UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4233

പ്രതിവര്‍ഷം ഒരു ലക്ഷം തൊഴില്‍ പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

'' ഡൊമിനിക് പ്രസന്റേഷന്‍

'' പാലോട് രവി

() പ്രതിവര്‍ഷം ഒരു ലക്ഷം തൊഴില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) സ്വയംതൊഴില്‍ പദ്ധതികള്‍ക്ക് കെ.എസ്.എഫ്.. വഴി എന്തെല്ലാം സഹായങ്ങളാണ് ലഭ്യമാക്കാനുദ്ദേശിക്കുന്നത് ;

(സി) ഈ പദ്ധതി എന്ന് തുടങ്ങാനാണ് ഉദ്ദേശിക്കുന്നത് ;

(ഡി) പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷന്‍ പിന്‍തുണ നല്‍കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

() പദ്ധതി നടപ്പിലാക്കുന്നതിനുള്ള തുക എങ്ങനെയാണ് സമാഹരിക്കുന്നത് ?

4234

ദൃശ്യമാധ്യമ തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷ

ശ്രീ. . കെ. വിജയന്‍

() ദൃശ്യമാധ്യമ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ജേര്‍ണലിസ്റുകള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷിതത്വം ഇല്ലാത്ത അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇവരുടെ തൊഴില്‍ സുരക്ഷയും സേവന വേതന വ്യവസ്ഥയും ഏകീകരിക്കുന്നതിനുള്ള നടപടി സ്വികരിക്കുമോ ?

4235

അസംഘടിത തൊഴിലാളികള്‍ക്ക് ക്ഷേമനിധി

പ്രൊഫ.സി.രവീന്ദ്രനാഥ്

() അസംഘടിത മേഖലയിലെ മുഴുവന്‍ തൊഴിലാളികളേയും  ക്ഷേമനിധി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശം ലഭ്യമാക്കാമോ ?

4236

അന്യസംസ്ഥാന തൊഴിലാളികളെ നിരീക്ഷിക്കാന്‍ സംവിധാനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കെട്ടിട നിര്‍മ്മാണം, ഹോട്ടല്‍ ജോലി തുടങ്ങിയ തൊഴില്‍ മേഖലയില്‍ അന്യസംസ്ഥാനത്ത് നിന്ന് ഒട്ടേറെപേര്‍ സംസ്ഥാനത്ത് എത്തുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇവരില്‍ ചിലര്‍ അക്രമവാസനയും ക്രിമിനല്‍ പശ്ചാത്തലവും ഉളളവരാണെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇവരെ നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും നിലവിലുളള ഔദ്യോഗിക സംവിധാനം എന്താണ്;

(ഡി) സംസ്ഥാനത്ത് കണ്ടുവരുന്ന പകര്‍ച്ചവ്യാധികളില്‍ പലതും ഇവിടെയെത്തുന്നത് ഇത്തരം അന്യസംസ്ഥാന തൊഴിലാളികളിലൂടെയാണെന്ന ആരോഗ്യ വകുപ്പിന്റെയും ബന്ധപ്പെട്ട ഏജന്‍സികളുടെയും പഠനറിപ്പോര്‍ട്ട് പരിശോധിച്ചിട്ടുണ്ടോ ?

4237

കളിമണ്‍ പാത്ര നിര്‍മ്മാണത്തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍

ശ്രീ. കെ. ദാസന്‍

സംസ്ഥാനത്ത് കളിമണ്‍ പാത്ര നിര്‍മ്മാണം കുലത്തൊഴിലായി സ്വീകരിച്ച പരമ്പരാഗത വിഭാഗങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തലത്തിലുള്ള ക്ഷേമ പദ്ധതികള്‍ ഏതെല്ലാമാണ് എന്ന് വിശദമാക്കുമോ ?

4238

കര്‍ഷക തൊഴിലാളികള്‍ക്ക് ബോണസ്

ശ്രീ. മുല്ലക്കര രത്നാകരന്‍

() കര്‍ഷക തൊഴിലാളികള്‍ക്ക് ബോണസ് നല്‍കുന്നതിനുള്ള ഒരു പദ്ധതി നടപ്പിലാക്കുവാന്‍ ആലോചിക്കുമോ;

(ബി) അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു കൂടി ബോണസ്  ലഭിക്കത്തക്ക വിധം ഒരു നിയമ നിര്‍മ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കുമോ ?

4239

കുടിയേറ്റ തൊഴിലാളികളുടെ സ്ഥിതിവിവരക്കണക്കുകള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുടിയേറ്റ തൊഴിലാളികളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും സ്ഥിതിവിവരക്കണക്കുകള്‍ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) കുടിയേറ്റ തൊഴിലാളികളോടൊപ്പം വരുന്ന കുട്ടികളെ ജോലിക്ക് നിയോഗിക്കുന്നതു തടയാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

4240

ക്ഷേമ പെന്‍ഷനുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

സംസ്ഥാനത്ത് വിതരണം ചെയ്യുന്ന ക്ഷേമപെന്‍ഷനുകള്‍ ഏതെല്ലാമാണെന്നും ഇവയില്‍ ഓരോന്നിലും പെന്‍ഷണര്‍ക്ക് പ്രതിമാസം എത്ര തുകയാണ് നല്‍കുന്നതെന്നും വ്യക്തമാക്കാമോ?

4241

എംപ്ളോയ്മെന്റ് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

എംപ്ളോയ്മെന്റ് എസ്ക്ചേഞ്ചില്‍ വിവിധ കാരണങ്ങളാല്‍ പേര് പുതുക്കാന്‍ കഴിയാതെപോയവര്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍ പുതുക്കി നല്‍കുന്നതിന് നടപടി ഉണ്ടാകുമോ ?

4242

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുവാന്‍ നടപടി

ശ്രീമതി. കെ. എസ്. സലീഖ

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി പേര് രജിസ്റര്‍  ചെയ്തിട്ടുളളവര്‍ക്ക് തൊഴില്‍ ലഭ്യമാക്കുവാന്‍ എന്തെങ്കിലും പദ്ധി നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കുമോ?

4243

പ്രൊഫഷണല്‍, വികലാംഗ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() സംസ്ഥാനത്തെ പ്രൊഫഷണല്‍, വികലാംഗ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ രജിസ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞാല്‍ കാലതാമസം ഒഴിവാക്കി ഉദ്യോഗാര്‍ത്ഥികളുടെ പട്ടിക നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4244

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരം നിയമനം ലഭിച്ചവര്

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന സ്ഥിരം നിയമനം ലഭിച്ചവര്‍ എത്രയാണ് എന്ന് ജില്ല, വകുപ്പ്, തസ്തിക എന്നിവ തിരിച്ച് വ്യക്തമാക്കാമോ ?

4245

എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്ത തൊഴില്‍ രഹിതരുടെ എണ്ണം

ശ്രീ.ബി.സത്യന്‍

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത തൊഴില്‍ രഹിതരില്‍ എസ്.എസ്.എല്‍.സി.ജയിച്ചവര്‍ എത്ര ; തോറ്റവര്‍ എത്ര എന്ന് ഇനം തിരിച്ച് വ്യക്തമാക്കാമോ ; പ്രൊഫഷണല്‍ എക്സ്ചേഞ്ച്, വികലാംഗ എക്സ്ചേഞ്ച് ഇത് ഇനം തിരിച്ച് വ്യക്തമാക്കാമോ;

(ബി) വികലാംഗരെ ജില്ലാ കളക്ടര്‍ വഴി പ്രത്യേക തസ്തികകളില്‍ ഇന്റര്‍വ്യു നടത്തി നിയമനം നല്‍കുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ ;

(സി) എങ്കില്‍ ഇതിന്റെ മാനദണ്ഡം വ്യക്തമാക്കാമോ ;

(ഡി) വിധവകള്‍ക്കും, അവിവാഹിതകളായ സ്ത്രീകള്‍ക്കും ഇപ്പോള്‍ ഏത് തരത്തിലുള്ള സീനിയോറിറ്റിയാണ് നല്‍കുന്നത്; വ്യക്തമാക്കാമോ ?

4246

എംപ്ളോയ്മെന്റ് വകുപ്പില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

ശ്രീമതി പി. അയിഷാ പോറ്റി

() എംപ്ളോയ്മെന്റ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍, ടൌണ്‍ എംപ്ളോയ്മെന്റ് ആഫീസര്‍ എന്നീ വിഭാഗങ്ങളില്‍ ആകെ എത്ര തസ്തികകള്‍ നിലവിലുണ്ട്;

(ബി) പ്രസ്തുത തസ്തികകളില്‍ നിലവില്‍ എത്ര എണ്ണം ഒഴിഞ്ഞുകിടക്കുന്നു എന്നും അവ ഏതെല്ലാമാണെന്നും വ്യക്തമാക്കാമോ?

4247

ഒഡെപെക് വഴി നിയമനം ലഭിച്ചവര്‍

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം ഒഡെപെക് വിദേശങ്ങളിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും എത്ര പേരെ ജോലിക്ക് നിയമിച്ചു;

(ബി) ഒഡെപെക് വഴി വിദേശത്ത് ജോലി ലഭിക്കുന്നതിനുള്ള മാനദണ്ഡം എന്താണ് ;

(സി) ഒഡെപെകിന്റെ ഡാറ്റാബാങ്കില്‍ ഇപ്പോള്‍ എത്ര പേരാണ് രജിസ്റര്‍ ചെയ്തിട്ടുള്ളത് ; യോഗ്യത തിരിച്ച് വ്യക്തമാക്കാമോ ?

4248

സാങ്കേതിക വിദഗ്ധര്‍ അന്യസ്ഥലത്ത് തൊഴില്‍ തേടുന്ന അവസ്ഥ

ശ്രീ. പി. ഉബൈദുള്ള

'' എന്‍.. നെല്ലിക്കുന്ന്

() അഭ്യസ്തവിദ്യരും സാങ്കേതിക പരിജ്ഞാനമുള്ളവരുമായ യുവജനങ്ങള്‍ തൊഴിലന്വേഷിച്ച് അന്യസംസ്ഥാനങ്ങളില്‍ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത് സംബന്ധിച്ച് എന്തെങ്കിലും കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(സി) ഇത്തരം വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ സംസ്ഥാനത്തിനകത്ത് തന്നെ ജോലി നല്‍കി നിലനിര്‍ത്തുന്നതിനും അവര്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്തുന്നതിനുമുള്ള അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതിനും എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ ?

4249

സമഗ്രമായ തൊഴില്‍ നയം

ശ്രീ. ജോസഫ് വാഴക്കന്‍

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

() സമഗ്രമായ ഒരു തൊഴില്‍ നയം രൂപീകരിക്കുവാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) രൂപീകരിക്കുന്ന കരട് നയത്തില്‍ ട്രേഡ് യൂണിയനുകളുടെയും ഇതുമായി ബന്ധപ്പെട്ടവരുടെയും അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തുമോ;

(സി) ആയത് എന്ന് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്?

4250

സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.. വാഹീദ്

,, .റ്റി. ജോര്‍ജ്

,, വി.പി. സജീന്ദ്രന്‍

() സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം എന്നുമുതല്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്;

(ബി) ഇതു നടപ്പാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ ആരായുമോ ?

4251

നോക്കുകൂലിമൂലമുള്ള ബുദ്ധിമുട്ടുകള്‍

ശ്രീ. കെ. അച്ചുതന്‍

,, എം. പി. വിന്‍സെന്റ്

,, സണ്ണി ജോസഫ്

() സംസ്ഥാനത്ത് നിലനില്‍ക്കുന്ന നോക്കുകൂലിമൂലമുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് ജനങ്ങള്‍ക്കു മോചനം നല്‍കാന്‍ എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ജനങ്ങളുടെ പരാതിപരിഹരിക്കുന്നതിന് ഹെല്‍പ്പ് ലൈന്‍ തുടങ്ങാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കുമോ;

(സി) ഗാര്‍ഹിക രംഗത്ത് കയറ്റിറക്കിന് ഉടമകള്‍ക്ക് പൂര്‍ണ്ണ സ്വാതന്ത്യ്രം നല്‍കാന്‍ നടപടി എടുക്കുമോ?

4252

ചുമട്ടു തൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍

ശ്രീ. പാലോട് രവി

'' ബെന്നി ബെഹനാന്‍

'' കെ. അച്ചുതന്‍

'' ലൂഡി ലൂയിസ്

() സംസ്ഥാനത്ത് ചുമട്ടുകൂലി ഏകോപിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ചുമട്ടുകൂലി ഏകോപിപ്പിക്കുന്നതിനായി ഒരു വിദഗ്ധസമിതിയെ നിയോഗിക്കുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടോ ;

(സി) ചുമട്ടുതൊഴിലാളികള്‍ക്ക് രജിസ്ട്രേഷന്‍ കാര്‍ഡ് നല്‍കുമോ ?

4253

ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ ക്ഷേമ പദ്ധതിയിലെ ആനുകൂല്യങ്ങള്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

() ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ ക്ഷേമപദ്ധതിയിലെ ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) 60 വയസ്സ് പൂര്‍ത്തിയായവരും പ്രായാധിക്യത്താല്‍ ബാര്‍ബര്‍-ബ്യൂട്ടീഷ്യന്‍ ക്ഷേമ പദ്ധതിയില്‍ അംഗമാകാന്‍ കഴിയാത്തതുമായ ബ്യൂട്ടീഷ്യന്‍മാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

4254

പടക്കനിര്‍മ്മാണ തൊഴിലാളികള്‍ക്ക് ക്ഷേമനിധി

ശ്രീ..സി.ബാലകൃഷ്ണന്‍

() അസംഘടിതമേഖലയായ പടക്ക നിര്‍മ്മാണ ത്തിലും വില്പനയിലും ലൈസന്‍സ് എടുത്തിട്ടുളളവരും, അവരുടെ കീഴില്‍ ജോലി ചെയ്യുന്നവരുമായി എത്ര തൊഴിലാളികള്‍ ഉണ്ട് ;

(ബി) ഈ മേഖലയില്‍ പണി എടുക്കുന്നവര്‍ക്ക് എന്തെങ്കിലും ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ ; പെന്‍ഷന്‍, സൌജന്യ ഇന്‍ഷ്വറന്‍സ് ക്ഷേമനിധി എന്നിവ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി) പ്രസ്തുത മേഖലയിലെ തൊഴിലാളികളുടെ തൊഴില്‍ സംരക്ഷണത്തിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) തൊഴിലിന്റെ റിസ്ക് പരിഗണിച്ച് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ആനുകൂല്യം നല്‍കാന്‍ നിയമ നിര്‍മ്മാണം നടത്തുമോ ?

4255

മോട്ടോര്‍ തൊഴിലാളി ബോര്‍ഡ് നടത്തുന്ന പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() മോട്ടോര്‍ തൊഴിലാളി ബോര്‍ഡ് നടത്തുന്ന പദ്ധതികള്‍ എന്തെല്ലാം; ആനുകൂല്യം ലഭിക്കുന്നതിനുവേണ്ട പ്രധാന യോഗ്യതകള്‍ എന്തെല്ലാമാണ്; പെന്‍ഷന്‍ ലഭിക്കാന്‍ വേണ്ട യോഗ്യതയെന്താണ്;

(ബി) പ്രസ്തുത ബോര്‍ഡിന്റെ ഫണ്ടില്‍ ഇപ്പോള്‍ എന്തു തുകയാണുള്ളത്; ഏതൊക്കെ ബാങ്കുകളിലാണ് ഇതിന്റെ നിക്ഷേപം;

(സി) അപകടം സംഭവിച്ചവര്‍ക്കും മരണപ്പെട്ടവര്‍ക്കും എത്ര തുകയാണ് ആനുകൂല്യം; ഇതിനകം എത്രപേര്‍ക്ക് ഇത് നല്‍കിയിട്ടുണ്ട്; വിശദമാക്കാമോ?

4256

കര്‍ഷകതൊഴിലാളികള്‍ക്കുളള പെന്‍ഷന്‍ കുടിശ്ശിക

ശ്രീ. ബാബു എം. പാലിശ്ശേരി

() സംസ്ഥാനത്ത് എത്ര കര്‍ഷകതൊഴിലാളികള്‍ക്കാണ് പെന്‍ഷന്‍ നല്‍കിവരുന്നത്;

(ബി) ഓണത്തിന് മുമ്പ് കുടിശ്ശിക അടക്കം പെന്‍ഷന്‍ വിതരണം നടത്തുന്നതിന് തീരുമാനിച്ചിരുന്നോ;

(സി) എത്ര ഗ്രാമപഞ്ചായത്തുകള്‍ പ്രസ്തുത പെന്‍ഷന്‍ ഓണത്തിനു മുമ്പ് വിതരണം ചെയ്തിട്ടുണ്ട്;

(ഡി) പെന്‍ഷന്‍ യഥാസമയം വിതരണം നടത്താന്‍ നടപടി സ്വീകരിക്കാത്ത ഗ്രാമപഞ്ചായത്തുകള്‍ക്കെതിരെ സ്വീകരിച്ച നടപടി എന്തൊക്കെയാണ് ; വിശദാംശം ലഭ്യമാക്കുമോ?

4257

ബാല നീതി നിയമം

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് ബാലവേല പൂര്‍ണ്ണമായും നിരോധിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(ബി) ബാലനീതിനിയമം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ടോ;

(സി) അന്യസംസ്ഥാനങ്ങളില്‍ നിന്നും കുട്ടികളെ കൊണ്ടുവന്ന് ബാലവേലകള്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്?

4258

തിരുവമ്പാടി ഐ.ടി.. യില്‍ തസ്തിക അനുവദിക്കാന്‍ നടപടി

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജകമണ്ഡലത്തിലെ തിരുവമ്പാടി ഐ.ടി.. യുടെ നിലവിലെ പ്രവര്‍ത്തന രീതി വ്യക്തമാക്കാമോ;

(ബി) ലക്ഷക്കണക്കിന് രൂപ വിലയുള്ള പരിശീലന ഉപകരണങ്ങളുടെ സുരക്ഷിതത്വത്തിനു വേണ്ടി വാച്ചര്‍ തസ്തിക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) സ്ഥാപനത്തിലേയ്ക്ക് അനുവദിച്ചിട്ടുള്ള തസ്തികകള്‍ ഏതൊക്കെയാണെന്ന് പറയാമോ;

(ഡി) സ്ഥാപനത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകളിലേയ്ക്ക് ഉടന്‍ നിയമനം നടത്തുമോ?

4259

ചെറുകിട കച്ചവടക്കാരനായിരുന്ന ശ്രീ. എം. റ്റി. ചാക്കോയ്ക്ക് പെന്‍ഷന്

ശ്രീ. പി. തിലോത്തമന്‍

() ചെറുകിട കച്ചവടക്കാര്‍ക്കും ഫുട്പാത്ത് കച്ചവടക്കാര്‍ക്കും നിലവില്‍ ക്ഷേമനിധിയും പെന്‍ഷനും നല്‍കുന്നുണ്ടോ; ഇവരില്‍ നിന്ന് ക്ഷേമനിധി വിഹിതമായി എത്ര രൂപ വീതമാണ് പിരിച്ചെടുക്കുന്നത്; ഇവര്‍ക്ക് പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള നിബന്ധനകളും നടപടികളും എന്താണെന്ന് വ്യക്തമാക്കാമോ;

(ബി) ചേര്‍ത്തലയില്‍ മിനി ഫുട്വെയേഴ്സ് എന്ന സ്ഥാപനം നടത്തിയിരുന്ന, ശ്രീ. എം. റ്റി. ചാക്കോ (ക്ഷേമനിധി നം. ഡി.ഡബ്ള്യു.എഫ്.ഡി. 1306) യ്ക്ക് പെന്‍ഷന്‍ നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(സി) വൃദ്ധനും രോഗിയുമായ ശ്രീ. എം. റ്റി. ചാക്കോയ്ക്ക് പെന്‍ഷന്‍ അനുവദിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

4260

ന്യൂനപക്ഷ ഐ.ടി..കള്‍

ശ്രീ. പി.റ്റി.. റഹീം

() കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ കേന്ദ്രീകൃത മേഖലയില്‍ അനുവദിച്ച ഐ.ടി.. കള്‍ തുടങ്ങുന്നതില്‍ സംസ്ഥാനം അലംഭാവം കാണിക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയ ഈ ആനൂകൂല്യം പ്രാവര്‍ത്തികമാക്കാന്‍ മുന്‍കൈ എടുക്കുമോ ;

(സി) ന്യൂനപക്ഷ ഐ.ടി..കള്‍ സ്ഥാപിക്കാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ള സ്ഥലങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കാമോ ?

4261

മാറഞ്ചേരി ഐ.ടി.. യ്ക്ക് പുതിയ കെട്ടിടം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കിലെ മാറഞ്ചേരിയിലുള്ള ഗവണ്‍മെന്റ് ഐ.റ്റി.. നിലവില്‍ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നതു മൂലം വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) .റ്റി..യ്ക്ക് എം.എല്‍.. ഫണ്ടില്‍ നിന്നും അനുവദിച്ച 30 ലക്ഷത്തിന്റെ ബില്‍ഡിംഗ് പണികള്‍ പൂര്‍ത്തീകരിച്ചാലും കെട്ടിടം പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പുതിയ ബജറ്റില്‍ പറഞ്ഞിട്ടുള്ള ഒരു കോടി രൂപയുടെ ബില്‍ഡിംഗ് പ്രവൃത്തികള്‍ തുടങ്ങുന്നതിന് തുക അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ പുതിയ ബ്ളോക്കിന്റെ പണികള്‍ എന്ന് തുടങ്ങാനാകും?

4262

കാഞ്ഞങ്ങാട് എരിക്കുളം ഐ.ടി.. യ്ക്ക് സ്വന്തം കെട്ടിടം

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ എരിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഐ.ടി..ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിനുളള നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) .ടി.. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന എല്‍.പി. സ്കൂളിന്റെ പരിമിതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ഐ.ടി.. ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്ന നടപടികള്‍ ത്വരിതപ്പെടുത്തുമോ ?

4263

.റ്റി..കളിലെ ഡി.റ്റി.പി. ഇന്‍സ്ട്രക്ടര്‍ തസ്തിക

ശ്രീ. ജി. സുധാകരന്‍

() സംസ്ഥാനത്തെ ഐ.റ്റി.. കളില്‍ ഡി.റ്റി.പി. ഇന്‍സ്ട്രക്ടര്‍ തസ്തികകള്‍ നിലവിലുണ്ടോ; എങ്കില്‍ ഈ തസ്തികകള്‍ക്ക് അനുവാദം നല്‍കിയത് എന്നാണ്; എത്ര തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്; എവിടെയെല്ലാമാണ് തസ്തിക അനുവദിച്ചിട്ടുള്ളതെന്ന് അറിയിക്കുമോ;

(ബി) ഈ തസ്തികയിലേയ്ക്കുള്ള യോഗ്യത, നിയമന രീതി എന്നിവ എന്താണ്; സ്പെഷ്യല്‍ റൂള്‍ നിലവിലുണ്ടോ; എങ്കില്‍ അതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) നിലവില്‍ എത്ര ഒഴിവുകളാണുള്ളത്; ഇതില്‍ എത്ര ഒഴിവുകളാണ് പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്?

4264

മലപ്പുറം മണ്ഡലത്തില പുതിയ ഐ.ടി..

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍, പ്രൈവറ്റ് മേഖലയിലെ ഐ.ടി.. കളുടെ പേരു വിവരവും, ഓരോ സ്ഥാപനത്തിലും നിലവിലുള്ള കോഴ്സുകളും അവയ്ക്ക് അംഗീകാരം ഉണ്ടോയെന്നും വ്യക്തമാക്കുമോ ;

(ബി) .ടി..കളിലെ സിലബസ് പരിഷ്ക്കരിക്കുന്നതിനും കൂടുതല്‍ സാങ്കേതിക മികവ് സൃഷ്ടിക്കുന്ന ബ്രാഞ്ചുകള്‍ അനുവദിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുമോ ;

(സി) ജില്ലയില്‍ പുതിയ ഐ.ടി.. കള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ മലപ്പുറം മണ്ഡലത്തില്‍ പുതിയ ഐ.ടി.. ആരംഭിക്കുമോ ?

4265

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി നിലവിലുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(സി) ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍ക്കാരില്‍ നിന്ന് തുക ലഭിക്കാത്തതു കാരണം വിദഗ്ദ്ധ ചികിത്സ ലഭിക്കാത്ത  സാഹചര്യം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അപ്രകാരം സാഹചര്യമുണ്ടാകാനുളള കാരണം വ്യക്തമാക്കാമോ;

() ഈ വര്‍ഷം ഈ പദ്ധതിക്ക് നീക്കിവച്ചിട്ടുളള തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(എഫ്) സാധാരണക്കാര്‍ക്കും തൊഴിലാളികള്‍ക്കും ബി.പി.എല്‍. വിഭാഗക്കാര്‍ക്കും ഏറെ ഗുണകരമായ ഈ പദ്ധതി കാര്യക്ഷമമായി നിലനിര്‍ത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

4266

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി - സ്വകാര്യ ആശുപത്രികളുടെ ചൂഷണം

ശ്രീ. പി. തിലോത്തമന്‍

() ആരോഗ്യ ഇന്റഷ്വറന്‍സ് പദ്ധതിയുടെ കീഴില്‍ വരുന്ന സ്വകാര്യ ആശുപത്രികള്‍ പലതും ചികിത്സയ്ക്കെത്തുന്ന രോഗികളില്‍ നിന്നും 30000/- രൂപയില്‍ താഴെ ചികിത്സാ ചെലവ് നിലനില്‍ക്കുമ്പോള്‍ തന്നെ പണമീടാക്കുകയും ചികിത്സ നല്‍കാന്‍ മടികാണിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത്തരം കേസുകളില്‍ ഏതെങ്കിലും ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) ഇന്‍ഷ്വറന്‍സ് കവറേജ് ലഭിക്കേണ്ട രോഗികളില്‍ നിന്നും അന്യായമായി പണമീടാക്കുകയും ചികിത്സ നല്‍കാന്‍ മടികാണിക്കുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്കെതിരെ ആര്‍ക്കാണ് പരാതി നല്‍കേണ്ടത് ; ഇതിന്റെ നടപടികള്‍ വിശദമാക്കാമോ ?

4267

.എസ്.. ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും നവീകരണം

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

() .എസ്.. ആശുപത്രികളുടെയും ഡിസ്പെന്‍സറികളുടെയും നവീകരണത്തിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ആശുപത്രികളുടെ നവീകരണത്തിന് കേന്ദ്ര ഫണ്ട് ലഭ്യമാണോ;

(സി) നവീകരണത്തിന് സംസ്ഥാന - കേന്ദ്ര മേഖലകളിലുള്ള വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് സാമൂഹ്യപ്രതിബദ്ധത പ്രയോജനപ്പെടുത്തുമോ ?

4268

കുന്നത്ത് പേപ്പര്‍ മില്‍ തൊഴിലാളികള്‍ക്ക് ഇ.എസ്.. ആനുകൂല്യം

ശ്രീ. വി. ചെന്താമരാക്ഷന്‍

() നെന്മാറ മണ്ഡലത്തിലെ മുതലമട പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന കുന്നത്ത് പേപ്പര്‍ മില്‍ തൊഴിലാളികള്‍ക്ക് ഇ.എസ്.. ആനുകൂല്യം ലഭിക്കുന്നത് സംബന്ധിച്ച് അപേക്ഷ പരിഗണനയില്‍ ഉണ്ടോ ;

(ബി) അപേക്ഷയുടെ നിലവിലെ സ്ഥിതി വ്യക്തമാക്കുമോ ;

(സി) അടിയന്തിര പ്രാധാന്യത്തോടെ കുന്നത്ത് പേപ്പര്‍ മില്‍ തൊഴിലാളികള്‍ക്ക് ഇ.എസ്.. ആനുകൂല്യം നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4269

ആലപ്പുഴ ഇ.എസ്.. ആശുപത്രിയുടെ പ്രവര്‍ത്തനം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ ഇ.എസ്.. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ എത്ര ജീവനക്കാരാണുളളത്; ഇവരുടെ തസ്തിക തിരിച്ച് അനുവദനീയമായ തസ്തികകളുടെയും, ഇപ്പോള്‍ ജോലി ചെയ്യുന്നവരുടേയും, ഒഴിവുളള തസ്തികകളുടെയും വിശദാംശം അറിയിക്കുമോ;

(ബി) ഒഴിവുളള തസ്തികകളില്‍ നിയമനം നടത്തുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി) .എസ്.. ആശുപത്രിയില്‍ ആവശ്യമായ മരുന്നില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആവശ്യമായ മരുന്ന് എത്തിച്ച് രോഗികള്‍ക്ക് ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) .എസ്.. ആശുപത്രി കെട്ടിടങ്ങളുടെ ശോച്യാവസ്ഥ പരിഹരിക്കുവാന്‍ എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.