UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   
   
 

   
   

 

 

 

  You are here: Business >13th KLA >Second Session>unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - SECOND SESSION (26-09-2011 to 03-11-2011)

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No Title of the Question Member
256

ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിന് പുതിയ പദ്ധതികള്‍

() ഭവന നിര്‍മ്മാണ ബോര്‍ഡ് നിര്‍മ്മിച്ച് നല്‍കിയിരിക്കുന്ന പാര്‍പ്പിടങ്ങളുടെ അറ്റകുറ്റപ്പണികള്‍ സംബന്ധിച്ച് പരാതികള്‍ പരിഹരിക്കുവാന്‍ പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ബി) ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ പിഴ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി) ദുര്‍ബ്ബല ജനവിഭാഗങ്ങളുടെ വായ്പകള്‍ എഴുതിത്തള്ളുന്നതിന് പുതിയ പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടോ;

(ഡി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

ശ്രീ. റ്റി.യു. കുരുവിള

ശ്രീ മോന്‍സ് ജോസഫ്

 
257

നിയോജക മണ്ഡലങ്ങള്‍ക്ക് റോഡ് നിര്‍മ്മാണത്തിന് അനുവദിച്ച ഫണ്ട്

കഴിഞ്ഞ നിയമസഭാ സമ്മേളനത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എത്ര നിയമസഭാ മണ്ഡലങ്ങളില്‍ റോഡ് നിര്‍മ്മാണത്തിനായി ഫണ്ട് അനുവദിച്ചുവെന്നും ഏതൊക്കെ മണ്ഡലങ്ങള്‍ക്കെന്നും എത്ര രൂപ വീതമെന്നും വ്യക്തമാക്കാമോ ?

ശ്രീ. .എഅസീസ്
258

കുടില്‍ വ്യവസായവും നികുതിയും

അങ്കമാലി നിയോജക മണ്ഡലത്തിലെ കായ് വറുത്തതും ചക്കവറുത്തതും കുടില്‍ വ്യവസായമായി ചെയ്യുന്ന കര്‍ഷകര്‍ പ്രസ്തുത കുടില്‍ വ്യവസായത്തെ നികുതിയില്‍ നിന്നും ഒഴിവാക്കി കിട്ടുന്നതിനായി സമര്‍പ്പിച്ചിരുന്ന അപേക്ഷയിന്മേല്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കാമോ?

ശ്രീ. ജോസ് തെറ്റയില്‍
259 പെട്രോള്‍ വിലവര്‍ദ്ധന

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം എത്രതവണ പെട്രോള്‍ വില വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി) വില വര്‍ദ്ധനയുണ്ടായ അവസരങ്ങളില്‍ കൂട്ടിയ വിലയുടെ വില്പന നികുതി വേണ്ടെന്ന് വച്ചിട്ടുള്ളത് എപ്പോഴെല്ലാം;

(സി) വില്‍പ്പന നികുതി കുറച്ചതിനുശേഷവും, നിലവിലുണ്ടായിരുന്ന പെട്രോളിന്റെ വിലയേക്കാളും എത്ര രൂപയുടെ വര്‍ദ്ധനവുണ്ടായിട്ടുണ്ട്; ഇതുവഴി ജനങ്ങള്‍ക്ക് എത്ര കോടിരൂപയുടെ അധിക ബാധ്യതയുണ്ടായിട്ടുണ്ട്?

ഡോ. കെ. ടി. ജലീല്‍
 

260

ചെലവ് ചുരുക്കലും സാമ്പത്തിക നിയന്ത്രണവും

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ചെലവ് ചുരുക്കലിന്റെ ഭാഗമായി സാമ്പത്തിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ?

ശ്രീ. വി. ശശി
261

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി

() സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വിശകലനം ചെയ്യുന്നതിനുള്ള ധനകാര്യ സൂചകങ്ങള്‍ പ്രകാരം 2011 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി എന്താണെന്ന് വിശദമാക്കുമോ;

(ബി) സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കരുതുന്നുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(സി) മുന്‍ സര്‍ക്കാര്‍ സ്ഥാനം ഒഴിയുമ്പോള്‍ ഖജനാവില്‍ എന്തുതുക മിച്ചമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുമോ?

ശ്രീ. സി. കെ. സദാശിവന്‍
262

കേരളത്തിന്റെ കടബാധ്യതയ്ക്ക് പ്രത്യേക പാക്കേജ്

() കേരളത്തിന്റെ കടബാധ്യത സംബന്ധിച്ച് പ്രത്യേക പാക്കേജ് കേന്ദ്ര ഗവണ്‍മെന്റിന്റെ പരിഗണനയിലുണ്ടോ;

(ബി) പ്രസ്തുത വിഷയം ജനപ്രതിനിധികള്‍ പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ;

(സി) പ്രത്യേക പാക്കേജ് അനുവദിച്ചുകിട്ടുന്നതിന് ഗവണ്‍മെന്റ് തലത്തില്‍ എന്തുനടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ശ്രീ. വി.ഡി. സതീശന്‍

ശ്രീ റ്റി.എന്‍. പ്രതാപന്‍

ശ്രീഎം.പി. വിന്‍സെന്റ്

ശ്രീ.റ്റി. ജോര്‍ജ്

 
263

സര്‍ക്കാരിന്റെ കടബാദ്ധ്യതയും റവന്യൂകമ്മിയും

() സര്‍ക്കാരിന്റെ കടബാദ്ധ്യത കഴിഞ്ഞ അഞ്ചു വര്‍ഷം ക്രമാതീതമായി വര്‍ദ്ധിച്ചത് കുറച്ചുകൊണ്ടുവരുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്തെ റവന്യൂകമ്മി കുറയ്ക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ ?

ശ്രീ. സി. പി. മുഹമ്മദ്

ശ്രീസണ്ണി ജോസഫ്

ശ്രീ. പി. അബ്ദുള്ളക്കുട്ടി

ശ്രീവി. പി. സജീന്ദ്രന്‍

264

സര്‍ക്കാരിന്റെ പൊതുകടം

() ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ ;

(ബി) 2011-12-ല്‍ സംസ്ഥാനത്തിന്റെ കടബാദ്ധ്യത എത്രയായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്തിന്റെ കടബാദ്ധ്യത കുറച്ചുകൊണ്ട് വരുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍
265

ഗ്രേഡ് ലഭിച്ച സ്കെയിലില്‍ ഓപ്ഷന്‍ നല്‍കുന്നതിനുള്ള അനുമതി

() സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണ ഉത്തരവ് ജി..(പി)നം. 85/11/ ഫിന്‍ തീയതി 26.02.2011 അനുബന്ധം കക ഖണ്ഡിക 7(2) റൂള്‍സ് ഫോര്‍ ഫിക്സേഷന്‍ പ്രകാരം 01.07.2009 നും ശമ്പളപരിഷ്ക്കരണ ഉത്തരവ് തീയതിക്കും ഇടയില്‍ സമയബന്ധിത ഹയര്‍ ഗ്രേഡ് അനുവദിക്കപ്പെട്ട ജീവനക്കാര്‍ക്ക് ഗ്രേഡ് ലഭിച്ച സ്ക്കെയിലില്‍ ഓപ്ഷന്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കിയിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ

(ബി) മുന്‍ വര്‍ഷങ്ങളിലെ ശമ്പളപരിഷ്ക്കരണ ഉത്തരവുകളില്‍ ഇത്തരത്തില്‍ ഗ്രേഡ് ഓപ്ഷന്‍ നല്‍കുന്നതിനുള്ള അനുമതി നല്‍കിയുട്ടുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇപ്പോഴത്തെ ശമ്പളപരിഷ്ക്കരണ ഉത്തരവിലും 01.07.2009 നും ശമ്പളപരിഷ്ക്കരണ ഉത്തരവ് തീയതിക്കും ഇടയില്‍ അനുവദിക്കപ്പെട്ടിട്ടുള്ള ഗ്രേഡിന് ഓപ്ഷന്‍ അനുവദിക്കുന്നതിനുള്ള ഉത്തരവ് നല്‍കുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
266

ശമ്പളം, പെന്‍ഷന്‍ പരിഷ്ക്കരണം എന്നിവ മൂലമുണ്ടായ അധികച്ചെലവ്

() 2009-10 സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് ശമ്പളം, പെന്‍ഷന്‍ എന്നീ ഇനങ്ങളിലായി ഈ സാമ്പത്തിക വര്‍ഷത്തില്‍ ബഡ്ജറ്റില്‍ എത്രകോടി രൂപ അധികം വകയിരുത്തിയിട്ടുണ്ട്;

(ബി) ശമ്പളം, പെന്‍ഷന്‍ എന്നിവയുടെ പരിഷ്കരണത്തിനായി മൊത്തം എത്രകോടി രൂപയാണ് 2011-12 സാമ്പത്തിക വര്‍ഷത്തില്‍ അധികച്ചെലവ് പ്രതീക്ഷിച്ചിരുന്നത്;

(സി) ശമ്പള പരിഷ്ക്കരണവുമായി ബന്ധപ്പെട്ട് 2010-11 ല്‍ എത്ര തുക ചെലവാക്കിയിട്ടുണ്ട്; വിശദാംശം വ്യക്തമാക്കുമോ ?

ഡോ. ടി.എം. തോമസ് ഐസക്ക്
267

ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതി

() ഗ്രൂപ്പ് പേഴ്സണല്‍ ആക്സിഡന്റ് ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ;

(ബി) ഈ പദ്ധതിയില്‍ ഇപ്പോള്‍ അംഗങ്ങളായിരിക്കുന്നവര്‍ ഏതെല്ലാം വിഭാഗത്തില്‍പ്പെട്ടവരാണ് ;

(സി) സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങളെയും സഹകരണ സ്ഥാപനങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ ;

(ഡി) പദ്ധതി വിപുലീകരിക്കുന്നതിന്റെ ഭാഗമായി കുടുംബശ്രീ, ജനശ്രീ അംഗങ്ങളെ ഇതില്‍ ഉള്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ;

() നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കി ക്ളെയിം കൃത്യസമയത്ത് നല്‍കാന്‍ നടപടി സ്വീകരിക്കുമോ

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

ശ്രീ വി.ഡി. സതീശന്‍

ശ്രീ ബെന്നി ബെഹനാന്‍

ശ്രീകെ. ശിവദാസന്‍ നായര്‍

268

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി

() 1.4.2004 മുതല്‍ ഏര്‍പ്പെടുത്തിയതും തുടര്‍ന്നുവന്ന സര്‍ക്കാര്‍ റദ്ദു ചെയ്തതുമായ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനരാരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി) സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതി സാമൂഹ്യ സുരക്ഷാക്ഷേമപദ്ധതിയായി കണ്ട് സംരക്ഷിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ;

(സി) ഇല്ലെങ്കില്‍ സ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയോടുളള സര്‍ക്കാരിന്റെ നയം വ്യക്തമാക്കുമോ?

ശ്രീ. കെ. വി. വിജയദാസ്
269

എം.എന്‍ ലക്ഷംവീട് നവീകരണ പദ്ധതി

() തൃശൂര്‍ ജില്ലയില്‍ ‘എം.എന്‍ ലക്ഷം വീട് നവീകരണ പദ്ധതി’ പ്രകാരം എത്ര വീടുകള്‍ നവീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി) ആയതിന്റെ പഞ്ചായത്ത് തിരിച്ചുളള കണക്കുകള്‍ ലഭ്യമാക്കുമോ?

ശ്രീമതി ഗീതാ ഗോപി
270

വ്യവഹാര നയം നടപ്പാക്കാന്‍ നടപടി

() ദേശീയ വ്യവഹാര നയത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് വ്യവഹാരനയം നടപ്പാക്കുന്ന കാര്യത്തിലുളള നിലപാട് വ്യക്തമാക്കുമോ;

(ബി) വ്യവഹാരനയം നടപ്പിലാക്കുന്നതിനായി എത്ര കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ചിരുന്നതെന്ന് വ്യക്തമാക്കുമോ; പ്രസ്തുത തുക വിനിയോഗിക്കുന്നതിന് സാധിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി) സംസ്ഥാനത്ത് വ്യവഹാരനയം നടപ്പിലാക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍
271

നെയ്യാറ്റിന്‍കര പോലീസ് സ്റേഷന്‍ മന്ദിരം

() ബഡ്ജറ്റില്‍ പ്രഖ്യാപിച്ച നെയ്യാറ്റിന്‍കര പോലീസ് സ്റേഷന്‍ മന്ദിരം പണിയുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ടോ ;

(ബി) എങ്കില്‍ എത്ര തുകയാണ് നീക്കിവച്ചിട്ടുള്ളതെന്നും പ്രസ്തുത തുക വുകുപ്പിന് കൈമാറിയിട്ടുണ്ടോ എന്നും വ്യക്തമാക്കുമോ ?

ശ്രീ.ആര്‍.സെല്‍വരാജ്
272

ചെക്ക് പോസ്റുകളില്‍ കര്‍ശന നിരീക്ഷണം

() സംസ്ഥാനത്തെ അതിര്‍ത്തി ചെക്ക് പോസ്റുകളില്‍ കര്‍ശന നിരീക്ഷണം നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

(ബി) എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നതെന്നു വ്യക്തമാക്കുമോ ;

(സി) കര്‍ശന നിരീക്ഷണം നടത്താത്തതുമൂലം സര്‍ക്കാരിനു ലഭിക്കേണ്ട നികുതിയുടെ ചോര്‍ച്ചയെക്കുറിച്ചുള്ള കണക്കുകള്‍ ലഭ്യമാണോ ;

(ഡി) എങ്കില്‍ ഇതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

ശ്രീ. വി.ഡി. സതീശന്‍

ശ്രീവര്‍ക്കല കഹാര്‍

ശ്രീ .സി. ബാലകൃഷ്ണന്‍

ശ്രീ ബെന്നി ബെഹനാന്‍

 
273

ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവല്‍

() സംസ്ഥാനത്ത് ഗ്രാന്റ് കേരള ഷോപ്പിംഗ് ഫെസ്റിവലിന് മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(ബി) സര്‍ക്കാരിന് ഉയര്‍ന്ന വരുമാനം ലഭ്യമാക്കുന്ന ഈ ഫെസ്റിവലിന് ഈ വര്‍ഷം അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) മുന്‍വര്‍ഷങ്ങളില്‍ അനുവദിച്ച തുകയേക്കാള്‍ ഈ വര്‍ഷം അനുവദിച്ച തുകയില്‍ കുറവുണ്ടായതിനെക്കുറിച്ചുള്ള പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി) എങ്കില്‍ പരാതി പരിഹരിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീ. കെ. രാധാകൃഷ്ണന്‍
274

പുതിയ ലോട്ടറികള്

() സംസ്ഥാനത്ത് പുതിയ ലോട്ടറികള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) നിലവിലുള്ള ലോട്ടറി സംവിധാനത്തില്‍ എന്തെല്ലാം പരിഷ്ക്കാരങ്ങളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി) ലോട്ടറിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ വിഹിതം ഏജന്റുമാര്‍ക്കും വില്പനക്കാര്‍ക്കും നല്‍കുവാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. ഹൈബി ഈഡന്‍
275

അന്യസംസ്ഥാന ഭാഗ്യക്കുറികള്‍

() അന്യസംസ്ഥാന ഭാഗ്യക്കുറികള്‍ സംസ്ഥാനത്ത് ഇപ്പോള്‍ വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് നിന്നുപോയ പ്രതിവാര ഭാഗ്യക്കുറികള്‍ പുന: രാരംഭിച്ചിട്ടുണ്ടോ;

(സി) മാരകരോഗം പിടിപെട്ടവരെ സഹായിക്കാനുളള കാരുണ്യ ലോട്ടറി ഉള്‍പ്പെടെ സംസ്ഥാനത്ത് ഇപ്പോള്‍ ഏതൊക്കെ ഭാഗ്യക്കുറികള്‍ വില്പന നടത്തുന്നുണ്ട്;

(ഡി) ലോട്ടറി കേസില്‍ സി.ബി.. അന്വേഷണം സാധ്യമാക്കുന്നതിന് ഈ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ എന്തൊക്കെ; വിശദാംശങ്ങള്‍ നല്‍കുമോ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
276

എം.എല്‍.. മാരുടെ പ്രാദേശിക വികസന പദ്ധതി

കോഴിക്കോട് ജില്ലയില്‍ 2010-2011 വര്‍ഷത്തില്‍ എം.എല്‍.. മാരുടെ പ്രാദേശിക വികസന പദ്ധതിയില്‍ ഭരണാനുമതി നല്‍കാന്‍ ബാക്കിയുളള തുക ഓരോ മണ്ഡലങ്ങളിലെയും തരംതിരിച്ചു വ്യക്തമാക്കാമോ ?

ശ്രീ. പി.റ്റി.. റഹീം
277

ചെര്‍പ്പുളശ്ശേരി ടൌണ്‍ നവീകരണം

ഷൊര്‍ണ്ണൂര്‍ മണ്ഡലത്തിലെ ചെര്‍പ്പുളശ്ശേരി ടൌണ്‍ നവീകരണം നടത്തുന്നതിനുവേണ്ടി 14-7-2011-ാം തീയതി ധനകാര്യ വകുപ്പിനു നല്‍കിയ നിവേദനത്തിന്മേല്‍ എന്തു നടപടി സ്വികരിച്ചുവെന്ന് വ്യക്തമാക്കുമോ ?

ശ്രീമതി കെ.എസ്. സലീഖ
278

നെന്മാറയില്‍ പുതിയ സബ്ട്രഷറി

() നെന്മാറ മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ ജീവനക്കാരും, പെന്‍ഷന്‍കാരും, മറ്റുള്ളവരും കൊല്ലങ്കോട് ട്രഷറിയെ മാത്രമാണ് ആശ്രയിക്കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി നെല്ലിയാമ്പതി, പറമ്പിക്കുളം മലനിരകളില്‍ താമസിക്കുന്നവര്‍ക്ക് ഈ ഒരു ട്രഷറിയെ മാത്രം ആശ്രയിക്കേണ്ടിവരുന്നതിന്റെ പ്രയാസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇത് പരിഹരിക്കുന്നതിന് നെന്മാറയില്‍ ഒരു പുതിയ സബ് ട്രഷറി അനുവദിക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. വി. ചെന്താമരാക്ഷന്‍
279

തരൂര്‍ വടാഞ്ചേരിയില്‍ ട്രഷറി കെട്ടിടം നിര്‍മ്മാണം

() തരൂര്‍ വടക്കഞ്ചേരിയില്‍ ട്രഷറി കെട്ടിടം നിര്‍മ്മിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ അതിനാവശ്യമായ ഭൂമി കണ്ടെത്തിയിട്ടുണ്ടോ;

(സി) ഭൂമി കണ്ടെത്തിയില്ലെങ്കില്‍ ആയത് കൈമാറുന്നതിന് എടുത്ത നടപടികള്‍ ഏത് ഘട്ടത്തിലാണ്; കെട്ടിട നിര്‍മ്മാണം എന്നത്തേയ്ക്ക് ആരംഭിക്കാന്‍ സാധിക്കുമെന്ന് വ്യക്തമാക്കുമോ?

ശ്രീ. . കെ. ബാലന്‍
280

കൊപ്പം ആസ്ഥാനമാക്കി സബ്ട്രഷറി

പട്ടാമ്പി സബ്ട്രഷറി വിഭജിച്ച് കൊപ്പം ആസ്ഥാനമാക്കി ഒരു സബ്ട്രഷറി ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

ശ്രീ. സി.പി. മുഹമ്മദ്
281

പാലക്കാട് ജില്ലയിലെ കോങ്ങാട് അസംബ്ളി മണ്ഡലത്തില്‍ സബ്ട്രഷറി

() പാലക്കാട് ജില്ലയില്‍ പുതിയതായി രൂപീകരിച്ച കോങ്ങാട് അസംബ്ളി മണ്ഡലത്തിന്റെ ആസ്ഥാനമായ കോങ്ങാട് ഒരു സബ്ട്രഷറി പോലും ഇല്ലെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഒരു സബ്ട്രഷറി സ്ഥാപിക്കുന്നതിനുള്ള സത്വര നടപടി കൈക്കൊള്ളുമോ;

(സി) ഈ സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത സബ്ട്രഷറി ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി) 10.06.2011 ല്‍ 7/കെ.വി./2011-ാം നമ്പര്‍ പ്രൊപ്പോസലായി ഇക്കാര്യത്തില്‍ നല്‍കിയ നിവേദനത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്നുള്ള വിവരം വ്യക്തമാക്കുമോ?

ശ്രീ. കെ. വി. വിജയദാസ്
282

അല്‍ബറാകിന്റെ പുരോഗതി

() ഇസ്ളാമിക ധനകാര്യ സ്ഥാപനമായ അല്‍ബറാക് ഇപ്പോള്‍ ഏതുഘട്ടത്തിലാണെന്ന് വിശദീകരിക്കുമോ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അല്‍ബറാക്കിന്റെ പുരോഗതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി) പലിശരഹിത ബാങ്കിംഗുമായി ബന്ധപ്പെട്ട് ഭാവിയില്‍ എന്തെല്ലാം പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ശ്രീ. പി. ഉബൈദുള്ള
283

ക്രമവിരുദ്ധമായി നികുതി ഒഴിവാക്കല്‍

() സി. എസ്. ടി. നിയമത്തില്‍ നിഷ്ക്കര്‍ഷിച്ചിട്ടുള്ള നിബന്ധനകള്‍ പാലിക്കാതെ, കൊച്ചിയിലെ ഷിപ്പ്യാര്‍ഡില്‍, കപ്പലുകള്‍/പത്തേമാരികള്‍ കൈമാറ്റം ചെയ്യപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരത്തിലുള്ള എത്ര കൈമാറ്റങ്ങള്‍ ഇതിനകം നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ; ഇതുമൂലം എത്രകോടി രൂപയുടെ നികുതി നഷ്ടം സംസ്ഥാനത്തിനുണ്ടാകുന്നുണ്ട്;

(സി) വില്പന കയറ്റുമതിയായി അവകാശപ്പെട്ട് എത്ര കപ്പലുകളുടെ വില്പന കൊച്ചി ഷിപ്പ്യാര്‍ഡില്‍ നടന്നിട്ടുണ്ട്; ഏത് വര്‍ഷംമുതലാണ് കപ്പലുകള്‍ വില്പന ആരംഭിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ഡി) ക്രമവിരുദ്ധമായി നികുതി ഒഴിവാക്കല്‍ ഉണ്ടാക്കിയ വില്പനകള്‍ എല്ലാം പരിശോധിച്ച് നികുതി പൂര്‍ണ്ണമായും ഈടാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

ശ്രീ. സാജു പോള്‍
284

ചെക്ക് പോസ്റുകള്‍ വഴിയുള്ള വരുമാനം

() 1.6.2010 മുതല്‍ 15.09.2010 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റുകള്‍ വഴിയുള്ള വരുമാനം എത്രയായിരുന്നു എന്ന് കണക്കാക്കിയിട്ടുണ്ടെങ്കില്‍ ആയത് വെളിപ്പെടുത്താമോ ;

(ബി) 1.6.2011 മുതല്‍ 15.09.2011 വരെയുള്ള കാലയളവില്‍ സംസ്ഥാനത്തെ വിവിധ ചെക്ക് പോസ്റുകള്‍ വഴിയുള്ള വരുമാനം എത്രയാണ്; മുന്‍വര്‍ഷത്തെ ഈ കാലയളവിലെ വരുമാനത്തെ അപേക്ഷിച്ചു കുറവാണോ ; എങ്കില്‍ കുറവെത്ര ; ആയതിന്റെ കാരണം വ്യക്തമാക്കുമോ ; കൂടുതലാണെങ്കില്‍ എത്ര കൂടുതല്‍ വിശദാംശം ലഭ്യമാക്കുമോ ;

(സി) 1.6.2010 മുതല്‍ 15.09.2010 വരെ വാളയാര്‍ ചെക്ക് പോസ്റ് വഴിയുള്ള വരുമാനം എത്രയായിരുന്നു ;

(ഡി) 1.6.2011 മുതല്‍ 15.9.2011 വരെ വാളയാര്‍ ചെക്ക് പോസ്റ് വഴിയുള്ള വരുമാനം എത്രയാണ് ;

() പ്രസ്തുത കാലയളവിലെ വരുമാനത്തില്‍ കുറവുവരുവാനുണ്ടായ സാഹചര്യം വ്യക്തമാക്കാമോ ?

ശ്രീ.എം.ഹംസ
285

ചെക്ക് പോസ്റ് നവീകരണം

() കാര്യക്ഷമവും അഴിമതിവിമുക്തവും സുതാര്യവും ആക്കുന്നതിവേണ്ടി മുന്‍ സര്‍ക്കാര്‍ ചെക്ക് പോസ്റുകളില്‍ നടപ്പിലാക്കിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഇപ്പോഴത്തെ പുരോഗതി വ്യക്തമാക്കാമോ ;

(ബി) ഇപ്രകാരം ഏര്‍പ്പെടുത്തിയിട്ടുള്ള നടപടികളുടെ ഫലമായി സംസ്ഥാനത്തിന് ലഭിച്ച അധിക വരുമാനത്തിന്റെ കണക്ക് വ്യക്തമാക്കുമോ ;

(സി) സുതാര്യവും അഴിമതിവിമുക്തവും കാര്യക്ഷമവുമാക്കുന്നതിന് വേണ്ടി ചെക്ക് പോസ്റ്റുകളില്‍ എന്തെല്ലാം കൂടുതല്‍ ക്രമീകരണങ്ങളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ.വി. വിജയദാസ്
286

സംസ്ഥാന റവന്യൂ വരുമാനത്തിന്റെ ശരാശരി വളര്‍ച്ചാനിരക്ക്

() സംസ്ഥാന റവന്യൂ വരുമാനത്തില്‍ മൊത്തം നികുതി, കേന്ദ്ര നികുതി വിഹിതം, തനതു സംസ്ഥാന നികുതി, നികുതിയേതര വരുമാനം എന്നിവ 2001-02 മുതല്‍ 2005-06 വരെയുളള കാലയളവിലും 2006-07 മുതല്‍ 2010-11 വരെയുളള കാലയളവിലും ശരാശരി എത്ര ശതമാനം വീതമായിരുന്നു;

(ബി) സംസ്ഥാന നികുതിവരുമാനം, സംസ്ഥാന തനതുനികുതിയേതര വരുമാനം, സംസ്ഥാന തനതു റവന്യൂ വരുമാനം, കേന്ദ്ര നികുതി വിഹിതവും ഗ്രാന്റുകളും മൊത്തം റവന്യൂ വരുമാനം എന്നിവയുടെ 2001-02 മുതല്‍ 2005-06 വരെ കാലയളവിലും 2006-07 മുതല്‍ 2010-11 വരെയുളള കാലയളവിലും ശരാശരി വളര്‍ച്ചാ നിരക്ക് എത്രയായിരുന്നു ?

ഡോ. ടി.എം. തോമസ് ഐസക്
287

ജി.എസ്.ഡി.പി പദ്ധതി

() 2001-2002, 2005-06, 2010-11 എന്നീ വര്‍ഷങ്ങളില്‍ റവന്യൂ കമ്മി, ധനക്കമ്മി, പ്രാഥമിക കമ്മി എന്നിവ ജി.എസ്.ഡി.പി യുടെ എത്ര ശതമാനം വീതമായിരുന്നു ;

(ബി) 2001-02 മുതല്‍ 2006-07 വരെയും 2006-07 മുതല്‍ 2010-11 വരെയും റവന്യൂക്കമ്മി, ധനക്കമ്മി, പ്രാഥമിക കമ്മി എന്നിവ ജി.എസ്.ഡി.പി യുടെ എത്ര ശതമാനം വീതമായിരുന്നു ;

(സി) 2001-02 മുതല്‍ 2005-2006 വരെയും 2006-2007 മുതല്‍ 2010-11 വരെയും ഉള്ള കാലയളവുകളില്‍ റവന്യൂകമ്മി, ധനക്കമ്മിയുടെ ശരാശരി എത്ര ശതമാനം വീതമായിരുന്നു ;

(ഡി) 201011 ല്‍ കേന്ദ്രസര്‍ക്കാരിന്റെ റവന്യൂകമ്മി, ധനക്കമ്മി, പ്രാഥമിക കമ്മി എന്നിവ ജി.എസ്.ഡി.പി യുടെ എത്ര ശതമാനം വീതമായിരുന്നു എന്ന് അറിയാമോ; എങ്കില്‍ വിശദമാക്കാമോ ?

ഡോ. ടി.എം. തോമസ് ഐസക്
288

ജി.എസ്.ഡി.പിയുടെ വളര്‍ച്ചാനിരക്ക്

() 2000-01 മുതല്‍ 2005-06 വരെയുളള കാലയളവില്‍ സ്ഥിരവിലയിലും കമ്പോളവിലയിലും ജി.എസ്.ഡി.പി യുടെ വളര്‍ച്ചാനിരക്ക് എത്രയായിരുന്നു;

(ബി) 2006-2007 മുതല്‍ 2009-2010 വരെയുളള കാലയളവില്‍ സ്ഥിരവിലയിലും കമ്പോള വിലയിലും ജി.എസ്.ഡി.പി.യുടെ വളര്‍ച്ചാ നിരക്ക് എത്രയായിരുന്നു.

(സി) 2004-05 ല്‍ സ്ഥിരവിലയിലും കമ്പോളവിലയിലും ജി.എസ്.ഡി.പി.യുടെ വളര്‍ച്ചാ നിരക്ക് എത്രയായിരുന്നു;

(ഡി) 2000-01 ലും 2005-06-ലും ജി.എസ്.ഡി.പി യില്‍ പ്രാഥമിക-ദ്വിതീയ മേഖലകളുടെ വിഹിതം എത്ര ശതമാനം വീതമായിരുന്നു?

ഡോ.ടി.എം. തോമസ് ഐസക്
289

റവന്യൂ വരുമാനവും ജി.എസ്.ഡി.പി.യും

() 2000-01, 2005-06, 2010-11 എന്നീ വര്‍ഷങ്ങളില്‍ വികസനചെലവ്, മൂലധനചെലവ്, പദ്ധതി ചെലവ് എന്നിവ സംസ്ഥാന റവന്യൂ വരുമാനത്തിന്റെയും റവന്യൂ ചെലവിന്റെയും ജി.എസ്.ഡി.പി. യുടെയും എത്ര ശതമാനം വീതമായിരുന്നു ;

(ബി) മേല്‍പ്പറഞ്ഞ വര്‍ഷങ്ങളില്‍ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവ റവന്യൂ വരുമാനത്തിന്റെയും റവന്യൂ ചെലവിന്റെയും ജി.എസ്.ഡി.പി. യുടെയും എത്ര ശതമാനം വീതമായിരുന്നു ?

ഡോ. ടി.എം. തോമസ് ഐസക്
290

100 രൂപ മുദ്രപ്പത്രത്തിനുള്ള ക്ഷാമം

() 100 രൂപ മുദ്രപ്പത്രത്തിന് ക്ഷാമം നേരിടുന്നതായി ന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) വെണ്ടര്‍മാര്‍ക്ക് നല്‍കുന്ന മുദ്രപ്പത്രത്തിന്റെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
291

പുതിയ നിയമനിര്‍മ്മാണങ്ങള്‍

() ഈ വര്‍ഷം നടത്തുവാനുദ്ദേശിക്കുന്ന നിയമനിര്‍മ്മാണങ്ങള്‍ ഏതൊക്കെയാണെന്ന് വിശദമാക്കുമോ;

(ബി) എന്തെല്ലാം നിയമനിര്‍മ്മാണ നിര്‍ദ്ദേശങ്ങള്‍ക്ക് ഇതിനകം അന്തിമരൂപം നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

ശ്രീ. എസ്. ശര്‍മ്മ
292

മൈത്രി ഭവന നിര്‍മ്മാണ പദ്ധതി

() അമ്പലപ്പുഴ മണ്ഡലത്തിലെ ഗ്രാമപഞ്ചായത്തുകള്‍ ഭവനനിര്‍മ്മാണ ബോര്‍ഡുമായി കരാറുണ്ടാക്കി നടപ്പിലാക്കിയ മൈത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം എത്ര പേര്‍ക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയിട്ടുള്ളത്; എന്നാണ് ഇതു സംബന്ധിച്ച എഗ്രിമെന്റ് ഒപ്പുവച്ചത്;

(ബി) ഗ്രാമപഞ്ചായത്തുകള്‍ വായ്പാതുക തിരിച്ചടയ്ക്കുന്നുണ്ടോ; ഇതുവരെ എത്ര രൂപാ വീതം ഓരോ ഗുണഭോക്താവിനുവേണ്ടി അടച്ചിട്ടുണ്ട്; ആയതിന്റെ രേഖകള്‍ ലഭ്യമാക്കുമോ;

(സി) വീട് നിര്‍മ്മിച്ചവര്‍ക്ക് ആധാരങ്ങള്‍ തിരികെ ലഭിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) മൈത്രി ഭവന നിര്‍മ്മാണ പദ്ധതി പ്രകാരം എടുത്ത വായ്പകള്‍ എഴുതിത്തള്ളാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ?

ശ്രീ. ജി. സുധാകരന്‍
293

ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കുള്ള സര്‍ക്കാര്‍ സഹായം

() സംസ്ഥാനത്ത് ഇപ്പോള്‍ ഏതെല്ലാം ഭവന നിര്‍മ്മാണ പദ്ധതികളാണ് നിലവിലുള്ളതെന്ന് വിശദമാക്കാമോ;

(ബി) ഈ പദ്ധതികളില്‍ ഓരോന്നിനും ലഭിക്കുന്ന സര്‍ക്കാരിന്റെ സഹായം ഏത് രീതിയിലാണെന്ന് വ്യക്തമാക്കാമോ?

ശ്രീ. . ചന്ദ്രശേഖരന്‍
294

സംസ്ഥാനത്തിന്റെ ഭവന ആവശ്യകത

() അടുത്ത അഞ്ചുവര്‍ഷക്കാലത്തേയ്ക്കുള്ള സംസ്ഥാനത്തിന്റെ ഭവന ആവശ്യകത സംബന്ധിച്ച വിവരശേഖരണം നടത്തിയിട്ടുണ്ടോ ;

(ബി) എങ്കില്‍ വിശദ വിവരം ലഭ്യമാക്കുമോ ;

(സി) ആവശ്യകതയ്ക്കനുസരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താന്‍ ഏതൊക്കെ പദ്ധതികളാണ് പരിഗണനയിലുള്ളതെന്ന് വിശദമാക്കാമോ ;

(ഡി) ഇതിനായി എന്തു തുക വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ ; അതിനുള്ള വിഭവ സമാഹരണം ഏതു വിധത്തില്‍ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വെളിപ്പെടുത്തുമോ ?

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

ശ്രീകെ. മുഹമ്മദുണ്ണി ഹാജി

ശ്രീസി. മമ്മൂട്ടി

ശ്രീ കെ.എന്‍.. ഖാദര്‍

295

ഹൌസിംഗ് ബോര്‍ഡിന്റെ ഭവന നിര്‍മ്മാണ പദ്ധതി.

() കേരള സ്റേറ്റ് ഹൌസിംഗ് ബോര്‍ഡ് വഴി പുതിയ ഭവന പദ്ധതി ആവിഷ്കരിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ;

(ബി) ഹൌസിംഗ് ബോര്‍ഡ് നടപ്പിലാക്കിയിരുന്ന മൈത്രി ഭവന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(സി) ഹൌസിംഗ് ബോര്‍ഡിന്റെ പണി പൂര്‍ത്തീകരിച്ച ഫ്ളാറ്റുകള്‍ എത്രയെണ്ണമെന്നും അവ എവിടെയെല്ലാമാണെന്നും വെളിപ്പെടുത്തുമോ;

(ഡി) ഹൌസിംഗ് ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; വിശദാംശം നല്‍കാമോ ?

ശ്രീ. .. അസീസ്
296

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള ഭവന നിര്‍മ്മാണ വായ്പ

() സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഭവനനിര്‍മ്മാണത്തിന് എന്തെല്ലാം സഹായങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നത് ;

(ബി) ഭവന നിര്‍മ്മാണ വായ്പ അനുവദിക്കുന്നതിന് ബാങ്കുകള്‍ക്കുള്ള വിമുഖത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ ഇതു കണക്കിലെടുത്ത് ഭവന നിര്‍മ്മാണ വായ്പയ്ക്ക് സര്‍ക്കാര്‍ ഈടുനില്‍ക്കുന്ന പദ്ധതിയ്ക്ക് രൂപം നല്‍കുമോ ;

(ഡി) എങ്കില്‍ ഈ പദ്ധതി ആരംഭിക്കുന്നതിന് ഇന്‍ഷ്വറന്‍സ് കമ്പനികളുടെ സഹകരണം തേടുമോ ;

() വിശദാംശങ്ങള്‍ വ്യക്തമാക്കുമോ ?

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

ശ്രീഷാഫി പറമ്പില്‍

ശ്രീ ജോസഫ് വാഴക്കന്‍

ശ്രീ.സി. ബാലകൃഷ്ണന്‍

297

പാര്‍പ്പിട നിര്‍മ്മാണ പദ്ധതി

() സംസ്ഥാനത്തെ ഭവനരഹിതരായ കുടുംബങ്ങളുടെ വിശദവിവരം സര്‍ക്കാര്‍ തലത്തില്‍ ശേഖരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം ലഭ്യമാക്കാമോ :

(ബി) പാലക്കാട് ജില്ലയില്‍ എത്ര കുടുംബങ്ങള്‍ക്കാണ് സ്വന്തമായി ഭവനമില്ലാത്തതായി കണ്ടെത്തിയിട്ടുള്ളത് : വിശദാംശം ലഭ്യമാക്കാമോ ;

(സി) ഭവനരഹിതരായ കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിനായി എന്തെല്ലാം പദ്ധതികള്‍ ആണ് സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് വഴി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ ;

(ഡി) സംസ്ഥാന ഭവനനിര്‍മ്മാണ ബോര്‍ഡിന് പാലക്കാട് ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളില്‍ ആണ് പ്രോജക്ടുകള്‍ ഉള്ളത് ; പ്രസ്തുത പ്രോജക്ടുകളുടെ നിലവിലെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കാമോ ;

() ഇടത്തരക്കാരും ഭവനരഹിതരുമായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹൌസിങ്ങ് ബോര്‍ഡ് മുഖേന വീട് നിര്‍മ്മിച്ച് നല്‍കുന്ന പദ്ധതി സര്‍ക്കാരിന്റെ പരിഗണനയിലുണ്ടോ ; ഉണ്ടെങ്കില്‍ വിശദീകരിക്കാമോ ;

(എഫ്) 'എല്ലാവര്‍ക്കും പാര്‍പ്പിടം' എന്ന സര്‍ക്കാര്‍ പദ്ധതിയുടെ നിലവിലെ അവസ്ഥ വിശദീകരിക്കാമോ ?

ശ്രീ. എം. ഹംസ
298

പാര്‍പ്പിട നയം

സംസ്ഥാന സര്‍ക്കാര്‍ പാര്‍പ്പിട നയം രൂപീകരിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ പ്രസ്തുത നയത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

ശ്രീ. കെ.കെ. ജയചന്ദ്രന്‍
299

ഫ്ളാറ്റ് തട്ടിപ്പ് തടയാന്‍ നിയമനിര്‍മ്മാണം

) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫ്ളാറ്റ് തട്ടിപ്പ് നടന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) അനധികൃത ഫ്ളാറ്റ് കമ്പനികളെ നിയന്ത്രിക്കാന്‍ പര്യാപ്തമായ നിയമം സംസ്ഥാനത്ത് നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) ഇല്ലെങ്കില്‍ ഇത്തരം നിയമം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

ശ്രീമതി കെ.കെ. ലതിക
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.