STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*601

മത്സ്യമേഖലയുടെ പുനരുജ്ജീവനത്തിന് പദ്ധതികള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, പി. കെ. ഗുരുദാസന്‍

,, വി. ശിവന്‍കുട്ടി

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള വികസനത്തിനായി സാം പിത്രോഡ മുന്നോട്ടു വച്ച പദ്ധതികളില്‍, മത്സ്യമേഖലയുടെ നവീകരണത്തിനോ പുനരുജ്ജീവനത്തിനോ എന്തെങ്കിലും പദ്ധതിയുണ്ടോയെന്ന് വിശദമാക്കാമോ;

(ബി)മത്സ്യമേഖലയുടെ വികസനത്തിനുതകുന്ന എന്തെങ്കിലും പുതിയ പദ്ധതി ആവിഷ്ക്കരിക്കാന്‍ ഉദ്ദേശ്യമുണ്ടോയെന്നു വെളിപ്പെടുത്തുമോ;

(സി)മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും തൊഴിലിനും സുരക്ഷ ഉറപ്പാക്കിക്കൊണ്ടുള്ള പദ്ധതിക്ക് രൂപം നല്‍കുമോ ?

*602

കള്ളുചെത്ത് തൊഴിലാളികളുടെ പ്രക്ഷോഭം

ശ്രീ. വി. ചെന്താമരാക്ഷന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, ബാബു എം. പാലിശ്ശേരി

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കള്ളുചെത്ത് വ്യവസായ തൊഴിലാളികളുടെ സംയുക്ത സമരസമിതി തൊഴില്‍ സംരക്ഷണത്തിനും മദ്യനയത്തിനുമെതിരെ പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ അവര്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(സി)കള്ളുവ്യവസായ മേഖലയില്‍ ഇപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ടവര്‍ എത്രയാണ്; ഇതിനിടയായ സാഹചര്യം വിശദമാക്കാമോ ?

*603

റ്റി.ബി.ജി.ആര്‍.. നടത്തുന്ന ഗവേഷണങ്ങള്‍

ശ്രീ. എന്‍. . നെല്ലിക്കുന്ന്

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, പി. ഉബൈദുള്ള

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ഏതൊക്കെ ഏജന്‍സികള്‍ സഹകരിക്കുന്നുണ്ട്;

(ബി)ടി.ബി.ജി.ആര്‍..യുടെ ഗവേഷണ ഫലങ്ങള്‍ ഏതൊക്കെ വിധത്തിലാണ് സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന് പ്രയോജനപ്പെടുത്തുന്നതെന്ന് വിശദമാക്കാമോ;

(സി)ടി.ബി.ജി.ആര്‍..യുടെ പ്രവര്‍ത്തന ഫലമായി ഏതെങ്കിലും കാര്യങ്ങളില്‍ പേറ്റന്റ് നേടിയെടുക്കാനായിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച വിശദവിവരം നല്‍കാമോ ?

*604

മത്സ്യത്തൊഴിലാളികള്‍ കടലില്‍ നേരിടുന്ന അരക്ഷിതാവസ്ഥ

ശ്രീ.എം.. ബേബി

,, എസ്. ശര്‍മ്മ

,, സി.കെ. സദാശിവന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് തടസ്സമായി നില്‍ക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കാമോ;

(ബി)പ്രതിദിനം കേരളതീരം വഴി ശരാശരി എത്ര കപ്പലുകള്‍ കടന്നുപോകുന്നതായി കണക്കാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ അരക്ഷിതാവസ്ഥ ഉണ്ടാകുന്നതിന് ഇത് ഏതെല്ലാം നിലയില്‍ കാരണമാകുന്നുവെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ഡി)കേരളതീരം നിരീക്ഷണവിധേയമാക്കുന്നതിനും സുരക്ഷശക്തിപ്പെടുത്തുന്നതിനും പ്രതിരോധ മന്ത്രാലയം നിര്‍ദ്ദേശിച്ചിണ്ടായിരുന്നുവോയെന്ന് വിശദമാക്കാമോ ?

*605

നാഷണല്‍ സേവിംഗ്സിലെ നിക്ഷേപം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, . . അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് നാഷണല്‍ സേവിംഗ്സ് വഴി ഒരു വര്‍ഷം എത്ര രൂപയാണ് സമാഹരിക്കുന്നത്; ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)കമ്മീഷന്‍ ഇനത്തില്‍ ഒരു വര്‍ഷം എത്ര രൂപയാണ് ഏജന്റുമാര്‍ക്ക് നല്‍കേണ്ടിവരുന്നത്; ഇത് ഒരു വര്‍ഷത്തെ സേവിംഗ്സിന്റെ എത്ര ശതമാനമാണ്;

(സി)കൂടുതല്‍ നിക്ഷേപങ്ങള്‍ ലഭ്യമാക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്?

*606

രാത്രികാല പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്കുള്ള സുരക്ഷാ മുന്‍കരുതലുകള്‍

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()രാത്രികാല പട്രോളിംഗില്‍ ഏര്‍പ്പെട്ടിട്ടുളള പോലീസുകാര്‍ അഭിമുഖീകരിക്കേണ്ടിവരുന്ന ഭീഷണികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയതു കണക്കിലെടുത്ത് എന്തെല്ലാം സുരക്ഷാ മുന്‍ കരുതലുകളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നത്;

(സി)രാത്രികാല പട്രോളിംഗിന് നിയുക്തരാകുന്ന പോലീസുകാര്‍ക്കു റിവോള്‍വര്‍ ഉള്‍പ്പെടെയുളള ആയുധങ്ങള്‍ നല്കുന്നതിന് നടപടി സ്വീകരിക്കുമോ ?

*607

സര്‍ക്കാരിനെയും ട്രഷറികളെയും ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് സംവിധാനം

ശ്രീ. എം.പി. വിന്‍സെന്റ്

,, കെ. അച്ചുതന്‍

,, കെ. മുരളീധരന്‍

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാരിനെയും ട്രഷറികളെയും ബന്ധിപ്പിക്കുന്ന നെറ്റ്വര്‍ക്ക് സംവിധാനം നടപ്പിലാക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)ഇതുകൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ സംവിധാനം എന്ന് നിലവില്‍ വരുത്താനാണ് ലക്ഷ്യമിട്ടിട്ടുള്ളത്?

*608

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, വി. ശിവന്‍കുട്ടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കാനുളള ശ്രമം ഏത് ഘട്ടത്തിലാണ്;

(ബി)അനുകൂലമായ എന്തെങ്കിലും തീരുമാനം ഉണ്ടായിട്ടുണ്ടോ;

(സി)ഈ സര്‍ക്കാര്‍ ഇതിനായി ഇതിനകം നടത്തിയ ശ്രമങ്ങള്‍ എന്താണെന്ന് വിശദമാക്കാമോ ?

*609

സുരക്ഷാ സംവിധാനം

ശ്രീ. പി.സി.വിഷ്ണുനാഥ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, വി.റ്റി.ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എന്തെല്ലാം നടപടികളാണ് കൈക്കൊളളാനുദ്ദേശിക്കുന്നത് ; വിശദാംശം നല്‍കാമോ ;

(ബി)തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ക്യാമറകള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ ; എങ്കില്‍ വിശദാംശങ്ങള്‍ നല്‍കുമോ ;

(സി)പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ ക്യാമറകള്‍ സ്ഥാപിച്ച് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്തുമോ ?

T*610

ദേശീയപാതയിലെ അമിത വേഗതാ പരിശോധന

ശ്രീ. . പി. ജയരാജന്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

ശ്രീമതി കെ. എസ്. സലീഖ

ശ്രീ. സി. കെ. സദാശിവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേശീയപാതകളില്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നതുമൂലമുള്ള അപകടങ്ങള്‍ നിയന്ത്രിക്കാന്‍ പുതിയ എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(ബി)റോഡുകളില്‍ ദേശീയപാതാ അധികൃതര്‍ നിശ്ചയിച്ച വേഗപരിധി ഓരോ ഇനം വാഹനത്തിനും എത്രയാണെന്നും അതില്‍ എന്തെങ്കിലും ഭേദഗതി വരുത്തിയിട്ടുണ്ടോ എന്നും വിശദമാക്കാമോ ;

(സി)ചേര്‍ത്തല മണ്ണൂത്തി ദേശീയപാതയില്‍ അമിതവേഗത പരിശോധിക്കുന്നതിന് ക്യാമറകള്‍ ഘടിപ്പിക്കുന്ന സംവിധാനം ഫലപ്രദമാണ് എന്ന് കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ക്യാമറകളുടെ പ്രവര്‍ത്തന രീതി എപ്രകാരമാണെന്നും പ്രസ്തുത സംവിധാനം അനുസരിച്ച് എത്ര കേസുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചുവെന്നും വ്യക്തമാക്കുമോ ;

(ഡി)പ്രസ്തുത സംവിധാനം സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കു കൂടി വ്യാപിപ്പിക്കുമോ ?

*611

ക്രമസമാധാനപാലനം

ശ്രീമതി ഗീതാ ഗോപി

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീ. കെ. രാജു

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങളുടെ കണക്കില്‍ കേരളം ഒന്നാം സ്ഥാനത്താണെന്നുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കേരളത്തില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുവാനുണ്ടായ കാരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; വിശദമാക്കുമോ ;

(സി)ക്രമസമാധാന രംഗത്ത് മുന്‍പന്തിയിലായിരുന്ന സംസ്ഥാനത്തെ വീണ്ടും മുന്‍പന്തിയിലെത്തിക്കുന്നതിന് ആഭ്യന്തര വകുപ്പ് എന്തെല്ലാം നടപടികള്‍ സ്വീകരിക്കാനുദ്ദേശിക്കുന്നു; വിശദമാക്കുമോ ?

T*612

സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണല്‍ നടത്തിയ റൂട്ട് കേസുകള്‍

ശ്രീ. കെ. അജിത്

,, വി.എസ്. സുനില്‍ കുമാര്‍

,, പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹൈക്കോടതിയോടനുബന്ധിച്ചുള്ള സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണലില്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടയില്‍ എത്ര റൂട്ട് കേസുകള്‍ കൈകാര്യം ചെയ്തു; ഇതില്‍ എത്ര കേസുകളില്‍ പരാജയപ്പെട്ടു;

(ബി)പ്രസ്തുത കേസുകള്‍ തോല്‍ക്കുവാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി)കെ.എസ്.ആര്‍.ടി.സി. റൂട്ടുകള്‍ മുഴുവനും സ്വകാര്യമേഖല കൈയ്യടക്കുവാനുള്ള ശ്രമം ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ എന്തുനടപടികളാണ് എടുത്തുവരുന്നതെന്ന് വ്യക്തമാക്കുമോ?

*613

കെട്ടികിടക്കുന്ന ഫയലുകള്‍

ശ്രീ. സി. എഫ്. തോമസ്

,, തോമസ് ഉണ്ണിയാടന്‍

,, മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാരിന് ലഭിക്കുന്ന പരാതികളിന്മേല്‍ ഉടന്‍ നടപടി സ്വീകരിക്കുന്നതിന് എന്തെല്ലാം മാര്‍ഗ്ഗങ്ങള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കുമോ ;

(ബി)കെട്ടികിടക്കുന്ന ഫയലുകള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നതിന് മാസാമാസങ്ങളില്‍ അദാലത്തുകള്‍ നടത്തുന്നതിന് നടപടികള്‍ ഉണ്ടാകുമോ; വിശദാംശം ലഭ്യമാക്കുമോ ?

*614

യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് മണ്ണെണ്ണ വിതരണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

പ്രൊഫ. സി.രവീന്ദ്രനാഥ്

ശ്രീ.കെ. ദാസന്‍

,, ബി.ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പതിനെട്ടായിരത്തോളം വരുന്ന യന്ത്രവല്‍കൃതബോട്ടുകള്‍ സംസ്ഥാന തീരത്തു പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നുണ്ടെന്ന കാര്യം അറിയാമോ;

(ബി)പരമ്പരാഗത മത്സ്യബന്ധന തൊഴിലാളികള്‍ക്ക് പ്രതിവര്‍ഷം ആവശ്യമായ മണ്ണെണ്ണയുടെ അളവ് എത്രയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ; ഇവര്‍ മണ്ണെണ്ണയ്ക്കായി കരിഞ്ചന്തയെ ആശ്രയിക്കേണ്ടിവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ച് പരമ്പരാഗതമായി മത്സ്യബന്ധനം നടത്തുന്നവര്‍ക്ക് പ്രത്യേകമായി മണ്ണെണ്ണ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

*615

തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള സംഘടനകള്‍

ശ്രീ. സി. ദിവാകരന്‍

'' .കെ. വിജയന്‍

'' ചിറ്റയം ഗോപകുമാര്‍

'' . ചന്ദ്രശേഖരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള സംഘടന കള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ; ഉണ്ടെങ്കില്‍ ഈ സംഘടനകള്‍ ഏതെല്ലാമാണന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വ്യക്ത മാക്കുമോ;

(ബി)ഈ സംഘടനകളുടെ പ്രവര്‍ത്തനം നിരിക്ഷിക്കുന്നതു സംബന്ധിച്ച് കേന്ദ്രഗവണ്‍ന്മെന്റില്‍ നിന്ന് എന്തെങ്കിലും സൂചനകള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടോ;

(സി)ഇത്തരം സംഘടനകള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി തെരഞ്ഞെടുത്തിട്ടുള്ള മേഖലകള്‍ ഏതെല്ലാമാണെന്നും എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് ഓരോ മേഖലയിലും ഇവര്‍ നടത്തുന്നതെന്നും വെളിപ്പെടുത്തുമോ?

*616

ട്രോളിംഗ് നിരോധന സമയത്തെ വിദേശകപ്പലുകളുടെ മത്സ്യബന്ധനം

ശ്രീ. എസ്. ശര്‍മ്മ

,, പി. കെ. ഗുരുദാസന്‍

,, ബാബു എം. പാലിശ്ശേരി

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തിയതിനു ശേഷവും സംസ്ഥാനത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ വിദേശ കപ്പലുകള്‍ മത്സ്യബന്ധനം നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഏതെങ്കിലും ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ കേന്ദ്ര സര്‍ക്കാര്‍ റദ്ദു ചെയ്തതായി അറിയാമോ;

(ബി)എങ്കില്‍ പ്രസ്തുത നടപടി നിയന്ത്രിക്കുന്നതിന് സാദ്ധ്യമാകാത്തത് എന്തുകൊണ്ടാണ് എന്ന് വിശദമാക്കുമോ;

(സി)ട്രോളിംഗ് നിരോധനം ആരംഭിച്ചതിനു ശേഷം അന്യസംസ്ഥാന ബോട്ടുകള്‍ കേരള തീരത്ത് നിന്നും പൂര്‍ണ്ണമായും ഒഴിഞ്ഞുപോയിട്ടുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടോ; വ്യക്തമാക്കുമോ ?

*617

പരാതികള്‍ ഫോണ്‍ വഴി നല്‍കുന്ന സംവിധാനം

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, .റ്റി.ജോര്‍ജ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പോലീസ് സ്റേഷനുകളില്‍ ഫോണില്‍ വിളിച്ച് പരാതി നല്‍കുന്ന സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; വിശദമാക്കാമോ ;

(ബി)ഏതെല്ലാം വിഭാഗക്കാര്‍ക്കാണ് ഇങ്ങനെ പരാതി നല്‍കാന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ;

(സി)പ്രസ്തുത സംവിധാനത്തിന്റെ പ്രവര്‍ത്തന രീതി വിശദമാക്കുമോ ;

(ഡി)ഈ സംവിധാനത്തെക്കുറിച്ച് വേണ്ടത്ര പ്രചാരണം നല്‍കുമോ ?

*618

സ്വര്‍ണ്ണശേഖരമുള്ള ബാങ്കുകളിലെ സുരക്ഷാ സംവിധാനങ്ങള്‍

ശ്രീ.ജി.സുധാകരന്‍

,, കെ.കെ.നാരായണന്‍

,, കോലിയക്കോട് എന്‍ കൃഷ്ണന്‍ നായര്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഹകരണ മേഖലയുള്‍പ്പെടെയുളള ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന സ്വര്‍ണ്ണത്തിന് മതിയായ സംരക്ഷണം ഉറപ്പാക്കിയിട്ടുണ്ടോ ;

(ബി)സ്വര്‍ണ്ണ വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ കവര്‍ച്ചകള്‍ക്കെതിരെ എന്തെല്ലാം മുന്‍കരുതലുകളാണ് പോലീസ് എടുത്തിട്ടുളളതെന്ന് വിശദമാക്കുമോ ;

(സി)സ്വര്‍ണ്ണ ശേഖരമുളള ബാങ്കുകളില്‍ മതിയായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

*619

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം

ശ്രീ. എം. പി. അബ്ദുള്‍സ്സമദ് സമദാനി

,, സി. മോയിന്‍കുട്ടി

,, പി. കെ. ബഷീര്‍

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം കൂടുതല്‍ ജനോപകാര പ്രദവും വ്യാപകവുമാക്കാനുദ്ദേശിച്ചുളള പരിഷ്ക്കരണ നടപടികളെന്തെങ്കിലും പരിഗണനയിലുണ്ടോ;

(ബി)ഈ സ്ഥാപനം വഴി നല്കുന്ന വായ്പകളുടെ പലിശ നിരക്ക് പരമാവധി കുറയ്ക്കാനും സംരംഭകര്‍ക്ക് മതിയായ സാമ്പത്തിക സംരക്ഷണ് ഉറപ്പുവരുത്താനും സഹായകരമായ വിധത്തിലുളള പദ്ധതികളെക്കുറിച്ച് ആലോചിക്കുമോ;

(സി)ഈ സ്ഥാപനത്തിന്റെ നിലവിലെ പ്രവര്‍ത്തന ഫലമായി ഏതൊക്കെ മേഖലകള്‍ക്കാണ് പ്രയോജനം ലഭിച്ചിട്ടുളളതെന്ന് വിശദമാക്കാമോ ?

*620

ചെക്ക് പോസ്റുകളുടെ നവീകരണം

ശ്രീ. എം..വാഹിദ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ.ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ചെക്ക് പോസ്റുകളുടെ നവീകരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളത്; വിശദമാക്കുമോ ;

(ബി)ചെക്ക് പോസ്റുകളില്‍ ക്യാമറ സ്ഥാപിക്കുവാനുളള നടപടികളില്‍ എന്തെല്ലാം പുരോഗതി കൈവരിച്ചിട്ടുണ്ട് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

*621

സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയവും, സംഘടനാ പ്രവര്‍ത്തനങ്ങളും

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, റ്റി. . അഹമ്മദ് കബീര്‍

'' പി. ബി. അബ്ദുള്‍ റസാക്

'' കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ ജീവനക്കാരുടെ ജോലിസമയവും, അവരുടെ സംഘടനാ പ്രവര്‍ത്തനവും സംബന്ധിച്ച വിഷയത്തില്‍ ഒരു വിലയിരുത്തലിന്റെ ആവശ്യകത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)സംഘടനാ പ്രവര്‍ത്തനത്തിന്റെ മറവില്‍ ഒരു നല്ല വിഭാഗം ജീവനക്കാര്‍ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കാതെ മറ്റ് പ്രവര്‍ത്തനങ്ങളിലും, തൊഴിലുകളിലും ഏര്‍പ്പെടുകയാണെന്നുള്ള ആക്ഷേപങ്ങള്‍ ശ്രദ്ധയില്‍ വന്നിട്ടുണ്ടോ ;

(സി)ചില സംഘടനകള്‍ അവരുടെ 20% അംഗങ്ങള്‍, മുഴുവന്‍ സമയ സംഘടനാ പ്രവര്‍ത്തകരാണെന്ന് അവകാശപ്പെടുന്ന സാഹചര്യവും, അവരെ മേലുദ്യോഗസ്ഥര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്തതുംമൂലം ജനങ്ങള്‍ക്ക് അവകാശപ്പെട്ട സേവനം ലഭ്യമാകാത്ത അവസ്ഥയില്‍ ജീവനക്കാരെ ഉത്തരവാദിത്ത ബോധത്തോടെ കൃത്യ നിര്‍വ്വഹണത്തിന് സജ്ജരാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമോ ?

*622

തുറമുഖങ്ങളുടെ നിര്‍മ്മാണം

ശ്രീ. സി. കൃഷ്ണന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, പി. ശ്രീരാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് തുറമുഖങ്ങള്‍ സ്ഥാപിക്കേണ്ടതായ സ്ഥലങ്ങള്‍ ഏതൊക്കെയാണെന്നും അവ ഓരോന്നും സ്ഥാപിക്കുന്നതിന് ഇതിനകം സ്വീകരിക്കപ്പെട്ട നടപടികളും വിശദമാക്കാമോ;

(ബി)ഇപ്പോള്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുറമുഖ പദ്ധതികള്‍ ഓരോന്നും എപ്പോള്‍ പൂര്‍ത്തിയാക്കുമെന്നും അതിനാവശ്യമായ ഫണ്ട് വകയിരുത്തപ്പെട്ടിട്ടുണ്ടോയെന്നും വ്യക്തമാക്കുമോ?

*623

ട്രഷറികളില്‍ എ.ടി.എം സംവിധാനം

ശ്രീ. അന്‍വര്‍ സാദത്ത്

,, കെ. മുരളീധരന്‍

,, ബെന്നി ബെഹനാന്‍

,, വി. പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ട്രഷറികളില്‍ എ.ടി.എം സംവിധാനം ഏര്‍പ്പെടുത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ;

(ബി)ഏതൊക്കെ ഏജന്‍സികളുടെ സഹകരണത്തോടെയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്;

(സി)ഇതുകൊണ്ടുള്ള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ഡി)പ്രസ്തുത സംവിധാനം എന്നു മുതല്‍ പ്രാവര്‍ത്തികമാക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്?

*624

ട്രഷറികളില്‍ കോര്‍ബാങ്കിംഗ് സംവിധാനം

ശ്രീ. . സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ ട്രഷറികളില്‍ കോര്‍ ബാങ്കിംഗ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഇതു നടപ്പാക്കാനുദ്ദേശിക്കുന്നത്;

(സി)ഇതുകൊണ്ട് ഉണ്ടാകുന്ന നേട്ടങ്ങള്‍ എന്തൊക്കെയാണ്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഈ സംവിധാനം എന്നുമുതല്‍ പ്രാവര്‍ത്തികമാകും എന്ന് വിശദമാക്കുമോ ?

*625

ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തുന്ന പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. എം. ഷാജി

'' കെ. മുഹമ്മദുണ്ണി ഹാജി

'' സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഭൌമശാസ്ത്രപഠനകേന്ദ്രം നടത്തുന്ന പഠന ഗവേഷണപ്രവര്‍ത്തനങ്ങള്‍ മുഖേന കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ഏതെല്ലാം മേഖലകളില്‍ നേട്ടങ്ങളോ, മാറ്റങ്ങളോ ഉണ്ടാക്കാന്‍ സാധിച്ചു ; വിശദമാക്കുമോ ;

(ബി)കിണറുകളില്‍ തിരയിളക്കമുണ്ടാവുക, ഇടിഞ്ഞുതാഴുക, ജലം പൊടുന്നനെ വറ്റിപ്പോകുക തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച് “സെസ്സ്” പഠനം നടത്തിയിട്ടുണ്ടോ ; എങ്കില്‍ കാരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി)സംസ്ഥാനത്ത് ഭൂകമ്പസാദ്ധ്യതകളെക്കുറിച്ച് പഠനം നടത്തിയിട്ടുണ്ടോ ; വിശദമാക്കുമോ ?

*626

സാഫ് - ന്റെ പ്രവര്‍ത്തനം

ശ്രീ. വര്‍ക്കല കഹാര്‍

,, ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മത്സ്യത്തൊഴിലാളി സ്ത്രീകളുടെ ഉന്നമനത്തിനായുളള സാഫ് എന്ന ഏജന്‍സി ഇതിനകം എത്ര കോടി രൂപയുടെ ധനസഹായം മല്‍സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)സാഫിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ തുക വകയിരുത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ?

*627

'വല' നിര്‍മ്മാണം

ശ്രീ. ലൂഡി ലൂയിസ്

,, വി. പി. സജീന്ദ്രന്‍

,, എം. പി. വിന്‍സെന്റ്

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഫിഷറീസ് വകുപ്പ് പുതിയ നെറ്റ് ഫാക്ടറി സ്ഥാപിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)നിലവില്‍ എത്ര നെറ്റ് ഫാക്ടറികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇവയുടെ ഉല്‍പാദനശേഷി എത്രയാണെന്നും വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ മേഖലയില്‍ നിര്‍മ്മിക്കുന്ന നെറ്റ് ഈ മേഖലയുടെ ആവശ്യത്തിന് പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ; എങ്കില്‍ എവിടെയാണ് പുതിയ വലനിര്‍മ്മാണ ഫാക്ടറി സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് അറിയിക്കുമോ;

(ഡി)പ്രസ്തുത ഫാക്ടറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്ത് തുക ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്?

*628

എല്ലാ സ്ഥാപനങ്ങളിലേക്കും പബ്ളിക് സര്‍വ്വീസ് കമ്മീഷന്‍ വഴി നിയമനം

ശ്രീ. തോമസ് ചാണ്ടി

,, . കെ. ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

()ഏതെല്ലാം സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് പബ്ളിക് സര്‍വ്വീസ് കമ്മീഷന് നല്‍കിയിട്ടുള്ളത് ; പ്രസ്തുത സ്ഥാപനങ്ങളിലെ എന്തെല്ലാം നിയമനങ്ങളാണ് പി.എസ്.സി.-യ്ക്ക് നല്‍കിയിട്ടുള്ളത് ;

(ബി)തസ്തികമാറ്റ നിയമനങ്ങള്‍, സ്പോര്‍ട്ട്സ്ക്വാട്ട നിയമനങ്ങള്‍, വികലാംഗനിയമനങ്ങള്‍, ആശ്രിതനിയമനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് ധാരാളം പരാതികളും കേസ്സുകളും നിലവിലുള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)പ്രസ്തുത നിയമനങ്ങളിലെ സുതാര്യത ഉറപ്പുവരുത്തുന്നതിന് എല്ലാവിധവകുപ്പുതല നിയമനങ്ങളും അവസാനിപ്പിച്ച് മേല്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ പൂര്‍ണ്ണമായും പബ്ളിക് സര്‍വ്വീസ് കമ്മീഷനെ അറിയിക്കുന്നതിനും തസ്തികമാറ്റം, സ്പോര്‍ട്ട്സ്ക്വാട്ടാ, വികലാംഗനിയമനം, ആശ്രിതനിയമനം എന്നിവ

പി.എസ്.സി വഴി നടത്തുന്നതിന് നടപടി സ്വീകരിക്കുമോ 

*629

ദുരന്ത പ്രതികരണ സംഘം

ശ്രീ. ഹൈബി ഈഡന്‍

,, കെ.ശിവദാസന്‍ നായര്‍

,, .സി.ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എല്ലാ ജില്ലകളിലും പോലീസിന്റെ ദുരന്ത പ്രതികരണസംഘം രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ് ; വിശദാംശം നല്‍കുമോ ;

(സി)സംഘത്തിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിനുളള ചെലവും പരിശീലനത്തിനുളള ചെലവും ആരാണ് വഹിക്കുന്നത് ;

(ഡി)പ്രസ്തുത ചെലവ് കേന്ദ്രം വഹിക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ടോ ?

*630

പോലീസ് വകുപ്പില്‍ ഏകജാലക സംവിധാനം

ശ്രീ. ഷാഫി പറമ്പില്‍

'' എം. . വാഹിദ്

'' റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് എവിടെനിന്നും പരാതികള്‍ നല്‍കാന്‍ പോലിസ്വകുപ്പില്‍ ഏകജാലക സംവിധാനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ; വിശദമാക്കുമോ ;

(ബി)ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തനരീതിയും എന്തൊക്കെയാണ് ;

(സി)എവിടെയാണ് ഇത് ആദ്യമായി തുടങ്ങാന്‍ ഉദ്ദേശിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)ഈ സംവിധാനം ആരംഭിച്ചിട്ടുണ്ടോ ; വിശദമാക്കുമോ ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.