UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5488

ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് പദ്ധതി

ശ്രീ. ബെന്നി ബെഹനാന്‍

,, വി. റ്റി. ബല്‍റാം

,, . പി. അബ്ദുള്ളക്കുട്ടി

,, വി. ഡി. സതീശന്‍

()ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്നതിന് പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ഈ പദ്ധതിക്ക് ലഭ്യമാക്കാനുദ്ദേശിക്കുന്നുണ്ടോ;

(സി)ഏതെല്ലാം ഏജന്‍സികള്‍ വഴിയാണ് പ്രസ്തുത പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്നത്?

5489

ശുദ്ധജല സമൃദ്ധിക്കായി പ്രത്യേക പദ്ധതി

ശ്രീ. വി. പി. സജീന്ദ്രന്‍

'' റ്റി. എന്‍. പ്രതാപന്‍

'' സി. പി. മുഹമ്മദ്

'' വര്‍ക്കല കഹാര്‍

()ശുദ്ധജല സമൃദ്ധിക്കായി എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി)ഇതിനായി ഒരു പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുന്ന കാര്യം ആലോചിക്കുമോ ; വിശദമാക്കുമോ ;

(സി)മഴവെള്ള സംഭരണം പ്രോല്‍സാഹിപ്പിക്കുന്നതിന് പദ്ധതിയില്‍ ഊന്നല്‍ നല്‍കുമോ ?

5490

കേന്ദ്ര ജലനയം

ശ്രീ.കോടിയേരി ബാലകൃഷ്ണന്‍

()കേന്ദ്ര സര്‍ക്കാര്‍ ജലനയം പ്രസിദ്ധീകരിച്ചത് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)പ്രസ്തുത ജലനയം സംബന്ധിച്ച് സംസ്ഥാനത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അഭിപ്രായം ആരായുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദാംശം വെളിപ്പെടുത്താമോ ;

(സി)ജലം ഒരു വാണിജ്യ ഉല്പന്നമാണെന്ന കേന്ദ്ര ജലനയത്തിലെ വെളിപ്പെടുത്തല്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ഇപ്രകാരമുള്ള വെളിപ്പെടുത്തലുകളുളള കേന്ദ്ര ജലനയത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വിശദമാക്കാമോ ?

5491

ദേശീയ ജലനയം

ശ്രീ. കെ. ദാസന്‍

()ദേശീയ കരട് ജലനയത്തില്‍ ജലവിതരണ കാര്യത്തില്‍ സര്‍ക്കാര്‍ സേവന ദാതാവ് എന്ന നിലയില്‍ നിന്ന് മാറി നിയന്ത്രിതാവ് എന്ന നിലയില്‍ പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശമുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ?

(ബി)ഈ നയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാമോ ?

5492

കടല്‍ജലം ശുദ്ധീകരിച്ച് കുടിവെള്ളം

ശ്രീ. സണ്ണിജോസഫ്

'' റ്റി. എന്‍. പ്രതാപന്‍

'' സി. പി. മുഹമ്മദ്

'' ഹൈബി ഈഡന്‍

()കടല്‍ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം ;

(ബി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കാനുദ്ദേശിക്കുന്നത് ;

(സി)പ്രസ്തുത പദ്ധതി ആരംഭിക്കുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ എന്തെല്ലാം ;

(ഡി)പദ്ധതിക്കായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

5493

എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പുവഴി കുടിവെള്ള വിതരണം

ശ്രീ. കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, എം. പി. വിന്‍സെന്റ്

,, കെ. മുരളീധരന്‍

()സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും പൈപ്പുവഴി വിതരണം ചെയ്യുന്ന കുടിവെള്ളം എത്തിക്കാന്‍ എന്തെല്ലാം നടപടികള്‍ എടുക്കാനാണുദ്ദേശിക്കുന്നത്;

(ബി)ഇതിനുവേണ്ടി പ്രത്യേക പദ്ധതി തയ്യാറാക്കുമോ; വിശദമാക്കുമോ;

(സി)പദ്ധതി ഫലപ്രദമായി നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടോ; വിശദമാക്കുമോ ?

5494

മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണികള്‍

ശ്രീ.കെ. അജിത്

()മുല്ലപ്പെരിയാര്‍ ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന് അടുത്ത കാലത്ത് തമിഴ്നാട് സര്‍ക്കാര്‍ അനുവാദം ചോദിച്ചിട്ടുണ്ടോ ; എങ്കില്‍ എന്തെല്ലാം പ്രവൃത്തികള്‍ക്ക് ; ആയതിന് കേരളം അനുമതി നല്‍കിയിട്ടുണ്ടോ ;

(ബി)അനുമതി നല്‍കുന്ന ജോലികള്‍ തന്നെയാണ് പ്രസ്തുത സ്ഥലത്ത് നടക്കുന്നതെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടോ ; ഇത് പരിശോധിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടോ ;

(സി)മുല്ലപ്പെരിയാര്‍ ഡാമില്‍ അത്യാവശ്യ ജോലികളുടെ മറവില്‍ ഡാം ബലപ്പെടുത്താനുളള ജോലികള്‍ നടക്കുന്നതായുളള വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് സംബന്ധിച്ച് എന്തു നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കുമോ ?

5495

നദികളുടെ മലിനീകരണം

ശ്രീ. മുല്ലക്കര രത്നാകരന്‍

,, . കെ. വിജയന്‍

,, കെ. അജിത്

ശ്രീമതി ഇ. എസ്. ബിജിമോള്‍

()സംസ്ഥാനത്ത് വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും പുറന്തളളുന്ന മാലിന്യങ്ങള്‍ നദികളിലും മറ്റും ഒഴുകി എത്തുന്നതുമൂലം ജലം മലിനമാകുന്നുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഏതെല്ലാം നദികളും ജലസ്രോതസ്സുകളുമാണ് മലിനപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് വെളിപ്പെടുത്തുമോ;

(സി)ഇത്തരം മലിനീകരണം തടയുന്നതിനുളള പദ്ധതികള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടോ; ഇതിനായുളള ഏതെങ്കിലും പദ്ധതികള്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിട്ടുണ്ടോ;

(ഡി)ഈ പദ്ധതികള്‍ക്കായി കേന്ദ്രത്തില്‍ നിന്നും എന്ത് തുകയുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ?

5496

മുല്ലപ്പെരിയാര്‍ പുതിയ ഡാമിന് പരിസ്ഥിതി ആഘാത പഠനം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കെ. ജയചന്ദ്രന്‍

,, പുരുഷന്‍ കടലുണ്ടി

,, രാജു എബ്രഹാം

()മുല്ലപ്പെരിയാര്‍ പുതിയ ഡാമിന് വേണ്ടിവരുന്ന അധിക മേഖലയിലെ പരിസ്ഥിതി ആഘാത പഠനം എന്നത്തേക്ക് പൂര്‍ത്തിയാക്കാനാവുമെന്നാണ് കരുതുന്നത്;

(ബി)ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതി മുമ്പാകെയിരിക്കുന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാനത്തിന്റെ നിലപാട് സുപ്രീംകോടതിയെ അറിയിക്കുന്ന കാര്യത്തില്‍ നിയമസാങ്കേതിക വിദഗ്ദ്ധരുടെ അഭിപ്രായം തേടിയിരുന്നോ; എങ്കില്‍ അതിന്റെ വിശദാംശം നല്‍കാമോ?

5497

മഴവെള്ള സംഭരണി നിര്‍മ്മാണത്തിന് സഹായം

ശ്രീ. മുല്ലക്കര രത്നാകരന്‍

സംസ്ഥാനത്ത് മഴവെള്ള സംഭരണികള്‍ നിര്‍മ്മിക്കുന്നതിനായി ജലവിഭവ വകുപ്പ് എന്തെല്ലാം സഹായങ്ങളാണ് നല്‍കിവരുന്നത് എന്ന് വ്യക്തമാക്കാമോ ?

5498

ഫ്ളാറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മഴവെള്ള സംഭരണി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, എം.പി. വിന്‍സെന്റ്

,, സണ്ണി ജോസഫ്

,, പാലോട് രവി

()സംസ്ഥാനത്തെ ഫ്ളാറ്റുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും മഴവെള്ള സംഭരണി നിര്‍ബന്ധമാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പുമായിച്ചേര്‍ന്ന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാന്‍ ഉദ്ദേശിക്കുന്നത്;

(ബി)ഇതിനായി കര്‍ശന നിയമവ്യവസ്ഥയോടുകൂടിയുള്ള നിയമനിര്‍മ്മാണം നടത്തുന്നകാര്യം പരിഗണിക്കുമോ;

(സി)വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമോ?

5499

സുഗമമായ ജലവിതരണം

ശ്രീ. ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, വി. റ്റി. ബല്‍റാം

,, പി. . മാധവന്‍

()ജലവിതരണം സുഗമമാക്കുന്നതിനായി സ്വീകരിച്ചിട്ടുളള നടപടികള്‍ എന്തെല്ലാം;

(ബി)ഊര്‍ജ്ജലാഭം നല്‍കുന്ന തരത്തിലുളള പമ്പുകള്‍ സ്ഥാപിക്കുന്നതിനും പ്രധാന കേന്ദ്രങ്ങളില്‍ സ്്റ്റാന്‍ഡ്ബൈ ആയി പമ്പുകള്‍ കരുതുന്നതിനും അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

5500

ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍

ശ്രീ. സാജു പോള്‍

()സംസ്ഥാനത്തെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തനക്ഷമമല്ലാത്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വാങ്ങിയ മോട്ടോറുകളും പമ്പു സെറ്റുകളും സ്ഥാപിക്കാത്തതിന്റെ കാരണം വ്യക്തമാക്കുമോ;

(സി)റ്റി..ഡി. മീറ്ററുകള്‍ മുഴുവന്‍ സ്കീമുകളിലും വച്ചിട്ടുണ്ടോ;

(ഡി)ജീര്‍ണ്ണാവസ്ഥയിലുള്ള പമ്പ് ഹൌസുകള്‍ പുനര്‍ നിര്‍മ്മിക്കുവാന്‍ നടപടി സ്വീകരിക്കുമോ;

()പൊട്ടിപ്പൊളിഞ്ഞ കനാല്‍ ബണ്ടുകളും റോഡുകളും പുനരുദ്ധരിക്കുവാന്‍ പദ്ധതി ആവിഷ്കരിക്കുമോ;

(എഫ്)ഇതില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തവ ഏതെല്ലാമാണ്; നിലവിലുള്ള പദ്ധതികളുടെ ജില്ല തിരിച്ചുള്ള വിശദവിവരം അറിയിക്കുമോ?

5501

ഡാമുകളില്‍ നിന്ന് മണല്‍ ശേഖരിക്കുന്ന പദ്ധതി

ശ്രീ. സി. ദിവാകരന്‍

()ജലസേചന വകുപ്പുവക ഡാമുകളില്‍ നിന്ന് മണല്‍ ശേഖരിച്ചു വിപണനം നടത്തുന്ന പദ്ധതി ഇപ്പോള്‍ നിലവിലുണ്ടോ ;

(ബി)ഉണ്ടെങ്കില്‍ ഏത് ഏജന്‍സി വഴിയാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കുന്നത് ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എത്രതുക ഈയിനത്തില്‍ ലഭിച്ചുവെന്ന് അറിയിക്കാമോ ?

5502

അരുവിക്കര, പേപ്പാറ ഡാമുകളുടെ സംഭരണശേഷിയും ശുദ്ധജലവിതരണവും

ശ്രീ. പാലോട് രവി

()തിരുവനന്തപുരം ജില്ലയിലെ അരുവിക്കര, പേപ്പാറ ഡാമുകളില്‍ ചെളിയും മണലും അടിഞ്ഞ് സംഭരണശേഷി കുറഞ്ഞിട്ടുള്ളത് സംബന്ധിച്ച് കേരള എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ട് (കെ..ആര്‍.) പഠനം നടത്തിയിട്ടുണ്ടോ;

(ബി)എങ്കില്‍ ഡാമുകളുടെ സംഭരണശേഷി എത്രമാത്രം കുറഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്;

(സി)സംഭരണിയില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളും ചെളിയും മാറ്റി സംഭരണശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമോ;

(ഡി)സംഭരണിയിലെ ജലശേഖരത്തില്‍ കോളീഫോം ബാക്ടീരിയ യുടെ സാന്നിദ്ധ്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാന്‍ എന്തു നടപടി സ്വീകരിച്ചിട്ടുണ്ട്;

(എഫ്)നെടുമങ്ങാട് താലൂക്കില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിന് കൂടുതല്‍ സംഭരണശേഷി യുള്ള തെരഞ്ഞെടുക്കപ്പെടുന്ന ചിറകളില്‍ മൈക്രോ ശുദ്ധജല വിതരണ പദ്ധതികള്‍ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5503

മംഗലം ഡാമിന്റെ മതില്‍ നിര്‍മ്മാണം

ശ്രീ. എം. ചന്ദ്രന്‍

()മംഗലം ഡാമിന്റെ സുരക്ഷയ്ക്കായി മതില്‍ നിര്‍മ്മിക്കുന്നതിന്4 കോടി രൂപ അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ നിര്‍മ്മാണം എന്ന് ആരംഭിക്കുവാന്‍ സാധിക്കുമെന്ന്വ്യക്തമാക്കുമോ?

5504

കര്‍ഷകര്‍ക്കായി ജലസേചന പദ്ധതി

ശ്രീ. ബി. സത്യന്‍

()20 ഹെക്ടര്‍ കൃഷി ഭൂമിയുളള പ്രദേശങ്ങളില്‍ കര്‍ഷകരെ സഹായിക്കാനായി ഇറിഗേഷന്‍ വകുപ്പ് എന്തെങ്കിലും പദ്ധതി നടപ്പില്‍ വരുത്തുന്നുണ്ടോ ; വ്യക്തമാക്കാമോ ;

(ബി)ഈ പദ്ധതിയിലേയ്ക്ക് കൃഷി ഭൂമി തെരഞ്ഞെടുക്കപ്പെടുന്ന തിനുളള മാനദണ്ഡം വിശദമാക്കാമോ ;

(സി)പ്രസ്തുത പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന കൃഷി ഭൂമിക്ക് എന്തെല്ലാം സൌകര്യങ്ങളാണ് ജലസേചന വകുപ്പ് ഒരുക്കുന്നത് ;

(ഡി)ഈ പദ്ധതിയിലേയ്ക്ക് ആറ്റിങ്ങല്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും ഏതെല്ലാം പ്രോജക്ടുകള്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്; വിശദമാക്കാമോ ?

5505

കുട്ടനാട്ടില്‍ ജങ്കാര്‍ നിര്‍മ്മാണം

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാടിനായി ഇറിഗേഷന്‍ മെക്കാനിക്കല്‍ വിഭാഗത്തിന്റെ കീഴില്‍ നിര്‍മ്മാണം ആരംഭിച്ച ജങ്കാറുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ജങ്കാറുകളുടെ നിര്‍മ്മാണത്തിന് ഇതുവരെ എന്ത് തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)നിര്‍മ്മാണം എന്ന് പൂര്‍ത്തീകരിക്കാനാകുമെന്ന് അറിയിക്കുമോ;

(ഡി)റീടെണ്ടര്‍ ഏറ്റെടുത്ത സില്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ;

()ജങ്കാറുകളുടെ നിര്‍മ്മാണത്തിനായി സില്‍ക്കിന് കാലാവധി നീട്ടി നല്‍കിയിട്ടുണ്ടോ ?

5506

കൊട്ടാരക്കരയിലെ കുളങ്ങളുടെ സംരക്ഷണം

ശ്രീമതി പി.അയിഷാ പോറ്റി

()കൊട്ടാരക്കര നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളില്‍പെടുന്ന പ്രധാനപ്പെട്ടതും സംരക്ഷണവും നവീകരണവും ആവശ്യമുളളതുമായ കുളങ്ങളുടെ പട്ടിക ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത കുളങ്ങളുടെ നവീകരണത്തിന് ഈ സാമ്പത്തിക വര്‍ഷം എത്ര തുക ലഭ്യമാക്കാന്‍ കഴിയും എന്ന് വ്യക്തമാക്കുമോ ?

5507

തെക്കെക്കാട്, ഇടയിലക്കാട്, മാടക്കാല്‍ ബണ്ടുകളുടെ സംരക്ഷണം

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

പാരിസ്ഥിതിക പ്രശ്നങ്ങളും അപകട ഭീഷണിയും നേരിടുന്ന തെക്കെക്കാട്, ഇടയിലക്കാട്, മാടക്കാല്‍ ബണ്ടുകളുടെ സംര ക്ഷണത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ ?

5508

കേരള വാട്ടര്‍ അതോറിറ്റിയില്‍ കമ്പ്യൂട്ടറൈസേഷന്‍

ശ്രീ. ജി. എസ്. ജയലാല്‍

()കേരള വാട്ടര്‍ അതോറിറ്റിയിലെ കമ്പ്യൂട്ടറൈസേഷന്‍ നടപടികളുടെ പൂരോഗതി അറിയിക്കുമോ;

(ബി)കേരള വാട്ടര്‍ അതോറിറ്റിയെ ജിക്കാ (ജെ..സി..) പദ്ധതിയില്‍പ്പെടുത്തി സംസ്ഥാന വ്യാപകമായി കമ്പ്യൂട്ടര്‍വല്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശം അറിയിക്കുമോ;

(സി)പ്രസ്തുത പദ്ധതിയില്‍പ്പെടുത്തി കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കുമ്പോള്‍ അക്കൌണ്ടിംഗിന് മാത്രമായി ടാലി എന്ന സോഫ്റ്റ് വെയര്‍ വാങ്ങുവാന്‍ ഉദ്ദേശിക്കുന്നുവോ; എങ്കില്‍ ഇതുമായി ബന്ധപ്പെട്ട് എത്ര രൂപ ചെലവ് വരുമെന്ന് കണക്കാക്കിയിട്ടുണ്ടോ; വിശദാംശം വ്യക്തമാക്കുമോ?

5509

കേരള വാട്ടര്‍ അതോറിറ്റി-കമ്പ്യൂട്ടര്‍വല്ക്കരണം

ശ്രീ.പി. ഉബൈദുള്ള

()കേരള വാട്ടര്‍ അതോറിറ്റിയില്‍ കേന്ദ്രീകൃത ബില്ലിംഗും കളക്ഷന്‍ സമ്പ്രദായവും കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന് ഒരു വൈഡ് ഏരിയാ നെറ്റ് വര്‍ക്ക് സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; എങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)പൊതുജനങ്ങളുടെ പരാതികള്‍ക്ക് അടിയന്തിര പരിഹാരം കാണുന്നതിന് “കംപ്ളയിന്റ് റിഡ്രസ്സല്‍ സിസ്റം” സ്ഥാപിക്കുമോ;

(സി)വിവിധ പദ്ധതികളുടെ അവലോകനം നടത്തുന്നതിനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പ്രോജക്ട് മോണിറ്ററിംഗ് സിസ്റം സ്ഥാപിക്കുന്ന കാര്യം പരിഗണനയിലുണ്ടോ; വിശദാംശം നല്‍കുമോ ?

5510

തൃക്കാക്കരയില്‍ വാട്ടര്‍ അതോറിറ്റിയുടെ സെക്ഷന്‍ ഓഫീസ്

ശ്രീ. ബെന്നി ബെഹനാന്‍

()തൃക്കാക്കര കേന്ദ്രീകരിച്ച് വാട്ടര്‍ അതോറിറ്റിയുടെ സെക്ഷന്‍ ഓഫീസ് തുടങ്ങുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇതിന്റെ വിശദാംശം വെളിപ്പെടുത്താമോ;

(സി)നടപടി സ്വീകരിച്ചിട്ടില്ലാ എങ്കില്‍ പ്രസ്തുത സെക്ഷന്‍ ഓഫീസ് തുടങ്ങുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ ?

5511

വാട്ടര്‍ അതോറിറ്റിയുടെ എടത്വ സെക്ഷന്‍ ഓഫീസ്

ശ്രീ. തോമസ് ചാണ്ടി

()കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള എടത്വ സെക്ഷന്‍ ഓഫീസ് കെട്ടിടത്തിന്റെ ശോച്യാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)തകര്‍ന്ന് ദ്രവിച്ച ഈ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ;

(സി)ഇല്ലെങ്കില്‍ പുതിയ കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികള്‍ സമയബന്ധിതമതായി സ്വീകരിക്കുമോ?

5512

കിടങ്ങറ, എടത്വ സെക്ഷന്‍ ഓഫീസുകളിലെ ഓവര്‍സിയര്‍ ഒഴിവുകള്

ശ്രീ. തോമസ് ചാണ്ടി

()കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുളള കിടങ്ങറ, എടത്വ സെക്ഷന്‍ ഓഫീസുകളില്‍ ഓവര്‍സീയര്‍മാരുടെ എത്ര തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നുവെന്ന് വിശദമാക്കുമോ;

(ബി)പ്രസ്തുത ഒഴിവുകള്‍ പി. എസ്. സി. യ്ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ ഒഴിവുകള്‍ നികത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

5513

കേരള വാട്ടര്‍ അതോറിറ്റിയിലെ ശമ്പള പരിഷ്ക്കരണം

ശ്രീ. കെ. രാജു

()കേരളാ വാട്ടര്‍ അതോറിറ്റിയിലെ ശമ്പളപരിഷ്ക്കരണ ഉത്തരവ് എന്നാണ് പ്രാബല്യത്തില്‍ വന്നത്;

(ബി)പ്രസ്തുത ഉത്തരവിന് ആധാരമായാണോ കെ. ഡബ്ള്യൂ. . യിലെ പെന്‍ഷന്‍കാര്‍ക്കുളള പെന്‍ഷന്‍ പരിഷ്ക്കരണ ഉത്തരവും പ്രാബല്യത്തില്‍ വന്നത്; അല്ലെങ്കില്‍ വ്യത്യസ്ത ഉത്തരവുകള്‍ ഇറക്കാന്‍ ഉണ്ടായ സാഹചര്യം വിശദമാക്കുമോ;

(സി)മുന്‍കാലങ്ങളില്‍ ജീവനക്കാര്‍ക്കുള്ള ശമ്പള പരിഷ്ക്കരണ ഉത്തരവും പെന്‍ഷന്‍കാര്‍ക്കുളള പെന്‍ഷന്‍ പരിഷ്ക്കരണ ഉത്തരവും വ്യത്യസ്തമായാണോ ഇറക്കിയിട്ടുളളതെന്ന് വ്യക്തമാക്കുമോ?

5514

കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരണ നടപടികള്‍

ശ്രീ. ജി. എസ്. ജയലാല്‍

()കേരള വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തോടൊപ്പം നടപ്പാക്കേണ്ട പെന്‍ഷന്‍ പരിഷ്ക്കരണനടപടികള്‍ വൈകുന്നതിന്റെ കാരണം വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്ക്കരണനടപടികള്‍ എന്ന് പ്രാവര്‍ത്തികമാക്കുവാനാണ് ഉദ്ദേശിക്കുന്നത് ; വിശദാംശം അറിയിക്കുമോ ?

5515

എഞ്ചിനീയര്‍മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേയ്ക്ക് മാറ്റിനിയമിക്കല്‍

ശ്രീ. ജി.എസ്. ജയലാല്‍

()2008-ല്‍ ജലസേചന വകുപ്പില്‍ നിന്നും തദ്ദേശസ്വയംഭരണ വകുപ്പിലേയ്ക്ക് എഞ്ചിനീയര്‍മാരെ മാറ്റി നിയമിച്ചിരുന്നുവോ; എങ്കില്‍ എത്ര എഞ്ചിനീയര്‍മാരെ ഇപ്രകാരം തദ്ദേശസ്വയംഭരണ വകുപ്പിലേയ്ക്ക് മാറ്റിയെന്ന് അറിയിക്കുമോ;

(ബി)ഇത്തരത്തില്‍ ജലസേചന വകുപ്പില്‍നിന്നും എഞ്ചിനീയര്‍മാരെ മറ്റൊരു വകുപ്പിലേയ്ക്ക് മാറ്റി നല്‍കുമ്പോള്‍ ഇതേക്കുറിച്ച് പഠനം നടത്താറുണ്ടോ; എങ്കില്‍ 2008-ല്‍ എന്ത് പഠനമാണ് നടത്തിയതെന്നും അതിലെ ശുപാര്‍ശ എന്തായിരുന്നുവെന്നും അറിയിക്കുമോ;

(സി)ജലസേചന വകുപ്പില്‍നിന്നും എഞ്ചിനീയര്‍മാരെ മാറ്റി നല്‍കുമ്പോള്‍ പ്രസ്തുത ജീവനക്കാരുടെ സര്‍വ്വീസ് സംബന്ധമായ കാര്യങ്ങളിലും, പ്രൊമോഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളിലും ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ; വിശദാംശം അറിയിക്കുമോ?

5516

എഞ്ചിനീയര്‍മാരെ വകുപ്പുമാറ്റി നിയമിയ്ക്കല്‍

ശ്രീ.ജി.എസ്.ജയലാല്‍

()2010ന് ശേഷം ജലവിഭവ വകുപ്പില്‍ നിന്ന് എഞ്ചിനീയര്‍മാരെ തദ്ദേശസ്വയംഭരണ വകുപ്പിലേക്ക് മാറ്റി നിയമിച്ചിട്ടുണ്ടോ; എങ്കില്‍ എത്ര പേരെ എന്ന് അറിയിക്കുമോ ;

(ബി)പ്രസ്തുത തീരുമാനം നടപ്പിലാക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട രണ്ടു വകുപ്പുകളിലെയും മന്ത്രിമാരും, ബന്ധപ്പെട്ട ഉദ്യോഗസ്ഥരും തമ്മില്‍ കൂടിയാലോചന നടത്തിയിരുന്നുവോ ; എങ്കില്‍ അതിന്റെ വിശദാംശം അറിയിക്കുമോ ;

(സി)2011-ല്‍ എഞ്ചിനീയര്‍മാരെ തദ്ദേശ സ്വയം ഭരണ വകുപ്പിലേക്ക് മാറ്റുന്നത് സംബന്ധിച്ച് പഠനങ്ങളോ, നിര്‍ദ്ദേശങ്ങളോ നടത്തിയിരുന്നുവോ ; എങ്കില്‍ വിശദാംശം അറിയിക്കുമോ ;

(ഡി)2011-ല്‍ എഞ്ചിനീയര്‍മാരെ മാറ്റി മറ്റൊരു വകുപ്പിന് നല്‍കിയത് ജലവിഭവ വകുപ്പിന്റെ താല്പര്യം സംരക്ഷിക്കാതെയാണെന്നുളള ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; വിശദാംശം അറിയിക്കുമോ ?

5517

വാട്ടര്‍ അതോറിറ്റിയിലെ എല്‍.ഡി. ടൈപ്പിസ്റ് തസ്തിക

ശ്രീ.മോന്‍സ് ജോസഫ്

()കേരളാ വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി.ടൈപ്പിസ്റിന്റെ എത്ര തസ്തികകള്‍ നിലവിലുണ്ട് ;

(ബി)പ്രസ്തുത സ്ഥാപനത്തില്‍ നിലവില്‍ എത്ര എല്‍.ഡി.ടൈപ്പിസ്റുമാര്‍ ജോലി ചെയ്യുന്നു; ഇപ്പോള്‍ എത്ര ഒഴിവുകള്‍ ഉണ്ട് ; ഇതില്‍ എത്രയെണ്ണം പി.എസ്.സി.യ്ക്ക് റിപ്പോര്‍ട്ട് ചെയ്തു എന്ന് വ്യക്തമാക്കാമോ;

(സി)പ്രസ്തുത തസ്തികയിലേക്കുളള റാങ്ക് ലിസ്റ് ഇപ്പോള്‍ നിലവിലുണ്ടോ ; ഇതില്‍ നിന്നും എത്ര പേരെ നിയമിച്ചു എന്ന് വ്യക്തമാക്കാമോ;

(ഡി)പ്രസ്തുത തസ്തികയിലേക്ക് ഇപ്പോള്‍ ആവശ്യമുള്ള യോഗ്യത എന്താണെന്ന് വ്യക്തമാക്കാമോ?

5518

എസ്. എല്‍. ആര്‍ വര്‍ക്കര്‍ ആനന്ദന്റെ ആശ്രിതന് നിയമനം

ശ്രീ. കെ. കുഞ്ഞമ്മത് മാസ്റര്‍

()കല്പറ്റ കെ. ആര്‍. പി. സബ് ഡിവിഷന്‍ കലെ എസ്. എല്‍. ആര്‍ വര്‍ക്കര്‍ കെ. ആനന്ദന്‍ മരണപ്പെട്ടത് എപ്പോഴാണെന്ന് വ്യക്തമാക്കാമോ;

(ബി)ആശ്രിത നിയമനത്തിനായി ആനന്ദന്റെ ആശ്രിതര്‍ ആരെങ്കിലും അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(സി)ഉണ്ടെങ്കില്‍ അപേക്ഷ സമര്‍പ്പിച്ചത് ആരാണെന്നും, അപേക്ഷിച്ച തീയതിയും അറിയിക്കാമോ;

(ഡി)ആശ്രിത നിയമന പ്രകാരം ജോലി നല്കിയിട്ടുണ്ടോ എന്നു വ്യക്തമാക്കാമോ;

()ഇല്ലെങ്കില്‍ അതിനുളള കാരണവും, എന്നത്തേയ്ക്ക് നിയമനം നല്‍കുമെന്നും അറിയിക്കാമോ?

5519

വേമ്പനാട്ടുകായല്‍ ശുദ്ധീകരണ പദ്ധതി

ശ്രീ. രാജു എബ്രഹാം

()വേമ്പനാട്ടുകായലും അനുബന്ധ നദികളും കൂട്ടിയിണക്കി പുതിയ ശുദ്ധജല വിതരണ പദ്ധതി നടപ്പിലാക്കുവാന്‍ ആലോചിക്കുന്നുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത പദ്ധതിയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാമോ;

(സി)വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് നടപ്പിലാക്കുവാന്‍ ആരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്;

(ഡി)ഈ ഏജന്‍സി ഇതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കാമോ?

5520

ജലനിധി പദ്ധതികള്‍

ശ്രീ. എം. ഹംസ

()സംസ്ഥാനത്ത് ജലനിധി ഒന്നാം ഘട്ടം എത്ര ഗ്രാമപഞ്ചായത്തുകളില്‍ നടപ്പിലാക്കി ; എന്തെല്ലാം പ്രവൃത്തികളാണ് ഒന്നാം ഘട്ടത്തില്‍ നടത്തിയത് ;

(ബി)ഒറ്റപ്പാലം അസംബ്ളിമണ്ഡലത്തിലെ ഏതെല്ലാം ഗ്രാമപഞ്ചായത്തുകളിലാണ് ഒന്നാംഘട്ടം നടപ്പിലാക്കിയത് ;

(സി)ജലനിധി ഒന്നാം ഘട്ടം പ്രവൃത്തികള്‍ക്കായി എത്ര തുക ചെലവഴിച്ചു ; വിശദാംശം ലഭ്യമാക്കാമോ ;

(ഡി)ജലനിധി രണ്ടാം ഘട്ടം ഏതെല്ലാം പഞ്ചായത്തുകളില്‍ നടപ്പിലാക്കുവാനാണ് ഉദ്ദേശിക്കുന്നത് ;

()ജലനിധി രണ്ടാം ഘട്ട പദ്ധതി തുകയുടെ വിശദാംശം ലഭ്യമാക്കാമോ ?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.