UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5783

ജനിറ്റിക് എഞ്ചിനീയറിംഗ്

ശ്രീ. പി. ഉബൈദുള്ള

() കാര്‍ഷിക ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിന് ജനിറ്റിക് എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തുമോ;

(ബി) ഇതു സംബന്ധിച്ച് എന്തെങ്കിലും പഠനങ്ങള്‍ സംസ്ഥാന കൃഷി വകുപ്പോ അനുബന്ധ സ്ഥാപനങ്ങളോ മുന്‍കൈ എടുത്ത് നടത്തിയിട്ടുണ്ടോ; വിശദാംശം നല്‍കുമോ;

(സി) കൃഷിക്കനുയോജ്യമല്ലാത്ത ഭൂമി കൃഷിക്കനുയോജ്യമാക്കി മാറ്റുന്നതിനായും പുതിയ വിളകള്‍ വികസിപ്പിക്കുന്നതിനായും ജനിറ്റിക് എഞ്ചിനീയറിംഗ് സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുമോ?

5784

കടാശ്വാസത്തിനുള്ള അപേക്ഷ

ശ്രീ. എം. ചന്ദ്രന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബി.ഡി. ദേവസ്സി

() കടക്കെണിയിലായ കൃഷിക്കാരുടെ കടാശ്വാസത്തിനുള്ള അപേക്ഷ കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഇപ്പോള്‍ സ്വീകരിക്കാതിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ കൃഷിക്കാരുടെ കടാശ്വാസത്തിനുള്ള അപേക്ഷ സ്വീകരിക്കുവാന്‍ കടാശ്വാസ കമ്മീഷന് നിര്‍ദ്ദേശം നല്‍കുമോ ?

5785

12-ാം പഞ്ചവത്സര പദ്ധതിയില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. റ്റി. ബല്‍റാം

,, എം. . വാഹീദ്

() 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയില്‍ കാര്‍ഷിക മേഖല പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമാണ്;

(ബി) കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് തീരുമാനമായിട്ടുണ്ടോ;

(സി) കര്‍ഷകര്‍ക്കുള്ള സബ്സിഡി തുക നേരിട്ട് അവരുടെ ബാങ്ക് അക്കൌണ്ടില്‍ എത്തിക്കുന്ന സംവിധാനം ഉറപ്പാക്കുമോ?

5786

ഉദ്യാനവിളകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, വി. ചെന്താമരാക്ഷന്‍

,, കെ. ദാസന്‍

ശ്രീമതി പി. അയിഷാ പോറ്റി

() ഉദ്യാനവിളകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിഷ്ക്രിയമായിരിക്കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതുമൂലം ഗുണനിലവാരമില്ലാത്ത നടീല്‍ വസ്തുക്കള്‍ മോഹവിലയ്ക്ക് കര്‍ഷകര്‍ക്ക് നല്‍കി വരുന്ന പ്രവണത വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

5787

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പ്രൊപ്പോസലുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേരളത്തിന്റെ കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട സഹായങ്ങള്‍ക്കായി ഏതെല്ലാം പദ്ധതികളുടെ പ്രൊപ്പോസലുകളാണ് കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിച്ചതെന്ന് വെളിപ്പെടുത്താമോ ;

(ബി) ഈ പ്രൊപ്പോസലുകളില്‍ എത്ര കോടി രൂപയുടെ ധനസഹായമാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി) പദ്ധതി നിര്‍വ്വഹണത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം എത്ര കോടി രൂപയാണ് സംസ്ഥാനത്തിന് അനുവദിച്ചതെന്ന് അറിയിക്കാമോ ?

5788

കര്‍ഷിക കടാശ്വാസ കമ്മീഷന്‍

ശ്രീ. രാജു എബ്രഹാം

() കര്‍ഷിക കടാശ്വാസ കമ്മീഷന്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര സിറ്റിംഗുകളാണ് നടത്തിയിട്ടുള്ളത് ; ഇതേവരെ എത്ര അപേക്ഷയാണ് പരിഗണിച്ചതെന്നും എത്ര രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ജില്ല തിരിച്ച് വിശദമാക്കാമോ ;

(ബി) മുന്‍ സര്‍ക്കാരിന്റെ കാലത്ത് കടാശ്വാസ കമ്മീഷന്‍ എത്ര സിറ്റിംഗുകള്‍ നടത്തി ; എത്ര അപേക്ഷകളാണ് കമ്മീഷന്റെ പരിഗണനയ്ക്കായി ഇക്കാലത്ത് ലഭിച്ചത് ; എത്ര അപേക്ഷകളില്‍ നഷ്ടപരിഹാരം നല്‍കിയിട്ടുണ്ട് ; ആകെ ഈ ഇനത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ ?

5789

കര്‍ഷിക കടാശ്വാസ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ള ധനസഹായം 

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

() കര്‍ഷിക കടാശ്വാസ കമ്മീഷന്‍ 2006-07 മുതല്‍ 2010-11 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ എത്ര അവാര്‍ഡുകള്‍ക്ക് ശുപാര്‍ശ ചെയ്തു; ആയതിന്‍ പ്രകാരം കടാശ്വാസമായി എന്തു തുക നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമായിരുന്നു; വ്യക്തമാക്കുമോ;

(ബി) ഇപ്രകാരം കമ്മീഷന്‍ ശുപാര്‍ശ ചെയ്ത അവാര്‍ഡുകള്‍ക്കായി പ്രസ്തുത കാലയളവില്‍ എന്തു തുക അനുവദിച്ചു; വ്യക്തമാക്കുമോ;

(സി) കാര്‍ഷിക കടാശ്വാസ കമ്മീഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ച കേസുകളില്‍ സര്‍ക്കാര്‍ വിഹിതം യഥാസമയം അനുവദിക്കാത്തതുമൂലം കര്‍ഷകരുടെ പണയാധാരം ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് വിട്ടുനല്‍കുന്നില്ലായെന്നതും അവാര്‍ഡ് പ്രഖ്യാപിച്ച തീയതി മുതലുള്ള പലിശയും പിഴ പലിശയും സര്‍ക്കാരിന്റെ വിഹിതം ലഭിക്കുന്നതുവരെയുള്ള കാലയളവുവരെ പ്രസ്തുത ബാങ്കുകള്‍ കണക്കാക്കി വരുന്നതായ സംഗതിയും ഗൌരവമായി കാണുന്നുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

5790

കുട്ടനാടന്‍ പാക്കേജ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() കുട്ടനാടന്‍ പാക്കേജിന്‍കീഴില്‍ ഇതുവരെ നടന്ന പ്രവര്‍ത്തനങ്ങള്‍ ഓഡിറ്റിനു വിധേയമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇല്ലെങ്കില്‍ അപ്രകാരം ചെയ്യുന്നതിനായി നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ നടപ്പാക്കുന്ന ഈ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ക്രിയാത്മകവും കാര്യക്ഷമവുമാക്കുന്നതിന് വകുപ്പുകള്‍ തമ്മിലുളള ഏകോപനം അനിവാര്യമാണെന്ന് കരുതുന്നുണ്ടോ;

(ഡി) എങ്കില്‍ പ്രസ്തുത പ്രവര്‍ത്തനപരിപാടിയില്‍ ഡോ. എം.എസ്. സ്വാമിനാഥന്റെ സാന്നിധ്യം ഉറപ്പുവരുത്തുമോ; വിശദാംശങ്ങള്‍ നല്‍കുമോ?

5791

കുട്ടനാട് പാക്കേജിന്റെ പുതുക്കിയ എസ്റിമേറ്റ്

ശ്രീ. . പി. ജയരാജന്‍

() കുട്ടനാട് പാക്കേജിന്റെ സംസ്ഥാന ഗവണ്‍മെന്റ് തയ്യാറാക്കിയ പുതുക്കിയ എസ്റിമേറ്റ് എന്ത് തുകയുടേതാണെന്ന് അറിയിക്കുമോ;

(ബി) പുതുക്കിയ എസ്റിമേറ്റിന് സംസ്ഥാന ക്യാബിനറ്റ് ഭരണാനുമതി നല്‍കിയത് എന്നാണ്;

(സി) ഇതില്‍ എന്ത് തുകയുടെ പദ്ധതിക്കാണ് കുട്ടനാട് പാക്കേജ് എന്ന പേരില്‍ കേന്ദ്ര ഗവണ്‍മെന്റ് ധനസഹായം നല്‍കുവാന്‍ അംഗീകാരം നല്‍കിയത്;

(ഡി) ഡോ. എം. എസ്. സ്വാമിനാഥന്‍ തയ്യാറാക്കിയ പാക്കേജിലെ ഏതെല്ലാം ഘടകങ്ങള്‍ക്കാണ് കേന്ദ്ര ഗവണ്‍മെന്റ് അംഗീകാരം നല്‍കിയതെന്നും ഓരോ ഘടകത്തിനും എന്ത് തുക വീതം അനുവദിച്ചുവെന്നും വ്യക്തമാക്കുമോ;

() കേന്ദ്ര ഗവണ്‍മെന്റ് അനുവദിച്ച തുകയില്‍ എന്ത് തുക ഇതിനോടകം സംസ്ഥാനത്തിനു ലഭിച്ചു; എന്ത് തുക ചെലവഴിച്ചു;

(എഫ്) സംസ്ഥാന ഗവണ്‍മെന്റ് കുട്ടനാട് പാക്കേജിനായി ഈ സാമ്പത്തിക വര്‍ഷം എന്ത് തുക നീക്കി വച്ചിട്ടുണ്ടെന്നും ഇതിനോടകം എന്ത് തുക ചെലവഴിച്ചുവെന്നും വിശദമാക്കുമോ?

5792

കുട്ടനാട് പാക്കേജ് പ്രോസ്പ്പെരിറ്റി കൌണ്‍സില്‍

ശ്രീ. .പി. ജയരാജന്‍

() കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട പ്രോസ്പ്പെരിറ്റി കൌണ്‍സില്‍ ഏതു ഗവണ്‍മെന്റ് ഉത്തരവു മുഖേനയാണ് രൂപീകരിച്ചതെന്നും അതിന്റെ ഘടന എന്തെന്നും കൌണ്‍സിലിന്റെ ഉത്തരവാദിത്വങ്ങളെന്തെന്നും വ്യക്തമാക്കുമോ;

(ബി) പ്രോസ്പ്പെരിറ്റി കൌണ്‍സില്‍ എത്ര യോഗങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്നും ഓരോ യോഗത്തിലും എടുത്ത തീരുമാനങ്ങള്‍ എന്തെന്നും അറിയിക്കുമോ;

(സി) പാക്കേജിന്റെ അടിസ്ഥാന മാനദണ്ഡങ്ങളില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് പ്രോസ്പെരിറ്റി കൌണ്‍സിലിനു തീരുമാനങ്ങള്‍ എടുക്കുവാന്‍ അധികാരം നല്‍കിയിട്ടുണ്ടോയെന്നും അത്തരത്തില്‍ എന്തെങ്കിലും തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ടോയെന്നും വിശദമാക്കുമോ ?

5793

കുട്ടനാട് പാക്കേജ് - പ്രോജക്ട് രേഖകള്‍

ശ്രീ. .പി. ജയരാജന്‍ 

കുട്ടനാട് പാക്കേജുമായി ബന്ധപ്പെട്ട് സംസ്ഥാന ഗവണ്‍മെന്റ് ഭരണാനുമതി നല്‍കിയതും കേന്ദ്രഗവണ്‍മെന്റിന്റെ അംഗീകാരം ലഭിച്ചതുമായ പ്രോജക്ട് രേഖകള്‍ മുഴുവന്‍ ലഭ്യമാക്കുമോ?

5794

തരിശിട്ടിരിക്കുന്ന കൃഷിഭൂമി

ഡോ. ടി.എം. തോമസ് ഐസക്ക്

ശ്രീ. ബാബു എം.പാലിശ്ശേരി

'' .എം. ആരിഫ്

'' സി. കൃഷ്ണന്‍

() തരിശിട്ടിരിക്കുന്ന കൃഷിഭൂമിയുടെ അളവ് വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ഇതു സംബന്ധമായ വസ്തുതകള്‍ വെളിപ്പെടുത്തുമോ; ഇത് വിശദമായ പഠനത്തിന് വിധേയമാക്കാമോ;

(ബി) കൃഷി ആദായകരമല്ലാത്തതും ചെറുകിട കാര്‍ഷികോല്പാദന സമ്പ്രദായം നേരിടുന്ന കടുത്ത പ്രതിസന്ധിയും ബാങ്ക് വായ്പ ലഭ്യമല്ലാത്തതുമാണിതിന്റെ പ്രമുഖ കാരണങ്ങള്‍ എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ പ്രസ്തുത പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുന്നതിന് നടപ്പാക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ?

5795

തിരുവനന്തപുരം കോര്‍പ്പറേനിലെ കൃഷി അസിസ്റന്റുമാരുടെ നിയമനം

ശ്രീ. കെ. മുരളീധരന്‍

() സംസ്ഥാനത്ത് നഗരപ്രദേശങ്ങളിലും, വീടുകളിലും തരിശുപ്രദേശങ്ങളിലും കൃഷി വ്യാപക മാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഇവിടങ്ങളില്‍ ഉണ്ടാകുന്ന ജൈവമാലിന്യങ്ങള്‍ സംസ്ക്കരിക്കുന്നതിനും എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്; വിശദവിവരങ്ങള്‍ നല്‍കാമോ;

(ബി) തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കായി കൃഷി വകുപ്പ് സിറ്റി കൃഷി ഭവന്‍ കേന്ദ്രീകരിച്ച് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്; ഇതിലേയ്ക്കായി ഉദ്യോഗസ്ഥരെ എങ്ങനെയാണ് നിയമിച്ചിരിക്കുന്നത്; വാര്‍ഡ് തിരിച്ചുള്ള വിവരങ്ങള്‍ വ്യക്തമാക്കാമോ;

(സി) കാര്‍ഷിക പ്രവൃത്തികള്‍ക്കും ജൈവവള സംസ്ക്കരണത്തിനും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഒരു വാര്‍ഡിന് ശരാശരി എത്ര ഉദ്യോഗസ്ഥരാണുള്ളത്;

(ഡി) ഒരു വാര്‍ഡിന് ഒരു കൃഷി അസിസ്റന്റ് എന്ന അനുപാതം വേണമെന്നിരിക്കെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ അന്‍പത്തിയേഴ് വാര്‍ഡുകളില്‍ കാര്‍ഷിക പ്രവൃത്തികള്‍ ഏകോപിപ്പിക്കുന്നതിനായി ഒരു ഫീല്‍ഡ് ഓഫീസറും ഒരു കൃഷി അസിസ്റന്റും മാത്രമേയുള്ളൂ എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഉണ്ടെങ്കില്‍ ഇതിനു പരിഹാരമായി കൂടുതല്‍ കൃഷി അസിസ്റന്റുമാരുടെ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

5796

കൃഷിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

,, ആര്‍. രാജേഷ്

,, ജെയിംസ് മാത്യൂ

() കൃഷിചെയ്തുകൊണ്ടിരിക്കുന്ന ഭൂമിയില്‍ കൃഷി തുടര്‍ന്നുകൊണ്ടുപോകാന്‍ കഴിയാത്ത കൃഷിക്കാരന്റെ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) പ്രസ്തുത അവസ്ഥയില്‍ നിന്ന് കൃഷിക്കാരെ സംരക്ഷിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(സി) രാസവളങ്ങളുടെ വിലവര്‍ദ്ധന, ദൌര്‍ലഭ്യം, കൂടിയ പലിശ, കടക്കെണി തുടങ്ങി കൃഷിക്കാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ സാധ്യമാകുന്നതരത്തിലുളള നടപടികള്‍ സ്വീകരിക്കുമോയെന്ന് വ്യക്തമാക്കാമോ?

5797

യുവകര്‍ഷകര്‍ക്ക് പുതിയ പദ്ധതികള്‍

ശ്രീ. ജി.എസ്. ജയലാല്‍

() കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്ന യുവജനങ്ങള്‍ക്ക് വേണ്ടി പുതിയ ഏതെങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശം അറിയിക്കുമോ ;

(ബി) കൃഷി വകുപ്പില്‍ ഇപ്പോള്‍ നിലവിലുള്ള ഒരു ലക്ഷം യുവജനങ്ങള്‍ക്ക് തൊഴില്‍ദാന പദ്ധതി എന്ന പരിപാടിയില്‍ എന്തൊക്കെ സഹായങ്ങളാണ് യുവകര്‍ഷകര്‍ക്ക് നല്‍കുന്നത് ; വിശദാംശം വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയുടെ കാലാവധി അവസാനിച്ച ശേഷം ഏതെങ്കിലും യുവകര്‍ഷകര്‍ക്ക് ആനുകൂല്യം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ എത്ര പേര്‍ക്ക് പെന്‍ഷന്‍ ഉള്‍പ്പെടെ എന്തൊക്കെ ആനുകൂല്യങ്ങള്‍ നല്‍കിയെന്ന് അറിയിക്കുമോ ;

(ഡി) ഈ പദ്ധതി പ്രകാരം എത്ര കോടി രൂപയാണ് തൊഴില്‍ രഹിതരായ യുവകര്‍ഷകരില്‍ നിന്നും സര്‍ക്കാര്‍ വാങ്ങിയിട്ടുള്ളത് ;

() ആയതിനനുസൃതമായി പദ്ധതികള്‍ ആവിഷ്ക്കരിക്കുവാനോ, യുവ കര്‍ഷകരെ സഹായിക്കുവാനോ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലായെന്ന ആക്ഷേപം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(എഫ്) എങ്കില്‍ പ്രസ്തുത പ്രശ്നം പരിഹരിച്ച് കൂടുതല്‍ സഹായം യുവ കര്‍ഷകര്‍ക്ക് നല്‍കുവാന്‍ സന്നദ്ധമാകുമോ ?

5798

ആദായമുള്ള പട്ടയ റവന്യൂ കൃഷിഭൂമികള്‍

ശ്രീ. പി.സി. ജോര്‍ജ്

() ആദായമുള്ള പട്ടയ റവന്യൂ കൃഷി ഭൂമികള്‍ സ്കൂള്‍, ആശുപത്രികള്‍, ഫ്ളാറ്റുകള്‍ എന്നിവയ്ക്കു ഉപയോഗിക്കുന്നതിന് തടസ്സമായി എന്തെങ്കിലും നിയമം നിലവിലുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) കൃഷി നാശം സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ പട്ടയ കൃഷി ഭൂമിയെ പ്രസ്തുത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും നിയമ തടസ്സമുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

5799

ഏലത്തിന്റെയും തേയില കൊളുന്തിന്റെയും വിലയിടിവ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഇടുക്കി ജില്ലയിലെ പ്രധാന കൃഷിയായ ഏലത്തിന്റെയും തേയില കൊളുന്തിന്റെയും വില ക്രമാതീതാമായി ഇടിഞ്ഞുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ വിലയിടിവ് തടയുന്നതിന് അടിയന്തിരമായി എന്ത് നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) ഇവയുടെ തറവില നിശ്ചയിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നടപടി സ്വീകരിക്കുമോ ;

(ഡി) ഇടുക്കി പാക്കേജില്‍ ഏലം വിലയിടിവ് തടയുന്നതിന് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടോ ;

() എങ്കില്‍ ആ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ ;

(എഫ്) അടിയന്തിരമായി പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5800

തോട്ടവിളകൃഷി

ശ്രീ. പി.കെ. ഗുരുദാസന്‍

,, കെ.കെ. ജയചന്ദ്രന്‍

,, കെ.വി. വിജയദാസ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() തോട്ടവിള കൃഷികളും കൃഷിക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) സംസ്ഥാനത്തെ തോട്ടവിളകള്‍ ഓരോന്നിന്റെയും കൃഷിഭൂമി വിസ്തൃതി എത്രയാണെന്നും 2001 നെ അപേക്ഷിച്ച് ഇവയുടെ കൃഷിഭൂമി വിസ്തൃതി എത്ര കൂടിയിട്ടുണ്ടെന്നും വിശദമാക്കാമോ;

(സി) തോട്ടവിളകളുടെ ഉല്‍പാദനത്തിലും, ഉല്‍പാദനക്ഷമതയിലും വര്‍ദ്ധനയുണ്ടായിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്താമോ?

5801

നിരോധിച്ചിട്ടുള്ള കീടനാശിനികളുടെ ലിസ്റ്

ശ്രീ. കെ.കെ. ജയചന്ദ്രന്‍

() ഓരോ കീടനാശിനിയും ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന കമ്പനികളുടെ പേരും സ്ഥലവും വ്യക്തമാക്കുമോ;

(ബി) ഇതില്‍ കേരളത്തിനുള്ളില്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന നിരോധിക്കപ്പെട്ട കീടനാശിനികളുടെ ഉത്പാദനവിതരണ ഉപയോഗശൃംഖല തകര്‍ക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ എന്തെല്ലാം നിയമനടപടികള്‍ ഇതുവരെ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) നിരോധിച്ചിട്ടുള്ള കീടനാശിനികളുടെ ഉപയോഗം പരിപൂര്‍ണ്ണമായി അവസാനിപ്പിക്കുന്നതിന് ഇവവില്‍ക്കുന്ന വില്‍പന ശാലകളില്‍ റെയ്ഡ് നടത്തി കീടനാശിനികള്‍ പിടിച്ചെടുത്തിട്ടുണ്ടോ;

(ഡി) എങ്കില്‍ എവിടെയൊക്കെ; വിശദാംശങ്ങള്‍  ലഭ്യമാക്കുമോ?

5802

ചക്കിട്ട പഞ്ചായത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() കോഴിക്കോട് ജില്ലയിലെ ചക്കിട്ട പഞ്ചായത്തിലെ പ്ളാന്റേഷന്‍ കോര്‍പ്പറേഷന്‍ വക തോട്ടങ്ങളിലോ മറ്റു സ്വകാര്യ തോട്ടങ്ങളിലോ എന്‍ഡോസള്‍ഫാന്‍ തളിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എപ്പോഴാണ് തളിച്ചതെന്നും കീടനാശിനിയുടെ അളവും എവിടെയെല്ലാം തളിച്ചു എന്നും വെളിപ്പെടുത്താമോ;

(സി) ഇതു സംബന്ധിച്ച് എന്തെങ്കിലും അപേക്ഷയോ നിവേദനമോ ലഭിച്ചിട്ടുണ്ടോ എന്നും ആയതില്‍ സ്വീകരിച്ച നടപടികളും വ്യക്തമാക്കുമോ;

(ഡി) എന്‍ഡോസള്‍ഫാന്‍ തളിച്ചതുമൂലം ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ജനിതക വൈകല്യം സംഭവിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്രപേര്‍ക്ക് സംഭവിച്ചു എന്നും അവരുടെ പേരും മേല്‍വിലാസവും വെളിപ്പെടുത്തുമോ;

() ഇത് സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തിയിട്ടുണ്ടോ എന്നും ഇല്ലെങ്കില്‍ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നും വെളിപ്പെടുത്തുമോ;

(എഫ്) എന്‍ഡോസള്‍ഫാന്‍ തളിച്ചതുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളതായി അറിയാമോ; എങ്കില്‍ റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടികള്‍ സ്വീകരിച്ചു എന്നും വ്യക്തമാക്കുമോ;

(ജി) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

5803

കൃഷിയിടത്തിലെ വര്‍ദ്ധനവ്

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എവിടെയെല്ലാം എത്ര ഹെക്ടര്‍ സ്ഥലത്ത് കൂടുതലായി കൃഷി ചെയ്തിട്ടുണ്ട് ;

(ബി) ഇവിടെ ഏതൊക്കെ കൃഷിയാണ് ചെയ്തിട്ടുള്ളതെന്ന് വിശദമാക്കാമോ ?

5804

ആരോഗ്യത്തിന് ഭീഷണിയില്ലാത്ത ഗുണനിലവാരമുള്ള പച്ചക്കറികള്‍

ശ്രീ. പി. തിലോത്തമന്‍

() ചേര്‍ത്തല മേഖലയില്‍ പച്ചക്കറികള്‍ വളരെയേറെ ഉത്പാദിപ്പിക്കപ്പെടുന്നുവെങ്കിലും ഉത്പാദനം സീസണല്‍ ആയതിനാല്‍ ന്യായമായ വില ലഭിക്കുന്നില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുവാന്‍ ചേര്‍ത്തല മേഖലയില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികള്‍ സംഭരിക്കുന്നതിനും ന്യായവില ലഭിക്കുവാന്‍ പറ്റുന്ന വിപണികള്‍ ഒരുക്കുവാനും കൃഷിവകുപ്പ് മുന്‍കൈ എടുക്കുമോ;

(ബി) ഗുണനിലവാരമുള്ള പച്ചക്കറികള്‍ വ്യാപകമായി ഉത്പാദിപ്പിക്കുവാനും പൊതുജനങ്ങള്‍ക്ക് ന്യായമായ വിലയ്ക്ക് ലഭ്യമാക്കുവാനും നടപടികള്‍ സ്വീകരിക്കുമോ?

5805

സംസ്ഥാനത്തെ നെല്ലുല്‍പ്പാദനം

ശ്രീ. കെ. അജിത്

() കര്‍ഷകരില്‍ നിന്നും നെല്ലു സംഭരിച്ചവകയിലുള്ള മുഴുവന്‍ തുകയും കര്‍ഷകര്‍ക്ക് നല്‍കിയിട്ടുണ്ടോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കര്‍ഷകരില്‍ നിന്നും നെല്ലു സംഭരിച്ചിട്ടുണ്ടോ ; എങ്കില്‍ കിലോയ്ക്ക് എത്ര രൂപ വച്ച് നല്‍കിയെന്ന് വ്യക്തമാക്കാമോ ?

5806

നെല്‍കൃഷി വ്യാപിപ്പിക്കുന്നതിന് അനുവദിച്ച തുക

ശ്രീ...അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സംസ്ഥാനത്ത് നെല്‍കൃഷി വ്യാപിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി പ്രത്യേക ധനസഹായം അനുവദിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഓരോ ജില്ലയ്ക്കും അനുവദിച്ച തുക എത്രയാണെന്ന് വ്യക്തമാക്കുമോ ;

(സി) നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി എന്തൊക്കെ പദ്ധതികളും ധനസഹായങ്ങളുമാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5807

കരനെല്‍കൃഷി വ്യാപകമാക്കാന്‍ എന്തെല്ലാം നടപടി

ശ്രീ. പി. തിലോത്തമന്‍

() തരിശുനിലങ്ങളില്‍ കൃഷി ചെയ്യുന്നതിന് ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ; വിശദമാക്കാമോ; തരിശുകിടക്കുന്ന കൃഷിയിടങ്ങളില്‍ കൃഷിയിറക്കുന്നവര്‍ക്ക് നല്‍കുന്ന സാമ്പത്തികസഹായം നിലവില്‍ നഷ്ടം സഹിച്ചും സ്ഥിരമായി കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നല്‍കാനും ഇവരുടെ കൃഷി മെച്ചപ്പെടുത്താനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ബി) കരനെല്‍കൃഷി വളരെ ആദയകരമാണെന്ന് കണ്ടിരിക്കുന്ന സാഹ ചര്യത്തില്‍ കരനെല്‍കൃഷി കൂടുതല്‍ വ്യാപകമാക്കാന്‍ എന്തെല്ലാം നടപടികള്‍ കൈകൊള്ളുമെന്നു പറയാമോ?

5808

നെല്‍കൃഷി

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തിലുള്‍പ്പെട്ട പഞ്ചായത്തുകളിലുദ്പാദിപ്പിക്കുന്ന നെല്ല് ഏറ്റെടുക്കാന്‍ കൃഷി വകുപ്പ് എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; എങ്കില്‍ ഏത് ഏജന്‍സിയ്ക്കാണ് ഇതിന്റെ ചുമതല നല്കിയിരിക്കുന്നത് ; വ്യക്തമാക്കുമോ ;

(ബി) നെല്‍കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങള്‍ വാങ്ങാന്‍ സര്‍ക്കാര്‍ എന്തെല്ലാം സഹായങ്ങളാണ് നല്‍കുന്നത് ; വിശദമാക്കുമോ ;

(സി) കര്‍ഷകര്‍ക്ക് എന്തെല്ലാം പെന്‍ഷന്‍ പദ്ധതികളാണ് നിലവിലുള്ളത് ; ഓരോ വിഭാഗത്തിനും എത്ര രൂപവീതമാണ് പെന്‍ഷന്‍ തുക ; വ്യക്തമാക്കുമോ ?

5809

കൃഷി ചെയ്യാവുന്ന തരിശ്ഭൂമി കൃഷിയുക്തമാക്കുന്നതിന് നടപടി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ പദ്ധതി നടപ്പാക്കിയതുമൂലം നെല്‍കൃഷിയുടെ വിസ്തൃതിയിലും ഉല്‍പാദനത്തിലും പുരോഗതിയുണ്ടായിട്ടുണ്ടോ; വിശദമാക്കുമോ?

(ബി) സംസ്ഥാനത്ത് കൃഷി ചെയ്യാവുന്ന തരിശ്ഭൂമി കൃഷിയുക്തമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നെല്ലുല്‍പാദനം പ്രോത്സാഹിപ്പിക്കുതിനായിഎന്തെങ്കിലും കര്‍മ്മ പരിപാടി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

5810

നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍

ശ്രീ. കെ.എസ്. സലീഖ

() കൃഷിഭവന്‍ മുഖേന പൊതുജന പങ്കാളിത്തത്തോടെ നെല്‍കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനുള്ള എന്തെല്ലാം പദ്ധതികളാണ് ഈ സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുള്ളത്;

(ബി) ഇതിനായി നൂതന സാങ്കേതിക വിദ്യകള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ഈ മേഖലയില്‍ പ്രാവിണ്യം തെളിയിച്ചവര്‍ക്ക് നിലവില്‍ എന്തെല്ലാം അംഗീകാരങ്ങളാണ് നല്‍കിവരുന്നത് എന്ന് വ്യക്തമാക്കാമോ?

5811

നടുവണ്ണൂര്‍-കുനിയില്‍ താഴെ പാടശേഖരം

ശ്രീ. പുരുഷന്‍ കടലുണ്ടി

() നടുവണ്ണൂര്‍-കുനിയില്‍ താഴെ പാടശേഖരത്തില്‍ ജലനിയന്ത്രണ സംവിധാനമില്ലാത്തതും മറ്റ് പ്രതികൂല സാഹചര്യങ്ങളും നിമിത്തം ഉല്പാദനം തടസ്സപ്പെടുന്നത് പരിഹരിക്കുന്നതിനും ഉല്പാദനവര്‍ദ്ധനവിനും വേണ്ടി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ പരിപാടികള്‍ വിശദമാക്കാമോ;

(ബി) ഇവ അതിവേഗം നടപ്പിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കാമോ ?

5812

കര്‍ഷക പെന്‍ഷന്‍

ശ്രീ. .പി. ജയരാജന്‍

,, സി.കെ. സദാശിവന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, ആര്‍. സെല്‍വരാജ്

() ഏതെല്ലാം കര്‍ഷകര്‍ക്കാണ് ഇപ്പോള്‍ പെന്‍ഷന്‍ നല്‍കിവരുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) ഓരോ വിഭാഗം കര്‍ഷകര്‍ക്കും പെന്‍ഷന്‍ നല്‍കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തെന്നും നല്‍കിവരുന്ന പെന്‍ഷന്‍ തുക എത്രയെന്നും വ്യക്തമാക്കുമോ ;

(സി) 2011-12 പരിഷ്കരിച്ച ബജറ്റില്‍ പ്രഖ്യാപിച്ച പ്രകാരം ഏത് വിഭാഗം കര്‍ഷകര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക എന്നും, ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ?

5813

കിസാന്‍ അഭിമാന്‍ പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, പി. തിലോത്തമന്‍

,, ഇ ചന്ദ്രശേഖരന്‍

,, കെ. രാജു

() കിസാന്‍ അഭിമാന്‍ പദ്ധതിക്കു കീഴില്‍ എത്ര നെല്‍ കര്‍ഷകര്‍ക്ക് ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്;

(ബി) ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ഇതേ രീതിയില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടോ; ഇല്ലെങ്കില്‍ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാനുദ്ദേശിക്കുന്നുണ്ടോ;

(സി) സംസ്ഥാനത്ത് എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുന്ന കര്‍ഷകരുടെ എണ്ണം എത്ര വരുമെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ടോ;

(ഡി) കര്‍ഷക പെന്‍ഷന്‍ ലഭിക്കുന്നതിന് എന്തെങ്കിലും പൊതുമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

() എല്ലാ കര്‍ഷകര്‍ക്കും പെന്‍ഷന്‍ എന്നു മുതല്‍ നല്‍കിത്തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

5814

തെങ്ങിന്റെ ചങ്ങാതികൂട്ടം

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() തെങ്ങ്കയറ്റക്കാരുടെ ദൌര്‍ലഭ്യം നിമിത്തം നാളികേര കര്‍ഷകര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഇതിനു പരിഹാരമായി ആധുനികരീതിയില്‍ തെങ്ങുകയറ്റ പരിശീലനം നല്‍കി തെങ്ങിന്റെ ചങ്ങാതികൂട്ടം പരിശീലിപ്പിച്ചെടുക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(സി) ഈ രംഗത്ത് പരിശീലനം നല്‍കുക ഉണ്ടായോ; എങ്കില്‍ എത്ര പേര്‍ ഇതിനകം പരിശീലിനം പൂര്‍ത്തിയാക്കി:

(ഡി) ഇപ്പോള്‍ പരിശീലനം നല്‍കി വരുന്നുണ്ടോ; എങ്കില്‍ എത്ര പേര്‍ക്കെന്ന് വ്യക്തമാക്കുമോ;

() ഏതു സ്ഥാപനം വഴിയാണ് പരിശീലനം നല്‍കുന്നത്; പരിശീലന പരിപാടിയുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(എഫ)പരിശീലനം പൂര്‍ത്തികരിച്ചവര്‍ക്ക് ലഭിക്കുന്ന ഫീസ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ജി) തെങ്ങുകയറ്റയന്ത്രം ഏത് ഏജന്‍സിവഴിയാണ് വിതരണം ചെയ്യുന്നത് ?

5815

നാളികേര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ പുരോഗതി

ശ്രീ.കെ.എം. ഷാജി

,, എന്‍.. നെല്ലിക്കുന്ന്

,, കെ.എന്‍.. ഖാദര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

() നാളികേര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കാമോ;

(ബി)  കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം നാളികേര വികസന പദ്ധതി പ്രകാരം ഏതൊക്കെ പ്രോജക്ടുകള്‍ ഏറ്റെടുത്തു നടപ്പാക്കിയിട്ടുണ്ട്;

(സി) സംയോജിത കൃഷിയുടെ പ്രദര്‍ശന പ്ളോട്ടുകള്‍ വികസിപ്പിക്കുന്നതിന് നടപ്പുവര്‍ഷത്തെ ലക്ഷ്യമെന്താണെന്ന് വിശദമാക്കുമോ; പ്ളോട്ടുകള്‍ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡമെന്താണെന്ന് വിശദമാക്കുമോ?

5816

നാളികേരോത്പന്നങ്ങള്‍ക്ക് 'അഗ്മാര്‍ക്ക് ഗ്രേഡ്'

ശ്രീ. .എം. ആരിഫ്

() നാളികേര കൃഷിക്കും നാളികേര ഉത്പന്നങ്ങളുടെ ഉത്പാദനത്തിനുമായി എന്തു തുക ബഡ്ജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) നാളികേരോത്പന്നങ്ങള്‍ക്ക് 'അഗ്മാര്‍ക്ക് ഗ്രേഡ്' ചെയ്തിട്ടുള്ളതുമൂലം വിപണന സാധ്യത മെച്ചപ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) 'അഗ്മാര്‍ക്ക് ക്വാളിറ്റി' മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് അറിയാമോ;

(ഡി) ഈ സാമ്പത്തിക വര്‍ഷം അഗ്മാര്‍ക്ക് ഗ്രേഡിംഗിന് എത്ര വര്‍ദ്ധനവാണ് പ്രതീക്ഷിക്കുന്നത്?

5817

എന്‍ഡോസള്‍ഫാന്‍ പാക്കേജ്

ശ്രീ. സണ്ണി ജോസഫ്

'' ഷാഫി പറമ്പില്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' വര്‍ക്കല കഹാര്‍

() എന്‍ഡോസള്‍ഫാന്‍ പാക്കേജ് നടപ്പാക്കുന്നതിന് നേതൃത്വം നല്‍കാന്‍ കൃഷിമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ സമിതി രൂപീകരിക്കാന്‍ ഉദ്ദേശിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ സമിതിയില്‍ എത്ര അംഗങ്ങള്‍ ഉണ്ടാകും;

(സി) സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണ് ?

5818

കര്‍ഷകര്‍ക്ക് സബ്സിഡി

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യൂ റ്റി. തോമസ്

,, സി. കെ. നാണു

() കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തിനുള്ളില്‍ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഭാഗമായി നെല്ല്, തെങ്ങ്, വാഴ എന്നിവയുടെ കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ ജില്ല, താലൂക്ക്, വില്ലേജ് തിരിച്ച് വിശദമാക്കാമോ ?

5819

ബാങ്ക് അക്കൌണ്ടുകള്‍ വഴി സബ്സിഡി വിതരണം

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്തെ കര്‍ഷകര്‍ക്കുളള സബ്സിഡി തുക നേരിട്ട് ബാങ്ക് അക്കൌണ്ടുകളില്‍ എത്തിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇപ്രകാരം നേരിട്ട് ബാങ്കുകള്‍ വഴി സബ്സിഡി തുക വിതരണം ചെയ്യുമ്പോള്‍ ചെറുകിട-നാമമാത്ര കര്‍ഷകര്‍ക്ക് ലഭിച്ചു വരുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുമെന്ന് കരുതുന്നുണ്ടോ;

(സി) നിലവില്‍ സബ്സിഡി വിതരണം നടത്തുന്നതിന്റെ നടപടിക്രമം വ്യക്തമാക്കാമോ?

5820

പച്ചക്കറി - വിപണനത്തിന് സംവിധാനം

ശ്രീ. എസ്. ശര്‍മ്മ

പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറി ഇനങ്ങളുടെ വിപണനത്തിന് വൈപ്പിന്‍ മണ്ഡലത്തില്‍ വകുപ്പുതല സംവിധാനം നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ഇതിനുള്ള നടപടി സ്വികരി ക്കുമോ ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.