UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6325

വനപരിപാലന - ഭൌമവിവര സാങ്കേതിക സംവിധാനം

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, വി. ഡി. സതീശന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

() വനപരിപാലന വിവര സംവിധാനം, ഭൌമവിവര സാങ്കേതിക സംവിധാനം എന്നിവ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് എന്നു വെളിപ്പെടുത്തുമോ;

(ബി) അതിനായി കണ്‍സള്‍ട്ടന്‍സികളെ നിയോഗിച്ചി ട്ടുണ്ടോ;

(സി) പ്രസ്തുത സംവിധാനം മെച്ചപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യകള്‍ പ്രയോജനപ്പെടുത്തുമോ ?

6326

വനഗവേഷണ പദ്ധതികള്‍

ശ്രീ. പി. ഉബൈദുള്ള

() വനം വികസന ഫണ്ട് ഉപയോഗിച്ച് ഗവേഷണങ്ങള്‍ വനസംരക്ഷണത്തിനോ മറ്റു വികസന പദ്ധതികള്‍ക്കോ ഗുണം ചെയ്തില്ലെന്ന് കാണിച്ച് വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ റിപ്പോര്‍ട്ടിന്റെ വിശദാംശം നല്‍കുമോ;

(സി) ഏതെല്ലാം ഗവേഷണ പ്രബന്ധങ്ങളാണ് അപ്രകാരം ഉപകാരപ്പെടാതെ പോയതെന്നും അതു സമര്‍പ്പിച്ചവര്‍ ആരൊക്കെയാണെന്നും വ്യക്തമാക്കാമോ;

(ഡി) 2004-2011 കാലയളവില്‍ ഇത്തരം ഗവേഷണങ്ങള്‍ക്കായി എന്തു തുക ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ;

() ഗുണപ്രദങ്ങളായ ഗവേഷണ പദ്ധതികള്‍ക്കു മാത്രം ഫണ്ട് അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

6327

ഭൌമ വിവര സാങ്കേതിക വിദ്യയോടുകൂടിയ വനപരിപാലനം

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

() വനവല്‍ക്കരണ പദ്ധതി ആരംഭിച്ചിതെന്നാണെന്ന് വ്യക്തമാക്കുമോ ; പ്രസ്തുത പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(ബി) വനംവകുപ്പ് വനപരിപാലന വിവര സാങ്കേതിക സമ്പ്രദായം വികസിപ്പിച്ചെടുത്തിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) ഭൌമ വിവര സാങ്കേതിക വിദ്യയോടുകൂടിയ വനപരിപാലന സംവിധാനം മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6328

പൊതുസ്ഥലങ്ങളില്‍ നിന്നും മരം മുറിച്ചുമാറ്റുന്നതിന് അനുമതി

ശ്രീ. സി. മോയിന്‍കുട്ടി

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള പൊതുസ്ഥലങ്ങളില്‍ നിന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി മരങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ സോഷ്യല്‍ ഫോറസ്ട്രിയില്‍ നിന്നും വാല്യുവേഷന്‍ ലഭിക്കാന്‍ കാലതാമസം ഉണ്ടാകാറുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ?

6329

ദീര്‍ഘായുസുള്ള മരങ്ങളുടെ പരിപാലനം

ശ്രീ. ബെന്നി ബെഹനാന്‍

,, വി.റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, .റ്റി. ജോര്‍ജ്

() വനംവകുപ്പിന്റെ കീഴിലുള്ള തോട്ടങ്ങളുടെ ഉല്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊണ്ടിട്ടുള്ളത് ;

(ബി) ദീര്‍ഘകാലം നിലനില്‍ക്കുന്ന വന്‍വൃക്ഷങ്ങളുടെ തൈകള്‍ നട്ട് പരിപാലിക്കുന്നതിന് നടപടി എടുക്കുമോ ;

(സി) വന്മരങ്ങള്‍ ഇല്ലാത്ത സ്ഥലത്ത് വ്യാവസായിക അസംസ്കൃത വസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന വൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിനും പരിപാലിപ്പിക്കുന്നതിനും നടപടി എടുക്കുമോ ?

6330

സാമൂഹ്യവനവല്‍ക്കരണ പരിപാടിയുടെ പ്രയോജനം

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

() സാമൂഹ്യ വനവല്‍ക്കരണ പരിപാടിയിലൂടെ എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം നടപ്പിലാക്കിയത്;

(ബി) പ്രസ്തുത പരിപാടിയ്ക്കായി വിദേശ സഹായം ലഭിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി) സാമൂഹ്യ വനവല്‍ക്കരണ പരിപാടിയിലൂടെ ഉണ്ടാകുന്ന പ്രയോജനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

6331

വൃക്ഷത്തൈ വിതരണം

ശ്രീ. കെ. അജിത്

() 2011-12 വര്‍ഷത്തില്‍ സാമൂഹ്യ വനവല്‍ക്കരണവിഭാഗം എത്ര വൃക്ഷത്തൈകള്‍ ഉത്പാദിപ്പിച്ചുവെന്നും അത് ഏതൊക്കെ പദ്ധതികള്‍ക്ക് വിതരണം ചെയ്തുവെന്നും വ്യക്തമാക്കുമോ;

(ബി) തൈകള്‍ ഉത്പാദിപ്പിച്ചതിനും വിതരണത്തിനുമായി എത്ര തുകവീതം ഓരോ റേഞ്ചിലും ചെലവഴിച്ചി ട്ടുണ്ട് ;

(സി) തൈകള്‍ ഉത്പാദിപ്പിച്ചതിനും വിതരണം നടത്തിയതിനുമായി ചെലവായ തുക മുഴുവന്‍ ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ ഓരോ റേഞ്ചിലും എത്ര തുകവീതം നല്‍കാനുണ്ടെന്നുള്ള വിവരം വെളിപ്പെടുത്തുമോ;

() പ്രസ്തുത തുക നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

6332

സാമൂഹ്യവനവത്ക്കരണവും വൃക്ഷത്തൈ വിതരണവും

ശ്രീ. ബി. സത്യന്‍

() സാമൂഹ്യ വനവത്ക്കരണ പദ്ധതി നടപ്പിലാക്കുന്നത് എത് ഏജന്‍സിയാണ് ; ഇതിനായി എന്തു തുകയാണ് നീക്കിവെച്ചിട്ടുള്ളത് ;

(ബി) വഴിയോരങ്ങളില്‍ മരം നട്ടുപിടിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ നടത്തിപ്പ് ചുമതല ആര്‍ക്കാണ് ; ഇതിന്റെ തുടര്‍ പരിപാലനം ആരുടെ മേല്‍നോട്ടത്തിലാണ് ; വിശദമാക്കുമോ ;

(സി) വനം വകുപ്പ് സൌജന്യമായി ഔഷധസസ്യങ്ങളോ വൃക്ഷത്തൈകളോ വിതരണം നടത്തുന്നുണ്ടോ ; എങ്കില്‍ എവിടെ നിന്നെല്ലാമാണ് ഇവ ലഭ്യമാകുന്നത് ; വിശദമാക്കുമോ ?

6333

ഹരിത തീരം പദ്ധതി

ശ്രീ. കെ. ദാസന്‍

മുന്‍സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ഹരിതതീരം പദ്ധതി നിലവിലുണ്ടോ; എങ്കില്‍ പ്രസ്തുത പദ്ധതി കടല്‍തീരം സംരക്ഷിക്കുന്നതരത്തിലുള്ള പദ്ധതി യായി വികസിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

6334

പാതയോരങ്ങളിലെ ഫലവൃക്ഷ പരിപാലനം

ശ്രീമതി കെ.കെ. ലതിക

പാതയോരങ്ങളിലെ ഫലവൃക്ഷങ്ങളുടെ പരിപാലനത്തിനായി എന്തെല്ലാം സഹായങ്ങള്‍ ചെയ്തുവരുന്നുവെന്നു വ്യക്തമാക്കുമോ ?

6335

കാവുകളുടെ സംരക്ഷണം

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര മണ്ഡലത്തിലെ കാവുകളുടെ സംരക്ഷണത്തിന് നടപടി സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഏതൊക്കെയെന്ന് വ്യക്തമാക്കുമോ ?

6336

വന ആശ്രിതരുടെ ജീവനോപാധി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ഡോ.എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

വന ആശ്രിതരുടെ ജീവനോപാധി വര്‍ദ്ധിപ്പിക്കുന്നതിന് എന്തൊക്കെ നടപടി സ്വീകരിച്ചിട്ടുണ്ട് ?

6337

വ്യാവസായിക വന വിഭവങ്ങളുടെ തറവില

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

(വ്യാവസായികാവശ്യത്തിനുള്ള വനവിഭവങ്ങള്‍ക്ക് തറവില നിശ്ചയിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ ഏതെല്ലാം വിഭവങ്ങള്‍ക്ക് തറവില നിശ്ചയിച്ചിട്ടുണ്ടെന്നും ഓരോന്നിനും നിശ്ചയിച്ചിട്ടുള്ള വില എത്രയാണെന്നും വ്യക്തമാക്കുമോ ;

(സി) അതുമായി ബന്ധപ്പെട്ട ഉത്തരവുകളുടെ പകര്‍പ്പ് ലഭ്യ മാക്കുമോ ?

6338

വനവിഭവങ്ങളുടെ ശേഖരണവും വിപണനവും

ശ്രീ. മഞ്ഞളാംകുഴി അലി

,, സി. മോയിന്‍കുട്ടി

,, കെ. എന്‍. . ഖാദര്‍

,, വി. എം. ഉമ്മര്‍ മാസ്റര്‍

() വനവിഭവങ്ങളുടെ ശേഖരണം, വിപണനം എന്നിവയ്ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനത്തിന്റെ പ്രവര്‍ത്തനം വിശദമാക്കുമോ;

(ബി) ഏതൊക്കെ വനവിഭവങ്ങളാണ് ശേഖരിച്ച് വിപണനം നടത്തുന്നതെന്ന് വിശദമാക്കുമോ;

(സി) വനത്തില്‍ നിന്നുള്ള തടി ശേഖരണം ഇപ്പോള്‍ സ്വകാര്യ വ്യക്തികളെയോ സ്ഥാപനങ്ങള്‍ളെയോ ഏല്പിക്കാറുണ്ടോ; എങ്കില്‍ വ്യവസ്ഥകള്‍ വിശദമാക്കാമോ;

(ഡി) വനവിഭവങ്ങളുടെ വിപണനത്തിലൂടെ 2009-2010, 2010-2011 വര്‍ഷങ്ങളില്‍ എന്ത് തുക ലഭിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്താമോ ?

6339

വനവിഭവങ്ങളുടെ വിപണനം

ശ്രീമതി കെ. കെ. ലതിക

() വനവിഭവങ്ങള്‍ ശേഖരിച്ച് വില്‍പ്പന നടത്തുന്നതിന് ആരെയെങ്കിലും അധികാരപ്പെടുത്തിയിട്ടുണ്ടോ എന്നും അവയുടെ വില നിശ്ചയിക്കുന്നത് ആരാണെന്നും വ്യക്തമാക്കുമോ;

(ബി) വനവിഭവങ്ങളുടെ ശേഖരണം, വില്‍പ്പന എന്നിവ സംബന്ധിച്ച് എന്തെങ്കിലും നിയമവ്യവസ്ഥകളോ സര്‍ക്കാര്‍ ഉത്തരവുകളോ നിലവിലുണ്ടോ;

(സി) എങ്കില്‍ അതിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

6340

വനം വകുപ്പു ആസ്ഥാനകാര്യാലയ ജീവനക്കാര്‍

ശ്രീ. ആര്‍. സെല്‍വരാജ്

() വനം വകുപ്പ് ആസ്ഥാന ഓഫീസില്‍ ഗാര്‍ഡ്, ഫോറസ്റര്‍, ഡെപ്യുട്ടി റെയിഞ്ചര്‍ എന്നീ തസ്തികകളില്‍ എത്ര പേര്‍ ജോലി ചെയ്യുന്നുവെന്നു വ്യക്തമാക്കാമോ ;

(ബി) അവര്‍ ആരെല്ലാമാണെന്നും എത്ര കാലമായി പ്രസ്തുത കാര്യാലയത്തില്‍ ജോലി ചെയ്യുന്നുവെന്നും വെളിപ്പെടുത്താമോ ;

(സി) ഇവര്‍ക്ക് പ്രസ്തുത ഓഫീസില്‍ എന്തൊക്കെ ജോലികളാണ് നല്കിയിട്ടുള്ളത് ;

(ഡി) പ്രസ്തുത ജീവനക്കാര്‍ ആരെങ്കിലും ടെറിട്ടോറിയല്‍ വിഭാഗത്തില്‍ മുമ്പ് ജോലി നോക്കിയിട്ടുണ്ടോ ; എങ്കില്‍ ആരെല്ലാമാണെന്നും എവിടെയെക്കെ എത്രകാലം എന്നുമുള്ള വിശദവിവരം വെളിപ്പെടുത്താമോ ;

() വനം സംരക്ഷണാര്‍ത്ഥം പ്രസ്തുത ജീവനക്കാരെ ഫീല്‍ഡിലേക്ക് അയക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

6341

ഫോറസ്റ് ഗാര്‍ഡുമാരുടെ ഒഴിവുകള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. സി.എഫ്. തോമസ്

,, റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

() വനം വകുപ്പില്‍ നിലവില്‍ ഫോറസ്റ് ഗാര്‍ഡുമാരുടെ എത്ര ഒഴിവുകള്‍ ഉണ്ട്;

(ബി) പ്രസ്തുത ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

(സി) ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

6342

ഫോറസ്റ് റെയിഞ്ചാഫീസര്‍മാരുടെ നിയമനം

ശ്രീ. റ്റി. വി. രാജേഷ്

() ഫോറസ്റ് റേഞ്ച് ഓഫീസര്‍മാരുടെ നിയമനരീതി പരിഷ്കരിച്ച് വിജ്ഞാപനം ഇറക്കിയിട്ടുണ്ടോ ;

(ബി) ഏത് ചട്ടപ്രകാരമാണ് അവരുടെ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നത് ;

(സി) ഇത് സംസബന്ധിച്ച് സംസ്ഥാനത്ത് ബാധകമാക്കിയ സ്പെഷ്യല്‍ റൂള്‍സില്‍ എന്തൊക്കെ മാനദണ്ഡങ്ങളാണുള്ളത് ;

(ഡി) രാജ്യത്ത് പൊതുവായി നിലവിലുള്ള നിയമനരീതി സംസ്ഥാനത്ത് മാറ്റിമറിച്ചത് എന്തിനാണ് എന്ന് വ്യക്തമാക്കുമോ ;

() പ്രസ്തുത തസ്തികക്ക് അപേക്ഷിക്കേണ്ട ഉയര്‍ന്ന പ്രായപരിധി എത്രയാണ് ; ഉയര്‍ന്ന പ്രായപരിധി കുറച്ചത് കാരണം കൂടുതല്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കുകയില്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(എഫ്) ഫോറസ്റ് റേഞ്ച് ഓഫീസര്‍ തസ്തികയുടെ തിരഞ്ഞെടുപ്പില്‍ വരുത്തിയ മാറ്റം പുന:പരിശോധിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

6343

റെയ്ഞ്ചാഫീസര്‍ തസ്തികയിലെ നിയമനം

ശ്രീ. പി. തിലോത്തമന്‍

() 2000-01 കാലത്തെ എഫ്. റ്റി. ആര്‍. ക്വാട്ടയുമായി ബന്ധപ്പെട്ട നിയമനത്തിനെതിരെ നല്‍കിയ സുപ്രീംകോടതി വിധിയുടെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത വിധിയനുസരിച്ച് യോഗ്യരായവര്‍ക്ക് മുഴുവന്‍ നിയമനം നല്‍കിയിട്ടുണ്ടോ; അങ്ങനെ നിയമനം നല്‍കിയതുമൂലം ആരെയെങ്കിലും തരംതാഴ്ത്തുന്ന സാഹചര്യം വന്നിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി) സുപ്രീംകോടതി വിധിയിലെ നിശ്ചിത യോഗ്യത ഇല്ലാതെ നിയമനം നേടിയവരെ തരം താഴ്ത്തണമെന്ന ഉത്തരവ് നടപ്പാക്കിയിട്ടുണ്ടോ;

(ഡി) ഇല്ലെങ്കില്‍ പ്രസ്തുത ഉത്തരവ് നടപ്പാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6344

താല്‍ക്കാലിക വാച്ച്മാന്‍മാര്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

() വനം വകുപ്പിനു കീഴില്‍ എത്ര താല്‍ക്കാ ലിക വാച്ച്മാന്‍മാര്‍ ജോലി ചെയ്യുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി) ഇവര്‍ക്ക് തുടര്‍ച്ചയായി ശമ്പളക്കുടിശ്ശിക വരുത്തുന്നുവെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഓരോ ഡിവിഷനിലും ശമ്പളക്കുടിശ്ശികയിനത്തില്‍ എന്തു തുക നല്‍കുവാനുണ്ടെന്ന വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ഡി) കുടിശ്ശിക വരുത്താതെ മാസം തോറും ശമ്പളം നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

6345

വനപാലകരുടെയും ഫോറസ്റ് ജീവനക്കാരുടെയും  സേവനവേതന പരിഷ്ക്കരണം

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ഫോറസ്റ് ജീവനക്കാരുടെ സേവനവേതന പരിഷ്ക്കരണം സംബന്ധിച്ച് എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) വനപാലകര്‍ക്ക് കൂടുതല്‍ ആയുധങ്ങളും വാഹനസൌകര്യങ്ങളും നല്‍കുന്നതിന് നടപടികള്‍ ഉണ്ടാകുമോ?

6346

വനഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കേസുകള്‍

ശ്രീ.മുല്ലക്കര രത്നാകരന്‍

()വനഭൂമി സ്വകാര്യ തോട്ടം ഉടമകള്‍ കൈവശം വച്ചിരിക്കുന്നതുമായി ബന്ധപ്പെട്ട് എത്ര കേസ്സുകള്‍ നിലവി ലുണ്ട് ;

(ബി) അത്തരം കേസ്സുകളുടെ നടത്തിപ്പിന് സര്‍ക്കാര്‍ പ്ളീഡര്‍മാര്‍ക്കുപുറമേ വനം വകുപ്പ് പ്രത്യേക അഭിഭാഷകരെ നിയോഗിക്കാറുണ്ടോ ;

(സി) എങ്കില്‍ എത്ര പേരെ വിവിധ കേസ്സുകള്‍ക്കായി നിയോഗിച്ചിട്ടുണ്ട് ?

6347

വനംവകുപ്പുമായി ബന്ധപ്പെട്ട കേസ്സുകള്‍

ശ്രീ. കെ. അജിത്

() വനംവകുപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലും കീഴ് കോടതികളിലുമായി നിലവില്‍ എത്ര കേസ്സുകള്‍ ഉണ്ടെന്നും ഇതില്‍ ഹൈക്കോടതിയില്‍മാത്രം എത്ര കേസ്സുകള്‍ ഉണ്ടെന്നും വ്യക്തമാക്കുമോ;

(ബി) ഹൈക്കോടതിയില്‍ ഏത് വര്‍ഷംമുതലുള്ള കേസ്സുകളാണ് ഉള്ളതെന്നും ഇതില്‍ സര്‍വ്വീസ് സംബന്ധമായ കേസ്സുകളുടേയും മറ്റു കേസ്സുകളുടെയും എണ്ണം ഇനം തിരിച്ച് വ്യക്തമാക്കുമോ;

(സി) വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഫയല്‍ ചെയ്യേണ്ട രേഖകള്‍ കൃത്യസമയത്ത് ഫയല്‍ ചെയ്യാതെ കേസ്സുകള്‍ നീണ്ടുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(ഡി) മൂന്നുവര്‍ഷത്തിനുമുകളില്‍ പഴക്കമുള്ള സര്‍വ്വീസ് സംബന്ധമായ കേസ്സുകള്‍ എത്രയാണ്; ഇവ ഒരുപ്രത്യേക പാക്കേജായി എടുത്ത് തീര്‍പ്പാക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

6348

വന്യമൃഗങ്ങളുടെ വംശനാശ ഭീഷണി

ശ്രീ. മോന്‍സ് ജോസഫ്

'' റ്റി. യു. കുരുവിള

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം റവന്യൂ ഭൂമി റിസര്‍വ്വ് വനമായോ, വന്യമൃഗ സങ്കേതമായോ മാറ്റിയിട്ടുണ്ടോ;

(ബി)എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)വനമേഖലയിലെ ആവാസവ്യവസ്ഥയിലെ മാറ്റം വന്യമൃഗങ്ങളുടെ വംശനാശത്തിന് കാരണമാകുമെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡിഎങ്കില്‍ അത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

()വന്യമൃഗ സെന്‍സസില്‍ ഏതെല്ലാം വന്യമൃഗങ്ങള്‍ക്ക് നാശം സംഭവിച്ചുകൊണ്ടിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട് ?

6349

ആനപരിപാലന പരിശീലനപരിപാടി

ശ്രീ. ജി.എസ്. ജയലാല്‍

() ആനപരിപാലനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്കും/ബന്ധപ്പെട്ട തൊഴിലാളികള്‍ക്കും അവബോധം ഉണ്ടാക്കുന്നതിലേക്കായി പരിശീലന പരിപാടികള്‍ നടത്തിയിരുന്നുവോ; എങ്കില്‍ ഏതൊക്കെ ജില്ലയില്‍ പദ്ധതി നടത്തിയെന്ന് അറിയിക്കുമോ;

(ബി) പ്രസ്തുത പരിശീലന പരിപാടി കൊല്ലം ജില്ലയില്‍ സംഘടിപ്പിക്കുന്നതിലേക്ക് ചുമതല നല്‍കിയിരുന്നത് ഏത് ഉദ്യോഗസ്ഥനാണ്;

(സി) പരിശീലന പരിപാടി ഏതെങ്കിലും പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണോ നടത്തിയത്; എങ്കില്‍ ആയതിന്റെ മാര്‍ഗ്ഗരേഖകള്‍ എന്തൊക്കെയാണ്;

(ഡി) പരിശീലന പരിപാടിക്കായി സംസ്ഥാന സര്‍ക്കാരോ, മറ്റു സ്ഥാപനങ്ങളോ സാമ്പത്തിക സഹായം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

() എത്രരൂപ ചെലവായതായി കണക്കാക്കിയിട്ടുണ്ടെന്നും, ആയതിന്റെ വിശദാംശം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കിയിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ;

(എഫ്) പ്രാദേശികമായ വ്യക്തികളില്‍നിന്നോ/സ്ഥാപനങ്ങളില്‍നിന്നോ പണമോ, സാധന സാമഗ്രികളോ സ്വരൂപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം അറിയിക്കുമോ;

(ജി) പരിശീലന പരിപാടിയുടെ ഒരു ഘട്ടത്തിലും ത്രിതല പഞ്ചായത്ത് പ്രതിനിധികളേയോ, നിയമസഭാ അംഗത്തെയോ പങ്കെടുപ്പിക്കുവാന്‍ പാടില്ലായെന്ന് നിര്‍ദ്ദേശിച്ചിരുന്നുവോ; ഇല്ലായെങ്കില്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ നടപടികളെക്കുറിച്ച് അന്വേഷിക്കുവാന്‍ സന്നദ്ധമാകുമോ;

(എച്ച്) പരിശീലനപരിപാടിയെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുവാന്‍ അച്ചടിച്ച് നല്‍കിയ നോട്ടീസിന്റെ പകര്‍പ്പും, വരവ് ചെലവ് കണക്കിന്റെ സംഷിപ്തരൂപവും നല്‍കുമോ?

6350

ആനകള്‍ക്ക് രജിസ്ട്രേഷന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

() ആനകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) നാട്ടാനകളുടെ പരിപാലനം സംബന്ധിച്ച് നിലവിലുള്ള ചട്ടങ്ങള്‍ പരിഷ്ക്കരിക്കുന്നതിന് ഉദ്ദേശമുണ്ടോ; വ്യക്തമാക്കുമോ;

(സി) ആനകള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന തീരുമാനം നടപ്പാക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

6351

ഉടുമ്പന്‍ചോല ശാന്തന്‍പാറയിലെ കാട്ടാനശല്യം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() ഉടുമ്പന്‍ചോല ശാന്തന്‍പാറ ഭാഗത്ത് കാട്ടാനശല്യം വര്‍ദ്ധിച്ചു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) ഇത് തടയുന്നതിനായി എന്തൊക്കെ സംവിധാനങ്ങള്‍ ആണ് നിലവിലുള്ളത് ;

(സി) നിലവിലുള്ള സംവിധാനങ്ങള്‍ പരിഷ്കരിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

6352

കാട്ടുപന്നിയെ വെടിവെക്കാന്‍ ലഭിച്ച അപേക്ഷകള്‍

ശ്രീ. .കെ. വിജയന്‍

() നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ വെടിവെക്കാന്‍ രേഖാമൂലം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്ന് റെയ്ഞ്ച് അടിസ്ഥാനത്തില്‍ ലഭ്യമാക്കുമോ;

(ബി) ഇത് പ്രകാരം എത്ര പന്നികളെ വെടിവച്ചിട്ടുണ്ട് ;

(സി) നിലവിലുളള ഉത്തരവ് വന്യജീവി നിയമത്തിന് കടകവിരുദ്ധമാണോ; വ്യക്തമാക്കാമോ?

6353

'സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി'

ശ്രീ. വി. റ്റി. ബല്‍റാം

,, പി. സി. വിഷ്ണുനാഥ്

,, . പി. അബ്ദുള്ളക്കുട്ടി

,, തേറമ്പില്‍ രാമകൃഷ്ണന്‍

() 'സമ്പൂര്‍ണ്ണ കായികക്ഷമതാ പദ്ധതി'യുടെ ഭാഗമായി എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ;

(ബി) കായികക്ഷമത പരിശോധിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുള്ളത് ;

(സി) പ്രസ്തുത സംവിധാനം ഊര്‍ജ്ജിതപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ?

6354

വിഷന്‍ ഇന്ത്യാ പ്രോജക്ട്

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. മുരളീധരന്‍

,, സി. പി. മുഹമ്മദ്

() സ്പോര്‍ട്സ് കൌണ്‍സില്‍ നടപ്പാക്കുന്ന വിഷന്‍ ഇന്ത്യാ പ്രോജക്ടിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി) ഏതൊക്കെ ഏജന്‍സിയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്;

(സി) കഴിവ് തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തി മികച്ച പരിശീലനം നല്‍കി അന്താരാഷ്ട്ര നിലവാരത്തിലുള്ള കളിക്കാരാക്കുന്നതിന് എന്തെല്ലാം പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്?

6355

കായിക വികസന പദ്ധതികള്‍

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, കെ. അച്ചുതന്‍

,, വര്‍ക്കല കഹാര്‍

,, വി. ഡി. സതീശന്‍

() കായിക വികസനത്തിന് സ്പോര്‍ട്സ് കൌണ്‍സില്‍ എന്തെല്ലാം അടിസ്ഥാന സൌകര്യ പദ്ധതികളാണ് നടപ്പാക്കിയിട്ടുളളതെന്ന് വ്യക്തമാക്കാമോ;

(ബി) ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍, ഗ്രാമീണ പരിശീലനകേന്ദ്രങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന് നടപടി എടുക്കുമോ;

(സി) ക്ളബ്ബുകള്‍, തദ്ദേശഭരണസ്ഥാപനങ്ങള്‍, സ്പോര്‍ട്സ് അസോസിയേഷനുകള്‍ എന്നിവയുമായി സഹകരിച്ച് കായിക വികസന പദ്ധതികള്‍ സംഘടിപ്പിക്കുമോ എന്ന് വ്യക്തമാക്കാമോ;

(ഡി) കളിക്കളങ്ങള്‍, സ്റേഡിയങ്ങള്‍, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയുടെ അറ്റകുറ്റപണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ?

6356

ജി.വി. രാജാ അവാര്‍ഡു വിതരണം

ശ്രീ. .കെ. ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() കേരളത്തില്‍ വച്ചു നടക്കുന്ന രണ്ടാമത്തെ ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ ഏതുവരെയായിയെന്ന് വെളിപ്പെടുത്താമോ ;

(ബി) അതിനായുള്ള സ്റേഡിയങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏതുവരെ ആയിയെന്ന് വ്യക്തമാക്കാമോ ;

(സി) കേരള സ്പോര്‍ട്സിന് അടിത്തറ പാകിയ കേണല്‍ ഗോദവര്‍മ്മ രാജയുടെ 102-ാം ജന്മദിനത്തോട നുബന്ധിച്ച് (ഒക്ടോബര്‍13) നല്‍കിവന്നിരുന്ന ജി.വി. രാജ അവാര്‍ഡുകള്‍ സമ്മാനിക്കാതിരുന്നത് എന്തു കൊണ്ടാണെന്ന് വെളിപ്പെടുത്തുമോ ?

6357

നാഷണല്‍ ഗെയിംസിനോടനുബന്ധിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍

ശ്രീ. മഞ്ഞളാംകുഴി അലി

,, കെ.എന്‍.. ഖാദര്‍

,, വി.എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

() നാഷണല്‍ ഗെയിംസിനോടനുബന്ധിച്ച വികസന പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയാറാക്കിയിട്ടുണ്ടോ ; എങ്കില്‍ അതു സംബന്ധിച്ച വിശദ വിവരം നല്കാമോ ;

(ബി) അവയില്‍ ഏതൊക്കെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട് ; പ്രവര്‍ത്തനപുരോഗതി വെളിപ്പെടുത്തുമോ ;

(സി) ഏതൊക്കെ ഏജന്‍സികളിലൂടെയാണ് വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതെന്ന് വിശദമാക്കാമോ ;

(ഡി) റിവ്യു നടത്തി വികസന പ്രവര്‍ത്തനപുരോഗതി ഉറപ്പുവരുത്തുന്നുണ്ടോ എന്നു വ്യക്തമാക്കാമോ ;

() അതിനായി എന്തു തുക കേന്ദ്രസര്‍ക്കാരില്‍ നിന്നും ലഭിച്ചിട്ടുണ്ട് ; അതിന്റെ വിനിയോഗ വിവരങ്ങള്‍ വെളിപ്പെടുത്താമോ ?

6358

കായികവികസനത്തിന് സ്ഥലം ഏറ്റെടുക്കല്‍

ശ്രീ. ബാബു എം. പാലിശ്ശേരി

'' . പ്രദീപ് കുമാര്‍

'' വി. ചെന്താമരാക്ഷന്‍

'' ആര്‍. രാജേഷ്

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കായിക വികസനത്തിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ;

(ബി) ഈ രംഗത്തെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ പൊതുകളിക്കളങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിന് ഈ വര്‍ഷം എന്തു തുക വകയിരുത്തിയിട്ടുണ്ട്;

(സി) തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി യോജിച്ച് പൊതുകളിക്കളങ്ങള്‍ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സംവിധാനം നിലവില്‍ ഉണ്ടോ; ഇല്ലെങ്കില്‍ അതിനായി നടപടി സ്വീകരിക്കുമോ?

6359

ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം

ശ്രീ. ജി. സുധാകരന്‍

() ഒരു പഞ്ചായത്തില്‍ ഒരു കളിസ്ഥലം എന്ന പദ്ധതി നിലവിലുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ബി) ആലപ്പുഴ ജില്ലയില്‍ കളിസ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകള്‍ ഏതെല്ലാമാണ്;

(സി) കളിസ്ഥലങ്ങള്‍ ഇല്ലാത്ത പഞ്ചായത്തുകളില്‍ കളിസ്ഥലങ്ങള്‍ നിര്‍മ്മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികള്‍ നിലവിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

6360

പഞ്ചായത്തു സ്കൂളുകളിലെ കളിസ്ഥലങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() പഞ്ചായത്ത് സ്കൂളുകളുടെ കളിസ്ഥലങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി പരിഗണനയിലുണ്ടോ;

(ബി) എങ്കില്‍ അതു സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാമോ?

6361

ഫുട്ബോള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

() യുവാക്കളില്‍ ഫുട്ബോള്‍ കളിയോടുള്ള താല്പര്യം കുറഞ്ഞുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) നല്ല ഫുട്ബോള്‍ കളിക്കാരെ വളര്‍ത്തിയെടുക്കുന്നതിനും ഫുട്ബോള്‍ കളിക്ക് പ്രചാരം നല്‍കുന്നതിനും എന്തെല്ലാം സഹായങ്ങളാണ് നല്‍കി വരുന്നത് ;

(സി) ഫുട്ബോള്‍ കളിയിലേക്ക് സ്കൂള്‍ കുട്ടികളെ ആകര്‍ഷിക്കുന്നതിന് പദ്ധതി തയ്യാറാക്കുമോ ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

6362

ടേബിള്‍ ടെന്നീസ് കളി പ്രോത്സാഹിപ്പിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ടേബിള്‍ ടെന്നീസ് കളി പ്രോത്സാഹിപ്പിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) സ്കൂള്‍ കായിക മേളയില്‍ വയനാട് ജില്ലയിലുള്ള ചെന്നലോട് യങ്ങ് സോള്‍ജിയേഴ്സ് ടേബിള്‍ ടെന്നീസ് ക്ളബ്ബിന്റെ സംഭാവനകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പ്രസ്തുത ക്ളബ്ബിനെ ദേശീയ തലത്തിലുള്ള പരിശീലന കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി) സ്പോര്‍ട്സ് കൌണ്‍സിലിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പരിശീലന കേന്ദ്രങ്ങളിലെ കുട്ടികള്‍ക്ക് നല്‍കുന്നതുപോലുള്ള ആനുകൂല്യങ്ങള്‍ ഈ കുട്ടികള്‍ക്കും നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

6363

സ്കൂള്‍ സ്റേഡിയങ്ങളുടെ പുനരുദ്ധാരണം

ശ്രീ. കെ. രാധാകൃഷ്ണന്‍

() സ്കൂള്‍ സ്റേഡിയങ്ങള്‍ പുനരുദ്ധരിക്കുവാന്‍ എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(സി) കായിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും സ്റേഡിയങ്ങള്‍ പുനരുദ്ധരിക്കുന്നതിനാവശ്യമായ ധനസഹായം അനുവദിക്കുമോ?

6364

കായിക സര്‍വ്വകലാശാല

ശ്രീ. സാജു പോള്‍

() കായിക വിദ്യാഭ്യാസ മുന്നേറ്റത്തിന് സര്‍വ്വകലാശാല സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) പ്രസ്തുത സര്‍വ്വകലാശാലയുടെ ഘടനയും മറ്റു വിശദാംശങ്ങളും വ്യക്തമാക്കുമോ ;

(സി) സര്‍വ്വകലാശാലയുടെ ആസ്ഥാനവും വിവിധ സെന്ററുകളും എവിടെയെല്ലാമാണ് സ്ഥാപിക്കുക എന്ന് അറിയിക്കുമോ ;

(ഡി) കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ആവിഷ്ക്കരിച്ചിട്ടുള്ള പദ്ധതികള്‍ എന്തൊക്കെയാണ് ?

6365

കളിക്കളങ്ങളുടെ നവീകരണം

ശ്രീ. സാജുപോള്‍

() സംസ്ഥാനത്തെ കളിക്കളങ്ങളുടെ വിശദവിവരം ശേഖരിച്ചിട്ടുണ്ടോ;

(ബി) കളിക്കളങ്ങളുടെ നവീകരണത്തിനും സംരക്ഷണത്തിനും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദവിവരം അറിയിക്കുമോ;

(സി) മുഴുവന്‍ കളിക്കളങ്ങളും അളന്നു തിട്ടപ്പെടുത്തി അതിര്‍ത്തികളില്‍ സര്‍വ്വേകല്ലുകളും സംരക്ഷണ ഭിത്തിയും സ്ഥാപിക്കുമോ;

(ഡി) കളിക്കളങ്ങള്‍ പുനരുദ്ധരിക്കുവാന്‍ ഏതെല്ലാം ഏജന്‍സികളുടെ പദ്ധതികള്‍ നിലവിലുണ്ട്;

() കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായത്തോടെ കളിക്കളങ്ങള്‍ സംരക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(എഫ്) വിവിധ സ്ഥാപനങ്ങളുടേയും സംഘടനകളുടെയും സഹകരണത്തോടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമോ?

6366

സ്പോര്‍ട്സ് കൌണ്‍സില്‍ പദ്ധതികള്‍ക്കുളള  ധനസഹായം

ശ്രീ. ജെയിംസ് മാത്യു

() സ്പോര്‍ട്സ് കൌണ്‍സില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും ജില്ലാ സ്പോര്‍ട്സ് കൌണ്‍സില്‍ മുഖാന്തിരം നടപ്പാക്കിവരുന്നതുമായ പദ്ധതികള്‍ക്കുളള ധനസഹായം ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തുകൊണ്ടാണ് എന്ന് അറിയിക്കുമോ;

(സി) സാമ്പത്തികസഹായം അടിയന്തിരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

6367

ബിയ്യം കായലില്‍ വാട്ടര്‍ സ്പോര്‍ട്ട്സ്

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

() പൊന്നാനി മണ്ഡലത്തിലെ ബിയ്യം കായലില്‍ വാട്ടര്‍ സ്പോര്‍ട്ട്സ് തുടങ്ങുന്നതിനുള്ള നടപടികള്‍ ഏത് ഘട്ടം വരെയായി ; സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) പദ്ധതി എന്ന് നടപ്പാക്കാനാകും ; വിശദമാക്കുമോ ?

6368

തൃശ്ശൂര്‍ ജില്ലയില്‍ സ്പോര്‍ട്സ് സ്റേഡിയം

ശ്രീ. തോമസ് ഉണ്ണിയാടന്‍

() ഇരിങ്ങാലക്കുട മണ്ഡലത്തില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ സ്റേഡിയം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വിശദാംശം ലഭ്യമാക്കുമോ;

(ബി) തൃശ്ശൂര്‍ ജില്ലയില്‍ സ്പോര്‍ട്സ് സ്റേഡിയം അടിയന്തിരമായി നിര്‍മ്മിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

6369

മഞ്ചേശ്വരത്ത് കബഡി അക്കാഡമി

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

() മഞ്ചേശ്വരത്ത് കബഡി അക്കാഡമി രൂപീകരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) പ്രസ്തുത അക്കാഡമിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 6 ലക്ഷം രൂപ അനുവദിക്കുന്നതിന് സ്പോര്‍ട്സ് കൌണ്‍സിലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി) എങ്കില്‍ പ്രസ്തുത തുക അനുവദിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാലതാമസത്തിനുളള കാരണം വെളിപ്പെടുത്തുമോ;

(ഡി) അക്കാഡമിയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ; പകര്‍പ്പ് ലഭ്യമാക്കുമോ?

6370

വയക്കര ഗവ: എച്ച്.എസ്.എസ്. ലെ കായിക പരിശീലന സൌകര്യങ്ങള്‍

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ പയ്യന്നൂര്‍ മണ്ഡലത്തില്‍ ഹാന്‍ഡ്ബോള്‍ രംഗത്ത് ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധേയമായ വയക്കര ഗവ: ഹയര്‍ സെക്കന്ററി സ്കൂളില്‍ പരിശീലനത്തിനുള്ള ഭൌതിക സാഹചര്യങ്ങളുടെ അപര്യാപ്തത സ്പോര്‍ട്സ് വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സ്കൂളിലെ കായിക പരിശീലനത്തിനുള്ള ഭൌതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനു എന്തെങ്കിലും പദ്ധതികള്‍ പരിഗണനയിലുണ്ടോ; വിശദമാക്കാമോ;

(സി) ഇല്ലെങ്കില്‍ അതിനുള്ള നടപടി സ്വീകരിക്കുമോ?

6371

തൈക്കാട്ടുശ്ശേരി എസ്.എം.ജെ.എച്ച്.എസ്., അരൂക്കുറ്റി ഗവണ്‍മെന്റ് യു.പി.എസ്. എന്നിവിടങ്ങളിലെ കളിസ്ഥല

ശ്രീ. .എം. ആരിഫ്

() അരൂര്‍ മണ്ഡലത്തിലെ തൈക്കാട്ടുശ്ശേരി എസ്.എം.ജെ.എച്ച്. എസ്.-നോടനുബന്ധിച്ച് സ്പോര്‍ട്ട്സ് ഗ്രൌണ്ട് നിര്‍മ്മിക്കുന്നതിനായി അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ എസ്റിമേറ്റ് സഹിതമുളള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(ബി) അരൂക്കുറ്റി ഗവണ്‍മെന്റ് യു.പി. സ്കൂളില്‍ സ്പോര്‍ട്ട്സ് ഗ്രൌണ്ട് നിര്‍മ്മിക്കുന്നതിനായുളള പ്രൊപ്പോസല്‍ ലഭിച്ചിട്ടുണ്ടോ;

(സി) ഇതിന്‍മേല്‍ എന്തു നടപടികളാണ് സ്വീകരിച്ചുവരുന്നത്;

(ഡി) പൈക്കയിലോ സ്പോര്‍ട്ട്സ് വകുപ്പിന്റെ മറ്റേതെങ്കിലും സ്കീമിലോ ഉള്‍പ്പെടുത്തി തുക അനുവദിക്കുന്നതി നുളള നടപടികള്‍ സ്വീകരിക്കുമോ ?

6372

സ്പോര്‍ട്സ് കൌണ്‍സിലിലെ നിയമനം

ശ്രീ. .എം. ആരിഫ്

() സ്പോര്‍ട്സ് കൌണ്‍സിലില്‍ മിനിസ്റീരിയല്‍ സ്റാഫും പരിശീലകരും ഉള്‍പ്പെടെ ആകെ എത്രപേര്‍ ജോലി ചെയ്യുന്നുണ്ട്;

(ബി) അവര്‍ക്ക് ഏതുമാസം വരെയുള്ള ശമ്പളമാണ് വിതരണം ചെയ്തിട്ടുളളത്;

(സി) സെപ്തംബര്‍ മാസത്തിലെ ശമ്പളം വിതരണം ചെയ്യാത്തതെന്തുകൊണ്ടാണ്;

(ഡി) ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് എത്രപേരെയാണ് പുതിയതായി നിയമിച്ചത്:

() നിയമാനുസൃതം ജോലി ലഭിച്ച ഇവര്‍ക്ക് നല്‍കിവന്നിരുന്ന ശമ്പളം എന്തുകൊണ്ടാണ് നിര്‍ത്തിവച്ചത് ?

6373

സ്പോര്‍ട്സ് കൌണ്‍സില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാത്തതു സംബന്ധിച്ച്

ശ്രീ. ജെയിംസ് മാത്യു

() സ്പോര്‍ട്സ് കൌണ്‍സില്‍ ജീവനക്കാര്‍ക്ക് മാസങ്ങളായി ശമ്പളം ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ എന്തുകൊണ്ടാണെന്നറിയിക്കാമോ;

(സി) ജില്ലാ കൌണ്‍സില്‍ പ്രസിഡണ്ടുമാര്‍ക്ക് 4 മാസമായി യാത്രാബത്ത നല്‍കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ;

(ഡി) മേല്‍ക്കാര്യങ്ങളില്‍ അടിയന്തിര നടപടി കൈക്കൊള്ളുമോ ?

6374

സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റലുകള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

() സംസ്ഥാനത്ത് എത്ര സെന്‍ട്രലൈസ്ഡ് സ്പോര്‍ ട്സ് ഹോസ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ഹോസ്റലുകളില്‍ ഭക്ഷണത്തിനായി ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനത്തിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി) ഭക്ഷണത്തിന് ആവശ്യമായ സംവിധാനത്തിന്റെ അഭാവം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പ്രസ്തുത ഹോസ്റലുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം കുടിശ്ശികയില്ലാതെ നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വിശദമാക്കാമോ;

() പ്രസ്തുത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തിര നിര്‍ദ്ദേശം നല്‍കുമോ ?

6375

തിയേറ്റര്‍ കോംപ്ളക്സുകള്‍ തുടങ്ങുവാന്‍ നടപടി

ശ്രീ. ഹൈബി ഈഡന്‍

,, ബെന്നി ബെഹനാന്‍

,, . റ്റി. ജോര്‍ജ്

,, പി. . മാധവന്‍

() ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ തിയേറ്റര്‍ കോംപ്ളക്സുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി) പ്രസ്തുത കോംപ്ളക്സുകള്‍ എവിടെയെല്ലാമാണ് ആരംഭിക്കുന്നത് ;

(സി) ഇതിനായി സ്ഥലങ്ങള്‍ കണ്ടത്തിയിട്ടുണ്ടോ ;

(ഡി) അതിനുള്ള തുക എങ്ങനെ സമാഹരിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ?

6376

ചലചിത്ര വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന പുതിയ പദ്ധതികള്

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, എം.പി. വിന്‍സെന്റ്

() ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ സിനിമാ മേഖലയുടെ വികസനത്തിനായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഈ മേഖലയുടെ വികസനത്തിന് എന്തെല്ലാം പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് ;

(സി) പ്രസ്തുത പദ്ധതികള്‍ എന്നു മുതല്‍ പ്രാവര്‍ത്തികമാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത് ?

6377

ഫിലിം സിറ്റി 

ശ്രീ. പാലോട് രവി

,, വി. പി. സജീന്ദ്രന്‍

,, ഷാഫി പറമ്പില്‍

,, സണ്ണി ജോസഫ്

() ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഒരു ഫിലിം സിറ്റി തുടങ്ങുവാന്‍ ആലോചിക്കുന്നുണ്ടോ ;

(ബി) എവിടെയാണ് ഇത് തുടങ്ങാനുദ്ദേശിക്കുന്നത് ;

(സി) ഇതിനുള്ള സ്ഥലത്തിന്റെ വിസ്തൃതി കണക്കാക്കിയിട്ടുണ്ടോ ;

(ഡി) നിര്‍മ്മാണത്തിനുള്ള തുക എങ്ങനെ സമാഹരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ?

6378

തിയേറ്ററുകളുടെ ആധുനികവത്ക്കരണം

ശ്രീ. എം.. വാഹീദ്

,, അന്‍വര്‍ സാദത്ത്

,, വി.റ്റി. ബല്‍റാം

,, .സി. ബാലകൃഷ്ണന്‍

() ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള തിയേറ്ററുകള്‍ ആധുനികവല്‍ക്കരിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഡി.റ്റി.എസ്., ക്യൂബ് എന്നീ സാങ്കേതിക വിദ്യകളോടെ തിയേറ്ററുകളെ റിലീസിംഗ് കേന്ദ്രങ്ങളാക്കി മാറ്റുന്ന കാര്യം പരിഗണിക്കുമോ;

(സി) ആധുനികവത്ക്കരണം എന്നു പൂര്‍ത്തിയാക്കാനാകും?

6379

മലയാള സിനിമ അന്തര്‍ദേശീയ തലത്തില്‍ മികവുറ്റതാക്കാന്‍ നടപടി

ശ്രീ. തോമസ് ഉണ്ണിയാടന്‍

() മലയാള സിനിമയെ രക്ഷിക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തൊക്കെ എന്ന് വ്യക്തമാക്കുമോ;

(ബി)അന്തര്‍ദേശീയ തലത്തില്‍ മലയാള സിനിമ കൂടുതല്‍ മികവുറ്റതാക്കുവാന്‍ എന്തൊക്കെ കര്‍മ്മപദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ;

(സി) സിനിമാ ഷൂട്ടിംഗിനും മറ്റ് അനുബന്ധജോലികള്‍ക്കും കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

6380

തീയേറ്ററുകളുടെ ആധുനികവല്‍ക്കരണം

ശ്രീ. കെ. വി. വിജയദാസ്

നഗരങ്ങളിലെ സിനിമാ തീയേറ്ററുകള്‍ ആധുനികവല്‍ക്കരിക്കാന്‍ എന്തെങ്കിലും പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം നല്‍കുമോ ?

6381

മിനി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍

ശ്രീ. റ്റി. വി. രാജേഷ്

() അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ മാതൃകയില്‍ സംസ്ഥാനത്ത് മിനി അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങള്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ എവിടെയൊക്കെയാണ് സംഘടിപ്പിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6382

ഒടുവില്‍ ഉണ്ണികൃഷ്ണന്‍ സ്മാരകം

ശ്രീ. കെ.വി. വിജയദാസ്

() ചലച്ചിത്ര അക്കാദമിയുടേയും, ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെയും അടുത്ത ഒരു വര്‍ഷത്തെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കാമോ;

(ബി) അന്തരിച്ച പ്രശസ്ത നടനായ ഒടുവില്‍ ഉണ്ണികൃഷ്ണന്റെ സ്മരണക്കായി അദ്ദേഹത്തിന്റെ ജന്മനാടായ കേരളശ്ശേരിയിലുള്ള ഒടുവില്‍ ഫൌണ്ടേഷനുമായി ചേര്‍ന്ന് സ്മാരകം നിര്‍മ്മിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദവിവരം നല്‍കുമോ;

(സി) ഒടുവില്‍ സ്മാരക നിര്‍മ്മാണത്തിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കുമോ?

BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.