UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5508

റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിന് വിദഗ്ധ സമിതി

ശ്രീ. ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, വി. റ്റി. ബല്‍റാം

() 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയില്‍ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാനും സുരക്ഷ ഉറപ്പു വരുത്തുവാനുമുള്ള തീരുമാനങ്ങള്‍ എടുത്തിട്ടുണ്ടോ എന്ന് വിശദമാക്കുമോ;

(ബി) ഇതിനായി ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(സി) സമിതിയുടെ ഘടന എങ്ങനെയാണ് എന്ന് വിശദമാക്കുമോ;

(ഡി) സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്?

5509

റോഡു നിര്‍മ്മാണം സംബന്ധിച്ച സാധ്യതാപഠനം

ശ്രീ. സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

() റോഡ് നിര്‍മ്മാണം സംബന്ധിച്ച പുതിയ പദ്ധതികളുടെ സാധ്യതാപഠനത്തിന് എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്;

(ബി) വകുപ്പിന് പുറമെയുള്ള ഏജന്‍സികളെ സാധ്യതാപഠനത്തിനുവേണ്ടി നിയോഗിക്കാറുണ്ടോ;

(സി) എങ്കില്‍ എന്തെല്ലാം നിബന്ധനകള്‍ക്കുവിധേയമായാണ് ഈ ഏജന്‍സികളെ നിയോഗിക്കുന്നത്?

5510

റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തിലാക്കുന്നതിന് നടപടി

ശ്രീ. പി.റ്റി.എ റഹീം

() അന്തര്‍ദേശീയ നിലവാരത്തിലാക്കുന്നറോഡുകള്‍ നിശ്ചയിക്കുന്നത് ആരാണ് ;

(ബി വില്‍ബര്‍ സ്മിത്ത് എന്ന സ്ഥാപനത്തെ ഇത്തരം റോഡുകള്‍ കണ്ടെത്തുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ടോ;

(സി) റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തിലാക്കുന്നത് സംബന്ധിച്ച് കേരള റോഡ് ഫണ്ട് ബോര്‍ഡിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ഡി) പ്രസ്തുത പദ്ധതിയില്‍ റോഡുകള്‍ ഉള്‍പ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

() എം.എല്‍.എ മാര്‍ നിര്‍ദ്ദേശിക്കുന്ന റോഡുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ?

5511

റോഡ് നിര്‍മ്മാണ കമ്പനി രൂപീകരണം-സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച

ശ്രീ.ചിറ്റയം ഗോപകുമാര്‍

റോഡ് വികസനം, നിര്‍മ്മാണം എന്നിവയ്ക്കായി പുതിയ കമ്പനി രൂപീകരിക്കുന്നത് സംബന്ധിച്ച് ഈ മേഖലകളില്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സര്‍വ്വീസ് സംഘടനകളുമായി ചര്‍ച്ച നടത്തുവാന്‍ തയ്യാറാകുമോ ?

5512

റോഡുകളുടെ അറ്റകുറ്റപ്പണി നിരീക്ഷിക്കാന്‍ പ്രത്യേക സംഘം

ശ്രീ. ഹൈബി ഈഡന്‍

,, .റ്റി. ജോര്‍ജ്

,, വി.റ്റി. ബല്‍റാം

() റോഡുകളുടെ അറ്റകുറ്റപ്പണി നടത്താന്‍ എന്തെല്ലാം നടപടി കൈക്കൊണ്ടിട്ടുണ്ട്;

(ബി) ഇതിന്റെ പുരോഗതി നിരീക്ഷിക്കാന്‍ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(സി) ഇതിന്റെ ചുമതലകളും പ്രവര്‍ത്തനങ്ങളും എങ്ങനെയാണ്;

(ഡി) ഇതിനായി ഒരു സമഗ്ര പദ്ധതിക്ക് രൂപം നല്‍കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5513

റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() റോഡുകളുടെ ഗുണനിലവാരം ഉയര്‍ത്തുന്നതിന് ഫലപ്രദമായ ശാസ്ത്രീയ നിര്‍മ്മാണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുവാന്‍ ആലോചിക്കുന്നുണ്ടോ ;

(ബി) ഇക്കാര്യത്തില്‍ വിദേശ ഏജന്‍സികളുടെ സഹായം സ്വീകരിക്കുമോ ; 'സമഗ്രവും സുസ്ഥിരവുമായ റോഡും സുരക്ഷിതമായ യാത്രയും' ജനങ്ങള്‍ക്കു നല്‍കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

5514

മലപ്പുറം ജില്ലാതല അവലോകന യോഗ തീരുമാനം

ശ്രീ. പി. ഉബൈദുള്ള

() പൊതുമരാമത്ത് വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും പൂര്‍ത്തീകരിക്കുന്നതിനും മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മലപ്പുറം ജില്ലാതല അവലോകനയോഗ തീരുമാന പ്രകാരം മലപ്പുറം മണ്ഡലത്തില്‍ ഏതെല്ലാം പി.ഡബ്ള്യു.ഡി വര്‍ക്കുകളാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) ഓരോ പ്രവര്‍ത്തിയുടെയും നാളിതുവരെയുള്ള  പൂരോഗതികള്‍ വിശദീകരിക്കാമോ ?

5515

.ഡി.ബി.യുടെ ധനസഹായത്തോടെ കണ്ണൂര്‍ ജില്ലയിലെ റോഡുകളുടെ പുനരുദ്ധാരണം

ശ്രീ. .പി. ജയരാജന്‍

() ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്കിന്റെ ധനസഹായത്തോടെ സംസ്ഥാനത്തെ 1000 കിലോമീറ്റര്‍ റോഡുകള്‍ അന്തര്‍ദേശീയ നിലവാരത്തിലേയ്ക്കുയര്‍ത്തുന്നതിന് എത്ര രൂപയുടെ പദ്ധതിയാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത് ഏത് വിഭാഗത്തില്‍പ്പെട്ട റോഡുകളാണെന്നും അതിന് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെന്നും വ്യക്തമാക്കുമോ;

(സി) കണ്ണൂര്‍ ജില്ലയിലെ ഏതെല്ലാം റോഡുകളാണ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും എത്ര കിലോ മീറ്റര്‍ റോഡ് ഈ പദ്ധതിയില്‍ ഉള്‍പ്പെടുമെന്നും വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതിയുടെ ഫണ്ട് എപ്പോള്‍ ലഭ്യമാകുമെന്നും ആദ്യഘട്ടം എപ്പോള്‍ ആരംഭിക്കുമെന്നും പദ്ധതി എപ്പോള്‍ പൂര്‍ത്തീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ;

() പൊതുമരാമത്ത് വകുപ്പില്‍ പ്രസ്തുത പദ്ധതി നടത്തിപ്പിനും നോട്ടത്തിനുമായി പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ടോയെന്നും ആയതിന്റെ ഘടന എന്തെന്നും വ്യക്തമാക്കുമോ?

5516

സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍’ പദ്ധതി

ശ്രീ. ചിറ്റയം ഗോപകുമാര്‍

() തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 1000 കി.മീ. റോഡുകള്‍ രാജ്യാന്തര നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുന്നതിനുള്ള സമഗ്ര പദ്ധതി പ്രാവര്‍ത്തികമാക്കാന്‍ രൂപീകരിക്കുന്ന 'സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍' സംബന്ധമായ വിശദാംശം അറിയിക്കുമോ;

(ബി) ഈ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം നിലവില്‍ ലഭ്യമാകുമോ?

5517

1992-ലെ റോഡ് ഫണ്ട് ആക്ട് പ്രകാരം പിരിഞ്ഞുകിട്ടിയ തുക

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() 1992-ലെ റോഡ് ഫണ്ട് ആക്ട് പ്രകാരം കേരളത്തില്‍ വിതരണം ചെയ്യുന്ന ഓരോ ലിറ്റര്‍ പെട്രോളിനും ഡീസലിനും രണ്ട് രൂപ വീതം ദേശീയപാതാവികസനത്തിന് ലഭിക്കുന്നുണ്ടോ;

(ബി 2008-ല്‍ ഈ ഇനത്തില്‍ പിരിഞ്ഞുകിട്ടിയ 2760 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുകയുണ്ടായോ;

(സി) എങ്കില്‍ 2011 ആകുമ്പോഴേക്കും ഇത് എത്ര തുകയായി ഉയരും എന്ന് കണക്കാക്കിയിട്ടുണ്ടോ;

(ഡി) ബി..ടി. ഒഴിവാക്കി റോഡ് വീതി കൂട്ടുന്നതിന് പ്രസ്തുത തുക പര്യാപ്തമാണോ; വിശദാംശങ്ങള്‍ നല്‍കുമോ ?

5518

ദേശീയപാതാവികസന പുനരധിവാസ പാക്കേജ്

ശ്രീ.പി. ശ്രീരാമകൃഷ്ണന്‍

() ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട പുനരധിവാസ പാക്കേജ് നിലവിലുണ്ടോ;

(ബി) എങ്കില്‍ ഉടനെ നടപ്പാക്കാന്‍ കഴിയുമോ എന്ന് വെളിപ്പെടുത്തുമോ?

5519

എന്‍.എച്ച് 213 ല്‍ ആര്യമ്പാവിലെ റോഡ് അപകടങ്ങള്‍ കുറയ്ക്കാന്‍ നടപടി

ശ്രീ. എന്‍. ഷംസുദ്ദീന്‍

() എന്‍.എച്ച് 213 ല്‍ ആര്യമ്പാവ് റോഡില്‍ വളവും കയറ്റവുമായതുകൊണ്ട് നിരന്തരം അപകട മരണങ്ങള്‍ ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) റോഡിന്റെ കയറ്റം കുറയ്ക്കാനും വളവ് നിര്‍വര്‍ത്താനും നടപടി സ്വീകരിയ്ക്കുമോ ?

5520

പുനലൂര്‍-കോട്ടവാസല്‍ റോഡിലെ അപകടങ്ങള്‍

ശ്രീ. കെ. രാജു

() കൊല്ലം-തിരുമംഗലം ദേശീയപാതയിലെ പുനലൂര്‍-കോട്ടവാസല്‍ റോഡിലെ കുഴികളില്‍ വീണ് നിയന്ത്രണം തെറ്റി വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തെന്മലയ്ക്കും കോട്ടവാസലിനുമിടയില്‍ ദിനംപ്രതി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എന്തെല്ലാം പരിഹാരമാര്‍ഗ്ഗങ്ങളാണ് ഈ വിഷയത്തില്‍ സ്വീകരിക്കുവാന്‍ പോകുന്നത്; സദയം വ്യക്തമാക്കുമോ?

5521

സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ടിനു കീഴിലെ വയനാട് ജില്ലയിലെ റോഡുകള്‍

ശ്രീ. സി. മമ്മൂട്ടി

() സംസ്ഥാനത്ത് ഇപ്പോള്‍ സംസ്ഥാനപാതകളായി (എസ്.എച്ച്.) അംഗീകരിച്ചിട്ടുള്ള എത്ര റോഡുകളുണ്ട്; അവ ഏതെല്ലാമെന്ന ലിസ്റ് ലഭ്യമാക്കുമോ;

(ബി) എസ്.ആര്‍..പി. യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വയനാട് ജില്ലയിലെ റോഡുകള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(സി) ഇവയ്ക്കു കണക്കാക്കിയിട്ടുള്ള നിര്‍മ്മാണ ചെലവുകള്‍ എത്രയെന്ന് റോഡുകള്‍ തിരിച്ചു വിശദമാക്കുമോ?

5522

മണ്ണുത്തി-വാളയാര്‍ നാലുവരിപ്പാത

ശ്രീ. വി. ചെന്താമരാക്ഷന്‍

() മണ്ണുത്തി-വാളയാര്‍ നാലുവരിപ്പാതയുടെ പ്രവൃത്തി ഏത് ഘട്ടംവരെയായെന്നും, ഇനി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് പൂര്‍ത്തീകരിക്കേണ്ടതെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റോഡിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നിലവില്‍ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) നാലുവരിപ്പാതയുടെ പണികള്‍ എന്ന് പൂര്‍ത്തീകരിക്കുമെന്ന് വ്യക്തമാക്കുമോ ?

5523

മഞ്ചേശ്വരം - പാറശ്ശാല പാത

ശ്രീ. എം. ഉമ്മര്‍

() മഞ്ചേശ്വരം - മുതല്‍ പാറശ്ശാല വരെ എക്സ്പ്രസ് ഹൈവേ മാതൃകയിലുള്ള പാത പരിഗണനയിലുണ്ടോ;

(ബി) വര്‍ദ്ധിച്ചു വരുന്ന ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് ഇക്കാര്യം പരിഗണിക്കുമോ?

5524

ഹില്‍ ഹൈവേ

ശ്രീ. സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

() ഹില്‍ ഹൈവേ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്;

(സി) ഇതിന്റെ പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(ഡി) ഹില്‍ ഹൈവേയുടെ ദൈര്‍ഘ്യം എത്രയാണ്;

() ആദ്യഘട്ടത്തില്‍ എവിടെ മുതല്‍ എവിടെ വരെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

5525

സി.ആര്‍.എഫ്. പദ്ധതികള്‍ക്ക് ഭരണാനുമതി

ശ്രീ. റ്റി. യു. കുരുവിള

() സംസ്ഥാനത്ത് സി.ആര്‍.എഫ്. പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് ഏതൊക്കെ ജില്ലകളില്‍ നിന്നുള്ള റോഡുകള്‍ക്കാണ് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുള്ളത്; ജില്ല തിരിച്ച് വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി) ഈ പ്രവൃത്തികള്‍ക്ക് എന്ന് ഭരണാനുമതി ലഭ്യമാക്കാന്‍ കഴിയുമെന്ന് അറിയിക്കുമോ?

5526

മഴക്കാലത്ത് റോഡ് ടാറിംഗ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മഴക്കാലത്തും റോഡുകള്‍ ടാര്‍ ചെയ്യുന്നത് സംബന്ധിച്ച് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിദഗ്ദ്ധര്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയുണ്ടായോ;

(ബി) എങ്കില്‍ ഇക്കാര്യം പരിശോധിക്കുകയുണ്ടായോ; മുന്‍പ് ഇതു സംബന്ധമായി എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിരുന്നോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) വിദഗ്ദ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) റോഡ് നിര്‍മ്മാണ പരിപാലനരംഗത്ത് ഈ നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കുമോ; വിശദാംശം നല്‍കുമോ?

5527

റോഡ് പുനരുദ്ധാരണത്തോടൊപ്പം ഡ്രെയിനേജ് നിര്‍മ്മാണവും

ശ്രീ. റ്റി. വി. രാജേഷ്

() പി.ഡബ്ള്യു.ഡി.റോഡില്‍ വെള്ളം കെട്ടിനില്‍ക്കുന്നതും തന്മൂലം റോഡ് അതിവേഗം തകര്‍ന്ന് പോകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പി.ഡബ്ള്യു.ഡി.റോഡ് പുനരുദ്ധരിക്കുന്ന സമയത്ത് തന്നെ ഡ്രെയിനേജ് നിര്‍മ്മിക്കാന്‍ ആവശ്യമായ ഫണ്ട് മാറ്റിവെക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5528

അയങ്കലം-എടപ്പാള്‍ പഴയ ബ്ളോക്ക് ഓഫീസ് റോഡ്

ഡോ. കെ.ടി. ജലീല്‍

() തവനൂര്‍ മണ്ഡലത്തില്‍പ്പെട്ട അയങ്കലം-എടപ്പാള്‍ പഴയബ്ളോക്ക് ഓഫീസ് റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് നന്നാക്കുന്ന കാര്യം പരിഗണനയില്‍ ഉണ്ടോ; ഇതിന്റെ നടപടി ഏതുഘട്ടം വരെയായി എന്ന് വ്യക്തമാക്കുമോ?

5529

നബാര്‍ഡ് സഹായമുളള ചിറയിന്‍കീഴ് മണ്ഡലത്തിലെ റോഡുകള്‍

ശ്രീ. വി. ശശി

() പി.ഡബ്ളിയു.ഡി. (ആര്‍ ആന്റ് ബി) ഡിവിഷന്‍ നബാര്‍ഡിന്റെ സഹായത്തോടെ നിലവില്‍ ചിറയിന്‍കീഴ് നിയോജകമണ്ഡലത്തില്‍ ഏറ്റെടുത്ത് റോഡുകള്‍ പണിയുന്നുണ്ടോ;

(ബി) എങ്കില്‍ അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കാമോ ?

5530

വയനാട് ചുരം ഡിവിഷന്‍ ഓഫീസ്

ശ്രീ. സി. മമ്മൂട്ടി

() കോഴിക്കോട് ജില്ലയിലെ വടകരയില്‍ സ്ഥിതി ചെയ്യുന്ന വയനാട് ചുരം ഡിവിഷന്‍ ഓഫീസ് എന്നാണ് നിലവില്‍വന്നത്; വയനാട് ചുരം ഡിവിഷന്‍ അനുവദിച്ചുകൊണ്ടുളള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പു ലഭ്യമാക്കുമോ;

(ബി) ഈ ഡിവിഷന്റെ കീഴില്‍ എത്ര സബ് ഡിവിഷന്‍ സെക്ഷന്‍ ഓഫീസുകളുണ്ട്; അവ എവിടെയൊക്കെയാണ് സ്ഥിതി ചെയ്യുന്നത്;

(സി) ഈ ഡിവിഷന്റെ കീഴില്‍ എത്ര റോഡുകള്‍ ഉണ്ട്; അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ഡി) വയനാട് ബദല്‍ റോഡുകള്‍ ഈ ഡിവിഷന്റെ പരിധിയിലാണോ; ബദല്‍  റോഡുകളുടെ ഇന്‍വെസ്റിഗേഷനും റിപ്പോര്‍ട്ടും തയ്യാറാക്കുന്നത് ചുരം ഡിവിഷനാണോ;

() കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളുമായി ബന്ധിപ്പിക്കുന്ന വയനാട്ടിലെ ചുരം റോഡുകളുടെ സംരക്ഷണ ചുമതലയുളള ഈ ഡിവിഷന്‍ വയനാട് ജില്ലയില്‍ സ്ഥാപിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോ; അവ എന്തെല്ലാമെന്നു വിശദമാക്കുമോ; ഇല്ലെങ്കില്‍ ആയതിനുവേണ്ട നടപടി സ്വീകരിക്കാമോ;

(എഫ്) താമരശ്ശേരിചുരം റോഡ് എന്‍.എച്ച്-212 അപകടാവസ്ഥയിലായതിനാല്‍ വയനാട്ടിലേക്കുളള ബദല്‍ റോഡുകളായി പരിഗണനയിലുളളത് ഏതെല്ലാം റോഡുകളാണെന്നു വിശമാക്കുമോ;

(ജി) നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള വയനാട് ബദല്‍ റോഡുകള്‍ക്ക് എന്തെങ്കിലും മുന്‍ഗണന നിശ്ചയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തെന്ന് വിശദമാക്കുമോ;

(എച്ച്) നിര്‍ദ്ദേശിക്കപ്പെട്ടിട്ടുളള വയനാട് ബദല്‍ റോഡുകളുടെ നിര്‍മ്മാണ ചെലവ്, ദൈര്‍ ഘ്യം,ആവശ്യമായിട്ടുളള വന-സ്വകാര്യഭൂമി എന്നിവ നിര്‍ണ്ണയിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിന്റെ വിശദവിവരം ലഭ്യമാക്കുമോ;

( ഇതില്‍ ഇപ്പോള്‍ മരാമത്ത് വകുപ്പിന്റെ അധീനതയില്‍ ഉളളതും പ്രവൃത്തി നടത്തിയതോ നടത്തിക്കൊണ്ടിരിക്കുന്നതോ ആയ റോഡുകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ ഏതെന്നു വ്യക്തമാക്കുമോ?

5531

കല്ല്യാശ്ശേരി മണ്ഡലത്തില്‍ പി.ഡബ്ള്യു.ഡി.ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകള്‍

ശ്രീ. റ്റി. വി.രാജേഷ്

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി മണ്ഡലത്തില്‍ പി.ഡബ്ള്യു.ഡി.പുതുതായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകള്‍ ഏതൊക്കെയാണ് ; പ്രസ്തുത റോഡുകളുടെ വിശദാംശം വെളിപ്പെടുത്തുമോ ?

5532

കോഴിക്കോട് മാവൂര്‍ റോഡ് വികസനം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് മാവൂര്‍ റോഡ് അരയിടത്ത് പാലം മുതല്‍ മെഡിക്കല്‍ കോളേജ് ജംഗ്ഷന്‍ വരെ വീതി കൂട്ടുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) പ്രസ്തുത റോഡില്‍ പല ഭാഗങ്ങളിലും വീതി കുറവായതിനാല്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സാഹചര്യത്തില്‍ റോഡ് വീതി കൂട്ടുന്നതിനാവശ്യമായ അടിയന്തിര നടപടി സ്വീകരിക്കുമോ?

5533

കൊട്ടിയം-കുണ്ടറ-ടെക്നോപാര്‍ക്ക് റോഡ്

ശ്രീ. എം.. ബേബി

() കൊട്ടിയം-കുണ്ടറ-ടെക്നോപാര്‍ക്ക് റോഡിന്റെ സ്ഥലമെടുപ്പ് നടപടികളുടെ പുരോഗതിയും നിലവിലെ സ്ഥിതിയും വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത റോഡ് പണിയുടെ ഇതുവരെയുള്ള പുരോഗതി വിശദമാക്കുമോ ?

5534

പുതിയങ്ങാടി - ഉള്ള്യേരി - കുറ്റ്യാടി-ചൊവ്വ റോഡിന്റെ ശോച്യാവസ്ഥ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പുതിയങ്ങാടി - ഉള്ള്യേരി - കുറ്റ്യാടി-ചൊവ്വ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി) പ്രസ്തുത റോഡിന്റെ 20/600 മുതല്‍ 35/00 വരെ ബി.എം. & ബി.സി. പ്രവൃത്തി ചെയ്യുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5535

കണ്ണൂര്‍ ജില്ലയിലെ റോഡ്, പാലം നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. .പി.ജയരാജന്‍

() ഈ ഗവണ്‍മെന്റ് അധികാരമേറ്റ ശേഷം നാളിതുവരെ കണ്ണൂര്‍ ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഏതെല്ലാം റോഡ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും, ഓരോ പ്രവൃത്തിക്കും എത്ര തുകയുടെ ഭരണാനുമതി ലഭ്യമാക്കിയെന്നും വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത കായലളവില്‍ കണ്ണൂര്‍ ജില്ലയില്‍ പൊതുമരാമത്തുവകുപ്പിന്റെ അധീനതയിലുള്ള ഏതെല്ലാം പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കു ഭരണാനുമതി നല്‍കിയിട്ടുണ്ടെന്നും, ഓരോ പ്രവൃത്തികളുടെയും എസ്റിമേറ്റ് തുക എത്രയാണെന്നും വ്യക്തമാക്കുമോ ?

5536

സംസ്ഥാനത്തെ പാലങ്ങള്‍ക്കും റോഡുകള്‍ക്കും ടോള്‍ പിരിവ്

ശ്രീ. .പി. ജയരാജന്‍

,, എസ്. ശര്‍മ്മ

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, സി.കെ. സദാശിവന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് ഏതെങ്കിലും പാലങ്ങള്‍ക്കോ റോഡുകള്‍ക്കോ ടോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) സംസ്ഥാനത്തെ ഏതെല്ലാം ജില്ലകളില്‍ ഏതെല്ലാം പാലങ്ങള്‍ക്കും റോഡുകള്‍ക്കും ഇപ്പോള്‍ ടോള്‍ പിരിവ് നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) ഇവയില്‍ ഓരോ പാലവും റോഡും ഏതു വര്‍ഷമാണ് നിര്‍മ്മിച്ചതെന്നും നിര്‍മ്മാണച്ചെലവ് എത്രയെന്നും വ്യക്തമാക്കുമോ;

(ഡി) നിലവില്‍ ടോള്‍ പിരിച്ചുകൊണ്ടിരിക്കുന്ന ഓരോ പാലത്തിനും റോഡിനും ഈ ഇനത്തില്‍ നാളിതുവരെ എന്തുതുക ലഭിച്ചുവെന്ന് വ്യക്തമാക്കുമോ?

5537

കുറ്റ്യാടി മണ്ഡലത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി കെ. കെ. ലതിക

() കുറ്റ്യാടി മണ്ഡലത്തില്‍ മരാമത്ത് വകുപ്പ് നടത്തിവരുന്നതും അനുമതി ലഭിച്ചതുമായ റോഡ്,പാലം,കെട്ടിടം പ്രവര്‍ത്തികള്‍ ഏതൊക്കെയെന്നും അവയുടെ ഇപ്പോഴത്തെ സ്ഥിതിയും ലിസ്റ് സഹിതം വ്യക്തമാക്കുമോ ;

(ബി) 2011-12 വര്‍ഷത്തില്‍ പൊതുമരാമത്ത് വകുപ്പ് കുറ്റ്യാടി മണ്ഡലത്തില്‍പ്പെട്ട ഏത് പ്രവര്‍ത്തികളാണ് പുതിയതായി അനുമതി നല്‍കി ഏറ്റെടുത്ത് നടപ്പാക്കുക എന്ന് വ്യക്തമാക്കുമോ ?

5538

കാലപ്പഴക്കം ചെന്ന പാലങ്ങളുടെ പുനര്‍നിര്‍മ്മാണം

ശ്രീ.പി.കെ. ബഷീര്‍

'' വി.എം.ഉമ്മര്‍ മാസ്റര്‍

'' സി. മമ്മൂട്ടി

'' എന്‍.. നെല്ലിക്കുന്ന്

() സംസ്ഥാനത്ത് കാലപ്പഴക്കം വന്ന് പുനര്‍നിര്‍മ്മാണം ആവശ്യമായ പാലങ്ങളുടെ വിവരശേഖരണം നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ അടിയന്തിരമായി പുനര്‍ നിര്‍മ്മാണം നടത്തേണ്ട പാലങ്ങളെ സംബന്ധിച്ച് പ്രത്യേക ലിസ്റ് തായാറാക്കിയിട്ടുണ്ടോ;

(ഡി) ഗതാഗതം വര്‍ദ്ധിച്ചതുമൂലം പുതുക്കിപ്പണിയുകയോ, വിപുലീകരിക്കുകയോ ചെയ്യേണ്ട പാലങ്ങള്‍ എത്രയുണ്ടെന്നതിന്റെ വിവരം നല്കാമോ;

() ഇവയുടെ നിര്‍മ്മാണം അടിയന്തിരമായി ഏറ്റെടുത്ത് നടത്തുന്നതിനുവേണ്ടി സ്വീകരിച്ച നടപടി വിശദമാക്കാമോ?

5539

സംസ്ഥാനത്തെ പാലങ്ങളുടെ അവലോകനം

ശ്രീ. സാജു പോള്‍

() സംസ്ഥാനത്തെ പാലങ്ങളുടെ അവസ്ഥ വിലയിരുത്തിയിട്ടുണ്ടോ;

(ബി) കേരളത്തില്‍ വന്‍കിട-ഇടത്തരം-ചെറുകിട പാലങ്ങള്‍ എത്രയെണ്ണമുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) പാലങ്ങളിലൂടെ കടന്നുപോകാവുന്ന വാഹനങ്ങളുടെ ഭാരം തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ഡി) വന്‍തോതില്‍ ഭാരം കയറ്റാവുന്ന പുതിയ ഇനം വാഹനങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

() പ്രസ്തുത വാഹനങ്ങള്‍ അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ ഭാരം കയറ്റി പാലങ്ങള്‍ വഴി കടന്നുപോകുന്നുണ്ടോ; എങ്കില്‍ വണ്ടികള്‍ തടയുന്നതിനും പാലങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ?

5540

മണലാടി കടവ് പാലം

ശ്രീ. മാത്യു റ്റി. തോമസ്

() തിരുവല്ല നിയോജക മണ്ഡലത്തിലെ കവിയൂര്‍- കല്ലൂപ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മണലാടി കടവ് പാലം പണി പൂര്‍ത്തീകരിച്ച് ഗതാഗതത്തിന് എന്നു തുറന്നു കൊടുക്കുവാന്‍ പറ്റുമെന്ന് അറിയിക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.