UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4551

100 ദിനകര്‍മ്മപരിപാടിയില്‍ ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് നടപടി

ശ്രീ.ബാബു എം.പാലിശ്ശേരി

() വിവിധ വകുപ്പുകളിലായി എത്ര ഫയലുകളാണ് 100 -ദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളത് ;

(ബി) ഇനി എത്ര ഫയലുകളില്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ട് ; അവ എന്നത്തേയ്ക്ക് തീര്‍പ്പാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് ; വിശദാംശം വ്യക്തമാക്കുമോ ?

4552

നൂറ് ദിന കര്‍മ്മ പരിപാടി

ശ്രീ. ബാബു. എം. പാലിശ്ശേരി

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഭരണാനുമതി നല്‍കി, നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വിവിധ വകുപ്പുകളിലായി നിര്‍മ്മാണത്തിലിരുന്ന എത്ര പ്രവൃത്തികളാണ് ഈ സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഉദ്ഘാടനം ചെയ്തിട്ടുള്ളത്;

(ബി) ഇവയുടെ ജില്ലാ അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഈ സര്‍ക്കാരിന്റെ സമയത്ത് ഭരണാനുമതി നല്‍കി പൂര്‍ത്തിയാക്കിയ പ്രവൃത്തികള്‍ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയുടെ ജില്ല തിരിച്ചുള്ള വിശദാംശം നല്‍കുമോ?

4553

കാസര്‍ഗോഡ് ടൌണ്‍, വിദ്യാനഗര്‍ പരിധികളിലെ അക്രമസംഭവങ്ങള്‍

ശ്രീ.എന്‍..നെല്ലിക്കുന്ന്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കാസര്‍ഗോഡ് ജില്ലയിലെ കാസര്‍ഗോഡ് ടൌണ്‍, വിദ്യാനഗര്‍ എന്നീ പോലീസ് സ്റേഷന്‍ പരിധികളിലെ കടകള്‍ക്കും, വീടുകള്‍ക്കും, വാഹനങ്ങള്‍ക്കും, ആരാധനാലയങ്ങള്‍ക്കും, ക്ളബ്ബുകള്‍ക്കും, വായനശാലകള്‍ക്കും നേരെ നടന്ന തീവെയ്പടക്കമുള്ള അക്രമങ്ങളുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി) പ്രസ്തുത കേസ്സുകളില്‍ ഒരു പ്രതിയെപ്പോലും അറസ്റ് ചെയ്യാത്ത കേസ്സുകള്‍ ഏതൊക്കെയാണ് ;

(സി) ഈ കേസ്സുകളുടെ ക്രൈം നമ്പര്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

4554

പിന്‍വലിച്ച ക്രിമിനല്‍ കേസുകള്‍

ശ്രീമതി ഗീതാ ഗോപി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ക്രിമിനല്‍ കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട്;

(ബി) പ്രസ്തുത കേസുകളുടെ നമ്പറുകള്‍, അതില്‍ ആരൊക്കെയാണ് പ്രതികള്‍ എന്നിവ വ്യക്തമാക്കാമോ?

4555

വെമ്പായം-കിളിമാനൂര്‍ അപകടമേഖലയില്‍ സ്പീഡ് നിയന്ത്രണം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() എം.സി. റോഡില്‍ വെമ്പായത്തിനും കിളിമാനൂരിനും മദ്ധ്യേ 2005 മുതല്‍ നാളിതുവരെ എത്ര വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്;

() പ്രസ്തുത അപകടങ്ങളില്‍ ഇക്കാലയളവില്‍ എത്രപേര്‍ മരണപ്പെട്ടിട്ടുണ്ട്;

(സി) പ്രസ്തുത റോഡില്‍ ഏറ്റവും കൂടുതല്‍ അപകടമരണം സംഭവിച്ചിട്ടുള്ള കീഴായിക്കോണം, അമ്പലംമുക്ക് ഭാഗങ്ങളില്‍ സ്പീഡ് നിയന്ത്രിക്കുന്നതിന് ബാരിക്കേഡുകളോ മറ്റ് സംവിധാനങ്ങളോ ഏര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

4556

റോഡപകടങ്ങളില്‍ ജീവഹാനിയും പരിക്കും സംഭവിച്ചവരുടെ കണക്ക്

ശ്രീ. . റ്റി. ജോര്‍ജ്

() ബാലരാമപുരം വഴിമുക്കിനും പാറശ്ശാലയ്ക്കും ഇടയില്‍ ദേശീയപാതയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയ്ക്ക് റോഡപകടങ്ങളില്‍ ജീവഹാനി സംഭവിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ കണക്ക് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത മേഖലയിലെ അപകടങ്ങള്‍ ഒഴിവാക്കുവാന്‍ ഏതെല്ലാം നടപടികള്‍ വകുപ്പ് തലത്തില്‍ സ്വീകരിച്ചിട്ടുണ്ട്?

4557

ആറ്റിങ്ങല്‍ കുടുംബകോടതി

ശ്രീ. ബി. സത്യന്‍ 

() ആറ്റിങ്ങല്‍ കേന്ദ്രമാക്കി കുടുംബകോടതി ആരംഭിക്കുന്നതിന് ഹൈക്കോടതി അനുമതി നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ആറ്റിങ്ങല്‍ കോടതിയോടനുബന്ധിച്ച് കുടുംബകോടതി ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) നെടുമങ്ങാട്, ചിറയിന്‍കീഴ് താലൂക്കുകളിലെ 3000 ത്തോളം കേസുകള്‍ നെടുമങ്ങാട് കുടുംബകോടതിയില്‍ കെട്ടിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആറ്റിങ്ങല്‍ കോടതിയോടനുബന്ധിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടോ; എത്ര രൂപയാണ് ഇതിലേയ്ക്ക് നീക്കിവച്ചിട്ടുള്ളത്; വിശദമാക്കാമോ ?

4558

ഹൈക്കോടതി സ്റേ ചെയ്ത സര്‍ക്കാര്‍ ഉത്തരവുകള്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം സര്‍ക്കാര്‍ പുറപ്പെടുവിച്ച ഏതെങ്കിലും ഉത്തരവ് ഹൈക്കോടതി സ്റേ ചെയ്തിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം വകുപ്പില്‍ നിന്നുള്ള ഏതെല്ലാം ഉത്തരവുകളാണ് കോടതി സ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ?

4559

ബ്ളോക്ക് തലത്തില്‍ ഗ്രാമീണ കോടതികള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് ബ്ളോക്ക് തലത്തില്‍ ഗ്രാമീണ കോടതികള്‍ സ്ഥാപിക്കുവാന്‍ നടപടികള്‍ ആരംഭിച്ചിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ബ്ളോക്ക് തലത്തില്‍ കോടതികള്‍ സ്ഥാപിക്കുന്നതിന് ഈ സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) നീതിന്യായനിര്‍വ്വഹണം ഗ്രാമീണതലത്തില്‍ എത്തിക്കുന്നതിനും കേസുകളുടെ തീര്‍പ്പിലുളള കാലതാമസം ഒഴിവാക്കുന്നതിനും ബ്ളോക്ക്തല കോടതികള്‍ സ്ഥാപിക്കുവാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമോ ?

4560

കോടതി ഭാഷ മലയാളമാക്കുന്നതു സംബന്ധിച്ച കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() കോടതി ഭാഷ മലയാളമാക്കുന്നതുസംബന്ധിച്ച ജസ്റീസ് കെ. കെ. നരേന്ദ്രന്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) കുറച്ചുപേര്‍ക്ക്മാത്രം അറിയുന്ന ഭാഷയില്‍ കോടതി നടപടികള്‍ നടക്കുമ്പോള്‍ അറിയാനുള്ള അവകാശം നിഷേധിക്കപ്പെടുകയാണെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ശുപാര്‍ശകള്‍ അടിയന്തിരമായി നടപ്പിലാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

4561

കൊട്ടാരക്കരയില്‍ റൂറല്‍ എസ്.പി. ഓഫീസ്

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കരയിലെ റൂറല്‍ എസ്.പി. ഓഫീസ് വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) റൂറല്‍ എസ്.പി ഓഫീസിന് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

4562

കോടതികളും ട്രൈബ്യൂണലുകളും

ശ്രീ.പി. ഉബൈദുള്ള

() പരമ്പരാഗത കോടതികള്‍ക്കു പുറമെ സംസ്ഥാനത്ത് നിലവില്‍ ഏതെല്ലാം കോടതികളും ട്രൈബ്യൂണലുകളും പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി) കോടതികളുടെ ഭൌതിക സാഹചര്യം മെച്ചപ്പെടുത്തേണ്ട ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പഴക്കം ചെന്നതും വാടകക്കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നതുമായ കോടതികള്‍ക്ക് സ്വന്തം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) പൊതുജന സൌകര്യാര്‍ത്ഥം കാര്യക്ഷമമായ ജുഡീഷ്യറി സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും കോര്‍ട്ട് കോംപ്ളക്സുകള്‍ പണിയുന്നതിനുള്ള പദ്ധതി നടപ്പാക്കുമോ ?

4563

സായാഹ്ന കോടതികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() സംസ്ഥാനത്ത് സായാഹ്ന കോടതികള്‍ എന്നുമുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്;

(ബി) ഇവയുടെ പ്രവര്‍ത്തന സമയം വ്യക്തമാക്കുമോ; കേസിന്റെ ബാഹുല്യം മൂലം ബുദ്ധിമുട്ടുന്ന മജിസ്ട്രേറ്റ് കോടതികള്‍ക്ക് സായാഹ്ന കോടതികളുടെ പ്രവര്‍ത്തനം ആശ്വാസകരമാകുമോ ?

4564

വിവരാവകാശ കമ്മീഷന്റെ ഘടന

ശ്രീ. സി. മമ്മൂട്ടി

,, എന്‍. . നെല്ലിക്കുന്ന്

,, പി. ഉബൈദുള്ള

,, കെ. മുഹമ്മദുണ്ണി ഹാജി

() വിവരാവകാശ നിയമം നടപ്പാക്കുന്ന സംസ്ഥാന വിവരാവകാശ കമ്മീഷന്റെ ഘടനയും അതിന്റെ പ്രവര്‍ത്തനവും വിശദമാക്കുമോ;

(ബി) കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഇതുവരെ പ്രതിവര്‍ഷം ചെലവഴിച്ച തുക എത്രയെന്നും, നിലവിലെ കമ്മീഷണര്‍മാരുടെ പ്രതിമാസ ശമ്പളം, അലവന്‍സുകള്‍ എന്നിവ എത്രയെന്നുമുള്ള വിശദവിവരവും നല്‍കാമോ;

(സി) നിയമം അനുശാസിക്കുന്ന വിധത്തിലുള്ള വിവരങ്ങളോ രേഖകളോ നല്‍കാത്ത എത്ര രണ്ടാം അപ്പീല്‍ പെറ്റീഷനുകളിന്മേല്‍ പരാതിക്കാര്‍ക്കനുകൂലമായ തീര്‍പ്പുകള്‍ ഉണ്ടായിട്ടുണ്ട്; എത്ര കേസുകളില്‍ എത്ര തുക വീതം പിഴ ചുമത്താന്‍ തീരുമാനിച്ചിട്ടുണ്ട്; എന്തു തുക പ്രസ്തുത ഇനത്തില്‍ ഈടാക്കിയിട്ടുണ്ട് ?

4565

കാഞ്ഞിരപ്പള്ളി ഫയര്‍ സ്റേഷന്‍ മാറ്റി സ്ഥാപിക്കാന്‍ നടപടി

ഡോ. എന്‍. ജയരാജ്

() നിലവില്‍ പരിമിത സൌകര്യങ്ങള്‍ മാത്രമുള്ള കാഞ്ഞിരപ്പള്ളിയിലെ ഫയര്‍ സ്റേഷന്‍, വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ളതും ഉപയോഗമില്ലാതെ കിടക്കുന്നതുമായ സ്ഥലം ഏറ്റെടുത്ത് അവിടേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) എങ്കില്‍ ഇതിനായുള്ള നടപടിക്രമങ്ങള്‍ എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

4566

കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ ഫയര്‍സ്റേഷന്‍

ശ്രീ. റ്റി.വി. രാജേഷ്

() കേരളത്തില്‍ എത്ര ഫയര്‍ സ്റേഷനുകള്‍ നിലവിലുണ്ട്;

(ബി) ഫയര്‍ സ്റേഷന്‍ ഇല്ലാത്ത നിയമസഭാ മണ്ഡലങ്ങള്‍ ഏതൊക്കെയാണ്;

(സി) കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ ഫയര്‍ സ്റേഷന്‍ അനുവദിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

4567

കൊട്ടാരക്കര അഗ്നിശമന കേന്ദ്രത്തിലെ അടിസ്ഥാന സൌകര്യങ്ങള്

ശ്രീമതി പി. അയിഷാ പോറ്റി

() കൊട്ടാരക്കരയിലെ അഗ്നിശമന കേന്ദ്രത്തിലെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത അഗ്നിശമന കേന്ദ്രത്തിന്റെ അടിസ്ഥാന സൌകര്യ വികസനത്തിനും രക്ഷാ ഉപകരണങ്ങളുടെ ലഭ്യതയ്ക്കുമായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

4568

പൊന്നാനി ഫയര്‍ സ്റേഷനിലെ ജീവനക്കാരുടെ കുറവ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി ഫയര്‍ സ്റേഷനില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നിലവില്‍ എത്ര ഫയര്‍മാന്‍ തസ്തികകളാണ് അവിടെയുള്ളത്;

(സി) ഫയര്‍മാന്‍മാരുടെ കുറവ് പരിഹരിക്കാന്‍ താല്‍ക്കാലികമായി ഹോംഗാര്‍ഡുകളെ പോസ്റ് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) എങ്കില്‍ ഹോംഗാര്‍ഡുകളെ എന്ന് പോസ്റ്  ചെയ്യാനാകും; വിശദമാക്കാമോ ?

4569

കാസര്‍ഗോഡ് ഫയര്‍സ്റേഷനില്‍ വാഹനവും ഉപകരണങ്ങളും ലഭ്യമാക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയില്‍ പുതുതായി ആരംഭിച്ച ഫയര്‍സ്റേഷന്‍ ഏതെല്ലാം ;

(ബി) ഈ ഫയര്‍ സ്റേഷനുകളില്‍, ഈ മേഖലയില്‍ ഉപയോഗിക്കുന്ന തരത്തില്‍പ്പെട്ട വാഹനവും ആവശ്യത്തിന് ഉപകരണങ്ങളും നല്‍കിയിട്ടില്ലായെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ആവശ്യത്തിന് പുതിയ വാഹനവും ഉപകരണങ്ങളും എന്ന് നല്‍കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

4570

മഞ്ചേരി ഫയര്‍ സ്റേഷന്‍

ശ്രീ. എം. ഉമ്മര്‍

() ബജറ്റില്‍ പ്രഖ്യാപിച്ച മഞ്ചേരിയിലെ ഫയര്‍ സ്റേഷന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് മുതല്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കാമോ;

(ബി) എത്ര കാലം കൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു ?

4571

വെസ്റ് എളേരി പഞ്ചായത്തില്‍ ഫയര്‍ സ്റേഷന്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കാസര്‍ഗോഡ് ജില്ലയിലെ മലയോര മേഖലയായ വെസ്റ് എളേരി പഞ്ചായത്തില്‍ ഒരു ഫയര്‍സ്റേഷന്‍ ആരംഭിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ബി) ഇതിനാവശ്യമായ സ്ഥലവും താല്ക്കാലിക കെട്ടിടവും സൌജന്യമായി ലഭ്യമാക്കിയാല്‍ എപ്പോള്‍ ഫയര്‍ സ്റേഷന്‍ ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

4572

.പി.പി.മാരെ സ്ഥിരപ്പെടുത്തല്‍

ശ്രീ. പി. കെ. ബഷീര്‍

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രൊവിഷണല്‍ ആയി നിയമിച്ച എ.പി.പി മാരെ സ്ഥിരപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഏത് മാനദണ്ഡമനുസരിച്ചാണ് ഇവരെ സ്ഥിരപ്പെടുത്തിയത് എന്ന് വിശദമാക്കുമോ;

(സി) പ്രസ്തുത നടപടി ക്രമപ്രകാരമല്ലെങ്കില്‍ എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ;

(ഡി) ഇത് സംബന്ധമായി കോടതിയില്‍ ഏതെങ്കിലും കേസ്  നിലവിലുണ്ടോ?

4573

തളിപ്പറമ്പില്‍ എം..സി.ടി. അനുവദിക്കുന്നതിന് നടപടി

ശ്രീ. ജെയിംസ് മാത്യു

() തളിപ്പറമ്പില്‍ എം..സി.ടി. അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;

(സി) തളിപ്പറമ്പില്‍ എം..സി.ടി. സ്ഥാപിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ഡി) എങ്കില്‍ വിശദാംശം അറിയിക്കാമോ;

() തളിപ്പറമ്പില്‍ എം..സി.ടി. അനുവദിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

4574

ഒറ്റപ്പാലത്ത് കോര്‍ട്ട് കോംപ്ളക്സ്

ശ്രീ. എം. ഹംസ

() ഒറ്റപ്പാലത്ത് കോര്‍ട്ട് കോംപ്ളക്സ് ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; അതിന് ഭരണാനുമതി നല്‍കിയോ; എങ്കില്‍ എന്നാണ് നല്കിയത്;

(ബി) എത്ര രൂപയുടെ ഭരണാനുമതിയാണ് നല്കിയത്;

(സി) ഭരണാനുമതിയുടെ കാലാവധി പുതുക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് വിശദമാക്കുമോ?

4575

ഉള്‍നാടന്‍ മത്സ്യ മേഖലയിലുണ്ടായിട്ടുള്ള പുരോഗതി

ശ്രീ. സി. കെ. സദാശിവന്‍

() സംസ്ഥാനത്ത് സമുദ്രമത്സ്യ ഉത്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടും ഉള്‍നാടന്‍ മത്സ്യ ഉത്പാദനത്തില്‍ പുരോഗതി കണ്ടു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) 2005-2010 വരെയുള്ള ഒരോ വര്‍ഷത്തിലും ഉള്‍നാടന്‍ മത്സ്യ മേഖലയിലുണ്ടായിട്ടുള്ള പുരോഗതി വ്യക്തമാക്കുമോ ;

(സി) നടപ്പു വര്‍ഷം ഉള്‍നാടന്‍ മത്സ്യ ഉത്പാദനത്തിനായി എത്ര തുക നീക്കിവച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ ?

4576

മത്സ്യത്തൊഴിലാളികളുടെ വിവിധ കടങ്ങള്‍ എഴുതി തള്ളുന്നത് സംബന്ധിച്ച്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() മത്സ്യത്തൊഴിലാളികളുടെ വിവിധ കടങ്ങള്‍ എഴുതിതള്ളുന്നത് സംബന്ധിച്ച് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(ബി) മത്സ്യത്തൊഴിലാളികള്‍ ജീവനോപാധിയ്ക്കായി എടുത്തിട്ടുള്ള ലോണ്‍ കുടിശ്ശികകള്‍വരെ ജപ്തി നടപടി ആകുന്നത് തടയുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ;

(സി) മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ ശക്തിപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

4577

മത്സ്യകേരളം പദ്ധതി

ശ്രീ. ആര്‍. രാജേഷ്

() സംസ്ഥാനത്ത് നടപ്പാക്കിവരുന്ന മത്സ്യകേരളം പദ്ധതിയുടെ പുരോഗതി സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) ഒന്നാം ഘട്ട പദ്ധതിയില്‍ ഉള്‍നാടന്‍ മത്സ്യമേഖലയില്‍ കൈവരിക്കാന്‍ കഴിഞ്ഞ നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(സി) രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളുടെ വിശദാംശവും പദ്ധതി വിഹിതവും ചെലവും വെളിപ്പെടുത്തുമോ;

(ഡി) നടപ്പു വര്‍ഷം എത്രതുകയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്; ഏതെല്ലാം പ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്?

4578

മറൈന്‍ എന്‍ഫോഴ്സ്മെന്റ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ കടലില്‍ അപകടത്തില്‍പ്പെടുന്ന എത്ര മത്സ്യത്തൊഴിലാളികളെയാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം രക്ഷിച്ചിട്ടുള്ളതെന്ന് ജില്ല തിരിച്ച് കണക്ക് വ്യക്തമാക്കുമോ ;

(ബി) മറൈന്‍ എന്‍ഫോഴ്സ്മെന്റ് നിര്‍ത്തലാക്കുന്നതിലുള്ള മത്സ്യമേഖലയിലെ ആശങ്ക സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്തുമോ ;

(സി) ഈ വിഭാഗത്തെ തീരദേശ സ്റേഷനുകളില്‍ ലയിപ്പിക്കുക വഴി 1980 മുതല്‍ സംസ്ഥാത്തെ മത്സ്യ മേഖലയിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളിലും ശക്തമായി ഇടപെടാന്‍ കഴിയുന്ന ഒരു സംവിധാനമാണ് ഇല്ലാതാകുന്നതെന്ന് നിരീക്ഷിച്ചിട്ടുണ്ടോ ;

(ഡി) എങ്കില്‍ എന്തിനാണ് ഈ സംവിധാനം നിര്‍ത്തലാക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

4579

പാടശേഖരങ്ങളില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുവാന്‍ നടപടി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' വര്‍ക്കല കഹാര്‍

'' എം.. വാഹീദ്

'' അന്‍വര്‍ സാദത്ത്

() സംസ്ഥാനത്തെ പാടശേഖരങ്ങളില്‍ മത്സ്യകൃഷി വ്യാപിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത് ;

(ബി) മത്സ്യകൃഷി വ്യാപിപ്പിക്കുമ്പോള്‍ എത്ര ടണ്‍ ഉല്പാദനമാണ് ലക്ഷ്യമിടുന്നത് ;

(സി) ഇതിന് കേന്ദ്ര സഹായം ലഭ്യമാണോ ; വിശദമാക്കുമോ ?

4580

മത്സ്യകൃഷി പാട്ടവ്യവസ്ഥകള്‍

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() ജലാശയങ്ങള്‍ മത്സ്യകൃഷിയ്ക്കായി പാട്ടത്തിന് നല്‍കുന്നത് സംബന്ധിച്ച് കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ടോയെന്ന് വെളിപ്പെടുത്താമോ;

(സി) നിയമപരമായ പാട്ടവ്യവസ്ഥകള്‍ നിലവിലുണ്ടോ; എങ്കില്‍ അവ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

4581

തീരദേശ സുരക്ഷയ്ക്ക് നടപടി

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ കടല്‍ത്തീരത്ത് മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ട വരെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നതിനും എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) പുതുതായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) തീരദേശ സുരക്ഷയ്ക്ക് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ?

4582

ഉള്‍നാടന്‍ മത്സ്യങ്ങളുടെ ഉല്‍പാദനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() സംസ്ഥാനത്ത് 2007 മുതല്‍ 2010 വരെ ഉള്‍നാടന്‍ മത്സ്യങ്ങളുടെ ഉല്‍പാദനം എത്ര ടണ്ണായിരുന്നു എന്ന് വര്‍ഷം തിരിച്ച് കണക്ക് വ്യക്തമാക്കാമോ;

(ബി) പശ്ചിമഘട്ട പ്രദേശങ്ങളിലെ ശുദ്ധജലജീവികള്‍ വംശനാശത്തിന്റെ വക്കിലാണെന്ന് രേഖപ്പെടുത്തുന്ന എതെങ്കിലും റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി) എങ്കില്‍ ഈ ജീവികളുടെ വംശനാശത്തിന് കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ഡി) ഇവ മറികടക്കുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ?

4583

വീടുകളില്‍ മത്സ്യം വളര്‍ത്തുന്നതിലേയ്ക്ക് പ്രത്യേക പദ്ധതി

ശ്രീ. ജി. എസ്. ജയലാല്‍

() വീടുകളില മത്സ്യം വളര്‍ത്തുന്നതിലേയ്ക്ക് പ്രത്യേക പദ്ധതി നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) അലങ്കാര മത്സ്യങ്ങള്‍ക്കും, ഇതര മത്സ്യങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായാണോ പദ്ധതികള്‍ നടപ്പിലാക്കുന്നത്;

(സി) പ്രസ്തുത പദ്ധതികളുമായി ബന്ധപ്പെട്ട് വെള്ളം ശേഖരിച്ച് നിര്‍ത്തുന്നതിലേയ്ക്ക് ടാങ്ക് നിര്‍മ്മിക്കുന്നതിന് ധനസഹായം നല്‍കുന്നുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ഡി) പ്രസ്തുത പദ്ധതി നടപ്പിലാക്കുമ്പോള്‍ വീട്ടമ്മമാര്‍ക്കും, കുടുംബശ്രീ യൂണിറ്റുകള്‍ക്കും മുന്‍ഗനണ നല്‍കുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാകുമോ;

() പ്രസ്തുത പദ്ധതികള്‍ ഏത് ഏജന്‍സി മുഖാന്തിരമാണ് നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്?

4584

മത്സ്യത്തൊഴിലാളികളുടെ ആനൂകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() മത്സ്യത്തൊഴിലാളികളുടെ ഭവന നിര്‍മ്മാണം ഉള്‍പ്പെടെ ഉള്ള ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് നടപടി ഉണ്ടാകുമോ;

(ബി) മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്കിവരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഉയര്‍ത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(സി) മത്സ്യത്തൊഴിലാളികളുടെ ആവാസ കേന്ദ്രങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുമോ?

4585

തീരദേശറോഡുകളുടെ ശോചനീയാവസ്ഥ

ശ്രീ. ആര്‍. സെല്‍വരാജ്

തീരദേശ മത്സ്യത്തൊഴിലാളികള്‍ താമസിക്കുന്നതും, തകര്‍ന്ന് ഗതാഗതം നിരോധിച്ചിരിക്കുന്ന തീരപ്രദേശത്തെ റോഡുകള്‍ പുനരുദ്ധരിക്കുന്ന ഏതെങ്കിലും പദ്ധതികള്‍ക്ക് നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഭരണാനുമതി ഈ സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

4586

മത്സ്യത്തൊഴിലാളി കാടാശ്വാസ പദ്ധതി

ശ്രീ. എസ്. ശര്‍മ്മ

,, .എം. ആരിഫ്

,, ജി. സുധാകരന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() ഇതിനകം എത്ര മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസം നല്‍കി എന്നു വ്യക്തമാക്കാമോ;

(ബി) തന്നാണ്ടില്‍ കടാശ്വാസ വിഹിതമായി വകയിരുത്തപ്പെട്ട തുക എത്രയെന്നു വ്യക്തമാക്കുമോ ;

(സി) മത്സ്യത്തൊഴിലാളികള്‍ക്കുളളതായി കണക്കാക്കപ്പെട്ട മൊത്തം കടബാദ്ധ്യത എത്ര കോടിയുടേതാണെന്ന് വ്യക്താമാക്കാമോ?

4587

മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് കമ്പ്യൂട്ടര്‍ ട്രെയിനിംഗ്

ശ്രീ. വി. ശശി

() മത്സ്യത്തൊഴിലാളികളായ സ്ത്രീകള്‍ക്ക് ഫോസ്റ് സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടപ്പാക്കുന്ന കമ്പ്യൂട്ടര്‍ ട്രെയിനിംഗ് എവിടെവെച്ച്, എത്രപേര്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നല്‍കി എന്ന് വ്യക്തമാക്കാമോ;

(ബി) തിരുവനന്തപുരം ജില്ലയില്‍ ഇത്തരം ട്രെയിനിംഗ് ഏത് കേന്ദ്രത്തില്‍ വച്ചാണ് നടക്കുന്നത്?

4588

മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനൂകൂല്യങ്ങള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മത്സ്യത്തൊഴിലാളികള്‍ക്കായി പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ എന്തെല്ലാമാണെന്ന് വിശദാംശങ്ങള്‍ നല്‍കുമോ?

4589

മത്സ്യതൊഴിലാളികളുടെ വിവിധ കടങ്ങള്‍ എഴുതിത്തളളുന്നത് സംബന്ധിച്ച്

ശ്രീമതി ഗീതാ ഗോപി

സംസ്ഥാനത്തെ മത്സ്യതൊഴിലാളികളുടെ വിവിധ കടങ്ങള്‍ എഴുതിത്തളളുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

4590

മത്സ്യത്തൊഴിലാളികള്‍ക്കുള്ള നഷ്ടപരിഹാരം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മത്സ്യത്തൊഴിലാളികളുടെ മത്സ്യബന്ധന ഉപകരണങ്ങള്‍ കടലാക്രമണത്തിലോ മറ്റു പ്രകൃതിക്ഷോഭം മൂലമോ തകര്‍ന്നാല്‍ അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് നിലവില്‍ വ്യവസ്ഥയുണ്ടോ;

(ബി) എങ്കില്‍ അതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) അര്‍ഹമായ നഷ്ടപരിഹാരം ഇവര്‍ക്ക് ലഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

4591

ടെറിട്ടോറിയല്‍ മത്സ്യബന്ധനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കേരളത്തിന്റെ ടെറിട്ടോറിയല്‍ വാട്ടറില്‍ മത്സ്യബന്ധനം നടത്തുന്ന എത്ര മത്സ്യത്തൊഴിലാളികളുണ്ടെന്നും അവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കിയിട്ടുണ്ടോ എന്നും വെളിപ്പെടുത്താമോ;

(ബി) കേരളത്തിന്റെ ടെറിട്ടോറിയല്‍ വാട്ടറില്‍ മത്സ്യബന്ധനം നടത്തുന്നതിന് അന്യരാജ്യക്കാരായ മത്സ്യത്തൊഴിലാളികള്‍ വ്യാപകമായി എത്തിക്കൊണ്ടിരിക്കുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിനകം അന്യരാജ്യക്കാരായ എത്ര മത്സ്യത്തൊഴിലാളികള്‍ ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ടെന്ന് വെളിപ്പെടുത്താമോ ?

4592

ഫിഷറീസ് വകുപ്പിനുകീഴിലുള്ള റോഡുകളുടെ അവസ്ഥ സംബന്ധിച്ച് നടപടി

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() തലശ്ശേരി അസംബ്ളിമണ്ഡലത്തില്‍ നിലവില്‍ ഫിഷറീസ് വകുപ്പിനുകീഴില്‍ ഏതൊക്കെ റോഡുകളാണുള്ളതെന്ന് വെളിപ്പെടുത്താമോ ;

(ബി) ഓരോ റോഡുകളുടെയും നിലവിലുള്ള അവസ്ഥ വിശദമാക്കാമോ ;

(സി) ഫിഷറീസ് വകുപ്പിനുകീഴില്‍ പുതുതായി നിര്‍മ്മിക്കുന്ന ഏതെങ്കിലും റോഡുകളുടെ പ്രൊപ്പോസലുകള്‍ നിലവിലുണ്ടോ ;

(ഡി) എങ്കില്‍ അവ ഏതൊക്കെയെന്ന് വെളിപ്പെടുത്താമോ ?

4593

ഫിഷറീസ് വകുപ്പിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

() എറണാകുളം നിയോജക മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ ഉള്‍പ്പെടുത്തി 2011-12 വര്‍ഷത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം ;

(ബി) ഏതെല്ലാം ഫിഷറീസ് റോഡുകളുടെ നിര്‍മ്മാണമാണ് ഏറ്റെടുക്കാനുദ്ദേശിക്കുന്നത് ;

(സി) ഫിഷറീസ് വകുപ്പിന്റെ ഫണ്ടില്‍ നിന്ന് നിലവില്‍ നടന്നു വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം ?

4594

അക്വകള്‍ച്ചര്‍ ബിരുദം മത്സ്യവകുപ്പിലെ സാങ്കേതിക ജോലിക്കുളള അടിസ്ഥാന യോഗ്യതയാക്കാന്‍ നടപടി

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

() കോഴിക്കോട് സര്‍വ്വകലാശാലയില്‍ അഫിലിയേറ്റ് ചെയ്തി ട്ടുളള ബി.എസ്.സി. അക്വകള്‍ച്ചര്‍ ബിരുദം സംസ്ഥാന മത്സ്യ വകുപ്പിലെ സാങ്കേതിക ജോലിക്ക്  അപേക്ഷിക്കുന്നതിനുളള അടിസ്ഥാന യോഗ്യതയായി മത്സ്യവകുപ്പ് ഇതുവരെ അംഗീകരിച്ചിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അക്കാദമിക് സിലബസില്‍ മത്സ്യത്തെ കുറിച്ച് ഒന്നുമില്ലാത്ത ബി.എസ്.സി. കെമിസ്ട്രിയും, ബി.എസ്.സി. ഫിസിക്സും, മത്സ്യത്തെക്കുറിച്ച് വളരെ കുറച്ച് മാത്രം സിലബസിലുളള ബി.എസ്.സി. സുവോളജിയും, ബി.എസ്.സി. ബോട്ടണിയും മത്സ്യ വകുപ്പിലെ സാങ്കേതിക ജോലിക്ക് അപേക്ഷിക്കുന്നതിനുളള അടിസ്ഥാന യോഗ്യതയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ബി.എസ്.സി. അക്വകള്‍ച്ചര്‍ ബിരുദധാരികളെ മത്സ്യവകുപ്പിലെ സാങ്കേതിക ജോലിക്ക് പരിഗണിക്കാതിരിക്കുന്നതിന്റെ കാരണം വ്യക്തമാക്കാമോ;

(ഡി) മത്സ്യത്തെക്കുറിച്ച് പൂര്‍ണ്ണമായി പഠനം നടത്തുന്ന ബി.എസ്.സി. അക്വാകള്‍ച്ചര്‍ ബിരുദത്തെ കൂടി മത്സ്യവകുപ്പിലെ സാങ്കേതിക ജോലിക്ക് അപേക്ഷ നല്കുന്നതിനുളള അടിസ്ഥന യോഗ്യതയായി പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4595

മത്സ്യഫെഡിലെ കരാര്‍ നിയമനങ്ങള്‍

ശ്രീ. ഹൈബി ഈഡന്‍

() മത്സ്യഫെഡിലെ കരാര്‍ നിയമനം ഉള്‍പ്പെടെ എത്ര ജീവനക്കാരുടെ നിയമനമാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്നത്;

(ബി) ഇതില്‍ ഏതെങ്കിലും നിയമനങ്ങളില്‍ നിലവിലുളള നിയമങ്ങള്‍ പ്രകാരമുളള മാനദണ്ഡങ്ങള്‍ പാലിക്കാതെയുണ്ടോ;

(സി) മത്സ്യഫെഡ് വഴി മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാധനങ്ങള്‍ വാങ്ങിയതില്‍ എന്തെങ്കിലും ക്രമക്കേടുകള്‍ നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ ഉത്തരവാദികള്‍ക്കെതിരായി എന്ത് നടപടിയാണ് എടുത്തിട്ടുളളത് എന്നു വെളിപ്പെടുത്താമോ;

() മത്സ്യഫെഡ് ഭരണസമിതി തെരഞ്ഞെടുപ്പു സമയത്ത് ഏതെങ്കിലും അംഗങ്ങള്‍ പ്രതിനിധാനം ചെയ്തിരുന്ന സംഘങ്ങള്‍ക്ക് കുടിശ്ശിക ഉണ്ടായിരുന്നതായി പിന്നീട് മനസ്സിലായിട്ടുണ്ടോ; എങ്കില്‍ വിശദവിവരങ്ങള്‍ നല്‍കാമോ ?

4596

തീരദേശ ജാഗ്രതാ സമിതികള്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. അജിത്

'' .കെ. വിജയന്‍

() സംസ്ഥാനത്ത് തീരദേശ ജാഗ്രതാ സമിതികള്‍ രൂപീകൃതമായിട്ട് എത്ര കാലമായി, മൊത്തം എത്ര സമിതികള്‍ രൂപീകരിച്ചു, ഇതില്‍ ഇപ്പോള്‍ എത്ര സമിതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി) പ്രസ്തുത സമിതികളുടെ പ്രവര്‍ത്തന ഉദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കാമോ;

(സി പ്രസ്തുത സമിതികളെ സജീവമായി പ്രവര്‍ത്തിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ, എങ്കില്‍ അതിനുള്ള എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്ന് വെളിപ്പെടുത്താമോ?

4597

തൃശ്ശൂര്‍ മുനക്കകടവ് ഫിഷ്ലാന്റിംഗ് സെന്റര്‍ വികസനം

ശ്രീ. കെ. വി. അബ്ദുള്‍ ഖാദര്‍

() തൃശ്ശൂര്‍ മുനക്കകടവ് ഫിഷ് ലാന്റിംഗ് സെന്ററിലെ വാര്‍ഫ് വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) പ്രസ്തുത സെന്റര്‍ വികസനത്തിനായി സമീപത്തുള്ള ഭൂമി നല്‍കിക്കൊണ്ടുള്ള രേഖ ലഭിച്ചുവോ എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സെന്റര്‍ വികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം വിളിച്ചു ചേര്‍ക്കുമോ?

4598

അഴിമുഖത്ത് മണല്‍തിട്ടയില്‍ തട്ടിയുണ്ടായ അപകടത്തിനെതിരെ നടപടി

ശ്രീ. എസ്. ശര്‍മ്മ

() മുനമ്പം ഹാര്‍ബറിനോടടുത്ത അഴിമുഖത്ത് മണല്‍തിട്ടയില്‍ തട്ടിയുണ്ടായ അപകടത്തില്‍ ഇതുവരെ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമാക്കാമോ;

(ബി) കഴിഞ്ഞ ആറുമാസക്കാലയളവില്‍ എത്ര അപകടം, മരണം എന്നിവയുണ്ടായെന്ന് വ്യക്തമാക്കാമോ?

4599

കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി ഫിഷിങ്ങ് ഹാര്‍ബര്‍ തുടങ്ങാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ പുതിയങ്ങാടി ഫിഷിങ്ങ് ഹാര്‍ബര്‍ തുടങ്ങാന്‍ ആവശ്യമായ സാധ്യതാപഠനത്തിന്റെ പുരോഗതി വ്യക്തമാക്കാമോ; ഇതിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് ആരെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്;

(ബി) പ്രസ്തുത ഹാര്‍ബര്‍ നിര്‍മ്മാണം എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

4600

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

ശ്രീ.കെ.വി. അബ്ദുള്‍ ഖാദര്‍

() പൊതുമേഖലയുടേയും സ്വകാര്യമേഖലയുടേയും എത്ര യന്ത്രങ്ങളുടെ അറ്റകുറ്റപ്പണികളും നിര്‍മ്മാണവുമാണ് കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്തിട്ടുളളതെന്ന് അറിയിക്കുമോ;

(ബി) ചെറുകപ്പലുകളുടെ അറ്റകുറ്റപ്പണികളും നിര്‍മ്മാണവും നടത്താന്‍ കഴിയുന്ന തരത്തില്‍, കൊച്ചിയിലെ ഒരു ഷിപ്പ് വേയാക്കി കോര്‍പ്പറേഷനെ മാറ്റിത്തീര്‍ക്കാന്‍ നടപടി സ്വീകരിക്കുമോ?

4601

കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ..എം.ആരിഫ്

() ഉള്‍നാടന്‍ ജലപാതയിലൂടെ ചരക്ക് ഗതാഗതം അഭിവൃദ്ധിപ്പെടുത്തുന്നതിനുവേണ്ടി കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് അറിയിക്കുമോ ;

(ബി) കോര്‍പ്പറേഷന്‍ നാവികയാനങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും നടപ്പാക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(സി) സംസ്ഥാന ടൂറിസം ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും എത്ര ബോട്ടുകളുടെ നിര്‍മ്മാണത്തിനാണ് അനുമതി ലഭിച്ചത് ; അനുമതി എന്നാണ് ലഭിച്ചത് ;

(ഡി) അവ നിര്‍മ്മിച്ചുകൊടുക്കുന്നതിലുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ ?

T4602

ജലാശയങ്ങളില്‍ ബോട്ടിംഗിനുളള ലൈസന്‍സ്

ശ്രീ. സി. കെ. സദാശിവന്‍

() സംസ്ഥാനത്തെ ഉള്‍നാടന്‍ ജലാശയങ്ങളില്‍ ബോട്ടുകളും മറ്റും ഓടിക്കുന്നതിനുളള പരിശീലനവും ലൈസന്‍സും നല്‍കുന്നതിനുളള അധികാരം നിലവില്‍ ആര്‍ക്കാണെന്ന് വ്യക്തമാക്കുമോ;

(ബി) കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്‍ഡ് കോര്‍പ്പറേഷന്‍ ഇത്തരം പരിശീലനങ്ങള്‍ നടത്താറുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കുന്നതിനും നാവിക പരിശീലനവുമായി ബന്ധപ്പെട്ട പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

4603

കേരള ഷിപ്പിങ്ങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍

ശ്രീ. കെ. സുരേഷ് കുറുപ്പ്

() കേരള ഷിപ്പിങ്ങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്റെ എത്ര ബോട്ടുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ടെന്ന് അറിയിക്കുമോ;

(ബി) അതില്‍ എത്ര എണ്ണം റദ്ദു ചെയ്തിട്ടുണ്ട്; എന്തുകൊണ്ടാണ് റദ്ദു ചെയ്തത്; വിശദാംശം നല്‍കുമോ?

4604

ബോട്ടുചാലുകള്‍ ആഴം കൂട്ടുന്നതിനായി സ്വീകരിച്ച നടപടി

ശ്രീ. .എം. ആരിഫ്

() സുനാമി ഫണ്ടില്‍പ്പെടുത്തി പാണാവള്ളി,പെരുമ്പളം ബോട്ടുചാലുകള്‍ ആഴംകൂട്ടുന്നതിനായി എത്ര രൂപയാണ് ഷിപ്പിംഗ് & ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ മുഖേന വകയിരുത്തിയിരിക്കുന്നത്;

(ബി) ശ്രീനാരായണ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണോ കരാര്‍ എടുത്തിരുന്നത്;

(സി) ഡ്രഡ്ജ് ചെയ്ത് എടുത്തമണ്ണ് എടുത്ത് കൊണ്ട് പോകുന്നുഎന്ന പരാതി കാരണം ഈ പ്രവൃത്തി ആലപ്പുഴ ജില്ലാ കളക്ടര്‍ സ്റേ ചെയ്ത കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നതിന് എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്;

() പെരുമ്പളം, പാണാവള്ളി, തവണക്കടവ് തുടങ്ങിയ ബോട്ട് ചാലുകള്‍ ആഴം കൂട്ടാത്തതിന്റെ ഫലമായി ബോട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭിവക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.