UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

  You are here: Business >13th KLA >First Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions please enable  unicode-Malayalam in your system)

  Answer  Provided    Answer  Not Yet Provided

Q. No.

Title of the Question

151

വ്യാജ പരസ്യങ്ങള്‍ക്കെതിരെ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, സി.ദിവാകരന്‍

,, കെ.രാജു

,, .ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്  മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() ചില പ്രത്യേക ഗുണങ്ങള്‍ പരസ്യം ചെയ്ത് സംസ്ഥാനത്ത് വിറ്റഴിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച്, പരസ്യം ചെയ്ത ഗുണമുണ്ടോ എന്ന് കണ്ടുപിടിക്കുന്നതിന് എന്തെങ്കിലും സംവിധാനങ്ങള്‍ സംസ്ഥാനത്ത് നിലവിലുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) വികിരണ രശ്മികളിലൂടെ രോഗശാന്തി അവകാശപ്പെട്ട് ഒരു കമ്പനി വിതരണം ചെയ്ത ഉല്പന്നങ്ങള്‍, ഫോറന്‍സിക് ലാബ് പരിശോധന കൂടാതെ മടക്കിയിട്ടുണ്ടോ ; എങ്കില്‍ അതിനുള്ള കാരണം വെളിപ്പെടുത്തുമോ ;

(സി) വ്യാജ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന നടപടികള്‍ അവസാനിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ?

152

ഭവനനിര്‍മ്മാണ ബോര്‍ഡ് വായ്പാ കുടിശ്ശിക എഴുതിത്തള്ളല്‍

ശ്രീ. സി. എഫ്. തോമസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരള സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡ് വഴി നടപ്പിലാക്കിയിരുന്ന മൈത്രി ഭവന നിര്‍മ്മാണ പദ്ധതിയിലെ കുടിശ്ശിക എഴുതിത്തള്ളുവാന്‍ മുന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നോ;

(ബി) എങ്കില്‍ ഇതു സംബന്ധിച്ചുള്ള നടപടികള്‍ പൂര്‍ത്തിയായോ;

(സി) ഇല്ലെങ്കില്‍ ഈ നടപടി പൂര്‍ത്തിയാക്കി വായ്പയെടുത്തവരുടെ പ്രമാണങ്ങള്‍ തിരികെ നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ ?

153

സംസ്ഥാനത്തിനുളള കേന്ദ്ര ഭക്ഷ്യ-ധാന്യ വിഹിതം

ശ്രീമതി. കെ.എസ്. സലീഖ

ശ്രീ. കെ.കെ. ജയചന്ദ്രന്‍

ശ്രീമതി കെ.കെ. ലതിക

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഓരോ മാസവും കേന്ദ്രം സംസ്ഥാനത്തിന് അനുവദിച്ച അരിയും ഗോതമ്പും എത്ര ടണ്‍ വീതമാണ്; ഇതില്‍ എത്ര ടണ്‍ വീതം ഏറ്റെടുത്ത് വിതരണം ചെയ്യുകയുണ്ടായി;

(ബി) ഏതെല്ലാം സ്കീമില്‍ ഏതെല്ലാം നിരക്കിലാണ് അരിയും ഗോതമ്പും അനുവദിച്ചതെന്നും കേന്ദ്രം നല്‍കുന്ന അരിയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതെങ്ങനെയെന്നും വ്യക്തമാക്കാമോ;

(സി) അരിയുടെയും ഗോതമ്പിന്റെയും യഥാര്‍ത്ഥ ആവശ്യം പ്രതിമാസം എത്ര ടണ്ണാണ് എന്നും എന്ത് വിലയ്ക്കാണ് സമാഹരിക്കുന്നതെന്നും എന്ത് വിലയ്ക്ക് ഏതെല്ലാം ഏജന്‍സികള്‍ വഴി വില്പന നടത്തിവരുന്നുണ്ടെന്നും വെളിപ്പെടുത്താമോ ?

154

ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പുതിയ പദ്ധതികള്‍

ശ്രീ. പി.കെ. ഗുരുദാസന്‍

'' ബി. സത്യന്‍

'' വി. ചെന്താമരാക്ഷന്‍

'' എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭവന നിര്‍മ്മാണ ബോര്‍ഡ് പുതിയ ഭവനനിര്‍മ്മാണ പദ്ധതിയ്ക്ക് അന്തിമ രൂപം നല്‍കിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) ഭവന നിര്‍മ്മാണ ബോര്‍ഡ് മുഖേന ഇപ്പോള്‍ നടപ്പാക്കിവരുന്ന ഭവന നിര്‍മ്മാണ പദ്ധതികള്‍ എന്തെല്ലാമാണ് ; അവ ഓരോന്നിന്റെയും പുരോഗതി വിശദമാക്കുമോ ;

(സി) ബോര്‍ഡിന്റെ കൈവശം പദ്ധതികള്‍ക്കായി ഏതെല്ലാം സ്ഥലത്ത് എത്ര ഏക്കര്‍ വീതം ഭൂമിയുണ്ട് ; പരിഗണനയിലിരിക്കുന്ന ബോര്‍ഡിന്റെ പദ്ധതികള്‍ ഏതൊക്കെ ?

155

പി.എസ്.സി. പരീക്ഷകളില്‍ ക്രമക്കേടുകള്‍ തടയുന്നതിന് സ്വീകരിച്ച നടപടി

ശ്രീ. പാലോട് രവി

,, വി.റ്റി.ബല്‍റാം

,, അന്‍വര്‍ സാദത്ത്

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പി.എസ്.സി. പരീക്ഷകളില്‍ ആധുനിക സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്ത് ക്രമക്കേടുകള്‍ നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഇത്തരത്തില്‍ രജിസ്റര്‍ ചെയ്ത എത്ര കേസുകളാണ് നിലവിലുളളത്;

(സി) പ്രസ്തുത കേസുകളുടെ നിലവിലുളള സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(ഡി) പി.എസ്.സി. പരീക്ഷകളില്‍ ഇത്തരം ക്രമക്കേടുകള്‍ തടയുന്നതിന് സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

156

അന്തര്‍ സംസ്ഥാന നദീജല പ്രശ്നങ്ങള്‍

ശ്രീ. പി.കെ. ബഷീര്‍

,, പി.ബി. അബ്ദുള്‍ റസാക്

,, കെ.എന്‍.. ഖാദര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() അന്തര്‍സംസ്ഥാനനദീജലപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനങ്ങളെ സംബന്ധിച്ച് വിശദമാക്കുമോ;

(ബി) ഇതിനായി ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളെയും അതില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതിക നിയമവിദഗ്ദ്ധരെയും സംബന്ധിച്ച വിശദ വിവരങ്ങള്‍ നല്കാമോ;

(സി) അന്തര്‍ സംസ്ഥാന നദീജല പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ സംസ്ഥാനം ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനം പലപ്പോഴും കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ഡി) എങ്കില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പുവരുത്താന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;വിശദമാക്കുമോ;

() ഇക്കാര്യത്തില്‍ ന്യൂഡല്‍ഹിയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രതിവര്‍ഷം മൊത്തം എന്തുതുക ചെലവുവരുമെന്ന് വെളിപ്പെടുത്തുമോ?

157

പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തല്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

,, ജി. എസ്. ജയലാല്‍

,, പി. തിലോത്തമന്‍

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) പൊതുകമ്പോളങ്ങളിലെ നിലവാരം നിയന്ത്രണ വിധേയമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു; ഇതിനായി എത്ര തുക നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) .പി.എല്‍. വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഓപ്പണ്‍ മാര്‍ക്കറ്റില്‍ നിന്ന് മണ്ണെണ്ണ സംഭരിച്ച് അര്‍ഹമായ വിഹിതം നല്‍കുമോ?

158

കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതി

ശ്രീ. പി.. മാധവന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

'' വി.ഡി. സതീശന്‍

'' സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതി എത്ര സ്റേഷനുകളില്‍ നടപ്പാക്കിയെന്ന് വ്യക്തമാക്കുമോ ;

(ബി) നടപ്പാക്കിയ സ്റേഷനുകളുടെ പരിധിയ്ക്കുള്ളില്‍ കുറ്റകൃത്യങ്ങള്‍ക്ക് കുറവ് വന്നിട്ടുണ്ടോ ;

(സി) കമ്മ്യൂണിറ്റി പോലീസിംഗ് സംബന്ധിച്ച അന്താരാഷ്ട്ര സെമിനാറില്‍ കേരളത്തിലെ പ്രവര്‍ത്തനം സംബന്ധിച്ച് വിലയിരുത്തല്‍ നടന്നിട്ടുണ്ടോ ?

159

പോലീസ് സേനയിലെ ക്രിമിനല്‍ സ്വഭാവം

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന കേസുകളുടെ എണ്ണം സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്നത് ഗൌരവമായി കാണുന്നുണ്ടോ;

(ബി) പോലീസ് സേനയിലെ ക്രിമിനല്‍വല്‍ക്കരണം ഫലപ്രദമായി തടയുന്നതിന് എന്തെല്ലാം ചെയ്യാന്‍ ഉദ്ദേശിക്കുന്നു;

(സി) ഇത്തരം ക്രിമിനല്‍ വാസന തുടക്കത്തില്‍ തന്നെ ഇല്ലാതാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ ?

160

ഐസ്ക്രീമിന്റെ ഗുണനിലവാരം

ശ്രീ. .കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് സിന്തറ്റിക് ഐസ്ക്രീം ഉല്‍പ്പാദിപ്പിച്ചു വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതായി ഫുഡ് സേഫ്റ്റി ആന്റ് സ്റാന്‍ഡേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഉത്സവ സീസണുകളില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടു വരുന്ന ഐസ്ക്രീമിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് ഉളളതെന്ന് വ്യക്തമാക്കാമോ:

(സി) റസ്റോറന്റുകളിലും ബേക്കറികളിലും വില്‍ക്കുന്ന ഐസ്ക്രീം സമയക്രമമനുസരിച്ച് പരിശോധിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോയെന്ന് വെളിപ്പെടുത്തുമോ?

161

സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍

ശ്രീ. ജോസ് തെറ്റയില്‍

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. മാത്യു റ്റി. തോമസ്

,, സി.കെ. നാണു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യുണലിന്റെ പ്രവര്‍ത്തനങ്ങള്‍ എന്നാണ് ആരംഭിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി) പ്രസ്തുത സ്ഥാപനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ ആയതിന്റെ കാരണങ്ങള്‍ വിശദമാക്കാമോ?

162

തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍സംവിധാനം

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ നിലവില്‍ എന്തു സംവിധാനമാണുളളത്; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) നിലവിലുളള സംവിധാനത്തില്‍ എന്തെങ്കിലും പോരായ്മകള്‍ കണ്ടെത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) കേരളത്തിലെ മുഴുവന്‍ ജയിലുകളിലുമുളള തടവുകാരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും ഊര്‍ജജിതപ്പെടുത്താനും ഉതകുന്നതരത്തില്‍ സത്വരനടപടികള്‍ സ്വീകരിയ്ക്കുമോ ?

163

പോലീസില്‍ സി.ബി.ഐ മാതൃകയില്‍ വിദഗ്ദ്ധ വിഭാഗം

ശ്രീ. വര്‍ക്കല കഹാര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

'' എം. . വാഹീദ്

'' ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പോലീസില്‍ പ്രത്യേക അന്വേഷണത്തിന്

സി.ബി.. മാതൃകയില്‍ വിദഗ്ദ്ധ വിഭാഗം രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഇതു സംബന്ധിച്ച് കോടതി നിര്‍ദ്ദേശങ്ങള്‍

നിലവിലുണ്ടോ;

(സി) വിദഗ്ദ്ധ വിഭാഗത്തിന്റെ ഘടനയെയും ലക്ഷ്യങ്ങളെയും കുറിച്ചുളള വിവരങ്ങള്‍ വ്യക്തമാക്കാമോ?

164

പൊതുവിപണിയില്‍ നിന്നുള്ള വായ്പ

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. . കെ. ബാലന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവന നിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് വായ്പ എടുക്കാനുദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഈ വര്‍ഷം എന്തു തുകയാണ് വായ്പയായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതിനകം വായ്പയായി എടുത്ത തുക എത്രയാണ്;

(സി) ട്രഷറിയിലെ നിക്ഷേപം വഴി മൊത്തം എന്തുതുക സമാഹരിച്ചിട്ടുണ്ട്; ഈ വര്‍ഷത്തെ ട്രഷറി നിക്ഷേപ ലക്ഷ്യം വിശദമാക്കുമോ;

(ഡി) ഏതെല്ലാം പദ്ധതികള്‍ക്ക് ഏതെല്ലാം ഏജന്‍സികളില്‍ നിന്നും വായ്പ എടുക്കാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

() ലോകബാങ്കില്‍ നിന്നുള്ള വായ്പ ഏതെല്ലാം പദ്ധതികള്‍ക്കാണെന്ന് വിശദമാക്കുമോ?

165

പെട്രോള്‍-ഡീസല്‍ വിലവര്‍ദ്ധന

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. .കെ. ബാലന്‍

,, കെ.. വി. അബ്ദുള്‍ ഖാദര്‍

,, ആര്‍. സെല്‍വരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലവര്‍ദ്ധന നിത്യോപയോഗ സാധനങ്ങളുടെ വിലയെ എങ്ങനെയെല്ലാമാണ് ബാധിക്കുക എന്ന് പരിശോധിച്ചിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ;

(ബി) കേന്ദ്രസര്‍ക്കാര്‍ വിലനിയന്ത്രണം എടുത്തു കളഞ്ഞതിനുശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ എത്ര തവണ എത്ര രൂപ വീതം വര്‍ദ്ധിക്കുകയുണ്ടായെന്ന് ; വിശദമാക്കാമോ ;

(സി) ദുസ്സഹമായ വിലക്കയറ്റത്തിനിടയില്‍ വീണ്ടും പെട്രോളിന്റെ വിലവര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ദ്ധനവില്‍ നിന്നും

ഉപഭോക്തക്കള്‍ക്ക് ആശ്വാസം നല്‍കുന്നതിന് എന്ത്

നടപടിയാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്താമോ ?

166

സെക്രട്ടേറിയറ്റിലെ വിവധ വകുപ്പുകള്‍കമ്പ്യുട്ടര്‍വത്ക്കരിക്കുന്നതിന് നടപടി

ഡോ. എന്‍. ജയരാജ്

ശ്രീ. തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്ര സദയം മറുപടി നല്‍കുമോ:

() ഗവണ്‍മെന്റ് സെക്രട്ടേറിയറ്റിലെ വിവിധവകുപ്പുകള്‍ തമ്മിലുള്ള വിവര വിനിമയം പൂര്‍ണ്ണമായി കമ്പ്യൂട്ടറൈസ് ചെയ്യപ്പെട്ടിട്ടുണ്ടോ;

(ബി) ഇല്ലെങ്കില്‍ ഇതിനായുള്ള നടപടികള്‍സ്വീകരിക്കുമോ;

(സി) വിവിധ വകുപ്പുകളിലെ പ്രവര്‍ത്തനങ്ങള്‍ ലഘൂകരിക്കുകയും സുതാര്യമാക്കുകയും ചെയ്യുന്ന സംവിധാനം നടപ്പാക്കുവാന്‍ കഴിയുമോ;

(ഡി) എങ്കില്‍ എന്തൊക്കെ നടപടികളാണ്ഇതിനായി വിഭാവനം ചെയ്യുന്നത്.?

167

പൊതുസ്ഥലത്ത് സംഘടിക്കുന്നതിന് നിരോധനംഏര്‍പ്പെടുത്തിയ നടപടി

ശ്രീ. റ്റി. വി. രാജേഷ്

,, കോടിയേരി ബാലകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സമാധാനപരമായി സംഘടിക്കാനും പ്രതിഷേധം രേഖപ്പെടുത്താനും ജനങ്ങള്‍ക്ക് അവകാശമുള്ളതായി സര്‍ക്കാര്‍ കരുതുന്നുണ്ടോ;

(ബി) ഇത് പൊതുസ്ഥലത്ത് നടത്തുന്നതിനോടുള്ള നിലപാട് വ്യക്തമാക്കാമോ;

(സി) പാതയോരങ്ങളില്‍ താല്‍ക്കാലികമായി സമരപ്പന്തല്‍ കെട്ടുന്നതിനെതിരായി ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയ കേസില്‍ സര്‍ക്കാരിന്റെ നിലപാട് എന്തായിരുന്നു;

(ഡി) കോടതി വിധിയ്ക്കെതിരെ അപ്പീല്‍ സമര്‍പ്പിച്ചിട്ടുണ്ടോ;

() സംഘടിക്കലും പ്രതിഷേധം അറിയിക്കലും ഏതെല്ലാം സ്ഥലങ്ങളില്‍ നടത്താമെന്നും ഏതെല്ലാം സ്ഥലങ്ങളില്‍ നടത്തികൂട എന്നും സര്‍ക്കാര്‍ നിര്‍ണ്ണിച്ചിട്ടുണ്ടോ ?

168

ഒരു രൂപാ നിരക്കില്‍ അരിവിതരണം

ശ്രീ. കെ. ദാസന്‍

,, എം. ചന്ദ്രന്‍

,, സി. കൃഷ്ണന്‍

,, സി.കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() തൊഴിലെടുക്കുന്ന കുടുംബങ്ങളെല്ലാം വിലക്കയറ്റത്തിന്റെ ദുരിതം പേറുന്നവരാണെന്ന് അറിയാമോ;

(ബി) തൊഴിലെടുക്കുന്ന എല്ലാ കുടുംബങ്ങളേയും ഒരു രൂപാ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്താമോ; ഇക്കാര്യം പരിശോധിച്ചിട്ടുണ്ടോ?

169

സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ നടപടി

ശ്രീ. പുരുഷന്‍ കടലുണ്ടി

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നവര്‍ വഞ്ചിക്കപ്പെടാതിരിക്കാന്‍ പ്രത്യേക നിയമം കൊണ്ടുവരാന്‍ ഉദ്ദേശ്യമുണ്ടോ ;

(ബി) നിലവിലുള്ള നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോ ;

(സി) സാമ്പത്തിക ഇടപാടുകളിലെ തട്ടിപ്പുകള്‍ക്കും വഞ്ചനകള്‍ക്കും എതിരെ ഏതെല്ലാം നിയമങ്ങള്‍ക്കനുസൃതമായിട്ടാണ് ഇപ്പോള്‍ നടപടികള്‍ സ്വീകരിച്ചുവരുന്നത് ?

170

ലഹരിവിരുദ്ധ ക്ളബ്ബുകള്‍

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെ ശക്തമായ പ്രചാരണം നടത്തുവാന്‍ എക്സൈസ് വകുപ്പ് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) സംസ്ഥാനത്ത് രൂപീകരിച്ചിട്ടുള്ള ലഹരിവിരുദ്ധ ക്ളബ്ബുകളെ ഇതിനായി ഫലപ്രദമായി വിനിയോഗിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ;

(സി) സംസ്ഥാനത്തെ തീയറ്ററുകളിലും കലാലയങ്ങളിലും സ്ക്കൂളുകളിലും ദൃശ്യമാധ്യമങ്ങളിലും ഇതിനായി ഹ്രസ്വചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമോ ?

171

ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ നടപടി

ശ്രീ. പി. സി. വിഷ്ണുനാഥ്

,, സി. പി. മുഹമ്മദ്

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗത്തെ ശക്തിപ്പെടുത്താന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് ;

(ബി) ഈ വിഭാഗത്തിന് കൂടുതല്‍ അടിസ്ഥാന സൌകര്യങ്ങള്‍ ഉടന്‍ ലഭ്യമാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(സി) ഇതു നടപ്പാക്കാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ സഹായം ലഭിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി) അഗ്നിശമന സേനാംഗങ്ങള്‍ക്ക് ശാസ്ത്രീയ പരിശീലനം നല്‍കാന്‍ അക്കാഡമി ആരംഭിക്കുമോ ?

172

മദ്യ നിരോധനം

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മദ്യ നിരോധനം ഘട്ടം - ഘട്ടമായി നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു;

(ബി) ബാര്‍ ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള അധികാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ?

173

വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. ലൂഡി ലൂയിസ്

,, ബെന്നി ബെഹനാന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, .റ്റി.ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

(ബി) ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ടെര്‍മിനലിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് നിലവിലുളള കബോട്ടാഷ് നിയമം ദേഭഗതിചെയ്യണമെന്ന് സര്‍ക്കാരിന് അഭിപ്രായമുണ്ടോ?

174

സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ളാസ്സുകള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ബെന്നി ബെഹനാന്‍

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്കൂളുകളില്‍ ലഹരിവിരുദ്ധ ക്ളാസ്സുകള്‍

രൂപവത്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പ്രസ്തുത ക്ളാസ്സുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ് ;

(സി) ക്ളാസിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചുവോ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി) ഈ ക്ളാസ്സുകളുടെ രൂപവത്ക്കരണത്തിന്റെ ചുമതല ആരെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

175

കോസ്റല്‍ ഷിപ്പിംഗ് പദ്ധതി

ശ്രീ. ഹൈബി ഈഡന്‍

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കോസ്റല്‍ ഷിപ്പിംഗ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) പ്രസ്തുത പദ്ധതി നടപ്പാക്കുന്നതു മൂലം റോഡില്‍ കൂടിയുളള ചരക്കു ഗതാഗതം എത്ര ശതമാനമാണ് കുറയാന്‍ സാദ്ധ്യതയുളളത്; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) സംസ്ഥാനത്തെ ഏതെല്ലാം തുറമുഖങ്ങളാണ് ഇതിനുവേണ്ടി സജ്ജമാക്കാനുദ്ദേശിക്കുന്നത്;

(ഡി) ഈ പദ്ധതി നടപ്പാക്കുന്നതുമൂലം എത്രപേര്‍ക്ക് തൊഴില്‍ നല്‍കാനാവും എന്നാണ് ഗവണ്‍മെന്റ് കരുതുന്നത്?

176

കമ്മ്യൂണിറ്റി പോലീസിംഗ് സജീവവും വ്യാപകവും ആക്കുന്നതിന് നടപടി

ശ്രീ. എം. ഹംസ

,, കെ. രാധാകൃഷ്ണന്‍

,, ജെയിംസ് മാത്യു

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍സര്‍ക്കാര്‍ പരിഷ്കരിച്ച പോലീസ് ആക്ടിന്റെ ഭാഗമായി ഇപ്പോള്‍ തുടര്‍നടപടികള്‍ നടക്കുന്നുണ്ടോ ; എങ്കില്‍ വിശദമാക്കാമോ ; അവശേഷിക്കുന്ന നടപടികള്‍ എന്തെല്ലാമാണ് ;

(ബി) കമ്മ്യൂണിറ്റി പോലീസിംഗ് ഇപ്പോള്‍ നിര്‍ജ്ജീവമായിരിക്കുന്നത് എന്തുകൊണ്ടാണ് ;

(സി) ഇത് സജീവവും വ്യാപകവുമാക്കുന്നതിന് നടപടി സ്വീകരിക്കാനുദ്ദേശമുണ്ടോ ?

177

പ്രകൃതി വാതക ശൃംഖല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍

ശ്രീ. ജി.എസ്. ജയലാല്‍

,, സി. ദിവാകരന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ.എസ്. ബിജി മോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പ്രകൃതി വാതക ശൃംഖല സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത് എന്നാണ് ;

(ബി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(സി) ആദ്യഘട്ടമെന്ന നിലയില്‍ എത്ര കോടി രൂപ എന്തെല്ലാം പദ്ധതികള്‍ക്കായിട്ടാണ് നീക്കിവച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(ഡി) പ്രസ്തുത പദ്ധതിയിലൂടെ ലഭിക്കുന്ന പ്രകൃതി വാതകം എന്തെല്ലാം ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ ?

178

കെ.പി.എസ്.സി.യിലെ ഓണ്‍ലൈന്‍ അപേക്ഷാ രീതി വിപുലപ്പെടുത്താന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() കെ.പി.എസ്.സി.യില്‍ അപേക്ഷിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥിരം രജിസ്റര്‍ നമ്പറും പാസ്വേഡും നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ ;

(ബി) ഇപ്രകാരം ഒരു തവണ രജിസ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളെ അവരുടെ വിദ്യാഭ്യാസയോഗ്യതയനുസരിച്ച് എല്ലാ തസ്തികകളിലേക്കും പരിഗണിക്കുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) രജിസ്റര്‍ ചെയ്തതിനുശേഷം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന അധിക വിദ്യാഭ്യാസയോഗ്യത നേരത്തേ തയ്യാറാക്കിയിരിക്കുന്ന അവരുടെ പ്രൊഫൈലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തുമോ ;

(ഡി) ഓരോ തസ്തികയ്ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷനു പകരം ഒറ്റത്തവണ സര്‍ട്ടിഫിക്കറ്റ് വേരിഫിക്കേഷന്‍ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ ?

179

കോടതികളിലെ അടിസ്ഥാന സൌകര്യവികസനം

ശ്രീ. .പി. അബ്ദുളളക്കുട്ടി

,, വി. ഡി. സതീശന്‍

'' റ്റി. എന്‍. പ്രതാപന്‍

'' പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്മുഖ്യമന്ത്രിസദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കോടതികളുടെ അടിസ്ഥാന സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്;

(ബി) ഇവയുടെ വികസനത്തിന് എത്ര തുകയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്;

(സി) സംസ്ഥാനത്തെ കോടതികളില്‍ വക്കീല്‍, ഗുമസ്ഥന്‍മാര്‍ എന്നിവര്‍ക്കുളള ജോലിസ്ഥലവും കക്ഷികള്‍ക്ക് പ്രാഥമിക സൌകര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുളള സൌകര്യങ്ങളും ഏര്‍പ്പെടുത്തുമോ;

(ഡി) എങ്കില്‍ എത്ര കോടതികളിലാണ് ഈ സൌകര്യങ്ങള്‍ ഉടന്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

() ഇതിനുളള തുക എവിടെ നിന്നാണ് കണ്ടെത്താന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

180

അനധികൃത മദ്യവില്‍പന

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് എക്സൈസും തുറമുഖവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അന്യ സംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കുന്ന വിലകുറഞ്ഞ മദ്യം വിലകൂടിയ ബ്രാന്‍ഡുകളുടെ സ്റിക്കറുകള്‍ പതിച്ച് വര്‍ദ്ധിച്ച വിലയ്ക്ക് സംസ്ഥാനത്ത് വില്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ടൂറിസ്റ് ബസ്സുകളും ട്രെയിനുകളും പലപ്പോഴും ഇതിനായി ഉപയോഗപ്പെടുത്തുന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(സി) ഇത്തരം മദ്യത്തിന്റെ ഉപയോഗം മാരകമായ പകര്‍ച്ച വ്യാധികള്‍ക്ക് കാരണമാകുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; എങ്കില്‍ ഇക്കാര്യം പരിശോധിക്കുമോ;

(ഡി) ഇത്തരം അനധികൃത മദ്യത്തിന്റെ വില്‍പനയും ഉപയോഗവും തടയാന്‍ സര്‍ക്കാര്‍ ഇതിനകം എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ ഭാവിയില്‍ എന്തൊക്കെ നടപടി സ്വീകരിക്കും; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.