UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5565

പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി നടപ്പിലാക്കുന്ന പദ്ധതികള്‍

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

() സംസ്ഥാന പിന്നോക്ക വികസന കോര്‍പ്പറേഷന്‍ നടപ്പാക്കിവരുന്ന പദ്ധതികള്‍ വിശദമാക്കാമോ ;

(ബി) സ്വയം തൊഴില്‍ കണ്ടെത്തുന്നതിനുള്ള പദ്ധതികള്‍ക്ക് വായ്പ നല്‍കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ;

(സി) കോര്‍പ്പറേഷന്‍ വഴി വിദ്യാഭ്യാസ വായ്പ അനുവദിക്കുന്നതിനുള്ള മാനദണ്ദങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ഡി) പിന്നോക്ക വികസന കോര്‍പ്പറേഷന്‍ വഴി എന്തെല്ലാം പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

5566

പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ വികസന പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() സംസ്ഥാന പട്ടികജാതിക്ഷേമ വകുപ്പിന് നേരിട്ട് പദ്ധതികള്‍ സമര്‍പ്പിക്കാമോ ;

(ബി) പട്ടികജാതിക്കാര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങളില്‍ അടിസ്ഥാന സൌകര്യവികസനത്തിന് വേണ്ടിയെന്നു വ്യക്തമാക്കുമോ; പദ്ധതികള്‍ സമര്‍പ്പിച്ചാല്‍ അംഗീകാരം നല്‍കുമോ ;

(സി) വകുപ്പിന്റെ കീഴിലുള്ള വിവിധ സെക്ടറുകള്‍ക്ക് 2011-12 വര്‍ഷത്തില്‍ ആകെ എത്ര തുക വീതമാണ് നീക്കിവെച്ചിട്ടുള്ളത് ;

(ഡി) പട്ടികജാതി സംവരണ മണ്ഡലങ്ങളില്‍ വിവിധ വികസന പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ?

5567

പട്ടികജാതി - പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ വായ്പകള്‍

ശ്രീ. ജി. സുധാകരന്‍

() പട്ടികജാതി - പിന്നോക്ക സമുദായ അംഗങ്ങള്‍ സഹകരണസ്ഥാപനങ്ങളില്‍ നിന്നും പിന്നോക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും എടുത്തിട്ടുള്ള വായ്പകളില്‍ 25,000 രൂപ വരെയുള്ളവ എഴുതിത്തള്ളുന്നതിനും, അതിനു മുകളിലുള്ള വായ്പകള്‍ പലിശ ഒഴിവാക്കി ഗഡുക്കളായി അടയ്ക്കുന്നതിനും അനുമതി നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ഇതു സംബന്ധിച്ച് എന്ത് ആശ്വാസ പദ്ധതിയാണ് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ ?

5568

വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്ന പദ്ധതി

ശ്രീ. കെ. അജിത്

() പട്ടികജാതി വിഭാഗക്കാരുടെ വായ്പകള്‍ എഴുതിത്തള്ളുവാന്‍ മുന്‍ഗവണ്‍മെന്റ് ആവിഷ്ക്കരിച്ച പദ്ധതി ഇപ്പോഴും നിലവിലുണ്ടോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം വിവിധ ബാങ്കുകളില്‍ നിന്നെടുത്ത വായ്പാതുകയും പലിശയും പിഴപ്പലിശയും എഴുതി തള്ളുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(സി) ഈ പദ്ധതിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

5569

നാട്ടികയിലെ പട്ടികജാതി കോളനികളിലെ വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() നാട്ടിക മണ്ഡലത്തില്‍ എത്ര പട്ടികജാതി കോളനികളുണ്ടെന്നും ഓരോന്നിന്റെയും വിശദാംശങ്ങളും ലഭ്യമാക്കുമോ;

(ബി) 2010-2011 വര്‍ഷത്തില്‍ പ്രസ്തുത കോളനികളില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5570

എസ്.സി.എസ്. റ്റി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതി

ശ്രീ. ബി.സത്യന്‍

() എസ്.സി.എസ്.റ്റി വിഭാഗത്തില്‍പ്പെട്ട സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;പ്രസ്തുത പദ്ധതി പ്രകാരം ഏത് ക്ളാസ്സില്‍ വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സൈക്കിള്‍ നല്‍കുന്നത്; ഏതു വകുപ്പാണ് ഇതിനു നേതൃത്വം നല്‍കുന്നത്;

(ബി) ഈ പദ്ധതിയില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല എന്താണ്; പ്രസ്തുത പദ്ധതി എന്നാണ് നിലവില്‍ വന്നത്; വിശദമാക്കാമോ?

5571

പോസ്റ്മെട്രിക് ഹോസ്റല്‍ നിര്‍മ്മാണവും നവീകരണവും

ശ്രീ.മുല്ലക്കര രത്നാകരന്‍

() പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ് മെട്രിക് ഹോസ്റലുകള്‍ വേണ്ടത്ര ഇല്ലാ എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) എങ്കില്‍ കൂടുതല്‍ ഹോസ്റലുകള്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) നിലവിലുള്ള സൌകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ഡി) എത്ര പോസ്റ് മെട്രിക് ഹോസ്റലുകളാണു നിലവിലുള്ളത് എന്ന് വ്യക്താക്കുമോ?

5572

കോട്ടത്തറ-പട്ടികജാതിക്കാര്‍ക്കായയുള്ള ഐ.ടി.സി.

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി കോട്ടത്തറയിലെ, പട്ടികജാതിക്കാര്‍ക്കായുള്ള ഐ.ടി.സി. യില്‍ ആവശ്യമായ സൌകര്യങ്ങള്‍ ഇല്ലാ എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത സ്ഥാപനത്തില്‍ കൂടുതല്‍ കോഴ്സുകള്‍/ട്രേഡുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) നിലവില്‍ ഇലക്ട്രീഷ്യന്‍ കോഴ്സ് മാത്രമുള്ള ഇവിടെ സിവില്‍, ഓട്ടോമൊബൈല്‍, പ്ളംബര്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് തുടങ്ങിയ കോഴ്സുകള്‍ അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

5573

നീലേശ്വരം - ചെറുവത്തൂര്‍ ഐ.ടി.സി കള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം, ചെറുവത്തൂര്‍ ഐ.ടി.സി കളില്‍ കൂടുതല്‍  കോഴ്സുകള്‍ അനുവദിച്ച് പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

5574

ചേലക്കര, വരവൂര്‍ ഐ.റ്റി.സി.യുടെ നിര്‍മ്മാണം

ശ്രീ. കെ. രാധാകൃഷ്ണന്‍

() ചേലക്കര മണ്ഡലത്തിലെ വരവൂര്‍ ഐ.റ്റി.സി.യുടെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നാണ് ഭരണാനുമതി നല്‍കിയതെന്നും അനുവദിച്ച തുക എത്രയാണെന്നും വ്യക്തമാക്കുമോ;

(ബി) .റ്റി.സി.യുടെ കെട്ടിടങ്ങളുടെയും മറ്റടിസ്ഥാന സൌകര്യങ്ങളുടെയും നിര്‍മ്മാണത്തിന് ഏത് ഏജന്‍സിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് അറിയിക്കുമോ;

(സി) പ്രസ്തുത നിര്‍മ്മാണ പ്രവൃത്തികള്‍ ഏതുഘട്ടത്തിലാണ് ;

(ഡി) നിര്‍മ്മാണം ആരംഭിക്കുവാന്‍ കാലതാമസമുണ്ടായിട്ടുണ്ടെങ്കില്‍ അതിനുള്ള കാരണങ്ങള്‍ വ്യക്തമാക്കാമോ;

() നിലവില്‍ താല്‍ക്കാലിക കെട്ടിടത്തില്‍ സ്ഥാപനം പ്രവര്‍ത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സമയബന്ധിതമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5575

ഷെമിം റാവുത്തറിന്റെ അപേക്ഷ

ശ്രീ. പി. സി. വിഷ്ണുനാഥ്

() കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിക്കുന്നതിന് വേണ്ടിയുള്ള പഠനാവശ്യത്തിന് പോസ്റ് മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിനായി ചെങ്ങന്നൂര്‍ വെണ്‍മണി പുന്തല, മണ്ണില്‍ അയ്യത്തി ഷെമിം റാവുത്തര്‍ സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്‍മേല്‍ നാളിതുവരെ എന്തു നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സ്കോളര്‍ഷിപ്പ് എന്ന് ലഭിക്കുമെന്ന് വ്യക്തമാക്കുമോ ?

5576

ആഭ്യന്തര ടൂറിസം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() ആഭ്യന്തര ടൂറിസം പ്രോല്‍സാഹിപ്പിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ;

(ബി) ടൂറിസ്റുകളായി എത്തുന്ന സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് നിലവിലള്ളതെന്നും അതു മെച്ചപ്പെടുത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്നും വെളിപ്പെടുത്താമോ ?

5577

ടൂറിസം മേകലയിലെ പുരോഗതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ആഗോള ടൂറിസം വളര്‍ച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം പിന്നോക്കമാണെന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കഴിഞ്ഞ വര്‍ഷം സ്വദേശികളും വിദേശികളുമായി എത്ര ടൂറിസ്റുകള്‍ സംസ്ഥാനം സന്ദര്‍ശിക്കുകയുണ്ടായി ; വിശദാംശങ്ങള്‍ നല്‍കുമോ ;

(സി) അതു വഴി യഥാക്രമം ലഭിച്ച വരുമാനം എത്രയെന്ന് വ്യക്തമാക്കുമോ ;

(ഡി) ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാനസൌകര്യമില്ലായ്മയും തുടരെയുള്ള ഹര്‍ത്താലുകളും ഈ മേഖലയ്ക്ക് തിരിച്ചടിയാകുന്നുണ്ടോ ;

() എങ്കില്‍ ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും ; വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ?

5578

ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകളുടെ പ്രവര്‍ത്തനം

ശ്രീ.എം. വി. ശ്രേയാംസ് കുമാര്‍

() ജില്ലാ ടൂറിസം പ്രമേഷന്‍ കൌണ്‍സിലുകളിലൂടെയുള്ള പദ്ധതികള്‍ക്കായി നടപ്പു വര്‍ഷത്തെ ബഡ്ജറ്റ് വിഹിതം എത്രയെന്ന് വ്യക്തമാക്കാമോ ;

(ബി) വകയിരുത്തിയ തുകയില്‍ നാളിതുവരെയുള്ള ചെലവ് എത്ര ;

(സി) ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ ?

5579

ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വയനാട് ജില്ലയില്‍ നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ;

(ബി) ഉത്തരവാദിത്ത ടൂറിസത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതി ആവിഷ്കരിച്ചതിനുശേഷം ജില്ലയിലെ ടൂറിസം മേഖലയ്ക്കുണ്ടായ പുരോഗതി വിശദമാക്കുമോ ?

5580

ടൂറിസം വികസനത്തില്‍ പൊതു- സ്വകാര്യ-പഞ്ചായത്ത് പങ്കാളിത്തം

ശ്രീമതി കെ. കെ. ലതിക

() ടൂറിസം വികസനത്തിന് പൊതു - സ്വകാര്യ -പഞ്ചായത്ത് പങ്കാളിത്തം കൊണ്ടുവരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ അതു സംബന്ധമായ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

5581

ബീച്ച് ടൂറിസം പദ്ധതി

ശ്രീ. വി.എസ് സുനില്‍ കുമാര്‍

,, . ചന്ദ്രശേഖരന്‍

,, ചിറ്റയം ഗോപകുമാര്‍

() എത്ര കേന്ദ്രങ്ങളിലാണ് ബീച്ച് ടൂറിസം പദ്ധതികള്‍ നടപ്പാക്കിയിട്ടുള്ളത് ; അവ എവിടെയെല്ലാം ;

(ബി) പ്രസ്തുത കേന്ദ്രങ്ങളില്‍ എന്തെല്ലാം സൌകര്യങ്ങളും കാഴ്ചകളുമാണ് ഒരുക്കിയിട്ടുള്ളതെന്ന് വിശദമാക്കുമോ ;

(സി) പ്രസ്തുത പദ്ധതികള്‍ വിപുലമായി നടപ്പാക്കാന്‍ സാധ്യതയുണ്ടോ ; എങ്കില്‍ എവിടെയെല്ലാം; അതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ?

5582

വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ശുചിത്വം

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, വി.പി. സജീന്ദ്രന്‍

,, പി.. മാധവന്‍

() ജില്ലാ ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകള്‍ ശക്തിപ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) മാലിന്യവിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ശുചിത്വം മെച്ചപ്പെടുത്താനുള്ള പരിപാടികള്‍ക്ക് രൂപം നല്‍കുമോ ;

(സി) അതിനായി കുടുംബശ്രീ, സന്നദ്ധസംഘടനകള്‍, എന്‍.ജി.ഒ കള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തുവാന്‍ നടപടി സ്വീകരിക്കുമോ?

5583

കെ.ടി.ഡി.സി. യെ ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, കെ. ശിവദാസന്‍ നായര്‍

,, എം. . വാഹീദ്

,, പാലോട് രവി

() കെ.ടി.ഡി.സി. യെ ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടു വരുന്നത് ;

(ബി) വിനോദ സഞ്ചാര വികസനത്തിന് ആവശ്യമായ അടിസ്ഥാന പശ്ചാത്തല സൌകര്യം ഒരുക്കുന്നതിന് എന്തെല്ലാം പ്രവൃത്തികളാണ് നടപ്പാക്കിയത് ;

(സി) സംസ്ഥാനത്തിനകത്തും പുറത്തും ഉള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ സജ്ജമാക്കുന്നതിന് പൂതിയ പദ്ധതികള്‍ക്ക് രൂപം നല്‍കുമോ ?

5584

ടൂറിസ്റ് റിസോര്‍ട്ട്സ് (കേരള) ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശലക്ഷ്യങ്ങളും

ശ്രീ. പാലോട് രവി

,, ബെന്നി ബെഹനാന്‍

,, വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

() ടൂറിസ്റ് റിസോര്‍ട്ട്സ് (കേരള) ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങളും ഉദ്ദേശലക്ഷ്യങ്ങളും എന്തെല്ലാമാണ്;

(ബി) സംസ്ഥാനത്തെ വിനോദസഞ്ചാര പ്രോജക്ടുകളുടെ നടത്തിപ്പിനായി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ട്;

(സി) ടൂറിസം വ്യവസായത്തിന് നിക്ഷേപം സുഗമമാക്കുന്നതിനുള്ള പരിപാടികള്‍ക്കായി പുതിയ പദ്ധതികള്‍ തയ്യാറാക്കുമോ?

5585

ബാക്ക് വാട്ടര്‍ ടൂറിസം

ശ്രീ.ചിറ്റയം ഗോപകുമാര്‍

() ബാക്ക്വാട്ടര്‍ ടൂറിസം വകിസനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച 400 കോടി രൂപയുടെ വികസന മാസ്റര്‍ പ്ളാനിന്റെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങള്‍ ഏതൊക്കെയാണ്;

(ബി) ഇതിന്റെ ഒന്നാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പരിപാടികളുടെ വിശദാംശം അറിയിക്കുമോ ;

(സി) ഈ പദ്ധതി പരിസ്ഥിതി സൌഹാര്‍ദ്ദമായി നടപ്പിലാക്കുവാന്‍ തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ വിശദാംശം അറിയിക്കുമോ ?

5586

പൂവാര്‍-കോവളം വിനോദസഞ്ചാര വികസനം

ശ്രീമതി ജമീലാ പ്രകാശം

പൂവാര്‍ മുതല്‍ കോവളം വരെയുള്ള മേഖലയില്‍ വിനോദസഞ്ചാര  ത്തിനായി എത്ര തുകയാണ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ചെലവഴിക്കാന്‍ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

5587

പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് നിര്‍മ്മാണം

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം തൃപ്രങ്ങോട്, ഹനുമാന്‍കാവ്, ഗരുഡന്‍കാവ്, ചമ്രവട്ടം അയ്യപ്പന്‍ എന്നീ ക്ഷേത്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് പില്‍ഗ്രിം ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ ;

(ബി) അതിനു വേണ്ടി പഠനം നടത്താന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

5588

മൂന്നാര്‍ ടൂറിസം മാസ്റര്‍ പ്ളാന്‍

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. പി.കെ. ഗുരുദാസന്‍

,, എസ്. രാജേന്ദ്രന്‍

,, ആര്‍. രാജേഷ്

() മൂന്നാര്‍ ടൂറിസം മാസ്റര്‍ പ്ളാന്‍ വിഭാവനം ചെയ്ത പദ്ധതികള്‍ എന്തെല്ലാമായിരുന്നു ; വിശദമാക്കുമോ ;

(ബി) മാസ്റര്‍ പ്ളാന്‍ നടപ്പിലാക്കുന്നതിനുള്ള തുടര്‍നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(സി) ഏതെല്ലാം പഞ്ചായത്തുകളെയാണ് മാസ്റര്‍ പ്ളാനിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്?

5589

ബേക്കല്‍ പാര്‍ക്ക് നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ പാര്‍ക്ക് ടി.ആര്‍.പി. ഫണ്ടില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നതിനുള്ള പ്രവൃത്തി പൂര്‍ത്തിയായിട്ടുണ്ടോ ;

(ബി) എത്ര ലക്ഷം രൂപയുടെ പ്രവൃത്തിയാണ് ഏറ്റെടുത്ത് നടപ്പിലാക്കിയിട്ടുള്ളത് ;

(സി) പാര്‍ക്കിന്റെ പണി പൂര്‍ത്തിയാക്കി പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുത്തിട്ടുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ എന്ന് തുറന്ന് കൊടുക്കാനാകും എന്ന് അറിയിക്കുമോ ?

5590

കൊച്ചി രാജ്യന്തര മറീന പദ്ധതി

ശ്രീ. .എം. ആരിഫ്

() കൊച്ചിയിലെ ബോള്‍ഗാട്ടി ദ്വീപിനു സമീപം കെ.റ്റി.ഡി.സി യുടെ രാജ്യാന്തര മറീന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ; ഒന്നാംഘട്ട പദ്ധതിയില്‍ സമുദ്രസഞ്ചാരികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(സി) അതിന്റെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുകയാണ് നീക്കിവെച്ചിട്ടുള്ളതെന്നും എന്തെല്ലാം പ്രവര്‍ത്തികളാണിതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അറിയിക്കുമോ ?

5591

വയനാട് ജില്ലാ ടൂറിസം വികസനം

ശ്രീ. സി. മമ്മൂട്ടി

() വയനാട് ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിനോദസഞ്ചാര പദ്ധതികള്‍ ഏതെല്ലാമെന്നു വിശദമാക്കുമോ;

(ബി) ബാണാസുരസാഗര്‍ ഡാമിനോടനുബന്ധിച്ച് വിനോദസഞ്ചാര വികസന പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(സി) എങ്കില്‍ പദ്ധതിയുടെ അടങ്കല്‍ തുകയുള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ എന്തൊക്കെയെന്നു വ്യക്തമാ ക്കുമോ ?

5592

വയനാട് വിനോദസഞ്ചാര വികസന പദ്ധതികള്‍

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() കഴിഞ്ഞ അഞ്ചുവര്‍ഷങ്ങളില്‍ ടൂറിസം മേഖലയിലെ അടിസ്ഥാന സൌകര്യ വികസനത്തിനായി വയനാട് ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് മണ്ഡലം തിരിച്ച് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത ജില്ലയിലെ വിനോദ സഞ്ചാര വികസനത്തിനായി ഈ സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമാണ്;

(സി) ഫാം ടൂറിസം, അഡ്വെഞ്ചര്‍ ടൂറിസം എന്നിവ കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5593

പാലക്കാട് ജില്ലയിലെ വിനോദ സഞ്ചാര വികസന പദ്ധതികള്‍

ശ്രീമതി കെ.എസ്. സലീഖ

() വിനോദസഞ്ചാര വികസനത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) ടൂറിസം വികസനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം കൌണ്‍സിലുകള്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ ?

5594

പാലക്കാട് ജില്ലയിലെ ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

() ഈ വര്‍ഷം ടൂറിസം വികസനത്തിനായി പാലക്കാട് ജില്ലയില്‍ എന്തൊക്കെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്;

(ബി) പ്രസ്തുത പദ്ധതികള്‍ക്കുവേണ്ടി എന്തു തുക ചെലവഴിച്ചു ;

(സി) അടുത്തവര്‍ഷം പാലക്കാട് ജില്ലയില്‍ നടത്താനുദ്ദേശിക്കുന്ന ടൂറിസം വികസന പ്രവര്‍ത്തനങ്ങള്‍ ഏതൊക്കെയാണ് ?

5595

മലപ്പുറം ജില്ലാ ടൂറിസം വികസന പദ്ധതികള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം വിനോദ സഞ്ചാരമേഖലയില്‍ മലപ്പുറം ജില്ലയില്‍ നടപ്പാക്കാന്‍ എന്തെല്ലാം പുതിയ പദ്ധതികളാണ് വിഭാവനം ചെയ്യുന്നതെന്നും അതില്‍ എത്ര എണ്ണത്തിന് തുടക്കമിട്ടുവെന്നും വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5596

മലപ്പുറം കോട്ടക്കുന്ന് ടൂറിസം പദ്ധതി

ശ്രീ. പി. ഉബൈദുള്ള

() മലപ്പുറം കോട്ടക്കുന്ന് ടൂറിസം പദ്ധതി വിപുലീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ എന്തെല്ലാം പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ;

(സി) രണ്ടാംഘട്ട വികസന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടോ ;

(ഡി) കോട്ടക്കുന്നില്‍ ഒരു 'റോപ്- വേ' നിര്‍മ്മിക്കുന്ന കാര്യം പരിഗണിക്കുമോ ;

() കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചു നടപ്പാക്കുമോ ?

5597

കണ്ണൂര്‍ ധര്‍മ്മടം ടൂറിസം പദ്ധതി

ശ്രീ. കെ.കെ. നാരായണന്‍

() ധര്‍മ്മടം തുരുത്തില്‍ എത്രരൂപയുടെ ടൂറിസം പദ്ധതിക്കാണ് ഭരണാനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പ്രവൃത്തി ഏതു ഘട്ടത്തിലാണെന്നതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

5598

അങ്കമാലി മണ്ഡലത്തിലെ ടൂറിസം വികസനം

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി മണ്ഡലത്തിലെ ടൂറിസം വികസനത്തിനായി നടപടികള്‍ സ്വീകരിക്കുമോ;

(ബി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ ?

5599

വീരമലക്കുന്ന് ടൂറിസം പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയ വീരമലക്കുന്ന് ടൂറിസം പദ്ധതിയില്‍ ഏതെല്ലാം പ്രവര്‍ത്തനങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ?

5600

കുറ്റ്യാടി മണ്ഡലത്തിലെ ടൂറിസ്റ് കേന്ദ്രങ്ങള്‍

ശ്രീമതി കെ.കെ. ലതിക

() കുറ്റ്യാടി മണ്ഡലത്തിലെ ടൂറിസ്റ് പ്രാധാന്യമുള്ള സ്ഥലങ്ങള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ ;

(ബി) ടൂറിസം വികസനത്തിന് എന്തെല്ലാം പദ്ധതികളാണ് പ്രസ്തുത സ്ഥലങ്ങളില്‍ നടപ്പാക്കിയിട്ടുള്ളതെന്നും ഇനി എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്നും വ്യക്തമാക്കുമോ?

5601

കനകക്കുന്നു കൊട്ടാരത്തില്‍ സിനിമാ ചിത്രീകരണം

ശ്രീമതി ഗീതാ ഗോപി

() തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ സിനിമാ ചിത്രീകരണം നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇവിടെ വച്ച് സിനിമ ചിത്രീകരിക്കുന്നതിന് അനുമതി നല്‍കാറുണ്ടോ ;

(സി) ഇല്ലെങ്കില്‍ അനുമതിയില്ലാതെ സിനിമാ ചിത്രീകരണം നടത്തിയവര്‍ക്കെതിരെ എന്ത് നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

5602

വൈക്കം മണ്ഡലത്തില്‍ വിനോദസഞ്ചാര മേഖലയില്‍ ചെലവഴിച്ച തുക

ശ്രീ. കെ. അജിത്

() വിനോദസഞ്ചാര മേഖലയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ വൈക്കം മണ്ഡലത്തിന്റെ പരിധിയില്‍ എത്ര തുക ചെലവഴിച്ചു എന്നു വ്യക്തമാക്കുമോ;

(ബി) വൈക്കത്തെ ഒരു പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായി ഉയര്‍ത്തുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ;

(സി) കോട്ടയം ജില്ലയില്‍ ടൂറിസം ഡെസ്റിനേഷന്‍ മാനേജ്മെന്റ് കൌണ്‍സില്‍ സ്ഥാപിക്കുന്നതിന് ഏതൊക്കെ സ്ഥലങ്ങളാണ് പരിഗണിച്ചിട്ടുള്ളത് ?

5603

കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ വിശ്രമകേന്ദ്രം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ പെരിയയില്‍ ടൂറിസം വകുപ്പ് വിശ്രമകേന്ദ്രം പണി കഴിപ്പിച്ചിട്ടുണ്ടോ;

(ബി) ഇത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

(സി) ബേക്കല്‍ ടൂറിസം ഡസ്റിനേഷന്റെ പരിധിയില്‍ വരുന്ന പ്രസ്തുത സ്ഥാപനം ടൂറിസ്റുകളെ ആകര്‍ഷിക്കുന്ന തരത്തില്‍ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.