UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5211

സ്വകാര്യ ഫാസ്റ് പാസഞ്ചര്‍ ബസ്സുകള്‍

ശ്രീ.കെ. മുഹമ്മദുണ്ണി ഹാജി

()സ്വകാര്യ ഫാസ്റ് പാസ്സഞ്ചര്‍ ബസ്സുകള്‍ക്ക് പെര്‍മിറ്റ് അനുവദി ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഇപ്പോള്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ഫാസ്റ് പാസ്സഞ്ചര്‍ ബസ്സുകള്‍ക്ക് പ്രസ്തുത മാനദണ്ഡപ്രകാരമുള്ള സൌകര്യങ്ങളുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)തൃശൂര്‍-കോഴിക്കോട്, ഗുരുവായൂര്‍-കോഴിക്കോട്, പാലക്കാട്-കോഴിക്കോട് റൂട്ടുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ എത്ര ബസ്സുകള്‍ ഫാസ്റ് പാസ്സഞ്ചര്‍ ബസ്സുകളാക്കി മാറ്റി; എത്ര ബസ്സുകള്‍ക്ക് പുതുതായി ഫാസ്റ് പാസ്സഞ്ചര്‍ റൂട്ട് അനുവദിച്ചു; റൂട്ട് തിരിച്ച് വിശദമാക്കുമോ;

(ഡി)വിദ്യാര്‍ത്ഥികളെ സ്വകാര്യ ബസ്സുകളില്‍ കയറ്റാതിരിക്കുന്നതിനാണ് പ്രധാനമായും ഫാസ്റ് പാസ്സഞ്ചറാക്കി മാറ്റുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()കോടതിവിധി പ്രകാരം ഫാസ്റ് പാസ്സഞ്ചറാക്കുവാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നില്‍ക്കുന്നതായ പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(എഫ്)ഉണ്ടെങ്കില്‍, എല്ലാ സ്വകാര്യ ഫാസ്റ് പാസ്സഞ്ചര്‍ ബസ്സുകളുടെയും രേഖകള്‍ പരിശോധിക്കുന്നതിനും, സ്വകാര്യ ഫാസ്റ് പാസ്സഞ്ചറുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരക്ക് ഇളവ് അനുവദിക്കുന്നതിനും, കോടതി ഉത്തരവുകള്‍ക്ക് അപ്പീല്‍ പോകുന്നതിനും നടപടി സ്വീകരിക്കുമോ ?

5212

സ്വകാര്യബസ്സുകളുടെ മത്സരഓട്ടം

ശ്രീ. പി.കെ. ഗുരുദാസന്‍

,, സി.കൃഷ്ണന്‍

,, കെ. ദാസന്‍

,, കെ.വി.അബ്ദുള്‍ ഖാദര്‍

()സ്വകാര്യ ബസ്സുകള്‍ മത്സരഓട്ടം നടത്തുന്നതു മൂലം അപകടങ്ങള്‍ കൂടി വരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)മത്സരഓട്ടം നടത്തുന്നത് കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടോ; എങ്കില്‍ അതിന്റെ വിശദാംശം വെളിപ്പെടുത്തുമോ;

(സി)മത്സരഓട്ടം കണ്ടെത്തിയാല്‍ ബസ്സിന്റെ റൂട്ട് കാന്‍സല്‍ ചെയ്യണമെന്ന നിര്‍ദ്ദേശം അനുസരിച്ച് ഏതെല്ലാം റൂട്ടുകളില്‍ ഓടുന്ന ബസ്സുകള്‍ക്ക് നേരെയാണ് നടപടി സ്വീകരിച്ചതെന്ന് വിശദമാക്കുമോ?

5213

വാഹനങ്ങളില്‍ ജി.പി.ആര്‍.എസ്. സംവിധാനം

ശ്രീ. പുരുഷന്‍ കടലുണ്ടി

()സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരുന്ന റോഡപകടങ്ങള്‍ നിയന്ത്രിക്കുന്നതിന് എന്തെല്ലാം സംവിധാനങ്ങള്‍ നിലവിലുണ്ട്; വിശദമാക്കുമോ;

(ബി)ആയതിനുവേണ്ടി ഏതെല്ലാം തസ്തികകളില്‍ എത്രവീതം ജീവനക്കാര്‍ ഇപ്പോള്‍ സര്‍വ്വീസിലുണ്ട്; വിശദമാക്കുമോ;

(സി)വാഹനങ്ങളെ തിരിച്ചറിയുന്നതിനും അവയുടെ പൊസിഷന്‍ അറിയുന്നതിനും വാഹനങ്ങളില്‍ ജി.പി.ആര്‍.എസ്. സംവിധാനമുള്ള ചിപ്പുകള്‍ ഘടിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ?

5214

വാഹനങ്ങളിലെ നമ്പര്‍ പ്ളേറ്റുകള്‍

ശ്രീ.ബാബു എം. പാലിശ്ശേരി

()വാഹനങ്ങളിലെ നമ്പര്‍ പ്ളേറ്റുകള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നതിലെ നിബന്ധനകളും മാനദണ്ഡങ്ങളും നിലവില്‍ എന്തൊക്കെയാണ് ; വ്യക്തമാക്കുമോ;

(ബി)പല സ്വകാര്യ വാഹനങ്ങളിലും ഫാന്‍സി രൂപത്തില്‍ നമ്പര്‍ പ്ളേറ്റുകള്‍ എഴുതി പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(സി)ഉണ്ടെങ്കില്‍ പ്രസ്തുത വിഭാഗക്കാര്‍ക്കെതിരെ സ്വീകരിച്ച നടപടികളുടെ വിശദാംശം വ്യക്തമാക്കുമോ ?

5215

വാഹനങ്ങളിലെ സണ്‍ ഫിലിം

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()വാഹനങ്ങളിലെ സണ്‍ ഫിലിം ഒഴിവാക്കുവാന്‍ സുപ്രീംകോടതി വിധിയുടെ വെളിച്ചത്തില്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത വിധിപ്രകാരം എത്ര ശതമാനം സുതാര്യത ഫിലിമുകള്‍ ഗ്ളാസുകളില്‍ ഒട്ടിക്കാമെന്ന് വ്യക്തമാക്കുമോ;

(സി)ഇത് സംബന്ധിച്ച അനന്തര നടപടിക്കായി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ;

(ഡി)പ്രസ്തുത സുപ്രീംകോടതി വിധിയുടെ മറവില്‍ അധികാരികള്‍ വാഹന ഉടമകളില്‍ നിന്നും അന്യായമായി പിഴ ഈടാക്കുന്നത് തടയുവാന്‍ നടപടി സ്വീകരിക്കുമോ?

5216

മോട്ടോര്‍ വാഹന നികുതി കുടിശ്ശിക

ശ്രീ.പി.തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം മോട്ടോര്‍ വാഹന നികുതി ഇനത്തില്‍ ഇനിയും പിരിച്ചെടുക്കാനുളള കുടിശ്ശിക എത്രയാണെന്ന് പറയാമോ ; ഇത് പിരിച്ചെടുക്കുന്നതിന് നിലവിലുളള തടസ്സം എന്താണെന്ന് പറയാമോ ;

(ബി)ജീവനക്കാരുടെ കുറവുമൂലം മേല്‍പറഞ്ഞ കുടിശിക പിരിക്കുന്നതടക്കം മോട്ടോര്‍ വാഹന വകുപ്പിന്റെ റവന്യൂ പിരിവ് വേണ്ട രീതിയില്‍ നടക്കുന്നില്ല എന്ന കാര്യം ബോധ്യപ്പെട്ടിട്ടുണ്ടോ ;

(സി)മോട്ടോര്‍ വാഹന വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരുടെ നിലവിലുളള റാങ്ക് ലിസ്റില്‍ നിന്നും എത്ര പേരെ നിയമിച്ചു എന്നു പറയാമോ ; മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് മോട്ടോര്‍ വാഹന വകുപ്പിലെ നിലവിലുളള ജോലിഭാരം കുറയ്ക്കുവാനും കുടിശ്ശിക പിരിച്ചെടുക്കുവാനും നടപടി സ്വീകരിക്കുമോ ?

5217

ഡ്രൈവിംഗ് സ്കൂളുകള്‍ നടത്തുന്നതിനുള്ള നിബന്ധനകള്‍

ശ്രീ. കെ.കുഞ്ഞമ്മത് മാസ്റര്‍

()ഡ്രൈവിംഗ് സ്കൂളുകള്‍ നടത്തുന്നതിനുള്ള നിബന്ധനകള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിംഗ് സ്കൂളുകളെക്കുറിച്ചുള്ള വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ അത്തരം സ്കൂളുകളുടെ നടത്തിപ്പുകാര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ എന്തെല്ലാം; വ്യക്തമാക്കുമോ;

(ഡി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം മോട്ടോര്‍ വാഹന വകുപ്പ് കോഴിക്കോട് ജില്ലയിലെ ഡ്രൈവിംഗ് സ്കൂളുകളില്‍ പരിശോധന നടത്തിയിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ ഏതെല്ലാം ഡ്രൈവിംഗ് സ്കൂളുകളിലാണ് ന്യൂനതകള്‍ കണ്ടെത്തിയിട്ടുള്ളത്;

(എഫ്)പ്രസ്തുത ന്യൂനതകളെന്തെല്ലാമെന്ന് ഡ്രൈവിംഗ് സ്കൂളുകളുടെ പട്ടികയുടെ അടിസ്ഥാനത്തില്‍ വിശദമാക്കുമോ?

5218

18 വയസ്സിന് താഴെയുളളവരുടെ ഡ്രൈവിംഗ്

ശ്രീ. കെ.വി.അബ്ദുള്‍ ഖാദര്‍

()സംസ്ഥാനത്ത് 18 വയസ്സിനു താഴെയുളള വാഹനമോടിച്ച എത്രപേരെ ശിക്ഷിച്ചിട്ടുണ്ട് ;

(ബി)ജില്ല തിരിച്ചുളള കണക്കുകള്‍ വ്യക്തമാക്കുമോ;

(സി)ഇത്തരക്കാര്‍ വാഹനമോടിക്കുന്നത് തടയുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ; വ്യക്തമാക്കുമോ ?

5219

ആര്‍. ടി. ഓഫീസുകളില്‍ ബയോമെട്രിക് സംവിധാനം

ശ്രീമതി കെ. എസ്. സലീഖ

()സംസ്ഥാനത്തെ ആര്‍. ടി. ഓഫീസുകള്‍ ഇപ്പോള്‍ ഇടനിലക്കാരുടെ താവളമാണെന്നുളള വസ്തുത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്;

(സി)സംസ്ഥാനത്തെ ആര്‍. ടി. ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ബയോ മെട്രിക് ഹാജര്‍ സംവിധാനവും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡും ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ ആയത് എന്നുമുതല്‍ നടപ്പില്‍ വരുത്തുവാനാണ് ഉദ്ദേശിക്കുന്നത്;

()ആദ്യപടിയായി എത്ര ആര്‍. ടി. ഓഫീസുകളില്‍ ആയത് നടപ്പില്‍ വരുത്തും. വിശദമാക്കുമോ;

(എഫ്)ബയോമെട്രിക് സംവിധാനത്തിന്റെ ചുമതല ഏത് ഏജന്‍സിയ്ക്കാണ് നല്‍കിയിട്ടുളളത്; ആയതിലേയ്ക്കായി ചെലവഴിക്കുവാന്‍ ഉദ്ദേശിക്കുന്ന തുക എത്ര; വ്യക്തമാക്കുമോ;

(ജി)ഇത്തരത്തിലുളള ഹാജര്‍ സംവിധാനം വഴിയും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് വഴിയും ഇടനിലക്കാരെ ഒഴിവാക്കുവാനും അഴിമതി തുടച്ചുനീക്കുവാനും സാധിക്കുമോ?

5220

വാഹന രജിസ്ട്രേഷന്‍ കാലതാമസം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()ആര്‍.ടി. ഓഫീസുകളില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നടത്തി ആവശ്യമായ രേഖകള്‍ വാഹന ഉടമകള്‍ക്ക് ലഭ്യമാക്കുന്നതില്‍ കാലതാമസം ഉണ്ടാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പുതിയ വാഹനം രജിസ്റര്‍ ചെയത് ബന്ധപ്പെട്ട രേഖകള്‍ വാഹന ഉടമയ്ക്ക് ലഭിക്കുവാന്‍ എത്ര ദിവസമാണ് നിഷ്കര്‍ഷിച്ചി രിക്കുന്നത് ; വ്യക്തമാക്കുമോ ;

(സി)രേഖകള്‍ ലഭിക്കുന്നതിനുളള കാലതാമസം ഒഴിവാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത് ; വ്യക്തമാക്കുമോ ?

5221

വാഹന ഉടമകളുടെ മേല്‍വിലാസം

ശ്രീ. ആര്‍. രാജേഷ്

()മോട്ടോര്‍ വാഹന വകുപ്പില്‍ വാഹന ഉടമകളുടെ പൂര്‍ണ്ണ മേല്‍വിലാസം നിലവില്‍ വെബ്സൈറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ ;

(ബി)ഇല്ലെങ്കില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(സി)വാഹനങ്ങളുടെ റെക്കോര്‍ഡുകള്‍ (സര്‍ട്ടിഫിക്കറ്റ് ഓഫ് ഫിറ്റ്നസ്, പെര്‍മിറ്റ്, ടൈം ലിസ്റ്) എന്നിവ നെറ്റില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടോ ; ഇല്ലെങ്കില്‍ ആയതിനുള്ള നടപടികള്‍ സ്വീകരിക്കുമോ ;

(ഡി)മോട്ടോര്‍ വാഹന വകുപ്പിലെ ആര്‍.ടി.., ജെ.ആര്‍.ടി.., ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ അനുവദിച്ചിട്ടുണ്ടോ ; ഇല്ലെങ്കില്‍ അനുവദിക്കുമോ ; ഉണ്ടെങ്കില്‍ പ്രസ്തുത നമ്പര്‍ പ്രസിദ്ധീകരിക്കുമോ ?

5222

സബ് ആര്‍.റ്റി. ഓഫീസുകളുടെ വിഭജനം

ശ്രീമതി പി. അയിഷാ പോറ്റി

()കേരളത്തില്‍ സബ് ആര്‍.റ്റി ഓഫീസുകള്‍ ഇല്ലാത്ത എത്ര താലൂക്കുകള്‍ ഉണ്ട്;

(ബി)പ്രസ്തുത താലൂക്കുകളില്‍ സബ് ആര്‍.റ്റി ആഫീസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)വാഹന സാന്ദ്രത കൂടിയ സബ് ആര്‍.റ്റി ആഫീസുകള്‍ വിഭജിച്ച് പുതിയ ആഫീസുകള്‍ ആരംഭിക്കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ഡി)എങ്കില്‍ വിശദാംശം വെളിപ്പെടുത്തുമോ;

()തൃശൂര്‍, കൊല്ലം ജില്ലകളില്‍ റൂറല്‍ ആര്‍.റ്റി ആഫീസുകള്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

5223

വൈക്കം ആര്‍.റ്റി. ഓഫീസില്‍ രജിസ്റര്‍ ചെയ്ത വാഹനങ്ങളുടെ വിശദാംശം

ശ്രീ. കെ. അജിത്

()കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ വൈക്കം ആര്‍.ടി. ഓഫീസില്‍ എത്ര ടൂറിസ്റ് ടാക്സി വാഹനങ്ങളും എത്ര മോട്ടോര്‍ ബൈക്കുകളും രജിസ്റര്‍ ചെയ്തിട്ടുണ്ട്;

(ബി)ഇതില്‍ ടൂറിസ്റ് വാഹനങ്ങളില്‍ 5 സീറ്റ്, 7 സീറ്റ്, 14 സീറ്റ്, 27സീറ്റ് എന്നിവ എത്ര വീതമെന്നു വ്യക്തമാക്കുമോ ;

(സി)ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം വൈക്കം ആര്‍.ടി. ഓഫീസ് പരിധിയില്‍ എത്ര കള്ളടാക്സികളുടെ മേല്‍ നടപടി എടുത്തിട്ടുണ്ട്;

(ഡി)വൈക്കം ആര്‍.ടി. ഓഫീസിലെ വാഹന ബാഹുല്യത്തിനും ജോലി ഭാരത്തിനും അനുസൃതമായി ജീവനക്കാരില്ല എന്നകാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

5224

മോട്ടോര്‍ വാഹന വകുപ്പിന്റെ ശാസ്തീയമായ –സമഗ്രപുനസംഘടന

ശ്രീ. സാജു പോള്‍

()ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയിട്ടുണ്ടോ;

(ബി)വാഹനങ്ങളുടെ വര്‍ദ്ധനവ് പരിഗണിച്ച് ജീവനക്കാരെ നിയമിക്കുവാന്‍ തയ്യാറാകുമോ;

(സി)വകുപ്പിന് പിരിഞ്ഞുകിട്ടാനുള്ള കുടിശ്ശിക തുക എത്രയാണ്; തുക പിരിച്ചെടുക്കുവാന്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയെന്ന് വിശദമാക്കുമോ;

(ഡി)മോട്ടോര്‍ വാഹന വകുപ്പിന്റെ ശാസ്ത്രീയമായ സമഗ്ര പുന:സംഘടനയ്ക്ക് പഠന റിപ്പോര്‍ട്ടുകള്‍ കിട്ടിയിട്ടുണ്ടോ; എങ്കില്‍ അവ നടപ്പാക്കിയിട്ടുണ്ടോ; വിശദാംശം ലഭ്യമാക്കുമോ?

5225

മോട്ടോര്‍ വാഹനവകുപ്പിലെ ശമ്പളപരിഷ്ക്കരണവുംസ്ഥലം മാറ്റവും

ശ്രീ. സി.കെ. നാണു

'' ജോസ് തെറ്റയില്‍

'' മാത്യൂ റ്റി. തോമസ്

()മുന്‍ കാലങ്ങളില്‍ പോലീസ് വകുപ്പിലെ എസ്ഐ, സിഐ, ഡിവൈഎസ്പി, എസ്പി തുടങ്ങിയ എക്സിക്യൂട്ടീവ് ഓഫീസര്‍മാര്‍ക്ക് ലഭിച്ചിരുന്ന വേതനത്തിന് തുല്യമായിരുന്ന മോട്ടോര്‍ വാഹന വകുപ്പിലെ എഎംവിഐ, എംവിഐ, ജോയിന്റ് ആര്‍റ്റിഒ, ആര്‍റ്റിഒ തുടങ്ങിയ എക്സിക്യൂട്ടീവ് ഓഫീസര്‍മാരുടെ വേതനത്തില്‍ സംഭവിച്ച കുറവ് പരിഹരിക്കുന്നതിനായി മുന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം നടപ്പിലാക്കുന്നതിലെ കാലതാമസം വിശദമാക്കാമോ;

(ബി)സംഘടനകളുടേയും വകുപ്പിന്റെയും അഴിമതി കുറക്കുന്നതിനുള്ള നിര്‍ദ്ദേശത്തിന്റെ ഭാഗമായി സ്ഥലം മാറ്റത്തെ സംബന്ധിച്ച് മുന്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് വിരുദ്ധമായി സ്വീകരിച്ചിട്ടുള്ള നിലപാട് പുന:പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)സ്ഥലം മാറ്റത്തെ സംബന്ധിച്ച മുന്‍ ഉത്തരവുകളില്‍ മാറ്റം വരുത്തുമ്പോള്‍ വകുപ്പുതല സംഘടനകളുമായി കൂടിയാലോചന നടത്തിയിട്ടുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഇതിനുള്ള കാരണം എന്താണെന്ന് വിശദമാക്കാമോ?

5226

മോട്ടോര്‍ വാഹനവകുപ്പിലെ സ്ഥലം മാറ്റം

ശ്രീ. ജി.സുധാകരന്‍

,, സാജുപോള്‍

,, ബി.ഡി.ദേവസ്സി

ഡോ: കെ.ടി.ജലീല്‍

()മോട്ടോര്‍ വാഹനവകുപ്പില്‍ മുന്‍സര്‍ക്കാര്‍ ആവിഷ്കരിച്ച മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ സ്ഥലം മാറ്റം എന്ന മാനദണ്ഡത്തിന്റെ പ്രധാന വ്യവസ്ഥകള്‍ എന്തൊക്കെയായിരുന്നു എന്ന് വ്യക്തമാക്കുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പ്രസ്തുത മാനദണ്ഡത്തില്‍ എന്തെങ്കിലും ഭേദഗതി വരുത്തിയിട്ടുണ്ടോ ; എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താമോ ;

(സി)പുതിയ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മേയ് മാസത്തില്‍ പൂര്‍ത്തിയാക്കിയ പൊതുസ്ഥലം മാറ്റത്തില്‍ സ്ഥലംമാറ്റം ലഭിച്ച ജീവനക്കാരെ വീണ്ടും ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരുന്ന സാഹചര്യം ഉണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)എങ്കില്‍ ഇതിന് എന്ത് പരിഹാരമാണ് സര്‍ക്കാര്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ ?

5227

ആര്‍.റ്റി. ആഫീസുകളില്‍ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ നിയമിക്കുവാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

()മോട്ടോര്‍ വാഹന വകുപ്പിലെ സബ് ആര്‍.റ്റി. ഓഫീസുകളിലെ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ എണ്ണം എത്രയാണ്;

(ബി)വാഹനസാന്ദ്രത കൂടിയ ആഫീസുകളിലും സാന്ദ്രത കുറഞ്ഞ ആഫീസുകളിലും എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരുടെ എണ്ണം സമാനമായിരിക്കുന്ന സ്ഥിതിവിശേഷം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)വാഹനസാന്ദ്രത വളരെ കൂടുതലുള്ള ആര്‍.റ്റി. ആഫീസുകളില്‍ വാഹനസാന്ദ്രതയ്ക്കനുസരിച്ച് കൂടുതല്‍ എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥരെ നിയമിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

5228

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലെ യോഗ്യത

ശ്രീമതി പി. അയിഷാ പോറ്റി

()മോട്ടോര്‍ വാഹന വകുപ്പിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ തസ്തികയിലെ നിയമനത്തിനുള്ള നിലവിലെ യോഗ്യത എന്താണ്;

(ബി)പ്രസ്തുത തസ്തികയിലേക്ക് നിയമനത്തിനുള്ള യോഗ്യത ബി.ടെക് ആയി ഉയര്‍ത്താന്‍ തീരുമാനിച്ചിട്ടുണ്ടോ; വിശദാംശം വെളിപ്പെടുത്തുമോ?

5229

അരൂക്കുറ്റി- എറണാകുളം ബോട്ട് സര്‍വ്വീസ്

ശ്രീ. .എം.ആരിഫ്

അരൂക്കുറ്റിയില്‍ നിന്നും എറണാകുളത്തേക്കുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി അരൂക്കുറ്റിയില്‍ നിന്നും എറണാകുളത്തേക്ക് സൂപ്പര്‍ എക്സ്പ്രസ് ബോട്ട് സര്‍വ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; ഇതിന് ആവശ്യമായ ബോട്ടുകള്‍ അനുവദിക്കുമോയെന്ന് വിശദമാക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.