UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

4994

ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ്

ശ്രീ. കെ. സുരേഷ് കുറുപ്പ്

,, കെ. വി. വിജയദാസ്

,, ബി. സത്യന്‍

ശ്രീമതി കെ. എസ്. സലീഖ

()ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു എന്ന ആരോപണം സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ;

(ബി)ആരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം; വെളിപ്പെടുത്തലുകള്‍ എന്തെല്ലാമായിരുന്നു;

(സി)അന്വേഷണ സംഘത്തില്‍ ആരെല്ലാമുണ്ടായിരുന്നു;

(ഡി)കോഴിക്കോട് ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

()ഏതെങ്കിലും കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ടോ; എങ്കില്‍ ഈ ഘട്ടത്തില്‍ അതീവരഹസ്യമായി കേസ് എഴുതിത്തള്ളാനിടയായ സാഹചര്യം എന്തായിരുന്നു ?

4995

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, പി. ശ്രീരാമകൃഷ്ണന്‍

,, കെ.വി. അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്ത് ഇപ്പോള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് എത്തുന്നുണ്ടോ;

(സി)ഏതെല്ലാം തീവ്രവാദ സംഘടനകളാണിപ്പോള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചുവരുന്നത്; മറ്റേതെങ്കിലും പേരുകളിലാണോ ഇവ പ്രവര്‍ത്തിച്ചുവരുന്നത്; വിശദമാക്കുമോ?

4996

മാവോയിസ്റ് സാന്നിദ്ധ്യം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, പി. സി. വിഷ്ണുനാഥ്

,, ജോസഫ് വാഴക്കന്‍

()സംസ്ഥാനത്ത് മാവോയിസ്റ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്നതായി കേന്ദ്രസംസ്ഥാന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ഉണ്ടോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)ഇവയെ നേരിടാന്‍ എന്തെല്ലാം മാര്‍ഗ്ഗങ്ങളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;

(സി)ആയതിനായി എന്തെല്ലാം നടപടികളെടുത്തിട്ടുണ്ട്?

4997

തീവ്രവാദികളുടെ സാന്നിദ്ധ്യം

ശ്രീ. ഷാഫി പറമ്പില്‍

,, വി. റ്റി. ബല്‍റാം

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

()സംസ്ഥാനത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം ഉള്ളതായി ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ ആയത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദമാക്കുമോ?

4998

കാസര്‍ഗോഡ് ജില്ലയിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍

ശ്രീ. . ചന്ദ്രശേഖരന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കാസര്‍ഗോഡ് ജില്ലയില്‍ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റര്‍ ചെയ്ത കേസുകളില്‍ എത്ര എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട് എന്ന് അറിയിക്കാമോ;

(ബി)ഈ കേസുകളിലെല്ലാം കൂടി എത്ര പ്രതികളാണ് ഉള്ളതെന്നറിയിക്കാമോ;

(സി)ഇതില്‍ സര്‍ക്കാര്‍ എഴുതിത്തള്ളുകയോ പിന്‍വലിക്കുകയോ ചെയ്ത കേസുകള്‍ ഉണ്ടോ; ഉണ്ടെങ്കില്‍ അവ ഏതെല്ലാം കേസുകളാണെന്ന് അറിയിക്കാമോ ?

4999

നോട്ടുകെട്ടുകള്‍ ഉപയോഗിച്ചുള്ള ചാനല്‍ പരിപാടി

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്തെ ഒരു മലയാളം സ്വകാര്യ ചാനലില്‍ നോട്ടുകെട്ടുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പരിപാടി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏത് ചാനലാണെന്നും പരിപാടിയുടെ പേര് എന്താണെന്നും ഈ പരിപാടിയുടെ പ്രൊഡ്യൂസര്‍ ആരാണെന്നും വ്യക്തമാക്കുമോ;

(സി)രാജ്യത്ത് നോട്ടുകള്‍ ഉപയോഗിച്ചുള്ള കളി നിരോധിച്ചിട്ടുണ്ടോ; ഇത് നിയമവിരുദ്ധമാണോ; എങ്കില്‍ പ്രസ്തുത നിയമത്തിന്റെ പ്രസക്തഭാഗം വ്യക്തമാക്കുമോ;

(ഡി)ഉത്സവ പറമ്പുകളില്‍ നോട്ടുകള്‍ ഉപയോഗിച്ചുള്ള ചീട്ട് കളിയും ഇതേ പോലുള്ള ചാനല്‍ പരിപാടിയും ഒരുപോലെ നിയമലംഘനമല്ലേ;

()അല്ലെങ്കില്‍ പ്രസ്തുത പരിപാടി നിയമലംഘനമാകാതിരിക്കുന്നതെങ്ങനെയെന്ന് വ്യക്തമാക്കുമോ:

(എഫ്)ആണെങ്കില്‍ ഈ പരിപാടി നിരോധിക്കുകയും ഇതിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്യുമോ; വ്യക്തമാക്കുമോ?

5000

സ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ബെന്നി ബെഹനാന്‍

,, വി.ഡി. സതീശന്‍

,, സി.പി. മുഹമ്മദ്

സ്റേറ്റ് ബ്യൂറോ ഓഫ് ഇന്‍വെസ്റിഗേഷന്‍ ഏജന്‍സിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളും പ്രവര്‍ത്തന രീതിയും എന്തൊക്കെയാണ്;

5001

കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതി

ശ്രീ. പി.സി. ജോര്‍ജ്

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് കമ്മ്യൂണിറ്റി പോലീസിംഗ് പദ്ധതി നിലവില്‍ വന്നതിനുശേഷം ഉണ്ടായിട്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണ്; വിശദമാക്കുമോ;

(ബി)പ്രസ്തുത പദ്ധതിയുടെ നടത്തിപ്പ് കൂടുതല്‍ സ്റേഷനുകളിലേയ്ക്ക് വ്യാപിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; വിശദമാക്കുമോ?

5002

കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍

ശ്രീ. സി. കൃഷ്ണന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാന സര്‍ക്കാരിനും,. സംസ്ഥാന പോലീസ് ചീഫിനും എത്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ ഓരോന്നിന്റെയും പകര്‍പ്പുകള്‍ സഭയുടെ മേശപ്പുറത്ത് വയ്ക്കാമോ;

(സി)അവ ഓരോന്നിലും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍ വിശദമാക്കുമോ?

5003

പോലീസ് രഹസ്യാന്വേഷണ വിഭാഗം റപ്പോര്‍ട്ടുകള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ ജനങ്ങളില്‍ ചേരിതിരിവുകള്‍ ഉടലെടുക്കാന്‍ പ്രേരിതമാകും വിധത്തില്‍ പോലീസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുക വഴി സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള ദൂര വ്യാപകമായ പ്രത്യാഘാതങ്ങള്‍ പരിശോധിച്ചിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

5004

ജീവന് ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

ശ്രീ. ജെയിംസ് മാത്യു

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തെ ഏതൊക്കെ വ്യക്തികള്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാരിലേയ്ക്ക് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)പ്രസ്തുത ഓരോ റിപ്പോര്‍ട്ടിന്റെയും പകര്‍പ്പ് സഭയുടെ മേശപ്പുറത്ത് വയ്ക്കുമോ;

(സി)ഓരോ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

5005

പോലീസിലെ തീവ്രവാദബന്ധമുള്ളവരുടെ നിയന്ത്രണം

ശ്രീ. കെ. കെ. നാരായണന്‍

()സംസ്ഥാന പോലീസില്‍ തീവ്രവാദബന്ധമുള്ളവര്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് നിയന്ത്രിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചതെന്ന് വെളിപ്പെടുത്താമോ?

5006

കേന്ദ്ര / സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍

ശ്രീ. ജെയിംസ് മാത്യു

()നിലവില്‍ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും ഏതെല്ലാം തരത്തിലുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളാണ് സംസ്ഥാന സര്‍ക്കാരിലേക്ക് നല്‍കുന്നതെന്ന് വെളിപ്പെടുത്താമോ;

(ബി)സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓഫീസില്‍ നിന്ന് ഉത്ഭവിക്കുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളിന്മേല്‍ സര്‍ക്കാരിന്റെ ഏതൊക്കെ തലങ്ങളിലാണ് നടപടികള്‍ സ്വീകരിക്കുന്നതെന്ന് വിശദമാക്കാമോ ?

5007

ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുന്ന നടപടി

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗം തലവന്‍ സംസ്ഥാന സര്‍ക്കാരിലേക്ക് ‘രഹസ്യം’ എന്ന് രേഖപ്പെടുത്തി നല്‍കുന്നതും, അനൌദ്യോഗികവും സ്ഥിരീകരിക്കാത്തതുമായ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതും, സ്വീകര്‍ത്താവിന്റെ വ്യക്തിപരമായ ഉത്തരവാദിത്ത്വത്തില്‍ സൂക്ഷിക്കേണ്ടതാണെന്നും ഫയലുകളില്‍ ഉള്‍പ്പെടുത്താന്‍ പാടില്ലാത്തതാണെന്നും, പകര്‍പ്പുകള്‍ മറ്റു വകുപ്പുകളിലേക്ക് ചുവടെഴുത്ത് നടത്താന്‍ പാടില്ലെന്നും നിഷ്ക്കര്‍ഷിച്ച് നല്‍കുന്നതുമായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പരസ്യപ്പെടുത്തുന്നത് സംസ്ഥാനത്തിന്റെ പൊതു സമാധാനത്തെയും ആഭ്യന്തര സുരക്ഷയേയും ദോഷകരമായി ബാധിക്കുമോയെന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ?

5008

തീരദേശ പോലീസ് സ്റേഷനുകള്‍

ശ്രീ.കെ.ദാസന്‍

()സംസ്ഥാനത്തെ തീരദേശ പോലീസ് സ്റേഷനുകള്‍ ഏതൊക്കെ സ്ഥലങ്ങളിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത പോലീസ് സ്റേഷനുകളില്‍ എത്ര പോലീസുകാരെ വീതം നിയമിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)കടല്‍ നിരീക്ഷണത്തിനായി കോസ്റല്‍ പോലീസിന് പ്രത്യേക പരിശീലനം നല്‍കാറുണ്ടോ ; വിശദമാക്കാമോ ?

5009

മരുന്ന് കമ്പനികള്‍ക്ക് നല്‍കാനുളള ഡിമാന്റ്ഡ്രാഫ്റ്റ് തിരിമറി

ശ്രീ. എസ്. രാജേന്ദ്രന്‍

()സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് മരുന്നു കമ്പനിക്ക് നല്‍കാനുളള 4.29 ലക്ഷം രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് തട്ടിയെടുത്തത് സംബന്ധിച്ച പോലീസ് അന്വേഷണം ഇപ്പോള്‍ ഏത് ഘട്ടത്തിലാണ്;

(ബി)കേസിലെ പ്രതികള്‍ ആരൊക്കെയായിരുന്നു; അവര്‍ ഇപ്പോള്‍ ഗവണ്‍മെന്റ് സര്‍വ്വീസില്‍ തുടരുന്നുണ്ടോ;

(സി)പ്രസ്തുത കേസില്‍ കുറ്റപത്രം നല്കിയിട്ടുണ്ടായിരുന്നുവോ; ഈ കേസില്‍ കോടതിയില്‍ നിന്നും വിധി ഉണ്ടായിട്ടുണ്ടോ ?

5010

പോലീസ് വകുപ്പില്‍ ഏകജാലക സംവിധാനം

ശ്രീ. റ്റി. വി. രാജേഷ്

()പോലീസ് വകുപ്പില്‍ പരാതികള്‍ നല്‍കാന്‍ ഏകജാലക സംവിധാനം നിലവിലുണ്ടോ;ഇതു സംബന്ധിച്ച് വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത സംവിധാനം ഇപ്പോള്‍ എവിടെയൊക്കെയാണ് നിലവിലുള്ളത്?

5011

സ്റുഡന്റ് പോലീസ് കേഡറ്റിംഗ്

ശ്രീ. പി. കെ. ബഷീര്‍

()സംസ്ഥാനത്ത് പുതുതായി ആരംഭിച്ച സ്റുഡന്റ് പോലീസ് കേഡറ്റിംഗ് ഇപ്പോള്‍ എല്ലാജില്ലയിലും നടപ്പില്‍ വരുത്തിയിട്ടുണ്ടോ; ഒരു നിയോജകമണ്ഡലത്തില്‍ ഒരു സ്കൂളിലെങ്കിലും പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ബി)ഇപ്പോള്‍ ഏതെല്ലാം സ്കൂളുകളിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് ജില്ല തിരിച്ച് വിശദമാക്കുമോ?

5012

പരാതികള്‍ ഓണ്‍ ലൈനായി സ്വീകരിക്കുന്നതിന് നടപടി

ശ്രീ.പി.ഉബൈദുളള

()പോലീസ് സ്റേഷനുകളില്‍ നടപടിയെടുക്കേണ്ട പരാതികള്‍ ഫ്രണ്ട്സ് ജനസേവന കേന്ദ്രം വഴി സ്വീകരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ ;

(ബി)എങ്കില്‍ ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(സി)പോലീസ് സ്റേഷനുകളില്‍ ലഭിക്കുന്ന പരാതികളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുളള കാലതാമസം ഒഴിവാക്കാന്‍ പരാതികള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിച്ചു മറുപടി അറിയിക്കുന്നതിന് കൂടുതല്‍ ഐ.ടി. അധിഷ്ഠിത മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5013

നിഷ്പക്ഷവും നിയമാനുസൃതവുമായ പോലീസ് സംവിധാനം

ശ്രീ. പി.ബി.അബ്ദുള്‍ റസാക്

,, വി.എം.ഉമ്മര്‍ മാസ്റര്‍

,, സി.മോയിന്‍കുട്ടി

,, റ്റി..അഹമ്മദ് കബീര്‍

()പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ മുന്‍ സര്‍ക്കാരിന്റെ കാലത്ത് രൂപം കൊണ്ട ശക്തമായ ചില രാഷ്ട്രീയ ചേരിതിരിവ് അവരുടെ പ്രവര്‍ത്തനത്തിലെ നിഷ്പക്ഷതയെ ദോഷകരമായി ബാധിച്ചിട്ടുളള കാര്യം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ബി)മാറിമാറിവരുന്ന സര്‍ക്കാരുകളുടെ രാഷ്ട്രീയം പരിഗണിക്കാതെ പോലീസ് നിഷ്പക്ഷമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കാനും, ജനങ്ങള്‍ക്ക് നിയമ സംരക്ഷണം ഉറപ്പാക്കാനും ഉതകും വിധത്തില്‍ പോലീസ് സംവിധാനത്തെ മാറ്റിയെടുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ ?

5014

സൈബര്‍ സെല്ലുകളുടെ കാര്യക്ഷമത

ശ്രീ.പാലോട് രവി

,, കെ.ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, റ്റി.എന്‍.പ്രതാപന്‍

()സംസ്ഥാനത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത്തരം കേസ്സുകള്‍ കൈകാര്യം ചെയ്യുന്നതിനായി സൈബര്‍ സെല്ലുകളെ കാര്യക്ഷമമാക്കുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട് ?

5015

പോലീസിന്റെ നേതൃത്വത്തില്‍ കൌണ്‍സിലിംഗ് സെന്റര്‍

ശ്രീ. കെ. മുരളീധരന്‍

,, പാലോട് രവി

,, സണ്ണി ജോസഫ്

,, പി. സി. വിഷ്ണുനാഥ്

()കുടുംബ ബന്ധങ്ങള്‍ ശിഥിലമാകുന്നത് തടയാന്‍ പോലീസിന്റെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും കൌണ്‍സലിംഗ് സെന്റര്‍ സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(ബി)കൌണ്‍സലിംഗ് സെന്ററുകളുടെ പ്രവര്‍ത്തന രീതി വിശദമാക്കുമോ;

(സി)എല്ലാ പോലീസ് സ്റേഷനുകളിലും വനിതാ ഹെല്‍പ്പ് ഡെസ്കുകള്‍ തുടങ്ങുമോ;

(ഡി)ആയതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

5016

വിസില്‍ ബ്ളോവര്‍ പ്രൊട്ടക്ഷന്‍ പോളിസി

ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

()അഴിമതിയെക്കുറിച്ച് വിവരം ശേഖരിക്കുന്നതിന് ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി)'വിസില്‍ ബ്ളോവര്‍ പ്രൊട്ടക്ഷന്‍ പോളിസി' നടപ്പാക്കുന്നതിന് നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആരൊക്കെയാണ് പ്രസ്തുത സമിതിയിലെ അംഗങ്ങള്‍;

(സി)മേല്‍പ്പറഞ്ഞ സംവിധാനം ഏര്‍പ്പെടുത്തിയതിന് ശേഷം അഴിമതിയുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികള്‍ എത്ര; ഇവയില്‍ എത്രയെണ്ണം സംബന്ധിച്ച് അന്വേഷണം നടത്തിയിട്ടുണ്ട്; അഴിമതി നടന്നതായി തെളിഞ്ഞ കേസുകള്‍ എത്ര; അവ ഏതൊക്കെയാണ് വിശദമാക്കുമോ?

T5017

ഓപ്പറേഷന്‍ ഗ്രാമം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

'' പി. തിലോത്തമന്‍

'' . കെ. വിജയന്‍

'' . ചന്ദ്രശേഖരന്‍

()സംസ്ഥാന വ്യാപകമായി പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ ഓപ്പറേഷന്‍ ഗ്രാമം എന്ന പേരില്‍ വിജിലന്‍സ് റെയ്ഡുകള്‍ നടത്തിയിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത റെയ്ഡുകളില്‍ എന്തെല്ലാം ക്രമക്കേടുകളാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളതെന്ന് വ്യക്തമാക്കുമോ ;

(സി)ക്രമക്കേടുകള്‍ക്കുത്തരവാദികളായവരുടെ പേരില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വെളിപ്പെടുത്തുമോ ?

5018

സീക്രട്ട് സെല്‍ - റിപ്പോര്‍ട്ടുകളുടെ പരസ്യപ്പെടുത്തല്‍

ശ്രീ. എസ്. ശര്‍മ്മ

()സംസ്ഥാന സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പില്‍ സീക്രട്ട് സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടോ;

(ബി)എങ്കില്‍ ഈ സീക്രട്ട് സെല്ലില്‍ ലഭിക്കുകയും അവിടെനിന്ന് ഉല്‍ഭവിക്കുകയും ചെയ്യുന്ന ഫയലുകളുടെയോ മറ്റ് റിപ്പോര്‍ട്ടുകളുടെയോ പകര്‍പ്പുകള്‍ നിയമസഭാംഗങ്ങളുടെ ആവശ്യപ്രകാരമോ വിവരാവകാശനിയമ പ്രകാരമോ പരസ്യപ്പെടുത്താറുണ്ടോ;

(സി)ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം ഈ വിഭാഗത്തില്‍പ്പെട്ട എത്ര ഫയലുകളുടെയും റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് വിശദമാക്കുമോ?

5019

നിരോധന ഉത്തരവ് ലംഘിച്ച് പ്രകടനം

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

,, പി. ബി. അബ്ദുള്‍ റസാക്

,, വി. എം. ഉമ്മര്‍ മാസ്റര്‍

,, സി. മോയിന്‍കുട്ടി

()തലസ്ഥാന നഗരിയിലെ എം. ജി. റോഡില്‍ പ്രകടനങ്ങള്‍ നിരോധിച്ചുകൊണ്ടുള്ള കോടതി ഉത്തരവ് നിലവിലുണ്ടോ; എങ്കില്‍ നിരോധനം പ്രാബല്യത്തിലുള്ള സമയം ഏതാണെന്ന് വ്യക്തമാക്കുമോ;

(ബി)2012 ജൂണ്‍ 11 മുതല്‍ ഏതെല്ലാം ദിവസങ്ങളില്‍ ഏതെല്ലാം സംഘടനകള്‍ നിരോധനം ലംഘിച്ച് പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ടെന്നതിന്റെ വിശദവിവരം നല്‍കാമോ;

(സി)ഇതില്‍ ഏതൊക്കെ സംഘടനകള്‍ എത്ര തവണ വീതം പ്രകടനം തടയാന്‍ ശ്രമിച്ച പോലീസിനെ ആക്രമിക്കുകയും നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തിട്ടുണ്ട്;

(ഡി)നിരോധനം ലംഘിച്ചതിനും പോലീസിനെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമെതിരെ എത്ര പേരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്; എത്ര പേരെ അറസ്റ് ചെയ്തിട്ടുണ്ട്;

()ഇത്തരം കേസുകളുടെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കി ചാര്‍ജ്ഷീറ്റ് കോടതിക്കു നല്‍കാന്‍ നിര്‍ദ്ദേശം നല്‍കാമോ?

5020

പോലീസ് പരാതി അതോറിറ്റിയുടെ പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

()സംസ്ഥാന പോലീസ് പരാതി അതോറിറ്റിയുടെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി)അതോറിറ്റിയുടെ ചെയര്‍മാനും മറ്റ് അംഗങ്ങളും ആരെല്ലാമാണ് ;

(സി)അതോറിറ്റിക്ക് ഇതിനകം എത്ര പരാതികള്‍ ലഭിച്ചു;

(ഡി)ലഭിച്ച പരാതികളില്‍ എടുത്ത തീരുമാനങ്ങള്‍ എന്തൊക്കെയാണ് ?

5021

സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുന്നതിനുള്ള കര്‍മ്മ പരിപാടി

ശ്രീ. കെ.ശിവദാസന്‍ നായര്‍

,, ഹൈബി ഈഡന്‍

,, റ്റി. എന്‍. പ്രതാപന്‍

,, വര്‍ക്കല കഹാര്‍

()സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുന്നതിന് സഹായകമാകുന്ന എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(ബി)ഇതിനായി ഒരു പുതിയ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദമാക്കുമോ;

(സി)സ്ത്രീകളെ ആക്ഷേപിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടിക്കുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉള്‍പ്പെടുത്തുമോ;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്

5022

സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് നിയമനിര്‍മ്മാണങ്ങള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

ശ്രീമതി കെ. കെ. ലതിക

ശ്രീ. പുരുഷന്‍ കടലുണ്ടി

പ്രൊഫ. സി. രവീന്ദ്രനാഥ്

()സ്ത്രീകള്‍ക്കു നേരെയുള്ള കുറ്റക്യത്യങ്ങള്‍ തടയാന്‍ വീണ്ടും നിയമം നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇതിലേക്ക് നയിച്ച സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് വിശദമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം സ്ത്രീകള്‍ക്ക് നേരെ ഉണ്ടായ ഏതെല്ലാം നിലയിലുള്ള കുറ്റങ്ങള്‍ക്കെതിരെ, എത്ര കേസുകള്‍ രജിസ്റര്‍ ചെയ്യപ്പെടുകയുണ്ടായി; വിശദമാക്കാമോ; ഇപ്പോഴും അന്വേഷണം പൂര്‍ത്തിയാക്കി കുറ്റവാളികളെ ശിക്ഷിച്ചിട്ടില്ലാത്ത കേസുകള്‍ എത്ര;

(സി)ഭരണഘടന വിഭാവനം ചെയ്യുന്ന സ്ത്രീകളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി എന്തെല്ലാം നിയമനിര്‍മ്മാണങ്ങള്‍ നടത്തിയിട്ടുണ്ട്; വിശദമാക്കാമോ;

(ഡി)ഈ നിയമങ്ങള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കുന്നതിന് സാദ്ധ്യമായിട്ടുണ്ടോ ?

5023

വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തല്‍

ശ്രീ. . കെ. ബാലന്‍

()വിദേശ രാജ്യങ്ങളിലേക്ക് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് ആരെയെല്ലാമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്; ഇതിനായി എന്തെല്ലാം രേഖകളാണ് ഹാജരാക്കേണ്ടത് എന്ന് വ്യക്തമാക്കുമോ; ഇത് സംബന്ധിച്ച ഉത്തരവുകളുടേയും സര്‍ക്കുലറുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)ആഭ്യന്തര സെക്രട്ടറി സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റുകള്‍ ഏതെല്ലാമാണ്; ഇതിനായി ഹാജരാക്കേണ്ട രേഖകളെന്തെല്ലാമാണ്; ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകളുടെയും സര്‍ക്കുലറുകളുടെയും പകര്‍പ്പ് ലഭ്യമാക്കുമോ;

(സി)സര്‍ട്ടിഫിക്കറ്റുകള്‍ ആഭ്യന്തര വകുപ്പില്‍ ഹാജരാക്കുന്നതിന് ഏജന്റുമാരെ അനുവദിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ അത് സംബന്ധിച്ചും ഇല്ലെങ്കില്‍ അത് സംബന്ധിച്ചും പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളോ സര്‍ക്കുലറുകളോ ഉണ്ടെങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)ഹാജരാക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എത്ര ദിവസത്തിനകം സാക്ഷ്യപ്പെടുത്തി നല്‍കണമെന്നാണ് നിഷ്ക്കര്‍ഷിച്ചിട്ടുള്ളത്; ഇത് സംബന്ധിച്ച ഉത്തരവിന്റേയോ സര്‍ക്കുലറിന്റേയോ പകര്‍പ്പ് ലഭ്യമാക്കുമോ?

5024

മുന്‍ സര്‍ക്കാരിന്റെ കാലത്ത് പിന്‍വലിച്ച കേസുകള്‍

ശ്രീ. പി. കെ. ബഷീര്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് എത്ര കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട് ;

(ബി)ഇതില്‍ മുന്‍ മന്ത്രിമാരുടെയോ, എം.എല്‍. . മാരുടെയോ, എം.പി. മാരുടെയോ, മന്ത്രി പുത്രന്‍മാരുടെയോ പേരിലുള്ള കേസുകള്‍ എത്രയെണ്ണമുണ്ടായിരുന്നുവെന്നും അവ ഏതെല്ലാമാണെന്നും വിശദമാക്കുമോ ?

5025

പിന്‍വലിച്ച കേസുകളുടെ വിശദാംശം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം എത്ര കേസ്സുകള്‍ പിന്‍വലിക്കുന്നതിന് ഉത്തരവ് ഇറക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ;

(ബി)കേസ്സുകളുടെ വിശദാംശങ്ങളും പ്രതിപട്ടികയില്‍പെട്ടവരുടെ വിവരവും ജില്ലതിരിച്ച് ലഭ്യമാക്കാമോ?

5026

പോലീസ് കേസുകള്‍ പിന്‍വലിക്കുന്നതിനായി ഉത്തരവുകള്‍

ശ്രീ. . പ്രദീപ്കുമാര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ആഭ്യന്തരവകുപ്പില്‍ നിന്നും പോലീസ് കേസുകള്‍ പിന്‍വലിക്കുന്നതിനായി എത്ര ഉത്തരവുകള്‍ പുറപ്പെടുവിച്ചിട്ടുണ്ട്;

(ബി)ഇതില്‍ മന്ത്രിമാരുടെ പേരിലുണ്ടായിരുന്ന കേസുകള്‍ എത്രയായിരുന്നു; അവ ഏതൊക്കെയായിരുന്നു; ഇതില്‍ വിജിലന്‍സ് കേസുകള്‍ ഉണ്ടെങ്കില്‍ അവ ഏതൊക്കെയായിരുന്നു; വിശദമാക്കാമോ;

(സി)കേസുകള്‍ പിന്‍വലിക്കുന്നതിനായി ഇതിനകം എത്ര അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്; വിശദമാക്കാമോ?

5027

പിന്‍വലിക്കപ്പെട്ട കേസുകള്‍

ശ്രീ.പി.കെ.ഗുരുദാസന്‍

()യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഇതുവരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായിട്ടുളള എത്ര കേസുകള്‍ പിന്‍വലിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ ; ഇതിന്റെ ജില്ല തിരിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കാമോ;

(ബി)ഇതേ കാലയളവില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായിട്ടുളള എത്ര കേസുകള്‍ പിന്‍വലിച്ചിട്ടുണ്ട് ;

(സി)കേസുകള്‍ പിന്‍വലിക്കുന്നതിനായി ഇതിനകം ലഭിച്ച എത്ര അപേക്ഷകളാണ് ഇപ്പോള്‍ പരിഗണനയിലുളളതെന്ന് വ്യക്തമാക്കുമോ ?

5028

ടോട്ടല്‍ ഫോര്‍യൂ തട്ടിപ്പ് കേസ്

ശ്രീ സി. മമ്മൂട്ടി

()സാമ്പത്തിക തട്ടിപ്പ് കേസായ ടോട്ടല്‍ ഫോര്‍യൂ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത കേസിലെ പ്രധാന പ്രതികള്‍ ആരൊക്കെയാണ്; അവരെ എല്ലാവരെയും അറസ്റ് ചെയ്തിട്ടുണ്ടോ;

(സി)ഈ കേസിലെ പ്രതിയായ ശബരീനാഥിന് ഉന്നതരുമായി ഉളളതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ട ബന്ധത്തെക്കുറിച്ചും ഉന്നതര്‍ക്ക് തട്ടിപ്പിലുളള ബന്ധത്തെക്കുറിച്ചും അന്വേഷിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത കേസ് രജിസ്റര്‍ ചെയ്തശേഷം ശബരീനാഥ് വേറെ ഏതെങ്കിലും സാമ്പത്തികത്തട്ടിപ്പു കേസുകളിലോ മറ്റുക്രിമിനല്‍ കേസുകളിലോ പ്രതിയായിട്ടുണ്ടോ; എങ്കില്‍ അതിന്റെയെല്ലാം വിശദ വിവരം നല്കാമോ;

()ശബരിനാഥിനെതിരെ അറസ്റ് വാറണ്ട് നിലവിലുണ്ടോ; അത് നടപ്പാക്കിയിട്ടുണ്ടോ?

5029

അഡ്വാന്‍സ് പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട്

ശ്രീ. ജി. എസ്. ജയലാല്‍

()പ്ളസ് ടു കഴിഞ്ഞതും, വോട്ടര്‍ ഐ.ഡി. രേഖകള്‍ ലഭിക്കാത്തതുമായ വിദ്യാര്‍ത്ഥികള്‍ക്ക് വിദേശത്ത് ഉപരിപഠനത്തിന് പോകുമ്പോള്‍ തത്ക്കാല്‍ സ്കീമില്‍ ഉള്‍പ്പെടുത്തി പാസ്പോര്‍ട്ട് എടുക്കേണ്ട ആവശ്യത്തിനായി ആഭ്യന്തര വകുപ്പില്‍ നിന്നും അഡ്വാന്‍സ് പോലീസ് വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കാറുണ്ടോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ നിര്‍ദ്ദേശത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ബി)കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ മേല്‍പ്പറഞ്ഞ വിധം ആര്‍ക്കെങ്കിലും വെരിഫിക്കേഷന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ;

(സി)പ്രസ്തുത ആവശ്യത്തിനായി കൊല്ലം ഓഫീസില്‍ സമീപിക്കുന്ന ഉദ്യോഗാര്‍ത്ഥികളെ അപേക്ഷ വാങ്ങാതെ മടക്കി അയക്കുന്ന വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ അതിനെക്കുറിച്ച് അന്വേഷിക്കുവാന്‍ തയ്യാറാകുമോ;

(ഡി)അപേക്ഷകള്‍ നല്‍കുമ്പോള്‍ അവ രേഖാമൂലം വാങ്ങിയ ശേഷം നിരസിക്കണമെന്ന രേഖാമൂലം നിരസിക്കുന്നുവെന്ന സാമാന്യനീതി പാലിക്കുവാന്‍ ബന്ധപ്പെട്ട ജില്ലാ അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

5030

കുറ്റകൃത്യം ആരോപിക്കപ്പെട്ട നിയമസഭാംഗം.

ശ്രീ. പി. റ്റി.. റഹീം

()നിലവില്‍ കേരള നിയമസഭാംഗമായ ഏതെങ്കിലും വ്യക്തി ക്യാപിറ്റല്‍ പണിഷ്മെന്റ് ലഭിക്കാവുന്ന കുറ്റകൃത്യം ആരോപിക്കപ്പെട്ട് എഫ്. . ആറില്‍ പേര് ഉള്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇത് ഏതെല്ലാം സ്റേഷനിലാണ്; വിശദാംശം നല്‍കാമോ;

(സി)ഈ കുറ്റകൃത്യങ്ങള്‍ അവര്‍ എം. എല്‍. .മാരായ കാലഘട്ടത്തില്‍ നടന്നതാണോ;

(ഡി)എഫ്. . ആറിന്റെ പകര്‍പ്പുകള്‍ ലഭ്യമാക്കുമോ?

5031

അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്

ശ്രീ. ഷാഫി പറമ്പില്‍

'' വി. റ്റി. ബല്‍റാം

'' . റ്റി. ജോര്‍ജ്

'' ജോസഫ് വാഴക്കന്‍

()സംസ്ഥാനത്തുള്ള അന്യസംസ്ഥാനക്കാരുടെയും അന്യസംസ്ഥാന തൊഴിലാളികളുടേയും കാര്യത്തില്‍ എന്തെല്ലാം വ്യവസ്ഥകളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത് ; വിശദമാക്കുമോ ;

(ബി)ഇവരുടെ മുഴുവന്‍ വിവരങ്ങള്‍ അടങ്ങുന്ന ഡേറ്റാ ബാങ്ക് തയ്യാറാക്കുമോ ; വിശദാംശങ്ങള്‍ എന്തെല്ലാം ;

(സി)ഇവര്‍ക്ക് രജിസ്ട്രേഷനുള്ള സൌകര്യം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്നുണ്ടോ ;

(ഡി)അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന കാര്യം പരിഗണിക്കുമോ ?

5032

വനിതാപോലീസ് സ്റേഷന്‍

ശ്രീമതി ഇ. എസ്. ബിജി മോള്‍

()വനിതാപോലീസ് ഓഫീസര്‍മാര്‍ക്ക് പ്രൊമോഷന്‍ തസ്തികകളില്‍ 10% സംവരണം ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)താലൂക്ക് തലത്തിലോ മുനിസിപ്പാലിറ്റി തലത്തിലോ വനിതാ സെല്ലുകള്‍ സ്ഥാപിക്കുവാന്‍ നടപടി കൈക്കൊള്ളുമോ ;

(സി)സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ അന്വേഷിക്കുന്നതിനും നടപടികള്‍ സ്വീകരിക്കുന്നതിനുമുള്ള സ്വതന്ത്ര അധികാരം വനിതാ ഓഫീസര്‍മാര്‍ക്ക് നല്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ഡി)എല്ലാ ജില്ലയിലും വനിതാപോലീസ് സ്റേഷന്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമോ ?

5033

സൈബര്‍ പരാതിയിന്മേലുളള അന്വേഷണം

ശ്രീ. ചിറ്റയം ഗോപകുമാര്‍

താഴെ കാണുന്ന ചോദ്യങ്ങള്‍ക്ക്

()മുഖ്യമന്ത്രിയുടെ പൊതുജനപരാതി പരിഹാര സെല്ലില്‍ നം.5904/സി.എം.പി.ജി.ആര്‍.സി.3/എസ്.കെ/2012 ജി..ഡി. പ്രകാരം സമര്‍പ്പിച്ചതും പത്തനംതിട്ട ജില്ലാ സൈബര്‍ സെല്ലിലേയ്ക്ക് അന്വേഷണത്തിനായി അയച്ചിട്ടുളളതുമായ കേസ്സിന്റെ നിലവിലുളള പുരോഗതി അറിയിക്കുമോ ;

(ബി)തിരുവനന്തപുരം ഹൈടെക് സെല്ലിലേയ്ക്ക് പ്രസ്തുത കേസ് കൈമാറിയിട്ടുണ്ടെങ്കില്‍ നിലവില്‍ അന്വേഷണത്തില്‍ ഉണ്ടായിട്ടുളള കാലതാമസം സംബന്ധിച്ചും വിശദാംശം നല്‍കുമോ ?

5034

അന്വേഷണത്തിലുള്ള കേസുകളിലെ മൊഴികളെ ഉദ്ധരിച്ചുകൊണ്ടു നടത്തുന്ന പ്രസംഗങ്ങള്‍

ശ്രീ. കെ. കെ. നാരായണന്‍

()പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ഉദ്ധരിക്കപ്പെട്ട മൊഴികളെ സൂചിപ്പിച്ചുകൊണ്ട് കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ലാത്ത കേസുകളെക്കുറിച്ച് ആരെങ്കിലും പ്രസംഗിക്കുകയും അവ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഏതെങ്കിലും നിയമസഭാ സാമാജികന്‍ ഇത്തരത്തില്‍ എവിടെയെങ്കിലും സൂചിപ്പിച്ച് സംസാരിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദമാക്കാമോ;

(സി)ഉണ്ടെങ്കില്‍ ഏത് കേസ് അന്വേഷണവുമായി ബന്ധപ്പെട്ടാണെന്നും ആരില്‍ നിന്ന് ഉദ്ധരിക്കപ്പെട്ട മൊഴികളാണെന്നും വിശദമാക്കാമോ; ഈ മൊഴികള്‍ അന്വേഷണ സംഘത്തില്‍ നിന്നും ചോര്‍ന്നത് എപ്രകാരമാണെന്ന് പരിശോധിച്ചിട്ടുണ്ടോ ?

5035

എം.എം.മണിയുടെ പ്രസംഗം അടിസ്ഥാനമാക്കി രജിസ്റര്‍ ചെയ്ത കേസുകള്‍

ശ്രീ. എസ്. രാജേന്ദ്രന്‍

()ഇടുക്കിയിലെ മണക്കാട്ട് ശ്രീ.എം.എം.മണി നടത്തിയതായ പ്രസംഗത്തെ തുടര്‍ന്ന് ഇടുക്കി ജില്ലയിലെ ഏതെല്ലാം പോലീസ് സ്റേഷനുകളില്‍ ഏതെല്ലാം കേസുകളില്‍ പുതുതായി എഫ്..ആര്‍. തയ്യാറാക്കിയിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ;

(ബി)പ്രസ്തുത എഫ്..ആര്‍.കളുടെ പകര്‍പ്പ് ലഭ്യമാക്കാമോ ?

5036

ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകം പുനരന്വേഷണത്തിന്റെ നിയമസാധുത

ശ്രീ. എസ്. രാജേന്ദ്രന്‍

()ഇടുക്കിയില്‍ മണക്കാട് ശ്രീ. എം. എം. മണി നടത്തിയതായ പ്രസംഗത്തിലെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ അന്വേഷണവും പുനര്‍ അന്വേഷണവും വേണമെന്ന് തീരുമാനിച്ചിട്ടുള്ള കേസുകള്‍ ഏതെല്ലാമാണ്; പ്രസ്തുത കേസുകള്‍ ഓരോന്നും നിലവില്‍ ഏതെല്ലാം കോടതികളില്‍ നിന്നും അന്തിമവിധിയായിട്ടുള്ളതാണ്;

(ബി)ഇപ്പോള്‍ രജിസ്റര്‍ ചെയ്യപ്പെട്ട കേസ്സുകളുടെ എഫ്..ആര്‍ കളും, ആയത് നേരത്തെ അന്വേഷിക്കുമ്പോള്‍ തയ്യാറാക്കിയിരുന്ന എഫ്..ആര്‍ കളുടെയും പകര്‍പ്പുകള്‍ ലഭ്യമാക്കാമോ;

(സി)അന്തിമമായി കോടതിയില്‍ നിന്നും വിധി പ്രസ്താവിച്ചിട്ടുള്ള ഒരു കേസില്‍ വീണ്ടും എഫ്..ആര്‍ തയ്യാറാക്കി അന്വേഷണം നടത്താനുള്ള നിയമവ്യവസ്ഥകള്‍ സംബന്ധിച്ച് വിശദമാക്കുമോ;

(ഡി)ഇത്തരത്തില്‍ കേരളത്തില്‍ ഇതിന് മുന്‍പ് എത്ര കേസുകള്‍ രജിസ്റര്‍ ചെയത് അന്വേഷണം നടത്തുകയുണ്ടായിട്ടുണ്ടെന്ന് വെളിപ്പെടുത്താമോ?

5037

ആരാധനാലയങ്ങളുടെ നിര്‍മ്മാണം

ശ്രീ. പി. റ്റി. . റഹീം

()ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നതിന് ജില്ലാഭരണകൂടത്തിന്റെ മുന്‍കൂര്‍ അനുമതി വേണമെന്ന് 2005-ല്‍ ആഭ്യന്തരവകുപ്പ് വ്യവസ്ഥ കൊണ്ടുവന്നിട്ടുണ്ടോ;

(ബി)ആരാധനാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള അധികാരത്തെ പരിമിതപ്പെടുത്തുന്ന വ്യവസ്ഥകള്‍ നീക്കം ചെയ്യാന്‍ തയ്യാറാകുമോ ;

(സി)2005-ല്‍ ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പ് ഇറക്കിയ ഗൈഡ് ലൈനിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

5038

. ആര്‍. ക്യാമ്പില്‍ മന്ത്രിയുടെ ഗണ്‍മാന്‍ വെടിയുതിര്‍ത്ത സംഭവം

ശ്രീ. . പ്രദീപ്കുമാര്‍

().ആര്‍. ക്യാമ്പില്‍ തോക്ക് വൃത്തിയാക്കാന്‍ എത്തിയ മന്ത്രിയുടെ ഗണ്‍മാന്‍ വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പറയപ്പെടുന്ന സംഭവത്തെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള അന്വേഷണം നടക്കുന്നുണ്ടോ;

(ബി)ഈ വിഷയത്തില്‍ എ.ആര്‍. ക്യാമ്പ് അസിസ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വ്യക്തമാക്കുമോ?

5039

സര്‍ക്കാര്‍ വാഹനം അനുവദിച്ചിട്ടുളള പോലീസ് ഉദ്യോഗസ്ഥര്‍

ശ്രീ. എന്‍. ഷംസുദ്ദീന്‍

()സംസ്ഥാന പോലീസ് വകുപ്പില്‍ സ്വന്തം ഉപയോഗത്തിന് സര്‍ക്കാര്‍ വാഹനം അനുവദിക്കപ്പെട്ടിട്ടുളള ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്നും, ഓരോരുത്തര്‍ക്കും എത്ര വാഹനങ്ങള്‍ വീതം അനുവദിച്ചിട്ടുണ്ടെന്നുമുള്ള വിശദവിവരം നല്‍കാമോ ;

(ബി)വാസസ്ഥലത്ത് പോയിവരുന്നതിനും, കുടുംബാംഗങ്ങള്‍ക്ക് സ്വകാര്യാവശ്യത്തിനും സര്‍ക്കാര്‍ വാഹനം ഉപയോഗിക്കാന്‍ അനുമതിയുളള ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് വ്യക്തമാക്കുമോ ; ജീവനക്കാരെ പ്രധാന കേന്ദ്രങ്ങളില്‍ നിന്നും ഓഫീസുകളിലെ ത്തിക്കാന്‍ പോലീസ് വാനുകള്‍ ഉപയോഗപ്പെടുത്താന്‍ അനുവദിച്ചിട്ടുണ്ടോ;

(സി)പോലീസുദ്യോഗസ്ഥര്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നതു സംബന്ധിച്ച പരാതികള്‍ ലഭിച്ചിട്ടുണ്ടോ ; എങ്കില്‍ അതു പരിശോധിക്കാനും ക്രമക്കേടുകള്‍ കണ്ടെത്താനും ചുമതലപ്പെടുത്തിയിട്ടുളള ഉദ്യോഗസ്ഥര്‍ ആരെല്ലാമെന്നും വ്യക്തമാക്കുമോ ;

(ഡി)2011-ല്‍ ഇതു സംബന്ധിച്ച് എത്ര കേസുകളില്‍ നടപടി സ്വീകരിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമോ ?

5040

പോലീസ് വകുപ്പിന്റെ വാഹനങ്ങള്‍

ശ്രീ. സി. മമ്മൂട്ടി

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് പോലീസ് വകുപ്പില്‍ ആകെ എത്ര വാഹനങ്ങള്‍ വാങ്ങി എന്നറിയിക്കാമോ ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലത്ത് വാങ്ങിയവയുള്‍പ്പെടെ എത്ര എണ്ണം നിലവിലുണ്ട് ; വാഹനങ്ങളുടെ ഇനം തിരിച്ച പട്ടിക ലഭ്യമാക്കുമോ ;

(സി)പോലീസ് വകുപ്പില്‍ പൂതിയ വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പഴയതും നിലവില്‍ കേടായതുമായ വാഹനങ്ങള്‍ ലേലം ചെയ്ത് നല്‍കാറുണ്ടോ; എങ്കില്‍ കഴിഞ്ഞ അഞ്ചു വര്‍ഷം എത്ര വാഹനങ്ങള്‍ ലേലം ചെയ്തിട്ടുണ്ട് ;

(ഡി)പ്രസ്തുത കാലയളവില്‍ എത്ര സ്കൂട്ടറുകളും ബൈക്കുകളും ഇന്റര്‍സെപ്റ്റര്‍ വാഹനങ്ങളും വാങ്ങിയിട്ടുണ്ട് ; അവയുടെ വിതരണം സംബന്ധിച്ച വിവരം നല്‍കാമോ; അവ ഇപ്പോള്‍ ഉപയോഗത്തിലുണ്ടോ ; വിശദാംശം നല്കുമോ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.