UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

  6222

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.തേറമ്പില്‍ രാമകൃഷ്ണന്‍

,, പാലോട് രവി

,, വി.പി.സജീന്ദ്രന്‍

() ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് ;

(ബി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയും ജില്ലാ/ സംസ്ഥാന ആസൂത്രണബോര്‍ഡുകളെയും സര്‍ക്കാരിനെയും യോജിപ്പിക്കുന്ന കമ്പ്യൂട്ടര്‍ ശ്രൃംഖലാ സംവിധാനം ശക്തമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(സി) പദ്ധതി ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് കൈകൊള്ളാനുദ്ദേശിക്കുന്നതെന്ന്  വ്യക്തമാക്കുമോ ?

6223

തദ്ദേശഭരണസ്ഥാപനങ്ങളിലെ ട്രാഫിക് ക്രമീകരണം

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, എം. പി. വിന്‍സെന്റ്

,, . റ്റി. ജോര്‍ജ്

() തദ്ദേശഭരണ സ്ഥാപനങ്ങളില്‍ ട്രാഫിക് ക്രമീകരണത്തിന് സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(സി) പ്രസ്തുത കര്‍മ്മസമിതിയിലെ അംഗങ്ങള്‍ ഏതെല്ലാം മേഖലയിലുളളവരാണ്;

(ഡി) പ്രസ്തുത സമിതിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍, പ്രവര്‍ത്തനരീതി എന്നിവ എങ്ങിനെയായിരിക്കണമെന്നാണ് ഉദ്ദേശിച്ചിരിക്കുന്നത്?

6224

കെട്ടിടങ്ങളുടെ മാപ്പിംഗ്

ശ്രീ. ഡോ.ടി.എം.തോമസ് ഐസക്ക്

'' പ്രെഫ. സി. രവീന്ദ്രനാഥ്

'' കോലിയക്കോട്എന്‍. കൃഷ്ണന്‍ നായര്‍

'' ജെയിംസ് മാത്യു

() സംസ്ഥാനത്തെ കെട്ടിടങ്ങളുടെ മാപ്പിംഗ് നടത്താനുദ്ദേശമുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) ഇത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണോ; എങ്കില്‍ ഇതിനായി ഏതെല്ലാം ഏജന്‍സികളെയാണ് പ്രയോജനപ്പെടുത്തുന്നതെന്ന് വ്യക്തമാക്കാമോ;

(സി) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായി ഏജന്‍സിയെ ഏര്‍പ്പെടുത്തിക്കൊണ്ട് കെട്ടിടങ്ങളുടെ മാപ്പിംഗ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ടോ?

6225

റിസോഴ്സ് മാപ്പിംഗ്

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() മുസരീസ് ഹെറിറ്റേജ് പദ്ധതിയില്‍ ഐ.കെ.എം. നടപ്പിലാക്കുന്ന റിസോഴ്സ് മാപ്പിംഗ് പ്രവര്‍ത്തനത്തില്‍ പങ്കെടുത്തവരുടെ ദിവസ വേതനത്തില്‍ കൃത്രിമം നടന്നതായി ചൂണ്ടിക്കാട്ടി പരാതി ലഭിച്ചിരുന്നോ ; ആരാണ് പരാതി നല്‍കിയതെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പരാതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ ആരെയെങ്കിലും നിയോഗിച്ചിരുന്നോ ;

(സി) അന്വേഷണം കഴിഞ്ഞെങ്കില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ?

6226

മറ്റത്തൂര്‍ പഞ്ചായത്ത് നിവാസികളെ കൊടകര പഞ്ചായത്തില്‍ ഉള്‍പ്പെടുത്താന്‍ നടപടി

ശ്രീ. ബി. ഡി. ദേവസ്സി

() ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട, കൊടകര പഞ്ചായത്തിനും, കൊടകര ടൌണിനും ഒരു കീലോമീറ്ററിനുള്ളില്‍ സ്ഥിതി ചെയ്യുന്നതും കൊടകര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ കിഴക്കു ഭാഗത്തുള്ളതുമായ മറ്റത്തൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള നൂറോളം വീടുകള്‍ പ്രദേശവാസികളുടെ ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് കൊടകര പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള അപേക്ഷ ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിനുള്ള നടപടി സ്വീകരിക്കുമോ?

6227

പഞ്ചായത്ത് ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

() പഞ്ചായത്ത് ലൈബ്രറികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി നടക്കാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രധാന കാരണങ്ങള്‍ എന്തെല്ലാമാണ്;

(സി) പഞ്ചായത്ത് ലൈബ്രറികളുടെ ലക്ഷ്യം നിറവേറ്റുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കും എന്ന് അറിയിക്കുമോ;

(ഡി) പഞ്ചായത്ത് ലൈബ്രേറിയന്‍മാര്‍ക്ക് മതിയായ പരിശീലനം ലഭ്യമാക്കുന്നതിന് എന്ത് നടപടി സ്വീകരിക്കും എന്ന് വ്യക്തമാക്കുമോ?

6228

കെട്ടിട നികുതി കുടിശ്ശിക

ശ്രീ. കെ. ദാസന്‍

() കോഴിക്കോട് ജില്ലയില്‍ കെട്ടിട നികുതിയിനത്തില്‍ കിട്ടാനുളള കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കാമോ;

(ബി) ജില്ലയില്‍ കുടിശ്ശിക വരുത്തിയ സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളുടെ പേര് വിവരം മണ്ഡലം തിരിച്ച് ലഭ്യമാക്കുമോ?

6229

കെട്ടിടങ്ങളുടെ അസസ്മെന്റ് രജിസ്റര്‍

ഡോ.എന്‍.ജയരാജ്

ശ്രീ.റോഷി അഗസ്റിന്‍

,, പി.സി.ജോര്‍ജ്

() പഞ്ചായത്തുകളിലെ കെട്ടിടങ്ങളുടെ അസസ്മെന്റ് രജിസ്റര്‍ പുതുക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ;

(ബി) വിവിധ ആവശ്യങ്ങള്‍ക്കായി കാലാകാലങ്ങളില്‍ വീടുകള്‍ക്ക് നല്കിയ നമ്പരുകള്‍ ഏകീകരിച്ച് അസൌകര്യം ഒഴിവാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

6230

സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയാവസ്ഥ

ശ്രീ. ജോസ് തെറ്റയില്‍

() എറണാകുളം ജില്ലയിലെ പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളുടെ ശോചനീയാവസ്ഥ കണക്കിലെടുത്ത് പ്രസ്തുത സ്കൂളുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ സ്വീകരിച്ചിട്ടുള്ളതും സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതുമായ നടപടികള്‍ എന്തെന്ന് വിശദമാക്കാമോ ;

(ബി) ഇതിനായി വകയിരുത്തിയിട്ടുള്ള തുക എത്രയെന്ന് വ്യക്തമാക്കാമോ ;

(സി) അങ്കമാലി നിയോജകമണ്ഡലത്തിലെ സര്‍ക്കാര്‍ മേഖലയിലെ സ്കൂളുകളുടെ ശോചനീയാവസ്ഥയും അസൌകര്യങ്ങളും കണക്കിലെടുത്ത് ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

6231

പഞ്ചായത്ത് സ്കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപക  തസ്തികകളില്‍ നിയമനം

ശ്രീമതി പി. അയിഷാ പോറ്റി

() പഞ്ചായത്ത് സ്കൂളുകളിലെ അദ്ധ്യാപക അനദ്ധ്യാപക തസ്തികകളില്‍ നിയമനം നടത്തുന്നതിനുളള അധികാരം നിക്ഷിപ്തമായിരിക്കുന്നത് ആരിലാണ്;

(ബി) പഞ്ചായത്ത് സ്കൂളുകളിലെ ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായാണോ കണക്കാക്കുന്നത്;

(സി) സര്‍ക്കാര്‍ ജീവനക്കാരായി പഞ്ചായത്ത് ജീവനക്കാരെ പരിഗണിക്കുന്നുവെങ്കില്‍ ആയത് എന്നു മുതലാണെന്നും അറിയിക്കാമോ; പ്രസ്തുത ഉത്തരവിന്റെ പകര്‍പ്പും ലഭ്യമാക്കുമോ?

6232

ലോകബാങ്ക് ധനസഹായ പദ്ധതി

ശ്രീ. .കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() പഞ്ചായത്തുകളിലേയും മുനിസിപ്പാലിറ്റികളിലേയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ലോക ബാങ്കുമായുള്ള ധാരണാപത്രത്തില്‍ ഒപ്പ് വച്ചതനുസരിച്ച് എത്ര കോടിരൂപ വായ്പ ലഭിച്ചെന്ന് വ്യക്തമാക്കാമോ;

(ബി) വായ്പയുടെ പലിശ നിരക്ക് എത്രയാണെന്നും തിരിച്ചടവ് തുടങ്ങുന്നത് എന്നാണെന്നും എത്ര വര്‍ഷം കൊണ്ട് ഈ തുക തിരിച്ചടയ്ക്കണമെന്നും വെളിപ്പെടുത്താമോ;

(സി) സംസ്ഥാന സര്‍ക്കാരും ലോക ബാങ്കുമായുള്ള ഈ പദ്ധതിയുടെ പേര് എന്താണെന്ന് വ്യക്തമാക്കാമോ?

6233

ലോകബാങ്ക് നടപ്പാക്കുന്ന പദ്ധതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() തദ്ദേശ സ്ഥാപനങ്ങള്‍ക്കുവേണ്ടി ലോകബാങ്ക് മുഖേന എന്തെങ്കിലും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതിയെക്കുറിച്ച് വ്യക്തമാക്കാമോ ?

6234

ആട് ഗ്രാമം’

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

() ആട് ഗ്രാമം’ പദ്ധതി മങ്കട മണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍ പോലും നടപ്പിലാക്കാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ മങ്കട മണ്ഡലത്തിലെ 2 പഞ്ചായത്തുകളിലെങ്കിലും ‘ആട് ഗ്രാമം’പദ്ധതി നടപ്പിലാക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ ?

6235

ആടുഗ്രാമം പദ്ധതി

ശ്രീ. എം. ഹംസ

() കുടുംബശ്രീ ആവിഷ്കരിച്ച 'ആടുഗ്രാമം' പദ്ധതിയുടെ വിശദാംശം ലഭ്യമാക്കാമോ;

(ബി) നിലവില്‍ ആടുവളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരെ ഏതെല്ലാം വിധത്തില്‍ സഹായിക്കുവാനാണ് പ്രസ്തുത പദ്ധതി ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കാമോ;

(സി) സംസ്ഥാനത്തെ ഏതെല്ലാം ഗ്രാമങ്ങളെയാണ് 'ആടുഗ്രാമം' പദ്ധതിയിലുള്‍പ്പെടുത്തിയിരിക്കുന്നത്;

(ഡി) ഒറ്റപ്പാലം അസംബ്ളി മണ്ഡലത്തിലെ ഏതെല്ലാം ഗ്രാമങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ?

6236

ഗ്രാമപഞ്ചായത്തുകളിലെ പെര്‍ഫോമന്‍സ് ഓഡിറ്റ്

ശ്രീമതി. ഗീതാ ഗോപി

() സംസ്ഥാനത്ത് പഞ്ചായത്ത് വകുപ്പില്‍ എത്ര പെര്‍ഫോമന്‍സ് ഓഡിറ്റ് ടീമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ഓരോ ടിമിനും ശരാശരി എത്ര വീതം ഗ്രാമപഞ്ചായത്തുകളുടെ ഓഡിറ്റാണ് നിര്‍വ്വഹിക്കേണ്ടത് എന്ന് വ്യക്തമാക്കാമോ;

(സി) പെര്‍ഫോമന്‍സ് ഓഡിറ്റ് ടീമിന്റെ ഘടന വിശദമാക്കാമോ;

(ഡി) ഗ്രാമപഞ്ചായത്തുകളിലെ പെര്‍ഫോമന്‍സ് ഓഡിറ്റ് കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ പെര്‍ഫോമന്‍സ് ഓഡിറ്റ് ടീമുകള്‍ രൂപീകരിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

6237

ഗ്രാമപഞ്ചായത്ത് ഫണ്ടിന്റെ ദൌര്‍ലഭ്യം

ശ്രീ. എസ്. ശര്‍മ്മ

() ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും, ജീവനക്കാരുടെ ശമ്പളം നല്‍കുന്നതിനും കേരളത്തിലെ പല ഗ്രാമപഞ്ചായത്തുകളും ബുദ്ധിമുട്ടുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത കാര്യം ഫലത്തില്‍ സാധാരണ ജനവിഭാഗങ്ങളെയാണ് ബാധിക്കുന്നതെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍, ഇത്തരം ഗ്രാമപഞ്ചായത്തുകളെ സഹായിക്കുന്നതിനും അതുവഴി ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഗുണകരവും, കാര്യക്ഷമവുമാക്കുന്നതിനും സ്വീകരിച്ച നടപടിയെന്തെന്ന് വ്യക്തമാക്കാമോ;

(ഡി) കേരളത്തില്‍ എത്ര പഞ്ചായത്തുകള്‍ പ്രസ്തുത വിഭാഗത്തില്‍ വരുന്നുണ്ടെന്നും, വൈപ്പിന്‍ മണ്ഡലത്തിലെ ഏതെല്ലാം പഞ്ചായത്തുകളാണ് ഇപ്രകാരം ബുദ്ധിമുട്ട് അനുഭവിക്കുന്നതെന്നും വ്യക്തമാക്കാമോ?

6238

പഞ്ചായത്തുകള്‍ക്ക് ധനസഹായം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

() പഞ്ചായത്തുകളുടെ ധനശേഷി വര്‍ദ്ധിപ്പിക്കുന്നതിന് കൂടുതല്‍ ധനസഹായം നല്‍കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പഞ്ചായത്തുകളുടെ തനത് പ്രവൃത്തികള്‍ക്ക് പ്രത്യേകം പദ്ധതി വിഹിതം നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ ?

6239

അദ്ധ്യാപകരായ പഞ്ചായത്ത് പ്രസിഡന്റുമാര്‍


ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, ബാബു എം. പാലിശ്ശേരി

,, റ്റി. വി. രാജേഷ്

() തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷന്മാരായിട്ടുള്ള എയ്ഡഡ് സ്കൂള്‍ അദ്ധ്യാപകരുടെ സേവനകാലയളവ് ഡെപ്യൂട്ടേഷനായി പരിഗണിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) അവര്‍ക്ക് ജോലി ചെയ്യുന്ന സ്കൂള്‍ ഏതാണോ ആ സ്ഥാപനത്തിലെ ശമ്പളം നല്‍കാന്‍ ഉദ്ദേശമുണ്ടോ;

(സി) ഈ കാര്യത്തില്‍ എന്തെങ്കിലും ശുപാര്‍ശകള്‍ പരിഗണനയിലുണ്ടോ; ഇത്തരത്തില്‍ സംസ്ഥാനത്ത് എത്ര പേരുണ്ട് ?

6240

ഗ്രാമപഞ്ചായത്തുകളിലെ സ്റാഫ് പാറ്റേണ്‍

ശ്രീമതി ഗീതാ ഗോപി

() ഗ്രാമപഞ്ചായത്തുകളിലെ ഇന്നത്തെ സ്റാഫ് പാറ്റേണ്‍ നിലവില്‍ വന്നത് ഏത് വര്‍ഷമാണെന്ന് വ്യക്തമാക്കാമോ ;

(ബി) പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരവും ഫണ്ടും നല്‍കിയതിനെ തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാരുടെ ജോലിഭാരം വര്‍ദ്ധിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ പഞ്ചായത്തുകളിലെ സ്റാഫ് പാറ്റേണ്‍ പുതുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6241

.. ഒഴിവുകളില്‍ നിയമനം നടത്താന്‍ നടപടി

ശ്രീ. .. അസീസ്

() തദ്ദേശസ്വയംഭരണ വകുപ്പില്‍ അസിസ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്കുളള നിയമനത്തിന് പി.എസ്.സി. റാങ്ക് ലിസ്റ് നിലവില്‍ വന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പി.എസ്.സി. റാങ്ക് ലിസ്റ് നിലവില്‍ വന്ന സാഹചര്യത്തില്‍ ഇനിയും നിയമനങ്ങള്‍ പുനര്‍വിന്യാസം വഴിയും കരാര്‍ നിയമനം വഴിയും നടത്തേണ്ടതിന്റെ ആവശ്യകത ഉണ്ടോ; നിലപാട് വിശദീകരിക്കാമോ;

(സി) മറ്റ് വകുപ്പുകളില്‍ നിന്നും പുനര്‍വിന്യാസം വഴി നേരത്തേ നിയമിതരായവരില്‍ ഭൂരിപക്ഷംപേരും കോടതി ഉത്തരവ് മുഖാന്തിരം മാതൃവകുപ്പുകളിലേക്ക് തിരികെ പോയ സാഹചര്യത്തില്‍ പുനര്‍വിന്യാസം തുടരുന്നതിന്റെ പ്രസക്തി വ്യക്തമാക്കാമോ;

(ഡി) തദ്ദേശ സ്വയംഭരണ വകുപ്പില്‍ അസിസ്റന്റ് എഞ്ചിനീയര്‍ തസ്തികയിലേക്ക് പി.എസ്.സി. റാങ്ക് ലിസ്റ് നിലവിലുളള സാഹചര്യത്തില്‍ വകുപ്പിലെ മുഴുവന്‍ ഒഴിവുകളും പി.എസ്.സി. ക്ക് എന്ന് റിപ്പോര്‍ട്ട് ചെയ്യുമെന്ന് വ്യക്തമാക്കുമോ?

() ഓരോ പഞ്ചായത്തിനും ഓരോ എ.. മാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമോ?

6242

സാങ്കേതികവിഭാഗം ജീവനക്കാരുടെ തസ്തിക നികത്തുവാന്‍ നടപടി

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തിലെ 7 പഞ്ചായത്തുകളില്‍ സാങ്കേതിക വിഭാഗം ജീവനക്കാരുടെ എത്ര തസ്തികകളാണ് ഉള്ളതെന്ന് അറിയിക്കാമോ ; അവയുടെ പട്ടിക നല്‍കാമോ ;

(ബി) എത്ര തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് അറിയിക്കാമോ ;

(സി) തസ്തിക ഒഴിവുണ്ടെങ്കില്‍ അവ നികത്തുവാന്‍ നടപടി സ്വീകരിക്കുമോ ?

6243

വികേന്ദ്രീകൃത ആസൂത്രണം ഫലപ്രദമാക്കുന്നതിന് നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ബി. സത്യന്‍

,, കെ. വി. വിജയദാസ്

,, കെ. കെ. നാരായണന്‍

() വികേന്ദ്രീകൃത ആസൂത്രണം ഫലപ്രദമാക്കുന്നതിന് മുന്‍സര്‍ക്കാര്‍ നിയോഗിച്ച ശ്രീ. എം.. ഉമ്മന്‍കമ്മിറ്റി ശുപാര്‍ശകള്‍ എന്തെല്ലാമായിരുന്നു ;

(ബി) എന്തെല്ലാം നടപ്പില്‍ വരുത്തിയിട്ടുണ്ടെന്ന് വിശദമാക്കാമോ; അവശേഷിക്കുന്നവ നടപ്പിലാക്കുന്നുണ്ടോ ;

(സി) ഇതിനായി എന്തു നടപടി സ്വീകരിച്ചു എന്നു വ്യക്തമാക്കുമോ ?

6244

പൊതു-സ്വകാര്യ-പങ്കാളിത്തം

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

() പശ്ചാത്തല മേഖലയും അടിസ്ഥാന സൌകര്യ വികസനത്തിലും ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികളില്‍ പൊതു-സ്വകാര്യ-പങ്കാളിത്തം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

6245

ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍

ശ്രീ. കെ. രാജു

() 20 വര്‍ഷങ്ങള്‍ക്കുമുമ്പ് ജനിക്കുകയും ഒരു ആശുപത്രി രേഖകളിലും ഉള്‍പ്പെടാതിരിക്കുകയും മാതാപിതാക്കളുടെ അജ്ഞതമൂലം ഒരു റെക്കോര്‍ഡിലും പേര് ഉള്‍പ്പെടുത്തുവാന്‍ സാധിക്കുകയും ചെയ്യാത്ത കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്താണെന്ന് വിശദമാക്കുമോ;

(ബി) ഇത്തരത്തില്‍ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാതെ ബുദ്ധിമുട്ടനുഭവിക്കുന്ന വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6246

പഞ്ചായത്തുകള്‍ ജനസംഖ്യ കണക്കുപ്രകാരം  വിഭജിക്കാന്‍ നടപടി
 

ശ്രീ. സി. മമ്മൂട്ടി

() സംസ്ഥാനത്ത് ജനസംഖ്യ കൂടുതലുള്ളതും വിസ്തൃതി കൂടുതലുള്ളതുമായ പഞ്ചായത്തുകള്‍ 2011 ന്റെ ജനസംഖ്യ കണക്കു പ്രകാരം വിഭജിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) പഞ്ചായത്തു വിഭജനം സംബന്ധിച്ച് എന്തെങ്കിലും നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലുണ്ടോ;

(സി) എങ്കില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ ?

6247

പ്രീപെയ്ഡ് ഓട്ടോ ടാക്സി

ശ്രീ. എം. ചന്ദ്രന്‍

() റെയില്‍വേ സ്റേഷനുകളോടനുബന്ധിച്ചുള്ള പ്രീ പെയ്ഡ് ഓട്ടോ ടാക്സി സംവിധാനം എത്ര സ്റേഷനുകളിലാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കാമോ;

(ബി) ഇവയില്‍ എത്രയെണ്ണം നിര്‍ത്തലാക്കിയെന്ന് വ്യക്തമാക്കാമോ; ഏതു സ്റേഷനോടനുബന്ധിച്ചുള്ളതാണ് നിര്‍ത്തലാക്കിയത്;

(സി) ഇവ നിര്‍ത്തലാക്കിയതിനെതിരായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത സംവിധാനം കൂടുതല്‍ സ്റേഷനുകളില്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ ?

6248

'ക്ഷീരസാഗര' പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

()  'ക്ഷീരസാഗര' പദ്ധതി നടപ്പിലാക്കുന്ന കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ലോണും സബ്സിഡിയുമായി എത്ര രൂപയാണ് നല്‍കുന്നത്; വിശദാംശം നല്‍കുമോ;

(ബി) കണ്ണൂര്‍ ജില്ലയില്‍ ഏതൊക്കെ പഞ്ചായത്തുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത്; കണ്ണൂര്‍ ജില്ലയിലെ മറ്റ് പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ ഏതൊക്കെ പഞ്ചായത്തുകളില്‍?

6249

കുടുംബശ്രീയുണിറ്റുകള്‍ക്ക് നല്‍കുന്ന വായ്പ

ശ്രീ. ജി. സുധാകരന്‍

 () കുടുംബശ്രീ യൂണിറ്റുകള്‍ക്ക് ദേശസാത്കൃത ബാങ്കുകളില്‍ നിന്നും സഹകരണ ബാങ്കുകളില്‍നിന്നും നല്‍കുന്ന വായ്പകളുടെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കാമോ;

(ബി) കുടുംബശ്രീ യൂണിറ്റുകള്‍ക്ക് നല്‍കുന്ന വായ്പയുടെ പലിശ നിരക്ക് സഹകരണ ബാങ്കുകള്‍ വര്‍ദ്ധിപ്പിച്ചതായി അറിവുണ്ടോ; എങ്കില്‍ എത്ര ശതമാനമായാണ് വര്‍ദ്ധിപ്പിച്ചത്;

(സി) കുടുംബശ്രീ യൂണിറ്റുകള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പകള്‍ ലഭ്യമാക്കാന്‍ അഭ്യര്‍ത്ഥിക്കുമോ;

(ഡി) ഒരുലക്ഷം രൂപയ്ക്ക് ആയിരം രൂപാ വീതം സഹകരണ ബാങ്കുകള്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുന്നത് ഒഴിവാക്കിനല്‍കാന്‍ അഭ്യര്‍ത്ഥിക്കുമോ?

6250

അരയങ്കോട് സാംസ്കാരികനിലയം തുറന്നു പ്രവര്‍ത്തിക്കുന്നതിന് നടപടി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് അരയങ്കോട് സാംസ്കാരികനിലയം പ്രവര്‍ത്തനമില്ലാതെ പൂട്ടിക്കിടക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പ്രസ്തുത സാംസ്കാരികനിലയം പ്രവര്‍ത്തനരഹിതമായതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കുമോ ;

(സി) ഒരു വ്യക്തി സൌജന്യമായി നല്കിയ സ്ഥലത്താണ് സാംസ്കാരികനിലയം പ്രവര്‍ത്തിച്ചിരുന്നതെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) വര്‍ഷങ്ങളായി തുറന്ന് പ്രവര്‍ത്തിക്കാത്തതുമൂലം പ്രദേശത്തെ ജനങ്ങള്‍ക്ക് ലഭിക്കേണ്ട സൌകര്യം നഷ്ടപ്പെടുന്നു എന്ന വസ്തുത പരിഗണിച്ച് പ്രസ്തുത സ്ഥാപനം അടിയന്തിരമായി തുറന്നു പ്രവര്‍ത്തിക്കാനാവശ്യമായ നിര്‍ദ്ദേശം നല്കാമോ ?

6251

മാര്യേജ് രജിസ്ററിംഗ് അതോറിറ്റി

ശ്രീ. കെ.എം.ഷാജി

,, റ്റി.. അഹമ്മദ് കബീര്‍

,, എന്‍.. നെല്ലിക്കുന്ന്

,, സി. മമ്മൂട്ടി

() തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ മാര്യേജ് രജിസ്ററിംഗ് അതോറിറ്റിയായി ചുമതല നല്‍കിയിട്ടുളള ഉദ്യോഗസ്ഥര്‍ ഏതു തസ്തികയില്‍ ഉളളവരാണെന്ന് വ്യക്തമാക്കുമോ; അതത് ഓഫീസ് മേധാവിക്ക് ചുമതല നല്‍കുന്നതിന് തടസ്സമുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ബി) അതോറിറ്റിയായി ചുമതലപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്‍ കുറച്ചുനാള്‍ ഇല്ലാത്ത അവസ്ഥയില്‍, പകരം ചുമതല നല്കാറുണ്ടോ; അതിനുളള നടപടിക്രമം എന്താണെന്ന് വിശദമാക്കുമോ;

(സി) മാര്യേജ് സര്‍ട്ടിഫിക്കറ്റിനുവേണ്ടി രജിസ്ററിംഗ് അതോറിറ്റി മുമ്പാകെ ഹാജരാക്കേണ്ട രേഖകളും, തെളിവുകളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ഡി) ചട്ടപ്രകാരമുളള രേഖകളും, തെളിവുകളും ഹാജരാക്കിയ ശേഷവും ഭാര്യയും ഭര്‍ത്താവും കൂടി നേരില്‍ രജിസ്ററിംഗ് അധികാരിയുടെ മുമ്പില്‍ ഹാജരായാലേ സര്‍ട്ടിഫിക്കറ്റ് നല്‍കാവൂ എന്ന വ്യവസ്ഥയുണ്ടോ; എങ്കില്‍ അതിനുളള കാരണം വ്യക്തമാക്കുമോ?

6252

പാന്‍ മസാലകളുടെ ഉപയോഗം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പാന്‍ മസാലകളുടെ അമിത ഉപയോഗംമൂലം ജനങ്ങള്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പാന്‍മസാലയുടെ വില്‍പ്പന നിരോധനം നടപ്പിലാക്കിയി ട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(സി) വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ‘100’ മീറ്റര്‍ ചുറ്റളവില്‍ പാന്‍മസാലയുടെ വില്‍പ്പന നിരോധിച്ചുകൊണ്ടുളള നിയമം നിലനില്‍ക്കെ പ്രസ്തുത സ്ഥാപനങ്ങള്‍ക്കരികില്‍ വില്‍പ്പന വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതു പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത ഉല്പന്നങ്ങളുടെ ഉപയോഗവും വിപണനവും ഫലപ്രദമായി തടയുന്നതിന് നടപടി സ്വീകരിക്കുമോ ?

6253

ലഹരിവസ്തുക്കളുടെ ഉപയോഗം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

() പാന്‍പരാഗ് പോലുളളവയുടെ ഉപയോഗം വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പാന്‍മസാലകള്‍ നിരോധിച്ചിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാമെന്ന് അറിയിക്കുമോ;

(സി) സ്കൂളുകളുടേയും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും 100 മീറ്റര്‍ ചുറ്റളവില്‍ പാന്‍ മസാലകളുടെ കച്ചവടം തടഞ്ഞുകൊണ്ടുളള നിയമം നിലവിലുണ്ടോ;

(ഡി) എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

() പ്രസ്തുത ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമോ ?

6254

പഞ്ചതന്ത്രം സോഫ്റ്റ് വെയര്‍

ശ്രീ. സി. മോയിന്‍കുട്ടി

() പുതുപ്പാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരനായ പി. കെ. അബ്ദുള്‍ബഷീര്‍ തയ്യാറാക്കിയ പഞ്ചതന്ത്രം സോഫ്റ്റ് വെയര്‍ എല്ലാ പഞ്ചായത്തിലും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത സോഫ്റ്റ് വെയര്‍ പൊതുജനങ്ങള്‍ക്കും അതുപോലെ ഗ്രാമപഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ പ്രയോജനകരമാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ടോ ?

6255

മാലിന്യമുക്ത കേരളം പദ്ധതി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() മാലിന്യ നിര്‍മ്മാര്‍ജന പ്രവര്‍ത്തനത്തിന് ആവശ്യമായ ജീവനക്കാരില്ലെന്ന മിക്കപഞ്ചായത്തുകളുടെയും പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ അത് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി) പഞ്ചായത്ത് വാര്‍ഡുതല ആരോഗ്യ ശുചിത്വ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കാലങ്ങളില്‍ നീക്കിവെച്ച തുകയില്‍ ഗണ്യമായ ശതമാനം ചെലവഴിക്കാതെ പോയെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ വരും കാലങ്ങളില്‍ അത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ കൈക്കൊള്ളും; വിശദമാക്കുമോ;

() 'മാലിന്യമുക്ത കേരളം' പദ്ധതിയുടെ ഭാഗമായി പഞ്ചായത്തുകള്‍ മുഖേന എന്തൊക്കെ പദ്ധതികള്‍ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്; വിശദമാക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.