UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

  You are here: Business >13th KLA >Second Session>unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION (26-09-2011 to 03-11-2011)

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
232

മദ്യനയം

() ഈ സര്‍ക്കാരിന്റെ മദ്യനയം അന്തിമമായി പ്രഖ്യാപി ച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അവയുടെ സവിശേഷതകള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ;

(സി) പ്രഖ്യാപിത മദ്യനയം തന്നെയാണോ തുടരുന്നത്; അതില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ ?

ശ്രീ. സി.കെ. നാണു

ശ്രീമാത്യു. ടി. തോമസ്

ശ്രീമതി. ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

233

എക്സൈസ് നയം

സംസ്ഥാന സര്‍ക്കാര്‍ എക്സൈസ് നയം രൂപീകരിച്ചിട്ടുണ്ടോ ; എങ്കില്‍ നയത്തിന്റെ കോപ്പി ലഭ്യമാക്കുമോ ?

ശ്രീ. കെ. കെ. ജയചന്ദ്രന്‍
234

പുതിയ മദ്യനയത്തിന്റെ ഭാഗമായി സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍

 

() പുതിയ മദ്യനയത്തിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി) ഇതു നടപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ തസ്തികകള്‍ സൃഷ്ടിക്കുവാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുണ്ടോ ;

(സി) എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

ശ്രീ. പി. സി. വിഷ്ണുനാഥ്

ശ്രീ .സി. ബാലകൃഷ്ണന്‍

ശ്രീ അന്‍വര്‍ സാദത്ത്

 
235

കളളിന്റെ ഗുണമേന്മ പരിശോധന

() സംസ്ഥാനത്തെ കളള്ചെത്ത് വ്യവസായം നേരിടുന്ന പ്രതിസന്ധി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇക്കാര്യത്തില്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ;

(സി) കളളിന്റെ ഗുണമേന്മ പരിശോധിച്ച് ശുദ്ധമായ കളള് ലഭിക്കുന്നതിലേക്ക് എന്തെല്ലാം നടപടികള്‍ ആണ് സ്വീകരിച്ചിട്ടുളളത് എന്ന് വിശദമാക്കാമോ;

(ഡി) സമീപകാലത്ത് തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവന്ന് ഇവിടെത്തെ ഷാപ്പുകളില്‍ വില്‍പന നടത്തിയ കളളില്‍ നിന്നും മഞ്ഞപ്പിത്തം പടര്‍ന്ന് പിടിക്കാന്‍ കാരണമായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിച്ചുളളത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ;

(എഫ്) കളളിന്റെ സാമ്പിള്‍ പരിശോധിക്കുമ്പോള്‍ ആല്‍ക്കഹോളിന്റെ അളവ് മാത്രം പരിശോധിക്കുന്നതിന് പുറമെ മറ്റ് കെമിക്കല്‍ പരിശോധനകള്‍ കൂടി നടത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. റ്റി.യു. കുരുവിള

ശ്രീ മോന്‍സ് ജോസഫ്

 
236

മദ്യാസക്തിക്കെതിരെയുള്ള പ്രചാരണത്തിനായി സ്വീകരിച്ച നടപടികള്‍

( മദ്യം, മയക്കുമരുന്ന്, എന്നിവയുടെ ഉപയോഗം സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ മദ്യവും, മയക്കുമരുന്നും, പാന്‍ മസാലയും വില്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(സി) മദ്യാസക്തിക്കെതിരെയുള്ള പ്രചാരണത്തിനായി എന്തെല്ലാം നടപടികളാണ് സ്വീകരി ച്ചിട്ടുള്ളത് ;

(ഡി) കൂടുതലായി ഡിഅഡിക്ഷന്‍ സെന്ററുകള്‍ ആരംഭിച്ച് മദ്യത്തിനടിമകളായവരെ രക്ഷിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ.സി.പി.മുഹമ്മദ്

ശ്രീ .റ്റി.ജോര്‍ജ്

ശ്രീഅന്‍വര്‍ സാദത്ത്

ശ്രീ വി.പി.സജീന്ദ്രന്‍

 
237

മദ്യപന്‍മാരെ ബോധവല്‍ക്കരിക്കുന്നതിനുളള പദ്ധതികള്‍

() ഇത്തവണത്തെ ഓണം ലഹരി മുക്തമാക്കുക’ എന്ന പരസ്യം സര്‍ക്കാര്‍ തന്നെ പത്രങ്ങളില്‍ നല്‍കിയിട്ടും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇത്തവണ ഓണക്കാലത്ത് 57 കോടി രൂപയുടെ മദ്യം അധികം വിറ്റ സാഹചര്യം സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) മദ്യപന്‍മാരെ ബോധവല്‍ക്കരിക്കുന്നതിനുളള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ;

(സി) ഓരോ ജില്ലയിലും മദ്യമുക്തി ചികിത്സാ കേന്ദ്രം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി) മൊത്തം എന്ത് തുക ഈ പദ്ധതികള്‍ക്ക് ചെലവിടും; പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
238

മദ്യനയം തിരുത്തുന്നതിന് നടപടി

() സര്‍ക്കാരിന്റെ മദ്യനയം തിരുത്തുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി) നക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുവാനുളള നീക്കം ഗ്രാമപ്രദേശങ്ങളില്‍ സമാധാന ജീവിതം നശിപ്പിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) മദ്യത്തിന്റെ ലഭ്യത കുറക്കുന്നതിനും, മദ്യത്തില്‍ നിന്നുളള വരുമാനം വേണ്ടെന്നു വെയ്ക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. വി.എസ്. സുനില്‍കുമാര്‍
239

ബാര്‍ ലൈസന്‍സ്

() പുതുതായി ബാര്‍ ലൈസന്‍സ് നല്‍കുന്നതിലേക്ക് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നുവോ ; എങ്കില്‍ ബാര്‍ ലൈസന്‍സ് നല്‍കുന്നതിലേക്ക് സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങളും, നടപടിക്രമങ്ങളും എന്തൊക്കെയാണെന്ന് അറിയിക്കുമോ ;

(ബി) കൊല്ലം ജില്ലയില്‍ നിന്നും പുതിയ ബാര്‍ ലൈസന്‍സിനായി എത്ര അപേക്ഷകള്‍ ആരൊക്കെയാണ് നല്‍കിയിട്ടുള്ളതെന്നും ഏതൊക്കെ ഗ്രാമപഞ്ചായത്ത് പ്രദേശത്ത് നിന്നുമാണ് അപേക്ഷ ലഭിച്ചിട്ടുള്ളതെന്നും വെളിപ്പെടുത്തുമോ ;

(സി) ഇക്കാര്യത്തിലുള്ള പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കുമോ ?

ശ്രീ. ജി.എസ്. ജയലാല്‍
240

മദ്യഷാപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്

() നൂറ് ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായി എത്ര മദ്യഷാപ്പുകള്‍ പുതുതായി അനുവദിച്ചു ;

(ബി) എവിടെയെല്ലാം ആര്‍ക്കെല്ലാമാണ് അനുവദിച്ചതെന്ന് വെളിപ്പെടുത്തുമോ :

(സി) സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ എത്രയെണ്ണം പുതുതായി തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചു എന്ന് വ്യക്തമാക്കുമോ ?

ശ്രീ. . . അസീസ്
241

പുതിയ ബാര്‍ ഹോട്ടലുകള്‍ക്ക് അനുമതി

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സംസ്ഥാനത്ത് പുതിയ ബാര്‍ ഹോട്ടലുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

ശ്രീമതി ഗീതാ ഗോപി
242

വ്യാജ മദ്യം തടയുന്നതിന് നടപടികള്‍

() സംസ്ഥാനത്ത് വ്യാജ മദ്യം തടയുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കാമോ ;

(ബി) ബിവറേജസ് കോര്‍പ്പറേഷന്റെ പുതിയ വില്‍പ്പന കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ ?

ശ്രീ. മോന്‍സ് ജോസഫ്

ശ്രീ റ്റി. യു. കുരുവിള

243

ചാരായനിരോധനം മൂലം തൊഴില്‍ നഷ്ടപ്പെട്ടവരുടെ പുനരധിവാസം

() കേരളത്തില്‍ ചാരായനിരോധനം നിലവില്‍വന്നതുമൂലം എത്ര അംഗീകൃത തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്ന് വ്യക്തമാക്കാമോ;

(ബി) ഇവരുടെ പുനരധിവാസ പ്രക്രിയ പൂര്‍ത്തിയായിട്ടുണ്ടോ;

(സി) ഇല്ലെങ്കില്‍ അടുത്ത ഒരു വര്‍ഷത്തെ കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുനരധിവാസപ്രക്രിയ പൂര്‍ത്തീകരിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. പാലോട് രവി
244

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന അനധികൃത സ്പിരിറ്റ് തടയുന്നതിന് നടപടി

() മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന അനധികൃത സ്പിരിറ്റ് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്;

(ബി) തമിഴ്നാട് അതിര്‍ത്തിയായ ഗോവിന്ദപുരം, ചെന്മണ്ഡമ്പതി, മീനാക്ഷിപുരം ചെക്ക് പോസ്റുകളില്‍ അനധികൃത സ്പിരിറ്റ് തടയുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളത്;

(സി) ഈ ചെക്ക് പോസ്റുകള്‍ക്ക് സമാന്തരമായി ബൈറൂട്ടുകള്‍ ഉളളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ബൈറൂട്ടുകളിലൂടെ വരുന്ന വാഹനങ്ങളെ തടയുന്നതിന് എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിച്ചിട്ടുളളത്?

ശ്രീ. വി. ചെന്താമരാക്ഷന്‍
245

ഉത്സവദിനങ്ങളിലെ മദ്യവിതരണം നിയന്ത്രിക്കാന്‍ നടപടി

() ഉത്സവ ദിവസങ്ങളിലും മറ്റും മദ്യത്തിന്റെ ഉപയോഗത്തില്‍ ഉണ്ടാകുന്ന ഗണ്യമായ വര്‍ദ്ധന ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇതിനധികവും ഇരയാകുന്നത് യുവാക്കളാണെന്നതിനാല്‍ മദ്യത്തിന്റെ ഉപഭോഗം നിരുത്സാഹപ്പെടുത്തുന്നതിന് ഉത്സവദിനങ്ങളിലെ മദ്യവിതരണം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. എം.പി. അബ്ദുസ്സമദ് സമദാനി
246

ഓപ്പറേഷന്‍ ക്വിക്കിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് വകുപ്പില്‍ സ്വീകരിച്ച നപടികള്‍

() ഓപ്പറേഷന്‍ ക്വിക്ക് എന്ന പേരില്‍ സംസ്ഥാനത്തെ എക്സൈസ് ഓഫീസുകളില്‍ വിജിലന്‍സ് റെയ്ഡുകള്‍ നടന്നിട്ടുണ്ടോ; എങ്കില്‍ ഇതിനകം എത്ര എക്സൈസ് ഓഫീസുകളില്‍ റെയ്ഡുകള്‍ നടന്നിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഈ റെയ്ഡുകളില്‍ എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്തിയിട്ടുളളതെന്ന് വെളിപ്പെടുത്തുമോ;

(സി) പരിശോധനയ്ക്കായി ബാറുകളില്‍ നിന്നും എക്സൈസ് സംഘം സാമ്പിളുകള്‍ പരിശോധനാ ലാബുകളില്‍ എത്തിച്ച് പരിശോധനാ റിപ്പോര്‍ട്ട് ശേഖരിക്കാറുണ്ടോ;

(ഡി) ഓപ്പറേഷന്‍ ക്വിക്കിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് വകുപ്പില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീ.കെ. വിജയന്‍

ശ്രീജി.എസ്. ജയലാല്‍

ശ്രീചിറ്റയം ഗോപകുമാര്‍

247

എക്സൈസ് വകുപ്പില്‍ ക്രൈംബ്രാഞ്ച് വിഭാഗം

() എക്സൈസ് വകുപ്പിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി വകുപ്പില്‍ ക്രൈംബ്രാഞ്ച് രൂപീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദമാക്കുമോ ?

ശ്രീ.ടി.എന്‍.പ്രതാപന്‍

ശ്രീ പി.സി.വിഷ്ണുനാഥ്

ശ്രീപി..മാധവന്‍

ശ്രീഎം.പി.വിന്‍സെന്റ്

 
248

മറ്റത്തൂര്‍ ഗ്രാമ പഞ്ചായത്തിന് എക്സൈസ് റേഞ്ച് ഓഫീസ്

() പുതുക്കാട് നിയോജകമണ്ഡലത്തിലെ മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് കോടാലിയില്‍ എക്സൈസ് റേഞ്ച് ഓഫീസ് ആരംഭിക്കണം എന്ന ആവശ്യം നിലനില്‍ക്കുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) എങ്കില്‍ ആയത് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമോ ?

പ്രൊഫ. സി. രവീന്ദ്രനാഥ്
249

കുട്ടനാട് എക്സൈസ് ഓഫീസ് കോംപ്ളക്സ് കെട്ടിടനിര്‍മ്മാണത്തിന് സ്വീകരിച്ച നടപടികള്‍

() ബഡ്ജറ്റില്‍ തുക അനുവദിച്ച കുട്ടനാട് എക്സൈസ് ഓഫീസ് കോംപ്ളക്സ് കെട്ടിട നിര്‍മ്മാണത്തിന് എന്ത് നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കിയ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(ബി) പ്രസ്തുത കെട്ടിടനിര്‍മ്മാണം എന്ന് ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ ?

ശ്രീ.തോമസ് ചാണ്ടി
250

വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് കാലതാമസം വരുന്നതിനാല്‍ വാഹനങ്ങള്‍ നശിക്കുന്നത് പരിഹരിക്കാന്‍ നടപടി

() 2006-07, 2007-08, 2008-09, 2010-11 വര്‍ഷങ്ങളല്‍ എക്സൈസ് ഉദ്യോഗസ്ഥന്മാര്‍ എത്ര വാഹനങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) പിടിച്ചെടുക്കുന്ന വാഹനങ്ങളില്‍ എത്രയെണ്ണം ലേലം ചെയ്തിട്ടുണ്ട് എന്നും ഈ ഇനത്തില്‍ എത്രരൂപ സര്‍ക്കാരിന് ലഭിച്ചുവെന്നും വെളിപ്പെടുത്തുമോ;

(സി) വാഹനങ്ങള്‍ ലേലം ചെയ്യുന്നതിന് കാലതാമസം വരുന്നതിനാല്‍ വാഹനങ്ങള്‍ നശിക്കുന്നകാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

() എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
251

തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീരദേശ ജലഗതാഗത പദ്ധതി

() റോഡ് മാര്‍ഗമുള്ള ചരക്കുഗതാഗതം കുറയ്ക്കുവാന്‍ സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള തീരദേശ ജലഗതാഗത പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടോ;

(ബി) എങ്കില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

(സി) ഈ രംഗത്തെ വിദഗ്ദ്ധരുമായി ഗവണ്‍മെന്റ് ചര്‍ച്ച നടത്തിയിട്ടുണ്ടോ;

(ഡി) എങ്കില്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ എന്തെല്ലാം;

() ഈ പദ്ധതി തയ്യാറാക്കുന്നതിന് കണ്‍സള്‍ട്ടന്‍സിക്ക് എത്രകോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

ശ്രീ. ഷാഫി പറമ്പില്‍

ശ്രീ ഡൊമിനിക് പ്രസന്റേഷന്‍

ശ്രീ ജോസഫ് വാഴക്കന്‍

ശ്രീ. പി. അബ്ദുള്ളക്കുട്ടി

252

കേരളത്തില്‍ റണ്‍വെ സുരക്ഷക്ക് സ്വീകരിച്ച നടപടികള്‍.

() സംസ്ഥാനത്ത് വിമാനത്താവളങ്ങളിലെ റണ്‍വേ സുരക്ഷക്ക് എന്തെല്ലാം നടപടികള്‍ സ്വികരിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി) കോഴിക്കോട് വിമാനത്താവളത്തില്‍ വിമാനമിറങ്ങുന്നത് സംബന്ധിച്ച സുരക്ഷകള്‍ പ്രത്യേകം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) ഇവിടെ റണ്‍വേയുടെ രണ്ടറ്റത്തും വേണ്ടത്ര സുരക്ഷാ മേഖല വേര്‍തിരിച്ചിട്ടുണ്ടോ;

(ഡി) ഇന്‍സ്ട്രമെന്റല്‍ ലാന്‍ഡിംങ് സംവിധാനത്തിന്റെ ആന്റിനകള്‍ കോണ്‍ക്രീറ്റില്‍ ഉറപ്പിച്ചത് ഭീക്ഷണി ഉയര്‍ത്തുന്നുണ്ടോ;

() സിവില്‍ ഏവിയേഷന്‍ സേഫ്റ്റി അഡ്വൈസറി കമ്മറ്റി കരിപ്പൂര്‍ വിമാനത്താവളവുമായി ബന്ധപ്പെട്ട് എന്തെങ്കിലും ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഇവ നടപ്പിലാക്കുന്നതിന് എന്തെല്ലാം നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ. മുഹമ്മദുണ്ണിഹാജി
253

കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പുരോഗതി

() കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മ്മാണ പുരോഗതി ഏതുഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) ഈ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് എത്ര കോടി രൂപയാണ്;

(സി) നിര്‍മ്മാണം സംബന്ധിച്ച് അവലോകനം നടത്തിയിട്ടുണ്ടോ; ഇതിന്റെ വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി) കണ്ണൂര്‍ വിമാനത്താവളത്തില്‍ എന്ന് വിമാനമിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്?

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീവി.പി. സജീന്ദ്രന്‍

ശ്രീസണ്ണി ജോസഫ്

ശ്രീ ലൂഡി ലൂയിസ്

254

കബോട്ടാഷ് നിയമം

() വല്ലാര്‍പാടം കണ്ടെയ്നര്‍ തുറമുഖത്തെ ചരക്കു നീക്കം തടസ്സപ്പെടുത്തുന്ന കബോട്ടാഷ് നിയമം മൂലം തുറമുഖം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ കബോട്ടാഷ് നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുവാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ ?

ശ്രീ. . കെ. ശശീന്ദ്രന്‍

ശ്രീ തോമസ് ചാണ്ടി

255

ആലപ്പുഴ തുറമുഖത്തിന്റെ പുനഃരുദ്ധാരണം

() ആലപ്പുഴ തുറമുഖത്തിന്റെ പ്രവര്‍ത്തനം നിലച്ചതോടുകൂടി തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ എത്ര ; ഇവരെ പുനരധിവസിപ്പിക്കാന്‍ എന്തെങ്കിലും പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) ഈ തൊഴിലാളികള്‍ക്ക് സര്‍ക്കാരില്‍ നിന്നും സാമ്പത്തിക സഹായം നല്‍കുന്നുണ്ടോ ; വിശദമാക്കുമോ ;

(സി) ആലപ്പുഴ തുറമുഖം പ്രവര്‍ത്തനസജ്ജമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ ?

ശ്രീ. ജി. സുധാകരന്‍
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.