UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
983

പാമൊലിന്‍ കേസില്‍ തുടരന്വേഷണം

() പാമൊലിന്‍ കേസില്‍ തുടരന്വേഷണം സംബന്ധിച്ച് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശം എന്തായിരുന്നു; വ്യക്തമാക്കാമോ;

(ബി) വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇത് ലഭിച്ചത് എന്നായിരുന്നു എന്നും ഇത് ആദ്യമായി കേസ് ഡയറിയുടെ ഭാഗമായത് എന്നാണെന്നും വ്യക്തമാക്കുമോ;

(സി) വിജിലന്‍സ് ഡയറക്ടര്‍ പിന്നീട് ഇതിന്മേല്‍ വിയോജിപ്പ് എഴുതി ചേര്‍ത്തുകൊണ്ട് രേഖ ഉണ്ടാക്കുകയുണ്ടായോ; എങ്കില്‍ അതെന്നായിരുന്നു; ആദ്യഘട്ടത്തിലെഴുതാതെയിരുന്ന അഭിപ്രായം പിന്നീട് എഴുതി ഉണ്ടാക്കാനിടയായ സാഹചര്യം എന്തായിരുന്നു;

(ഡി) വിജിലന്‍സ് ഡയറക്ടര്‍ വ്യാജമായി രേഖകള്‍ ചമച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തു നടപടി സ്വീകരിക്കുകയുണ്ടായി;

() ഇത് ആരെയെങ്കിലും കേസില്‍ നിന്ന്രക്ഷിക്കുവാന്‍ വേണ്ടിയായിരുന്നുവെന്ന് സര്‍ക്കാരിന് അറിയാമോ?

ശ്രീ. . പി. ജയരാജന്‍

ശ്രീ ജി. സുധാകരന്‍

ശ്രീ . കെ. ബാലന്‍

ശ്രീപി.ശ്രീരാമകൃഷ്ണന്‍

 
984

റവന്യൂ അദാലത്ത്

() നെയ്യാറ്റിന്‍കര താലൂക്കില്‍ 15.09.11 ല്‍ നടന്ന അദാലത്തില്‍ എത്ര പരാതികളാണ് ലഭ്യമായതെന്ന് വ്യക്തമാക്കുമോ;

(ബി )പ്രസ്തുത പരാതികളില്‍ എത്രയെണ്ണം തീര്‍പ്പ് കല്‍പ്പിച്ചുവെന്ന് വ്യക്തമാക്കാമോ; ശേഷിക്കുന്ന ഫയലുകള്‍ എന്ന് തീര്‍പ്പാകുമെന്ന വിവരം ലഭ്യമാക്കുമോ?

ശ്രീ. ആര്‍. സെല്‍വരാജ്
985

നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന്റെ ശോചനീയ അവസ്ഥ

() നെയ്യാറ്റിന്‍കര താലൂക്ക് ഓഫീസിന്റെ ശോചനീയ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കെട്ടിടം പുതുക്കി പണിയുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. ആര്‍. സെല്‍വരാജ്
986

വലിയ പറമ്പ് ദ്വീപ് പഞ്ചായത്ത് പരിധില്‍ വില്ലേജ് ഓഫീസ്

വില്ലേജ് ഓഫീസ് ഇല്ലാത്ത അപൂര്‍വ്വം പഞ്ചായത്തുകളില്‍ ഒന്നായ വലിയപറമ്പ് ദ്വീപ് പഞ്ചായത്ത് പരിധിയില്‍ വില്ലേജ് ഓഫീസ് അനുവദിക്കാത്തതിന്റെ കാരണം വ്യക്തമാക്കാമോ ?

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
987

വില്ലേജാഫീസ് വിഭജിക്കണമെന്ന ആവശ്യം

() കോഴിക്കോട് ജില്ലയിലെ കക്കോടി വില്ലേജാഫീസിലെ തിരക്ക് കണക്കിലെടുത്ത് വില്ലേജാഫീസ് വിഭജിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമൊന്നവശ്യപ്പെട്ടുകൊണ്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്താമോ ?

ശ്രീ..കെ.ശശീന്ദ്രന്‍
988

വെള്ളായിയുടെ വീട് പുന:നിര്‍മ്മിയ്ക്കുന്നതിന് സഹായം

() കോഴിക്കോട് ജില്ലയില്‍ കാക്കൂര്‍ വില്ലേജിലെ പുന്നശ്ശേരി അംശംദേശത്ത് രാമല്ലൂര്‍ പുറായില്‍ വെള്ളായിയുടെ വീട് കനത്തമഴയില്‍ തകര്‍ന്നതിനെ തുടര്‍ന്ന് വീട് പുന:നിര്‍മ്മിയ്ക്കുന്നതിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ഈ അപേക്ഷയിന്മേല്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

ശ്രീ..കെ.ശശീന്ദ്രന്‍
989

സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കുന്നതിനുവേണ്ട ഉത്തരവ്

() സര്‍ക്കാര്‍ ഭൂമി പതിച്ചുനല്കുന്നത് സംബന്ധിച്ച് പുതുതായി ഏതെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ ;

(ബി) ഇതിലെ വ്യവസ്ഥകള്‍ എന്താണ് ;

(സി) ഇതനുസരിച്ച് ഭൂമിയ്ക്ക് അര്‍ഹരായിട്ടുള്ളവരുടെ എണ്ണം കണക്കാക്കിയിട്ടുണ്ടോ ;

(ഡി) ഇതിന് വിരുദ്ധമായി ഭൂമി കൈവശം വച്ചിട്ടുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ ?

ശ്രീ.കോലിയക്കോട് എന്‍.കൃഷ്ണന്‍നായര്‍
990

പട്ടയവും കൈവശ രേഖയും നല്‍കല്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം എത്ര പേര്‍ക്ക് ഏതെല്ലാം ജില്ലകളില്‍ പട്ടയവും കൈവശ രേഖയും നല്‍കി ;

(ബി) എത്ര ഏക്കര്‍ അന്യാധീനപ്പെട്ട ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നും എവിടെയെല്ലാം ആണെന്നും വ്യക്തമാക്കുമോ ?

ശ്രീ.കോവൂര്‍ കുഞ്ഞുമോന്‍
991

ജില്ലാ താലൂക്ക് പുന:സംഘടന

() കേരളത്തിലെ ജില്ലകളും താലൂക്കുകളും പുന:സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ;

(ബി) പട്ടാമ്പി ആസ്ഥാനമായി ഒരു താലൂക്ക് രൂപവത്ക്കരിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. സി.പി. മുഹമ്മദ്
992

ഭൂമി സംബന്ധിച്ച കേസ്

() വയനാട് ജില്ലയിലെ കൃഷ്ണഗിരി എസ്റേറ്റിലെ 14 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയുമായി ബന്ധപ്പെട്ട് നിയമസഭാംഗം ബഹു:ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ് സംബന്ധിച്ചുള്ള കോടതി വിധിയുടെ പകര്‍പ്പ് റവന്യു വകുപ്പിന് ലഭിച്ചിട്ടുണ്ടോ; എങ്കില്‍ എന്നാണ് ലഭിച്ചത്; വിധിയുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(ബി) സുല്‍ത്താന്‍ ബത്തേരി സബ്കോടതിയില്‍ നിലനില്ക്കുന്ന ഒ.എസ്.142/07 നമ്പര്‍ കേസിലെ ഇടക്കാല ഉത്തരവ് മേല്പറഞ്ഞ കേരള ഹൈക്കോടതി വിധി പ്രകാരമുള്ള മേല്‍ നടപടിയ്ക്ക് തടസ്സമാകുന്നുണ്ടോ; എങ്കില്‍ അത് എപ്രകാരമാണെന്ന് വിശദമാക്കാമോ;

(സി) ഹൈക്കോടതി വിധിപ്രകാരം സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ എന്തെല്ലാമാണ്; അത് സ്വീകരിക്കാതിരിക്കുന്നത് എന്ത് കൊണ്ട്?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
993

പട്ടയ വിതരണത്തില്‍ നേരിടുന്ന തടസ്സങ്ങള്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷം എത്ര കുടംബങ്ങള്‍ക്ക് പുതുതായി പട്ടയം, കൈവശരേഖ എന്നിവ നല്‍കി എന്ന് വ്യക്തമാക്കാമോ; ദീര്‍ഘകാലമായി തോട് പുറമ്പോക്കുകളിലും റോഡ് പുറമ്പോക്കുകളിലും താമസിച്ചു വരുന്നവര്‍ക്ക് പട്ടയം നല്‍കിയിട്ടുണ്ടോ;

(ബി) കായല്‍ - തോട് പുറമ്പോക്കുകളില്‍ ദീര്‍ഘകാലമായി താമസിച്ചു വരുന്ന പാവപ്പെട്ടവരും മറ്റ് ഭൂമിയില്ലാത്തവരുമായ ആളുകള്‍ക്ക് പട്ടയം നല്‍കുന്നതിന് നിലവിലുള്ള തടസ്സം എന്താണെന്ന് പറയാമോ; ഈ തടസ്സങ്ങള്‍ മാറ്റുന്നതിനും ഇവര്‍ക്ക് പട്ടയം നല്‍കുന്നതിനും എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) മുന്‍ ഗവണ്‍മെന്റുകളുടെ കാലത്ത് കൈവശരേഖകള്‍ നല്‍കിയ ഏതെങ്കിലും കേസ്സില്‍ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വീണ്ടും കൈവശരേഖ നല്‍കിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

ശ്രീ. പി. തിലോത്തമന്‍
994

1977-ന് മുമ്പ് കുടിയേറിയവര്‍ക്ക് പട്ടയം നല്‍കുന്നതിന് നടപടികള്‍

 

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ കെ. ശിവദാസന്‍ നായര്‍

 
995

പട്ടയങ്ങള്‍ കൈമാറ്റം ചെയ്യുവാനുള്ള നടപടി

() വനഭൂമി കൈവശമുള്ളവര്‍ക്ക് നല്‍കുന്ന പട്ടയങ്ങള്‍ കൈമാറ്റം ചെയ്യുവാനുള്ള നിയമം കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) വനഭൂമിയല്ലാത്ത സര്‍ക്കാര്‍ ഭൂമി കൈവശമുള്ളവര്‍ക്ക് നല്‍കുന്ന പട്ടയം കൈമാറ്റം ചെയ്യുന്നതിന് നിലവിലുള്ള നിയമം വിശദീകരിക്കാമോ;

(സി) പട്ടയം കൈമാറ്റം ചെയ്യുന്നതിനുള്ള കര്‍ശന നിയമം കാരണം അവകാശികള്‍ക്ക് പോലും വിഹിതം നല്‍കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇവ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. പി. ഉബൈദുള്ള
996

പത്തനംതിട്ട ജില്ലയില്‍ മലയോര പട്ടയം നല്‍കല്‍

() മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് പത്തനംതിട്ട ജില്ലയിലെ പമ്പാവാലിയില്‍ എത്ര പേര്‍ക്ക് മലയോര പട്ടയം നല്‍കി; ഇതില്‍ എന്തൊക്കെ ഉപാധികളാണ് വച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ ഇങ്ങനെ ഉപാധികളോടെ പട്ടയം നല്‍കാന്‍ എന്താണ് കാരണമെന്ന് വ്യക്തമാക്കാമോ;

(സി) 25 വര്‍ഷത്തേയ്ക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല എന്ന വ്യവസ്ഥ എന്നു മുതല്‍ നല്‍കിയിട്ടുള്ള പട്ടയങ്ങളില്‍ ആണ് രേഖപ്പെടുത്തി തുടങ്ങിയത്; ഈ വ്യവസ്ഥ മാറ്റുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്;

(ഡി) പമ്പാവാലിയില്‍ നല്‍കിയിട്ടുള്ള പട്ടയങ്ങളിലെ ഉപാധികളില്‍ മാറ്റം വരുത്തി, കര്‍ഷകരെ സഹായിക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത്?

ശ്രീ. രാജു എബ്രഹാം
997

പട്ടയവും കൈവശ രേഖയും നല്‍കല്‍

() ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന്ശേഷം എത്ര പേര്‍ക്ക് ഏതെല്ലാം ജില്ലകളില്‍ പട്ടയവും കൈവശ രേഖയും നല്‍കി ;

(ബി) എത്ര ഏക്കര്‍ അന്യാധീനപ്പെട്ട ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തുവെന്നും എവിടെയെല്ലാമാണെന്നും വ്യക്തമാക്കുമോ

ശ്രീ. .. അസീസ്
998

പട്ടയവിതരണത്തില്‍ നേരിടുന്ന കാലതാമസം

() നെയ്യാറ്റിന്‍കര താലൂക്കിലെ വിവിധ വില്ലേജുകളില്‍ നിന്നും പട്ടയത്തിന് വേണ്ടിയുളള എത്ര അപേക്ഷകള്‍ റവന്യൂ വകുപ്പിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുണ്ട്;

(ബി) വില്ലേജ് തിരിച്ച് അവയുടെ വിശദാംശങ്ങള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(സി) പ്രസ്തുത അപേക്ഷകര്‍ക്ക് എന്നേക്ക് പട്ടയം നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ?

ശ്രീമതി ജമീലാ പ്രകാശം
999

മലയോര കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ നടപടി

() മലയോര കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കാന്‍ മുന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് ഈ സര്‍ക്കാര്‍ പുതുക്കാതിരുന്നിട്ടുണ്ടോ;

(ബി) 1977 ജനുവരി ഒന്നിനു മുന്‍പ് വനഭൂമിയില്‍ കുടിയേറിയത് സാധൂകരിക്കേണ്ടതില്ലെന്ന് ഈ സര്‍ക്കാരിന് അഭിപ്രായമുണ്ടോ; എങ്കില്‍ ഓര്‍ഡിനന്‍സ് പുതുക്കാതിരുന്നത് എന്തുകൊണ്ടാണ്;

(സി) ഓര്‍ഡിനന്‍സ് പുതുക്കാതിരുന്നതുമൂലം ചട്ടങ്ങളില്‍ വരുത്തിയ ഭേദഗതിയുടെ സാധുത ആശങ്കയിലായിട്ടുണ്ടോ ?

ശ്രീ. പി. കെ. ഗുരുദാസന്‍

ശ്രീ കെ. കെ. ജയചന്ദ്രന്‍

ശ്രീ ബി. ഡി. ദേവസ്സി

ശ്രീ ബി. സത്യന്‍

 
1000

പട്ടയവിതരണത്തിലെ അപാകത

() കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കോട്ടയം ജില്ലയില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 100ഓളം കുടുംബങ്ങള്‍ക്ക് നല്‍കിയ പട്ടയങ്ങളില്‍ അപാകതയുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പട്ടയം ലഭിച്ചെങ്കിലും, രേഖയിലെ സ്ഥലം ലഭിക്കാത്തതുമൂലം പ്രസ്തുത കുടുംബങ്ങള്‍ക്ക് യാതൊരുവിധ സര്‍ക്കാര്‍ ആനുകൂല്യവും ലഭ്യമാകാത്തതു സംബ ന്ധിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(സി) പട്ടയരേഖ പ്രകാരം കുടുംബങ്ങള്‍ക്ക് നല്‍കിയ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയ്യേറിയിട്ടുണ്ടോ; എങ്കില്‍ ഇത് ഒഴിപ്പിച്ച് പട്ടികജാതി വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. പി.. മാധവന്‍
1001

തൃശ്ശൂര്‍ ജില്ലയിലെ പട്ടയ വിതരണം

() തൃശ്ശൂര്‍ ജില്ലയിലെ കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) നാളിതുവരെ തൃശ്ശുര്‍ ജില്ലയില്‍ എതൊക്കെ താലൂക്കുകളില്‍ പട്ടയ വിതരണം നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;

(സി) തൃശ്ശൂര്‍ ജില്ലയിലെ പട്ടയ വിതരണത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത് ഏതൊക്കെ പ്രദേശങ്ങളെയാണ്?

ശ്രീ. എം.പി. വിന്‍സെന്റ്
1002

സര്‍വ്വേ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി

() സംസ്ഥാനത്തെ സര്‍വ്വേ നടപടികളിലുണ്ടാകുന്ന കാലതാമസത്തെപ്പറ്റിയുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) സര്‍വ്വേ വകുപ്പില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്തി സര്‍വ്വേ ഊര്‍ജ്ജിതപ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ.മാത്യു ടി.തോമസ്

ശ്രീമതി.ജമീലാ പ്രകാശം

ശ്രീ.സി.കെ.നാണു

ശ്രീജോസ് തെറ്റയില്‍

 
1003

അങ്കമാലി സര്‍വ്വെ ഓഫീസിന്റെ പ്രവര്‍ത്തനം

() അങ്കമാലി സര്‍വ്വെ ഓഫീസിലെ പോക്കുവരവ്, സ്കെച്ച് പാസ്ക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫയലുകളില്‍ കാലതാമസം നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കാലതാമസത്തിന്റെ കാരണം വിശദീകരിക്കുമോ;

(സി) സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെന്ന് വ്യക്തമാക്കുമോ

ശ്രീ. ജോസ് തെറ്റയില്‍
1004

അമ്പലപ്പുഴയില്‍ മിനിസിവില്‍സ്റേഷന്‍

() അമ്പലപ്പുഴയില്‍ മിനിസിവില്‍സ്റേഷന്‍ നിര്‍മ്മിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) അമ്പലപ്പുഴ മിനിസിവില്‍സ്റേഷനുവേണ്ടി പൊതുമരാമത്ത് കെട്ടിടനിര്‍മ്മാണ വിഭാഗം പ്രോജക്ട് തയ്യാറാക്കിസമര്‍പ്പിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ?

ശ്രീ.ജി.സുധാകരന്‍
1005

നാദാപുരം വികസന പദ്ധതി

() നാദാപുരം മണ്ഡലത്തിലെ അരീക്കരകുന്നിലുളള മിച്ചഭൂമി ബി.എസ്.എഫ് കേന്ദ്രത്തിനും നാദാപുരം വികസന പദ്ധതിക്കുമായി നല്‍കാന്‍ മുന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരുന്നുവോ;

(ബി) എങ്കില്‍ പ്രസ്തുത സ്ഥലം അളന്ന് തിട്ടപ്പെടുത്തി യഥാര്‍ത്ഥ കൈവശക്കാര്‍ക്കും നാദാപുരം വികസന പദ്ധതിക്കും നല്‍കുന്നതില്‍ എന്തെങ്കിലും തടസ്സങ്ങളുണ്ടോ;

(സി) എങ്കില്‍ തടസം നീക്കാനുളള നടപടികള്‍ പരിഗണനയിലുണ്ടോ?

ശ്രീ. . കെ. വിജയന്‍
1006

ആദിവാസി മേഖലയിലെ ഭൂമി ഏറ്റെടുക്കല്‍

() സംസ്ഥാനത്ത് കാറ്റാടി കമ്പനിക്കായി സ്ഥലം ഏറ്റെടുക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ജില്ലകളില്‍; എവിടെയെല്ലാം എന്ന് അറിയിക്കുമോ;

(ബി) അട്ടപ്പാടിയില്‍ ആദിവാസി മേഖലയിലെ ഭൂമി ഇതിനായി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;എങ്കില്‍ ഇതിനായി ഒരു പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(സി) മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് ഇതിനായി ഏതെങ്കിലും തരത്തിലുളള പാക്കേജ് തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) ആദിവാസികള്‍ക്ക് വരുമാനത്തിന്റെ അഞ്ചുശതമാനം കൈമാറാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ ചുമതല ആര്‍ക്കാണ് നല്‍കിയിട്ടുളളതെന്നും വ്യക്തമാക്കുമോ?

ശ്രി. സി.ദിവാകരന്‍

ശ്രീകെ. അജിത്

ശ്രീ .ചന്ദ്രശേഖരന്‍

ശ്രീ .കെ. വിജയന്‍

 
1007

ചെങ്ങറ,മൂലമ്പിള്ളി പാക്കേജുകള്‍

() ചെങ്ങറ, മുലമ്പിള്ളി എന്നീ പാക്കേജുകളുടെ വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത പാക്കേജുകള്‍ നടപ്പാക്കിയിട്ടുണ്ടോ ; എങ്കില്‍ ഇവ നടപ്പാക്കിയപ്പോള്‍ ഉണ്ടായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; എങ്കില്‍ പ്രസ്തുത പരാതികള്‍ പരിഹരിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ;

(സി) ചെങ്ങറ സമരം ഒത്തുതീര്‍പ്പാക്കുന്നതിന് മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് സ്വീകരിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു; ആ വ്യവസ്ഥകളില്‍ കൂടുതലായി എന്തെങ്കിലും ഇപ്പോഴത്തെ പാക്കേജിലുണ്ടോ, എങ്കില്‍ വിശദമാക്കുമോ ?

ശ്രീ..ചന്ദ്രശേഖരന്‍

ശ്രീമതി.ഗീതാ ഗോപി

ശ്രീ.പി.തിലോത്തമന്‍

ശ്രീ കെ.രാജു

 
1008

ഭൂമി കൈയ്യേറ്റം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം മൂന്നാര്‍-വാഗമണ്‍ മേഖലകളില്‍ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കല്‍ നടത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ എത്ര ഏക്കര്‍ സ്ഥലമാണ് ഒഴിപ്പിച്ച് ഏറ്റെടുത്തത് എന്ന് വ്യക്തമാക്കാമോ;

(സി) കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത മേഖലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറ്റം നടന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എത്രയെന്ന് വ്യക്തമാക്കാമോ;

(ഡി) കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്നതിനും സര്‍ക്കാരിലേയ്ക്ക് ഏറ്റെടുക്കുന്നതിനും മുന്‍ ഗവണ്‍മെന്റ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിരുന്നോ; വിശദാംശങ്ങള്‍ നല്‍കാമോ;

() മൂന്നാര്‍-വാഗമണ്‍ മേഖലകളില്‍ കൈയ്യേറ്റഭൂമി ഒഴിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കാമോ?

ശ്രീ. പി. ഉബൈദുള്ള
1009

സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കുന്ന പുതിയ നയം

() സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുമ്പോള്‍ ഭൂഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് പുതിയ നയം അംഗീകരിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത നയത്തിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ;

(സി) ഇപ്പോള്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച പുതിയ ബില്ലുമായി പൊരുത്തപ്പെടുന്ന ഭേദഗതികളാണോ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ

ശ്രീ. വി. റ്റി. ബല്‍റാം

ശ്രീ പാലോട് രവി

ശ്രീപി. . മാധവന്‍

ശ്രീ ലൂഡി ലൂയിസ്

1010

കാലവര്‍ഷക്കെടുതിയില്‍പ്പെട്ടവര്‍ക്കുള്ള ധനസഹായം

() നടപ്പുവര്‍ഷത്തെ കാലവര്‍ഷക്കെടുതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) കാലവര്‍ഷക്കെടുതിയില്‍ എത്ര പേര്‍ മരണമടഞ്ഞു എന്ന് വ്യക്തമാക്കുമോ; മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കിയിട്ടുണ്ടോ;

(സി) വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും, കൃഷി നാശം സംഭവിച്ചവര്‍ക്കും ധനസഹായം നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) ധനസഹായം നല്‍കുന്നതിന് വരുന്ന കാലതാമസം ഒഴിവാക്കുമോ?

ശ്രീ. സി. പി. മുഹമ്മദ്
1011

ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതി

() റവന്യൂ വകുപ്പില്‍ ഫയല്‍ തീര്‍പ്പാക്കല്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തീര്‍പ്പാകാതെ എത്ര ഫയലുകള്‍ ഉണ്ടായിരുന്നു;

(സി) എത്ര ഫയലുകള്‍ ഇതിനകം തീര്‍പ്പാക്കിയെന്നും വ്യക്തമാക്കുമോ;

(ഡി) ഫയലുകളില്‍ തീരുമാനമെടുക്കുന്നതിനായി ജനസമ്പര്‍ക്ക പരിപാടി തുടങ്ങാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ ജോസഫ് വാഴക്കന്‍

ശ്രീ . റ്റി. ജോര്‍ജ്

ശ്രീ ഹൈബി ഈഡന്‍

 
1012

ഖരമാലിന്യ സംസ്കരണം

() പരവൂര്‍ നഗരസഭയിലെ പൂക്കുളം,കല്ലുംകുന്ന് എന്നീ സ്ഥലങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള സുനാമീ പുനരധിവാസ ഫ്ളാറ്റുകളില്‍ എത്ര കുടുംബങ്ങളെയാണ് താമസിപ്പിക്കുവാന്‍ ഉദ്ദേശിച്ചിട്ടുള്ളത്;

(ബി) നിലവില്‍ എത്ര കുടുംബങ്ങള്‍ക്ക് താമസിക്കുന്നതിനുള്ള അനുമതിപത്രം നല്‍കിയിട്ടുണ്ട്; ശേഷിക്കുന്നവര്‍ക്ക് എന്നത്തേക്ക് അനുമതിപത്രം നല്‍കുവാന്‍ കഴിയും;

(സി) പ്രസ്തുത ഫ്ളാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് ഖരമാലിന്യങ്ങള്‍ സംസ്കരിക്കുവാനോ മറവ് ചെയ്യുവാനോ സൌകര്യങ്ങളില്ലായെന്ന വിഷയം സംബന്ധിച്ച് നിവേദനം ലഭിച്ചിരുന്നുവോ;

(ഡി) എങ്കില്‍ ഖരമാലിന്യം സംസ്കരിക്കുന്നതിന് ഗവണ്‍മെന്റ് സത്വര നടപടികള്‍ സ്വീകരിക്കുവാന്‍ സന്നദ്ധമാകുമോ?

ശ്രീ. ജി.എസ്. ജയലാല്‍
1013

ഭാരതപ്പുഴയില്‍ നിന്ന് മണലെടുക്കുന്നതിനുള്ള നടപടികള്‍

() ഭാരതപ്പുഴയില്‍ നിന്ന് മണലെടുക്കുന്നതിന് പാലക്കാട് ജില്ലയിലെ അതിര്‍ത്തി പുഴയുടെ തീരങ്ങളില്‍ ഏതെല്ലാമാണ് അംഗീകൃത കടവുകള്‍ എന്ന് വ്യക്തമാക്കാമോ ;

(ബി) പ്രസ്തുത കടവുകള്‍ക്ക് അംഗീകാരം നല്‍കിയത് എന്നുമുതല്‍ ആണെന്ന് വ്യക്തമാക്കുമോ ;

(സി) കടവുകള്‍ മാറ്റി നിശ്ചയിക്കേണ്ടസമയ പരിധി എത്രയാണെന്ന് അറിയിക്കുമോ ; നാളിതുവരെ കടവുകള്‍ മാറ്റി നല്‍കിയില്ലെങ്കില്‍ എന്തുകൊണ്ട് എന്ന് വിശദമാക്കാമോ ;

(ഡി) അംഗീകാരമില്ലാത്ത കടവുകളില്‍ നിന്നും അനധികൃതമായി മണലെടുക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടു ണ്ടോ ; എങ്കില്‍ അതു തടയുന്നതിനായി എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിയ്ക്കുന്നതെന്ന് വിശദമാക്കാമോ ;

() നിലവില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ അപര്യാപ്തമാണ് എന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ ; എങ്കില്‍ അത് പരിഹരിക്കുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(എഫ്) ഭാരതപ്പുഴയില്‍ നിന്നും അനധികൃതമായി മണലെടുപ്പ് തടയുന്നതിനായി പ്രത്യേക പോലീസ് സേനയെ നിയോഗിക്കുന്നകാര്യം പരിഗണനയിലുണ്ടോ ;

(ജി) പ്രത്യേക പോലീസ് സേനയെ നിയോഗിക്കുന്നതിനായി ഏതെങ്കിലും ഉത്തരവിറക്കിയിട്ടുണ്ടോ ; എങ്കില്‍ പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(എച്ച്) പ്രത്യേക പോലീസ് സേനയെ നിയോഗിക്കുന്നതുമായി ബന്ധപ്പെട്ടും ഭാരതപ്പുഴയെ സംരക്ഷിക്കുന്നതിനുമായി നിലവില്‍ എന്തെങ്കിലും നിയമമുണ്ടോ ; എങ്കില്‍ അതിനായി നിയമ നിര്‍മ്മാണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; പ്രസ്തുത നിയമ നിര്‍മ്മാണത്തിന്റെ കാലികസ്ഥിതി വ്യക്തമാക്കാമോ ?

() പ്രത്യേക സേനയെ പരിപാലിക്കുന്നതിനായി ആര്‍.എം.എഫ്.ഫണ്ട് ഉപയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ജെ) ഒറ്റപ്പാലം നഗരസഭാ പരിധിയില്‍ കടവുകള്‍ പുതുക്കി നല്‍കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ : പുരോഗതി വ്യക്തമാക്കാമോ ?

ശ്രീ.എം.ഹംസ
1014

വെള്ളപ്പൊക്കക്കെടുതിയില്‍ തകര്‍ന്നുപോയ റോഡുകളുടെ നവീകരണം

() വെള്ളപ്പൊക്കക്കെടുതികളില്‍പ്പെട്ട് തകര്‍ന്നു പോയ റോഡുകള്‍ പുനരുദ്ധരിക്കുന്നതിന് പ്രളയ ദുരിതാശ്വാസ ഫണ്ട് വിനിയോഗിച്ച് എത്ര റോഡുകള്‍ പുനരുദ്ധരിച്ചു എന്ന് വ്യക്തമാക്കാമോ ;

(ബി) ഇപ്രകാരം റോഡുകള്‍ നവീകരിക്കുന്നതിന് ഓരോ മണ്ഡലത്തിലും എത്ര ലക്ഷം രൂപ വീതം അനുവദിച്ചു എന്ന് വിശദമാക്കാമോ; ഇനിയും ഈ സാമ്പത്തികവര്‍ഷം ഓരോ മണ്ഡലത്തിലേയ്ക്ക് എത്ര ലക്ഷം രൂപയുടെ ജോലികള്‍ക്കു കൂടി ഫണ്ട് നല്‍കും എന്ന് വ്യക്തമാക്കാമോ?

(സി) പ്രളയക്കെടുതി നിവാരണ ഫണ്ട് വിനിയോഗിച്ച് പുനരുദ്ധാരണ ജോലികള്‍ക്ക് ഫണ്ട് അനുവദിച്ച കേസുകളില്‍ ഉത്തരവിറങ്ങി എത്ര കാലത്തിനുള്ളില്‍ റോഡ് പണികള്‍ തീര്‍ക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്;

(ഡി) 2011 ലെ ഉത്തരവിലൂടെ റോഡ് പുനരുദ്ധാരണ ജോലികള്‍ക്ക് ഫണ്ട് അനുവദിച്ച് ഉത്തരവായ കേസുകളില്‍ ജോലി ആരംഭിച്ചിട്ടില്ല എന്ന കാരണത്താല്‍ ഉത്തരവ് റദ്ദ് ചെയ്തിട്ടുണ്ടോ; ഇത് പരിശോധിച്ച് പരിഹാരം നിര്‍ദ്ദേശിക്കാമോ?

ശ്രീ. പി. തിലോത്തമന്‍
1015

സംസ്ഥാനത്തെ ഫ്ളഡ് റിലീഫ് വര്‍ക്കുകള്‍ അനുവദിക്കുന്നതിന് നടപടി

() സംസ്ഥാനത്ത് ഫ്ളഡ് റിലീഫ് വര്‍ക്കുകള്‍ അനുവദിക്കുന്നതിന് എന്തെങ്കിലും മാനദണ്ഡം നിലവിലുണ്ടോ;

(ബി) 2011-12 വര്‍ഷത്തില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ അഗീകാരം നല്‍കിയ പ്രവൃത്തികള്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ;

(സി) ഫ്ളഡ് റിലീഫ് വര്‍ക്കുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എം. എല്‍. . മാര്‍ ആവശ്യപ്പെട്ടാല്‍പോലും പ്രസ്തുത ഉദ്യോഗസ്ഥര്‍ അത്യാവശ്യ വിവരങ്ങള്‍ നല്‍കാറില്ലെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() മുന്‍ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പ്രവര്‍ത്തികളില്‍ നിര്‍മ്മാണം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സംവിധാനം ഉണ്ടോ;

(എഫ്) ജില്ലാ കളക്ടര്‍മാര്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പ്പര്യമെടുക്കുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ജി) പ്രസ്തുത വര്‍ക്കുകള്‍ കൃത്യസമയത്ത് തുടങ്ങാനും വര്‍ക്ക് ഏറ്റെടുത്ത് ചെയ്യുന്നവര്‍ക്ക് തുക നല്‍കാനും ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുമായി ഒരു പ്രത്യേക സംവിധാനം കളക്ടറേറ്റില്‍ ആരംഭിക്കുവാനുള്ള നടപടി സ്വീകരിക്കുമോ

ശ്രീ. ബി. സത്യന്‍
1016

ഡിസാസ്റര്‍മാനേജ്മെന്റ് മുഖേന അനുവദിച്ച നടപ്പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി

() കഴിഞ്ഞ ഗവണ്‍മെന്റിന്റെ കാലത്ത് ഡിസാസ്റര്‍ മാനേജ്മെന്റ് വകുപ്പ് മുഖേന അനുവദിച്ച ജില്ലയിലെ 2 നടപ്പാലങ്ങളുടെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കാമോ ;

(ബി) 6 മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തികരിക്കണമെന്ന കരാര്‍ വ്യവസ്ഥയുണ്ടായിട്ടും 6 മാസത്തിനുള്ളില്‍ ഒരു നിര്‍മ്മാണവും നടത്താത്തിന്റെ കാരണം വ്യക്തമാക്കാമോ ?

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
1017

കോഴിക്കോട് ജില്ലയില്‍ റിവര്‍ മാനേജ്മെന്റ്

() കോഴിക്കോട് ജില്ലയില്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ റിവര്‍ മാനേജ്മെന്റില്‍ ഉള്‍പ്പെടുത്തി എത്ര പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ പ്രവര്‍ത്തികളില്‍ എത്ര എണ്ണം ടെന്‍ഡര്‍ ചെയ്തുവെന്ന് വെളിപ്പെടുത്തുമോ;

(സി) ടെന്‍ഡര്‍ ചെയ്തിട്ടും ഏറ്റെടുക്കാത്ത പ്രവര്‍ത്തികള്‍ എത്രയെന്ന് വ്യക്തമാക്കുമോ; ഇങ്ങനെ പ്രവര്‍ത്തികള്‍ മുടങ്ങിക്കിടക്കാനുള്ള കാരണം എന്താണെന്ന് വെളിപ്പെടുത്തുമോ

ശ്രീ. . കെ. ശശീന്ദ്രന്‍
1018

കാലവര്‍ഷക്കെടുതിയില്‍ നഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം

() കാലവര്‍ഷക്കെടുതിയില്‍ ഈ പ്രാവശ്യം കാസര്‍ഗോഡ് ജില്ലയില്‍ എത്ര രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്ന് വില്ലേജ് അടിസ്ഥാനത്തിലുളള കണക്ക് വിശദമാക്കാമോ;

(ബി) നഷ്ടം സംഭവിച്ചവര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിനുളള നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
1019

ചടയമംഗലം മിനി സിവില്‍ സ്റേഷന്‍ നിര്‍മ്മാണം

() ചടയമംഗലം മിനി സിവില്‍ സ്റേഷന്‍ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നതിനുശേഷം ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനപ്രതിനിധികളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും നിവേദനങ്ങള്‍ നല്‍കിയിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ചടയമംഗലത്തെ സമഗ്രവികസനത്തിന് ഉതകുന്ന മിനി സിവില്‍ സ്റേഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനാ വശ്യമായ തുക അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. മുല്ലക്കര രത്നാകരന്‍
1020

100 ദിന കര്‍മ്മപരിപാടി

() സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 ദിന കര്‍മ്മപരിപാടിയുടെ ഭാഗമായി എത്ര കൈയ്യേറ്റഭൂമികള്‍ ഒഴിപ്പിക്കാന്‍ കഴിഞ്ഞു എന്ന് വ്യക്തമാക്കുമോ;

(ബി) 2011 മെയ് മുതല്‍ സെപ്റ്റംബര്‍ 20 വരെ എത്ര മിച്ചഭൂമി കണ്ടെത്തി ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(സി) എത്ര കൈയ്യേറ്റഭൂമി ഏറ്റെടുക്കാനായി എന്ന് വ്യക്തമാക്കുമോ ?

ശ്രീ. മുല്ലക്കര രത്നാകരന്‍
1021

വെസ്റ് എളേരി പ്രദേശത്തെ കര്‍ഷകര്‍ക്ക് പട്ടയം

കാസര്‍ഗോഡ് ജില്ലയിലെ വെസ്റ് എളേരി ഏവ്വിപൊയില്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ?

ശ്രീ.കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
1022

-ഡിസ്ട്രിക്ട് പദ്ധതി

() -ഡിസ്ട്രിക്ട് പദ്ധതി സംസ്ഥാനത്തെ എത്ര ജില്ലകളില്‍ നടപ്പിലാക്കിയിട്ടുണ്ട്;

(ബി) പ്രസ്തുത പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്;

(സി) ഇത് സംസ്ഥാനത്ത് ആകെ വ്യാപിപ്പിക്കുമോ;

(ഡി) പ്രസ്തുത പദ്ധതിക്ക് പ്രാരംഭം കുറിച്ചത് എന്നാണ്?

ശ്രീ. വി. ശിവന്‍കുട്ടി
1023

അട്ടപ്പാടി മേഖലയിലെ റവന്യൂ റീസര്‍വ്വേ

() അട്ടപ്പാടി മേഖലയില്‍ റവന്യൂ വകുപ്പ് ഇപ്പോള്‍ റീസര്‍വ്വേ നടത്തുന്നുണ്ടോ;

(ബി) എങ്കില്‍ എത്ര വില്ലേജുകളില്‍ റീസര്‍വ്വേ നടപടി പൂര്‍ത്തീകരിച്ചു;

(സി) എത്ര വില്ലേജുകളില്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ട്;

(ഡി) അട്ടപ്പാടി മേഖലയില്‍ സുസ്ലോണ്‍ കമ്പനി എത്ര ഏക്കര്‍ ഭൂമി വിലയ്ക്ക് വാങ്ങിയിട്ടുണ്ട്; ഇതില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റീസര്‍വ്വേയുടെ ഭാഗമായി ആദിവാസികളുടേതായി കരുതപ്പെടുന്നത് എന്ന് വ്യക്തമാക്കുമോ?

ശ്രീ. . കെ. ബാലന്‍

ശ്രീ എം. ഹംസ

ശ്രീ കെ. രാധാകൃഷ്ണന്‍

ശ്രീ ബാബു എം. പാലിശ്ശേരി

 
1024

റീ സര്‍വ്വേ പ്രവര്‍ത്തനം തുടങ്ങുന്നതിനാവശ്യമായ നടപടി

() റീ-സര്‍വ്വേ പ്രവര്‍ത്തനം പൂര്‍ത്തിയാവാത്ത എത്ര താലൂക്കുകള്‍ സംസ്ഥാനത്തുണ്ട്; അവ ഏതെല്ലാം ; .

(ബി) പെരിന്തല്‍മണ്ണ താലൂക്കിന്റെ റീ-സര്‍വ്വേ പ്രവര്‍ത്തനം തുടങ്ങുന്നതിനാവശ്യമായ സത്വര നടപടി സ്വീകരിക്കുമോ ?

ശ്രീ. റ്റി.. അഹമ്മദ് കബീര്‍
1025

ഭൂമിയുടെ വില നിശ്ചയിക്കുന്നതിന് നിയമനിര്‍മ്മാണം

() വ്യവസായം, റോഡ് വികസനം തുടങ്ങിയുള്ള ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമസ്ഥര്‍ക്ക് നിലവില്‍ എന്ത് മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഭൂമിയുടെ വില നല്‍കുന്നത്;

(ബി) ഭൂമിയുടെ കമ്പോള വിലയെക്കാള്‍ കുറഞ്ഞ വിലയാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്നത് എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത പ്രശ്നത്തിന് പരിഹാരം എന്ന നിലയില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി) ഭൂമി ഏറ്റെടുത്ത ശേഷം നിശ്ചിത കാലയളവില്‍ പദ്ധതി പ്രവര്‍ത്തനം ആരംഭിച്ചില്ലായെങ്കില്‍ ഭൂമി തിരികെ ഭൂവുടമയ്ക്ക് ലഭ്യമാകും വിധം നിയമനിര്‍മ്മാണം നടത്തുവാന്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കുമോ

ശ്രീ. ജി. എസ്. ജയലാല്‍
1026

സമഗ്ര പുനരധിവാസ പാക്കേജ്

() സംസ്ഥാനത്ത് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പ്രസ്തുത പുനരധിവാസ പാക്കേജിന്റെ പ്രധാന വ്യവസ്ഥകള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) ഓരോ വികസന പ്രോജക്ടുകളുടേയും പ്രത്യേകതകള്‍ക്കനുസരിച്ച് സോഷ്യല്‍ ഇംപാക്ട് സ്റഡി നടത്തി സാമൂഹികവും പാരിസ്ഥിതികവുമായ ആഘാതങ്ങള്‍ വിശകലനം ചെയ്യുന്നതിനുള്ള വ്യവസ്ഥകള്‍ പുനരധിവാസ പാക്കേജില്‍ ഉള്‍പ"