STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*61

മുല്ലപ്പെരിയാര്‍ - ഉന്നതാധികാര സമിതി റിപ്പോര്‍ട്ട്

ശ്രീ. .കെ. ബാലന്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തണമെന്ന് കാണിച്ച് ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സമര്‍പ്പിക്കപ്പെട്ട റിപ്പോര്‍ട്ടിനോടുള്ള സര്‍ക്കാരിന്റെ നിലപാട് വെളിപ്പെടുത്താമോ;

(ബി) സംസ്ഥാന താല്‍പര്യം സംരക്ഷിക്കാനായി എന്ത് നടപടിയെടുക്കാനാണ് ഉദ്ദേശിക്കുന്നതെന്നറിയിക്കാമോ?

*62

മാതൃകാ ഇ.എസ്.. ആശുപത്രികള്‍

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ഇ.എസ്.. ആശുപത്രികളിലെ അടിസ്ഥാനസൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്നും എന്തൊക്കെ തുടര്‍ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വ്യക്തമാക്കുമോ ;

(ബി) ഓരോ ജില്ലയിലെയും ഓരോ ഇ.എസ്.. ആശുപത്രിയെ എങ്കിലും കൂടുതല്‍ വിദഗ്ധ ചികിത്സ ലഭിക്കുന്ന തരത്തില്‍ മാതൃകാ ആശുപത്രികളാക്കി ഉയര്‍ത്തി കൂടുതല്‍ സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

*63

മെഡിക്കല്‍ പ്രവേശനത്തില്‍ ഇന്റര്‍ ചര്‍ച്ച കൌണ്‍സിലുമായുണ്ടാക്കിയ കരാര്‍

ശ്രീ. എം. . ബേബി

,, . പ്രദീപ്കുമാര്‍

,, റ്റി. വി. രാജേഷ്

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മെഡിക്കല്‍ പ്രവേശനത്തില്‍ ഇന്റര്‍ ചര്‍ച്ച് കൌണ്‍സിലുമായുണ്ടാക്കിയ കരാറിന്റെ വിശദാംശം വെളിപ്പെടുത്താമോ;

(ബി) കഴിഞ്ഞ വര്‍ഷത്തെ നിലപാടില്‍ നിന്ന് പ്രസ്തുത മാനേജ്മെന്റുകള്‍ എന്തു മാറ്റമാണ് വരുത്തിയതെന്നറിക്കുമോ;

(സി) സര്‍ക്കാരിന്റെ ഏതൊക്കെ ഉപാധികളാണ് അവര്‍ അംഗീകരിച്ചതെന്ന് വ്യക്തമാക്കാമോ

*64

സ്വകാര്യ മേഖലയിലെ നഴ്സുമാര്‍ക്ക് മിനിമം വേതനം

ശ്രീ. എം. . വാഹിദ്

,, പി. സി. വിഷ്ണുനാഥ്

,, വി. പി. സജീന്ദ്രന്‍

,, വി. ഡി. സതീശന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് മിനിമം വേതനം നിശ്ചയിക്കുന്നതിനും നടപ്പാക്കുന്നതിനും നടപടി സ്വീകരിക്കുമോ;

(ബി) മിനിമം വേതനം നടപ്പാക്കാത്ത സ്വകാര്യ ആശുപത്രി മാനേജുമെന്റുകള്‍ക്കെതിരെ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്നറിയിക്കുമോ;

(സി) സംസ്ഥാനത്തിന് അകത്തും പുറത്തും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് തൊഴില്‍ സംബന്ധമായ വിവിധ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് കൈക്കൊള്ളുന്നതെന്ന് വിശദമാക്കുമോ?

*65

എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ദുരിതാശ്വാസം നല്‍കാന്‍ നടപടി

ശ്രീ. . പി. ജയരാജന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. കെ. നാരായണന്‍

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() എന്‍ഡോസള്‍ഫാന്‍ ഇര ആയവര്‍ക്ക് ദുരിതാശ്വാസം നല്‍കുന്നതിനായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദ്ദേശത്തിന്റെ വിശദാംശം ലഭ്യമാക്കുമോ;

(ബി) എന്‍ഡോസള്‍ഫാന്‍ ഇര ആയവര്‍ക്ക് ദുരിതാശ്വാസം നല്‍കാനും അവരുടെ പുനരധിവാസത്തിനുമായി ഇതുവരെ എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കാമോ?

*66

യുവജന നയം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, . റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ യുവാക്കളുടെ ക്ഷേമത്തിനായി എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) യുവജന ക്ഷേമത്തിനായി ഒരു യുവജന നയം കൊണ്ടുവരുവാന്‍ നടപടി സ്വീകരിക്കുമോ ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ?

*67

പട്ടിക ജാതി കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍

ഡോ. എന്‍. ജയരാജ്

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പ്ളസ് ടു പഠനത്തിനുശേഷം ഉപരിപഠനത്തിനായി സര്‍ക്കാര്‍ അംഗീകൃത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന എസ്.സി. കുട്ടികള്‍ക്ക് സ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ് എന്നിവ നല്കുന്നതിന് നിലവില്‍ തടസ്സമുണ്ടോ ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി) മുന്‍പ് ഇപ്രകാരം തുക അനുവദിച്ചിരുന്നുവോ ;

(സി) സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടുന്ന അര്‍ഹരായ എസ്.സി. കുട്ടികള്‍ക്ക് സ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ് എന്നിവ നല്കുന്നതിന് നടപടി സ്വീകരിക്കുമോ ?

*68

മുല്ലപ്പെരിയാര്‍-ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട്

ശ്രീ. .ചന്ദ്രശേഖരന്‍

,, സി.ദിവാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

ശ്രീ. കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ലഭ്യമാണോ; എങ്കില്‍ അതിലെ പ്രധാന ശുപാര്‍ശകള്‍ എന്തെല്ലാം എന്ന് വ്യക്തമാക്കുമോ;

(ബി) പ്രസ്തുത ശുപാര്‍ശകള്‍ സംസ്ഥാന താല്‍പ്പര്യങ്ങളെ എപ്രകാരം ബാധിക്കുന്നു;

(സി) മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയ്ക്കായി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതു സംബന്ധിച്ച സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം എന്താണെന്ന് വെളിപ്പെടുത്തുമോ ?

*69

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട്

ശ്രീ. എളമരം കരീം

,, എം. ചന്ദ്രന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകളിന്മേല്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ; അംഗീകരിച്ച ശുപാര്‍ശകള്‍ ഏതൊക്കെയാണ് ;

(ബി) കമ്മിറ്റി ശുപാര്‍ശകളോടുള്ള ആശുപത്രി മാനേജ്മെന്റ് സംഘടനയുടെ നിഷേധാത്മക നിലപാട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ നിയമനിര്‍മ്മാണത്തിലൂടെ നേഴ്സുമാര്‍ക്ക് മാന്യമായ സേവന-വേതനവ്യവസ്ഥ ഉറപ്പാക്കാന്‍ നടപടിയെടുക്കുമോ; ഇതുവരെ സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ?

*70

ജലനിധി - രണ്ടാം ഘട്ടം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ബെന്നി ബെഹനാന്‍

,, വി.റ്റി. ബല്‍റാം

,, വര്‍ക്കല കഹാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജലനിധിയുടെ 2-ാം ഘട്ട പദ്ധതിയ്ക്കായി സ്വീകരിച്ചിട്ടുള്ള നടപടികള്‍ വിശദമാക്കുമോ;

(ബി) ഇത് എത്ര പഞ്ചായത്തുകളില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്;

(സി) ഇത് എല്ലാ പഞ്ചായത്തുകളിലും നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

*71

ഭൂഗര്‍ഭജല ചൂഷണം

ശ്രീ. കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എന്‍. . ഖാദര്‍

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അമിത ഭൂഗര്‍ഭജല ചൂഷണം മൂലം ജലനിരപ്പില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന കുറവ് പരിഹരിക്കാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി) ഭൂഗര്‍ഭജല ശോഷണത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(സി) കുന്നുകള്‍ ഇടിച്ചുമാറ്റുന്നതും, വയലുകള്‍ നികത്തുന്നതും, വീടുവളപ്പുകളും പാതകളും കോണ്‍ക്രീറ്റ് ചെയ്യുന്നതും ജലശോഷണത്തിന് കാരണമാകുന്നു എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ജലചൂഷണത്തിനനൂസൃതമായി മഴക്കുഴികള്‍, ചെക്ക്ഡാമുകള്‍, എന്നിവ മുഖേന ഭൂഗര്‍ഭജലം റീചാര്‍ജ് ചെയ്യുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്കുമോ?

*72

വ്യവസായ ബന്ധ സമിതിയുടെ പഠനം

ശ്രീ. എം. ചന്ദ്രന്‍

,, . കെ. ബാലന്‍

,, . പ്രദീപ്കുമാര്‍

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ നിലപാടെന്താണെന്ന് അറിയിക്കുമോ;

(ബി) ബലരാമന്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്മേല്‍ ഏതു തരത്തിലുള്ള പഠനമാണ് വ്യവസായബന്ധസമിതി നടത്താനുദ്ദേശിക്കുന്നത്;

(സി) നേഴ്സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കാനായി തൊഴില്‍ വകുപ്പ് ഇതിനകം എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കുമോ?

*73

അശാസ്ത്രീയമായ ജലവിതരണം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, എം. പി. അബ്ദുസ്സമദ് സമദാനി

,, പി. ബി. അബ്ദുള്‍ റസാക്

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അശാസ്ത്രീയ ജലവിതരണം മൂലം നിലനില്ക്കുന്ന ശുദ്ധജല ദൌര്‍ല്ലഭ്യം മുതലെടുത്ത്, മലിനജലം ശുദ്ധജലമെന്ന പേരില്‍ അമിത വിലയ്ക്ക് വിറ്റഴിക്കുന്ന മാഫിയ സംസ്ഥാനത്തൊട്ടാകെ സജീവമാണെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സര്‍ക്കാര്‍ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന ശുദ്ധ ജലത്തിന്റെ വിനിയോഗ രീതിയും, വിനിയോഗ ആവശ്യങ്ങളും സംബന്ധിച്ച് എന്തെങ്കിലും പഠനം നടത്തിയിട്ടുണ്ടോ; എങ്കില്‍ വെളിപ്പെട്ട വിവരങ്ങള്‍ ലഭ്യമാക്കുമോ;

(സി) കേരള വാട്ടര്‍ അതോറിറ്റി വിതരണം ചെയ്യുന്ന ശുദ്ധജലത്തിന്റെ എത്ര ശതമാനം വീതമാണ് കുടിവെള്ളമായും പാചകാവശ്യത്തിനായും ഉപയോഗിക്കപ്പെടുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) സെമി പ്യൂരിഫൈഡ് വാട്ടര്‍ ആവശ്യമായിടത്ത്, കുടിവെള്ളം ഉപയോഗിക്കേണ്ടി വരുന്ന ഇന്നത്തെ അശാസ്ത്രീയ ജലവിതരണ രീതി പരിഷ്ക്കരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിക്കുമോ?

*74

അന്യസംസ്ഥാനതൊഴിലാളികള്‍

ശ്രീ..കെ.ശശീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കഴിഞ്ഞ എട്ടുവര്‍ഷത്തിലധികമായി അന്യ സംസ്ഥാന തൊഴിലാളികളുടെ വരവ് കേരളത്തില്‍ ഉണ്ടായിട്ടും ഉന്നതാധികാരികള്‍ വ്യക്തമായി ഒരു കണക്ക് ഇക്കാര്യത്തില്‍ സൂക്ഷിച്ചിട്ടില്ലായെന്നുളള കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ മാവോയിസ്റു ഗ്രൂപ്പുകള്‍ വന്നുചേരുന്നുവെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

*75

വന്ധ്യതാ ചികിത്സ

ശ്രീ. .സി. ബാലകൃഷ്ണന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, സി.പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വന്ധ്യതാ ചികിത്സയ്ക്കുള്ള സംവിധാനം നിലവിലുണ്ടോ;

(ബി) ഈ ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളില്‍ അമിതമായ ഫീസും ചൂഷണവും നേരിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ആയത് തടയുവാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിന് നടപടി സ്വീകരിക്കുകയും ചെയ്യുമോ;

(ഡി) ന്യായമായ ഫീസ് ചുമത്തി പ്രധാനപ്പെട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ വന്ധ്യതാ ചികിത്സയ്ക്കുള്ള പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

*76

ടാങ്കറുകളിലൂടെയുള്ള കുടിവെള്ള വിതരണം

ശ്രീ. പി. തിലോത്തമന്‍

,, വി.എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നു എന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) ടാങ്കറുകളില്‍ എത്തിക്കുന്ന കുടിവെള്ളം ഉപയോഗയോഗ്യമാണോ എന്ന് പരിശോധന നടത്തുന്നതിന് എന്തെങ്കിലും സംവിധാനമുണ്ടോ; ഉണ്ടെങ്കില്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ;

(സി) മലിനജലം വിതരണം ചെയ്യുന്ന ഏജന്‍സികളെ സംബന്ധിച്ച് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ?

*77

നോക്കുകൂലി

ശ്രീ. സണ്ണി ജോസഫ്

,, ബെന്നി ബെഹനാന്‍

,, ജോസഫ് വാഴക്കന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നോക്കുകൂലി നിര്‍ത്തലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നറിയിക്കുമോ ;

(ബി) ഏതെല്ലാം ജില്ലകളെയാണ് നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിച്ചിട്ടുള്ളത് ;

(സി) മറ്റ് ജില്ലകളെക്കൂടി നോക്കുകൂലി വിമുക്ത ജില്ലകളായി പ്രഖ്യാപിക്കുന്നതിന് സത്വര നടപടി സ്വീകരിക്കുമോ ?

*78

കെ.ടി.ഡി.സി.യുടെ ടൂറിസം വികസന പദ്ധതികള്‍

ശ്രീ. .റ്റി. ജോര്‍ജ്

,, പാലോട് രവി

,, ഹൈബി ഈഡന്‍

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ടൂറിസം വികസനത്തിനും വൈവിധ്യ വത്ക്കരണത്തിനും കെ.ടി.ഡി.സി ആവിഷ്ക്കരിച്ച് നടപ്പിലാക്കി യിട്ടുള്ള പദ്ധതികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ;

(ബി) ടൂറിസ്റ് കേന്ദ്രങ്ങളിലേയ്ക്ക് ഗുണനിലവാരമുള്ള റോഡുകള്‍ വികസിപ്പിച്ചെടുക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചി ട്ടുണ്ടോ;

(സി) സംസ്ഥാനത്ത് അഡ്വെഞ്ചര്‍ ടൂറിസം പദ്ധതി നടപ്പിലാക്കി യിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാമാണ് ?

*79

കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍

ശ്രീ. ജെയിംസ് മാത്യൂ

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കാസര്‍ഗോഡ് ജില്ലയിലെ അസാധാരണ രോഗങ്ങളെക്കുറിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ എന്തായിരുന്നെന്ന് വെളിപ്പെടുത്തുമോ;

(ബി) കീടനാശിനി കമ്പനി പ്രതിനിധികളുടെ നിര്‍ദ്ദേശം കൂടി പരിഗണിച്ച് റിപ്പോര്‍ട്ട് പുന: പരിശോധിക്കാന്‍ ഗവണ്‍മെന്റ് കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം തലവനോട് ആവശ്യപ്പെട്ടതായി വന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പഠനസംഘത്തലവന്റെ മറുപടിയെന്തായിരുന്നെന്ന് വ്യക്തമാക്കാമോ?

*80

യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം

ശ്രീ. ഷാഫി പറമ്പില്‍

,, ലൂഡി ലൂയിസ്

,, .റ്റി. ജോര്‍ജ്

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(ബി) ഇതിനായി സംസ്ഥാന തലത്തില്‍ യുവജന കേന്ദ്രം തുടങ്ങുന്ന കാര്യം ആലോചിക്കുമോ;

(സി) ജില്ലാതലങ്ങളില്‍ യുവജന ഹോസ്റലുകള്‍ ആരംഭിക്കുമോ;

(ഡി) യുവജനങ്ങളുടെ തൊഴിലധിഷ്ഠിത പരിശീലനത്തിനായി യുവജന പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമോ?

*81

വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം

ശ്രീ. പി.ബി. അബ്ദുള്‍ റസാക്

,, എം.പി. അബ്ദുസ്സമദ് സമദാനി

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ എത്തുന്ന സ്വദേശികളും വിദേശീയരുമായ സന്ദര്‍ശകരുടെ സുരക്ഷിതത്വവും, സൌകര്യവും ഉറപ്പുവരുത്തുന്നകാര്യത്തില്‍ പുതുതായി എന്തൊക്കെ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ബി) നിലവിലുള്ള ടൂറിസം പോലീസ് സംവിധാനം കാര്യക്ഷമമല്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) എങ്കില്‍ പ്രസ്തുത സംവിധാനം കാര്യക്ഷമമാക്കാന്‍ എന്തൊക്കെ പരിഷ്കാരങ്ങളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ഡി) ടൂറിസ്റ് കേന്ദ്രങ്ങളിലേയ്ക്കുള്ള പാതകളിലും, ഇടത്താവളങ്ങളിലും, സാമൂഹ്യവിരുദ്ധരും, മദ്യപന്മാരും ടൂറിസ്റുകളെ ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ തടയാന്‍ ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുമോ ;

() ടൂറിസം കേന്ദ്രങ്ങളില്‍ മദ്യ-മയക്കുമരുന്ന് ലഭ്യത തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമോ ?

*82

കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് പുനര്‍നിര്‍ണ്ണയം

ഡോ. കെ. ടി. ജലീല്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, വി. ചെന്താമരാക്ഷന്‍

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കണ്‍സ്യൂമര്‍ പ്രൈസ് ഇന്‍ഡക്സ് പുനര്‍നിര്‍ണ്ണയം ചെയ്യുന്നതിനു വേണ്ടി മുന്‍ ഗവണ്‍മെന്റിന്റെ കാലത്ത് നിയോഗിച്ച കമ്മിറ്റിയുടെ പ്രവര്‍ത്തനം പൂര്‍ത്തിയായിട്ടുണ്ടോ; എങ്കില്‍ പുതിയ വില സൂചികയ്ക്ക് നിലവിലുള്ള വില സൂചികയില്‍ നിന്നുമുള്ള വ്യതിയാനം എത്ര എന്നാണ് നിര്‍ണ്ണയിച്ചിട്ടുള്ളത് എന്ന് അറിയിക്കുമോ; കാലതാമസത്തിന് കാരണമെന്താണെന്ന് വ്യക്തമാക്കാമോ;

(ബി) അവശ്യസാധനങ്ങളുടെ യഥാര്‍ത്ഥ വിലയും സ്റാറ്റിസ്റിക്സ് ഡിപ്പാര്‍ട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന വില സൂചികയും തമ്മില്‍ വലിയ അന്തരമുണ്ടെന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അതു സംബന്ധിച്ച് വിശദീകരിക്കാമോ;

(സി) തൊഴിലാളികളുടെയും ജീവനക്കാരുടെയും ക്ഷാമബത്ത യഥാര്‍ത്ഥ ജീവിതച്ചെലവിന്റെ അടിസ്ഥാനത്തില്‍ നിര്‍ണ്ണയിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ ?

*83

പകര്‍ച്ചവ്യാധികള്‍

ശ്രീ. ബാബു എം. പാലിശ്ശേരി

,, വി. ശിവന്‍കുട്ടി

,, സാജു പോള്‍

ശ്രീമതി കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ വ്യാപകമായിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) തിരുവനന്തപുരം, തൃശൂര്‍, എറണാകുളം തുടങ്ങിയ നഗരങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്റെ കാരണമെന്തെന്ന് പരിശോധിച്ചിട്ടുണ്ടോ?

*84

മരുന്ന് വില

ശ്രീ. കെ. രാജു

,, സി. ദിവാകരന്‍

'' ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മരുന്നുകളുടെ വില നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയില്‍ എന്തെല്ലാം സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ ;

(ബി) നിര്‍മ്മാണവും വിതരണവുമായി ബന്ധപ്പെട്ട അടിസ്ഥാനത്തിലല്ലാതെ നിയന്ത്രണങ്ങള്‍ ലംഘിച്ച് മരുന്നു വില ക്രമാതീതമായി കൂടുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി) ജീവന്‍ രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വില പൊതു വിപണിയില്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് എന്തെല്ലാം നടപടികള്‍ സ്വികരിക്കാനുദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ഡി) മരുന്നു വിപണിയിലെ ചൂഷണത്തില്‍ നിന്നും ഉപഭോക്താക്കളെ രക്ഷിക്കുന്നതിന് അവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

*85

മഴക്കാല രോഗ പ്രതിരോധവും ചികിത്സയും

ശ്രീ. കെ.എന്‍.. ഖാദര്‍

,, സി. മമ്മൂട്ടി

,, കെ.എം. ഷാജി

,, വി.എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മഴക്കാല രോഗപ്രതിരോധത്തിനും, ചികിത്സയ്ക്കും ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണ് ;

(ബി) മാലിന്യ സംസ്ക്കരണ സംവിധാനങ്ങളുടെ അപാകതകളും അപര്യാപ്തതയും കാരണം മഴക്കാലത്തുണ്ടാകാവുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ജാഗ്രത പുലര്‍ത്തുന്നുണ്ടോ ; എങ്കില്‍ അക്കാര്യത്തില്‍ എടുത്തിട്ടുള്ള മുന്‍കരുതല്‍ നടപടികള്‍ എന്തെല്ലാമാണ് ;

(സി) ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയിലെ ബോധവത്ക്കരണത്തിന് ഏതൊക്കെ വിഭാഗം ജീവനക്കാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(ഡി) ഏതൊക്കെത്തരം രോഗങ്ങളാണ് മഴക്കാലത്ത് വരാന്‍ ഇടയുള്ളതെന്ന് പരിശോധിച്ചിട്ടുണ്ടോ ;

() ഇത്തരം രോഗങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുംവിധം പി. എച്ച്.സി കള്‍ ഉള്‍പ്പെടെയുള്ളവയെ സജ്ജമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

*86

മെഡിക്കല്‍ ലാബുകള്‍ക്കും സ്കാനിംഗ് സെന്ററുകള്‍ക്കും രജിസ്ട്രേഷന്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

,, പി. . മാധവന്‍

,, വര്‍ക്കല കഹാര്‍

,, സി. പി. മുഹമ്മദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ മെഡിക്കല്‍ ലാബുകള്‍ക്കും സ്കാനിംഗ് സെന്ററുകള്‍ക്കും ഇപ്പോള്‍ രജിസ്ട്രേഷന്‍ സംവിധാനം നിലവിലുണ്ടോ;

(ബി) ഇവയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുവാന്‍ ആരോഗ്യ വകുപ്പില്‍ സംവിധാനങ്ങള്‍ നിലവിലുണ്ടോ; ഇല്ലെങ്കില്‍ ഇതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി) പ്രസ്തുത സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നിശ്ചിത യോഗ്യതകളുള്ളവരാണെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമോ;

(ഡി) ഇവയിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ക്കുള്ള ഫീസുകള്‍ ഏകീകരിക്കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ?

*87

കാലപ്പഴക്കംചെന്ന പൈപ്പുകള്‍ മൂലം കുടിവെള്ളക്ഷാമം

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കാലപ്പഴക്കംചെന്ന കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കാത്തതിനാല്‍ നേരിടുന്ന കുടിവെള്ള ക്ഷാമം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരത്തിലുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

*88

പുകയില ഉല്‍പ്പന്നങ്ങളുടെ നിരോധനം

ശ്രീ. റ്റി.. അഹമ്മദ് കബീര്‍

,, പി. കെ. ബഷീര്‍

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ചെറുപ്പക്കാര്‍ക്കിടയിലെ കാന്‍സര്‍ബാധയ്ക്കുള്ള പ്രധാന കാരണം പുകയിലവസ്തുക്കളുടെ ഉപയോഗമാണെന്ന പഠന റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പുകയില വസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് ;

(സി) പുകവലി നിയന്ത്രണ നടപടികളില്‍ അലംഭാവം വന്നതിനാല്‍ പൊതുസ്ഥലങ്ങളിലെ പുകവലി സജീവമായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) പാന്‍പരാഗ്, ഗുഡ്ക്ക തുടങ്ങിയ പുകയില ഉല്പന്നങ്ങള്‍ സംസ്ഥാനത്തിനകത്ത് ഉല്പാദിപ്പിക്കുന്നതും, വില്പന നടത്തുന്നതു നിരോധിക്കാനും നിരോധനം കര്‍ശനമായി നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കുമോ?

*89

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്ക് ക്ഷേമനിധി

ശ്രീ. സി. കൃഷ്ണന്‍

,, പി.കെ. ഗുരുദാസന്‍

,, കെ.കെ. നാരായണന്‍

,, കെ. ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു ക്ഷേമനിധി നിയമം 2008-ല്‍ കേന്ദ്രഗവണ്‍മെന്റ് പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) തൊണ്ണൂറ്റി മൂന്ന് ശതമാനത്തോളം വരുന്ന പ്രസ്തുത വിഭാഗത്തിനുവേണ്ടി കേന്ദ്രഗവണ്‍മെന്റ് ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എത്രയാണെന്ന് വെളിപ്പെടുത്തുമോ; പ്രസ്തുത ക്ഷേമനിധിയ്ക്കായി ദേശീയതലത്തില്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ ഘടന എന്താണെന്നറിയിക്കാമോ;

(സി) സംസ്ഥാനത്തില്‍ ബോര്‍ഡിന് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ അതില്‍ എത്ര അംഗങ്ങളുണ്ടെന്നും എത്ര യോഗങ്ങള്‍ ചേരുകയുണ്ടായെന്നും വ്യക്തമാക്കുമോ;

(ഡി) കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനതല ബോര്‍ഡിന് ധനസഹായം നല്‍കുകയുണ്ടായോ; എങ്കില്‍ എത്ര തുകയെന്ന് അറിയിക്കുമോ;

() സംസ്ഥാനത്ത് അസംഘടിതമേഖലയിലെ എത്ര തൊഴിലാളികള്‍ക്ക് ഇതിനകം ക്ഷേമനിധിയില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭ്യമാക്കുകയുണ്ടായിയെന്നറിയിക്കുമോ?

*90

പി.ജി ഡോക്ടര്‍മാര്‍ക്ക് നിര്‍ബന്ധിത ഗ്രാമീണ സേവനം

ശ്രീ. ആര്‍. രാജേഷ്

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. ശ്രീരാമകൃഷ്ണന്‍

,, റ്റി.വി. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മെഡിക്കല്‍-പി.ജി ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറക്കിയിരുന്നോ;

(ബി) പ്രസ്തുത ഉത്തരവ് പിന്‍വലിക്കാനുള്ള സാഹചര്യം വ്യക്തമാക്കുമോ;

(സി) മെഡിക്കല്‍-പി.ജി ഡോക്ടര്‍മാര്‍ക്ക് ഗ്രാമീണ സേവനം നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുമോ ?

<<back   
                                                                                                                                                                                                            

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.