഭിച്ച ചെത്തിക്കടവ്, തേറലായിക്കും കോറലായിക്കും മദ്ധ്യേയുള്ള പാലം എന്നിവയുടെ പ്രവര്‍ത്തികള്‍ എന്ന് ആരംഭിക്കുമെന്ന് അറിയിക്കാമോ;

(സി) കൊളന്തക്കടവ്, മണിക്കല്‍, നണിച്ചേരിക്കടവ് എന്നീ പാലങ്ങളുടെ നിര്‍മ്മാണം സംബന്ധിച്ച നടപടിക്രമങ്ങളുടെ ഇപ്പോഴത്തെ സ്ഥിതി അറിയിക്കാമോ?

4116

ചാത്തന്നൂര്‍ - കുമ്മല്ലൂര്‍ പാലം പുന:നിര്‍മ്മാണം

ശ്രീ. ജി.എസ്. ജയലാല്‍

() ചാത്തന്നൂര്‍-കട്ടച്ചല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കുമ്മല്ലൂര്‍ പാലം എന്നാണ് നിര്‍മ്മിച്ചതെന്നും പ്രസ്തുത പാലത്തിന്റെ നിലവിലുള്ള അവസ്ഥഎന്താണെന്നും അറിയിക്കുമോ;

(ബി) പ്രസ്തുത റോഡിന്റെ വികസനത്തിന് അനുസൃതമായി പാലം പുനര്‍നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(സി) പാലത്തിന്റെ വീതികുട്ടുകയോ പുനര്‍നിര്‍മ്മുക്കുകയോ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ?

4117

വെട്ടിയതോട് പാലം നിര്‍മ്മാണം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() കൊല്ലം, പടിഞ്ഞാറെക്കല്ലട വില്ലേജില്‍ വെട്ടിയതോടുപാലം നിര്‍മ്മാണത്തിന് ആവശ്യമായ സ്ഥലമെടുപ്പ് ജോലികള്‍ ഏത് ഘട്ടം വരെയായി എന്ന് വെളിപ്പെടുത്തുമോ;

(ബി) സെക്രട്ടേറിയറ്റ് റവന്യൂ ‘ബി’ വകുപ്പില്‍ നിന്ന് ഇതിനുളള ഉത്തരവുകള്‍ കൈമാറി ലഭിച്ചോ;

(സി) പുനരധിവാസം ആവശ്യമായ പ്രസ്തുത പ്രവര്‍ത്തിയുടെ പി.ഡബ്ള്യു.ഡി വിഭാഗത്തിന്റെ ജോലികള്‍ക്ക് തുടക്കമായോ; ഇല്ലെങ്കില്‍ കാലതാമസം എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഫണ്ട് അനുവദിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രസ്തുത പ്രവര്‍ത്തി വൈകുന്നതെന്തുകൊണ്ടാണ്; പണി തുടങ്ങാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

4118

കൊല്ലം ജില്ലയിലെ കൂരിക്കുഴി പാലവും, വലിയതറകടവ് പാലവും നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

() കൊല്ലം, ശൂരനാട് വടക്ക് പഞ്ചായത്തില്‍ ‘കൂരിക്കുഴിപാലം’ നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ എത് ഘട്ടം വരെയായി എന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പാലംപണിയുടെ സ്ഥലമെടുപ്പു ജോലികളും ടെണ്ടര്‍ നടപടികളും ആരംഭിച്ചിട്ടുണ്ടോ;

(സി) കൊല്ലം ജില്ലയില്‍ ശൂരനാട് തെക്ക് പഞ്ചായത്തിനേയും തൊടിയൂര്‍ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന വലിയതറകടവ് പാലം പണി ആരംഭിക്കുന്നതിന് കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ?

4119

ആശാരിപ്പടി - തലാപ്പുക്കടവ് പാലത്തിന്റെ അപ്രോച്ച് റോഡ് നിര്‍മ്മാണം

ശ്രീ.പി. ഉബൈദുള്ള

() മലപ്പുറം മണ്ഡലത്തിലെ ആശാരിപ്പടി - തലാപ്പുകടവ് പാലത്തിന്റെഅപ്രോച്ച് റോഡ് നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്

(ബി) സ്ഥലമെടുപ്പ് സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ജി..(ആര്‍.ടി)245/11/പി.ഡബ്ള്യൂ.ഡി തീയതി 9/02/11 -ാം നമ്പര്‍ ഉത്തരവില്‍ സര്‍വ്വേ നമ്പരില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ അതു പരിഹരിച്ച് ഉത്തരവിറക്കാനും സ്ഥലമുടമകള്‍ക്ക് നഷ്ടപരിഹാരതുക നല്‍കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കുമോ?

4120

പയ്യന്നൂര്‍ കൊറ്റി റയില്‍വെ മേല്‍പാലം

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ജില്ലയില്‍ പയ്യന്നൂര്‍ നിയോജകമണ്ഡലത്തിലെ നിര്‍ദ്ദിഷ്ട പയ്യന്നൂര്‍ കൊറ്റി റയില്‍വെ മേല്‍പാലത്തിന്റെ പ്രവൃത്തി ഏത്ഘട്ടം വരെയായി;

(ബി) മേല്‍പാലം പണി എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

4121

അമ്പലപ്പുഴ വൈശ്യംഭാഗം പാലത്തിന്റെ നിര്‍മ്മാണം

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ നിയോജകമണ്ഡലത്തിലെ വൈശ്യംഭാഗം പാലത്തിന്റെ നിര്‍മ്മാണത്തിന് എത്ര രൂപയുടെ ഭരണാനുമതിയാണ് നല്‍കിയിട്ടുളളത് ; എന്നാണ് ഭരണാനുമതി നല്‍കിയത്;

(ബി) പാലത്തിന് വേണ്ടിയുളള സ്ഥലമെടുപ്പ് പൂര്‍ത്തിയായോ; എന്തെങ്കിലും തടസ്സം ഉണ്ടോ; ഉണ്ടെങ്കില്‍ എന്താണ് തടസ്സം എന്ന് വ്യക്തമാക്കുമോ;

(സി) പാലം നിര്‍മ്മാണത്തിന്റെ ടെണ്ടര്‍ ആയോ; ആയില്ലെങ്കില്‍ എന്താണ് തടസ്സമെന്ന് വ്യക്തമാക്കാമോ;

(ഡി) പാലം നിര്‍മ്മാണം എന്ന് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത് ?

4122

കുന്നംകുളം മണ്ഡലത്തില്‍ ഓവര്‍സിയര്‍മാരുടെ തസ്തികകളില്‍ നിയമനം

ശ്രീ. ബാബു എം. പാലിശ്ശേരി

() മരാമത്ത് കുന്നംകുളം ബില്‍ഡിംഗ് സെക്ഷനില്‍ എത്ര ഓവര്‍സിയര്‍ തസ്തികകളാണുള്ളത്;

(ബി) ആയതില്‍ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട്;

(സി) കുന്നംകുളം ഇന്‍ഡോര്‍ സ്റേഡിയം, കുന്നംകുളം പോളിടെക്നിക്കിലെ വിവിധ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങി ധാരാളം പ്രവൃത്തികള്‍ മണ്ഡലത്തില്‍ ചെയ്തു തീര്‍ക്കാനുള്ളതു കൊണ്ട് മുഴുവന്‍ ഓവര്‍സിയര്‍മാരുടെ ഒഴിവുകളും നികത്തുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ?

4123

കോണ്‍ട്രാക്ടര്‍ ശ്രീ. പി.എം. ജോയി ഹാജരാക്കി അപേക്ഷയിന്മേല്‍ തുടര്‍ നടപടി

ശ്രീ. റോഷി അഗസ്റിന്‍

() ശ്രീ. പി.എം. ജോയി (ഗവണ്‍മെന്റ് കോണ്‍ട്രാക്ടര്‍) പൂതക്കുഴിയില്‍ ഹൌസ്, വെള്ളിയാപ്പള്ളി പി., കോട്ടയം എന്ന അപേക്ഷകന്‍, ക്ളോഷര്‍ എഗ്രിമെന്റ് വെച്ചിട്ടും തുടര്‍നടപടികള്‍ സ്വീകരിക്കാത്തത് സംബന്ധിച്ച് 26-7-2011 -ല്‍ ഹാജരാക്കിയ അപേക്ഷയിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചുവോ ;

(ബി) പ്രസ്തുത അപേക്ഷയിന്മേലുള്ള തുടര്‍ നടപടികള്‍ ഏതു ഘട്ടംവരെയായി ; ആയതിന്റെ ഫയല്‍ നമ്പര്‍ ലഭ്യമാക്കുമോ .

(സി) ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ ; എങ്കില്‍ ആയതിന്റെ ഒരു പകര്‍പ്പ് ലഭ്യമാക്കുമോ?

T4124

മണല്‍ ക്ഷാമം പരിഹരിക്കാന്‍ നടപടി

ശ്രീ. കെ.വി. വിജയദാസ്

() കേരളത്തിലെ നിര്‍മ്മാണ മേഖലയ്ക്ക് ആവശ്യമായ മണല്‍ ലഭിക്കുന്നില്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.