STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

601

എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറി ച്ചുളള വെബ്സൈറ്റ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, . പി. അബ്ദുളളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എക്സൈസ് വകുപ്പിന്റെ ഭരണസംവിധാനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുളള നിയമഭേദഗതികള്‍, ഉത്തരവുകള്‍, അബ്കാരിനയം എന്നിവ യഥാസമയം വെളിപ്പെടുത്തുന്നതിന് വെബ്സൈറ്റ് തുടങ്ങുന്ന കാര്യം പരിഗണിക്കുമോ;

(സി) എന്ന് ഈ വെബ്സൈറ്റ് ആരംഭിക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ?

 
602

ചികിത്സാ ധനസഹായത്തിനായി പ്രത്യേക ഭാഗ്യക്കുറി

ശ്രീ. ബെന്നി ബെഹനാന്‍

,, എം. . വാഹീദ്

,, പി. സി. വിഷ്ണുനാഥ്

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തു നടത്തുന്ന പ്രത്യേക ഭാഗ്യക്കുറി നറുക്കെടുപ്പുകളില്‍ നിന്ന് ലഭിക്കുന്ന തുകകള്‍ ഏതെല്ലാം രോഗങ്ങള്‍ക്കുള്ള ചികിത്സാ ധനസഹായത്തിന് വിനിയോഗിക്കാനുദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ;


ബി) ഇതിനുവേണ്ടി പ്രത്യേക ഫണ്ട് രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഫണ്ട് വിനിയോഗത്തിനു വേണ്ടി എന്തെല്ലാം ഭരണസംവിധാനമാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി) ഇതിന് ജില്ലാ - സംസ്ഥാനതലത്തില്‍ മോണിറ്ററിംഗ് സമിതി രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

 
603

നികുതിവെട്ടിപ്പ്

ശ്രീ. ആര്‍. സെല്‍വരാജ്

'' കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി കെ. എസ്. സലീഖ

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അതിര്‍ത്തികള്‍ വഴി വ്യാപകമായി കോഴികളും മറ്റ് സാധനങ്ങളും നികുതി വെട്ടിച്ച് സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(സി) നികുതി വെട്ടിക്കുന്നതിന് കൂട്ടു നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

 
604

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറങ്ങള്‍

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

'' എം.ഉമ്മര്‍

,, പി. കെ. ബഷീര്‍

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉപഭോക്താക്കളുടെ അവകാശസംരക്ഷണത്തിനും തര്‍ക്ക പരിഹാരത്തിനുമുള്ള സംവിധാനങ്ങളെന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) ജില്ലാ തല ഫോറങ്ങള്‍ക്കുള്ള അധികാരങ്ങളെന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) പരാതികള്‍ തീര്‍പ്പാക്കുന്നതിന് കാലതാമസമുണ്ടാകുന്നുവെന്ന ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ പരിഹാര നടപടികളെ സംബന്ധിച്ച് പരിശോധിച്ചിട്ടുണ്ടോ;

(ഡി) പരിഹാര നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും, നിലവിലെ സംവിധാനം ശക്തിപ്പെടുത്തുന്നതിനും നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോയെന്ന് വെളിപ്പെടുത്തുമോ?

 
605

ഗുണ്ടാ-മാഫിയ സംഘങ്ങളെ നിയമപരിധിയില്‍ കൊണ്ടുവരുന്നതിന് നടപടി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

'' പി.കെ. ഗുരുദാസന്‍

,, വി. ശിവന്‍കുട്ടി

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() ഗുണ്ടാ-മാഫിയ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി) ഗുണ്ട-മണല്‍-ബ്ളേഡ്, വാടകപിരിവ്, സി.സി. തുടങ്ങിയ മാഫിയകളെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള നിയമവ്യവസ്ഥകള്‍ നടപ്പാക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്;

(സി) നിയമവ്യവസ്ഥകള്‍ നടപ്പാക്കുന്നുണ്ടെങ്കില്‍ ഇപ്പോള്‍ സംസ്ഥാനത്താകെ മാഫിയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നത് എന്തുകൊണ്ടാണ്?

 
606

ഒറ്റത്തവണ രജിസ്ട്രേഷന്‍ പരിപാടി

ശ്രീ.എം.. വാഹീദ്

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, .പി. അബ്ദുള്ളക്കുട്ടി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി പി.എസ്.സി. ഒറ്റത്തവണ രജിസ്ട്രേഷന്‍ പരിപാടി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(സി) ഇതുകൊണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്തെല്ലാം നേട്ടങ്ങളാണ് ലഭിക്കുന്നത്;

(ഡി) ഇത് സമയബന്ധിതമായി നടപ്പാക്കാന്‍ ശ്രമിക്കുമോ ?

 
607

പലിശ രഹിത വിദ്യാഭ്യാസ വായ്പ

ശ്രീ. .കെ. വിജയന്‍

'' വി.എസ്. സുനില്‍ കുമാര്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഒരു ലക്ഷത്തിനു താഴെ വാര്‍ഷിക വരുമാനമുള്ള കുടംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വായ്പ നല്‍കുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ വിദ്യാഭ്യാസ വായ്പയുടെ പലിശ നിരക്ക് എത്രയായി നിശ്ചയിച്ചിട്ടുണ്ടെന്നും അതില്‍ സര്‍ക്കാര്‍ വിഹിതം എത്രയെന്നും വ്യക്തമാക്കുമോ;

(സി) പലിശരഹിത വിദ്യാഭ്യാസ വായ്പ നല്‍കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ; എങ്കില്‍ ആയത് എപ്പോള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ?

608

കോടതിവിധികള്‍ക്കെതിരെ റിവ്യൂ/അപ്പീല്‍ പെറ്റീഷനുകള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

'' പി. ശ്രീരാമകൃഷ്ണന്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കോടതികളില്‍ നിന്ന് സംസ്ഥാനത്തിനെതിരെ ഉണ്ടാകുന്ന വിധികളില്‍ സംസ്ഥാനത്തിന്റെ ഉത്തമതാല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ സ്വീകരിക്കുന്ന നിലപാട് എന്താണ്; വിശദമാക്കുമോ;


(ബി) സംസ്ഥാന ഗവണ്‍മെന്റിന്റെ റിവ്യൂ/അപ്പീല്‍ പെറ്റീഷനുകള്‍ ഏതെങ്കിലും സുപ്രീംകോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയില്‍ നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ എത്ര;

(സി) ഈ സര്‍ക്കാര്‍ ഏതെല്ലാം കേസുകളില്‍ ഏതെല്ലാം കോടതിവിധികള്‍ക്കെതിരെ റിവ്യൂ/ അപ്പീല്‍ പെറ്റീഷനുകള്‍ സമര്‍പ്പിച്ചിട്ടുണ്ട്?

609

തീവ്രവാദ സംഘടനകള്‍

ശ്രീ. സി. ദിവാകരന്‍

,, .കെ. വിജയന്‍

ശ്രീമതി. .എസ്. ബിജിമോള്‍

ശ്രീ. ജി.എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() കേരളത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് ശക്തമായ വേരോട്ടമുണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിരോധിക്കപ്പെട്ടിട്ടുളള സംഘടനകള്‍ എത്ര; ഇതില്‍ മതതീവ്രവാദ സംഘടനകള്‍ ഏതെല്ലാം;

(സി) ഇത്തരം സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന വഴികളെക്കുറിച്ചും, ഈ സംഘടനകളുടെ ആഭിമുഖ്യത്തി ലുളള പ്രസിദ്ധീകരണങ്ങളെക്കുറിച്ചും എന്തെങ്കിലും തരത്തിലുളള വിവരങ്ങള്‍ കൈവശമുണ്ടോ?

 
610

റാഗിംഗിനെതിരെ നിയമ നിര്‍മ്മാണം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

'' എം.പി. അബ്ദുസ്സമദ് സമദാനി

,, കെ.എം. ഷാജി

,, കെ.എന്‍.. ഖാദര്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() ക്രൂരമായ റാഗിംഗിനിരയായി സ്വകാര്യ അന്യായം ഫയല്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികളും രക്ഷിതാക്കളും തുടര്‍ന്ന് നേരിടേണ്ടിവരുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രതികളുടെയും, അവര്‍ക്ക് പിന്‍ബലം നല്‍കുന്നവരുടെയും ഭീഷണിയും, തുടരാക്രമണങ്ങളും മൂലം കേസു നടത്താനോ സ്വൈരമായി ജീവിക്കാനോ ആകാതെ നാടുവിടേണ്ടിവരുന്നവരുടെ ദുരിതം ശ്രദ്ധിച്ചിട്ടുണ്ടോ;

(സി) റാഗിംഗ്, വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംഘടനാ വൈരം വച്ച് കുട്ടികള്‍ക്കുനേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ എന്നിവയെ ക്രിമിനല്‍ കുറ്റങ്ങളായി പരിഗണിച്ച്, സ്വമേധയാ കേസെടുത്ത് അന്വേഷിച്ച് കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുന്നതിനാവശ്യമായ വ്യവസ്ഥ നിയമത്തില്‍ ഉള്‍പ്പെടുത്തുമോ ;

(ഡി) ഇത്തരം അക്രമങ്ങള്‍ക്കെതിരെ പ്രിന്‍സിപ്പല്‍മാര്‍ പോലീസില്‍ പരാതി നല്‍കാതിരിക്കുന്ന അവസ്ഥയില്‍ സ്വന്തമായി കേസ് നല്‍കേണ്ടിവരുന്നവര്‍ അതുമൂലമുണ്ടാകുന്ന സാമ്പത്തികച്ചെലവു താങ്ങാനാവാതെയും, കോടതി നടപടിക്രമങ്ങളിലെ ബുദ്ധിമുട്ടുകള്‍ നേരിടാനാവാതെയും പിന്‍മാറാന്‍ നിര്‍ബന്ധിതരാവുന്ന സാഹചര്യം ഒഴിവാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ;

() 2010-ല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്ര റാഗിംഗ്/ആക്രമണം എന്നിവ സംബന്ധിച്ച പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്; എത്രയെണ്ണത്തില്‍ കേസെടുത്തു അന്വേഷണം നടത്തി കോടതിയില്‍ ചാര്‍ജ്ജ് ചെയ്തിട്ടുണ്ട്?

 
611

സ്വയം സംരംഭക മിഷന്‍

ശ്രീ. കെ. അജിത്

'' മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്വയം സംരംഭക മിഷന്‍ രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഈ മിഷന്റെ പ്രവര്‍ത്തന ലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രതിവര്‍ഷം എത്ര പേര്‍ക്ക് തൊഴില്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി) സ്വയം തൊഴില്‍ സംരംഭകര്‍ക്ക് ആവശ്യമായ ധനസഹായം എങ്ങനെയാണ് ലഭ്യമാക്കുന്നതെന്ന് വിശദമാക്കുമോ;

(ഡി) ഇതിനായി ബഡ്ജറ്റില്‍ എത്ര തുക വകകൊള്ളിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

 
612

ബാങ്കുകള്‍ വഴി ശമ്പളം


ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. കെ. വി. വിജയദാസ്

,, കെ. സുരേഷ് കുറുപ്പ്

,, കെ. കെ. നാരായണന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും അദ്ധ്യാപകരുടേയും ശമ്പളം ബാങ്കുകള്‍ വഴി വിതരണം ചെയ്യുവാന്‍ ഏതെല്ലാം തരം ബാങ്കുകളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്;

(ബി) ഇത്തരം ഒരു തീരുമാനം സംസ്ഥാന ട്രഷറികളെ എങ്ങനെയെല്ലാം ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) ഇതുമൂലം സംസ്ഥാനത്തെ ട്രഷറി ഡെപ്പോസിറ്റുകളില്‍ ഭീമമായ കുറവ് ഉണ്ടാകുമെന്നും ട്രഷറി സമ്പ്രദായത്തെ തന്നെ തകര്‍ക്കുമെന്നുമുള്ള കാര്യം സര്‍ക്കാര്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ഈ തീരുമാനത്തിലൂടെ സര്‍ക്കാര്‍ ജീവനക്കാരേയും അദ്ധ്യാപകരേയും ബാങ്കുകളുടെ നയതീരുമാനങ്ങളുടെ ഇരയാക്കും എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() ഇത്തരം ഒരു തീരുമാനം ഉണ്ടാകാതിരിക്കാനുള്ള തടസ്സങ്ങള്‍ എന്തെല്ലാമായിരുന്നു;

(എഫ്) അവയൊക്കെ പൂര്‍ണ്ണമായി പരിഹരിച്ചുകൊണ്ടായിരുന്നോ ഈ തീരുമാനം എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

613

ഭക്ഷ്യ-സപ്ളൈകോ വിഭജനം

ശ്രീ. .റ്റി. ജോര്‍ജ്

,, . സി. ബാലകൃഷ്ണന്‍

,, അന്‍വര്‍ സാദത്ത്

,, പി.. മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭക്ഷ്യവകുപ്പില്‍ നിന്ന് സപ്ളൈകോയെ വിഭജിക്കുവാന്‍ ഉദ്ദേള്‍ിക്കുന്നുണ്ടോ ;

(ബി) ഇതു കൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തെല്ലാം ;

(സി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

614

ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ട്

ശ്രീ. കെ. ദാസന്‍

'' എം.ചന്ദ്രന്‍

,, ബി.ഡി. ദേവസ്സി

ശ്രീമതി. കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഉദയഭാനു കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ഇനിയും നടപ്പിലാക്കാത്തതും സര്‍ക്കാര്‍ അംഗീകരിക്കുന്നതുമായ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;

(ബി) ഇവ നടപ്പാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ?

615

ചില്ലറ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെപ്രശ്നങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

'' . പി. ജയരാജന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ചില്ലറ വ്യാപാരരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


ബി) ചില്ലറ വ്യാപാരരംഗം വഴി ഉപജീവനം നടത്തുന്നവരെത്രയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; വ്യക്തമാക്കാമോ;

(സി) ചില്ലറ വ്യാപാരരംഗത്ത് വിദേശ കുത്തകകള്‍

കടന്നു വരുന്നത് തടയണമെന്ന ആവശ്യത്തോട് സര്‍ക്കാരിന്റെ നിലപാട് എന്താണെന്ന് വ്യക്തമാക്കാമോ: നിയമനിര്‍മ്മാണം വഴി ഇതു തടയാനുള്ള സാദ്ധ്യതകള്‍ പരിശോധിക്കുമോ ?

 
616

സാര്‍വ്വത്രിക പൊതുവിതരണ സമ്പ്രദായം

ശ്രീ. .എം. ആരിഫ്

'' എം.. ബേബി

,, ആര്‍. സെല്‍വരാജ്

,, കെ. വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സാര്‍വ്വത്രിക പൊതുവിതരണ സമ്പ്രദായം ഏര്‍പ്പെടുത്തികൊണ്ട് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) കേന്ദ്ര ഗവണ്‍മെന്റ് രൂപം നല്‍കിയിട്ടുള്ള ഭക്ഷ്യസുരക്ഷാ ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ നിര്‍ദ്ദേശങ്ങളിന്മേല്‍ സംസ്ഥാന ഗവണ്‍മെന്റിന്റെ അഭിപ്രായം കേന്ദ്ര ഗവണ്‍മെന്റിനെ അറിയിച്ചിട്ടുണ്ടോ ;

(സി) പട്ടിണി, പോഷകാഹാരക്കുറവ് ഭക്ഷ്യ അരക്ഷിതാവസ്ഥ ഇവ പരിഹരിക്കാന്‍ ഇപ്പോഴത്തെ കേന്ദ്ര നിര്‍ദ്ദേശം പര്യാപ്തമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ അതിന് പര്യാപ്തമായ നിലപാട് സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

 
617

രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ള സംഘടനകളുടെ നിരോധനം

ശ്രീ. ബി.ഡി. ദേവസ്സി

'' എം.. ബേബി

,, കെ.കെ. ജയചന്ദ്രന്‍

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() രാജ്യസുരക്ഷയ്ക്ക് ഭീഷണിയായിട്ടുള്ള ഏതെല്ലാം സംഘടനകള്‍ സംസ്ഥാനത്ത് പ്രവര്‍ത്തനം നടത്തുന്നതായാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത് ;

(ബി) ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഇവയുടെ പ്രവര്‍ത്തനം ഏതെല്ലാം രംഗത്താണ് പൊതുവായി പ്രകടമായിട്ടുള്ളതെന്ന് വിശദമാക്കാമോ ?

 
618

കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

'' ജി. സുധാകരന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, പുരുഷന്‍ കടലുണ്ടി

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ വിവിധ കോടതികളിലായി പതിനായിരക്കണക്കിന് കേസുകള്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) നീതിനിര്‍വ്വഹണം വേഗത്തിലാക്കാന്‍ ഉതകുന്ന എന്ത് നടപടിയാണ് സര്‍ക്കാരിന്റെ പരിഗണനയിലുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി) സംസ്ഥാനത്തെ വിവിധ കോടതികളില്‍ തീര്‍പ്പാകാതെ കിടക്കുന്ന കേസുകളെ സംബന്ധിച്ച് ലഭ്യമായ വിവരങ്ങള്‍ വെളിപ്പെടുത്താമോ ?

619

മദ്യവര്‍ജ്ജന കാമ്പയില്‍

ശ്രീ. പാലോട് രവി

'' ജോസഫ് വാഴക്കന്‍

,, ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മദ്യവര്‍ജ്ജന കാമ്പയിന്‍ ഊര്‍ജ്ജിതമാക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി എന്‍ഫോഴ്സ്മെന്റ് വിഭാഗം ശക്തിപ്പെടുത്തുമോ;

(സി) ഇതിന് എക്സൈസ് വകുപ്പിന്റെ ഭരണ സംവിധാനം എങ്ങനെയാണ് ശക്തിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്?

 
620

അന്വേഷണ കമ്മീഷനുകളുടെ പ്രവര്‍ത്തനം

ശ്രീ. പി.റ്റി.. റഹീം

'' കോടിയേരി ബാലകൃഷ്ണന്‍

'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

'' റ്റി.വി. രാജേഷ്

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ നിയോഗിച്ച ഏതെല്ലാം അന്വേഷണ കമ്മീഷനുകളാണിപ്പോഴും പ്രവര്‍ത്തിച്ചുവരുന്നതെന്ന് വെളിപ്പെടുത്തുമോ ; ഏതെങ്കിലും അന്വേഷണ കമ്മീഷനെ പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ ; എങ്കില്‍ ഏത് കമ്മീഷനെയാണെന്നും, സാഹചര്യം എന്തായിരുന്നുവെന്നും വെളിപ്പെടുത്തുമോ ;

(ബി) പിന്‍വലിക്കാന്‍ തീരുമാനിച്ച കമ്മീഷന്റെ ടേംസ് ഓഫ് റഫറന്‍സ് എന്തായിരുന്നു ;

(സി) ഏത് സംഭവത്തെ തുടര്‍ന്നായിരുന്നു കമ്മീഷന്‍ നിയോഗിക്കപ്പെട്ടിരുന്നത് ;

(ഡി) കമ്മീഷനെ പിന്‍വലിച്ചുകിട്ടുന്നതിന് സര്‍ക്കാരിന് ലഭിച്ച ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു ?

 
621

നന്ദന്‍ തിലേകനി റിപ്പോര്‍ട്ട്

ശ്രീ. സി. മമ്മൂട്ടി

'' റ്റി.. അഹമ്മദ് കബീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, വി. എം. ഉമ്മര്‍ മാസ്റര്‍

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്ക് മണ്ണെണ്ണ സബ്സിഡി നേരിട്ട് പണമായി നല്കണമെന്നുള്ള നന്ദന്‍ തിലേകനി റിപ്പോര്‍ട്ടും അതിന്മേലുള്ള കേന്ദ്ര ഉന്നതതല മന്ത്രിസഭാ സമിതിയുടെ നിലപാടും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇതു സംബന്ധിച്ച ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് അറിയിപ്പെന്തെങ്കിലും ലഭിച്ചിട്ടുണ്ടോയെന്നും അതിന്റെ അടിസ്ഥാനത്തില്‍ അഭിപ്രായരൂപീകരണം നടത്തിയിട്ടുണ്ടോ എന്നും വിശദമാക്കുമോ ;

(സി) സബ്സിഡി, ഗുണഭോക്താക്കള്‍ക്ക് നേരിട്ടു നല്കണമെന്ന നിര്‍ദ്ദേശത്തിനെതിരെ റേഷന്‍ വ്യാപാരികള്‍ പ്രതികരിച്ചിട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിനുമുമ്പ് പ്രസ്തുത വ്യാപാരികളുടെ അഭിപ്രായം കൂടി തേടുമോ ;

(ഡി) സബ്സിഡി പണമായി നല്കുന്നത് ബാങ്ക് അക്കൌണ്ട് മുഖേനയായിരിക്കണമെന്ന നിര്‍ദ്ദേശം ഗ്രാമീണ മേഖലയിലെ ഗുണഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാക്കുമെന്ന കാര്യം പരിഗണിക്കുമോ ?

 
622

റവന്യൂകമ്മി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. വി. ചെന്താമരാക്ഷന്‍

ഡോ. കെ. ടി. ജലീല്‍

ശ്രീ. എസ്. രാജേന്ദ്രന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തിന്റെ റവന്യൂകമ്മി ഇല്ലാതാക്കുന്നതിനുവേണ്ടി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ; ഈ വര്‍ഷം അവസാനത്തോടെ റവന്യൂ കമ്മി പൂര്‍ണ്ണായി ഇല്ലാതാകുമോ;

(ബി) നികുതി ഇനത്തിലും നികുതി ഇതര ഇനത്തിലും അധികവിഭവ സമാഹരണം നടത്താനുദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ ഈ സാമ്പത്തിക വര്‍ഷത്തെ ലക്ഷ്യവും ഇതിനകമുളള നേട്ടവും വിശദമാക്കാമോ?

 
623

ഒരു വര്‍ഷത്തേയ്ക്കുള്ള കര്‍മ്മ പദ്ധതി

ശ്രീ. വി. ശിവന്‍കുട്ടി

'' ജി. സുധാകരന്‍

,, എളമരം കരീം

,, എസ്. ശര്‍മ്മ

 

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ഒരു വര്‍ഷത്തേക്കുള്ള കര്‍മ്മപദ്ധതി സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ടോ; ഒരു വര്‍ഷത്തേക്കുള്ള ബജറ്റ് നിര്‍ദ്ദേശങ്ങളും കര്‍മ്മപദ്ധതിയിലെ നിര്‍ദ്ദേശങ്ങളും തമ്മിലുള്ള വ്യത്യാസം വിശദമാക്കാമോ;

(ബി) നിയമസഭ പാസ്സാക്കിയ 2011 - 12 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബഡ്ജറ്റിലെ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പുറമേ, കര്‍മ്മപദ്ധതിയില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ ഉണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി) ബഡ്ജറ്റിലെ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പുറമേയുള്ള കര്‍മ്മ പദ്ധതിക്ക് ഖജനാവില്‍ നിന്നും പണച്ചെലവുണ്ടാകുമോ; എങ്കില്‍ അത് കണ്ടെത്തുന്നത് ഏതെല്ലാം വഴികളിലൂടെയാണെന്ന് വെളിപ്പെടുത്താമോ;

(ഡി) ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളെ കര്‍മ്മ പദ്ധതിയായി വ്യാഖ്യാനിക്കുന്നത് എന്തുകൊണ്ടാണ്.?

 
624

ഹൌസ് ബില്‍ഡിംഗ് അഡ്വാന്‍സ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹൌസ് ബില്‍ഡിംഗ് അഡ്വാന്‍സ് നല്‍കുന്നതിനായി നടപ്പു സാമ്പത്തിക വര്‍ഷത്തെ യോഗ്യത പട്ടിക പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത പട്ടികയില്‍ എത്രപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട് ; വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത പട്ടികയില്‍ നിന്ന് എത്രപേര്‍ക്ക് ഹൌസ് ബില്‍ഡിംഗ് അഡ്വാന്‍സ് നല്‍കിയെന്നും എത്രപേര്‍ അവശേഷിക്കുന്നുവെന്നും അറിയിക്കുമോ ;

(സി) പ്രസ്തുത പട്ടികയില്‍ അവശേഷിക്കുന്നവരില്‍ എത്രപേര്‍ക്ക് നടപ്പുസാമ്പത്തിക വര്‍ഷം 'ഹൌസ് ബില്‍#ി#ംഗ് അഡ്വാന്‍സ് ' അനുവദിക്കുമെന്ന് അറിയിക്കുമോ ;

(ഡി) 2011-2012 സാമ്പത്തിക വര്‍ഷം 'എച്ച്.ബി.' ലഭിക്കാത്തവര്‍ക്ക് പ്രസ്തുത പട്ടികയില്‍ നിന്ന് മുന്‍ഗണനാക്രമത്തില്‍ അടുത്ത സാമ്പത്തിക വര്‍ഷം അഡ്വാന്‍സ് നല്‍കാന്‍ നടപടി സ്വീകരിക്കുമോ

 
625

കള്ള് സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . കെ.ബാലന്‍

'' കെ. ദാസന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എത്ര കള്ള് സഹകരണ സംഘങ്ങള്‍ നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത സംഘങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത സംഘങ്ങള്‍ക്ക് കള്ളുഷാപ്പുകള്‍ നടത്തുന്നതിന് അധികാരമുണ്ടോയെന്നും ഇപ്പോഴത്തെ മദ്യനയം സംഘങ്ങളെ എപ്രകാരമാണ് ബാധിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്താമോ?

 
626

സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ ഗ്രാന്റ്

ശ്രീ. മഞ്ഞളാംകുഴി അലി

,, എന്‍.. നെല്ലിക്കുന്ന്

,, പി.ബി. അബ്ദുള്‍ റസാക്

,, കെ. മുഹമ്മദുണ്ണി ഹാജി


താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:


() സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന് മാര്‍ക്കറ്റ് ഇന്റര്‍വെന്‍ഷന്‍ ഗ്രാന്റ് നല്‍കുന്നതിന്റെ മാനദണ്ഡം വിശദമാക്കുമോ;

(ബി) കോര്‍പ്പറേഷന്‍ വഴി വിപണനം നടത്തുന്ന ഭക്ഷ്യവസ്തുക്കളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില്പനവില നിശ്ചയിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡം നിലവിലുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;

(സി) അവശ്യസാധനങ്ങള്‍ക്കു പുറമെ വില്പന നടത്തുന്ന ഉപഭോക്തൃ താല്പര്യഉല്പന്നങ്ങള്‍ ഏതൊക്കെയാണെന്നും, അതിന്റെ സംഭരണ രീതിയെന്താണെന്നും വ്യക്തമാക്കുമോ;

(ഡി) ഒരു രൂപയ്ക്ക് ഒരു കിലോ അരി നല്‍കുന്ന പദ്ധതിയുടെ വെളിച്ചത്തില്‍ സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍ വില കുറച്ച് അരി നല്‍കുന്ന പദ്ധതി പുന:ക്രമീകരിച്ച് കോര്‍പ്പറേഷന്റെ ആ ഇനത്തിലെ നഷ്ടം കുറയ്ക്കുന്ന കാര്യം പരിഗണിക്കുമോ?

 
627

ആഴക്കടല്‍ തുറമുഖ നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

,, മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

(സംസ്ഥാനത്ത് എവിടെയെങ്കിലും ആഴക്കടല്‍ തുറമുഖ നിര്‍മ്മാണം നടക്കുന്നുണ്ടോ; എങ്കില്‍ എവിടെയെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) ആഴക്കടല്‍ തുറമുഖ നിര്‍മ്മാണ പദ്ധതി ഇപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടു ന്നുണ്ടോ;

(സി) ഈ പ്രതിസന്ധി നേരിടുന്നതിന് കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം തേടിയിട്ടുണ്ടോ; കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഏതു തരത്തിലുള്ള സഹായമാണ് പ്രതീക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

 
628

ഭവന നിര്‍മ്മാണ ചെലവുകള്‍

ശ്രീ.ജോസഫ് വാഴക്കന്‍

,, പി.സി.വിഷ്ണുനാഥ്

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭവന നിര്‍മ്മാണ ചെലവുകള്‍ ലാഭിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) ഇതിനായി 'ലാറി ബേക്കര്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍' സ്ഥാപിക്കാന്‍ ഉദ്ദേശ്യമുണ്ടോ ;

(സി) എവിടെയൊണ് പ്രസ്തുത സ്കൂള്‍ സ്ഥാപിക്കുന്നത്, വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി) സ്കൂളിന്റെ പ്രവര്‍ത്തന രീതി വിശദമാക്കാമോ ?


629

അനര്‍ഹമായ അപേക്ഷകള്‍

ശ്രീ. ബി. സത്യന്‍

'' പി. ശ്രീരാമകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:


() ആധുനികവല്‍ക്കരണത്തിനു ശേഷവും പി.എസ്.സി.യില്‍ അന്തിമമായി തീര്‍പ്പാക്കാതെ ലക്ഷക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടപ്പുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) യോഗ്യതകള്‍ ആദ്യഘട്ടത്തില്‍ പരിശോധിക്കുന്ന സാഹചര്യം ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ആര്‍ക്കും അപേക്ഷിക്കാം എന്ന സ്ഥിതിയുള്ളതും അതുവഴി അനര്‍ഹരും അപേക്ഷിച്ചുവരുന്നതും ആയതിനാല്‍ അപേക്ഷകള്‍ പെരുകുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) യോഗ്യതയില്ലാത്തവര്‍ അപേക്ഷിച്ചാല്‍, പ്രാഥമിക ഘട്ടത്തില്‍ തന്നെ അവ കണ്ടെത്താനും തിരസ്ക്കരിക്കാനും അനുയോജ്യമായ നടപടി പി.എസ്.സി. സ്വീകരിക്കുമോ?

 
630

എം.പി. മാരുടെ യോഗങ്ങള്‍

ശ്രീ. .. അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കേരളത്തില്‍ നിന്നുള്ള എം.പി മാരുടെ എത്ര യോഗങ്ങള്‍ വിളിച്ച് കൂട്ടി എന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാനത്തിന്റെ എന്തെല്ലാം ആവശ്യങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താനായി എം.പി മാരോട് ആവശ്യപ്പെട്ടതെന്ന് വ്യക്തമാക്കുമോ ?

   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.