UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
 

   
   
   
   

 

 

 

  You are here: Business >13th KLA >First Session>Unstarred q&a

KERALA LEGISLATURE - UNSTARRED QUESTIONS 

THIRTEENTH   KLA - 2nd SESSION

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

Q. No  Question

Member

300

സമ്പൂര്‍ണ്ണ വൈദ്യുതീകരണം

() മുന്‍ സര്‍ക്കാര്‍ എത്ര നിയോജക മണ്ഡലങ്ങളിലാണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം പ്രഖ്യാപിച്ചിട്ടുള്ളത്;

(ബി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന്ശേഷംഏതെങ്കിലും നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം പ്രഖ്യാപിക്കുവാന്‍ സാധിച്ചിട്ടുണ്ടോ;

(സി) സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി തുടര്‍ന്നുകൊണ്ടുപോകുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കാമോ ?

ശ്രീ. എം. ചന്ദ്രന്‍

 
301

കേന്ദ്രപൂളില്‍ നിന്നുളള വൈദ്യുതി വിതരണം

() കേന്ദ്രപൂളില്‍ നിന്നുളള വൈദ്യുതി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതരണം ചെയ്യുന്നതിന് പവര്‍ഗ്രീഡ് കോര്‍പ്പറേഷന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ;

(ബി)പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ എന്തെല്ലാമാണ്;

(സി) ഇങ്ങനെ ലഭിക്കുന്ന വൈദ്യുതി വിതരണം ചെയ്യുന്നതിനായി എന്തൊക്കെ നടപടികള്‍ എടുത്തിട്ടുണ്ട്;

(ഡി) കേന്ദ്രപൂളില്‍ നിന്നും എന്നു മുതല്‍ വൈദ്യുതി വാങ്ങുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്?

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

'' സണ്ണി ജോസഫ്

'' എം.പി. വിന്‍സെന്റ്

'' സി. പി. മുഹമ്മദ്

 
302

അധിക സി.ഡി. പിരിക്കുന്നത് സംബന്ധിച്ച്

() ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ബില്‍ തുക രണ്ട് മാസം തുടര്‍ച്ചയായി വര്‍ദ്ധിച്ചാല്‍ പ്രസ്തുത ഉപഭോക്താക്കളില്‍ നിന്നും അധിക സി. ഡി. പിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത് പുനഃപരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. പി. ബി. അബ്ദുള്‍ റസാക്
303

വൈദ്യുതി ഉല്പാദനവും വിതരണവും മെച്ചപ്പെടുത്തുന്നതിനുളള നടപടി

() സംസ്ഥാനത്ത് വൈദ്യുതി ഉല്പാദനവും വിതരണവും മെച്ചപ്പെടുത്തുന്നതിന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം നടപ്പിലാക്കിയതും ഉടനെ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത വിഷയത്തില്‍ നിലവിലുളള തടസ്സങ്ങള്‍ എന്തെല്ലാം; ഇവ എങ്ങനെ തരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
304

ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍

() ഗാര്‍ഹിക വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനുള്ള കാലതാമസം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യകതമാക്കുമോ;

(ബി) ഓരോ സെക്ഷനിലും ഈ വിഭാഗത്തില്‍ എത്രകണക്ഷന്‍ നല്‍കാനുണ്ടെന്ന് കണ്ടെത്തി സമയബന്ധിതമായി കണക്ഷന്‍ നല്‍കുന്നതിന് നടപടി സ്വീകരിക്കുമോ;

(സി) മലബാറില്‍ ഇലക്ട്രിക് പോസ്റുകളുടെ ക്ഷാമം പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി
305

വൈദ്യുത അപകടം തടയുവാന്‍ നടപടി

() വൈദ്യുത അപകടം തടയുന്നതിനായി അടിയന്തിര നടപടി കൈകൊള്ളുന്നകാര്യം പരിഗണനയിലുണ്ടോ ;

(ബി) എങ്കില്‍ ഇതിനായി സേഫ്റ്റി ഓഫീസര്‍മാരെ നിയമിക്കുമോ ; എങ്കില്‍ എത്രപേരെയെന്നും ഇവര്‍ ഏതു റാങ്കിലുള്ള ഓഫീസര്‍മാരായിരിക്കുമെന്നും ഇതിനുള്ള നടപടികള്‍ ഏതു ഘട്ടത്തിലാണ് എന്നും വ്യക്തമാക്കുമോ ;

(സി) ബോര്‍ഡില്‍ പുതുതായി വര്‍ക്കര്‍മാരായി നിയമിക്കപ്പെടുന്നവര്‍ക്ക് വിദ്യാഭ്യാസയോഗ്യത ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലുണ്ടോ ; എങ്കില്‍ വിശദാംശം നല്‍കുമോ ;

(ഡി) ബോര്‍ഡിലെ കരാര്‍ തൊഴിലാളികള്‍ക്ക് ലൈനിലെ ജോലികളെ കുറിച്ച് പ്രത്യേകം പരിശീലനം നല്‍കുമോ ; വിശദാംശം ലഭ്യമാക്കുമോ ?

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി
306

അതിരപ്പളളി ജലവൈദ്യുത പദ്ധതി

() ആതിരപ്പളളി ജലവൈദ്യുത പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്ന് പശ്ചിമഘട്ട മലനിരകളെപ്പറ്റി പഠിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് നിയോഗിച്ച ഡോ.മാധവ് ഗാഡ്ഗില്‍ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടോ; എങ്കില്‍ ഇത്തരത്തില്‍ ശുപാര്‍ശ ചെയ്യുന്നതിന് ഈ സമിതി കണ്ടെത്തിയ കാരണങ്ങള്‍ എന്തെല്ലാമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയ്ക്ക് അനുമതി നേടിയെടുക്കുന്നതിന് സ്വീകരിച്ചുവരുന്ന നടപടികള്‍ എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ?

ശ്രീ. മുല്ലക്കര രത്നാകരന്‍

,, കെ. അജിത്

 
307

ചെറുകിട വൈദ്യുത പദ്ധതികള്‍

() സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ചെറുകിട വൈദ്യുത പദ്ധതികള്‍ ആവശ്യമുണ്ടെന്ന് കരുതുന്നുണ്ടോ;

(ബി) എങ്കില്‍ ഇതിനായി ഏതെല്ലാം ചെറുകിട വൈദ്യുതി പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഇതിനായി എന്തൊക്കെ നടപടികളെടുത്തുവെന്ന് വിശദമാക്കുമോ?

ശ്രീ. റ്റി. എന്‍. പ്രതാപന്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

,, . റ്റി. ജോര്‍ജ്

 
308

വൈദ്യുതി ബോര്‍ഡിന്റെ ആസ്തി- ബാദ്ധ്യതകള്‍  

() മുന്‍സര്‍ക്കാരിന്റെ കാലത്ത് കമ്പനിവല്‍ക്കരണത്തിന്റെ ഭാഗമായി വൈദ്യുതി ബോര്‍ഡിന്റെ ആസ്തി - ബാദ്ധ്യതകള്‍ കണക്കാക്കിയതിലെ പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ പിഴവുകള്‍ എന്തൊക്കെയാണ്;

(ബി) പ്രസ്തുത പിഴവുകള്‍ പരിഹരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി) ബോര്‍ഡിന്റെ ഉടമസ്ഥതയിലുള്ള അന്യാധീനപ്പെട്ട സ്ഥലങ്ങള്‍ വീണ്ടെടുക്കുന്നതിന് ഉടന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയീസ്

 
309

സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി വൈദ്യുതിബോര്‍ഡ് നടത്താന്‍ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങള്‍

() സ്മാര്‍ട്ട് സിറ്റി പദ്ധതിക്കുവേണ്ടി വൈദ്യുതിബോര്‍ഡ് എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടത്താന്‍ ഉദ്ദേശിക്കുന്നത്;

(ബി) പ്രസ്തുത പദ്ധതിക്ക് വൈദ്യുതിബോര്‍ഡ് നല്‍കിയ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് സ്മാര്‍ട്ട്സിറ്റി അധികൃതര്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉന്നയിച്ചിട്ടുണ്ടോ; എങ്കില്‍ വ്യക്തമാക്കുമോ;

(സി) ആയത് എങ്ങനെയാണ് പരിഹരിക്കാന്‍ ഉദ്ദേശിക്കുന്നത്?

ശ്രീ. ബെന്നി ബെഹനാന്‍

'' വര്‍ക്കല കഹാര്‍

'' . റ്റി. ജോര്‍ജ്

'' എം. പി. വിന്‍സെന്റ്

 
310

ആര്‍.ജി.ജി.വി.വൈ പദ്ധതി

() ആര്‍.ജി.ജി.വി.വൈ പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ എത്ര പഞ്ചായത്തുകളില്‍ വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുണ്ട്;

(ബി) പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ എത്ര പഞ്ചായത്തുകളില്‍ പ്രസ്തുത പദ്ധതി പൂര്‍ത്തീകരിച്ചിട്ടുണ്ട് ;

(സി) പയ്യന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഈ പദ്ധതി പ്രകാരം ലഭിച്ച എത്ര അപേക്ഷകര്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കാനുണ്ട്; വ്യക്തമാക്കാമോ ?

ശ്രീ. സി. കൃഷ്ണന്‍
311

തളിപ്പറമ്പ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണം

() തളിപ്പറമ്പ നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതിക്കായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ ;

(ബി) ഈ പദ്ധതിയിലൂടെ എത്ര പേര്‍ക്കാണ് പുതിയതായി വൈദ്യുതി കണക്ഷന്‍ നല്കാന്‍ ഉദ്ദേശിച്ചിരുന്നത് ;

(സി) ഇതിലേയ്ക്കായി എന്തു തുകയാണ് ആവശ്യമായിട്ടുള്ളത് ;

(ഡി) ഇതിലേയ്ക്കായി എം. എല്‍. എ ഫണ്ട്, ബോര്‍ഡ് വിഹിതം, പഞ്ചായത്തു വിഹിതം എന്നിവയിലൂടെ എത്ര രൂപ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ;

() ഇതിനോടകം എത്ര രൂപയുടെ പ്രവര്‍ത്തികള്‍ നടന്നിട്ടുണ്ട് ;

(എഫ്) സമ്പൂര്‍ണ്ണ വൈദ്യുതീകരണത്തിനായി നടത്തിയ സര്‍വ്വെയില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് മറ്റേതെങ്കിലും പദ്ധതിയനുസരിച്ച് വൈദ്യുതി കണക്ഷന്‍ നല്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എത്ര പേര്‍ക്ക് ?

ശ്രീ. ജെയിംസ് മാത്യു
312

നാദാപുരം നിയോജകമണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

() നാദാപുരം നിയോജക മണ്ലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയും എന്ന് വിശദമാക്കാമോ;

(ബി) പ്രസ്തുത പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ ആയത് പരിഹരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുമോ;

ശ്രീ. .കെ. വിജയന്‍
313

ആലപ്പുഴ ജില്ലയുടെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തിയത് സ്ബന്ധിച്ച കണക്ക്

() ആലപ്പുഴ ജില്ലയുടെ സമ്പൂര്‍ണ്ണ വൈദ്യുതീ കരണ പ്രഖ്യാപനം എരമല്ലൂരില്‍ വച്ച് നടത്തിയതിന്റെ വരവ് ചെലവ് കണക്കുകള്‍ എത്രയാണ് ;

(ബി) വരവ് ചെലവ് കണക്ക് സ്വാഗതസംഘവും ഉദ്യോഗസ്ഥസംഘവും അംഗീകരിച്ച് പാസ്സാക്കിയിട്ടുണ്ടോ ;

(സി) ആയത് സംബന്ധിച്ച് എന്തെങ്കിലും പരാതി ലഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ ?

ശ്രീ..എം.ആരിഫ്
314

ആറ്റിങ്ങല്‍ മണ്ഡലത്തിലെ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി

() മുന്‍സര്‍ക്കാര്‍ നടപ്പിലാക്കിയ സമ്പൂര്‍ണ്ണ വൈദ്യുതീകരണ പദ്ധതി തുടര്‍ന്ന് നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) പ്രസ്തുത പദ്ധതി പ്രകാരം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എം.പി., എം.എല്‍.., ആറ്റിങ്ങല്‍ നഗരസഭ, മറ്റ് പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ എന്നിവ എല്ലാം കൂടി എത്ര രൂപയുടെ വിഹിതം ബോര്‍ഡില്‍ അടച്ചിട്ടുണ്ട്;

(സി) ഈ പദ്ധതി നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നില്ല എങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടച്ച തുക തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. ബി. സത്യന്‍
315

കണ്ണൂര്‍ ജില്ലയില്‍ ആര്‍.ജി.ജി.വി. വൈ പദ്ധതി പ്രകാരമുള്ളവൈദ്യുതീകരണം

 ആര്‍.ജി.ജി.വി. വൈ പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ ഏതെല്ലാം സ്ഥലങ്ങളിലാണ് വൈദ്യുതീകരിക്കുന്നതിന് തീരുമനിച്ചിട്ടുള്ളതെന്നും എത്ര സ്ഥലങ്ങളില്‍ ഇതിനുള്ള പണി ആരംഭിച്ചിട്ടുണ്ടെന്നും വ്യക്തമാക്കാമോ ?
ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
316

മലബാര്‍ മേഖലയില്‍ രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജന

രാജീവ് ഗാന്ധി ഗ്രാമീണ്‍ വൈദ്യുതീകരണ്‍ യോജനയുടെ പ്രവര്‍ത്തനം മലബാര്‍ മേഖലയില്‍ തുടങ്ങിയിട്ടുണ്ടോ; വിശദമാക്കുമോ?

ശ്രീ. റ്റി.വി. രാജേഷ്
317

തോട്ടപ്പള്ളിയില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ്

() തോട്ടപ്പള്ളിയില്‍ സ്ഥിതി ചെയ്യുന്ന വൈദ്യുതി ബോര്‍ഡിന്റെ ഓവര്‍സിയര്‍ ഓഫീസ് അവിടെ നിന്നും മാറ്റാന്‍ ചില ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതായുള്ള പ്രചരണം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഈ ഓഫീസ് അവിടെത്തന്നെ നിലനിര്‍ത്തി, സെക്ഷന്‍ ഓഫീസായി ഉയര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. ജി. സുധാകരന്‍
318

ചടയമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ്

() ചടയമംഗലത്ത് അനുവദിച്ചിട്ടുള്ള ഇലക്ട്രിക്കല്‍ സെക്ഷന്‍ ആഫീസ് നാളിതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)  ഈ ആഫീസ് അടിയന്തിരമായി പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. മുല്ലക്കര രത്നാകരന്‍
319

ന്യൂമാഹിയില്‍ വൈദ്യുതി സെക്ഷന്‍ ആഫീസ്

() തലശ്ശേരി അസംബ്ളിമണ്ഡലത്തിലെ ന്യൂമാഹിയില്‍വൈദ്യുതി സെക്ഷന്‍ ആഫീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ അത് സംബന്ധിച്ച് എന്തെല്ലാം നടപടികളാണ്സ്വീകരിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(സി) ന്യൂമാഹിയില്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് എന്നത്തേക്ക് ആരംഭിക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ ?

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍
320

നെന്മാറ മണ്ഡലത്തില്‍ പുതിയ സെക്ഷന്‍ ഓഫീസുകള്‍

() നെന്മാറ മണ്ഡലത്തിലെ അയിലൂര്‍, പല്ലശ്ശന പഞ്ചായത്തുകളില്‍ സെക്ഷന്‍ ഓഫീസുകള്‍ ഇല്ലാത്ത കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) പുതിയ സെക്ഷന്‍ ഓഫീസുകള്‍ തുടങ്ങുന്നതിനുള്ള നിബന്ധനകള്‍ എന്തൊക്കെയാണ്;

(സി) അയിലൂര്‍, പല്ലശ്ശന പഞ്ചായത്തുകളില്‍ പുതിയതായി സെക്ഷന്‍ ഓഫീസുകള്‍ തുടങ്ങുന്നതിനുള്ള അടിയന്തിര നടപടി സ്വീകരിക്കുമോ ?

ശ്രീ. വി. ചെന്താമരാക്ഷന്‍
321

സെക്ഷന്‍ ഓഫീസുകള്‍ വിഭജിക്കാനുള്ള മാനദണ്ഡങ്ങള്‍

() കെ.എസ്..ബി. സെക്ഷന്‍ ഓഫീസുകള്‍ വിഭജിക്കാന്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ;

(ബി) കണ്ണൂര്‍ ജില്ലയില്‍ പാടിയോട്ടുചാല്‍ വൈദ്യുതി സെക്ഷന്‍ ഓഫീസ് വിഭജിക്കാനുള്ള നിര്‍ദ്ദേശം പരിഗണനയിലുണ്ടോ ;

(സി) ഉണ്ടെങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം എത്രയും പെട്ടെന്ന് നടപ്പിലാക്കി ജനങ്ങളുടെ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കുമോ ?

ശ്രീ. സി. കൃഷ്ണന്‍
322

കൂട്ടിലങ്ങാടിയില്‍ കെ.എസ്..ബി. സെക്ഷന്‍ ഓഫീസ്

() മങ്കട മണ്ഡലത്തിലെ കുട്ടിലങ്ങാടിയില്‍ പുതിയ കെ.എസ്..ബി. സെക്ഷന്‍ ഓഫീസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമര്‍പ്പിച്ച നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പുതിയ സെക്ഷന്‍ ഓഫീസ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ?

ശ്രീ. ടി. . അഹമ്മദ് കബീര്‍
323

മങ്കട പുഴക്കാട്ടിരിയില്‍ കെ.എസ്..ബി. സെക്ഷന്‍ ഓഫീസ്

() മങ്കട മണ്ഡലത്തിലെ പുഴക്കാട്ടിരിയില്‍ പുതിയ കെ.എസ്..ബി. സെക്ഷന്‍ ഓഫീസ് തുടങ്ങണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ അതിനാവശ്യമായ നടപടി സ്വീകരിക്കുമോ ?

ശ്രീ. റ്റി. . അഹമ്മദ്കബീര്‍
324

കൊല്ലം ജില്ലയിലെ പുതിയ കെ.എസ്..ബി. സെക്ഷന്‍ ഓഫീസുകള്‍

() കൊല്ലം ജില്ലയില്‍ കെ.എസ്..ബി. യുടെ പുതിയ സെക്ഷന്‍ ഓഫീസുകള്‍ അനുവദിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ എവിടെയൊക്കെയാണ് അനുവദിച്ചിട്ടുളളത്;

(സി) പുതുതായി അനുവദിക്കുവാന്‍ പരിഗണിക്കപ്പെടുന്ന സ്ഥലങ്ങള്‍ ഉണ്ടോ;

(ഡി) ഉണ്ടെങ്കില്‍ എവിടെയൊക്കെയാണെന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ. രാജു
325

പറമ്പില്‍പീടികയില്‍ സെക്ഷന്‍ ഓഫീസ്ആരംഭിക്കുന്നതിനു നടപടി

() വള്ളിക്കുന്ന് മണ്ഡലത്തിലെ പറമ്പില്‍പീടിക കേന്ദ്രീകരിച്ച് ഒരു സെക്ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) അത്തരമൊരു നിര്‍ദ്ദേശം ബന്ധപ്പെട്ട ഓഫീസുകളില്‍ നിന്നോ ജനപ്രതിനിധികളില്‍ നിന്നോ ലഭിച്ചിട്ടുണ്ടോ;

(സി) അടിയന്തിരമായി കെ.എസ്..ബി. യുടെപറമ്പില്‍പീടിക സെക്ഷന്‍ ഓഫീസ് ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

 
ശ്രീ. കെ. എന്‍. . ഖാദര്‍
326

മാങ്ങാട്ടു പറമ്പില്‍ റ്റി.എം.ആര്‍. ഡിവിഷന്റെ പ്രവര്‍ത്തനം

() തളിപ്പറമ്പ മണ്ഡലത്തിലെ മാങ്ങാട്ടുപറമ്പിലാരംഭിച്ച കെ.എസ്..ബി. റ്റി.എം.ആര്‍. ഡിവിഷന്‍ നാളിതുവരെയായിട്ടും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേടുവന്ന ട്രാന്‍സ്ഫോര്‍മറുകള്‍ കേടുപാടുകള്‍ തീര്‍ക്കുന്നതിന് നൂറുകണക്കിന് കി. മീറ്റര്‍ അകലെയുള്ള ഷൊര്‍ണ്ണൂരില്‍ മാത്രമേ സംവിധാനമുള്ളൂ എന്ന വസ്തുത കണക്കിലെടുത്ത് എത്രയും പെട്ടെന്ന് റ്റി.എം.ആര്‍. ഡിവിഷന്റെ പ്രവര്‍ത്തനം ആരംഭിക്കുമോ?

ശ്രീ. ജെയിംസ് മാത്യു
327

ചെറുവത്തൂര്‍ ഡിവിഷന്‍ ഓഫീസ്

തൃക്കരിപ്പൂര്‍, പടന്ന, പീലിക്കോട്, കയ്യൂര്‍, നീലേശ്വരം, ഭീമനടി, നല്ലോംപുഴ എന്നീ സെക്ഷനുകളും, പീലിക്കോട്, നീലേശ്വരം എന്നീ സബ് ഡിവിഷനുകളും ഉള്‍പ്പെടുത്തി ചെറുവള്ളൂര്‍ കേന്ദ്രീകരിച്ച് ഒരു ഡിവിഷന്‍ ഓഫീസ് ആരംഭിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)
328

അപകടാവസ്ഥയിലുള്ള ഇലക്ട്രിക് പോസ്റുകള്‍

() ഹൈവേയോട് ചേര്‍ന്ന് നില്‍ക്കുന്ന ഇലക്ട്രിക് പോസ്റുകള്‍ അപകടകരമായ വിധത്തില്‍ റോഡിലേയ്ക്ക് ചരിഞ്ഞ് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) എങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കാമോ?

ശ്രീ. കെ. ദാസന്‍
329

കോഴിക്കോട് ജില്ലയില്‍ ഇലക്ട്രിക്കല്‍ പോസ്റുകള്‍ മാറ്റുന്നതിനുളള നടപടി

() കോഴിക്കോട് ജില്ലയില്‍ ഏലത്തൂര്‍ നിയോജക മണ്ഡലത്തില്‍ കുരുവെട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ പൂളക്കടവ് റോഡില്‍ സ്ഥിതിചെയ്യുന്ന ഇലക്ട്രിക്കല്‍ പോസ്റുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

ശ്രീ. . കെ. ശശീന്ദ്രന്‍
330

വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍ നടപടി

() അമ്പലപ്പുഴ മണ്ഡലത്തില്‍ തോട്ടപ്പളളി ഒറ്റപ്പന- ആനന്ദേശ്വരം വരെയുളള 200 ഓളം വീടുകളില്‍ വോള്‍ട്ടേജ് ക്ഷാമം നേരിടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിനുളള കാരണം എന്തെന്ന് വ്യക്തമാക്കുമോ;

(ബി) വോള്‍ട്ടേജ്ക്ഷാമം പരിഹരിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

ശ്രീ. ജി. സുധാകരന്‍
331

പുതിയോട്ടില്‍ കടവ് പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാന്‍നടപടി

 

() കോഴിക്കോട് ജില്ലയില്‍ തലക്കുളത്തൂര്‍ പഞ്ചായത്തില്‍പടന്നക്കളം പുതിയോട്ടില്‍കടവ് പ്രദേശത്ത് വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ലഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇക്കാര്യത്തില്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

ശ്രീ. . കെ. ശശീന്ദ്രന്‍
332

പ്രസരണ നഷ്ടം ഒഴിവാക്കാന്‍ നടപടി

() സംസ്ഥാനത്തെ ഉള്‍നാടുകളിലൂടെ കടന്നുപോകുന്ന വൈദ്യുതി ലൈനുകളില്‍ പലവിധത്തിലും പ്രസരണ നഷടമുണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസരണ നഷ്ടം ഒഴിവാക്കാന്‍ വകുപ്പ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) പ്രവര്‍ത്തനശേഷി കുറയുന്ന ട്രാന്‍സ്ഫോര്‍മറുകള്‍ നവീകരിക്കാന്‍ എന്തെങ്കിലും പദ്ധതികളുണ്ടോയെന്ന് വിശദമാക്കുമോ?

ശ്രീ. കെ. ദാസന്‍
333

പ്രസരണ നഷ്ടം സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് ഇളവ്

() ഇലക്ട്രിസിറ്റി ആക്റ്റില്‍ വൈദ്യുതി പ്രസരണ നഷ്ടം സംബന്ധിച്ച് കേന്ദ്ര ഗവണ്‍മെന്റ് ഇളവ് പ്രഖ്യാപിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കാമോ;

(ബി) ഇത് സംസ്ഥാനത്തിന് ഗുണപരമാണോ; വ്യക്തമാക്കുമോ;

(സി) ഉപഭോഗം കൂടുന്ന സമയങ്ങളില്‍ വൈദ്യുതി നിരക്കില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമോ ?

ശ്രീ. കെ. വി. അബ്ദുള്‍ഖാദര്‍
334

പ്രസരണനഷ്ടം കുറയ്ക്കുവാന്‍ ബോധവല്‍ക്കരണ നടപടി

ഊര്‍ജ്ജ പ്രസരണനഷ്ടം ഗണ്യമായി കുറയ്ക്കുന്നതിനായി മണ്ഡലാടിസ്ഥാനത്തില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ?

പ്രൊഫ. സി. രവീന്ദ്രനാഥ്
335

കുന്നംകുളം നിയോജജകമണ്ഡലത്തില്‍ വൈദ്യുതി കണക്ഷന്‍

() കുന്നംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പഴഞ്ഞി, പെരിമ്പിലാവ്, കുണ്ടനൂര്‍, കുന്നംകുളം, കുന്നംകുളം ബിഗ്ബസാര്‍, കേച്ചേരി എന്നീ കെ.എസ്..ബി സെക്ഷന്‍ ആഫീസുകളിലായി വൈദ്യുതികണക്ഷനുവേണ്ടി ലഭിച്ച അപേക്ഷകളില്‍ ഇനി എത്ര പേര്‍ക്ക് കണക്ഷന്‍ നല്‍കാനുണ്ട്;

(ബി) ഇതില്‍ ഗാര്‍ഹിക, കാര്‍ഷിക, വ്യവസായിക കണക്ഷന്‍ എത്ര വീതം ഓരോസെക്ഷന്‍ ആഫിസിനു കീഴിലും ഉണ്ട്;

(സി) ഇവകൊടുത്തു തീര്‍ക്കുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ്; വിശദാംശം വ്യക്തമാക്കുമോ?

ശ്രീ. ബാബുഎം.പാലിശ്ശേരി
336

കേളകത്ത് 66 കെ. വി സബ്സ്റേഷന്‍

() കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ നിയോജകമണ്ഡലത്തിലെ കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ എന്നീ മൂന്ന് പഞ്ചായത്തുകളിലെ വൈദ്യുതി ഉപഭോക്താക്കള്‍ക്കായി കേളകത്ത് 66 കെ.വി. സബ്സ്റേഷന്‍ പണിയുന്നതിനുളള ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ ഇതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം എന്ന് വിശദമാക്കുമോ?

ശ്രീ. സണ്ണി ജോസഫ്
337

പേരാമ്പ്ര 33 കെ. വി. സബ്സ്റേഷന്‍ നിര്‍മ്മാണം

() പേരാമ്പ്ര 33 കെ. വി. സബ്സ്റേഷന്‍ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി) പ്രസ്തുത സബ്സ്റേഷന്‍ നിര്‍മ്മാണത്തിന് എന്തെങ്കിലും തടസ്സങ്ങള്‍ നിലവിലുണ്ടോ എന്ന് വ്യക്തമാക്കുമോ ;

(സി) ഇല്ലെങ്കില്‍ നിര്‍മ്മാണം എപ്പോള്‍ പൂര്‍ത്തീകരിക്കും എന്ന് വ്യക്തമാക്കുമോ ?

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍
338

ദേശമംഗലം ആറങ്ങോട്ടുകരയിലെ 110 കെ.വി. സബ്സ്റേഷന്‍ നിര്‍മ്മാണം

() ചേലക്കര മണ്ഡലത്തിലെ ദേശമംഗലം - ആറങ്ങോട്ടുകരയിലെ നിര്‍ദ്ദിഷ്ട 110 കെ.വി. സബ്സ്റേഷന്റെ നിര്‍മ്മാണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

ബി) സബ്സേറ്റഷന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന് എന്തെങ്കിലും തടസ്സങ്ങള്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;


(സി) എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ഡി) പ്രസ്തുത സബ്സ്റേഷന്റെ നിര്‍മ്മാണം സമയബന്ധിതമായി നടപ്പിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. കെ.രാധാകൃഷ്ണന്‍
339

പരവൂരില്‍ 66 കെ.വി. സബ് സ്റേഷന്‍ നിര്‍മ്മിക്കുന്നതിനുള്ള നടപടി

() പരവൂരില്‍ പണി ആരംഭിച്ചിട്ടുള്ള 33 കെ.വി സബ്സ്റേഷന്‍ 66 കെ.വി സബ്സ്റേഷനായി ഉയര്‍ത്തി നിര്‍മ്മാണം തുടരണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ;

(ബി) എങ്കില്‍നിവേദനത്തില്‍പ്പറയുന്ന കാര്യങ്ങള്‍ പരിശോധനക്ക് വിധേയമാക്കിയോ എന്നും അതിന്‍പ്രകാരം എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നും അറിയിക്കുമോ;

(സി) പരവൂരില്‍ നിര്‍മ്മാണത്തിലിരിക്കുന്ന സബ്സ്റേഷന്റെ പ്രവര്‍ത്തന പുരോഗതി അറിയിക്കുമോ?

ശ്രീ. ജി.എസ്. ജയലാല്‍
340

അണ്ടര്‍ ഗ്രൌണ്ട് കേബിള്‍ ഇടുന്നതിനും വൈദ്യുതീകരണത്തിനും അനുമതി

() കാസര്‍ഗോഡ് ജില്ലയില്‍ ഫോറസ്റ് അധികൃതരുടെ അനുമതി ലഭ്യമാക്കുന്നതിനും മുള്ളേരിയ, കുറ്റിക്കോല്‍ സെക്ഷന്റെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ അണ്ടര്‍ഗ്രൌണ്ട് കേബിള്‍ ഇടുന്നതിനും ചെങ്ങറ പുനരധിവാസ കേന്ദ്രമായ കാലിയടുക്കം പ്രദേശം വൈദ്യുതീകരിക്കുന്നതിനും ആര്‍.ജി.ജി.വി.വൈ. സ്കീമില്‍ ഉള്‍പ്പെടുത്തി അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കാസര്‍ഗോഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വൈദ്യുതി ബോര്‍ഡിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ ആയതിന് അനുമതി നല്‍കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ?

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)
341

ഊര്‍ജ്ജനയത്തിന് രൂപം കൊടുക്കാന്‍ നടപടി

() കേരളത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാന്‍ ചെലവുകുറഞ്ഞ ജലവൈദ്യുത പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഊര്‍ജ്ജ നയത്തിന് രൂപം കൊടുക്കാന്‍ തയ്യാറാകുമോ;

(ബി) കേന്ദ്രാനുമതി നിഷേധിച്ച ജലവൈദ്യുതി പദ്ധതികള്‍ക്ക് അനുമതി നേടിയെടുക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ നല്‍കുമോ;

(സി)ഇത് സംബന്ധിച്ച് സര്‍വ്വകക്ഷിയോഗം വിളിച്ചുചേര്‍ത്ത് അനന്തര നടപടികള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുമോ?

ശ്രീ. കെ. വി. വിജയദാസ്
342

വൈദ്യുതി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനുള്ള യോഗം

() നിയോജകമണ്ഡലത്തിലെ വൈദ്യുതി രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതില്‍ എം. എല്‍. .മാര്‍ അദ്ധ്യക്ഷന്മാരായി യോഗം വിളിച്ചുചേര്‍ക്കുന്നത് സംബന്ധിച്ച് ഉത്തരവായത് എന്നാണ്; ആയതിന്റെ കോപ്പി ലഭ്യമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് ഏതൊക്കെ മണ്ഡലങ്ങളിലെ യോഗമാണ് ഇതിനോടകം ചേര്‍ന്നിട്ടുള്ളത്;

(സി) മറ്റു സ്ഥലങ്ങളില്‍ യോഗം വിളിച്ചുചേര്‍ക്കാന്‍ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കുമോ;

(ഡി) യോഗം വിളിച്ചുകൂട്ടുന്നതിന്റെ ചുമതല ആര്‍ക്കാണ്; ആരൊക്കെയാണ് ഈ യോഗത്തില്‍ പങ്കെടുക്കേണ്ടത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

ശ്രീ. രാജു എബ്രഹാം
343

ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതി

() കണ്ണൂര്‍ ജില്ലയില്‍ പേരാവൂര്‍ നിയോജകമണ്ഡലത്തിലെ ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതി പൂര്‍ത്തീകരിക്കുവാന്‍ നിശ്ചയിച്ചിട്ടുളള കാലാവധി ഏതുവരെയാണ്;

(ബി) സമയബന്ധിതമായി പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് എന്തെങ്കിലും തടസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഉണ്ടെങ്കില്‍ ആയത് പരിഹരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. സണ്ണി ജോസഫ്
344

വൈദ്യുതി ലൈനിലെ അറ്റകുറ്റപ്പണികള്‍ക്കിടയിലെ അപകടമരണം

() വൈദ്യുതി ലൈനുകളുടെ അറ്റകുറ്റപ്പണികള്‍ക്കിടെ അപകടത്തില്‍പ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) ഇത്തരം അപകടങ്ങളുടെ കാരണമെന്താണെന്നുള്ളതിന്റെ അന്വേഷണം നിക്ഷ് പക്ഷമായ രീതിയില്‍ നടത്തുന്നതിന് എന്ത് നടപടി സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നത് ;

(സി) ഇപ്രകാരം അപകടത്തില്‍പ്പെട്ട് മരിക്കുന്നവര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുന്നവര്‍ക്കും എത്ര രൂപയാണ് നഷ്ടപരിഹാരമായി നല്‍കുന്നത് എന്ന് വ്യക്തമാക്കുമോ ?

ശ്രീമതി.പി.അയിഷാ പോറ്റി
345

വടകര സബ് സ്റേഷനിലെ വൈദ്യുതി വിതരണം

() വടകരയിലെ 220 കെ.വി. സബ് സ്റേഷനില്‍ നിന്നും ഏതെല്ലാം പഞ്ചായത്തുകളിലാണ് പുതുതായി ട്രാന്‍സ്ഫോമറുകള്‍ സ്ഥാപിച്ച് മെച്ചപ്പെട്ട നിലയില്‍ വൈദ്യുതി വിതരണം നടത്തുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ഭാവിയില്‍ ചെറുകിട വ്യവസായ മേഖലയ്ക്ക് വൈദ്യുതി വിതരണം ചെയ്യാനാവശ്യമായ സംവിധാനങ്ങള്‍ ഈ സബ്സ്റേഷനില്‍ നിന്നും ലഭ്യമാക്കുമോ?

ശ്രീ. സി.കെ. നാണു
346

ചങ്ങനാശ്ശേരിയിലെ ഊര്‍ജ്ജ വികസന പദ്ധതി

() ചങ്ങനാശ്ശേരി മുനിസിപ്പല്‍ ടൌണില്‍ നടപ്പിലാക്കുന്ന ഊര്‍ജ്ജിത ഊര്‍ജ്ജവികസന പദ്ധതിയില്‍ എന്തെല്ലാം ജോലികളാണ് നടക്കുന്നത് ;

(ബി) ചങ്ങനാശേരി ടൌണിലെ പ്രസ്തുത ജോലികള്‍ എന്നത്തേക്കു പൂര്‍ത്തിയാകുമെന്ന് വ്യക്തമാക്കുമോ ;

(സി) പ്രസ്തുത പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ ജനങ്ങള്‍ക്ക് കൂടുതലായി കിട്ടുന്ന പ്രയോജനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

ശ്രീ. സി.എഫ്. തോമസ്
347

തുറവൂര്‍ കെ.എസ്..ബി. ഓഫീസിന്റെ ശോചനീയാവസ്ഥ

() അങ്കമാലി നിയോജകമണ്ഡലത്തില്‍ തുറവൂര്‍ ഗ്രാമപഞ്ചായത്തിലെ കെ.എസ്..ബി. ഓഫീസിന്റെ ശോചനീയാവസ്ഥ പരിഹരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി) എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദീകരിക്കുമോ ?

ശ്രീ. ജോസ് തെറ്റയില്‍
348

നെയ്യാറ്റിന്‍കര മണ്ഡലത്തിലെ വൈദ്യുത പ്രവൃത്തികള

നൂറുദിന കര്‍മ്മപദ്ധതിയില്‍ ഉള്‍പ്പെടുത്തി നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ പൂര്‍ത്തിയാക്കിയതും ഇപ്പോള്‍ നടന്നു വരുന്നതുമായ വൈദ്യുത മേഖലയിലെ പ്രവര്‍ത്തികള്‍ ഏതെല്ലാമാണെന്നതിന്റെ വിശദാംശം ലഭ്യമാക്കുമോ?്‍

ശ്രീ. ആര്‍. സെല്‍വരാജ്
349

ചീമേനിയില്‍ വൈദ്യുതി നിലയം

() കാസര്‍ഗോഡ് ജില്ലയിലെ ചീമേനിയില്‍ വൈദ്യുതി നിലയം സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ ;

(ബി) ഇവിടെ വൈദ്യുതി ഉല്പാദനത്തില്‍ ഏത് അസംസ്കൃത വസ്തുവാണ് ഉപയോഗിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളതെന്ന് വെളിപ്പെടുത്താമോ ;

(സി) വൈദ്യുതി നിലയം സ്ഥാപിക്കുന്നതിന് എത്ര ചെലവാണ് പ്രതീക്ഷിക്കുന്നതെന്ന് വെളിപ്പെടുത്താമോ ?

ശ്രീ..ചന്ദ്രശേഖരന്‍
350

വൈദ്യുതി നിരക്ക് വര്‍ദ്ധന

വൈദ്യുതി നിരക്കില്‍ വര്‍ദ്ധനവ് ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടോ?

ശ്രീ. മുല്ലക്കര രത്നാകരന്‍
351

വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന

() വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണനയിലുണ്ടോ; ഉണ്ടെങ്കില്‍ ഏത് തരത്തില്‍, എന്ന് മുതല്‍ നടപ്പില്‍ വരും എന്ന് വ്യക്തമാക്കുമോ;

(ബി) പോസ്റ് ഇല്ലാത്തതുമൂലം വൈദ്യുതി കണക്ഷന്‍ ലഭിക്കാത്ത എത്രഅപേക്ഷകരുണ്ടെന്ന് വ്യക്തമാക്കാമോ;

(സി) പോസ്റിന്റെ ക്ഷാമം പരിഹരിക്കാന്‍ എന്ത് നടപടി സ്വികരിച്ചു എന്ന് വ്യക്തമാക്കുമോ?

ശ്രീ. .. അസീസ്
352

വഴിവിളക്കുകള്‍ക്ക് അമിത വൈദ്യുതി ചാര്‍ജ്

() തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വഴിവിളക്കുകള്‍ക്ക് വൈദ്യുതി ചാര്‍ജ് ഈടാക്കുന്നതിന് മീറ്റര്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശമുണ്ടോ; എങ്കില്‍ വിശദാംശം നല്‍കാമോ;

(ബി) വഴിവിളക്കുകള്‍ക്ക് അമിത ചാര്‍ജ് ഈടാക്കുന്നതായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു സംബന്ധിച്ച് കെ.എസ്..ബി. പഠനം നടത്തിയിട്ടുണ്ടോ;

(സി) വഴിവിളക്കുകളുടെ ചാര്‍ജ് ഇനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കുടിശ്ശിക വരുത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ കണക്ക് നല്‍കാമോ ?

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

353

കെ.എസ്..ബി ക്ക് കിട്ടാനുള്ള കുടിശ്ശിക

() കെ.എസ്..ബി ക്ക് കിട്ടാനുള്ള കുടിശ്ശിക എത്രയാണെന്നും ഇത് ഏതെല്ലാം സ്ഥാപനങ്ങളില്‍ നിന്നുമാണെന്നും പ്രത്യേകം പ്രത്യേകം വിശദമാക്കാമോ ;

(ബി) ഈ കുടിശ്ശിക പിരിച്ചെടുക്കുന്നതിന് കെ.എസ്..ബി എന്തെങ്കിലും നടപടി സ്വീകര്ിച്ചിട്ടുണ്ടോ ;

(സി) ഉണ്ടെങ്കില്‍ ഇതിന്റെ വിശദാംശംവെളിപ്പെടുത്തുമോ?

ശ്രീ. കെ. കെ. നാരായണന്‍
354

തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതിനു

() നഗരസഭാ പ്രദേശങ്ങളില്‍ തെരുവുവിളക്കുകള്‍ പ്രകാശിപ്പിക്കുന്നതും അണയ്ക്കുന്നതും സംബന്ധിച്ച് കെ.എസ്..ബി.യുടെ നിലപാട് എന്താണെന്ന് വിശദമാക്കുമോ;

(ബി) കുറച്ചു നാളുകളായി രാത്രിസമയത്ത് കല്‍പ്പറ്റ നഗരസഭയുടെ പരിധിയിലുളള പ്രദേശങ്ങളില്‍ തെരുവു വിളക്കുകള്‍ പ്രകാശിപ്പിക്കുന്നില്ലായെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) കല്‍പ്പറ്റ നഗരസഭയുടെ പ്രദേശങ്ങളിലും നഗരത്തിലും ആവശ്യത്തിനു തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിനും അവ യഥാസമയം പ്രവര്‍ത്തനക്ഷമമാക്കുന്നതിനുമുളള നടപടികള്‍ സ്വീകരിക്കുമോ?

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍
355

ഈ മഴക്കാലത്ത് സംസ്ഥാനത്തെ ജലസംഭരണി കളിലെ ജലനരിപ്പ്

(എ)) ഈ മഴക്കാലത്ത് സംസ്ഥാനത്തെ ജലസംഭരണികളിലെ ജലനിരപ്പില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് എത്രയെന്ന് വിശദമാക്കുമോ ;

(ബി) ജലനിരപ്പ് ഉയര്‍ന്നതിനാല്‍ വൈദ്യുതി ഉല്പാദനത്തില്‍ എത്ര മാത്രം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി) സംസ്ഥാനത്തെ അക്കണക്കെട്ടുകളുടെ സമീപം ലഭിച്ച മഴയുടെ തോത് എത്രയെന്ന് വിശദമാക്കുമോ ;

(ഡി) ഈ ജലസംഭരണികളില്‍ ഇപ്പോള്‍ എത്ര ദിവസത്തെ ഉപഭോഗത്തിനുള്ള വൈദ്യുതി ഉല്പാദിപ്പിക്കുന്നതിനുള്ള വെള്ളം ഉണ്ടെന്ന് വ്യക്തമാക്കുമോ ?

ശ്രീ.റ്റി.യു.കുരുവിള

,, മോന്‍സ് ജോസഫ്

356

അനര്‍ട്ടിന്റെ ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനുള്ള അക്ഷയ മാര്‍ക്കറ്റുകള്‍

() അനര്‍ട്ടിന്റെ ഉല്പന്നങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് പരിഗണനയിലുള്ളത്;

(ബി) ഈ ഉല്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ അക്ഷയ മാര്‍ക്കറ്റുകള്‍ തുടങ്ങുന്ന കാര്യം ആലോചിച്ചിട്ടുണ്ടോ;

(സി) എങ്കില്‍ ഇത്തരം മാര്‍ക്കറ്റുകള്‍ സംസ്ഥാനത്ത് എവിടെയെല്ലാമാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ഡി) അനര്‍ട്ട് ഉല്പന്നങ്ങളെക്കുറിച്ച് ഗുണഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

,, ഹൈബി ഈഡന്‍

 
357

ഒഴിവുകള്‍ നികത്തുന്നതിനുളള നടപടി

() ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍പ്പെട്ട പരവൂര്‍ നഗരസഭയിലും പൂതക്കുളം, ചിറക്കര, ചാത്തന്നൂര്‍, കല്ലുവാതുക്കല്‍, അദിച്ചനെല്ലൂര്‍ പൂയപ്പളളി എന്നീ ഗ്രാമപഞ്ചായത്തുകളിലും ഉള്‍പ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലും, ഇലക്ട്രിക്കല്‍ ഡിവിഷന്‍ ഓഫീസുകളിലുമായി എത്ര അനുവദനീയ തസ്തികകളുടെ ഒഴിവുണ്ടെന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ അടിസ്ഥാനത്തില്‍ അറിയിക്കുമോ;

(ബി) പ്രസ്തുത തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നതുമൂലം ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നില്ലായെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) എങ്കില്‍ ഇതുമായി ബന്ധപ്പെട്ടു നല്‍കിയ നിവേദനത്തിന്മേല്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(ഡി) താല്‍ക്കാലിക പരിഹാരമെന്ന നിലയില്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമനം നടത്തുവാന്‍ സന്നദ്ധമാകുമോ?

ശ്രീ. ജി. എസ്. ജയലാല്‍
358

ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതി

()) കല്‍പ്പറ്റ നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പൂര്‍ത്തിയാക്കിയ വൈദ്യുത പദ്ധതികള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ;

(ബി) ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതിയുടെ പുരോഗതി വിലയിരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ റിപ്പോര്‍ട്ട് ലഭ്യമാക്കുമോ;

(സി) ബാണാസുരസാഗര്‍ അണക്കെട്ടിനു സമീപത്തെ പാര്‍ക്ക് നവീകരിക്കുന്നതിനുളള നടപടി സ്വീകരിക്കുമോ

ശ്രീ. എം.വി. ശ്രേയാംസ്കുമാര്‍
359

പെരിങ്ങല്‍കുത്തിലെ ടൂറിസം വികസനം

() ചാലക്കുടി മണ്ഡലത്തിലെ പെരിങ്ങല്‍കുത്തിലെ അനുകൂലമായ ഭൌതീക സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തി വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതരത്തില്‍ മലമ്പുഴ ഉദ്യാനത്തിനു സമാനമായ ഉദ്യാനവും ഹൈഡല്‍ ടൂറിസത്തിന്റെ ഭാഗമായുള്ള ബോട്ടിംഗും ആവിഷ്ക്കരിച്ച് നടപ്പിലാക്കുമോ ;

(ബി) പെരിങ്ങല്‍കുത്തില്‍ ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന ക്വാര്‍ട്ടേഴ്സുകള്‍ നവീകരിച്ച് വിനോദസഞ്ചാരികള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ താമസ സൌകര്യമൊരുക്കാന്‍ നടപടി സ്വീകരിക്കുമോ ?

ശ്രീ. ബി. ഡി. ദേവസി
360

റെയില്‍വേ പദ്ധതികള്‍

() സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ഏതെല്ലാം റെയില്‍വേ പദ്ധതികള്‍ക്കാണ് കേന്ദ്രാനുമതി ലഭിക്കുവാന്‍ ബാക്കിയുള്ളത് എന്ന് വ്യക്തമാക്കുമോ;

(ബി) കേന്ദ്രാനുമതി ലഭിച്ച് പ്രവര്‍ത്തി ആരംഭിക്കാത്ത പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ?

ശ്രീ. മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

361

വികസന കാര്യത്തില്‍ റെയില്‍വേയുടെ അലംഭാവം

() സംസ്ഥാനത്തിന്റെ റെയില്‍പ്പാത ഇരട്ടിപ്പിക്കലടക്കം വികസന കാര്യത്തില്‍ റെയില്‍വേ അലംഭാവം കാണിക്കുന്നതായി കരുതുന്നുണ്ടോ;

(ബി) പാലക്കാട് കോച്ച് ഫാക്ടറി അനുവദിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം പ്രാവര്‍ത്തികമാക്കുന്നത് എന്നത്തേക്ക് സാദ്ധ്യമാകുമെന്നാണ് കരുതുന്നത്;

(സി) കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പുതിയ റെയില്‍ സര്‍വ്വേകള്‍, പുതിയ തീവണ്ടികളുടെ പ്രഖ്യാപനം തുടങ്ങിയവയുടെ നടത്തിപ്പും പുരോഗതിയും വിശദമാക്കുമോ?

ശ്രീ. വി. ചെന്താമരാക്ഷന്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. പി. റ്റി. . റഹീം

,, റ്റി. വി. രാജേഷ്

362

കൊച്ചി മെട്രോ റയില്‍വേ

() കൊച്ചി മെട്രോ റയില്‍വേയുടെ അനുബന്ധ പ്രവൃത്തികള്‍ ആരംഭിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) അനുബന്ധ പ്രവൃത്തികള്‍ എന്നത്തേക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് ?

ശ്രീ. ഹൈബി ഈഡന്‍

,, ഷാഫി പറമ്പില്‍

,, .റ്റി. ജോര്‍ജ്

,, ലൂഡി ലൂയിസ്

363

കൊച്ചി മെട്രോ പദ്ധതി

() കൊച്ചി മെട്രോ പദ്ധതി നടപ്പാക്കുന്നതില്‍ ആസൂത്രണ കമ്മീഷന്റെ നിലപാട് എന്തായിരുന്നു;

(ബി) ആസ്ത്രണ കമ്മീഷന്റെ മുന്‍ നിലപാടില്‍ മാറ്റം വരുത്തുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(സി) പ്രസ്തുത പദ്ധതിക്കുവേണ്ടി എത്രകോടി രൂപ ബഡ്ജറ്റില്‍ നീക്കി വച്ചിട്ടുണ്ട്;

(ഡി) ആയത് നടപ്പിലാക്കാനുള്ള കേന്ദ്രാനുമതി ലഭിച്ചിട്ടുണ്ടോ?

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി. ഡി. സതീശന്‍

,, ടി. എന്‍. പ്രതാപന്‍

,, ലൂഡി ലൂയിസ്

364

തെക്ക് - വടക്ക് അതിവേഗ റെയില്‍ ഇടനാഴി

()) കേരളത്തില്‍ തെക്ക് - വടക്ക് അതിവേഗ റെയില്‍ ഇടനാഴി ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ ;

(ബി) ഉണ്ടെങ്കില്‍ ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(സി) ആയത് എന്നത്തേക്ക് ആരംഭിക്കുവാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് ?

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, വി.ഡി. സതീശന്‍

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

365

മോണോറെയില്‍ പദ്ധതി

()) സര്‍ക്കാരിന്റെ നിര്‍ദ്ദിഷ്ട മോണോറെയില്‍ പദ്ധതി എവിടെ നിന്ന് ആരംഭിച്ച് എവിടെ അവസാനിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് ;

(ബി) തിരുവനന്തപുരം നഗരം കഴിഞ്ഞാല്‍ ഏറ്റവും അധികം വികസിച്ചുകൊണ്ടിരിക്കുന്നതും ഗതാഗത കുരുക്കിനാല്‍ വീര്‍പ്പുമുട്ടുകയും ചെയ്യുന്ന ആറ്റിങ്ങല്‍ പട്ടണം പ്രസ്തുത പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ;

(സി) ഇല്ലെങ്കില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടി സ്വീകരിക്കുമോ ;

(ഡി) പ്രസ്തുത പദ്ധതി സംബന്ധിച്ച് പഠനം നടത്തുന്ന ഏജന്‍സി ഏതാണ് ; വകുപ്പ് ഏതാണ് ; വിശദമാക്കുമോ

ശ്രീ.ബി.സത്യന്‍

 
366

റെയില്‍വേ ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരുടെ നിയമനം

()) സംസ്ഥാനത്തെ റെയില്‍വേ ലെവല്‍ക്രോസ്സുകളില്‍ കാവല്‍ക്കാര്‍ ഇല്ലാത്തതുമൂലം അപകടങ്ങള്‍ ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ഇത്തരം ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കുവാന്‍ റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ;

(സി) കാവല്‍ക്കാരില്ലാത്ത ലെവല്‍ക്രോസുകളില്‍ കാവല്‍ക്കാരെ നിയമിക്കാന്‍ റയില്‍വേ നടപടി എടുത്തിട്ടുളളതായി സംസ്ഥാനസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടോ?

ശ്രീ. ഹൈബി ഈഡന്‍

,, വി.പി.സജീന്ദ്രന്‍

,, .സി. ബാലകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

367

തീവണ്ടികള്‍ക്ക് സ്റോപ്പ് അനുവദിക്കുന്നത് സംബന്ധിച്ച്

()) ഏതെല്ലാം മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തീവണ്ടികള്‍ക്ക് സ്റോപ്പ് അനുവദിക്കുന്നതെന്ന് അിറയാമോ;

(ബി) ഒരു റെയില്‍വെ സ്റേഷനിലെ ദിവസവരുമാനം തീവണ്ടികള്‍ക്ക് സ്റോപ്പ് അനുവദിക്കുന്ന കാര്യത്തില്‍ പരിഗണിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുവാന്‍ റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെടുമോ;

(സി) പാലക്കാട് നിന്നാരംഭിക്കുന്ന ഇന്റര്‍സിറ്റിക്ക് വടകര സ്റേഷനില്‍ സ്റോപ്പ് അനുവദിച്ചു കിട്ടാത്തത് എന്തുകൊണ്ടാണെന്ന് അിറയാമോ?

ശ്രീ. സി. കെ. നാണു
368

തീവണ്ടികളിലെ റിസര്‍വേഷന്‍

()) ഓണക്കാലം ഉള്‍പ്പെടെയുള്ള വിശേഷാല്‍ ദിവസങ്ങളില്‍ അന്യസംസ്ഥാന മലയാളികള്‍ക്ക് നാട്ടില്‍ വരാനും പോകാനും തീവണ്ടികളില്‍ റിസര്‍വേഷന്‍ സൌകര്യം കുറവാണ് എന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ബാഗ്ളൂര്‍, മുബൈ, ചെന്നൈ, ഹൈദരാബാദ്,മംഗലാപുരം എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള എല്ലാതീവണ്ടികളിലും മാസങ്ങള്‍ക്ക് മുന്‍പ് തന്നെ റിസര്‍വേഷന്‍ സീറ്റുകളുടെ ബുക്കിംഗ് തീര്‍ന്നുപോകുന്ന അവസ്ഥയില്‍ ഈ പ്രശ്നം റെയില്‍വേ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാന്‍ നടപടി സ്വീകരിക്കുമോ?

ശ്രീ. വി.ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

369

പരവൂര്‍ റെയില്‍വേ സ്റേഷന്‍ പരിസരത്തെ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍

()) ചാത്തന്നൂര്‍ നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട പരവൂര്‍ റെയില്‍വേ സ്റേഷന്‍ പരിസരത്ത് കൊലപാതകം ഉള്‍പ്പെടെയുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുന്നുവെന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ ;

(ബി) പ്രസ്തുത റെയില്‍വേസ്റേഷന്‍ പരിസരത്തും റെയില്‍വേ വക വസ്തുവിലും ഉള്ള കുറ്റിക്കാടുകളും, ചെടികളും വെട്ടി വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം ലഭിച്ചിരുന്നുവോ ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ?

ശ്രീ.ജി.എസ്.ജയലാല്‍
370

കൊട്ടാരക്കര റെയില്‍വേസ്റേഷനിലെ അടിസ്ഥാനസൌകര്യങ്ങള്

()) കൊട്ടാരക്കര റെയില്‍വേ സ്റേഷനിലെ അടിസ്ഥാന സൌകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് റെയില്‍വേ മന്ത്രാലയത്തിന് പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടോ ;

(ബി) പ്രസ്തുത സ്റേഷനില്‍ സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുപോലും സൌകര്യങ്ങള്‍ ഇല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടി ട്ടുണ്ടോ ;

(സി) പ്രസ്തുത സൌകര്യങ്ങള്‍ സജ്ജമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍കൂടി മുന്‍കൈയെടുത്ത് നടപടികള്‍ സ്വീകരിക്കുമോ ?

ശ്രീമതി പി. അയിഷാ പോറ്റി
371

ലെവല്‍ ക്രോസ്സുകളിലെ പണി പൂര്‍ത്തിയാകാത്ത മേല്‍പ്പാലങ്ങള്‍

()) സംസ്ഥാനത്തെ നിരവധി ലെവല്‍ക്രോസ്സുകളില്‍ പൂര്‍ത്തിയാക്കാത്ത റെയില്‍വേപ്പാലങ്ങള്‍ ഉണ്ടെന്നുളള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടേണ്ടാ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത മേല്‍പ്പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(സി) ഇത്തരത്തില്‍ സമയബന്ധിതമായി എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്നുളള വിവരം വിശദമാക്കുമോ

ശ്രീ. കെ. വി. വിജയദാസ്
372

കൊച്ചി മെട്രോ റെയില്‍ അനുബന്ധ പദ്ധതികള്‍

()) കൊച്ചി മെട്രോ റെയില്‍ അനുബന്ധ പദ്ധതികള്‍ എന്തൊക്കെയാണെന്നും എസ്റിമേറ്റ് തുക എത്ര വീതമാണെന്നും വ്യക്തമാക്കുമോ;

(ബി) മെട്രോ റെയില്‍ അനുബന്ധ പദ്ധതികള്‍ എന്ന നിലയില്‍ ഏതെല്ലാം പദ്ധതികള്‍ക്കാണ് നിര്‍മ്മാണ ഉദ്ഘാടനം നടത്തിയിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി) നിര്‍മ്മാണം ഉദ്ഘാടനം ചെയ്ത ഏതെല്ലാം പദ്ധതികള്‍ക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും നല്‍കിയിട്ടുണ്ട്;

(ഡി) ഇതില്‍ ടെണ്ടര്‍ വിളിച്ച് വര്‍ക്ക് അവാര്‍ഡ് ചെയ്തവ ഏതെല്ലാമാണ് എന്നും ഓരോ വര്‍ക്കിന്റെയും കാര്യത്തില്‍, ടെണ്ടര്‍ തുക, കോണ്‍ട്രാക്ടര്‍ എസ്റിമേറ്റിനേക്കാള്‍ ഉയര്‍ന്ന തുക ആയിട്ടുണ്ടെങ്കില്‍ അത് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങളും വെളിപ്പെടുത്തുമോ;

() അനുബന്ധ പദ്ധതികളുടെ ഉദ്ഘാടന പരിപാടിയില്‍ എത്ര മന്ത്രിമാര്‍ പങ്കെടുക്കുകയുണ്ടായിയെന്നും പരിപാടി സംഘടിപ്പിക്കുന്നതിന് ആകെ എന്തുതുക ചെലവായിട്ടുണ്ടെന്നും ഏത് വകുപ്പ് വഴിയാണ് ചെലവുകളെല്ലാം വഹിച്ചിട്ടുള്ളതെന്നും വിശദമാക്കുമോ?

ശ്രീ. സാജു പോള്‍
373

എറണാകുളം ആലപ്പുഴ കായംകുളം തീരദേശപാത ഇരട്ടിപ്പിക്കല്‍

()) എറണാകുളം- ആലപ്പുഴ -കായംകുളം തീരദേശപാത ഇരട്ടിപ്പിക്കലിനായി 2006-11 കാലയളവില്‍ എത്ര കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കുകയുണ്ടായെന്ന് വ്യക്തമാക്കുമോ;

(ബി) എങ്കില്‍ എത്ര കിലോമീറ്റര്‍ പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായിട്ടുണ്ട്; എവിടംമുതല്‍ എവിടെവരെ;

(സി) എത്ര കിലോമീറ്റര്‍ വൈദ്യുതീകരണം പൂര്‍ത്തീയായിട്ടുണ്ട്; ഇനി എത്ര കിലോമീറ്റര്‍ ബാക്കിയുണ്ട്;

(ഡി) ഇനി എത്ര കിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കാനുണ്ട്; അതു എവിടം മുതല്‍ എവിടെവരെയെന്ന് അറിയിക്കുമോ?

ശ്രീ. സി.കെ. സദാശിവന്‍
     
BACK

Home 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.