UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4639

വിദ്യാലയങ്ങള്‍ക്ക് സമീപം ലഹരിവസ്തുക്കളുടെ ലഭ്യത

ശ്രീ. ബി. സത്യന്‍

() മദ്യത്തിനും മയക്കുമരുന്നിനും അടിമകളായവരെ കണ്ടെത്തി അവരെ ബോധവത്ക്കരിക്കാനും ചികിത്സ ആവശ്യമുള്ളവര്‍ക്ക് അത് നല്‍കാനും എന്തെല്ലാം പദ്ധതികളാണ് ഗവണ്‍മെന്റിന്റെ കീഴിലുള്ളത്; വിശദമാക്കുമോ;

(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ എക്സൈസ് ഉദ്യോഗസ്ഥര്‍, അദ്ധ്യാപകര്‍, പി. ടി. ., ജനപ്രതിനിധികള്‍ എന്നിവരുള്‍പ്പെടുന്ന സമിതികള്‍ രൂപീകരിച്ച് വിദ്യാലയങ്ങള്‍ക്ക് സമീപം മദ്യം, മയക്കുമരുന്ന്, പുകയില ഉല്പന്നങ്ങള്‍ എന്നിവയുടെ ലഭ്യത ഇല്ലാതാക്കാന്‍ സംസ്ഥാന തലത്തില്‍ ഒരു പദ്ധതി ആവിഷ്ക്കരിക്കുമോ; നിലവില്‍ ഇങ്ങനെയൊരു പദ്ധതിയുണ്ടെങ്കില്‍ അതിനെ സജീവമാക്കാനള്ള നടപടി സ്വീകരിക്കുമോ?

4640

മദ്യപാനം കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങള്‍

ശ്രീ.വി.പി. സജീന്ദ്രന്‍

ശ്രീ.എം.. വാഹീദ്

ശ്രീ.എം.പി. വിന്‍സെന്റ്

ശ്രീ. അന്‍വര്‍ സാദത്ത്

() മദ്യപാനം മനുഷ്യന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് സംബന്ധിച്ച് ഏതെങ്കിലും വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ആരോഗ്യരംഗത്തെ വിദഗ്ധരുടെ പഠന റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെങ്കില്‍ ഇത്തരത്തിലുള്ള പഠന റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ വിദഗ്ധരുടെ പാനലിന് രൂപം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

4641

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപഭോഗത്തിനെതിരെ ബോധവല്‍ക്കരണത്തിനായി ചിലവഴിച്ച തുക

ശ്രീ. സി.കെ. നാണു

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ദ്ധിച്ചുവരുന്ന ഉപഭോഗത്തിനെതിരെ ബോധവല്‍ക്കരണത്തിനായി ചിലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടിക്കായി എത്ര തുകയാണ് വകയിരുത്തിയിട്ടുളളത്?

4642

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണത്തിനായി ചെലവഴിച്ച തുക

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിനെതിരെ ബോധവല്‍ക്കരണത്തിനായി ചെലവഴിച്ച തുക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബോധവല്‍ക്കരണ പരിപാടിക്കായി എത്ര തുകയാണ് വകയിരുത്തിയിട്ടുള്ളത്;

(സി) ബോധവല്‍ക്കരണ പരിപാടിയുടെ നടത്തിപ്പിനായി ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

4643

മദ്യപാനംമൂലമുള്ള രോഗങ്ങള്‍ക്ക് എക്സൈസ് വകുപ്പിന്റെ ചികിത്സാ പദ്ധതി

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ. പി. സി. ജോര്‍ജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍


() വിദ്യാര്‍ത്ഥികളിലും യുവജനങ്ങളിലും വലിയ തോതില്‍ മദ്യപാനവും പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വര്‍ദ്ധിച്ചുവരുന്നത് തടയുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) മദ്യ ഉപഭോഗം പരമാവധി കുറയ്ക്കുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ;

(സി) വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ മദ്യപാനം മൂലമായതിനാല്‍ ഇതുവഴി രോഗികളായ പാവപ്പെട്ടവരെ സഹായിക്കുവാന്‍ എക്സൈസ് വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4644

എക്സൈസ് ക്രൈം ഡിറ്റക്ഷന്‍ വിംഗ്

ശ്രീ. വി. പി. സജീന്ദ്രന്‍

ശ്രീ.കെ. ശിവദാസന്‍ നായര്‍

ശ്രീ.പി. സി. വിഷ്ണുനാഥ്

ശ്രീ.ലൂഡി ലൂയിസ്

() എക്സൈസ് ക്രൈം ഡിറ്റക്ഷന്‍ വിംഗ് രൂപീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) എക്സൈസ് ക്രൈം ഡിറ്റക്ഷന്‍ വിംഗിന്റെ ചുമതലകള്‍ എന്തെല്ലാമാണ്;

(സി) ക്രൈം ഡിറ്റക്ഷന്‍ വിംഗിലെ ഉദ്യോഗസ്ഥന്മാര്‍ക്ക് ശാസ്ത്രീയമായി കുറ്റാന്വേഷണത്തില്‍ പരിശീലനം നല്‍കാന്‍ നടപടി സ്വീകരിക്കുമോ

4645

മദ്യനയവും കളളുവ്യവസായരംഗത്തെ പ്രതിസന്ധിയും

ശ്രീ. പി.കെ. ഗുരുദാസന്‍

ശ്രീ. കെ. ദാസന്‍

ശ്രീ. സി.കെ. സദാശിവന്‍

ശ്രീ. കെ.വി. വിജയദാസ്

() സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയം ബാറുടമകളേയും കരാറുകാരേയും മാത്രം സഹായിക്കുന്നതും സംരക്ഷിക്കുന്നതുമാണെന്ന ആരോപണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത നയം കളളുവ്യവസായരംഗത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്ന കാര്യം സര്‍ക്കാരിനറിയാമോ;

(സി) ഈ രംഗത്ത് പ്രവര്‍ത്തിച്ചുവരുന്ന സഹകരണ സംഘങ്ങളില്‍ നിന്നുള്‍പ്പെടെ ജോലി നഷ്ടപ്പെട്ട പതിനായിരത്തോളം ആളുകളുടെ പ്രയാസങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമോ ?

4646

കള്ള്ഷാപ്പുകള്‍ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. കെ. ദാസന്‍

() 2002 ഏപ്രില്‍ മുതല്‍ 2007 മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് കള്ള് ഷാപ്പ് ലൈസന്‍സെടുത്ത് ഷാപ്പുകള്‍ നടത്തിയവരില്‍ എത്രപേര്‍ക്കെതിരെ എത്ര അബ്കാരി കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ; ഈ കേസുകളില്‍ ഇനിയും തീര്‍പ്പാവാത്ത കേസുകള്‍ എത്രയുണ്ട് എന്നറിയിക്കുമോ ; തീര്‍പ്പാവാത്ത കേസുകളുടെ വിശദവിവരം നല്‍കുമോ ;

(ബി) 2006-07 കാലയളവില്‍ മാത്രം സംസ്ഥാനത്ത് കള്ളു ഷാപ്പുകള്‍ നടത്തിയവര്‍ക്ക് 2011 ഒക്ടോബര്‍ മുതല്‍ കള്ള് ഷാപ്പുകള്‍ നടത്തുന്നതിന് മുന്‍ഗണന നല്‍കിയത് എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കുമോ ;

(സി) സഹകരണ സംഘങ്ങള്‍ കള്ള് ഷാപ്പുകള്‍ നടത്തിയ റെയിഞ്ചുകളില്‍ 2006-07 വര്‍ഷം കള്ള്ഷാപ്പ് നടത്തിയവര്‍ക്ക് മാത്രമായി മുന്‍ഗണന നല്‍കിയത് പ്രത്യേക മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലായിരുന്നോ ; മറ്റ് റെയ്ഞ്ചുകളില്‍ 2010-11 ലെ മുന്‍ഗണനാ ക്രമം നിശ്ചയിച്ചത് എപ്രകാരമായിരുന്നു ;

(ഡി) കള്ള്ഷാപ്പുകള്‍ ലേലത്തില്‍ ലഭിച്ച ലൈസന്‍സികള്‍ പലരും ബിനാമി ലൈസന്‍സികളാണ് എന്നത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ തയ്യാറാകുമോ ;

() സംസ്ഥാനത്ത് പുതിയ മാനദണ്ഡം നടപ്പിലാക്കിയതിന്റെ ഫലമായി വ്യാജ മദ്യ ഉല്‍പ്പാദനം വര്‍ദ്ധിച്ചതും സ്പിരിറ്റ് കടത്ത് വ്യാപകമായതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) മദ്യദുരന്തം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മദ്യദുരന്തത്തിന് കാരണക്കാരാവുന്ന കള്ളുഷാപ്പ് നടത്തിപ്പുകാര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ; ഇവരെക്കുറിച്ച് സര്‍ക്കാരിന്റെ പക്കല്‍ രേഖകളുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കുമോ ?

4647

പുതിയ ബാറുകള്‍ക്ക് വേണ്ടി ലഭിച്ച അപേക്ഷകള്‍

ശ്രീ.പി.റ്റി..റഹീം

() കോഴിക്കോട് ജില്ലയില്‍ പുതിയ ബാറുകള്‍ തുടങ്ങുന്നതിനുള്ള അപേക്ഷകള്‍ ലഭിച്ചി ട്ടുണ്ടോ ;

(ബി) എങ്കില്‍ ആരെല്ലാമാണ് അപേക്ഷ നല്‍കിയതെന്ന് വ്യക്തമാക്കാമോ ;

(സി) കോഴിക്കോട് ജില്ലയിലെ മാനിപുരത്ത് കാവില്‍ എന്ന സ്ഥലത്ത് കള്ള്ഷാപ്പിന് ലൈസന്‍സ് നല്‍കിയിട്ടുണ്ടോ ?

4648

മദ്യവില്പന

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

() സംസ്ഥാനത്ത് മദ്യത്തിന്റെ ഉപയോഗം നിയന്ത്രിക്കുന്നതിന് എന്തൊക്കെ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) കുട്ടികള്‍ക്ക് മദ്യം വില്‍ക്കുന്നതിന് നിയന്ത്രണ വ്യവസ്ഥ നിലവിലുണ്ടോ; എങ്കില്‍ എത്ര വയസ്സാണ് നിശ്ചയിച്ചിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(സി) ചില അന്യസംസ്ഥാനങ്ങളില്‍ 25 വയസ്സില്‍ താഴെയുളളവര്‍ക്ക് മദ്യം വില്‍ക്കാന്‍ പാടില്ലെന്ന നിയന്ത്രണ വ്യവസ്ഥ നിലവിലുളള കാര്യം അറിവുണ്ടോ;

(ഡി) സംസ്ഥാനത്തും മദ്യം വാങ്ങുന്നതിന് 25 വയസ്സ് കഴിഞ്ഞിരിക്കണമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തുകയും അതു കര്‍ശനമായി നടപ്പാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുമോ ?

4649

കള്ള് ചെത്ത് വ്യവസായം

ശ്രീ. കെ. ദാസന്‍

ശ്രീ.ബി. ഡി. ദേവസ്സി

ശ്രീ.പുരുഷന്‍ കടലുണ്ടി

ശ്രീ.കെ. കെ. നാരായണന്‍

() തൊഴിലധിഷ്ഠിത വ്യവസായമെന്ന പരിഗണന നല്‍കി കള്ളുചെത്ത് വ്യവസായത്തെ സംരക്ഷിക്കുന്നതില്‍, സര്‍ക്കാരിന്റെ മുമ്പാകെയുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്;

(ബി) കള്ളുചെത്തും, വില്പനയും വ്യക്തികളേക്കാള്‍ നന്നായി സഹകരണ സംഘങ്ങള്‍ വഴി നടപ്പിലാക്കാന്‍ കഴിയും എന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടോ;

(സി) സംസ്ഥാനത്തിപ്പോള്‍ എത്ര സഹകരണ സംഘങ്ങള്‍ ഈ രംഗത്തുണ്ടെന്ന് വ്യക്തമാക്കാമോ?

4650

കേരത്തില്‍ വില്‍പ്പന നടന്ന വിദേശ മദ്യത്തിന്റെ അളവ്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() 2010 ,2011 എന്നീ വര്‍ഷങ്ങളിലെ ഓണക്കാലത്ത് കേരളത്തില്‍ വില്‍പ്പന നടന്ന വിദേശമദ്യത്തിന്റെ അളവ് ലിറ്ററില്‍ വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മദ്യത്തിന്റെ ഉപഭോഗം/വില്‍പ്പന വര്‍ധിച്ചു വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4651

ബിവറേജസ് കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്ക്കരണം

ശ്രീ..എം. ആരിഫ്

() സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനില്‍ വിവിധ തസ്തികകളിലായി എത്ര സ്ഥിരം ജീവനക്കാര്‍ ജോലി ചെയ്തുവരുന്നുണ്ടെന്നും, അവരുടെ ശമ്പളസ്കെയില്‍ എപ്രകാരമാണെന്നും വ്യക്തമാക്കാമോ;

(ബി) ഈ സ്ഥാപനത്തില്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടോ;

(സി) പ്രസ്തുത കോര്‍പ്പറേഷനില്‍ ശമ്പള പരിഷ്ക്കരണം നടത്തിയിട്ട് എത്ര കാലമായി; ശമ്പള പരിഷ്ക്കരണം നടപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ?

4652

മലബാര്‍ ഡിസ്റിലറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി

ശ്രീ. കെ. അച്ചുതന്‍

() മലബാര്‍ ഡിസ്റിലറി എന്ന പുതിയ കമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പഴയ ചിക്കോപ്സ് കമ്പനിയുടെ പഴയ സാധന സാമഗ്രികള്‍ ലേലം ചെയ്ത് കമ്പനി എത്രയും പെട്ടെന്ന് പ്രവര്‍ത്തനക്ഷമമാക്കുമോ;

(സി) ചിക്കോപ്സ് കമ്പനിയിലെ തൊഴിലാളികള്‍ക്ക് ശമ്പള കുടിശ്ശികയിനത്തില്‍ ബാക്കിയുള്ള തുക അടിയന്തിരമായി നീക്കിവയ്ക്കുമോ;

(ഡി) കമ്പനിയുടെ പ്രവര്‍ത്തനത്തിന് കാലതാമസം നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ ലേബലില്‍ മറ്റ് കമ്പനികളില്‍ മലബാര്‍ ഡിസ്റലറീസിന്റെ മദ്യം കരാര്‍ അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് ബ്രാന്റ് പുറത്തിറക്കുമോ;

() ചിക്കോപ്സ് കാഷ്വല്‍ ലേബേര്‍സിന് ഓണത്തിന് ഉത്സവബത്ത നല്‍കിയിട്ടില്ലാത്തതിനാല്‍ ആയത് നല്‍കുമോ;

(എഫ്) ചിക്കോപ്സ് കാഷ്വല്‍ തൊഴിലാളികളെ മലബാര്‍ ഡിസ്റിലറിയിലേയ്ക്ക് മാറ്റുമോഎന്നറിയിക്കുമോ?

4653

കാസറഗോഡ് ജില്ലയിലെ എക്സൈസ് ഗാര്‍ഡുമാരുടെ ഒഴിവുകള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാസറഗോഡ് ജില്ലയില്‍ എക്സൈസ് ഗാര്‍ഡുമാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ജില്ലയില്‍ എക്സൈസ് ഗാര്‍ഡുമാരുടെ പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുണ്ടോ;

(സി) എങ്കില്‍ ഇതില്‍ നിന്നും എത്ര നിയമനം നടത്തി എന്ന് അറിയിക്കാമോ;

(ഡി) ഒഴിവുകള്‍ പൂര്‍ണ്ണമായും നികത്തുവാന്‍ പ്രസ്തുത പട്ടികയില്‍ നിന്നും നിയമനം നടത്തുമോ ?

4654

വൈപ്പിന്‍ മണ്ഡലത്തിലെ കള്ളുഷാപ്പുകള്‍

ശ്രീ.എസ്.ശര്‍മ്മ

() വൈപ്പിന്‍ മണ്ഡലത്തിലെ കള്ളുഷാപ്പുകളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) നിലവില്‍ ഇവിടെ എത്ര കള്ളുഷാപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട് ; എത്ര എണ്ണം അടച്ചിട്ടിരിക്കുന്നു;അത് എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ ?

4655

അങ്കമാലി നിയോജകമണ്ഡലത്തിലെ അനധികൃത മദ്യവില്‍പ്പന

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തിലെ തുറവൂര്‍, കാലടി, മലയാറ്റൂര്‍-നിലിശ്വരം തുടങ്ങിയ വിവിധ പഞ്ചായത്തുകളില്‍ സി ക്ളാസ് കടകളിലും സമീപപ്രദേശങ്ങളിലും അനധികൃത മദ്യവില്‍പ്പനയുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി) ഈ കേസുകളില്‍ ആരെല്ലാമാണ് ഉള്‍പ്പെട്ടിട്ടുളളതെന്നും ഇവര്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്നും വെളിപ്പെടുത്തുമോ;

(സി) നിലവില്‍ കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെട്ടിട്ടും കേസുകളില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ ഈ മേഖലകളില്‍ അനധികൃത വില്പന തുടര്‍ന്നും നടത്തിക്കൊണ്ടിരിക്കുന്നത് തടയുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കാമോ?

4656

എയര്‍ ടാക്സി സംവിധാനം ആരംഭിക്കുന്നതിന് നടപടി

ശ്രീ.എം.വി.ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്തിനുള്ളിലെ പ്രദേശങ്ങളെ ബന്ധിപ്പിച്ച് ആകാശ മാര്‍ഗ്ഗേയുള്ള ഗതാഗത സംവിധാനങ്ങള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ ;

(ബി) സംസ്ഥാനത്ത് ചെറുകിട വിമാനത്താവളങ്ങള്‍ തുടങ്ങുന്നതിനുള്ള സാധ്യതാ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

(സി) കേരളത്തിലെ ചെറുകിട വിമാനത്താവളങ്ങളെ ബന്ധപ്പെടുത്തി എയര്‍ ടാക്സി സംവിധാനം ആരംഭിക്കുന്നതിന് നടപടി സ്വീകരിയ്ക്കുമോ ?

4657

കപ്പല്‍ നിര്‍മ്മാണശാല

ശ്രീ. പാലോട് രവി

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. സണ്ണി ജോസഫ്

() സംസ്ഥാനത്ത് രണ്ടാമതൊരു കപ്പല്‍ നിര്‍മ്മാണശാല തുടങ്ങുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ എന്തെല്ലാമാണ് ;

(ബി) എവിടെയാണ് ഇതു തുടങ്ങാനുദ്ദേശിക്കുന്നത് ;

(സി) ഇതിനായി ഭൂമി ഏറ്റെടുക്കുമ്പോള്‍ ബുദ്ധിമുട്ടിലാവുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി എടുക്കുമോ ;

(ഡി) ഈ പദ്ധതി എപ്പോള്‍ തുങ്ങാനാകുമെന്ന് അറിയിക്കുമോ ?

4658

മാരിടൈം ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ നടപടി

ശ്രീ. വി. ശശി

() മാരിടൈം ഡെവലപ്പമെന്റ് കോര്‍പ്പറേഷന്‍ രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍, പ്രസ്തുത കോര്‍പ്പറേഷന്റെ പരിധിയില്‍ ഏതെല്ലാം സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തമെന്ന് വ്യക്തമാക്കാമോ;

(സി) കോര്‍പ്പറേഷന്റെ രൂപീകരണം കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് എന്തൊക്കെയെന്ന് വെളിപ്പെടുത്തുമോ?

4659

വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക ആഘാത പഠനം

ശ്രീ. വി. ശശി

() വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതിക ആഘാത പഠനം ആരംഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പഠനം പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും പരിസ്ഥിതി ക്ളിയറന്‍സ് എന്ന് ലഭിക്കുമെന്ന് അറിയിക്കുമോ ;

(സി) ഇതിനായി സ്വീകരിച്ച തുടര്‍ നടപടികള്‍ വ്യക്തമാക്കാമോ ?

4660

അന്താരാഷ്ട്രകണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലിന്റെ പ്രവര്‍ത്തനം

ശ്രീ. വി. ശശി

() വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനലില്‍ പ്രതിവര്‍ഷം കൈകാര്യം ചെയ്യുമെന്ന് ലക്ഷ്യമിട്ട കണ്ടെയ്നറുകളുടെ എണ്ണമെത്രയാണ്;

(ബി) പ്രവര്‍ത്തനമാരംഭിച്ച ആദ്യത്തെ 6 മാസം എത്ര കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തു;

(സി) ലക്ഷ്യം കൈവരിക്കാന്‍ സാധിക്കാത്തത് നിലവിലുളള കബോട്ടാഷ് നിയമം മൂലമാണെന്ന് വിലയിരുത്തിയിട്ടുണ്ടോ?

4661

വിഴിഞ്ഞം തുറമുഖ പദ്ധതി സമയബന്ധിതമായി നടപ്പാക്കാന്‍ നടപടി

ശ്രീ. റോഷി അഗസ്റിന്‍

ശ്രീ. പി. സി. ജോര്‍ജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() വിഴിഞ്ഞം തുറമുഖ പദ്ധതി കാലതാമസം കൂടാതെ നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) വിഴിഞ്ഞം പദ്ധതിയിലൂടെ കേരളത്തിന് കൈവരുന്ന നേട്ടങ്ങള്‍ പരിഗണിച്ച് കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഈ പദ്ധതി നടപ്പാക്കുന്നതിന് നടപടി ഉണ്ടാകുമോ?

4662

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി - അടിസ്ഥാന സൌകര്യ വികസനത്തിന് ഭൂമി

ശ്രീ. ബി. സത്യന്‍

() വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ; കഴിഞ്ഞ സര്‍ക്കാര്‍ ഇതിനായി എത്ര ഏക്കര്‍ ഭൂമി ഏറ്റെടുത്തു; നഷ്ടപരിഹാര പാക്കേജിന്റെ ഭാഗമായി എത്ര കുടുംബങ്ങള്‍ക്ക് ഭൂമിയും മറ്റ് ധനസഹായവും നല്‍കിയിട്ടുണ്ട്;

(ബി) വി. . എസ്. എല്‍.-ന്റെ സി. . . അഥവാ എം. ഡി. ആയി ചുമതല വഹിക്കുന്ന ഉദ്ദ്യോഗസ്ഥന്‍ ആരാണ്; ഈ ഉദ്യോഗസ്ഥന്റെ അക്കാദമിക് ടെക്നിക്കല്‍ യോഗ്യതകള്‍ എന്തൊക്കെയാണ്; വിശദമാക്കുമോ;

(സി) വി. . എസ്. എല്‍.-ന്റെ ഓഫീസ്, ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ് ടവറില്‍ നിന്ന് മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്നറിയിക്കുമോ ?

4663

വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്ററില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെ സുരക്ഷാ അനുമതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

() വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ടെന്ററില്‍ പങ്കെടുത്തിട്ടുള്ളവര്‍ ആരെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി) ടെന്ററില്‍ പങ്കെടുത്ത സ്ഥാപനങ്ങളുടെ സുരക്ഷാ അനുമതി കേന്ദ്രത്തില്‍ നിന്നും ലഭിച്ചിട്ടുണ്ടോ;

(സി) കേന്ദ്രാനുമതി വേഗത്തിലാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്?

4664

മുനമ്പം അഴിമുഖത്തെ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ

ശ്രീ. എസ്. ശര്‍മ്മ

() മുനമ്പം അഴിമുഖത്തെ മണല്‍ത്തിട്ട അവസാനമായി ഡ്രഡ്ജ് ചെയ്ത് മാറ്റിയത് ഏതു വര്‍ഷമായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതിനായി ഹൈഡ്രോഗ്രാഫിക് സര്‍വ്വേ അവസാനമായി നടത്തിയത് എന്നായിരുന്നു ; ഇതു പ്രകാരം അഴിമുഖത്തെ ആഴം എത്രയെന്ന് വ്യക്തമാക്കാമോ ?

4665

മുനമ്പം അഴിമുഖത്ത് മണല്‍തിട്ട രൂപംകൊള്ളുന്നത് തടയുവാന്‍ നടപടികള്‍

ശ്രീ. എസ്. ശര്‍മ്മ

മുനമ്പം അഴിമുഖത്ത് മണ്ണ് അടിഞ്ഞുകൂടി മണല്‍തിട്ട രൂപംകൊള്ളുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ മണല്‍തിട്ട രൂപം കൊള്ളുന്നത് തടയുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വ്യക്തമാക്കാമോ ?

4666

വേമ്പനാട് കായലില്‍ ഹൈഡ്രോ ഗ്രാഫിക് സര്‍വ്വേ

ശ്രീ.പി.സി. വിഷ്ണുനാഥ്

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീ. വി.റ്റി. ബല്‍റാം

() വേമ്പനാട് കായലില്‍ ഹൈഡ്രോ ഗ്രാഫിക് സര്‍വ്വേ നടത്തി ചാനലുകള്‍ അടയാളപ്പെടുത്തുന്നതിനുള്ള ഏതെങ്കിലും പദ്ധതിയ്ക്ക് സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(സി) ബോട്ടുകളുടെ യാത്രയ്ക്കുള്ള സുരക്ഷയില്‍ ഏറെ പ്രാധാന്യമുള്ള ഈ ‘ചാനല്‍ബായ്’ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

4667

വിമാനയാത്രക്കാരും ബജറ്റ് എയര്‍ലൈനുകളും

ശ്രീ. വി.പി. സജീന്ദ്രന്‍

() കേരളത്തിലെ വിമാനയാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കഴിഞ്ഞ 5 വര്‍ഷം സംസ്ഥാനത്തെ വിവിധ എയര്‍ പോര്‍ട്ടുകള്‍ വഴി യാത്രചെയ്തവരുടെ എണ്ണം കാണിക്കുന്ന സ്റേറ്റ്മെന്റ് ലഭ്യമാക്കാമോ;

(സി വിമാനയാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ബജറ്റ് എയര്‍ ലൈനുകള്‍ ആരംഭിക്കുവാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

4668

സിയലിലെ അനധികൃത നിയമനങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ. ലൂഡി ലൂയിസ്

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സിയലില്‍ അനധികൃത നിയമനങ്ങള്‍ നടന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) അനധികൃത നിയമനങ്ങള്‍ക്കെതിരെ ബന്ധപ്പെട്ടവരുടെ മേല്‍ നടപടി എടുക്കുമോ ?

4669

തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കൂട്ടുന്നതിനുള്ള നിര്‍ദ്ദേശം

ശ്രീ. വി. പി. സജീന്ദ്രന്‍

() തിരുവനന്തപുരം വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം കൂട്ടുന്നതിനുള്ള നിര്‍ദ്ദേശം നിലവിലുള്ളതായി അറിയാമോ;

(ബി) എങ്കില്‍ ഇതിനായി സ്ഥലം ഏറ്റെടുക്കുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശം നിലവിലുണ്ടോ;

(സി) പ്രാദേശികവാസികളുടെ സഹകരണത്തോടെ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതികള്‍ നിലവിലുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.