UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5710

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി - ശമ്പള പരിഷ്ക്കരണം

ശ്രീ. . എം. ആരിഫ്

() മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പ്രകാരം നിയമിച്ചിട്ടുള്ള അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍ സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവരുടെ ശമ്പളം എത്ര രൂപ വീതമാണ്;

(ബി) ഇവരുടെ ശമ്പളം തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചതിനു ശേഷം പരിഷ്ക്കരിച്ചിട്ടുണ്ടോ;

സി) ഇല്ലെങ്കില്‍ ശമ്പളം പുതുക്കി നിശ്ചയിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

5711

ദേശീയ തൊഴിലുറപ്പ് നിയമം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. രാധാകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

ശ്രീമതി കെ. എസ്. സലീഖ

() ദേശീയ തൊഴിലുറപ്പ് നിയമം അനുശാസിക്കുംവിധം രജിസ്റര്‍ ചെയ്ത കുടുംബത്തിന് പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് എത്ര ദിവസം തൊഴില്‍ ലഭ്യമാക്കേണ്ടതുണ്ട് ; ഇതില്‍ കൂടുതല്‍ ദിവസം തൊഴില്‍ നല്‍കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടോ ;

(ബി) ഇപ്പോള്‍ ശരാശരി എത്ര ദിവസം തൊഴില്‍ നല്‍കാന്‍ സാധ്യമാകുന്നുണ്ട് ;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പരമാവധി നൂറു ദിവസമേ ജോലി നല്‍കാവൂ എന്ന് നിഷ്കര്‍ഷിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇതൊഴിവാക്കാന്‍ നടപടി സ്വീകരിക്കുമോ?

5712

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. സി. കെ. സദാശിവന്‍

() ആലപ്പുഴ ജില്ലയില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2010-2011 സാമ്പത്തിക വര്‍ഷം എത്ര കോടി രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി) ആലപ്പുഴ മുതുകുളം ബ്ളോക്കില്‍ പ്രസ്തുത പദ്ധതി പ്രകാരം എത്ര രൂപ ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത പദ്ധതിക്ക് ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, അക്രഡിറ്റഡ് എഞ്ചിനീയര്‍മാര്‍ എന്നിവര്‍ക്ക് എത്ര രൂപയാണ് വേതനം ലഭിക്കുന്നത് എന്നും അവരുടെ വേതനം വര്‍ദ്ധിപ്പിക്കുന്നത് പരിഗണനയിലുണ്ടോയെന്നും വ്യക്തമാക്കാമോ ?

5713

ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി

ശ്രീ. കെ. അജിത്

() ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിപ്രകാരം എത്ര തൊഴില്‍ ദിനങ്ങളാണ് ഒരു തൊഴിലാളിക്ക് നല്‍കേണ്ടതെന്നും കേരളത്തില്‍ ശരാശരി എത്ര തൊഴില്‍ ദിനങ്ങള്‍ വീതം നല്‍കാന്‍ കഴിയുന്നുണ്ട് എന്നും വ്യക്തമാക്കുമോ;

(ബി) ആരോഗ്യ വകുപ്പിലും മറ്റും ദിവസവേതനക്കാരെ ഉപയോഗിച്ച് നടത്തുന്ന ജോലികള്‍ തൊഴിലുറപ്പുപദ്ധതിയില്‍പ്പെടുത്തുന്നതിന് വകുപ്പുകളുമായി ആശയ വിനിമയം നടത്തുമോ;

(സി) പ്രസ്തുത പദ്ധതിപ്രകാരം വൈക്കം നിയോജകമണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും 2011-12 വര്‍ഷം സെപ്റ്റംബര്‍ 30 വരെ എത്ര തൊഴിലാളികള്‍വീതം പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട്;

() ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയുടെ ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനമുണ്ടോ; അതിനായി പരിശോധനയ്ക്ക് ഏതെങ്കിലും ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടോ?

5714

കേന്ദ്ര ഫണ്ടും മോണിറ്ററിംഗ് സംവിധാനവും

ഡോ. എന്‍. ജയരാജ്

() കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിക്കുന്ന തുകയും ഗ്രാന്റുകളും സമയബന്ധിതമായി ചെലവഴിക്കുന്നതിനും കാര്യക്ഷമമായി ഉപയോഗിക്കുന്നതിനും ഉതകുന്ന വിധത്തില്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുന്നതിലേയ്ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഏതെങ്കിലും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നോ ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി) പ്രസ്തുത കമ്മിറ്റി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചുവോ; വിശദാംശങ്ങള്‍ നല്കുമോ ;

(സി) കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ ഉതകുന്ന ശക്തമായ മോണിറ്ററിംഗ് സംവിധാനം നടപ്പു സാമ്പത്തിക വര്‍ഷം തന്നെ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

5715

കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

() ആറ്റിങ്ങല്‍ മണ്ഡലത്തില്‍ ഗ്രാമവികസന വകുപ്പിന്റെ കീഴില്‍ നടന്നുവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കാമോ:

(ബി) ഗ്രാമീണ സഡക് യോജന പദ്ധതി പ്രകാരം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എത്ര വര്‍ക്കുകള്‍ നടന്നുവരുന്നു;

(സി) ഓരോ റോഡ് നിര്‍മ്മാണത്തിന്റെയും അടങ്കല്‍ തുക വ്യക്തമാക്കാമോ; ഓരോ വര്‍ക്കിന്റെയും കരാര്‍ ഏറ്റെടുത്തിരിക്കുന്നത് ആരാണ്; ഓരോ വര്‍ക്കിനും കരാറുകാര്‍ എത്ര തുകവീതമാണ് കൈപ്പറ്റിയിരിക്കുന്നത്; വിശദമാക്കാമോ;

(ഡി) പ്രസ്തുത റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും കേസ് നിലനില്‍ക്കുന്നുണ്ടോ; വ്യക്തമാക്കാമോ?

5716

കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. . പി. ജയരാജന്‍

() കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുമ്പോള്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങള്‍ പരിഗണിച്ച് എന്തെല്ലാം ഇളവുകള്‍ അനുവദിക്കണമെന്നാണ് കേന്ദ്ര ആസൂത്രണ കമ്മീഷനോട് ആവശ്യപ്പെട്ടതെന്നു വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ആവശ്യങ്ങള്‍ അംഗീകരിക്കുകയുണ്ടായോയെന്നു വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളോടാണ് ആസൂത്രണ കമ്മീഷന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതെന്നു വ്യക്തമാക്കുമോ ?

5717

നെല്‍കൃഷിപ്പണികള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() നെല്‍കൃഷിപ്പണികള്‍ നടക്കുന്ന സമയത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുന്ന മറ്റ് പണികള്‍ നിര്‍ത്തിവെക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) നെല്‍കൃഷിപ്പണികള്‍ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5718

.പി.എല്‍. ബി.പിഎല്‍. ലിസ്റ്

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, വി.ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി. അബ്ദുളളക്കുട്ടി

ഒരു വര്‍ഷത്തെ കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ എ.പി.എല്‍., ബി.പിഎല്‍. വിഭാഗക്കാരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കുമോ?

5719

സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ ആവിഷ്കരിച്ച പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഗ്രാമവികസന വകുപ്പ് ഏതെങ്കിലും പുതിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പിലാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അവയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ അല്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ ആവിഷ്കരിച്ച ഏതെങ്കിലും പദ്ധതികള്‍ ഉണ്ടോ;

(സി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5720

അങ്കമാലി മണ്ഡലത്തില്‍ ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ.ജോസ് തെറ്റയില്‍

() അങ്കമാലി നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഗ്രാമവികസന വകുപ്പ് വഴി നടപ്പിലാക്കിയ കേന്ദ്ര സംസ്ഥാന പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ ;

(ബി) ഓരോ പദ്ധതികള്‍ക്കും ചിലവഴിച്ച തുക എത്രയെന്നും ചിലവഴിക്കാതെ ബാക്കിയുള്ള തുക എത്രയെന്നും വ്യക്തമാക്കാമോ ;

(സി) ഇങ്ങനെ അനുവദിച്ച തുക ചിലവഴിച്ചിട്ടില്ലെങ്കില്‍ അതിന്റെ കാരണം വ്യക്തമാക്കാമോ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അനുവദിച്ച പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കാമോ ;

() ഇതിനായി വകയിരുത്തിയിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ ?

5721

വയനാട് ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. ആര്‍. സെല്‍വരാജ്

,, എസ്. രാജേന്ദ്രന്‍

,, കെ.കെ. നാരായണന്‍

() ജപ്പാന്റെ സാമ്പത്തിക സഹായത്തോടെ വയനാട് ജില്ലയില്‍ നടപ്പിലാക്കുന്നതിന് ഗ്രാമവികസന വകുപ്പില്‍ തയ്യാറാക്കപ്പെട്ട പദ്ധതിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താണ്;

(ബി) പ്രസ്തുത പദ്ധതി ഗവണ്‍മെന്റില്‍ സമര്‍പ്പിച്ചത് എപ്പോഴാണ്; പദ്ധതി തയ്യാറാക്കിയത് ആരായിരുന്നു; പദ്ധതിക്ക് ജപ്പാന്റെ അംഗീകാരം ലഭിക്കുന്നതിന് ഇനി എന്തെങ്കിലും നടപടി കേന്ദ്ര ഗവണ്‍മെന്റ് സ്വീകരിക്കേണ്ടതായിട്ടുണ്ടോ?

5722

ഗ്രാമീണ പശ്ചാത്തല വികസന നിധിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

() ഗ്രാമീണ പശ്ചാത്തല വികസന നിധിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കുമോ;

(ബി) പുനര്‍വായ്പാ സഹായ വിതരണം, ഗ്രാമീണ റോഡുകള്‍, വെള്ളക്കെട്ട് പ്രദേശങ്ങള്‍ കൃഷിയോ

ഗ്യമാക്കല്‍, ഉള്‍നാടന്‍ ഗതാഗതം, വിനോദസഞ്ചാര പ്രാധാന്യമുള്ള റോഡുകള്‍, ഗ്രാമീണ വിപണന കേന്ദ്രങ്ങള്‍ എന്നീ മേഖലകളില്‍ ഇപ്രകാരം എത്ര തുകയുടെ പ്രവൃത്തികള്‍ നടന്നിട്ടുണ്ട്;

(സി)അവ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ?

5723

ആസൂത്രണ ബോര്‍ഡിന്റെ ഘടന

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

(സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ നിലവിലെ ഘടന എന്താണെന്ന് വിശദമാക്കുമോ;

(ബി) ഏതൊക്കെ മേഖലയിലെ വിദഗ്ദ്ധരെയാണ് ബോര്‍ഡില്‍ ഉള്‍പ്പെടുത്താറുള്ളത്;

(സി) ബോര്‍ഡില്‍ നിയമസഭാംഗങ്ങളുടെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ?

5724

ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് നടപടി

ശ്രീ. സി. കൃഷ്ണന്‍

() കേരളത്തിലെ ഗ്രാമീണ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് പി.എം.ജി.എസ്.വൈ. ല്‍ ഉള്‍പ്പെടുത്തി നിരവധി റോഡുകളുടെ പ്രവര്‍ത്തികള്‍ മുമ്പേ നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞ രണ്ടു വര്‍ഷത്തിലധികമായി കേന്ദ്ര ഗവണ്‍മെന്റിന്റെ നിബന്ധനകള്‍ മൂലം കേരളത്തിലെ ഒരു ഗ്രാമീണ റോഡും പ്രസ്തുത പദ്ധതി പ്രകാരം നിര്‍മ്മിക്കാന്‍ കഴിയാതെ തടസ്സപ്പെട്ട വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നിബന്ധനകളില്‍ മാറ്റം വരുത്താന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് വിശദമാക്കുമോ?

5725

പി.എം.ജി.എസ്.വൈ.

ശ്രീ. കെ. അജിത്

() പി.എം.ജി.എസ്.വൈ. പ്രകാരം ഇതുവരെ സംസ്ഥാനത്ത് എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നും അതില്‍ വൈക്കം നിയോജകമണ്ഡലത്തില്‍ എത്ര തുക ചെലവഴിച്ചിട്ടുണ്ട് എന്നും വ്യക്തമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം ഏതെല്ലാം റോഡുകളാണ് വൈക്കം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുളളതെന്നും അതില്‍ പണിപൂര്‍ത്തീകരിച്ച റോഡുകളും ഇനി പൂര്‍ത്തീകരിക്കാനുളള റോഡുകളും ഇനം തിരിച്ച് വിശദമാക്കാമോ;

(സി) പുതുതായി ഈ പദ്ധതി പ്രകാരം റോഡുകള്‍  ഏറ്റെടുക്കാന്‍ ആലോചിക്കുന്നുണ്ടോ ?

5726

പി. എം. ജി. എസ്. വൈ

ശ്രീമതി പി. അയിഷാ പോറ്റി

() പി. എം. ജി. എസ്. വൈ പ്രകാരം കൊട്ടാരക്കര, വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തുകളുടെ പരിധിയിലുളള പ്രദേശത്ത് എത്ര റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്;

(ബി) അങ്ങനെ നിര്‍മ്മിച്ച റോഡുകള്‍ ഓരോന്നിനും ചെലവായ തുക എത്രയാണ്;

(സി) പ്രസ്തുത പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച റോഡുകളില്‍ പൂര്‍ത്തീകരിക്കാത്ത പ്രവര്‍ത്തികള്‍ ഏതെല്ലാമാണ്; അതിന്റെ കാരണം എന്താണ്;

(ഡി) പുതുതായി നിര്‍മ്മിക്കുന്നതിന് അംഗീകാരം ലഭിച്ചിട്ടുളള റോഡുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

5727

പി.എം.ജി.എസ്.വൈ

ശ്രീ. ജി. സുധാകരന്‍

() അമ്പലപ്പുഴ മണ്ഡലത്തില്‍ ഏതൊക്കെ റോഡുകളാണ് പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം അമ്പലപ്പുഴ മണ്ഡലത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ ;

(സി) പി.എം.ജി.എസ്.വൈ പദ്ധതിയില്‍ റോഡുകളുടെ നിര്‍മ്മാണം ഉള്‍പ്പെടുത്തുന്നതിന് എന്തെങ്കിലും മാനദണ്ഡങ്ങള്‍ നിലവിലുണ്ടോ ; വിശദമാക്കുമോ ?

5728

പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരമുള്ള റോഡുകള്‍

ശ്രീ. കെ. രാജൂ

() പുനലൂര്‍ നിയോജക മണ്ഡലത്തില്‍ പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം എത്ര റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭ്യമായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത റോഡുകളില്‍ എത്ര എണ്ണം നിര്‍മ്മാണം ആരംഭിച്ചു എന്നും അവ ഏതൊക്കെ എന്നും വ്യക്തമാക്കുമോ;

(സി) നിര്‍മ്മാണം ആരംഭിക്കാത്ത റോഡുകള്‍ ഏതൊക്കെയാണെന്നും അവയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ എന്തൊക്കെയാണെന്നും വിശദമാക്കുമോ?

5729

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്തെ സാമ്പത്തിക വളര്‍ച്ച

ശ്രീ. ബെന്നി ബെഹനാന്‍

,, വി.റ്റി. ബല്‍റാം

,, പി.സി. വിഷ്ണുനാഥ്

,, എം.. വാഹീദ്

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിക്കാലത്ത് സംസ്ഥാനം എത്ര ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമിടുന്നത്;

(ബി) ഏതെല്ലാം മേഖലകള്‍ക്കാണ് പ്രത്യേക പ്രാധാന്യം നല്‍കിയിട്ടുളളത്;

(സി) സംസ്ഥാന വിഹിതത്തോടൊപ്പം പൊതുസ്വകാര്യ പങ്കാളിത്തത്തോടെയും ധനകാര്യസ്ഥാപനങ്ങളുടെ സഹായത്തോടെയുമുളള പദ്ധതികള്‍ കൂടിവരുമ്പോള്‍ ഈ മേഖലകളില്‍ കൂടുതല്‍ തുകകള്‍ അനുവദിക്കാന്‍ തയ്യാറാകുമോ: വിശദമാക്കുമോ ?

5730

12-ാം പഞ്ചവത്സര പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പൊതുസ്വകാര്യ പങ്കാളിത്തം

ശ്രീ. .സി. ബാലകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുള്ളക്കുട്ടി

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന വിഹിതത്തോടൊപ്പം പൊതു സ്വകാര്യ പങ്കാളിത്തം ഉപയോഗിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ;

(ബി) ഇതിനായി ധനകാര്യസ്ഥാപനങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത് ;

(സി) ഇത് മോണിറ്ററിംഗ് ചെയ്യുന്നതിനായി എന്തെല്ലാം സംവിധാനങ്ങളാണ് പ്ളാനിംഗ് ബോര്‍ഡില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(ഡി) ഇതിന്റെ നടത്തിപ്പിനായി ബോര്‍ഡില്‍ ഒരു പ്രത്യേക സെല്‍ രൂപീകരിക്കുമോ എന്നു വിശദമാക്കുമോ ?

5731

പ്ളാനിംഗ് കമ്മീഷന്‍ അംഗീകാരം സംബന്ധിച്ച നടപടി

ഡോ. എന്‍. ജയരാജ്

ശ്രീ. സി.എഫ്. തോമസ്.

() സംസ്ഥാന ഗവണ്‍മെന്റിന്റെ 2011 - 12 ലെ വാര്‍ഷിക പദ്ധതിയില്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ചത് എത്ര കോടി രൂപയ്ക്കായിരുന്നു;

(ബി) പ്രസ്തുത നിര്‍ദേശം പൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടുണ്ടോ ?

5732

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കരടു സമീപന രേഖ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി) വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ശേഷം എല്ലാ വിഭാഗം ജനങ്ങളുടെയും നിര്‍ദ്ദേശങ്ങള്‍ ആരായാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) കാര്‍ഷിക, വ്യവസായ, സാമ്പത്തിക, യുവജന, മാധ്യമ, ട്രേഡ് യൂണിയന്‍ പ്രതിനിധികളുടെയും സര്‍ക്കാരിതര സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, ജനപ്രതിനിധികള്‍ എന്നിവരുടെയും അഭിപ്രായം കൂടി പരിഗണിച്ചതിനു ശേഷം നടപടി എടുക്കുമോ;

(ഡി) ഇതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമോ എന്ന് വ്യക്തമാക്കുമോ ?

5733

12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ

ശ്രീ. പി.സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി.പി. മുഹമ്മദ്

,, വി.ഡി. സതീശന്‍

() 12-ാം പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖയുടെ കരട് അംഗീകരിച്ചിട്ടുണ്ടോ;

(ബി) ഇതിന്റെ അടങ്കല്‍ തുക എത്രയാണ്;

(സി) കഴിഞ്ഞ പഞ്ചവത്സര പദ്ധതിയുടെ അടങ്കല്‍ തുകയേക്കാള്‍ എത്ര ശതമാനം വര്‍ദ്ധനവാണ് ഇപ്പോള്‍ വരുത്തിയിട്ടുള്ളത്;

(ഡി) സംസ്ഥാന വിഹിതത്തോടൊപ്പം പൊതുസ്വകാര്യ പങ്കാളിത്തവും ധനകാര്യ സ്ഥാപനങ്ങളുടെ സഹായവും കൂടി വരുമ്പോള്‍ അടങ്കല്‍ തുക എത്രയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

5734

ഗ്രാമവികസന വകുപ്പില്‍ ലാവണം നിലനിര്‍ത്തല്‍

ശ്രീ.വി. ശിവന്‍കുട്ടി

() ഗ്രാമവികസന വകുപ്പില്‍ ലാവണം നിലനിര്‍ത്തിക്കൊണ്ടുതന്നെ മറ്റു സര്‍ക്കാര്‍ വകുപ്പുകളില്‍ ഡെപ്യൂട്ടേഷന്‍, അദര്‍ഡ്യൂട്ടി, വര്‍ക്കിംഗ് അറേഞ്ച്മെന്റ് എന്നീ നിലകളില്‍ ഗ്രാമവികസന വകുപ്പിലെ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ഉദ്യോഗസ്ഥരുടെ പേര്, തസ്തിക, ഇപ്പോള്‍ ജോലി ചെയ്യുന്ന വകുപ്പ് തുടങ്ങി ഇതു സംബന്ധിച്ചുള്ള എല്ലാ വിശദാംശങ്ങളും ലഭ്യമാക്കുമോ ?

5735

വി... തസ്തിക

ശ്രീ. റ്റി. യു. കുരുവിള

,, മോന്‍സ് ജോസഫ്

() ഗ്രാമവികസന വകുപ്പില്‍ വി. . . മാരുടെ സേവന വേതന വ്യവസ്ഥകളില്‍ ജോലിഭാരം കണക്കിലെടുത്ത് കാലോചിതമായ പരിഷ്കാരങ്ങള്‍ ഉണ്ടായിട്ടില്ല എന്നുള്ളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സര്‍ക്കാര്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കുമോ;

(സി) വി. . . തസ്തികയുടെ നിയമനത്തിന്റെ മാനദണ്ഡങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ; ഇവയുടെ അടിസ്ഥാന യോഗ്യത എന്തെന്ന് വ്യക്തമാക്കുമോ;

(ഡി) വി. . .മാരില്‍ എം.എസ്.ഡബ്ള്യൂ. യോഗ്യതയുള്ളവര്‍ക്ക് എന്‍. ആര്‍. എല്‍. എം.ല്‍ വിവിധ തസ്തികകളിലേയ്ക്ക് പ്രെമോഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ?

5736

ജോയിന്റ് ബി. ഡി. . തസ്തികകള്‍

ശ്രീ. വി. ശിവന്‍കുട്ടി

() ഗ്രാമവികസന വകുപ്പില്‍ ഇപ്പോള്‍ ജോയിന്റ് ബി. ഡി. . തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ടോ;

(ബി) എങ്കില്‍ അവ ഏതൊക്കെ ബ്ളോക്ക് പഞ്ചായത്തുകളിലാണ് എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത ഒഴിവുകളില്‍ എന്ന് നിയമനം നടത്തും എന്നു വ്യക്തമാക്കുമോ?

5737

സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്പോര്‍ട്ടലുകള്‍

ശ്രീമതി. ഗീതാ ഗോപി

() സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്പോര്‍ട്ടലുകള്‍ ഏതെല്ലാമാണ്;

(ബി) ഇവയുടെ സേവനം ജനങ്ങള്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുന്നു എന്ന് വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ?

5738

പാല്‍ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് പാല്‍ ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിന് നടപ്പുസാമ്പത്തിക വര്‍ഷം എന്തെല്ലാം പരിപാടികള്‍ നടപ്പാക്കാനുദ്ദേശിക്കുന്നു; വ്യക്തമാക്കുമോ;

(ബി) കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രയോജനപ്പെടുത്തി ക്ഷീരവികസന വകുപ്പ് പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനായി പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ;

(സി) പാലിന്റെ ആഭ്യന്തര പ്രതിദിന ശരാശരി ഉല്പാദനവും ഉപഭോഗവും തമ്മിലുളള അന്തരം നടപ്പുസാമ്പത്തിക വര്‍ഷം എത്രത്തോളം കുറയ്ക്കാനുളള പദ്ധതിയാണ് വിഭാവനം ചെയ്തിട്ടുളളത്; വ്യക്തമാക്കുമോ;

(ഡി) ആഭ്യന്തര പാല്‍ ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് നിലവില്‍ സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന ഡയറി ഫാമുകള്‍ വികസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5739

ഹൈടെക് ഡയറി ഫാമുകള്‍

ഡോ. എന്‍. ജയരാജ്

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹൈടെക് ഡയറി ഫാമുകള്‍ ഏതെല്ലാമാണ്;

(ബി) പ്രസ്തുത ഫാമുകള്‍ സ്ഥാപിച്ചതുവഴി ക്ഷീര മേഖലയ്ക്ക് കൈവരിക്കാന്‍ കഴിഞ്ഞിട്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(സി) സംസ്ഥാനത്ത് നടപ്പു സാമ്പത്തിക വര്‍ഷം കൂടുതല്‍ ഹൈടെക് ഡയറി ഫാമുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുവോ; ഇതിന് കേന്ദ്രസഹായം ലഭ്യമാണോ; വിശദാംശങ്ങള്‍ നല്‍കുമോ?

5740

ഡയറിഫാം ഇന്‍സ്ട്രകര്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() ക്ഷീരവികസന വകുപ്പിലെ ഡയറിഫാം ഇന്‍സ്ട്രക്ര്‍ക്ക് ട്രെയിനിംഗ് സമയത്ത് ലഭിക്കുന്ന വേതനം എത്രയാണ്; ഇത് അവസാനമായി പരിഷ്ക്കരിച്ചത് എന്നാണ്;

(ബി) ഡയറിഫാം ഇന്‍സ്ട്രകര്‍ തസ്തികയില്‍ ട്രെയിനിംഗ് പിരീഡ് സര്‍വ്വീസിന്റെ ഭാഗമായി പരിഗണിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; ഇല്ല എങ്കില്‍ കാരണം വ്യക്തമാക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.