UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5378

കാന്‍സര്‍ കെയര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി.സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

ശ്രീ. എം.വി ശ്രേയാംസ് കുമാര്‍

()സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന് കീഴില്‍ നടപ്പാക്കി വരുന്ന കാന്‍സര്‍ കെയര്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)ഈ ഇനത്തില്‍ കഴിഞ്ഞ മൂന്നു സാമ്പത്തിക വര്‍ഷങ്ങളില്‍ നീക്കി വെച്ച തുക എത്രയാണ്; ചെലവഴിച്ചത് എത്രയാണ്;

(സി)എല്ലാ ജില്ലകളിലും അര്‍ബുദ ചികിത്സാ കേന്ദ്രങ്ങള്‍ തുടങ്ങുന്നതിന് പദ്ധതിയുണ്ടോ;

(ഡി)സംസ്ഥാനത്ത് കാന്‍സര്‍ രോഗികളുടെ എണ്ണം അധികരിച്ചു കാണുന്ന ജില്ലകളില്‍ ഇതിനോടകം എന്തെല്ലാം ചികിത്സാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്; വിശദമാക്കുമോ

5379

ജില്ലാ-താലൂക്ക് ആശുപത്രികളില്‍ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ കേന്ദ്രങ്ങള്‍

ശ്രീ. പി. ഉബൈദുള്ള

()സംസ്ഥാനത്ത് മാരക രോഗങ്ങളായ ക്യാന്‍സര്‍, കുഷ്ഠം, ക്ഷയം എന്നീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇത് സംബന്ധിച്ച കണക്കുകളുടെ വിശദാംശം നല്‍കുമോ;

(സി)ക്യാന്‍സര്‍ രോഗം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികളിലും ക്യാന്‍സര്‍ രോഗനിര്‍ണ്ണയ കേന്ദ്രങ്ങള്‍ ആരംഭിക്കുമോ;

(ഡി)2012-13 വര്‍ഷത്തെ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച വര്‍ദ്ധിപ്പിച്ച നിരക്കിലുള്ള ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ എന്ന് വിതരണം ചെയ്യാന്‍ സാധിക്കുമെന്ന് വെളിപ്പെടുത്തുമോ;

()ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പെന്‍ഷന്‍ ലഭിക്കുന്നതിന് നിലവിലുള്ള വരുമാനപരിധിഎത്രയാണ്; അതു വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ?

5380

'താലോലം' പദ്ധതി

ശ്രീ. പി. ഉബൈദുള്ള

()ഹീമോഫീലിയ, ലുക്കീമിയ, തലാസീമിയ തുടങ്ങിയ മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് 'താലോലം' പദ്ധതിയിലൂടെ ഇപ്പോള്‍ നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)ജീവന്‍ രക്ഷാ മരുന്നുകളുടെ വില ഇരട്ടിയിലധികം വര്‍ദ്ധിച്ച സാഹചര്യത്തില്‍ താലോലം വഴി നല്‍കുന്ന ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(സി)പ്രായപരിധിയില്ലാതെ രോഗികളായ എല്ലാവര്‍ക്കും ഈ ആനുകൂല്യം വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമോ;

(ഡി)ഈ രോഗികള്‍ക്ക് നല്‍കിവരുന്ന ജീവന്‍ രക്ഷാ മരുന്നുകള്‍ മെഡിക്കല്‍ കോളേജുകള്‍ക്കു പുറമേ എല്ലാ ജില്ലാ താലൂക്ക് ആശുപത്രികളിലും ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ;

()സംസ്ഥാനത്ത് നിലവിലുള്ള പ്രസ്തുത രോഗികളുടെ കണക്കെടുപ്പ് നടത്തിയിട്ടുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(എഫ്)എങ്കില്‍ അവര്‍ക്കായി ചികിത്സയ്ക്കും പുനരധിവാസത്തിനും പ്രത്യേക പാക്കേജ് തുടങ്ങുവാന്‍ നടപടി സ്വീകരിക്കുമോ?

5381

ജീവന്‍രക്ഷാ മരുന്നുകളുടെ ക്രമാതീതമായ വില വര്‍ദ്ധനവ്

ശ്രീ. എളമരം കരീം

,, എം. ഹംസ

,, .എം. ആരിഫ്

ഡോ. കെ.ടി. ജലീല്‍

()ജീവന്‍രക്ഷാ മരുന്നുകളുടെ വില ഉയരുന്നത് തടയാന്‍ എന്തുനടപടിയാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(ബി)ഔഷധവില വര്‍ദ്ധനവിന് കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നുണ്ടോ;

(സി)കേരളത്തില്‍ വില്‍ക്കാന്‍ അനുമതിയുള്ള മരുന്നുകള്‍ ഓരോന്നിന്റെയും നിലവിലുള്ള വിലയും ഒരുവര്‍ഷം മുമ്പ് ഉണ്ടായിരുന്ന വിലയും സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമാക്കുമോ;

(ഡി)ചേരുവകളില്‍ മാറ്റം വരുത്തി പുതിയ ബ്രാന്‍ഡില്‍ കൂടിയ നിരക്കില്‍ കേരളത്തില്‍ ഇപ്പോള്‍ വിപണനം ചെയ്യപ്പെടുന്ന മരുന്നുകളും വിലയും സംബന്ധിച്ച് വിവരം അറിയിക്കുമോ;

()ചേരുവകളിലെ മാറ്റം ചികിത്സയ്ക്ക് എന്തെങ്കിലും ഫലം ചെയ്യുന്നരീതിയിലുള്ളതാണെന്ന് കരുതുന്നുണ്ടോ; വിശദമാക്കുമോ?

5382

തൈറോയിഡ് രോഗം

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, ആര്‍. രാജേഷ്

,, സാജൂ പോള്‍

ശ്രീമതി കെ.എസ്. സലീഖ

()സംസ്ഥാനത്ത് തൈറോയിഡ് രോഗം ക്രമാതീതമായി കാണപ്പെടുന്നത് നിരീക്ഷിച്ചിട്ടുണ്ടോ;

(ബി)വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലെ ഉന്നതരായ ഡോക്ടര്‍മാര്‍ ഇതു സംബന്ധിച്ച് പത്രങ്ങളിലൂടെ നടത്തിയ വെളിപ്പടുത്തലുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഹോര്‍മോണിന്റെ ഉല്‍പ്പാദനത്തെ ബാധിക്കുന്ന ഈ രോഗം മറ്റുപല തരത്തിലുള്ള ശാരീരിക-മാനസ്സിക വൈഷമ്യങ്ങള്‍ക്കും കാരണമാകുന്നത് ഗൌരവമായി കാണുന്നുണ്ടോ;

(ഡി)സംസ്ഥാനത്ത് 'അയഡൈസ്ഡ്' ഉപ്പിന്റെ ഉപയോഗം തുടങ്ങിയതിന് ശേഷമാണ് തൈറോയിഡ് രോഗം വ്യപകമായതെന്ന വിവിധ ശാസ്ത്ര സംഘടനകളുടെ അഭിപ്രായം പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വിശദാംശം വ്യക്തമാക്കുമോ?

5383

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും കേടായികിടക്കുന്ന ഉപകരണങ്ങള്‍

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

ഡോ. എന്‍. ജയരാജ്

()സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ആശുപത്രികളിലും കേടായി കിടക്കുന്ന ഉപകരണങ്ങളുടെ വിവരങ്ങള്‍ ലഭ്യമാക്കുമോ;

(ബി)ആരോഗ്യ- മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പുകളുടെ കീഴില്‍ ഇപ്രകാരം കേടായ ഉപകരണങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും അതിന് പ്രതിവിധി കണ്ടെത്തുകയും ചെയ്യുന്നതിനുളള ചുമതല ആര്‍ക്കാണ്;

(സി)പ്രസ്തുത ആശുപത്രികളില്‍ വാങ്ങുന്ന ഉപകരണങ്ങള്‍ക്ക് വാറന്റി കാലാവധിശേഷമുളള മെയിന്റനന്‍സിന് എന്ത് ക്രമീകരണമാണ് ചെയ്തിട്ടുളളത്;

(ഡി)സര്‍ക്കാര്‍ ആശുപത്രികളിലുള്ള ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കുന്നതിനും യഥാസമയം മെയിന്റനന്‍സ്് ജോലികള്‍ നിര്‍വ്വഹിക്കുന്നതിനുമുളള മേല്‍നോട്ട ജോലികള്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ?

5384

സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം

ശ്രീ. എം. . ബേബി

'' റ്റി. വി. രാജേഷ്

'' ജെയിംസ് മാത്യു

ശ്രീമതി പി. അയിഷാ പോറ്റി

()സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനം സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടുണ്ടോ ; ഈ വര്‍ഷം പ്രവേശനം നടത്താവുന്ന സ്വകാര്യ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ മൊത്തം സീറ്റുകള്‍ കോളേജുകളെ അടിസ്ഥാനമാക്കി വെളിപ്പെടുത്താമോ ;

(ബി)ഈ വര്‍ഷം പ്രസ്തുത കോളേജുകളിലെ പ്രവേശനവും ഫീസും സംബന്ധിച്ച് വ്യവസ്ഥ ചെയ്തുകൊണ്ട് ആദ്യം പുറപ്പെടുവിച്ച ഉത്തരവ്പ്രകാരം ലഭിക്കുമായിരുന്ന മെരിറ്റ് സീറ്റുകള്‍ എത്രയായിരുന്നു ;

(സി)ഒടുവില്‍ സ്വകാര്യ സ്വാശ്രയമാനേജ്മെന്റുകളുമായി ഉണ്ടായ ധാരണകളുടെ അടിസ്ഥാനത്തില്‍വെച്ച കരാറിലെ വ്യവസ്ഥകള്‍ എന്തെല്ലാമാണ് ; ഇതുപ്രകാരം സര്‍ക്കാരിന് ലഭിക്കുന്ന അധിക മെരിറ്റ് സീറ്റുകള്‍ എത്രയാണ് ;

(ഡി)ആദ്യ ഉത്തരവ്പ്രകാരം മാനേജ്മെന്റുകള്‍ക്ക് അവരുടെ സീറ്റുകള്‍ ഏതെല്ലാം നിലയില്‍ ഏതെല്ലാം ഫീസ് നിരക്കില്‍ പ്രവേശനം നടത്താമായിരുന്നുവെന്ന് അറിയിക്കുമോ ;

()ഒടുവില്‍ ഉണ്ടായ ധാരണകളുടെയും കരാറുകളുടെയും അടിസ്ഥാനത്തില്‍ മാനേജ്മെന്റുകളുടെ സീറ്റുകള്‍ ഏതെല്ലാം നിരക്കുകളില്‍ എത്ര സീറ്റുകള്‍ വീതം ഏതെല്ലാം നിലയില്‍ പ്രവേശനം നടത്താമെന്നായിട്ടുണ്ടെന്ന് വിശദമാക്കാമോ ;

(എഫ്)ഒടുവിലത്തെ സര്‍ക്കാര്‍ ഉത്തരവ്പ്രകാരം സ്വകാര്യമാനേജ്മെന്റുകള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ എന്തെല്ലാമാണ് ; മൊത്തം മാനേജ്മെന്റ് സീറ്റുകളെയടിസ്ഥാനമാക്കി ഒരു കോഴ്സ് പൂര്‍ത്തിയാകുമ്പോള്‍ വിദ്യാര്‍ത്ഥികളില്‍നിന്നും മാനേജ്മെന്റുകള്‍ക്ക് ലഭിക്കുന്ന വരുമാനം എത്ര കോടിയാണെന്ന് വിശദമാക്കുമോ?

5385

സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ സംവിധാനം

ശ്രീ. ജി. സുധാകരന്‍

,, കെ. കുഞ്ഞിരാമന്‍ (ഉദുമ)

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. . പ്രദീപ്കുമാര്‍

()സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാന്‍ നിലവിലുള്ള സംവിധാനം എന്തെല്ലാമെന്ന് വെളിപ്പെടുത്തുമോ; ഇത് പര്യാപ്തമാണെന്ന അഭിപ്രായമുണ്ടോ;

(ബി)സ്വകാര്യ ആശുപത്രികളുടെ സേവനങ്ങള്‍, പ്രവര്‍ത്തിക്കുന്നവരുടെ യോഗ്യത, ചികിത്സയ്ക്കും പരിശോധനകള്‍ക്കും മറ്റും ഈടാക്കുന്ന ഫീസ്, ജീവനക്കാരുടെ വേതനം, ഈ വക കാര്യങ്ങളില്‍ എന്തെല്ലാം നിലയിലുള്ള നിയന്ത്രണങ്ങളാണിപ്പോള്‍ ഉള്ളത്; വിശദമാക്കുമോ;

(സി)സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ വീണ്ടും ദുര്‍ബലപ്പെട്ടുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ രോഗികള്‍ സ്വകാര്യ ആശുപത്രികളെ കൂടുതലായി ആശ്രയിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നവിവരം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

5386

സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ നടപടികള്‍

ശ്രീ. വി. പി. സജീന്ദ്രന്‍

,, റ്റി. എന്‍. പ്രതാപന്‍

,, പി. . മാധവന്‍

,, ഹൈബി ഈഡന്‍

()സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)ഗുണനിലവാരം പരിശോധിക്കുവാന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളാണ് ഉള്ളത്;

(സി)ഇതുമായി സഹകരിക്കാത്ത സ്വകാര്യ മാനേജുമെന്റുകള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വിശദമാക്കുമോ?

5387

ഫാര്‍മസിസ്റുകളുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും എണ്ണം

ശ്രീ. . റ്റി. ജോര്‍ജ്

()സംസ്ഥാനത്തെ ആശുപത്രികളിലെ രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനയുടെ അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റുകളുടെയും പാരാമെഡിക്കല്‍ ജീവനക്കാരുടെയും എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി)ഓരോ തസ്തികയിലും എത്ര എണ്ണം വര്‍ദ്ധിപ്പിച്ചുവെന്ന വിവരം നല്‍കാമോ?

5388

സംസ്ഥാനത്ത് വിതരണം ചെയ്ത മരുന്നുകളുടെ ഗുണനിലവാരം

ശ്രീ. സി.കെ. നാണു

,, ജോസ് തെറ്റയില്‍

,, മാത്യൂ റ്റി.തോമസ്

()കഴിഞ്ഞ സാമ്പത്തിക വര്‍ഷം സംസ്ഥാനത്ത് എത്ര ബാച്ച് മരുന്നുകള്‍ വിതരണം ചെയ്തിട്ടുണ്ട്;

(ബി)ഇതില്‍ എത്ര ബാച്ച് മരുന്നുകള്‍ക്ക് ഗുണനിലവാര പരിശോധന നടത്തിയിട്ടുണ്ട്;

(സി)സംസ്ഥാനത്ത് മെഡിക്കല്‍ സ്റോറുകളിലും ഫാര്‍മസികളിലും ഫാര്‍മസി നിയമങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധനകള്‍ നടത്താറുണ്ടോ; വിശദമാക്കുമോ?

5389

സൌന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

,, വര്‍ക്കല കഹാര്‍

,, കെ. ശിവദാസന്‍ നായര്‍

,, ടി. എന്‍. പ്രതാപന്‍

()സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന സൌന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ ഭൂരിഭാഗവും ഗുരുതര പാര്‍ശ്വഫലങ്ങള്‍ ഉളവാക്കുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ടോ;

(ബി)ഇത് നിരീക്ഷിക്കുവാന്‍ എന്തെല്ലാം സംവിധാനമാണ് വകുപ്പിന് കീഴില്‍ നിലവിലുളളത്;

(സി)ഇത്തരം ഉല്‍പന്നങ്ങള്‍ നിരോധിക്കുന്നതിന് എന്തെല്ലാം നടപടികളാണ് എടുക്കാനാഗ്രഹിക്കുന്നതെന്ന് വിശദമാക്കുമോ ?

5390

എന്‍.ആര്‍.എച്ച്.എം.നുള്ള കേന്ദ്രഫണ്ട്

ശ്രീ. മോന്‍സ് ജോസഫ്

()എന്‍.ആര്‍.എച്ച്.എം.ന് കേന്ദ്രം അനുവദിക്കുന്ന തുക കൃത്യമായി ചെലവഴിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ;

(ബി)ഈ സാമ്പത്തിക വര്‍ഷം എത്ര തുക ഇതുവരെ ചെലവഴിച്ചിട്ടുണ്ട് ;

(സി)ഈ വര്‍ഷം ഏതെല്ലാം ഇനങ്ങളിലാണ് തുക ചെലവഴിക്കാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന് വിശദമാക്കുമോ ?

5391

ആരോഗ്യ വകുപ്പിന്റെ സന്ദേശ ജാഥ

ശ്രീ. .. അസീസ്

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കാസര്‍ഗോഡുനിന്നും പാറശ്ശാലവരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സന്ദേശ ജാഥ സംഘടിപ്പിച്ചിരുന്നോ;

(ബി)ഏതൊക്കെ ദിവസങ്ങളിലാണ് ജാഥ സംഘടിപ്പിച്ചത്;

(സി)ജാഥയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തൊക്കെയായിരുന്നു;

(ഡി)പ്രസ്തുത ജാഥയ്ക്ക് എത്രതുക ചെലവായി; ഈ തുക ചെലവഴിച്ചത് ആരാണ്;

()പ്രസ്തുത ജാഥ കൊണ്ടുണ്ടായ നേട്ടങ്ങള്‍ എന്തൊക്കെയാണെന്ന് വ്യക്തമാക്കുമോ?

5392

കഡാബര്‍ ട്രാന്‍സ്പ്ളാന്റേഷന്‍ പദ്ധതി

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

()കഡാബര്‍ ട്രാന്‍സ്പ്ളാന്റേഷന്‍ പദ്ധതിയില്‍ പറയുന്ന അവയവമാറ്റത്തിനുള്ള മാനദണ്ഡങ്ങള്‍ എന്തെല്ലാമാണ്;

(ബി)മസ്തിഷ്കമരണം സ്ഥിരീകരിക്കുന്നതിനും അതിനുള്ള നടപടിക്രമങ്ങള്‍ നിശ്ചയിക്കുന്നതിനും സംസ്ഥാനത്തെ ഏതെല്ലാം ആശുപത്രികളില്‍ സൌകര്യമുണ്ട്; വിശദവിവരം നല്‍കുമോ;

(സി)ഇതിനായി രൂപീകരിച്ച വിദഗ്ധസമിതിയുടെ ഘടനയുടെ വിശദവിവരം ലഭ്യമാക്കുമോ?

5393

മെഡിക്കല്‍ സ്റോറുകളില്‍ ഫാര്‍മസിസ്റിന്റെ സേവനങ്ങള്‍ ഉറപ്പാക്കാന്‍ നടപടികള്‍

ശ്രീ. വി. റ്റി. ബല്‍റാം

,, സണ്ണി ജോസഫ്

,, എം. പി. വിന്‍സെന്റ്

,, ലൂഡി ലൂയിസ്

()സംസ്ഥാനത്തെ മെഡിക്കല്‍ സ്റോറുകളില്‍ ഫാര്‍മസിസ്റിന്റെ സേവനങ്ങള്‍ ഉറപ്പാക്കാന്‍ എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)ഇത് സംബന്ധിച്ച് ഡ്രഗ്സ് കണ്‍ട്രോളര്‍ എന്തെല്ലാം നിര്‍ദ്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്;

(സി)ഫാര്‍മസിസ്റ് ഇല്ലാത്ത മെഡിക്കല്‍ സ്റോറുകള്‍ക്കെതിരെ എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത്;

(ഡി)ഫാര്‍മസിസ്റിന്റെ അഭാവത്തില്‍ മരുന്നുകള്‍ കൈകാര്യം ചെയ്യുന്ന പ്രവണത തടയുമോ;

()ഈ കാര്യങ്ങള്‍ പരിശോധിക്കുന്നതിന് വകുപ്പ്തലത്തില്‍ എന്തെല്ലാം മോണിറ്ററിംഗ് സംവിധാനം ഒരുക്കിയെന്ന് വിശദമാക്കുമോ?

5394

ആശുപത്രികളില്‍ ഒപ്ടോമെട്രിസ്റിന്റെ സേവനം ലഭ്യമാക്കുവാന്‍ നടപടി

ശ്രീമതി പി. അയിഷാ പോറ്റി

()ആരോഗ്യ വകുപ്പിന് കീഴില്‍ നിലവില്‍ എത്ര ഒപ്ടോമെട്രിസ്റ്, സീനിയര്‍ ഒപ്ടോമെട്രിസ്റ് തസ്തികകള്‍ ഉണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)മുന്‍ സര്‍ക്കാരിന്റെ കാലയളവില്‍ എത്ര ആശുപത്രികള്‍ ജില്ലാ ആശുപത്രിയായും ജനറല്‍ ആശുപത്രിയായും താലൂക്ക് ആശുപത്രിയായും അപ്ഗ്രേഡ് ചെയ്തു എന്ന് വെളിപ്പെടുത്തുമോ;

(സി)അപ്ഗ്രേഡ് ചെയ്യപ്പെട്ട പ്രസ്തുത ആശുപത്രികളില്‍ ഒഫ്താല്‍മോളജിസ്റിന്റെ സേവനം ലഭ്യമാണോ; സേവനം ലഭ്യമായ ആശുപത്രികള്‍ ഏതെല്ലാമാണ്;

(ഡി)പ്രസ്തുത ആശുപത്രികളില്‍ ഒപ്ടോമെട്രിസ്റിന്റെ സേവനം ലഭ്യമല്ലാത്തിടത്ത് പുതിയ തസ്തിക സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5395

വിമണ്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ (സീതാലയം) പദ്ധതി

ശ്രീ. എം. ഹംസ

()വിമണ്‍ ഹെല്‍ത്ത് കെയര്‍ സെന്റര്‍ (സീതാലയം) പദ്ധതി നിലവില്‍ ഏതെല്ലാം ജില്ലകളിലാണ് പ്രവര്‍ത്തിച്ചു വരുന്നത്;

(ബി)പ്രസ്തുത പദ്ധതി പ്രകാരം എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ ആണ് ഹോമിയോപ്പതി വകുപ്പ് നടത്തി വരുന്നത്; വിശദീകരിക്കുമോ;

(സി)ഈ പദ്ധതി എല്ലാ ജില്ലാ ഹോമിയോ ആസ്പത്രികളോടും ബന്ധപ്പെട്ട് നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ; വിശദമാക്കുമോ;

(ഡി)പ്രസ്തുത പദ്ധതിക്കായി 2012-13 വര്‍ഷത്തില്‍ എത്ര തുക നീക്കി വെച്ചു; ആയത് പര്യാപ്തമാണോ; തുക വര്‍ദ്ധിപ്പിക്കുന്ന കാര്യം പരിശോധിക്കുമോ; വിശദമാക്കുമോ?

5396

ആയുഷ് വകുപ്പ്

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()ആരോഗ്യ കുടുംബക്ഷേമ വകുപ്പും, ആയുഷ് വകുപ്പും കേന്ദ്രത്തിലും മറ്റു സംസ്ഥാനങ്ങളിലും ഉളളതുപോലെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ രണ്ടായി വിഭജിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

5397

സംസ്ഥാനത്തെ മന്ത് രോഗ നിര്‍ണ്ണയ പരിശോധന

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ആരോഗ്യവകുപ്പിന്റെ സംസ്ഥാനത്തെ മന്ത് നിര്‍ണ്ണയ പരിശോധനയില്‍ ഗുരുതരമായ പാളിച്ച ഉണ്ടായതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)അനുബന്ധ ജീവനക്കാര്‍ രോഗനിര്‍ണ്ണയത്തിനായി രക്തസാമ്പിളുകള്‍ എടുക്കുന്നതില്‍ വരുത്തിയ പാളിച്ചയാണ് തെറ്റായ മന്തുരോഗനിര്‍ണ്ണയ സര്‍വ്വേ ഫലത്തിന് കാരണം എന്നതിനെ സംബന്ധിച്ച് നിലവില്‍ സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തുന്നുണ്ടോ;

(സി)തെറ്റായ നിര്‍ണ്ണയത്തിന്റെ ഫലമായി വരും വര്‍ഷത്തെ മന്തുരോഗനിര്‍മ്മാര്‍ജ്ജന പരിപാടി പ്രതിസന്ധിയിലായിട്ടുള്ളതിന് കാരണക്കാരായവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5398

സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് സംവിധാനം

ശ്രീ. എം. ഉമ്മര്‍

()സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന വിവിധ സാംക്രമിക രോഗങ്ങള്‍ തടയുന്നതിന് ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം വിശദമാക്കാമോ;

(ബി)ഇവയില്‍ ഏതെല്ലാം പരിപാടികള്‍ക്ക് കേന്ദ്ര സഹായം ലഭിക്കുന്നുണ്ടെന്ന് വിശദമാക്കാമോ;

(സി)ഈ വര്‍ഷം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇതു സംബന്ധിച്ച് ബോധവത്ക്കരണ പരിപാടികള്‍ നടത്തിയിട്ടുണ്ടോ;

(ഡി)വിവിധ സംഘടനകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ ഇത്തരം പരിപാടികള്‍ നടത്തുന്ന കാര്യം ആലോചിക്കുമോ ?

5399

പകര്‍ച്ചവ്യാധി നേരിടുന്നതിന് ഹോമിയോ ചികിത്സ

ശ്രീ. .കെ. വിജയന്‍

()പകര്‍ച്ചവ്യാധി നേരിടുന്നതിന് ഹോമിയോ ചികിത്സാരംഗത്ത് എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പകര്‍ച്ചവ്യാധി നേരിടുന്നതിന് നിയമിച്ച ഡോക്ടര്‍മാരുടെ പട്ടികയില്‍ ഹോമിയോ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്താത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)എങ്കില്‍ ആയത് പരിഹരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ വ്യക്തമാക്കുമോ?

5400

പകര്‍ച്ചപ്പനി പ്രതിരോധത്തിന് ഹോമിയോ ആയുര്‍വ്വേദ വകുപ്പുകള്‍ സ്വീകരിച്ച നടപടി

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള മഴക്കാല രോഗങ്ങളുടെ ചികിത്സയ്ക്കും പ്രതിരോധത്തിനുമായി സംസ്ഥാന ഹോമിയോ, ആയുര്‍വ്വേദ വകുപ്പുകള്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വിശദമാക്കുമോ;

(ബി)ഏതെല്ലാം കേന്ദ്രങ്ങളില്‍ എന്തെല്ലാം മരുന്നുകളാണ് സൌജന്യമായി ലഭ്യമാക്കുവാന്‍ ഉദ്ദേശിക്കുന്നത്; ആയതിന് ഉപയോഗിക്കുന്ന ഹോമിയോ, ആയുര്‍വ്വേദ മരുന്നുകള്‍ ഏതെല്ലാമെന്ന് വേര്‍തിരിച്ച് വ്യക്തമാക്കുമോ?

5401

വൈക്കം നിയോജകമണ്ഡലത്തിലെ പനിബാധിതര്‍

ശ്രീ. കെ. അജിത്

()മെയ്, ജൂണ്‍ മാസങ്ങളില്‍ വൈക്കം നിയോജക മണ്ഡലത്തില്‍പ്പെടുന്ന പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലായി എത്ര പനിബാധിതര്‍ ചികിത്സ തേടിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത നിയോജകമണ്ഡലത്തിലെ ഏതെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ മരുന്നിന്റെ ദൌര്‍ലഭ്യം ഉള്ളതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടോ;

(സി)പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ കുടുംബക്ഷേമ കേന്ദ്രങ്ങളില്‍ ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)മഴക്കാല രോഗങ്ങളെ ചെറുക്കാന്‍ വൈക്കം നിയോജക മണ്ഡലത്തില്‍ ആരോഗ്യ വകുപ്പ് എത്ര താല്ക്കാലിക ജീവനക്കാരെ നിയമിച്ചിട്ടുണ്ട് എന്നും അത് ഏതൊക്കെ തസ്തികകളിലെന്നും വ്യക്തമാക്കാമോ;

()റിട്ടയര്‍ ചെയ്ത വിദഗ്ദ്ധ ഡോക്ടര്‍മാരെ താല്‍ക്കാലികമായി നിയമിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വൈക്കത്തിനു കീഴിലുള്ള പഞ്ചായത്തുകളില്‍ എത്ര ഡോക്ടര്‍മാരെ നിയമിച്ചു എന്നു വെളിപ്പെടുത്തുമോ;

(എഫ്)പകര്‍ച്ചവ്യാധികളും പനിയും കണക്കിലെടുത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ കൂടുതല്‍ ലാബ് ടെക്നീഷ്യന്മാരെ നിയമിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്നു വ്യക്തമാക്കുമോ ?

5402

തീരദേശ മേഖലയില്‍ പടര്‍ന്നുപിടിച്ച പകര്‍ച്ച വ്യാധികള്‍

ശ്രീ.സി.കെ.സദാശിവന്‍

()സംസ്ഥാനത്തെ തീരദേശ മേഖലയില്‍ ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയവ പടര്‍ന്നുപിടിക്കുന്നതായ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ തീരദേശ മേഖലയിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടേയും, സര്‍ക്കാര്‍ ആശുപത്രികളുടേയും പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ ?

5403

പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സക്ക് എത്തിയിട്ടുള്ളവരുടെ വിശദാംശങ്ങള്‍

ശ്രീ. കെ. രാധാകൃഷ്ണന്‍

()സംസ്ഥാനത്ത് പകര്‍ച്ചപ്പനി വ്യാപകമാകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പകര്‍ച്ചപ്പനി വ്യാപിക്കുന്നത് തടയുവാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ;

(സി)ഓരോ ജില്ലയിലും ഇതേവരെ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സക്ക് എത്തിയിട്ടുള്ളവര്‍ എത്രയാണെന്ന് പറയാമോ;

(ഡി)പകര്‍ച്ചപ്പനിക്ക് ചികിത്സ ലഭ്യമാക്കുന്നതിന് സംസ്ഥാനത്തെ ആശുപത്രികളില്‍ അധികസൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

()എങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(എഫ്)പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ സാധാരണക്കാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭിക്കുന്നില്ലെന്ന പരാതി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ;

(ജി)എങ്കില്‍ ടി മരുന്നുകള്‍ ലഭ്യമാക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കാമോ?

5404

സംസ്ഥാനത്ത് അംഗീകാരം ലഭിച്ചിട്ടുളള മിനറല്‍ വാട്ടര്‍ പ്ളാന്റുകള്‍

ശ്രീ. കെ. രാജു

()സംസ്ഥാനത്ത് സര്‍ക്കാര്‍ അംഗികാരം ലഭിച്ചിട്ടുളള എത്ര മിനറല്‍ വാട്ടര്‍ പ്ളാന്റുകള്‍ ഉണ്ടെന്നും ആയവ ഏതൊക്കെയെന്നും വ്യക്തമാക്കുമോ;

(ബി)പ്ളാസ്റിക് കുപ്പികളില്‍ അടച്ച് വില്‍ക്കുന്ന വെളളത്തില്‍ ആരോഗ്യത്തിന് ഹാനികരമായ എന്തെങ്കിലും വസ്തുക്കള്‍ അടങ്ങിയിട്ടുളളതായി തെളിഞ്ഞിട്ടുണ്ടോ;

(സി)ഇതില്‍ എത്ര ശതമാനം കീടനാശിനി അടങ്ങിയിട്ടുളളതായി പരിശോധനാ ഫലങ്ങളില്‍ കണ്ടിട്ടുണ്ടെന്ന് വിശദമാക്കുമോ;

(ഡി)കുടിവെളളത്തില്‍ അനുവദനീയമായ ബാക്ടീരിയയുടെ അളവ് എത്രയായാണ് നിശ്ചയിക്കപ്പെട്ടിട്ടുളളതെന്ന് അറിയിക്കുമോ; ഇതിനുളള പരിശോധനാ സൌകര്യങ്ങള്‍ എന്തൊക്കെയെന്നും വ്യക്തമാക്കുമോ?

5405

ആരോഗ്യ കേരളം പരിശീലനത്തിന് റ്റീ../ഡി..

ശ്രീ. ചിറ്റയം ഗോപകുമാര്‍

()2009-ല്‍ 'ആരോഗ്യകേരളം' പരിപാടിയുടെ ഭാഗമായി ഹെല്‍ത്ത് മാനേജ്മെന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റം ട്രെയിനിംഗ് എന്ന പേരില്‍ കോട്ടയം ജില്ലയിലെ മെഡിക്കല്‍ ആഫീസര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ക്കായി നടത്തിയ ട്രെയിനിംഗില്‍ പങ്കെടുത്ത ജീവനക്കാര്‍ക്ക് നാളിതുവരെ റ്റി../ഡി.. ഇനത്തില്‍ തുക ലഭ്യമാക്കിയിട്ടില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത ട്രെയിനിംഗില്‍ പങ്കെടുത്ത ജീവനക്കാരുടെ ആഫീസില്‍ തുക ലഭ്യമാക്കാം എന്ന് അറിയിക്കുകയും എന്നാല്‍ നാളിതുവരെ തുക നല്‍കിയിട്ടില്ല എന്നതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുവാന്‍ തയ്യാറാകുമോ;

(സി)ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായി സംശയിക്കേണ്ട ഈ വിഷയത്തിന്‍മേല്‍ പരാതി നല്‍കിയിട്ടുണ്ടോ;

(ഡി)എങ്കില്‍ അടിയന്തിര അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

5406

സെന്‍സസ് ഡ്യൂട്ടി

ശ്രീ. കെ. അജിത്

()വൈക്കം നിയോജകമണ്ഡല പരിധിയില്‍ വരുന്ന എത്ര ആരോഗ്യ വകുപ്പ് ജീവനക്കാരെ സെന്‍സസ് ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്നു എന്ന് വെളിപ്പെടുത്തുമോ;

(ബി)ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് ജീവനക്കാരെ ഇത്തരം ജോലിക്ക് നിയോഗിക്കുമ്പോള്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ അഭാവംമൂലം പകര്‍ച്ചവ്യാധി പ്രതിരോധമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംഭവിച്ച വീഴ്ച ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)എങ്കില്‍ വരുംകാലങ്ങളില്‍ ഇത്തരം ജോലികളില്‍ നിന്നും ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമോ ?

5407

ഐക്കോണ്‍സിന്റെ പ്രവര്‍ത്തനങ്ങള്‍

ശ്രീ. പാലോട് രവി

,, പി. സി. വിഷ്ണുനാഥ്

,, എം. . വാഹീദ്

,, . പി. അബ്ദുള്ളക്കുട്ടി

()ഐക്കോണ്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത് ;

(ബി)ഐക്കോണ്‍സിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്ന് വിശദമാക്കുമോ ;

(സി)കൂടുതല്‍ മേഖലകളില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

5408

വൈറോളജി ഇന്‍സ്റിറ്റ്യൂട്ട്

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്തെ വൈറോളജി ഇന്‍സ്റിറ്റ്യൂട്ട് കഴിഞ്ഞ ഒരു വര്‍ഷക്കാലമായി നടത്തിയ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഒരു സംക്ഷിപ്ത വിവരണം ലഭ്യമാക്കുമോ ;

(ബി)സ്റേറ്റ് വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 2011-2012 സാമ്പത്തിക വര്‍ഷത്തില്‍ എത്ര തുക വകയിരുത്തിയെന്നും അതില്‍ എത്ര തുക ചെലവഴിച്ചുവെന്നും അറിയിക്കാമോ; എന്തെല്ലാം ആവശ്യങ്ങള്‍ക്കാണ് പ്ളാന്‍ഫണ്ട് നീക്കിവച്ചതെന്നും എന്ത് തുക പ്ളാന്‍ഫണ്ട് ഇനത്തില്‍ ചെലവഴിച്ചുവെന്നും വ്യക്തമാക്കുമോ ;

(സി)സ്റേറ്റ് വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിന്റെ യൂണിറ്റുകള്‍ ജില്ലാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്നും ഇത്തരം യൂണിറ്റുകളുടെ സ്റാഫ് പാറ്റേണ്‍ എന്താണെന്നും ഈ യൂണിറ്റുകളുടെ ഉത്തരവാദിത്വങ്ങള്‍ എന്തൊക്കെയാണെന്നും വ്യക്തമാക്കുമോ ;

(ഡി)സ്റേറ്റ് വൈറോളജി ഇന്‍സ്റിറ്റ്യൂട്ടിനുകീഴില്‍ ആകെ എത്ര ജീവനക്കാരുണ്ടെന്നും അവരുടെ തസ്തിക തിരിച്ചുള്ള വിശദാംശങ്ങളും ലഭ്യമാക്കുമോ ?

5409

ആരോഗ്യ വകുപ്പിന്റെ കീഴിലെ വാഹനങ്ങളുടെ സാങ്കേതിക മികവ്

ശ്രീ. വി. ഡി. സതീശന്‍

,, . പി. അബ്ദുളളക്കുട്ടി

,, . റ്റി. ജോര്‍ജ്

,, സി. പി. മുഹമ്മദ്

()ആരോഗ്യ വകുപ്പിന്റെ കീഴിലെ വാഹനങ്ങളുടെ സാങ്കേതിക മികവ് പരിശോധിക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(ബി)പ്രസ്തുത വാഹനങ്ങളുടെ നിരീക്ഷണ വിഭാഗം ആരുടെ നേതൃത്വത്തിലാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്;

(സി)ഇതുകൊണ്ടുളള നേട്ടങ്ങള്‍ എന്തെല്ലാമാണ്;

(ഡി)108 ആംബുലന്‍സുകളെ കൂടി നിരീക്ഷണത്തിന് വിധേയമാക്കുമോയെന്ന് വിശദമാക്കുമോ?

5410

ആശാ വര്‍ക്കേഴ്സിന് ആനുകൂല്യങ്ങള്‍

ശ്രീ. കെ. വി. വിജയദാസ്

()ആശാവര്‍ക്കേഴ്സിന് ആകസ്മികമായി ഏതെങ്കിലും ഒരു പ്രതിമാസ യോഗത്തില്‍ ഹാജരാകാന്‍ കഴിഞ്ഞില്ലെങ്കില്‍ അവരുടെ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)അടിയന്തിര സാഹചര്യം കൊണ്ടാണ് ഹാജരാകാന്‍ കഴിയാതെ വരുന്നതെങ്കില്‍ ആയത് മനസ്സിലാക്കി ആനുകൂല്യം നല്‍കുന്നതിന് തയ്യാറാകുമോ;

(സി)അസുഖം, അടുത്ത ബന്ധുക്കളുടെ മരണം തുടങ്ങി സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമാണെന്ന് കണക്കിലെടുത്ത് ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമോ?

5411

തൃശൂര്‍ ജില്ലയിലെ ‘രാജീവ് ആരോഗ്യശ്രീ’ പദ്ധതി

ശ്രീമതി ഗീതാ ഗോപി

()‘രാജീവ് ആരോഗ്യശ്രീ’ പദ്ധതിയുടെ വിശദാംശങ്ങള്‍ ലഭ്യമാക്കാമോ;

(ബി)തൃശൂര്‍ ജില്ലയില്‍ പ്രസ്തുത പദ്ധതി നടപ്പാക്കിയിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ എത്ര കുടുംബങ്ങളെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

5412

സ്വകാര്യ ആശുപത്രികളിലെ രോഗികളുടെ വിവരം

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാനത്ത് സാംക്രമികരോഗങ്ങള്‍ പെരുകുന്നതും ജീവിതശൈലീരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇപ്രകാരമുളള രോഗികളില്‍ 50% രോഗികളോ അതിലധികമോ ആശ്രയിക്കുന്ന സ്വകാര്യ ആശുപത്രികളില്‍ രോഗികളുടെ രോഗത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഓരോ മാസവും സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന നിര്‍ദ്ദേശം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കുന്നുണ്ടോ;

(സി)ഇല്ലെങ്കില്‍ സ്വകാര്യ ആശുപത്രികളിലെ രോഗികളെ സംബന്ധിക്കുന്ന പൂര്‍ണ്ണ വിവരങ്ങള്‍ നിര്‍ബന്ധമായും സര്‍ക്കാരിലേയ്ക്ക് ലഭ്യമാക്കാനുള്ള നിയമ നിര്‍മ്മാണം നടത്തുമോ?

5413

വടകര മുനിസിപ്പാലിറ്റിയില്‍ സര്‍ക്കാര്‍ ഹോമിയോ ക്ളിനിക്

ശ്രീ. സി.കെ. നാണു

()വടകര മുനിസിപ്പാലിറ്റിയില്‍ സര്‍ക്കാര്‍ ഹോമിയോ ക്ളിനിക് നിലവിലുണ്ടോ;

(ബി)ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ ഹോമിയോ ക്ളിനിക് ആരംഭിക്കുവാനുള്ള നടപടികള്‍ സ്വീകരിക്കുമോ?

5414

ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ ട്യൂട്ടര്‍ തസ്തികയിലെ ഒഴിവുകള്‍

ശ്രീ..കെ.ബാലന്‍

ഹോമിയോ മെഡിക്കല്‍ കോളേജുകളിലെ ട്യൂട്ടര്‍ തസ്തികയിലെ ഒഴിവുകള്‍ പി.എസ്.സി യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ ; എങ്കില്‍ എത്ര ഒഴിവുകളാണ് റിപ്പോര്‍ട്ട്ചെയ്തിട്ടുളളത് ; എത്ര ഒഴിവുകളാണ് നിലവില്‍ ഉളളത്; വിശദമാക്കുമോ ?

5415

ആയൂര്‍വ്വേദാശുപത്രികളിലെ നഴ്സുമാരുടെ തസ്തിക

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് ആയുര്‍വ്വേദാശുപത്രികളില്‍ നഴ്സുമാരുടെ എത്ര തസ്തികകളാണ് അനുവദിച്ചിട്ടുള്ളത് എന്നറിയിക്കുമോ;

(ബി)പ്രസ്തുത തസ്തികയില്‍ ഇപ്പോള്‍ എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)നഴ്സുമാരുടെ ഒഴിവ് നികത്തുവാന്‍ എന്തുനടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ?

5416

തൃക്കടവൂര്‍ ആയുര്‍വേദ ഡിസ്പെന്‍സറിയെ ആശുപത്രിയാക്കി ഉയര്‍ത്താന്‍ നടപടി

ശ്രീ. പി. കെ. ഗുരുദാസന്‍

()തൃക്കടവൂര്‍ ഗ്രാമപഞ്ചായത്തിലെ ആയുര്‍വേദ ഡിസ്പെന്‍സറിയെ ആയുര്‍വേദാശുപത്രിയാക്കി ഉയര്‍ത്തുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചു എന്നറിയിക്കാമോ;

(ബി)പ്രസ്തുത ഡിസ്പെന്‍സറിയെ എന്ന് ആശുപത്രിയായി ഉയര്‍ത്തുമെന്ന് വ്യക്തമാക്കുമോ?

5417

അടൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പന്‍സറിയെ ആശുപത്രിയായി ഉയര്‍ത്താന്‍ നടപടി

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജകമണ്ഡലത്തിലുള്ള ഏറത്ത് ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അടൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പന്‍സറി 30 കിടക്കകളോടുകൂടിയ ആശുപത്രിയായി ഉയര്‍ത്തണമെന്നുള്ള നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ നിവേദനത്തിന്മേല്‍ സ്വീകരിച്ചിട്ടുള്ള നടപടികളുടെ വിശദാംശം അറിയിക്കുമോ;

(സി)പ്രസ്തുത പഞ്ചായത്തിലെ പ്രാദേശിക ആരോഗ്യരംഗത്തിന്റെ ശോച്യാവസ്ഥ പരിഗണിച്ച് നിവേദനത്തിനുള്ള പരിഹാരം ഉണ്ടാക്കുന്നതിന് നടപടി സ്വീകരിക്കുമോയെന്ന് വിശദമാക്കുമോ?

5418

ഓമശ്ശേരി കുടത്തായ ആയുര്‍വേദ ഡിസ്പന്‍സറി

ശ്രീ. വി. എം. ഉമ്മര്‍ മാസ്റര്‍

()കൊടുവള്ളി നിയോജകമണ്ഡലത്തിലെ ഓമശ്ശേരി കുടത്തായ ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിനുള്ള പദ്ധതി പരിഗണനയിലുണ്ടോ;

(ബി)എങ്കില്‍ ഈ വര്‍ഷം കിടത്തി ചികിത്സ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

5419

കാസര്‍ഗോഡ് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് മാറ്റുന്ന നടപടി

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

നീലേശ്വരം ബസ് സ്റാന്റ് ബില്‍ഡിങ്ങില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍ഗോഡ് ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫീസ് പടന്ന ജില്ലാ ആയുര്‍വേദ ആശുപത്രി കോമ്പൌണ്ടിലുള്ള കെട്ടിടത്തില്‍ സൌകര്യങ്ങള്‍ ഉണ്ടായിട്ടും അവിടേയ്ക്ക് മാറ്റുവാന്‍ കഴിയാത്തതിന്റെ കാരണം വ്യക്തമാക്കുമോ ?

5420

ആയുര്‍വ്വേദ നഴ്സുമാരുടെ ഡ്യൂട്ടി സമയം

ശ്രീ. .കെ.വിജയന്‍

()സംസ്ഥാനത്ത് ആയുര്‍വ്വേദ രംഗത്ത് നഴ്സുമാരുടെ കുറവ് ചികിത്സാ രംഗത്ത് പ്രതിസന്ധിയുണ്ടാക്കുന്ന വിവരം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ ;

(ബി)ആയുര്‍വ്വേദ നഴ്സ്മാരുടെ ഡ്യൂട്ടി സമയം എത്രയാണ് ;

(സി)നാദാപുരം മണ്ഡലത്തിലെ ആയുര്‍വ്വേദ ഡിസ്പെന്‍സറികളിലെ ജീവനക്കാരുടെ ഒഴിവുകളുടെ എണ്ണം എത്രയാണെന്ന് പഞ്ചായത്ത് തിരിച്ച് കണക്ക് ലഭ്യമാക്കാമോ ;

(ഡി)നിലവിലുളള ഒഴിവുകളില്‍ നിയമനം നടത്തുന്നതിനുളള നടപടി സ്വീകരിക്കുമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.