STARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Starred Q & A

KERALA LEGISLATURE - STARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

*781

പലിശരഹിത ഹ്രസ്വകാല വായ്പ

ശ്രീ. ബെന്നി ബെഹനാന്‍

,, വി. ഡി. സതീശന്‍

,, ലൂഡി ലൂയിസ്

,, . പി. അബ്ദുള്ളക്കുട്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമവ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഹകരണ ബാങ്കുകളിലെ ഹ്രസ്വകാല വായ്പയ്ക്ക് പലിശ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(ബി)എന്നു മുതലാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എത്ര കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിശദമാക്കുമോ?

*782

എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ്

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, കെ. ശിവദാസന്‍ നായര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഏതെല്ലാം താലൂക്കുകളിലാണ് ഗതാഗതവകുപ്പില്‍ പുതുതായി എന്‍ഫോഴ്സ്മെന്റ് സ്ക്വാഡുകള്‍ രൂപീകരിക്കാനുദ്ദേശിക്കുന്നത് ; വിശദാംശം നല്‍കാമോ ;

(ബി)പ്രസ്തുത സ്ക്വാഡുകളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വ്യക്തമാക്കുമോ ; വിശദാംശങ്ങള്‍ നല്‍കുമോ;

(സി)സ്ക്വാഡുകളുടെ പ്രവര്‍ത്തനം ഈ വര്‍ഷം ആരംഭിക്കുമോ?

*783

കായംകുളം താപനിലയത്തിന്റെ വിപുലീകരണം

ശ്രീ. പി. കെ. ഗുരുദാസന്‍

ഡോ. ടി. എം. തോമസ് ഐസക്

ശ്രീ സി. കെ. സദാശിവന്‍

,, ആര്‍. രാജേഷ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കായംകുളം താപനിലയത്തിന്റെ വിപുലീകരണ നടപടികളുടെ ഇപ്പോഴത്തെ അവസ്ഥയെന്താണ്;

(ബി)ഇതിന്റെ ഭാഗമായ കൊച്ചിയില്‍ നിന്നും കായംകുളത്തേയ്ക്കുളള വാതക പൈപ്പ് ലൈനിന്റെ നിര്‍മ്മാണ പ്രവൃത്തി തടസ്സപ്പെട്ടിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത് പരിഹരിക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുളളത്; വ്യക്തമാക്കാമോ?

*784

ചന്ദനമരങ്ങളുടെ സംരക്ഷണം

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ. രാധാകൃഷ്ണന്‍

,, ബി. സത്യന്‍

,, പി. റ്റി. എ റഹീം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ചന്ദനമരങ്ങളുടെ മോഷണം തടയുന്നതിനും അവയുടെ സംരക്ഷണത്തിനുമായി എന്തെങ്കിലും പുതിയ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ;

(ബി)സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ചന്ദനഫാക്ടറി തുടങ്ങുവാന്‍ എന്തെങ്കിലും നിര്‍ദ്ദേശം ഇപ്പോള്‍ പരിഗണനയിലുണ്ടോ;എങ്കില്‍ ഇതിന്റെ നിലവിലുള്ള സ്ഥിതി എന്താണെന്ന് വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം എത്ര ചന്ദനമരങ്ങള്‍ മോഷണം പോയതായി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്;ഇതിന്മേല്‍ എന്തെല്ലാം നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ?

*785

ബസ്സിന്റെ സര്‍വ്വീസ് കാലാവധി

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . ചന്ദ്രശേഖരന്‍

,, കെ. രാജു

,, പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മോട്ടോര്‍ വാഹന നിയമപ്രകാരം ഒരു ബസ്സ് എത്ര കാലംവരെ സര്‍വ്വീസ് നടത്താന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ ;

(ബി)കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ നിലവില്‍ ശരാശരി എത്ര വര്‍ഷംവരെ സര്‍വ്വീസ് നടത്താന്‍ ഉപയോഗിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ;

(സി)കെ.എസ്.ആര്‍.ടി.സി.ക്ക് പഴക്കം ചെന്ന ബസ്സുകള്‍ റോഡില്‍ നിന്നും പിന്‍വലിക്കേണ്ടതായിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ബസ്സുകള്‍ ; ഇവ എന്ന് പിന്‍വലിക്കുമെന്ന് വ്യക്തമാക്കുമോ ?

*786

കൈത്തറി നെയ്ത്ത് തൊഴിലാളി കടാശ്വാസ നിയമം

ശ്രീ. കെ. അച്ചുതന്‍

,, പി.സി വിഷ്ണുനാഥ്

,, ആര്‍. സെല്‍വരാജ്

,, വി.പി. സജീന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൈത്തറി നെയ്ത്തു മേഖലയിലെ വ്യവസായ പ്രതിസന്ധിക്കും തൊഴിലില്ലായ്മക്കും പരിഹാരം കാണുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വിശദമാക്കുമോ;

(ബി)ഇവര്‍ക്കായി കേന്ദ്ര ടെക്സ്റയില്‍ മന്ത്രാലയം പ്രഖ്യാപിച്ച കടാശ്വാസ നിയമത്തിലെ അപാകതകള്‍ മൂലം അര്‍ഹരായവര്‍ക്ക് ആനുകൂല്യം നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ആയത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത് എന്ന് വ്യക്തമാക്കുമോ;

(സി)നെയ്ത്തുകാരെ കടക്കെണിയില്‍ നിന്നും രക്ഷിക്കുന്ന പദ്ധതിയില്‍ ബാങ്കുകളെ കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കിയിട്ടുള്ള വായ്പകള്‍ കൂടി ഉള്‍പ്പെടുത്തി നിയമം ഭേദഗതി ചെയ്യുവാന്‍ നടപടി സ്വീകരിക്കുമോ?

*787

പാട്ടക്കരാര്‍ ലംഘിച്ച എസ്റേറ്റുകള്‍ ഏറ്റെടുക്കല്‍

ശ്രീ. എം. ചന്ദ്രന്‍

,, . പി. ജയരാജന്‍

ശ്രീമതി കെ. എസ്. സലീഖ

ഡോ. കെ. ടി. ജലീല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()പാട്ടക്കരാര്‍ ലംഘിച്ച എസ്റേറ്റുകള്‍ ഏറ്റെടുക്കുന്നതുമായും കൃഷിക്കാരുമായും ബന്ധപ്പെട്ട ഏതെല്ലാം കാര്യങ്ങളിലാണ് സര്‍ക്കാര്‍ യു.ഡി.എഫ് കമ്മിറ്റിയുടെ തീരുമാനം കാത്തിരിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)യു.ഡി.എഫ് തീരുമാനത്തിന് വിധേയമായി ഏറ്റെടുക്കല്‍ സംബന്ധിച്ച നിലവിലുള്ള നിലപാടില്‍ മാറ്റം പ്രതീക്ഷിക്കാമോ; വിശദമാക്കാമോ;

(സി)യു.ഡി.എഫ് തീരുമാനം കോടതികളിലും ട്രൈബ്യൂണലിന് മുമ്പാകെയും നിലവിലുള്ള കേസുകള്‍ക്ക് ബാധകമായിരിക്കുമോ?

*788

കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിദിന നഷ്ടം

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, എളമരം കരീം

,, വി. ശിവന്‍കുട്ടി

,, സി. കൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കെ.എസ്.ആര്‍.ടി.സി. യുടെ പ്രതിദിന നഷ്ടം എത്ര കോടി രൂപയാണ്; കഴിഞ്ഞ വര്‍ഷത്തെ പ്രതിദിന നഷ്ടം എത്രയായിരുന്നു;

(ബി)പ്രതിദിന നഷ്ടത്തിനുളള കാരണങ്ങള്‍ എന്തൊക്കെയാണ്; ബസ്സുകള്‍ കട്ടപ്പുറത്തിരിക്കുന്നത് പ്രതിദിന നഷ്ടത്തിന്റെ പ്രധാന കാരണമായി കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു;

(സി)കെ.എസ്.ആര്‍.ടി.സി.യുടെ നഷ്ടം കൂടുമ്പോഴും പോലീസുകാര്‍ക്ക് സൌജന്യയാത്ര നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്ന പ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്റെ സാമ്പത്തിക ബാദ്ധ്യത എത്രയെന്ന് കണക്കാക്കിയിട്ടുണ്ടോ ?

*789

കെ.എസ്.ആര്‍.ടി.സി യുടെ കീഴിലുളള ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ

ശ്രീ. ചിറ്റയം ഗോപകുമാര്‍

,, സി. ദിവാകരന്‍

ശ്രീമതി ഗീതാഗോപി

ശ്രീ. പി. തിലോത്തമന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കേരള സ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ കീഴിലുളള സര്‍വ്വീസ് യോഗ്യമായ എല്ലാ ബസ്സുകള്‍ക്കും യാത്രക്കാര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര ബസ്സുകള്‍ക്ക് ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്;

(സി)എല്ലാ ബസ്സുകള്‍ക്കും ഇന്‍ഷ്വറന്‍സ് കവറേജ് ഏര്‍പ്പെടുത്തുന്നതിനും ഇന്‍ഷ്വര്‍ ചെയ്ത കമ്പനിയുടെ പേര് ബസ്സുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ടെന്ന് വെളിപ്പെടുത്തുമോ ?

*790

ഇന്‍കെലിന്റെ കൈവശമുള്ള ഭൂമിയില്‍ കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട്

ശ്രീമതി കെ. കെ. ലതിക

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, പുരുഷന്‍ കടലുണ്ടി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ഇന്‍കെലിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ; ഇന്‍കെല്‍ ഇപ്പോള്‍ ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ എവിടെയെല്ലാമാണ്;

(ബി)ഇന്‍കെലിന്റെ മൊത്തം ഷെയറുകളില്‍ സര്‍ക്കാര്‍ പങ്കാളിത്തം കുറയ്ക്കാനുദ്ദേശമുണ്ടോയെന്നും സ്വകാര്യ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നുണ്ടോയെന്നും വ്യക്തമാക്കുമോ;

(സി)ഇന്‍കെലിന്റെ കൈവശം ഇപ്പോള്‍ ലഭ്യമായ ഭൂമി ഏതെല്ലാം പ്രദേശങ്ങളിലാണെന്ന് വ്യക്തമാക്കുമോ;

(ഡി)മലപ്പുറത്ത് ഇന്‍കെലിന്റെ കൈവശമുള്ള ഭൂമിയില്‍ ഒരു കാന്‍സര്‍ ഇന്‍സ്റിറ്റ്യൂട്ട് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശം നിലവിലുണ്ടോയെന്ന് വെളിപ്പെടുത്തുമോ;

()എങ്കില്‍ അതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വ്യക്തമാക്കുമോ;

(എഫ്)ഇന്‍കെലിന്റെ മറ്റ് സ്ഥലങ്ങളിലുള്ള ഭൂമിയില്‍ ഇപ്രകാരമുള്ള എന്തെങ്കിലും പദ്ധതികള്‍ തുടങ്ങാനുള്ള നിര്‍ദ്ദേശം നിലവിലുണ്ടോ?

*791

ചീമേനി പ്രകൃതി വാതക നിലയം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, സി. കൃഷ്ണന്‍

,, കെ. കെ. നാരായണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()നിര്‍ദ്ദിഷ്ട ചീമേനി പ്രകൃതി വാതക നിലയത്തിന്റെ ഇപ്പോഴത്തെ സ്ഥിതി വിശദമാക്കാമോ;

(ബി)പ്രസ്തുത പദ്ധതിക്കാവശ്യമായ പ്രകൃതിവാതകം ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുളളത്;

(സി)ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രസ്തുത പദ്ധതിയെ ദോഷകരമായി ബാധിക്കുമോയെന്ന് വ്യക്തമാക്കുമോ?

*792

സ്പീഡ് ഗവര്‍ണര്‍

ശ്രീ. ജോസ് തെറ്റയില്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()എത്ര ടണ്ണില്‍ കൂടുതല്‍ ഗ്രോസ്സ് വെയിറ്റ് ഉളള വാഹനങ്ങള്‍ക്കാണ് സ്പീഡ് ഗവര്‍ണ്ണര്‍ ഘടിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ; ഇവ കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിയാന്‍ എന്ത് സംവിധാനമാണ് നിലവില്‍ ഉളളത്;

(ബി)സ്പീഡ് ഗവര്‍ണറുകള്‍ സേഫ്റ്റി കാറ്റഗറിയില്‍പ്പെടുന്നവയായതിനാല്‍ അവ ഉല്പാദിപ്പിച്ച കമ്പനികളില്‍ അല്ലാതെ അംഗീകാരമില്ലാത്ത വര്‍ക്ക്ഷാപ്പുകളില്‍ റിപ്പയര്‍ ചെയ്യുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഓരോ കമ്പനിയുടെ സ്പീഡ് ഗവര്‍ണറിനും സാങ്കേതിക വിദ്യ വ്യത്യസ്ഥമായതിനാല്‍ ഘടിപ്പിച്ചിട്ടുണ്ടെന്നല്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ആര്‍. ടി. ഓഫീസുകളില്‍ പരിശോധിക്കാന്‍ കഴിയുന്നില്ല എന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് വിശദമാക്കുമോ;

(ഡി)സ്പീഡ് ഗവര്‍ണ്ണറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുവാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ?

*793

കശുമാവ് കൃഷി വികസന ഏജന്‍സി

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, പി. കെ. ഗുരുദാസന്‍

,, കെ. ദാസന്‍

,, . പ്രദീപ്കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് കശുമാവ് കൃഷി വികസിപ്പിക്കുന്നതിനായി ഒരു പദ്ധതി തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിരുന്നോ; എങ്കില്‍ ഇതിനായി എന്ത് തുക അനുവദിച്ചു;

(സി)കശുമാവുകൃഷി വികസനത്തിനായി രൂപീകരിച്ച ഏജന്‍സിയുടെ പ്രവര്‍ത്തനഫലമായി എത്ര സ്ഥലത്ത് കൂടുതലായി കൃഷിചെയ്യാനായിട്ടുണ്ട്?

*794

സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും

ശ്രീ. സുരേഷ് കുറുപ്പ്

,, പുരുഷന്‍ കടലുണ്ടി

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. ബി. സത്യന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സഹകരണ വിജിലന്‍സ് വിഭാഗത്തിന്റെ ഘടനയും പ്രവര്‍ത്തനങ്ങളും എന്തൊക്കെയാണെന്ന് വിശദമാക്കാമോ;

(ബി)സഹകരണ വിജിലന്‍സ് വിഭാഗത്തില്‍ ഇപ്പോള്‍ എത്ര ജീവനക്കാരാണ് ഉള്ളതെന്നും എത്ര വേക്കന്‍സികള്‍ നികത്താനുണ്ടെന്നും വിശദമാക്കാമോ;

(സി)വിജിലന്‍സ് വിഭാഗത്തിന്റെ തലവന്‍ ഉള്‍പ്പെടെയുള്ള തസ്തികകളില്‍ ആളെ നിയമിക്കാതിരിക്കാനുള്ള കാരണം വിശദീകരിക്കാമോ;

(ഡി)ജീവനക്കാരുടെ അഭാവം കാരണം ഈ സംവിധാനത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സാധിക്കാത്ത സ്ഥിതിവിശേഷം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമോ ?

*795

പാട്ടവ്യവസ്ഥകള്‍ ലംഘിച്ച എസ്റ്റേറ്റുകള്‍

ശ്രീ. വി. ശിവന്‍കുട്ടി

,, എം. . ബേബി

,, ജെയിംസ് മാത്യു

,, കെ. കുഞ്ഞമ്മത് മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സര്‍ക്കാര്‍ വക എസ്റേറ്റുകള്‍ പാട്ടത്തിനെടുത്തവര്‍ പാട്ടക്കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അവ ഏറ്റെടുക്കുന്നത് സംബന്ധിച്ച സര്‍ക്കാര്‍ നയം എന്താണെന്ന് വിശദമാക്കാമോ;

(ബി)നിലവില്‍ വനം വകുപ്പ് ഏതെല്ലാം ഭൂമികള്‍ പാട്ടത്തിന് നല്‍കിയിട്ടുണ്ട്; പാട്ട വ്യവസ്ഥകള്‍ ലംഘിച്ചതിനെ തുടര്‍ന്ന് എത്ര എസ്റേറ്റുകള്‍ ഇതിനകം ഏറ്റെടുക്കാന്‍ ഉത്തരവിറക്കിയിട്ടുണ്ട്; ഏതെല്ലാം ഏറ്റെടുക്കല്‍ നടപടികള്‍ക്ക് ഏതെല്ലാം കോടതികള്‍ സ്റേ നല്‍കുകയുണ്ടായി; ഇപ്പോഴും കേസുകളില്‍പ്പെട്ടവ ഏതൊക്കെ;

(സി)ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ വന്ന ഏതെല്ലാം കേസുകളില്‍ സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടായി; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ;

(ഡി)ഏറ്റെടുക്കല്‍ നടപടികള്‍ക്കെതിരെ ട്രൈബ്യൂണലില്‍ ഏതെങ്കിലും കേസ് നിലവിലുണ്ടോ. എങ്കില്‍ ഏവ; വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ; പ്രസ്തുത കേസുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാട് എന്താണ്;

()ഇത്തരം കേസുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ചുവന്ന നിലപാടില്‍ എന്തെങ്കിലും മാറ്റം വരുത്തിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

T*796

സാംസ്കാരിക ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പുരുഷന്‍ കടലുണ്ടി

,, ജി. സുധാകരന്‍

,, എം. ചന്ദ്രന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സാംസ്കാരിക ക്ഷേമനിധിയില്‍ ഏതെല്ലാം വിഭാഗത്തില്‍പ്പെട്ട കലാകാരന്മാരെയാണ് ഉള്‍പ്പെടുത്തിയിരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഏതെങ്കിലും വിഭാഗത്തെ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ചെയ്തിട്ടുണ്ടോ;

(സി)എങ്കില്‍ ഏതെല്ലാമെന്നും എന്തുകൊണ്ടാണെന്നും വിശദമാക്കുമോ;

(ഡി)സാംസ്കാരിക ക്ഷേമനിധിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ബഡ്ജറ്റില്‍ എന്ത് തുക നീക്കിവച്ചിട്ടുണ്ടെന്നും ഇതുവരെ എന്ത് തുക ചെലവഴിച്ചുവെന്നും വെളിപ്പെടുത്തുമോ?

*797

സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണലില്‍ കെ.എസ്.ആര്‍.ടി.സി.യുടെ കേസുകള്‍

ശ്രീ. . എം. ആരീഫ്

,, കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. നാരായണന്‍

,, എം. ഹംസ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അപ്പലേറ്റ് ട്രിബ്യൂണലില്‍ കെ.എസ്.ആര്‍.ടി.സി.യുടെ കേസുകള്‍ നടത്തുന്നതിനായി അഭിഭാഷകരെ നിയോഗിക്കുന്നത് സംബന്ധിച്ച മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(ബി)ട്രിബ്യൂണലില്‍ എത്ര റൂട്ട് കേസുകളാണ് കഴിഞ്ഞ വര്‍ഷം പരിഗണനയ്ക്കു വന്നത്;

(സി)പരിഗണനയ്ക്ക് വന്ന കേസുകളില്‍ കെ.എസ്.ആര്‍.ടി.സി. അഭിഭാഷകനായി നിശ്ചയിച്ചത് ആരെയായിരുന്നു; അദ്ദേഹത്തിനുള്ള യോഗ്യതകള്‍ എന്തെല്ലാമായിരുന്നു;

(ഡി)അഭിഭാഷകന്റെ അസാന്നിദ്ധ്യമാണ് പരിഗണിച്ച 89 കേസുകളിലും തോല്ക്കാനുള്ള കാരണം എന്നു കാണിച്ച് കെ.എസ്.ആര്‍.ടി.സി.യുടെ ലെയ്സണ്‍ ഓഫീസര്‍ കത്തെഴുതിയിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ?

*798

റിന്യൂവബിള്‍ എനര്‍ജി സ്രോതസ്സുകള്‍

ശ്രീ. എം. ഉമ്മര്‍

,, എം. പി. അബ്ദുസ്സമദ് സമദാനി

,, കെ. എം. ഷാജി

,, വി. എം. ഉമ്മര്‍ മാസ്റര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()റിന്യൂവബിള്‍ എനര്‍ജി സ്രോതസ്സുകളെ സംബന്ധിച്ച വിവരശേഖരണത്തിനും, പ്രസ്തുത വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതിനുമുള്ള സംസ്ഥാനതല ചുമതല വഹിക്കുന്നത് ഏതെല്ലാം ഏജന്‍സികളാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഏജന്‍സികള്‍ ഇക്കാര്യത്തില്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നുള്ള പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)പ്രസ്തുത കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ഏതൊക്കെ പദ്ധതികള്‍ക്ക് രൂപം നല്കിയിട്ടുണ്ടെന്നും അവയുടെ ഇപ്പോഴത്തെ അവസ്ഥയെന്തെന്നും വെളിപ്പെടുത്തുമോ?

*799

ടൈം ഓഫ് ഡേ മീറ്റര്‍

ശ്രീ. എം. . ബേബി

,, പി. കെ. ഗുരുദാസന്‍

,, രാജു എബ്രഹാം

,, കെ. വി. വിജയദാസ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ടൈം ഓഫ് ഡേ മീറ്റര്‍ നല്കാന്‍ തീരുമാനിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷന്‍ അനുമതി നല്കിയിട്ടുണ്ടോ;

(സി)ടി..ഡി. മീറ്ററുകള്‍ സ്ഥാപിക്കുന്നതുകൊണ്ടുളള പ്രയോജനങ്ങള്‍ എന്തെല്ലാമാണ്; വ്യക്തമാക്കാമോ;

(സി)പൊതുമേഖലാ സ്ഥാപനങ്ങളില്‍ പ്രസ്തുത മീറ്റര്‍ നിര്‍മ്മിക്കുന്നതിനുളള സംവിധാനം നിലവിലുണ്ടോ;

()ഉണ്ടെങ്കില്‍ ഇവിടങ്ങളില്‍ ഈ മീറ്റര്‍ നിര്‍മ്മിക്കുന്നതിനുളള സാങ്കേതിക പരിജ്ഞാനം നല്കുന്നതിന് നടപടി സ്വീകരിക്കുമോ;

(എഫ്)ടി..ഡി മീറ്റര്‍ വാങ്ങുന്ന നടപടി ആരംഭിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്കാമോ ?

*800

കായികതാരങ്ങള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനം

ശ്രീ. റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()ദേശീയ സീനിയര്‍ അത്ലറ്റിക് മീറ്റിലെ സംസ്ഥാന കായികതാരങ്ങളുടെ പ്രകടനം ശ്രദ്ധയില്‍പ്പെട്ടിരുന്നോ ; എങ്കില്‍ അത് എത്രത്തോളം തൃപ്തികരമായിരുന്നു ; വിശദാംശങ്ങള്‍ നല്കുമോ ;

(ബി)കായിക താരങ്ങള്‍ക്ക് നല്കുന്ന പരിശീലനം കുറ്റമറ്റതും ഉന്നത നിലവാരം പുലര്‍ത്തുന്നതുമാക്കുന്നതിന് നിലവിലുള്ള സംവിധാനത്തില്‍ സമഗ്രമായ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കുമോ ?

*801

പട്ടുനൂല്‍ വ്യവസായത്തിന് പ്രോല്‍സാഹനം

ശ്രീ. കെ. അജിത്

,, വി. എസ്. സുനില്‍ കുമാര്‍

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ജി. എസ്. ജയലാല്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് പട്ടുനൂല്‍ വ്യവസായം പ്രോത്സാഹിപ്പിക്കാന്‍ ഉതകുന്ന എന്തെല്ലാം പദ്ധതികളാണ് ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം ആവിഷ്കരിച്ച് നടപ്പാക്കി വരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)കൊക്കൂണ്‍ വാങ്ങല്‍, കൊക്കൂണ്‍ റീലിംഗ്, സില്‍ക്ക് നൂലുകളുടെ ഉല്പാദനം, വസ്ത്ര നിര്‍മ്മാണം എന്നിവയ്ക്കായി എന്തെങ്കിലും പദ്ധതികളുണ്ടോയെന്ന് വിശദീകരിക്കുമോ?

*802

കണ്‍സ്യൂമര്‍ ഫെഡ് മെഡിക്കല്‍ സ്റോറുകള്‍

ശ്രീ. എം.. വാഹീദ്

,, ബെന്നി ബെഹനാന്‍

,, കെ.ശിവദാസന്‍ നായര്‍

,, .സി. ബാലകൃഷ്ണന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കണ്‍സ്യൂമര്‍ ഫെഡ് മെഡിക്കല്‍ സ്റോറുകള്‍ നേരിട്ട് നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ;

(ബി)എല്ലാ പഞ്ചായത്തുകളിലും സഹകരണ സംഘങ്ങള്‍ വഴി മെഡിക്കല്‍ സ്റോറുകള്‍ നടത്തുന്ന കാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്; വിശദമാക്കുമോ?

*803

കൂടംകുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി

ശ്രീ. .കെ. ബാലന്‍

,, കെ. സുരേഷ് കുറുപ്പ്

,, ആര്‍. രാജേഷ്

,, സാജു പോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()കൂടംകുളത്തുനിന്ന് കേരളത്തിലേക്ക് വൈദ്യുതി ലഭിക്കുന്നതിനുള്ള 400 കെ.വി. പവര്‍ ഹൈവേയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭനത്തിലാണെന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കൂടംകുളത്തുനിന്നും കേരളത്തിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള ഇടമണ്‍-കൊച്ചി റൂട്ടില്‍ ഇപ്പോള്‍ എന്ത് പ്രവര്‍ത്തനമാണ് നടക്കുന്നത്;

(സി)പ്രസ്തുത റൂട്ട് മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടോ;

(ഡി)നിര്‍ദ്ദിഷ്ട റൂട്ടിന് പകരം ഫലപ്രദമായ മറ്റ് റൂട്ടുകളില്ല എന്ന പഠന റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഇത്തരം പഠനങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള നടപടികള്‍മൂലം പദ്ധതി ഉപേക്ഷിക്കേണ്ട സ്ഥിതി ഉണ്ടാകുമോ?

T*804

അനധികൃത കരിങ്കല്‍ ഖനനം

ശ്രീ. സി.കൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, ബി.ഡി. ദേവസ്സി

ശ്രീമതി കെ. എസ്. സലീഖ

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വ്യാപകമായി നടക്കുന്ന അനധികൃത കരിങ്കല്‍ ഖനനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; സര്‍ക്കാര്‍ പുറമ്പോക്കുകളില്‍ ഖനനം നടക്കുന്നുണ്ടോ; എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് ഖനനം നടന്നുവരുന്നതെന്ന് വെളിപ്പെടുത്തുമോ;

(ബി)ഇത് തടയുന്നതിന് സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ്;

(സി)അനധികൃത ഖനനത്തിന് ക്വാറി മാഫിയകള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ഡി)പാറഖനനം സംബന്ധിച്ച പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചിരുന്നോ; എങ്കില്‍ യോഗ തീരുമാനം എന്തായിരുന്നു; ഇത് നടപ്പിലാക്കുന്നതിന് എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

*805

വന്യജീവി ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് ധനസഹായം

ശ്രീ. വി.ഡി. സതീശന്‍

,, ഹൈബി ഈഡന്‍

,, വര്‍ക്കല കഹാര്‍

,, കെ. മുരളീധരന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വന്യജീവികളുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് എന്തെല്ലാം ധനസഹായങ്ങളാണ് നല്‍കിവരുന്നത്; വിശദമാക്കുമോ;

(ബി)ധനസഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)എങ്കില്‍ എന്ന് മുതലാണ് വര്‍ദ്ധിച്ച ധനസഹായത്തിന് പ്രാബല്യം നല്‍കുന്നത്; വിശദമാക്കുമോ?

*806

ഊര്‍ജ്ജ കമ്മീഷന്‍ ശുപാര്‍ശ

ശ്രീ. സി. ദിവാകരന്‍

,, വി. ശശി

,, കെ. രാജു

ശ്രീമതി ഇ. എസ്. ബിജിമോള്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താത്ത സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര വൈദ്യുതി വിഹിതം കുറയ്ക്കണമെന്ന് ഊര്‍ജ്ജ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു പോലും വൈദ്യുതി കണ്ടെത്താന്‍ കഴിയാതിരിക്കുന്ന കേരളത്തിന് വൈദ്യുതി ഉപയോഗം പരിമിതപ്പെടുത്താന്‍ കഴിയുമോ ; വ്യക്തമാക്കുമോ ;

(ബി)അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകാനുള്ള പുതിയ വൈദ്യുത പദ്ധതികളേതെങ്കിലും സംസ്ഥാനത്തുണ്ടോ ;

(സി)കൊച്ചിമെട്രോ, വിഴിഞ്ഞം തുറമുഖം ഒന്നാം ഘട്ടം, സ്മാര്‍ട്ട് സിറ്റി, ടെക്നോ സിറ്റി തുടങ്ങിയ പദ്ധതികള്‍ക്കായി പ്രതിവര്‍ഷം എത്ര യൂണിറ്റ് വൈദ്യുതി അധികമായി കണ്ടെത്തേണ്ടി വരും ; ഇത്രയും വൈദ്യുതി എങ്ങനെ കണ്ടെത്താനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

*807

വനഭൂമിയുടെ സര്‍വ്വെ

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

,, സി. മമ്മൂട്ടി

,, അബ്ദുറഹിമാന്‍ രണ്ടത്താണി

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വനവും സ്പോര്‍ട്സും സിനിമയും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വനഭൂമിയുടെ വിശദമായ സര്‍വ്വെ നടത്തി അതിരുകള്‍ അടിയാളപ്പെടുത്തി വിശദമായ സ്കെച്ചും പ്ളാനും തയ്യാറാക്കുന്നതിന് സമഗ്രമായ ഒരു പദ്ധതി ആവിഷ്ക്കരിച്ചു നടപ്പാക്കുന്ന കാര്യം പരിഗണിക്കുമോ ;

(ബി)കാലാകാലങ്ങളിലെ കൈയേറ്റങ്ങളും തുടര്‍ന്നുള്ള അവകാശത്തര്‍ക്കങ്ങളും മൂലം സ്വാഭാവികവനം, നിക്ഷിപ്തവനം, പ്രത്യേക ജൈവ വനമേഖല, പ്ളാന്റേഷന്‍ വനമേഖല എന്നിവയുടെ കൃത്യമായ വിസ്തൃതിയും അതിര്‍ത്തികളും തിരിച്ചറിയാനാകാത്ത സാഹചര്യത്തില്‍, ആധുനികസാങ്കേതിക വിദ്യകളുടെ സഹായത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തില്‍ പ്രസ്തുത പദ്ധതി നടപ്പാക്കുമോ ;

(സി)വനമേഖലയ്ക്കുള്ളിലെ ജനവാസകേന്ദ്രങ്ങളുടെ വിസ്തൃതിയും ഇതോടൊപ്പം നിര്‍ണ്ണയിക്കാന്‍ നടപടി സ്വീകരിക്കുമോ ?

*808

വ്യവസായ സ്ഥാപനങ്ങളിലെ ഇടപാടുകളില്‍ സുതാര്യത

ശ്രീ. ജോസഫ് വാഴക്കന്‍

,, ബെന്നി ബഹനാന്‍

'' സണ്ണി ജോസഫ്

'' വി.റ്റി. ബല്‍റാം

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് വ്യവസായവും വിവരസാങ്കേതികവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()വ്യവസായ സ്ഥാപനങ്ങളിലെ മുഴുവന്‍ ഇടപാടു കളിലും സുതാര്യത ഉറപ്പാക്കാന്‍ പദ്ധതി രൂപീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ സവിശേഷതകള്‍ എന്തെല്ലാമാണെന്നു വ്യക്തമാക്കുമോ;

(സി)പ്രസ്തുത പദ്ധതി ഏതെങ്കിലും സ്ഥാപനത്തില്‍ നടപ്പാക്കിയി ട്ടുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ഡി)എല്ലാ വ്യവസായ സ്ഥാപനങ്ങളിലും ഈ പദ്ധതി വ്യാപിപ്പിക്കുന്ന കാര്യം ആലോചിക്കുമോ; വിശദമാക്കുമോ?

*809

രാജധാനി ബസ് സര്‍വ്വീസുകള്‍

ശ്രീ. .റ്റി. ജോര്‍ജ്

,, ഷാഫി പറമ്പില്‍

,, ഹൈബി ഈഡന്‍

,, പി.സി. വിഷ്ണുനാഥ്

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് ഊര്‍ജ്ജവും ഗതാഗതവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി നടത്തുന്ന രാജധാനി ബസ്സ് സര്‍വ്വീസുകളുടെ സവിശേഷതകളും ഉദ്ദേശ്യലക്ഷ്യങ്ങളും വിശദമാക്കുമോ;

(ബി)എവിടെയെല്ലാമാണ് രാജധാനി ബസ്സ് സര്‍വ്വീസ് നടത്തുന്നത്; വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(സി)ഈ സര്‍വ്വീസുകള്‍ ലാഭകരമായിട്ടാണോ ഓപ്പറേറ്റ് ചെയ്യുന്നത്; വിശദമാക്കുമോ;

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത സര്‍വ്വീസുകള്‍ റീ ഷെഡ്യൂള്‍ ചെയ്ത് ലാഭകരമാക്കാനും യാത്രക്കാര്‍ക്ക് പ്രയോജനപ്രദമാക്കാനും നടപടികള്‍ സ്വീകരിക്കുമോ?

*810

ത്രിവേണി ഗസ്റ് ഹൌസുകള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, ആര്‍. സെല്‍വരാജ്

,, അന്‍വര്‍ സാദത്ത്

,, ഡൊമിനിക് പ്രസന്റേഷന്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക് സഹകരണവും ഖാദിഗ്രാമ വ്യവസായവും മലിനീകരണ നിയന്ത്രണവും വകുപ്പുമന്ത്രി സദയം മറുപടി നല്‍കുമോ:

()സംസ്ഥാനത്ത് ടൂറിസം കേന്ദ്രങ്ങളിലും തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ത്രിവേണി ഗസ്റ് ഹൌസുകള്‍ അനുവദിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ; വിശദമാക്കുമോ ;

(ബി)ആദ്യ ഘട്ടത്തില്‍ എവിടെയൊക്കെയാണ് ഇത്തരം ഗസ്റ് ഹൌസുകള്‍ ആരംഭിക്കുന്നത് ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വിശദമാക്കുമോ ?

 <<back  

 

                                                                                                        

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.