STARRED
 

QUESTIONS

  AND
  ANSWERS
   
   
 

 
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question
91

റോഡുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നടപടി

ശ്രീ.ജി.സുധാകരന്‍

,, പുരുഷന്‍ കടലുണ്ടി

,, കെ.കെ.നാരായണന്‍

,, ആര്‍. സെല്‍വരാജ്

() സംസ്ഥാനത്തെ റോഡുകളുടെ സംരക്ഷണം ഉറപ്പാക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകുന്ന അപാകതകള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ പുതുതായി സ്വീകരിച്ച നടപടികള്‍ എന്താണെന്ന് വിശദമാക്കുമോ ;

(സി) ഇപ്പോള്‍ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകള്‍ പൂര്‍ണ്ണതോതില്‍ ഗതാഗത യോഗ്യമാക്കുന്നതിന് ആവശ്യമാകുന്ന മൊത്തം തുകയും ഈ വര്‍ഷം ബഡ്ജറ്റില്‍ വകയിരുത്തിയിരിക്കുന്ന തുകയും വിശദമാക്കാമോ ;

(ഡി) എപ്പോള്‍ നിര്‍ണ്ണയിക്കപ്പെട്ട നിരക്കുകള്‍ക്കനുസൃതമായിട്ടാണ് ഇവയുടെ എസ്റിമേറ്റ് തയ്യാറാക്കപ്പെട്ടിട്ടുള്ളത് ; ഇപ്പോഴത്തെ വില സൂചികയനുസരിച്ചുള്ള നിരക്കുകള്‍ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടോ ?

92

സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, റ്റി. എ അഹമ്മദ് കബീര്‍

,, മഞ്ഞളാംകുഴി അലി

,, കെ. എം. ഷാജി

() സംസ്ഥാനത്ത് ഒരു സാങ്കേതിക സര്‍വ്വകലാശാല സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ടോ ;

(ബി) ഇതര സംസ്ഥാനങ്ങളില്‍ സാങ്കേതിക സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിച്ചുവരുന്ന കാര്യം ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ;

(സി) സംസ്ഥാനത്തിനകത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ പോളിടെക്നിക്കുകളുള്‍പ്പടെ എത്ര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) ഈ സ്ഥാപനങ്ങളുടെയെല്ലാം സാങ്കേതിക വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിനും അവലോകനം ചെയ്യുന്നതിനും ഒരു അംബ്രല്ലാ ഓര്‍ഗനൈസേഷന്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ശ്രദ്ധയില്‍ വന്നിട്ടുണ്ടോ .

() എങ്കില്‍ സെന്റര്‍ ഓഫ് എക്സലന്‍സ് നിശ്ചയിച്ച് മികവുറ്റ സ്ഥാപനങ്ങള്‍ക്ക് അക്കാദമിക്ക് സ്വാതന്ത്യ്രം നല്കത്തക്കവിധം കാലാനുസൃത കാഴ്ചപ്പാടുള്ള ഒരു സാങ്കേതിക യൂണിവേഴ്സിറ്റി സംസ്ഥാനത്ത് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ?

93

ഭൂമി ഏറ്റെടുക്കലും നഷ്ടപരിഹാരവും

ശ്രീ. പി.. മാധവന്‍

,, വി.റ്റി. ബല്‍റാം

'' .പി. അബ്ദുള്ളക്കുട്ടി

'' പി.സി. വിഷ്ണുനാഥ്

() വികസന ആവശ്യത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഉടമക്ക് നഷ്ടപരിഹാരം നല്‍കുന്നതു സംബന്ധിച്ച നയത്തിന് ഗവണ്‍മെന്റ് രൂപം കൊടുത്തിട്ടുണ്ടോ;

(ബി) ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഏതെങ്കിലും പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ പദ്ധതി നടപ്പിലായില്ലെങ്കില്‍ ഏറ്റെടുത്ത ഭൂമി തിരികെ നല്‍കുമോ;

(ഡി) വികസന പ്രവര്‍ത്തനത്തിനു സ്ഥലം കൊടുക്കുന്നവര്‍ക്ക് പദ്ധതിയുടെ ഓഹരി ഉടമകള്‍ ആകാന്‍ അവസരം നല്‍കുമോ;

() ഭൂമി ഏറ്റെടുക്കുന്ന വിജ്ഞാപനം ഇറക്കുന്നതിന് മുന്‍പ് ഭൂമി വിട്ടു നല്‍കുന്നവരെ പദ്ധതിയുടെ ന്യായാന്യായങ്ങള്‍ ബോധ്യപ്പെടുത്താന്‍ അവസരം നല്‍കുമോ?

94

അദ്ധ്യാപക പാക്കേജ്

ശ്രീ. കെ. വി. വിജയദാസ്

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() അദ്ധ്യാപക പാക്കേജ് നടപ്പിലാക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എന്താണ്;

(ബി) അദ്ധ്യാപക സംഘടനകളും എയിഡഡ് സ്കൂള്‍ മാനേജുമെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ എന്തെല്ലാം സംഗതികളില്‍ ധാരണയായിട്ടുണ്ട് ; വിശദമാക്കുമോ;

(സി) മന്ത്രിസഭാ ഉപസമിതി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ എന്തെല്ലാമായിരുന്നു; വിശദമാക്കുമോ;

(ഡി) മാനേജ്മെന്റുകള്‍ അംഗീകരിക്കാത്ത, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ എന്തൊക്കെയാണ്;

() മാനേജ്മെന്റുകളുടെ ഏതെല്ലാം ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയുണ്ടായി?

95

ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച നടപടി

ശ്രീ. . പി. ജയരാജന്‍

,, എസ്. രാജേന്ദ്രന്‍

ഡോ. ടി.എം. തോമസ് ഐസക്

() ഭൂപരിഷ്ക്കരണ നിയമത്തില്‍ മാറ്റം വരുത്താനുള്ള ബഡ്ജറ്റ് നിര്‍ദ്ദേശങ്ങളുമായി മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ബഡ്ജറ്റ് നിര്‍ദ്ദേശങ്ങള്‍ക്കെതിരെ സംസ്ഥാനത്ത് ഉയര്‍ന്നുവന്ന വിയോജിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എന്തെല്ലാം മാറ്റങ്ങളാണ് വരുത്താനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ ?

96

അദ്ധ്യാപക ശാക്തീകരണത്തിനായി ഹെല്‍പ്പ് ഡെസ്ക് ഓണ്‍ലൈന്‍ പരിശീലനം


ശ്രീ. പി. സി. വിഷ്ണുനാഥ്

,, വര്‍ക്കല കഹാര്‍

,, ബെന്നി ബെഹനാന്‍

,, എം. . വാഹീദ്

() അദ്ധ്യാപക ശാക്തീകരണത്തിനായി ഹെല്‍പ്പ് ഡെസ്ക് ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടോയെന്ന് വെളിപ്പെടുത്തുമോ;

(ബി) പ്രസ്തുത പരിശീലനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി) സംസ്ഥാനത്തെ എത്ര സ്കൂളുകളില്‍ പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുണ്ട്;

(ഡി) ടെലിഫോണ്‍, -മെയില്‍ എന്നിവയിലൂടെ സംശയങ്ങള്‍ ദൂരീകരിക്കുവാന്‍ അവസരം ഒരുക്കുമോ?

 
97

പരീക്ഷാ സമ്പ്രദായത്തില്‍ മാറ്റം

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. എം. എ ബേബി

'' കെ. കുഞ്ഞമ്മത് മാസ്റര്‍

'' ആര്‍. രാജേഷ്

() സംസ്ഥാനത്തെ സ്കൂള്‍ കുട്ടികളുടെ പരീക്ഷാസമ്പ്രദായത്തിലോ, തുടര്‍ മൂല്യ നിര്‍ണ്ണയ രീതിയിലോ ഈ സര്‍ക്കാര്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ;

(ബി) ഏതെങ്കിലും വിദഗ്ദ്ധ ഏജന്‍സിയുടെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണോ ഇതു നടപ്പിലാക്കിയത്

(സി) കേരളത്തില്‍ തുടര്‍മൂല്യനിര്‍ണ്ണയ രീതി നിലവിലില്ലാതിരുന്ന കാലത്ത് ഓണപ്പരീക്ഷ, ക്രിസ്തുമസ് പരീക്ഷ എന്നിങ്ങനെ സ്കൂള്‍ പരീക്ഷ നടത്തിയിട്ടുണ്ടായിരുന്നോ;

(ഡി) ബോധനത്തിന്റെ കാര്യക്ഷമത പരിശോധിക്കാനുളള പരീക്ഷാപരിഷ്കരണം അക്കാദമികമായിട്ടാണോ തീരുമാനിക്കപ്പെട്ടിരുന്നത്; എങ്കില്‍ ഓണപ്പരീക്ഷ എന്ന നിലയിലേക്കുളള മാറ്റം എന്തിന് വേണ്ടിയുളളതായിരുന്നു; വിശദമാക്കാമോ?

 
98

സര്‍വ്വകലാശാല നിയമങ്ങളും സ്റാറ്റ്യൂട്ടുകളും കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത

ശ്രീ. പി. കെ. ബഷീര്‍

,, എന്‍. . നെല്ലിക്കുന്ന്

,, എന്‍. ഷംസുദ്ദീന്‍

,, പി. ഉബൈദുള്ള

 

() സംസ്ഥാന സര്‍വ്വകലാശാല നിയമങ്ങളും സ്റാറ്റ്യൂട്ടുകളും കാലാനുസൃതമായി പരിഷ്ക്കരിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ആദ്യകാല സര്‍വ്വകലാശാല നിയമങ്ങളിലുംസ്റാറ്റ്യൂട്ടുകളിലും ചില താല്‍ക്കാലിക ഭേദഗതികള്‍ ഇടയ്ക്കിടെ നടത്തിയിട്ടുണ്ടെങ്കിലും കാലാനുസൃതമായ സമഗ്രപരിഷ്ക്കരണം ഉണ്ടായിട്ടില്ലെന്ന കാര്യം അറിവുണ്ടോ;

(സി) ഇതുമൂലം ഉന്നതവിദ്യാഭ്യാസ രംഗത്ത് നിലവാരത്തകര്‍ച്ച ഉണ്ടായിക്കൊണ്ടിരിക്കുന്ന സാഹചര്യം പരിശോധനാ വിധേയമാക്കിയിട്ടുണ്ടോ;

(ഡി) വേണ്ടത്ര അവധാനതയോടെ പഠനം നടത്തിയ ശേഷം മെഡിക്കല്‍, ഫിഷറീസ് എന്നീ യൂണിവേഴ്സിറ്റി നിയമങ്ങള്‍ തയ്യാറാക്കാത്തതുമൂലം സ്പെഷ്യലൈസ്ഡ് പഠനമേഖലയില്‍ ആധുനിക ആവശ്യങ്ങള്‍ക്കനുസരണമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയാതെ വരുന്ന സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ;

() സംസ്ഥാനത്തെ കാലഹരണപ്പെട്ട യൂണിവേഴ്സിറ്റി നിയമങ്ങളും സ്റാറ്റ്യൂട്ടുകളും ഉന്നതവിദ്യാഭ്യാസ രംഗത്ത് ഗുണപരവും കാലാനുസൃതവുമായ മാറ്റം ഉണ്ടാക്കാന്‍ ഉതകുംവിധം സമഗ്രപരിഷ്ക്കരണം നടത്തുന്നത് സംബന്ധിച്ച് അഭിപ്രായരൂപീകരണം നടത്തുന്നതിനും തദനുസൃത നിയമനിര്‍മ്മാണത്തിനും നടപടി സ്വീകരിക്കുമോ ?

 
99

സോഷ്യല്‍ ഓഡിറ്റ്

ശ്രീ. കെ. കെ. നാരായണന്‍

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, ബി. ഡി. ദേവസ്സി

,, കെ. കുഞ്ഞമ്മത് മാസ്റര്‍

() അദ്ധ്യാപകരുടെ കാര്യക്ഷമത വിലയിരുത്താന്‍ സോഷ്യല്‍ ഓഡിറ്റ് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ അതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(സി) സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളേയും ഈ പ്രക്രിയയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒഴിവാക്കപ്പെട്ടത് ഏവ; ഇതിന്റെ കാരണം വെളിപ്പെടുത്തുമോ;

(ഡി) അദ്ധ്യാപക സംഘടനകളുമായി ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിരുന്നോ?

 
100

ഹോട്ടലുകള്‍ക്ക് നികുതിയിളവ്


ശ്രീ. ലൂഡി ലൂയിസ്

,, സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

,, വി.പി. സജീന്ദ്രന്‍

() ടൂറിസം മേഖല വികസിപ്പിക്കുന്നതിന് ഹോട്ടലുകള്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) വിനോദ സഞ്ചാര മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന സ്ഥലങ്ങളില്‍ നിശ്ചിത വര്‍ഷത്തേക്ക് നികുതി ഇളവ് പ്രഖ്യാപിക്കുമോ;

(സി) എങ്കില്‍ ആദ്യഘട്ടമെന്ന നിലയില്‍ എവിടെയെല്ലാമാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി) പിന്നോക്ക മേഖലയില്‍ പുതിയ ഹോട്ടലുകള്‍തുറക്കാന്‍ സബ്സിഡി നല്‍കുന്ന കാര്യം പരിഗണിക്കുമോ?

 
101

തുറമുഖടൂറിസം

ശ്രീ. സി. കൃഷ്ണന്‍

,, എളമരം കരീം

,, ആര്‍. രാജേഷ്

,, കെ. ദാസന്‍

() സംസ്ഥാനത്തെ തുറമുഖങ്ങളെ ടൂറിസം കേന്ദ്രങ്ങളാക്കി വികസിപ്പിക്കാനുള്ള സാദ്ധ്യതകള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) ഇത്തരത്തില്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടോ; വിശദാംശംവെളിപ്പെടുത്തുമോ;

(സി) വിദേശ രാജ്യങ്ങളില്‍ തുറമുഖം, ടൂറിസം സാദ്ധ്യതകള്‍ക്കായി ഉപയോഗപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ടൂറിസം സാദ്ധ്യതകള്‍ക്കായി തുറമുഖങ്ങളെ ഏതെല്ലാം രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള പദ്ധതികളാണ് രൂപപ്പെടുത്തുന്നത്; വിശദമാക്കാമോ?

 
102

'സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്' പദ്ധതിയുടെ വിശദാംശങ്ങള്‍


ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

,, സി. മോയിന്‍കുട്ടി


() സംസ്ഥാനത്ത് ആയിരം കിലോമീറ്റര്‍ റോഡ് അന്താരാഷ്ട്ര നിലവാരത്തില്‍ പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തിനായി സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് എന്ന പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) പ്രധാനപ്പെട്ട ഡിസ്ട്രിക്ട് റോഡുകളും സ്റേറ്റ് റോഡുകളും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനര്‍ നിര്‍മ്മിക്കുമോ; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) പദ്ധതിക്കായി എത്ര രൂപ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്; പ്രസ്തുത തുക ഏതൊക്കെ മാര്‍ഗ്ഗത്തിലൂടെയാണ് സമാഹരിക്കുക;

(ഡി) ഈ റോഡുകള്‍ക്ക് ടോള്‍ നല്‍കേണ്ടിവരുമോ;

() നിശ്ചിത സമയ പരിധിക്കുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

 
103

തേക്കടി ബോട്ട് ദുരന്തം

ശ്രീ. . കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() തേക്കടി ബോട്ട് ദുരന്തത്തെത്തുടര്‍ന്ന് നിയമിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ എന്തെല്ലാം; എന്തെല്ലാം ശുപാര്‍ശകളാണ് കമ്മീഷന്‍ നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി) മാരിടൈം ബോര്‍ഡ് രൂപീകരിക്കണമെന്ന കാര്യത്തിലും ബോട്ട് യാത്രക്കാര്‍ക്കായി സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി ഏര്‍പ്പെടുത്താനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

 
104

സ്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, ജോസഫ് വാഴക്കന്‍

,, ബെന്നി ബെഹനാന്‍

,, പി.സി. വിഷ്ണുനാഥ്

() ഹൈസ്ക്കൂളുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിന് ആര്‍.എം.എസ്.. (രാഷ്ട്രീയ മാധ്യമ ശിക്ഷാ അഭിയാന്‍)പദ്ധതി പ്രകാരം കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ ;

(ബി)ഈപദ്ധതിയുടെഉദ്ദേശ്യലക്ഷ്യങ്ങളെന്തെല്ലാം;

(സി) ഇതിന് എത്ര കോടി രൂപയുടെ ധനസഹായമാണ് നല്‍കുന്നത് ; ആദ്യഘട്ടത്തില്‍ ഇത് എവിടെയൊക്കെ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത് ?

 
105

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കല്‍ നയം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, റ്റി. . അഹമ്മദ് കബീര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മോയിന്‍കുട്ടി

() വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നതു സംബന്ധിച്ച് നിലവിലുള്ള നയത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ബി) ഭൂമി നഷ്ടമാവുന്ന ഭൂവുടമകള്‍ക്ക്, ഭാവിയില്‍ ഭൂവിലയിലുണ്ടാകുന്ന വര്‍ദ്ധനയ്ക്ക് ആനുപാതികമായ ആനുകൂല്യം ലഭ്യമാക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;


(സി) വീടുള്‍പ്പെടുന്ന ഭൂമി വിട്ടു നല്‍കുന്ന കുടുംബങ്ങള്‍ക്ക്, സമീപത്തു തന്നെ വീടുവച്ച് താമസിക്കാന്‍ അഞ്ചു സെന്റ് ഭൂമി ന്യായവില ഈടാക്കിക്കൊണ്ട് ലഭ്യമാക്കുന്ന രീതി പുതിയ നയത്തില്‍ ഉള്‍പ്പെടുത്തുമോ;

(ഡി) വികസന പദ്ധതികള്‍ക്കു വേണ്ടി കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബത്തിലെ ഒരംഗത്തിന് പദ്ധതിയില്‍ ജോലി നല്‍കുന്ന രീതി ഇപ്പോള്‍ നിലവിലുണ്ടോ; ഇല്ല എങ്കില്‍ അത്തരമൊരു പദ്ധതി ആവിഷ്ക്കരിക്കുമോ?

 
106

.  ടെന്‍ഡര്‍ സംവിധാനം നടപ്പിലാക്കാന്‍ നടപടി

ശ്രീ. വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

() മരാമത്ത് വകുപ്പില്‍ ഇ. ടെന്‍ഡര്‍ സംവിധാനം നടപ്പാക്കാനുദ്ദേശമുണ്ടോ .

(ബി) എങ്കില്‍ ഇതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) ഇതിനായി ഉദ്യോഗസ്ഥര്‍ക്കും കരാറുകാര്‍ക്കും പരിശീലനം നല്‍കാനുദ്ദേശിക്കുന്നുണ്ടോ ;

(ഡി) എന്‍. . സി. യുമായി സഹകരിച്ച് ഇ.ടെന്‍ഡര്‍ സംവിധാനം നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

 
107

സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജുമെന്റുകളുമായി ഉണ്ടാക്കിയ കരാര്‍

ഡോ. കെ.ടി. ജലീല്‍

ശ്രീ. റ്റി.വി. രാജേഷ്

,, എം. ചന്ദ്രന്‍

,, കെ. സുരേഷ് കുറുപ്പ്

() സ്വകാര്യ സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകളുമായി വിദ്യാര്‍ത്ഥിപ്രവേശനവും ഫീസും സംബന്ധിച്ചകാര്യത്തില്‍ സര്‍ക്കാര്‍ കരാറില്‍ ഒപ്പിട്ടിട്ടുണ്ടോ ;

(ബി) കരാറിലെ വ്യവസ്ഥകള്‍ വിശദമാക്കാമോ ; കരാറിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ;

(സി) സ്വാശ്രയ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മാനേജ്മെന്റുകള്‍ക്കും കരാര്‍ ബാധകമാണോ ; ഇന്റര്‍ചര്‍ച്ച് കൌണ്‍സിലിന് കീഴിലുള്ള കോളേജുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ് ;

(ഡി) കരാറിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ കോളേജ് മാനേജ്മെന്റുകള്‍ക്കും കൂടി ഈ വര്‍ഷം മൊത്തം എന്തു തുക അധികമായി വിദ്യാര്‍ത്ഥികളില്‍ നിന്നും ഈടാക്കാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ?

 
108

മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുവാന്‍ നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, വി. ഡി. സതീശന്‍

'' പാലോട് രവി

'' വര്‍ക്കല കഹാര്‍

() വിദ്യാലയങ്ങളില്‍ മലയാള ഭാഷാ പഠനം നിര്‍ബന്ധമാക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(ബി) ഇതു സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളുകളില്‍ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുവാന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന സി.ബി.എസ്./.സി.എസ്.ഇ സ്കൂളുകളിലും മലയാള ഭാഷ നിര്‍ബന്ധമാക്കുവാന്‍ നടപടി സ്വീകരിക്കുമോ?

 
109

മരാമത്ത് വകുപ്പിലെ ജനസമ്പര്‍ക്ക പരിപാടികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. രാജു

() മരാമത്ത് വകുപ്പില്‍ നടപ്പാക്കിയിരുന്ന ജനസമ്പര്‍ക്ക പരിപാടികള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി) ഈ ജനസമ്പര്‍ക്ക പരിപാടികളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുമോ ;

(സി) ജനസമ്പര്‍ക്ക പരിപാടി തുടരുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ?

 
110

വിദ്യാഭ്യാസ പാക്കേജ്

ശ്രീ. സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

() സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്കൂളുകളില്‍ സമഗ്രമാറ്റങ്ങള്‍ വരുത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ പാക്കേജിന് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) പാക്കേജിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഇതു നടപ്പാക്കുന്നതിന് മുമ്പ് ആരെല്ലാമായി ചര്‍ച്ച നടത്തുമെന്ന് വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത പാക്കേജ് നടപ്പാക്കുന്നതിന് എത്ര കോടി രൂപയുടെ അധിക ബാദ്ധ്യത ഉണ്ടാകു മെന്നാണ് കരുതുന്നത്;

() പ്രസ്തുത ബാദ്ധ്യത കുറയ്ക്കുവാന്‍ വേണ്ടി വിവിധ കേന്ദ്ര പദ്ധതികളുമായി ബന്ധപ്പെട്ട് ഈ പാക്കേജ് നടപ്പാക്കാന്‍ ശ്രമിക്കുമോ?

 
111

ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, സി. ദിവാകരന്‍

,, വി. ശശി

,, പി. തിലോത്തമന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്‍ഡ്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവ സ്ഥാപിക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ആ നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(ബി) ഈ സ്ഥാപനങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ടോ ; എങ്കില്‍ എന്നത്തേയ്ക്ക് ഇവ സ്ഥാപിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ?

 
112

നാഷണല്‍ ഹൈവേയ്ക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് പാക്കേജ്

ശ്രീ. ജോസഫ് വാഴക്കന്‍

'' ബെന്നി ബെഹനാന്‍

'' ഹൈബി ഈഡന്‍

'' .റ്റി.ജോര്‍ജ്

() സംസ്ഥാനത്ത് നാഷണല്‍ ഹൈവേയ്ക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്നതിന് ഒരു പാക്കേജ് തയ്യാറാക്കാന്‍ ആലോചിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത പാക്കേജിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) പരാതി ഉന്നയിച്ചവരുമായി ചര്‍ച്ച ചെയ്ത് അതിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ ഭേദഗതി കൂടി ഉള്‍പ്പെടുത്തി പാക്കേജ് രൂപപ്പെടുത്താന്‍ നടപടി എടുക്കുമോ ?

 
113

വിദ്യാഭ്യാസ രംഗത്ത് നിയമനങ്ങളിലും പ്രവേശനങ്ങളിലും നിലനില്‍ക്കുന്ന അഴിമതി

ശ്രീ. എസ്. ശര്‍മ്മ

,, സി.കെ. സദാശിവന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. ആര്‍. സെല്‍വരാജ്

() വിദ്യാഭ്യാസ രംഗത്ത് നിയമനങ്ങളിലും പ്രവേശനങ്ങളിലും അഴിമതി വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ; എങ്കില്‍ ഇത് അവസാനിപ്പിക്കാന്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കാമോ;

(ബി) സ്വാശ്രയ എയ്ഡഡ് വിദ്യാഭ്യാസ മേഖലയിലെ അഴിമതിയും ദുഷ്പ്രവണതകളും സംബന്ധിച്ച് ശ്രദ്ധയില്‍പ്പെട്ട സംഗതികള്‍ എന്തെല്ലാമാണ്;

(സി) പ്രവേശന പരീക്ഷയില്‍ ലഭിച്ച റാങ്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ എല്ലാ പ്രൊഫഷണല്‍ കോഴ്സുകള്‍ക്കും പ്രവേശനം നടത്താവൂ എന്ന നയം നിലവിലുണ്ടോ; വ്യക്തമാക്കാമോ;

(ഡി) എങ്കില്‍ സുപ്രീംകോടതിയില്‍ പരിഗണനയിലിരിക്കുന്ന കേസുകളില്‍ ഈ നിലപാട് അംഗീകരിച്ച് കിട്ടുന്നതിനായി ആവശ്യമായ നടപടി സ്വീകരിക്കുമോ?

 
114

മരാമത്ത് വകുപ്പിലെ അവലോകന സമിതികളുടെ പ്രവര്‍ത്തനം

ശ്രീ. .കെ. വിജയന്‍

,, വി.എസ്. സുനില്‍കുമാര്‍

'' ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

() സംസ്ഥാനത്ത് മരാമത്ത് വകുപ്പിന്റെ കീഴില്‍ അവലോകന സമിതി രൂപീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത സമിതികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നുമുതലാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഇവയുടെ ചുമതലകള്‍ എന്തെല്ലാമായിരുന്നുവെന്ന് വെളിപ്പെടുത്തുമോ;

(സി) ഈ സമിതികള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ പ്രവര്‍ത്തനം നിലച്ചുപോകാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

 
115

പോസ്റ്മെട്രിക് സ്കോളര്‍ഷിപ്പിനുള്ള അര്‍ഹത

ശ്രീ. എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, സി. മോയിന്‍കുട്ടി

,, കെ. മുഹമ്മദുണ്ണി ഹാജി


() കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന പോസ്റ്മെട്രിക് സ്കോളര്‍ഷിപ്പ് ഓപ്പണ്‍ സ്കൂള്‍ വഴി യോഗ്യത നേടിയവര്‍ക്ക് ലഭിക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേന്ദ്ര സര്‍ക്കാര്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തതാണോ ഇവര്‍ക്ക് സ്കോളര്‍ഷിപ്പ് ലഭിക്കാതിരിക്കുന്നതിന്റെ കാരണം; എങ്കില്‍ ഇവരെ കൂടി ഉള്‍പ്പെടുത്തുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) സെപ്റ്റംബര്‍ 15 നകം അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ ലിസ്റ് കേന്ദ്രത്തിന് സമര്‍പ്പിക്കണമെന്നിരിക്കെ ഇവര്‍ക്കായി പ്രത്യേക അപേക്ഷ സ്വീകരിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ; വിശദാംശങ്ങള്‍ നല്‍കുമോ ?

 
116

സി.ബി.എസ്., .സി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി.

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, ജി. എസ്. ജയലാല്‍

,, കെ. അജിത്

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര സി.ബി.എസ്., .സി.എസ്.. സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) നിലവിലുണ്ടായിരുന്ന അപേക്ഷകള്‍ക്ക് പുറമെ പുതിയ അപേക്ഷകളും ഇക്കാര്യത്തിനായി പരിഗണിച്ചിട്ടുണ്ടോ; ഇപ്പോള്‍ ഏതെങ്കിലും അപേക്ഷകള്‍ പരിഗണനയിലുണ്ടോ;

(സി) നിലവിലുണ്ടായിരുന്ന മാനദണ്ഡങ്ങള്‍ മറികടന്ന് പ്രസ്തുത സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കിയതുമായി ബന്ധപ്പെട്ട് ഏതെങ്കിലും പരാതികള്‍ ലഭിച്ചിട്ടുണ്ടോ;

(ഡി) എല്ലാ മാനദണ്ഡങ്ങളും പാലിച്ചുതന്നെയാണോ പ്രസ്തുത സ്കൂളുകള്‍ക്ക് എന്‍..സി. നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ?

 
117

ടൂറിസം മേഖലയുടെ വികസനം

ശ്രീ. വി.ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി.എന്‍. പ്രതാപന്‍

() ടൂറിസംമേഖലയുടെ വികസനത്തിന്റെ ഭാഗമായി സഞ്ചാരികള്‍ക്ക് എന്തെല്ലാം സൌകര്യങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത്;

(ബി) ഹോംസ്റേകള്‍, ആയൂര്‍വ്വേദ കേന്ദ്രങ്ങള്‍, ടൂര്‍ഓപ്പറേറ്റര്‍മാര്‍ എന്നിവക്കായി പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കുമോ;

(സി) ടൂറിസം സ്ഥാപനങ്ങള്‍ക്ക് എന്തെല്ലാം സഹായമാണ് നല്‍കാനുദ്ദേശിക്കുന്നത്;

(ഡി) ടൂറിസം സ്ഥാപനങ്ങള്‍ നടത്തുന്ന മേളകള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ എന്തെല്ലാം?

 
118

സ്കൂളുകളില്‍ പി. ടി. .

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, . എം. ആരിഫ്

,, പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍എയിഡഡ് ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകളിലും നിര്‍ബന്ധമായും പി. ടി. . രൂപീകരിക്കണമെന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യൂക്കേഷന്‍ നിര്‍ദ്ദേശം ബഹുഭൂരിപക്ഷം സി.ബി.എസ്.. സ്കൂളുകളും നടപ്പിലാക്കിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പി. ടി. . രൂപീകരിക്കാത്തത്, സ്കൂള്‍ മാനേജ്മെന്റുകള്‍ക്ക് യഥേഷ്ടം അദ്ധ്യാപക നിയമനത്തിനുംവിദ്യാര്‍ത്ഥി പ്രവേശനത്തിനും പണം പിരിക്കുന്നതിനും സ്കൂളുകളില്‍ അടിസ്ഥാന സൌകര്യ വികസനആവശ്യങ്ങള്‍ നിര്‍വ്വഹിക്കാതിരിക്കുന്നതിനും സാഹചര്യമൊരുക്കുന്നതായി കരുതുന്നുണ്ടോ;

(സി) ഇക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് അറിയിക്കുമോ?

 
119

'സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട്' പ്രവര്‍ത്തനങ്ങള്‍

ശ്രീ. എന്‍.ഷംസുദ്ദീന്‍

,, പി.ഉബൈദുള്ള

,, പി.കെ.ബഷീര്‍

,, എന്‍..നെല്ലിക്കുന്ന്

() സ്റേറ്റ് റോഡ് ഇംപ്രൂവ്മെന്റ് പ്രോജക്ട് (എസ്.ആര്‍..പി.)പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ ;

(ബി) ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം റോഡുകളാണ് പുനരുദ്ധരിക്കുന്നത് ;

(സി) ഇതിനായി എന്ത് തുക ചെലവഴിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) ഈ പദ്ധതി നടപ്പാക്കുന്നതിനായി ഈ സര്‍ക്കാര്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

 
120

റോഡുകളുടെ അറ്റകുറ്റപ്പണി


ശ്രീ. വി.പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

() കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന സംസ്ഥാനത്തെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി) പ്രസ്തുത റോഡുകള്‍ നന്നാക്കാന്‍ ഭരണാനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) റോഡുകളുടെ പ്രവൃത്തികള്‍ എന്നാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) റോഡുകള്‍ കോര്‍പ്പറേഷന്‍ ഏറ്റെടുത്ത് അറ്റകുറ്റപ്പണി നടത്തുന്നതിന് നിബന്ധനകള്‍ വച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കാമോ ?

 
   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.