UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5418

വെള്ളപൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും റോഡുകള്‍ പുനരുദ്ധാരണം

ശ്രീ. സാജു പോള്‍

() വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയില്‍ നിന്നും റോഡുകള്‍ പുനരുദ്ധാരണത്തിന് തുക അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ; ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ലഭ്യമാക്കുമോ ;

(ബി) പൊതുമരാമത്ത് ജോലികളുടെ നിരക്ക് വര്‍ദ്ധിച്ചതനുസരിച്ച് കാലോചിതമായി പ്രസ്തുത മാനദണ്ഡങ്ങള്‍ പരിഷ്കരിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ;

(സി) ഓരോ റോഡിനും അനുവദിക്കുന്ന തുകയുടെ പരിധി നിശ്ചയിച്ചിട്ടുള്ളതു മാറ്റി മണ്ഡലംതോറും എസ്റിമേറ്റ് പ്രകാരമുള്ള ഫണ്ട് നല്‍കാനും ആവശ്യമെങ്കില്‍ റോഡുകളുടെ നീളം നിജപ്പെടുത്തുവാനും സര്‍ക്കാര്‍ സന്നദ്ധമാകുമോ ?

5419

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

() വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കിയ പ്രവൃത്തികള്‍ പൂര്‍ത്തിയായവക്ക് നല്‍കുന്നതിന് കാസര്‍ഗോഡ് ജില്ലക്ക് എത്ര തുക നല്‍കിയിട്ടുണ്ട്;

(ബി) ഇതില്‍ എത്ര തുക ഇതുവരെ ചെലവാക്കിയിട്ടുണ്ട്;

(സി) പണി പൂര്‍ത്തിയാക്കിയ എത്ര പ്രവ്യത്തികളുടെ ബില്ലുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്;

(ഡി) തുക നല്‍കാനുള്ള കാലതാമസം എന്താണെന്ന് വിശദമാക്കാമോ?

5420

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

() വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി (ഫ്ളഡ് റിലീഫ്) യിലൂടെ റവന്യൂ വകുപ്പ് മരാമത്തുപണികള്‍ ഏറ്റെടുത്തു നടപ്പിലാക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ തരത്തിലുള്ള മരാമത്തുപണികളാണ് പ്രസ്തുത പദ്ധതിയിലൂടെ റവന്യൂ വകുപ്പ് നടപ്പിലാക്കുന്നത്;

(സി) ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

5421

വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ട്

ശ്രീ. . ചന്ദ്രശേഖരന്‍

() വെളളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച പ്രവൃത്തികള്‍ക്ക് നല്‍കുന്നതിനുവേണ്ടി അനുവദിച്ച തുക കളക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി) എങ്കില്‍ ജില്ല തിരിച്ചുളള കണക്ക് വ്യക്തമാക്കുമോ;

(സി) ഫണ്ട് കെട്ടിക്കിടക്കാനുളള കാരണം വ്യക്തമാക്കുകയും ചെലവഴിക്കാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുമോ?

5422

പ്രകൃതിക്ഷോഭം - കാലവര്‍ഷക്കെടുതി എന്നിവയ്ക്ക് ലഭിച്ച കേന്ദ്രസഹായം

ശ്രീ. കെ. അജിത്

() പ്രകൃതിക്ഷോഭം-കാലവര്‍ഷക്കെടുതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ സംസ്ഥാനത്തിന് എത്ര രൂപ വീതം ലഭിച്ചിട്ടുണ്ട് എന്നും ലഭിച്ച തുക മുഴുവന്‍ ചെലവഴിച്ചിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(ബി) കഴിഞ്ഞ കാലത്തെ നീണ്ടുനിന്ന കാലവര്‍ഷം മൂലം പൂര്‍ത്തീകരിക്കാത്ത ജോലികള്‍ പൂര്‍ത്തീകരിക്കുന്നതിന് സമയം നീട്ടി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) പ്രകൃതിക്ഷോഭം, കാലവര്‍ഷക്കെടുതി എന്നിവയുമായി ബന്ധപ്പെട്ട് ഓരോ നിയോജകമണ്ഡലത്തിനും കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അനുവദിച്ച തുക വ്യക്തമാക്കാമോ;

(ഡി) അനുവദിച്ച തുക ചെലവഴിക്കാത്ത ഇടങ്ങളില്‍ എന്തു നടപടികളാവും സ്വീകരിക്കുക എന്നും വ്യക്തമാക്കാമോ?

5423

പ്രകൃതിക്ഷോഭ ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

(പ്രകൃതി ക്ഷോഭങ്ങളില്‍ ജീവനും സ്വത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ധനസഹായം വിതരണം ചെയ്യുന്ന രീതി വ്യക്തമാക്കുമോ ;

(സി) ഇത്തരം ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ?

5424

ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുന്ന തുക

ശ്രീ. ജി. എസ്. ജയലാല്‍

() ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കുന്ന തുകകള്‍ യഥാസമയം ഗുണഭോക്താക്കള്‍ക്ക് വിതരണം നടത്താതെ ജില്ലാ/താലൂക്ക് ആസ്ഥാനങ്ങളില്‍ കാലതാമസം വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആവശ്യമായ തുക അനുവദിച്ച് നല്‍കിയിട്ടും അര്‍ഹരായവര്‍ക്ക് നല്‍കാതെ കൃത്യവിലോപം കാട്ടുന്ന ജീവനക്കാര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) കൊല്ലം താലൂക്ക് ഓഫീസില്‍ തുക അനുവദിച്ചു നല്‍കുകയും എന്നാല്‍ വിതരണം നടത്താത്തതുമായ എത്ര കേസുകള്‍ നിലവിലുണ്ടെന്നും, അവര്‍ ആരൊക്കെയാണെന്നും വെളിപ്പെടുത്തുമോ; പ്രസ്തുത തുക വിതരണം നടത്തുവാനുള്ള നടപടി സ്വീകരിക്കുമോ?

5425

പ്രകൃതിക്ഷോഭ ദുരിതാശ്വാസ സഹായം

ശ്രീമതി. .എസ്. ബിജിമോള്‍

() ഇടിമിന്നല്‍ ഏറ്റ് മരണമടയുന്നവരുടെ കുടുംബത്തിന് പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ഇടിമിന്നല്‍ ഏറ്റ് നാശനഷ്ടം സംഭവിച്ച വീടുകളുടെ ഉടമസ്ഥര്‍ക്കോ, ചെറുകിട വ്യാപാരസ്ഥാപനങ്ങളുടെ ഉടമകള്‍ക്കോ പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം നല്‍കിവരുന്നുണ്ടോ; എങ്കില്‍ നഷ്ടപരിഹാരം നല്‍കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(സി) കഴിഞ്ഞ വേനല്‍മഴയില്‍ വീട് പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധിയില്‍ നിന്ന് 1 ലക്ഷം രൂപ വീതം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

5426

കൊയിലാണ്ടിയിലെ സുനാമി റീഹാബിലിറ്റേഷന്‍ പദ്ധതി

ശ്രീ. കെ. ദാസന്‍

() സുനാമി റീഹാബിലിറ്റേഷന്‍ പദ്ധതി പ്രകാരം കൊയിലാണ്ടി മണ്ഡലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഏതെല്ലാം എന്ന് വിശദീകരിക്കാമോ ;

(ബി) പ്രസ്തുത പ്രവര്‍ത്തനങ്ങളില്‍ ഓരോന്നിനും മേല്‍നോട്ടം വഹിക്കുന്ന വകുപ്പുകള്‍ ഏതാണ് എന്ന് വ്യക്തമാക്കാമോ ;

(സി) അടിസ്ഥാന സൌകര്യവികസനവുമായി ബന്ധപ്പെട്ട് പ്രസ്തുത മണ്ഡലത്തിലെ പദ്ധതികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കാമോ ?

5427

ജില്ലാ ദുരന്ത സാധ്യത ലഘൂകരണ പരിപാടി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() വയനാട് ജില്ലയിലെ ദുരന്ത സാധ്യത ലഘൂകരണ പരിപാടി എന്നാണ് നിവില്‍ വന്നതെന്ന് വിശദമാക്കുമോ;

(ബി) ജില്ലാ ദുരന്ത സാധ്യത ലഘൂകരണ പരിപാടിയുടെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ;

(സി) വയനാട് ജില്ലയുടെ ഭൂപ്രകൃതിക്കനുസരിച്ചുള്ള ജില്ലാ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

5428

കാലവര്‍ഷത്തില്‍ വയനാട്ടിലുണ്ടായ നാശനഷ്ടങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഇക്കൊല്ലം കാലവര്‍ഷത്തില്‍ വയനാട് ജില്ലയിലുണ്ടായ നാശനഷ്ടങ്ങള്‍ എത്രയായിരുന്നുവെന്ന് വെളിപ്പെടുത്തുമോ ;

(ബി) ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എന്ത് തുക ചെലവഴിച്ചെന്നുള്ള താലൂക്ക് തല വിശദാംശങ്ങള്‍ നല്‍കുമോ ; എത്ര പേര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കാനുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ഇതില്‍ കാര്‍ഷിക വിളകള്‍ക്കുണ്ടായ നഷ്ടം ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5429

ഫ്ളഡ് റോഡ് ഫണ്ട് വിനിയോഗിക്കാന്‍ അവസരം നല്‍കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കഴിഞ്ഞ സര്‍ക്കാര്‍ 2010 ഏപ്രിലിനു ശേഷം അനുവദിച്ച ഫ്ളഡ് റോഡുകളില്‍ എഗ്രിമെന്റ് വയ്ക്കാന്‍ കഴിയാത്ത മുഴുവന്‍ പ്രവൃത്തികളും കാന്‍സല്‍ ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(ബി)   എങ്കില്‍ ഉത്തരവ് ഇറങ്ങി ഒരുവര്‍ഷം പോലും കഴിയാത്ത പ്രവൃത്തികള്‍ കഴിഞ്ഞ നിയമസഭാ പെരുമാറ്റചട്ടങ്ങള്‍ നിലവിലുണ്ടായിരുന്നതിനാല്‍ യഥാസമയം എ.എസ്. നല്‍കാന്‍ കഴിയാത്തതിനാല്‍ പ്രസ്തുത പ്രവൃത്തികള്‍ക്ക് അനുവദിച്ച ഫണ്ട് വിനിയോഗിക്കാന്‍ അവസരം നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

5430

ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തിലെ റോഡുകള്‍

ശ്രീ. പി. സി. വിഷ്ണുനാഥ്

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ എം. എല്‍. . ഫണ്ടില്‍ നിന്നും പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലുമായി ഏതെല്ലാം റോഡുകള്‍ പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തി എന്ന് സാമ്പത്തിക വര്‍ഷങ്ങള്‍ തിരിച്ച് റോഡുകളുടെ പേരുസഹിതം വ്യക്തമാക്കുമോ;

(ബി) ശുപാര്‍ശചെയ്ത പ്രവൃത്തികളില്‍ ഇനിയും ഉത്ഘാടനം കഴിഞ്ഞിട്ടില്ലാത്തതും പൂര്‍ത്തിയാക്കാനുള്ളതുമായ റോഡുകള്‍ ഏതൊക്കെ എന്ന് വ്യക്തമാക്കുമോ; ആയതിന്റെ കാരണമെന്ത് എന്ന് വ്യക്തമാക്കുമോ;

(സി) പൂര്‍ത്തീകരിക്കാത്ത റോഡുകള്‍ അടിയന്തിരമായി പൂര്‍ത്തീകരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമോ?

5431

ഇരിട്ടി തന്തോട് റോഡിന്റെ നാശനഷ്ടത്തിനും അപകടാവസ്ഥയ്ക്കും പരിഹാരം

ശ്രീ. സണ്ണി ജോസഫ്

() ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാന ഹൈവേയില്‍ ഇരിട്ടി തന്തോട് എന്ന സ്ഥലത്ത് റോഡിന്റെ അരികില്‍ പൂഴയോരത്തിന്റെ മണ്ണ് ഇടിഞ്ഞ് റോഡിന് നാശനഷ്ടവും ഗുരുതരമായ അപകടാവസ്ഥയും ഉണ്ടായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇതിന് പരിഹാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

5432

പാലക്കാട് ജില്ലാ നവീകരണ പദ്ധതി

ശ്രീമതി കെ.എസ്. സലീഖ

() പാലക്കാട് ജില്ലാ നവീകരണ പദ്ധതികള്‍ക്ക് എത്ര കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത് ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത ഫണ്ട് ഉപയോഗിച്ച് ഷൊര്‍ണ്ണൂര്‍ മണ്ഡലത്തില്‍ എന്തെല്ലാം പ്രവൃത്തികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(സി) ഇവ നടപ്പിലാക്കുവാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

5433

നദികള്‍ക്ക് കുറുകെ നടപ്പാലങ്ങള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ പദ്ധതികള്‍

ശ്രീ. ജി. എസ്. ജയലാല്‍

() കടത്ത് വഞ്ചികള്‍ ഉപയോഗിച്ച് നിലവില്‍ യാത്രചെയ്യുന്നതും, അപകടം വരാന്‍ സാദ്ധ്യതയുള്ളതുമായ സ്ഥലങ്ങളില്‍ നദികള്‍ക്ക് കുറുകെ നടപ്പാലങ്ങള്‍ നിര്‍മ്മിച്ച് നല്‍കുവാന്‍ ഉതകുന്ന ഏതെങ്കിലും പദ്ധതികള്‍ കേന്ദ്ര/സംസ്ഥാന ഫണ്ട് ഉപയോഗിച്ച് റവന്യു വകുപ്പ് നടപ്പിലാക്കുന്നുണ്ടോ ;

(ബി) വിശദാംശം അറിയിക്കുമോ ?

5434

റിവര്‍ മാനേജ്മെന്റ്

ശ്രീമതി പി. അയിഷാ പോറ്റി

() കൊല്ലം ജില്ലയില്‍ റിവര്‍ മാനേജ്മെന്റ് ഫണ്ട് കമ്മിറ്റി രൂപീകരിച്ചത് എന്നാണ്;

(ബി) റിവര്‍ മാനേജ്മെന്റ് ഫണ്ടില്‍ ഉള്‍പ്പെടുത്തി കൊല്ലം ജില്ലയില്‍ നടത്തുന്ന പ്രവൃത്തികള്‍ എന്തെല്ലാമാണ്;

(സി) ഓരോ പ്രവര്‍ത്തിയുടേയും അടങ്കല്‍ തുകയുടെയും നാളിതുവരെ ചെലവഴിക്കപ്പെട്ട തുകയുടെയും വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

5435

ബി.ടി.ആര്‍ രജിസ്റര്‍

ശ്രീ. എം.പി. വിന്‍സെന്റ്

() വസ്തുവിന്റെ ഇപ്പോഴത്തെ അവസ്ഥ അവലംബമാക്കി ബി.ടി.ആര്‍ രജിസ്റര്‍ പരിഷ്കരിക്കുമോ ;

(ബി) ഇതിനായി ഏതെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ?

5436

തൃശ്ശൂര്‍ ജില്ലയില്‍ വില്ലേജ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിന് നടപടി

ശ്രീമതി ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയില്‍ ഏതെല്ലാം വില്ലേജ് ഓഫീസുകള്‍ കമ്പ്യൂട്ടര്‍ വല്‍ക്കരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത വില്ലേജ് ഓഫീസുകളില്‍ നിന്ന് ഏതെല്ലാം സേവനങ്ങളാണ് കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്ക് ലഭിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) തൃശ്ശൂര്‍ ജില്ലയിലെ മുഴുവന്‍ വില്ലേജുകളും കമ്പ്യൂട്ടര്‍ വല്‍ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5437

കൊയിലാണ്ടി മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളില്‍ കമ്പ്യൂട്ടര്‍വല്‍ക്കരണം

ശ്രീ. കെ.ദാസന്‍

() കൊയിലാണ്ടി മണ്ഡലത്തിലെ വില്ലേജ് ഓഫീസുകളില്‍ കംപ്യൂട്ടര്‍ വല്‍ക്കരണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; കംപ്യൂട്ടര്‍ ഏര്‍പ്പെടുത്തുന്നതിന് എന്തെങ്കിലും ഫണ്ട് ലഭ്യമാണോ എന്ന് വ്യക്തമാക്കാമോ;

(ബി) കൊയിലാണ്ടി മണ്ഡലത്തില്‍പ്പെട്ട വില്ലേജ് ഓഫീസുകളുടെ പട്ടിക ലഭ്യമാക്കുമോ?

5438

ചെര്‍പ്പുളശ്ശേരി വില്ലേജിന്റെ വിഭജനം

ശ്രീമതി കെ.എസ്. സലീഖ

() ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി വില്ലേജിന്റെ അധികാര പരിധി വളരെ കൂടുതലായതുകാരണം ആ പ്രദേശത്തെ ജനങ്ങള്‍ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുന്നതിന് പ്രസ്തുത വില്ലേജിനെ രണ്ടായി വിഭജിക്കുന്ന കാര്യം അനുഭാവപൂര്‍വ്വം പരിഗണിക്കുമോ;

(സി) എങ്കില്‍ ഇതിന്റെ തുടര്‍നടപടികള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമാക്കാമോ?

5439

പുതിയ ജില്ലകളും താലൂക്കുകളും വില്ലേജുകളും രൂപീകരിക്കുന്നതിന് നടപടി

ശ്രീ. കെ.എന്‍.. ഖാദര്‍

() പുതിയ ജില്ലകളും, താലൂക്കുകളും, വില്ലേജുകളും രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) മലപ്പുറം ജില്ല വിഭജിച്ച്, തിരൂര്‍ കേന്ദ്രമാക്കി ഒരു പുതിയ ജില്ല രൂപീകരിക്കുവാന്‍ നീക്കമുണ്ടോ ;

(സി) പള്ളിക്കല്‍ വില്ലേജ് വിഭജിച്ച്, കരിപ്പൂര്‍ കേന്ദ്രമാക്കി പുതിയ വില്ലേജ് രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5440

വില്ലേജ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം വില്ലേജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്തി ഉത്തരവിറക്കിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ;

(ബി) കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ട് വില്ലേജ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയം സംബന്ധിച്ച് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത വില്ലേജ് അതിര്‍ത്തി പുനര്‍നിര്‍ണ്ണയം നടത്തി ഉത്തരവിറക്കുന്നതിന് കാലതാമസം നേരിടുന്നതിന് കാരണമെന്തെന്ന് വ്യക്തമാക്കുമോ;

(ഡി) വില്ലേജ് അതിര്‍ത്തി നിര്‍ണ്ണയ നടപടികള്‍ എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും വ്യക്തമാക്കുമോ?

5441

കൊല്ലം താലൂക്ക് വിഭജനം

ശ്രീ. ജി.എസ്. ജയലാല്‍

() കേരളത്തില്‍ ഏതെങ്കിലും താലൂക്കുകള്‍ വിഭജിച്ച് പുതിയ താലൂക്കുകള്‍ക്ക് രൂപം നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) കൊല്ലം താലൂക്ക് വിഭജിച്ച് ചാത്തന്നൂര്‍ താലൂക്ക് രൂപീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5442

താലൂക്കുകളും വില്ലേജുകളും വിഭജിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

() കേരളത്തില്‍ താലൂക്കുകളും വില്ലേജുകളും വിഭജിക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം പുതിയ താലൂക്കുകളും വില്ലേജുകളുമാണ് വിഭജിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്;

(സി) കൂടുതല്‍ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിലെ ഏറനാട് പെരിന്തല്‍മണ്ണ താലൂക്കുകളെ വിഭജിച്ച് മലപ്പുറം ആസ്ഥാനമായി പുതിയ താലൂക്ക് രൂപീകരിക്കുമോ?

5443

പുതിയ വില്ലേജ് ഓഫീസുകള്‍

ശ്രീ. എം. ഉമ്മര്‍

() വലിയ വില്ലേജുകള്‍ വിഭജിച്ച് പുതിയ വില്ലേജ് ഓഫീസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ ഏറനാട് താലൂക്കിലെ ഏതെല്ലാം വില്ലേജുകളാണ് പ്രസ്തുത പട്ടികയിലുളളത് എന്ന് വ്യക്തമാക്കുമോ ?

5444

മേഞ്ഞാണ്യം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയിലെ മേഞ്ഞാണ്യം വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ പുതിയ കെട്ടിടത്തിലേക്ക് വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനം മാറ്റുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(സി) ഓഫീസ് പ്രവര്‍ത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുന്നതിന് തടസ്സങ്ങള്‍ നിലവിലുണ്ടോ;

(ഡി) പുതിയ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തനം എപ്പോള്‍ ആരംഭിക്കുമെന്ന് വെളിപ്പെടുത്തുമോ ?

5445

വില്ലേജ് ഓഫീസുകളുടെ പുതുക്കിപ്പണി

ശ്രീ. .റ്റി. ജോര്‍ജ്

() നെയ്യാറ്റിന്‍കര താലൂക്കില്‍ എത്ര വില്ലേജ് ഓഫീസുകള്‍ പുതുക്കിപ്പണിയുന്നതിന് 2011-12 വര്‍ഷത്തെ ബഡ്ജറ്റില്‍ തുക വകകൊളളിച്ചിട്ടുണ്ട്;

(ബി) അവയില്‍ എത്ര വില്ലേജ് ഓഫീസുകള്‍ പുതുക്കിപ്പണിയുന്നതിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്;

(സി) പാറശ്ശാല മണ്ഡലത്തില്‍ ഉള്‍പ്പെട്ടുവരുന്ന വില്ലേജ് ഓഫീസുകള്‍ക്ക് പുതിയ കെട്ടിട നിര്‍മ്മാണ പ്രവൃത്തികള്‍ ഏത് ഘട്ടത്തിലാണെന്ന് അറിയിക്കുമോ ?

5446

നേമം നിയമസഭാ നിയോജകമണ്ഡലത്തിലെ വില്ലേജാഫീസുകളുടെ വിശദവിവരം

ശ്രീ. വി. ശിവന്‍കുട്ടി

() നേമം നിയമസഭാ നിയോജകമണ്ഡലത്തില്‍ എത്ര റവന്യൂ  വില്ലേജുകളാണ് ഉള്ളത് ;

(ബി) അവ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ .

(സി) പ്രസ്തുത വില്ലേജാഫീസുകളിലെ വില്ലേജ് ഓഫീസര്‍മാരുടെ പേര്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഓഫീസ് ഫോണ്‍ നമ്പര്‍ എന്നിവ ലഭ്യമാക്കുമോ ?

5447

വയനാട് ജില്ലയിലെ യു.ഡി.സി / വില്ലേജ് ആഫീസര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നത്

ശ്രീമതി ജമീലാ പ്രകാശം

() വയനാട് ജില്ലയില്‍ യു.ഡി.സി., വില്ലേജ് ആഫീസര്‍ തസ്തികകളില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്;

(ബി) ജില്ലയിലെ വില്ലേജ് അസിസ്റന്റ് തസ്തികയിലെ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചോ; ലിസ്റ് മേശപ്പുറത്തുവയ്ക്കുമോ;

(സി) ജില്ലയിലെ യു.ഡി.സി., വില്ലേജ് ആഫീസര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

5448

താലൂക്ക് ആശുപത്രിയിലെ ക്ളാര്‍ക്കുമാരുടെ സ്ഥലംമാറ്റം

ശ്രീ. പി. തിലോത്തമന്‍

() താലൂക്ക് ഓഫീസില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് സംബന്ധിച്ച ഫയലുകള്‍ കൈകാര്യം ചെയ്യുന്ന സീറ്റിലെ മുന്നു വര്‍ഷം പൂര്‍ത്തിയാകാത്ത ക്ളാര്‍ക്കുമാരെ സ്ഥലം മാറ്റരുതെന്നോ സീറ്റ് മാറ്റരുതെന്നോ നിര്‍ദ്ദേശിക്കുന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടുണ്ടോ ;

(ബി) പ്രസ്തുത ഉത്തരവ് പ്രാബല്യത്തിലിരിക്കെ ചേര്‍ത്തല താലൂക്ക് ഓഫീസില്‍ സി.എം.ഡി.ആര്‍.എഫ്. സീറ്റ് കൈകര്യം ചെയ്യുന്ന ക്ളാര്‍ക്കിനെ പ്രസ്തുത ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിപരീതമായി ഈ സര്‍ക്കാരിന്റെ കാലയളവില്‍ മാറ്റിയിട്ടുണ്ടോ എന്നു പറയാമോ ;

(സി) പ്രസ്തുത ക്ളാര്‍ക്ക് പ്രസ്തുത സീറ്റില്‍ എത്ര മാസം ജോലി ചെയ്തു എന്ന് വ്യക്തമാക്കാമോ ; പ്രസ്തുത വ്യക്തിയെ സീറ്റില്‍ നിന്നും മാറ്റി ഉത്തരവിറക്കിയത് ആരാണെന്നു പറയാമോ ;

(ഡി) സര്‍ക്കാര്‍ ഉത്തരവിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഇപ്രകാരം ക്ളാര്‍ക്കിനെ മാറ്റി ഉത്തരവിറക്കിയ ഓഫീസ് മേധാവിക്കെതിരെ നടപടി സ്വീകരിക്കുമോ ?

5449

രാജേഷ് കുമാറിന്റെ ചികിത്സാ ചെലവുകള്‍ റീഇംബേഴ്സ് ചെയ്ത് ലഭിക്കാത്തത് സംബന്ധിച്ച്

ശ്രീ. പി. സി. വിഷ്ണുനാഥ്

() ചെങ്ങന്നൂര്‍ താലൂക്ക് ആഫീസില്‍ പ്യൂണായി ജോലി നോക്കി വരുന്ന ശ്രീ. രാജേഷ്കുമാറിന്റെ ചികിത്സാ ചെലവുകള്‍ റീഇംബേഴ്സ് ചെയ്യുന്നതിന് വേണ്ടി സമര്‍പ്പിച്ച അപേക്ഷയിന്‍മേല്‍ നാളിതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) പ്രസ്തുത തുക എന്നത്തേയ്ക്ക് ലഭിക്കും എന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത ഫയലുകള്‍ ഏത് ഓഫീസില്‍ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് വിശദമാക്കുമോ :

5450

ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ നടപടി

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ തൃപ്രങ്ങോട് വില്ലേജില്‍ പറപ്പേരി പ്രദേശത്ത് റേഷന്‍കാര്‍ഡും, തിരിച്ചറിയല്‍ കാര്‍ഡുമുള്ള 20 ഓളം പട്ടികജാതി-കുറുവ സമുദായത്തില്‍പ്പെട്ട കുടുംബങ്ങള്‍ താമസിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) എങ്കില്‍ ഇവര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പല വില്ലേജ് ഓഫീസുകളേയും സമീപിക്കേണ്ട അവസ്ഥയുണ്ടെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത ബുദ്ധിമുട്ട് ഒഴിവാക്കാന്‍ തൃപ്രങ്ങോട് വില്ലേജില്‍ നിന്ന് തന്നെ ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുവാനുള്ള ശുപാര്‍ശ നല്‍കാന്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കി സര്‍ക്കാര്‍ ഉത്തരവാക്കുന്ന കാര്യം പരിഗണിക്കുമോ ; എന്ന് പ്രസ്തുത ഉത്തരവിറക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത് എന്ന് വ്യക്തമാക്കാമോ ?

5451

ജാതി സര്‍ട്ടിഫിക്കറ്റ് വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

() ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ഉത്തരവാദിത്വപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാന്‍ ജാതി-മത സംഘടനകളുടെ സര്‍ട്ടിഫിക്കറ്റുകളും, ശുപാര്‍ശകളും ഹാജരാക്കണമെന്ന് ആവശ്യപ്പെടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇപ്രകാരം ജാതി-മത സംഘടനകളില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകളോ ശുപാര്‍ശകളോ ഹാജരാക്കാത്തതുമൂലം ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയില്ല എന്ന് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി) ഇത്തരം പരാതികളിന്മേല്‍ എന്ത് നടപടികള്‍ കൈക്കൊണ്ടു എന്നകാര്യം വ്യക്തമാക്കുമോ;

(ഡി) ജാതി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് ആവശ്യമായ അന്വേഷണം നടത്തുവാനും പ്രസ്തുത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമുദായ സംഘടനകളുടെ ശുപാര്‍ശയും സാക്ഷ്യപത്രവും ആവശ്യപ്പെടരുതെന്നും റവന്യൂ ഉദ്യോഗസ്ഥരെ അറിയിക്കുന്നതിന് സര്‍ക്കുലര്‍ പുറപ്പെടുവിക്കുമോ?

5452

വസ്തുതര്‍ക്ക പരിഹാര അദാലത്തുകള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് ഭൂമി സംബന്ധമായി നിരവധി കേസ്സുകള്‍ കോടതികളില്‍ എത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ ഫലപ്രദമായി പരിഹരിക്കുന്നതിന് റവന്യൂ വകുപ്പില്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(ബിമാസത്തില്‍ ഒരു ദിവസം വീതം എല്ലാ വില്ലേജ് മേഖലകളിലും വസ്തുതര്‍ക്ക പരിഹാര അദാലത്തുകള്‍ സംഘടിപ്പിക്കുന്ന കാര്യം ആലോചിക്കുമോ;

(സി) എങ്കില്‍ ഇതിനു വേണ്ട നിയമ പരിരക്ഷയും മറ്റും സമ്പാദിക്കുന്നതിനാവശ്യമായനിര്‍ദ്ദേശങ്ങള്‍ സമര്‍ പ്പിക്കുവാന്‍ നിയമവകുപ്പിന്റെ കൂടി സഹകരണം തേടുമോ ?

5453

റവന്യൂ അദാലത്തുകള്‍

ശ്രീ. എം. ഉമ്മര്‍

() റവന്യൂ അദാലത്തുകള്‍ കൂടുതല്‍ നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇക്കാര്യം പരിഗണിക്കുമോ ?

5454

.എല്‍.ഡി.എം. - അസിസ്റന്റ് പ്രൊഫസര്‍ നിയമനം

ശ്രീ. എം. . വാഹീദ്

() ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്റ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റ്-ല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അസിസ്റന്റ് പ്രൊഫസര്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തിയിരുന്നുവോ; എങ്കില്‍ എന്ന് നിയമനം നടത്തി; ആരെയൊക്കെയാണ് നിയമിച്ചതെന്നും അവരുടെ യോഗ്യതകളും വെളിപ്പെടുത്തുമോ;

(ബി) 19.01.2010-ലെ കഘഉങ/565/2010/ഋ വിജ്ഞാപനപ്രകാരം പ്രസ്തുത തസ്തികയിലേക്ക് എത്ര അപേക്ഷ ലഭിച്ചു; ആരില്‍ നിന്നെല്ലാം; അവരുടെ പേരും വിലാസവും യോഗ്യതകളും വിശദമാക്കുമോ;

(സി) പ്രസ്തുത തസ്തികയിലേയ്ക്കുള്ള ഇന്റര്‍വ്യൂ ബോര്‍ഡിലെ അംഗങ്ങള്‍ ആരെല്ലാമായിരുന്നു; അസിസ്റന്റ് പ്രൊഫസര്‍ തസ്തിക താല്‍ക്കാലിക/കരാര്‍ നിയമനമാണോ, സ്ഥിരം നിയമനമാണോ എന്ന് വ്യക്തമാക്കുമോ; കരാര്‍ നിയമനമാണെങ്കില്‍ നിശ്ചിതവേതനത്തിന് പകരം ശമ്പള സ്കെയില്‍ അനുവദിക്കാന്‍ കാരണമെന്ത്;

(ഡി) ഒരു വര്‍ഷക്കരാര്‍ നിയമനങ്ങള്‍ക്ക് 6 മാസകാലാവധി പ്രെബേഷന്‍ നിശ്ചയിച്ചത് നിയമാനുസരണമാണോയെന്ന് വ്യക്തമാക്കുമോ;

() നിയമനം സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു?

5455

ലാന്റ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, എം.. വാഹീദ്

,, പി.സി. വിഷ്ണുനാഥ്

,, അന്‍വര്‍ സാദത്ത്

() കേരള ലാന്റ് ഇന്‍ഫര്‍മേഷന്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഇതിനുകീഴില്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ എന്തെല്ലാമെന്നു വ്യക്തമാക്കുമോ;

(സി) പ്രസ്തുത പദ്ധതിക്കായി എന്തു തുക വകയിരുത്തിയിട്ടുണ്ട്;

(ഡി) മിഷന്റെ കീഴില്‍ വരുന്ന പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്താമോ ?

5456

പട്ടയം ലഭിച്ച ഭൂമിയിലെ തടസ്സങ്ങള്‍

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() 1964 ലെയും 1993 ലെയും നിയമപ്രകാരം ജനകീയ ഗവണ്‍മെന്റുകള്‍ നല്‍കിയ പട്ടയങ്ങളില്‍ പട്ടയക്കാരന് വീടു വയ്ക്കുന്നതിനും കൃഷി ചെയ്യുന്നതിനും പുറമേ മറ്റെന്തെങ്കിലും അവകാശം നല്‍കിയിരുന്നുവോ;

(ബി) ഇപ്രകാരം പട്ടയം ലഭിച്ച ഭൂമിയില്‍ വ്യാപാര സ്ഥാപനങ്ങള്‍, ലോഡ്ജ്, റിസോര്‍ട്ട് എന്നിവ പണിയുന്നതിന് നിയമപ്രകാരം എന്തെങ്കിലും തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത തടസ്സങ്ങള്‍ എങ്ങനെ പരിഹരിക്കാനാണ് ആലോചിക്കുന്നത്; വിശദാംശം നല്‍കുമോ?

5457

ഡാമിന്റെ കാച്ച്മെന്റ് ഏരിയയില്‍ താമസിക്കുന്നവര്‍ക്കു പട്ടയം

ശ്രീ. എം.പി. വിന്‍സെന്റ്

,, പി.സി. വിഷ്ണുനാഥ്

,, പാലോട് രവി

,, അന്‍വര്‍ സാദത്ത്

() കേരളത്തില്‍ ഡാമുകളുടെ കാച്ച്മെന്റ് ഏരിയയില്‍ താമസിക്കുന്ന ആളുകള്‍ പട്ടയമില്ലാതെയും കൈവശരേഖ ഇല്ലാതെയും ബുദ്ധിമുട്ടനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഏതൊക്കെ ജില്ലയില്‍ ഏതൊക്കെ താലൂക്കുകളിലെ പ്രദേശങ്ങളിലാണ് മേല്‍പറഞ്ഞ രീതിയില്‍ പട്ടയവും കൈവശരേഖയും ഇല്ലാതെ ആളുകള്‍ താമസിക്കുന്നത് എന്ന് വ്യക്തമാക്കുമോ ;

(സി) ഇവര്‍ക്ക് പട്ടയം/കൈവശ രേഖ നല്‍കാന്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

5458

പട്ടയ വിതരണം

ശ്രീ. കെ. വി. വിജയദാസ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എത്ര പേര്‍ക്ക് റവന്യൂ ഭൂമിക്ക് പട്ടയം നല്‍കിയിട്ടുണ്ട് ;

(ബി) ഏതെല്ലാം ജില്ലകളില്‍ എത്ര അളവ് ഭൂമിക്ക് ഇപ്രകാരം പട്ടയം നല്‍കിയിട്ടുണ്ട് ;

(സി) ജില്ല തിരിച്ച് ഭൂമി ലഭിച്ചവരുടെ (പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരൊഴികെ) മേല്‍വിലാസവും ഭൂമിയുടെ അളവും ഏതു സാഹചര്യത്തിലാണ് ഓരോരുത്തര്‍ക്കും ഭൂമി നല്‍കിയതെന്നുമുള്ള വിശദീകരണം സഹിതം ലഭ്യമാക്കുമോ ?

5459

ചെങ്ങറ ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥ

ശ്രീ. . ചന്ദ്രശേഖരന്‍

() ചെങ്ങറ ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പ് പ്രകാരം എത്ര കുടുംബങ്ങള്‍ക്കാണ് കാസര്‍ഗോഡ് ജില്ലയില്‍ ഭൂമി നല്‍കിയിട്ടുള്ളത് ;

(ബി) ഏതെല്ലാം പഞ്ചായത്തുകളിലാണ് ഇവര്‍ക്ക് ഭൂമി നല്‍കിയിട്ടുള്ളത്;

(സി) ഇവര്‍ക്ക് നല്‍കിയിട്ടുള്ള ഭൂമിയെക്കുറിച്ച് പ്രസ്തുത കുടുംബങ്ങള്‍ എന്തെങ്കിലും പരാതി ഉന്നയിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

5460

കരിങ്കുളം വില്ലേജില്‍ പട്ടയത്തിന് വേണ്ടി മേല്‍ നടപടി

ശ്രീമതി ജമീലാ പ്രകാശം

() കരിങ്കുളം വില്ലേജില്‍ നിന്ന് പട്ടയത്തിന് വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും അവ ആരുടെയൊക്ക അപേക്ഷകളാണെന്നും വ്യക്തമാക്കുമോ;

(ബി) പ്രസ്തുത അപേക്ഷകളില്‍ ഓരോന്നിനും മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും പ്രസ്തുത അപേക്ഷകര്‍ക്ക് എന്ന് പട്ടയം നല്കുമെന്നും വ്യക്തമാക്കുമോ?

5461

കോട്ടുകാല്‍ വില്ലേജില്‍ നിന്ന് പട്ടയത്തിന് നടപടി

ശ്രീമതി ജമീലാ പ്രകാശം

() കോട്ടുകാല്‍ വില്ലേജില്‍ നിന്ന് പട്ടയത്തിന് വേണ്ടി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അവ ആരുടെയൊക്കെ അപേക്ഷകളാണ്; വ്യക്തമാക്കാമോ;

(ബി) പ്രസ്തുത അപേക്ഷകളില്‍ ഓരോന്നിനും മേല്‍ എന്ത് നടപടി സ്വീകരിച്ചു; പ്രസ്തുത അപേക്ഷകര്‍ക്ക് എന്ന് പട്ടയം നല്കുമെന്ന് വ്യക്തമാക്കുമോ?

5462

ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിലെ പട്ടയ വിതരണം

ശ്രീ. ജി.എസ്. ജയലാല്‍

() കൊല്ലം താലൂക്കിലെ ചാത്തന്നൂര്‍ നിയോജകമണ്ഡലത്തിന്റെ പരിധിയില്‍പ്പെട്ട എത്ര പേര്‍ പട്ടയം, കൈവശരേഖ എന്നിവക്കായി അപേക്ഷ നല്‍കിയിരുന്നു; ഇതില്‍ അര്‍ഹതപ്പെട്ട എത്ര അപേക്ഷകര്‍ ഉണ്ട്; അവരുടെ പേരും വിലാസവും അറിയിക്കുമോ;

(ബി) പ്രസ്തുത അപേക്ഷകര്‍ക്ക് പട്ടയം, കൈവശരേഖ എന്നിവ നല്‍കുന്നതിനുളള നടപടിയുടെ പുരോഗതി അറിയിക്കുമോ?

5463

കോഴിക്കോട് താലൂക്കില്‍ തീരദേശ മേഖലയിലെ പട്ടയ വിതരണം

ശ്രീ. . പ്രദീപ്കുമാര്‍

() കോഴിക്കോട് താലൂക്കില്‍ തീരദേശ മേഖലയില്‍ നിന്നും പട്ടയം ലഭിക്കുന്നതിനായി എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; അവരുടെ പേരും മേല്‍വിലാസവും ലഭ്യമാക്കുമോ;

(ബി) പ്രസ്തുത അപേക്ഷകളിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

5464

കല്ലിയൂര്‍ വില്ലേജിലെ കണ്ടുകൃഷി ഭൂമി

ശ്രീ. റോഷി അഗസ്റിന്‍

() തിരുവനന്തപുരം ജില്ലയില്‍ കല്ലിയൂര്‍ വില്ലേജിലെ കണ്ടുകൃഷി ഭൂമി പതിവ് സംബന്ധിച്ച് വെങ്ങാനൂര്‍ നെല്ലിവിള, ജെ.എസ്.ഭവനില്‍ ശ്രീമതി പ്രീത സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത അപേക്ഷയില്‍ നടപടിയെടുക്കാന്‍ റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നാണ് ലാന്റ് ബോര്‍ഡ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയത്;

(സി) പ്രസ്തുത നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാളിതുവരെ എന്തെല്ലാം നടപടികളെടുത്തു;

(ഡി) പ്രസ്തുത നിര്‍ദ്ദേശപ്രകാരം അപേക്ഷകയ്ക്ക് പട്ടയം നല്‍കുന്നതിന് നിയമ തടസ്സം എന്തെങ്കിലും നിലവിലുണ്ടോ; വ്യക്തമാക്കുമോ;

() അപേക്ഷകയ്ക്ക് എന്ന് പട്ടയം നല്‍കാന്‍ സാധിക്കുമെന്ന് അറിയിക്കുമോ?

5465

കേരള ഭൂപരിഷ്കരണ ചട്ടങ്ങള്‍

ശ്രീ. എം. ഹംസ

() കേരള ഭൂപരിഷ്കരണ (സീലിംഗ്) ചട്ടങ്ങള്‍ പ്രകാരം പതിച്ചു കിട്ടിയ ഭൂമി കൈമാറ്റം ചെയ്യുന്നതിനായി നിലവിലെ വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ;

(ബി) മിച്ചഭൂമി പതിവുകളുടെ കൈമാറ്റ കാലയളവ് നിലവില്‍ എത്ര വര്‍ഷമായാണ് നിശ്ചയിച്ചിരിക്കുന്നത്; കൈമാറ്റം ചെയ്യാനുളള കാലാവധി ദീര്‍ഘിപ്പിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ എന്തു തീരുമാനമാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(സി) മിച്ചഭൂമിയായി ലഭിച്ച ഭൂമി കൈമാറ്റ നിരോധന കാലയളവില്‍ നടന്ന കൈമാറ്റങ്ങള്‍ സാധൂകരിക്കുവാന്‍ ആലോചിക്കുന്നുണ്ടോ; വിശദാംശം ലഭ്യമാക്കാമോ;

(ഡി) മിച്ചഭൂമി കൈമാറ്റങ്ങള്‍ സാധൂകരിക്കുന്നതിനായി ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തില്‍ എത്ര പേരുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; ആരെല്ലാം; വിശദാംശം ലഭ്യമാക്കാമോ;

() പ്രസ്തുക കൈമാറ്റങ്ങള്‍ സാധൂകരണം നടത്തി ഭൂനികുതി ഉള്‍പ്പെടെയുളളവ സ്വീകരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കാമോ?

5466

മിച്ചഭൂമി കൈമാറ്റങ്ങള്‍ തടയുന്നതിന് നടപടി

ശ്രീ. വി. പി. സജീന്ദ്രന്‍

,, പി. . മാധവന്‍

,, . സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

() സംസ്ഥാനത്ത് മിച്ചഭൂമിയായി നല്‍കിയ കായല്‍ നിലങ്ങള്‍ ഭൂമാഫിയ കൈയ്യടക്കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

(ബി) എങ്കില്‍ ഇത്തരം കൈമാറ്റങ്ങള്‍ ഗൌരവമായി പരിശോധിക്കാന്‍ തയ്യാറാകുമോ;

(സി) ഇത്തരം കൈമാറ്റങ്ങളെ നേരിടുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

5467

ആറളത്തെ ആദിവാസി ഭൂമി

ശ്രീ. കെ. കെ. നാരായണന്‍

,, ജെയിംസ് മാത്യു

,, കെ. വി. വിജയദാസ്

ശ്രീമതി കെ. കെ. ലതിക

() ആറളത്ത് ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി ആദിവാസികളല്ലാത്തവര്‍ കൈവശപ്പെടുത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചു?

5468

മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം. . ബേബി

,, ബി. ഡി. ദേവസ്സി

,, സാജു പോള്‍

,, കെ. സുരേഷ് കുറുപ്പ്

() മൂന്നാറിലെ ഭൂമി സംബന്ധമായ കേസ്സുകളുടെ പരിഗണനയ്ക്ക് രൂപീകരിക്കപ്പെട്ട മൂന്നാര്‍ ട്രൈബ്യൂണലിന്റെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോ;

(ബി) പ്രവര്‍ത്തിക്കാനാവശ്യമായ ജീവനക്കാരുള്‍പ്പെടെയുള്ള സൌകര്യങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ;

(സി) ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് ഇനിയും കേസുകള്‍ വിടേണ്ടതായിട്ടുണ്ടോ?

5469

മൂന്നാറിലെ ഭൂമി കയ്യേറ്റം

ശ്രീ. എസ്. രാജേന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

,, രാജു എബ്രഹാം

,, ബി. ഡി. ദേവസ്സി

() മൂന്നാറിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ നേരത്തേ കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുമോ;

(ബി) അക്കാര്യത്തില്‍ സര്‍ക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാക്കാമോ;

(സി) മൂന്നാറില്‍ കയ്യേറ്റ ഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാതെ ഏറ്റെടുത്ത് സംരക്ഷിക്കുമെന്ന് ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഏത് നിയമത്തിന്റെ / ചട്ടത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കുമോ ?

5470

കോടതി സ്റേ നീക്കുന്നതിന് നടപടി

ശ്രീ.വി. ചെന്താമരാക്ഷന്‍

() റവന്യൂ രേഖയിലുള്ള ഗ്രാമീണ റോഡുകള്‍ കൈയ്യേറി കൈവശം വയ്ക്കുകയും, കോടതിയില്‍ സ്റേ കൊടുത്ത് റോഡു പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരത്തില്‍ കോടതി സ്റേ നീക്കുന്നതിനും, കയ്യേറിയ സ്ഥലം തിരിച്ചുപിടിക്കുന്നതിനുമായി സര്‍ക്കാര്‍ തലത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നത് എന്ന് വിശദമാക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.