UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>UnStarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question

1277

കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണസമിതി യോഗങ്ങള്‍

ശ്രീ. . പി. ജയരാജന്‍

() സംസ്ഥാന കാര്‍ഷിക ഗ്രാമവികസന ബാങ്കിന്റെ മാനേജിംഗ് ഡയറക്ടറുടെ ചുമതല ഇപ്പോള്‍ ആര്‍ക്കാണ്;

(ബി) പുതിയ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ബാങ്ക് ഭരണ സമിതി എത്രതവണ യോഗം ചേരുകയുണ്ടായി;

(സി) ബാങ്ക് പ്രസിഡന്റിന്റെ അറിവില്ലാതെ ചുമതലയിലുളള എം.ഡി. ഭരണ സമിതി യോഗങ്ങള്‍ വിളിച്ച് ചേര്‍ത്തിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം തീയതികളില്‍ എന്നും പ്രസിഡന്റിന്റെ അറിവോടുകൂടി അല്ലാതെ, ഏതെങ്കിലും ഭരണസമിതി യോഗത്തിന്റെ അജണ്ട തയ്യാറാക്കുകയുണ്ടായോ എന്നും അറിയിക്കുമോ

(ഡി) നിയമാനുസൃതമല്ലാതെ സഹകരണ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറി നടത്തിയതായി ഉന്നയിക്കപ്പെട്ട ആക്ഷേപങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ അന്വേഷണം നടത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ അന്വേഷണം നടത്തുമോ?

1278

ഇന്ദിര ആവാസ് യോജന

ശ്രീ. എന്‍.. നെല്ലിക്കുന്ന് 

ശ്രീ കെ.എന്‍. എ ഖാദര്‍

ശ്രീ എന്‍. ഷംസുദ്ദീന്‍

ശ്രീപി. ഉബൈദുളള

() ഇന്ദിര ആവാസ് യോജന പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കാമോ;

(ബി) പ്രസ്തുത പദ്ധതി എന്നാണ് ആരംഭിച്ചതെന്നും ഇതേവരെ എന്തു തുക കേന്ദ്രസര്‍ക്കാരില്‍ നിന്നും ഇതിനായി ലഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കുമോ;

(സി) പദ്ധതി നടത്തിപ്പിന്റെ പുരോഗതിയും, ഫിസിക്കല്‍ അച്ചീവ്മെന്റിന്റെ നിലവാരവും വിലയിരുത്താന്‍ ഏര്‍പ്പെടുത്തിയിട്ടുളള സംവിധാനമെന്താണെന്ന് വിശദമാക്കുമോ;

(ഡി) പദ്ധതി നടത്തിപ്പില്‍ സാങ്കേതിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

() സംസ്ഥാനത്തൊട്ടാകെ പ്രസ്തുത പദ്ധതി പ്രകാരം ഇതേവരെ എത്ര വീടുകളുടെ പണി പൂര്‍ത്തിയായിട്ടുണ്ട്; എത്ര വീടുകളുടെ പണി പൂര്‍ത്തിയാവാനുണ്ട്; എന്തു തുക ഇതേവരെ ചെലവഴിച്ചു; പൂര്‍ത്തിയാവാനുളള വീടുകളുടെ നിര്‍മ്മാണത്തിന്റെ ഇപ്പോഴത്തെ അവസ്ഥ അറിയിക്കുമോ?

1279

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി

ശ്രീ. എം. ചന്ദ്രന്‍

() മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന കൂലി എത്രയാണ്;

(ബി) കേരളത്തിലെ കര്‍ഷകത്തൊഴിലാളികളുടെ മിനിമം കൂലിയേക്കാള്‍ കുറഞ്ഞ കൂലിയാണ് തൊഴിലുറപ്പു പദ്ധതിയില്‍ നല്‍കിവരുന്നതെന്നുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) തൊഴിലുറപ്പു പദ്ധതിയില്‍ കര്‍ഷകത്തൊഴിലാളി മിനിമം കൂലിയായ 200/- രൂപ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) എങ്കില്‍ എന്നത്തേക്ക് നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

1280

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പുപദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ പി. . മാധവന്‍

ശ്രീ പി. സി. വിഷ്ണുനാഥ്

ശ്രീ അന്‍വര്‍ സാദത്ത്

() മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പു പദ്ധതിപ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിന് അനുവദിച്ച തുകയും ചെലവഴിച്ച തുകയും എത്രയെന്ന് അറിയിക്കുമോ;

(ബി) മുന്‍വര്‍ഷങ്ങളില്‍ പ്രസ്തുത പദ്ധതിയില്‍ ഉണ്ടായ വീഴ്ചകളും ആരോപണങ്ങളും പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(സി) തൊഴിലുറപ്പ് പദ്ധതി പുതിയ ഏതെല്ലാം മേഖലകളില്‍കൂടി വ്യാപിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(ഡി) പദ്ധതിപ്രകാരം ഇപ്പോള്‍ നല്‍കുന്ന വേതനം വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

() തൊഴിലുറപ്പു പദ്ധതിയുടെ നടത്തിപ്പില്‍ ചില പഞ്ചായത്തുകളില്‍ അഴിമതി നടന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് അറിയിക്കുമോ;

(ജി) പ്രസ്തുത പദ്ധതിപ്രകാരം ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് അനുവദിച്ച തുക എത്ര?

1281

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. സി.പി. മുഹമ്മദ്

ശ്രീ .റ്റി. ജോര്‍ജ്

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ വി.പി. സജീന്ദ്രന്‍

() മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം സംസ്ഥാനത്ത് ഇതുവരെ ഓരോ ജില്ലയിലും എത്ര രൂപ ചെലവഴിച്ചിട്ടുണ്ട് ;

(ബി) കേന്ദ്രം അനുവദിച്ച സംഖ്യയില്‍ എത്ര ശതമാനം ചെലവഴിച്ചു ;

(സി) തൊഴിലുറപ്പ് പദ്ധതിയുമായി കൃഷിയേയും ക്ഷീരോത്പാദനത്തേയും ബന്ധപ്പെടുത്തി പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ ?

1282

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പുതിയ മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത പദ്ധതിയില്‍ മെറ്റീരിയല്‍ ഉപയോഗത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ ; എങ്കില്‍ ഇവ നീക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1283

തൊഴിലുറപ്പു പദ്ധതിയില്‍ വരുത്തേണ്ട മാറ്റം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീവി.ഡി. സതീശന്‍

ശ്രീ കെ. ശിവദാസന്‍ നായര്‍

ശ്രീ എം. . വാഹീദ്

() ക്ഷീരകര്‍ഷകരെ സഹായിക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ഉദ്ദേശിക്കുന്നുണ്ടോ;

(സി) എങ്കില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തണമെന്നാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുളളത്;

(ഡി) ഇതു സംബന്ധിച്ച കേന്ദ്ര ഗവണ്‍മെന്റ് നിലപാട് സംസ്ഥാനത്തെ അറിയിച്ചിട്ടുണ്ടോ;എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

1284

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. ബാബു എം. പാലിശ്ശേരി

() മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ എത്ര തൊഴിലാളികള്‍ പേര് രജിസ്റര്‍ ചെയ്തിട്ടുണ്ട് ;

(ബി) ഇവര്‍ക്ക് ഓരോ പ്രവര്‍ത്തി ദിവസത്തിനും നല്‍കി വരുന്ന വേതനം എത്രയാണ് ;

(സി) വര്‍ദ്ധിച്ച വിലക്കയറ്റം നേരിടുന്ന സാഹചര്യത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം ഉയര്‍ത്തി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

1285

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി

ശ്രീ. വി. ശശി

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം ഗ്രാമപഞ്ചായത്തുകളില്‍ തൊഴിലിനായി പേര് രജിസ്റര്‍ ചെയ്തിട്ടുള്ളവരെ നെല്‍കൃഷിയുമായി ബന്ധപ്പെടുത്തി പാടശേഖരങ്ങളില്‍ നടീല്‍ മുതല്‍ കൊയ്ത്ത് വരെയുള്ള പണികള്‍ക്കായി ഉപയോഗപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

1286

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങള്‍

ശ്രീ. പി.കെ. ഗുരുദാസന്‍

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീസി. കൃഷ്ണന്‍

() ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ പ്രത്യേക സംഘടന രൂപീകരിക്കുവാന്‍ അനുവാദം നല്‍കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്ര തലത്തിലും, സംസ്ഥാന തലത്തിലും മോണിറ്ററിംഗ് സമിതികള്‍ രൂപികരിക്കണമെന്നും ആ സമിതികളില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളെ അംഗങ്ങളാക്കിയിരിക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ സംഘടന രൂപീകരിക്കുന്നതിനും അതില്‍ പ്രവര്‍ത്തിക്കുന്നതിനുമുള്ള വിലക്ക് ഏര്‍പ്പെടുത്തുന്നതിന്മേലുള്ള നിലപാട് വ്യക്തമാക്കുമോ?

1287

ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ ക്രമക്കേടുകള്‍

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

ശ്രീസി. മമ്മൂട്ടി

ശ്രീ കെ. എം. ഷാജി

ശ്രീ വി. എം. ഉമ്മര്‍ മാസ്റര്‍

() ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ ചില സ്ഥലങ്ങളില്‍ നിര്‍മ്മാണം തീരുംമുമ്പ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ശ്രമം നടന്നകാര്യം മാതൃകാ സോഷ്യല്‍ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തുകയുണ്ടായോ;

(ബി) പരിശോധനക്കെത്തുന്ന സോഷ്യല്‍ ഓഡിറ്റ് സംഘത്തിനെതിരെ കയ്യേറ്റ ശ്രമം നടത്താനൊരുങ്ങിയതായ വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭാവിയില്‍ പദ്ധതി കൂടുതല്‍ കാര്യക്ഷമവും സുതാര്യവുമാക്കാന്‍ കുറ്റക്കാര്‍ക്കെതിരെ എന്തൊക്കെ നടപടി കൈക്കൊള്ളുമെന്ന് വ്യക്തമാക്കുമോ;

(ഡി) മാതൃകാ സോഷ്യല്‍ ഓഡിറ്റ് പൂര്‍ത്തിയാക്കിയോ; എങ്കില്‍ റിപ്പോട്ട് ഇതിനകം സമര്‍പ്പിക്കുകയുണ്ടായോ; വിശദാംശങ്ങള്‍ നല്‍കുമോ;

() തൊഴില്‍ നിഷേധിക്കുന്നവരുടെ പരാതികള്‍ പലയിടത്തും രജിസ്റര്‍ ചെയ്യുന്നില്ലായെന്നകാര്യം പരിശോധിച്ചിട്ടുണ്ടോ ?

1288

തൊഴിലുറപ്പു പദ്ധതി അവലോകനത്തില്‍ കണ്ടെത്തിയ ന്യൂനതകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

ശ്രീ എന്‍.. നെല്ലിക്കുന്ന്

ശ്രീ എന്‍. ഷംസുദ്ദീന്‍

ശ്രീ സി. മോയിന്‍കുട്ടി

() സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന തൊഴിലുറപ്പു പദ്ധതി അവലോകനം ചെയ്തിട്ടുണ്ടോ; എങ്കില്‍ അവലോകനത്തില്‍ കണ്ടെത്തിയ ന്യൂനതകള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി കൂടുതല്‍ ഫലപ്രദമായി നടപ്പാക്കാനുള്ള ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളെന്തെങ്കിലും പരിഗണനയിലുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

 (സി) കാര്‍ഷിക മേഖലയുടെ പുനരുജ്ജീവനത്തിന് തൊഴിലുറപ്പു പദ്ധതിയെ ഉപയോഗപ്പെടുത്തുന്നതിന്റെ വിശദവിവരം ശേഖരിച്ചിട്ടുണ്ടോ;എങ്കില്‍ വെളിപ്പെടുത്തുമോ;

(ഡി) പ്രസ്തുത പദ്ധതി പ്രകാരം നല്‍കുന്ന വേതനം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ;

() പ്രസ്തുത പദ്ധതി പ്രകാരം ഓരോ വര്‍ഷവും സംസ്ഥാനത്തിന് ലഭിച്ചതും ചെലവഴിച്ചതുമായ തുകയുടെ വിശദവിവരവും, ചെലവഴിച്ച തുകയുടെ മേഖല തിരിച്ചുള്ള കണക്കും നല്‍കുമോ?

1289

തൊഴിലുറപ്പ് പദ്ധതിയില്‍ നടന്ന ക്രമക്കേടുകള്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() വയനാട് ജില്ലയിലെ കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലുണ്ടായ ക്രമക്കേടുകളെക്കുറിച്ച് പദ്ധതിയുടെ പ്രോഗ്രാം ഓഫീസര്‍ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിന്നടപടി സ്വീകരിക്കുമോ; ഇല്ല എങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുമോ?

1290

ഗ്രാമവികസന പദ്ധതികളുടെ മാനദണ്ഡം

ശ്രീ.മോന്‍സ് ജോസഫ്

ശ്രീറ്റി.യു.കുരുവിള

() കേന്ദ്ര ഗ്രാമവികസന പദ്ധതികളുടെ മാനദണ്ഡങ്ങള്‍ സംസ്ഥാനതാത്പര്യത്തിന് അനുസൃതമായി ക്രമീകരിക്കുവാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ;

(ബി) കേന്ദ്രമാനദണ്ഡം കാരണം മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പിലാക്കുവാന്‍ എന്തൊക്കെ ശ്രമങ്ങളാണ് നടത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി) നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര മാനദണ്ഡം കാരണം മുടങ്ങിക്കിടക്കുന്ന എത്ര കോടി രൂപയുടെ ഗ്രാമവികസന പദ്ധതികള്‍ ഉണ്ടെന്ന് വ്യക്തമാക്കാമോ ?

1291

ഗ്രാമവികസന പദ്ധതികളുടെ ശരിയായ മോണിട്ടറിംഗ്

ശ്രീ. എം. പി. വിന്‍സെന്റ്

ശ്രീ കെ. ശിവദാസന്‍ നായര്‍

ശ്രീതേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീപി. സി. വിഷ്ണുനാഥ്

() ഗ്രാമവികസന പദ്ധതികള്‍ മോണിറ്റര്‍ ചെയ്യുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാം ;

(ബി) ഗ്രാമവികസന പദ്ധതികളുടെ ശരിയായ മോണിറ്ററിംഗിന് നടപടി സ്വീകരിക്കുമോ ;

(സി) ഗ്രാമവികസനവും നഗരവത്ക്കരണവും തമ്മില്‍ വേര്‍തിരിച്ച് പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ;

(ഡി) ഗ്രാമീണ തനിമകള്‍ നിലനിര്‍ത്തി ഗ്രാമവികസന പദ്ധതികള്‍ ആവിഷ്ക്കരിക്കുമോ ?

1292

വി..ഒ മാര്‍ക്ക് ഓഫീസ് സ്റാഫിനെ നിയമിക്കാന്‍ നടപടി

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() നിലവില്‍ ഗ്രാമവികസന വകുപ്പില്‍ എത്ര വി..ഒമാര്‍ ജോലി ചെയ്യുന്നുണ്ട്; ഇതില്‍ ഗ്രേഡ് ക, ഗ്രേഡ് കക തസ്തികകളില്‍ എത്ര വീതമുണ്ട്;

(ബി) 2006 മുതല്‍ സര്‍വ്വീസില്‍ കയറിയ വി..ഒ ഗ്രേഡ് കക മാരുടെ സീനിയോറിറ്റി ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ എന്നത്തേക്ക് പ്രസിദ്ധീകരിക്കാനാകും;

(ഡി) ഗ്രാമപഞ്ചായത്ത് തലത്തില്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ നല്ലൊരു പങ്കും നിര്‍വ്വഹിക്കുന്ന വി..ഒമാര്‍ക്ക് ഓഫീസ് സ്റാഫിനെ നിയമിക്കാന്‍ നടപടി സ്വീകരിക്കുമോ'

() വി..ഒ മാരുടെ അടിസ്ഥാനയോഗ്യതയും, ശമ്പളസ്കെയിലും ഉയര്‍ത്തുന്നതിനുളള നടപടി സ്വീകരിക്കുമോ ?

1293

എക്സ്റന്‍ഷന്‍ ഓഫീസര്‍ ഒഴിവുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() മലബാര്‍ മേഖലയില്‍ ആവശ്യത്തിന് വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാര്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് സത്വര നടപടി ഉണ്ടാകുമോ?

1294

ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍മാരുടെ നിയമനം

ശ്രീ. .കെ. വിജയന്‍

() മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആക്റ്റില്‍ പറയുന്ന ബ്ളോക്ക്തല നിര്‍വ്വഹണ ഉദ്യോഗസ്ഥനായ ബ്ളോക്ക് പ്രോഗ്രാം ഓഫീസര്‍ (ബി.പി..) തസ്തികയില്‍ കേരളത്തിലെ എല്ലാ ബ്ളോക്കുകളിലും നിലവില്‍ നിയമനം നടത്തിയിട്ടുണ്ടോ ;

(ബി) ഇല്ല എങ്കില്‍ ഗ്രാമവികസന വകുപ്പിലെ ജോയിന്റ് ബി.ഡി.. മാരില്‍ നിന്നും പ്രമോഷന്‍ നല്‍കി നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1295

കയര്‍ മേഖലയുടെ പുരോഗതിക്കായി എം.എല്‍.ആര്‍..ജി.എസ്. തൊഴിലാളികളെ ഉപയോഗപ്പെടുത്തല്‍

ശ്രീ. വി. ശശി

 () എം.എല്‍.ആര്‍..ജി.എസ്. പ്രകാരം തൊഴിലിനായി പേര് രജിസ്റര്‍ ചെയ്തിട്ടുള്ള തൊഴിലാളികളെ ഇപ്പോള്‍ ഏതെല്ലാം തൊഴില്‍ മേഖലകളില്‍ ഉപയോഗപ്പെടുത്തുന്നു; ഇതുവഴി എത്ര തൊഴില്‍ ദിനങ്ങള്‍ കഴിഞ്ഞ 3 വര്‍ഷങ്ങളിലായി സൃഷ്ടിച്ചിട്ടുണ്ട്;

(ബി) ഇതര തൊഴില്‍ മേഖലകളില്‍ കൂടി പ്രസ്തുത തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏത് മേഖലകളില്‍ ആണ് എന്ന് വ്യക്തമാക്കാമോ;

(സി) പരമ്പരാഗത മേഖലയായ കയര്‍ മേഖലയുടെ പുരോഗതിക്കായി പ്രസ്തുത വിഭാഗം തൊഴിലാളികളെ ഉപയോഗപ്പെടുത്താന്‍ എന്തെങ്കിലും പരിപാടികള്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ

1296

തൊഴിലുറപ്പ് പദ്ധതി നടത്തിപ്പ്

ശ്രീമതി പി. അയിഷാ പോറ്റി 

() തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ക്രമക്കേടുകള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിന്റെ മോണിറ്ററിംഗ് കാര്യക്ഷമമാക്കുന്നതിനും ക്രമക്കേടുകള്‍ തടയുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിക്കും; വിശദാംശം വെളിപ്പെടുത്തുമോ ?

1297

പദ്ധതി നടത്തിപ്പിലെ നിബന്ധനകള്‍

ശ്രീ. അന്‍വര്‍ സാദത്ത്

ശ്രീവി.റ്റി. ബല്‍റാം

ശ്രീ ബെന്നി ബെഹനാന്‍

ശ്രീ .റ്റി. ജോര്‍ജ്

() പദ്ധതി നടത്തിപ്പില്‍ ആസൂത്രണ കമ്മീഷന്‍ എന്തെല്ലാം നിബന്ധനകളാണ് മുന്നോട്ട് വച്ചിട്ടുളളത്;

(ബി) പ്രസ്തുത നിബന്ധനകള്‍ നടപ്പാക്കുന്നതിനുളള ബുദ്ധിമുട്ട് കമ്മീഷനുമായി നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കുകയുണ്ടായോ;

(സി) ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് കമ്മീഷന്‍ സൂചിപ്പിക്കുകയുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) പദ്ധതി നടത്തിപ്പിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

1298

വാര്‍ഷിക പദ്ധതികള്‍

ശ്രീ. പി.സി. വിഷ്ണുനാഥ്

ശ്രീ ബെന്നി ബെഹനാന്‍

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീ വി.റ്റി. ബല്‍റാം

() വാര്‍ഷിക പദ്ധതികളില്‍ എത്ര കോടി രൂപയുടെ അധിക പദ്ധതികളാണ് കേരളത്തിന് ലഭിച്ചിട്ടുള്ളത്;

(ബി) ഇവയില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എത്ര കോടി രൂപയുടേതാണ്, വിശദാംശങ്ങള്‍ അറിയിക്കുമോ;

(സി) ഇങ്ങനെ അധികമായി ലഭിച്ച കേന്ദ്രാവിഷ്കൃത പദ്ധതികളിലെ തുക മറ്റൊരു പദ്ധതിയ്ക്കായി വിനിയോഗിക്കുവാന്‍ സാധിക്കുമോ ?

1299

പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി

ശ്രീ. എം. . ബേബി

ശ്രീ കെ. ടി. ജലീല്‍

ശ്രീകെ. രാധാകൃഷ്ണന്‍

ശ്രീ റ്റി. വി. രാജേഷ്

() പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി (2012-17) യുടെ സമീപന രേഖയ്ക്ക് അന്തിമ രൂപം നല്‍കിയിട്ടുണ്ടോ ;

(ബി) സംസ്ഥാനത്തിന്റെ പദ്ധതികളെ സംബന്ധിച്ച ചര്‍ച്ചകള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ?

1300

പാല്‍വില വര്‍ദ്ധനവും കാലിത്തീറ്റ സബ്സിഡിയും

ശ്രീ. പി. തിലോത്തമന്‍

() പാല്‍വില വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മില്‍മ കോടതിയെ സമീപിച്ച സാഹചര്യം എന്തായിരുന്നു എന്ന് വ്യക്തമാക്കാമോ; ലിറ്ററിന് 5/- രൂപാ വില വര്‍ദ്ധിപ്പിച്ചിരിക്കുന്ന സാഹചര്യത്തില്‍ ക്ഷീര കര്‍ഷകന് ഈ തുകയില്‍ നിന്നും എത്രരൂപ അധികമായി നല്‍കുന്നു എന്ന് വ്യക്തമാക്കാമോ;

(ബി) മില്‍മ നല്‍കിയിരുന്ന കാലിത്തീറ്റ സബ്സിഡി നിര്‍ത്തലാക്കിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ; ക്ഷീര കര്‍ഷകര്‍ക്ക് ലഭിച്ചിരുന്ന പ്രസ്തുത ആനുകൂല്യം പുന:സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

1301

'മില്‍മ'' പാല്‍വില

ശ്രീ. തോമസ് ചാണ്ടി

ശ്രീ.കെ. ശശീന്ദ്രന്‍

() "മില്‍മ''പാല്‍വില ലിറ്ററിന് എത്ര രൂപയാണ് വര്‍ദ്ധിപ്പച്ചതെന്ന് വ്യക്തമാക്കാമോ;

(ബി) ഇങ്ങനെ വര്‍ദ്ധിപ്പിച്ച തുകയില്‍ നിന്ന് എത്ര രൂപ ക്ഷീര കര്‍ഷകര്‍ക്ക് നല്‍കുമെന്നാണ് പ്രഖ്യാപിച്ചത്;

(സി) നേരത്തെ ക്ഷീരകര്‍ഷകര്‍ക്ക് നല്‍കിയിരുന്ന ഇന്‍സെന്റീവ് പിന്‍വലിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ ക്ഷീരകര്‍ഷകരെ ബാധിക്കുന്ന പ്രസ്തുത തീരുമാനം പുന:പരിശോധിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

1302

ഇറക്കുമതി ചെയ്യുന്ന പാലിന്റെ  ഗുണനിലവാരം

ശ്രീ. .കെ. ശശീന്ദ്രന്‍

ശ്രീ തോമസ് ചാണ്ടി

() അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പാലിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) നിത്യേന ചെക്ക് പോസ്റുകളിലൂടെ എത്തിച്ചേരുന്ന പാല്‍ പരിശോധിക്കാന്‍ ചെക്ക് പോസ്റുകളില്‍ എന്തൊക്കെ സംവിധാനങ്ങളാണുള്ളതെന്ന് വെളിപ്പെടുത്തുമോ;

(സി) ഇതിനാവശ്യമായ സ്റാഫിനെ നിയമിച്ചിട്ടുണ്ടോ; ഇല്ല എങ്കില്‍ സ്റാഫിനെ നിയമിക്കാനാവശ്യമായ നടപടി സ്വീകരിക്കുമോ?

1303

ക്ഷീര മേഖലയിലെ പ്രതിസന്ധി

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍

() ക്ഷീര മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് പഠിച്ച ഡോ. ഉണ്ണിത്താന്‍ കമ്മീഷന്റെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നുവെന്ന് വിശദമാക്കുമോ ;

(ബി) പാല്‍ വില വര്‍ദ്ധിപ്പിക്കുന്നതു സംബന്ധിച്ച് ഒരു വിലനയം രൂപപ്പെടുത്തുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കുമോ ;

(സി) ക്ഷീര മേഖലയിലെ പ്രതിസന്ധി പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ

1304

ക്ഷീരവ്യവസായ സംരക്ഷണത്തിന് നടപടി

ശ്രീ. എം.. വാഹീദ്

ശ്രീപി.സി. വഷ്ണുനാഥ്

ശ്രീ അന്‍വര്‍ സാദത്ത്

ശ്രീവി.റ്റി. ബല്‍റാം

() ക്ഷീരവ്യവസായ സംരക്ഷണത്തിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) പാല്‍വില കൂടുമ്പോള്‍ കാലിത്തീറ്റയുടെയും അനുബന്ധസാധനങ്ങളുടെയും വില വര്‍ദ്ധിക്കുന്നതിനാല്‍ വിലകൂടുന്നതിന്റെ യഥാര്‍ത്ഥ ഗുണം ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇതിനു പരിഹാരമായി തീറ്റപ്പുല്‍ കൃഷി വ്യാപകമാക്കാന്‍ നടപടി സ്വീകരിക്കുമോ?

1305

പാല്‍ വില വര്‍ദ്ധനയുടെ ഭാഗമായി ക്ഷീരകര്‍ഷകന് നല്‍കുന്ന തുക

ശ്രീ. . കെ. ബാലന്‍

ശ്രീകെ. കെ. ജയചന്ദ്രന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. പുരുഷന്‍ കടലുണ്ടി

() പാല്‍ വില ലിറ്ററിന് 5 രൂപ വര്‍ദ്ധിപ്പിക്കാനുള്ള മില്‍മയുടെ തീരുമാനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ വര്‍ദ്ധനയാണോ ;

(ബി) നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തെ തുടര്‍ന്ന് പൊറുതിമുട്ടുന്ന സാധാരണക്കാരെ ഇത് കുടുതല്‍ ബുദ്ധിമുട്ടിലേയ്ക്ക് നയിക്കും എന്ന കാര്യം സര്‍ക്കാരിനറിയാമോ ;

(സി) മില്‍മ ഇപ്പോള്‍ ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്ന ഒരു ലിറ്റര്‍ പാലിന്റെ വിലയില്‍ നിന്ന് മില്‍മ, ക്ഷീരകര്‍ഷകന്‍ തുടങ്ങി ഓരോ രംഗത്തും ചിലവാകുന്ന തുക സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ഡി) ഇപ്പോഴത്തെ വര്‍ദ്ധനയുടെ ഭാഗമായി ക്ഷീരകര്‍ഷകന് നല്‍കുന്ന തുക എത്ര ; ഇതു സംബന്ധിച്ച് കോടതിയില്‍ മില്‍മ നല്‍കിയ സത്യവാങ്മൂലം എന്തായിരുന്നു

1306

പി.എം.ജി.എസ്.വൈ. പദ്ധതി

ശ്രീ. തോമസ് ചാണ്ടി

() പി.എം.ജി.എസ്.വൈ. പദ്ധതി പ്രകാരം ഫെയ്സ് 8 ല്‍ ഉള്‍പ്പെടുത്തി കെ.എസ്.ആര്‍.ആര്‍.ഡി..യ്ക്ക് സമര്‍പ്പിച്ച റോഡു നിര്‍മ്മാണ പ്രവൃത്തികള്‍ എന്‍.ആര്‍.ആര്‍.ഡി..യുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ വെളിയനാട് ചമ്പക്കുളം ബ്ളോക്കുകളിലെ റോഡ് നിര്‍മ്മാണ പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ;

(സി) ആലപ്പുഴ ജില്ലയുടെ പുതുക്കിയ കോര്‍ നെറ്റ്വര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി) എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

() ഫെയ്സ് 7 ല്‍ ഉള്‍പ്പെട്ടതും റിവൈസ്ഡ് എസ്റിമേറ്റ് തയ്യാറാക്കി സമര്‍പ്പിച്ചതുമായ പ്രസ്തുത ബ്ളോക്കുകളിലെ നിര്‍മ്മാണ പ്രവൃത്തികള്‍ എന്‍.ആര്‍.ആര്‍.ഡി..യുടെ അംഗീകാരത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(എഫ്) എങ്കില്‍ സമര്‍പ്പിച്ച തീയതിയും ഫയല്‍ നമ്പരുമുള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കുമോ?

1307

നൂറുദിന കര്‍മ്മപരിപാടിയുടെ പരസ്യം

ശ്രീ. .കെ. ശശീന്ദ്രന്‍

ശ്രീ തോമസ് ചാണ്ടി

() സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ഏതെല്ലാം വകുപ്പുകളാണ് പരസ്യം നല്‍കിയതെന്ന് വ്യക്തമാക്കാമോ ;

(ബി) ഇതിനായി എത്ര തുക ചെലവഴിച്ചുവെന്ന് വെളിപ്പെടുത്താമോ ;

(സി) ഏതെല്ലാം പത്രങ്ങളിലും ചാനലുകളിലുമാണ് പരസ്യം നല്‍കിയതെന്ന് വ്യക്തമാക്കാമോ ?

1308

പി.എം.ജി.എസ്.വൈ. പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

() ഗ്രാമ വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ പി.എം.ജി.എസ്.വൈ യില്‍ കേരളത്തില്‍ എത്ര റോഡുകള്‍ ഇതുവരെ അനുവദിച്ചിട്ടുണ്ട് ;

(ബി) എത്ര റോഡുകള്‍ പ്രവൃത്തി ആരംഭിക്കാന്‍ ബാക്കിയുണ്ട് ;

(സി) കേന്ദ്ര സര്‍ക്കാരില്‍ അനുമതിക്കായി എത്ര റോഡുകളുടെ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട് ;

(ഡി) പ്രസ്തുത റോഡുകള്‍ക്ക് എന്ന് അനുമതി ലഭിക്കുമെന്ന് അറിയാമോ ?

1309

പി.എം.ജി.എസ്.വൈ പദ്ധതി

ശ്രീ. ആര്‍. സെല്‍വരാജ്

() നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ ഏതൊക്കെ റോഡുകളാണ് പി.എം.ജി.എസ് വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം നെയ്യാറ്റിന്‍കര മണഡലത്തില്‍ നടന്നുവരുന്ന പ്രവര്‍ത്തികള്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ?

1310

വാര്‍ഷിക പദ്ധതികള്‍ക്കുള്ള അനുമതി

ശ്രീ. സണ്ണി ജോസഫ്

ശ്രീ ഹൈബി ഈഡന്‍

ശ്രീ എം. പി. വിന്‍സെന്റ്

ശ്രീ ലൂഡി ലൂയിസ്

() കേരളത്തിന് നടപ്പു സാമ്പത്തിക വര്‍ഷം എത്ര കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ക്കാണ് ആസൂത്രണ കമ്മീഷന്‍ അനുമതി നല്‍കിയത് ;

(ബി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ എത്ര ശതമാനം അധികം തുകയാണ് അടങ്കല്‍ ആയി അംഗീകരിച്ചത് ;

(സി) എതെല്ലാം മേഖലയ്ക്കാണ് വാര്‍ഷിക പദ്ധതികളില്‍ ഊന്നല്‍ നല്‍കിയത് ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1311

ആസൂത്രണ കമ്മീഷന്‍ സ്വീകരിച്ച നടപടികള്‍

ശ്രീ. ജോസഫ് വാഴക്കന്‍

ശ്രീപാലോട് രവി

ശ്രീസണ്ണി ജോസഫ്

ശ്രീ ലൂഡി ലൂയിസ്

() സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആസൂത്രണ കമ്മീഷന്‍ എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഏതെല്ലാം നിര്‍ദ്ദേശങ്ങളാണ് മുന്നോട്ടുവച്ചിട്ടുള്ളത്;

(സി) ആസൂത്രണ കമ്മീഷന്‍ മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കണക്കിലെടുക്കുമോ ?

1312

വാര്‍ഷിക പദ്ധതിയിന്മേല്‍ സ്വീകരിച്ച നടപടി

ശ്രീ. ബെന്നി ബെഹനാന്‍

ശ്രീ . റ്റി. ജോര്‍ജ്

ശ്രീഹൈബി ഈഡന്‍

ശ്രീസണ്ണി ജോസഫ്

() സംസ്ഥാനത്തിന്റെ വാര്‍ഷിക പദ്ധതികള്‍ക്ക് എത്ര കോടി രൂപയുടെ നിര്‍ദ്ദേശങ്ങളാണ് ആസൂത്രണ കമ്മീഷന്‍ അംഗീകരിക്കേണ്ടിയിരുന്നത്;

(ബി) ചില മേഖലകളിലെ സംസ്ഥാനത്തിന്റെ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് കമ്മീഷന്‍ കൂടുതല്‍ തുകയുടെ പദ്ധതികള്‍ അംഗീകരിക്കുകയുണ്ടായോ;

(സി) ഏതെല്ലാം മേഖലകളിലാണ് ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കിയത്;

(ഡി) ഇതിനുള്ള സാഹചര്യം എന്തായിരുന്നു എന്ന് വെളിപ്പെടുത്തുമോ ?

1313

കേന്ദ്രാവിഷ്കൃത പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീകെ. ശിവദാസന്‍ നായര്‍

ശ്രീഎം. . വാഹീദ്

ശ്രീപി. സി. വിഷ്ണുനാഥ്

() കഴിഞ്ഞ ഗവണ്‍മെന്റിന്റെ ഭരണകാലത്ത് കേന്ദ്രഫണ്ടുകള്‍ നേടിയെടുക്കുന്ന കാര്യത്തില്‍ സംസ്ഥാനം ഏറെ പിന്നിലായി എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(സി) കേന്ദ്രാവിഷ്കൃത പദ്ധതികളുടെ മാനദണ്ഡങ്ങളില്‍ സംസ്ഥാനത്തിന്റെ ആവശ്യമനുസരിച്ച് കഴിയാവുന്നത്ര മാറ്റങ്ങള്‍ വരുത്തണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ ;

(ഡി) ഇത് സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ നിലപാട് എന്തായിരുന്നു ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

1314

കേന്ദ്രാവിഷ്കൃത പദ്ധതി

ശ്രീ. കെ. ശിവദാസന്‍ നായര്‍

ശ്രീ എം.. വാഹീദ്

ശ്രീപി.സി. വിഷ്ണുനാഥ്

ശ്രീഅന്‍വര്‍ സാദത്ത്

() കേന്ദ്രാവിഷ്കൃത പദ്ധതി നടത്തിപ്പില്‍ ഉണ്ടാകുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നത്;

(ബി) ഇതിനു വകുപ്പുതല സംയാജനസാദ്ധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ തയ്യാറാകുമോ;

(സി) വിജയകരമായ പദ്ധതി നടത്തിപ്പിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) ആര്‍ക്കൊക്കെയാണ് സഹായങ്ങള്‍ നല്‍കാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ?

1315

ചേര്‍ത്തല മണ്ഡലത്തിലെ തണ്ണീര്‍മുക്കം, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍

ശ്രീ. പി. തിലോത്തമന്‍

ചേര്‍ത്തല മണ്ഡലത്തിലെ തണ്ണീര്‍മുക്കം, മുഹമ്മ, കഞ്ഞിക്കുഴി പഞ്ചായത്തുകളില്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ പ്രകാരം ഏതെല്ലാം റോഡുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ഏറ്റെടുത്തിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ ?

1316

സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കാന്‍ നടപടി

ശ്രീ. വര്‍ക്കല കഹാര്‍

ശ്രീ തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീഡൊമിനിക് പ്രസന്റേഷന്‍

ശ്രീ റ്റി. എന്‍. പ്രതാപന്‍

() കേരളത്തിന്റെ സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നതിന് ആര്‍ക്കിയോളജി വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) ഭാവി തലമുറയ്ക്ക് പ്രയോജനം ലഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ;

(സി) സംസ്ഥാനത്തെ സ്കൂള്‍ കരിക്കുലത്തില്‍ ആര്‍ക്കിയോളജിയെക്കുറിച്ച് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടില്ല എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ആര്‍ക്കിയോളജി സ്കൂള്‍ കരിക്കുലത്തില്‍ ഉള്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് ശ്രമം നടത്തുമോ?

1317

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിനു വടക്കേ നടയ്ക്കു സമീപം നിര്‍മ്മിച്ച പൈതൃക വീഥി

ശ്രീ. വി. ശിവന്‍കുട്ടി

() തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് വടക്കേ നടയ്ക്കു സമീപം നിര്‍മ്മിച്ച പൈതൃക വീഥി തകര്‍ന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എന്നാണ് പ്രസ്തുത വീഥിയുടെ നിര്‍മ്മാണം നടത്തിയത് ;

(സി) ഏതു പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത് ;

(ഡി) പൈതൃക വീഥിയുടെ നിര്‍മ്മാണത്തിന് എന്തെങ്കിലും പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരുന്നോ ; എങ്കില്‍ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ ;

() പ്രസ്തുത പൈതൃക വീഥിയുടേയും നഗരത്തിലെ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന മറ്റു കോട്ടകളുടെയും പ്രൌഢി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

1318

നിരഞ്ജന സ്മാരക ട്രസ്റിന് സാമ്പത്തിക സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ "നിരഞ്ജന സ്മാരക ട്രസ്റിന്'' 2011-12 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത തുക ട്രസ്റിന് ലഭ്യമാക്കുന്നതിലേക്കായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ ?

1319

നിരഞ്ജന സ്മാരക ട്രസ്റിന് സാമ്പത്തിക സഹായം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() കാസര്‍ഗോഡ് ജില്ലയിലെ "നിരഞ്ജന സ്മാരക ട്രസ്റിന്'' 2011-12 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(ബി) പ്രസ്തുത തുക ട്രസ്റിന് ലഭ്യമാക്കുന്നതിലേക്കായി സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ

1320

ഈദുല്‍ഫിത്തര്‍ സര്‍ക്കാര്‍ രേഖകളില്‍ റംസാന്‍ എന്നു രേഖപ്പെടുത്തുന്നത് സംബന്ധിച്ച്

ശ്രീ. പി. റ്റി. . റഹീം

() ചെറിയ പെരുന്നാള്‍ അഥവാ ഈദുല്‍ ഫിത്തറിനെ സര്‍ക്കാര്‍ രേഖകളില്‍ റംസാന്‍ എന്ന് രേഖപ്പെടുത്തുന്നതിനെതിരെ എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ;

(ബി) ഇത് സംബന്ധിച്ച് ഇസ്ളാം മതപണ്ഡിതരുടെ അഭിപ്രായം തേടിയിട്ടുണ്ടോ;

(സി) എങ്കില്‍ അവരുടെ അഭിപ്രായം എന്തായിരുന്നു;

(ഡി) ഇക്കാര്യത്തില്‍എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്?

1321

കേരള ഭാഷാഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. എം.. ബേബി

ശ്രീ പി. ശ്രീരാമകൃഷ്ണന്‍

ശ്രീ വി.ശിവന്‍കുട്ടി

പ്രൊഫ.സി. രവീന്ദ്രനാഥ്

() കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബീ) കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ എത്ര പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയുണ്ടായി;

(സി) സാമ്പത്തിക ക്രമക്കേടുകളുടെ ഭാഗമായി ബാദ്ധ്യതകള്‍ ഉണ്ടാക്കിയ ഒരാളെ വീണ്ടും ഭാഷാ ഇന്‍സ്റീറ്റ്യൂട്ടിന്റെ ഡയറക്ടറായി നിയോഗിച്ചിട്ടുണ്ടോ;

(ഡി) 2008ലെ ധനവകുപ്പിന്റെ പരിശോധനയില്‍, കണ്ടെത്തിയ ക്രമക്കേടുകള്‍ എന്തെല്ലാമായിരുന്നു; വിശദാംശം നല്‍കുമോ?

1322

കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറുടെ നിയമനം

ശ്രീ. എളമരം കരീം

() കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടറായി ഇപ്പോള്‍ നിയോഗിക്കപ്പെട്ട ശ്രീ. എം.ആര്‍. നമ്പാന്‍, ഇതിനുമുമ്പും ഇന്‍സ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നുവോ; എങ്കില്‍ ഏത് കാലയളവില്‍;

(ബി) പ്രസ്തുത കാലയളവില്‍, ധനവകുപ്പിന്റെ പരിശോധനാ വിഭാഗം നടത്തിയ പരിശോധനയുടെ ഭാഗമായി കണ്ടെത്തിയ പ്രസ്തുത വ്യക്തിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ എന്തെല്ലാമായിരുന്നു; അദ്ദേഹം അനധികൃതമായി പണം കൈവശം വെക്കുകയുണ്ടായോ; എങ്കില്‍ എത്ര; അത് തിരിച്ചടക്കുകയുണ്ടായോ; വ്യക്തമാക്കുമോ;

(സി) ക്രമക്കേടുകള്‍ നടത്തിയയാളെത്തന്നെ വീണ്ടും ഡയറക്ടറായി നിയോഗിക്കുകയുണ്ടായോ; എങ്കില്‍ കാരണമെന്തായിരുന്നു?

1323

ബുക്ക്മാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. . എം. ആരിഫ്

() ബുക്ക്മാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും നവീകരിക്കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പുസ്തക പ്രസാധകര്‍ക്ക് ബുക്ക്മാര്‍ക്ക് നല്‍കുന്ന സഹകരണവും പ്രോത്സാഹനവും വിലയിരുത്തിയിട്ടുണ്ടോ ;

(സി) പ്രസാധകരില്‍ നിന്നും പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് എടുക്കുമ്പോള്‍ ബുക്ക്മാര്‍ക്കും - പ്രസാധകരും തമ്മിലുള്ള കരാര്‍ വ്യവസ്ഥകള്‍ എന്തെല്ലാം ; വിശദാംശം അറിയിക്കുമോ ?

1324

വിശ്വസിച്ചാലും-ഇല്ലെങ്കിലും എന്ന ടി.വി. പരിപാടി

ശ്രീ. ആര്‍. രാജേഷ്

() ഏഷ്യാനെറ്റ് ചാനല്‍ വിശ്വസിച്ചാലും-ഇല്ലെങ്കിലും എന്ന പേരില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി അന്ധവിശ്വാസം പ്രചരിപ്പിക്കുന്നതാണെന്ന് ണ്ടശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) നൂറനാട് കുഷ്ഠരോഗാശുപത്രിയില്‍ മരിച്ചവരുടെ പ്രേതങ്ങള്‍ വാഹനാപകടമുണ്ടാക്കുന്നുവെന്ന് അവതരിപ്പിച്ചതിനെതിരെ നാട്ടില്‍ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് അന്വേഷണം നടത്തിയിരുന്നോ;

(സി) തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന കായംകുളം-പുനലൂര്‍ റോഡില്‍ നിരവധി സ്ഥലങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാകുന്നതിനുള്ള കാരണം ശാസ്ത്രീയ വീക്ഷണത്തോടെ സംസാരിച്ചവരുടെ അഭിപ്രായം ഉള്‍പ്പെടുത്താതെ വിശ്വാസയോഗ്യമല്ലാത്ത പ്രതികരണങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയവതരിപ്പിച്ച പ്രസ്തുത പരിപാടിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമോ?

1325

പാണ്ഡവന്‍പാറ സംരക്ഷിക്കുന്നതിന് നടപടി

ശ്രീ. .റ്റി. ജോര്‍ജ്

തിരുവനന്തപുരം ജില്ലയില്‍ പെരുങ്കടവിള പഞ്ചായത്തില്‍ പാല്‍ക്കുളങ്ങര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നതും, ശിലായുഗസംസ്കാരത്തിന്റെ ബാക്കിപത്രവുമായ പാണ്ഡവന്‍പാറ സംരക്ഷിക്കുന്നതിന് നാളിതുവരെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ?

1326

ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്‍ സ്മാരക നിര്‍മ്മാണം

ശ്രീ. മുല്ലക്കര രത്നാകരന്‍

() കഥകളി ആചാര്യനായിരുന്ന ഓയൂര്‍ കൊച്ചു ഗോവിന്ദപ്പിള്ള ആശാന്‍ സ്മാരകത്തിനായി കഴിഞ്ഞ സര്‍ക്കാര്‍ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന 10 ലക്ഷം രൂപ 2011-12-ലെ പുതുക്കിയ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ചടയമംഗലം നിയോജക മണ്ഡലത്തിലെ വെളിനെല്ലൂര്‍ പഞ്ചായത്തിലെ നിര്‍ദ്ദിഷ്ട സ്മാരകത്തിനായി വാങ്ങിയിട്ടുള്ള വസ്തുവില്‍ സ്മാരകം നിര്‍മ്മിക്കുന്നതിനാവശ്യമായ തുക അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

1327

സംസ്ഥാനത്തിന് പുറത്ത് ജോലിക്കായി പോകുന്ന സ്ത്രീകളുടെ സുരക്ഷ

ശ്രീ. വി. പി. സജീന്ദ്രന്‍

() സംസ്ഥാനത്തിന് പുറത്ത് ജോലിക്ക് സ്ത്രീകളെ കൊണ്ടുപോകുന്നതിന് ഗവണ്‍മെന്റ് എന്തെങ്കിലും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(ബി) ഏതെങ്കിലും പഠനത്തിന്റെ അടിസ്ഥാനത്തിലാണോ പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന് വ്യക്തമാക്കാമോ ?

1328

കേരളത്തില്‍ യു. . . കോണ്‍സുലേറ്റ്

ശ്രീ. വി. പി. സജീന്ദ്രന്‍

() യു... കോണ്‍സുലേറ്റ് കേരളത്തില്‍ ആരംഭിക്കുന്നതിന് തീരുമാനമായിട്ടുണ്ടോ ;

(ബി) ഇതിനായി കേന്ദ്ര ഗവണ്‍മെന്റിന്റെ അനുമതി വാങ്ങുന്നതിനുള്ള നടപടിക്രമം പൂര്‍ത്തിയായോ ; വിശദാംശം അറിയിക്കുമോ;

(സി) എവിടെയാണ് കോണ്‍സുലേറ്റ് സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

1329

എമിഗ്രേഷന്‍ ആക്ടില്‍ പരിഷ്കാരം വരുത്തുവാന്‍ നടപടി

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

() വിദേശ മലയാളികളുടെ പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്ന നിലവിലുള്ള എമിഗ്രേഷന്‍ ആക്ടില്‍ കാലോചിതമായ പരിഷ്ക്കാരം വരുത്തുവാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് അഭ്യര്‍ത്ഥിക്കുമോ;

(ബി) വിദേശ രാജ്യങ്ങളില്‍ ഇന്ന് വന്നിട്ടുള്ള മാറ്റങ്ങള്‍ക്കനുസരിച്ച് അറ്റസ്റഡ് സാലറി എഗ്രിമെന്റ് പോലുള്ള സുപ്രധാന നിബന്ധനകള്‍ അടങ്ങിയ എമിഗ്രേഷന്‍ അലോട്ട്മെന്റ് പേപ്പറിലുള്‍പ്പെടെ തൊഴില്‍ - ശമ്പള സുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

1330

വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന കേരളീയരുടെ യാത്രാ ബുദ്ധിമുട്ടുകള്‍

ഡോ. കെ.ടി.ജലീല്‍

() വിദേശരാജ്യങ്ങളില്‍ പണിയെടുക്കുന്ന കേരളീയരുടെ യാത്രാ ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച പരാതികള്‍ സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ടോ ;

(ബി) യാത്രാബാഗുകളിലും ലഗേജുകളിലുമുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ?           

1331

ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഒരു നിശ്ചിത ശമ്പളം ഉറപ്പാക്കാന്‍ നടപടി

ശ്രീ. . പി. അബ്ദുളളക്കുട്ടി

() ഗള്‍ഫ് നാടുകളില്‍ പണിയെടുക്കുന്ന വിവിധ വിഭാഗത്തില്‍പ്പെട്ട തൊഴിലാളികള്‍ക്ക് ഒരു നിശ്ചിത ശമ്പളം ലഭിക്കത്തക്കവിധം നിയമം നിര്‍മ്മിക്കുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ;

(ബി) ഫിലിപ്പയിന്‍സ് പോലുളള രാജ്യങ്ങളില്‍ അവരുടെ എംബസി മറുനാടന്‍ തൊഴിലാളികള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്നതു പോലെ, ഇക്കാര്യത്തില്‍ നിലവിലുളള നിയമത്തില്‍ കാലോചിതമായ പരിഷ്കാരം വരുത്തുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

1332

പ്രവാസി സംഗമം

ശ്രീ. വി.പി. സജീന്ദ്രന്‍

() വിദേശ പ്രവാസി സംഗമം സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ എന്നാണ്;

(ബി) ഇതിന്റെ മുഖ്യ ഉദ്ദേശം എന്തെന്ന് വ്യക്തമാക്കാമോ;

(സി) ഇതിനുമുമ്പ് 'പ്രവാസി കേരളീയ സംഗമം' എന്ന് എവിടെ വച്ചാണ് നടത്തിയതെന്ന് വ്യക്തമാക്കുമോ ?

1333

പ്രവാസികളുടെ പ്രശ്നങ്ങള്‍

ശ്രീ. പാലോട് രവി

ശ്രീ ഹൈബി ഈഡന്‍

ശ്രീസണ്ണി ജോസഫ്

ശ്രീഅന്‍വര്‍ സാദത്ത്

() വിദേശങ്ങളിലെയും ഗള്‍ഫ് രാജ്യങ്ങളിലെയും വിവിധ മേഖലകളില്‍ പ്രവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) പ്രസ്തുത പ്രശ്നങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പരിഗണനയില്‍ വരുന്നത് വൈകിപ്പോകുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഇത് പരിഹരിക്കുന്നതിനായി പ്രവാസികളുടെ രക്ഷയ്ക്ക് കണ്‍സള്‍ട്ടന്റുമാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ;

(ഡി) എങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം;

() കണ്‍സള്‍ട്ടന്റുമാരുടെ പ്രവര്‍ത്തന രീതി എപ്രകാരമായിരിക്കണമെന്നാണ് ഉദ്ദേശിക്കുന്നത് ?

1334

പ്രവാസി ക്ഷേമപദ്ധതികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

() പ്രവാസികള്‍ക്കായി സര്‍ക്കാര്‍ എന്തെങ്കിലും ക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി) കേരളത്തില്‍ തിരികെ വന്ന നിര്‍ദ്ധനരായ പ്രവാസികളെയും അവരുടെ ആശ്രിതരെയും സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്സ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നത്?

1335

പ്രവാസി ക്ഷേമനിധിയുടെ പ്രവര്‍ത്തനം

ശ്രീ. പി. ഉബൈദുള്ള

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം പ്രവാസി മലയാളികളുടെ ക്ഷേമത്തിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ബി) നോര്‍ക്ക - റൂട്ട്സ് വഴി വിദേശത്തേക്കുള്ള റിക്രൂട്ട്മെന്റ് വര്‍ദ്ധിപ്പിക്കുന്നതിനും അനധികൃത റിക്രൂട്ട്മെന്റുകളെ തടയുന്നതിനും എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി) പ്രവാസി ക്ഷേമനിധി വഴി ഇപ്പോള്‍ നല്‍കി വരുന്ന ആനുകൂ ല്യങ്ങള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;

(ഡി) നിലവിലുള്ള ധനസഹായ പദ്ധതികള്‍ മുഖേനയുള്ള തുക വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

1336

നോര്‍ക്ക വകുപ്പ് നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. പി.സി. വിഷ്ണുനാഫ്

ശ്രീബെന്നി ബെഹനാന്‍

ശ്രീ .റ്റി. ജോര്‍ജ്

ശ്രീപി.. മാധവന്‍

() സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നോര്‍ക്ക വകുപ്പ് എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത് എന്ന് അറിയിക്കാമോ ;

(ബി) പ്രവാസികള്‍ക്ക് ക്ഷേമ നിധിയില്‍ നിന്നും പെന്‍ഷന്‍ നല്‍കുന്ന പദ്ധതി എന്നുമുതല്‍ക്കാണ് ആരംഭിക്കുന്നതെന്ന് അറിയിക്കാമോ ;

(സി) പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വ്യവസ്ഥകള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ഡി) നോര്‍ക്കയുടെ സെന്ററുകള്‍ എല്ലാ ജില്ലകളിലും ആരംഭിച്ചിട്ടുണ്ടോ ; ഇല്ല എങ്കില്‍ അതിന് നടപടികള്‍ സ്വീകരിക്കുമോ ?

1337

സി.ഡിറ്റില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതും പ്രൊമോഷന്‍ നല്‍കുന്നതും സംബന്ധിച്ച്

ശ്രീ. ആര്‍. രാജേഷ്

() സി. ഡിറ്റില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതും പ്രൊമോഷന്‍ നല്‍കുന്നതും സംബന്ധിച്ച് റൂള്‍സ് നിലവിലുണ്ടോ; പ്രസ്തുത റൂള്‍സിന്റെ പകര്‍പ്പ് മേശപ്പുറത്ത് വയ്ക്കാമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സി.ഡിറ്റില്‍ പുതുതായി എത്ര നിയമനങ്ങള്‍ നടക്കുകയുണ്ടായി; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(സി) ഈ കാലയളവില്‍ തസ്തിക പുനര്‍നിര്‍ണ്ണയിച്ചുകൊണ്ട് സി. ഡിറ്റ് പുറപ്പെടുവിച്ച ഉത്തരവുകളുടെ പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(ഡി) ബന്ധപ്പെട്ട വകുപ്പുമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് എത്രപേരുടെ തസ്തിക പുനര്‍നിര്‍ണ്ണയം നടത്തുകയുണ്ടായി; ഇത്തരത്തില്‍ തസ്തിക പുനര്‍നിര്‍ണ്ണയം നടത്തിയവരില്‍ ആരെങ്കിലും ഇപ്പോഴത്തെ ഏതെങ്കിലും മന്ത്രിയുടെയോ, മന്ത്രിയുടെ പേഴ്സണല്‍ സ്റാഫ് അംഗങ്ങളുടെയോ ബന്ധുക്കളാണോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ?

1338

പരസ്യ ചെലവു സംബന്ധിച്ച് നടപടി

ശ്രീ. എം.. ബേബി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം 2011 സെപ്റ്റംബര്‍ 15 വരെ, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് വഴിയും, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും നല്‍കപ്പെട്ട പരസ്യങ്ങള്‍ക്ക് ചെലവായ മൊത്തം തുക എത്രയാണെന്ന് വകുപ്പ് തിരിച്ച് വെളിപ്പെടുത്താമോ;

(ബി) മുന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് 2006 മെയ് 18 മുതല്‍ 2006 സെപ്റ്റംബര്‍ 15 വരെ, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ളിക് റിലേഷന്‍സ് വകുപ്പ് വഴിയും, സര്‍ക്കാര്‍/അര്‍ദ്ധ സര്‍ക്കാര്‍ വകുപ്പുകള്‍ വഴിയും നല്‍കപ്പെട്ട പരസ്യങ്ങള്‍ക്ക് ചെലവായ മൊത്തം തുക എത്രയാണെന്ന് വകുപ്പ് തിരിച്ച് വെളിപ്പെടുത്താമോ?

1339

നൂറുദിന പരിപാടിയുടെ പരസ്യപ്രചരണം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

() ഈ സര്‍ക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി ഏതെല്ലാം ദൃശ്യ,ശ്രാവ്യ, പ്രിന്റിംഗ്, മീഡിയകള്‍ക്ക് എത്ര തവണ വിതം ഏതെല്ലാം പദ്ധതികളുടെ പ്രചരണത്തിനായി എത്ര രൂപയുടെ പരസ്യം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(ബി) ഇതിനായി മൊത്തം എത്ര തുക ചെലവായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ;

(സി) നൂറുദിന പരിപാടിയുടെ ഭാഗമായി പി.ആര്‍.ഡി.മുഖേനയല്ലാതെ എത്ര രൂപയുടെ പരസ്യം നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.