STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*151

പി.എസ്.സി.യില്‍ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം

ശ്രീ. സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, . റ്റി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() പി.എസ്.സി.യില്‍ ഒറ്റത്തവണ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയതു പ്രകാരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്തെല്ലാം ഗുണങ്ങളാണ് ലഭിക്കുന്നത്; വ്യക്തമാക്കാമോ ;

(ബി) എല്ലാ വിജ്ഞാപനങ്ങളും ഓണ്‍ലൈന്‍ സംവിധാനത്തില്‍ ഉള്‍പ്പെടുത്തുമോ ;

(സി) പുതിയ സംവിധാനത്തെക്കുറിച്ച് ഉദ്യോഗാര്‍ത്ഥികളുടെ ഇടയില്‍ വേണ്ടത്ര അവബോധം നല്‍കുവാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

*152

വിദേശ കപ്പലുകള്‍ക്ക് യാത്രാനുമതി

ശ്രീ. ജി. എസ്. ജയലാല്‍

,, സി. ദിവാകരന്‍

,, പി. തിലോത്തമന്‍

,, കെ. അജിത്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനാതിര്‍ത്തിയില്‍ എത്ര നോട്ടിക്കല്‍ മൈല്‍ അകലെ യാത്ര ചെയ്യാനാണ് വിദേശ കപ്പലുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) കപ്പലുകള്‍ ഈ നിര്‍ദ്ദേശം ലംഘിച്ച സംഭവങ്ങളുണ്ടായിട്ടുണ്ടോ; എങ്കില്‍ ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ സ്വീകരിക്കുന്ന നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ?

*153

സാഫല്യം പദ്ധതി

ശ്രീ. . സി. ബാലകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, കെ. അച്ചുതന്‍

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും യിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സാഫല്യം പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി) പാവപ്പെട്ടവര്‍ക്ക് വീടു വച്ചു നല്‍കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി) സംസ്ഥാനത്തിന്റെ എല്ലാ ഭാഗങ്ങളിലും ഈ പദ്ധതി നടപ്പാക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാം?

*154

മതതീവ്രവാദം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എം. ഹംസ

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സമൂഹത്തില്‍ വര്‍ഗ്ഗിയതയും ജാതീയതയും പ്രചരിപ്പിക്കുന്ന പ്രവണത ശക്തിപ്പെട്ടുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി) വര്‍ഗ്ഗീയതയ്ക്കും ജാതീയതയ്ക്കും തീവ്രവാദത്തിനുമെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്താന്‍ നടപടി സ്വീകരിക്കുമോ ; ഇതിനായി എന്തെങ്കിലും കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നുണ്ടോ; വിശദമാക്കുമോ ?

*155

സ്വകാര്യ ചിട്ടി കമ്പനികള്‍

ശ്രീ. പി.. മാധവന്‍

,, കെ. അച്ചുതന്‍

,, .റ്റി. ജോര്‍ജ്

,, വി.പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവന നിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നിയമവിരുദ്ധമായി സ്വകാര്യ ചിട്ടി കമ്പനികള്‍ പ്രവര്‍ത്തിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കേന്ദ്ര ചിട്ടി ഫണ്ട് ആക്റ്റിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഇവയെ നിയന്ത്രിക്കുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് എന്ന് വ്യക്തമാക്കാമോ ?

*156

കെ.എസ്.എഫ്..-യുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. സി. എഫ്. തോമസ്

,, മോന്‍സ് ജോസഫ്

'' റ്റി. യു. കുരുവിള

'' തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കെ.എസ്.എഫ്..-യുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ് ;

(ബി) കെ.എസ്.എഫ്..-യെ കൂടുതല്‍ ജനകീയമാക്കുന്നതിന് എന്തെല്ലാം പുതിയ പദ്ധതികള്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കാമോ ?

*157

കുറ്റാന്വേഷണത്തിന് പുതിയ സംവിധാനങ്ങള്‍

ശ്രീ. എം. . വാഹീദ്

,, എം. പി. വിന്‍സന്റ്

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേസന്വേഷണത്തിനും കുറ്റക്കാരെ കണ്ടുപിടിക്കുന്നതിനും എന്തെല്ലാം പുതിയ സംവിധാനങ്ങളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ബി) കേന്ദ്ര സര്‍ക്കാരിന്റെ എന്തെല്ലാം സഹായങ്ങളാണ് ഇതിനായി പ്രയോജനപ്പെടുത്താനുദ്ദേശിക്കുന്നത്;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വിശദമാക്കുമോ ?

*158

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള സൈബര്‍ കുറ്റകൃത്യങ്ങളുടെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണ്;

(സി) സൈബര്‍ മേഖലയിലെ കുറ്റകരമായ പ്രവണതകള്‍ ഗുരുതരമായ കുടുംബപ്രശ്നങ്ങള്‍ക്കും ആത്മഹത്യകള്‍ക്കും വഴിതെളിച്ചിട്ടുള്ള സാഹചര്യത്തില്‍ സൈബര്‍ പോലീസിന്റെ സേവനം വിപുലപ്പെടുത്താന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ?

*159

ട്രോളിങ് നിരോധന സമയത്തെ വിദേശക്കപ്പലുകളുടെ മത്സ്യബന്ധനം

ശ്രീ. വി. ഡി. സതീശന്‍

,, റ്റി. എന്‍. പ്രതാപന്‍

,, പി. സി. വിഷ്ണുനാഥ്

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ട്രോളിങ് നിരോധനം സംബന്ധിച്ച് എന്തെല്ലാം തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി) ട്രോളിങ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് എന്തെല്ലാം ആശ്വാസങ്ങളാണ് നല്‍കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി)നിരോധനസമയത്ത് വിദേശകപ്പലുകള്‍ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധനം നടത്തുന്നത് തടയാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വിശദമാക്കാമോ?

*160

മദ്യനയം

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

,, സണ്ണി ജോസഫ്

,, എം.പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മദ്യനയം കര്‍ശനമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി) ഇതിനായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ എന്തെല്ലാം കാതലായ മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്; വിശദമാക്കുമോ;

(സി) ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ഡി) ബാര്‍ ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്; വിശദമാക്കുമോ?

*161

ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ

ശ്രീ. ലൂഡി ലൂയിസ്

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ട്രാഫിക് കുറ്റകൃത്യങ്ങള്‍ക്ക് ചുമത്തപ്പെടുന്ന പിഴ ബാങ്കിലടക്കുവാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) ഉണ്ടെങ്കില്‍ പ്രസ്തുത സൌകര്യം ഏതെല്ലാം ബാങ്കുകളിലാണ് ഒരുക്കിയിട്ടുള്ളത്;

(സി) പിഴ ഒടുക്കാത്തവരെ കണ്ടുപിടിക്കുവാനും അനന്തര നടപടികള്‍ സ്വീകരിക്കുവാനുമുള്ള സംവിധാനത്തെക്കുറിച്ച് ആലോചിക്കുമോ ?

*162

സ്വകാര്യ മേഖലയില്‍ ഗ്രീന്‍ ഫീല്‍ഡ് എയര്‍പോര്‍ട്ട്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കോടിയേരി ബാലകൃഷ്ണന്‍

,, രാജു എബ്രഹാം

ശ്രീമതി പി. അയിഷാ പോറ്റി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളിലാണ് സ്വകാര്യ മേഖലയില്‍ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ട് സ്ഥാപിക്കാന്‍ നടപടികളായിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഏതെല്ലാം സ്ഥാപനങ്ങള്‍ എവിടെയല്ലാം എയര്‍പോര്‍ട്ട് സ്ഥാപിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ; എയര്‍പോര്‍ട്ട് പദ്ധതിക്കായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഏതെല്ലാം സ്ഥലത്ത് എത്ര ഏക്കര്‍ ഭൂമി സ്വന്തമായി കണ്ടെത്തിയിട്ടുണ്ടെന്ന വിവരം വെളിപ്പെടുത്തുമോ;

(സി) പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച എയര്‍പോര്‍ട്ട് പദ്ധതികള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ഡി) ഇതുമായി ബന്ധപ്പെട്ട ഏതെല്ലാം സ്വകാര്യ പദ്ധതികള്‍ക്ക് സര്‍ക്കാര്‍ എന്തെല്ലാം അനുമതികള്‍ നല്‍കിയിട്ടുണ്ട്;

() എയര്‍പോര്‍ട്ടിന് നിര്‍ദ്ദേശിക്കപ്പെട്ട ഏതെങ്കിലും സ്ഥലം സംബന്ധിച്ച് പാരിസ്ഥിതിക പ്രശ്നം ഉന്നയിക്കപ്പെട്ടിട്ടുണ്ടോ; വിശദമാക്കുമോ?

*163

മൂന്നാംമുറ

ശ്രീ. എം. ചന്ദ്രന്‍

,, എം. . ബേബി

,, എളമരം കരീം

,, ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അന്വേഷണങ്ങളുടെ ഭാഗമായി പോലീസ് കസ്റഡിയിലെടുക്കുന്നവരെ പോലീസ് സ്റേഷനുകളിലും പ്രത്യേകം ക്യാമ്പുകളിലും കൊണ്ടുപോയി മര്‍ദ്ദിക്കുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) സംസ്ഥാനത്ത് ഏതെല്ലാം കേസുകളില്‍ പോലിസ് കസ്റഡിയിലുളളവരെ പോലീസ് മുന്നാംമുറ പ്രയോഗിച്ചതിന്റേ ഭാഗമായി ഗുരുതരാവസ്ഥയില്‍ ആശുപത്രികളിലേക്ക് മാറ്റേണ്ടി വന്നിട്ടുണ്ട്;

(സി) മൃഗീയമായ മര്‍ദ്ദനമുറകളും കളളമൊഴികളും സംബന്ധിച്ച് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെക്കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ;

(ഡി) നിലവില്‍ ഇത്തരത്തില്‍ ഏതെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ മൂന്നാംമുറ പ്രയോഗിച്ചതിന്റെ പേരില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുകയുണ്ടായി ?

*164

കേന്ദ്ര ചിട്ടി നിയമം

ശ്രീ. വി. ശിവന്‍കുട്ടി

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ. സുരേഷ് കുറുപ്പ്

,, പി. റ്റി. . റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേന്ദ്ര ചിട്ടി നിയമം സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വെളിപ്പെടുത്തുമോ;

(ബി) കേരളത്തിലെ ചിട്ടി നിയമം അസാധുവാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ടോ; സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ എന്തെല്ലാം നടപടി സ്വീകരിക്കാനുദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ;

(സി) കെ.എസ്.എഫ്.. യുടേതുള്‍പ്പെടെ സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുവരുന്ന ചിട്ടികള്‍ നിയമാനുസൃതമാണോ; വിശദമാക്കാമോ ?

*165

സ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി

ശ്രീ. കെ. എന്‍. . ഖാദര്‍

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവനനിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്റേറ്റ് ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ പ്രവര്‍ത്തനം ജനോപയോഗപ്രദമാക്കാന്‍ ഉദ്ദേശിച്ച് കൂടുതല്‍ നടപടികള്‍ ആലോചിക്കുന്നുണ്ടോ ;

(ബി) കോടതി കേസുകളില്‍ സൌജന്യ നിയമസഹായം നല്‍കുന്നതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കുമോ ;

(സി) 2011-12 -ല്‍ സംസ്ഥാനത്തൊട്ടാകെ എത്രപേര്‍ക്ക് നിയമസഹായം നല്‍കിയിട്ടുണ്ട് ;

(ഡി) തര്‍ക്കങ്ങള്‍ കോടതിക്കു പുറത്ത് തീര്‍പ്പാക്കുന്നതിന്റെ ഭാഗമായി അദാലത്തുകള്‍ സംഘടിപ്പിക്കാറുണ്ടോ ; എങ്കില്‍ അത്തരം അദാലത്തുകളില്‍ നിന്നും ലഭിച്ച അറിവുകള്‍ വിവിധ കോടതികളില്‍ കെട്ടിക്കിടപ്പുളള ലക്ഷക്കണക്കിന് കേസുകളില്‍ വേഗത്തില്‍ തീര്‍പ്പുണ്ടാക്കുന്നതിന് ഉപയോഗപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ ?

*166

ആഗോളതാപന ഭീഷണി

ശ്രീ. സി. ദിവാകരന്‍

ശ്രിമതി ഇ.എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

'' .കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ആഗോളതാപനത്തിന്റെ ഭാഗമായി കടലിലെ ജലനിരപ്പ് ഉയരുന്നത് കേരളത്തിന് ഭാവിയില്‍ വന്‍ ഭീഷണിയാണെന്ന് കാണിച്ച് കേന്ദ്ര സര്‍ക്കാര്‍ ഐക്യരാഷ്ടസഭയ്ക്ക് നല്‍കിയ റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) പ്രസ്തുത റിപ്പോര്‍ട്ടില്‍ തെക്കന്‍ കേരളം ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന പ്രദേശമായി ചൂണ്ടിക്കാട്ടിയിട്ടുണ്ടോ;

(സി) പ്രസ്തുത റിപ്പോര്‍ട്ടില്‍ സംസ്ഥാനവുമായി ബന്ധപ്പെട്ട മറ്റെന്തല്ലാം കാര്യങ്ങളാണ് ഉള്ളതെന്ന് വ്യക്തമാക്കാമോ;

(ഡി) പ്രസ്തുത റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ എന്തെങ്കിലും നടപടികള്‍ ആരംഭിച്ചിട്ടുണ്ടോ?

*167

സര്‍ക്കാരിന്റെ ഒരു വര്‍ഷക്കാലത്തെ നേട്ടങ്ങള്‍

ശ്രീ. മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

,, റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ കഴിഞ്ഞ ഒരുവര്‍ഷക്കാലം നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും നടപ്പാക്കുന്നതിന് സ്വീകരിക്കുന്ന നടപടി എന്തെന്ന് വ്യക്തമാക്കുമോ;

(ബി) അടിസ്ഥാന സൌകര്യ മേഖലയിലും, ക്ഷേമ പ്രവര്‍ത്തനങ്ങളിലും കൈവരിച്ച നേട്ടങ്ങള്‍ എന്നിവ വിശദമാക്കുമോ;

(സി) പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് കൂടുതല്‍ ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

*168

പാതയോര യോഗ നിയന്ത്രണ നിയമം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, റ്റി.. അഹമ്മദ് കബീര്‍

,, സി. മോയിന്‍കുട്ടി

,, സി. മമ്മൂട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നിയന്ത്രണങ്ങള്‍ക്ക് വിധേയമായി വഴിയോര യോഗങ്ങള്‍ക്ക്അനുമതി നല്‍കിക്കൊണ്ടുളള 2011-ലെ കേള പബ്ളിക് വേയ്സ് (റസ്ട്രിക്ഷന്‍ ഓഫ് അസംബ്ളീസ് ആന്റ് പ്രൊഡക്ഷന്‍) ആക്ടിലെ ചില വ്യവസ്ഥകള്‍ റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി നടത്തിയ പരാമര്‍ശങ്ങളുടെ പൂര്‍ണ്ണ രൂപം ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) സുപ്രീം കോടതിയുടെ പരാമര്‍ശത്തിന്റെ അന്ത:സത്ത ഉള്‍ക്കൊണ്ട് കൂടുതല്‍ പരിഷ്ക്കരണ നടപടികള്‍ പരിഗണനയിലുണ്ടോ ;

(സി) എങ്കില്‍ നിലവിലുള്ള സംസ്ഥാന നിയമങ്ങളില്‍ പൌരജനങ്ങളുടെ അവകാശം ഹനിക്കപ്പെടുന്ന വ്യവസ്ഥകള്‍ നിലനില്‍ക്കുന്നുണ്ടോ എന്നു പരിശോധിക്കുന്നതിനും, ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുന്നതിനും നിയമജ്ഞരുടെ ഒരു സമിതി രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമോ ?

*169

സ്റുഡന്റ് പോലീസ് കേഡറ്റ്

ശ്രീ. എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി

സദയം മറുപടി നല്‍കുമോ:

() സ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി) ആയതിലെ അംഗങ്ങള്‍ക്ക് നിലവില്‍ ഗ്രേസ് മാര്‍ക്കോ മറ്റ് ആനുകൂല്യങ്ങളോ നല്‍കി വരുന്നുണ്ടോ;

(സി) ഇല്ലെങ്കില്‍ അവര്‍ക്ക് ഗ്രേസ് മാര്‍ക്കും ഉയര്‍ന്ന കോഴ്സുകള്‍ക്ക് അഡ്മിഷന് പരിഗണനയും നല്‍കുന്ന കാര്യം ആലോചിക്കുമോ;

(ഡി) എത്ര സ്കൂളുകളിലാണ് എസ്.പി.സി. പദ്ധതി നിലവിലുള്ളത് ?

*170

ദുരിതാശ്വാസനിധി സ്വരൂപിക്കുന്നതും അനുവദിക്കുന്നതും സംബന്ധിച്ച വ്യവസ്ഥ

ശ്രീ. എസ്. രാജേന്ദ്രന്‍

,, . പി. ജയരാജന്‍

,, വി. ചെന്താമരാക്ഷന്‍

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സ്വരൂപിക്കുന്നതും അനുവദിക്കുന്നതും സംബന്ധിച്ച് നിലവില്‍ എന്തെങ്കിലും വ്യവസ്ഥയുണ്ടോ;

(ബി) ജനസമ്പര്‍ക്ക പരിപാടിയിലൂടെ യാതൊരു മാനദണ്ഡവുമില്ലാതെ ഫണ്ട് അനുവദിച്ചുകൊണ്ട് ഉത്തരവ് നല്‍കുന്നു എന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ നിലപാട് വ്യക്തമാക്കുമോ ;

(സി) ഇത് ദുരിതാശ്വാസനിധി സ്വരൂപിക്കുന്നതിനെ പ്രതികൂലമായി ബാധിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) ദുരിതാശ്വാസനിധി അനുവദിക്കുന്നത് സുതാര്യവും ആക്ഷേപങ്ങള്‍ക്കിടയില്ലാതെ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമാക്കാനും നടപടി സ്വീകരിക്കുമോ ?

*171

മത്സ്യത്തൊഴിലാളികള്‍ക്കുളള അപകട ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, വി. റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മത്സ്യത്തൊഴിലാളികള്‍ക്കുളള അപകട ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം അപകട ഇന്‍ഷ്വറന്‍സ് പദ്ധതി കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(സി) ഇന്‍ഷ്വറന്‍സ് തുക എത്രകണ്ട് വര്‍ദ്ധിപ്പിക്കുകയുണ്ടായി ?

*172

ആദിവാസികളുടെ സമരം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, . കെ. ബാലന്‍

,, സി. കൃഷ്ണന്‍

,, ജെയിംസ് മാത്യു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭൂമിക്കായി സമരം ചെയ്യുന്ന ആദിവാസികള്‍ക്ക് നേരെ പോലീസിനെ ഉപയോഗിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ;

(ബി) വയനാട്ടില്‍ ഭൂമിക്കായി സമരം ചെയ്തുവരുന്ന ആദിവാസി സ്ത്രീകളെയും കുട്ടികളെയും കുടി ഒഴിപ്പിച്ച് ജയിലിലടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി) പ്രസ്തുത സമരവുമായി ബന്ധപ്പെട്ട് ഇതിനകം പോലീസ് അറസ്റ് ചെയ്ത ഗര്‍ഭിണികളായ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന ആദിവാസി സമൂഹത്തില്‍പ്പെട്ടവരെത്രയാണെന്നുള്ള കണക്കുകള്‍ ലഭ്യമാണോ; ജയിലുകളില്‍ റിമാന്റില്‍ കഴിയുന്നവരെത്ര?

*173

മാറാട് കേസില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

'' എളമരം കരീം

'' പി.റ്റി.. റഹീം

'' ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മാറാട് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടത് ആരായിരുന്നു;

(ബി) ഇതിന്റെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശ നല്‍കുക യുണ്ടായോ;

(സി) എങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ നല്‍കിയ മറുപടി എന്തായിരുന്നു;

(ഡി) സിബിഐ അന്വേഷണത്തിന് ഈ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടോ; വിശദമാക്കാമോ;

() ഈ കേസില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്ന് കരുതുന്നുണ്ടോ?

*174

സര്‍ക്കാര്‍ ഓഫീസിന്റെ മുഖമുദ്ര സംബന്ധിച്ച വിശദാംശങ്ങള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, ഡൊമിനിക് പ്രസന്റേഷന്‍

,, കെ. അച്ചുതന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സുതാര്യത, വ്യക്തത, സേവനസന്നദ്ധത എന്നിവ സര്‍ക്കാര്‍ ഓഫീസിന്റെ മുഖമുദ്രയാക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്;

(ബി) ഇതിനായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പൊതുജനങ്ങള്‍ക്ക് വിവരങ്ങല്‍ നല്‍കുന്ന കൌണ്ടര്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ;

(സി) ഇത് സംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്ക് ചീഫ് സെക്രട്ടറി കത്തെഴുതിയിട്ടുണ്ടോ;

(ഡി) പ്രസ്തുത കത്തിലെ വിശദാംശങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ?

*175

കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍

ശ്രീമതി. ഗീതാ ഗോപി

ശ്രീ.വി.എസ്. സുനില്‍കുമാര്‍

,, സി. ദിവാകരന്‍

ശ്രീമതി ഇ.എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സന്നദ്ധ സംഘടനകള്‍ (എന്‍.ജി.) എത്രയുണ്ടെന്ന് പറയാമോ;

(ബി) വിദേശ സഹായം ലഭിച്ചുകൊണ്ടിരിക്കുന്ന സംഘടനകളുടെ പേരും സ്ഥലവും പറയാമോ;

(സി) ഓരോ സംഘടനക്കും ലഭിക്കുന്ന വിദേശ സഹായം എത്രയാണെന്ന് വ്യക്തമാക്കുമോ ;

(ഡി) വിദേശ സഹായം ലഭിക്കുന്ന പ്രസ്തുത സംഘടനകള്‍ സഹായം എങ്ങനെയാണ് വിനിയോഗിക്കുന്നത്;

() ഉണ്ടെങ്കില്‍ വിശദ വിവരം വ്യക്തമാക്കുമോ;

(എഫ്) ഇവയെ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ?

*176

സിയാല്‍ മാതൃകയിലുള്ള സംരംഭങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

,, . പ്രദീപ്കുമാര്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

,, കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി സദയം മറുപടി നല്‍കുമോ:

() സിയാല്‍ മാതൃകയില്‍ സ്ഥാപിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സംരംഭങ്ങള്‍ ഏതെങ്കിലും നിലവില്‍ വന്നിട്ടുണ്ടോ;

(ബി) പ്രസ്തുത മാതൃകയില്‍ പദ്ധതികള്‍ക്ക് മുന്നോട്ടു വന്നിരിക്കുന്ന സ്വകാര്യസംരംഭകര്‍ ആരൊക്കെയാണ്;ഏതെല്ലാം പദ്ധതികളെ മുന്‍നിര്‍ത്തിയാണ് വന്നിട്ടുള്ളത്;

(സി) സ്വകാര്യ സംരംഭകരെ കണ്ടെത്തി പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച സ്കീമിന് അന്തിമ രൂപം നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ ?

*177

മത്സ്യസമ്പത്തിനെക്കുറിച്ച് ശാസ്ത്രീയ പഠനം

ശ്രീ. വി. പി. സജീന്ദ്രന്‍

,, വര്‍ക്കല കഹാര്‍

,, . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മത്സ്യ സമ്പത്തിനെക്കുറിച്ച് ശാസ്ത്രീയപഠനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി) ഇത് സംബന്ധിച്ച് പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമോ;

(സി) പഠന വിഷയങ്ങള്‍ എന്തൊക്കെയാണെന്നും ഇതിനായി എന്തെല്ലം നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കുമോ?

*178

തീരദേശ ചരക്കുഗതാഗതം

ശ്രീ. എന്‍.. നെല്ലിക്കുന്ന്

,, കെ.എം. ഷാജി

,, പി.ബി. അബ്ദുള്‍ റസാക്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് മത്സ്യബന്ധനവും തുറമുഖവും എക്സൈസും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് തീരദേശ ചരക്കുഗതാഗതം വര്‍ദ്ധിപ്പിക്കുന്നതിനുള്ള എന്തെങ്കിലും പദ്ധതി പരിഗണനയിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) ഇതിന് പ്രാരംഭമായി ചരക്കുഗതാഗതം സംബന്ധിച്ച വിവര ശേഖരണം നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(സി) കൊല്ലം - കോട്ടപ്പുറം ജലപാത പൂര്‍ണ്ണമാകുമ്പോള്‍ അതുവഴി സാധ്യമാകുന്ന ചരക്ക് ഗതാഗതത്തിന്റെ തോത് വിവരശേഖരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടോ;

(ഡി) ഈ പദ്ധതി പ്രകാരം ഉപയോഗപ്പെടുത്താവുന്ന തുറമുഖങ്ങള്‍ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവ ഏതൊക്കെയാണെന്ന് വെളിപ്പെടുത്തുമോ?

*179

അനധികൃത കോഴി കടത്ത്

ശ്രീ. .എം. ആരിഫ്

,, കെ. വി. വിജയദാസ്

,, കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, കെ.കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ധനകാര്യവും നിയമവും ഭവന നിര്‍മ്മാണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() നികുതി വെട്ടിച്ച് സംസ്ഥാനത്തേക്ക് കോഴി കടത്തുന്നത് വ്യാപകമായിരിക്കുന്ന സ്ഥിതിവിശേഷം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതു മൂലം നികുതി ഇനത്തിലുള്ള നഷ്ടം എത്രയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ടോ;

(ബി) ഏതെല്ലാം ഭാഗങ്ങളിലൂടെയാണ് സംസ്ഥാനത്ത് അനധികൃതമായി കോഴി കടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ; ഇതിനെ നിയന്ത്രിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് തോന്നുന്നുണ്ടോ;

(സി) ഒരു കിലോഗ്രം കോഴി സംസ്ഥാനത്തേക്ക് അനധികൃതമായി കടത്തുമ്പോള്‍ നികുതി ഇനത്തില്‍ ഖജനാവിന്റെ നഷ്ടം എത്രയാണ്;

(ഡി) 2011-12 -ല്‍ പ്രസ്തുത ഇനത്തില്‍ ലഭിച്ച വരുമാനം എത്രയായിരുന്നു; തന്നാണ്ടില്‍ പ്രതീക്ഷിക്കുന്നത് എത്ര; ഇതിനകം ലഭിച്ചത് എത്ര; വിശദമാക്കുമോ?

*180

പോലീസ് വാഹനങ്ങളിലെ സണ്‍ ഫിലിം നീക്കം ചെയ്യാന്‍ നടപടി

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, പി.ബി. അബ്ദുള്‍ റസാക്

,, എന്‍. . നെല്ലിക്കുന്ന്

,, കെ.എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആഭ്യന്തരവും വിജിലന്‍സും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മോട്ടോര്‍ വാഹനങ്ങളില്‍ കാഴ്ച മറയ്ക്കും വിധമുള്ള കറുത്ത ഗ്ളാസ്സ് ഘടിപ്പിക്കുന്നതിനെതിരെ മോട്ടോര്‍ വാഹന നിയമത്തില്‍ നിലവിലുള്ള വ്യവസ്ഥ കര്‍ശനമായി നടപ്പാക്കണമെന്ന സൂപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടപടികള്‍ സ്വീകരിക്കുന്നുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ബി) പോലീസ് വകുപ്പിന്റെ വാഹനങ്ങളില്‍ സണ്‍ഫിലിം ഒട്ടിച്ചിരുന്നത് നീക്കം ചെയ്തു കഴിഞ്ഞോ;

(സി) സണ്‍ ഫിലിം നീക്കം ചെയ്തു കഴിഞ്ഞ പോലീസ് വകുപ്പിന്റെ വാഹനങ്ങളില്‍ കര്‍ട്ടന്‍ ഉപയോഗിച്ച് വീണ്ടും ഗ്ളാസ്സുകള്‍ക്ക് മറ തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി) വാഹനങ്ങളിലെ ഗ്ളാസ്സുകള്‍ക്ക് ഒരു വിധത്തിലുള്ള മറയും പാടില്ലെന്ന നിയമം നിലനില്‍ക്കുകയും ആ നിയമം നടപ്പാക്കണമെന്ന് സുപ്രീം കോടതി നിഷ്കര്‍ഷിക്കുകയും ചെയ്ത ശേഷവും നിയമപാലകര്‍ അതു ലംഘിക്കുന്നത് ഗൌരവപൂര്‍വ്വം വീക്ഷിച്ച് നിയമനുസൃത നടപടി സ്വീകരിക്കുമോ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.