UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5351

മലബാര്‍ സ്പിന്നിംഗ് & വീവിംഗ് മില്ലില്‍ വീവിംഗ് യൂണിറ്റ്

ശ്രീ.എളമരം കരീം

()മലബാര്‍ സ്പിന്നിംഗ് & വീവിംഗ് മില്ലില്‍ വീവിംഗ് യൂണിറ്റ് ആരംഭിക്കാന്‍ 2010-11 വര്‍ഷത്തെ ബഡ്ജറ്റില്‍ എന്തു നിര്‍ദ്ദേശമുണ്ടായിരുന്നു; വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നിര്‍ദ്ദേശം നടപ്പാക്കാന്‍ എന്ത് നടപടിയാണ് കൈക്കൊണ്ടതെന്ന് വെളിപ്പെടുത്തുമോ;

(സി)വീവിംഗ് യൂണിറ്റ് സ്ഥാപിക്കുന്ന നിര്‍ദ്ദേശം ഇപ്പോഴും നിലവിലുണ്ടോ;

(ഡി)ഇല്ലെങ്കില്‍ പ്രസ്തുത നിര്‍ദ്ദേശം ഉപേക്ഷിക്കാനുളള കാരണമെന്തെന്ന് അറിയിക്കുമോ?

5352

ധാതുവിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത പദ്ധതികള്‍

ശ്രീ. കെ.വി. വിജയദാസ്

()ഇല്‍മനൈറ്റ്, തോറിയം, മോണോസൈറ്റ് എന്നീ ധാതുവിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധനവ് കാര്യക്ഷമമാക്കുന്നതിനായി സാങ്കേതികവിദ്യയും മൂലധനസഹായവും നല്‍കുന്നത് സംബന്ധിച്ച് എന്തെങ്കിലും രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത ധാതുക്കളില്‍നിന്നുള്ള മൂല്യവര്‍ദ്ധനവ് സൃഷ്ടിക്കുന്നത് പൊതുമേഖല മുഖേനയാണോ അതോ സ്വകാര്യമേഖല മുഖേനയാണോയെന്ന് വിശദീകരിക്കുമോ;

(സി)ധാതുസംസ്കരണം സ്വകാര്യമേഖലയ്ക്ക് നല്‍കുവാന്‍ ഉദ്ദേശ്യമുണ്ടോ; അതോ പി.പി.പി. ആയി നടപ്പിലാക്കുന്നതിനാണോ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ?

5353

വനിതാവ്യവസായ പദ്ധതി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്തെ വനിതാ വ്യവസായ പദ്ധതി പ്രകാരം ആരംഭിച്ച യൂണിറ്റുകളുടെ ജില്ലാതല വിശദാംശം ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി ആരംഭിക്കുന്നതിനായി എന്തെല്ലാം പ്രോത്സാഹനങ്ങളാണ് നല്‍കുന്നതെന്ന് വ്യക്തമാക്കുമോ?

5354

പാചകവാതക പൈപ്പ് ലൈനിന്റെ സുരക്ഷയും പദ്ധതിരൂപരേഖയും

ശ്രീ. കെ.വി. വിജയദാസ്

()നിര്‍ദ്ദിഷ്ട കൊച്ചി-ബാംഗ്ളൂര്‍, കൊച്ചി-മാംഗ്ളൂര്‍ പാചക വാതക പൈപ്പ് ലൈന്‍ പദ്ധതിയുടെ പ്രവര്‍ത്തനത്തിന്റെ രൂപരേഖ തയ്യാറാക്കിയിട്ടുണ്ടോ; എങ്കില്‍ വിശദവിവരം നല്‍കുമോ;

(ബി)പൈപ്പ് ലൈന്‍ കടന്നു പോകുന്ന പ്രദേശത്തെ ജനങ്ങളുടെ ആശങ്ക അകറ്റുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(സി)ഇക്കാര്യത്തില്‍ സുരക്ഷാ ഭീഷണിയെ സംബന്ധിച്ച ആശങ്ക അകറ്റുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിയ്ക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതി നടത്തുന്നതില്‍ ജനവാസയോഗ്യമായ സ്ഥലങ്ങളും കൃഷിയിടങ്ങളും ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കുമോ;

()ഇത് സംബന്ധിച്ചുള്ള നഷ്ട പരിഹാര പാക്കേജിന്റെ വിശദാംശം നല്‍കുമോ?

5355

പെരുമ്പാവൂരില്‍ ടിമ്പര്‍ സോണ്‍ അനുവദിക്കാന്‍ നടപടി

ശ്രീ.സാജുപോള്‍

()തടി വ്യവസായ കേന്ദ്രമായ പെരുമ്പാവൂരില്‍ ടിമ്പര്‍ സോണ്‍ അനുവദിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതിന്റെ പ്രായോഗികത പരിശോധിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ?

5356

കെല്‍ട്രോണ്‍ നടത്തുന്ന കോഴ്സുകള്‍

ശ്രീ. മോന്‍സ് ജോസഫ്

()കെല്‍ട്രോണ്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ അംഗീ കരിച്ചിട്ടുണ്ടോ;

(ബി)കെല്‍ട്രോണ്‍ നടത്തുന്ന കമ്പ്യൂട്ടര്‍ കോഴ്സുകളെ ഡിപ്ളോമ കോഴ്സുകളായി മാറ്റുന്നതിന് അനുമതി നല്‍കുമോ; പ്രസ്തുത കോഴ്സുകള്‍ക്ക് പി.എസ്.സി മുഖേന ജോലി ലഭിക്കുന്നതിന് സാധുതയുണ്ടോ;

(സി)ഏതൊക്കെ കോഴ്സുകളാണ് സര്‍ക്കാര്‍ അനുമതിയോടെ കെല്‍ട്രോണ്‍ നടത്തുന്നത് എന്ന് വ്യക്തമാക്കാമോ;

(ഡി)കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ സെന്ററുകളില്‍ ബിടെക് കോഴ്സ് നടത്തുവാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കുമോ?

5357

പത്തനംതിട്ട റബ്ബര്‍ പാര്‍ക്ക്

ശ്രീ. രാജു എബ്രഹാം

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച റാന്നി റബ്ബര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതിനായി എന്തൊക്കെ നടപടികളാണ് വ്യവസായ വകുപ്പ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കാമോ ;

(ബി)റബ്ബര്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിനായി പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ സ്ഥലം കണ്ടെത്തുന്നതിനായി പത്തനംതിട്ട ജില്ലാകളക്ടറെ ചുമതലപ്പെടുത്തിയിരുന്നോ; എങ്കില്‍ കളക്ടറുടെ റിപ്പോര്‍ട്ടിലെ വിശദാംശം നല്‍കുമോ ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുമോ ;

(സി)വ്യാവസായികമായി പിന്നോക്കം നില്‍ക്കുന്ന പത്തനംതിട്ട ജില്ലയിലെ മലയോര മേഖലയ്ക്ക് പ്രയോജനം ചെയ്യുന്ന റാന്നി റബ്ബര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ എന്തൊക്കെ നടപടി സ്വീകരിക്കാനാണ് ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കാമോ ;

5358

ചേര്‍ത്തല ഓട്ടോകാസ്റ് ലിമിറ്റഡിലെ താല്ക്കാലിക സ്കില്‍ഡ് വര്‍ക്കേഴ്സിനെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല ആട്ടോകാസ്റ് ലിമിറ്റഡില്‍ സ്കില്‍ഡ് വര്‍ക്കേഴ്സ് എന്ന നിലയില്‍ തല്ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്തുവരുന്ന എത്ര തൊഴിലാളികള്‍ ഉണ്ടെന്ന് വെളിപ്പെടുത്തുമോ; കഴിഞ്ഞ പത്ത് വര്‍ഷമായി ജോലി ചെയ്തുവരുന്ന ഈ തൊഴിലാളികളെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടോ; നോട്ടീസ് നല്‍കിയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ;

(ബി)മേല്‍പ്പറഞ്ഞ തൊഴിലാളികളെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കുന്നതിന് വെബ് സൈറ്റിലോ, മറ്റ് മാധ്യമങ്ങളിലോ പരസ്യം നല്‍കിയിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)ആട്ടോ കാസ്റില്‍ ജോലി ചെയ്തുവരുന്ന മേല്‍പ്പറഞ്ഞ തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാനും അവര്‍ക്ക് നിയമപരമായി അര്‍ഹതയുളള ആനുകൂല്യങ്ങള്‍ അനുവദിച്ചു നല്‍കുവാനും നടപടി സ്വീകരിക്കുമോ?

5359

ചേര്‍ത്തല ഓട്ടോകാസ്റ് ലിമിറ്റഡിലെ താല്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ നടപടി

ശ്രീ. പി. തിലോത്തമന്‍

()ചേര്‍ത്തല ആട്ടോ കാസ്റില്‍ കഴിഞ്ഞ 10 വര്‍ഷമായി ജോലി ചെയ്തുവരുന്ന താല്ക്കാലിക സ്കീല്‍ഡ് വര്‍ക്കേഴ്സിനെ സ്ഥിരപ്പെടുത്തണമെന്നും ഇവര്‍ക്ക് പി. എഫ്. അനുവദിക്കണമെന്നും, നാഷണല്‍ ഫെസ്റിവല്‍ ഹോളിഡേയ്സ് ആക്ട് പ്രകാരമുളള ലീവും, ലീവ് ആനുകൂല്യങ്ങളും നല്‍കണമെന്നും, മിനിമം വേജസ്, ഹോളിഡേ വേജസ് എന്നിവ നല്‍കണമെന്നും ആവശ്യപ്പെട്ട് നല്‍കിയിട്ടുളള നിവേദനങ്ങളും പരാതികളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവരുടെ പരാതിയെ തുടര്‍ന്ന് പി. എഫ്. എന്‍ഫോഴ്സ്മെന്റ് വിഭാഗം ചേര്‍ത്തല ആട്ടോ കാസ്റില്‍ പരിശോധന നടത്തി പി. എഫ്. ചട്ടങ്ങള്‍ക്ക് വിരുദ്ധമായ മാനേജ്മെന്റിന്റെ നടപടികള്‍ക്കുള്ള ശിക്ഷയായി 48 ലക്ഷം രൂപ പിഴയടയ്ക്കുവാന്‍ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(സി)ഈ വിഭാഗം തൊഴിലാളികളെ അടിയന്തിരമായി സ്ഥിരപ്പെടുത്തി ഇവരുടെ ആനുകൂല്യങ്ങള്‍ അനുവദിക്കുമോ എന്ന് വ്യക്തമാക്കുമോ?

5360

ചിറക്കര ഗ്രാമപഞ്ചായത്തിലെ വ്യവസായ പാര്‍ക്ക്

ശ്രീ. ജി. എസ്. ജയലാല്‍

()കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ വ്യവസായ പാര്‍ക്ക് നിര്‍മ്മിക്കുന്നതിലെയ്ക്കായി കിന്‍ഫ്രാ ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചത് എന്നാണ്; എത്ര ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിലേയ്ക്കാണ് നടപടി സ്വീകരിച്ചിരുന്നത്;

(ബി)ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെയോ, പൊതു ജനങ്ങളുടെയൊ ഭാഗത്ത് നിന്നും പരാതി വല്ലതും ലഭിച്ചിരുന്നുവോ; വിശദാംശം അറിയിക്കുമോ;

(സി)ഭൂമി ഏറ്റെടുക്കല്‍ നടപടി ആരംഭിച്ചതും, ഏതൊക്കെ ഭൂമി ആണ് ഏറ്റെടുക്കേണ്ടതെന്ന് തീരുമാനിച്ചതും ആരാണ്; ഇപ്പോള്‍ പ്രസ്തുത ഭൂമി ഏറ്റെടുക്കുന്നതിലേയ്ക്ക് തടസ്സങ്ങള്‍ വല്ലതും നിലവിലുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ഡി)വെറ്റ് ലാന്റ് ഏറ്റെടുക്കുന്നതിലേയ്ക്ക് എന്ത് തടസ്സമാണ് പുതുതായി ഉണ്ടായത്; എങ്കില്‍ വെറ്റ് ലാന്റ് ഒഴിവാക്കി കരഭൂമി ഏറ്റെടുക്കുന്നതിലേയ്ക്ക് പ്രസ്തുത സ്ഥലത്ത് എന്ത് ബുദ്ധിമുട്ടാണ് നിലനില്‍ക്കുന്നത് എന്ന് വ്യക്തമാക്കുമോ;

()കിന്‍ഫ്രാക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നുവെന്ന് അറിയിച്ച് സ്ഥലം നിശ്ചയിച്ച് നടപടികള്‍ ആരംഭിച്ചശേഷം പ്രസ്തുത നടപടിയില്‍ നിന്നും പിന്‍മാറുമ്പോള്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചുളള വിശദാംശം നല്‍കുമോ?

5361

ചടയമംഗലത്തെ വിവിധ പഞ്ചായത്തുകളിലെ അനധികൃത ക്വാറികള്‍

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം നിയോജക മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ അനധികൃതമായി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതായി പരാതികള്‍ ലഭ്യമായിട്ടുണ്ടോ; എങ്കില്‍ അതിന്മേല്‍ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

5362

ചടയമംഗലം മണ്ഡലത്തിലെ ടെക്നോലോഡ്ജ്

ശ്രീ. മുല്ലക്കര രത്നാകരന്‍

ചടയമംഗലം മണ്ഡലത്തിലുള്ള കടയ്ക്കലിലെ ടെക്നോലോഡ്ജ് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ;

5363

മൂക്കുന്നിമല-അനധികൃത പാറഖനനം

ഡോ. കെ. ടി. ജലീല്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

,, കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, എസ്. രാജേന്ദ്രന്‍

()സംസ്ഥാനത്ത് അനധികൃത പാറഖനനം നടന്നുവരുന്നത് തടയാന്‍ എന്തെല്ലാം പുതിയ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കാമോ;

(ബി)തിരുവനന്തപുരം ജില്ലയിലെ മൂക്കുന്നിമലയില്‍ പാറഖനനം നിരോധിച്ച് ഉത്തരവ് ഇറക്കിയതെന്നാണെന്നും, ഇത് നടപ്പിലാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വികരിച്ചുവെന്നും വ്യക്തമാക്കുമോ;

(സി)ഈ സ്ഥലത്തിന് പട്ടയം നല്‍കുമ്പോള്‍ എന്താവശ്യത്തിനായി ഉപയോഗിക്കണമെന്നാണ് നിഷ്കര്‍ഷിച്ചിരുന്നത് ;

(ഡി)പ്രസ്തുത നിര്‍ദ്ദേശം ലംഘിച്ചാല്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന വ്യവസ്ഥയുണ്ടായിരുന്നെങ്കില്‍ അപ്രകാരം സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ?

5364

.ടി. കരട് നയം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, ജി. സുധാകരന്‍

,, എസ്. ശര്‍മ്മ

,, . പ്രദീപ്കുമാര്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഐ.ടി. സംബന്ധിച്ച പുതിയ കരട് നയം പ്രഖ്യാപിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ;

(ബി).ടി. കമ്പനികളുടെ സ്ഥിരമൂലധന നിക്ഷേപത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം ഐ.ടി. പാര്‍ക്കുകളില്‍ ഓരോന്നിലും എത്ര പുതിയ ഐ.ടി. കമ്പനികള്‍ പ്രവര്‍ത്തനം ആരംഭിച്ചുവെന്നും അവയിലൂടെ എത്ര തൊഴിലവസരങ്ങള്‍ ലഭ്യമായെന്നും വ്യക്തമാക്കുമോ; പ്രസ്തുത കമ്പനികളുമായി കരാറില്‍ ഏര്‍പ്പെട്ടത് ഈ സര്‍ക്കാരിന്റെ കാലത്താണോ എന്ന് വ്യക്തമാക്കുമോ; സ്മാര്‍ട്ട് സിറ്റിയില്‍ എത്ര ഐ.ടി. കമ്പനികള്‍ പ്രവര്‍ത്തനത്തിനായി മുന്നോട്ട് വന്നിട്ടുണ്ട്;

(ഡി)സംസ്ഥാനത്ത് ഏതെല്ലാം സ്ഥലങ്ങളില്‍ പുതുതായി ഐ.ടി. പാര്‍ക്കുകളും സൈബര്‍ പാര്‍ക്കുകളും സ്ഥാപിക്കുവാന്‍ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമാക്കുമോ?

5365

ഐ റ്റി-മേഖലയില്‍ സര്‍ക്കാര്‍ നിക്ഷേപം

ശ്രീ..പി. ജയരാജന്‍

()വിവര സാങ്കേതിക വിദ്യാ വികസന രംഗത്ത് 2011-2012 വര്‍ഷത്തെ സര്‍ക്കാര്‍ നിക്ഷേപം എത്രയെന്നു വ്യക്തമാക്കുമോ;

(ബി)ഏതെല്ലാം പദ്ധതികള്‍ക്കാണ് പ്രസ്തുത തുക നീക്കിവച്ചതെന്നു വ്യക്തമാക്കുമോ;

(സി)സര്‍ക്കാര്‍ നിക്ഷേപം ഉപയോഗപ്പെടുത്തി 2011-12 വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതികള്‍ ഏതെല്ലാമെന്നു വ്യക്തമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതികള്‍ ഇപ്പോള്‍ ഏതു ഘട്ടത്തിലാണെന്നു വ്യക്തമാക്കുമോ;

()പ്രസ്തുത പദ്ധതികളുടെയാകെ സര്‍ക്കാര്‍ നിക്ഷേപത്തിന്റെ അടങ്കല്‍ തുക എത്രയെന്നും അതില്‍ എത്ര തുക പദ്ധതി പ്രവര്‍ത്തനത്തിനു നല്‍കിയെന്നും എത്ര ശതമാനം തുക ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ?

5366

വിവരസാങ്കേതിക വിദ്യയില്‍ കേരളത്തിന്റെ സാധ്യതകള്‍

ശ്രീ. കെ. മുഹമ്മദുണ്ണി ഹാജി

()വിവരസാങ്കേതിക വിദ്യയില്‍ കേരളത്തിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായുംഉപയോഗപ്പെടുത്തുന്നതിന് കര്‍മ്മപദ്ധതികള്‍ ആവിഷ്ക്കരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ബി)കേരളത്തില്‍ പുതിയ ഐ.റ്റി അധിഷ്ഠിത വ്യവസായങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്ദേശിക്കുന്നുണ്ടോ; വിശദാംശങ്ങള്‍ ലഭ്യ്മാക്കുമോ?

5367

.ടി. പാര്‍ക്കുകളുടെ വികേന്ദ്രീകരണം

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, സണ്ണി ജോസഫ്

,, എം..വാഹീദ്

,, പി.സി.വിഷ്ണുനാഥ്

()സംസ്ഥാനത്തെ ഐ.റ്റി. പാര്‍ക്കുകളുടെ വികേന്ദ്രീകരണത്തിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുളളതെന്ന് വിശദമാക്കുമോ ;

(ബി)വികേന്ദ്രീകരണത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും നേട്ടങ്ങളും എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം പ്രാരംഭനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ ?

5368

-ഗവേണന്‍സ് പദ്ധതിയുടെ വിശദാംശങ്ങള്‍

ശ്രീ. സി. ദിവാകരന്‍

,, ജി. എസ്. ജയലാല്‍

,, കെ. അജിത്

,, വി. ശശി

()വിവിധ സര്‍ക്കാര്‍ ആഫീസുകളിലെ നടപടികളിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതിന് ദേശീയ ഇ-ഗവേണന്‍സ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ജില്ലാതലങ്ങളില്‍ ഇ-ജില്ലാ പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടോ; ഇല്ലെങ്കില്‍ എല്ലാ ജില്ലകളിലും പ്രസ്തുത പദ്ധതി എത്ര കാലത്തിനുള്ളില്‍ ആരംഭിക്കാന്‍ കഴിയുമെന്ന് പറയാമോ;

(സി)-ജില്ലാ പദ്ധതിയിലൂടെ ജനങ്ങള്‍ക്ക് എന്തെല്ലാം സേവനങ്ങളാണ് ലഭ്യമാകുന്നതെന്ന് വിശദമാക്കുമോ ?

5369

-ജില്ല പദ്ധതി

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

()-ജില്ല പദ്ധതി നടപ്പാക്കുന്നതിന് തെരഞ്ഞെടുത്ത പൈലറ്റ് ജില്ലകള്‍ ഏതെല്ലാമാണെന്ന് വ്യക്തമാക്കുമോ;

(ബി)ഈ പദ്ധതി പ്രകാരം ഏതെല്ലാം വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിശീലനം നല്‍കുന്നതെന്നു വിശദമാക്കാമോ ;

(സി)പൈലറ്റ് ജില്ലകളിലെ ഏതെല്ലാം വകുപ്പിലെ ജീവനക്കാര്‍ക്കാണ് ലാപ്ടോപ്പുകള്‍ നല്‍കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)ആദ്യഘട്ടത്തില്‍ എത്ര ലാപ്ടോപ്പുകള്‍ വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കാമോ ;

()ഇവ ഏതെല്ലാം വകുപ്പിനാണ് നല്‍കുന്നതെന്ന് വിശദമാക്കാമോ ?

5370

ഗ്രാമീണമേഖലയില്‍ ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍

ശ്രീ. റ്റി.വി. രാജേഷ്

()നഗരങ്ങളില്‍ ഫ്രണ്ട്സ് ജനസേവന കേന്ദ്രങ്ങള്‍ മുഖേന നല്‍കുന്ന സേവനങ്ങള്‍ ഗ്രാമീണമേഖലയിലേക്കും വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പഞ്ചായത്തുകളില്‍ ഇ-ഗവേണന്‍സ് സംവിധാനം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; പഞ്ചായത്തുകളെ ഇ-പഞ്ചായത്തുകളാക്കി മാറ്റാന്‍ നടപടി സീകരിച്ചിട്ടുണ്ടോ; എങ്കില്‍ ഏതൊക്കെ പഞ്ചായത്തുകളെയാണെന്ന് വ്യക്തമാക്കുമോ?

5371

.റ്റി യിലൂടെ സര്‍ക്കാര്‍ ഓഫീസുകള്‍ കാര്യക്ഷമമാക്കല്‍

ശ്രീ. എം. ഉമ്മര്‍

().റ്റി. വകുപ്പിന്റെ സേവനം ഉപയോഗിച്ച് സര്‍ക്കാര്‍ ഓഫീസുകള്‍ കാര്യക്ഷമമാക്കുന്നതിനുള്ള പദ്ധതികള്‍ പരിഗണനയിലുണ്ടോ;

(ബി)വിവരസാങ്കേതിക വകുപ്പിലൂടെ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)ഈ വകുപ്പിന്റെ പ്രവര്‍ത്തനം മറ്റു വകുപ്പുകളുമായി സംയോജിപ്പിച്ച് നടത്താന്‍ സ്വീകരിച്ച നടപടികള്‍ എന്തെന്ന് വിശദമാക്കാമോ?

5372

സംസ്ഥാന സര്‍വ്വീസിലെ ജീവനക്കാര്‍ക്ക് ഐ.റ്റി. പരിശീലനം

ശ്രീ.എം.ഹംസ

()സംസ്ഥാന സര്‍വ്വീസിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് ആധുനിക സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പരിശീലനങ്ങള്‍ നല്‍കുന്നതിനായി സംസ്ഥാന ഐ.റ്റി. വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികള്‍ വിശദമാക്കാമോ ;

(ബി)ഭരണ നിര്‍വ്വഹണത്തില്‍ വേഗതയും സുതാര്യതയും കൈവരിക്കുന്നതിലേക്കായി എന്തെല്ലാം പ്രോജക്ടുകള്‍ ആണ് സംസ്ഥാന ഐ.റ്റി. വകുപ്പ് നടപ്പിലാക്കി വരുന്നത് ; അതിനായി എന്ത് തുകയാണ് ഈ സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ; പ്രസ്തുത തുക പര്യാപ്തമാണെന്ന് കരുതുന്നുണ്ടോ ; വിശദാംശം ലഭ്യമാക്കാമോ ?

5373

.റ്റി. മേഖലയുടെ ത്രിമുഖ സമീപനം

ശ്രീ. കെ.വി. വിജയദാസ്

()12-ാം പദ്ധതിയുടെ സമീപനരേഖയില്‍ പരാമര്‍ശിച്ചിട്ടുള്ള ഐ.റ്റി. മേഖലയുടെ ത്രിമുഖസമീപനം എന്നതുകൊണ്ട് എന്താണ് വിവക്ഷിക്കുന്നത്; വിശദാംശം നല്‍കുമോ;

(ബി)പ്രസ്തുത സമീപനം കേരളത്തിലെ ഐ.റ്റി. മേഖലയിലെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി).റ്റി. വിദ്യാഭ്യാസ മേഖലയില്‍ ഇത് എപ്രകാരം പ്രയോജനപ്പെടുത്താനാകും; വിശദാംശം നല്‍കുമോ?

5374

.റ്റി പാര്‍ക്കുകള്‍ കൂടുതല്‍ പ്രദേശങ്ങളില്‍ സ്ഥാപിക്കാന്‍ നടപടി

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ഡൊമിനിക് പ്രസന്റേഷന്‍

,, ജോസഫ് വാഴക്കന്‍

,, കെ. മുരളീധരന്‍

()സംസ്ഥാനത്ത് കൂടുതല്‍ പ്രദേശങ്ങളില്‍ ഐ.റ്റി പാര്‍ക്കുകള്‍ സ്ഥാപിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(ബി)പുതുതായി എവിടെയെല്ലാമാണ് പാര്‍ക്കുകള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

5375

കോഴിക്കോട് സൈബര്‍ പാര്‍ക്ക്

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കോഴിക്കോട് സൈബര്‍ പാര്‍ക്കിന്റെ അടിസ്ഥാനസൌകര്യവികസന പദ്ധതികള്‍ എന്തൊക്കെയാണ് ; വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ എന്തെല്ലാം കാര്യങ്ങള്‍ക്ക് പ്ളാനും എസ്റിമേറ്റും തയ്യാറാക്കപ്പെട്ടിട്ടുണ്ട് ; അവ നടപ്പിലാക്കുന്നതിന് ഇതിനകം സ്വികരിക്കപ്പെട്ട നടപടികള്‍ വ്യക്തമാക്കാമോ ;

(ബി)ഇതിനായി ഈ വര്‍ഷത്തെ ബഡ്ജറ്റില്‍ വകയിരുത്തിയ തുക പര്യാപ്തമാണോ ; ഇല്ലെങ്കില്‍ കൂടുതല്‍ തുക കണ്ടെത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ;

(സി)സൈബര്‍ പാര്‍ക്കില്‍ ലഭ്യമായതും പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചിട്ടുള്ളതുമായ മൊത്തം ഭൂമിയെത്രയാണ് ; എത്ര ഭൂമിയില്‍ സര്‍ക്കാര്‍ നേരിട്ടും അല്ലാതെയും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്; നിര്‍മ്മാണം പൂര്‍ത്തിയാകുന്ന കെട്ടിടത്തിലേക്ക് ഐ.ടി. കമ്പനികളെ ആകര്‍ഷിക്കുന്നതിന് നടപടി സ്വികരിച്ചിട്ടുണ്ടോ ; വിശദമാക്കാമോ ?

5376

കണ്ണൂര്‍, കാസര്‍ഗോഡ് ഐ.ടി. പാര്‍ക്കുകളുടെ അടിസ്ഥാന സൌകര്യ വികസനം

ശ്രീ. . പി. ജയരാജന്‍

'' കെ. കെ. നാരായണന്‍

'' കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' റ്റി. വി. രാജേഷ്

()കണ്ണൂര്‍, കാസര്‍ഗോഡ് ഐ.ടി. പാര്‍ക്കുകള്‍ക്കായി മുന്‍സര്‍ക്കാരിന്റെ കാലത്ത് എത്ര ഏക്കര്‍ സ്ഥലമാണ് ഏറ്റെടുത്തിരുന്നതെന്നും ഈ പാര്‍ക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്നും വ്യക്തമാക്കാമോ ;

(ബി)പ്രസ്തുത ഐ.ടി. പാര്‍ക്കുകളുടെ അടിസ്ഥാന സൌകര്യ വികസനത്തിനായി നബാര്‍ഡില്‍നിന്നും വായ്പ സഹായത്തിനായി അപേക്ഷിച്ചിരുന്നോ ; എങ്കില്‍ അപേക്ഷിച്ചത് എന്നായിരുന്നുവെന്നും ഇക്കാര്യത്തില്‍ നബാര്‍ഡില്‍നിന്നും എന്ത് സഹായം ലഭ്യമായെന്നും വ്യക്തമാക്കാമോ ;

(സി)പ്രസ്തുത ഐ.ടി. പാര്‍ക്കുകള്‍ക്ക് സെസ്സ് അംഗീകാരം ലഭ്യമാക്കുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ ;

(ഡി)പ്രസ്തുത പാര്‍ക്കുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്ന് പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത് ?

5377

മലപ്പുറത്തെ അക്ഷയ സംരംഭകരുടെ പ്രശ്നങ്ങള്‍

ശ്രീ.പി. ഉബൈദുള്ള

()മലപ്പുറം ജില്ലയിലെ കടക്കെണിയില്‍ അകപ്പെട്ട അക്ഷയ സംരംഭകര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)സംരംഭകരുടെ വായ്പകള്‍ എഴുതിതള്ളാന്‍ ബാങ്കുകളുമായി ചര്‍ച്ച നടത്തിയിരുന്നോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(സി)ഗോള്‍ഡന്‍ നിക്ക അവാര്‍ഡ് നേടിയ മലപ്പുറം ജില്ലയിലെ സംരംഭകരില്‍ കടബാധ്യതയുള്ളവര്‍ക്ക് കടാശ്വാസം പ്രഖ്യാപിക്കുന്നതിനോ കടം എഴുതിതള്ളുന്നതിനോ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(ഡി)അക്ഷയ സംരംഭകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യകതമാക്കാമോ ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.