UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4971

സ്മാര്‍ട്ട് സിറ്റിയുടെ മാസ്റര്‍ പ്ളാന്‍

ശ്രീ. സി. പി. മുഹമ്മദ്

,, ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, വി. പി. സജീന്ദ്രന്‍

() സ്മാര്‍ട്ട് സിറ്റിയുടെ പ്രവര്‍ത്തനത്തിനുള്ള മാസ്റര്‍ പ്ളാന്‍ തയ്യാറാക്കിയിട്ടുണ്ടൊ;

(ബി) എന്നാണ് ഇത് തയ്യാറാക്കിയത്;

(സി) മാസ്റര്‍ പ്ളാനില്‍ കാലോചിതമായ മാറ്റം വരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4972

സ്മാര്‍ട്ട് സിറ്റിയിലേക്ക് വന്‍കിട കമ്പനികളെ ആകര്‍ഷിക്കുന്നതിനുള്ള നടപടി

ശ്രീ. സി.പി. മുഹമ്മദ്

'' പി.സി. വിഷ്ണുനാഥ്

'' അന്‍വര്‍ സാദത്ത്

() നിര്‍മ്മാണം ഉദ്ഘാടനം ചെയ്യപ്പെട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ത്തിയാക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) സ്മാര്‍ട്ട്സിറ്റി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ എത്ര തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(സി) ലോകത്തെ വന്‍കിട കമ്പനികളെ ആകര്‍ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ഡി) ഇതിനായി ഒരു റോഡ് ഷോ നടത്തുന്ന കാര്യം പരിഗണിക്കുമോ ?

4973

സ്മാര്‍ട്സിറ്റി പദ്ധതിയില്‍ സര്‍ക്കാരിന്റെ ഓഹരി

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

,, വി.പി.സജീന്ദ്രന്‍

() സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ സര്‍ക്കാരിന്റെ ഓഹരി വിഹിതം എത്രയാണ്; വിശദമാക്കാമോ;

(ബി) പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ ഓഹരി വിഹിതത്തില്‍ മാറ്റങ്ങള്‍ വരുമോ;

(സി) ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം?

4974

സ്മാര്‍ട്ട് സിറ്റി പദ്ധതിയെക്കുറിച്ച്

ശ്രീ.ഹൈബി ഈഡന്‍

() സ്മാര്‍ട്ട്സിറ്റി പദ്ധതിയെക്കുറിച്ചുള്ള അന്തിമരൂപ രേഖ തയ്യാറായിട്ടുണ്ടോ ;

(ബി) നേരിട്ട് എത്ര തൊഴിലവസരങ്ങളും നേരിട്ടല്ലാതെ എത്ര തൊഴിലവസരങ്ങളും സൃഷ്ടിക്കാന്‍ സ്മാര്‍ട്ട്സിറ്റിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ;

(സി) സ്മാര്‍ട്ട്സിറ്റിയുമായി ബന്ധപ്പെട്ട് എറണാകുളം നിയോജകമണ്ഡലത്തില്‍ നിര്‍മ്മിക്കാനും, പുനര്‍ നിര്‍മ്മിക്കാനും, വീതികൂട്ടാനും ഉദ്ദേശിക്കുന്ന റോഡുകള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

4975

ഇന്‍ഫോ പാര്‍ക്കിലെ നിയമവിരുദ്ധ നിയമനങ്ങള്‍

ശ്രീ. വി.റ്റി. ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

,, എം.പി. വിന്‍സെന്റ്

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐ.ടി. മേഖലകളിലും ഇന്‍ഫോ പാര്‍ക്കിലും നിയമവിരുദ്ധമായി നിയമനങ്ങള്‍ നടന്നിരുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കുവാന്‍ തയ്യാറാകുമോ;

(സി) ഏതൊക്കെ നിയമനങ്ങളിലാണ് ആക്ഷേപം ഉയര്‍ന്നു വന്നിട്ടുള്ളത്;

(ഡി) ഏതു തരത്തിലുള്ള അന്വേഷണമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

4976

ആധാര്‍ പദ്ധതി

ശ്രീ. കെ.എന്‍.. ഖാദര്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

'' എം. മുഹമ്മദുണ്ണി ഹാജി

'' സി. മമ്മൂട്ടി

() ആധാര്‍ പദ്ധതിയെക്കുറിച്ച് ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആധാര്‍ പദ്ധതി സമ്പൂര്‍ണ്ണമായി ഇതൂ സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഈ വിഷയത്തില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കാമോ?

4977

ആധാര്‍ രജിസ്ട്രേഷന്‍

ശ്രീ.രാജു എബ്രഹാം

() എന്താണ് ആധാര്‍ രജിസ്ട്രേഷന്‍, എന്നുമുതലാണ് ഇത് ഓരോ ജില്ലയിലും നടപ്പാക്കിവരുന്നത് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ; ഓരോ ജില്ലയിലും എന്നാണ് ഇവ പൂര്‍ത്തിയാക്കേണ്ടത്; ഇതുകൊണ്ടുള്ള പ്രയോജനമെന്താണ്;

(ബി) ഇതുസംബന്ധിച്ച് ജനങ്ങള്‍ക്കിടയിലുള്ള സംശയങ്ങള്‍ ദുരീകരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ?

4978

കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

() ആധാര്‍ പദ്ധതി നിര്‍ബന്ധമാണോ എന്ന് വ്യക്തമാക്കാമോ;

(ബി) ജനനസര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസരേഖകള്‍, റവന്യു രേഖകള്‍ തുടങ്ങിയവയില്‍ പേരുകളും ജനനതീയതിയും വ്യത്യസ്തമായിട്ടുണ്ടെങ്കില്‍ അവ ഏതുരീതിയിലാണ് ആധാര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് വിശദമാക്കാമോ;

(സി) ആധാര്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തുന്ന പൌരന്റെ സ്വകാര്യ വിവരങ്ങളെക്കുറിച്ച് ഏതെങ്കിലും ഭാഗത്ത് നിന്ന് ആക്ഷേപം ഉയര്‍ന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇവ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

4979

ഹജ്ജ് കമ്മിറ്റിക്ക് ധനസഹായം

ശ്രീ. പി.റ്റി.. റഹീം

() മുന്‍ സര്‍ക്കാര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് 25 ലക്ഷം രൂപയുടെ സ്ഥിരം ഗ്രാന്റ് പ്രഖ്യാപിച്ചിരുന്നുവോ;

(ബി) ഈ സര്‍ക്കാരിന്റെ പുതുക്കിയ ബഡ്ജറ്റില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് എന്തെല്ലാം ധനസഹായമാണ് പ്രഖ്യാപിച്ചിട്ടുളളത് ?

4980

ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പി. റ്റി. എ റഹീം

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ജെയിംസ് മാത്യു

() ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കാമോ; മുന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച എന്തെല്ലാം സ്കീമുകള്‍ നടപ്പിലാക്കി വരുന്നു;

(ബി) ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറായി നിയമിക്കപ്പെട്ടയാളിന്റെ യോഗ്യത എന്താണ്?

4981

സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടി

ശ്രീ. പി.റ്റി.. റഹീം

() കേന്ദ്രസര്‍ക്കാര്‍, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് എന്തു സഹായമാണ് ചെയ്തത്;

(ബി) സംസ്ഥാന സര്‍ക്കാര്‍, സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശ നടപ്പാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(സി) പ്രധാനമന്ത്രിയുടെ 15 ഇന പരിപാടിയില്‍ ആനുകൂല്യം ലഭിക്കുന്നത് സംസ്ഥാനത്തെ ഏതെല്ലാം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കാണെന്ന് വെളിപ്പെടുത്താമോ?

4982

ന്യൂനപക്ഷവിഭാഗങ്ങളുടെ ശാക്തീകരണത്തിനായി പുതിയ പദ്ധതികള്‍

ശ്രീ.പി.ഉബൈദുള്ള

,, കെ.എം.ഷാജി

,, വി.എം.ഉമ്മര്‍ മാസ്റര്‍

,, സി.മോയിന്‍കുട്ടി

() ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജില്‍ കൂടുതല്‍ ജില്ലകളെ ഉള്‍പ്പെടുത്താന്‍ കേന്ദ്രന്യൂനപക്ഷ ക്ഷേമ വകുപ്പ് തീരുമാനിച്ച വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ സംസ്ഥാനത്തെ ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളായ മലപ്പുറം,കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ;

(സി) ന്യൂനപക്ഷ വിഭാഗങ്ങളുടെ ശാക്തീകരണത്തിനായി എന്തെല്ലാം പുതിയ പദ്ധതികളാണ് ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

4983

ന്യൂനപക്ഷ കേന്ദ്രീകൃത ജില്ലകളുടെ വികസനം

ശ്രീ. എന്‍.. നെല്ലിക്കുന്നു

() ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂടുതലായുള്ള ജില്ലകളുടെ വികസനത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക മുന്‍സര്‍ക്കാര്‍ ശരിയായി വിനിയോഗിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ കണക്കു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പദ്ധതിപ്രകാരം കേരളത്തിനു എത്രരൂപയാണു അനുവദിച്ചിരുന്നത്, ഇതില്‍ എത്ര രൂപയാണ് ചെലവഴിച്ചത്?

4984

ന്യൂനപക്ഷ വികസന പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ന്യൂനപക്ഷ വികസന പദ്ധതിയുടെ കീഴില്‍ സ്കൂളുകളിലെ ലബോറട്ടറികള്‍ ഉള്‍പ്പെടെ അടിസ്ഥാന സൌകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി നിലവിലുണ്ടോ ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയില്‍ സ്കൂളുകളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം എന്താണെന്ന് വിശദമാക്കുമോ ?

4985

ന്യൂനപക്ഷ കമ്മീഷന്‍ ബില്‍

ശ്രീ. പി.റ്റി.. റഹീം

() മുന്‍സര്‍ക്കാറിന്റെ കാലത്ത് നിയമസഭയില്‍ സര്‍ക്കുലേറ്റ് ചെയ്ത ന്യൂനപക്ഷ കമ്മീഷന്‍ ബില്‍ അതേപടി അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) കമ്മീഷന്‍ അംഗങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) കമ്മീഷന്‍ രൂപീകരിക്കാനായി ഉത്തരവ് പുറപ്പെടുവിച്ചത് എന്നാണ്?

4986

പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റി ആക്കി ഉയര്‍ത്താന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() സംസ്ഥാനത്തെ പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റിയാക്കി ഉയര്‍ത്തുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത മാനദണ്ഡങ്ങള്‍ ആര്‍ജിച്ച സ്പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തുകള്‍ മുനിസിപ്പാലിറ്റികളാക്കി ഉയര്‍ത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

4987

നഗരസഭകളിലെ കാലതാമസം 

ശ്രീ. എം. പി. വിന്‍സെന്റ്

() കേരളത്തിലെ നഗരസഭകള്‍/കോര്‍പ്പറേഷനുകള്‍ എന്നിവടങ്ങളില്‍ നിന്നും വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കോര്‍പ്പറേഷന്‍/നഗരസഭകള്‍ എന്നിവിങ്ങളില്‍ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാക്കാന്‍ അപേക്ഷകള്‍ക്ക് ഓണ്‍ല്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ ;

(സി) കോര്‍പ്പറേഷനില്‍ നികുതി പുതുക്കുമ്പോള്‍ 800 സ്ക്വയര്‍ ഫീറ്റില്‍ താഴെയുള്ള ഓടിട്ട കെട്ടിടങ്ങളെ വര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കുമോ ; വിശദമാക്കുമോ ?

4988

അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതി

ശ്രീ. എം. ഹംസ

() അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി എന്തു തുകയാണ് അനുവദിച്ചത്; ഓരോ മുനിസിപ്പാലിറ്റിക്കും കോര്‍പ്പറേഷനുകള്‍ക്കും എന്തു തുക വീതമാണ് നല്‍കിയത്;

(ബി) ഈ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം എന്ന് എവിടെ വച്ചാണ് നടന്നത്; വിശദീകരിക്കുമോ;

(സി) പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി എത്ര തുകയാണ് നീക്കി വച്ചിരിക്കുന്നത്;

(ഡി) അയ്യന്‍കാളി തൊഴിലുറപ്പ് പദ്ധതിയുടെ തുടര്‍ നടപടികള്‍ സംബന്ധിച്ച് വ്യക്തത നല്‍കുമോ?

4989

ശുചിത്വ കേരളം പദ്ധതി

ശ്രീ.ജെയിംസ് മാത്യു

() സര്‍ക്കാര്‍ ഒക്ടോബര്‍ 2 ന് ആരംഭിച്ച ശുചി ത്വകേരളം പദ്ധതിയുടെ നിര്‍വ്വഹണം സംബന്ധിച്ച വിശദാംശം അറിയിക്കാമോ ;

(ബി) എത്ര ജില്ലകളിലും നിയോജകമണ്ഡലങ്ങളിലും ഇതിന്റെ ഉദ്ഘാടനം നടന്നിട്ടുണ്ട് ;

(സി) ഈ പദ്ധതിയെ ഏകോപിപ്പിക്കുന്നതിന് ജില്ലാ തലത്തിലും മണ്ഡലം തലത്തിലും എന്തെങ്കിലും സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(ഡി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തനത് പദ്ധതി നിര്‍വ്വഹണത്തിന് പുറത്തുള്ള പദ്ധതിയെന്ന നിലയില്‍ ഇതിന്റെ ഏകോപനത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടോ ;

() ഇല്ലെങ്കില്‍ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമോ ?

4990

നഗരസഭകളിലെ ജീവനക്കാര്‍

ശ്രീ. സി. മോയിന്‍കുട്ടി

() നഗരസഭകളിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കാമോ ?

4991

നഗരസഭകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം

ശ്രീ. മോന്‍സ് ജോസഫ്

'' റ്റി.യു. കുരുവിള

() നഗരസഭകളുടെയും പഞ്ചായത്തുകളുടെയും പൊതു സര്‍വ്വീസ് എന്ന ആശയം ഈ സര്‍ക്കാരിന്റെ നയമാണോ ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) നഗരസഭകളുടെ കമ്പ്യൂട്ടര്‍ വല്‍ക്കരണം ഇപ്പോള്‍ ഏതു ഘട്ടത്തിലാണ് ; ഇതിനു വേണ്ടി ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് ;

(സി) ഈ ഏജന്‍സി ഏതെല്ലാം സോഫ്റ്റ്വെയറുകള്‍ വികസിപ്പിച്ചെടുത്തു എന്ന് വ്യക്തമാക്കുമോ ; എത്ര നഗരസഭകള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍ വല്‍ക്കരിച്ചു ; ഇനിയെത്രയെണ്ണം കമ്പ്യൂട്ടര്‍ വല്‍ക്കരിക്കാന്‍ ബാക്കിയുണ്ട് ; ഇത് എന്ന് പൂര്‍ത്തീകരിക്കാനുകും ;

(ഡി) പൊതു സ്ഥലമാറ്റ മാനദണ്ഡത്തിന്റെ പട്ടികയില്‍ ഡെപ്യൂട്ടേഷന്‍ സര്‍വ്വീസില്‍ ഉള്ളവരെ കൂടി ഔട്ട്സൈഡ് സര്‍വ്വീസ് ആയി പരിഗണിക്കുമോ ?

4992

നഗരപ്രദേശങ്ങളിലെ അനധികൃത പാര്‍ക്കിംഗ്

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവനന്തപുരം ജില്ലയില്‍ നഗരപ്രദേശങ്ങളില്‍ വാഹനങ്ങള്‍ റോഡ്സൈഡില്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നത് സുഗമമായ യാത്രകള്‍ക്ക് തടസ്സമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) തിരുമല ഭാഗത്ത് പൊതുവെ ഗതാഗത തിരക്കേറിയ സമയത്ത് റോഡ് സൈഡില്‍ നിരവധി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്മൂലം വാഹന ഗതാഗതത്തിന് പ്രയാസം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

4993

മലിനജലം റോഡിലേയ്ക്ക് ഒഴുക്കിവിടല്‍

ശ്രീ. .കെ. ശശീന്ദ്രന്‍

() തിരുവനന്തപുരം നഗരസഭയുടെ പരിധിയില്‍പ്പെടുന്ന റോഡുകളില്‍ കാര്‍, ടൂവീലര്‍ എന്നീ വാഹനങ്ങള്‍ നിറുത്തി കഴുകുകയും മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നതും വീടുകളില്‍ നിന്നും വെളളം പ്രത്യേക സംവിധാനം ഉപയോഗിച്ച് റോഡിലേയ്ക്ക് ഒഴുക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;;

(ബി) ഇത് നിയമപ്രകാരം അനുവദനീയമാണോയെന്ന് വ്യക്തമാക്കുമോ;

(സി) ഇത് തടയുന്നതിനായി പരാതി നല്‍കേണ്ടത് ആര്‍ക്കാണെന്ന് അറിയിക്കുമോ? ?

4994

നേമം നിയോജകമണ്ഡലത്തില്‍ നഗരകാര്യവകുപ്പിന്റെ പുതിയ പദ്ധതികള്‍

ശ്രീ.വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി നേമം നിയോജകമണ്ഡലത്തില്‍ പുതിയ പദ്ധതികള്‍ നഗരകാര്യവകുപ്പ് നടപ്പിലാക്കിയിട്ടുണ്ടോ ;

(ബി) എങ്കില്‍ അവ ഏതൊക്കെയാണ് ;

(സി) പ്രസ്തുത പദ്ധതികളുടെ സാമ്പത്തിക ഭൌതിക വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

4995

തിരുവല്ല നഗരസഭ മാസ്റര്‍ പ്ളാന്‍

ശ്രീ. മാത്യു റ്റി. തോമസ്

തിരുവല്ല നഗരസഭയുടെ മാസ്റര്‍ പ്ളാനിനു അംഗീകാരം ലഭിച്ചിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ ?

4996

ആലപ്പുഴ പട്ടണത്തിന്റെ നവീകരണം

ശ്രീ. ജി. സുധാകരന്‍

() ആലപ്പുഴ പട്ടണത്തിന്റെ വികസനത്തിനായി തയ്യാറാക്കിയ മാസ്റര്‍ പ്ളാനിന്റെ അടിസ്ഥാനത്തില്‍ അന്തിമ പ്ളാനും വികസനരേഖയും തയ്യാറാക്കിയിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അന്തിമ പ്ളാനിന്റേയും വികസന രേഖയുടേയും പകര്‍പ്പ് ലഭ്യമാക്കുമോ;

(സി) ഇല്ലെങ്കില്‍ പ്ളാനിനും വികസനരേഖയ്ക്കും അടിയന്തിരമായി അംഗീകാരം നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

4997

നീലേശ്വരം മുനിസിപ്പാലിറ്റിക്ക് സാമ്പത്തിക സഹായം അനുവദിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പുതുതായി അനുവദിച്ച നീലേശ്വരം മുനിസിപ്പാലിറ്റിയില്‍ ആവശ്യമായ സ്റാഫിനെയും കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ സാമ്പത്തിക സഹായവും അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

4998

മാലിന്യ വിമുക്ത കേരളം പദ്ധതി

ശ്രീ. വി.ഡി.സതീശന്‍

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

മാലിന്യവിമുക്തകേരളം പദ്ധതിയുടെ ഭാഗമായി നഗരങ്ങളില്‍ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമോ?

4999

മാലിന്യ വിമുക്ത പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റികളില്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' റ്റി.എന്‍. പ്രതാപന്‍

'' ഡൊമിനിക് പ്രസന്റേഷന്‍

() മാലിന്യ വിമുക്ത പദ്ധതിയുടെ ഭാഗമായി മുനിസിപ്പാലിറ്റി കളില്‍ കൈക്കൊള്ളാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം ;

(ബി) മുനിസിപ്പാലിറ്റികളില്‍ ഖരമാലിന്യ സംസ്ക്കരണ ഉപാധികള്‍ നവീന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കുറ്റമറ്റതാക്കാന്‍ ശ്രമിക്കുമോ ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ഡി) ഏതൊക്കെ മുനിസിപ്പാലിറ്റികളാണ് ഇതു നടപ്പാന്‍ ഉദ്ദേശിക്കുന്നത് ;

() മറ്റ് മുനിസിപ്പാലിറ്റികളിലേക്കും ഇതു വ്യാപിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5000

ചാലക്കുടിയില്‍ മാലിന്യ നിര്‍മ്മാര്‍ജനത്തിന് നടപടി

ശ്രീ. ബി.ഡി. ദേവസ്സി

() ചാലക്കുടിയില്‍ മുനിസിപ്പാലിറ്റി സ്റേഡിയം നിര്‍മ്മാണത്തിനായി വാങ്ങിയിട്ടുള്ള സ്ഥലത്ത്, മുനിസിപ്പാലിറ്റി വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമൂലം പകര്‍ച്ചവ്യാധികള്‍ പടരാനും സമീപ വാസികളുടെ കിണറുകളില്‍ മാലിന്യം കലരാനും കടുത്ത ദുര്‍ഗന്ധം വമിക്കാനും ഇടയായിരുന്നത് ശ്രദ്ദയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് തടയുന്നതിനും മുനിസിപ്പാലിറ്റിയില്‍ മാലിന്യം സംസ്കരിക്കുന്നതിന് ഫലപ്രദമായ സംവിധാനം ഏര്‍പ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

(സി) മാലിന്യസംസ്കരണത്തിനും ഇന്ധനലാഭത്തിനും പ്രയോജനകരമായി, വീടുകളില്‍ സര്‍ക്കാര്‍ സഹായത്തോടെ ബയോഗ്യാസ് പ്ളാന്റുകള്‍ പഞ്ചായത്ത് നഗരസഭ വഴി നടപ്പാക്കുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ

(ഡി) വികേന്ദ്രീകൃത മാലിന്യ സംസ്കരണത്തിനു സഹായകരമായ ഈ പദ്ധതി കൂടുതല്‍ ആകര്‍ഷകമായും ഫലപ്രദമായും നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

5001

വേസ്റ് ഹീറ്റ് റിക്കവറി പദ്ധതി

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.റ്റി.ബല്‍റാം

,, .പി.അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

() സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പുറന്തള്ളുന്ന വേസ്റ് ഉപയോഗിച്ച് വേസ്റ് ഹീറ്റ് റിക്കവറി പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇത് നടപ്പിലാക്കുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) ഇതിനായി എത്ര വ്യവസായ സ്ഥാപനങ്ങളില്‍ വിവരശേഖരണം നടത്തിയിട്ടുണ്ട് ;

(ഡി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയെക്കുറിച്ചും വിശദമാക്കുമോ ?

5002

ജെ.എന്‍.എന്‍.യു.ആര്‍.എം.ഫണ്ടിന്റെ കാര്യക്ഷമമായ വിനിയോഗം

ശ്രീ.ഹൈബി ഈഡന്‍

() ജെ.എന്‍.എന്‍.യു.ആര്‍.എം.പദ്ധതി പ്രകാരം കൊച്ചിയുടെ വികസനത്തിനായി അനുവദിച്ചിട്ടുള്ള ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ച് സമയബന്ധിതമായി പ്രവര്‍ത്തികള്‍ തീര്‍ക്കാന്‍ എന്തെല്ലാം നടപടികളാണ് ഉദ്ദേശിക്കുന്നത് ; വിശദവിവരം ലഭ്യമാക്കാമോ ;

(ബി) മുഴുവന്‍ ഫണ്ടും വിനിയോഗിക്കുന്നതിന് എന്തെങ്കിലും തടസ്സം നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടായെ ന്നറിയിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.