STARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)
  Answer  Provided    Answer  Not Yet Provided
Q. No  Questions
121

കാര്‍ഷികമേഖലയിലെ യന്ത്രവല്‍ക്കരണം

ശ്രീ. സി. മമ്മൂട്ടി

,, കെ.എം. ഷാജി

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, എം.പി. അബ്ദുസ്സമദ് സമദാനി

() സംസ്ഥാനത്തിന്റെ കാര്‍ഷികമേഖലയ്ക്ക് നവജീവന്‍ നല്കാനുതകുന്ന പുതിയ പദ്ധതികള്‍ സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ;

(ബീ) കാര്‍ഷിക മേഖലയില്‍ യന്ത്രവത്ക്കരണം ത്വരിതപ്പെടുത്താനും ഉല്പാദനം വര്‍ദ്ധിപ്പിക്കാനും എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ:

(സി) സംസ്ഥാനത്തെ കൃഷിഭൂമികളുടെ വിസ്തൃതിയും, കാര്‍ഷികവിളകളും മറ്റു സംസ്ഥാനങ്ങളുടേതിന് സമാനമല്ലാത്തിനാല്‍ അവിടങ്ങളില്‍ ഉപയോഗിക്കുന്ന യന്ത്ര സാമഗ്രികള്‍ നമുക്ക് അനുയോജ്യമല്ലെന്ന കാര്യം ശ്ര;യില്‍പ്പെട്ടിട്ടുണ്ടോ

(ഡി) ലഘുവായതും, കൈകാര്യം ചെയ്യാന്‍ എളുപ്പമായവയുമാണ് സംസ്ഥാനകാര്‍ഷികമേഖലയ്ക്ക് അനുയോജ്യമായതെന്നതുകൊണ്ട് അത്തരം യന്ത്രങ്ങള്‍ വികസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

() കാംകോ ഉത്പാദിപ്പിക്കുന്ന പരിമിതമായ ലഘുയന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കേണ്ടത് പെട്രോളിലായതിനാല്‍ പ്രവര്‍ത്തനച്ചെലവ് കൂടുമെന്ന ന്യൂനത പരിഹരിക്കാന്‍ മണ്ണെണ്ണയില്‍ പ്രവര്‍ത്തിക്കുന്നവ വികസിപ്പിക്കകയോ, ഈ ആവശ്യത്തിന് പെട്രോളിന് സബ്സിഡി നല്കുകയോ ചെയ്യുന്ന കാര്യം പരിഗണിക്കുമോ ?

122

കാര്‍ഷിക വികസന ബാങ്കുകളുടെ ഭരണ സമിതികള്‍

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. സുരേഷ് കുറുപ്പ്

,, എം. ചന്ദ്രന്‍

,, ജി. സുധാകരന്‍

() പ്രാഥമിക കാര്‍ഷിക വികസന ബാങ്കുകളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളെ ഓര്‍ഡിനന്‍സുവഴി പിരിച്ചുവിട്ടിട്ടുണ്ടോ ; എങ്കില്‍ എത്ര ഭരണ സമിതികളെ ;

(ബി) ഈ സംഘങ്ങള്‍ ഓരോന്നും രജിസ്റര്‍ ചെയ്തിട്ടുള്ളതെപ്പോളാണ് ; പിരിച്ചുവിട്ടത് എപ്പോള്‍ ; ഈ സംഘങ്ങള്‍ വായ്പാവിതരണം നടത്തുന്നുണ്ടോ ;

(സി) ഒരു സഹകരണ സ്ഥാപനം രൂപീകരിക്കുന്നതിന് ആ പ്രദേശത്ത് പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ആസ്തി ബാദ്ധ്യതകള്‍ പങ്കിട്ടെടുക്കണമെന്ന വ്യവസ്ഥ നിലവിലുള്ള സഹകരണ നിയമത്തിലുണ്ടോ ;

(ഡി) ഇല്ലെങ്കില്‍ കാര്‍ഷിക വികസന ബാങ്കുകള്‍ക്ക് മാത്രമായി ഓര്‍ഡിനന്‍സ് വഴി നിയമത്തില്‍ ഈ വ്യവസ്ഥ കൊണ്ടുവരേണ്ട ആവശ്യം എന്തായിരുന്നു ; വിശദമാക്കാമോ ; ഈ വ്യൂവസ്ഥയ്ക്ക് മുന്‍കാല പ്രാബല്യം നല്‍കിയത് എന്തുകൊണ്ടാണ് ; ഭരണ സമിതി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കെ ആസ്തിബാധ്യതകള്‍ വിഭജിക്കാന്‍ തടസ്സമെന്തായിരുന്നു എന്ന് വ്യക്തമാക്കാമോ ;

() താലൂക്കടിസ്ഥാനത്തില്‍ കാര്‍ഷിക വികസന ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതു മൂലം എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുള്ളതായി കരുതുന്നുണ്ടോ ?

123

കാര്‍ഷിക വായ്പകള്‍ക്ക് സബ്സിഡി


ശ്രീ. പി. കെ. ഗുരുദാസന്‍

'' എസ്. ശര്‍മ്മ

'' .എം. ആരിഫ്

'' ആര്‍. രാജേഷ്


() ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നുളള സ്വര്‍ണ്ണപണയത്തിന്മേലുളള കാര്‍ഷിക വായ്പയ്ക്ക് സബ്സിഡി ലഭിക്കാത്തതുമൂലം കൃഷിക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേന്ദ്ര സര്‍ക്കാര്‍ മുന്‍ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പലിശ സബ്സിഡി സംസ്ഥാനത്തെ കൃഷിക്കാര്‍ക്ക് ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(സി) ദേശസാല്‍കൃത ബാങ്കുകള്‍ സംസ്ഥാനത്തെ കാര്‍ഷിക മേഖലയില്‍ നല്‍കുന്ന വായ്പകളെ സംബന്ധിച്ച് ഏതെങ്കിലും തരത്തിലുളള അവലോകനം കൃഷിവകുപ്പ് നടത്തിയിട്ടുണ്ടോ; വിശദമാക്കാമോ?

124

കോഴിമുട്ടയുടെ ഉല്‍പാദനം

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. ആര്‍. സല്‍വരാജ്

,, ബി.ഡി. ദേവസ്സി

'' എസ്. രാജേന്ദ്രന്‍

() മുട്ടയുടെ ആഭ്യന്തര ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ പുതിയ പദ്ധതികള്‍ വിഭാവന ചെയ്തിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ;

(ബി) സംസ്ഥാനത്ത് മുട്ടയുടെ ആവശ്യവും, ഉല്പാദനവും തമ്മിലുള്ള അന്തരം വിശദമാക്കുമോ ;

(സി) കോഴിത്തീറ്റയുടെ വിലയില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വിലവര്‍ദ്ധന, മുട്ട ഉല്പാദനരംഗത്തെ പ്രതികൂലമായി ബാധിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

 
125

റബ്ബറിന്റെ ഇറക്കുമതി ചുങ്കം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

,, എളമരം കരീം

,, കെ.രാധാകൃഷ്ണന്‍

() വ്യവസായരംഗത്ത് ഇപ്പോഴും റബ്ബര്‍ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചുങ്കം 20 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമായി വെട്ടിക്കുറച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഈ നടപടി ആര്‍ക്കാണ് സഹായകരമാവുന്നത് ;

(സി) കേരളത്തിലെ റബ്ബര്‍ കര്‍ഷകരെ ഇത് പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ എന്ത് നടപടി സ്വീകരിച്ചു ?

126

കൃഷിഭവനുകളുടെ പ്രവര്‍ത്തനം


ശ്രീ. പി. ഉബൈദുള്ള

,, എന്‍.. നെല്ലിക്കുന്ന്

,, കെ.എന്‍.എ ഖാദര്‍

,, എന്‍. ഷംസുദ്ദീന്‍

() കൃഷി ഭവനുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) എല്ലാ പഞ്ചായത്തുകളിലും കൃഷി ഭവനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ എല്ലാ പഞ്ചായത്തിലും കൃഷിഭവന്‍ ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ഡി) കൃഷിഭവനുകള്‍ വഴി കര്‍ഷകര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് ഇപ്പോള്‍ നല്‍കി വരുന്നത്;

() പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട കര്‍ഷകര്‍ക്ക് കൃഷിഭവനുകള്‍ വഴി ഇപ്പോള്‍ നല്‍കുന്നആനുകൂല്യങ്ങള്‍ എന്തൊക്കെയാണ്;

(എഫ) ആധുനിക സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച് കര്‍ഷകരെ പഠിപ്പിക്കാന്‍ കൃഷിഭവനുകള്‍ വഴി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്ത് നടപ്പിലാക്കുന്നതെന്ന് വിശദീകരിക്കാമോ?

127

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. എസ്. രാജേന്ദ്രന്‍

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, കെ. കെ. നാരായണന്‍

ശ്രീമതി കെ. കെ. ലതിക


() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ പ്രതിദിന വേതനം 200 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും എന്തെങ്കിലും ഉറപ്പ് ലഭിച്ചിട്ടുണ്ടോ;

(സി) പ്രതിദിന വേതനം 200 രൂപ നല്‍കുവാന്‍ തയ്യാറാകുമോ; എങ്കില്‍ എന്ന് മുതല്‍ ഇത് നടപ്പില്‍ വരുത്തും എന്ന് വ്യക്തമാക്കുമോ ?

 
128

പി.എം.ജി.എസ്സ്.വൈ

ശ്രീ. പി.സി. ജോര്‍ജ്

,, സി.എഫ്. തോമസ്

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പി.എം.ജി.എസ്സ്.വൈ യില്‍ കൂടുതല്‍ പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചുവോ ;

(ബി) പി.എം.ജി.എസ്സ്.വൈ യില്‍ പെടുത്തി റോഡ് നിര്‍മ്മിക്കുന്ന വ്യവസ്ഥകളില്‍ ഇളവു നല്കുവാന്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ ;

(സി) ഈ സാമ്പത്തിക വര്‍ഷം പി.എം.ജി.എസ്സ്.വൈ പദ്ധതിയ്ക്കായി കേന്ദ്ര സഹായം ലഭിച്ചുവോ ; വിശദാംശങ്ങള്‍ നല്കുമോ ?

 
129

സഹകരണ സംഘങ്ങളുടെ വികസനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, ജെയിംസ് മാത്യു

'' ബാബു എം. പാലിശ്ശേരി

'' എം. ഹംസ

() ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ, സംസ്ഥാനത്തെ സഹകരണ സംഘങ്ങളെ വികസിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ;

(ബി) 2001-02 മുതല്‍ 2010-11 വരെയുളള സാമ്പത്തിക വര്‍ഷങ്ങളില്‍ എന്‍.സി.ഡി.സി.യില്‍ നിന്ന് നേടിയെടുക്കാന്‍ കഴിഞ്ഞ തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി) ഈ വര്‍ഷം ഇതിനകം എന്‍.സി.ഡി.സി.യില്‍ നിന്ന് എന്തു തുക ഏതെല്ലാം പദ്ധതികള്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്;

(ഡി) എന്‍.സി.ഡി.സി.വായ്പ വാങ്ങി സംഘങ്ങള്‍ക്ക് നല്‍കുമ്പോള്‍ അതിലൊരു ഭാഗം സര്‍ക്കാര്‍ സബ്സിഡിയായി നല്‍കുമോ; അതിന് നിലവില്‍ സ്കീം ഉണ്ടോ?

130

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതിയും സ്വകാര്യആശുപത്രികളും

ശ്രീ. സി. പി. മുഹമ്മദ്

,, ജോസഫ് വാഴക്കന്‍

,, ഹൈബി ഈഡന്‍

,, റ്റി. എന്‍. പ്രതാപന്‍

) ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി വിപുലീകരിക്കുന്നതിന് എന്തെല്ലൊം നടപടികളാണ് സ്വീകരിച്ചു വരുന്നത് ;

(ബി) സ്വകാര്യ ആശുപത്രികളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ആലോചിക്കുന്നുണ്ടോ ;

(സി) ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ഡി) സര്‍ക്കാര്‍ ജീവനക്കാര്‍/പൊതുമേഖലാ ജീവനക്കാര്‍ എന്നിവര്‍ക്ക് കൂടി പ്രയോജനമുണ്ടാകുന്ന രീതിയില്‍ ഇതു നടപ്പാക്കാന്‍ ശ്രമിക്കുമോ ?

 
131

തൊഴിലുറപ്പ് പദ്ധതി


ശ്രീ. കെ. വി. വിജയദാസ്

,, സി. കെ. സദാശിവന്‍

,, ആര്‍. സെല്‍വരാജ്

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

() ദേശീയ തൊഴിലുറപ്പ് നിയമപ്രകാരം തൊഴിലിനായി അര്‍ഹതയുള്ളവര്‍ നല്‍കുന്ന അപേക്ഷകളിന്മേല്‍ നിയമാനുസൃതമായി രജിസ്റര്‍ ചെയ്തു തൊഴില്‍ കാര്‍ഡ് നല്‍കുന്നതില്‍ പഞ്ചായത്തുകള്‍ വീഴ്ച വരുത്തുന്നതായി ഗ്രാമവികസന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) രജിസ്റര്‍ ചെയ്യപ്പെടുന്നവര്‍ക്ക് നിശ്ചിതദിവസങ്ങള്‍ക്കകം തൊഴില്‍ ഉറപ്പാക്കാന്‍ സാധ്യമാകുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്താമോ;

(സി) തൊഴിലുറപ്പ് പദ്ധതി പ്രകാരം തൊഴില്‍ ലഭിക്കാതിരിക്കുകയും എന്നാല്‍ ഇതിന്റെ പേരില്‍ തൊഴിലില്ലായ്മ വേതനം നഷ്ടപ്പെടുകയും ചെയ്യുന്ന അവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കാന്‍ തയ്യാറാകുമോ?

 
132

കാര്‍ഷിക കടാശ്വാസ പദ്ധതി

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, മഞ്ഞളാംകുഴി അലി

,, എം. ഉമ്മര്‍

() കാര്‍ഷിക കടാശ്വാസ പദ്ധതിയുടെ നടത്തിപ്പ് വിലയിരുത്തിയിട്ടുണ്ടോ;

(ബി) എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം വെളിപ്പെടുത്തുമോ;

(സി) കാര്‍ഷിക വായ്പയെടുത്തശേഷം, കൃഷിനാശമുണ്ടായിട്ടുപോലും പലിശയടച്ചുകൊണ്ടിരുന്ന കര്‍ഷകര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചില്ല എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു പരിഹരിക്കാനുളള പ്രായോഗിക നടപടികള്‍ സ്വീകരിക്കുമോ;

(ഡി) പദ്ധതിയുടെ ന്യൂനത പരിഹരിച്ച് അര്‍ഹരായവര്‍ക്കെല്ലാം പ്രയോജനം ലഭിക്കുംവിധം വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

 
133

ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീ. സാജു പോള്‍

,, ജി. സുധാകരന്‍

'' വി. ചെന്താമരാക്ഷന്‍

'' കെ. കുഞ്ഞമ്മത് മാസ്റര്‍

() കേരളത്തിലെ ജൈവകൃഷി വികസനത്തിന് സര്‍ക്കാര്‍ സഹായ പദ്ധതികള്‍ നടപ്പിലാക്കിയിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ജൈവ ഉല്പന്നങ്ങളുടെ വിതരണത്തിനും വിപണനത്തിനും നിലവില്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് കൃഷി വകുപ്പ് എന്ത് നടപടിയാണ് സ്വീകരിക്കുന്നത്; ഈ വര്‍ഷത്തെ ലക്ഷ്യം കൈവരിക്കുന്നതിന് ഇതിനകം സ്വീകരിച്ച നടപടികള്‍ എന്താണ്?

 
134

നന്മപദ്ധതയും ആയിരം മിനിത്രിവേണിസ്റോറുകളും

ശ്രീ. മാത്യൂ റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി.കെ. നാണു

() നിത്യോപയോഗ സാധനങ്ങളുടെ വില്പനയ്ക്കായി കണ്‍സ്യൂമര്‍ ഫെഡ് വഴി നടപ്പിലാക്കിയ നന്മ പദ്ധതി തുടരുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതി എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി) ആയിരം പഞ്ചായത്തുകളിലായി ആയിരം മിനി ത്രിവേണി സ്റ്റോറുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ അതിനായി എന്തെല്ലാംനടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ?

 
135

കാര്‍ഷിക രംഗം - പ്രാദേശിക സര്‍വ്വീസ് സഹകരണ ബാങ്കുകളുടെ പങ്ക്

ശ്രീ. പി. തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

() കാര്‍ഷിക മേഖലയുടെ വളര്‍ച്ചയും പ്രോത്സാഹനവും മുഖ്യ ബൈലോയായി അംഗീകരിച്ച് നിലവില്‍ വന്ന പ്രാദേശിക സര്‍വ്വീസ് സഹകരണ ബാങ്കുകള്‍ മതിയായ വിധത്തില്‍ കാര്‍ഷിക മേഖലക്കുവേണ്ടി മുതല്‍ മുടക്കുന്നതിനോ കര്‍ഷകര്‍ക്ക് സാമ്പത്തിക സഹായങ്ങള്‍ സമയബന്ധിതമായി നല്‍കുന്നതിനോ ജാഗ്രത കാട്ടുന്നില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വാണിജ്യപരവും വ്യാവസായികവുമായി ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ മത്സരിക്കുന്ന സഹകരണ മേഖലയിലെ പ്രാദേശിക ഗ്രാമീണ ബാങ്കുകളുടെ ലക്ഷ്യം കാര്‍ഷിക രംഗത്തേയ്ക്ക് തിരിച്ചുകൊണ്ടു വരുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

 
136

ഇന്‍ഫര്‍മേഷന്‍ &പബ്ളിക് റിലേഷന്‍സ് വകുപ്പിന്റെ പ്രവര്‍ത്തനം

ശ്രീ. എം. ഹംസ

,, വി. ശിവന്‍കുട്ടി

,, സാജൂ പോള്‍

,, . പ്രദീപ്കുമാര്‍

() മാധ്യമങ്ങള്‍ വഴിയുള്ള പരസ്യങ്ങളില്‍ ജനങ്ങള്‍കബളിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) യാഥാര്‍ത്ഥ്യബോധമില്ലാത്ത കാര്യങ്ങള്‍ പരസ്യങ്ങള്‍വഴി ജനങ്ങളെ അറിയിക്കുന്നത് തടയാന്‍ തയ്യാറാകുമോ; ഏതെല്ലാം നിലയില്‍ ഇത് സാധ്യമാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) ഇക്കാര്യത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക്റിലേഷന്‍സ് വകുപ്പിനെ മാതൃകാപരമായി പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകുമോ?

137

ബാങ്കിങ്ങ് നിയന്ത്രണ നിയമ ഭേദഗതിയും സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനവും

ശ്രീ. ബി. ഡി. ദേവസ്സി

,, സി. കൃഷ്ണന്‍

,, സി. കെ. സദാശിവന്‍

,, കെ. വി. അബ്ദുള്‍ഖാദര്‍


() ബാങ്കിങ്ങ് നിയന്ത്രണ നിയമത്തിന് നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ഭേദഗതി ജില്ലാ സഹകരണ ബാങ്കുകളുടേയും അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ഏതെല്ലാം നിലയില്‍ പ്രതികൂലമായി ബാധിക്കുമെന്ന് പരിശോധിച്ചിട്ടുണ്ടോ; വിശദമാക്കാമോ;

(ബി) ബാങ്കുകളുടെ കരുതല്‍ അനുപാതവും സ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോയും കേന്ദ്ര സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചതിനാല്‍ സഹകരണ വായ്പയുടെ ലഭ്യതയില്‍ വന്‍കുറവുണ്ടാകുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇപ്പോള്‍ നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് വായ്പയായി നല്‍കുന്നത്; വര്‍ദ്ധന അനുസരിച്ച് നല്‍കാവുന്നത് എത്ര ശതമാനമാണ്;

(ഡി) ഏറ്റവും ഒടുവിലത്തെ ലഭ്യമായ കണക്കുകളുടെയടിസ്ഥാനത്തില്‍ സഹകരണ മേഖലയിലെ മൊത്തം നിക്ഷേപം എത്ര കോടി രൂപയാണ് ?

138

പുതിയ മേഖലകളില്‍ സഹകരണസംഘങ്ങളുടെ വ്യാപനം

ശ്രീ. . പ്രദീപ് കുമാര്‍

,, എള മരം കരീം

,, എസ്. ശര്‍മ്മ

ശ്രീമതി പി. അയിഷാ പോറ്റി

() സംസ്ഥാനത്ത് പുതുതായി ഏതെല്ലാം മേഖലകളിലാണ്സഹകരണസംഘങ്ങളുടെ വ്യാപനം ലക്ഷ്യമാക്കിയിട്ടുള്ളത് ;

(ബി) സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും പ്രോത്സാഹനവും കൊണ്ട് പുതിയ മേഖലയെ പരിപോഷിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ തന്നാണ്ടിലെ ബഡ്ജറ്റില്‍ വകയിരുത്തപ്പെട്ട പദ്ധതികളുടെ അടിസ്ഥാനത്തില്‍ അവ വിശദമാക്കാമോ ?

 
139

പ്രവാസി മലയാളികളുടെ ക്ഷേമത്തിനായുള്ള പദ്ധതികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) ഇന്‍ഡ്യയില്‍ ഏതെല്ലാം സംസ്ഥാനങ്ങളിലാണ് നോര്‍ക്ക - റൂട്ട്സിന്റെ സാറ്റലൈറ്റ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന് അറിയിക്കുമോ ; പ്രസ്തുത ഓഫീസുകളുടെ പ്രവര്‍ത്തനം വിപുലപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമോ ;

(സി) പ്രവാസി മലയാളികള്‍ക്ക് നല്‍കുന്ന പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ് 'സ്മാര്‍ട്ട്' കാര്‍ഡായി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

 
140

മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതി

ശ്രീ. എം. . വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

,, കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ നിലവിലുള്ള പദ്ധതികള്‍ക്കു പുറമെ മറ്റു പദ്ധതികളെക്കൂടി ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രഗവണ്‍മെന്റില്‍ സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതൊക്കെ പദ്ധതികളെയാണ് ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് ;

(സി) കേന്ദ്രഗവണ്‍മെന്റിന്റെ നിലപാട് എന്തായിരുന്നു ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ഡി) എത്ര പദ്ധതികളെ ഇത്തരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

() പരിഗണിക്കാത്തവയെ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

 
141

കോര്‍ബാങ്കിംഗ് സംവിധാനം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

ഡോ.ടി.എം.തോമസ് ഐസക്

ശ്രീ..കെ.ബാലന്‍

,, കെ.കെ.ജയചന്ദ്രന്‍

() ത്രിതല ക്രഡിറ്റ് സംഘങ്ങളെയും ബ്രാഞ്ചുകളെയും കോര്‍ത്തിണക്കി കോര്‍ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) കൊമേഴ്സ്യല്‍ ബാങ്കുളില്‍ നിന്ന് ലഭിക്കുന്ന എല്ലാ സേവനങ്ങളും സഹകരണ ബാങ്കുകളില്‍ നിന്ന് ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ടോ ; പ്രധാനമായി എന്തെല്ലാം സര്‍വ്വീസുകളുടെ അഭാവമാണ് സഹകരണ ബാങ്കുകളിലുള്ളതെന്ന് വ്യക്തമാക്കാമോ ; ഇന്റര്‍നെറ്റ് എ.ടി.എം.സേവനങ്ങള്‍ ഇപ്പോള്‍ നല്‍കുന്നുണ്ടോ ;

(സി) സര്‍ക്കാരും സംസ്ഥാന സഹകരണ ബാങ്കും ഇക്കാര്യത്തില്‍ എടുക്കുന്ന നടപടികള്‍ വിശദമാക്കാമോ ?

 
142

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. പി.സി. വിഷ്ണുനാഥ്

,, ബെന്നി ബെഹനാന്‍

'' ഹൈബി ഈഡന്‍

'' .സി. ബാലകൃഷ്ണന്‍

() സമഗ്രആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പരിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) വിദഗ്ദ്ധ ചികിത്സക്കുള്ള പരിധി വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി) പരിഷ്ക്കരിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം എത്ര ലക്ഷം കുടുംബങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത് ;

(ഡി) സ്വകാര്യ സഹകരണ മേഖലകളിലെ മെഡിക്കല്‍ കോളേജുകളെ പദ്ധതിയില്‍ പങ്കാളികളാക്കാന്‍ ശ്രമിക്കുമോ ;

() ഇതിന് കേന്ദ്ര സഹായം ലഭിക്കുമോ ; ഇതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

 
143

ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ളകവറേജിന്റെ അപര്യാപ്തത

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. . ചന്ദ്രശേഖരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. കെ. രാജു

() സംസ്ഥാനത്ത് ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി തുടക്കം കുറിച്ചതെന്നാണ് ; ഈ പദ്ധതി പ്രകാരം ഇതുവരെ സംസ്ഥാനത്ത് എത്ര പേര്‍ക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്;

(ബി) ചികിത്സാ ചെലവുകള്‍ താങ്ങാന്‍ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് സ്വകാര്യ സഹകരണ ആശുപത്രികള്‍ ഈ പദ്ധതിയില്‍ നിന്നും പിന്‍മാറുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഈ പദ്ധതി പ്രകാരം ഇന്‍ഷ്വറന്‍സ് കവറേജ് ആയി നല്‍കുന്ന തുക ചികിത്സകള്‍ക്ക് അപര്യാപ്തമാണെന്നുള്ളത് വസ്തുതയാണോ ; ആണെങ്കില്‍ ഈ പദ്ധതി മന്നോട്ടു കൊണ്ടുപോകുന്നതിന് എന്തെല്ലാം നടപടികളെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ട് ?

 
144

.റ്റി..കളെ മികവിന്റെ കേന്ദ്രങ്ങളാക്കാന്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, ഡൊമിനിക് പ്രസന്റേഷന്‍

() .റ്റി.ഐ കളില്‍ കാലഹരണപ്പെട്ട പഠന അദ്ധ്യയനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഈ പഠന അദ്ധ്യയനങ്ങള്‍ പരിഷ്കരിക്കുന്നതിന്നടപടി സ്വീകരിക്കുമോ;

(സി) ഇതിനായി ലോകബാങ്കിന്റെ സഹായത്തോടെ ഐ.ടി.ഐ കളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റാന്‍ നടപടി സ്വീകരിക്കുമോ?

 
145

പാല്‍വില വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച നടപടി

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

,, സി.കെ. നാണു

() പാല്‍ വില വര്‍ദ്ധിപ്പിക്കുന്നതിന് മുന്‍പ് ഇത് സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ ;

(ബി) വര്‍ദ്ധിപ്പിച്ച പാല്‍ വിലയില്‍ ക്ഷീരകര്‍ഷകര്‍കന് കിട്ടുന്ന വിഹിതം എത്രയെന്ന് വ്യക്തമാക്കാമോ ;

(സി) കര്‍ഷകര്‍ക്ക് മില്‍മ നല്‍കിയിരുന്ന ആനുകൂല്യങ്ങള്‍ പാല്‍ വില വര്‍ദ്ധിപ്പിച്ചതോടെ പിന്‍വലിച്ചതിനാല്‍ വര്‍ദ്ധനവിന്റെ ഗുണം ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ?

 
146

കണ്‍സ്യൂമര്‍ഫെഡ് വഴി അവശ്യമരുന്നുകളുടെ വിതരണം

ശ്രീ. സണ്ണി ജോസഫ്

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്


() അവശ്യമരുന്നുകളുടെ വിതരണം കണ്‍സ്യൂമര്‍ ഫെഡ് ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) എങ്കില്‍ എന്നു മുതല്‍ നടപ്പില്‍ വരുത്തുമെന്ന് വ്യക്തമാക്കുമോ;

(സി) അവശ്യമരുന്നുകളുടെ വില നിയന്ത്രിക്കുവാന്‍ എന്തു സംവിധാനമാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്?

 
147

ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, റ്റി.എന്‍. പ്രതാപന്‍

,, എം.. വാഹീദ്

,, ഡൊമിനിക് പ്രസന്റേഷന്‍

() ഗ്രാമീണ തൊഴിലുറപ്പു പദ്ധതി ഉള്‍പ്പെടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തിപ്പില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ സ്വാതന്ത്യ്രം നല്‍കാന്‍ ആസൂത്രണ കമ്മീഷന്റെ അനുമതി ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി) എത്ര ശതമാനം തുകയാണ് ഇങ്ങനെ വിനിയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുള്ളത്;

(ഡി) തുക വിനിയോഗിക്കാന്‍ എന്തെല്ലാം നിബന്ധനകളാണ് മുന്നോട്ടു വച്ചിട്ടുള്ളത്;

() കേന്ദ്രം അനുമതി നല്‍കിയ തുകകള്‍ എപ്രകാരമാണ് പദ്ധതി നടത്തിപ്പിന് വിനിയോഗിക്കാന്‍ ഉദ്ദേശിക്കുന്നത്?

 
148

ആസൂത്രണ കമ്മീഷന്‍ അനുവദിച്ച പദ്ധതി വിഹിതം

ശ്രീ. വി.റ്റി. ബല്‍റാം

,, ബെന്നി ബെഹനാന്‍

,, .റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

() സര്‍ക്കാരിന്റെ കാലത്ത് ഓരോ വര്‍ഷവും ആസൂത്രണ കമ്മീഷന്‍ അനുവദിച്ച പദ്ധതി വിഹിതം എത്ര വീതമായിരുന്നു;

(ബി) ഇതില്‍ ഓരോ വര്‍ഷവും എത്ര ശതമാനം തുക ചെലവഴിച്ചു;

(സി) അനുവദിച്ച പദ്ധതി വിഹിതം മുഴുവനും ചെലവഴിക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ ?

 
149

എല്ലാ പഞ്ചായത്തുകളിലും നീതി മെഡിക്കല്‍ സ്റോറുകള്‍

ശ്രീ. റ്റി.യു. കുരുവിള

,, മോന്‍സ് ജോസഫ്

() എല്ലാ പഞ്ചായത്തുകളിലും നീതി മെഡിക്കല്‍ സ്റോറുകള്‍ സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രൈമറി സൊസൈറ്റികളുടെ കീഴില്‍ നീതി സ്റോറുകള്‍ ആരംഭിക്കുന്നതിന് മുന്‍ഗണന നല്‍കുമോ;

(സി) മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനുമായി ബന്ധപ്പെട്ട് എല്ലാ താലൂക്ക് ആശുപത്രി കേന്ദ്രങ്ങളിലും ന്യായവില മെഡിക്കല്‍ സ്റോറുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി) ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പ്രവര്‍ത്തനം എല്ലാ നിയോജക മണ്ഡലത്തിലും ആരംഭിക്കുവാന്‍ തയ്യാറാകുമോ?

 
150

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള ആശ്വാസ നടപടി

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി.കെ. ബഷീര്‍

,, കെ. മുഹമ്മദുണ്ണി ഹാജി


() എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ക്ക് സര്‍ക്കാറിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി കൈകൊണ്ട ആശ്വാസ നടപടികള്‍ എന്തൊക്കെയാണ്:

(ബി) ധനസഹായം നല്‍കുകയുണ്ടായോ; എങ്കില്‍ എത്രപേര്‍ക്ക്; വിശദാംശങ്ങള്‍ നല്‍കാമോ;

(സി) കാസര്‍ഗോഡ് ജില്ലാ ഭരണകൂടം തയ്യാറാക്കിയഅടിസ്ഥാന സൌകര്യ വികസന പാക്കേജിന്അംഗീകാരം നല്‍കുകയുണ്ടായോ;

(ഡി) എത്ര രൂപയാണ് ഈ പദ്ധതിയുടെ എസ്റിമേറ്റ്;

(ഇി) ഈ പദ്ധതിയില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കാമോ?

   
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.