UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

481

ഊര്‍ജ്ജ ഓഡിറ്റ്

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, പി. ബി. അബ്ദുള്‍ റസാക്

,, എം.പി. അബ്ദുസ്സമദ് സമദാനി

,, പി.കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്ഊര്‍ജ്ജ വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

() തദ്ദേശ ഭരണസ്ഥാപനങ്ങളുടെ ഊര്‍ജ്ജ ഓഡിറ്റ് നടത്തുന്നതിനായി അനര്‍ട്ട് ഏതൊക്കെ പദ്ധതികളാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം ഏറ്റെടുത്തു നടപ്പാക്കിയതെന്ന് വ്യക്തമാക്കാമോ ;

(ബി) ഓഡിറ്റിലെ പൊതുവായ കണ്ടെത്തലുകളും പരിഹാര നിര്‍ദ്ദേശങ്ങളും വെളിപ്പെടുത്തുമോ ;

(സി) തദ്ദേശഭരണസ്ഥാപനതലത്തില്‍ എനര്‍ജിമാര്‍ട്ടുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ട് ഇതേവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ പൂര്‍ണ്ണവിവരം വ്യക്തമാക്കാമോ ;

(ഡി) തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നുള്ള പദ്ധതികള്‍ക്കായി ഇതേവരെ എന്തു തുക പ്രസ്തുത പഞ്ചായത്തു സ്ഥാപനങ്ങളില്‍ നിന്നും അനര്‍ട്ടിന് ലഭിച്ചു ; എന്തു തുക പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഇതേവരെ ചെലവഴിച്ചു ; വ്യക്തമാക്കാമോ ?

482

സോ മില്ലുകള്‍ക്ക് എന്‍..സി.

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു ടി. തോമസ്

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സോ മില്ലുകള്‍ക്കും തടിയധിഷ്ഠിത ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ക്കും എന്‍..സി. നല്‍കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദമാക്കാമോ;

(ബി) അതു സംബന്ധിച്ച് നിലവിലുള്ള ഉത്തരവുകളുടെ പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;

(സി) സോ മില്ലുകള്‍ക്കും ഫര്‍ണിച്ചര്‍ യൂണിറ്റുകള്‍ക്കും എന്‍..സി.ക്കായി ലഭിച്ച എത്ര അപേക്ഷകളില്‍ തീരുമാനമെടുക്കേണ്ടതായിട്ടുണ്ട്; കാലതാമസത്തിനുള്ള കാരണം വ്യക്തമാക്കാമോ;

(ഡി) പുതിയ സോ മില്ലുകള്‍ക്ക് എന്‍..സി. നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കാമോ;

() പരമ്പരാഗത മരപ്പണിക്കാര്‍ക്ക് മുന്‍ഗണന നല്‍കി എന്‍..സി. അനുവദിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ മുന്‍ഗണന നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

483

-പെയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി

ശ്രീ. കെ. അച്ചുതന്‍

,, ജോസഫ് വാഴക്കന്‍

,, റ്റി.എന്‍. പ്രതാപന്‍

,, .റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നഗരസഭാ ഓഫീസുകളില്‍ ഇ-പെയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ കൈകൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഏത് ഏജന്‍സികളുടെ സഹായത്തോടെയാണ് ഇക്കാര്യം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ഡി) ആദ്യഘട്ടത്തില്‍ ഏതൊക്കെ നഗരങ്ങളിലാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ;

() സംസ്ഥാനം മുഴുവനും ഇത് വ്യാപകമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

484

അനെര്‍ട്ട്

ശ്രീ. വി.എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഏജന്‍സി ഫോര്‍ നോണ്‍കണ്‍വെന്‍ഷണല്‍ എനര്‍ജിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദമാക്കുമോ;

(ബി) കേന്ദ്ര നവീന നവീകരണ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ നോഡല്‍ ഏജന്‍സി എന്ന നിലയില്‍ അനെര്‍ട്ട് ഇതേവരെ ഏറ്റെടുത്തു നടപ്പാക്കിയ പദ്ധതികളുടെ വിശദവിവരം നല്‍കാമോ; അതിനായി ഇതേവരെ പ്രതിവര്‍ഷം എന്തു തുക ലഭിച്ചു;

(സി) വിദൂരസ്ഥ ജനവാസകേന്ദ്രങ്ങള്‍ക്കായുളള വൈദ്യുതീകരണ പദ്ധതി എവിടെയെല്ലാമാണ് നടപ്പാക്കിയത്; ഏതുവിധത്തിലാണ് നടപ്പാക്കിയത്;

(ഡി) അനെര്‍ട്ട് തദ്ദേശഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ഏറ്റെടുക്കുന്ന പദ്ധതി കള്‍ ഏതെല്ലാം ;

() അനെര്‍ട്ടിന്റെ പദ്ധതി നടത്തിപ്പിലും, നിയമനങ്ങളിലും ക്രമക്കേടുകളുണ്ടായതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിന്‍മേല്‍ എന്തു നടപടി സ്വീകരിച്ചു ?

485

- പ്രൊക്യൂര്‍മെന്റ് ഇ - ഗവേര്‍ണന്‍സ്

ശ്രീ. സി.പി. മുഹമ്മദ്

,, .സി. ബാലകൃഷ്ണന്‍

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() - പ്രൊക്യുര്‍മെന്റ് സംവിധാനത്തിന്റെയും ഇ - ഗവേര്‍ണന്‍സ് പ്ളാറ്റ്ഫോമിന്റെയും നടപ്പാക്കല്‍ പദ്ധതിക്ക് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഈ പദ്ധതി ഒരു വര്‍ഷത്തെ കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തികരിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് അറിയിക്കുമോ?

486

വ്യവസായതാല്പര്യം വളര്‍ത്തുന്നതിന് നടപടി 

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വ്യവസായ സംരഭക താല്പര്യം വളര്‍ത്തുന്നതിനായി എന്തെല്ലാം നടപടികളാണ് പുതിയ വ്യവസായ നയത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വിദ്യാര്‍ത്ഥികളില്‍ പ്രസ്തുത ആശയം വളര്‍ത്തുന്നതിനായി ഡിഗ്രി തലത്തിലുള്ള വിദ്യാര്‍ത്ഥികളുടെ പാഠ്യപദ്ധതിയില്‍ പ്രസ്തുത വിഷയം ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി) വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇ.ഡി.ക്ളബ്ബുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

487

അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും അംഗന്‍വാടികളില്‍ നിന്ന്  സേവനങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, സി. കെ. സദാശിവന്‍

,, ബി. സത്യന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എല്ലാ കുഞ്ഞുങ്ങള്‍ക്കും അംഗന്‍വാടി സേവനം ലഭ്യമാക്കാന്‍ സാധ്യമായിട്ടുണ്ടോ;

(ബി) കുട്ടികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ക്ക് പൂരക പോഷകാഹാരവും ആരോഗ്യ-വിദ്യാ ഭ്യാസവും വൈദ്യപരിശോധന മുതലായ സേവനങ്ങളും അംഗന്‍വാടി കേന്ദ്രങ്ങള്‍ വഴി ലഭ്യമാക്കിയിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അതിനുള്ള നടപടികള്‍ എന്തൊക്കെയാണ്; ഇപ്പോള്‍ എത്ര അംഗന്‍വാടികളുണ്ട്; ഒരു അംഗന്‍വാടിയില്‍ നിന്ന് ശരാശരി എത്രപേര്‍ക്ക് സേവനങ്ങള്‍ ലഭ്യമാണ്;

(ഡി) അംഗന്‍വാടികളില്‍ നിന്നുള്ള സേവനങ്ങള്‍ക്ക് പകരം ഉപഭോക്താക്കള്‍ പണം നല്‍കി സേവനങ്ങള്‍ മാര്‍ക്കറ്റില്‍ നിന്ന് നേരിട്ട് വാങ്ങട്ടെ എന്ന നിലയിലുള്ള അപ്രായോഗികമായ നിര്‍ദ്ദേശങ്ങള്‍ വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രത്തില്‍ ശ്രമം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഈ പദ്ധതി ഇല്ലായ്മ ചെയ്യാനുള്ള ശ്രമങ്ങളാണിതിന്റെ പിന്നിലെന്ന് മനസ്സിലായിട്ടുണ്ടോ?

488

ആശ്വാസ കിരണം’ പദ്ധതി

ശ്രീ. . എം. ആരിഫ്

,, കെ. രാധാകൃഷ്ണന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്     പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വൈകല്യദുരിതമനുഭവിക്കുന്നവരുടെ രക്ഷാകര്‍ത്താക്കള്‍ക്ക് മുന്‍സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ‘ആശ്വാസ കിരണം’ പദ്ധതിയനുസരിച്ചുള്ള ഇപ്പോഴത്തെ ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) സംസ്ഥാനത്ത് ശാരീരികമായോ, മാനസികമായോ വൈകല്യമുള്ളവരെത്രയാണെന്ന് വെളിപ്പെടുത്താമോ; ഇതില്‍ ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ളവരെത്ര;

(സി) രക്ഷാകര്‍ത്താക്കള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന സഹായം എത്രയാണ്;

(ഡി) മറ്റെന്തെല്ലാം സംരക്ഷണ പദ്ധതികളാണിവര്‍ക്കായി ഉള്ളതെന്ന് വിശദമാക്കാമോ ?

489

. ജി. എം. എസ്. വൈ. പദ്ധതി

ശ്രീമതി പി. അയിഷാപോറ്റി

ശ്രീ. ജി. സുധാകരന്‍

,, ബി. സത്യന്‍

,, എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്ത്രീകളുടെയും കുട്ടികളുടെയും പോഷണ കുറവിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയ ഐ. ജി. എം. എസ്. വൈ. പദ്ധതി സംസ്ഥാനത്ത് നടത്തിയിട്ടുണ്ടോ;

(ബി) ഈ പദ്ധതി ഏത് ഏജന്‍സിവഴിയാണ് നടപ്പാക്കി വരുന്നത്;

(സി) ഏതെല്ലാം ജില്ലകളിലാണിപ്പോള്‍ ഇത് നടപ്പിലാക്കുന്നത്;

(ഡി) ഈ പദ്ധതിക്കുവേണ്ടി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പ്രൊപ്പോസല്‍ അതേപടി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

490

വിവാഹ മോചനങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. റ്റി. വി. രാജേഷ്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് വിവാഹമോചനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി അറിയാമോ; ഇതിന്റെ കാരണങ്ങളെക്കുറിച്ച് സര്‍ക്കാര്‍ തലത്തില്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; ലഭ്യമായ കണക്കുകള്‍ വെളിപ്പെടുത്താമോ;

(സി) സ്ത്രീധനത്തിന്റെ പേരിലുള്ള പ്രശ്നങ്ങള്‍ ഫലപ്രദമായി നിയന്ത്രിക്കാന്‍ സാധിക്കുന്നുണ്ടോ; നിലവിലുള്ള നിയമം ഇതിന് പര്യാപ്തമാണോ ?

491

ക്ഷേമപെന്‍ഷനുകള്‍ പോസ്റ് ഓഫീസുകള്‍ വഴി വിതരണം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ക്ഷേമപെന്‍ഷനുകള്‍ പോസ്റോഫീസുകള്‍ വഴി വിതരണം ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(ബി) ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിന് പുതുതായി എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ ;

(സി) അവശരും വൃദ്ധരും വികലാംഗരുമായ ആളുകള്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ ലഭിയ്ക്കുന്നതിനായി യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് പരിഗണിച്ച് പോസ്റ് ഓഫീസുകള്‍ വഴി വീണ്ടും പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

492

ആദിവാസികള്‍ക്ക് ജൈവകൃഷിയില്‍ പരിശീലനം

ശ്രീ. സി. മോയിന്‍കുട്ടി

,, പി. ഉബൈദുള്ള

,, എന്‍. ഷംസുദ്ദീന്‍

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആദിവാസികള്‍ക്ക് ജൈവകൃഷിയില്‍ പരിശീലനം നല്‍കുന്നതിനുള്ള ഒരു പദ്ധതി വനം വകുപ്പിന്റെ കീഴില്‍ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആ പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വെളിപ്പെടുത്തുമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം ഉല്‍പന്നങ്ങളുടെ വിപണനത്തിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നോ;

(ഡി) കൃഷിവകുപ്പിന്റെയോ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പിന്റെയോ സഹായം ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ടോ?

493

ഗ്ളോബല്‍ ട്രെയിനിംഗ് അക്കാദമി

ശ്രീ. മോന്‍സ് ജോസഫ്

ഡോ. എന്‍.ജയരാജ്

ശ്രീ. സി.എഫ്. തോമസ്

'' റ്റി.യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നിലവില്‍ വിവരസാങ്കേതിക വിദ്യാ ഭ്യാസ സംബന്ധമായ ഒരു ഗ്ളോബല്‍ ട്രെയിനിംഗ് അക്കാദമി സ്ഥാപിക്കുവാന്‍ തീരുമാനമുണ്ടോ;

(ബി) അക്കാദമിയുടെ പ്രവര്‍ത്തന രീതി വിശദമാക്കാമോ;

(സി) പ്രസ്തുത അക്കാദമി പൂര്‍ണ്ണമായി സര്‍ക്കാര്‍ സംവിധാനമായാണോ നടപ്പാക്കുന്നത്;

(ഡി) ഈ അക്കാദമി എവിടെയാണ് സ്ഥാപിക്കുന്നത്;

() ഇതിലേയ്ക്ക് എത്ര രൂപ മുതല്‍മുടക്ക് പ്രതീക്ഷിക്കുന്നു;

(എഫ്) പ്രസ്തുത അക്കാദമിയില്‍ സോഫ്റ്റ് വെയര്‍ ഡവലപ്മെന്റിന് പ്രത്യേക പരിഗണന നല്കുവാന്‍ മുന്‍കൈ എടുക്കുമോ?

494

ആഗോളതാപനം

ശ്രീ. കെ.രാജു

,, മുല്ലക്കര രത്നാകരന്‍

,, പി.തിലോത്തമന്‍

,, കെ.അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആഗോളതാപനം സംബന്ധിച്ച വെല്ലുവിളികളെ നേരിടുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിവരുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഹരിതകവചം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി തീരപ്രദേശങ്ങളില്‍ നടപ്പാക്കിയ പദ്ധതികള്‍ വിശദമാക്കുമോ ; അതിനായി ഇതുവരെ എത്ര തുക ചെലവഴിച്ചു ;

(സി) ഹരിത തീരം പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വെളിപ്പെടുത്തുമോ ?

495

ശുചിത്വവര്‍ഷം പദ്ധതി

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഒക്ടോബര്‍ രണ്ടുമുതല്‍ ഒരു വര്‍ഷത്തേക്ക് ശുചിത്വ വര്‍ഷമായി ആചരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) ശുചിത്വവര്‍ഷം പദ്ധതിയുടെ നടത്തിപ്പിനായി മന്ത്രിമാര്‍, ഗവണ്‍മെന്റ് സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പെട്ട ഒരു കമ്മിറ്റിക്ക് ഇതിനകം രൂപം നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) മനുഷ്യജീവനും ടൂറിസം ഉള്‍പ്പെടെയുള്ള പ്രധാന വരുമാന സ്രോതസ്സുകള്‍ക്കും സാംക്രമിക രോഗങ്ങള്‍ കടുത്ത വെല്ലുവിളിഉയര്‍ത്തുന്ന സാഹചര്യം പരിശോധിക്കുമോ ;

(ഡി) പ്രധാന നഗരങ്ങളിലെ മാലിന്യശേഖരണ സംസ്കരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രസ്തുത കമ്മിറ്റി എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും ; വിശദാംശങ്ങള്‍ അറിയിക്കുമോ

496

അക്ഷയ കേന്ദ്രങ്ങള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഗ്രാമീണ മേഖലകളില്‍ വിവരസാങ്കേതിക വികസനത്തിനായി എന്തെല്ലാം പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത് ;

(ബി) ഇതിനായി അക്ഷയ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തുമോ ;

(സി) കൂടുതല്‍ ഐ. ടി. സംരംഭങ്ങള്‍ ആരംഭിച്ച് ഈ വികസനം ത്വരിതപ്പെടുത്തുമോ

497

കെ.എസ്..ബി.യെ കമ്പനിവല്‍ക്കരിക്കല്‍

ശ്രീ. എം. ഹംസ

,, രാജു എബ്രഹാം

,, കെ. ദാസന്‍

'' വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി  സദയം മറുപടി നല്‍കുമോ:

() വൈദ്യുതി ബോര്‍ഡിനെ കമ്പനിവല്ക്കരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ ;

(സി) വൈദ്യുതി ബോര്‍ഡിനെ ഒന്നിലധികം കമ്പനികളാക്കി വിഭജിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടോ ;

(ഡി) ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ?

498

പേമെന്റ് ഗേറ്റ് വേ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ആര്‍. സെല്‍വരാജ്

,, സി. കൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, വി. ചെന്താമരാക്ഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സാമൂഹ്യസുരക്ഷാമിഷന്‍ വിവിധ ആശ്വാസ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ 'പേമെന്റ് ഗേറ്റ് വേ' എന്ന പേരില്‍ പണം സമാഹരിക്കുവാന്‍ തീരുമാനിച്ചിരുന്നുവോ;

(ബി) ഇത് എന്നു മുതലാണ് ആരംഭിച്ചിരിക്കുന്നത്;

(സി) ഇതിന് റിസര്‍വ്വ് ബാങ്കിന്റെ അനുമതിയുണ്ടോ; ഇതിലേക്കുളള സംഭാവനകളെ ആദായ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടോ;

(ഡി) ഈ പദ്ധതി ആരംഭിച്ചതിനു ശേഷം ഇതുവരെയുളള സ്ഥിതി അവലോകനം ചെയ്തിട്ടുണ്ടോ;

() എന്തെല്ലാം നിലയിലുളള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളാണ് ഇതുവഴി നടത്താന്‍ ഉദ്ദേശിച്ചിട്ടുളളത്

499

ചില്‍ഡ്രന്‍സ് കമ്മീഷന്‍ രൂപീകരിക്കാന്‍ നടപടി 

ശ്രീ. ബി.ഡി. ദേവസ്സി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. എം. ചന്ദ്രന്‍

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുട്ടികളുടെ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ചില്‍ഡ്രന്‍സ് കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) കുട്ടികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് സാമൂഹ്യക്ഷേമ വകുപ്പ് പഠനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) സമൂഹത്തില്‍ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട കുട്ടികളുടെ കാര്യത്തില്‍ ക്രിയാത്മകമായ എന്തു പരിപാടിയാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

500

തെരുവ്ു വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍

ശ്രീ.സി. ദിവാകരന്‍

,, ജി.എസ്. ജയലാല്‍

,, മുല്ലക്കര രത്നാകരന്‍

,, വി. ശശി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പഞ്ചായത്തുകളില്‍ തെരുവ്ു വിളക്കുകളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് നിലവില്‍ എന്തെങ്കിലും സംവിധാനങ്ങളുണ്ടോ; എങ്കില്‍ പഞ്ചായത്തുകളും വൈദ്യുതി ബോര്‍ഡും ഇതിനായി സ്വീകരിച്ചുവരുന്ന നടപടികള്‍ വ്യക്തമാക്കുമോ.

(ബി) പ്രസ്തുത പ്രവൃത്തികളില്‍ നിന്നും വൈദ്യുതി ബോര്‍ഡിനെ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ പകരം ഏര്‍പ്പെടുത്തുന്ന സംവിധാനങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി) വൈദ്യുതി ബോര്‍ഡ് ഒഴികെയുള്ള മറ്റ് ഏജന്‍സികള്‍ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ നിബന്ധനകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

501

വൈദ്യുതി നിലയങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണി

ശ്രീ..കെ. ബാലന്‍

'' സാജു പോള്‍

'' വി. ശിവന്‍കുട്ടി

'' .പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദേശീയാടിസ്ഥാനത്തില്‍ വൈദ്യുതിക്ക് വിലകുറയുന്ന സന്ദര്‍ഭം ഏതാണ്;

(ബി) ഈ സന്ദര്‍ഭത്തില്‍ സ്വന്തം വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി ഉല്പാദനം പരമാവധി കുറച്ചുകൊണ്ട് പുറത്തുനിന്നും കുറഞ്ഞ വിലയ്ക്കുള്ള വൈദ്യുതി വാങ്ങിയിരുന്ന മുന്‍സര്‍ക്കാരിന്റെ നിലപാട് തുടര്‍ന്നും സ്വീകരിക്കാന്‍ തയ്യാറാകുമോ;

(സി) ഏറ്റവും അനുയോജ്യമായ സമയത്തേക്ക് വൈദ്യുതി നിലയങ്ങളുടെ വാര്‍ഷിക അറ്റകുറ്റപണികള്‍ ക്രമീകരിക്കാനും ഈ സമയം ഉല്പാദനം പരമാവധി കുറയ്ക്കാനും അതു വഴി ബോര്‍ഡിന്റെ നഷ്ടം കുറയ്ക്കാനും തയ്യാറാകുമോ;

(ഡി) ഇപ്പോള്‍ സംഭവിച്ചതായി ആക്ഷേപമുള്ള ആസൂത്രണത്തിലെ പിഴവുകള്‍ ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്?

502

ശബരിജലം

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.റ്റി.ബല്‍റാം

,, ബെന്നി ബെഹനാന്‍

,, .സി.ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ശബരിമലയില്‍ വിതരണം ചെയ്യുന്ന ശബരിജലം ആരാണ് ഉല്പാദിപ്പിക്കുന്നത് ;

(ബി) ആവശ്യാനുസരണം ശബരിജലം ഉല്പാദിപ്പിക്കുന്നതിന് വലിയ പ്ളാന്റുകള്‍ സ്ഥാപിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(സി) പ്ളാസ്റിക് മലിനീകരണം ഒഴിവാക്കുന്നതിന്റെ ഭാഗമായി, ഉപയോഗിച്ച ശബരിജലത്തിന്റെ കുപ്പികള്‍ തിരിച്ചുവാങ്ങി നശിപ്പിച്ചുകളയുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) എങ്കില്‍ ഇതിനായി കൈകൊള്ളുന്ന നടപടികള്‍ എന്തെല്ലാമാണ് ?

503

ആയുര്‍വ്വേദ ഉല്‍പ്പന്ന വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കായി നടപടികള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ആയൂര്‍വ്വേദ ഉല്‍പ്പന്ന വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) കിന്‍ഫ്രയുടെ ആഭിമുഖ്യത്തില്‍ ആയുര്‍വ്വേദ ഉല്‍പ്പന്നങ്ങളുടെ ഉല്‍പ്പാദന-വിതരണ പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുവാന്‍ ഉദ്ദേശമുണ്ടോ;

(സി) പ്രസ്തുത പദ്ധതികള്‍ക്ക് കേന്ദ്ര സഹായം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) ഇത്തരം പ്രവര്‍ത്തനങ്ങളില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പു വരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

504

സിന്തറ്റിക്ക് ഫുട്ബോള്‍ ഗ്രൌണ്ട്

ശ്രീ. ഷാഫി പറമ്പില്‍

,, വര്‍ക്കല കഹാര്‍

,, വി. പി. സജീന്ദ്രന്‍

, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് അന്താരാഷ്ട്ര നിലവാരമുളള സിന്തറ്റിക്ക് ഫുട്ബോള്‍ ഗ്രൌണ്ട് നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് സ്വികരിക്കുന്നത്;

(സി) എവിടെയാണ് ഈ ഗ്രൌണ്ട് നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്;

(ഡി) നിര്‍മ്മാണ പ്രവൃത്തികളുടെ ചുമതല ആര്‍ക്കാണ് നല്‍കുന്നത് ;

() ഗ്രൌണ്ട് നിര്‍മ്മാണത്തിന് ഫീഫ ധനസഹായം വാഗ്ദാനംചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

505

ചിത്രാജ്ഞലി സ്റുഡിയോ വികസനം

ശ്രീ. പി.ബി.അബ്ദുള്‍ റസാക്

,, മഞ്ഞളാംകുഴി അലി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി..അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മലയാളസിനിമാവ്യവസായത്തെ നിലനിര്‍ുത്തുന്നതില്‍ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ എത്രത്തോളം വിജയിച്ചിട്ടുണ്ട്; ഇല്ലെങ്കില്‍ അതിനുള്ള കാരണങ്ങളെക്കുറിച്ച് പരിശോധിച്ചിട്ടുണ്ടോ ; വിശദവിവരം ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത കോര്‍പ്പറേഷന്റെ കീഴിലുള്ള പ്രകൃതിരമണീയമായതും വേണ്ടത്ര സൌകര്യങ്ങളുള്ളതുമായ ചിത്രാജ്ഞലി സ്റുഡിയോയില്‍ സിനിമ ചിത്രീകരിക്കുന്നതിന് പ്രോത്സാഹനം നല്കിയിട്ടും അക്കാര്യത്തില്‍ പുരോഗതി കൈവരിക്കാത്തതിനുള്ള അടിസ്ഥാനകാരണങ്ങള്‍ വിശകലനം ചെയ്യുമോ ;

(സി) ഫിലിംസിറ്റി പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ വ്യക്തമാക്കുമോ ;

(ഡി) അധികൃതരുടെ ലക്ഷ്യബോധമില്ലായ്മയും സാങ്കേതിക വിദഗ്ദ്ധരുടെ അഭാവവും പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ;

() സാങ്കേതിക പരിജ്ഞാനമില്ലാത്ത ഉദ്യോഗസ്ഥര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സഹായകമായ നിലപാട് സ്വീകരിക്കുന്നതാണ് സ്റുഡിയോ വികസനത്തിനു തടസ്സമെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(എഫ്) പ്രസ്തുത സ്റുഡിയോയും അടിസ്ഥാന സൌകര്യ വികസനം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ ?

506

പരിസ്ഥിതി സൌഹൃദ വ്യവസായങ്ങള്‍

ശ്രീ. വി. ഡി. സതീശന്‍

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കൂടുതല്‍ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതും പരിസ്ഥിതി സൌഹൃദവുമായ വ്യവസായങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ആലോചിച്ചിട്ടുണ്ടോ ;

(ബി) ഇത് നടപ്പാക്കാന്‍ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാനുദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്താമോ ?

507

നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ഐ.ടി. പാര്‍ക്കുകള്‍ ആരംഭിക്കുന്നതിന് നടപടി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഒരു നിയോജകമണ്ഡലത്തില്‍ ഒരു ഐ.ടി. വ്യവസായ കേന്ദ്രം എന്ന നിലയില്‍ സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും ഐ.ടി. അധിഷ്ഠിത വ്യവസായ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(ബി) ഇത്തരം കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി) .ടി. പ്രൊഫഷണലുകള്‍ ധാരാളമുള്ള കേരളത്തിന്റെ പ്രത്യേകതകള്‍ മുന്നില്‍ക്കണ്ട് ഇത്തരം പ്രോജക്ടുകള്‍ നടപ്പാക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

508

.സി.ഡി.എസ്. സ്വകാര്യവല്‍ക്കരണം

ശ്രീ. കെ.വി. വിജയദാസ്

,, ബാബു എം. പാലിശ്ശേരി

'' സി. കൃഷ്ണന്‍

'' ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പഞ്ചായത്തും സാമൂഹ്യക്ഷേമവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() .സി.ഡി.എസ്. പബ്ളിക്-പ്രൈവറ്റ് പാര്‍ട്ണര്‍ ഷിപ്പിന്റെ പേരില്‍ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ ദിശയിലുള്ള നിര്‍ദ്ദേശങ്ങളെ അവഗണിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ;

(സി) അംഗനവാടികളില്‍ പുതുതായി തയ്യാറാക്കുന്ന ഭക്ഷണത്തിനു പകരം അവ പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്യാന്‍ സ്വകാര്യ കമ്പനികളെ ഏല്പിക്കാനുള്ള നീക്കം നടക്കുന്നതായി അറിയുമോ

509

ചെറുകിട ഐ.ടി. കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ്

ശ്രീ. എം.. വാഹീദ്

,, പി.സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും നഗരകാര്യവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പുതുതായി തുടങ്ങുന്ന ചെറുകിട ഐ.ടി. കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് നടപ്പാക്കാന്‍ ഗവണ്‍മെന്റ് ആലോചിക്കുന്നുണ്ടോ;

(ബി) എങ്കില്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

510

സിനിമാ നിര്‍മ്മാതാക്കളുടെ പ്രശ്നങ്ങള്‍

ശ്രീ. പി. കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രിസദയം മറുപടി നല്‍കുമോ:

()സിനിമാ നിര്‍മ്മാതാക്കളില്‍ പലരും കടക്കെണിയിലാകുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സിനിമാ നിര്‍മ്മാതാക്കളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു പ്രത്യേക പാക്കേജ് നടപ്പിലാക്കുമോ;

(സി)കേരളത്തില്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ക്ക് കര്‍ണാടകത്തില്‍ നല്‍കുന്നതു പോലെ സബ്സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമോ?

BACK
 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.