UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4938

വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടുപിടിക്കുന്നതിന് നടപടികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

'' കെ. രാജു

ശ്രീമതി ഇ. എസ്. ബിജിമോള്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സംസ്ഥാനത്ത് വ്യാജ മുദ്രപ്പത്രങ്ങള്‍ കണ്ടുപിടിക്കുന്നതിന് എന്തെല്ലാം നടപടികളെടുത്തു വരുന്നുണ്ടെന്ന് വ്യക്തമാക്കുമോ ;

(ബി)വ്യാജ മുദ്രപ്പത്രം തടയുന്നതിന് എന്തെല്ലാം നടപടികളെടുത്തിട്ടുണ്ട്, -സ്റാമ്പിംഗ് സമ്പ്രദായം നടപ്പിലാക്കിയിട്ടുണ്ടോ ; ഇല്ലെങ്കില്‍ എപ്പോള്‍ മുതല്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന് വെളിപ്പെടുത്തുമോ ?

4939

നികുതി വകുപ്പിന് കീഴിലുള്ള ചെക്ക് പോസ്റുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()മഞ്ചേശ്വരം വാണിജ്യ നികുതി ചെക്ക് പോസ്റ് ഒഴികെ ജില്ലയില്‍ നികുതി വകുപ്പിന് കീഴിലുള്ള എത്ര ചെക്ക് പോസ്റുകള്‍ ഉണ്ട്;

(ബി)ഇത്രയും ചെക്ക് പോസ്റുകളില്‍ ജോലി ചെയ്യാനാവശ്യമായ വാണിജ്യ നികുതി ഇന്‍സ്പെക്ടര്‍മാരുടെയും ഓഫീസ് അസിസ്റന്റുമാരുടെയും എണ്ണം എത്ര;

(സി)ഇവിടങ്ങളില്‍ എത്ര പേര്‍ ഇപ്പോള്‍ ജോലി ചെയ്യുന്നു; ചെക്ക് പോസ്റ് തിരിച്ച് അറിയിക്കുമോ?

4940

-പേയ്മെന്റ് സമ്പ്രദായം

ശ്രീ. റ്റി. വി. രാജേഷ്

()സംസ്ഥാനത്ത് വാണിജ്യ നികുതി വകുപ്പില്‍ ഇ-പേയ്മെന്റ് സമ്പ്രദായം നിലവിലുണ്ടോ ;

(ബി)എങ്കില്‍ ഏതൊക്കെ ബാങ്കുകള്‍ വഴിയാണ് ഇപ്പോള്‍ പേയ്മെന്റ് നടത്തുവാന്‍ സൌകര്യമുള്ളത് ; വിശദാംശം നല്‍കാമോ ?

4941

ചെക്ക്പോസ്റുകളില്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് നികുതി വെട്ടിപ്പ് തടയാന്‍ നടപടി

ശ്രീ. റ്റി. വി. രാജേഷ്

() അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നികുതി വെട്ടിച്ച് സാധനങ്ങള്‍ കൊണ്ടുവരുന്നത് നിയന്ത്രിക്കാന്‍ ചെക്ക്പോസ്റുകളില്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുളളത് ;

(ബി) ഏതൊക്കെ ചെക്ക്പോസ്റുകളിലാണ് ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ച് നികുതി വെട്ടിപ്പ് തടയാന്‍ നടപടി സ്വീകരിച്ചിട്ടുള്ളത്;

(സി)കഴിഞ്ഞ സാമ്പത്തിക വര്‍ഷം നികുതി വെട്ടിപ്പ് വഴി എത്ര കോടി രൂപയുടെ നികുതി ചോര്‍ച്ച ഉണ്ടായിട്ടുണ്ട് ?

4942

കാര്‍ഷികാദായത്തിന്മേല്‍ ചുമത്താവുന്ന നികുതികളും സര്‍ചാര്‍ജുകളിലും വര്‍ദ്ധന

ശ്രീ. എസ്. ശര്‍മ്മ

കാര്‍ഷികാദായത്തിന്മേല്‍ ചുമത്താവുന്ന നികുതികളിലും സര്‍ചാര്‍ജുകളിലും 2011-12 വര്‍ഷത്തില്‍ പ്രതീക്ഷിച്ച വര്‍ദ്ധന എത്രയായിരുന്നു; ലഭിച്ചത് എത്രയെന്ന് വിശദമാക്കുമോ?

4943

മോട്ടോര്‍ വാഹന നികുതിയിനത്തിലെ വരുമാനം

ശ്രീ. എം. ഹംസ

()മോട്ടോര്‍ വാഹന നികുതിയിനത്തില്‍ 2011-12 സാമ്പത്തിക വര്‍ഷത്തില്‍ എത്ര രൂപയാണ് വരുമാനം ലഭിച്ചത്; വിശദാംശം ലഭ്യമാക്കാമോ ;

(ബി) പ്രസ്തുത നികുതിയിനത്തില്‍ ലഭിച്ച തുകയില്‍ എത്ര തുകയാണ് റോഡ് വികസനത്തിനായി നീക്കിവച്ചത് ; വിശദാംശം ലഭ്യമാക്കാമോ ?

4944

നികുതി വെട്ടിപ്പ് അന്വേഷണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നടന്ന അന്തര്‍സംസ്ഥാന വ്യാപാരത്തിലെ തിരിമറികളും സര്‍ക്കാര്‍ ജീവനക്കാരുടെ ഒത്താശയോടെ നടന്ന നികുതിവെട്ടിപ്പുകളും നിമിത്തം ഉണ്ടായ ആയിരത്തിഅഞ്ഞൂറ് കോടിയില്‍പ്പരം രൂപയുടെ നികുതി വെട്ടിപ്പ് സംബന്ധിച്ച് സംസ്ഥാന നികുതി വകുപ്പിനെതിരെയുള്ള സി..ജി. റിപ്പോര്‍ട്ടിന്മേല്‍ നാളിതുവരെ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ ;

(ബി)അന്തര്‍സംസ്ഥാന വ്യാപാര ഇടപാടുകളില്‍ വ്യാജഫോറം ‘സി’ ഹാജരാക്കി കോടികളുടെ നികുതിവെട്ടിപ്പ് നടത്തിയിട്ടുള്ളതിന്മേലുള്ള അന്വേഷണപുരോഗതി വിശദമാക്കുമോ ;

(സി)അനുബന്ധവിഷയത്തില്‍ അന്വേഷണം നടത്തിയിട്ടില്ലെങ്കില്‍ അടിയന്തിര അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാകുമോ ?

4945

ബൈക്കുകളില്‍ ഇറച്ചിക്കോഴി കടത്തല്‍

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റുകളില്‍ കൂടി ബൈക്കുകളില്‍ നികുതി വെട്ടിച്ച് ഇറച്ചിക്കോഴി കടത്തുന്നതായി ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഏതൊക്കെ ചെക്ക് പോസ്റുകളില്‍ കൂടിയാണ് ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നത് ;

(സി)ഇതുവഴി പ്രതിദിനം സംസ്ഥാന ഖജനാവിന് വരുന്ന നഷ്ടം എത്ര ; വ്യക്തമാക്കുമോ ;

(ഡി)ഇത്തരത്തില്‍ നികുതി വെട്ടിച്ച് ഇറച്ചിക്കോഴി കൊണ്ടു പോകുന്നവര്‍ക്ക് ചെക്ക് പോസ്റിലെ ചില ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ കൂട്ടുനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടുവോ; ഉണ്ടെങ്കില്‍ ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിക്കു വാനാണ് ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കാമോ ;

()ഇത്തരത്തില്‍ നികുതി വെട്ടിച്ച് ബൈക്കുകളില്‍ ഇറച്ചിക്കോഴി കടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കു മോ; വിശദമാക്കുമോ ?

4946

ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി

ശ്രീ. രാജൂ എബ്രഹാം

()ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന നികുതി എത്ര ശതമാനമാണ്;

(ബി)ബ്രാന്റായി രജിസ്റര്‍ ചെയ്യുന്ന ഉല്‍പ്പനങ്ങള്‍ക്ക് എത്ര ശതമാനമാണ് ടാക്സ് നിശ്ചയിച്ചിട്ടുള്ളത്; ഇത് എന്നു മുതല്‍ ആണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി)ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന അതേ നിരക്കില്‍, കേരളത്തിന്റെ തനത് നാടന്‍ പലഹാരങ്ങളുള്‍പ്പെടെയുള്ള ബേക്കറിയുല്‍പ്പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത് ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് വഴി വെയ്ക്കുകയും, പതിനായിരക്കണക്കിന് കുടുംബങ്ങളുടെ വരുമാനം ഇല്ലാതാവുകയും ചെയ്യുന്ന സ്ഥിതി വിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)ബഹുരാഷ്ട്ര കുത്തകകളെ ചെറുക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രേഡ്മാര്‍ക്ക് രജിസ്ട്രേഷന്‍ എടുത്ത് ഉല്‍പ്പന്നങ്ങള്‍ ബ്രാന്റ് ചെയ്തതിന്റെ പേരില്‍ കനത്ത നികുതി ഏര്‍പ്പെടുത്തുന്നത് ഈ വ്യവസായത്തോട് സ്വീകരിക്കുന്ന നിഷേധാത്മക നിലപാടിന്റെ ഭാഗവും ഈ രംഗത്തുള്ള കുത്തക കമ്പനികളെ സഹായിക്കുകയും ചെയ്യുന്ന നിലപാടല്ലേ;

()2006 മുതല്‍ വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള നികുതി 6 വര്‍ഷത്തെ കുടിശ്ശിക സഹിതം ബേക്കറി സംരംഭകരില്‍ നിന്നും പിരിച്ചെടുക്കാന്‍ ഉത്തരവു നല്‍കിയിട്ടുണ്ടോ; എങ്കില്‍ ഉത്തരവിന്റെ കോപ്പി ഹാജരാക്കുമോ;

(എഫ്)തനത് ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്ക് എല്ലാം രജിസ്റേര്‍ഡ് ബ്രാന്‍ഡായി മാര്‍ക്കറ്റു ചെയ്യാനും, അവയ്ക്കുള്ള നികുതി 4 ശതമാനമാക്കി നില നിര്‍ത്തുന്നതിനും എന്തൊക്കെ നടപടികള്‍ സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുമോ?

4947

ഷോളയാര്‍ പട്ടികവര്‍ഗ്ഗ സൊസൈറ്റിയുടെ നികുതി കുടിശ്ശികയുടെ പിഴയും പലിശയും ഒഴിവാക്കല്‍

ശ്രീ.ബി.ഡി.ദേവസ്സി

()ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ഷോളയാര്‍ പട്ടികവര്‍ഗ്ഗ സൊസൈറ്റിയുടെ, 2004-2008 വര്‍ഷങ്ങളിലെ നികുതി കുടിശ്ശിക പിടിച്ചെടുത്ത സാഹചര്യത്തില്‍ അതിന്റെ പിഴയും, പലിശയും ഒഴിവാക്കുന്നതിന് സംഘം സമര്‍പ്പിച്ച അപേക്ഷ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത അപേക്ഷയിന്‍മേല്‍ അനുകൂലമായ നടപടി സ്വീകരിച്ച് നികുതി കുടിശ്ശികയുടെ പിഴയും, പലിശയും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

4948

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഭാഗ്യക്കുറികള്‍

ശ്രീ. .ചന്ദ്രശേഖരന്‍

,, .കെ.വിജയന്‍

,, ജി.എസ്.ജയലാല്‍

,, വി.ശശി

()കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കീഴില്‍ ഏതെല്ലാം തരത്തിലുളള ഭാഗ്യക്കുറികളാണ് നടന്നു വരുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ ഇനം ഭാഗ്യക്കുറികളുടെയും സമ്മാന ഘടന എങ്ങനെയാണെന്ന് വെളിപ്പെടുത്തുമോ ;

(സി)ഭാഗ്യക്കുറികളുടെ സമ്മാന ഘടനയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ, ഉണ്ടെങ്കില്‍ ഏതു വിധത്തിലാണ് സമ്മാന ഘടന പരിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ;

(ഡി)കാരുണ്യ ഭാഗ്യക്കുറി ഉപയോഗിച്ചുളള ധനസഹായത്തിനായി ഇതിനകം എത്ര അപേക്ഷകള്‍ ലഭിച്ചു, എത്ര അപേക്ഷകള്‍ പരിഗണിച്ചു ?

4949

ഭാഗ്യക്കുറി നടത്തിപ്പിലെ മാറ്റങ്ങള്‍

ശ്രീ. കെ. അച്ചുതന്‍

'' വി.ഡി. സതീശന്‍

'' റ്റി.എന്‍. പ്രതാപന്‍

'' തേറമ്പില്‍ രാമകൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഭാഗ്യക്കുറി നടത്തിപ്പില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയിട്ടുള്ളത്;

(ബി)സമ്മാന ഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ എന്തെല്ലാം; വിശദാംശങ്ങള്‍ എന്തെല്ലാം?

4950

കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്ന് നിര്‍ദ്ധന രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ധനം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

()കാരുണ്യ ഭാഗ്യക്കുറിയില്‍ നിന്ന് നിര്‍ദ്ധന രോഗികളുടെ ചികിത്സയ്ക്കുവേണ്ടി ആശുപത്രികള്‍ക്ക് കൂടുതല്‍ ധനം അനുവദിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)എങ്കില്‍ അപേക്ഷ സമര്‍പ്പിക്കുകയും സഹായ ധനം ആശുപത്രികളില്‍ എത്തുന്നതിനു മുന്‍പ് സ്വന്തം ചെലവില്‍ ചികിത്സ നടത്തുകയും ചെയ്യുന്നവര്‍ക്ക് തുക മടക്കി നല്‍കുന്ന കാര്യം ആലോചിക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

4951

കാരുണ്യ ബിനവലന്റ് ഫണ്ടില്‍ നിലവിലുളള ബാക്കിതുക

ശ്രീ. എം. ഹംസ

കാരുണ്യ ബിനവലന്റ് ഫണ്ടില്‍ നിലവില്‍ എത്ര രൂപയാണ് ബാക്കിയുളളത്?

4952

കാരുണ്യ ബെനവലന്റ് ഫണ്ട്

ശ്രീ. . റ്റി. ജോര്‍ജ്

,, ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

()കാരുണ്യ ബെനവലന്റ് ഫണ്ടിലേക്ക് പ്രമുഖ സ്വകാര്യ സ്പെഷ്യാലിറ്റി ആശുപത്രികളെ അക്രെഡിറ്റ് ചെയ്യുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ബി)ഇതിനായി സ്വകാര്യ ആശുപത്രികളിലെ ചികിത്സയ്ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം?

4953

ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം

ശ്രീ.സി.കെ.സദാശിവന്‍

()ലോട്ടറി ക്ഷേമനിധി ബോര്‍ഡിന്റെ ചട്ടപ്രകാരം ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കുന്നതിന് അര്‍ഹതയുളളത് ആര്‍ക്കൊക്കെ എന്ന് വ്യക്തമാക്കാമോ;

(ബി)ലോട്ടറി ക്ഷേമനിധി ബോര്‍ഡിന്റെ ചെയര്‍മാന്‍ ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുത്തുവെന്ന കാര്യത്തിന്റെ നിജസ്ഥിതി വ്യക്തമാക്കാമോ; പ്രസ്തുത നടപടി നിയമാനുസൃതമാണോ;

(സി)ഇതിനെതിരെ നടപടി സ്വീകരിക്കുമോ ?

4954

ലോട്ടറി ഏജന്റുമാര്‍ക്ക് ആശ്വാസ ഫണ്ട്

ശ്രീ. കെ. അച്ചുതന്‍

,, പി. . മാധവന്‍

,, വി. പി. സജീന്ദ്രന്‍

,, കെ. മുരളീധരന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ലോട്ടറി ഏജന്റുമാര്‍ക്ക് എന്തെല്ലാം ആശ്വാസങ്ങളാണ് പുതുതായി നല്‍കിയത്; വിശദമാക്കുമോ;

(ബി)ഏജന്റുമാര്‍ക്ക് ഡിസ്ക്കൌണ്ട് സ്ളാബ് നിരക്കുകളില്‍ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തിയത്; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതുമൂലം എന്തെല്ലാം ആനുകൂല്യങ്ങളാണ് ഏജന്റുമാര്‍ക്ക് ലഭിച്ചത്; വിശദമാക്കുമോ ?

4955

ശ്രീ. ജോര്‍ജിന് ലഭിച്ച ലോട്ടറി സമ്മാനം

ശ്രീ.കെ.കെ. ജയചന്ദ്രന്‍

()ഇടുക്കി, കാഞ്ചിയാര്‍ പി.., ഇടയപ്പുരക്കല്‍ ശ്രീ. ജോര്‍ജ് മാമ്മന്റെ റ്റി.എസ്.399602 നമ്പര്‍ ലോട്ടറി ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനര്‍ഹമായി 2011 സെപ്റ്റംബര്‍ മാസം 17-ാം തീയതി പ്രഖ്യാപനം നടത്തിയിരുന്നോ;

(ബി)ശ്രീ. ജോര്‍ജിന് സമ്മാനമായി പ്രഖ്യാപിച്ച ഒരു കോടി രൂപ നല്‍കുകയുണ്ടായോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(സി)ഒരു കോടി രൂപയ്ക്ക് പകരം പത്ത് ലക്ഷം രൂപ സമാശ്വാസ സമ്മാനം നല്‍കാം എന്ന് പ്രഖ്യാപിച്ചിരുന്നോ; ടിയാന് ഈ സമ്മാനം നല്‍കിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കാമോ;

(ഡി)ഒരു കോടി രൂപ സമ്മാനര്‍ഹമായി രണ്ടാമത് പ്രഖ്യാപനം നടത്തിയ ടിക്കറ്റ് നമ്പര്‍ വ്യക്തമാക്കാമോ. ഈ ടിക്കറ്റിന്റെ അവകാശി സമ്മാനത്തിനായി എത്തുകയുണ്ടായോ;

()സമാശ്വാസ സമ്മാനമായി ശ്രീ. ജോര്‍ജിന് പ്രഖ്യാപിച്ചിരുന്ന പത്തുലക്ഷം രൂപ അടിയന്തിരമായി നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

4956

ചിട്ടി നിയമം

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()പുതുക്കിയ കേന്ദ്ര ചിട്ടി ആക്ടിന് അനുസൃതമായ ചിട്ടി നിയമങ്ങള്‍ക്ക് സംസ്ഥാനത്ത് രൂപം നല്‍കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി)ചിട്ടി കമ്പനികളുടെ ചൂഷണത്തില്‍ നിന്നും വരിക്കാരെ രക്ഷിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

4957

കേന്ദ്ര ചിട്ടിനിയമത്തിന്റെ വിജ്ഞാപനം

ശ്രീ.പി. തിലോത്തമന്‍

()സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ചിട്ടി നിയമം (ചിറ്റ് ഫണ്ട്സ് ആക്റ്റ്) ഇന്ത്യ മുഴുവന്‍ ബാധകമാക്കിയതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നോട്ടിഫിക്കേഷന്‍ നല്‍കിയിട്ടുണ്ടോ; ഇതിന്റെ ഭാഗമായി രജിസ്ട്രാര്‍, അപ്പലേറ്റ് അതോറിറ്റി എന്നിവയുടെ നിയമനം നടന്നിട്ടുണ്ടോ;

(ബി)സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അനുമതി പ്രകാരം പരമാവധി 10 വര്‍ഷം വരെ കാലദൈര്‍ഘ്യമുള്ള ചിട്ടികളെ നടത്താവൂ എന്നിരിക്കെ കേന്ദ്ര ചിട്ടിനിയമ പ്രകാരമുള്ള 5 വര്‍ഷം പരമാവധി ദൈര്‍ഘ്യമുള്ള ചിട്ടികള്‍ക്കു പകരം ചില പ്രൈവറ്റ് ചിട്ടി കമ്പനികള്‍ 180 മാസം വരെ കാലാവധിയുള്ള ചിട്ടികള്‍ പരസ്യപ്പെടുത്തുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇതിന്മേല്‍ എന്തു നടപടി സ്വീകരിച്ചു;

(സി)പരാതിയില്ലാതെപോലും പോലീസിന് ഇത്തരം വിഷയങ്ങളില്‍ കേസെടുക്കാമെന്നിരിക്കെ കേരളത്തില്‍ എത്ര കേസ്സുകള്‍ ഇത്തരം ചിട്ടി സ്ഥാപനങ്ങള്‍ക്കും ഉടമകള്‍ക്കും എതിരെ എടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

4958

കേന്ദ്ര ചിട്ടിനിയമത്തിലെ വ്യവസ്ഥകള്‍

ശ്രീ. പി. തിലോത്തമന്‍

()കേന്ദ്ര ചിട്ടിനിയമം സെക്ഷന്‍ 87 പ്രകാരം ചില ചിട്ടിസ്ഥാപനങ്ങള്‍ക്ക് നിയമത്തിലെ വ്യവസ്ഥകള്‍ ഇളവു ചെയ്തു കൊടുക്കുവാന്‍ സംസ്ഥാന സര്‍ക്കാരിന് പ്രത്യേക അധികാരം ലഭിച്ചിരിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ പല സ്വകാര്യ ചിട്ടികമ്പനികള്‍ക്കും വന്‍തുക കൈപ്പറ്റിക്കൊണ്ട് ഇപ്രകാരം ഇളവുകള്‍ നല്‍കാന്‍ ധനകാര്യവകുപ്പില്‍ നീക്കം നടക്കുന്നതായ ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇപ്രകാരം സംഭവിക്കാതിരിക്കാന്‍ എന്തുനടപടി സര്‍ക്കാര്‍ കൈക്കൊണ്ടു എന്ന് പറയാമോ;

(ബി)പൊതുമേഖല സ്ഥാപനമായ കെ.എസ്.എഫ്.. ഇപ്പോള്‍ ചിട്ടികള്‍ രജിസ്റര്‍ ചെയ്യാറുണ്ടോ; കെ.എസ്.എഫ്.. ചിട്ടികള്‍ ഇപ്പോള്‍ ഏതു നിയമപ്രകാരമാണ് നടത്തുന്നത് എന്ന് വ്യക്തമാക്കാമോ;

(സി)കേന്ദ്ര ചിട്ടിനിയമത്തിലെ പഴുതുകള്‍ പ്രയോജനപ്പെടുത്തി കേരളത്തിന്റെ തനത് സമ്പാദ്യപദ്ധതിയായ ചിട്ടിമേഖലയിലേയ്ക്ക് റിലയന്‍സ് പോലുളള ഇന്ത്യന്‍ കുത്തകകളും ചില വിദേശ കുത്തകകളും സംസ്ഥാന ധനം മറ്റു സംസ്ഥാനങ്ങളിലേയ്ക്ക് കടത്താനുള്ള സാധ്യത ബോധ്യപ്പെട്ടിട്ടുണ്ടോ; ഇത്തരം അധിനിവേശങ്ങളെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടികള്‍ സ്വീകരിക്കുമെന്ന് അറിയിക്കുമോ?

4959

'സാഫല്യം' ഭവന പദ്ധതി

ശ്രീ. സി. ദിവാകരന്‍

()'സാഫല്യം' ഭവനപദ്ധതിയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം എത്ര വീടുകളാണ് നിര്‍മ്മിച്ചത്;

(ബി)എത്ര തുകയാണ് സബ്സിഡിയിനത്തില്‍ നല്‍കിയതെന്ന് ജില്ലതിരിച്ച് വ്യക്തമാക്കുമോ?

4960

സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്തുകളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം

ശ്രീമതി ജമീലാ പ്രകാശം

()സാഫല്യം ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നതിന് പഞ്ചായത്തുകളെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണ്; വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(ബി)ഇക്കാര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പഞ്ചായത്തുകളെ പൂര്‍ണ്ണമായി അവഗണിക്കാന്‍ കാരണമെന്താണെന്ന് വെളിപ്പെടുത്തുമോ?

4961

എം. എന്‍. ലക്ഷം വീട് വിപുലീകരണ പദ്ധതി

ശ്രീ. സി. ദിവാകരന്‍

()സംസ്ഥാനത്ത് ഇപ്പോള്‍ എത്ര ഭവന നിര്‍മ്മാണ പദ്ധതികള്‍ നിലവിലുണ്ട് എന്നും അവ ഏതെല്ലാമാണെന്നും അവയുടെ പ്രവര്‍ത്തനം എന്തെല്ലാമാണെന്നും വ്യക്തമാക്കുമോ;

(ബി)എം. എന്‍. ലക്ഷം വീട് വിപുലീകരണ പദ്ധതി പ്രകാരം ലക്ഷം വീടുകളുടെ നവീകരണത്തിന് എത്ര അപേക്ഷകള്‍ ലഭിച്ചു എന്നും എത്ര രൂപ വീതം നല്‍കി എന്നും പഞ്ചായത്ത് തിരിച്ചുളള കണക്ക് വ്യക്തമാക്കാമോ?

4962

സര്‍ക്കാര്‍ ഭൂമിയില്‍ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഭവനനിര്‍മ്മാണം

ശ്രീമതി ജമീലാ പ്രകാശം

()സര്‍ക്കാര്‍ ഭൂമിയില്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഭവനങ്ങള്‍ നിര്‍മ്മിക്കാന്‍ ഭവന നിര്‍മ്മാണ ബോര്‍ഡ് ഉദ്ദേശിക്കുന്നുണ്ടോ;

(ബി)എങ്കില്‍ അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)സര്‍ക്കാര്‍ ഭൂമിയില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വീടുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഫലമായി പ്രായേണ ആ ഭൂമിയുടേയും വീടുകളുടേയും കൈകാര്യ അവകാശം സ്വകാര്യ വ്യക്തികളില്‍ എത്തിച്ചേരാന്‍ ഇടയുണ്ടെന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(ഡി)എങ്കില്‍ അത് സംബന്ധിച്ച് എന്ത് മുന്‍കരുതലാണ് കൈക്കൊളളാന്‍ ഉദ്ദേശിക്കുന്നത്;

()അത് സംബന്ധിച്ച വിശദാംശങ്ങള്‍ വ്യക്തമാക്കാമോ?

4963

ഭവനരഹിതര്‍ക്ക് വീടു നിര്‍മ്മിച്ചുനല്‍കാന്‍ നടപടി

ശ്രീ. ബാബു എം. പാലിശ്ശേരി

()സംസ്ഥാനത്ത് സ്വന്തമായി വീടില്ലാത്ത കുടുംബങ്ങള്‍ എത്രയെണ്ണമുണ്ട് ;

(ബി)സ്വന്തമായി സ്ഥലം ഇല്ലാത്തവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അതിന്റെ വിശദാംശം വ്യക്തമാക്കുമോ ?

4964

വിവിധ ഭരണ നിര്‍വ്വഹണ പദ്ധതികള്‍ വഴി വീട് നിര്‍മ്മാണ സഹായം

ശ്രീ. . കെ. ബാലന്‍

ഡോ.കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പുര്‍)

()സംസ്ഥാനത്ത് നിലവിലുള്ള വിവിധ ഭരണ നിര്‍വ്വഹണ പദ്ധതി പ്രകാരം പുതുതായി വീടും ഭൂമിയും അല്ലെങ്കില്‍ വീടു മാത്രം നിര്‍മ്മാണം നടത്തുന്നതിനുള്ള പദ്ധതികളുടെ ലക്ഷ്യവും നേട്ടവും വിശദമാക്കാമോ ;

(ബി)ഏതെല്ലാം പദ്ധതികള്‍ വഴി എത്ര കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മാണ സഹായം ലഭ്യമാക്കിയിട്ടുണ്ട് ; ഇതില്‍ എത്ര കുടുംബങ്ങള്‍ക്ക് വീട് ലഭിക്കുകയുണ്ടായി ;

(സി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഭൂമിയും വീടും ഇല്ലാത്ത എത്ര കുടുംബങ്ങള്‍ ഉണ്ട് ; ഭൂമിയുണ്ടെങ്കിലും വീടില്ലാത്തവരെത്ര; വിശദമാക്കുമോ ;

(ഡി)ഇതില്‍ വിവിധ പദ്ധതികള്‍ വഴി വീടു വയ്ക്കാനുള്ള ആനുകൂല്യത്തിനായി പരിഗണിക്കപ്പെട്ടവരെത്രയായിരുന്നു ;

()ഭൂമിയും വീടും ഇല്ലാത്ത ഭൂമി ഉണ്ടെങ്കിലും വീടില്ലാത്ത വിഭാഗങ്ങളില്‍, യാതൊരു ഭവന പദ്ധതി ആനുകൂല്യങ്ങളും ഇതിനകം പരിഗണിക്കപ്പെട്ടിട്ടില്ലാത്ത എത്ര കുടുംബങ്ങള്‍ നിലവിലുണ്ട് എന്ന് വിശദമാക്കാമോ ?

4965

സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി

ശ്രീ. പി. ഉബൈദുള്ള

()സ്വന്തമായി വീടും ഭൂമിയും ഇല്ലാത്തവര്‍ക്ക് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം നല്‍കുമോ;

(സി)ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ വിശദീകരിക്കുമോ;

(ഡി)മണ്ഡലം തലത്തില്‍ വീടും ഭൂമിയുമില്ലാത്തവരുടെ പ്രത്യേകം കണക്കുകള്‍ ശേഖരിച്ച് മുന്‍ഗണനാക്രമം നിശ്ചയിച്ച് ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചുനല്‍കാന്‍ നടപടി സ്വീകരിക്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.