UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No  Questions
1223

പുതിയ തൊഴില്‍ നയം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() സംസ്ഥാനത്ത് പുതിയ തൊഴില്‍ നയം രൂപപ്പെടുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) നോക്കുകൂലി, ഭൂതപ്പണം തുടങ്ങിയ പ്രവണതകള്‍ ഇല്ലായ്മ ചെയ്യാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനുദ്ദേശിക്കുന്നു;

(സി) അന്യസംസ്ഥാന തൊഴിലാളികളുടെ കേരളത്തിലേയ്ക്കുള്ള ഒഴുക്ക് തൊഴില്‍ മേഖലയില്‍ ഉണ്ടാക്കുന്ന സ്വാധീനങ്ങളും അവരുടെ പ്രശ്നങ്ങളും സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1224

തൊഴിലില്ലായ്മവേതനം കുടിശ്ശിക

ശ്രീ. സി.കെ. സദാശിവന്‍

() സംസ്ഥാനത്ത് തൊഴിലില്ലായ്മ വേതനം കുടിശ്ശിക സഹിതം പൂര്‍ണ്ണമായി വിതരണം ചെയ്തിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) കുടിശ്ശിക ഉണ്ടെങ്കില്‍ എത്രവീതമെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ?

1225

തൊഴിലില്ലായ്മവേതന വിതരണം 

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്ത് ഇപ്പോള്‍ എത്ര പേരാണ് തൊഴിലില്ലായ്മാ വേതനം കൈപ്പറ്റുന്നത് എന്ന് വെളിപ്പെടുത്താമോ;

(ബി) തൊഴിലില്ലായ്മാ വേതനം വിതരണം ചെയ്യുന്നതിന് പ്രതിവര്‍ഷം എത്ര രൂപ ചെലവഴിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി) തൊഴിലില്ലായ്മാ വേതനം ലഭിക്കുന്നതിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നതിനുളള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ഡി) നിലവില്‍ തൊഴിലില്ലായ്മാ വേതനം പറ്റുന്നവരില്‍ വലിയ ഒരു വിഭാഗം സ്വകാര്യമേഖലയില്‍ ഉയര്‍ന്ന വരുമാനം കൈപ്പറ്റുന്നവരും അനര്‍ഹരും ആണെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ പ്രവര്‍ത്തനവും തൊഴിലില്ലായ്മാ വേതന വിതരണവും കാലോചിതമായി പരിഷ്കരിക്കാനും അനര്‍ഹരെ ഒഴിവാക്കാനും നടപടി സ്വീകരിക്കുമോ

1226

തൊഴില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനം

ശ്രീ. .. അസീസ്

തൊഴില്‍ എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തന ന്യൂനതകള്‍ അപര്യാപ്തത പരിഹരിക്കുന്നതിനും മിനിമം വേതനം നടപ്പാക്കിയിട്ടുള്ള സ്ഥാപനങ്ങളില്‍ മിനിമം വേതനം നടപ്പില്‍ വരുത്തുന്നതിനും തൊഴിലാളികളുടെ നിയമപരമായ അവകാശങ്ങള്‍ ഉറപ്പ് വരുത്തുന്നതിനും, എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പ്രവര്‍ത്തനം ശക്തമാക്കാന്‍ നടപടി കൈക്കൊള്ളുമോ ?

1227

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീകെ. ശിവദാസന്‍ നായര്‍

ശ്രീ ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ  പി.സി. വിഷ്ണുനാഥ്

() ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിന്റെ ഭാഗമായി മറ്റ് സംസ്ഥാനങ്ങളുമായി ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി) എല്ലാ വിഭാഗം ജനങ്ങള്‍ക്കും പദ്ധതി പ്രകാരം വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കാമോ?

1228

മുകുന്ദപുരം താലൂക്കിലെ നിലത്തെഴുത്താശാന്‍മാര്‍ക്ക് പെന്‍ഷന്‍

ശ്രീ. ബി.ഡി. ദേവസ്സി

തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്കില്‍പ്പെട്ട നിലത്തെഴുത്താശാന്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ അവര്‍ക്ക് എന്നത്തേക്ക് പെന്‍ഷന്‍ നല്‍കാന്‍ കഴിയുമെന്ന് അറിയിക്കുമോ ?

1229

ജോബ്ഫെസ്റ് നടത്തിപ്പിലെ അപാകതകള്‍

ശ്രീ. വി.എസ്. സുനില്‍ കുമാര്‍

ശ്രീ കെ. അജിത്

() സംസ്ഥാനത്ത് ജോബ്ഫെസ്റ് അവസാനമായി നടത്തിയതെന്നാണ്; എത്ര ജില്ലകളില്‍ ഈ ഫെസ്റ് നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബീ) ഈ ജോബ് ഫെസ്റില്‍ എത്ര കമ്പനികള്‍ പങ്കെടുത്തു; എത്രപേരെ തൊഴിലിനായി തെരഞ്ഞെടുത്തു; വിശദമാക്കാമോ;

(സി) തൊഴിലവസരങ്ങള്‍ പടിവാതില്‍ക്കല്‍ എന്ന ഈ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഏതെല്ലാം തസ്തികകളിലേയ്ക്കാണ് തൊഴിലവസരങ്ങള്‍ ഉളളതായി പ്രസിദ്ധപ്പെടുത്തിയതെന്ന് വെളിപ്പടുത്തുമോ;

(ഡി) ഈ ജോബ് ഫെസ്റില്‍ ഉദ്യോഗാര്‍ത്ഥികള്‍ കബളിക്കപ്പെട്ടതായുളള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ; ഉണ്ടെങ്കില്‍ അതെന്തുകൊണ്ടാണെന്ന് വിശദമാക്കുമോ?

1230

മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ് ജോബ് ക്ളബ്ബ് പദ്ധതി

ശ്രീ. പുരുഷന്‍ കടലുണ്ടി

() നൂറുദിന പദ്ധതിയില്‍പ്പെടുത്തി നടപ്പാക്കുമെന്നു പ്രഖ്യാപിച്ച "മള്‍ട്ടി-പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ് ജോബ് ക്ളബ്ബ് പദ്ധതി'' പ്രകാരം എത്ര ഗ്രൂപ്പ് സംരംഭങ്ങള്‍ ആരംഭിച്ചിട്ടുണ്ട് ;

(ബി) പ്രസ്തുത ജോബ് ക്ളബ്ബ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുമോ ;

(സി) ജോബ് ക്ളബ്ബുകള്‍ ആരംഭിക്കുന്നതിന്റെ നടപടിക്രമങ്ങള്‍ എന്തെല്ലാമെന്ന് അറിയിക്കുമോ ?

1231

ബീഡിതൊഴിലാളികള്‍ക്കായി ദേശീയ നിയമം

ശ്രീ. കെ.കെ.നാരായണന്‍

ശ്രീജെയിംസ് മാത്യു

ശ്രീ കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ശ്രീമതി കെ.കെ. ലതിക

() ബീഡി വ്യവസായം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ;

(ബി) ബീഡി തൊഴിലാളികള്‍ക്കായി ദേശീയതലത്തില്‍ മിനിമം കൂലി ഏര്‍പ്പെടുത്തുന്നതിനും ദേശീയ നിയമം കൊണ്ടുവരുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധക്ഷണിക്കുന്നതിനും നടപടി സ്വീകരിക്കുമോ?

1232

ചുമട്ടുതൊഴിലാളി മേഖലയിലെ നിയമങ്ങള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() ചുമട്ടുതൊഴിലാളി മേഖലയിലെ നിയമങ്ങള്‍ കാലോചിതമായി പരിഷ്ക്കരിക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ ;

(ബി) നോക്കുകൂലി കര്‍ശനമായി തടയുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) സംസ്ഥാനത്ത് പല മേഖലകളിലും കായികാദ്ധ്വാനം വേണ്ട തൊഴിലുകള്‍ക്ക് തൊഴിലാളികളെ കിട്ടാതിരിക്കുന്ന സാഹചര്യത്തില്‍ ചുമട്ടുതൊഴിലാളി മേഖലയില്‍ തൊഴില്‍ കുത്തകാവകാശം അടിച്ചേല്‍പ്പിക്കുന്ന സാഹചര്യം വിലയിരുത്തുമോ ;

(ഡി) ചുമട്ടുതൊഴിലാളി കുത്തകാവകാശം സ്വയം ഏറ്റെടുക്കുന്ന ചുമട്ടുതൊഴിലാളികള്‍ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതും ഒരു നീതീകരണവുമില്ലാതെ കൂലി സ്വയം നിശ്ചയിച്ച് വാങ്ങുന്നതും പരിശോധിക്കുമോ ;

() സാധാരണക്കാരന് വീട് വെയ്ക്കുന്നതിനോ ചെറുകിട കച്ചവടത്തിനോ കയറ്റിറക്കു നടത്തേണ്ടി വരുന്ന സാഹചര്യങ്ങളില്‍ അവരവര്‍ക്ക് ഇഷ്ടമുള്ള തൊഴിലാളികളെക്കൊണ്ട് യഥേഷ്ടം സാധനസാമഗ്രികള്‍ കയറ്റി ഇറക്കുവാന്‍ സംരക്ഷണം നല്‍കുമോ ;

(എഫ്) ആവശ്യമില്ലാത്ത തൊഴില്‍ അടിച്ചേല്പിക്കുന്നതില്‍ നിന്ന് ചുമട്ടുതൊഴിലാളികളെ വിലക്കാനും സാധാരണക്കാരന്റെ സ്വാതന്ത്യ്രം സംരക്ഷിക്കുവാനും നടപടി സ്വീകരിക്കുമോ ;

(ജി) തൊഴില്‍ മേഖലയില്‍ നിലനില്‍ക്കുന്ന നോക്കുകൂലി ഇറക്കുകൂലി അട്ടിമറി കൂലി എന്നിവ അവസാനിപ്പിക്കാന്‍ ആവശ്യമായ ശക്തമായ നിയമനിര്‍മ്മാണം കൊണ്ടു വരുമോ ?

1233

സംസ്ഥാനത്തെ ക്ഷേമനിധിബോര്‍ഡുകളുടെ വിശദാംശം

ശ്രീ. എം.ഹംസ

() തൊഴില്‍വകുപ്പിനുകീഴില്‍ എത്ര ക്ഷേമനിധി ബോര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; ഏതെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബീ) അതില്‍ കേന്ദ്രനിയമം നടപ്പിലാക്കിയിട്ടുളള എത്ര ക്ഷേമനിധിബോര്‍ഡുകള്‍ നിലവിലുണ്ട്. അവ ഏതെല്ലാം എന്ന് വെളിപ്പടുത്തുമോ;

(സി) സംസ്ഥാനത്ത് തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ക്ഷേമനിധി ബോര്‍ഡുകളില്‍ ഓരോന്നിന്റെയും നിലവിലെ ആസ്തികള്‍ വ്യക്തമാക്കാമോ; വിവിധ ബാങ്കുകളിലായി ഓരോ ക്ഷേമനിധി ബോര്‍ഡിനും എത്ര നിക്ഷേപം വീതം നിലവിലുണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്ന എത്ര ക്ഷേമനിധി ബോര്‍ഡുകള്‍ നിലവിലുണ്ട്; ഏതെല്ലാം;

() സംസ്ഥാനത്തെ നിര്‍മ്മണതൊഴിലാളികള്‍ക്കായുളള ക്ഷേമനിധി ബോര്‍ഡില്‍ നിലവില്‍ ആകെ എത്ര തൊഴിലാളികള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(എഫ്) കേരള ബില്‍ഡിംഗ്സ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡില്‍ നിലവില്‍ എത്ര പെന്‍ഷന്‍കാര്‍ ഉണ്ട്; ജില്ല തിരിച്ച് കണക്ക് നല്‍കാമോ;

(ജി) പ്രസ്തുത ബോര്‍ഡില്‍ എന്നാണ് കേന്ദ്ര നിയമം നടപ്പിലാക്കിയത്;പ്രസ്തുത ബോര്‍ഡിന്റെ വരുമാന സ്രോതസ്സ് ഏതെല്ലാമാണ്; എത്രരൂപയില്‍ കൂടുതല്‍ ചെലവു വരുന്ന വീട് നിര്‍മ്മിക്കുന്ന സ്വകാര്യ വ്യക്തികളാണ് ബോര്‍ഡിന് സെസ് അടയ്ക്കേണ്ടത്; ഈ തുക നിശ്ചയിച്ചത് ആരാണ്

(എച്ച്) അതില്‍ മാറ്റം വരുത്തുവാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ അതിന് കേന്ദ്രസര്‍ക്കാരിന്റെ അനുമതി ആവശ്യമാണോ ; നിയമഭേദഗതിയില്ലാതെ മാറ്റം വരുത്തുവാന്‍ കഴിയുമോ;

( സ്വകാര്യ പൊതുമേഖലാ സഥക്കാര്‍ സ്ഥാപനങ്ങള്‍ വീഴ്ചയില്ലാതെ സെസ് അടയ്ക്കുന്നു എന്നുറപ്പ് വരുത്തുവാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ആണ് നിലവിലുളളത്;

(ജെ) നിലവില്‍ സെസ്സ് എത്ര കുടിശ്ശികയുണ്ട്; വിശദാംശം ലഭ്യമാക്കാമോ ; കുടിശ്ശിക പിരിക്കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

1234

ക്ഷേമനിധി ബോര്‍ഡുകളുടെ ഫണ്ട് വിനിയോഗവും നിക്ഷേപവും

ശ്രീ. വി. ചെന്താമരാക്ഷന്‍

ശ്രീകെ. ദാസന്‍

ശ്രീരാജൂ എബ്രഹാം

ശ്രീബി. സത്യന്‍

() സംസ്ഥാനത്തെ ക്ഷേമനിധി ബോര്‍ഡുകളുടെ ഫണ്ട് വിനിയോഗവും നിക്ഷേപവും സംബന്ധിച്ച് പുതുതായി തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ;വിശദമാക്കാമോ;

(ബി) ഏതെങ്കിലും ക്ഷേമനിധി ബോര്‍ഡുകളുടെ ഫണ്ട് ഏതെങ്കിലും സ്വകാര്യ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം ബാങ്കുകളില്‍; എത്രതുക വീതം എന്ന് വിശദമാക്കാമൊ;

(സി) ക്ഷേമനിധി ബോര്‍ഡുകളുടേതായി മൊത്തം എത്ര തുക ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നീക്കിയിരിപ്പുണ്ടായിരുന്നു?

1235

നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നിക്ഷേപങ്ങള്‍

ശ്രീമതി ഗീതാ ഗോപി

() കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ നിക്ഷേപങ്ങള്‍ നിലവില്‍ ഏതൊക്കെ ബാങ്കുകളിലാണെന്നും അവ എത്രയാണെന്നും വിശദമാക്കാമോ ;

(ബി) ഈ ഫണ്ടുകള്‍ അന്യദേശ ന്യൂ ജനറേഷന്‍ ബാങ്കുകളില്‍ നിക്ഷേപിക്കുന്നതിനുള്ള നീക്കം നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

1236

നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വ്വീസില്‍ ഡി.പി.സി കൂടുന്നതിന് നടപടി

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() നാഷണല്‍ എംപ്ളോയ്മെന്റ് സര്‍വ്വീസ് വകുപ്പില്‍ ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍/ഡിവിഷണല്‍ എംപ്ളോയ്മെന്റ് ഓഫീസര്‍/ഡെപ്യൂട്ടി ഡയറക്ടര്‍/ജോയിന്റ് ഡയറക്ടര്‍ എന്നീ തസ്തികകളില്‍ ഓരോന്നിനും എത്ര ഒഴിവുകള്‍ വീതം നിലവിലുണ്ട്; എന്ന് മുതലാണ് ഇത് നിലവിലുള്ളത് എന്ന് വ്യക്താമാക്കാമോ;

(ബി) പ്രസ്തുത തസ്തികകളിലേയ്ക്ക് ഡി.പി.സി കൂടിയിട്ടുണ്ടോ; ഇല്ലെങ്കില്‍ ഇതിന് കാരണമെന്താണെന്ന് വെളിപ്പെടുത്താമോ;

(സി) യോഗ്യരായവരുടെ പ്രമോഷന്‍ താമസിപ്പിക്കാന്‍ എന്തെങ്കിലും തരത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടോ; വെളിപ്പെടുത്താമോ;

(ഡി ഈ കാലതാമസം മൂലം പൊതുജനങ്ങള്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും ഉണ്ടായിട്ടുള്ള ബുദ്ധി മുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ആയത് പരിഹരിയ്ക്കുന്നതിനും ഡി.പി.സി ഉടന്‍ കൂടുന്നതിനും നടപടി സ്വീകരിക്കുമോ?

1237

എംപ്ളോയ്മെന്റ് ആഫീസര്‍മാരുടെ അനധികൃത സ്ഥലംമാറ്റം പുന:പരിശോധിക്കാന്‍ നടപടി

ശ്രീ. വി. ശിവന്‍കുട്ടി

() നാഷണല്‍ എംപ്ളോയ്മെന്റ് വകുപ്പില്‍ 2011 സെപ്റ്റംബര്‍ മാസം നടന്ന എംപ്ളോയ്മെന്റ് ഓഫീസര്‍മാരുടെ ട്രാന്‍സ്ഫറില്‍ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി എത്ര ട്രാന്‍സ്ഫര്‍ നടത്തിയിട്ടുണ്ട്; നിശ്ചിത കാലാവധി തികയാത്ത എത്രപേരെ ട്രാന്‍സ്ഫര്‍ ചെയ്തു; കാരണം വിശദമാക്കാമോ;

(ബി) മലപ്പുറം ജില്ലയിലെ പട്ടികജാതിക്കാരായ ഉദ്യോഗസ്ഥരെ നിയമവിരുദ്ധമായി സ്ഥലംമാറ്റിയതിനുളള കാരണമെന്താണ്;

(സി) മലപ്പുറം ജില്ലയിലെ വികലാംഗനായ ഒരു ഉദ്യോഗസ്ഥന് അര്‍ഹത ഉണ്ടായിട്ടും അപേക്ഷ നല്‍കിയിരുന്ന സ്ഥലത്തേയ്ക്കു ട്രാന്‍സ്ഫര്‍ നല്‍കാത്തതെന്തുകൊണ്ടെന്ന് വ്യക്തമാക്കാമോ;

(ഡി) ഇത് സംബന്ധിച്ച് കോടതിയുടെ ഇടപെടല്‍ ഉണ്ടായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എന്തായിരുന്നു; പ്രസ്തുത സാഹചര്യത്തില്‍ ട്രാന്‍സ്ഫര്‍ പുന:പരിശോധിക്കുമോ ?

1238

തൊഴിലുടങ്ങളില്‍ സുരക്ഷാ ഉപകരണങ്ങളുടെ വിതരണം

ശ്രീ. എം.പി. വിന്‍സെന്റ്

തൊഴിലിടങ്ങളില്‍ അപകടങ്ങള്‍ തടയുന്നതിനായി വ്യവസായശാലകളില്‍ തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് തൊഴില്‍ നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടോ?

1239

അന്യസംസ്ഥാന തൊഴിലാളികളുടെ സുരക്ഷ

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ എത്ര തൊഴിലാളികള്‍ ഇതിനകം രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഇതില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എത്ര പേരുണ്ട്;

(ബി) തൊഴില്‍ വകുപ്പ് ഇതിനകം എത്ര അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ട്;

(സി) മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെ നിര്‍മ്മാണ പ്രവൃത്തിയിലേര്‍പ്പെടുന്ന തൊഴിലാളികള്‍ പലപ്പോഴും അപകടത്തില്‍പെട്ട് ഗുരുതരമായി പരിക്കേല്‍ക്കുന്നതും ചിലപ്പോള്‍ മരണം സംഭവിക്കുന്നതുമായ സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത്തരം തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ തൊഴില്‍ വകുപ്പ് നിര്‍ദ്ദേശിക്കുന്ന നടപടികള്‍ എന്തൊക്കെയാണ്;

() ഇതു പാലിക്കാത്ത കെട്ടിട നിര്‍മ്മാതാക്കള്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് വകുപ്പ് സ്വീകരിക്കുന്നത്;

(എഫ്) എങ്കില്‍ വകുപ്പ് എത്ര പേര്‍ക്കെതിരെ ഇത്തരം ശിക്ഷാ നടപടികള്‍ ഇതിനകം സ്വീകരിച്ചിട്ടുണ്ട്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ജി) ഇല്ലെങ്കില്‍ തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭാവിയില്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും ?

1240

അന്യസംസ്ഥാന തൊഴിലാളി ക്ഷേമനിധി

ശ്രീമതി പി. അയിഷാ പോറ്റി

() അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കാമോ ;

(ബി) അന്യ സംസ്ഥാന തൊഴിലാളികളുടെ മേഖലയില്‍ നടക്കുന്ന മനുഷ്യവിഭവ കമ്മീഷന്‍ കച്ചവടം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) പ്രസ്തുത ചൂഷണം അവസാനിപ്പിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വികരിക്കും ;

(ഡി) അന്യ സംസ്ഥാന തൊഴിലാളി ക്ഷേമനിധി കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് വെളിപ്പെടുത്തുമോ ?

1241

അന്യസംസ്ഥാന തൊഴിലാളികള്‍

ശ്രീ. മഞ്ഞളാംകുഴി അലി

() സംസ്ഥാനത്ത് വിവിധ ജോലികള്‍ക്ക് എത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് ഒരു അവലോകനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ ;

(ബി) അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ടുവരുന്നതിനും ജോലി ചെയ്യിക്കുന്നതിനും നിര്‍ദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ;

(സി) മാനദണ്ഡങ്ങള്‍ ലംഘിച്ച് തൊഴിലാളികളെ കൂട്ടത്തോടെ കൊണ്ടുവരികയും ലേലം ചെയ്തു നല്‍കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്നവരില്‍ ചിലര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ചിലര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നവരുമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() കേരളം നിര്‍മ്മാര്‍ജ്ജനം ചെയ്ത ചില രോഗങ്ങള്‍

അന്യസംസ്ഥാന തൊഴിലാളികള്‍ മുഖേന വീണ്ടും ഇവിടെ വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(എഫ്) ഇവരെ നിരീക്ഷിക്കുന്നതിനും, നിയന്ത്രിക്കുന്നതിനും ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമോ ?

1242

അന്യസംസ്ഥാനത്തൊഴിലാളികളും സുരക്ഷാ ഓഡിറ്റും

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ . റ്റി. ജോര്‍ജ്

ശ്രീഹൈബി ഈഡന്‍

ശ്രീ പി. . മാധവന്‍

() അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളികളെ നിയമപരമായി സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി) ഈ തൊഴിലാളികള്‍ക്ക് ഐ.ഡി. കാര്‍ഡ് നിര്‍ബന്ധമാക്കുമോ;

(സി) രജിസ്റര്‍ ചെയ്യുന്ന ഇത്തരം തൊഴിലാളികള്‍ മാത്രമേ സൈറ്റുകളില്‍ പണിയെടുക്കുന്നുവെന്ന് ഉറപ്പുവരുത്തുമോ;

(ഡി) ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി കെട്ടിടനിര്‍മ്മാണ സൈറ്റുകളില്‍ സുരക്ഷാ ഓഡിറ്റ് നിര്‍ബന്ധമാക്കുമോ ?

1243

എംപ്ളോയ്മെനറ് എക്സ്ചേഞ്ചില്‍ പേര് രജിസ്റര്‍ ചെയ്തവരും പെന്‍ഷന്‍ പ്രായവും

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

ശ്രീ റ്റി. വി. രാജേഷ്

ശ്രീ ആര്‍. രാജേഷ്

ശ്രീബി. സത്യന്‍

() സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റര്‍ ചെയ്ത് വര്‍ഷങ്ങളായി ജോലിക്ക് കാത്തിരിക്കുന്നവരുണ്ടെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇത് എത്രയാണ്;

(ബി) കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ;

(സി) പ്രസ്തുത സാഹചര്യത്തില്‍ സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തോടുള്ള തൊഴില്‍ വകുപ്പിന്റെ അഭിപ്രായം എന്താണെന്ന് വെളിപ്പെടുത്തുമോ?

1244

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം

ശ്രീ. . . അസീസ്

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റര്‍ ചെയ്ത തൊഴില്‍രഹിതരുടെ എണ്ണം എത്രയെന്ന് ജില്ല തിരിച്ച് വ്യക്തമാക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര പേര്‍ക്ക് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി തൊഴില്‍ നല്‍കി എന്ന് വ്യക്തമാക്കുമോ;

(സി) കൂടുതല്‍ തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1245

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാനത്ത് എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന എത്രപേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

1246

രജിസ്ട്രേഷന്‍ പുന:സ്ഥാപിക്കല്‍

ശ്രീ. . ചന്ദ്രശേഖരന്‍

() എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ വഴി നിയമനം ലഭിച്ചവര്‍ക്ക് വ്യക്തിപരമായ കാരണങ്ങളാല്‍ കാലാവധിതീരുന്നത് വരെ ജോലിയില്‍ തുടരാന്‍ കഴിഞ്ഞില്ലെങ്കില്‍ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ നഷ്ടപ്പെടുന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ ഇത്തരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടവര്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അത് പുനസ്ഥാപിച്ചു കൊടുക്കുവാനും നടപടി സ്വീകരിക്കുമോ ?

1247

എംപ്ളോയ്മെന്റ് കാര്‍ഡ് സീനിയോറിറ്റി പുന:സ്ഥാപിക്കാന്‍ നടപടി

ശ്രീ. വി.ശിവന്‍കുട്ടി

() സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ റദ്ദായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി പുന:സ്ഥാപിച്ചു നല്‍കുവാന്‍ ഉത്തരവായെങ്കിലും തിരുവനന്തപുരം ജില്ലാ എംപ്ളോയ്മെന്റ് ഓഫീസില്‍ യഥാസമയം കാര്‍ഡ് പുതുക്കി നല്‍കുന്നില്ലെന്ന വിവരം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) തിരുവനന്തപുരം ജില്ലയില്‍ 2011 ഓഗസ്റ് 31 വരെ ലഭിച്ച അപേക്ഷകളില്‍ എത്രയെണ്ണം ഇതുവരെ പുതുക്കി നല്‍കി; പുതുക്കി നല്‍കാത്തവ എത്ര; കാരണം വിശദമാക്കാമോ;

(സി) പുതുക്കാന്‍ തീയതി വച്ച് നല്‍കിയത് കാരണം, പ്രായപരിധി കഴിഞ്ഞ്, സീനിയോറിറ്റി ലിസ്റില്‍ നിന്ന് പുറത്താകാന്‍ സാധ്യതയുള്ളവര്‍ എത്രയാണ്; വിശദവിവരം നല്‍കുമോ

(ഡി) തിരുവനന്തപുരത്ത് ഇത്തരം സ്ഥിതിയുണ്ടാകാന്‍ കാരണമെന്തെന്ന് അറിയിക്കുമോ?

1248

പൌരാവകാശ രേഖ

ശ്രീ. സി. കെ. സദാശിവന്‍

തൊഴില്‍ വകുപ്പ് പൌരാവകാശ രേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ ; എങ്കില്‍ പകര്‍പ്പ് ലഭ്യമാക്കുമോ

1249

ന്യൂനപക്ഷ കേന്ദ്രീകൃത പ്രദേശങ്ങളില്‍ ഐ.ടി..

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

ശ്രീപി.കെ. ബഷീര്‍

ശ്രീകെ. മുഹമ്മദുണ്ണി ഹാജി

ശ്രീ പി.ബി. അബ്ദുള്‍ റസാക്

() ന്യൂനപക്ഷ കേന്ദ്രികൃത പ്രദേശങ്ങളില്‍ ഏതാനും ഐ.ടി.. കള്‍ ആരംഭിക്കുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ 2006-ല്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടിരുന്നോ;

(ബി) ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.ടി.. ആരംഭിക്കുന്നതിനായി സംസ്ഥാന ട്രെയിനിംഗ് ഡയറക്ടര്‍ 21.04.2010-ന് 68.90 കോടി രൂപയുടെ പ്രൊപ്പോസല്‍ കേന്ദ്ര പ്ളാനിങ്ങ് കമ്മീഷന് സമര്‍പ്പിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ അതുമായി ബന്ധപ്പെട്ട നപടികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണ്;

(ഡി) കേന്ദ്ര പ്ളാനിംഗ് കമ്മീഷനില്‍ നിന്ന് എന്തെങ്കിലും മറുപടി ലഭിച്ചിട്ടുണ്ടോ;

() പ്രസ്തുത പദ്ധതി നിലവിലുണ്ടോ; ഇല്ലെങ്കില്‍ കേന്ദ്രം പ്രസ്തുത പദ്ധതി ഉപേക്ഷിച്ചോ എന്ന കാര്യം ഉറപ്പുവരുത്തുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ ?

1250

തിരുവമ്പാടി ഐ.ടി.. യിലെ നിയമനം

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജകമണ്ഡലത്തിലെ തിരുവമ്പാടി ഗവ: .ടി.. യില്‍ ഏതൊക്കെ ട്രേഡുകളാണ് അനുവദിച്ചിട്ടുള്ളതെന്നും അതില്‍ എത്ര കുട്ടികള്‍ വീതം പഠനം നടത്തിവരുന്നുന്നെന്നും വിശദമാക്കാമോ;

(ബി) ഈ ട്രേഡുകള്‍ പഠിപ്പിക്കുന്നതിനും പരിശീലനം നല്‍കുന്നതിനും എത്ര തസ്തികകള്‍ അനുവദിച്ചിട്ടുണ്ടെന്നും എത്ര പേരെ നിയമിച്ചിട്ടുണ്ടെന്നും വിശദമാക്കാമോ;

(സി) സ്ഥാപന നടത്തിപ്പിന് മറ്റ് ഏതൊക്കെ തസ്തികകളാണ് അനുവദിച്ചിട്ടുള്ളത്;

(ഡി) സ്ഥാപനത്തിന്റെ സുഗമമായ നടത്തിപ്പിന് ഏതൊക്കെ തസ്തികകള്‍ ആവശ്യമുണ്ടെന്നും ആയത് എന്ന് അനുവദിക്കാന്‍ കഴിയുമെന്നും അറിയിക്കാമോ?

1251

തിരുവമ്പാടി ഐ.ടി.. യിലെ അപര്യാപ്തതകള്‍

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി ഗവണ്‍മെന്റ് ഐ.ടി.ഐ യ്ക്ക് സ്ഥിരം കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(ബി) നിലവിലുള്ള സ്വകാര്യകെട്ടിടത്തില്‍ ആവശ്യമായ സ്ഥലം ലഭ്യമാണോ;

(സി) സ്ഥാപനത്തില്‍ നിലവിലുള്ള അപര്യാപ്തതകള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ഡി) ഇവ പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കാമോ?

1252

ആറ്റിങ്ങല്‍ ഐ.ടി.. കെട്ടിട നിര്‍മ്മാണം

ശ്രീ. ബി. സത്യന്‍

() സ്ഥലപരിമിതിയുള്ള ആറ്റിങ്ങല്‍ സര്‍ക്കാര്‍ ഐ.ടി..യുടെ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) പ്രസ്തുത ബ്ളോക്ക് നിര്‍മ്മാണത്തിന് ഭരണാനുമതി ലഭ്യമാക്കാനും അടിയന്തിരമായി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുവാനും ഉദ്യോഗസ്ഥന്‍മാരുടെയും ജനപ്രതിനിധികളുടെയും ഒരു അടിയന്തിര യോഗം വിളിക്കാമോ?

1253

മാടായി ഐ.ടി..യ്ക്ക് സ്ഥലം

ശ്രീ. റ്റി.വി. രാജേഷ്

() മാടായി ഐ.ടി..യ്ക്ക് റവന്യൂ വകുപ്പ് നല്‍കിയ സ്ഥലം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) കെട്ടിടം പണി നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ മാടായിക്കാവ് ദേവസ്വം നല്‍കിയ സ്റേയുടെ ഭാഗമായി പണി സ്തംഭിച്ചിരിക്കുന്നതിനാല്‍ ദേവസ്വവുമായുള്ള തര്‍ക്കം വകുപ്പ് തലത്തില്‍ പരിഹരിക്കുന്നതിനും സ്റേ ഒഴിവാക്കുന്നതിനും ആവശ്യമായ സത്വര നടപടി സ്വീകരിക്കുമോ?

1254

പീരുമേട് ഐ.ടി.. യുടെ പ്രവര്‍ത്തനം

ശ്രീമതി ഇ. എസ്. ബിജിമോള്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പീരുമേട് ഐ.ടി.. യുടെ പ്രവര്‍ത്തനം എന്നു മുതല്‍ ആരംഭിക്കുവാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഐ.ടി.. ആരംഭിക്കുന്നതിന് നാളിതുവരെ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ ?

1255

കുറ്റിക്കോലില്‍ പുതിയ ഐ.ടി.ഐ സ്ഥാപിക്കുന്നതിനുള്ള നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ കുറ്റിക്കോലില്‍ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ ഐ.ടി.ഐ സ്ഥാപിക്കുന്നതിനുള്ള നിര്‍ദ്ദേശം ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

(ബി) .ടി.ഐ സ്ഥാപിക്കുന്നതിനുള്ള തുടര്‍നടപടികള്‍ എടുത്തിട്ടുണ്ടോ ; വിശദാംശങ്ങള്‍ അറിയിക്കാമോ

1256

അഞ്ചുതെങ്ങില്‍ ഐ.ടി.. ആരംഭിക്കുന്നതിന് നടപടി

ശ്രീ. വി. ശശി

() ചിറയിന്‍കീഴ് നിയോജക മണ്ഡലത്തിലെ അഞ്ചുതെങ്ങില്‍ ഐ.ടി.. ആരംഭിക്കുന്നത് സംബന്ധിച്ച് നിവേദനങ്ങള്‍ ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ആയതിന്മേല്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ ?

1257

ഇളമാട് ഐ.ടി.. ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() ചടയമംഗലം നിയോജക മണ്ഡലത്തിലെ ഇളമാട് ഐ.റ്റി.. ഇപ്പോള്‍ വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഈ സ്ഥാപനത്തിന് സ്വന്തമായി കെട്ടിടം നിര്‍മ്മിക്കുന്നതിന് തുക അനുവദിച്ചുവെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെയും ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കെട്ടിടനിര്‍മ്മാണം സത്വരമായി ആരംഭിക്കുന്നതിനുളള നിര്‍ദ്ദേശം നല്‍കുമോ;

(സി) ഇളമാട് ഐ.ടി.. യില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിനുളള തീരുമാനം കൈക്കൊളളുമോ ?

1258

പുറക്കാട് ഗവണ്‍മെന്റ് ഐ.റ്റി.. യ്ക്ക് സ്വന്തം കെട്ടിടം

ശ്രീ. ജി. സുധാകരന്‍

() പുറക്കാട് ഗവണ്‍മെന്റ് ഐ.ടി..യ്ക്ക് സ്വന്തം കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമോ ;

(ബി) കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള ഭൂമി ഗ്രാമ പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ടോ ;

(സി) എങ്ങനെയുള്ള ഭൂമിയാണ് ഇതിനായി ലഭിച്ചിട്ടുള്ളത് ; ഈ ഭൂമി നികത്തുന്നതിന് തോട്ടപ്പള്ളി കനാലില്‍ നിന്ന് ഡ്രഡ്ജ് ചെയ്ത് മണല്‍ വേണ്ടി വരുമെങ്കില്‍ ആയതിന് അനുവാദം നല്‍കുമോ ;

(ഡി) .ടി.. പുറക്കാട് നിന്ന് മാറ്റുന്നതിനെതിരെ എന്തു നടപടിയാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത് ?

1259

നൂറുദിന പരിപാടിയില്‍പ്പെടുത്തിയ ഐ.റ്റി.. കെട്ടിടങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

() നൂറിദിന പരിപാടിയില്‍പ്പെടുത്തി പ്രവര്‍ത്തന സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ച '13' .റ്റി.ഐ കെട്ടിടങ്ങള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനം എന്നാണ് ആരംഭിച്ചതെന്ന് അറിയിക്കുമോ?

1260

കയ്യൂര്‍ മോഡല്‍ ഐ.ടി.. യില്‍ ഗേള്‍സ് ഹോസ്റല്‍ കെട്ടിട നിര്‍മ്മാണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

() കയ്യൂര്‍ മോഡല്‍ ഐ.ടി.. യില്‍ ഗേള്‍സ് ഹോസ്റല്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ ;

(ബി) ഇവിടെ ഡീസല്‍ മെക്കാനിക് വിഷയത്തില്‍ പഠന പരിശീലനത്തിന് ആവശ്യമായ വാഹനങ്ങള്‍ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

1261

പുതിയ ഐ.ടി..കള്‍ക്ക് റവന്യൂ ഭൂമി വിട്ടുനല്‍കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാനത്ത് എത്ര പുതിയ ഐ.ടി..കള്‍ അനുവദിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ അറിയിക്കുമോ ;

(ബി) പഞ്ചായത്തുകള്‍ക്ക് സ്വന്തമായി സ്ഥലമില്ലാത്ത സാഹചര്യവും റവന്യൂ ഭൂമി പഞ്ചായത്തുകള്‍ക്ക് സൌജന്യമായി കൈമാറ്റം ചെയ്ത് കൊടുക്കാത്ത സാഹചര്യവും നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ പൊതു ആവശ്യത്തിനായി റവന്യൂ വകുപ്പ് പഞ്ചായത്തുകളില്‍ നീക്കിവെച്ച സ്ഥലം ഐ.ടി.. കള്‍ സ്ഥാപിക്കുന്നതിനായി നല്‍കുമോ ?

1262

കൊയിലാണ്ടിയില്‍ ശരണ്യ പദ്ധതി പ്രകാരം ലഭിച്ച അപേക്ഷകള്‍ തീര്‍പ്പാക്കാന്‍ നടപടി

ശ്രീ. കെ. ദാസന്‍   

() ശരണ്യ പദ്ധതി പ്രകാരം കോഴിക്കോട് ജില്ലയില്‍ ധനസഹായത്തിനായി എത്ര പേരെ തെരഞ്ഞെടുത്തിട്ടുണ്ട് എന്ന് വിശദമാക്കാമോ; ഇവരുടെ ലിസ്റ് ലഭ്യമാക്കാമോ;

(ബി) ശരണ്യ പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെട്ട എത്ര പേര്‍ക്ക് ഗ്രാന്റ് നല്‍കി എന്ന് വിശദമാക്കാമോ;

(സി) പ്രസ്തുത വിഭാഗത്തില്‍ കൊയിലാണ്ടി മണ്ഡലത്തില്‍ എത്ര പേരുടെ അപേക്ഷ തീര്‍പ്പാകാതെയുണ്ട് എന്ന് വിശദമാക്കാമോ ?

1263

തോട്ടം തൊഴിലാളികള്‍ക്ക് ബി.പിഎല്‍. കാര്‍ഡ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വയനാട്ടിലെ തോട്ടം തൊഴിലാളികളുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് വിശദമാക്കുമോ;

(ബി) പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികള്‍ക്ക് വരുമാനപരിധി നോക്കാതെ ബി.പിഎല്‍. കാര്‍ഡ് നല്‍കുന്നതിനുളള നടപടി സ്വീകരിക്കുമോയെന്നു വ്യക്തമാക്കുമോ;

(സി) ജീവിതച്ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ തോട്ടം മേഖലയിലെ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ ?

1264

തോട്ടം തൊഴിലാളികളുടെ ശമ്പളപരിഷ്ക്കരണം

ശ്രീമതി ഇ. എസ്. ബിജിമോള്‍

() തോട്ടം തൊഴിലാളികളുടെ ശമ്പളപരിഷ്ക്കരണം എത്ര വര്‍ഷം കൂടുമ്പോഴാണ് നടപ്പിലാക്കുന്നത്;

(ബി) ഇപ്പോള്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ശമ്പളം എന്ന് നടപ്പിലാക്കിയ ശമ്പളപരിഷ്ക്കരണത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വ്യക്തമാക്കാമോ;

(സി) തോട്ടം തൊഴിലാളികളുടെ ശമ്പളപരിഷ്ക്കരണത്തിന്റെ നടപടികള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കാമോ?

1265

തോട്ടം മേഖലയിലെ തൊഴിലാളികളുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. എസ്. രാജേന്ദ്രന്‍

() തോട്ടം മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ ഇപ്പോഴത്തെ ദിവസ വേതനം എത്ര രൂപയാണ് എന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത തുക വര്‍ദ്ധിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എത്ര രൂപയുടെ വര്‍ദ്ധനവാണ് ഉദ്ദേശിക്കുന്നത്;

(സി) നിലവിലുള്ള വേതനം അപര്യാപ്തമാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

1266

ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ ലൈസന്‍സ്

ശ്രീ. കെ. കെ. നാരായണന്‍

() സംസ്ഥാനത്ത് ഫാക്ടറികള്‍ തുടങ്ങുന്നതിന് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ലൈസന്‍സ് നല്‍കുന്നതിന് കാലതാമസം നേരിടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ ഇത് സുതാര്യമാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ പരിഗണനയിലുണ്ടോ ;

(സി) എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

1267

ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കാത്തതിന് നടപടി

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

() കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കിയ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അട്ടിമറിക്കപ്പെടുന്നു എന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം സ്മാര്‍ട്ട് കാര്‍ഡുള്ള രോഗികള്‍ക്ക് പൂര്‍ണ്ണമായും സൌജന്യ ചികിത്സ നല്‍കണമെന്ന വ്യവസ്ഥയും ആശുപത്രിയില്‍ ഇല്ലാത്ത മരുന്ന് കിടത്തി ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് സൌജന്യമായി അധികൃതര്‍ വാങ്ങി നല്‍കുമെന്ന വ്യവസ്ഥയും പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടണ്ടാ; ഈ നിബന്ധനകള്‍ കര്‍ശനമായി പാലിക്കാന്‍ എന്തു നടപടിയാണ് സ്വീകരിക്കുന്നത് എന്ന് വ്യക്തമാക്കാമോ?

1268

സമഗ്ര ആരോഗ്യഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ സ്മാര്‍ട്ട് കാര്‍ഡ് ലഭ്യമാക്കാന്‍ നടപടി

ശ്രീ. .പി. ജയരാജന്‍

() സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇപ്പോള്‍ എത്ര കുടുംബങ്ങളാണ് ഉള്‍പ്പെട്ടിട്ടുളളതെന്നു വ്യക്തമാക്കുമോ;

(ബി) ഇനിയും അംഗങ്ങളായിട്ടില്ലാത്തവരെ അംഗങ്ങളാക്കുന്നതിനും അവര്‍ക്ക് സ്മാര്‍ട്ട്കാര്‍ഡ് നല്‍കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നു വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളും ജില്ലാ ആശുപത്രികളും മാനസികാരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍, ലെപ്രസി ഹോസ്പിറ്റലുകള്‍, റ്റി.ബി. സാനിറ്റോറിയങ്ങള്‍ തുടങ്ങിയ സ്പെഷ്യാലിറ്റി ആശുപത്രികളും ഈ സ്കീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോയെന്നും, ഇല്ലെങ്കില്‍ ഉള്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോയെന്നും വ്യക്തമാക്കുമോ?

1269

ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വഴിയുള്ള ചികിത്സാ സഹായം

കെ.കെ. ജയചന്ദ്രന്‍

() സംസ്ഥാനത്ത് ആരംഭിച്ച ആരോഗ്യ ഇന്‍ഷ്വറന്‍സ് കാര്‍ഡ് വഴി നല്‍കുന്ന ചികിത്സാ സഹായ പദ്ധതിപ്രകാരം ഗുണഭോക്താക്കള്‍ക്ക് എത്ര രൂപ വരെയുള്ള ചികിത്സ ലഭിക്കും എന്ന് വ്യക്തമാക്കുമോ;

(ബി) ഇപ്രകാരം ചികിത്സ നടത്താന്‍ സൌകര്യമുള്ള എത്ര സര്‍ക്കാര്‍ ആശുപത്രികള്‍ നിലവിലുണ്ട്;

(സി) ഇപ്രകാരം ചികിത്സ നടത്താന്‍ സൌകര്യമുള്ള എത്ര സ്വകാര്യ ആശുപത്രികള്‍ നിലവിലുണ്ട്;

(ഡി) ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാന്‍ അവസരം നഷ്ടപ്പെട്ടവര്‍ക്ക്ഇനി പുതുക്കാന്‍ സൌകര്യം നിലവിലുണ്ടോ;

() ഈ കാര്‍ഡ് ഉപയോഗിച്ച് ലഭിക്കുന്ന തുക മുഴുവന്‍ രോഗിയുടെ ചികിത്സാച്ചെലവിനാണോ ഉപയോഗിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

1270

ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി ലഭ്യമാക്കുന്ന കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍

ശ്രീമതി പി. അയിഷാ പോറ്റി

() ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രകാരം സൌജന്യ ചികില്‍സ ലഭ്യമാക്കുന്ന കൊല്ലം ജില്ലയിലെ സ്വകാര്യ ആശുപത്രികള്‍ ഏതെല്ലാമാണ്;

(ബി) പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെടാതെ നില്‍ക്കുന്ന പ്രധാന സ്വകാര്യ ആശുപത്രികളെ പദ്ധതിയുടെ ഭാഗമാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കും?

1271

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി ആനുകൂല്യങ്ങള്‍

ശ്രീ. . പി. ജയരാജന്‍

() സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി മുഖേന വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയ രോഗികള്‍ക്ക് എത്ര തുകയുടെ ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി) ഇന്‍ഷ്വറന്‍സ് ആനുകൂല്യങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിന് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ ?

1272

.എസ്.. ഡയറക്ടറേറ്റിന്റെ കെട്ടിടനിര്‍മ്മാണം

ശ്രീ. പുരുഷന്‍ കടലുണ്ടി

() സംസ്ഥാനത്ത് ഇ.എസ്.. ഡയറക്ടറേറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയിട്ടുണ്ടോ;

(ബി) പ്രസ്തുത കെട്ടിടത്തിന്റെ നിര്‍മ്മാണം എന്നാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

1273

പേരാമ്പ്രയില്‍ ഇ. എസ്. . ഡിസ്പെന്‍സറി അനവദിക്കാന്‍ നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പേരാമ്പ്രയില്‍ ഇ. എസ്. . ഡിസ്പെന്‍സറി അനുവദിക്കണമെന്നാവശ്യപ്പെട്ട് അപേക്ഷ ലഭിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അപേക്ഷയിന്മേല്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ?

1274

.എസ്.. ഡിസ്പെന്‍സറികളുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി

ശ്രീ. .. അസീസ്

() സംസ്ഥാനത്ത് നിലവിലുള്ള 138 .എസ്.. ഡിസ്പെന്‍സറികളിലും 13 ആശുപത്രികളിലും ആവശ്യത്തിന് ഡോക്ടര്‍മാര്‍ ഇല്ലാത്തതിനും ഡിസ്പെന്‍സറികള്‍ ശോച്യാവസ്ഥയിലാണ് എന്നതിനും പരിഹാരം കാണാന്‍ അടിയന്തിര നടപടി കൈക്കൊള്ളുമോ;

(ബി) .എസ്.. സ്കീമില്‍ അംഗങ്ങളായ തൊഴിലാളികള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം പുറമേ നിന്നും വാങ്ങിയ മരുന്നുകളുടെ വില റീഇംബേഴ്സ്മെന്റായി നല്‍കാനുള്ളതില്‍ എത്ര രൂപയാണ് കുടിശ്ശിക ഉള്ളതെന്നും ഇത് എന്നത്തേക്ക് നല്‍കാന്‍ കഴിയുമെന്നും വ്യക്തമാക്കുമോ?

1275

.എസ്.. ഡിസ്പെന്‍സറികള്‍ മെച്ചപ്പെടുത്താന്‍ പദ്ധതി 

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

സംസ്ഥാനത്തെ ഇ.എസ്.. ഡിസ്പെന്‍സറികള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ ഇ.എസ്.. ഡിസ്പെന്‍സറികള്‍ തുടങ്ങുന്നതിനും എന്തെങ്കിലും പദ്ധതികള്‍ ആവിഷ്ക്കരിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1276

വ്യാപാര - വാണിജ്യ സ്ഥാപനങ്ങള്‍ക്ക് അവധി നിര്‍ബന്ധമാക്കാന്‍ നടപടി

ശ്രീ. റ്റി. എന്‍. പ്രതാപന്‍

() 1960 ലെ കേരള ഷോപ്സ് ആന്റ് എസ്റാബ്ളിഷ്മെന്റ് ആക്ടിലെ 11(1)-ാം വകുപ്പു പ്രകാരം സംസ്ഥാനത്തെ വ്യാപാര - വാണിജ്യ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ ഒരു ദിവസം പൂര്‍ണ്ണമായും അവധി നല്‍കണം എന്ന നിബന്ധന ഉണ്ടോ; എങ്കില്‍ ഈ വ്യവസ്ഥ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) സംസ്ഥാനത്തെ വ്യാപാര - വാണിജ്യ സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ ഒരു ദിവസത്തെ അവധി നല്‍കാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അത്തരം സ്ഥാപനങ്ങള്‍ക്ക് എതിരെ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഇത്തരം നിയമലംഘനങ്ങള്‍ക്ക് എതിരെ നടപടികള്‍ സ്വീകരിയ്ക്കാന്‍ ചുമതലപ്പെട്ടത് ഏത് തലം മുതലുള്ള ഉദ്യോഗസ്ഥന്മാരാണെന്ന് വ്യക്തമാക്കാമോ;

(സി) ആഴ്ചയില്‍ ഒരു ദിവസം വ്യാപാര സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കണമെന്ന നിബന്ധനയില്‍ നിന്നും സംസ്ഥാനത്തെ ഏതെങ്കിലും വ്യാപാര വാണിജ്യ സ്ഥാപനങ്ങളെ 1.1.2009 മുതല്‍ 31.8.2011 വരെയുള്ള കാലയളവില്‍ ഒഴിവാക്കിയിട്ടുണ്ടോ; എങ്കില്‍ അതിനായി പരിഗണിച്ച മാനദണ്ഡങ്ങള്‍ വിശദമാക്കുമോ; ഇതിന്റെ ഫലമായി തൊഴിലാളികള്‍ക്ക് ലഭിച്ച പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.