STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*241

വിദ്യാഭ്യാസ അവകാശ നിയമം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

,, എം.. ബേബി

ഡോ. കെ.ടി. ജലീല്‍

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി)നിയമം നടപ്പാക്കുമ്പോള്‍ സ്കൂളുകളില്‍ വരുന്ന ഘടനാമാറ്റത്തിന്റെ ഫലമായി എത്ര പുതിയ സ്കൂളുകള്‍ വേണ്ടി വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)നിയമം കേരളത്തിനനുയോജ്യമായ രീതിയില്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത് എന്ന് വ്യക്തമാക്കുമോ;

(ഡി)സംസ്ഥാനത്ത് അനാദായകരമെന്ന് കണക്കാക്കപ്പെട്ടിട്ടുള്ള സ്കൂളുകള്‍ എത്ര; ഇത് നിര്‍ണ്ണയിക്കുന്നതിന് അടിസ്ഥാനമാക്കിയ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

()കുട്ടികളുടെ എണ്ണക്കുറവുള്ള സ്കൂളുകള്‍ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നുണ്ടോ; എങ്കില്‍ എത്ര;

(എഫ്)അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ജി)എല്‍.പി-യു.പി സ്കൂളുകളില്‍ സ്വതന്ത്ര ഹെഡ് ടീച്ചര്‍ തസ്തിക സൃഷ്ടിച്ച് നടപ്പിലാക്കിയോ; ഇത്തരം സ്കൂളുകളുടെ ലിസ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

*242

ഹോട്ടലുകളിലെ വിലവിവര പട്ടിക

ശ്രീ. ഹൈബി ഈഡന്‍

,, സണ്ണി ജോസഫ്

,, വി.റ്റി. ബല്‍റാം

,, ജോസഫ് വാഴക്കന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഹോട്ടലുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഇതിനായി നിയമ നിര്‍മ്മാണം കൊണ്ടു വരുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതു സംബന്ധിച്ച് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്; വിശദമാക്കുമോ?

*243

മാവേലിസ്റോറുകള്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, സി. ദിവാകരന്‍

ശ്രീമതി ഗീതാ ഗോപി

ശ്രീ. . കെ. വിജയന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മാവേലി സ്റോറുകള്‍ തുടങ്ങുന്നതിനുള്ള മാനദണ്ഡങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ നിലവിലുണ്ടായിരുന്നതും പുതിയതായി നിശ്ചയിച്ചതുമായ മാനദണ്ഡങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാനുണ്ടായ കാരണങ്ങള്‍ എന്തെല്ലാമാണെന്ന് വെളിപ്പെടുത്തുമോ;

(സി)പുതിയ മാവേലി സ്റോറുകള്‍ അനുവദിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ കൂടുതല്‍ മാവേലി സ്റോറുകള്‍ അനുവദിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുമോ?

*244

വസ്തുപോക്കുവരവിന് ആധുനിക വിവര സാങ്കേതിക വിദ്യ

ശ്രീ. . റ്റി. ജോര്‍ജ്

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വസ്തുപോക്കുവരവ് ഉള്‍പ്പെടെയുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് എന്തെല്ലാം കാര്യങ്ങളാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഇതിനായി റവന്യൂ, രജിസ്ട്രേഷന്‍ ഓഫീസുകളെ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്നകാര്യം പരിഗണിക്കുമോ;

(സി)ഇതിനായി പദ്ധതി തയ്യാറാക്കുമോ;

(ഡി)പദ്ധതി നടപ്പാക്കുന്നതിന് ആധുനിക വിവര സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുമോ?

*245

കയര്‍ തറികളുടെ പുനരുദ്ധാരണം

ശ്രീ. കെ. ദാസന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ. സി. കെ. സദാശിവന്‍

,, . എം. ആരിഫ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്തെ കയര്‍ തറികള്‍ പുനരുദ്ധരിക്കാനും ആധുനികവല്‍ക്കരിക്കാനുമുള്ള കയര്‍ ബോര്‍ഡിന്റെ പദ്ധതി പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ വിലയിരുത്തിയിരുത്തിയിട്ടുണ്ടോ;

(ബി) പദ്ധതിയുടെ ഭാഗമായുള്ള കയര്‍ തറി നല്‍കിയെന്ന് വ്യാജരേഖയുണ്ടാക്കി കേന്ദ്ര സബ്സിഡി തട്ടിപ്പ് നടത്തിയ കേസില്‍ സി.ബി.ഐ അന്വേഷണം നടന്നതായി അറിയാമോ;വിശദമാക്കുമോ;

(സി) കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അടക്കം ഏഴ് പേര്‍ക്കെതിരെ സി.ബി.ഐ കോടതിയില്‍ എഫ്..ആര്‍ നല്‍കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ഡി) കയര്‍ രംഗത്തെ ആര്‍ക്കെല്ലാം ലഭിക്കേണ്ടിയിരുന്ന സബ്സിഡിയാണിവര്‍ തട്ടിപ്പ് നടത്തി നഷ്ടപ്പെടുത്തിയതെന്ന് അറിയാമോ; എത്ര കോടി രൂപ ഇത്തരത്തില്‍ തട്ടിപ്പ് നടത്തി; വിശദമാക്കുമോ;

() ശ്രീ. രാജേന്ദ്രപ്രസാദ് ഇപ്പോഴും കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്നുണ്ടോ?

*246

തുടര്‍ സാക്ഷരതാ പ്രവര്‍ത്തനം

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, എം. ഹംസ

ഡോ. കെ.ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് തുടര്‍ സാക്ഷരതാ പ്രവര്‍ത്തനം ഇപ്പോള്‍ നടക്കുന്നുണ്ടോ; എന്തെല്ലാം പ്രവര്‍ത്തനങ്ങളാണിപ്പോള്‍ നിലച്ചിരിക്കുന്നത്; കാരണം വെളിപ്പെടുത്തുമോ;

(ബി)പത്താംതരം തുല്യതാപരീക്ഷയ്ക്ക് എത്രപേര്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; ഇവര്‍ക്കുള്ള പരീക്ഷ എപ്പോള്‍ നടത്തേണ്ടതായിരുന്നു; ഇതിന് താമസം നേരിട്ടിരിക്കുന്നത് എന്തുകൊണ്ടാണ്;

(സി)2010-11 വര്‍ഷത്തില്‍ തന്നെ പാഠപുസ്തകത്തിന്റെ പരിഷ്കരണം പൂര്‍ത്തിയായിട്ടുണ്ടായിരുന്നുവോ; എങ്കിലിപ്പോഴും പുസ്തകം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ്;

(ഡി)നാലാംക്ളാസ് തുല്യതാപരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചിട്ടുണ്ടോ?

*247

സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ജെയിംസ് മാത്യു

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണത്തില്‍ അപാകതയുണ്ടെന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നിയോഗിച്ച ദൌത്യസംഘത്തിന്റെ വിലയിരുത്തല്‍ വിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രധാന വിലയിരുത്തലുകള്‍ എന്തൊക്കെയായിരുന്നു; വിശദമാക്കുമോ;

(ബി) ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പ് സംബന്ധിച്ച് അന്വേഷിക്കുന്നതിനും വിലയിരുത്തുന്നതിനും നിലവിലുള്ള സംവിധാനവും അതിന്റെ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് വിശദമാക്കുമോ;

(സി) സംസ്ഥാനത്തെ സ്കൂളുകളില്‍ ഇപ്പോള്‍ ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി എന്തെല്ലാം വിതരണം ചെയ്തുവരുന്നുണ്ട്; വിതരണത്തിലെ പോരായ്മകളായി പരിഗണിക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണ്?

*248

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോണ്‍ഫറന്‍സ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ.മുരളീധരന്‍

,, സി.പി.മുഹമ്മദ്

,, റ്റി.എന്‍.പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() കഴിഞ്ഞ നവംബറില്‍ തലസ്ഥാനത്ത് വച്ച് സംഘടിപ്പിച്ച ഇന്‍ഫ്രാസ്ട്രക്ച്ചര്‍ കോണ്‍ഫറന്‍സിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു ;

(ബി) പ്രസ്തുത കോണ്‍ഫറന്‍സില്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളും തീരുമാനങ്ങളും ആണ് ഉണ്ടായത് ;

(സി) പ്രസ്തുത കോണ്‍ഫറന്‍സിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്ത് വകുപ്പിനെ ആധുനീകവല്‍ക്കരിക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈകൊളളാനുദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ?

*249

ഭൂസമരക്കാര്‍ക്ക് വാസയോഗ്യമായ ഭൂമിയും വീടും

ശ്രീ. ജോസഫ് വാഴക്കന്‍

,, വി. റ്റി. ബല്‍റാം

,, ബെന്നി ബെഹനാന്‍

,, കെ. അച്ചുതന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഏതെല്ലാം ഭൂസമരക്കാര്‍ക്ക് അടിസ്ഥാന സൌകര്യങ്ങളോടെ വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയിട്ടുണ്ട്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ബി) ഭൂസമരക്കാര്‍ക്ക് മുന്‍ഗവണ്‍മെന്റ് വാസയോഗ്യമല്ലാത്ത ഭൂമിയാണോ നല്‍കിയത്; വിശദമാക്കുമോ;

(സി) ഇവര്‍ക്ക് വാസയോഗ്യമായ ഭൂമി നല്‍കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ഡി) ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കി ഇവരെ ക്രമാനുസൃതമായി പുനരധിവസിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ?

*250

ചകിരിച്ചോറില്‍ നിന്ന് ജൈവവളം

ശ്രീ. എം. . വാഹീദ്

,, കെ. മുരളീധരന്‍

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ചകിരിചോറില്‍ നിന്നും ജൈവവളം ഉല്പാദിപ്പിക്കുന്ന കയര്‍ ബോര്‍ഡിന്റെ ഗവേഷണ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഈ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(സി) കയര്‍ഫെഡിന്റെ ഈ പദ്ധതിയെ എങ്ങനെ പ്രയോജനപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ നല്‍കുമോ?

*251

പിന്നോക്ക/ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുളള സ്കോളര്‍ഷിപ്പ്

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. എം. ഷാജി

,, പി. ഉബൈദുളള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പിന്നോക്ക/ന്യൂനപക്ഷ സമുദായങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് നല്കിവരുന്ന സ്കോളര്‍ഷിപ്പുകളെ സംബന്ധിച്ച് വിശദമാക്കുമോ;

(ബി) ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം ഈ വിഭാഗത്തിലെ സമര്‍ത്ഥരായ കുട്ടികള്‍ക്ക് എന്തൊക്കെ പഠന സഹായങ്ങള്‍ നല്കിവരുന്നുണ്ട്;

(സി) ഇപ്പോള്‍ നല്കിവരുന്ന സ്കോളര്‍ഷിപ്പ് തുക വര്‍ഷങ്ങള്‍ക്കു മുമ്പ് നിശ്ചയിച്ചതായതുകൊണ്ട്, പര്യാപ്തമല്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ തുക വര്‍ദ്ധിപ്പിക്കുന്നകാര്യം പരിഗണിക്കുമോ?

*252

റേഷന്‍ ഗോതമ്പ്

ശ്രീ. എന്‍. ഷംസുദ്ദീന്‍

,, സി. മമ്മൂട്ടി

,, എം. ഉമ്മര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍ സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യേണ്ട ഗോതമ്പ് ധാന്യമായി വിതരണം ചെയ്യാതെ വിവിധ ഗോതമ്പുല്‍പ്പന്നങ്ങളാക്കി മാറ്റി വിപണനം നടത്താനുള്ള തീരുമാനത്തിന്റെ ഉദ്ദേശ്യം വെളിപ്പടുത്തുമോ;

(ബി) പൊടിച്ചെടുക്കുന്ന ധാന്യത്തിലുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യുവാന്‍ മില്ലുകാര്‍ ശ്രദ്ധിക്കാറില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി) ഗോതമ്പുല്‍പ്പന്നങ്ങള്‍ ആകര്‍ഷകമാക്കാന്‍ ദോഷകരമായ രാസവസ്തുക്കള്‍ ചേര്‍ക്കാറുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അത് പരിശോധിച്ചിട്ടുണ്ടോ;

(ഡി) എല്ലാ കാര്‍ഡുടമകള്‍ക്കും നിശ്ചിത അളവ് ഗോതമ്പ് ധാന്യമായിത്തന്നെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

()ഉല്‍പ്പന്നങ്ങളാക്കി പായ്ക്കറ്റില്‍ നല്‍കുവാന്‍ ഉയര്‍ന്ന വില ഈടാക്കുന്നുണ്ടെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്) എല്ലാ കാര്‍ഡുടമകള്‍ക്കും നിശ്ചിത അളവ് ഗോതമ്പ് ധാന്യമായി ത്തന്നെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ?

*253

ഭൂരഹിതര്‍ക്ക് വീടുവയ്ക്കുവാന്‍ ഭൂമി

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, പി. ബി. അബ്ദുള്‍ റസാക്

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ ഭൂരഹിതര്‍ക്ക് വീടുവയ്ക്കാന്‍ ഭൂമി പതിച്ചുനല്കുന്നതിനുള്ള പദ്ധതിയുടെ പ്രവര്‍ത്തനം ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ;

(ബി) സംസ്ഥാനത്ത് ഭൂരഹിത കുടുംബങ്ങളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദ വിവരം നല്കുമോ;

(സി) ഭൂരഹിത കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ എത്രഭൂമി വേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ടോ;

(ഡി) ഭൂരഹിതര്‍ക്ക് ഭൂമി എന്ന പദ്ധതിക്ക് ആവശ്യമായ ഭൂമി സര്‍ക്കാര്‍ കൈവശത്തിലുണ്ടോ; ഇല്ലെങ്കില്‍ കുറവ് എങ്ങനെ പരിഹരിക്കാനാണ് ഉദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ?

*254

നദികളില്‍ റിസോഴ്സ് മാപ്പിംഗ് പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

'' പാലോട് രവി

'' തേറമ്പില്‍ രാമകൃഷ്ണന്‍

'' എം. പി. വിന്‍സെന്റ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ നദികളില്‍ റിസോഴ്സ് മാപ്പിംഗ് നടത്താനുള്ള പദ്ധതിക്ക് തുടക്കമിട്ടിട്ടുണ്ടോ ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി) ഇതിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(സി) ഈ പദ്ധതിയില്‍ എല്ലാ നദികളേയും ഉള്‍പ്പെടുത്തുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ ;

(ഡി) ഇതില്‍ എതെല്ലാം ഏജന്‍സികളാണ് പങ്കെടുക്കുന്നത് ; ഇവരെ ഏകോപിപ്പിക്കുന്നത് ആരാണ് ; വിശദമാക്കുമോ ?

*255

യുണീക്ക് തണ്ടപ്പേര് നമ്പര്‍ കാര്‍ഡ്

ശ്രീ. വി. പി. സജീന്ദ്രന്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, അന്‍വര്‍ സാദത്ത്

,, ലൂഡി ലൂയിസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() യുണീക്ക് തണ്ടപ്പേര് നമ്പര്‍ കാര്‍ഡ് നല്‍കുന്നതിനെ ക്കുറിച്ച് ആലോചനയുണ്ടോ; ഇതുകൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം വിശദമാക്കുമോ;

(ബി) ഇത് സംബന്ധിച്ച് എന്തെല്ലാം പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്;

(സി) ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ ?

*256

മുല്ലപ്പെരിയാര്‍ ഡാമും ദുരന്ത നിവാരണ സംവിധാനങ്ങളും

ശ്രീ. വി. ഡി.സതീശന്‍

,, പി. സി. വിഷ്ണുനാഥ്

,, റ്റി. എന്‍. പ്രതാപന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ;

(ബി) പ്രസ്തുത പ്രത്യാഘാതങ്ങള്‍ നേരിടുന്നതിനായി എന്തെല്ലാം ദുരന്ത നിവാരണ സംവിധാനങ്ങളാണ് റവന്യൂ വകുപ്പ് നടത്താനുദ്ദേശിക്കുന്നത്; വ്യക്തമാക്കുമോ;

(സി) അപകടസാദ്ധ്യതയുള്ള മേഖലകള്‍ കണ്ടെത്തിയിട്ടുണ്ടോ; ഈ പ്രദേശങ്ങളില്‍ സര്‍വ്വേ നടത്തിയിട്ടുണ്ടോ?

*257

പ്ളാസ്റിക് മിശ്രിത റോഡുകള്‍

ശ്രീ. റോഷി അഗസ്റിന്‍

'' പി.സി. ജോര്‍ജ്

ഡോ. എന്‍.ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് പ്ളാസ്റിക് മിശ്രിത റോഡുകള്‍ നിര്‍മ്മിക്കുന്നതിന് കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റ അംഗീകാരം ലഭിക്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് പറയാമോ;

(ബി) കേന്ദ്ര ഉപരിതല മന്ത്രാലയത്തിലേക്ക് ഇതു സംബന്ധിച്ച പ്രോപ്പോസല്‍ എന്നാണ് അയച്ചത്;

(സി)പ്ളാസ്റിക് മിശ്രണം ചെയ്ത ബിറ്റുമിന്‍ ഉപയോഗിച്ച് പഞ്ചായത്തു റോഡുകളുടെ നിര്‍മ്മാണം നടത്താന്‍ നടപടി സ്വികരിക്കുമോ;

(ഡി)മഴപെയ്താല്‍ വെള്ളം ഒലിച്ചുപോകാന്‍ സാധ്യത കുറവുള്ള പഞ്ചായത്തു റോഡുകളില്‍ പ്ളാസ്റിക് മിശ്രണം ചെയ്ത ബിറ്റുമിന്‍ ഉപയോഗിച്ചുള്ള റോഡു നിര്‍മ്മാണം ഫലപ്രദ മാകുമെന്ന് കരുതുന്നുണ്ടോ; വിശദാംശം നല്കുമോ?

*258

നാഷണല്‍ ഡിസാസ്റര്‍ റെസ്പോണ്‍സ് ഫോഴ്സ്

ശ്രീ. മുല്ലക്കര രത്നാകരന്‍

'' പി. തിലോത്തമന്‍

'' കെ. അജിത്

ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് നാഷണല്‍ ഡിസാസ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് രൂപീകരിച്ചിട്ടുണ്ടോ ; എങ്കില്‍ ഈ ഫോഴ്സിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ ;

(ബി) മുല്ലപ്പെരിയാര്‍ അണക്കെട്ട് മേഖലയില്‍ ഭൂപ്രകൃതി അടിസ്ഥാനപ്പെടുത്തി സാറ്റലൈറ്റ് അധിഷ്ഠിതമായ പഠനം ആവശ്യമാണെന്ന് നാഷണല്‍ ഡിസാസ്റര്‍ റെസ്പോണ്‍സ് ഫോഴ്സ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടോ ; എങ്കില്‍ ഇത് സംബന്ധിച്ച ഗവണ്‍മെന്റിന്റെ അഭിപ്രായം എന്താണെന്ന് വ്യക്തമാക്കുമോ ;

(സി) ഈ ഫോഴ്സില്‍ പരിശീലനം നേടിയ എത്ര പേരുണ്ടെന്നും മെഡിക്കല്‍ ആന്റ് പാരാ മെഡിക്കല്‍ വിഭാഗത്തിലുള്ള അംഗങ്ങള്‍ എത്രയെന്നും, എത്ര സെര്‍ച്ച് ടീമുകളുണ്ടെന്നും വ്യക്തമാക്കുമോ ?

*259

മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, വി. ചെന്താമരാക്ഷന്‍

,, രാജു എബ്രഹാം

,, ബി. ഡി. ദേവസ്സി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മൂന്നാറിലെ ഭൂമി കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ സര്‍വ്വകക്ഷിയോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയായിരുന്നു ; ഈ തീരുമാനങ്ങള്‍ എല്ലാം നടപ്പാക്കു കയുണ്ടായോ ;

(ബി) നിലവില്‍ മൂന്നാറില്‍ എത്ര ഹെക്ടര്‍ ഭൂമിയുടെ കയ്യേറ്റങ്ങള്‍ ഇനിയും ഒഴിപ്പിക്കേണ്ടതുണ്ട്;

(സി) ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ട കയ്യേറ്റങ്ങള്‍ ഏതൊക്കെയാണ് എന്നറിയിക്കുമോ ?

*260

റോഡുകളുടെ വികസനവും മെയിന്റനന്‍സും

ശ്രീ. പി. ഉബൈദുളള

,, എം.പി.അബ്ദുള്‍സമദ് സമദാനി

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, കെ. എം. ഷാജി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() പൊതുമരാമത്ത് വകുപ്പിന്റെ പ്രവര്‍ത്തനം കാര്യക്ഷമാക്കുന്നതിനും അടിസ്ഥാന സൌകര്യ വികസനക്കാര്യത്തിലും 2011-12 വര്‍ഷത്തില്‍ സ്വീകരിച്ച നയവും നടപടികളും പറയാമോ;

(ബി) സംസ്ഥാനത്തെ റോഡുകളുടെ വികസനത്തിനും മെയിന്റനന്‍ സിനും എന്തു തുകയുടെ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കിയെന്ന് വ്യക്തമാക്കുമോ;

(സി) നഗരറോഡുകളുടെ വികസന കാര്യത്തില്‍ എന്തൊക്കെ പ്രവര്‍ത്തികള്‍ ഏറ്റെടുത്തുവെന്ന് വെളിപ്പെടുത്തുമോ;

(ഡി) ഗ്രാമീണ മേഖലയിലെ റോഡുകളുടെ കാര്യത്തില്‍ വേണ്ടത്ര പരിഗണന നല്കിയിട്ടില്ലെന്ന ആക്ഷേപം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; എങ്കില്‍ എന്തൊക്കെ പരിഹാര നടപടികളാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമൊ ?

*261

വൈദ്യുതീകരിക്കാത്ത വീടുകള്‍ക്കുള്ള മണ്ണെണ്ണ വിഹിതം

ശ്രീ. എം. ഹംസ

,, കെ. രാധാകൃഷ്ണന്‍

ശ്രീമതി.കെ.കെ. ലതിക

ശ്രീ. എസ്. രാജേന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണത്തിന് വൈദ്യുതീകരിക്കാത്ത ഭവനങ്ങളുടെ എണ്ണം എത്രയാണെന്നാണ് കേന്ദ്രം കണക്കാക്കിയിട്ടുള്ളത്;

(ബി) ഇത് ശരിയായ രീതിയിലാണോ കണക്കാക്കിയിട്ടുള്ളത്; സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത എത്ര ഭവനങ്ങള്‍ പ്രസ്തുത പട്ടികയില്‍പ്പെടാതെ പോയിട്ടുണ്ട്;

(സി) അങ്ങനെയാണെങ്കില്‍ ആയത് തിരുത്തി വേണ്ടത്ര അളവില്‍ മണ്ണെണ്ണ കേന്ദ്രത്തില്‍ നിന്ന് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

*262

രജിസ്ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം

ശ്രീ. ലൂഡി ലൂയിസ്

,, അന്‍വര്‍ സാദത്ത്

,, ഷാഫി പറമ്പില്‍

,, പാലോട് രവി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() രജിസ്ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ബി) പ്രസ്തുത സംവിധാനം പ്രവര്‍ത്തനക്ഷമമായിട്ടുണ്ടോ ; വിശദമാക്കുമോ ;

(സി) എന്തെല്ലാം വിവരങ്ങളാണ് ഈ സംവിധാനം വഴി ലഭിക്കുന്നത് ;

(ഡി) എത്ര സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ ഈ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ; വിശദമാക്കാമോ ;

() സംസ്ഥാനത്തെ എല്ലാ ഓഫീസുകളിലും ഇതു നടപ്പിലാക്കാന്‍ നടപടി സ്വീകരിക്കുമോ ?

*263

അനധികൃത മണല്‍ക്കടത്ത്

ശ്രീ. എം.പി. വിന്‍സെന്റ്

,, വര്‍ക്കല കഹാര്‍

,, റ്റി.എന്‍. പ്രതാപന്‍

,, എം.. വാഹീദ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അനധികൃത മണല്‍ക്കടത്ത് തടയാന്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി) ഇതിനായി രൂപീകരിച്ച പ്രത്യേക സ്ക്വാഡിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ;

(സി) സ്ക്വാഡിന്റെ പ്രവര്‍ത്തനം എപ്രകാരമെന്ന് വിശദീകരിക്കുമോ;

(ഡി) ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ സ്ക്വാഡുകള്‍ പ്രര്‍ത്തിക്കുന്നതെന്ന് വിശദീകരിക്കുമോ?

*264

വിദ്യാഭ്യാസ പാക്കേജ്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. രാധാകൃഷ്ണന്‍

'' എം. ചന്ദ്രന്‍

ശ്രീമതി കെ. കെ. ലതിക

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിഭ്യാദ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം കുറച്ച് ജോലി സംരക്ഷണം ഉറപ്പാക്കുന്ന വിദ്യാഭ്യാസ പാക്കേജ് സംസ്ഥാനത്ത് നടപ്പില്‍ വരുത്തിയിട്ടുണ്ടോ ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ ;

(ബി) പ്രസ്തുത പാക്കേജ് പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും അദ്ധ്യാപക തസ്തികയില്‍ തൊഴില്‍ സംരക്ഷണം നല്‍കുന്നതിനും ലക്ഷ്യം വെയ്ക്കുന്നുണ്ടോ ; വിശദമാക്കാമോ ; അദ്ധ്യാപക പാക്കേജിലെ വ്യവസ്ഥകള്‍ ബന്ധപ്പെട്ടവരെല്ലാം അംഗീകരിക്കുകയും പൂര്‍ണ്ണമായി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ടോ ;

(സി) സ്കൂളുകളില്‍ തസ്തിക നഷ്ടപ്പെടുന്നതിന്റെ കാരണം കുട്ടികള്‍ കുറയുന്നതാണെന്ന കാര്യം പരിഗണിച്ചിട്ടുണ്ടോ ;

(ഡി) എങ്കില്‍ വിവിധ സിലബസ്സുകളില്‍ അനധികൃത വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നതും, അണ്‍എയിഡഡ് സ്കൂളുകള്‍ക്കും സി.ബി.എസ്.. സ്കൂളുകള്‍ക്കും യഥേഷ്ടം അംഗീകാരം നല്‍കുന്നതുമാണ് തസ്തിക നഷ്ടപ്പെടാനും അദ്ധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെടുത്തുന്നതിനും ഇടയാക്കുതെന്നകാര്യം പരിഗണിച്ചുകൊണ്ട് അവ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

*265

അത്യാധുനിക റോഡുകള്‍

ശ്രീ. വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

,, .റ്റി. ജോര്‍ജ്

,, വി.പി സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() അത്യാധുനിക റോഡ് നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)എത്ര കി.മി. ദൈര്‍ഘ്യത്തിലാണ് പ്രസ്തുത റോഡുകള്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്നത്;

(സി)ഇതിനുള്ള സ്ഥലം എങ്ങനെ ലഭ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)ഇങ്ങനെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിലവിലില്ലാത്ത എന്തെല്ലാം സൌകര്യങ്ങളും സവിശേഷതകളും ആണ് ഒരുക്കാനുദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

*266

ഭൂസംരക്ഷണ ദൌത്യസംഘം

ശ്രീ. കോവൂര്‍ കുഞ്ഞുമോന്‍

,, .. അസീസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() ഭൂസംരക്ഷണത്തിനായി വിമുക്ത ഭടന്മാരുടെ പ്രത്യേക ദൌത്യസംഘത്തെ രൂപീകരിച്ചിട്ടുണ്ടോ;

(ബി) എങ്കില്‍ പ്രസ്തുത ദൌത്യ സംഘത്തിന്റെ ഘടന വ്യക്തമാക്കുമോ;

(സി)പ്രത്യേക ദൌത്യ സംഘത്തിന്റെ ചുമതലകളും കര്‍ത്തവ്യങ്ങളും വ്യക്തമാക്കുമോ?

*267

സ്കൂളുകളിലെ അടിസ്ഥാനസൌകര്യങ്ങള്‍

ശ്രീ. തോമസ് ഉണ്ണിയാടന്‍

'' മോന്‍സ് ജോസഫ്

'' റ്റി. യു. കുരുവിള

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വിഭ്യാദ്യാസ വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പ് വരുത്തുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ ;

(ബി) സ്കൂളുകളില്‍ അടിസ്ഥാന സൌകര്യം ഉറപ്പ് വരുത്തുന്നതിനും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും എന്തെല്ലാം നടപടികള്‍ കൈകൊള്ളുമെന്ന് വ്യക്തമാക്കുമോ ?

*268

പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ നല്‍കുന്ന പ്രതിഫലം

ശ്രീ. . പി. ജയരാജന്‍

,, ബാബു എം. പാലിശ്ശേരി

,, സി . കൃഷ്ണന്‍

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് റവന്യൂവും കയറും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() സംസ്ഥാനത്ത് സര്‍ക്കാര്‍ പൊതു ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുന്നുണ്ടോ;

(ബി) എങ്കില്‍ ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് നല്‍കിവരുന്ന പ്രതിഫലം സംബന്ധിച്ച് വിശദമാക്കാമോ;

(സി)ഇതു സംബന്ധിച്ച പുതിയ പാക്കേജിന് എന്ന് മുതല്‍ പ്രാബല്യം നല്‍കും;

(ഡി)സംസ്ഥാനത്ത് എവിടെയെങ്കിലും ഇപ്പോള്‍ ലാന്റ് അക്വിസിഷന്‍ നടക്കുന്നുണ്ടോ.

()അവയ്ക്കും പ്രസ്തുത പാക്കേജ് ബാധകമായിരിക്കുമോ?

*269

മരാമത്ത് പണികളിലെ കാലതാമസം

*ശ്രീ. ജെയിംസ് മാത്യു

,, . പ്രദീപ് കുമാര്‍

,, കെ. വി. വിജയദാസ്

,, കെ. സുരേഷ് കുറുപ്പ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് പൊതുമരാമത്ത് വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() മുന്‍ സര്‍ക്കാര്‍ തുടക്കം കുറിച്ച എത്ര മരാമത്ത് പണികള്‍ പൂര്‍ത്തീകരിക്കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ; ഇത്തരം പ്രവൃത്തികളുടെ ജില്ലാടിസ്ഥാനത്തിലുള്ള കണക്ക് ലഭ്യമാക്കുമോ;

(ബി) ചില ഉദ്യോഗസ്ഥരുടെയും ചില കരാറുകാരുടെയും ഒത്തുകളിമൂലം പല മരാമത്ത് പ്രവൃത്തികളും ഇഴഞ്ഞു നീങ്ങുകയാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ;

(സി) മരാമത്ത് പണികള്‍ ബോധപൂര്‍വ്വം കാലതാമസം വരുത്തി പദ്ധതി അടങ്കല്‍ തുക വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും ശ്രമമാണ് ഇതിന് പിന്നിലുളളതെന്ന കാര്യം പരിശോധിച്ചിട്ടുണ്ടോ;

(ഡി) കരാര്‍ കാലാവധി കഴിഞ്ഞിട്ടും പണി പൂര്‍ത്തീകരിക്കാത്ത എത്ര പ്രവൃത്തികള്‍ സംസ്ഥാനത്ത് നിലവിലുണ്ടെന്ന് വ്യക്തമാക്കുമോ; ഇത്തരം കരാറുകാരുടെ പേരില്‍ എന്തെങ്കിലും നടപടി സ്വീകരിക്കുകയുണ്ടായോ;

() മരാമത്ത് പ്രവൃത്തികള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

*270

റേഷന്‍ കടകളില്‍ ബയോമെട്രിക് സംവിധാനം

ശ്രീ. അന്‍വര്‍ സാദത്ത്

,, വി.ഡി. സതീശന്‍

'' പി.സി. വിഷ്ണുനാഥ്

'' ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഭക്ഷ്യവും സിവില്‍സപ്ളൈസും ഉപഭോക്തൃ സംരക്ഷണവും രജിസ്ട്രേഷനും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

() റേഷന്‍ കടകളില്‍ ബയോമെട്രിക് സംവിധാനം ഏര്‍പ്പെടുത്താ നുദ്ദേശിക്കുന്നുണ്ടോ; വിശദമാക്കാമോ;

(ബി) ഇത് കൊണ്ടുള്ള നേട്ടങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭ നടപടികള്‍ എടുത്തിട്ടുണ്ട്?

 <<back    
                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.