UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
 

 

   
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5585

പട്ടികവര്‍ഗ്ഗ ഗുണഭോക്താക്കള്‍ക്കുള്ള തുക

ശ്രീ. ഷാഫി പറമ്പില്‍

,, പാലോട് രവി

,, . പി. അബ്ദുള്ളക്കുട്ടി

,, വി. റ്റി. ബല്‍റാം

()പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ചെലവഴിക്കുന്ന തുക ഗുണഭോക്താക്കളില്‍ എത്തുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ നിലവില്‍ എന്തെല്ലാം സംവിധാനങ്ങളുണ്ട്;

(ബി)ഈ സംവിധാനങ്ങളില്‍ എന്തെല്ലാം പോരായ്മകള്‍ നിലനില്‍ക്കുന്നു ; ഇതിനായി മറ്റ് വകുപ്പുകളുമായി യോജിച്ച് ഒരു പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി) ഇതിനായി എന്തെല്ലാം നടപടികള്‍ എടുക്കാനുദ്ദേശിക്കുന്നുണ്ട് എന്ന് വ്യക്തമാക്കുമോ?

5586

പട്ടികവര്‍ഗ്ഗ ഹെറിറ്റേജ് അക്കാഡമി

ശ്രീ. വി.ഡി. സതീശന്‍

,, പി.സി. വിഷ്ണുനാഥ്

,, തേറമ്പില്‍ രാമകൃഷ്ണന്‍

,, സി.പി. മുഹമ്മദ്

()സംസ്ഥാനത്ത് ഒരു പട്ടികവര്‍ഗ്ഗ ഹെറിറ്റേജ് അക്കാഡമി രൂപീകരിക്കാനുദ്ദേശിക്കുന്നുണ്ടോ;

(ബി)ഈ അക്കാഡമിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമെന്ന് വിശദമാക്കുമോ;

(സി)പട്ടികവര്‍ഗ്ഗക്കാരുടെ സംസ്കാരവും നൈപുണ്യവും സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അക്കാഡമി രൂപീകരണത്തില്‍ വേണ്ടത്ര പ്രാധാന്യം നല്‍കുമോ;

(ഡി)പ്രസ്തുത അക്കാഡമി രൂപീകരണത്തിനുള്ള സാധ്യതാപരിശോധനയ്ക്ക് തുടക്കമിട്ടിട്ടുണ്ടോ?

5587

വനത്തിനുള്ളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരുടെ വികസനം

ശ്രീ. എം.പി.അബ്ദുസ്സമദ് സമദാനി

,, കെ.എന്‍.. ഖാദര്‍

,, പി. ഉബൈദുള്ള

,, സി. മമ്മൂട്ടി

()വനത്തിനുള്ളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരുടെ വികസനത്തിനായി നിലവില്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ വിശദ വിവരം നല്‍കുമോ;

(ബി)ഈ പദ്ധതികളുടെ നടത്തിപ്പു ചുമതല നല്‍കിയിട്ടുള്ളത് ഏതൊക്കെ വകുപ്പുകള്‍ക്കാണ്;

(സി)ഈ പദ്ധതികള്‍ക്കുള്ള ഫണ്ടിന്റെ വിനിയോഗവും, പ്രവര്‍ത്തനനേട്ടവും വിലയിരുത്തുന്നതിനുള്ള സംവിധാനമെന്താണ്;

(ഡി)ഏറ്റവും ഒടുവിലെ വിലയിരുത്തലില്‍ (2010-11) പ്രവര്‍ത്തനമാന്ദ്യമുണ്ടായതിന്റെ കാരണം കണ്ടെത്തിയിട്ടുണ്ടോ; എങ്കില്‍ വിശദ വിവരം നല്‍കുമോ?

5588

2012-2013 വര്‍ഷത്തെ പട്ടികവര്‍ഗ്ഗ മേഖലക്കനുവദിച്ച പദ്ധതികള്‍

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()2012-2013 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റില്‍ പട്ടികവര്‍ഗ്ഗ മേഖലയില്‍ എന്തൊക്കെ പദ്ധതികളാണ് പ്രഖ്യാപിച്ചതെന്ന് വെളിപ്പെടുത്താമോ;

(ബി)ഈ ഓരോ പദ്ധതിക്കുമായി എന്തു തുക നീക്കിവെച്ചെന്ന് വിശദമാക്കാമോ;

(സി)ഈ തുകയില്‍ ഓരോ പദ്ധതിക്കും ഇതിനകം എന്തു തുക നല്‍കിയെന്നും എന്തു തുക ചെലവഴിച്ചെന്നും വിശദമാക്കാമോ;

(ഡി)ഈ ഓരോ പദ്ധതികളിലും പ്രവര്‍ത്തനം ആരംഭിച്ചത് ഏതൊക്കെയെന്നും, പ്രവൃത്തി ആരംഭിക്കാത്തത് ഏതൊക്കെ യെന്നും വിശദമാക്കാമോ?

5589

പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ട്

ശ്രീ. . ചന്ദ്രശേഖരന്‍

,, വി.ശശി

,, ചിറ്റയം ഗോപകുമാര്‍

,, കെ.രാജു

()ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം പട്ടിക വര്‍ഗ്ഗ ക്ഷേമത്തിനായി വകയിരുത്തിയിരുന്ന ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോ ; എങ്കില്‍ എന്തു തുക വകമാറ്റി ;

(ബി)സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങളാണ് പട്ടിക വര്‍ഗ്ഗ കോളനികളില്‍ നടത്തുന്നത് ; വ്യക്തിഗത ആനുകൂല്യങ്ങള്‍ നല്‍കുന്നുണ്ടോ ;

(സി)പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും ഏജന്‍സികള്‍ മുഖാന്തിരമാണോ നടത്തുന്നത് ;

(ഡി)ഫണ്ട് പൂര്‍ണ്ണമായി പദ്ധതി വിഭാവനം ചെയ്യുന്ന പ്രവൃത്തികള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് എന്തെങ്കിലും സംവിധാനമുണ്ടോ ; ഇല്ലെങ്കില്‍ അതിനുളള നടപടികള്‍ സ്വീകരിക്കുമോ ?

5590

വനാന്തരങ്ങളില്‍ വസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരുടെ പുനരധിവാസം

ശ്രീ. ജോസഫ് വാഴക്കന്‍

,, വി.പി. സജീന്ദ്രന്‍

,, ലൂഡി ലൂയിസ്

()പൂര്‍ണ്ണ സമ്മതത്തോടും സഹകരണത്തോടും മാത്രം വനാന്തരങ്ങളില്‍ താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരെ പുനരധിവസിപ്പിക്കുന്ന കാര്യം പരിഗണിക്കുമോ;

(ബി)ഇതിനായി സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാം?

5591

പട്ടികജാതി വകുപ്പിന്റെ കീഴില്‍ വ്യവസായ പരിശീലന കേന്ദ്രങ്ങള്‍

ശ്രീ. ആര്‍. രാജേഷ്

()സംസ്ഥാനത്ത് പട്ടികജാതി വകുപ്പിന്റെ കീഴില്‍ എത്ര വ്യവസായ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്; അവ ഏതെല്ലാമെന്ന് വെളിപ്പെടുത്തുമോ;

(ബി)യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം എസ്.റ്റി വകുപ്പില്‍ പുതിയ വ്യവസായപരിശീലന സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

(സി)പ്രസ്തുത സ്ഥാപനങ്ങളില്‍ പുതിയ കോഴ്സുകള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടോ?

5592

മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍

ശ്രീ. .കെ. ബാലന്‍

()മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കായി സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ ടെക്നോളജിയും പട്ടികവര്‍ഗ്ഗ വികസന വകുപ്പും ചേര്‍ന്നു നടത്തിയ ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റിന്റെ ഫലം പ്രസിദ്ധീകരിച്ചോ; എത്ര വിദ്യാര്‍ത്ഥികള്‍ ടെസ്റില്‍ പങ്കെടുത്തു;

(ബി)ടെസ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് നല്‍കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെക്കുറിച്ച് വിശദമാക്കുമോ?

5593

വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകളുടെ - വികസനം

ശ്രീ. എം. വി. ശ്രേയാംസ്കുമാര്‍

()വയനാട് ജില്ലയിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ഹോസ്റലുകളുടെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ജില്ലയിലെ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ പ്രശ്നത്തെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുമോ ;

(സി)പ്രസ്തുത സ്കൂളുകളുടെയും ഹോസ്റലുകളുടെയും അടിസ്ഥാന സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

5594

പട്ടികവര്‍ഗ്ഗ സങ്കേതങ്ങളില്‍ ശ്മശാന നിര്‍മ്മാണം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് പല പട്ടികവര്‍ഗ്ഗ സങ്കേതങ്ങളിലും ശവസംസ്കാരം നടത്തുന്നതിന് സൌകര്യമില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ശ്മശാനങ്ങള്‍ ഇല്ലാത്ത പ്രദേശങ്ങളില്‍ ഭൂമിയും, ശ്മശാനം നിര്‍മ്മിക്കുവാനുള്ള ധനസഹായവും നല്‍കുന്ന പദ്ധതി നടപ്പിലാക്കുമോ ?

5595

ഷോളയാര്‍ പട്ടികവര്‍ഗ്ഗ സൊസൈറ്റി

ശ്രീ.ബി.ഡി.ദേവസ്സി

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട ഷോളയാര്‍ പട്ടികവര്‍ഗ്ഗ സൊസൈറ്റിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും,പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ജനവിഭാഗത്തിന് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി ധനസഹായം അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമൊ ?

5596

കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വീടില്ലാത്തവര്

ശ്രീ. റ്റി. യു. കുരുവിള

()കോതമംഗലം നിയോജകമണ്ഡലത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട എത്ര കുടുബങ്ങള്‍ക്കാണ് വീടില്ലാത്തത്;

(ബി)സ്വന്തമായി വീടില്ലാത്തവര്‍ക്ക് സമയബന്ധിതമായി വീട് നിര്‍മ്മിച്ച് നല്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(സി)ഈ നിയോജകമണ്ഡലത്തിലെ ആദിവാസി ഊരുകളിലും സെറ്റില്‍മെന്റ് കോളനികളിലും അടിസ്ഥാന സൌകര്യവും മറ്റും നല്കുന്നതിന് എന്ത് നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ;

(ഡി)ഭൂമി, വീട് സാനിറ്റേഷന്‍ സൌകര്യം എന്നിവ ഇല്ലാത്തവര്‍ക്ക് അവ അടിയന്തിരമായി നല്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കുമോ?

5597

പറമ്പിക്കുളം പ്രീമെട്രിക് ഹോസ്റല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()പറമ്പിക്കുളത്തെ പ്രീമെട്രിക് ഹോസ്റലിന്റെ നിര്‍മ്മാണം ഏത് ഘട്ടംവരെയായി എന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത ഹോസ്റലിന്റെ പണി എന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

5598

എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീട്

ശ്രീ. മോന്‍സ് ജോസഫ്

,, റ്റി. യു. കുരുവിള

,, തോമസ് ഉണ്ണിയാടന്‍

,, സി. എഫ്. തോമസ്

()സംസ്ഥാനത്തെ എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും വാസയോഗ്യമായ വീട് നിര്‍മ്മിച്ച് നല്കുന്നതിന് എന്തെല്ലാം നടപടികളാണ് സ്വീകരിച്ച് വരുന്നത് എന്ന് വ്യക്തമാക്കുമോ;

(ബി)ആദിവാസി ജനവിഭാഗങ്ങളുടെ സമഗ്ര പുരോഗതിയ്ക്ക് എന്തെല്ലാം പുതിയ പദ്ധതികള്‍ ആരംഭിക്കുമെന്ന് വ്യക്തമാക്കുമോ?

5599

ആദിവാസികള്‍ക്ക് കൂലിയും വീടും

ശ്രീ. കെ. വി. വിജയദാസ്

()കേരളത്തില്‍ ഭൂരഹിതരായും ഭവനരഹിതരായും എത്ര ആദിവാസി കുടുംബങ്ങളുണ്ട് ; ഇവര്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ;

(ബി)ഭൂരഹിതരായവര്‍ക്കുവേണ്ടി ഭൂമി എപ്രകാരം കണ്ടെത്താനാണ് ഉദ്ദേശിക്കുന്നത് ; ഇതിനായി എന്തെങ്കിലും പദ്ധതി തയ്യാറാക്കിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ;

(സി)കോങ്ങാട് മണ്ഡലത്തില്‍ ഭൂരഹിതരായവരും ഭവനരഹിതരായ വരുടേയും വിവരങ്ങള്‍ നല്‍കുമോ ; ഇവര്‍ക്ക് ഭൂമിയും വീടും നല്‍കുന്നതിന് എന്തെല്ലാം നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ ;

(ഡി)ഓരോ ആദിവാസി കുടുംബത്തിനും 5 ഏക്കര്‍ ഭൂമി നല്‍കുക എന്ന പ്രഖ്യാപിത നയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ ?

5600

ആദിവാസി ഭൂമി കൈയ്യേറ്റം

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

'' . റ്റി. ജോര്‍ജ്

'' പാലോട് രവി

'' ഹൈബി ഈഡന്‍

()ആദിവാസി ഭൂമി കൈയ്യേറ്റം ഒഴിവാക്കാന്‍ എന്തെല്ലാം നടപടികളാണ് എടുക്കാനുദ്ദേശിക്കുന്നത് ;

(ബി)ഭൂമി കൈയ്യേറ്റവുമായി ബന്ധപ്പെട്ട് പരാതി നല്‍കാന്‍ എന്തെല്ലാം സംവിധാനമാണ് വകുപ്പിലുള്ളത് ; വിശദമാക്കുമോ ;

(സി)പരാതികള്‍ പരിഹരിക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ നടപ്പാക്കുവാനുദ്ദേശിക്കുന്നുണ്ട് ?

5601

വയനാട് ജില്ലയില്‍ ഭൂമിക്കു വേണ്ടിയുള്ള ആദിവാസികളുടെ സമരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()വയനാട് ജില്ലയില്‍ ഭൂമിക്കു വേണ്ടിയുള്ള ആദിവാസികളുടെ സമരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ വയനാട് ജില്ലയില്‍ സമരം ചെയ്യുന്ന സംഘടനകളുമായി ഏതൊക്കെ തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(സി)ഓരോ തലത്തിലുള്ള ചര്‍ച്ചകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകള്‍ വിശദമാക്കുമോ;

(ഡി)ഈ സമരത്തില്‍ പങ്കെടുക്കുന്ന എത്ര പേരെ ഇതിനകം അറസ്റ് ചെയ്തിട്ടുണ്ടെന്നും, ജയിലിലടച്ചിട്ടുണ്ടെന്നും വിശദമാക്കുമോ;

()ആദിവാസി വിഭാഗത്തിന് ഭൂമി നല്‍കുന്നതിനായി എന്തു തുക വകയിരുത്തിയിട്ടുണ്ടെന്ന് വെളിപ്പെടുത്തുമോ;

(എഫ്)ഈ തുക വകയിരുത്തി വയനാട്ടിലെ ആദിവാസി വിഭാഗങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ നടപടി സ്വീകരിക്കുമോ?

5602

വാച്ചുമരം ആദിവാസി കോളനി നിവാസികള്‍ക്ക് ഭൂമി

ശ്രീ. ബി. ഡി. ദേവസ്സി

ചാലക്കുടി മണ്ഡലത്തില്‍പ്പെട്ട അതിരപ്പിള്ളി പഞ്ചായത്തിലെ വാച്ചുമരം ആദിവാസികോളനി നിവാസികള്‍ക്ക് വീട് വയ്ക്കുന്നതിനും, കൃഷി ചെയ്യുന്നതിനും ഭൂമി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5603

ആദിവാസി വിഭാഗക്കാര്‍ക്ക് സ്വന്തമായി വീടും സ്ഥലവും

ശ്രീ. വി. ചെന്താമരാക്ഷന്‍

()നെല്ലിയാമ്പതി പഞ്ചായത്തിലെ 137 ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തമായി വീടും സ്ഥലവും ഇല്ലായെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇവര്‍ക്ക് സ്വന്തമായി വീടും സ്ഥലവും ലഭ്യമാക്കുന്നതിന് എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

5604

ആദിവാസികളുടെ പരമ്പരാഗത തൊഴില്‍ മേഖല

ശ്രീ. സി.ദിവാകരന്‍

,, കെ.അജിത്

ശ്രീമതി ഗീതാ ഗോപി.

ശ്രീ. ചിറ്റയം ഗോപകുമാര്‍

()ആദിവാസികളുടെ പരമ്പരാഗത തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിന് എന്ത് നടപടികളാണ് ഇപ്പോള്‍ നടപ്പിലാക്കി വരുന്നതെന്ന് വിശദമാക്കുമോ ;

(ബി)ആദിവാസികളുടെ പരമ്പരാഗത തൊഴില്‍ മേഖലയില്‍ നിന്നുളള ഉല്പന്നങ്ങളുടെ ലാഭകരമായ വിപണനത്തിന് എന്തെല്ലാം സംവിധാനങ്ങളാണ് നിലവിലുളളതെന്ന് വ്യക്തമാക്കുമോ ?

5605

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍

ശ്രീ. ഹൈബി ഈഡന്‍

'' .റ്റി. ജോര്‍ജ്

'' സണ്ണി ജോസഫ്

'' എം.പി. വിന്‍സെന്റ്

()ആദിവാസി മേഖലകളില്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)ഏത് വകുപ്പിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്;

(സി)ആദ്യഘട്ടത്തില്‍ എവിടെയാണ് പദ്ധതി നടപ്പാക്കുന്നത്;

(ഡി)സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കുവാന്‍ നടപടി എടുത്തിട്ടുണ്ടോ?

5606

പ്രമോട്ടര്‍മാര്‍

ശ്രീ. .കെ. ബാലന്‍

()പ്രമോട്ടര്‍മാരായി എത്രപേര്‍ പട്ടികവര്‍ഗ്ഗക്ഷേമ വകുപ്പില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ട് ; ഇവരുടെ ഉത്തരവാദിത്ത്വങ്ങള്‍ എന്തൊക്കെയാണ് ; വിശദമാക്കുമോ;

(ബി)ഇതില്‍ എസ്സി/എസ്ടി വിഭാഗത്തില്‍പ്പെട്ട എത്രപേര്‍ ഉണ്ട്; ഇവരുടെ വേതനം എത്ര രൂപയാണ്; ഇത് വര്‍ദ്ധിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇവരെ സര്‍വ്വീസില്‍ സ്ഥിരപ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

5607

സൌജന്യ റേഷന്‍

ശ്രീ.ബി.ഡി.ദേവസ്സി

വര്‍ഷകാലത്ത് ആദിവാസി കോളനികളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും, മുന്‍വര്‍ഷങ്ങളില്‍ നല്‍കിയതുപോലെ, സൌജന്യറേഷന്‍ വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിക്കുമോ ?

5608

ട്രൈബല്‍ റീസെറ്റില്‍മെന്റ് ആന്റ് ഡെവലപ്പ്മെന്റ് മിഷന്

ശ്രീ. സി. കെ. സദാശിവന്‍

,, കെ. വി. വിജയദാസ്

,, കെ. ദാസന്‍

,, സി. കൃഷ്ണന്‍

()ട്രൈബല്‍ റീസെറ്റില്‍മെന്റ് ആന്റ് ഡെവലപ്പ്മെന്റ് മിഷന്റെ രൂപീകരണം, ഉദ്ദേശ്യലക്ഷ്യങ്ങള്‍, ഓഫീസ് ഘടന, ഫണ്ട് ലഭ്യത എന്നിവ എപ്രകാരമാണ്;

(ബി)ആദിവാസികള്‍ക്കായി 2006 മേയ് മുതല്‍ 2011 മെയ് വരെ ഈ മിഷന്റെ നേതൃത്വത്തില്‍ ഏതെല്ലാം പദ്ധതികളാണ് നടപ്പിലാക്കിയത്; എത്ര രൂപ ഇതിനായി ചെലവായി; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(സി)2011 മെയ് മാസത്തിന് ശേഷം മിഷന്റെ നേതൃത്വത്തില്‍ എന്തെല്ലാം പദ്ധതികള്‍ നടപ്പാക്കി; 2012 മാര്‍ച്ച് 31 വരെ എത്ര രൂപ ഇതിനായി ചെലവാക്കി; എത്ര പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു; ജില്ല തിരിച്ചുള്ള കണക്ക് ലഭ്യമാക്കുമോ;

(ഡി)2011-12 ബജറ്റില്‍ എത്ര തുകയാണ് മിഷന് വേണ്ടി നീക്കിവെച്ചത്; അതില്‍ എത്ര രൂപ ചെലവാക്കി;

()2012-13 ബജറ്റില്‍ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി എത്ര തുക നീക്കിവച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ?

5609

ആദിവാസി മേഖലയിലെ പട്ടിണി

ശ്രീ. .കെ. ബാലന്‍

()ആദിവാസി വിഭാഗങ്ങളില്‍ പട്ടിണി കിടക്കുന്നവര്‍ ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് സംബന്ധിച്ച് എന്തെങ്കിലും വിവരശേഖരണം നടത്തിയിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏത് ഏജന്‍സികളാണ് വിവരശേഖരണം നടത്തിയത്; ഏതെല്ലാം മേഖലകളിലാണ് പട്ടിണി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളത് ?

5610

ആദിവാസി മേഖലയിലെ ലൈംഗിക ചൂഷണം

ശ്രീ. കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

'' ബാബു എം. പാലിശ്ശേരി

'' കെ. വി. വിജയദാസ്

'' കെ. കുഞ്ഞമ്മത് മാസ്റര്‍

()പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)ഇത് സംബന്ധിച്ച് വിശദമായ പഠനം നടത്താന്‍ നടപടി സ്വീകരിക്കുമോ ;

(സി)ആദിവാസി മേഖലയിലെ ലൈംഗിക ചൂഷണം തടയാന്‍ നിലവില്‍ സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണ് വ്യക്തമാക്കുമോ ?

5611

ആദിവാസി പഠന ഗവേഷണ കേന്ദ്രം

ശ്രീ. കെ. രാധാകൃഷ്ണന്‍

()വയനാട്ടിലെ ചെതലയത്ത് ആദിവാസി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടപ്പിലായോ; ഇതിന് വേണ്ടി സ്വീകരിച്ച നടപടി വിശദീകരിക്കുമോ;

(ബി)ഈ ഗവേഷണ കേന്ദ്രത്തിന് ബഡ്ജറ്റില്‍ എത്ര തുക വകയിരുത്തി; ഇതില്‍ എത്ര ചെലവഴിച്ചു?

5612

കാസര്‍ഗോഡ് ജില്ലയിലെ ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍

ശ്രീ. കെ. കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍)

ഗോത്രവര്‍ഗ്ഗത്തില്‍പ്പെട്ട എത്ര കുടുംബങ്ങള്‍ കാസര്‍ഗോഡ് ജില്ലയില്‍ താമസിക്കുന്നുണ്ടെന്നും ഇവര്‍ക്ക് എന്തൊക്കെ സഹായപദ്ധതികളാണ് ലഭ്യമാക്കിയിട്ടുള്ളതെന്നും വ്യക്തമാക്കാമോ?

5613

യുവജനക്ഷേമ പദ്ധതികള്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം യുവജനങ്ങളുടെ ക്ഷേമകാര്യങ്ങള്‍ക്കായി നടപ്പിലാക്കിയ പദ്ധതികള്‍ എന്തൊക്കെയാണ്;

(ബി)ആയതിന്റെ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ?

5614

കേരളോത്സവങ്ങളുടെ നടത്തിപ്പ്

ശ്രീ. എം. ഉമ്മര്‍

()കേരളോത്സവങ്ങളുടെ നടത്തിപ്പ് പരിഷ്ക്കരിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)കേരളോത്സവങ്ങളിലെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാന്‍ പ്രോത്സാഹനങ്ങള്‍ നല്‍കുന്ന കാര്യം ആലോചിക്കുമോ;

(സി)ജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിന് ഗ്രാമങ്ങളിലുള്ള ക്ളബുകള്‍ക്കും സാംസ്കാരിക സംഘടനകള്‍ക്കും കൂടുതല്‍ ആനുകൂല്യങ്ങള്‍ കേന്ദ്ര സഹായത്തോടെ ലഭ്യമാക്കാന്‍ ശ്രമിക്കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.