UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4911

ആറ്റിങ്ങലിലെ തീരദേശ റോഡുകളുടെ നവീകരണം

ശ്രീ. ബി. സത്യന്‍

()തീരദേശ റോഡുകളുടെ നവീകരണ പദ്ധതിയില്‍പ്പെടുത്തി ഭരണാനുമതി ലഭ്യമാക്കിയ പ്രവൃത്തികളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലുള്‍പ്പെടുന്നത് ഏതെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ക്ക് ഏത് ഏജന്‍സികളാണ് മേല്‍നോട്ടം വഹിക്കുന്നത്?

4912

ഓലക്കാല്‍ കടവ് പാലം

ശ്രീ.റ്റി.വി.രാജേഷ്

()മത്സ്യത്തൊഴിലാളിമേഖലകളായ മാടായി ഗ്രാമപഞ്ചായത്തിലെ ചൂട്ടാടിനെയും രാമന്താളി ഗ്രാമപഞ്ചായത്തിലെ ഓലക്കടവിനെയും ബന്ധിപ്പിക്കുന്ന ഓലക്കാല്‍ കടവില്‍ പാലം നിര്‍മ്മിക്കണമെന്ന നിവേദനം ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ പാലം നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ ;

(ബി)പ്രസ്തുത പാലത്തിന്റെ നിര്‍മ്മാണം നബാര്‍ഡ് സ്കീമില്‍ ഉള്‍പ്പെടുത്തി ഫണ്ട് ലഭ്യമാക്കാനാവശ്യമായ നടപടിസ്വീകരിക്കുമോ ; വിശദമാക്കാമോ ?

4913

തവന്നൂരിലെ നായര്‍തോട് പാലം നിര്‍മ്മാണം

ഡോ.കെ.ടി. ജലീല്‍

()തവന്നൂര്‍ മണ്ഡലത്തില്‍പ്പെട്ട പുറത്തൂര്‍ പഞ്ചായത്തിലെ നായര്‍തോട് പാലം നിര്‍മ്മാണത്തിനായി ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)നടപ്പു വര്‍ഷത്തെ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത പ്രവൃത്തി തുടങ്ങുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമോ എന്ന് വ്യക്തമാക്കാമോ ?

4914

കൊയിലാണ്ടി റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂളിന്റെ വികസന പദ്ധതി

ശ്രീ. കെ. ദാസന്‍

കൊയിലാണ്ടി റീജണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്ക്കൂളിന്റെ ഭൌതിക സൌകര്യവികസനത്തിനായി പ്രഖ്യാപിച്ച പദ്ധതികള്‍ എന്തെല്ലാം എന്നും ആയത് ഇപ്പോള്‍ ഏത് ഘട്ടത്തിലാണ് എന്നും വ്യക്തമാക്കാമോ ?

4915

മാപ്പിളബേയിലെ ക്വാര്‍ട്ടേഴ്സുകള്‍

ശ്രീ. . പി. അബ്ദുള്ളക്കുട്ടി

()കണ്ണൂര്‍ മാപ്പിളബേയില്‍ ജീവനക്കാര്‍ക്കായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സുകള്‍ കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലാണെന്ന വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത സ്ഥലത്ത് പുതിയ ക്വാര്‍ട്ടേഴ്സുകള്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ; വിശദവിവരം ലഭ്യമാക്കുമോ ?

4916

മത്സ്യഫെഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസ്

ശ്രീ. മാത്യൂ റ്റി. തോമസ്

()തിരുവല്ല കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡിന്റെ പത്തനംതിട്ട ജില്ലാ ഓഫീസ് നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)എങ്കില്‍ അപ്പര്‍ കുട്ടനാട്ടിലെ മത്സ്യത്തൊഴിലാളികളുടെ ആശ്രയമായ പ്രസ്തുത സ്ഥാപനം നിര്‍ത്തലാക്കുവാനുള്ള നടപടി പുന:പരിശോധിക്കുമോയെന്നു വ്യക്തമാക്കുമോ?

4917

അമ്പലപ്പുഴ ഫിഷറീസ് ഓഫീസ്

ശ്രീ. ജി. സുധാകരന്‍

()അമ്പലപ്പുഴ ഫിഷറീസ് ഓഫീസ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഫിഷറീസ് ഓഫീസിന് ആവശ്യമായ കെട്ടിടം നിര്‍മ്മിച്ചിട്ടും തുറന്നു പ്രവര്‍ത്തിക്കാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഓഫീസ്തുറന്നു പ്രവര്‍ത്തിക്കാത്തതിനുള്ള കാരണം വിശദമാക്കുമോ;

(ഡി)ഫിഷറീസ് ഓഫീസിനായി എത്ര തുകയാണ് പ്രതിമാസം വാടകയിനത്തില്‍ നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?

4918

മത്സ്യവില്‍പനയിലൂടെ ലഭിയ്ക്കുന്ന വരുമാനം

ശ്രീ. ജോസ് തെറ്റയില്‍

,, സി. കെ. നാണു

,, മാത്യു റ്റി. തോമസ്

()മത്സ്യബന്ധന മേഖലയില്‍ മത്സ്യവില്പനയിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍ക്കു തന്നെ ലഭിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ;

(ബി)മത്സ്യത്തൊഴിലാളി മേഖലയില്‍ സഹകരണ അടിസ്ഥാനത്തില്‍ ഐസ് പ്ളാന്റ് സ്ഥാപിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)മത്സ്യത്തൊഴിലാളികള്‍ക്ക് ആവശ്യമായ മണ്ണെണ്ണ സബ്സിഡി നിരക്കില്‍ നല്‍കുന്നുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ എത്ര രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയ്ക്ക് ഈടാക്കുന്നത്;

()മത്സ്യത്തൊഴിലാളികള്‍ തൊഴിലില്‍ ഏര്‍പ്പെടുന്ന സമയത്ത് മരണപ്പെട്ടാല്‍ അവരുടെ കുടുംബത്തിന് ഏതെല്ലാം തരത്തിലുള്ള സര്‍ക്കാര്‍ സഹായമാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ ?

4919

കണ്ടല്‍ക്കാടുകള്‍ക്കുള്ള പ്രാധാന്യം

ശ്രീ. പി. കെ. ബഷീര്‍

,, എന്‍. ഷംസുദ്ദീന്‍

,, കെ. എന്‍. . ഖാദര്‍

,, എം. ഉമ്മര്‍

()ഉള്‍നാടന്‍ മത്സ്യസമ്പത്ത് വര്‍ദ്ധനയ്ക്കായി ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന പദ്ധതികള്‍ വിശദമാക്കുമോ;

(ബി)അഴിമുഖങ്ങളിലും, തീരങ്ങളിലും ചെമ്മീന്‍ വിത്തുകള്‍ നിക്ഷേപിച്ച് വിഭവ വര്‍ദ്ധന വരുത്തുന്ന പദ്ധതിപ്രകാരം ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളും അതുമൂലം ഉണ്ടായിട്ടുള്ള നേട്ടങ്ങളും വിശദമാക്കുമോ;

(സി)മത്സ്യസമ്പത്തിന്റെ വംശവര്‍ദ്ധനയിലും, വിഭവ വര്‍ദ്ധനയിലും കണ്ടല്‍ക്കാടുകള്‍ക്കുള്ള പ്രാധാന്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇതിനായി അനുയോജ്യ കടല്‍ത്തീരം, കായലോരങ്ങള്‍, അഴിമുഖം എന്നിവിടങ്ങളില്‍ കണ്ടല്‍ ചെടികള്‍ വച്ചുപിടിപ്പിക്കുന്ന ഏതെങ്കിലും പദ്ധതി നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം നല്കുമോ?

4920

സംയോജിത മത്സ്യവികസന പദ്ധതി

ശ്രീ. സണ്ണി ജോസഫ്

,, കെ. മുരളീധരന്‍

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

()സംയോജിത മത്സ്യവികസന പദ്ധതി നടപ്പാക്കുവാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ; വിശദാംശം വെളിപ്പെടുത്തുമോ ;

(ബി)പ്രസ്തുത പദ്ധതിയ്ക്ക് ഏതെങ്കിലും ഏജന്‍സികളുടെ പങ്കാളിത്തം ലഭ്യമാണോ ; എത്ര ശതമാനം ധനസഹായം ഇവരില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(സി)പ്രസ്തുത പദ്ധതി നടപ്പാക്കുക വഴി തീരദേശ മേഖലയിലെ ജീവിത സാഹചര്യം മെച്ചപ്പെട്ടിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ ?

4921

മത്സ്യകര്‍ഷക ക്ളബ്ബുകള്‍ക്കുള്ള ധനസഹായം

ശ്രീ. വി. ഡി. സതീശന്‍

,, വര്‍ക്കല കഹാര്‍

,, പി. സി. വിഷ്ണുനാഥ്

,, ലൂഡി ലൂയിസ്

()മത്സ്യകര്‍ഷക ക്ളബ്ബിന്റെ മാര്‍ഗ്ഗരേഖകള്‍ എന്തെല്ലാമാണ്;

(ബി)മത്സ്യകര്‍ഷക ക്ളബ്ബുകള്‍ക്ക് ഏതെല്ലാം തരത്തിലുള്ള ധനസഹായമാണ് സര്‍ക്കാര്‍ നല്‍കാനുദ്ദേശിക്കുന്നത്;

(സി)ഇതില്‍ തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ?

4922

മദ്യം വാങ്ങുന്നതിന് പ്രായപരിധി

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ വിദേശമദ്യ ഷോപ്പുകളില്‍ നിന്നും വിദേശ മദ്യം വാങ്ങുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ പ്രായപരിധി എത്രയാണെന്ന് വ്യക്തമാക്കുമോ;

(ബി)സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ യൂണിഫോമില്‍ വിദേശ മദ്യ ഔട്ട്ലറ്റുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)കുട്ടികള്‍ക്ക് മദ്യം നല്‍കുന്നത് ഒഴിവാക്കുന്നതിനായി പ്രായ പരിധി കര്‍ശനമാക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

4923

യുവാക്കളിലും കുട്ടികളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മദ്യപാനശീലം

ശ്രീ. എം. ഉമ്മര്‍

()യുവാക്കളിലും കുട്ടികളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന മദ്യപാനശീലം ഒഴിവാക്കുന്നതിനായി എന്തെങ്കിലും പരിപാടികള്‍ എക്സൈസ് വകുപ്പ് സംഘടിപ്പിക്കുന്നുണ്ടോ;

(ബി)ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകളില്‍ നിന്നും മദ്യം വാങ്ങുന്നതിന് പ്രായപരിധി നിശ്ചയിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര;

(സി)പ്രസ്തുത വ്യവസ്ഥ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ;

(ഡി)വിദ്യാലയങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളിലും മദ്യ വിരുദ്ധ ബോധവത്ക്കരണ പരിപാടികള്‍ നടത്താറുണ്ടോ; വിശദമാക്കാമോ ?

4924

ബാര്‍/മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കാനുള്ള അധികാരം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

()ബാര്‍/മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കുന്നതിനുള്ള അധികാരം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് നല്കിയശേഷം എത്ര ബാര്‍/മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ബി)ലൈസന്‍സ് നല്കിയ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പേര് വ്യക്തമാക്കുമോ ;

(സി)ബാര്‍/മദ്യശാലകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് ഇതുവരെ എത്ര അപേക്ഷകള്‍ ലഭ്യമായിട്ടുണ്ടെന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത അപേക്ഷകള്‍ ഏതെല്ലാം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ് ലഭിച്ചതെന്ന് വ്യക്തമാക്കുമോ ;

()ഇത്തരം അപേക്ഷകള്‍ നിരസിച്ചിട്ടുണ്ടെങ്കില്‍ ഏതെല്ലാം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളാണ് നിരസിച്ചതെന്ന് വിശദമാക്കാമോ ?

4925

അനധികൃതമായ ബാര്‍ ലൈസന്‍സ് പുതുക്കല്‍

ശ്രീ. സി. കെ. സദാശിവന്‍

()ബാര്‍ ലൈസന്‍സ് റദ്ദാക്കണമെന്ന് ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്തിട്ടും പ്രസ്തുത ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കി എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഏത് ഹോട്ടലിനാണ് ഇപ്രകാരം ലൈസന്‍സ് പുതുക്കി നല്‍കിയത്;

(സി)പ്രസ്തുത സംഭവത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ അവര്‍ക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ ?

4926

കള്ളുഷാപ്പ് ലൈസന്‍സ്

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്ത് കളളുഷാപ്പുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുളള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കാമോ ;

(ബി)കളള് ഷാപ്പുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച് നയം രൂപീകരിച്ചിട്ടുണ്ടോ ; വിശദാംശം നല്‍കാമോ ;

(സി)ഷാപ്പുകള്‍ക്ക് ലൈസന്‍സ് ലഭിക്കാത്ത പ്രദേശങ്ങളിലെ മദ്യാസക്തിയുളളവര്‍ തൊട്ടടുത്ത പ്രദേശത്തെ ലൈസന്‍സുളള കളള് ഷാപ്പുകളിലേക്ക് എത്തുന്നത് തടയാന്‍ ചെക്ക്പോസ്റുകള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ വിശദീകരിക്കാമോ ;

(ഡി)അത്തരം ചെക്ക് പോസ്റുകളില്‍ ബ്രെത്ത് അനലൈസര്‍ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വ്യക്തമാക്കാമോ ?

4927

നക്ഷത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ്

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍നായര്‍

'' ബാബു എം. പാലശ്ശേരി

'' സി. കൃഷ്ണന്‍

'' കെ. കുഞ്ഞിരാമന്‍ (ഉദുമ)

()ടൂറിസം വകുപ്പ് നക്ഷത്രപദവി നല്‍കിയ ഹോട്ടലുകള്‍ക്ക് ബാര്‍ലൈസന്‍സ് നല്‍കാന്‍ എക്സൈസ് വകുപ്പ് ഉദ്ദേശിക്കുന്നുണ്ടോ ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ടൂറിസംവകുപ്പ് നക്ഷത്ര പദവി നല്കിയ എത്ര ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുകയുണ്ടായി ;

(സി)ഇപ്പോള്‍ എക്സൈസ് വകുപ്പിന്റെ പരിഗണനയില്‍ എത്ര അപേക്ഷകള്‍ ഉണ്ട് ;

(ഡി)ഈ സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി ഹോട്ടലുകള്‍ക്ക് നക്ഷത്ര പദവി നല്‍കുന്നതുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അഴിമതി ശ്രദ്ധില്‍പ്പെട്ടിട്ടുണ്ടോ ; അതിന്റെ പേരില്‍ സി.ബി.. പിടികൂടിയ കേസുകള്‍ എത്രയാണെന്ന് അറിയിക്കുമോ ?

4928

മദ്യവില്‍പനയും സര്‍ക്കാര്‍ വരുമാനവും

ശ്രീമതി കെ.എസ്. സലീഖ

()രാജ്യത്തെ മദ്യപന്‍മാരുടെ എണ്ണത്തില്‍ കേരളത്തിന് എത്രാമത്തെ സ്ഥാനമാണുള്ളത്;

(ബി)ആളോഹരി എത്ര ലിറ്റര്‍ മദ്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്;

(സി)കഴിഞ്ഞ വര്‍ഷം എത്ര കെയ്സ് മദ്യമാണ് വില്‍പന നടത്തിയത്; ഒരു കെയ്സില്‍ എത്ര കുപ്പി വീതമാണുള്ളത്; എത്ര കോടി രൂപയുടെ മദ്യം വിറ്റഴിക്കപ്പെട്ടു; വിശദമാക്കുമോ;

(ഡി)എക്സൈസ് വകുപ്പിന്റെ വരുമാനത്തില്‍ എത്ര ശതമാനം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്;

()കേരളത്തിന്റെ നികുതി വരുമാനത്തിന്റെ സിംഹഭാഗവും ലഭിക്കുന്നത് മദ്യവില്‍പനയിലൂടെയാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ;

(എഫ്)മദ്യപന്‍മാരുടെ എണ്ണം കുറയ്ക്കുന്നതിനും മദ്യപാനം മൂലമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തുന്നതിനും എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു വരുന്നുവെന്നും പുതുതായി എന്തെല്ലാം ബോധവത്ക്കരണ പരിപാടികള്‍ നടപ്പിലാക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ?

4929

സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്റെ വിറ്റു വരവ്


ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സംസ്ഥാന ബീവറേജസ് കോര്‍പ്പറേഷന്റെ വിറ്റുവരവ് നാളിതുവരെ എത്രയാണെന്നു വ്യക്തമാക്കുമോ;

(ബി)ഇതേ കാലത്ത് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും എത്ര താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിട്ടിട്ടുണ്ടെന്ന് വ്യക്തമാക്കുമോ; അവരുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)പ്രസ്തുത കാലത്ത് ബീവറേജസ് കോര്‍പ്പറേഷനില്‍ എത്ര താല്‍ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട്; അവരുടെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

4930

ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള്‍ മാറ്റുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()ആശുപത്രികള്‍ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്ലെറ്റുകള്‍ മാറ്റുന്നത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് നല്‍കുമോ ;

(ബി)നെന്മാറ മണ്ഡലത്തിലെ കൊല്ലങ്കോട് ആബിങ് ഹോസ്പിറ്റലിന് മുമ്പില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്ലെറ്റ് മാറ്റുന്നതിന് നടപടി സ്വീകരിക്കുമോ ?

4931

മുതലമടയിലെ യുണൈറ്റഡ് ഡിസ്റിലറീസ്

ശ്രീ. .കെ. ബാലന്‍

()പാലക്കാട് ജില്ലയില്‍ മുതലമടയില്‍ യൂണൈറ്റഡ് ഡിസ്റിലറീസ് സ്ഥാപിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഏതെല്ലാം വ്യവസ്ഥകളോടെയാണ് അനുവാദം നല്‍കിയിരിക്കുന്നത് എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത സ്ഥാപനം മുതലമടയില്‍ പുതുതായി അനുവദിച്ചതാണോ അതോ കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ പഞ്ചായത്തില്‍ നിന്നും മാറ്റി സ്ഥാപിക്കുന്നതാണോ;

(സി)കോഴിക്കോട് ജില്ലയിലെ എലത്തൂര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചിരുന്ന യൂണൈറ്റഡ് ഡിസ്റിലറി അടച്ചുപൂട്ടാനുള്ള കാരണമെന്തായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ഡി)മുതലമടയില്‍ സ്ഥാപിക്കാന്‍ അനുവാദം നല്‍കിയ യുണൈറ്റഡ് ഡിസ്റിലറിയുടെ സ്ഥാപിതശേഷി കോഴിക്കോട് ജില്ലയിലെ എലത്തൂരില്‍ പ്രവര്‍ത്തിച്ചിരുന്നതില്‍ നിന്നും വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ അപ്രകാരം ചെയ്യാനുള്ള കാരണമെന്തായിരുന്നുവെന്ന് വിശദമാക്കുമോ?

4932

അനധികൃത സ്പിരിറ്റ് തടയുന്നതിന് സംവിധാനം

ശ്രീ. എം. ചന്ദ്രന്‍

,, ബി. ഡി. ദേവസ്സി

,, എം. ഹംസ

,, ജെയിംസ് മാത്യു

()സംസ്ഥാനത്ത് അനധികൃതമായി എത്തുന്ന സ്പിരിറ്റ് തടയുന്നതിനുള്ള സംവിധാനങ്ങള്‍ ദുര്‍ബലമായിരിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)സംസ്ഥാനത്ത് അനധികൃതമായി സ്പിരിറ്റ് എത്തുന്നില്ല എന്നുറപ്പാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം അന്യസംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്ത് എത്തിയ സ്പിരിറ്റ് ലോറികളില്‍ എത്രയെണ്ണം പിടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്; സ്പിരിറ്റ്കടത്തിന്റെ ഉറവിടങ്ങള്‍ ഏതെങ്കിലും കണ്ടെത്തിയിട്ടുണ്ടോ; ഏതെല്ലാം കേസുകളില്‍ ഇനിയും കുറ്റപത്രം നല്‍കാന്‍ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ?

4933

എക്സൈസ് മോഡണൈസേഷന്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, അന്‍വര്‍ സാദത്ത്

,, പി. . മാധവന്‍

,, റ്റി. എന്‍. പ്രതാപന്‍

()എക്സൈസ് മോഡണൈസേഷന്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ റേഞ്ച് ഓഫീസുകളിലും പുതുതായി വാഹനം അനുവദിച്ചു നല്‍കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

(ബി)ഇതിനായി പുതുതായി വാഹനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ടോ; എങ്കില്‍ വാഹനങ്ങള്‍ക്കായി എന്തു തുക ചെലവഴിച്ചുവെന്ന് വെളിപ്പെടുത്തുമോ;

(സി)വാഹനത്തോടൊപ്പം മറ്റെന്തെങ്കിലും ആധുനിക സംവിധാനങ്ങളോ ഉപകരണങ്ങളോ എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ഡി)എക്സൈസ് മോഡണൈസേഷന്റെ ഭാഗമായി ആധുനിക ഉപകരണങ്ങള്‍ / വാഹനങ്ങള്‍ എന്നിവ എക്സൈസ് സേനയ്ക്ക് നല്‍കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമോ ?

4934

കുട്ടനാട്ടിലെ എക്സൈസ് ഷോപ്പിംഗ് കോപ്ളക്സ്

ശ്രീ. തോമസ് ചാണ്ടി

കുട്ടനാട്ടിലെ എക്സൈസ് ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണത്തിന് ഇതുവരെ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ; എസ്റിമേറ്റിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

4935

വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന റെയിഞ്ച് ഓഫീസുകള്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()സംസ്ഥാനത്ത് എത്ര എക്സൈസ് റെയിഞ്ച് ഓഫീസുകള്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്;

(ബി)പ്രസ്തുത ഓഫീസുകള്‍ക്ക് സ്വന്തം കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

4936

പുതുതായി എക്സൈസ് റേഞ്ച് ഓഫീസുകള്‍

ശ്രീമതി കെ.കെ. ലതിക

()സംസ്ഥാനത്ത് പുതുതായി എക്സൈസ് റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വ്യക്തമാക്കുമോ;

(ബി)ഉണ്ടെങ്കില്‍ എവിടെയൊക്കെയാണ് ആരംഭിക്കുക എന്ന് വ്യക്തമാക്കുമോ;

(സി)സംസ്ഥാനത്ത് ഏതൊക്കെ സ്ഥലങ്ങളിലാണ് എക്സൈസ് റേഞ്ച് ഓഫീസുകള്‍ ആരംഭിക്കുന്നതിന് ആവശ്യം ഉയര്‍ന്നു വന്നിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

4937

തൊണ്ടിസാധനങ്ങള്‍ സൂക്ഷിക്കുന്നതിന് സംവിധാനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()എക്സൈസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുന്ന തൊണ്ടി സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് മതിയായ സ്ഥല സൌകര്യങ്ങള്‍ ഇല്ലാത്തത് മൂലം അവ നശിക്കുന്നതായ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അബ്കാരി കേസുകളില്‍ സുപ്രധാന തെളിവുകളായി കോടതികളില്‍ ഹാജരാക്കേണ്ട തൊണ്ടി സാധനങ്ങള്‍ ശാസ്ത്രീയമായി സൂക്ഷിക്കുന്നതിന് എന്തെങ്കിലും സംവിധാനം ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.