STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*211

ഡെങ്കിപ്പനി ബാധിതര്‍

ശ്രീ. ബി.സത്യന്‍

,, കോടിയേരി ബാലകൃഷ്ണന്‍

ശ്രീമതി. പി. അയിഷാ പോറ്റി

ശ്രീ.കെ.ദാസന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()തലസ്ഥാന നഗരിയില്‍ ഡെങ്കി പനി വ്യാപകമായത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് അടിയന്തിരമായി നിയന്ത്രിച്ചില്ലെങ്കില്‍ മറ്റു പ്രദേശങ്ങളിലേക്കു കൂടി വ്യാപിച്ച് ആരോഗ്യ രംഗത്ത് ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന കാര്യം മനസ്സിലായിട്ടുണ്ടോ;

(ബി)ഈ പ്രശ്നത്തില്‍ എന്ത് അടിയന്തിര നടപടിയാണ് കൈക്കൊണ്ടിരിക്കുന്നത്;

(സി)തലസ്ഥാന നഗരി പകര്‍ച്ച വ്യാധികളുടെ പിടിയിലമരാനുളള സാഹചര്യം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ നടപടികളാണ് ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വിശദമാക്കാമോ;

(ഡി)ഡെങ്കിപനി ബാധിതരുടെ ജനുവരി ഒന്നു മുതലുളള കണക്കുകള്‍ ജില്ലതിരിച്ച് ലഭ്യമാക്കുമോ?

*212

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പുതുതായി തൊഴില്‍ സാഹചര്യങ്ങള്‍ ഒരുക്കാന്‍ നടപടി

ശ്രീ. ലൂഡി ലൂയിസ്

,, വി. ഡി.സതീശന്‍

,, അന്‍വര്‍ സാദത്ത്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പുതുതായി എന്തെല്ലാം തൊഴില്‍ സാഹചര്യങ്ങളാണ് ഒരുക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)മാറുന്ന തൊഴില്‍ സാഹചര്യങ്ങളില്‍ ഇടംപിടിക്കാന്‍ കഴിയുന്ന തരത്തില്‍ വൈദഗ്ദ്ധ്യവികസന പരിപാടികള്‍ ആവിഷ്ക്കരിക്കുന്ന കാര്യം പരിഗണിക്കുമോ; ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്?

*213

ജലാശയങ്ങളെ മാലിന്യ വിമുക്തമാക്കുന്നതിനുള്ള പദ്ധതി

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം.വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരളത്തിലെ പ്രധാനപ്പെട്ട പത്ത് ജലാശയങ്ങളെ മാലിന്യ വിമുക്തമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രത്തിന് സമര്‍പ്പിച്ച പദ്ധതിക്ക് അംഗീകാരം ലഭിച്ചുവോ; എന്ത് തുകയുടെ പദ്ധതിയാണ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്; വിശദാംശങ്ങള്‍ നല്കുമോ ;

(ബി) കേന്ദ്രം ആദ്യഘട്ടമായി അംഗീകരിച്ച പദ്ധതിയുടെ നടത്തിപ്പ് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് ; ആയതിന് ഇതുവരെ എത്ര തുക ചെലവഴിച്ചു ;

(സി)പ്രസ്തുത പദ്ധതികളില്‍ അംഗീകാരം ലഭിക്കാത്തവയുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമോ ?

*214

എസ്..റ്റി.യിലെ ശിശുമരണം

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എസ്. രാജേന്ദ്രന്‍

ശ്രീമതി കെ.കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എസ്..റ്റിയിലെ വര്‍ദ്ധിച്ച തോതിലുള്ള ശിശുമരണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്വകാര്യ ആശുപത്രികളെ സഹായിക്കാന്‍ വേണ്ടി നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചരണമാണെന്ന് വകുപ്പുമന്ത്രി പ്രസ്താവിച്ചിട്ടുണ്ടോ; എങ്കില്‍ അതിന്റെ അടിസ്ഥാനമെന്തായിരുന്നു എന്ന് അറിയിക്കുമോ;

(ബി)സംസ്ഥാനത്തെ മറ്റ് ആശുപത്രികളിലെയും ദേശീയതലത്തിലെയും ശരാശരിയുമായി താരതമ്യപഠനം നടത്തിയിരുന്നോ; വിശദാംശം ലഭ്യമാക്കുമോ;

(സി)വീഴ്ചക്കിടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്നറിയിക്കാമോ?

*215

ജപ്പാന്‍ കുടിവെള്ള പദ്ധതി

ശ്രീ. ജി.എസ്. ജയലാല്‍

,, സി. ദിവാകരന്‍

,, . ചന്ദ്രശേഖരന്‍

,, . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍ ഏജന്‍സി (ജെ..സി..)യുടെ സഹായത്തോടെ എന്ത് തുകയുടെ ഏതെല്ലാം കുടിവെള്ള പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുമോ ;

(ബി)ഈ സാമ്പത്തിക വര്‍ഷം എത്ര കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും; അവ ഏതെല്ലാം ?

*216

ആയുര്‍വ്വേദ ഡ്രഗ്സ് കണ്‍ട്രോള്‍ യൂണിറ്റ്

ശ്രീമതി കെ.എസ്. സലീഖ

ശ്രീ. ജി. സുധാകരന്‍

,, ജെയിംസ് മാത്യു

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ആയുര്‍വ്വേദ ഡ്രഗ്സ് കണ്‍ട്രോള്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം വിലയിരുത്താറുണ്ടോ; ഇത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)ആയുര്‍വ്വേദ ഔഷധങ്ങളെന്ന പേരില്‍ വ്യാജപരസ്യം നല്‍കി ഉപഭോക്താക്കളെ വഞ്ചിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇതുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ആര്‍ക്കെല്ലാമെതിരെ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*217

സ്വകാര്യ ഏജന്‍സികള്‍ വഴിയുളള കുടിവെളള വിതരണം

ശ്രീ. സി.കെ.സദാശിവന്‍

,, എസ്.ശര്‍മ്മ

,, .പ്രദീപ് കുമാര്‍

ഡോ.കെ.ടി.ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കുടിവെളളവിതരണത്തിനായി ജനങ്ങള്‍ സ്വകാര്യ വിതരണക്കാരെ ആശ്രയിക്കേണ്ടിവരുന്നത് സര്‍ക്കാര്‍ സംവിധാനം വീഴ്ചമൂലമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഇത് പരിഹരിക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കാമോ ;

(ബി)സ്വകാര്യ ഏജന്‍സികള്‍ വിതരണം ചെയ്യുന്ന വെളളം ഗുണമേന്മയുളളതാണെന്ന് ഉറപ്പാക്കാന്‍ എന്തെങ്കിലും സംവിധാനം ഉണ്ടോ ; എങ്ങനെയാണ് ഗുണനിലവാരം ഉറപ്പുവരുത്തുന്നതെന്നറിയിക്കാമോ ;

(സി)പാനയോഗ്യമല്ലാത്ത വെളളത്തിലൂടെ പകര്‍ച്ചവ്യാധികള്‍ പടരുന്നത് മനസ്സിലാക്കിയിട്ടുണ്ടോ ; ഇത് തടയാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്നറിയിക്കുമോ ;

(ഡി)ഗുണനിലവാരമില്ലാത്ത വെളളം വിതരണം നടത്തിയതിന് എത്ര കുടിവെളള വിതരണക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ ?

*218

ഡാമുകളില്‍ നിന്ന് മണല്‍ ശേഖരിക്കുന്നതിന് നടപടി

ശ്രീ. ബി.ഡി. ദേവസ്സി

ഡോ. ടി.എം. തോമസ് ഐസക്

ശ്രീ. വി. ചെന്താമരാക്ഷന്‍

,, വി. ശിവന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ജലസേചന വകുപ്പുവക ഡാമുകളില്‍ നിന്ന് മണല്‍ ശേഖരിക്കുന്നതിനുള്ള പദ്ധതി ഈ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നോ; വിശദമാക്കാമോ;

(ബി)പദ്ധതി പ്രാവര്‍ത്തികമായോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ;

(സി)സംസ്ഥാനം നേരിടുന്ന കടുത്ത മണല്‍ക്ഷാമം പരിഹരിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

*219

ജലാശയങ്ങളുടെ സംരക്ഷണം

ശ്രീ. സണ്ണി ജോസഫ്

,, സി.പി. മുഹമ്മദ്

,, ഹൈബി ഈഡന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ കുളങ്ങള്‍, തോടുകള്‍, നദികള്‍ എന്നിവ സംരക്ഷിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി) ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി) സംരക്ഷിക്കേണ്ട കുളങ്ങള്‍, തോടുകള്‍, നദികള്‍ എന്നിവ കണ്ടെത്തുന്നതിന് നടപടികള്‍ തുടങ്ങിയിട്ടുണ്ടോ;

(ഡി) ഇവയുടെ സംരക്ഷണം ആരെ ഏല്‍പ്പിക്കാനാണ് ഉദ്ദേശിച്ചിട്ടുള്ളത്?

*220

കുടിവെള്ളവിതരണം - കരാര്‍ വ്യവസ്ഥകളുടെ ലംഘനം

ശ്രീ. കെ.കെ. നാരായണന്‍

,, എളമരം കരീം

,, കെ. രാധാകൃഷ്ണന്‍

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് മലിനജലസ്രോതസ്സുകളില്‍ നിന്നും കുടിവെള്ള വിതരണം ചെയ്യുന്നതായ വാര്‍ത്തകള്‍ പരിശോധിച്ചിട്ടുണ്ടോ;

(ബി) കുടിവെള്ളം എത്തിക്കുന്നതിന് കരാറെടുത്തിട്ടുള്ളവര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവര്‍ക്കെതിരെ നടപടി സ്വീകരിക്കാറുണ്ടോ;

(സി)കരാറില്‍ ഏര്‍പ്പെടാതെയും വ്യവസ്ഥകള്‍ ലംഘിച്ചും കുടിവെള്ള വിതരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അവര്‍ക്കെതിരെ സ്വീകരിച്ച നടപടി എന്താണെന്നു വ്യക്തമാക്കുമോ?

*221

ആഭ്യന്തര വിനോദസഞ്ചാരം

ശ്രീ. എം. ഉമ്മര്‍

,, അബ്ദുറഹിമാന്‍ രണ്ടത്താണി

,, റ്റി. . അഹമ്മദ് കബീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസുമദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വിശദമാക്കുമോ;

(ബി) സംസ്ഥാനത്തെ പ്രാദേശിക വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനം സംബന്ധിച്ചുളള നയസമീപനം വ്യക്തമാക്കുമോ;

(സി) പ്രകൃതിസൌന്ദര്യം ആസ്വദിക്കുന്നതിനും പ്രകൃതിയെക്കുറിച്ച് പഠിക്കുന്നതിനും ഉതകുന്ന വളരെ ചെറിയ ടൂറിസ്റ് സ്പോട്ടുകള്‍ കണ്ടെത്തുന്നതിന് വേണ്ടി പഠനം നടത്തുന്നുണ്ടോ; എങ്കില്‍ അതുസംബന്ധിച്ച വിശദവിവരം നല്കാമോ;

(ഡി) ജനങ്ങളില്‍ വിനോദസഞ്ചാര ആഭിമുഖ്യം വളര്‍ത്താന്‍ എന്തൊക്കെ ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ ?

*222

കടല്‍ ജലത്തില്‍ നിന്നും കുടിവെള്ളം

ഡോ. എന്‍. ജയരാജ്

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കടല്‍ ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതിയുടെ നടത്തിപ്പിന് സംസ്ഥാന പ്ളാനിംഗ് ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചുവോ ;

(ബി) ഇതിനായി 6.01.2012-ല്‍ കേരള ജല അതോറിറ്റി സമര്‍പ്പിച്ച പദ്ധതികളുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ;

(സി) പ്രസ്തുത പദ്ധതിയുടെ സാധ്യതാ പഠനത്തിന് ചുമതലയേറ്റ ‘വാസ്കോണിന്റെ’ റിപ്പോര്‍ട്ട് ലഭിച്ചുവോ ; വിശദാംശങ്ങള്‍ നല്കുമോ ;

(ഡി) ചെന്നൈയിലും, കവരത്തിയിലും കടല്‍ ജലം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പദ്ധതി വിജയകരമായി നടത്തിവരുന്നത് കണക്കിലെടുത്ത് പ്ളാനിംഗ് ബോര്‍ഡിന്റെ അംഗീകാരം ലഭ്യമാക്കി നടപ്പു സാമ്പത്തിക വര്‍ഷം തന്നെ പ്രസ്തുത പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമോ ?

*223

അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമനിധി അംഗത്വം

ശ്രീ. റ്റി.വി. രാജേഷ്

,, പി.കെ. ഗുരുദാസന്‍

,, കെ.വി. വിജയദാസ്

പ്രൊഫ. സി. രവീന്ദ്രനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ന്യായമായ വേതനവും, ജീവിതസാഹചര്യവും ഉറപ്പാക്കാനും തൊഴില്‍ ചൂഷണം ഒഴിവാക്കാനും ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കുമോ;

(ബി) ക്ഷേമനിധികളില്‍ അംഗത്വമെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ കുറവാണ് എന്ന വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) പരമാവധി തൊഴിലാളികളെ ക്ഷേമനിധിയില്‍ അംഗങ്ങളാക്കുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ?

*224

അണുബാധയേറ്റ് മരണമടഞ്ഞ കുഞ്ഞുങ്ങള്‍

ശ്രീ. വി.എസ്.സുനില്‍ കുമാര്‍

,, പി.തിലോത്തമന്‍

,, മുല്ലക്കര രത്നാകരന്‍

ശ്രീമതി. ഗീതാ ഗോപി.

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് അണുബാധയേറ്റ് കഴിഞ്ഞ ഒരു വര്‍ഷത്തിനുളളില്‍ കുഞ്ഞുങ്ങള്‍ മരണമടഞ്ഞിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതെല്ലാം ആശുപത്രികളില്‍ എത്ര കുഞ്ഞുങ്ങള്‍ വീതമാണെന്ന് വെളിപ്പെടുത്തുമോ;

(ബി) ഈ കുഞ്ഞുങ്ങള്‍ക്ക് അണുബാധയേല്‍ക്കാനുണ്ടായ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയിട്ടുണ്ടോ, ഉണ്ടെങ്കില്‍ വിശദമാക്കുമോ;

(സി) ഇത്തരത്തിലുളള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

*225

പിന്നോക്ക സമുദായ കടാശ്വാസ പദ്ധതി

ശ്രീ. അന്‍വര്‍ സാദത്ത്

,, കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവുംവകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പിന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ദുര്‍ബല വിഭാഗങ്ങളെ സാമ്പത്തികമായി സഹായിക്കുന്നതിന് എന്തെല്ലാം കര്‍മ്മ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി) ഇവര്‍ക്കായി ഒരു കടാശ്വാസ പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം പരിഗണിക്കുമോ ;

(സി) എന്തെല്ലാം ആശ്വാസങ്ങളാണ് ഈ പദ്ധതിയിലുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കുവാനാകുന്നത് ;

(ഡി) ഒറ്റത്തവണ തീര്‍പ്പാക്കാന്‍ സംവിധാനം പ്രസ്തുത പദ്ധതിയ്ക്ക് ബാധകമാക്കിയിട്ടുണ്ടോ എന്നറിയിക്കുമോ ?

*226

ജലവിഭവ വകുപ്പില്‍ ഇ-പെയ്മെന്റ് സംവിധാനം

ശ്രീ. പി. . മാധവന്‍

,, സണ്ണി ജോസഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ജലവിഭവ വകുപ്പില്‍ ഇ-പെയ്മെന്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത സംവിധാനം വഴി എന്തെല്ലാം സൌകര്യങ്ങളാണ് ജനങ്ങള്‍ക്ക് ലഭിക്കുന്നത്;

(സി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പ്രസ്തുത സംവിധാനം നടപ്പാക്കുന്നത്?

*227

കേന്ദ്രീകൃത കുടിവെളള കണക്ഷന്‍ സംവിധാനം

ശ്രീ.പി.കെ.ഗുരുദാസന്‍

,, എം. ചന്ദ്രന്‍

,, റ്റി.വി. രാജേഷ്

,, ബാബു എം. പാലിശ്ശേരി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍സര്‍ക്കാര്‍ നഗരങ്ങളില്‍ നടപ്പാക്കിയ കുടിവെളള കണക്ഷന്‍ നല്‍കാനുളള കേന്ദ്രീകൃത സംവിധാനം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി) തിരുവനന്തപുരത്തു നടപ്പാക്കിയ ഈ പദ്ധതിയില്‍ കൃത്യമായി രേഖകള്‍ ഹാജരാക്കുന്ന അപേക്ഷകര്‍ക്ക് കാലതാമസം കൂടാതെ കുടിവെളള കണക്ഷന്‍ ലഭ്യമാക്കിയിരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(സി) ഫ്ളാറ്റ് ലോബിയുടെ സമ്മര്‍ദ്ദമാണ് ഈ പദ്ധതി അട്ടിമറിക്കപ്പെടുവാന്‍ കാരണമെന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ ഈ സംവിധാനം നിലനിര്‍ത്താന്‍ സത്വര നടപടികള്‍ കൈക്കൊളളുമോ?

*228

സ്വകാര്യ ആശുപത്രി ജീവനക്കാരുടെ യോഗ്യത

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, .കെ. ബാലന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സ്വകാര്യ ആശുപത്രികളിലെ മെഡിക്കല്‍-പാരാമെഡിക്കല്‍ ജീവനക്കാരുടെ യോഗ്യത ഉറപ്പാക്കാന്‍ ആരോഗ്യവകുപ്പിന് നിലവില്‍ എന്തൊക്കെ സംവിധാനങ്ങളാണുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇവരുടെ സേവന വ്യവസ്ഥകള്‍ നിരീക്ഷിക്കാന്‍ എന്തൊക്കെ സംവിധാനങ്ങളാണ് നിലവിലുള്ളതെന്ന് വിശദമാക്കുമോ;

(സി) നിയമാനുസൃത യോഗ്യതയില്ലാത്തവരെ നിയമിച്ചതിന്റെ പേരിലും സേവനവ്യവസ്ഥകള്‍ നിയമാനുസൃതമല്ലാത്തതിന്റെ പേരിലും ആരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

T*229

കേരളത്തില്‍ വ്യാജ വെളിച്ചെണ്ണ വിപണനം

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, റ്റി. . അഹമ്മദ് കബീര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. എന്‍. . ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തില്‍ വ്യാജവെളിച്ചെണ്ണ വിപണനം ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് വഴിവയ്ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി) കുറഞ്ഞ വിലയ്ക്ക് തമിഴ്നാട്ടില്‍ നിന്നു ലഭിക്കുന്ന വ്യാജ വെളിച്ചെണ്ണയുടെ വിപണനം, കേരളത്തില്‍ വെളിച്ചെണ്ണ വിലയില്‍ ഇടിവുണ്ടാക്കി കേരകര്‍ഷകര്‍ക്ക് വന്‍നഷ്ടം ഉണ്ടാക്കുന്നതായ വിവരം പരിശോധിച്ചിട്ടുണ്ടോ;

(സി) വ്യാജ വെളിച്ചെണ്ണ നിര്‍മ്മാണത്തിന് പാരഫിന്‍ എണ്ണപോലുള്ള ആരോഗ്യ പ്രശ്നമുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നതായി കണ്ടെത്തിയിട്ടുണ്ടോ;

(ഡി) വ്യാപാരമേഖലയെ ദോഷകരമായി ബാധിക്കുന്നതും ഗുരുതരആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നതുമായ വ്യാജവെളിച്ചെണ്ണ വിപണനം സംസ്ഥാനത്ത് നിയന്ത്രിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ?

*230

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ഭവന പദ്ധതി

ശ്രീ. വി.പി. സജീന്ദ്രന്‍

,, സി.പി മുഹമ്മദ്

,, വര്‍ക്കല കഹാര്‍

,, ഹൈബി ഈഡന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗ ക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പട്ടികവര്‍ഗ്ഗക്കാര്‍ക്കുള്ള സമ്പൂര്‍ണ്ണ ഭവന പദ്ധതി ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്താക്കുമോ;

(ബി) പദ്ധതി നടപ്പിലാക്കിയപ്പോള്‍ ഒഴിഞ്ഞു പോയ കുടുംബങ്ങള്‍ക്കും വീടു നല്‍കുന്ന കാര്യം പരിഗണിക്കുമോ;

(സി)നിര്‍മ്മാണം തുടങ്ങി വച്ച വീടുകളുടെ നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടി എടുത്തിട്ടുണ്ട് ?

*231

നിലവാരമില്ലാത്ത സ്വാശ്രയ മെഡിക്കല്‍, ഡന്റല്‍, നേഴ്സിംഗ് കോളേജുകള്‍

ശ്രീ. സി. ദിവാകരന്‍

,, ചിറ്റയം ഗോപകുമാര്‍

,, കെ. അജിത്

,, കെ. രാജു

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ആരോഗ്യ സര്‍വ്വകലാശാലക്കു കീഴില്‍ നിലവാരമില്ലാത്ത സ്വാശ്രയ കോളേജുകളുണ്ടോ; ഉണ്ടെങ്കില്‍ ഏറ്റവും നിലവാരത്തകര്‍ച്ചയുള്ളതായി കണ്ടെത്തിയ മെഡിക്കല്‍, ഡെന്റല്‍, നഴ്സിംഗ് കോളേജുകള്‍ ഏതെല്ലാം;

(ബി) ഈ കോളേജുകളുടെ നിലവാരത്തകര്‍ച്ച കണ്ടെത്തിയ കാരണങ്ങള്‍ എന്തെല്ലാം; ഇവ പരിഹരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടോ;

(സി) പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സ്വാശ്രയ കോളേജുകള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വ്യക്തമാക്കുമോ?

*232

ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകളുടെ പ്രവര്‍ത്തനം

ശ്രീ. കെ.എന്‍.. ഖാദര്‍

,, എം.പി. അബ്ദുസ്സമദ് സമദാനി

,, പി.ബി. അബ്ദുള്‍ റസാക്

,, സി. മോയിന്‍കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകളുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം ലഭ്യമാക്കുമോ;

(ബി) ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകള്‍ കണ്ടെത്തി വികസിപ്പിച്ച നിരവധി കേന്ദ്രങ്ങള്‍ പ്രവര്‍ത്തന വൈകല്യം മൂലം നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ പരിഹാര നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

(സി) ടൂറിസം പ്രമോഷന്‍ കൌണ്‍സിലുകളുടെ പ്രവര്‍ത്തനത്തിലെ ന്യൂനതകള്‍ പരിഹരിക്കുന്നതിനും കെടുകാര്യസ്ഥതയ്ക്കു മെതിരെ നടപടി സ്വീകരിക്കുമോ

*233

എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് നവീകരണം

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യത്തിന് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

സംസ്ഥാനത്തെ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുടെ നവീകരണത്തിനായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കാമോ?

*234

പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി പദ്ധതി

ശ്രീ. പി. റ്റി. . റഹീം

,, എളമരം കരീം

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികവര്‍ഗ്ഗക്ഷേമവും യുവജനകാര്യവും കാഴ്ചബംഗ്ളാവുകളും മൃഗശാലകളും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() വയനാട്ടില്‍ അഹാഡ്സ് മാതൃകയില്‍ പട്ടികവര്‍ഗ്ഗക്കാരുടെ ഉന്നമനത്തിനായി 1400 കോടി രൂപയുടെ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ; പദ്ധതിയ്ക്ക് ലഭിച്ച കേന്ദ്ര സഹായം എത്ര കോടിയാണ്;

(സി) പ്രഖ്യാപിത പദ്ധതിയിന്‍കീഴില്‍ എത്രകോടി രൂപ ഏതെല്ലാം ഇനത്തില്‍ ഇതിനകം ചെലവഴിക്കുകയുണ്ടായി എന്ന് വിശദമാക്കുമോ?

*235

മെഡിക്കല്‍ വേസ്റ് നിര്‍മ്മാര്‍ജ്ജനം

ശ്രീ. സി. മോയിന്‍കുട്ടി

,, പി. ബി. അബ്ദുള്‍ റസാക്

,, എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. എന്‍.. ഖാദര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകള്‍ എന്നിവയില്‍ നിന്നുള്ള മെഡിക്കല്‍ വേസ്റ് നിര്‍മ്മാര്‍ജ്ജനത്തിന് ഇന്നുള്ള സംവിധാനം എന്താണ്; വിശദമാക്കുമോ;

(ബി) ആയതിനായി എന്തെങ്കിലും കേന്ദ്രീകൃത സംവിധാനം നിലവിലുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(സി) സ്വകാര്യമേഖലയിലെ ആശുപത്രികള്‍, മെഡിക്കല്‍ കോളേജുകളോടനുബന്ധിച്ചുള്ള ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവ മെഡിക്കല്‍ വേസ്റ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് അനുവര്‍ത്തിച്ചുവരുന്ന രീതി പരിശോധിക്കുന്നുണ്ടോ; എങ്കില്‍ പരിശോധനയില്‍ ലഭ്യമായ പൊതുവിവരം എന്താണ്; വ്യക്തമാക്കുമോ;

(ഡി) ഇത്തരം സ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ വേസ്റ് മാനേജ്മെന്റ് സംബന്ധിച്ച് എന്തെങ്കിലും നിബന്ധന ഏര്‍പ്പെടുത്താറുണ്ടോ; വിശദമാക്കുമോ?

*236

ജല-പരിസ്ഥിതി സൌഹൃദ കാമ്പസുകള്‍

ശ്രീ. സി. പി. മുഹമ്മദ്

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ സ്കൂള്‍ കോളജ് കാമ്പസുകളെ ജല-പരിസ്ഥിതി സൌഹൃദ കാമ്പസുകളാക്കി മാറ്റുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി) പ്രസ്തുത പദ്ധതിയില്‍ സമൃദ്ധമായ ശുദ്ധജലം ഉറപ്പാക്കുന്നതിനുളള വ്യവസ്ഥകളും ഉള്‍പ്പെടുത്തുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വ്യക്തമാക്കുമോ ?

*237

വിനോദസഞ്ചാരികള്‍ക്കു വേണ്ട സൌകര്യങ്ങള്‍

ശ്രീ. സി. മമ്മൂട്ടി

,, എന്‍. ഷംസുദ്ദീന്‍

,, കെ. മുഹമ്മദുണ്ണി ഹാജി

,, പി. ഉബൈദുള്ള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പട്ടികജാതി-പിന്നോക്കസമുദായക്ഷേമവും വിനോദസഞ്ചാരവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കേരളത്തെ ടൂറിസ്റുകളുടെ ആകര്‍ഷണ കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിട്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളുടെ വിശദാംശം നല്‍കാമോ;

(ബി) വിനോദസഞ്ചാരികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്താന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ;

(സി) വിനോദസഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന് ടൂറിസം വകുപ്പ് മുന്‍കൈയെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ഡി) നഗരങ്ങളുടെയും, ഗ്രാമങ്ങളുടെയും സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തുന്ന ഫ്ളക്സ് ബോര്‍ഡുകളുള്‍പ്പെടെയുള്ള പരസ്യ പ്രോജക്ടുകള്‍ നിയന്ത്രിക്കാനും മലിനമായ ജലസ്രോതസ്സുകള്‍ ശുദ്ധീകരിക്കാനും ടൂറിസം വകുപ്പിന് പദ്ധതിയുണ്ടോ ? വിശദമാക്കുമോ?

*238

ആന്റി റാബിസ് വാക്സിന്‍

ശ്രീ. എന്‍.. നെല്ലിക്കുന്ന്

,, കെ.എം. ഷാജി

,, പി.കെ. ബഷീര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവും കുടുംബക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പേവിഷബാധയുള്ള വളര്‍ത്തുമൃഗങ്ങളുടെ കടിയേറ്റ് ആശുപത്രികളിലെത്തുന്നവര്‍ക്ക് റാബിസിനെതിരെയുള്ള പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നതിന് സര്‍ക്കാര്‍ ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങള്‍ വിശദമാക്കുമോ;

(ബി) ആന്റി റാബിസ് വാക്സിന്‍ സൌജന്യമായി നല്‍കാന്‍ ഏതൊക്കെ ആശുപത്രികളിലാണ് സൌകര്യമുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ആയതിനുള്ള സ്പെഷ്യലിസ്റ് ഡോക്ടര്‍മാരുടെ സേവനം എവിടെയെല്ലാം ലഭ്യമാണെന്ന് വെളിപ്പെടുത്തുമോ;

(ഡി) എല്ലാ താലൂക്ക് തല ആശുപത്രികളിലും സൌജന്യമരുന്നും, സ്പെഷ്യലിസ്റ് ഡോക്ടറുടെ സേവനവും ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

*239

ജലസേചന കനാലുകളുടെ നവീകരണം

ശ്രീ. റ്റി.യു. കുരുവിള

,, സി.എഫ്. തോമസ്

,, മോന്‍സ് ജോസഫ്

,, തോമസ് ഉണ്ണിയാടന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ജലവിഭവ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ വിവിധ ജലസേചന പദ്ധതികളുടെ ഭാഗമായി നിര്‍മ്മിച്ചിട്ടുള്ള കനാലുകള്‍ നവീകരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് നിലവില്‍ സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി) ജലസേചന പദ്ധതികളുടെ ഭാഗമായുള്ള കനാലുകള്‍ വേനല്‍ക്കാലത്ത് വലിയ തോതില്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായി മാറുന്ന സാഹചര്യം കണക്കിലെടുത്ത് ഉപകനാലുകള്‍ പരിഷ്ക്കരിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

*240

പ്രത്യേക തൊഴില്‍മേഖല

ശ്രീ. . റ്റി. ജോര്‍ജ്

,, കെ. ശിവദാസന്‍നായര്‍

,, പി. സി. വിഷ്ണുനാഥ്

,, പി. . മാധവന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് തൊഴിലും പുനരധിവാസവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പ്രത്യേക തൊഴില്‍ മേഖല രൂപവത്ക്കരിക്കാന്‍ തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) പ്രത്യേക തൊഴില്‍ മേഖലയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(സി)എവിടെയൊക്കെയാണ് ഇത് രൂപവത്ക്കരിക്കാന്‍ ഉദ്ദേശിക്കു ന്നത്; വിശദമാക്കുമോ ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.