UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4670

ദേശീയ വ്യവഹാര നയം

ശ്രീ. ഹൈബി ഈഡന്‍

() കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം സംസ്ഥാനത്ത് 'ദേശീയ വ്യവഹാര നയം' നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ; ഉണ്ടായിട്ടുണ്ടെങ്കില്‍ എത്ര രൂപയാണ് ഈയിനത്തില്‍ നഷ്ടപ്പെട്ടിട്ടുളളത്;

(ബി) മുന്‍ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി വ്യവഹാര നയത്തെ സംബന്ധിച്ച് എന്തെല്ലാം പുതിയ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) വ്യവഹാര നയം നടപ്പാക്കുന്നതുകൊണ്ട് ജനങ്ങള്‍ക്ക് എന്തെല്ലാം പ്രയോജനങ്ങളാണ് ഉണ്ടാകുന്നത്;

(ഡി) 'ദേശീയ വ്യവഹാര നയം' കേരളത്തില്‍ നടപ്പാക്കുന്നതിന് കാലതാമസം വന്നിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ച കാരണമാണോ; വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമോ ?

4671

സിയാല്‍ ഹഡ്കോ തര്‍ക്ക പരിഹാരം

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, വര്‍ക്കല കഹാര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

() സിയാലും, ഹഡ്കോയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്; വിശദാംശം ലഭ്യമാക്കുമോ;

(സി) തര്‍ക്കങ്ങള്‍ എങ്ങനെയാണ് പരിഹരിച്ചതെന്ന് വെളിപ്പെടുത്തുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

4672

ഇസ്ളാമിക ബാങ്കിംഗ്

ശ്രീ. പി. കെ. ബഷീര്‍

() ഇസ്ളാമിക ബാങ്കിംഗ് സ്ഥാപനമായ അല്‍-ബരാക്ക് കേരളത്തില്‍ എപ്പോഴാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ ഇതുവരെയുണ്ടായ പുരോഗതി എന്താണ്; വിശദമാക്കുമോ?

4673

ബാങ്കുകള്‍ വഴി ശമ്പളവിതരണം

ശ്രീമതി പി. അയിഷാ പോറ്റി

() സര്‍ക്കാര്‍ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളം ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായോ;

(ബി) ജീവനക്കാരുടെ ശമ്പളവിതരണം ബാങ്കുകള്‍ വഴി ആക്കുന്നതുമൂലം സംസ്ഥാനത്തെ ട്രഷറി ഡെപ്പോസിറ്റുകളില്‍ കുറവുണ്ടാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ട്രഷറി ഡെപ്പോസിറ്റില്‍ ഉണ്ടാകുന്ന കുറവ് സംസ്ഥാനത്തെ വികസന പദ്ധതികളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമെന്ന് കരുതുന്നുണ്ടോ?

4674

എസ്.സി..പിയുടെ പ്രവര്‍ത്തനം

ശ്രീ. വി.പി. സജീന്ദ്രന്‍

() ബൌദ്ധികസ്വത്തവകാശ സംരക്ഷണത്തിനായി 2008-ല്‍ രൂപീകരിച്ച കൌണ്‍സില്‍ ഓണ്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഇതേവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാ എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

 (ബി)എങ്കില്‍ ജി.(എം.എസ്) നമ്പര്‍ 127/2008/ലോ പ്രകാരം ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ച് ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് നടപടി സ്വീകരിക്കുമേണ്ടാ;

(സി) എസ്.സി..പി (ടൌുല്ൃശീൃ്യ ഇീാാശലേേല ളീൃ കിലേഹഹലരൌമഹ ജൃീുലൃ്യ)യുടെ പ്രവര്‍ത്തന വിഭാഗത്തിന് ആയൂര്‍വ്വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെ പേറ്റന്റ് സെല്ലിലെ സാങ്കേതിക വിദഗ്ദ്ധരുടെ സേവനം പ്രയോജനപ്പെടുത്തുവാന്‍ തീരുമാനമായിട്ടുണ്ടോ;

(ഡി) എങ്കില്‍ 13803/നോഡല്‍-1/08/ലോ, തീയതി 27.11.2008 നമ്പര്‍ കത്ത് പ്രകാരം എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

4675

പാമോലിന്‍ ഇറക്കുമതി ഇടപാടില്‍ ഉണ്ടായ നഷ്ടം

ശ്രീ. കെ.വി. വിജയദാസ്

() പാമോലിന്‍ ഇറക്കുമതി ഇടപാടില്‍ അന്നത്തെ ധനമന്ത്രി എന്‍.റ്റി.സി.യുടെ ഇറക്കുമതി റേറ്റിനെ അവഗണിച്ച് കൂടുതല്‍ തുകയ്ക്കാണോ ഇറക്കുമതിക്ക് അനുമതി നല്‍കിയത്; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഇതുമൂലം വന്നുചേര്‍ന്ന നഷ്ടം എത്രയെന്ന് വ്യക്തമാക്കുമോ?

4676

എം. എല്‍. . ഫണ്ടുപയോഗിച്ച് കമ്പ്യൂട്ടര്‍ നല്കുന്ന പദ്ധതി

ശ്രീ. പി. കെ. ബഷീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, റ്റി. . അഹമ്മദ് കബീര്‍

,, കെ. എം. ഷാജി

() എം. എല്‍. . ഫണ്ടുപയോഗിച്ച് സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ നല്കുന്ന പദ്ധതി പ്രകാരം കമ്പ്യൂട്ടര്‍ വിതരണം ചെയ്യാന്‍ റേറ്റ് കോണ്‍ട്രാക്ട് നല്കിയിട്ടുള്ള സ്ഥാപനങ്ങള്‍ ഏതെല്ലാം ;

(ബി) പ്രസ്തുത സ്ഥാപനങ്ങള്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്നുണ്ടോ ;

(സി) പ്രസ്തുത പദ്ധതി പ്രകാരം നല്കുന്ന കമ്പ്വൂട്ടറുകള്‍ ഗുണനിലവാരം കുറഞ്ഞതാണെന്നും പെട്ടെന്ന് പ്രവര്‍ത്തനരഹിതമാവുന്നു എന്നുമുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ഗുണനിലവാരമുള്ള കമ്പനികളുടെ കമ്പ്യൂട്ടറുകള്‍ മാത്രം പ്രസ്തുത പദ്ധതി പ്രകാരം വിതരണം ചെയ്യാനും വിതരണം നടത്തിയവയില്‍ പ്രവര്‍ത്തനരഹിതമായവ ഏജന്‍സിയുടെ ചെലവില്‍ അടിയന്തിരമായി മാറ്റി നല്കാനും നടപടി സ്വീകരിക്കുമോ ?

4677

ആംവേ നറ്റ്

ശ്രീ. കെ. വി. വിജയദാസ്

() ആംവേ യുടെ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിംഗിന് കേരളത്തില്‍ നിയമം മൂലം അനുമതി നല്‍കിയിട്ടുണ്ടോ ;

(ബി) നിയമാനുസൃതമായ എല്ലാ ലൈസന്‍സികളും ആംവേ യ്ക്ക് ബാധകമാക്കിയിട്ടുണ്ടോ ;

(സി) ആംവേ നടത്തിവരുന്ന മാര്‍ക്കറ്റിംഗിലൂടെ ഏതെല്ലാം ഇനങ്ങളിലാണ് സര്‍ക്കാരിന് നികുതി ലഭിക്കുന്നത് ;

(ഡി) കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇപ്രകാരം കേരളത്തിന്റെ ഖജനാവിലേക്ക് എത്ര രൂപ ലഭിച്ചുവെന്ന് വ്യക്തമാക്കുമോ ?

4678

സംസ്ഥാനജീവനക്കാരുടെ ക്ഷാമബത്ത

ശ്രീ.കെ.കെ.നാരായണന്‍

() കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഡി..സംസ്ഥാനത്ത് ഉടനെ നടപ്പിലാക്കുന്നകാര്യം സര്‍ക്കാരിന്റെ പരിഗണനയിലുണ്ടെങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ക്ഷാമബത്ത വര്‍ദ്ധനവ് പ്രഖ്യാപിച്ചതിനുശേഷം എത്ര നാള്‍ക്കകം സംസ്ഥാനത്തും ക്ഷാമബത്ത വര്‍ദ്ധനവ് പ്രഖ്യാപിച്ച് നടപ്പിലാക്കിയിട്ടുണ്ടെന്ന് പ്രത്യേകം പ്രത്യേകം വിശദമാക്കാമോ ?

4679

അനോമിലി സെല്ലിന്റെ പ്രവര്‍ത്തന്

ശ്രീ. .സി. ബാലകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയ അനോമലി സെല്ലില്‍ ഇതുവരെ എത്ര അനോമലികള്‍ പരിഹരിച്ചു; പ്രസ്തുത സെല്ല് വിപുലമാക്കാന്‍ എന്തെങ്കിലും തീരുമാനം എടുത്തിട്ടുണ്ടോ;

(ബി) മെഡിക്കല്‍ എഡ്യുക്കേഷന്‍ വകുപ്പിലെ സ്റോര്‍ സൂപ്രണ്ടിന്റെ ശമ്പളത്തിലെ അനോമലി പരിഹരിച്ചോ; പരിഹരിച്ചെങ്കില്‍ ഉത്തരവ് നമ്പര്‍ എത്ര; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ?

4680

ശമ്പളപരിഷ്കരണവും ആനുകൂല്യങ്ങളും

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍ ഗവണ്‍മെന്റ് സര്‍ക്കാര്‍ജീവനക്കാര്‍ക്ക് നടപ്പിലാക്കിയ ശമ്പള പരിഷ്കരണത്തില്‍ നിലവില്‍ ഉണ്ടായിരുന്നതിനേക്കാള്‍ എന്തെല്ലാം ആനുകൂല്യങ്ങളാണ് പുതുതായി നടപ്പിലാക്കുവാന്‍ തീരുമാനിച്ചിരുന്നതെന്ന് വെളിപ്പെടുത്താമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം പുതുതായി അനുവദിച്ച ആനുകൂല്യങ്ങള്‍ ജീവനക്കാര്‍ക്ക് ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) ജീവനക്കാര്‍ക്ക് ശമ്പളപരിഷ്കരണ ഉത്തരവിലൂടെ അനുവദിച്ച എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4681

ടെര്‍മിനല്‍ സറണ്ടര്‍

ശ്രീ. സി. കൃഷ്ണന്‍

() സര്‍വ്വീസില്‍ നിന്നും വിരമിച്ച ജീവനക്കാരന് നല്‍കുന്ന ടെര്‍മിനല്‍ സറണ്ടര്‍ റിട്ടയര്‍മെന്റ് ആനുകൂല്യമാണോയെന്ന് വ്യക്തമാക്കാമോ;

(ബി) സര്‍വ്വീസില്‍ നിന്നും വിരമിച്ചശേഷം മുന്‍കാല പ്രാബല്യത്തില്‍ സ്ഥാനക്കയറ്റം ലഭിച്ചാല്‍ റിട്ടയര്‍മെന്റ് ആനുകൂല്യമെന്ന നിലയില്‍ ടെര്‍മിനല്‍ സറണ്ടറിന് കുടിശ്ശിക നല്‍കുന്നതിന് നിയമതടസ്സമുണ്ടോ;

(സി) ഉണ്ടെങ്കില്‍ ഏത് ചട്ടമനുസരിച്ചാണെന്ന് വ്യക്തമാക്കാമോ?

4682

എം. . ജി. വായ്പ എഴുതിത്തള്ളുന്ന നടപടി

ശ്രീ. ജോസഫ് വാഴക്കന്‍

() മിഡില്‍ ഇന്‍കം ഗ്രൂപ്പ് പദ്ധതി പ്രകാരം ഭവനവായ്പയായി ഒരു ലക്ഷം രൂപ എടുത്ത് കുടിശ്ശിക വരുത്തിയാല്‍ ഇരട്ടിയിലധികം അടയ്ക്കേണ്ടിവരുമോ ;

(ബി) വായ്പാ കുടിശ്ശിക ഇരട്ടിയിലധികം അടയ്ക്കേണ്ടതില്ല എന്ന ഉത്തരവ് കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന് ബാധകമാണോ ;

(സി) ഹൌസിംഗ് ബോര്‍ഡിന്റെ പത്തനാപുരം ബ്രാഞ്ചില്‍ നിന്നും ഒരു ലക്ഷം രൂപ വായ്പയെടുത്ത ശ്രീ. രാജു, രാജുഭവനം, ആനക്കോട്ടൂര്‍ പി. ., കൊട്ടാരക്കര എന്ന ആള്‍ എം..ജി. പദ്ധതി പ്രകാരം വായ്പയെടുത്ത ശേഷം ബ്രെയിന്‍ ട്യൂമര്‍ വന്ന് മരണപ്പെട്ടിട്ടുള്ളതും ടിയാന്റെ വിധവ ശ്രീമതി കെ. ശ്രീദേവിയോട് റിക്കവറിയായി 3,80,000 രൂപ അടയ്ക്കാന്‍ ഹൌസിംഗ് ബോര്‍ഡ് റിക്കവറി സെക്ഷന്‍ ആവശ്യപ്പെട്ടിട്ടുള്ളതും ആയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എം..ജി പദ്ധതി പ്രകാരം വായ്പയെടുത്ത ആള്‍ മരണപ്പെട്ടാല്‍ വായ്പയും കുടിശ്ശികയും എഴുതിത്തള്ളാന്‍ നടപടി സ്വീകരിക്കുമോ ?

4683

ഭവന നിര്‍മ്മാണ വായ്പ

ശ്രീ. എസ്. ശര്‍മ്മ

ഭവന നിര്‍മ്മാണ വായ്പ എടുത്ത താഴ്ന്നവരുമാനക്കാരുടെ കുടിശ്ശിക എഴുതിത്തളളുന്നതിന് സ്വീകരിച്ച നടപടി വ്യക്തമാക്കുമോ?

4684

വില്‍പ്പന നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() 30.04.2011 വരെ വില്പന നികുതി ഇനത്തില്‍ കുടിശ്ശികയായി പിരിഞ്ഞ് കിട്ടാനുളള തുക എത്രയെന്ന് ജില്ല തിരിച്ചുളള കണക്ക് ലഭ്യമാക്കുമോ;

(ബി) വില്പന നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(സി) വലിയ തോതില്‍ വില്പന നികുതി കുടിശ്ശിക വരുത്തുന്നത് ഏത് മേഖലയിലുളള വില്‍പനശാലകളാണെന്ന് വ്യക്തമാക്കുമോ ?

4685

വാണിജ്യ നികുതി ഓഫീസുകള്‍ കാര്യക്ഷമമാക്കുന്നതിന് നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സി.പി. മുഹമ്മദ്

,, പി.സി. വിഷ്ണുനാഥ്

() വാണിജ്യ നികുതി ഓഫീസുകള്‍ കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുളള നടപടികള്‍ വ്യക്തമാക്കാമോ;

(ബി) ചെക്കുകള്‍ യഥാസമയം ബാങ്കുകളില്‍ നിന്നും മാറിയെടുക്കുവാനുളള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമോ;

(സി) വാണിജ്യ നികുതി ഓഫീസുകള്‍ കലക്ടറേറ്റുകളുമായി യോജിച്ച് കൂടുതല്‍ കാര്യക്ഷമതയുളളതാക്കുമോ;

(ഡി) ഓഫീസുകളിലും ചെക്കുപോസ്റുകളിലും മിന്നല്‍ പരിശോധനാ നടപടി ഊര്‍ജിതമാക്കുമോ?

4686

അഴിമതിരഹിത വാളയാര്‍ ചെക്ക് പോസ്റ്

ശ്രീ. കെ. ദാസന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് വാളയാര്‍ ചെക്ക്പോസ്റില്‍ നടത്തിയ പരിഷ്ക്കാരങ്ങളുടെ ഫലമായി ചെക്ക്പോസ്റിലെ നികുതി പിരിവില്‍ പുരോഗതിയുണ്ടായിട്ടുണ്ടോ ;

(ബി) അഴിമതി രഹിത വാളയാര്‍ ചെക്ക്പോസ്റ് എന്ന് പ്രശംസിക്കപ്പെട്ട വാളയാര്‍ ചെക്ക് പോസ്റില്‍ ഇപ്പോള്‍ അഴിമതിയാണ് എന്ന് വ്യാപകമായുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരാതികള്‍ പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമോ ?

4687

ഇറച്ചിക്കോഴിക്ക് നികുതി

ശ്രീ. റ്റി. വി. രാജേഷ്

() അന്യ സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് കൊണ്ടുവരുന്ന ഇറച്ചിക്കോഴികള്‍ക്ക് എത്ര ശതമാനം നികുതിയാണ് ഈടാക്കുന്നത് ;

(ബി) മാഹിയില്‍ ഇറച്ചിക്കോഴികള്‍ക്ക് നികുതി ഈടാക്കാത്തതിനാല്‍, അവിടെ ഇറച്ചിക്കോഴികളെ ഇറക്കിയശേഷം കേരളത്തിലേക്ക് നികുതി അടയ്ക്കാതെ കടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇതുവഴിയുണ്ടാകുന്ന നികുതി ചോര്‍ച്ച തടയാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് ; വിശദാംശം നല്‍കാമോ ?

4688

ടാക്സ് വെട്ടിപ്പ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് ജില്ലയില്‍ സെയില്‍ ടാക്സ് ജീവനക്കാരെ അപായപ്പെടുത്താന്‍ ടാക്സ് തട്ടിപ്പ് മാഫിയകള്‍ നടത്തിയ ഹീന പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ജില്ലയിലെ അനധികൃത വഴികളിലൂടെ ടാക്സ് വെട്ടിപ്പ് നടത്തുന്ന കേഴിക്കച്ചവടക്കാരെയും ടാക്സ് വെട്ടിപ്പുകാരെയും പിടിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ?

4689

വാണിജ്യനികുതി വകുപ്പിലെ ലാസ്റ്ഗ്രേഡ് ജീവനാക്കാരുടെ പ്രമോഷന്‍

ശ്രീ. .റ്റി. ജോര്‍ജ്

() വിവിധ വകുപ്പുകളിലെ ലാസ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് ലഭിക്കുന്ന 15% വരെ റേഷ്യോ പ്രമോഷന്‍വാണിജ്യനികുതി വകുപ്പില്‍ ലഭിക്കാതിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വാണിജ്യനികുതി വകുപ്പിലെ ലാസ്റ്ഗ്രേഡ് ജീവനക്കാരുടെ പ്രമോഷന്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിനുള്ള നടപടികള്‍ വ്യക്തമാക്കാമോ ?

4690

സെയില്‍ ടാക്സ് രേഖകള്‍ കടത്തിക്കൊണ്ടുപോയവര്‍ക്കെതിരെ നടപടികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കാസര്‍ഗോഡ് ജില്ലയില്‍ കോഴികള്ളക്കടത്തുകാരുടെ പ്രവൃത്തികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവരെ അമര്‍ച്ച ചെയ്യാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ; ഇവിടെ സെയില്‍ ടാക്സ് ഓഫീസ് കേന്ദ്രീകരിച്ച് കള്ളക്കടത്തുകാര്‍ സെയില്‍ ടാക്സ് രേഖകള്‍ കടത്തിക്കൊണ്ടുപോയ സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ?

4691

കാര്‍ഷികോല്പന്നങ്ങളുടെ വില്പനനികുതിയും പര്‍ച്ചേസ് ടാക്സും

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്തുല്പാദിപ്പിക്കുന്ന കാര്‍ഷികോല്പന്നങ്ങളുടെ വില്പന നികുതിയും പര്‍ച്ചേസ് ടാക്സും എത്ര വീതമാണെന്നു വ്യക്തമാക്കാമോ ;

(ബി) ഇവ ഇപ്പോഴത്തെ നിരക്കില്‍ നിന്നും വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോ ?

4692

ട്രഷറി കെട്ടിടത്തിന്റെ നിര്‍മ്മാണം

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തിലെ പഴയങ്ങാടിയില്‍ 'ഇന്‍കെലിനെ' ഏല്‍പ്പിച്ച 'ട്രഷറി കെട്ടിട'ത്തിന്റെ നിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ ;

(ബി) ട്രഷറിയുടെ നിര്‍മ്മാണം ആരംഭിക്കുവാന്‍ തടസ്സമെന്താണ് ;

4693

താന്ന്യം ഗ്രാമപഞ്ചായത്തിന്റെ ട്രഷറി ഇടപാടുകള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക നിയോജക മണ്ഡലത്തിലെ താന്ന്യം ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ തൃപ്രയാര്‍ സബ്ട്രഷറി ഉള്ളപ്പോള്‍ താന്ന്യം ഗ്രാമപഞ്ചായത്തിന്റെ ട്രഷറി ഇടപാടുകള്‍ 25 കിലോമീറ്റര്‍ അകലെയുള്ള തൃശ്ശൂര്‍ സബ്ട്രഷറിയിലേക്ക് ആക്കിയതിന്റെ കാരണം വ്യക്തമാക്കാമോ ;

(ബി) താന്ന്യം ഗ്രാമപഞ്ചായത്തിന്റെ ട്രഷറി ഇടപാടുകള്‍ തൃപ്രയാര്‍ സബ്ട്രഷറിയിലേക്ക് മാറ്റുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് വ്യക്തമാക്കാമോ ;

(സി) ഇല്ലെങ്കില്‍ താന്ന്യം ഗ്രാമപഞ്ചായത്തിന്റെ ട്രഷറി ഇടപാടുകള്‍ അടിയന്തിരമായി തൃപ്രയാര്‍ സബ്ട്രഷറിയിലേക്ക് മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4694

ശ്രീ. റ്റി. പി. കുമാരന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍

ശ്രീ. പി.. മാധവന്‍

() കോട്ടയം ട്രഷറിയിലെ ജൂനിയര്‍ സൂപ്രണ്ട് ആയിരുന്ന ശ്രീ. റ്റി.പി. കുമാരന്റെ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി അപേക്ഷ നല്‍കിയിട്ടുണ്ടോ;

(ബി) പ്രസ്തുത അപേക്ഷയിന്‍മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കാമോ;

(സി) പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സത്വര നടപടികള്‍ സ്വീകരിക്കുമോ ?

4695

കാരുണ്യ ഭാഗ്യക്കുറി

ശ്രീ. ബെന്നി ബെഹനാന്‍

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() കാരുണ്യ ഭാഗ്യക്കുറിയുടെ സവിശേഷതകള്‍ എന്തെല്ലാം;

(ബി) പ്രസ്തുത ഭാഗ്യക്കുറിയില്‍ നിന്നും ലഭിക്കുന്ന വരുമാനം ഏതെല്ലാം വിഭാഗങ്ങളുടെ സഹായത്തിനുവേണ്ടിയാണ് നീക്കിവച്ചിട്ടുള്ളത്;

(സി) ഇങ്ങനെയുള്ള ലോട്ടറികള്‍ കൂടുതല്‍ ആരംഭിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4696

ലോട്ടറിത്തൊഴിലാളികള്‍ക്ക് ഉത്സവബത്ത

ശ്രീ. ബി. സത്യന്‍

() ഈ ഓണക്കാലത്ത് എത്ര ലോട്ടറിത്തൊഴിലാളികളാണ് ഉത്സവബത്തയ്ക്ക് അര്‍ഹരായത് ;

(ബി) ജില്ല തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ ;

(സി) എത്ര രൂപയാണ് ഉത്സവബത്ത ഇനത്തില്‍ ചെലവായത് ;

(ഡി) ഉത്സവബത്ത ലഭിക്കുവാനുള്ള മാനദണ്ഡം എന്താണ് ; വിശദമാക്കാമോ ?

4697

കെ. എസ്. എഫ്. .യുടെ വിദ്യാഭ്യാസ വായ്പ

ശ്രീ. പാലോട് രവി

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

() കെ. എസ്. എഫ്. . ദുര്‍ബല വിഭാഗങ്ങള്‍ക്ക് വേണ്ടി വിദ്യാഭ്യാസ വായ്പ തുടങ്ങുവാന്‍ പദ്ധതിയിട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) വായ്പയുടെ തിരിച്ചടവിനെക്കുറിച്ച് വിശദമാക്കുമോ;

(സി) എത്ര വിദ്യാര്‍ത്ഥികള്‍ക്ക് വായ്പ നല്‍കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) വായ്പയ്ക്ക് സബ്സിഡി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() വായ്പ ലഭിക്കുന്നതിനുള്ള ജാമ്യ വ്യവസ്ഥകള്‍ എന്തെല്ലാം?

4698

കെ.എസ്.എഫ്.ഇ വായ്പാ ഗ്യാരന്റി

ശ്രീ. എം. ഉമ്മര്‍

() കെ.എസ്.എഫ്.ഇ ഏതെല്ലാം തരത്തിലുള്ള വായ്പകളാണ് അനുവദിക്കുന്നതെന്ന് വിശദമാക്കാമോ ;

(ബി) വിവാഹം, വിദ്യാഭ്യാസം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ പലിശ ഈടാക്കിക്കൊണ്ട് വായ്പ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) വായ്പക്ക് വാങ്ങുന്ന ഗ്യാരന്റി ലഘുകരിക്കുന്ന കാര്യം പരിശോധിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങളുണ്ടോയെന്ന് വ്യക്തമാക്കാമോ ?

4699

കെ.എസ്.എഫ്.. യിലെ താഴ്ന്ന വിഭാഗം ജീവനക്കാരുടെ പ്രമോഷന്‍

ശ്രീ. ആര്‍. രാജേഷ്

() കെ.എസ്.എഫ്..യിലെ താഴ്ന്ന വിഭാഗം പ്യൂണ്‍ ജീവനക്കാര്‍ക്ക് ജൂനിയര്‍ അസിസ്റന്റ് തസ്തികയിലേക്ക് പ്രമോഷന്‍ നല്‍കുന്നതിനുള്ള അനുപാതം നിലവിലുള്ള 5 ശതമാനത്തില്‍ നിന്നും 10 ശതമാനമായി വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രസ്തുത സ്ഥാപനത്തില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ശുപാര്‍ശ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടിയുടെ വിശദാംശം ലഭ്യമാക്കുമോ ;

(ബി) സര്‍ക്കാര്‍ വകുപ്പുകളിലെ താഴ്ന്നവിഭാഗം ജീവനക്കാരുടെ പ്രൊമോഷന്‍ 10 ശതമാനമാക്കി ഉയര്‍ത്തിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്റെ കോപ്പി ലഭ്യമാക്കുമോ ;

(സി) സര്‍ക്കാര്‍ വകുപ്പുകളില്‍ താഴ്ന്നവിഭാഗം ജീവനക്കാര്‍ക്കു വേണ്ട് ഉത്തരവ് ഇറക്കിയ തീയതി മുതല്‍ കെ.എസ്.എഫ്.. യിലെ താഴ്ന്നവിഭാഗം ജീവനക്കാര്‍ക്കുകൂടി പ്രാബല്യം കിട്ടത്തക്ക രീതിയില്‍ 10% പ്രൊമോഷന്‍ അനുവദിച്ച് ഉത്തരവ് ഇറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

4700

കെ.എസ്.എഫ്.. താഴ്ന്നവിഭാഗം ജീവനക്കാരുടെ പ്രൊമോഷന്‍ - പെന്‍ഷന്

ശ്രീ. ആര്‍. സെല്‍വരാജ്

() 2000 ജനുവരി മുതല്‍ 2011 സെപ്തംബര്‍ വരെ കെ.എസ്.എഫ്.. യില്‍ ജൂനിയര്‍ അസിസ്റന്റ് മാരുടെ എത്ര ഒഴിവുകള്‍ പി.എസ്.സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ;

(ബി) പ്രസ്തുത കാലയളവില്‍ എത്ര താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് ജൂനിയര്‍ അസിസ്റന്റ് ആയി പ്രോമോഷന്‍ നല്‍കിയിട്ടുണ്ട് ;

(സി) കെ.എസ്.എഫ്.. യില്‍ താഴ്ന്ന വിഭാഗം ജീവനക്കാര്‍ക്ക് ജൂനിയര്‍ അസിസ്റന്റ് ആയി പ്രൊമോഷന്‍ നല്കുന്നതിന് പി.എസ്.സി. പരീക്ഷ നടത്തിയിട്ടുണ്ടോ ; ആയതിന്റെ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അതിനുള്ള കാലതാമസത്തിനു കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(ഡി) കെ.എസ്.എഫ്.. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനം എടുത്തിട്ടുണ്ടോ ; വിശദാംശം ലഭ്യമാക്കുമോ ;

() 2010-11 സാമ്പത്തിക വര്‍ഷത്തില്‍ കെ.എസ്.എഫ്.. യുടെ ലാഭം എത്രയാണെന്ന് വ്യക്തമാക്കുമോ ?

4701

കെ.എസ്.എഫ്.. ജീവനക്കാര്‍ക്ക് പെന്‍ഷന്‍

ശ്രീ. .. അസീസ്

() കെ.എസ്.എഫ്.. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി നിലവിലുണ്ടോ ;

(ബി) സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുന്നതുപോലെ കെ.എസ്.എഫ്.. ജീവനക്കാര്‍ക്കും പെന്‍ഷന്‍ അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

4702

കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. .. അസീസ്

() കേരള സംസ്ഥാന ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ;

(ബി) പൊതുജനങ്ങള്‍ക്ക് ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇഷ്യൂ ചെയ്യാറുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) ഉണ്ടെങ്കില്‍ ആയതിന് കൂടുതല്‍ പ്രചാരണം നടത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4703

ഇന്‍ഷ്വറന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം

ഡോ. ടി. എം. തോമസ് ഐസക്

() സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്പ്മെന്റിന്റെ ശുപാര്‍ശ നടപ്പിലാക്കുന്നതു വഴി ഇന്‍ഷ്വറന്‍സ് വകുപ്പിനുണ്ടാകുന്ന പ്രതിവര്‍ഷ അധിക ചെലവ് എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇതുവഴി പ്രതീക്ഷിക്കുന്ന പ്രതിവര്‍ഷ അധിക വരുമാനം എത്രയാണെന്ന് വ്യക്തമാക്കുമോ?

4704

ഇന്‍ഷ്വറന്‍സ് വകുപ്പിലെ കമ്പ്യൂട്ടര്‍വത്കരണം

ഡോ. ടി. എം. തോമസ് ഐസക്

() ഇന്‍ഷ്വറന്‍സ് വകുപ്പിലെ കമ്പ്യൂട്ടര്‍ വത്കരണവുമായി ബന്ധപ്പെട്ട് സോഫ്റ്റ് വെയര്‍ തയ്യാറാക്കുന്ന ജോലി ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ജോലിയില്‍ കാലതാമസം വന്നിട്ടുണ്ടോ;

(സി) സോഫ്റ്റ് വെയര്‍ ഡവലപ്പ്മെന്റ് എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ

4705

കെ.എഫി.സി.യിലെ നിയമനങ്ങള്‍

ശ്രീ. സി.കെ. സദാശിവന്‍

() 1987 മുതല്‍ 2011 വരെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് ജനറല്‍ വിഭാഗത്തില്‍ എത്രപേര്‍ വിരമിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) 1987 മുതല്‍ 2011 വരെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനുകളില്‍ അസിസ്റന്റിന്റെ എത്ര ഒഴിവുകള്‍ ഉണ്ടായി; എത്രപേരെ പ്രസ്തുത ഒഴിവുകളില്‍ നിയമിച്ചു;

(സി) അസിസ്റന്റ് മുതല്‍ താഴോട്ടുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ടുചെയ്ത്, ഒഴിവുകള്‍ നികത്താറുണ്ടോ;

(ഡി) 10 മുതല്‍ 15 വര്‍ഷം വരെ കെ.എഫ്.സി.യില്‍ സ്വീപ്പര്‍ ജോലി ചെയ്യുന്ന താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

4706

ചാലക്കുടി മുനിസിഫ് കോടതിയില്‍

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മുന്‍സിഫ് കോടതിയില്‍ സ്റാമ്പ് വെണ്ടര്‍ അനുവദിച്ചു കിട്ടുന്നതിനുളള ചാലക്കുടി ബാര്‍ അസ്സോസിയേഷന്റെ അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് അനുവദിച്ച് നല്‍കുന്നതിനായി നടപടി സ്വീകരിക്കുമോ?

4707

നിക്ഷേപകര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ നടപടി

ശ്രീ. ബെന്നി ബെഹനാന്‍

,, വി. റ്റി. ബല്‍റാം

,, . സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

() ജനങ്ങളില്‍ നിന്നും നിക്ഷേപം വാങ്ങുന്ന വ്യക്തികളും സ്ഥാപനങ്ങളും പണവുമായി മുങ്ങുന്നതിനെക്കുറിച്ചുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ആയത് തടയാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(സി) നിക്ഷേപകര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ ഇത്തരം വ്യക്തികളെയും ധനകാര്യസ്ഥാപനങ്ങളെയും നിയന്ത്രിക്കാന്‍ സമഗ്ര നിയമം കൊണ്ടുവരുവാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ?

4708

മനുഷ്യാവകാശ സംരക്ഷണ ഗവേഷണ പദ്ധതി

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

() സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മനുഷ്യാവകാശ സംരക്ഷണ വിഷയമായിട്ടുള്ള ഏതെങ്കിലും ഗവേഷണ പദ്ധതി ഏറ്റെടുത്തിട്ടുണ്ടോ;

(ബി) എങ്കില്‍ അവ ഏതൊക്കെയാണെന്നും, ഗവേഷണഫലം എന്തൊക്കെയാണെന്നതും സംബന്ധിച്ച വിശദവിവരം നല്കാമോ?

4709

വനിത - ബാലക്ഷേമ ബില്‍

ശ്രീ. പി. ഉബൈദുള്ള

() ജസ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായ സമിതി വനിത-ബാലക്ഷേമ ബില്ലുമായി ബന്ധപ്പെട്ട ശുപാര്‍ശകള്‍ സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) സമിതിയുടെ ശുപാര്‍ശകളില്‍ ഉണ്ടായിട്ടുള്ള പ്രതിഷേധം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) ബില്‍ നിയമമാകുമ്പോള്‍ ഇവ കണക്കിലെടുത്തുകൊണ്ടുള്ള പരിഷ്ക്കാരങ്ങള്‍ വരുത്താന്‍ തയ്യാറാകുമോ ?

4710

ഭവന നിര്‍മ്മാണ രംഗത്ത് പുതിയ പദ്ധതികള്‍

ശ്രീ. ജി. എസ്. ജയലാല്‍

() ഭവനനിര്‍മ്മാണ രംഗത്ത് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികളും നിര്‍ദ്ദേശങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി ഏതൊക്കെ ഏജന്‍സികളില്‍ നിന്ന് പണം സ്വരൂപിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ ?

4711

പുതിയ ഭവനനിര്‍മ്മാണ പദ്ധതികള്‍

ശ്രീ. എം.പി. വിന്‍സെന്റ്

,, റ്റി.എന്‍. പ്രതാപന്‍

,, വി.ഡി. സതീശന്‍

() കേരളത്തിലെ ഭവനരഹിതര്‍ക്കായി പുതിയ ഭവനനിര്‍മ്മാണ പദ്ധതികള്‍ നടപ്പിലാക്കുമോ;

(ബി) ഹൌസിംഗ് ബോര്‍ഡില്‍ നിന്ന് വായ്പയെടുത്തിട്ടുളള ദാരിദ്യ്രരേഖയ്ക്കു താഴെയുളളവര്‍ക്ക് പലിശ ഇളവുചെയ്യുന്നതിന് നിലവില്‍ സംവിധാനമുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) നിലവില്‍ ഭവനനിര്‍മ്മാണ ബോര്‍ഡിന് അടയ്ക്കുവാനുളള കുടിശ്ശികയുടെ തവണകള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) ഹൌസിംഗ് ബോര്‍ഡിന്റെ ഭവനപദ്ധതികള്‍ കൂടുതല്‍ ജനോപകാര പ്രദമായ രീതിയില്‍ പുന:സംഘടിപ്പിക്കുമോ ?

4712

ഹൌസിംഗ് റിസ്ക് ഫണ്ട്

ശ്രീ.പി. ഉബൈദുള്ള

() സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വര്‍ക്ക് ഭവന നിര്‍മ്മാണ വായ്പ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണുക്കുന്ന സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ജാമ്യക്കാരനായി നില്‍ക്കുന്ന ഹൌസിംഗ് റിസ്ക് ഫണ്ട് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം നല്‍കുമോ;

(സി) ഭവന നിര്‍മ്മാണ വായ്പകള്‍ക്ക് ജാമ്യം പോലും നല്‍കാന്‍ വസ്തുക്കളില്ലാത്ത പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകുന്ന പുതിയ ഭവന പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുമോ 

4713

ഹൌസിംഗ് ബോര്‍ഡ് നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() ദാരിദ്യ്ര രേഖയ്ക്കു താഴെയുളളവര്‍ക്ക് ഹൌസിംഗ് ബോര്‍ഡ് ഇപ്പോള്‍ വീട് വച്ച് നല്‍കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതിനായി ഏതെല്ലാം പദ്ധതികളാണ് ബോര്‍ഡ് നടപ്പിലാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പാര്‍പ്പിട മേഖലയിലെ ആവശ്യകത കണക്കിലെടുത്ത് പുതിയ പദ്ധതികളെന്തെങ്കിലും പരിഗണനയിലുണ്ടോ?

4714

നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം എന്താണെന്ന് വിശദമാക്കാമോ;

(ബി) 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ സംസ്ഥാനനിര്‍മ്മിതി കേന്ദ്രത്തിന് എത്ര തുക വകയിരുത്തിയിട്ടുണ്ട്; ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ തുക ഉപയോഗിക്കുന്നതെന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത തുക ഉപയോഗിച്ചുളള പ്രവര്‍ത്തനങ്ങള്‍ എല്ലാ ജില്ലകളിലും നടക്കുന്നുണ്ടോ; എങ്കില്‍ ഓരോ ജില്ലക്കും അനുവദിച്ച തുക എത്രയാണെന്ന് വിശദമാക്കാമോ;

(ഡി) ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങള്‍ക്ക് കീഴില്‍ ചെറുകിട വ്യവസായ യൂണിറ്റുകള്‍ തുടങ്ങുന്ന കാര്യം വിഷയം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ അറയിക്കാമോ?

4715

ഭവനരഹിതരുടെ എണ്ണം

ശ്രീ. കെ. ദാസന്‍

() ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ ഉപയോഗശൂന്യമായി കിടക്കുന്നത് ഭൂമി ഉപയോഗപ്രദമാക്കി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ എന്തെങ്കിലും പദ്ധതി നടപ്പിലാക്കിവരുന്നുണ്ടോ; ഉണ്ടെങ്കില്‍ അതിന്റ വിശദാംശം വ്യക്തമാക്കാമോ?

(ബി) ഭവനരഹിതരുടെ കണക്ക് ശേഖരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ജില്ല തിരിച്ച് എത്രയാണെന്ന് വ്യക്തമാക്കാമോ?

4716

കലവറകളുടെ പ്രവര്‍ത്തനം

ശ്രീ.കെ.അച്ചുതന്‍

,, എം.പി.വിന്‍സെന്റ്

() ഭവന നിര്‍മ്മാണ സാമഗ്രികള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) കലവറകളുടെ പ്രവര്‍ത്തനം വിപുലീകരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) സംസ്ഥാനത്ത് പുതിയ കലവറകള്‍ ആരംഭിക്കുമോ ;

(ഡി) മണല്‍ ശുദ്ധീകരിച്ച് കലവറകള്‍വഴി വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കുമോ ;

() ഭവന നിര്‍മ്മാണ സാമഗ്രികള്‍ പൊതുവിപണിയിലെ വിലയെക്കാള്‍ കുറഞ്ഞവിലയ്ക്ക് ആവശ്യക്കാര്‍ക്ക് നല്‍കാന്‍ നടപടി എടുക്കുമോ ?

4717

വര്‍ക്കിംഗ് വിമന്‍സ് ഹോസ്റലുകള്‍

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്ത് ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ കീഴില്‍ എത്ര വര്‍ക്കിംഗ് വിമന്‍സ് ഹോസ്റലുകള്‍ നിലവിലുണ്ടെന്നും, അവ ഏതെല്ലാമെന്നും അറിയിക്കാമോ;

(ബി) വര്‍ക്കിംഗ് വിമന്‍സ് ഹോസ്റലുകളുടെ പരിമിതികള്‍ പരിഹരിക്കുന്നതിനും കൂടുതല്‍ ഹോസ്റലുകള്‍ നിര്‍മ്മിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

4718

കര്‍ളാട് കോളനിയിലെ വീടുപണി

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കല്‍പ്പറ്റ നിയോജകമണ്ഡലത്തിലെ കര്‍ളാട് കോളനിയില്‍ ഹൌസിംഗ് ബോര്‍ഡ് നിര്‍മ്മിക്കുന്ന വീടുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത ഭവനനിര്‍മ്മാണ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത ഭവനങ്ങളുടെ നിര്‍മ്മാണത്തിനായി ഇതുവരെ എന്ത് തുക വിനിയോഗിച്ചെന്ന് വ്യക്തമാക്കുമോ; ഇത് മൊത്തം തുകയുടെ എത്ര ശതമാനമെന്ന് വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത ഭവനനിര്‍മ്മാണത്തിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് അന്വേഷണം നടത്തുന്നതിനുളള നടപടി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.