UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6075

ചാലക്കുടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം

ശ്രീ. ബി.ഡി. ദേവസ്സി

() എക്സൈസ് വകുപ്പിനെ നവീകരിക്കാന്‍ എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി) 90 കി.മി ചുറ്റളവിലുള്ള ഹൈറേഞ്ച് പ്രദേശങ്ങളും എട്ട് പോലീസ്് സ്റേഷനുകളും പ്രവര്‍ത്തന പരിധിയില്‍ ഉള്‍ക്കൊള്ളുന്ന ചാലക്കുടി എക്സൈസ് റേഞ്ചിന്റെ വ്യാപ്തിയും പ്രാധാന്യവും കണക്കിലെടുത്ത് കൂടുതല്‍ സ്റാഫിനെ നിയോഗിക്കാനും കൂടുതല്‍ വാഹനങ്ങള്‍ അടക്കമുള്ള സൌകര്യങ്ങള്‍ അനുവദിക്കാനും നടപടി സ്വീകരിക്കുമോ;

(സി) ചാലക്കുടിയില്‍ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6076

എക്സൈസ് വകുപ്പിന്റെ കാര്യക്ഷമത

ശ്രീ. പാലോട് രവി

,, ഷാഫി പറമ്പില്‍

,, എം.പി. വിന്‍സെന്റ്

,, വി.റ്റി. ബല്‍റാം

() എക്സൈസ് വകുപ്പ് കാര്യക്ഷമമാക്കുന്നതിന് നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് നല്‍കിവരുന്നത്;

(ബി) ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ഫോണ്‍ കണക്ഷനുകള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) വയര്‍ലെസ് സംവിധാനം എല്ലാ ജില്ലകളിലും ഏര്‍പ്പെടുത്താന്‍ നടപടി എടുക്കുമോ;

(ഡി) ഇതിനായി എന്തു തുക ചെലവുവരും എന്ന് അറിയിക്കാമോ ?

6077

എക്സൈസ് വകുപ്പില്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോ

ശ്രീ. ഹൈബി ഈഡന്‍

'' .റ്റി. ജോര്‍ജ്

'' പി.സി. വിഷ്ണുനാഥ്

'' വര്‍ക്കല കഹാര്‍

() നിലവിലുള്ള അബ്കാരി കേസ്സുകള്‍, പ്രതികള്‍ എന്നിവ സംബന്ധിച്ച സ്ഥിതിവിവര കണക്കുകള്‍ എക്സൈസ് വകുപ്പില്‍ ലഭ്യമാണോ ;

(ബി) ഇല്ലെങ്കില്‍ ഇതിന് എന്തു പരിഹാര മാര്‍ഗ്ഗമാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത് ;

(സി) ഇതിനായി സംസ്ഥാന തലത്തില്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ സ്ഥാപിക്കുമോ ;

(ഡി) എന്തെല്ലാം വിവരങ്ങളാണ് ബ്യൂറോ വഴി ലഭ്യമാക്കാന്‍ ഉദ്ദേശിക്കുന്നത് ?

6078

എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുന്നതിന്റെ ഫലമായുണ്ടാകുന്ന നേട്ടങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

() കഞ്ചാവ്, സ്പിരിറ്റ് എന്നിവ സംബന്ധിച്ചുള്ള പ്രമുഖ കേസ്സുകള്‍ അന്വേഷിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത്;

(ബി) എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് വിഭാഗം രൂപീകരിക്കുന്നതിന്റെ ഫലമായി എന്തെല്ലാം നേട്ടങ്ങളാണ് കൈവരിക്കാനുദ്ദേശിക്കുന്നത്?

6079

എക്സൈസ് വകുപ്പിലെ റവന്യൂ പിരിവ്

ശ്രീ. വി.റ്റി. ബല്‍റാം

,, .സി. ബാലകൃഷ്ണന്‍

,, ഹൈബി ഈഡന്‍

,, .റ്റി. ജോര്‍ജ്

() എക്സൈസ് വകുപ്പിലെ റവന്യൂ പിരിവ് ശക്തമാക്കാന്‍ ഏതെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിനായി ലൈസന്‍സ് ഫീ, പെര്‍മിറ്റ് ഫീ , എന്നിവ ഓണ്‍ലൈനായി സ്വീകരിക്കുവാന്‍ സംവിധാനം ഏര്‍പ്പെടുത്തുമോ;

(സി) എക്സൈസ് വകുപ്പില്‍ ഇ - പെയ്മെന്റ് സംവിധാനം സമയബന്ധിതമായി നടപ്പാക്കുമോ?

6080

ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്

ശ്രീ. എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

,, . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തില്‍ എക്സൈസ് വകുപ്പ് എന്തെല്ലാം പരിപാടികളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത ദിനത്തില്‍ ലഹരിവിരുദ്ധ സെമിനാറുകളും ചര്‍ച്ചകളും സംഘടിപ്പിക്കുമോ;

(സി) ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ലഹരിവിരുദ്ധ ക്ളബ്ബുകള്‍ക്കും അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തുമോ?

6081

അബ്കാരി കേസുകളില്‍ പിടിയിലായവരുടെ വിവരങ്ങള്‍

ശ്രീ.കെ. ദാസന്‍

() സംസ്ഥാനത്തെ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസ് ഉള്‍പ്പെടെ റേഞ്ച് ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കാമോ;

(ബി) അബ്കാരി കേസുകളില്‍ പിടിയിലായവര്‍ക്ക് വീണ്ടും ലൈസന്‍സ് നല്‍കിയത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;ഇങ്ങനെ ലൈസന്‍സ് നല്‍കുന്നതിന് സ്വീകരിച്ച മാനദണ്ഡമെന്താണെന്ന് വിശദമാക്കാമോ;

(സി) കേസില്‍പെട്ട്, ലൈസന്‍സ് വീണ്ടും ലഭിച്ച കോഴിക്കോട് ജില്ലയിലുളളവരുടെ പട്ടിക ലഭ്യമാക്കാമോ?

6082

കള്ള് ചെത്തു വ്യവസായത്തെ സംരക്ഷിക്കാന്‍ നടപടി

ശ്രീ. . റ്റി. ജോര്‍ജ്

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, പാലോട് രവി

() കള്ള് ചെത്തു വ്യവസായത്തെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് ഏതെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കള്ള് ചെത്ത് തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ഈ സര്‍ക്കാര്‍ എത്ര തുക കൂടുതലായി അനുവദിക്കുകയുണ്ടായി ;

(ഡി) സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന കള്ളു ഷാപ്പുകള്‍ തുറക്കാന്‍ നടപടി എടുക്കുമോ ;

() ഇങ്ങനെ തുറക്കാന്‍ ഉദ്ദേശിക്കുന്ന ഷാപ്പുകളില്‍ വ്യാജകള്ള് വില്‍ക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6083

ചെത്തുതൊഴിലാളികള്‍ക്ക് സാമ്പത്തിക സഹായം

ശ്രീമതി ഗീതാ ഗോപി

() തൃശ്ശൂര്‍ ജില്ലയില്‍ നിലവില്‍ എത്ര കള്ള് ഷാപ്പുകള്‍ അടച്ച് പൂട്ടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) കള്ള് ഷാപ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യം എന്തെന്ന് വ്യക്തമാക്കുമോ;

(സി) കള്ള് ഷാപ്പുകള്‍ തുറക്കാത്തതുമൂലം ചെത്ത് തൊഴിലാളികള്‍ പട്ടിണിയിലാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഈ സാഹചര്യം കണക്കിലെടുത്ത് ചെത്തുതൊഴിലാളികള്‍ക്ക് 10000 രൂപയുടെ പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6084

പാലക്കാട് ജില്ലയിലെ കളള്ഷാപ്പുകള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയില്‍ ലൈസന്‍സുളള എത്ര കള്ള്ഷാപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) ഇതില്‍ എത്ര ഷാപ്പുകളുടെലേലമാണ് ഈ വര്‍ഷം നടന്നതെന്നും, ലേലം പോകാത്ത ഷാപ്പുകള്‍ എത്രയെന്നും റേഞ്ച് തിരിച്ചുളള കണക്ക് നല്‍കാന്‍ കഴിയുമോ; വിശദാംശം നല്‍കുമോ?

6085

തൊഴില്‍ നഷ്ടപ്പെട്ട കള്ളുഷാപ്പ് തൊഴിലാളികള്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

() പാലക്കാട് ജില്ലയിലെ ലേലം പോകാത്ത കള്ളുഷാപ്പുകളില്‍ നിന്നും ഈ വര്‍ഷം തൊഴില്‍ നഷ്ടപ്പെട്ട എത്ര തൊഴിലാളികളുണ്ടെന്ന് വ്യക്തമാക്കുമോ; റേഞ്ച് തിരിച്ചുള്ള കണക്ക് നല്‍കുമോ;

(ബി) ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടവരുടെ സംരക്ഷണത്തിനായി എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

6086

തെങ്ങു ചെത്തുന്നതിനു നല്‍കുന്ന പ്രതിഫലം

ശ്രീമതി കെ. കെ. ലതിക

() കള്ള് ചെത്തുന്നതിന് കൃഷിക്കാരില്‍ നിന്ന് തെങ്ങുകള്‍ വാങ്ങുന്നതില്‍ തെങ്ങൊന്നിന് എത്ര രൂപയാണ് പ്രതിഫലം നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി) തെങ്ങൊന്നിന് നിശ്ചിത പ്രതിഫലം കൃഷിക്കാരന് നല്‍കിയിരിക്കണമെന്ന് എക്സൈസ് നിയമത്തിലോ സര്‍ക്കാര്‍ ഉത്തരവുകളിലോ വ്യവസ്ഥ ചെയ്തിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട പ്രതിഫലം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

6087

പുതിയ ബാര്‍ ഹോട്ടല്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കൊണ്ടോട്ടി ടൌണിലെ ബൈപ്പാസില്‍ പുതിയ ബാര്‍ ഹോട്ടല്‍ തുടങ്ങുന്നതിന് ആരെങ്കിലും അപേക്ഷ നല്‍കിയിട്ടുണ്ടോ;

(ബി) ആരാധനാലയങ്ങളുടെയും വിദ്യാലയങ്ങളുടെയും സമീപം ബാര്‍ ഹോട്ടല്‍ തുടങ്ങുന്നതിനെതിരെ നിലവിലുള്ള നിയമ വ്യവസ്ഥകള്‍ എന്തെല്ലാമാണ്; ഇവിടെ ബാര്‍ ആരംഭിക്കുന്നതിന് അനുമതി നല്‍കുന്നതിനെതിരെ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(സി) ഇവിടെ ബാര്‍ തുടങ്ങുന്നതിനുള്ള അനുമതി നല്‍കുന്നതില്‍ നിന്നും പിന്‍തിരിയാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ?

6088

എഫ്. എല്‍ -1 ഷോപ്പുകള്‍

ശ്രീ. . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

,, പാലോട് രവി

() സംസ്ഥാനത്ത് ദേശീയ പാതകളുടെയും മറ്റുപ്രധാന റോഡുകളുടെയും ഓരത്തും ജംഗ്ഷനുകളിലും പ്രവര്‍ത്തിക്കുന്ന എഫ്. എല്‍ - 1 ഷോപ്പുകള്‍ ഗതാഗതക്കുരുക്കുകള്‍ ഉള്‍പ്പെടെ വളരെയേറെ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(സി) ഇത്തരം ഷോപ്പുകള്‍ പുതിയ കെട്ടിടങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് മാറ്റി സ്ഥാപിക്കുന്നകാര്യം പരിഗണിക്കുമോ?

6089

മദ്യവിരുദ്ധ ബോധവല്‍ക്കരണവും എക്സൈസ് ക്രൈംബ്രാഞ്ച് രൂപീകരണവും

ശ്രീ. പി. കെ. ഗുരുദാസന്‍

() മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കുന്നതിനായി ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എക്സൈസ് വകുപ്പ് രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ബോധവത്ക്കരണ വിഭാഗത്തിന്റെ ഘടനയെന്താണെന്നു വിശദമാക്കുമോ; ഉടനെ പ്രസ്തുത വിംഗ് രൂപീകരിക്കുമോ;

(ബി) പോലീസ് സേനയിലെപ്പോലെ അബ്കാരി കേസുകള്‍ അന്വേഷിക്കുന്നതിനു വേണ്ടി എക്സൈസ് ക്രൈം ബ്രാഞ്ച് രൂപീകരിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടോ?

6090

മദ്യനിരോധനം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതിന് അധികാരം നല്കുന്ന പഞ്ചായത്ത് ആക്റ്റിലുണ്ടായിരുന്ന വകുപ്പുകള്‍ പുനഃസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6091

വ്യാജമദ്യം തടയുന്നതിനായി ജനകീയ കമ്മിറ്റികള്‍

ശ്രീ. കെ. ദാസന്‍

() സംസ്ഥാനത്ത് വ്യാജമദ്യത്തിന്റെ ഒഴുക്ക് തടയുന്നതിന് രൂപീകരിച്ച ജനകീയ കമ്മിറ്റികള്‍ വിളിച്ചു ചേര്‍ക്കുമ്പോള്‍ ട്രേഡ് യൂണിയന്‍ പ്രതിനിധികളെ പരിഗണിക്കാറില്ല എന്ന് പരാതി ഉയര്‍ന്നുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ജില്ലാ തലത്തില്‍ ചേരുന്ന ജനകീയ കമ്മിറ്റി തീരുമാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ മോണിറ്റര്‍ ചെയ്യുന്നുണ്ടോ ; ഇത് ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ക്ക് അറിയിപ്പായി നല്‍കുമോ ?

6092

പുതിയ മദ്യവില്പനശാലകള്‍

ശ്രീമതി കെ. എസ്. സലീഖ

() വ്യാജമദ്യം വില്‍ക്കുന്നവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ നിലവില്‍ വന്നശേഷം എത്ര കേസ്സുകള്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്; എത്ര പേരെ അറസ്റുചെയ്തിട്ടുണ്ട്;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്ര പുതിയ മദ്യവില്പനശാലകള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

6093

മയക്കുമരുന്നു വ്യാപാരം തടയാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

() തൃശ്ശൂര്‍ ജില്ലയില്‍ മയക്കുമരുന്നുസംഘങ്ങളുടെ പ്രവര്‍ത്തനം വ്യാപകമാകുന്നു എന്ന മാധ്യമവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ മയക്കുമരുന്നുവ്യാപാരം അമര്‍ച്ച ചെയ്യുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കാമോ;

(സി) മയക്കുമരുന്നു വ്യാപാരത്തില്‍ ഉള്‍പ്പെട്ട് വിദ്യാര്‍ത്ഥികളെ അറസ്റ് ചെയ്തിട്ടുണ്ടോ;

(ഡി) എങ്കില്‍ എക്സൈസ് വകുപ്പിന്റെ ബോധവല്‍ക്കരണപ്രവര്‍ത്തനത്തില്‍ വന്നതായ വീഴ്ചയെയാണോ ഇത് സൂചിപ്പിക്കുന്നതെന്ന് വ്യക്തമാക്കാമോ;

() ഇക്കാര്യം പരിശോധിച്ച് എക്സൈസ് വകുപ്പിന്റെ ഭാഗത്ത് നിന്നും ഫലപ്രദമായ നടപടി സ്വീകരിക്കുമോ; എങ്കില്‍ വിശദാംശം വ്യക്തമാക്കാമോ?

6094

പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ നടപടി

ശ്രീ. .. അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() നിരോധിക്കപ്പെട്ട പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അതിനെതിരെ എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(സി) ഗുരുതരമായ രോഗങ്ങള്‍ ഉണ്ടാക്കുന്ന പുകയില ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിച്ചുവരുന്നത് നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി) പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കുമോ ?

6095

മലബാര്‍ ഡിസ്റിലറി

ശ്രീ. എം. ചന്ദ്രന്‍

() പാലക്കാട് ജില്ലയിലെ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറി അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് രൂപീകരിച്ച മലബാര്‍ ഡിസ്റിലറി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ;

(ബി) മലബാര്‍ ഡിസ്റിലറിയുടെ കീഴില്‍ മുന്‍സര്‍ക്കാര്‍ ആരംഭിക്കുവാന്‍ തീരുമാനിച്ച ബോട്ടിലിംഗ് പ്ളാന്റ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ;

(സി) ആരംഭിച്ചിട്ടില്ലെങ്കില്‍ എന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ ;

(ഡി) ചികോപ്സ് അടച്ചുപൂട്ടിയതിനെത്തുടര്‍ന്ന് ബീവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ച തൊഴിലാളികള്‍ക്ക് ശമ്പള പരിഷ്ക്കരണം ഇതുവരെ നടപ്പിലാക്കാത്തതിനുകാരണം വ്യക്തമാക്കാമോ ;

() ജീവനക്കാര്‍ക്ക് 2003 മാര്‍ച്ച് മുതല്‍ 2009 ജൂണ്‍ വരെ നല്കേണ്ട ശമ്പള കുടിശ്ശിക പൂര്‍ണ്ണമായി നല്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6096

പുതിയ ബാറുകളും ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റുകളും

ശ്രീ. ജെയിംസ് മാത്യു

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പുതിയതായി ബിവറേജസ് കോര്‍പ്പറേഷന്റെ എത്ര ഔട്ട്ലെറ്റുകള്‍ ആരംഭിച്ചു ;

(ബി) ദൂരപരിധിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുന്‍കാലങ്ങളില്‍ ലൈസന്‍സ് നല്കാതിരുന്ന ഏതെങ്കിലും സ്ഥലങ്ങളില്‍ പുതിയ ബാറുകള്‍ അനുവദിച്ചിട്ടുണ്ടോ ;

സി) ഉണ്ടെങ്കില്‍ എവിടെയെന്ന് അറിയിക്കാമോ ?

6097

ബിവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷന്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ബിവറേജസ് കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി നോക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) വിദ്യാഭ്യാസ വകുപ്പിലെ എത്ര അദ്ധ്യാപക തസ്തികയിലുള്ളവര്‍ ബിവറേജസ് കോര്‍പ്പറേഷന്റെ റീട്ടെയില്‍ ഔട്ട്ലറ്റുകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി നോക്കുന്നുണ്ടെന്നതിന്റെ ജില്ലാതല കണക്ക് വെളിപ്പെടുത്തുമോ ?

6098

ബിവറേജസ് കോര്‍പ്പറേഷനിലെ അവധിദിനങ്ങള്‍

ശ്രീ. .കെ. വിജയന്‍

() കേരള ഷോപ്സ് & എസ്റാബ്ളിഷ്മെന്റ് ആക്ട് പ്രകാരം തിരുവോണത്തിനും, സ്വാതന്ത്യ്രദിനത്തിനും ബിവറേജസ് കോര്‍പ്പറേഷന് അവധി ബാധകമാണോ ;

(ബി) ഈ വര്‍ഷം മുതല്‍ ബിവറേജസ് കോര്‍പ്പറേഷന് ഓണം - സ്വാതന്ത്യ്രദിന അവധികള്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

6099

അനധികൃത ബാറുകളും ഷാപ്പുകളും നിര്‍ത്തലാക്കാന്‍ നടപടി

ശ്രീ..കെ. വിജയന്‍

() കോടതി ഉത്തരവിന്റെ സംരക്ഷണമില്ലാത്ത നിയമവിരുദ്ധ ബാറുകളും, ഷാപ്പുകളും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി) ഉണ്ടെങ്കില്‍ ഇവ നിര്‍ത്തലാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി) പരാതികള്‍ അറിയിക്കാന്‍ എക്സൈസ് വകുപ്പില്‍ പൊതുഫോണ്‍ നമ്പര്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ നടപ്പിലാക്കുമോ?

6100

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖകമ്പനിയുടെ വാഹന ഉപയോഗം

ശ്രീ. ബി. സത്യന്‍

() വിഴിഞ്ഞ അന്താരാഷ്ട്ര തുറമുഖ കമ്പനിയ്ക്ക് സ്വന്തമായി എത്ര വാഹനങ്ങളുണ്ടെന്നും മാസവാടകയ്ക്ക് കമ്പനി എത്ര വാഹനങ്ങള്‍ എന്നു മുതല്‍ ഉപയോഗിക്കുന്നുവെന്നും 2009, 2010, 2011 വര്‍ഷങ്ങളില്‍ ഇതിനായി എത്ര രൂപ ചെലവായെന്നും വിശദമാക്കുമോ;

(ബി) കമ്പനിയുടെ ഉദ്യോഗസ്ഥരില്‍ ആര്‍ക്കൊക്കെയാണ് വാഹന ഉപയോഗം അനുവദിച്ചിട്ടുള്ളത്; വാഹനങ്ങള്‍ അസൈന്‍ ചെയ്തിട്ടുള്ളത് ഏതൊക്കെ ഉദ്യോഗസ്ഥര്‍ക്കാണ്; വ്യക്തമാക്കുമോ;

(സി) മെക്കാനിക്കല്‍ റിപ്പയറിംഗിനായി ഓരോ വാഹനത്തിനും 2008 ജനുവരി മുതല്‍ ലഭിച്ച എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് വിവരങ്ങളും റിപ്പയറിംഗിന്റെ ക്ളെയിം ബില്ലും സ്ക്രൂട്ടിനൈസ്ഡ് (പെയ്ഡ് ബില്‍) ബില്ലും താരതമ്യം ചെയ്ത് നല്‍കുമോ?

6101

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സ്ഥലം

ശ്രീ. ബി. സത്യന്‍

() വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് എത്ര ഹെക്ടര്‍ സ്ഥലം ആണ് കണ്ടെത്തേണ്ടത് ; ഇതിലേക്ക് ഏറ്റെടുക്കുന്ന സ്ഥലം പൊന്നും വിലയ്ക്ക് എടുക്കുന്നതിന് തടസ്സമുണ്ടോ ;

(ബി) തുറമുഖ നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം തുടങ്ങുന്ന അടിസ്ഥാന സൌകര്യവികസനങ്ങള്‍ എന്തൊക്കെയാണ് ;

(സി) പ്രസ്തുത പദ്ധതിക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ ; അനുമതി ലഭിച്ചിട്ടുണ്ടെങ്കില്‍ എന്തെങ്കിലും വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടാണോ പരിസ്ഥിതി ക്ളിയറന്‍സ് ലഭിച്ചിട്ടുള്ളത് ;

(ഡി) തുറമുഖ നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന ഫണ്ടിംഗ് ഏജന്‍സി ഏതാണ് എന്ന് വ്യക്തമാക്കാമോ ?

6102

സംസ്ഥാനത്തെ രണ്ടാമത്തെ കപ്പല്‍ശാല

ശ്രീ.എം..വാഹീദ്

,, കെ.ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

() സംസ്ഥാനത്തെ രണ്ടാമത്തെ കപ്പല്‍ശാല നിലവില്‍ വരുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി) ഇത് സംബന്ധിച്ച് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) ഇതിന് എത്ര കോടി രൂപയുടെ നിക്ഷേപം വേണ്ടിവരുമെന്നാണ് കണക്കാക്കിയിട്ടുള്ളത് ;

(ഡി) ഇതിന്റെ സാദ്ധ്യതാപഠനത്തിന് ആരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത് ?

6103

സീമാന്‍ തസ്തികയില്‍ നിയമനം

ശ്രീ. .. അസീസ്

() തുറമുഖ വകുപ്പിലെ ഹൈഡ്രോഗ്രാഫിക് സര്‍വ്വേ വിംഗില്‍ എത്ര സീമാന്‍ തസ്തികകളാണ് നിലവിലുള്ളത് ;

(ബി) ഈ തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകളാണുള്ളത് ;

(സി) ഈ തസ്തികയിലേക്ക് അവസാനമായി നിയമനം നടന്നത് എന്നാണ് ;

(ഡി) നിലവിലുള്ള ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

6104

കണ്ണൂര്‍ വിമാനത്താവളം - തിരുവനന്തപുരത്ത് വച്ച് ഒരു ഉന്നതതലയോഗം ചേര്‍ക്കാന്‍ നടപടി

ശ്രീ. . പി. ജയരാജന്‍

() കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാന്‍ഡ് അക്വിസിഷന്‍ നടപടികള്‍ ഏതുഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ ;

(ബി) ഇതിനാവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(സി) കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കുവാന്‍ കഴിയുമെന്നാണ് വിലയിരുത്തിയിട്ടുള്ളതെന്നും വ്യക്തമാക്കുമോ ;

(ഡി) കണ്ണൂര്‍ വിമാനത്താവള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ വര്‍ക്ക് ഷെഡ്യൂളിന്റെ കലണ്ടര്‍ ലഭ്യമാക്കുമോ ;

() വിമാനത്താവള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും കൂടുതല്‍ വേഗത കൈവരുത്തുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി മുഖ്യമന്ത്രി, എക്സൈസ് വകുപ്പുമന്ത്രി, ജനപ്രതിനിധികള്‍, ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത് തിരുവനന്തപുരത്ത് ഒരു മീറ്റിംഗ് വിളിച്ചു ചേര്‍ക്കുവാന്‍ തയ്യാറാകുമോ ?

6105

വിമാനത്താവളങ്ങളുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി

ശ്രീ.വി.പി.സജീന്ദ്രന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, പി. . മാധവന്‍

സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന വിമാനയാത്രക്കാരുടെ എണ്ണം പരിഗണിച്ച് വിമാനത്താവളങ്ങളുടെ സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6106

ചെറുവിമാന സര്‍വ്വീസ് നടത്തുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() വയനാട്ടില്‍ ചെറുവിമാനത്താവളങ്ങള്‍ക്കായുള്ള സര്‍വ്വെ നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ;

(ബി) ഇതുമൂലം വയനാടിന്റെ ടൂറിസ്റ് മേഖലയില്‍ വന്‍ വികസനത്തിനുള്ള സാധ്യതകള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(സി) വയനാട്ടില്‍ ചെറുവിമാന സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കാമോ?

6107

എയര്‍-ടാക്സി സര്‍വ്വീസ്

ശ്രീ. വി.പി. സജീന്ദ്രന്‍

() സംസ്ഥാനത്ത് എയര്‍-ടാക്സി സര്‍വ്വീസ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി) എയര്‍-ടാക്സി ആരംഭിക്കുന്നതിനുളള പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(സി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ എന്തെങ്കിലും യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ?

6108

കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() കോഴിക്കോട് വിമാനത്താവളത്തില്‍ പുതുതായി എന്തെല്ലാം വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ഉദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത വികസനവുമായി ബന്ധപ്പെട്ട് ഇനിയും എത്ര ഏക്കര്‍ സ്ഥലമാണ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങള്‍ ഏതെല്ലാം സര്‍വ്വേ നമ്പരില്‍പ്പെട്ടതാണ് എന്ന് വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.