UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5981

ദേശീയ സമ്പാദ്യസമാശ്വാസ പദ്ധതി

ശ്രീ. ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, വി. പി. സജീന്ദ്രന്‍

,, പി.. മാധവന്‍

() എല്ലാ മത്സ്യത്തൊഴിലാളികളെയും ദേശീയ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് തീരുമാനമായിട്ടുണ്ടോ ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം മത്സ്യതൊഴിലാളികള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്;

(സി) ഇതിനായി കേന്ദ്രത്തിന്റെ അനുമതി ആവശ്യമുണ്ടോ ; എങ്കില്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം ?

5982

ദേശീയ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡ്

ശ്രീ. കെ. മുരളീധരന്‍

,, .പി. അബ്ദുളളക്കുട്ടി

,, റ്റി.എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

() ദേശീയ ഫിഷറീസ് ഡവലപ്മെന്റ് ബോര്‍ഡിന്റെ സഹായത്തേടെ എന്തെല്ലാം കാര്യങ്ങളാണ് നടപ്പാക്കിവരുന്നത്;

(ബി) പുതിയ ആധുനിക മത്സ്യ മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുന്നതിന് തീരുമാനമായിട്ടുണ്ടോ; വിശദമാക്കുമോ;

(സി) എത്ര മത്സ്യമാര്‍ക്കറ്റുകളാണ് പുതുതായി സ്ഥാപിക്കാനുദ്ദേശിക്കുന്നത്;

(ഡി) ഇങ്ങനെ സ്ഥാപിക്കുന്ന മത്സ്യമാര്‍ക്കറ്റുകളില്‍ മാലിന്യ സംസ്ക്കരണത്തിനുളള നടപടികള്‍ കൂടി സ്വീകരിക്കുമോ ?

5983

മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍

ശ്രീ. എസ്. ശര്‍മ്മ

() മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്ത ലിസ്റില്‍ ഉള്‍പ്പെട്ടവരും, സര്‍ക്കാരില്‍ നിന്നും കടാശ്വാസ തുക ബാങ്കില്‍ വരവുവെച്ചിട്ടുള്ളതുമായ പലരും ജാമ്യക്കാരുടെ സമ്മര്‍ദ്ദത്താലും അധിക ബാദ്ധ്യത ഭയന്നും പലിശയ്ക്ക് പണമെടുത്തും സ്വമേധയാ വായ്പ അടച്ചു തീര്‍ത്തവരാണെന്നും ആയതിനാല്‍ തന്നെ കഷ്ടപ്പാടും ദുരിതവും അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണെന്നുമുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ അടച്ചു തീര്‍ത്ത തുക തിരിച്ചു നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഇത്തരം നടപടി സ്വീകരിച്ചാല്‍ സര്‍ക്കാരിന് ഏതെങ്കിലും തരത്തിലുള്ള അധികബാദ്ധ്യതയുണ്ടാകുമോയെന്ന് വ്യക്തമാക്കുമോ?

5984

തീരദേശ വികസന ഫണ്ട്

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ വലിയപറമ്പ് ദ്വീപ് പഞ്ചായത്തില്‍ തീരദേശ വികസനഫണ്ട് ഉപയോഗിച്ച് മാവിലാക്കടപ്പുറം-വലിയപറമ്പ് റോഡ് ഗതാഗതയോഗ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5985

തീരദേശ ജാഗ്രതാ സമിതികള്‍

ശ്രീ. വി.ശശി

തിരുവനന്തപുരം ജില്ലയിലെ തീരദേശ ജാഗ്രതാ സമിതികളിലെ അംഗങ്ങള്‍ ആരെല്ലാമാണെന്ന് വ്യക്തമാക്കുമോ?

5986

മത്സ്യത്തൊഴിലാളിക്ക് അപകടമരണ ധനസഹായം

ഡോ. കെ.ടി. ജലീല്‍

() മലപ്പുറം ജില്ലയിലെ തിരൂര്‍ കൂട്ടായിയില്‍ കുറിയന്റെ പുരക്കല്‍ മുഹമ്മദ് മകന്‍ മുബാറക് എന്ന ആള്‍ മത്സ്യബന്ധനം നടത്തിക്കൊണ്ടിരിക്കുമ്പോള്‍ കടലില്‍ തോണിമറിഞ്ഞ് മരണപ്പെട്ട സംഭവം സംബന്ധിച്ച് തഹസീല്‍ദാറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചിരുന്നോ ;

(ബി) എങ്കില്‍ എന്നാണ് തിരൂര്‍ തഹസീല്‍ദാര്‍ മുഖേനയുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചത് എന്ന് വ്യക്തമാക്കാമോ ;

(സി) പ്രസ്തുത റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുടുംബത്തിന് എന്തെങ്കിലും സാമ്പത്തിക സഹായം നല്‍കിയിരുന്നോ ; എങ്കില്‍ എത്ര രൂപയാണ് നല്‍കിയിരുന്നത് എന്ന് അറിയിക്കുമോ ;

(ഡി) ഇതേ കാലയളവില്‍ കൂട്ടായിക്കടുത്ത് വെച്ച് സമാനമായ തൊഴിലില്‍ ഏര്‍പ്പെട്ടിട്ടുണ്ടായ അപകടത്തില്‍ മരണമടഞ്ഞ പരപ്പനങ്ങാടി സ്വദേശികള്‍ക്ക് രണ്ട് ലക്ഷം രൂപ സഹായം നല്‍കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

() എങ്കില്‍ പ്രസ്തുത കുടുംബത്തിനും രണ്ട് ലക്ഷം രൂപ നല്‍കുന്ന കാര്യം പരിഗണിക്കുമോ?

5987

റെസ്ക്യൂ ബോട്ടുകള്‍

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

() മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ കടലില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ മതിയായ എണ്ണം റെസ്ക്യു ബോട്ടുകള്‍ ഇല്ലാത്തകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) പ്രസ്തുത ജില്ലകളില്‍ എത്ര വീതം റസ്ക്യു ബോട്ടുകള്‍ ഇപ്പോള്‍ ഉണ്ട്;

(സി) പ്രസ്തുത സ്ഥലങ്ങളില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച രക്ഷാപ്രവര്‍ത്തകര്‍ ഒട്ടേറെ ഉള്ളകാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി) എന്നിട്ടും കടലില്‍ അപകടം സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ റെസ്ക്യു ബോട്ടുകള്‍ ഇല്ലാത്തതുകാരണം നേരിടുന്ന പ്രയാസങ്ങള്‍ പരിശോധിക്കുമോ;

() എങ്കില്‍ പ്രസ്തുത ജില്ലകളിലുള്‍പ്പെടെ എല്ലാ തീരപ്രദേശത്തും റെസ്ക്യു ബോട്ടുകള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

5988

ഇന്‍ലാന്റ് ഫിഷറീസ് ആക്ട് ചട്ടങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

() ഇന്‍ലാന്റ് ഫിഷറീസ് ആക്ടിന്റെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടുണ്ടോ; ആയതിന്റെ കോപ്പി ലഭ്യമാക്കാമോ;

(ബി) എങ്കില്‍ ചട്ടങ്ങള്‍ എപ്പോള്‍ രൂപീകരിച്ച് പ്രാബല്യത്തില്‍ വരുമെന്ന് വിശദമാക്കാമോ?

5989

ഇന്‍ലാന്റ് ഫിഷറീസ് ആക്ട്

ശ്രീ. സി.കൃഷ്ണന്‍

() ഇന്‍ലാന്റ് ഫിഷറീസ് ആക്ടില്‍ പറയുന്ന സീഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ കര്‍ഷകരുടെ പ്രതിനിധികളെക്കൂടി ഉള്‍പ്പെടുത്തി സീഡ് സര്‍ട്ടിഫിക്കേഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

5990

അക്വാകള്‍ച്ചര്‍ നയം

ശ്രീ.സി.കൃഷ്ണന്‍

() കേരളത്തില്‍ നിലവില്‍ അക്വാകള്‍ച്ചര്‍ നയം ഉണ്ടോ ;

(ബി) എങ്കില്‍ഉല്‍പാദന വര്‍ദ്ധനവിനെയും ഭക്ഷ്യസുരക്ഷയെയും കയറ്റുമതിയെയും ലക്ഷ്യം വച്ച് കൊണ്ടുള്ള ഒരു അക്വാകള്‍ച്ചര്‍ നയം പ്രഖ്യാപിക്കാന്‍ നടപടി സ്വീകരിയ്ക്കുമോ ?

5991

ചെമ്മീന്‍ വിത്തുല്‍പ്പാദനകേന്ദ്രങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

() കേരളത്തിലെ ചെമ്മീന്‍ വിത്തുല്‍പാദന കേന്ദ്രങ്ങളില്‍ നിന്നും രോഗബാധിതരായ ചെമ്മീന്‍ വിത്തുകള്‍ വിതരണം ചെയ്യുന്നത് സംബന്ധിച്ച് എന്തെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ?

5992

കോസ്റല്‍ ഏരിയ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() കേരള സ്റേറ്റ് കോസ്റല്‍ ഏരിയ ഡവലപ്മെന്റ് കോര്‍പ്പറേഷന്‍ - ന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം എന്തൊക്കെയാണ്; തന്നാണ്ടിലെ ലക്ഷ്യം വിശദമാക്കുമോ; പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഭരണ സംവിധാനം എന്താണ്; ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ?

5993

കവ്വായി കായലിലെ മത്സ്യബന്ധനത്തിന് ഭീഷണി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

കവ്വായി കായലിലെ വ്യാപകവും അപൂര്‍വ്വവുമായ മത്സ്യസമ്പത്തിന് തന്നെ ഭീഷണിയാവുന്ന തരത്തില്‍ വ്യാപകമായ പൂഴിവാരല്‍ നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5994

പുതിയങ്ങാടി ഫിഷ് ലാന്റിംഗ് സെന്റര്‍ റോഡിന്റെ നിര്‍വ്വഹണ പുരോഗതി

ശ്രീ. റ്റി.വി. രാജേഷ്

() കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ചൂട്ടാട് ബസ് ടെര്‍മിനല്‍ - പുതിയങ്ങാടി ഫിഷ് ലാന്റിംഗ് സെന്റര്‍ റോഡിന്റെ ഇപ്പോഴത്തെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ:

(ബി) ഇതിന്റെ പ്രവൃത്തി എന്ന് ആരംഭിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

5995

കല്ല്യാശ്ശേരി മണ്ഡലത്തിലെ ഫിഷറീസ് റോഡുകള്‍

ശ്രീ.റ്റി.വി. രാജേഷ്

()കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരി നിയോജക മണ്ഡലത്തില്‍ ഫിഷറീസ് വകുപ്പ് പുതുതായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന റോഡുകള്‍ ഏതൊക്കെയാണ്; വിശദാംശം നല്‍കാമോ;

(ബി) ഫിഷറീസ് വകുപ്പ് ഏറ്റെടുത്ത ഏതൊക്കെ റോഡുകളാണ് പുനര്‍നിര്‍മ്മാണം നടത്താന്‍ ഉദ്ദേശിക്കുന്നത് ?

5996

പബ്ളിക് സര്‍വ്വീസ് കമ്മിഷന്റെ ശുപാര്‍ശ

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, മഞ്ഞളാംകുഴി അലി

,, എന്‍.. നെല്ലിക്കുന്ന്

,, കെ.മുഹമ്മദുണ്ണി ഹാജി

() സംസ്ഥാന പബ്ളിക് സര്‍വ്വീസ് കമ്മിഷന്റെ ശുപാര്‍ശ പ്രകാരം ചില തസ്തികകളിലേക്കുള്ള നിയമന യോഗ്യത പരിഷ്ക്കരിച്ചുകൊണ്ട് 1-7-2011-ല്‍ പുറത്തിറക്കിയ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(സി) ഇതു സംബന്ധിച്ച ശുപാര്‍ശ പി.എസ്.സി യില്‍ നിന്നും ലഭിച്ചതെന്നാണെന്നും, ഇക്കാര്യത്തില്‍ മുന്‍സര്‍ക്കാരിന്റെ കാലത്ത് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിശദമാക്കുമോ ; ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നഉടന്‍ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാന്‍ ഇടയായ സാഹചര്യം പരിശോധിക്കുമോ ;

(ഡി) പ്രസ്തുത ഉത്തരവ് ബാധകമാക്കിയ തസ്തികകളിലേക്ക് ക്ഷണിച്ച ലക്ഷക്കണക്കിന് അപേക്ഷകള്‍ പി.എസ്.സി യില്‍ തീര്‍പ്പാകാതെ ശേഷിക്കുമ്പോഴാണ് വിവിധ തസ്തികകളെ ഉള്‍പ്പെടുത്തി ഇത്തരമൊരു ഉത്തരവ് ഉണ്ടായതെന്നകാര്യം പരിഗണിക്കുമോ ;

() പ്രസ്തുത ഉത്തരവ് സംബന്ധിച്ച പരാതികള്‍ വ്യാപകമാണെന്നും, അംഗീകൃത മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ ചില വ്യവസ്ഥകള്‍ പ്രസ്തുത ഉത്തരവില്‍ ഉണ്ടെന്നതും പരിഗണിച്ച് അതിന്റെ നടപ്പാക്കല്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവക്കുമോ?

5997

പി.എസ്.സി. വഴി നടക്കുന്ന നിയമനങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ നടപടി

ശ്രീ. വി. ശശി

() പി.എസ്.സി. മുഖേന നടക്കുന്ന നിയമനങ്ങള്‍ ഓഡിറ്റ് ചെയ്യാന്‍ എടുത്ത തീരുമാനങ്ങളില്‍ സ്വീകരിച്ച തുടര്‍നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ;

(ബി) എംപ്ളോയ്മെന്റ് എക്സ്ചേഞ്ചു വഴിയും പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനങ്ങളിലും നടക്കുന്ന നിയമനങ്ങളും ഓഡിറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ?

5998

മലപ്പുറം പി.എസ്.സി. റാങ്ക് ലിസ്റ്

ശ്രീ. പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം മലപ്പുറം ജില്ലയില്‍ വിവിധ തസ്തികകളിലായി പി.എസ്.സി. മുഖേന എത്ര പേര്‍ക്ക് അഡ്വൈസ് നല്‍കി എന്നും എത്ര പേര്‍ ജോലിയില്‍ പ്രവേശിച്ചു എന്നും തസ്തിക തിരിച്ച് എണ്ണം വ്യക്തമാക്കുമോ;

(ബി) നിലവിലുള്ള റാങ്ക് ലിസ്റുകളില്‍ ഇനി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി) റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകള്‍ എത്രയെന്ന് ഓരോ തസ്തിക തിരിച്ച് വ്യക്തമാക്കാമോ;

(ഡി) ഒഴിവുകളിലേയ്ക്ക് എത്രയും വേഗം നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5999

പി.എസ്.സി. ജീവനക്കാരുടെ പ്രശ്നങ്ങള്‍

ശ്രീ. പി.സി. ജോര്‍ജ്

() കേരളാ പബ്ളിക് സര്‍വ്വീസ് കമ്മീഷനെതിരെ എത്ര ജീവനക്കാര്‍ വിവിധ കോടതികളില്‍ അവരുടെ ന്യായമായതും നിയമവിധേയവുമായ വിഷയങ്ങളില്‍ കേസ്സുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) പുതിയ പി.എസ്.സി. ചെയര്‍മാന്‍ ജീവനക്കാര്‍ക്കെതിരെ സ്വീകരിച്ചിട്ടുള്ള നിയമവിരുദ്ധമായ നടപടികള്‍ പിന്‍വലിക്കുന്നതിനും വിവിധ തസ്തികകളില്‍ യോഗ്യതകള്‍ ഉയര്‍ത്തി പാവപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള തീരുമാനങ്ങള്‍ പുനഃപരിശോധിക്കുന്നതിനും നടപടികള്‍ ഉണ്ടാകുമോ ;

(സി) ലീന്‍ നിലനില്‍ക്കുന്നവരെ മറ്റ് വകുപ്പില്‍ തിരിച്ചെടുക്കുമ്പോള്‍ പി.എസ്.സി. മാത്രം തിരിച്ചെടുക്കാതിരിക്കുക സെക്രട്ടേറിയറ്റിലും ലോക്കല്‍ ഫണ്ടിലും പോയവരെ തിരികെ. പി.എസ്.സി. യിലേക്ക് വരാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ തിരുത്തുവാന്‍ നടപടികള്‍ ഉണ്ടാകുമോ ;

(ഡി) പി.എസ്.സി. ജീവനക്കാര്‍ക്കും കെ.എസ്.ആര്‍. ഉം കെ.എസ്.എസ്.ആര്‍. ഉം ബാധകമായിരിക്കെ ഇതിന് വിരുദ്ധമായി പി.എസ്.സി. സ്വന്തം നിലയില്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിച്ച് ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നത് അവസാനിപ്പിക്കുവാന്‍ നടപടി ഉണ്ടാകുമോ ;

() പി.എസ്.സി. യിലെ ട്രാന്‍സ്ഫര്‍ ആന്റ് പോസ്റിംഗിലും, പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളില്‍ ജീവനക്കാര്‍ക്കുള്ള പരാതികള്‍ പരിഹരിക്കുവാന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ പ്രത്യേക അദാലത്ത് നടത്തുന്ന കാര്യം പരിഗണിക്കുമോ ?

6000

സൂപ്പര്‍ ന്യൂമററി തസ്തികകള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

,, തോമസ് ഉണ്ണിയാടന്‍

() എല്‍.ഡി.ക്ളാര്‍ക്ക് എന്‍ട്രി കേഡര്‍ തസ്തികയില്‍ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ച് പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്ത വകുപ്പുകള്‍ ഏതെല്ലാം; റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുകള്‍ ഏതെല്ലാം;

(ബി) റിപ്പോര്‍ട്ട് ചെയ്യാത്ത വകുപ്പുകള്‍ക്കെതിരെ എന്തു നടപടികള്‍ സ്വീകരിച്ചു;

(സി) (1)എല്‍.ഡി.ക്ളാര്‍ക്ക്/വില്ലേജ്/അസിസ്റന്റ് ജൂനിയര്‍ അക്കൌണ്ടന്റ്.

(2) യു.ഡി. ക്ളാര്‍ക്ക്/സ്പെഷ്യല്‍ വില്ലേജാഫീസര്‍/ സീനിയര്‍ അക്കൌണ്ടന്റ്.

(3) ഹെഡ്ക്ളാര്‍ക്ക്/വില്ലേജ് ഓഫീസര്‍/റവന്യൂ ഇന്‍സ്പെക്ടര്‍.

(4) ജൂനിയര്‍ സൂപ്രണ്ട്/ഡെപ്യൂട്ടി തഹസില്‍ദാര്‍.

(5)സീനിയര്‍ സൂപ്രണ്ട്/തഹസില്‍ദാര്‍/ലേ സെക്രട്ടറി..

(6) അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റ്/ അക്കൌണ്ട്സ് ഓഫീസര്‍/ ഡെപ്യൂട്ടി കളക്ടര്‍ എന്നീ തസ്തികകളില്‍ 2012 മാര്‍ച്ച് 31 ന് വിരമിക്കുന്ന ജീവനക്കാരുടെ തസ്തികകളുടെ ഇനം തിരിച്ചുള്ള എണ്ണം വ്യക്തമാക്കാമോ;

(ഡി) മേല്‍പ്പറഞ്ഞ തസ്തികകളില്‍ എന്‍ട്രി കേഡറില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് പി.എസ്.സി.യിലേക്ക് റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളുടെ എണ്ണം എത്ര?

6001

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റ് തസ്തിക

ശ്രീ. ആര്‍. സെല്‍വരാജ്

() വിവിധ വകുപ്പുകളില്‍ തിരുവനന്തപുരം ജില്ലയിലെ ഓഫീസുകളില്‍ എത്ര കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റന്റ് തസ്തികകള്‍ ഒഴിവുള്ളതായി കണക്കാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇവ മുഴുവന്‍ പി.എസ്.സി. ക്കു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി) നിലവിലുള്ള പി.എസ്.സി. ലിസ്റില്‍ നിന്നും എത്ര പേരെ ഒഴിവുള്ള തസ്തികകളിലേയ്ക്കു നിയമിച്ചു;

(ഡി) എത്ര ഒഴിവുകള്‍ പി.എസ്.സി. ക്ക് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്;

() പി.എസ്.സി. ലിസ്റിന്റെ കാലാവധി തീരുന്നതിനു മുമ്പ് ഒഴിവുള്ള മുഴുവന്‍ സി.. തസ്തികകളിലേയ്ക്കും നിയമനം നടത്തുവാന്‍ ഇതിനകം എന്തെങ്കിലും നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടോ?

6002

പി.എസ്.സി നിയമന സൂക്ഷ്മപരിശോധന

ശ്രീ. വി.റ്റി. ബല്‍റാം

'' പി.സി വിഷ്ണുനാഥ്

'' എം.. വാഹീദ്

'' പി.. മാധവന്‍

() പി.എസ്.സി നിയമന സൂക്ഷ്മപരിശോധനക്കായി എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആരംഭിക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനായി എന്തെല്ലാം നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട് ; സമയബന്ധിതമായി ഇവ പൂര്‍ത്തിയാക്കുമോ ?

6003

അടിസ്ഥാന യോഗ്യത പുതുക്കുന്നത് സംബന്ധിച്ച്

ശ്രീ. ഹൈബി ഈഡന്‍

,, എം.. വാഹീദ്

,, ലൂഡി ലൂയിസ്

,, പി.സി. വിഷ്ണുനാഥ്

() കേരള പബ്ളിക് സര്‍വീസ് കമ്മിഷന്‍ ഏതൊക്കെ തസ്തികകള്‍ക്കുള്ള അടിസ്ഥാന യോഗ്യതയാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്;

(ബി) ചില തസ്തികകള്‍ക്കുള്ള യോഗ്യതകള്‍ പുതുക്കി നിശ്ചയിച്ചുകഴിഞ്ഞാല്‍ അതിനുശേഷം ആ തസ്തികയില്‍ ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റില്‍ നിന്ന് നിയമനം നടത്തേണ്ടതില്ല എന്ന് വ്യക്തമാക്കുന്ന കോടതി വിധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) നിലവില്‍ റാങ്ക് ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി 1.7.2011 ലെ യോഗ്യതാമാറ്റം സംബന്ധിച്ച ഉത്തരവില്‍ മാറ്റം വരുത്താന്‍ ഉദ്ദേശ്യമുണ്ടോ;

(ഡി) യോഗ്യതാ മാറ്റം സംബന്ധിച്ചുള്ള വിശദവിവരം ലഭ്യമാക്കാമോ ?

6004

ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റുകള്‍ക്ക് ആവശ്യമായ പുസ്തകങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി

ശ്രീ. കെ. കെ.ജയചന്ദ്രന്‍

ഡിപ്പാര്‍ട്ട്മെന്റല്‍ ടെസ്റുകള്‍ക്ക് ആവശ്യമായ പുസ്തങ്ങളുടെ അഭാവം നേരിടുന്ന പക്ഷം ഇവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ ഉപയോഗിച്ച് പരീക്ഷയില്‍ പങ്കെടുക്കാന്‍ ജീവനക്കാരെ അനുവദിക്കുമോ; ഇതുമായി ബന്ധപ്പെട്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാര്‍ക്ക് അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ?

6005

മലയാളത്തില്‍ ഉത്തരമെഴുതല്‍ തടഞ്ഞ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

() കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ പൊത ു വിഷയങ്ങള്‍ക്ക് മലയാളത്തില്‍ ഉത്തരമെഴുതുന്നത് തടഞ്ഞത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സബ് ഇന്‍സ്പെക്ടര്‍ എക്സിക്യൂട്ടീവ് മെയിന്‍ പരീക്ഷയില്‍ ഒന്നാംഭാഗം (പൊതുവിഷയങ്ങള്‍) ഇംഗ്ളീഷില്‍ തന്നെ ഉത്തരമെഴുതണമെന്ന പി.എസ്.സി. നിബന്ധന തിരുത്താന്‍ നിര്‍ദ്ദേശിക്കുമോ ?

6006

എല്‍.ഡി. ക്ളാര്‍ക്ക് - അടിസ്ഥാന യോഗ്യത

ശ്രീ. കെ. രാജു

() എല്‍.ഡി. ക്ളര്‍ക്ക് പരീക്ഷയ്ക്ക് അപേക്ഷിക്കുവാനുളള അടിസ്ഥാന യോഗ്യത പ്ളസ്ടുവാക്കി ഉയര്‍ത്തിക്കൊണ്ടുളള തീരുമാനം നടപ്പിലാക്കുന്നത് ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇത് എസ്.എസ്.എല്‍.സി. പാസായ സാധാരണ തൊഴില്‍രഹിതരുടെ ജോലി സാധ്യത ഇല്ലാതാക്കുന്നു എന്നുളള പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി) സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയുടെ യോഗ്യത ബിരുദത്തിന് ആര്‍ട്ട്സ് വിഷയങ്ങള്‍ക്ക് 45% ഉം സയന്‍സ് വിഷയങ്ങള്‍ക്ക് 50% ഉം കമ്പ്യൂട്ടര്‍ ആപ്ളിക്കേഷനില്‍ ഡിപ്ളോമയുമായി പുതുക്കി നിശ്ചയിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ ?

6007

പി.എസ്.സി. ഓഫീസ് കാന്റീന്‍ പ്രവര്‍ത്തനം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() പട്ടത്തെ പി.എസ്.സി. ആസ്ഥാന ഓഫീസിനോട് അനുബന്ധിച്ചുള്ള കാന്റീന്‍ നടത്തുന്നത് സൊസൈറ്റിയാണോ;

(ബി) എങ്കില്‍ സൊസൈറ്റി അംഗങ്ങളായ ചില ജീവനക്കാര്‍ ഓഫീസ് ജോലിയേക്കാള്‍ പ്രാധാന്യം കാന്റീന്‍ നടത്തിപ്പിന് നല്‍കുന്നതായ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇത്തരം ജീവനക്കാര്‍ പലപ്പോഴും സീറ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് കാരണം സന്ദര്‍ശകര്‍ അടക്കമുള്ളവര്‍ അനുഭവിക്കുന്ന പ്രയാസവും ഫയലുകള്‍ നീങ്ങുന്നതിനുണ്ടാകുന്ന താമസവും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിശോധിക്കുമോ; ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ ഇക്കാര്യത്തില്‍ പി.എസ്.സി. ക്ക് നല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

6008

പാര്‍ട്ട്ടൈം തസ്തിക -ഒഴിവുകള്‍ സംബന്ധിച്ച്

ശ്രീ. ജെയിംസ് മാത്യു

,, കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

() തിരുവനന്തപുരം ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ (സെക്രട്ടേറിയറ്റുള്‍പ്പെടെ) നിലവിലുളള പാര്‍ട്ട്ടൈം തസ്തികകള്‍ ഏതെല്ലാമാണ്; ഓരോ തസ്തികയിലും എത്ര ഒഴിവുകള്‍ ഉണ്ട്; സ്ഥാപനം തിരിച്ച് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത ഒഴിവുകള്‍ ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; എങ്കില്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നാണ്; ഫയല്‍ നമ്പര്‍ സഹിതം വ്യക്തമാക്കാമോ;

(സി) ഇല്ലെങ്കില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

6009

മലപ്പുറത്തെ സ്റാഫ് നേഴ്സുമാരുടെ ഒഴിവുകള്‍

ഡോ. കെ. ടി. ജലീല്‍

() മലപ്പുറം ജില്ലയില്‍ സ്റാഫ് നേഴ്സുമാരുടെ എത്ര ഒഴിവുകളാണ് പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ;

(ബി) റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ ഒഴിവുകളിലേക്കും പി.എസ്.സി അഡ്വൈസ് മെമ്മൊ അയച്ചിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ എന്തുകൊണ്ടെന്ന് വിശദമാക്കാമോ ;

(ഡി) റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ തസ്തികകളിലേക്കും എന്ന് നിയമനം നടത്താനാവുമെന്ന് വ്യക്തമാക്കാമോ ?

6010

കൊല്ലം ജില്ലയിലെ സൂപ്പര്‍ ന്യൂമററി തസ്തികകള്‍

ശ്രീമതി. പി. അയിഷാ പോറ്റി

() 31.03.2012-ലെ ജീവനക്കാരുടെ വിരമിക്കലിന്റെ ഭാഗമായി കൊല്ലം ജില്ലയില്‍ എത്ര എല്‍.ഡി. ക്ളാര്‍ക്കുമാരുടെ സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) അപ്രകാരം എത്ര എല്‍.ഡി. ക്ളാര്‍ക്ക് തസ്തികകള്‍ ജില്ലയില്‍ സൃഷ്ടിച്ചിട്ടുണ്ട്; വകുപ്പ് തിരിച്ച് വിവരം ലഭ്യമാക്കുമോ;

(സി) സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാമോ;

(ഡി) സര്‍ക്കാര്‍ ഉത്തരവ് ഉണ്ടെങ്കില്‍ അത് പാലിക്കാത്ത കൊല്ലം ജില്ലയിലെ വിവിധ വകുപ്പ് തലവന്‍മാര്‍ക്കെതിരെ കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കുമോ ?

6011

ഡ്രൈവര്‍ തസ്തിക സൃഷ്ടിക്കാന്‍ നടപടി

ശ്രീ. കെ. രാജു

() സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന പുതിയ വാഹനങ്ങളില്‍ ഡ്രൈവര്‍ തസ്തിക അനുവദിക്കാത്തതുമൂലം പി.എസ്.സി.റാങ്ക് ലിസ്റുകള്‍ കാലാവധി കഴിഞ്ഞ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം ലഭിക്കാതെ പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ജി..എം.എസ് നം.42/88 പി.ആന്റ്..ആര്‍.ഡി തീയതി 8.8.1998 പ്രകാരം ഒരു വാഹനം അനുവദിക്കുമ്പോള്‍ ഒരു ഡ്രൈവര്‍ തസ്തികകൂടി അനുവദിക്കണമെന്ന നിയമം നിലവിലുള്ളപ്പോള്‍ പുതിയ വാഹനങ്ങള്‍ അനുവദിക്കുകയും തസ്തിക സൃഷ്ടിക്കാതിരിക്കുകയും ചെയ്യുന്നതിനെതിരെ എന്ത് നടപടികളാണ് സ്വീകരിക്കുവാന്‍ പോകുന്നതെന്ന് വ്യക്തമാക്കുമോ ?

6012

ഡ്രൈവര്‍ തസ്തിക

ശ്രീ. എസ്. ശര്‍മ്മ

() സര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍ പുതുതായി വാഹനം വാങ്ങിക്കുമ്പോള്‍ പുതുതായി ഡ്രൈവര്‍ തസ്തികയും അനുവദിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലവിലുണ്ടോ ; ഉണ്ടെങ്കില്‍ സര്‍ക്കാര്‍ വാഹനങ്ങളുടെ എണ്ണത്തിന് ആനുപാതികമായി ഡ്രൈവര്‍മാരെ നിയമിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി) സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഉപയോഗയോഗ്യമായ വാഹനങ്ങളില്‍ കോണ്‍ട്രാക്റ്റ്, കരാര്‍ നിയമനങ്ങളില്‍ എത്രപേര്‍ ഡ്രൈവര്‍ തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) ജില്ലാ തലത്തില്‍ ഓരോ വകുപ്പിലും ഡ്രൈവര്‍ തസ്തിക എത്രയെന്നും, ഇതില്‍ സ്ഥിരം ഡ്രൈവര്‍മാര്‍ എത്ര പേരെന്നും വ്യക്തമാക്കുമോ ?

6013

സബ്ഇന്‍സ്പെക്ടര്‍ പരീക്ഷാ മാദ്ധ്യമം

ശ്രീ. എന്‍. ഷംസുദ്ദീന്‍

() ഈ വര്‍ഷം നവംബറില്‍ പി.എസ്.സി. നടത്താനിരുന്ന സബ്ഇന്‍സ്പെക്ടര്‍ പരീക്ഷയുടെ പേപ്പര്‍ 1 ഉത്തരം ഇംഗ്ളീഷില്‍ എഴുതണം എന്ന ഉത്തരവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) പി.എസ്.സി.യുടെ ഉയര്‍ന്ന പരീക്ഷയായ ഡെപ്യൂട്ടി കളക്ടര്‍ പരീക്ഷപോലും പേപ്പര്‍ 1 പ്രാദേശിക ഭാഷയില്‍ ഉത്തരം എഴുതാന്‍ അനുവദിക്കുമ്പോള്‍ സബ്-ഇന്‍സ്പെക്ടര്‍ പരീക്ഷയില്‍ പേപ്പര്‍ 1 മലയാളം ഒഴിവാക്കുന്നത് ഏത് മാനദണ്ഡം അനുസരിച്ചാണ് ;

(സി) പ്രസ്തുത വിഷയത്തില്‍ എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

6014

മലപ്പുറം ജില്ലയിലെ പ്രോസ്സസ് സെര്‍വര്‍മാരുടെ ഒഴിവുകള്‍

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാന ജുഡീഷ്യറി വകുപ്പില്‍ കണ്ണൂര്‍, മലപ്പുറം ജില്ലയിലെ പ്രോസ്സസ് സെര്‍വര്‍മാരുടെ എത്ര ഒഴിവുകള്‍ ഉണ്ടെന്നും ആയത് നികത്തുന്നതിലേയ്ക്ക് പി.എസ്.സി. ലിസ്റ് നിലവിലുണ്ടോയെന്നും അറിയിക്കുമോ;

(ബി) പ്രസ്തുത പി.എസ്.സി. ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചുവെന്നും കാലതാമസം ഉണ്ടെങ്കില്‍ അത് പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ;

(സി) പ്രസ്തുത ജില്ലകളില്‍ ഇപ്പോഴുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വന്നിട്ടുള്ളതായി ഗവണ്‍മെന്റിന് ബോദ്ധ്യമുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ സന്നദ്ധമാകുമോ ?

6015

പ്രോസസ് സെര്‍വ്വര്‍ തസ്തികയില്‍ ഒഴിവ് നികത്തുന്നതിന് നടപടി

ശ്രീ. റ്റി. വി. രാജേഷ്

() കേരള പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ കണ്ണൂര്‍ ജില്ലയില്‍ കോടതിയിലേക്ക് തയ്യാറാക്കിയ പ്രോസസ് സെര്‍വ്വര്‍ റാങ്ക് ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചിട്ടുണ്ട് ;

(ബി) പ്രസ്തുത റാങ്ക് ലിസ്റില്‍ നിന്നും നിയമനം നടത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(സി) പ്രസ്തുത തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് ?

6016

കോട്ടയം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളുടെ നിയമന നടപടി

ശ്രീ. മോന്‍സ് ജോസഫ്

() കോട്ടയം ജില്ലയില്‍ 2009-ല്‍ നിലവില്‍ വന്ന എല്‍. ഡി. ക്ളാര്‍ക്ക് റാങ്ക് ലിസ്റില്‍ നിന്നും എത്രപേരെ നിയമിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) വികലാംഗരായ എത്ര ഉദ്യോഗാര്‍ത്ഥികളെ നിയമിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) പ്രസ്തുത തസ്തികയില്‍ എത്ര ഒഴിവുകള്‍ നിലവിലുണ്ട്; എത്ര എന്‍. ജെ. ഡി. ഒഴിവുകള്‍ ഉണ്ട് എന്നുകൂടി വ്യക്തമാക്കുമോ;

(ഡി) വികലാംഗ കോട്ടയില്‍ 18-ാം റാങ്ക് കാരന് നിയമനം കിട്ടുന്നതിന് സാധ്യതയുണ്ടോ;

() പ്രസ്തുത റാങ്ക് ലിസ്റിന്റെ കാലാവധി എന്നാണ് അവസാനിക്കുക; സൂപ്പര്‍ ന്യൂമററി ഒഴിവുകള്‍ പി. എസ്. സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ?

6017

ജില്ലാടിസ്ഥാനത്തിലുള്ള പി.5സ്.സി. നിയമനം

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

() ജില്ലാടിസ്ഥാനത്തിലുള്ള നിയമനത്തിന് പി.എസ്.സി.അപേക്ഷ ക്ഷണിച്ചാല്‍ രണ്ട് ജില്ലകളില്‍ അപേക്ഷിച്ചവരെ അയോഗ്യരാക്കുന്നതിന് വ്യവസ്ഥയുണ്ടോ ;

(ബി) പ്രസ്തുത വ്യവസ്ഥയില്‍ ഇളവ് നല്‍കി ആര്‍ക്കെങ്കിലും നിയമനം നല്‍കിയിട്ടുണ്ടോ ; എങ്കില്‍ ആര്‍ക്കൊക്കെ, ഏതെല്ലാം തസ്തിതകകളില്‍, ഏതെല്ലാം വകുപ്പുകളില്‍ നിയമനം നല്‍കിയിട്ടുണ്ട് ;

(സി) പി.എസ്.സി.യുടെ പ്രസ്തുത വ്യവസ്ഥ ഭേദഗതി ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6018

പൊതുഭരണ വകുപ്പിലെ അസിസ്റന്റ് നിയമനം

ശ്രീ.അന്‍വര്‍ സാദത്ത്

() നിലവില്‍ പി.എസ്.സി.വഴിയല്ലാതെ (ഉദ്യോഗക്കയറ്റം/തസ്തികമാറ്റം/ആശ്രിതനിയമനം/ സ്പോര്‍ട്ട്സ് ക്വോട്ട/മുതലായവ)പൊതുഭരണവകുപ്പില്‍ അസിസ്റന്റ് തസ്തികയിലേക്കുള്ള നിയമനം സംബന്ധിച്ചുള്ള ശതമാനകണക്കുകള്‍ വ്യക്തമാക്കാമോ ;

(ബി) പി.എസ്.സി.വഴിയല്ലാതെ പ്രസ്തുത തസ്തികയില്‍ നിയമനം നടക്കുന്നതുമൂലം സംവരണ വിഭാഗക്കാര്‍ക്ക് അര്‍ഹമായ സംവരണം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(സി) 2010 ജനുവരി 1 മുതല്‍ 2010 ഡിസംബര്‍ 31 വരെ പൊതുഭരണ വകുപ്പില്‍ പി.എസ്.സി. വഴിയല്ലാതെ അസിസ്റന്റ് തസ്തികയിലേക്ക് നിയമനം ലഭിച്ച എത്ര പേരുണ്ട് ; അവരുടെ പേരും സമുദായവും തിരിച്ചുള്ള പട്ടിക ലഭ്യമാക്കാമോ ?

6019

വികലാംഗ ഒഴിവില്‍ നിയമനം

ശ്രീ. . . അസീസ്

() സര്‍ക്കാര്‍ സര്‍വ്വീസില്‍ ക്ളാസ് ക, ക്ളാസ് കക, തസ്തികകളില്‍ വികലാംഗര്‍ക്കായി 3% ഒഴിവുകള്‍ സംവരണം ചെയ്തു കൊണ്ടുള്ള ഉത്തരവ് പ്രകാരം പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ നിയമന നടപടി ആരംഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അസിസ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ വികലാംഗ സംവരണ പ്രകാരം നിയമനം നല്‍കിയിട്ടുണ്ടോ;

(സി) 2004 നു ശേഷം നാളിതുവരെ അസിസ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ താഴെപ്പറയുന്ന വകുപ്പുകളില്‍ എത്ര പേര്‍ക്കാണ് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കിയിട്ടുള്ളത്;

i) ഇറിഗേഷന്‍/പി.ഡബ്ള്യു.ഡി.

ii) തദ്ദേശസ്വയംഭരണ വകുപ്പ്

iiiശ) വാട്ടര്‍ അതോറിറ്റി

iv) ഇലക്ട്രിസിറ്റി ബോര്‍ഡ്

v) ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്

(ഡി) ഇതില്‍ വികലാംഗരായ എത്ര ഉദ്യോഗാര്‍ത്ഥികള്‍ക്ക് സംവരണ ഉത്തരവ് പ്രകാരം നിയമന ശുപാര്‍ശ നല്‍കിയിട്ടുണ്ട്;

() പ്രസ്തുത വകുപ്പുകളില്‍ അസിസ്റന്റ് എഞ്ചിനീയര്‍ (സിവില്‍) തസ്തികയില്‍ വികലാംഗര്‍ക്കായി സംവരണം ചെയ്ത ഒഴിവുകളിലേയ്ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താന്‍ ഉത്തരവായിട്ടുണ്ടോ;

(എഫ്) എങ്കില്‍ പ്രസ്തുത നടപടി എന്ന് ആരംഭിക്കും; ഇതിനുള്ള നിര്‍ദ്ദേശം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കിയിട്ടുണ്ടോ; എങ്കില്‍ പ്രസ്തുത ഒഴിവുകളില്‍ സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടത്താനുള്ള നടപടി സ്വീകരിക്കുമോ?

6020

തസ്തികമാറ്റം/ആശ്രിതനിയമനം വഴിയുളള നിയമനങ്ങളുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സെക്രട്ടേറിയറ്റ് അസിസ്റന്റ് തസ്തികയില്‍ വ്യാജ ബിരുദമുളള ആരെങ്കിലും പൊതുഭരണ/ഫിനാന്‍സ് വകുപ്പില്‍ ജോലിയില്‍ തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത വിഷയം സംബന്ധിച്ച് കണ്‍റ്റോണ്‍മെന്റ് പോലീസ് കേസ് എടുത്തിട്ടുണ്ടോ; അന്വേഷണപുരോഗതി വ്യക്തമാക്കുമോ;

(സി) പി.എസ്.സി വഴിയല്ലാതെ സെക്രട്ടേറിയറ്റ് അസിസ്റന്റ്/ഓഫീസര്‍ തസ്തികയില്‍ പ്രവേശിക്കുന്നവരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ പി. എസ്. സി. വഴി പരിശോധിച്ച് വിശ്വാസ്യത ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കുമോ?

6021

സെക്രട്ടേറിയറ്റ് അസിസ്റന്റ് നിയമനം സംബന്ധിച്ചുള്ള കേസ്

ശ്രീ. ഹൈബി ഈഡന്‍

() സെക്രട്ടേറിയറ്റ് അസിസ്റന്റ് നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എതിര്‍കക്ഷിയായി എത്ര കേസ്സുകള്‍ ഹൈക്കോടതിയില്‍ നിലവിലുണ്ട്;

(ബി) പ്രസ്തുത കേസ്സുകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ; പ്രസ്തുത കേസ്സുകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് എതിര്‍ സത്യവാങ്മൂലം ഏത് തീയതിയിലാണ് സമര്‍പ്പിക്കേണ്ടിയിരുന്നത്;

(സി) പ്രസ്തുത തീയതിയില്‍തന്നെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) ഇല്ല എങ്കില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ?

6022

മെക്കാനിക്കല്‍ ഇഞ്ചിനീയറിംഗ് സ്ഥിരം അദ്ധ്യാപകരുടെ നിയമനം ഉറപ്പാക്കുവാന്‍ നടപടി

ശ്രീ. ആര്‍. സെല്‍വരാജ്

() 13.5.09 ലെ ഗസറ്റ് വിജ്ഞാപനപ്രകാരം (കാറ്റഗറി നം. 143/2009) സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് അദ്ധ്യാപകരുടെ റാങ്ക് ലിസ്റ് പി.എസ്.സി പ്രസിദ്ധീകരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അടിയന്തിരമായി പ്രസ്തുത റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ച് സ്ഥിരം അദ്ധ്യാപകരുടെ നിയമനം ഉറപ്പാക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.