UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5262

ആദിവാസി ക്ഷേമ പദ്ധതികള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദിവാസി ക്ഷേമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി എന്തെല്ലാം പദ്ധതികള്‍ ആരംഭിച്ചു; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി

ഭാവിയില്‍ ഈ രംഗത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ ഏതൊക്കെ; അതുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്ന് വ്യക്തമാക്കുമോ;

(സി) ആദിവാസികളില്‍ ഭൂരഹിതര്‍ക്ക് ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ പ്രദേശങ്ങളില്‍ എത്ര ഭൂമി വീതം നല്‍കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) വിദ്യാഭ്യാസ പ്രോത്സാഹിപ്പിക്കുന്നതിനായി ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ;

() മഹിളാശിക്ഷന്‍ കേന്ദ്രവും ഷോര്‍ട്ട് സ്റേ ഹോമും ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഇതുവഴി ലക്ഷ്യമിടുന്ന കാര്യങ്ങള്‍ എന്തൊക്കെ ?

5263

ആദിവാസി ക്ഷേമത്തിനായി കേന്ദ്രത്തില്‍ പദ്ധതി സമര്‍പ്പണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ആദിവാസി ക്ഷേമത്തിനായി സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അനുകൂല നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(സി) വയനാട്ടിലെ ആദിവാസി ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാരിന് പ്രത്യേക പദ്ധതികള്‍ സമര്‍പ്പിച്ചിട്ടുണ്ടോ; ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

5264

ആദിവാസികള്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന പദ്ധതി

ശ്രീ. . ചന്ദ്രശേഖരന്‍

() വയനാട് ജില്ലയില്‍ ഭൂരഹിതരായ ആദിവാസികള്‍ക്ക് സ്വകാര്യവ്യക്തികളില്‍ നിന്ന് ഭൂമി വിലയ്ക്കുവാങ്ങി നല്‍കുന്നതിന് മുന്‍സര്‍ക്കാര്‍ പദ്ധതി ആവിഷ്കരിച്ചിരുന്നുവോ;

(ബി) ആയതിന് തുക വകയിരുത്തിയിരുന്നുവോ; എങ്കില്‍ എത്രയെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത പദ്ധതി പ്രകാരം എത്ര ഭൂമി വാങ്ങിയെന്നും, എത്ര രൂപ ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;

(ഡി) പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് വിശദമാക്കാമോ?

T5265

ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തല്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() വനമേഖലയില്‍ ജീവിക്കുന്ന ആദിവാസികളുടെ ജീവിത നിലവാരമുയര്‍ത്താന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ ;

(ബി) ഈ നടപടികളുടെ പ്രയോജനം ആദിവാസികള്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ടോ ;

(സി) എങ്കില്‍ അവ എന്തെല്ലാമാണെന്ന് വ്യക്തമാക്കാമോ ;

(ഡി) ആദിവാസികളുടെ കൈവശഭൂമിക്ക് ആവശ്യമായ രേഖകള്‍ നല്‍കുവാന്‍ നടപടി സ്വീകരിയ്ക്കുമോ ?

5266

അട്ടപ്പാടിമേഖലയില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് 

ശ്രീ. എം. ഹംസ

() പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി സംസ്ഥാനത്ത് എവിടെയെല്ലാമാണ് ട്രൈബല്‍ സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്;

(ബി) പട്ടികവര്‍ഗ്ഗക്കാര്‍ ധാരാളം അധിവസിക്കുന്ന പാലക്കാട് ജില്ലയിലെ അട്ടപ്പാടി മേഖലയില്‍ ഒരു വൊക്കേഷണല്‍ ട്രെയിനിംഗ് ഇന്‍സ്റിറ്റ്യൂട്ട് തുടങ്ങുന്ന കാര്യം പരിഗണിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

5267

പ്രാക്തന ഗോത്രവര്‍ഗ്ഗത്തിലെ കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തല്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() പ്രാക്തനാ ഗോത്രവിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനായി എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വിഭാഗത്തില്‍പ്പെട്ട കുട്ടികളില്‍, സ്കൂളില്‍ നിന്നും കൊഴിഞ്ഞുപോകുന്നവരെ കണ്ടെത്തി തുടര്‍ന്ന് പഠിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5268

സ്കോളര്‍ഷിപ്പ് തിരിച്ചടയ്ക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സഹായം

ശ്രീ. . ചന്ദ്രശേഖരന്‍

() ഡിഗ്രി കോഴ്സിന് പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന സ്കോളര്‍ഷിപ്പ് തുക ഏതെങ്കിലും ഒരു വര്‍ഷം 50% മാര്‍ക്ക് ലഭിച്ചില്ല എങ്കില്‍ തിരിച്ചടയ്ക്കണമെന്ന് വ്യവസ്ഥയുണ്ടോ;

(ബി) ഇങ്ങനെ തിരിച്ചടയ്ക്കാന്‍ കഴിയാത്തവരുടെ ടി.സി. തടഞ്ഞ് വയ്ക്കുവാന്‍ തീരുമാനമുണ്ടോ;

(സി) എങ്കില്‍ ഇത്തരം വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5269

ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റി കാമ്പസ്

ശ്രീ. സണ്ണി ജോസഫ്

() ഇന്ദിരാഗാന്ധി നാഷണല്‍ ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ കാമ്പസ് കേരളത്തില്‍ ആരംഭിക്കുന്നതിന് സംസ്ഥാനത്ത് ആദിവാസി പുനരധിവാസ മേഖലയായ ആറളം ഫാമില്‍ സ്ഥലം ലഭ്യമാക്കുന്നതിനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

(ബി) ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം;

(സി) പട്ടികവര്‍ഗ്ഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് വഴി തെളിക്കുന്ന ട്രൈബല്‍ യൂണിവേഴ്സിറ്റിയുടെ കാമ്പസ് ആറളത്ത് ആരംഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5270

ഉദുമ എം.ആര്‍.എസ്. സൌകര്യം വര്‍ദ്ധിപ്പിക്കല്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ ഉദുമ എം. ആര്‍. എസ്സില്‍ കുട്ടികള്‍ക്ക് താമസിക്കുന്നതിനുളള സൌകര്യം കുറവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) താമസിക്കുന്നതിനായി ഉപയോഗിക്കുന്ന കെട്ടിടത്തില്‍ ഇപ്പോള്‍ എത്ര കുട്ടികളാണുളളത്;

(സി) ഹോസ്റല്‍ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?

5271

പുതിയോടുംകുഴി ട്രൈബല്‍ കോളനിയിലെ കുടിവെള്ള പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി പുതിയോടും കുഴി ട്രൈബല്‍ കോളനിയിലെ കുടുംബങ്ങള്‍ക്കായി സ്ഥാപിച്ച കുടിവെള്ള പദ്ധതി വൈദ്യുതി ചാര്‍ജ്ജ് അടയ്ക്കാത്തതു മൂലം നിര്‍ത്തലാക്കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ കുടിവെള്ള പദ്ധതി വീണ്ടും പ്രവര്‍ത്തിപ്പിച്ച് കോളനിയില്‍ ശുദ്ധജലമെത്തിക്കാന്‍ നടപടി സ്വീകരിക്കാമോ?

5272

ചെറുപുഴ കേന്ദ്രീകരിച്ച് ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസ്

ശ്രീ. സി. കൃഷ്ണന്‍

പയ്യന്നൂര്‍ മണ്ഡലത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ കൂടുതല്‍ താമസിക്കുന്ന ചെറുപുഴ കേന്ദ്രീകരിച്ച് ഒരു ട്രൈബല്‍ എക്സ്റന്‍ഷന്‍ ഓഫീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ?

5273

യുവകര്‍മ്മസേന രൂപീകരിക്കാന്‍ നടപടി

ശ്രീ. വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

() യുവകര്‍മ്മസേന രൂപീകരിക്കുന്നതിനായി യുവജനക്ഷേമ ബോര്‍ഡ് എന്തെല്ലാം പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി ;

(ബി) ബോര്‍ഡ് സംഘടിപ്പിച്ച പരിശീലന ക്യാമ്പുകള്‍ എത്രത്തോളം വിജയകരമായിരുന്നു ; വിശദമാക്കുമോ ;

(സി) പരിശീലന ക്യാമ്പുകളുടെ ലക്ഷ്യം എന്തായിരുന്നു ?

5274

യുവജനക്ഷേമ ബോര്‍ഡിന്റെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടികള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, സി.പി. മുഹമ്മദ്

() യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ജനശ്രദ്ധ ആകര്‍ഷിക്കുംവിധമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) യുവജനക്ഷേമ ബോര്‍ഡിന്റെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പരിപാടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത പരിപാടികള്‍ക്കുള്ള ഫണ്ട് എവിടെനിന്നാണ് കണ്ടെത്തുന്നത്;

(ഡി) പ്രസ്തുത പരിപാടികള്‍ വിപുലീകരിക്കുന്നതിന് സന്നദ്ധ സംഘടനകള്‍, എന്‍.ജി.. എന്നിവരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നടപടി കൈക്കൊള്ളുമോ?

5275

യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ബെന്നി ബെഹനാന്‍

'' .റ്റി. ജോര്‍ജ്

'' ഹൈബി ഈഡന്‍

'' പി.. മാധവന്‍

() സംസ്ഥാന യുവജനക്ഷേമബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈകൊണ്ടു വരുന്നത്;

(ബി) യുവജനങ്ങളുടെ ഏതെല്ലാം മേഖലയിലുള്ള വികസനത്തിനാണ് ബോര്‍ഡ് ലക്ഷ്യമിട്ടിട്ടുള്ളത്;

(സി) ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനായി എല്ലാ യുവജന കേന്ദ്രങ്ങളിലും പ്രവര്‍ത്തനം സജീവമാക്കുമോ;

(ഡി) ഇതിനായി എന്തൊക്കെ നടപടികളാണ്  കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ?

5276

യുവജന ക്ഷേമ ബോര്‍ഡ് വഴി യുവമാദ്ധ്യമ പ്രവര്‍ത്തക ക്യാമ്പ്

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

() യുവജനക്ഷേമ ബോര്‍ഡ് യുവമാദ്ധ്യമ പ്രവര്‍ത്തക ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായോ ; വിശദമാക്കുമോ;

(ബി) എന്തു ലക്ഷ്യബോധത്തോടെയാണ് ഇത് സംഘടിപ്പിച്ചത്;

(സി) ഏതൊക്കെ മേഖലയില്‍ ഉളളവരാണ് ഇതില്‍ പങ്കെടുത്തത്;

(ഡി) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുവാന്‍ തയ്യാറാകുമോ?

5277

യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനുളള പദ്ധതികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍

,, .റ്റി. ജോര്‍ജ്

() തൊഴിലന്വേഷകരായ യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിനായി യുവജനക്ഷേമ വകുപ്പ് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്യാനുദ്ദേശിക്കുന്നത്;

(ബി) തൊഴില്‍ദായകരായ കമ്പനികളെയും തൊഴിലന്വേഷകരായ യുവാക്കളെയും ഒരു വേദിയില്‍ ഏകോപിപ്പിച്ച് അവരുടെ താല്പര്യം സംരക്ഷിക്കാനുളള അവസരം ഒരുക്കുമോ;

(സി) ആയതിനായി എന്തെല്ലാം നടപടികളാണ്  കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5278

ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് കമ്മ്യുണിറ്റി കോളേജുകള്‍

ശ്രീ. ജോസഫ് വാഴക്കന്‍

,, പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

() ഗോത്രവര്‍ഗ്ഗക്കാരായ യുവാക്കള്‍ക്ക് തൊഴില്‍ വൈദഗ്ദ്ധ്യം നേടുന്നതിനായി എന്തെല്ലാം നടപടികളാണ് യുവജനക്ഷേമ വകുപ്പ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) ആയതിനായി കമ്യുണിറ്റി കോളേജുകള്‍ തുടങ്ങുന്ന കാര്യം പരിഗണിക്കുമോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) ഇതിന് ഏതെങ്കിലും ഫൌണ്ടേഷന്റെ സാങ്കേതിക സഹായം ലഭ്യമാണോ ; വിശദമാക്കുമോ ;

(ഡി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ?

5279

സാഹസിക അക്കാഡമി

ശ്രീ. എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുള്ളക്കുട്ടി

() യുവജനക്ഷേമ ബോര്‍ഡിന്റെ കീഴിലുള്ള സാഹസിക അക്കാഡമിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) പ്രസ്തുത അക്കാഡമി ഇപ്പോള്‍ ഏതൊക്കെ മേഖലയിലാണ് പ്രവര്‍ത്തനം നടത്തുന്നത്;

(സി) അക്കാഡമിയുടെ പ്രവര്‍ത്തനം അനുകൂല സാഹചര്യമുള്ള സ്ഥലങ്ങളില്‍കൂടി വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

T5280

യുവശക്തി പദ്ധതി

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മോയിന്‍കുട്ടി

() യുവജനക്ഷേമ ബോര്‍ഡ് രൂപീകരിച്ചതിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് വിശദമാക്കുമോ;

(ബി) ബോര്‍ഡ് നടപ്പാക്കുന്ന യുവശക്തി പദ്ധതിയുടെ പ്രവര്‍ത്തന ലക്ഷ്യവും പ്രവര്‍ത്തന പുരോഗതിയും വിശദമാക്കാമോ;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനതലത്തില്‍ കോഓര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുള്ള ചുമതലകള്‍ എന്തെല്ലാമാണ്;

(ഡി) യുവജനങ്ങളില്‍ അച്ചടക്കവും, പൌരബോധവും വളര്‍ത്തുന്നതിനും അവരില്‍ മദ്യവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കുന്നതിനും എന്തൊക്കെ ചുമതലകളാണ് കോ ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

() ഗ്രാമപ്രദേശങ്ങളിലെ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനങ്ങളെ സജ്ജരാക്കാന്‍ ആവശ്യമായ പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ?

5281

ലഹരി ഉപഭോഗത്തിനെതിരെ യുവജനങ്ങള്‍ക്ക് ബോധവല്‍ക്കരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() യുവജനങ്ങളില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതിനെതിരെ യുവജനങ്ങളെ ബോധവാന്മാരാക്കുന്ന ക്യാമ്പയിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ;

(സി) എങ്കില്‍ എന്തെല്ലാം നടപടികളാണ് യുവജനകാര്യവകുപ്പ് ഇതിനായി ആവിഷ്കരിച്ചിട്ടുള്ള്ത്

5282

സ്ത്രീധനത്തിനെതിരെ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണം

ശ്രീ. ബി.സത്യന്‍

() സ്ത്രീധന സമ്പ്രദായവും ആര്‍ഭാട വിവാഹവും തടയാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ; വിശദമാക്കാമോ ;

(ബി) ഈ വിപത്തിനെതിരെ യുവാക്കള്‍ക്കിടയില്‍ ബോധവല്‍ക്കരണമുള്‍പ്പെടെയുള്ള സമഗ്ര പരിപാടി ആസൂത്രണം ചെയ്ത് നടപ്പിലാക്കാമോ ?

5283

കേരളോത്സവം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() കേരളോത്സവം നടത്തിപ്പിനായി യുവജനകാര്യ വകുപ്പ് തദ്ദേശസ്ഥാപനങ്ങള്‍ക്ക് നല്‍കി വരുന്ന ഫണ്ട് അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഫണ്ട് ഉയര്‍ത്തി നല്‍കുന്നതു പരിഗണിക്കുമോ;

(ബി) കേരളോത്സവം നടത്താത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;

(സി) കേരളോത്സവത്തില്‍ യുവജനങ്ങളുടെ പങ്കാളിത്തം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പങ്കാളിത്തം കൂടുതലായി ഉറപ്പുവരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) കേരളോത്സവത്തില്‍ സമ്മാനാര്‍ഹരാകുന്നവര്‍ക്ക് നല്‍കി വരുന്ന സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യം ഉറപ്പു വരുത്തുമോ; മത്സരപരീക്ഷകളിലും മറ്റും വെയിറ്റേജ് ലഭിക്കുന്ന തരത്തില്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മൂല്യം നല്‍കുന്ന കാര്യം പരിഗണിക്കുമോ?

5284

വായനശാലകള്‍ക്കും യൂത്ത് ക്ളബ്ബുകള്‍ക്കും സാമ്പത്തിക സഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

() യൂത്ത് ക്ളബ്ബുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ;

(ബി) ഇത്തരം ക്ളബ്ബുകള്‍ക്ക് എന്തെല്ലാം സഹായങ്ങളാണ് നിലവില്‍ നല്‍കുന്നത്;

(സി) രജിസ്റര്‍ ചെയ്ത് പത്ത് വര്‍ഷം പിന്നിട്ട ക്ളബ്ബുകള്‍ക്ക് സ്ഥലം വാങ്ങുന്നതിനും കെട്ടിടം പണിയുന്നതിനും സാമ്പത്തിക സഹായം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ?

5285

തിരുവനന്തപുരം മൃഗശാലയില്‍ മൃഗങ്ങള്‍ക്ക് ജീവഹാനി

ശ്രീ. മുല്ലക്കര രത്നാകരന്‍

() തിരുവനന്തപുരം മൃഗശാലയില്‍ 2011 ജനുവരി മുതല്‍ സെപ്റ്റംബര്‍ 30 വരെ എത്ര വന്യമൃഗങ്ങള്‍ക്ക് ജീവഹാനി സംഭവിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി) മരണകാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ;

(സി) അസ്വാഭാവിക മരണങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചി ട്ടുണ്ടോ ?

5286

മൃഗശാലകളിലെ വെറ്റിനറി സര്‍ജന്‍മാരുടെ യോഗ്യത സംബന്ധിച്ച്

ശ്രീ. പുരുഷന്‍ കടലുണ്ടി

() കാഴ്ചബംഗ്ളാവുകളിലും മൃഗശാലകളിലും നിയമിക്കപ്പെട്ട വെറ്ററിനറി സര്‍ജന്‍മാരില്‍ വന്യമൃഗ ചികിത്സാ രംഗത്ത് പ്രത്യേക യോഗ്യത നേടിയവര്‍ എത്രപേരുണ്ട്;

(ബി) മൃഗശാലകളിലും കാഴ്ചബംഗ്ളാവുകളിലുമുള്ള വംശനാശ ഭീഷണി നേരിടുന്ന ഇനങ്ങളില്‍പ്പെട്ട മൃഗങ്ങളെയും പക്ഷികളെയും ഇന്‍ഷ്വര്‍ ചെയ്യുന്ന കാര്യം പരിഗണിക്കാമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.