UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4321

മില്‍മ എറണാകുളം റീജിയണില്‍ പുതുതായി നിയമനം

ശ്രീ.പി.തിലോത്തമന്‍

() മില്‍മ എറണാകുളം റീജിയണില്‍ പുതുതായി നിയമനം നടത്തിയിട്ടുള്ള ജൂനിയര്‍ അസിസ്റന്റ്, പ്ളാന്റ് അറ്റന്റര്‍, മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസര്‍, അക്കൌണ്ട്സ് ഓഫീസര്‍, ബോയ്ലര്‍ ടെക്നീഷ്യന്‍, കെമിസ്റ് എന്നീ തസ്തികകളില്‍ ഇതുവരെ എത്ര പേരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത തസ്തികകളിലേയ്ക്കുള്ള യോഗ്യത നിര്‍ണ്ണയ പരീക്ഷ എന്നാണ് നടത്തിയത് എന്ന് പറയാമോ ;

(സി) പ്രസ്തുത പരീക്ഷകളുടെ ഷോര്‍ട്ട് ലിസ്റിന്റെയും ഫൈനല്‍ ലിസ്റിന്റെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ ;

(ഡി) പ്രസ്തുത ലിസ്റിന്റെ കട്ട് ഓഫ് മാര്‍ക്ക് എത്രയായിരുന്നു എന്ന് പറയാമോ ;

() പ്രസ്തുത തസ്തികകള്‍ക്കുള്ള വിദ്യാഭ്യാസ യോഗ്യത എന്തായിരുന്നു എന്ന് പറയാമോ ;

(എഫ്) മുന്‍പരിചയം പ്രസ്തുത തസ്തികകള്‍ക്ക് ആവശ്യമായിരുന്നുവോ എന്ന് വ്യക്തമാക്കാമോ ;

(ജി) പ്രസ്തുത തസ്തികകള്‍ക്കുള്ള പ്രായപരിധി എത്രയായിരുന്നു എന്ന് പറയാമോ ;

(എച്ച്) നിശ്ചിത പ്രായപരിധി കഴിഞ്ഞിട്ടുള്ള ആരെയെങ്കിലും പ്രസ്തുത തസ്തികയില്‍ നിയമിച്ചിട്ടുണ്ടോ എന്ന് പറയാമോ ; എങ്കില്‍ ഇത് ഏത് വിഭാഗത്തില്‍പ്പെടുത്തി നടത്തിയിട്ടുള്ള നിയമനങ്ങളാണെന്ന് പറയാമോ ?

4322

ആലത്തൂര്‍ ക്ഷീരപരിശീലന കേന്ദ്രത്തില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍

ശ്രീ. എം. ചന്ദ്രന്‍

() ആലത്തൂര്‍ നിയോജക മണ്ഡലത്തിലെ ആലത്തൂര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ഏതെല്ലാം തസ്തികകളാണ് ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്നത് ;

(ബി) ഒഴിവുകള്‍ നികത്തുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഒഴിവുകള്‍ എന്ന് നികത്തുവാന്‍ സാധിക്കുമെന്നു വ്യക്തമാക്കാമോ ?

4323

സാംസ്ക്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.കെ.ശിവദാസന്‍ നായര്‍

,, എം..വാഹീദ്

,, വി.റ്റി.ബല്‍റാം

,, .സി.ബാലകൃഷ്ണന്‍

() സംസ്ഥാനത്തെ സാംസ്ക്കാരിക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നവീകരിക്കുന്നതിനും കൂടുതല്‍ ഫലപ്രദമാക്കുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം സ്ഥാപനങ്ങളില്‍ ഇത് നടപ്പില്‍ വരുത്തുകയുണ്ടായി ;

(സി) ഒരു വര്‍ഷത്തെ കര്‍മ്മ പരിപാടിയില്‍ സാംസ്ക്കാരികസ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഇവയെ കാര്യക്ഷമമാക്കുന്നതിന് നടപടികള്‍ സ്വീകരിയ്ക്കുമോ ?

4324

മരണമില്ലാത്ത മഹാപ്രതിഭകള്‍

ശ്രീ. എം.. ബേബി 

,, പി. ശ്രീരാമകൃഷ്ണന്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. വി. ശിവന്‍കുട്ടി

() മരണമില്ലാത്ത മഹാപ്രതിഭകള്‍ എന്ന പേരില്‍ 168 മഹാപ്രതിഭകളുടെ ഹ്രസ്വജീവചരിത്രക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകം കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി) മഹാപ്രതിഭകളുടെ കൂട്ടത്തില്‍ നിന്ന് ഗാന്ധിജിയും കുമാരനാശാനും ഉള്‍പ്പെടെയുളള മഹാന്മാരെ ഒഴിവാക്കിയത് എന്തുകൊണ്ടായിരുന്നു; ഗ്രന്ഥകര്‍ത്താവ് തയ്യാറാക്കിയ കുറിപ്പുകളില്‍ ഗാന്ധിജിയും കുമാരനാശാനും ഉള്‍പ്പെട്ടിട്ടുണ്ടായിരുന്നുവോ; ഒഴിവാക്കിക്കൊണ്ട് തീരുമാനിച്ചതാരാണ്;

(സി) മഹാപ്രതിഭകള്‍ ആരൊക്കെയായിരിക്കണമെന്ന് തീരുമാനിച്ചത് ഏത് മാനദണ്ഡപ്രകാരമാണ്; പ്രസ്തുത പുസ്തകം പ്രകാശനം ചെയ്തത് ആരായിരുന്നു?

4325

അവശകലാകാരന്മാര്‍ക്ക് പെന്‍ഷന്‍

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല സ്വദേശികളും കലാരംഗത്ത് ദീര്‍ഘകാലം പ്രവര്‍ത്തിച്ചവരും നിലവില്‍ ഒട്ടേറെ ശാരീരിക അവശതകള്‍ അനുഭവിക്കുന്നവരുമായ ശ്രീമതി നളിനാക്ഷി, തറയില്‍വീട്, കടക്കരപ്പള്ളി പി.., ശ്രീ. രവീന്ദ്രന്‍ പി.കെ. മേലശ്ശേരില്‍ ചേര്‍ത്തല എന്നിവരുടെ പെന്‍ഷന്‍ അപേക്ഷകളിന്‍മേല്‍ കേരള സംഗീതനാടക അക്കാഡമി ശുപാര്‍ശകള്‍ ലഭിച്ചിട്ടുണ്ടോ; ഇവര്‍ക്ക് അവശകലാകാര പെന്‍ഷന്‍ അനുവദിച്ച് ഉത്തരവായിട്ടുണ്ടോ; ഇവര്‍ക്ക് എത്രയും വേഗം പെന്‍ഷന്‍ അനുവദിച്ചു നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

4326

ഫോക്ലോര്‍ അക്കാഡമി

ശ്രീ. ജോസഫ് വാഴക്കന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

,, . റ്റി. ജോര്‍ജ്

() കേരളാ ഫോക് ലോര്‍ അക്കാഡമി ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) അക്കാഡമിക്ക് ഒരു കേന്ദ്രം സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ എവിടെയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത്;

(ഡി) ഈ കേന്ദ്രത്തില്‍ എന്തെല്ലാം സൌകര്യങ്ങളാണ് ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നത്;

() ഇതിന് എന്ത് തുക വകയിരുത്തിയിട്ടുണ്ട്?

4327

സാഹിത്യ-സാംസ്കാരിക പ്രതിഭകള്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുവാന്‍ നടപടി

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്തെ സാഹിത്യ- സാംസ്കാരിക പ്രതിഭകള്‍ക്ക് സ്മാരകങ്ങള്‍ നിര്‍മ്മിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിരുന്ന വിവരം സര്‍ക്കാരിനറിയാമോ ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി) അന്ന് തീരുമാനിച്ചതില്‍ ഏതെല്ലാം സ്മാരകങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് പറയാമോ ;

(ഡി) ചേലക്കര മണ്ഡലത്തിലെ തിരുവില്വാമലയില്‍ വി.കെ.എന്‍. സ്മാരക നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് പറയാമോ ;

() വി.കെ.എന്‍. സ്മാരകനിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് പറയാമോ ?

4328

സാംസ്ക്കാരിക സ്ഥാപനങ്ങളിലെ ഭരണസമിതികള്‍

ശ്രീ. ജെയിംസ് മാത്യു

() കേരളത്തിലെ സാംസ്ക്കാരിക വകുപ്പിനു കീഴില്‍ എത്ര അക്കാദമികളും സാംസ്ക്കാരിക സ്ഥാപനങ്ങളുമുണ്ട്; അവ ഏതെല്ലാം;

(ബി) പ്രസ്തുത സ്ഥാപനങ്ങളിലെല്ലാം ഭരണസമിതികള്‍ നിലവിലുണ്ടോ; നിലവിലുള്ളവയേതൊക്കെ:

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സാംസ്ക്കാരിക സമിതികളിലെ ഭരണസമിതികള്‍ പുനസംഘടിപ്പിച്ചിട്ടുണ്ട്; വിശദവിവരവും ഭരണ സമിതി അംഗങ്ങളുടെ പേരും യോഗ്യതയും അറിയിക്കാമോ;

(ഡി) ഭരണ സമിതികള്‍ നിലവില്ലാത്ത സമിതികളില്‍ എത്രാം തീയതിക്കകം ഭരണസമിതി പുനസംഘടന പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് അറിയിക്കാമോ ?

4329

സാംസ്ക്കാരിക സ്ഥാപനങ്ങളിലെ ഭരണസ്തംഭനത്തിനെതിരെ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() കേരള സാഹിത്യ അക്കാദമി, സംഗീത നാടക അക്കാദമി തുടങ്ങിയ കേരളത്തിലെ സാംസ്ക്കാരിക സ്ഥാപനങ്ങളില്‍ ഭരണസ്തംഭനമുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം സ്ഥാപനങ്ങളില്‍ ഭരണപരമായി തീരുമാനമെടുക്കേണ്ട കമ്മിറ്റികള്‍ ഇതുവരെ നിലവില്‍ വരാത്തതെന്തുകൊണ്ടാണ്;

(സി) സാഹിത്യ അക്കാദമിയില്‍ അച്ചടി തീര്‍ന്ന പുസ്തകങ്ങള്‍ പോലും പ്രസിദ്ധീകരിക്കാനാവാതെ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4330

കൊട്ടാരക്കര തമ്പുരാന്‍ മ്യൂസിയത്തിന്റെ നവീകരണം

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കര തമ്പുരാന്‍ മ്യൂസിയത്തിന്റെ നവീകരണത്തിനായി പുരാവസ്തു ഡയറക്ടര്‍ പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) മ്യൂസിയത്തിന്റെ നവീകരണത്തിനായി പദ്ധതി സമര്‍പ്പിക്കുന്നതിനായി മന്ത്രി നല്‍കിയ നിര്‍ദ്ദേശത്തില്‍ സ്വീകരിച്ചിട്ടുള്ള തുടര്‍നടപടികള്‍ വ്യക്തമാക്കുമോ?

4331

കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പുസ്തക പ്രസിദ്ധീകരണം

ശ്രീ.പി.ശ്രീരാമകൃഷ്ണന്‍

() കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് 2011-12 വര്‍ഷത്തില്‍ പ്രസിദ്ധീകരണത്തിനായി തിരഞ്ഞെടുത്തിരുന്ന ശ്രീ.ഷൌക്കത്ത്അലിഖാന്‍ എന്നയാളുടെ “വന്നേരിയുടെ വഴിയടയാളങ്ങള്‍” എന്ന പുസ്തകം പ്രസിദ്ധീകരിക്കാതെ മാറ്റിവെച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ പ്രസ്തുത പുസ്തകം പ്രസിദ്ധീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ; എങ്കില്‍ എന്ന് പ്രസിദ്ധീകരിക്കാനാകും ;

(സി) പ്രസ്തുത പുസ്തകം പ്രസിദ്ധീകരിക്കാന്‍ കഴിയില്ലാ എങ്കില്‍ കാരണം വിശദമാക്കാമോ ?

4332

മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റിയുടെ ഗ്രാന്റ്

ശ്രീ. കെ.എന്‍.. ഖാദര്‍

() മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക കമ്മിറ്റിയുടെ ഗ്രാന്റ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത സ്മാരകം ഒരു അക്കാദമിയായി ഉയര്‍ത്തണമെന്ന ആവശ്യം പരിഗണിക്കുമോ;

(സി) പ്രസ്തുത സ്ഥാപനത്തിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ സര്‍ക്കാര്‍ ഗ്രാന്റിനുപുറമേ കൂടുതല്‍ സാമ്പത്തിക സഹായം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

4333

പ്രാചീന കാലഘട്ടത്തിലെ ഗുഹകള്‍ സംരക്ഷിക്കുന്നതിനുള്ള നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() കുന്നംകുളം നിയോജകമണ്ഡലത്തില്‍, പ്രാചീന കാലഘട്ടത്തിലെ എത്ര ഗുഹകള്‍ ഏതെല്ലാം സ്ഥലങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്;

(ബി) ഇവയെല്ലാം പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(സി) ടൂറിസം വകുപ്പുമായി ബന്ധപ്പെടുത്തി ഇവയുടെ ചരിത്ര പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുന്നതിനും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

4334

വൈക്കം പുണ്ഡരികപുരം ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍

ശ്രീ. കെ. അജിത്

() വൈക്കം നിയോജകമണ്ഡലത്തിലെ തലയോലപറമ്പ് പഞ്ചായത്ത് പരിധിയില്‍ വരുന്ന പുണ്ഡരികപുരം ക്ഷേത്രത്തിലെ ചുവര്‍ ചിത്രങ്ങള്‍ പുരാവസ്തു വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) ഇത് സംരക്ഷിക്കുന്നതിന് ക്ഷേത്രത്തിന് സാമ്പത്തിക സഹായം നല്‍കുമോ?

4335

പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് മ്യൂസിയം

ശ്രീ.കെ.എന്‍..ഖാദര്‍

() കേരളത്തില്‍ ഏറ്റവും നന്നായി പുരാവസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിക്കുന്ന പെരുവള്ളൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂളിന് ഒരു മ്യൂസിയം സ്ഥാപിക്കുവാന്‍ ധനസഹായം നല്‍കുമോ ;

(ബി) പ്രസ്തുത ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുവാന്‍ ഈ സര്‍ക്കാര്‍ തയ്യാറാകുമോ ?

4336

ലീഗല്‍ സെല്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്ന മലയാളികളെ സഹായിക്കാന്‍ ലീഗല്‍ സെല്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇപ്പോള്‍ വിവിധ വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ എത്ര മലയാളികള്‍ കഴിയുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി) നടപ്പിലാക്കാനുദ്ദേശിക്കുന്ന ലീഗല്‍ സെല്ലിന്റെ ഘടനയും ഉദ്ദേശലക്ഷ്യങ്ങളും വെളിപ്പെടുത്താമോ;

(ഡി) ലീഗല്‍ സെല്‍ എന്ന് നടപ്പില്‍ വരുമെന്ന് വ്യക്തമാക്കാമോ;

() ഇതിനകം ഇതിനായി എന്തെല്ലാം നടപടിക്രമങ്ങളാണ് പൂര്‍ത്തീകരിച്ചതെന്ന് വ്യക്തമാക്കാമോ?

4337

നോര്‍ക്ക - റൂട്ട്സിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വിദേശത്ത് ജോലി തേടുന്നവരെ സഹായിക്കാനും മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനും നോര്‍ക്ക-റൂട്ട്സ് എന്തെല്ലാം പരിപാടികളാണ് ആവിഷ്ക്കരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) നിസ്സാര കുറ്റകൃത്യങ്ങളുടെ പേരില്‍ വിദേശത്ത് ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് നിയമസഹായം നല്‍കുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) തൊഴില്‍ കരാര്‍ ലംഘിക്കുന്ന തൊഴിലുടമയില്‍ നിന്നും നീതി ലഭ്യമാക്കുന്നതിന് ആവശ്യമായ നിയമ സഹായം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

4338

എന്‍.ആര്‍.ഐ ബിസിനസ്സ് സെന്റര്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

() നോര്‍ക്ക വകുപ്പിന്റെ കീഴിലുള്ള എല്ലാ ഏജന്‍സികളെയും ഒരുമിച്ച് കൊണ്ടുവരുവാനുള്ള ഒരു പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) പ്രവാസി കേരളീയരെ സഹായിക്കുന്നതിന് എന്‍.ആര്‍.ഐ ബിസിനസ്സ് സെന്റര്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;

(സി) പ്രസ്തുത ബിസിനസ്സ് സെന്റര്‍ എവിടെയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത് ?

4339

സാന്ത്വനം പദ്ധതി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() പ്രവാസി വകുപ്പിന്റെ കീഴിലെ സാന്ത്വനം പദ്ധതിക്ക് നീക്കിവച്ചിട്ടുള്ള തുക അപര്യാപ്തമാണെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കൂടുതല്‍ തുക നല്‍കാന്‍ നടപടി സ്വീകരിക്കുമോ;

(സി) അര്‍ഹരായവര്‍ക്കെല്ലാം പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിനായി മതിയായ പ്രചാരണ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ?

4340

പ്രവാസി ക്ഷേമനിധി

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി എത്രയാണ്;

(ബി) പ്രായപരിധി 60 ആക്കാന്‍ ആലോചനയുണ്ടോ?

4341

പ്രവാസി ലീഗല്‍ എയ്ഡ്സെല്‍

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, കെ.എം. ഷാജി

,, പി.കെ. ബഷിര്‍

() പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ പ്രവര്‍ത്തനം വിശദമാക്കാമോ;

(ബി) സെല്ലിന്റെ പ്രവര്‍ത്തനം പ്രവാസികള്‍ക്ക് കൂടുതല്‍ ഗുണകരമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

4342

എമിഗ്രേഷന്‍ നിയമം

ശ്രീ.പി. ഉബൈദുള്ള

,, എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, കെ.എന്‍.. ഖാദര്‍

() എസ്.എസ്.എല്‍.സി. യോഗ്യതയില്ലാത്ത അവിദഗ്ധ തൊഴിലാളികള്‍ക്ക് വിദേശ ജോലി സ്വീകരിക്കുന്നതിന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം പുതിയ നിബന്ധനകള്‍ കൊണ്ടുവന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എല്ലാ രേഖകളും അതത് രാജ്യങ്ങളിലെ എംബസികള്‍ സാക്ഷ്യപ്പെടുത്തണമെന്ന നിയമം ദോഷകരമായി ബാധിക്കുന്നത് കൂടുതല്‍ ഗള്‍ഫ് തൊഴിലന്വേഷകരായ മലയാളികളെയാണ് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) 2011 ജൂലൈ 29ന് കേന്ദ്ര പ്രവാസികാര്യ മന്ത്രാലയം കൊണ്ടുവന്ന നിയമത്തിലുള്ള ആശങ്ക കേന്ദ്രത്തെ അറിയിക്കുന്നതിനും എമിഗ്രേഷന്‍ നിയമം സുതാര്യമാക്കുന്നതിനും ആവശ്യമാ2യ നടപടികള്‍ സ്വീകരിക്കുമോ ?

4343

കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പലിലെ ജീവനക്കാരന്റെ മോചനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സോമാലിയ തീരത്തുവച്ച് കടല്‍ക്കൊള്ളക്കാര്‍ റാഞ്ചിയ ചരക്ക് കപ്പലിലെ ജീവനക്കാരന്‍ കൊയിലാണ്ടി, നടുവത്തൂരിലെ ബിജേഷിനെ മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പരാതിയോ നിവേദനമോ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് സംബന്ധിച്ച് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) ബിജേഷിന്റെ മോചനത്തിന് തടസ്സമാകുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്താമോ;

(ഡി) ബിജേഷിന്റെ മോചനത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

4344

പ്രവാസി കേരളീയരുടെ പാവപ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായപദ്ധതി

ശ്രീ. എം.ഹംസ

() വിദേശത്ത് മരണമടയുന്ന പാവപ്പെട്ട മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് സര്‍ക്കാര്‍ നിലവില്‍ നല്‍കി വരുന്നത്; വിശദീകരി ക്കാമോ;

(ബി) വിദേശത്ത് വച്ച് മരണമടയുന്ന പാവപ്പെട്ട മലയാളികളുടെ കുട്ടികള്‍ക്ക് ഒരു വിദ്യാഭ്യാസ സഹായ പദ്ധതി തുടങ്ങുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നുവോ; എങ്കില്‍ അതിന്റെ കാലിക സ്ഥിതി വിശദമാക്കാമോ?

4345

പ്രവാസി സ്വയംതൊഴില്‍ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍ 

,, . പി. അബ്ദുള്ളക്കുട്ടി

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

() തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ തുടങ്ങുവാനുള്ള സാമ്പത്തിക സഹായം നല്‍കുവാനുള്ള പദ്ധതികള്‍ ഏറ്റെടുക്കുമോ;

(ബി) ഇതിനായി ബാങ്കിംഗ് മേഖലയുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

4346

ഡാറ്റാബാങ്ക് രൂപീകരിക്കുവാന്‍ നടപടി

ശ്രീ. എസ്. ശര്‍മ്മ

() പ്രവാസികളുടെ മണ്ഡലാടിസ്ഥാനത്തിലുള്ള ഡാറ്റാബാങ്ക് ലഭ്യമാണോ ;

(ബി) എങ്കില്‍ വൈപ്പിന്‍ മണ്ഡലത്തിലെ പ്രവാസികള്‍ എത്രപേരെന്ന് വ്യക്തമാക്കുമോ ;

(സി) എങ്കില്‍ ഡാറ്റാ ബാങ്ക് രൂപികരിച്ചിട്ടില്ലാത്ത പക്ഷം ആയതിന് നടപടി സ്വീകരിക്കുമോ ?

4347

ഗള്‍ഫില്‍ മലയാള ഭാഷാപഠനത്തിന് സഹായം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() പ്രവാസി മലയാളികളുടെ വിദേശത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ കണക്കെടുത്തിട്ടുണ്ടോ;

(ബി) വിദേശമലയാളി സംഘടനകളുടെ രജിസ്ട്രേഷന്‍ ‘നോര്‍ക്ക’ നടത്തുന്നുണ്ടോ; എങ്കില്‍ പ്രസ്തുത സംഘടനകളുടെ പ്രതിനിധികളെ വിളിച്ചു ചേര്‍ത്ത് അവരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുമോ;

(സി) വിദേശ രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഗള്‍ഫില്‍ മലയാള ഭാഷാ പഠനത്തിന് സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ടോ?

4348

നോര്‍ക്ക നിയമന നടപടി

ശ്രീ. ജെയിംസ് മാത്യു

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നോര്‍ക്കയില്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടോ;

(ബി) എങ്കില്‍ ആര്‍ക്കൊക്കെ നിയമനം നല്കിയെന്നത് സംബന്ധിച്ച വിശദവിവരം നല്കാന്‍ തയ്യാറാകുമോ;

(സി) ഇങ്ങിനെ നിയമനം നല്കുന്നതിന്റെ ഭാഗമായി ഇവിടെ നിന്ന് ആരെയെങ്കിലും പിരിച്ചുവിട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ അവരുടെ വിശദവിവരം നല്കുമോ;

() മന്ത്രി ബന്ധുകള്‍ക്കും സംഘടനാ നേതാക്കളുടെ ബന്ധുക്കള്‍ക്കും മാനദണ്ഡം പാലിക്കാതെ നിയമനം നല്കിയതായി വന്നിട്ടുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചത്?

4349

നോര്‍ക്ക റൂട്സിലെ നിയമന നടപടി

ശ്രീ.കെ. കുഞ്ഞിരാമന്‍(ഉദുമ)

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ദിവസക്കൂലി, കരാര്‍, ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ നോര്‍ക്ക റൂട്സില്‍ എത്ര പേരെ നിയമിച്ചിട്ടുണ്ട്;

(ബി) നിയമിക്കപ്പെട്ടവരുടെ തസ്തിക, പേര്, മേല്‍വിലാസം എന്നിവ വ്യക്തമാക്കാമോ;

(സി) ഒഴിവുകള്‍ സംബന്ധിച്ച വിവരം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ടോ;

(ഡി) നിയമനങ്ങള്‍ സംബന്ധിച്ച് പത്ര പരസ്യങ്ങള്‍ നല്‍കിയിരുന്നോ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ:

() ഇതില്‍ വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം നിയമിക്കപ്പെട്ടവര്‍ ആരൊക്കെയാണ്; വിശദാംശങ്ങള്‍ അറിയിക്കാമോ?

4350

നൂറുദിന വിസ്മയം

ശ്രീ. മുല്ലക്കര രത്നാകരന്‍

നൂറുദിന വിസ്മയം എന്നപേരില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് എത്ര പുസ്തകങ്ങള്‍ ഇതിനകം അച്ചടിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ; ഇപ്രകാരം മുഖ്യമന്ത്രിയുടെ ഫോട്ടോ അച്ചടിച്ച പുസ്തകങ്ങള്‍ക്ക് എത്രതുക ചെലവഴിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

4351

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ വികസന പ്രവര്‍ത്തനം

ശ്രീ. കെ. അച്ചുതന്‍

,, സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ യഥാസമയം ജനങ്ങളില്‍ എത്തിക്കുന്നില്ല എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പില്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(സി) സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും വാര്‍ത്തകളും ശേഖരിച്ച് ബഹുജനങ്ങള്‍ക്കും മാദ്ധ്യമങ്ങള്‍ക്കും യഥാസമയം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

4352

സി-ഡിറ്റിന്റെ പ്രവര്‍ത്തനച്ചെലവ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സി-ഡിറ്റിന്റെ പ്രവര്‍ത്തനം എത്ര ടീമുകളായാണ് നടത്തുന്നത്; ഏതൊക്കെയാണവ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(ബി) ഓരോ ടീമിന്റേയും ലീഡര്‍മാര്‍ ആരാണെന്നും അവരുടെ വിദ്യാഭ്യാസ യോഗ്യത എന്താണെന്നും വ്യക്തമാക്കാമോ;

(സി) നടപ്പു സാമ്പത്തിക വര്‍ഷം ഇതേവരെയായി ഓരോ ടീമിന്റേയും വരുമാനം എത്രയാണെന്നും ശമ്പളം ഉള്‍പ്പെടെയുളള ഓരോ ടീമിന്റേയും മൊത്തം ചെലവുകള്‍ എത്രയാണെന്നും വ്യക്തമാക്കാമോ ?

4353

& പി.ആര്‍ വകുപ്പില്‍ പരാതി പരിഹാര സംവിധാനം

ശ്രീ. വി. ഡി. സതീശന്‍

,, . പി. അബ്ദുളളക്കുട്ടി

,, പി. സി. വിഷ്ണുനാഥ്

,, വി. റ്റി. ബല്‍റാം

() & പി.ആര്‍ വകുപ്പില്‍ വിവരസാങ്കേതിക വിദ്യാധിഷ്ഠിത പരാതി പരിഹാര സംവിധാനം നലിവിലുണ്ടോ;

(ബി) പ്രസ്തുത സംവിധാനം ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ?

4354

ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. അച്ചുതന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

() ഇന്‍ഫര്‍മേഷന്‍ & പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്;

(ബി) ഇതിനായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ആഫീസുകളില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി) താലൂക്ക് തലങ്ങളില്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

4355

പി.ആര്‍.ഡി.മുഖാന്തിരമുള്ള പരസ്യങ്ങള്‍

ശ്രീ.ജെയിംസ് മാത്യു

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വര്‍ത്തമാനപത്രങ്ങള്‍ വഴി പ്രചരിപ്പിക്കുന്നതിന് കഴിഞ്ഞ 2011 മെയ് 18 മുതല്‍ 2011 ഒക്ടോബര്‍ 8 വരെ ചെലവഴിച്ച തുകയെത്ര ;

(ബി) ഇതേ കാലയളവില്‍ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ പരസ്യത്തിനായി നല്കിയ തുകയെത്ര ;

(സി) പത്രം,ടിവി എന്നിവയല്ലാതെ മറ്റിതരമാര്‍ഗ്ഗങ്ങളിലൂടെ സര്‍ക്കാര്‍ പ്രചരണത്തിന് എത്ര തുക പി.ആര്‍.ഡി.മുഖാന്തിരം ചെലവഴിച്ചു ;വിശദാംശം അറിയിക്കാമോ ;

(ഡി) ഇതേ ആവശ്യത്തിന് 2006 മെയ് 18 മുതല്‍ 2006 ഒക്ടോബര്‍ 8 വരെ പി.ആര്‍.ഡി.മുഖാന്തിരം ചെലവഴിച്ച തുകയെത്ര ;

() പി.ആര്‍.ഡി.മുഖാന്തിരം സര്‍ക്കാര്‍ പ്രചാരണത്തിനായി 2011-12 ല്‍ നീക്കിവെച്ച തുകയുടെ വിശദാംശം അറിയിക്കാമോ ?

4356

സി.ഡിറ്റിലെ പ്രവൃത്തി ദിവസങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സി.ഡിറ്റിലെ പ്രവൃത്തി ദിവസങ്ങള്‍ ആഴ്ചയില്‍ അഞ്ച് ദിവസമായി ചുരുക്കുന്നതിന് ഐ ആന്റ് പി.ആര്‍.ഡി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(സി) പ്രവൃത്തി ദിനം അഞ്ചായി ചുരുക്കുന്നതിന് സി.ഡിറ്റ് ഗവേണിങ്ങ് ബോഡിയോ എക്സിക്യൂട്ടീവ് കമ്മറ്റിയോ തീരുമാനം എടുത്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(ഡി) സര്‍ക്കാര്‍ ഉത്തരവോ ഗവേണിങ്ങ് ബോഡി തീരുമാനമോ ഇല്ലാതെ ഇത്തരം ഉത്തരവ് ഇറക്കിയത് ആരാണ് ; ഇത്തരം കാര്യങ്ങളില്‍ നയപരമായ തീരുമാനം

എടുക്കുന്നതിനുള്ള അധികാരം ആര്‍ക്കാണ് ; ഇതിനുള്ള വ്യവസ്ഥകള്‍ എന്താണെന്ന് വിശദമാക്കാമോ ;

() പബ്ളിക് റിലേഷന്‍സ് വകുപ്പ് സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, പി.ആര്‍.ഡി ഡയറക്ടര്‍, സി.ഡിറ്റ് ഡയറക്ടര്‍ രജിസ്റ്രാര്‍ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരാത്ത വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ ;

(എഫ്) ജി.(പി) നം. 204/2011/എഫ്..എന്‍. ഡേറ്റഡ് 2/5/11 നുള്ള ഉത്തരവു പ്രകാരം ഓഫീസ് അസിസ്റന്റ്/ക്ളാര്‍ക്ക് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് എത്ര രൂപയാണ് നല്‍കിവരുന്നത്;

(ജി) സി.ഡിറ്റില്‍ ഇത്തരത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് നൂറ് ശതമാനം ഡി.എ യും കൂട്ടി വേതനം നല്‍കാന്‍ തീരുമാനം എടുത്തിട്ടുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ അറിയിക്കാമോ ?

4357

ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെ തെരഞ്ഞെടുപ്പ്

ശ്രീ. ഹൈബി ഈഡന്‍

() നിലവില്‍ പി.ആര്‍.ഡി. യില്‍ എത്ര ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെയും അസിസ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരുടെയും ഒഴിവുകളുണ്ട്;

(ബി) ഈ ഒഴിവുകള്‍ നികത്താത്തതിന്റെ കാരണമെന്ത്;

(സി) നിലവില്‍ വന്നിട്ടുള്ള ലിസ്റില്‍ നിന്നും എന്നത്തേയ്ക്ക് നിയമനം ആരംഭിക്കും; എത്ര പേര്‍ക്കായിരിക്കും നിയമനം നല്‍കുക; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) 2020 വരെ ഈ രണ്ട് കാറ്റഗറിയിലും വരാന്‍ സാധ്യതയുള്ള ഒഴിവുകള്‍ വര്‍ഷം തിരിച്ച് ലഭ്യമാക്കാമോ;

() പി.ആര്‍.ഡി. യിലെ ഈ രണ്ട് തസ്തികകളിലെയും റിപ്പോര്‍ട്ട് ചെയ്യാത്ത ഒഴിവുകളെത്ര;

(എഫ്) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരെ നിയമിച്ചിട്ടുണ്ടോ; ഭാവിയില്‍ നിയമിക്കാനുദ്ദേശമുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ജി) പി.ആര്‍.ഡി. യില്‍ ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര മോഡല്‍ പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.