UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5205

ജന്റം പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, അന്‍വര്‍ സാദത്ത്

,, . സി. ബാലകൃഷ്ണന്‍

() ജന്റം (ഖചചഡഞങ) പദ്ധതിയുടെ ഭാഗമായി ഗതാഗത വകുപ്പ് എന്തെല്ലാം കാര്യങ്ങളാണ് നടപ്പിലാക്കിവരുന്നത്; വിശദമാക്കുമോ;

(ബി) പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പരിപാടികള്‍ എന്തെല്ലാം;

(സി) എല്ലാ ജില്ലകളിലേക്കും പ്രസ്തുത പദ്ധതി വ്യാപിപ്പിക്കാന്‍ നടപടി എടുക്കുമോ;

(ഡി) പ്രസ്തുത പദ്ധതി കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ ?

5206

പുതിയ ബസ്സുകള്‍

ശ്രീ. സി. കൃഷ്ണന്‍

,, ആര്‍. സെല്‍വരാജ്

ശ്രീമതി പി. അയിഷാ പോറ്റി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കെ.എസ്.ആര്‍.ടി.സി. പുതുതായി എത്ര ബസ് റോഡിലിറക്കിയിട്ടുണ്ട് ;

(ബി) കെ.എസ്.ആര്‍.ടി.സിക്ക് പുതിയ എത്ര ബസ് ആവശ്യമാണ് ;

(സി) പുതിയ ബസ് വാങ്ങുന്നതിനുള്ള പണം കണ്ടെത്തിയിട്ടുണ്ടോ ;

(ഡി) മുന്‍സര്‍ക്കാരിന്റെ കാലത്ത് കെ.എസ്.ആര്‍.ടി.സി. റോഡിലിറക്കിയ പുതിയ ബസ്സുകള്‍ മൊത്തം എത്രയായിരുന്നു?

5207

പുതിയ കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍

ശ്രീ. എം. ഉമ്മര്‍

() കെ.എസ്.ആര്‍.ടി.സി. ഈ സാമ്പത്തിക വര്‍ഷം എത്ര ബസുകള്‍ പുതുതായി ഇറക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്;

(ബി) ഇതില്‍ എത്ര ബസുകള്‍ മലപ്പുറം ജില്ലക്ക് നല്‍കുമെന്ന് അറിയിക്കുമോ ?

5208

ലോ ഫ്ളോര്‍ ബസ്സുകള്‍

ശ്രീ. ബി. സത്യന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, രാജു എബ്രഹാം

,, സാജു പോള്‍

() ജവഹര്‍ലാല്‍ നഗര പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി പുതിയ എത്ര ലോ ഫ്ളോര്‍ ബസ്സുകള്‍ ലഭിക്കാനുണ്ട്;

(ബി) ഏതെല്ലാം നഗരങ്ങളില്‍ എത്ര ബസ്സുകള്‍ വീതമാണ് നല്‍കുന്നത്;

(സി) ഇതിനായി സ്വീകരിക്കപ്പെട്ട നടപടികള്‍ വിശദമാക്കാമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ എത്ര ലോ ഫ്ളോര്‍ ബസ്സുകള്‍ ഉണ്ടായിരുന്നു ?

5209

കെ.എസ്.ആര്‍.ടി.സി.ക്ക് ലഭിക്കുന്ന ധനസഹായം

ശ്രീമതി കെ. എസ്. സലീഖ

() ബസുകള്‍ വാങ്ങുന്നതിന് കെ.എസ്.ആര്‍.ടി.സി.ക്ക് എവിടെനിന്നെല്ലാം ധനസഹായം ലഭിച്ചിട്ടുണ്ട്; എന്തെല്ലാം വ്യവസ്ഥകള്‍ക്ക് വിധേയമായാണ് തുക ലഭിക്കുന്നത്;

(ബി) എത്രവര്‍ഷം കൊണ്ടാണ് പ്രസ്തുത തുക ഓരോന്നും തിരിച്ച് നല്‍കേണ്ടത്; പ്രസ്തുത ധനസഹായവും പലിശയും ചേര്‍ത്ത് ഓരോ ബസിനും എത്ര രൂപ തിരിച്ചടയ്ക്കേണ്ടിവരും ?

5210

കെ.എസ്.ആര്‍.ടി.സി. യുടെ പുതിയ ഷെഡ്യൂളുകള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി. കെ.എസ്. സലീഖ

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കെ.എസ്.ആര്‍.ടി.സി. പുതിയ ഷെഡ്യൂളുകള്‍ തുടങ്ങുന്നതിനുളള മാനദണ്ഡമെന്താണ്;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പുതിയ ഷെഡ്യുളുകള്‍ തുടങ്ങി: ഏതൊക്കെ റൂട്ടുകളില്‍; ഏതൊക്കെ മണ്ഡലങ്ങളില്‍;

(സി) സ്വകാര്യ ബസുകള്‍ക്ക് പുതുതായി റൂട്ടുകള്‍ അനുവദിക്കുന്നുണ്ടോ;

(ഡി) നിലവില്‍ യാത്രാസൌകര്യം തീരെയില്ലാത്ത റൂട്ടുകളില്‍ ബസ്സുകള്‍ക്ക് റൂട്ടനുവദിക്കുന്നതിന് മുന്‍ഗണന നല്‍കുമോ ?

5211

കെ.എസ്.ആര്‍.ടി.സി.യെ പുരോഗതിയിലേയ്ക്ക് നയിക്കാന്‍ നടപടികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ഡ്രൈവര്‍മാരുടെ കുറവ്, ഇന്ധനക്ഷാമം, ടയര്‍, സ്പെയര്‍ പാര്‍ട്ട്സ് ക്ഷാമം എന്നിവ മൂലം കെ.എസ്.ആര്‍.ടി.സി യില്‍ പ്രതിദിനം എത്ര ബസ് സര്‍വ്വീസുകള്‍ മുടങ്ങുന്നുണ്ട് ;

(ബി) ഇത്തരത്തില്‍ സര്‍വ്വീസുകള്‍ മുടങ്ങുന്ന വകയില്‍ പ്രതിദിനം എത്ര തുക നഷ്ടം വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ആയിരം പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കുമ്പോള്‍ ആയിരം സര്‍വ്വീസുകള്‍ കൂടി ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ഡി) കാലപ്പഴക്കത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ട എത്ര ബസ്സുകള്‍ കെ.എസ്.ആര്‍.ടി.സി. യ്ക്കുണ്ടെന്ന് വെളിപ്പെടുത്തുമോ?

5212

എടത്വ ഡിപ്പോയിലേക്ക് പുതിയ ഷെഡ്യൂളുകള്‍

ശ്രീ. തോമസ് ചാണ്ടി

() എടത്വ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്ക് പുതിയ ഷെഡ്യൂളുകള്‍ ഉള്‍പ്പെടെ എന്തെല്ലാം നവീകരണ പദ്ധതികളാണ് ആവിഷ്കരിച്ചത്; വിശദമായ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത ഡിപ്പോയുടെ പരിഷ്കരണത്തിനും ഷെഡ്യൂളിനും വേണ്ടി ബഹു. എം.പി. നിവേദനം സമര്‍പ്പിച്ചിട്ടുണ്ടോ ;

(സി) എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

5213

കെ.എസ്.ആര്‍.ടി.സി.യില്‍ വാഹനക്ഷാമം പരിഹരിക്കുവാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() ഓരോ ജില്ലയിലും കെ.എസ്.ആര്‍.ടി.സി. യുടെ എത്ര വാഹനങ്ങള്‍ എത്ര വീതം സര്‍വ്വീസ് നടത്തുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) വാഹനങ്ങള്‍ക്ക് അനുഭവപ്പെടുന്ന ക്ഷാമം പരിഹരിക്കുവാന്‍ പുതിയ വാഹനങ്ങള്‍ വാങ്ങുന്നുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5214

കെ. എസ്. ആര്‍. ടി. സി.യുടെ അടിസ്ഥാന സൌകര്യവികസനം

ശ്രീ. കെ. അച്ചുതന്‍

,, റ്റി. എന്‍. പ്രതാപന്‍

,, സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

() കെ. എസ്. ആര്‍. ടി. സി.യുടെ അടിസ്ഥാന സൌകര്യവികസനത്തിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്;

(ബി) സ്ത്രീ യാത്രക്കാര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് പ്രസ്തുത പദ്ധതി വഴി നടപ്പാക്കിയിട്ടുള്ളത്;

(സി) പിന്നോക്കം നില്‍ക്കുന്ന പ്രദേശത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടര്‍ന്നു കൊണ്ടുപോകുന്നതിന് എന്തെല്ലാം യാത്രാസൌകര്യങ്ങള്‍ നല്‍കിവരുന്നു?

5215

റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യാന്‍ നടപടി

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

() ഏതൊക്കെ സംസ്ഥാനങ്ങളിലാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്തിട്ടുള്ളതെന്ന് അറിയാമോ;

(ബി) കെ.എസ്.ആര്‍.ടി.സി പൂര്‍ണ്ണമായും കമ്പ്യൂട്ടറൈസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

5216

കറന്‍സി കൌണ്ടിംഗ് മെഷീന്‍

ശ്രീമതി പി. അയിഷാ പോറ്റി

() കെ.എസ്.ആര്‍.ടി.സി. യുടെ ഏതെല്ലാം ഡിപ്പോകളിലാണ് കറന്‍സി കൌണ്ടിംഗ് മെഷീന്‍ സൌകര്യമുള്ളതെന്നു വ്യക്തമാക്കാമോ;

(ബി) പ്രസ്തുത മെഷീന്റെ അഭാവം മൂലം ഭൂരിഭാഗം ഡിപ്പോകളിലും കളക്ഷന്‍ ഏല്‍പ്പിക്കുമ്പോള്‍ കണ്ടക്ടര്‍മാര്‍, വിശിഷ്യാ സ്ത്രീ കണ്ടക്ടര്‍മാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എല്ലാ ഡിപ്പോകളിലും കറന്‍സി കൌണ്ടിംഗ് മെഷീന്‍ സൌകര്യം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

5217

ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതില്‍ അപാകതകള്‍

ശ്രീ.പി.റ്റി.. റഹീം

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബസ്ചാര്‍ജ് വര്‍ദ്ധിപ്പിച്ചതില്‍ അപാകതകള്‍ സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) മിനിമം ചാര്‍ജ് 4 രൂപയില്‍ നിന്ന് 5 രൂപയായി വര്‍ദ്ധപ്പിക്കുന്നതിനും മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം 2 സ്റേജാക്കുകയും ചെയ്യാനല്ലാതെ മന്ത്രിസഭ മറ്റ് എന്തെല്ലാം കാര്യങ്ങള്‍ക്കാണ് തീരുമാനം എടുത്തിരുന്നത്;

(സി) സ്വകാര്യ ബസുടമകള്‍ കിലോമീറ്ററിന് എത്ര പൈസയാണ് ആവശ്യപ്പെട്ടിരുന്നത്;

(ഡി) ഇപ്പോള്‍ 20 കി.മി യാത്ര ചെയ്യുന്ന ഒരു യാത്രക്കാരനില്‍ നിന്ന് എത്ര രൂപയാണ് ചാര്‍ജ്ജായി വാങ്ങുന്നത്?

5218

ഫെയര്‍ സ്റേജ് നിര്‍ണ്ണയത്തില്‍ അപാകത

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി താലൂക്കില്‍ നിലവിലുളള ഫെയര്‍ സ്റേജ് നിര്‍ണ്ണയം അപാകതയുളളതാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് പുനര്‍നിര്‍ണ്ണയിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി) പ്രധാന സ്റോപ്പുകളെയും, വ്യാപാരകേന്ദ്രങ്ങളെയും ഒഴിവാക്കി അതിന് മുമ്പുളള അപ്രധാന സ്റോപ്പുകളില്‍ ഫെയര്‍ സ്റേജ് നിശ്ചയിച്ചതുമൂലം യാത്രക്കാര്‍ക്കുണ്ടായിട്ടുളള നഷ്ടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ പ്രധാന കേന്ദ്രങ്ങളിലേക്ക് ഫെയര്‍ സ്റേജ് പുനര്‍ നിര്‍ണ്ണയിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

() എങ്കില്‍ എന്ന് നടപ്പിലാക്കാന്‍ കഴിയും; വിശദമാക്കാമോ?

5219

കെ.എസ്.ആര്‍.ടി.സി. ബസ് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ നടപടി

ശ്രീമതി. കെ.എസ്. സലീഖ

കെ.എസ്.ആര്‍.ടി.സി. സര്‍വ്വീസ് നടത്തിവരുന്ന റൂട്ടുകളില്‍ കൃത്യമായി ബസ്സുകള്‍ ഓടിക്കാത്തതുകാരണം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു പരിഹരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

5220

മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി യാത്രാ സൌജന്യം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് കെ. എസ്. ആര്‍. ടി. സി. ബസ്സുകളില്‍ അനുവദിച്ചിട്ടുള്ള യാത്രാ സൌജന്യം എത്ര കിലോമീറ്റര്‍ ദൂരമാണ്;

(ബി) ജില്ലാതലത്തില്‍ യാത്ര ചെയ്യാന്‍പോലും പ്രസ്തുത ആനുകൂല്യം അപര്യാപ്തമാണെന്ന് കരുതുന്നുണ്ടോ;

(സി) എങ്കില്‍ ദൂരപരിധി വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ;

(ഡി) എങ്കില്‍ കെ. എസ്. ആര്‍. ടി. സി. നടത്തുന്ന എല്ലാ സംസ്ഥാന - അന്തര്‍ സംസ്ഥാന സര്‍വ്വീസുകളിലും ഇവര്‍ക്ക് യാത്രാ സൌജന്യം അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5221

വിദ്യാര്‍ത്ഥികളുടെ യാത്രക്ളേശം

ശ്രീ. വി. ചെന്താമരാക്ഷന്‍

() ഏതെല്ലാം ജില്ലകളിലാണ് കെ.എസ്.ആര്‍.ടി.സി. യില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ;

(ബി) വിദ്യാര്‍ത്ഥികളുടെ യാത്രക്ളേശം പരിഹരിക്കുന്നതിന് നിലവില്‍ എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(സി) രൂക്ഷമായ യാത്രാക്ളേശം പരിഹരിക്കുന്നതിന് സംസ്ഥാനത്തെ മുഴുവന്‍ കെ.എസ്.ആര്‍.ടി.സി. ബസുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് യാത്ര ചാര്‍ജ് ഇളവ് അനുവദിക്കാന്‍ തയ്യാറാകുമോ ?

5222

കെ. എസ്. ആര്‍. ടി. സി. ഡിപ്പോകളുടെ നവീകരണം

ശ്രീ. പി. സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

,, തോമസ് ഉണ്ണിയാടന്‍

 () കെ. എസ്. ആര്‍. ടി. സി. ഡിപ്പോകളുടെ നവീകരണം നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ബി) എല്ലാ ഡിപ്പോയിലും യാത്രക്കാര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് വെയിറ്റിംഗ് ഷെഡ്ഡും നല്ല നിലയിലുള്ള പ്രാഥമിക സൌകര്യങ്ങളും ഏര്‍പ്പെടുത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(സി) കെ. എസ്. ആര്‍. ടി. സി. ഡിപ്പോകളില്‍ ആധുനിക രീതികളില്‍ നിര്‍മ്മിച്ച യൂറിന്‍ ഷെഡ്ഡുകള്‍ വൃത്തിഹീനമായും പ്രവര്‍ത്തനരഹിതമായും കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

5223

ചീമേനി കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി കേന്ദ്രീകരിച്ച് ഒരു കെ.എസ്.ആര്‍.ടി.സി. സബ് ഡിപ്പോ ആരംഭിക്കുന്നതിനാവശ്യമായ സ്ഥലവും താല്ക്കാലിക കെട്ടിടവും നല്‍കിയാല്‍ ആയതിന് നടപടികള്‍ സ്വീകരിക്കുമോ ?

5224

സ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ്

ശ്രീമതി ഇ.എസ്. ബിജിമോള്‍

() കെ.എസ്.ആര്‍.ടി.സി., സ്റേറ്റ് സര്‍വ്വീസ് എന്ന വിഭാഗത്തിലാണോ; സ്റേറ്റ് സബോര്‍ഡിനേറ്റ് സര്‍വ്വീസ് എന്ന വിഭാഗത്തിലാണോ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ;

(ബി) കെ.എസ്.ആര്‍.ടി.സി.യില്‍ 20-12-2010 ലെ ജി..(പി) നമ്പര്‍ 42/2010/പി.ആന്റ് എ.ആര്‍.ഡി. എന്ന ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടോ;

(സി) പ്രസ്തുത ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി.യുടെ ഏത് ബോര്‍ഡ് മീറ്റിംഗിലാണ് പ്രസ്തുത ഉത്തരവ് നടപ്പിലാക്കാനുള്ള തീരുമാനമെടുത്തിട്ടുള്ളത്;

(ഡി) ബോര്‍ഡ് തീരുമാനമില്ലാതെ ഇത്തരത്തിലുള്ള ഉത്തരവ് നടപ്പിലാക്കാനുള്ള അധികാരം കെ.എസ്.ആര്‍.ടി.സി.യിലെ ഏത് അധികാരിക്കാണുള്ളതെന്ന് വ്യക്തമാക്കാമോ?

5225

കെ.എസ്.ആര്‍.ടി.സി. യിലെ പെന്‍ഷന്‍കാര്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

,, റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

() കെ.എസ്.ആര്‍.ടി.സി. യിലെ പെന്‍ഷന്‍കാരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കാമോ;

(ബി) കെ.എസ്.ആര്‍.ടി.സി. യിലെ പെന്‍ഷന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് നടപടികള്‍ ഉണ്ടാകുമോ;

(സി) കെ.എസ്.ആര്‍.ടി.സി. യിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍ കാര്‍ക്കും സമയബന്ധിതമായി ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ ?

5226

വര്‍ക്ക് അസിസ്റന്റ് തസ്തികയിലെ ഒഴിവുകള്‍

ശ്രീമതി. പി. അയിഷാ പോറ്റി

() കെ.എസ്.ആര്‍.ടി.സി. യുടെ വിവിധ ഡിപ്പോകളിലായി വര്‍ക്ക് അസിസ്റന്റുമാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്നു വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി. ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

 (സി) പ്രസ്തുത തസ്തികയുടെ പി.എസ്.സി. റാങ്ക് ലിസ്റ്റ് നിലവില്‍ ഉണ്ടെങ്കില്‍ ആയതിന്റെ കാലാവധി എന്ന് അവസാനിക്കുമെന്ന് വെളിപ്പെടുത്തുമോ ?

5227

ചാലക്കുടി കെ.എസ്.ആര്‍.ടി.സി. വര്‍ക്ക്ഷോപ്പില്‍ ഹൈഡ്രോളിക് ലിഫ്റ്റ് പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

() കെ.എസ്.ആര്‍.ടി.സി.യില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാല്‍ സര്‍വ്വീസുകള്‍ മുടങ്ങുന്നതു വഴി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചാലക്കുടി കെ.എസ്.ആര്‍.ടി.സി. വര്‍ക്ക് ഷോപ്പില്‍ ഹൈഡ്രോളിക് ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പ്രവര്‍ത്തനക്ഷമമാക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ;

(സി) കെ.എസ്.ആര്‍.ടി.സി. വ്യാപകമായി വാങ്ങി ഉപയോഗിച്ചുവരുന്ന സോഫ്റ്റ് ലാന്‍ഡ് കമ്പനിയുടെ ഇ.ടി.എം. മെഷീനുകള്‍ വലിയതോതില്‍ തകരാറിലായിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ചാലക്കുടിയില്‍ മാത്രം 20-ഓളം മെഷീനുകള്‍ കേടായിട്ടുള്ളത് ഉള്‍പ്പെടെ കമ്പനിയില്‍ നിന്ന് ഫൈന്‍ ഈടാക്കുന്നതിനും റീപ്ളെയ്സ് ചെയ്യിക്കുന്നതിനും നിയമാനുസൃതമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ?

5228

നാദാപുരം തൊട്ടില്‍പാലം ഡിപ്പോ

ശ്രീ. .കെ. വിജയന്‍

() നാദാപുരം മണ്ഡലത്തിലെ തൊട്ടില്‍പാലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിലവില്‍ എത്ര ജീവനക്കാരുണ്ടെന്ന് തസ്തിക തിരിച്ച് പേര് സഹിതം ലഭ്യമാക്കുമോ ;

(ബി) പ്രസ്തുത ഡിപ്പോയില്‍ ജീവനക്കാരുടെ ശമ്പളയിനത്തില്‍ ഒരു മാസം ചിലവാകുന്ന തുക എത്ര; ഒരു മാസം 'ഇന്ധന'യിനത്തില്‍ ചിലവാകുന്ന തുകയും ബസ് സര്‍വ്വീസ് കളക്ഷന്‍ വഴി ലഭ്യമാകുന്ന സംഖ്യയും എത്രയാണെന്ന് വ്യക്തമാക്കുമോ ?

5229

ആശ്രിത നിയമനം

ശ്രീ. ജെയിംസ് മാത്യു

 () കെ.എസ്.ആര്‍.ടി.സി. ഡ്രൈവറായിരിക്കെ ബംഗളൂരു റൂട്ടില്‍ ജോലി ചെയ്തുകൊണ്ടിരിക്കെ, കര്‍ണ്ണാടക സംസ്ഥാനത്തുവെച്ച് ബസ്സിനു മുകളില്‍ മരംവീണ് മരണമടഞ്ഞ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ പ്രവീണിന്റെ കുടുംബത്തിന് നല്‍കിയ ആനുകൂല്യങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് അറിയിക്കുമോ;

(ബി) പ്രവീണിന്റെ അനുജന്‍ ശ്രീ.ജഗത് നല്‍കിയ ആശ്രിത നിയമനത്തിനായുള്ള അപേക്ഷയിന്‍മേല്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാമോ;

(സി) ആശ്രിത നിയമനം നല്‍കുന്നതിന് നിലവിലുള്ള തടസ്സമെന്താണ്;

(ഡി) അടിയന്തിരമായി ആശ്രിത നിയമനം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5230

ബസ് സര്‍വ്വീസ് എം.പി. ഫ്ളാഗ് ഓഫ് ചെയ്ത സംഭവം

ശ്രീ. തോമസ് ചാണ്ടി

() നിയമസഭാ സമ്മേളന സമയത്ത് തിരുവല്ല ഡിപ്പോയില്‍ നിന്നും കുട്ടനാട്ടിലേയ്ക്ക് ആരംഭിച്ച ബസ് സര്‍വ്വീസ് എം.പി. ഫ്ളാഗ് ഓഫ് നിര്‍വ്വഹിച്ചത് ആരുടെ നിര്‍ദ്ദേശപ്രകാരമാണെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ ;

(ബി) പ്രോട്ടോക്കോള്‍ ലംഘിച്ച് ഉദ്യോഗസ്ഥരും ഏതാനും രാഷ്ട്രീയ പ്രതിനിധികളും മാത്രം പങ്കെടുത്ത മീറ്റിംഗിനെക്കുറിച്ച് വകുപ്പുതലത്തിലല്‍ അന്വേഷണം നടത്തുമോ ;

(സി) പ്രോട്ടോക്കോള്‍ ലംഘിച്ച് മീറ്റിംഗ് വിളിച്ചുകൂട്ടിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടികള് സ്വീകരിക്കുമോ ?

5231

പന്തളത്തെ യാത്രാക്ളേശം പരിഹരിക്കുന്നതിന് നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ അടൂര്‍ നിയോജക മണ്ഡലത്തില്‍ അയ്യപ്പഭക്തന്മാരുടെ യാത്രാസൌകര്യത്തിനായി എന്തെല്ലാം ക്രമീകരണങ്ങളാണ് നടത്തുവാനുദ്ദേശിക്കുന്നത്; വിശദാംശം അറിയിക്കുമോ;

(ബി) പ്രധാന ഇടത്താവളമായ പന്തളത്തെ യാത്രാക്ളേശം പരിഹരിക്കുന്നതിലേക്കായി പുതിയതായി നടപ്പിലാക്കാനുദ്ദേശിക്കുന്ന ക്രമീകരണങ്ങളുടെ വിശദാംശം വ്യക്തമാക്കുമോ ?

5232

കാഞ്ഞങ്ങാട് - പാണത്തുര്‍ - ബാംഗ്ളൂര്‍ ബസ്

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് നിന്നും പാണത്തൂര്‍ വഴി ബാംഗ്ളൂര്‍ മടിക്കേരി എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ് റൂട്ടുകള്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യം പരിഗണിച്ച് ബസ് റൂട്ടുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ

5233

പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ്

ശ്രീ. റ്റി. വി. രാജേഷ്

കാസര്‍ഗോഡ്, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, നീലേശ്വരം ചെറുപുഴ, ആലക്കോട്, ശ്രീകണ്ഠാപുരം, ഇരിട്ടി, മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി എന്നിവിടങ്ങളില്‍ നിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കെ.എസ്.ആര്‍.ടി.സി. ബസ്സ് അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

5234

പയ്യന്നൂര്‍-പഴയങ്ങാടി-കണ്ണൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വ്വീസ്

ശ്രീ. റ്റി. വി. രാജേഷ്

() പയ്യന്നൂര്‍-പഴയങ്ങാടി-കണ്ണൂര്‍ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി. ചെയിന്‍ സര്‍വ്വീസ് പുന:സ്ഥാപിക്കുമോ;

(ബി) മുമ്പ് എത്ര ബസ്സുകള്‍ പ്രസ്തുത റൂട്ടില്‍ സര്‍വ്വീസ് നടത്തിയിരുന്നു;

(സി) നിലവില്‍ എത്ര ബസ് സര്‍വ്വീസ് നടത്തുന്നുണ്ട്?

5235

വളളിക്കുന്ന് മണ്ഡലത്തില്‍ ബസ് സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. കെ. എന്‍. . ഖാദര്‍

() വളളിക്കുന്ന് മണ്ഡലത്തില്‍പ്പെട്ട തേഞ്ഞിപ്പാലം കോഴിക്കോട് യൂണിവേഴ്സിറ്റി പരിസരത്തു നിന്നും മലപ്പുറം, തിരൂര്‍, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളിലേയ്ക്ക് ബസ് സൌകര്യങ്ങള്‍ കുറവായതു സംബന്ധിച്ച് പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത ഭാഗങ്ങളിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ ഓടിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.