UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >Second Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6383

എമര്‍ജിംഗ് കേരള 2012

ശ്രീ. ചിറ്റയം ഗോപകുമാര്‍

() . ടി. രംഗത്തുളള നിക്ഷേപസമാഹരണത്തിന് ഏന്തെല്ലാം പുതിയ പദ്ധതികളാണ് ഈ സര്‍ക്കാര്‍ നിലവില്‍ നടപ്പിലാക്കിയിട്ടുളളത്;

(ബി) എമര്‍ജിംഗ് കേരള 2012 എന്ന നിക്ഷേപക സംഗമം മുന്‍ സര്‍ക്കാരിന്റെ ഗ്ളോബല്‍ ഇന്‍വെസ്റേഴ്സ് മീറ്റിന്റെ തുടര്‍ച്ച മാത്രമാണോ?

6384

എമര്‍ജിംഗ് കേരള നിക്ഷേപക സംഗമം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() എമര്‍ജിംഗ് കേരള - നിക്ഷേപക സംഗമത്തിലേയ്ക്ക് ഏതെല്ലാം സംരംഭകര്‍ എത്ര കോടി രൂപയുടെ ഏതെല്ലാം പദ്ധതികള്‍ ആരംഭിക്കുന്നതിന് താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി) ഈ സംരംഭകരുമായി സര്‍ക്കാര്‍ പ്രതിനിധികള്‍ ഇതിനകം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടോ;

(സി) എങ്കില്‍ സംരംഭകര്‍ക്ക് സര്‍ക്കാര്‍ എന്തെല്ലാം ആനുകൂ ല്യങ്ങളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്നും ചര്‍ച്ചകളുടെ വിശദാംശവും വെളിപ്പെടുത്താമോ ?

6385

ബ്രഹ്മോസ് എയ്റോ സ്പെയിസ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ.എം.. വാഹീദ്

,, റ്റി.എന്‍. പ്രതാപന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, പി.സി. വിഷ്ണുനാഥ്

() ബ്രഹ്മോസ് എയ്റോ സ്പെയിസ് ലിമിറ്റഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്ന് അറിയാമോ;

(ബി) ഇതിന്റെ ഓഹരി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി) ഈ സ്ഥാപനം പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്താന്‍ നടപടി എടുക്കുമോ ?

6386

വ്യവസായ രംഗത്തെ വിദേശ നിക്ഷേപം

ശ്രീ. മുല്ലക്കര രത്നാകരന്‍

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം വ്യവസായ സംരംഭവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിദേശ നിക്ഷേപം പുതിയതായി ഉണ്ടായിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ വിദേശ നിക്ഷേപകരുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടോ;

(സി) ഏതെല്ലാം മേഖലയിലാണ് സര്‍ക്കാര്‍ വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ?

6387

സി..ജി. വാര്‍ഷിക സപ്ളിമെന്ററി ഓഡിറ്റ്

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

() നിലവില്‍ സംസ്ഥാന തലത്തില്‍ പത്ത് കോടി രൂപ മൂലധന നിക്ഷേപമോ അഥവാ 10 കോടി രൂപയുടെ വിറ്റുവരവോ ഉള്ള മുഴുവന്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും സി..ജി. വാര്‍ഷിക സപ്ളിമെന്ററി ഓഡിറ്റ് നടത്തിവന്നിരുന്നോ;

(ബി) എന്നാല്‍ കഴിഞ്ഞ ജൂണ്‍ മാസത്തില്‍ സി..ജി. യുടേതായി ഇറങ്ങിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ ഭൂരിഭാഗം പൊതുമേഖലാ സ്ഥാപനങ്ങളിലും വാര്‍ഷിക സി..ജി. സപ്ളിമെന്ററി ഓഡിറ്റ് ഒഴിവാക്കപ്പെടുമോ;

(സി) പുതിയ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളെ മൂന്നായി തരം തിരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ഡി) ഇതനുസരിച്ച് പത്ത് കോടിക്ക് താഴെ മൂലധനമുള്ള  സ്ഥാപനങ്ങളില്‍ അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഓഡിറ്റ് നടത്തേണ്ടതുള്ളൂ എന്ന് നിഷ്ക്കര്‍ഷിക്കുന്നുണ്ടോ;

() എങ്കില്‍ ഓഡിറ്റ് പരിമിതപ്പെടുത്തുന്നത് മോശമായ ഫലങ്ങളുണ്ടാക്കുമെന്ന ആക്ഷേപവും ആശങ്കയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇക്കാര്യം പരിശോധിക്കുമോ;

(എഫ്) ഇതു മറികടക്കുന്നതിനും ആശങ്ക അകറ്റുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ ഒരു പുതിയ സംവിധാനത്തിന് രൂപം നല്‍കുമോ; വിശദാംശം അറിയിക്കുമോ?

6388

സ്വകാര്യമേഖലയിലെ പേപ്പര്‍മില്ലുകള്‍

ശ്രീ. ജി. എസ്. ജയലാല്‍

() സംസ്ഥാനത്ത് സ്വകാര്യമേഖലയില്‍ എത്ര പേപ്പര്‍ മില്ലുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയെന്നും ഈ സ്ഥാപനങ്ങളില്‍ ഒട്ടാകെ എത്ര തൊഴിലാളികള്‍ പണിയെടുക്കുന്നുവെന്നും അറിയിക്കുമോ;

(ബി) കൊല്ലം ജില്ലയില്‍ ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ നിലവിലുണ്ടോ; എങ്കില്‍ സ്ഥാപനത്തിന്റെ പേര് അറിയിക്കുമോ;

(സി) സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കുന്ന പ്രസ്തുത സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഏതെങ്കിലും തൊഴില്‍ നിയമത്തിന്റെ പരിരക്ഷയോ സംരക്ഷണമോ ലഭിക്കുന്നുണ്ടോ; വിശദാംശം അറിയി ക്കുമോ;

(ഡി) മറ്റ് ചില സംസ്ഥാനങ്ങളില്‍ പ്രസ്തുത തൊഴില്‍ മേഖലയെ വ്യവസായമായി അംഗീകരിച്ചിട്ടുണ്ടെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() പ്രസ്തുത സ്ഥാപനങ്ങളെ വ്യവസായ സ്ഥാപനമെന്ന അംഗീകാരം നല്‍കി തൊഴിലാളി ക്ഷേമം ഉറപ്പ് വരുത്തുവാന്‍ സന്നദ്ധമാകുമോ ?

6389

'കിറ്റ്കോ'

ശ്രീ. എസ്. ശര്‍മ്മ

,, കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍

,, കെ. ദാസന്‍

,, പി. റ്റി. . റഹീം

() വ്യവസായ വകുപ്പിന് 'കിറ്റ്കോ' എന്ന സ്ഥാപനത്തിന്മേലുള്ള നിയന്ത്രണം സംബന്ധിച്ച് വിശദമാക്കാമോ;

(ബി) സര്‍ക്കാര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കിറ്റ്കോ, അവ കൃത്യമായി നിര്‍വ്വഹിച്ചു വരുന്നുണ്ടോയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി) കിറ്റ്കോ ഏറ്റെടുത്ത പ്രവൃത്തികളില്‍ ഇപ്പോഴും പണി പൂര്‍ണ്ണമായും പൂര്‍ത്തീകരിക്കാത്തവ എത്രയാണെന്നും അവ ഓരോന്നും എഗ്രിമെന്റ് പ്രകാരം ഏതെല്ലാം തീയതികളില്‍ പൂര്‍ത്തിയാക്കേണ്ടതായിരുന്നുവെന്നും വിശദമാക്കാമോ;

(ഡി) സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ എന്തു തുക ഇപ്പോള്‍ കിറ്റ്കോ അക്കൌണ്ടില്‍ നീക്കിയിരിപ്പുണ്ടെന്ന് വെളിപ്പെടുത്താമോ?

6390

ഭക്ഷ്യ സംസ്ക്കരണ വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

() സംസ്ഥാനത്ത് ഭക്ഷ്യ സംസ്ക്കരണ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ ;

(ബി) കിന്‍ഫ്ര പാര്‍ക്കുകളിലെ ഭക്ഷ്യ സംസ്ക്കരണ യൂണിറ്റുകളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയിട്ടുണ്ടോ ;

(സി) കല്‍പ്പറ്റയിലെ കിന്‍ഫ്രാ സ്മോള്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കിനെ മെഗാ ഫുഡ് പാര്‍ക്ക് ആയി ഉയര്‍ത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

6391

തീവ്ര വ്യവസായവല്‍ക്കരണ സഹായ പരിപാടി

ശ്രീ. എം. ഹംസ

() തീവ്ര വ്യവസായവല്‍ക്കരണ സഹായ പരിപാടിക്കായി എത്ര രൂപയാണ് വകയിരുത്തിയിരിക്കുന്നത്; പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തുവാനാണ് ലക്ഷ്യമിടുന്നത് ;

(ബി) പ്രസ്തുത പദ്ധതിയില്‍ പാലക്കാട് ജില്ലയിലെ ഏതെല്ലാം വ്യവസായ സ്ഥാപനങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമാക്കാമോ ;

(സി) ഒറ്റപ്പാലം സില്‍ക്കില്‍ തീവ്ര വ്യവസായവല്‍ക്കരണ പരിപാടിയില്‍ ഉള്‍പ്പെടുത്തി എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് നടപ്പിലാക്കാന്‍ ഉദ്ദേശ്യക്കുന്നതെന്ന് വ്യക്തമാക്കാമോ ?

6392

ഡാമുകളിലെ മണല്‍ വാരല്‍

ശ്രീ. പി. ഉബൈദുള്ള

() മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കിയ സംസ്ഥാനത്തെ ഡാമുകളിലെ മണല്‍ വാരല്‍ പദ്ധതിയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ബി) ഏതെല്ലാം ഡാമുകളില്‍ നിന്ന് മണല്‍ ശേഖരിച്ചുവെന്നും എത്ര കോടി രൂപയുടെ മണല്‍ വിറ്റു എന്നും വ്യക്തമാക്കുമോ ;

(സി) ഈ പദ്ധതിയുടെ നടത്തിപ്പിനായും മേല്‍നോട്ടത്തിനായും ആരെയാണ് ചുമതലപ്പെടുത്തിയിരുന്നത് ;

(ഡി) പദ്ധതിയുടെ നടത്തിപ്പിലെ അപാകതകള്‍ സംബന്ധിച്ച് കോര്‍ കമ്മിറ്റി സര്‍ക്കാരിന് എന്തെങ്കിലും പാരാതിയോ വിജിലന്‍സ് അന്വേഷണ ശുപാര്‍ശയോ നല്‍കിയിരുന്നോ ;

() എങ്കില്‍ അതനുസരിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയോ ; സ്വീകരിച്ച നടപടികളുടെ വിശദാംശം നല്‍കുമോ ?

6393

റബ്ബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍

ശ്രീ. മാത്യു റ്റി.തോമസ്

,, ജോസ് തെറ്റയില്‍

,, സി.കെ.നാണു

ശ്രീമതി ജമീലാ പ്രകാശം

() സംസ്ഥാനത്ത് റബ്ബര്‍ ഉപയോഗിച്ച് എത്ര വ്യവസായ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശദമാക്കാമോ ;

(ബി) റബ്ബര്‍ അധിഷ്ഠിത വ്യവസായ രംഗത്ത് എത്ര തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട് എന്ന് വ്യക്തമാക്കാമോ ?

6394

ബീഡി വ്യവസായ മേഖലയിലെ തൊഴിലാളികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() ബീഡി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്ക് മറ്റു മേഖലകളില്‍ തൊഴില്‍ ലഭ്യമാക്കുന്നതിന് പ്രോത്സാഹനം നല്‍കുന്ന പദ്ധതി ആവിഷ്ക്കരിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാനുദ്ദേശിക്കുന്നതെന്ന് വിശദാംശം വെളിപ്പെടുത്തുമോ ;

(സി) ഈ പദ്ധതി എന്നത്തേക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

(ഡി) സംസ്ഥാനത്തെ ബീഡി വ്യവസായ മേഖലയിലെ എത്ര തൊഴിലാളികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് വിശദമാക്കുമോ ?

6395

പരമ്പരാഗത വ്യവസായങ്ങളുടെ നവീകരണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() പരമ്പരാഗത വ്യവസായങ്ങളുടെ പ ുനരുദ്ധാരണത്തിനും നവീകരണത്തിനുമായി എന്തു തുക നീക്കിവെച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി) ഈ മേഖലയിലെ എത്ര തൊഴിലാളികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്ന് വിശദമാക്കാമോ?

6396

രജിസ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍

പ്രൊഫ. സി. രവീന്ദ്രനാഥ്

() കേരളത്തില്‍ രജിസ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ ഉണ്ടോ എന്ന വിവരം ലഭ്യമാക്കാമോ;

(ബി) എങ്കില്‍, അവ എത്രയാണെന്ന് വ്യക്തമാക്കാമോ;

(സി) ഇത്തരം സ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുളള നടപടി സ്വീകരിക്കുമോ?

6397

കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി പദ്ധതികള്‍

ശ്രീ. എം. ഉമ്മര്‍

() കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി വ്യവസായ വകുപ്പ് നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികള്‍ വിശദീകരിക്കാമോ;

(ബി) ഈ പദ്ധതികള്‍ നടപ്പാക്കുന്നത് മറ്റേതെങ്കിലും വകുപ്പുകളുമായി യോജിച്ചാണോ;

(സി) പുതിയ പദ്ധതികള്‍ക്ക് കേന്ദ്രസഹായം പ്രതീക്ഷിക്കുന്നുണ്ടോ?

6398

ബി..ടി. പദ്ധതികള്‍

ശ്രീ. എസ്. ശര്‍മ്മ

ശ്രീമതി കെ.എസ്. സലീഖ

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. എസ്. രാജേന്ദ്രന്‍

() ബി..ടി. വ്യവസ്ഥയിലുള്ള പദ്ധതികള്‍ക്ക് ഭൂമി വിട്ടുനല്‍കേണ്ടി വരുന്നവരെ, അത്തരം പദ്ധതികളുടെ ഓഹരി പങ്കാളികളാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; ബി..ടി. പദ്ധതികളുടെ നടത്തിപ്പിന് സര്‍ക്കാര്‍ നല്‍കിയ അന്തിമരൂപം വിശദമാക്കാമോ;

(ബി) ഏതെല്ലാം ബി..ടി. പദ്ധതികളുടെ കാര്യത്തിലാണ് ഇത് നടപ്പിലാക്കാന്‍ പോകുന്നതെന്ന് വെളിപ്പെടുത്താമോ; ഏതെല്ലാം മേഖലയിലാണ് ബി..ടി. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി) ഇക്കാര്യത്തില്‍ നയപരമായ തീരുമാനം കൈക്കൊണ്ടിട്ടുണ്ടോ?

6399

കശുവണ്ടി ഫാക്ടറികള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, കെ. കെ. നാരായണന്‍

,, കെ. സുരേഷ് കുറുപ്പ്

,, സി. കൃഷ്ണന്‍

() കേരള കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുക്കല്‍ (ഭേദഗതി) നിയമവ്യവസ്ഥയനുസരിച്ച് കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുക്കുന്ന നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ;

(ബി) എത്ര കശുവണ്ടി ഫാക്ടറികള്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നു?

6400

കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ദിനം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി

ശ്രീ. എം.. ബേബി

'' പി.കെ. ഗുരുദാസന്‍

'' ആര്‍. രാജേഷ്

'' ജെയിംസ് മാത്യു

() സംസ്ഥാനത്തെ കശുവണ്ടി തൊഴിലാളികളുടെ തൊഴില്‍ദിനം വര്‍ദ്ധിപ്പിക്കുന്നതിന് എന്ത് നടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(ബി) കെ.എസ്.ഡി.സി., കാപ്പക്സ് എന്നീ സ്ഥാപനങ്ങളില്‍ എത്ര കശുവണ്ടി തൊഴിലാളികള്‍ ജോലി നോക്കിവരുന്നുണ്ട് ;

(സി) ഈ സ്ഥാപനങ്ങളില്‍ കശുവണ്ടി തൊഴിലാളികള്‍ക്ക് എത്ര തൊഴില്‍ ദിനങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ ?

6401

ബേപ്പൂരില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന മറൈന്‍ പാര്‍ക്ക്

ശ്രീ. .കെ. ബാലന്‍

,, എളമരം കരീം

,, . പ്രദീപ്കുമാര്‍

,, പുരുഷന്‍ കടലുണ്ടി

() ബേപ്പൂരില്‍ കിന്‍ഫ്ര സ്ഥാപിക്കുന്ന മറൈന്‍ പാര്‍ക്കിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്;

(ബി) ഈ വ്യവസായ പാര്‍ക്കില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഏതെങ്കിലും സ്ഥാപനങ്ങള്‍ സന്നദ്ധമായിട്ടുണ്ടോ;

(സി) ഈ പാര്‍ക്കിന്റെ പ്രവൃത്തി എന്ന് പൂര്‍ത്തിയാവുമെന്ന് വ്യക്തമാക്കുമോ?

6402

കിന്‍ഫ്ര -ഇന്‍കെല്‍ സംയുക്ത കമ്പനി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എളമരം കരീം

,, എം. ഹംസ

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

() രാമനാട്ടുകരയിലെ അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്കിനായി എത്ര ഏക്കര്‍ ഭൂമിയാണ് കിന്‍ഫ്ര ഏറ്റെടുക്കുന്നത്;

(ബി) പ്രസ്തുത ഭൂമി ഏറ്റുടുക്കല്‍ നടപടി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി) കിന്‍ഫ്ര-ഇന്‍കെല്‍ സംയുക്ത കമ്പനി രൂപീകരിച്ച്, അഡ്വാന്‍സ്ഡ് ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കാനുളള തീരുമാനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ഡി) പദ്ധതിയുടെ നിര്‍മ്മാണം എപ്പോള്‍ ആരംഭിക്കാനാവുമെന്നറിയിക്കുമോ?

T6403

മലബാര്‍ സിമന്റ്സിലെ അഴിമതിയെക്കുറിച്ച് സി.ബി.. അന്വേഷണം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

() മലബാര്‍ സിമന്റ്സിലെ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെയും മക്കളുടെയും മരണത്തെക്കുറിച്ചുള്ള സി.ബി.. അന്വേഷണ പരിധിയില്‍ മലബാര്‍ സിമന്റ്സിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണവും ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(സി) ഈ ആവശ്യത്തിന്‍മേലുള്ള നിലപാട് വ്യക്തമാക്കുമോ;

(ഡി) ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വിശദമാക്കുമോ?

6404

കരിമണല്‍ ഖനനം സംബന്ധിച്ച് പ്രാബല്യത്തിലുള്ള നിയമങ്ങള്

ശ്രീ. കെ. ദാസന്‍

() കരിമണല്‍ ഖനനം സംബന്ധിച്ച് സര്‍ക്കാരിന്റെ നയം എന്താണെന്ന് വ്യക്തമാക്കുമോ;

(ബി) കരിമണല്‍ ഖനനത്തിന് സ്വകാര്യ പങ്കാളിത്തം അനുവദിക്കാന്‍ നയത്തില്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി) ചവറയില്‍ കരിമണല്‍ ഖനനത്തിന് സ്വകാര്യ മേഖലയ്ക്ക് നല്‍കാന്‍ ഉത്തരവിറക്കിയതെന്ത് കൊണ്ടാണ് എന്ന് വ്യക്തമാക്കാമോ;

(ഡി) കരിമണല്‍ ഖനനം സംബന്ധിച്ച് നിലവില്‍ പ്രാബല്യത്തിലുള്ള നിയമങ്ങള്‍ഏതെല്ലാമാണ് എന്ന് വിശദീകരിക്കാമോ?

6405

കെ.എം.എം. എല്ലിന് കരിമണല്‍ നല്‍കുന്നതിന് ഈടാക്കുന്ന തുക

ശ്രീ. കെ. രാധാകൃഷ്ണന്‍

() കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറ ഐ.ആര്‍.. സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എം.എം. എല്ലിന് കരിമണല്‍ നല്‍കുന്നതിന് ഈടാക്കുന്ന തുക എത്രയാണ് ;

(ബി) .ആര്‍.. സ്വകാര്യകമ്പനികളില്‍ നിന്ന് വാങ്ങുന്നതിനേക്കാള്‍ കൂടുതല്‍ തുകയാണ് കെ.എം.എം. എല്ലില്‍ നിന്ന് ഈ ഇനത്തില്‍ ഈടാക്കുന്നതെന്ന പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ ;

(ഡി) കേന്ദ്ര പൊതുമേഖലാസ്ഥാപനം സംസ്ഥാന പൊതുമേഖലാസ്ഥാപനത്തെ അവഗണിച്ച് സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുന്നത് നിറുത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെടുമോ ?

6406

തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റിലെ ശമ്പള പരിഷ്ക്കരണം

ഡോ.കെ.ടി. ജലീല്‍

() തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്റ്റ്സില്‍ എന്നാണ് ഏറ്റവും അവസാനം ശമ്പള പരിഷ്ക്കരണം നടന്നത്;

(ബി) 2010 ഒക്ടോബര്‍ മാസത്തില്‍ പ്രസ്തുത സ്ഥാപനത്തില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭ്യമാകുമോ;

(സി) ശമ്പള പരിഷ്ക്കരണത്തിന്ശേഷം ആദ്യമായി 2010 ഒക്ടോബര്‍ മാസത്തില്‍ വിരമിച്ചവര്‍ക്ക് ഭാഗികമായേ ഈ ആനുകൂല്യം ലഭിച്ചിട്ടുള്ളൂ എന്നത് പരിശോധിക്കുമോ;

(ഡി) 2011 സെപ്തംബറില്‍ പ്രസ്തുത സ്ഥാപനത്തില്‍ നിന്നും വിരമിച്ചവര്‍ക്ക് മുഴുവന്‍ ആനുകൂല്യങ്ങളും നല്‍കി എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ:

() 2011 ല്‍ വിരമിച്ചവര്‍ക്ക് നല്‍കിയപ്രകാരമുള്ള ആനുകൂല്യം അവരെക്കാള്‍ സീനിയോറിറ്റിയുള്ള ശമ്പള പരിഷ്ക്കരണത്തിന്ശേഷം ആദ്യമായി 2010 ഒക്ടോബര്‍ മാസത്തില്‍ വിരമിച്ചവര്‍ക്കും നല്‍കുമോ;

(എഫ്) എങ്കില്‍ നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ ?

6407

ചാത്തന്നൂര്‍ വഞ്ചിക്ളേമെന്‍സ് വക ഭൂമി

ശ്രീ. ജി. എസ്. ജയലാല്‍

() വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ചാത്തന്നൂര്‍ വഞ്ചിക്ളേമെന്‍സ് വകഭൂമി ഏതെങ്കിലും വ്യക്തികള്‍ക്കോ/സ്ഥാപനങ്ങള്‍ക്കോ പാട്ടവ്യവസ്ഥയില്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ എത്ര ഏക്കര്‍ ഭൂമി ആര്‍ക്കാണ് നല്‍കിയതെന്ന് അറിയിക്കുമോ;

(ബി) എന്നാണ് പ്രസ്തുത ഭൂമി നല്‍കിയതെന്നും എന്ത് ആവശ്യത്തിലേക്കാണ് നല്‍കിയതെന്നും വ്യക്തമാക്കുമോ;

(സി) ഭൂമി നല്‍കുമ്പോള്‍ ഉള്ള പാട്ട വ്യവസ്ഥകള്‍ എന്തൊക്കെയാണ്; പാട്ട വ്യവസ്ഥയുടെ പകര്‍പ്പ് ലഭ്യമാക്കുമോ; പാട്ട വ്യവസ്ഥയ്ക്ക് അനുമതിയുള്ള അവിടെ പ്രവര്‍ത്തനം നടക്കുന്നുണ്ടോ;

(ഡി) പാട്ടക്കാലാവധി അവസാനിക്കുന്നത് എന്നാണ്; കാലാവധി അവസാനിക്കുന്ന മുറയ്ക്ക് പാട്ടം അവസാനിപ്പിച്ച് ഭൂമി ഏറ്റെടുക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6408

ലൈഫ് സയന്‍സ് പാര്‍ക്കിനുവേണ്ടിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍

ശ്രീ. വി. ശശി

() തിരുവനന്തപുരം ജില്ലയില്‍ മംഗലപുരം ഗ്രാമപഞ്ചായ ത്തില്‍ കെ.എസ്..ഡി.സി.യുടെ ആഭിമുഖ്യത്തില്‍ സ്ഥാപിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിനുവേണ്ടി എത്ര ഏക്കര്‍ ഭൂമിയാണ് പൊന്നും വിലയ്ക്ക് ഏറ്റെടുക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ളത് ; ഇതില്‍ എത്ര ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കാന്‍ സാധിച്ചിട്ടുള്ളത് ;

(ബി) ബാക്കി ഭൂമി ഏറ്റെടുക്കുന്നതിന് കളിമണ്‍ ഖനന യൂണിറ്റുകള്‍ തടസ്സം നില്‍ക്കുന്നുണ്ടൊ ; എങ്കില്‍ ഏതെല്ലാം ഖനികളാണെന്ന് വ്യക്തമാക്കാമോ ;

(സി) ഭൂമി ഏറ്റെടുക്കുന്നതിന്മേലുള്ള തടസ്സങ്ങള്‍ നീക്കം ചെയ്യുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ?

6409

കിനാലൂര്‍ വ്യ്വസായ വികസന കേന്ദ്രത്തിന് വൈദ്യുതി

ശ്രീ. പുരുഷന്‍ കടലുണ്ടി

() ബാലുശ്ശേരി അസംബ്ളി മണ്ഡലത്തിലെ കിനാലൂര്‍ വ്യവസായ വികസന കേന്ദ്രത്തില്‍ വൈദ്യുതി ലഭ്യമാക്കുന്നതിന് ഏതെല്ലാം തീയതികളില്‍ കെ.എസ്.. ബി. യുടെ ഏതെല്ലാം ഓഫീസുകളില്‍ എത്ര വീതം തുക നല്‍കിയിട്ടുണ്ട് ;

(ബി) വ്യവസായ വികസന കേന്ദ്രത്തില്‍ ഇപ്പോള്‍ സ്ഥാപിക്കപ്പെട്ട യന്ത്രങ്ങള്‍ക്ക് എവിടെ നിന്നാണ് വൈദ്യുതി ലഭിക്കുന്നതെന്നറിയിക്കുമോ ?

6410

കുറ്റ്യാടി നാളികേര പാര്‍ക്കിന്റെ പ്രവര്‍ത്തന പുരോഗതി

ശ്രീമതി കെ. കെ. ലതിക

() കെ.എസ്..ഡി.സി. കുറ്റ്യാടി കേന്ദ്രമായി ആരംഭിക്കുന്ന നാളികേര പാര്‍ക്കിന്റെ പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ;

(ബി) നാളികേര പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വിശദമാക്കുമോ?

6411

പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

() വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടേയും സ്വയംഭരണ സ്ഥാപനങ്ങളുടേയും വാഹനങ്ങള്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റാഫ് അംഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഉപയോഗിക്കുന്ന വാഹനത്തിന്റെ നമ്പരും ഏത് സ്ഥാപനത്തിന്റെ വാഹനമാണ് ഉപയോഗിക്കുന്നതെന്നും വിശദമാക്കുമോ ?

6412

ടിമ്പര്‍ സോണ്‍

ശ്രീ. സാജു പോള്‍

() തടി വ്യവസായ കേന്ദ്രമായ പെരുമ്പാവൂരില്‍ ടിമ്പര്‍ സോണ്‍ അനുവദിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

(ബി) ടിമ്പര്‍ സോണ്‍ വഴി പശ്ചാത്തല സൌകര്യ വികസനം, സാങ്കേതിക വിദ്യ മെച്ചപ്പെടുത്തല്‍, അസംസ്കൃത വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കല്‍, വിപണന സംവിധാനങ്ങള്‍ മെച്ചപ്പെടുത്തല്‍ മുതലായവ നടപ്പാക്കുമോ;

(സി) ടിമ്പര്‍ സോണില്‍ വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ ഏകോപനത്തിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമോ; ഇതിനായി ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമോ;

(ഡി) തടി വ്യവസായ മേഖലയുടെ സംരക്ഷണത്തിന് പ്രത്യേക പാക്കേജ് തയ്യാറാക്കി പ്രഖ്യാപിക്കുമോ?

6413

കാഞ്ഞങ്ങാട് കെ.സി.സി.പി.എല്‍

ശ്രീ. . ചന്ദ്രശേഖരന്‍

() കാഞ്ഞങ്ങാട് മണ്ഡലത്തില്‍ കെ.സി.സി.പി.എല്‍ ന്റെ കീഴില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടക്കുന്നതെന്ന് വിശദമാക്കാമോ;

(ബി) ഇവിടെ നിന്നും അസംസ്കൃത വസ്തുക്കള്‍ മറ്റു സ്ഥാപനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ടോ;

(സി) ഇവിടെ നിന്നും കയറ്റി അയയ്ക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ച് ഇവിടെത്തന്നെ പുതിയ ഉല്പന്നങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിക്കുമോ;

(ഡി) അതിനാവശ്യമായ നപടികള്‍ സ്വീകരിക്കുമോ?

6414

മലപ്പുറം വ്യവസായ വളര്‍ച്ചാ കേന്ദ്രം

ശ്രീ.പി. ഉബൈദുള്ള

() മലപ്പുറം വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ പുതിയ വ്യവസായങ്ങള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഏതൊക്കെ വ്യവസായങ്ങളാണ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ബി) വ്യവസായ വളര്‍ച്ചാ കേന്ദ്രത്തിന്റെ വികസനത്തിനായി ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എന്തെല്ലാം പുതിയ പദ്ധതികളാണ് ആവിഷ്ക്കരിച്ചു നടപ്പാക്കുന്നത് ;

(സി) വ്യവസായ വളര്‍ച്ചാ കേന്ദ്രത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വ്യവസായങ്ങള്‍ തുടങ്ങാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

6415

പയ്യന്നൂര്‍ പ്രിന്റിംഗ് വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

ശ്രീ. സി. കൃഷ്ണന്‍

() കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂരില്‍ പ്രവര്‍ത്തിക്കുന്ന പയ്യന്നൂര്‍ പ്രിന്റിംഗ് വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് (54) ന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുള്ള ധനസഹായത്തിനുവേണ്ടി സമര്‍പ്പിച്ച ഏതെങ്കിലും പ്രോജക്ട് വ്യവസായ വകുപ്പിന്റെ പരിഗണനയില്‍ ഉണ്ടോ ;

(ബി) എങ്കില്‍ അതിന്റെ നിലവിലെ സ്ഥിതി വിശദമാക്കാമോ ?

6416

തിരുവനന്തപുരം ജില്ലയിലെ വ്യവസായ യൂണിറ്റുകള്‍

ശ്രീ. ബി. സത്യന്‍

() തിരുവനന്തപുരം ജില്ലയില്‍ എവിടെയെല്ലാമാണ് വ്യവസായ വകുപ്പിന്റെ കീഴില്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും ഇന്‍ഡസ്ട്രിയല്‍ എസ്റേറ്റുകളും പ്രവര്‍ത്തിക്കുന്നത് ;

(ബി) ജില്ലയിലെ മറ്റ് വ്യവസായ യൂണിറ്റുകള്‍ ഏതെല്ലാമാണ് ;

(സി) ജില്ലയില്‍ വ്യവസായ വകുപ്പിന്റെ കീഴില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളോ കെട്ടിടങ്ങളോ ഉണ്ടോ ; എങ്കില്‍ അവ ഏതെല്ലാമാണ്?

6417

ചാത്തന്നൂര്‍ മൃഗാശുപത്രിക്ക് കെട്ടിടം

ശ്രീ. ജി. എസ്. ജയലാല്‍

() വ്യവസായ വകുപ്പിന്റെ അധീനതയിലുള്ള ചാത്തന്നൂര്‍ വഞ്ചിക്ളേമെന്‍സ് വക പുരയിടത്തില്‍ നിന്നും ചാത്തന്നൂര്‍ മൃഗാശുപത്രിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിലേക്ക് ഭൂമി ആവശ്യപ്പെട്ട് ലഭിച്ച അപേക്ഷയിന്മേല്‍ നാളിതുവരെയുള്ള എന്തു നടപടി സ്വീകരിച്ചു;

(ബി) പ്രസ്തുത ഭൂമി താമസംവിനാ ലഭ്യമാക്കുമോ?

6418

നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീ. കെ. ദാസന്‍

() 2001 മുല്‍ 2006 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ എത്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലായിരുന്നു എന്ന് വ്യക്തമാക്കാമോ;

(ബി) 2006 മെയ് മാസം മുതല്‍ 2011 മാര്‍ച്ച് വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ എത്ര പൊതു മേഖലാ സ്ഥാപനങ്ങളാണ് നഷ്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത് എന്ന് വ്യക്തമാക്കാമോ;

(സി) നഷ്ടത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാകുന്ന കാര്യത്തില്‍ ഇക്കാലയളവില്‍ പുരോഗതിയുണ്ടായിട്ടുണ്ടോ; എങ്കില്‍ അത് വിശദമാക്കാമോ?

6419

ലാഭത്തിലും നഷ്ടത്തിലും പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍

ശ്രീമതി കെ. എസ്. സലീഖ

() സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവ ഏതെല്ലാമെന്നും നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നവ ഏതെല്ലാമെന്നും വ്യക്തമാക്കാമോ ;

(ബി) പൂട്ടികിടക്കുന്ന വ്യവസായ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് വേണ്ടി എന്തു നടപടി സ്വീകരിച്ചു എന്ന് വിശദീകരിക്കാമോ ?

T6420

മണിചെയിന്‍മാതൃകയിലുളള വില്‍പ്പന

ശ്രീ. വി. ഡി. സതീശന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, റ്റി. എന്‍. പ്രതാപന്‍

() മണിചെയിന്‍ മാതൃകയിലുളള വില്‍പ്പനകളെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനെതിരെ എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത്;

(സി) നേരിട്ടുളള എല്ലാ വില്‍പ്പനകള്‍ക്കും നിയന്ത്രണം കൊണ്ടുവരുവാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിക്കുമോ; വിശദമാക്കുമോ;

(ഡി) ഈ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എങ്ങനെ നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്;

() ഇതു സംബന്ധിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കുവാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

BACK

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.