UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6152

അടച്ചിട്ടിരിക്കുന്ന വൈദ്യുത നിലയങ്ങള്‍

ശ്രീ. കെ. ദാസന്‍

() കേന്ദ്ര അനുമതി ലഭിക്കാതെ മുടങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ വൈദ്യുത പദ്ധതികള്‍ ഏതെല്ലാമാണ്;

(ബി) സംസ്ഥാനം നേരിടുന്ന വൈദ്യുതി കമ്മിയും അനുബന്ധ പ്രശ്നങ്ങളും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ടോ;

(സി) മുഖ്യമന്ത്രിയോ ഊര്‍ജ്ജമന്ത്രിയോ ഇതു സംബന്ധിച്ച് എന്തെങ്കിലും കൂടിയാലോചനകള്‍ കേന്ദ്രവുമായി നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ഡി) സംസ്ഥാനത്ത് അടച്ചിട്ടിരിക്കുന്ന വൈദ്യുത നിലയങ്ങള്‍ ഏതെല്ലാമാണ്; അടിയന്തിരമായി അവ തുറന്ന് പ്രവര്‍ത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

6153

വൈദ്യുത പ്രതിസന്ധി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() ആന്ധ്രയിലെ രാമഗുണ്ടം വൈദ്യുത നിലയത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി മുടങ്ങാന്‍ കാരണമെന്ത്;

(ബി) രാമഗുണ്ടത്തുനിന്നും സംസ്ഥാനത്തിന് വീണ്ടും വൈദ്യുതി ലഭിച്ച് തുടങ്ങിയിട്ടുണ്ടോ; എങ്കില്‍ എന്നുമുതല്‍ക്കാണ് ലഭിച്ചു തുടങ്ങിയതെന്ന് വ്യക്തമാക്കാമോ;

(സി) എത്ര മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ നിന്ന് സംസ്ഥാനത്തിന് ലഭിക്കുകയെന്ന് വിശദമാക്കാമോ;

(ഡി) ഇത് കൂടാതെ സംസ്ഥാനത്തിന് പുറത്തുള്ള ഏതൊക്കെ വൈദ്യുതി നിലയങ്ങളില്‍ നിന്നും കേന്ദ്രപൂളില്‍ നിന്നും എത്ര മെഗാവാട്ട് വീതം വൈദ്യുതി സംസ്ഥാനത്തിന് ലഭിക്കുന്നുണ്ട്;

() വൈദ്യുതി ലഭ്യതയില്‍ ഈയിടെയുണ്ടായ കുറവ് എത്രയാണെന്ന് വ്യക്തമാക്കുമോ;

(എഫ്) പ്രതിസന്ധി മറികടക്കാനായി ഏതൊക്കെ മാര്‍ഗ്ഗങ്ങളിലൂടെയാണ് വൈദ്യുതി സംഭരിച്ചതെന്ന് വ്യക്തമാക്കാമോ;

(ജി) ആയതിന് എത്ര തുക ചെലവായി; വൈദ്യുത പ്രതിസന്ധി പൂര്‍ണമായും മറികടക്കാവുന്ന സാഹചര്യം കെ.എസ്..ബി.ക്ക് ഇപ്പോള്‍ കൈവന്നിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ?

6154

അന്യസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഏതെല്ലാം സംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി വാങ്ങിയിട്ടുണ്ട് ;

(ബി) പ്രസ്തുത വൈദ്യുതിക്ക് സാധാരണ വിലയില്‍ നിന്നും എത്ര തുക അധിക വില നല്‍കേണ്ടി വന്നിട്ടുണ്ട് ; വിശദമാക്കുമോ ?

6155

വൈദ്യുതിയുടെ കേന്ദ്രവിഹിതം

ശ്രീ.മാത്യു റ്റി.തോമസ്

,, ജോസ് തെറ്റയില്‍

,, സി.കെ.നാണു

ശ്രീമതി.ജമീലാ പ്രകാശം

() കേന്ദ്രപൂളില്‍ നിന്നും സംസ്ഥാനത്തിന് വൈദ്യുതി ലഭ്യമാക്കുന്നതില്‍ വീഴ്ച വരുന്നകാര്യം വിലയിരുത്തിയിട്ടുണ്ടോ ;

(ബി) എത്ര മെഗാ വാട്ട് വൈദ്യുതിയാണ് സംസ്ഥാനത്തിന് അര്‍ഹതയുള്ളത്;

(സി) ഇതില്‍ സംസ്ഥാനത്തിന് ലഭ്യമാക്കുന്നത് ശരാശരി എത്ര മെഗാവാട്ടാണ് എന്ന് വെളിപ്പെടുത്താമോ ;

(ഡി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം കേന്ദ്രപൂളില്‍ നിന്നും വൈദ്യുതി ഏറ്റവും കുറച്ച് ലഭിച്ചത് എന്നായിരുന്നു ; എങ്കില്‍ എത്രയായിരുന്നുവെന്ന് വ്യക്തമാക്കാമോ ;

() സംസ്ഥാനത്ത് അപ്രഖ്യാപിത പവര്‍കട്ട് ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ ?

6156

ആര്‍.ജി.ജി.വി.വൈ. പദ്ധതി

ശ്രീ. വി. ശശി

() രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജന (ആര്‍.ജി.ജി.വി.വൈ.) പദ്ധതി പ്രകാരം 31.03.2011 വരെ എത്ര കോടി രൂപയുടെ അംഗീകാരമാണ് ലഭിച്ചിട്ടുള്ളത്;

(ബി) ഇതില്‍ എത്ര രൂപ ചെലവഴിച്ചു;

(സി) പ്രസ്തുത പദ്ധതി പ്രകാരം ലക്ഷ്യമിട്ടതും, കൈവരിച്ചതുമായ വിവരങ്ങള്‍ വ്യക്തമാക്കാമോ?

6157

രാജീവ്ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

() സംസ്ഥാനത്ത് എന്നുമുതലാണ് രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന പദ്ധതി നടപ്പിലാക്കിയതെന്ന് വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിപ്രകാരം വയനാട് ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(സി) പുതുക്കിയ ഡി. പി. ആര്‍. പ്രകാരം വയനാട് ജില്ലയില്‍ നടത്താനുദ്ദേശിക്കുന്ന പ്രവൃത്തികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ?

6158

കായംകുളം താപനിലയം

ശ്രീ. സി. ദിവാകരന്‍

,, ജി.എസ്. ജയലാല്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

() കായംകുളം താപനിലയത്തില്‍ ഇപ്പോള്‍ വൈദ്യുത ഉല്പാദനം നടക്കുന്നുണ്ടോ; ഇല്ലെങ്കില്‍ എത്ര മാസമായി പ്ളാന്റുകള്‍ അടച്ചിട്ടിരിക്കുകയാണ്;

(ബി) ഈ നിലയത്തില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാതിരിക്കാനുളള കാരണം വ്യക്തമാക്കുമോ; പ്രസ്തുത നിലയത്തില്‍ നിന്നും ഉല്പാദനം നടന്നാലും ഇല്ലെങ്കിലും വൈദ്യുതി ബോര്‍ഡ് പ്രതിദിനം എത്ര ലക്ഷം രൂപ എന്‍.ടി.പി.സി. യ്ക്ക് സ്ഥിര വൈദ്യുത വിലയിനത്തില്‍ നല്‍കുന്നുണ്ട് ;

(സി) പ്രസ്തുത നിലയം എപ്പോള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകുമെന്ന് വെളിപ്പെടുത്തുമോ ?

6159

ജലവൈദ്യുത പദ്ധതികള്‍

ശ്രീ. .കെ. ബാലന്‍

,, രാജു എബ്രഹാം

,, കെ.കെ. ജയചന്ദ്രന്‍

,, ബി.ഡി. ദേവസ്സി

() വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായകമാകുന്ന പുതിയ ജലവൈദ്യുത പദ്ധതികള്‍ ഏതൊക്കെയാണ്;

(ബി) ഇതില്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ചിട്ടുള്ളവ ഏതൊക്കെയാണ്;

(സി) ഏതെല്ലാം വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച പദ്ധതികളാണിവ;

(ഡി) നിര്‍ദ്ദിഷ്ട പദ്ധതികളിലൂടെയുള്ള മൊത്തം ഉല്‍പാദന ലക്ഷ്യം എത്ര മെഗാവാട്ട് വൈദ്യുതിയാണെന്ന് വ്യക്തമാക്കാമോ?

6160

ജലസമ്പത്തും വൈദ്യുതോല്‍പ്പാദനവും

ശ്രീ. പി. ബി. അബ്ദുള്‍ റസാക്

,, പി. ഉബൈദുള്ള

,, എം. പി. അബ്ദുസ്സമദ് സമദാനി

,, എന്‍. ഷംസുദ്ദീന്‍

() സംസ്ഥാന വൈദ്യുതി വകുപ്പിനു കീഴിലെ ഡാമുകളില്‍ ഇപ്പോഴുള്ള ജലസമ്പത്ത് പരമാവധി പ്രയോജനപ്പെടുത്തുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ;

(ബി) ഡാമുകളെല്ലാം ഏറെക്കുറെ നിറഞ്ഞ അവസ്ഥയിലാണെങ്കിലും അതുപയോഗിച്ച് പരമാവധി വൈദ്യുതി ഉല്പാദിപ്പിക്കാനാവാത്ത സ്ഥിതി വിശേഷം നിലനില്‍ക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ജനറേറ്ററുകളെല്ലാം പ്രവര്‍ത്തിപ്പിക്കാനാവാത്തതിന്റെ കാരണങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

6161

ജലവൈദ്യുത പദ്ധതികള്‍

ശ്രീ. സി. ദിവാകരന്‍

,, . കെ. വിജയന്‍

,, ചിറ്റയം ഗോപകുമാര്‍

ശ്രീമതി ഗീതാ ഗോപി

() വൈദ്യുതി സ്വയംപര്യാപ്തത കൈവരിക്കാന്‍ സഹായിക്കുന്ന ജലവൈദ്യുത പദ്ധതികള്‍ കേന്ദ്ര അനുമതിയ്ക്കായി നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര പദ്ധതികള്‍ എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത പദ്ധതികള്‍ ഏതെല്ലാം വര്‍ഷങ്ങളിലാണ് കേന്ദ്രാനുമതിയ്ക്കു വേണ്ടി സമര്‍പ്പിച്ചിട്ടുള്ളത്ാ;

(സി) കേന്ദ്രാനുമതിയ്ക്ക് സമര്‍പ്പിച്ചിട്ടുള്ള പദ്ധതികളുടെ ആകെ ഉല്പാദന ലക്ഷ്യം എത്രയാണ്;

(ഡി) അനുമതി ലഭിക്കാത്ത പദ്ധതികള്‍ക്ക് അനുമതി നല്‍കാതിരിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് പറയുന്ന അഭിപ്രായങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

6162

കുടിവെള്ള പദ്ധതികളുടെ വൈദ്യുതി കണക്ഷന്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() കുടിവെള്ള പദ്ധതികളുടെ വൈദ്യുതി കണക്ഷന്‍ വിഛേദിക്കുന്നത് കൊണ്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) എങ്കില്‍ ഈ പ്രശ്നം പരിഹരിക്കുവാന്‍ എന്ത് സംവിധാനമാണ് നിലവിലുള്ളതെന്ന് വ്യക്തമാക്കാമോ ;

(സി) ഈ പ്രശ്നം പരിഹരിക്കുന്നതിനായി വാട്ടര്‍ അതോറിറ്റിയും കെ. എസ്. . ബി. യും ചേര്‍ന്ന് ഒരു സ്ഥിരം സംവിധാനത്തിന് രൂപം നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

6163

വൈദ്യുതി മോഷണം

ശ്രീ. ബാബു എം. പാലിശ്ശേരി

() ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വൈദ്യുതി ദുരുപയോഗം ചെയ്തതിന് എത്ര പേര്‍ക്കെതിരെ നടപടി എടുത്തിട്ടുണ്ട് ;

(ബി) വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട് എത്ര രൂപ പിഴ ഈടാക്കിയിട്ടുണ്ട് ;

(സി) വിശദാംശം വ്യക്തമാക്കുമോ ?

6164

വൈദ്യുതി വാങ്ങുന്നതിന് കരാറില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനികള്‍

ശ്രീ. കെ. ദാസന്‍

() മുന്‍സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി വാങ്ങുന്നതിന് ഏതെങ്കിലും കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയിട്ടുണ്ടോ; കമ്പനിയേത് വ്യക്തമാക്കാമോ; എത്ര രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനായിരുന്നു കരാര്‍; കരാറിന്റെ വ്യവസ്ഥകള്‍ എന്തെല്ലാമായിരുന്നു ;

(ബി) ഈ സര്‍ക്കാര്‍ കരാറുണ്ടാക്കിയിരിക്കുന്നത് ഏത് കമ്പനികളുമായിട്ടാണ് എന്ന് വ്യക്തമാക്കാമോ; പ്രസ്തുത കമ്പനികളുമായി ഏര്‍പ്പെട്ടിരിക്കുന്ന കരാറിന്റെ വ്യവസ്ഥകള്‍ എന്തെല്ലാമാണ് എന്ന് വിശദമാക്കാമോ;

(സി) പ്രസരണ നഷ്ടം ഒഴിവാക്കാന്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ പദ്ധതികള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ; എത്ര വീടുകളില്‍ സി.എഫ്.എല്‍. ബള്‍ബുകള്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് നല്‍കി എന്ന് വ്യക്തമാക്കാമോ;

(ഡി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം വൈദ്യുതി പ്രസരണ നഷ്ടം ഒഴിവാക്കാന്‍ കൊണ്ടുവന്ന പുതിയ പദ്ധതികള്‍ ഏതെല്ലാം എന്ന് വിശദമാക്കാമോ; പ്രസ്തുത പദ്ധതികള്‍ക്ക് ബജറ്റില്‍ എത്ര രൂപ നീക്കി വച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ?

6165

ലോഡ് ഷെഡ്ഡിംഗ് ഒഴിവാക്കാന്‍ നടപടി

ശ്രീ. മുല്ലക്കര രത്നാകരന്‍

() സംസ്ഥാനത്ത് ജലസംഭരണികളില്‍ ആവശ്യത്തിന് ജലം ഉണ്ടായിട്ടും ലോഡ് ഷെഡ്ഡിംഗ് വേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമോ;

(ബി) ഇതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

6166

കേന്ദ്രാവിഷ്കൃത പദ്ധതി 

ശ്രീ. വി. ശശി

() പട്ടികവിഭാഗങ്ങള്‍ക്കും പിന്നോക്കക്കാര്‍ക്കും സൌജന്യമായും കുറഞ്ഞ നിരക്കിലും വൈദ്യുതി ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ടുകൊണ്ടുള്ള ഏതെങ്കിലും കേന്ദ്രാവിഷ്കൃത പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശം വെളിപ്പെടുത്തുമോ?

6167

അനെര്‍ട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ പദ്ധതികള്‍

ശ്രീ. വി. ശശി

() അനെര്‍ട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ പരിപാടികള്‍ ഏതെല്ലാമെന്നും ഓരോന്നിനും എത്ര തുക വീതം ചെലവഴിച്ചുവെന്നും വ്യക്തമാക്കാമോ;

(ബി) നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ അനെര്‍ട്ടും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആയി ചേര്‍ന്ന് നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പരിപാടികള്‍ ഏതെല്ലാം; പ്രസ്തുത പരിപാടി തിരുവനന്തപുരം ജില്ലയിലെ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്നാണ് നടപ്പാക്കുന്നതെന്ന് വ്യക്തമാക്കാമോ ?

6168

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. കെ.കെ. നാരായണന്‍

() ഏതെല്ലാം നിയോജക മണ്ഡലങ്ങളാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തിയിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ;

(ബി) ബാക്കിയുള്ള മണ്ഡലങ്ങളില്‍ എന്ന് സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടത്തുമെന്ന് വെളിപ്പെടുത്താമോ?

6169

കോട്ടക്കല്‍ മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി

() കോട്ടക്കല്‍ മണ്ഡലത്തെ സമ്പൂര്‍ണ്ണമായി വൈദ്യുതീകരിക്കാനുളള നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി) സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിക്കാവശ്യമായ മെറ്റീരിയല്‍സിന്റെ ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇത് പരിഹരിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി) കോട്ടക്കല്‍ മണ്ഡലത്തെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ മണ്ഡലമായി പ്രഖ്യാപിക്കാന്‍ എന്നത്തേക്ക് കഴിയുമെന്ന് വ്യക്തമാക്കാമോ?

6170

അമ്പലപ്പുഴ മണ്ഡലത്തിലെ പുതിയ വൈദ്യുത പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

() നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ഊര്‍ജ്ജ വകുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും പുതിയ പദ്ധതികളോ പരിപാടികളോ നടപ്പിലാക്കിയിട്ടുണ്ടോ ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ വൈദ്യുത പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ?

6171

അമ്പലപ്പുഴ മണ്ഡലത്തിലെ പുതിയ വൈദ്യുത പദ്ധതികള്‍

ശ്രീ. ജി. സുധാകരന്‍

() നൂറുദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി അമ്പലപ്പുഴ നിയോജകമണ്ഡലത്തില്‍ ഊര്‍ജ്ജ വകുപ്പുമായി ബന്ധപ്പെട്ട ഏതെങ്കിലും പുതിയ പദ്ധതികളോ പരിപാടികളോ നടപ്പിലാക്കിയിട്ടുണ്ടോ ; വിശദവിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) ആലപ്പുഴ ജില്ലയില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ വൈദ്യുത പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ?

6172

സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ മിഷന്‍

ശ്രീ. സണ്ണി ജോസഫ്

,, ഷാഫി പറമ്പില്‍

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയീസ്

() സമ്പൂര്‍ണ്ണ ഊര്‍ജ്ജ സുരക്ഷാ മിഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി) ഈ പദ്ധതി ഏത് ഏജന്‍സി വഴിയാണ് നടപ്പിലാക്കി വരുന്നത്;

(സി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം പദ്ധതിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ?

6173

ചാരുംമൂട് മേഖലയില്‍ വോള്‍ട്ടേജ് ക്ഷാമം

ശ്രീ. ആര്‍. രാജേഷ്

() ചാരുംമൂട് മേഖലയിലെ വോള്‍ട്ടേജ് ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ;

(ബി) വേടരപ്ളാവ്, പേരൂര്‍കാരാണ്മ പ്രദേശത്ത് ട്രാന്‍സ്ഫോര്‍മര്‍ നിലവിലുണ്ടോ ; ഇല്ലെങ്കില്‍ ആയത് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ ;

(സി) ചാരുംമൂട്ടില്‍ കെ.എസ്..ബി.ആഫീസ് സമുച്ചയം പണിയുന്നതിനായി ഏറ്റെടുത്ത സ്ഥലത്ത് കെട്ടിടം പണിയുന്നതിന് നിലവില്‍ തടസ്സങ്ങളുണ്ടോ ; ഇല്ലെങ്കില്‍ അടിയന്തിരമായി പണിയാരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി) മാവേലിക്കര മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം നടപ്പിലാക്കിയിട്ടുണ്ടോ ;

() ഇല്ലെങ്കില്‍, എത്ര വീടുകള്‍ ബാക്കിയുണ്ട് ; പഞ്ചായത്തടിസ്ഥാനത്തില്‍ കണക്കുകള്‍ ലഭ്യമാക്കുമോ ;

(എഫ്) സമ്പൂര്‍ണ്ണ വൈദ്യുതീകരണം എന്ന് പൂര്‍ത്തീകരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

(ജി) മാവേലിക്കര മോഡല്‍ ഇലക്ട്രിസിറ്റി സെക്ഷനിലെ ജീവനക്കാരുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടണ്ടാ ; എങ്കില്‍ ആയത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുമോ ?

6174

ലൈനുകളില്‍ പ്രീ മണ്‍സൂണ്‍ മെയിന്റനന്‍സ്

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

,, . കെ. വിജയന്‍

,, ജി. എസ്. ജയലാല്‍

ശ്രീമതി ഗീതാ ഗോപി

() സംസ്ഥാനത്ത് എത്ര കിലോമീറ്റര്‍ 11 കെ.വി. ലൈനുകളും, എത്ര കിലോമീറ്റര്‍ വൈദ്യുതി വിതരണ ലൈനുകളുമുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ലൈനുകളില്‍ പ്രീ മണ്‍സൂണ്‍ മെയിന്റനന്‍സ് നടത്താറുണ്ടോ; എങ്കില്‍ എന്തെല്ലാം പ്രവൃത്തികളാണ് ഇതിലുള്‍പ്പെടുത്തി ചെയ്യുന്നതെന്ന് വിശദമാക്കുമോ?

6175

11 കെ.വി. ലൈന്‍ പോസ്റുകളുടെ അപകടാവസ്ഥ

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജകമണ്ഡലത്തിലൂടെ കടന്നുപോകുന്ന 11 കെ.വി ലൈനിനായി സ്ഥാപിച്ചിട്ടുളള വൈദ്യുതി പോസ്റുകള്‍ തുരുമ്പിച്ച് നിലം പതിക്കാറായിട്ടുളളവയാണെന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ;

(ബി) അപകടാവസ്ഥയിലുളള ഈ പോസ്റുകള്‍ അടിയന്തിരമായി മാറ്റി സ്ഥാപിക്കാന്‍ നടപടി സ്വീകരിക്കുമോ?

6176

അങ്കമാലി നിയോജക മണ്ഡലത്തില്‍ വൈദ്യുതി വിതരണത്തിലെ തകരാര്‍

ശ്രീ. ജോസ് തെറ്റയില്‍

() അങ്കമാലി നിയോജക മണ്ഡലത്തില്‍ മാണിക്കമംഗലം ആര്യപ്പാറ ട്രാന്‍സ്ഫോമറില്‍ നിന്നും വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ വൈദ്യുതി വിതരണത്തിലെ തകരാര്‍ പരിഹരിച്ചുകിട്ടുന്നതിനായി സമര്‍പ്പിച്ചിട്ടുള്ള അപേക്ഷയിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കാമോ ;

(ബി) ഈ മേഖലയിലെ വൈദ്യുത വിതരണത്തിലെ തകരാറിനും ഇത് പരിഹരിക്കുന്നതിലെ കാലതാമസത്തിനുമുള്ള കാരണം വിശദമാക്കാമോ ;

(സി) വൈദ്യുതി തകരാര്‍ എന്ന് പരിഹരിക്കുവാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

6177

എഴുപുന്നയില്‍ വൈദ്യുതി ഓഫീസ്

ശ്രീ. . എം. ആരീഫ്

() അരൂര്‍, എഴുപുന്ന പഞ്ചായത്തുകളില്‍ എത്ര വൈദ്യുതി ഉപഭോക്താക്കളാണുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) വൈദ്യുതി ബില്‍ അടയ്ക്കുന്നതിനും മറ്റുമായി എഴുപുന്ന പഞ്ചായത്തിന്റെ തെക്കേ അറ്റത്തു നിന്നും ഉപഭോക്താക്കള്‍ അരൂരില്‍ എത്തേണ്ട ബൂദ്ധിമുട്ടുകള്‍ പരിഗണിച്ച് എഴുപുന്ന പഞ്ചായത്തില്‍ വൈദ്യുതി ബോര്‍ഡിന്റെ ഒരു ഓഫീസ് ആരംഭിക്കുമോ ;

(സി) അരൂര്‍ മണ്ഡലത്തില്‍ എവിടെയെല്ലാമാണ് വോള്‍ട്ടേജ് ക്ഷാമം അനുവഭപ്പെടുന്നത് ;

(ഡി) വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനായി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6178

തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ട്രാന്‍സ്ഫോര്‍മര്‍

ശ്രീ. സി. മോയിന്‍കുട്ടി

() തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ വലിയ പറമ്പ് കരിമ്പനക്കണ്ടിയില്‍ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്ന നടപടി ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) ഇക്കാര്യത്തിലുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കുമോ;

(സി) പ്രസ്തുത ട്രാന്‍സ്ഫോര്‍മര്‍ എന്ന് കമ്മീഷന്‍ ചെയ്യാനാകുമെന്ന് വെളിപ്പെടുത്തുമോ?

6179

എനര്‍ജി മാനേജ്മെന്റ് ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ.കെ.മുരളീധരന്‍

,, വി.ഡി.സതീശന്‍

,, വര്‍ക്കല കഹാര്‍

,, കെ.അച്ചുതന്‍

() എനര്‍ജി മാനേജ്മെന്റ് ഇന്‍സ്റി റ്റ്യൂട്ട് സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഈ ഇന്‍സ്റിറ്റ്യൂട്ടിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എങ്ങനെയാണ് ;

(സി) ഇത് എവിടെയാണ് സ്ഥാപിക്കാനുദ്ദേശിക്കുന്നത് ;

(ഡി) ഇന്‍സ്റിറ്റ്യൂട്ടിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടോ ?

6180

ഊര്‍ജ്ജസംരക്ഷണം

ശ്രീ. .സി. ബാലകൃഷ്ണന്‍

,, വി. റ്റി. ബല്‍റാം

,, എം. എ വാഹീദ്

,, . റ്റി. ജോര്‍ജ്

() ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുന്നതിന് ഇ.എം.സി കൈകൊണ്ടിട്ടുളള നടപികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) ഊര്‍ജ്ജസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഉപഭോക്താക്കള്‍ക്ക് വൈദ്യുതിബോര്‍ഡ് എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കിവരുന്നത്;

(സി) ഊര്‍ജ്ജസംരക്ഷണത്തിനായി സെമിനാറുകള്‍/ചര്‍ച്ചകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ?

6181

ഊര്‍ജ്ജ ദുര്‍വ്യയം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. വി. ശിവന്‍കുട്ടി

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ. .എം. ആരിഫ്

() ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കുന്നതിന് ലക്ഷ്യമിട്ട പദ്ധതികളും പരിപാടികളും വിശദമാക്കാമോ;

(ബി) ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കുന്നതിന് പരീക്ഷണമെന്ന നിലയില്‍ 2011-ല്‍ ആരംഭിച്ച എസ്കോ മോഡല്‍ പരിപാടി അവലോകനം ചെയ്യുകയുണ്ടായോ; ഏതെല്ലാം സ്ഥലങ്ങളിലായിരുന്നു ഇത് നടപ്പിലാക്കിയിരുന്നതെന്ന് വ്യക്തമാക്കാമോ;

(സി) സര്‍ക്കാര്‍ ഓഫീസുകളിലേയും സ്ഥാപനങ്ങളിലേയും ഊര്‍ജ്ജ ദുര്‍വ്യയം ഒഴിവാക്കാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

6182

ഊര്‍ജ്ജ ഉല്‍പാദനത്തില്‍ സംസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() ഊര്‍ജ്ജ ഉല്‍പാദനത്തില്‍ സംസ്ഥാനം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികള്‍ എന്തെല്ലാമാണ് ;

(ബി) പ്രസ്തുത വെല്ലുവിളികള്‍ നേരിടുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനാണുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(സി വ്യവസായ മേഖലയില്‍ ന്യൂതന സംരംഭങ്ങള്‍ ആരംഭിക്കുന്നതിനാവശ്യമായ വൈദ്യുതി ലഭ്യമാക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ?

6183

വൈദ്യുതി നിയന്ത്രണം

ശ്രീ. കെ. വി. വിജയദാസ്

() പുതിയതായി എന്തെല്ലാം നിയന്ത്രണങ്ങളാണ് ഊര്‍ജ്ജ മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഉദ്ദേശിയ്ക്കുന്നുണ്ടോയെന്ന് വ്യക്തമാക്കാമോ ?

6184

കെ.എസ്..ബി. പുന:സംഘടന

ശ്രീ.ജി.എസ്.ജയലാല്‍

() കെ.എസ്..ബി.യുടെ പുന:സംഘടനയെപ്പറ്റി പഠിക്കുന്നതിന് ഗവണ്‍മെന്റ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്മേല്‍ എന്ത്തുടര്‍ നടപടിയാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കുമോ ;

(ബി) കെ.എസ്..ബി.പുന:സംഘടനയുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ആര്‍ജ്ജിത ആനുകൂല്യങ്ങളും, പെന്‍ഷന്‍ വ്യവസ്ഥകളും സംബന്ധിച്ച് കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുംപോലെ നിയമാസനുസൃത തൃകക്ഷി ഉടമ്പടി ഉണ്ടാക്കുവാന്‍ നടപടി സ്വീകരിയ്ക്കുമോ ?

6185

മീറ്റര്‍ റീഡര്‍മാരുടെ ദിവസ വേതനം

ശ്രീ.സണ്ണി ജോസഫ്

() ഇലക്ട്രിസിറ്റി ബോര്‍ഡില്‍ പി.ഡബ്ള്യു.ഡി.കോണ്‍ട്രാക്റ്റ് പ്രകാരം നിയമനം നല്‍കിയ മീറ്റര്‍ റീഡര്‍മാര്‍ക്ക് എല്ലാ ജില്ലകളിലും നല്‍കുന്ന ദിവസ വേതനം തുല്യമാണോ;

(ബി) ദിവസവേതനം ഏകീകരിക്കുവാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി) മീറ്റര്‍ റീഡര്‍മാര്‍ക്ക് നല്‍കുന്ന ദിവസവേതനം എത്രരൂപയാണ്?

6186

വൈദ്യുതി ബോര്‍ഡിലെ സ്റാഫ്

ശ്രീ. ബി. സത്യന്‍

() വൈദ്യുതി ബോര്‍ഡില്‍ എഞ്ചിനീയര്‍മാരുടെ നിയമനത്തിന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി) വൈദ്യുതി ബോര്‍ഡില്‍ നിലവില്‍ എത്ര സബ് എഞ്ചിനീയര്‍മാരുടെയും അസിസ്റന്റ് എഞ്ചിനീയര്‍മാരുടെയും അസിസ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടേയും തസ്തികകള്‍ ഉണ്ട്;

(സി) ഓരോ വിഭാഗത്തിലും എത്രവീതം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുണ്ട് ജില്ല തിരിച്ച് കണക്ക് ലഭ്യമാക്കുമോ?

6187

കാസര്‍ഗോഡ് സബ്ഡിവിഷനില്‍ വിവിധ ഒഴിവുകള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

() കാസര്‍ഗോഡ് ഇലക്ട്രിക്കല്‍ സബ്ഡിവിഷനില്‍ അസിസ്റന്റ് എഞ്ചിനീയര്‍, സബ് എഞ്ചിനീയര്‍, ഓവര്‍സീയര്‍, ലൈന്‍മാന്‍, ഇലക്ട്രിസിറ്റി വര്‍ക്കര്‍, സീനിയര്‍ സൂപ്രണ്ട്, സീനിയര്‍ അസിസ്റന്റ്, കാഷ്യര്‍, മീറ്റര്‍ റീഡര്‍ എന്നീ തസ്തികകളില്‍ എത്ര ഒഴിവുകളുണ്ട്; ഈ ഒഴിവുകള്‍ എന്നാണ് നിലവില്‍ വന്നതെന്നും ഒഴിവുകള്‍ നികത്താന്‍ എന്തു നടപടികളാണ് സ്വീകരിച്ചു വരുന്നതെന്നും വ്യക്തമാക്കാമോ;

(ബി) ഈ ഒഴിവുകള്‍ മൂലം കാസര്‍ഗോഡ് മാത്രം അപ്രഖ്യാപിത ലോഡ്ഷെഡ്ഡിംഗ് അനുഭവപ്പെടുന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) കാസര്‍ഗോഡ് ജില്ലയില്‍ ജോലി ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ വിമുഖത കാട്ടുന്നുണ്ടോ; കാരണം വ്യക്തമാക്കുമോ?

6188

ഫെയര്‍ കോപ്പി അസിസ്റന്റുമാരുടെ ഒഴിവുകള്‍

ശ്രീ. റ്റി.എന്‍. പ്രതാപന്‍

() കേരള സ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജൂനിയര്‍ ഫെയര്‍ കോപ്പി അസിസ്റന്റുമാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളത്;

(ബി) ഈ ഒഴിവുകള്‍ യഥാസമയം പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി) പ്രസ്തുത ഒഴിവുകള്‍ അടിയന്തിരമായി പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

6189

ഇലക്ട്രിസിറ്റി ബോര്‍ഡിലെ ശമ്പള പരിഷ്ക്കരണം

ശ്രീ. കെ. അജിത്

() ഇലക്ട്രിസിറ്റി ബോര്‍ഡിലെ വര്‍ക്ക്മെന്‍ കാറ്റഗറിക്ക് ശമ്പള പരിഷ്ക്കരണം നടപ്പാക്കിയെങ്കിലും ഓഫീസര്‍ തസ്തികയില്‍ ശമ്പള പരിഷ്ക്കരണം നടപ്പാക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ വിഷയം ഉന്നയിച്ച് കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്സ് ഫെഡറേഷന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഓഫീസര്‍ ഗ്രേഡിലുള്ളവരുടെ ശമ്പള പരിഷ്ക്കരണം എന്ന് നടപ്പിലാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ;

(ഡി) ശമ്പള പരിഷ്ക്കരണം നടപ്പിലാക്കുമ്പോള്‍ കുടിശ്ശിക അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ?

6190

മസ്ദൂര്‍ - ലൈന്‍മാന്‍ തസ്തികകളിലെ ഒഴിവുകള്‍

ഡോ. ടി. എം. തോമസ് ഐസക്

() മസ്ദൂര്‍-ലൈന്‍മാന്‍ തസ്തികകളിലെ ഒഴിവുകള്‍ മുഴുവന്‍ നികത്തിയും താഴ്ന്ന വിഭാഗങ്ങളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിച്ചും കെ. എസ്. . ബി.യുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) സംസ്ഥാനത്ത് മസ്ദൂര്‍-ലൈന്‍മാന്‍ തസ്തികകളില്‍ നിലവിലുള്ള ഒഴിവുകളുടെ എണ്ണം ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി) താഴ്ന്ന തസ്തികകളില്‍ കൂടുതല്‍ നിയമനം നടത്തി ബോര്‍ഡിന് ലാഭകരമായ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയില്‍ നടത്തുന്നതിന് നടപടി ഉണ്ടാകുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.