UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5873

ഭക്ഷ്യസുരക്ഷാനിയമം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

,, കെ. കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

,, സാജു പോള്‍

ശ്രീമതി കെ.എസ്. സലീഖ

()കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന ഭക്ഷ്യസുരക്ഷാനിയമം കേരളത്തെ എങ്ങനെ ബാധിക്കുമെന്ന് വിലയിരുത്തിയിട്ടുണ്ടോ;

(ബി)ഈ നിയമം നടപ്പാക്കുമ്പോള്‍ എത്ര കാര്‍ഡുടമകള്‍ കേരളത്തില്‍ പൊതുവിതരണ സമ്പ്രദായത്തില്‍ നിന്ന് പുറത്താകുമെന്ന് കണക്കാക്കിയിട്ടുണ്ടോ;

(സി)ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിനുണ്ടാകുന്ന പ്രയാസങ്ങള്‍ വകുപ്പ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടോ; സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് നിയമത്തില്‍ മാറ്റം വരുത്താന്‍ ഈ വകുപ്പ് എന്തുനടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

5874

പൊതുവിതരണത്തിനുള്ള സബ്സിഡി

ശ്രീ. സി.പി.മുഹമ്മദ്

,, ലൂഡി ലൂയിസ്

,, എം.പി.വിന്‍സെന്റ്

,, കെ.ശിവദാസന്‍ നായര്‍

()സംസ്ഥാനത്തെ ബി.പി.എല്‍./.പി.എല്‍ വിഭാഗങ്ങള്‍ക്ക് പൊതുവിതരണത്തിനായി കേന്ദ്രം അനുവദിക്കുന്ന അരിയുടെയും ഗോതമ്പിന്റെയും അളവ് വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ ;വിശദമാക്കുമോ;

(ബി)ഇതുവഴി സബ്സിഡിയിനത്തില്‍ സംസ്ഥാനത്തിന് എന്തു തുക ലഭിക്കും ;

(സി)അരിയും ഗോതമ്പും സംസ്ഥാനത്തേയ്ക്ക് കൊണ്ടുവരുന്നതിനുളള ചരക്ക് കൂലിയില്‍ എന്തെല്ലാം ഇളവുകളാണ് വരുത്തിയിക്കുന്നത് ?

5875

1 രൂപ, 2 രൂപ നിരക്കുകളില്‍ നല്‍കിയ അരി

ശ്രീ. എളമരം കരീം

()ഗുണഭോക്താക്കളില്‍ എത്ര പേര്‍ക്ക് 1 രൂപ നിരക്കില്‍ റേഷനരി നല്‍കിയിട്ടുണ്ട് ;

(ബി)ഈ പദ്ധതി ആരംഭിച്ച തീയതി മുതല്‍ ഇതുവരെ ഈ പദ്ധതിയിന്‍ കീഴില്‍ എത്ര കിലോഗ്രാം അരി വിതരണം ചെയ്യുകയുണ്ടായി ;

(സി)2 രൂപ നിരക്കില്‍ ഒരു കിലോഗ്രാം അരി നല്കിയിരുന്ന മുന്‍ സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് എത്ര കുടുംബങ്ങള്‍ക്ക് അരിക്ക് അര്‍ഹതയുണ്ടായിരുന്നു ; 2 രൂപ നിരക്കില്‍ എത്ര കിലോഗ്രാം അരി ആണ് നല്‍കിയിരുന്നത് ?

5876

ഈ വിളവെടുപ്പ് സീസണിലെ നെല്ലു സംഭരണം

ശ്രീ. ആര്‍. രാജേഷ്

()വിവിധ ജില്ലകളില്‍ ഈ വിളവെടുപ്പ് സീസണില്‍ സപ്ളൈകോ കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വിവരങ്ങള്‍ നല്‍കാമോ;

(ബി)സംഭരിച്ച നെല്ലിന്റെ വില കര്‍ഷകര്‍ക്ക് പൂര്‍ണ്ണമായും നല്‍കികഴിഞ്ഞുവോ; ഇല്ലെങ്കില്‍ ഈയിനത്തിലുളള കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കാമോ;

(സി)സപ്ളൈകോയ്ക്ക് ഈ ഇനത്തില്‍ സര്‍ക്കാര്‍ എത്ര രുപ നാളിതുവരെ ലഭ്യമാക്കിയിട്ടുണ്ടെന്ന് വ്യക്തമാക്കാമോ?

5877

എഫ്.സി.ഐ ഗോഡൌണിലെ ഭക്ഷ്യധാന്യശേഖരം

ശ്രീ. കോടിയേരി ബാലകൃഷ്ണന്‍

()സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൌണുകളില്‍ ശേഖരിച്ച ഭക്ഷ്യധാന്യങ്ങള്‍ പുഴുവരിച്ചും, വെള്ളം ചോര്‍ന്ന് ചീഞ്ഞും, മറ്റു വിവിധ കാരണങ്ങളാലും നശിച്ചുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം സംസ്ഥാനത്തെ എഫ്.സി.ഐ ഗോഡൌണുകളില്‍ നിന്ന് എത്ര അളവില്‍ ഏതെല്ലാം ഭക്ഷ്യധാന്യങ്ങള്‍ നശിച്ചുപോയിട്ടുണ്ടെന്ന് അറിയാമോ;

(സി)അരിവില ദിനംപ്രതി ക്രമാതീതമായി വര്‍ദ്ധിക്കുമ്പോള്‍ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യേണ്ട അരിയും, മറ്റു ഭക്ഷ്യ ധാന്യങ്ങളും നശിച്ചുപോകാതെ സൂക്ഷിക്കാനും അവ സമയബന്ധിതമായി വിതരണം ചെയ്യാനും എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കാമോ ?

5878

ഇന്ധനത്തിന്റെ ഗുണനിലവാരം

ശ്രീ. അബ്ദുറഹിമാന്‍ രണ്ടത്താണി

,, എം. ഉമ്മര്‍

,, കെ. മുഹമ്മദുണ്ണി ഹാജി

()സംസ്ഥാനത്തെ പെട്രോള്‍ /ഡീസല്‍ പമ്പുകളിലൂടെ വിതരണം നടത്തുന്ന ഇന്ധനത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനം എന്താണെന്ന് വിശദമാക്കുമോ;

(ബി)പമ്പുകളിലേക്ക് കൊണ്ടുവരുന്ന ഇന്ധനത്തില്‍ വഴിമദ്ധ്യേ മായം ചേര്‍ക്കുന്ന പ്രവണത തടയുന്നതിന് നിലവിലുള്ള സുരക്ഷാസംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; അക്കാര്യത്തില്‍ ഫലപ്രദാമായ സുരക്ഷാസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇന്ധനത്തില്‍ മായം ചേര്‍ത്ത് വില്പന നടത്തിയതിനെതിരെ എത്ര കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്; എത്ര കേസില്‍ ഉത്തരവാദികളെ ശിക്ഷിച്ചിട്ടുണ്ട്?

5879

എഫ്.സി.. ഗോഡൌണുകളില്‍ സൂക്ഷിച്ചിരിക്കുന്ന അരി

ശ്രീ. എളമരം കരീം

,, ജി. സുധാകരന്‍

,, ജെയിംസ് മാത്യു

,, രാജു എബ്രഹാം

()സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോഴും എഫ്.സി.. ഗോഡൌണുകളില്‍ ഉള്‍പ്പെടെ ടണ്‍കണക്കിന് അരി പുഴുവരിച്ചു പോകുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഇതു സംബന്ധിച്ച് മലയാള പത്രങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എന്തെങ്കിലും പരിശോധന നടത്തിയിട്ടുണ്ടോ;

(സി)അറ്റകുറ്റപണി നടത്താതിരുന്നതിനാല്‍ ഗോഡൌണുകളിലെ ചോര്‍ച്ചയെ തുടര്‍ന്ന് പലയിടത്തും അരി ചീഞ്ഞുതുടങ്ങിയിരിക്കുന്നതായ വാര്‍ത്തകളുടെ വസ്തുത വിലയിരുത്തിയിട്ടുണ്ടോ;

(ഡി)നിലവിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടുമോ?

5880

എഫ്.സി.. ഗോഡൌണുകളുടെ അറ്റകുറ്റപണികള്‍

ശ്രീ. റോഷി അഗസ്റിന്‍

,, പി. സി. ജോര്‍ജ്

,, എം. വി. ശ്രേയാംസ് കുമാര്‍

ഡോ. എന്‍. ജയരാജ്

()സംസ്ഥാനത്ത് എത്രയെണ്ണം എഫ്.സി.ഐ ഗോഡൌണുകള്‍ ഉണ്ടെന്നറിയിക്കുമോ;

(ബി)പ്രസ്തുത ഗോഡൌണുകളുടെ അറ്റകുറ്റപണികള്‍ ആരുടെ ചുമതലയിലാണ്; ഇത് കൃത്യമായി നടക്കുന്നുണ്ടോ എന്ന് അറിയിക്കുമോ;

(സി)അറ്റകുറ്റപണികള്‍ അടിയന്തിരമായി നടത്തപ്പെടേണ്ട ഗോഡൌണുകള്‍ എത്രയെണ്ണമുണ്ടെന്ന് അറിവുണ്ടോ;

(ഡി)എഫ്.സി.. ഗോഡൌണുകളില്‍ സംഭരിക്കപ്പെടുന്ന ഭക്ഷ്യസാധനങ്ങള്‍ ഉന്നത നിലവാരത്തില്‍ സൂക്ഷിക്കുന്നതിനും അറ്റകുറ്റപണികള്‍ നടത്തേണ്ട ഗോഡൌണുകളില്‍ അവ അടിയന്തിരമായി ചെയ്യുന്നതിനും ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമോ?

5881

കാലാവധി കഴിഞ്ഞ എല്‍.പി.ജി. സിലിണ്ടറുകള്‍

ശ്രീ. . . അസീസ്

'' കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ എല്‍.പി.ജി. സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)സംസ്ഥാനത്ത് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്‍.പി.ജി. സിലിണ്ടറുകളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി എന്തൊക്കെ നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

5882

കുക്കിംങ് ഗ്യാസ് ബുക്കിങ്ങിന് ഓണ്‍ ലൈന്‍ സംവിധാനം

ശ്രീ. .കെ. ശശീന്ദ്രന്‍

'' തോമസ് ചാണ്ടി

()കുക്കിംങ് ഗ്യാസ് വിതരണത്തിലുള്ള അഴിമതി കാരണം പൊതു ജനങ്ങള്‍ക്ക് മുന്‍ഗണനാക്രമം അനുസരിച്ച് ഗ്യാസ് സിലണ്ടര്‍ ലഭിക്കുന്നില്ലന്നെ കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പൊതുജനങ്ങള്‍ക്ക് കുക്കിംങ് ഗ്യാസ് ബുക്കിങ്ങിനായി ഓണ്‍ ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇക്കാര്യത്തിനായി ഒരു വെബ്സൈറ്റ് തുടങ്ങി ഓണ്‍ ലൈന്‍ ആയി ഗ്യാസ് സിലണ്ടര്‍ ബുക്കുചെയ്യുന്നതിനും ഏജന്‍സികളിലെ ഗ്യാസ് സിലണ്ടറുകളുടെ സ്റോക്ക് നിലവാരം നിരീക്ഷിക്കാനും ഉള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

5883

പാചക വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനം

ശ്രീ. എം. ചന്ദ്രന്‍

()സംസ്ഥാനത്ത് പാചക വാതക വിതരണ ഏജന്‍സികളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പാചക വാതക സിലിണ്ടറുകളില്‍ കൃത്യമായ അളവില്‍ വാതകം നിറച്ചിട്ടുണ്ടെന്ന് ഉപഭോക്താക്കളെ ബോദ്ധ്യപ്പെടുത്താന്‍ നിലവില്‍ എന്തെങ്കിലും സംവിധാനം ഉണ്ടോ;

(സി)അളവില്‍ കൃത്രിമം കാണിക്കുന്ന ഏജന്‍സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമോ;

(ഡി)ബുക്കുചെയ്യുന്നതിന്റെ മുന്‍ഗണനാക്രമത്തില്‍ ഗ്യാസ് സിലിണ്ടറുകള്‍ എത്തിക്കുന്നതിനും, സര്‍വ്വീസ് കാര്യക്ഷമമാക്കുന്നതിനും നിര്‍ദ്ദേശം നല്‍കുമോ ?

5884

കാസര്‍ഗോഡ് ജില്ലയിലെ പാചകവാതക വിതരണം

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

()കാസര്‍ഗോഡ് ജില്ലയില്‍ പാചകവാതക വിതരണം നടത്തുന്ന ഏജന്‍സികള്‍ അമിതമായി വിതരണക്കൂലി ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആയത് പരിശോധിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ;

(സി)അമിതമായി വിതരണ കൂലി ഈടാക്കുന്നത് ഒഴിവാക്കുന്നതിന് എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കാമോ ;

5885

സിവില്‍സപ്ളൈസ് ഹോള്‍ സെയില്‍ ഡിപ്പോകള്‍

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്തെ റേഷന്‍ കടകളിലേയ്ക്ക് ധാന്യങ്ങള്‍ വിതരണം ചെയ്യുന്ന സിവില്‍ സപ്ളൈസ് ഹോള്‍സെയില്‍ ഡിപ്പോകള്‍ നിലവില്‍ മിക്ക താലൂക്കുകളിലും നഗരങ്ങളില്‍ തന്നെയാണ് സ്ഥിതിചെയ്യുന്നത് എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വര്‍ദ്ധിച്ചുവരുന്ന ഡീസല്‍/പെട്രോള്‍ വില കണക്കിലെടുത്ത് ചരക്ക് കടത്തിനുളള അദ്ധ്വാനം ചരക്കുകൂലി എന്നിവ ക്രമീകരിക്കുന്നതിനായി നിലവിലുളള ഡിപ്പോകള്‍ രണ്ടോ മൂന്നോ പഞ്ചായത്തുകള്‍ക്കിടയില്‍ ഒന്ന് എന്ന രീതിയില്‍ വികേന്ദ്രീകരിച്ച് പുന:സ്ഥാപിക്കുന്നതിനുളള അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(സി)റേഷന്‍ കടകളില്‍ പലയിടങ്ങളിലും എണ്ണ, മണ്ണെണ്ണ തുടങ്ങിയ സാധനങ്ങള്‍ നല്‍കുന്നതിന് ശാസ്ത്രീയമായ അളവ് തൂക്ക സംവിധാനങ്ങള്‍ ഇല്ല എന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത്തരം സംവിധാനങ്ങള്‍ ഇല്ലാത്തത് കാരണം പൊതുജനങ്ങള്‍ക്ക് അവര്‍ക്ക് ലഭിക്കേണ്ടുന്ന സാധനങ്ങള്‍ കൃത്യമായി അളവില്‍ ലഭിക്കാതിരിക്കുന്ന സാഹചര്യം ഗൌരവത്തോടെ കണ്ട് പരിഹാരനടപടികള്‍ സ്വീകരിക്കുമോ;

(ഡി)റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന ധാന്യങ്ങളുടെ വിതരണം സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും കേള്‍ക്കാന്‍ താലൂക്ക്തലത്തില്‍ അദാലത്ത്/പരാതി പരിഹാര സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ തയ്യാറാവുമോ ?

5886

കേരളത്തിനുള്ള റേഷന്‍ വിഹിതം

ശ്രീ. .കെ. ബാലന്‍

()2011 മെയ് മാസത്തില്‍ ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ അരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ എന്നിവയുടെ ഓരോന്നിന്റെയും കേന്ദ്രസര്‍ക്കാരില്‍ നിന്നുള്ള വിഹിതം എത്രയായിരുന്നുവെന്ന് വ്യക്തമാക്കുമോ;

(ബി)ഈ അളവില്‍ പിന്നീട് കുറവ് വരുത്തിയിട്ടുണ്ടോ; എങ്കില്‍ 2012 മെയ് 30-ന് കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള വിഹിതം എത്രയായിരുന്നു; ഓരോന്നിന്റെയും അളവ് വ്യക്തമാക്കുമോ;

(സി)റേഷന്‍ ക്വാട്ട വര്‍ദ്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ആയതിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കുമോ?

5887

റേഷന്‍ സാധനങ്ങളുടെ ഗുണനിലവാരം

ശ്രീ.റ്റി.വി.രാജേഷ്

റേഷന്‍കട വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനും മായം ചേര്‍ക്കല്‍ തടയുന്നതിനും എന്തൊക്കെ നടപടികളാണ് കൈക്കൊണ്ടിട്ടുളളത്?\

5888

റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍

ശ്രീ. .പി. അബ്ദുള്ളക്കുട്ടി

()2003 ന് ശേഷം റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ തുക വര്‍ദ്ധിപ്പിച്ചിട്ടുണ്ടോ;

(ബി)വ്യാപാരികള്‍ക്ക് ലോറി വാടക, കയറ്റിറക്ക് കൂലി, റൂം വാടക, സ്റേഷനറി, പ്രിന്റിംഗ് മറ്റ് പോക്ക് വരവ് എന്നിവയ്ക്കായി വരുന്ന ചെലവ്, ഒരു ക്വിന്റലിന് കമ്മീഷനായി കിട്ടുന്ന 34 രൂപയെക്കാള്‍ കൂടുതലാകുന്ന സ്ഥിതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)2003-വര്‍ഷത്തിന് ശേഷം ട്രാന്‍സ്പോര്‍ട്ട് ചാര്‍ജ് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മണ്ണെണ്ണ, പഞ്ചസാര എന്നിവയുടേതുള്‍പ്പെടെയുള്ള കമ്മീഷന്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കുവാന്‍ നടപടി സ്വീകരിക്കുമോ; വിശദ വിവരം നല്‍കുമോ?

5889

234-ാം നമ്പര്‍ റേഷന്‍ കട

ശ്രീ. ജി. സുധാകരന്‍

()പുറക്കാട് ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന 214-ാം നമ്പര്‍ റേഷന്‍കട മെയ് 31-ാം തീയതി അവിടെ നിന്നും മാറ്റി സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; പ്രസ്തുത റേഷന്‍ കട മാറ്റി സ്ഥാപിക്കുന്നതിന് അനുമതി വാങ്ങിയിരുന്നോ;

(ബി)റേഷന്‍ കട പഴയ സ്ഥലത്തു തന്നെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നല്‍കിയ നിവേദനം ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനുമേല്‍ എന്തു നടപടി സ്വീകരിച്ചു വെന്ന് അറിയിക്കുമോ?

5890

സപ്ളൈകോ ജീവനക്കാരുടെ പ്രമോഷന്‍

ശ്രീ.കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

() സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനിലെ ജീവനക്കാരുടെ പ്രൊമോഷന്‍ നടപടിക്രമങ്ങള്‍ ഏതുവരെയായി എന്ന് വ്യക്തമാക്കാമോ;

(ബി)പ്രൊമോഷനോടെ നികത്താന്‍ ഉദ്ദേശിക്കുന്ന ജൂനിയര്‍ അസിസ്റന്റുമാരുടെ എത്ര ഒഴിവുകള്‍ നിലവിലുണ്ട് എന്ന് വ്യക്തമാക്കാമോ;

(സി)വടക്കന്‍ ജില്ലകളില്‍ ഔട്ട്ലെറ്റുകള്‍ നടത്താന്‍ ജീവനക്കാരില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണി നിലനില്‍ക്കുമ്പോള്‍ തിരുവനന്തപുരം ജില്ലയില്‍ അധികം ഡെപ്യൂട്ടേഷന്‍ ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ വിശദമാക്കുമോ ?

5891

സപ്ളൈകോയിലെ വിജിലന്‍സ് പരിശോധന

ശ്രീ. എം. ചന്ദ്രന്‍

()സപ്ളൈകോയിലെ അഴിമതി ഇല്ലാതാക്കാന്‍ മുന്‍ സര്‍ക്കാര്‍ കൊണ്ടു വന്ന ഇ-ടെന്‍ഡര്‍ പദ്ധതിയുടെ പുരോഗതി പരിശോധിച്ചിട്ടുണ്ടോ; എങ്കില്‍ വെളിപ്പെടുത്തുമോ;

(ബി)തൃശൂര്‍, പാലക്കാട് ഗോഡൌണുകളില്‍ കഴിഞ്ഞ ജനുവരിയില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നോ;

(സി)ഇതില്‍ വിജിലന്‍സ് എസ്.പി യുടെ കണ്ടെത്തലും ലാബിലെ പരിശോധനാ ഫലവും തമ്മില്‍ പൊരുത്തക്കേട് ഉണ്ടായിട്ടുണ്ടോ;

(ഡി)വിജിലന്‍സ് മായം ചേര്‍ത്തുവെന്നു കണ്ടെത്തിയ ഉല്‍പ്പന്നങ്ങള്‍ മികച്ച ഗുണ നിലവാരമുള്ളവയാണെന്ന ലാബ് പരിശോധനാഫലം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()സപ്ളൈകോ എം.ഡി നടത്തിയ അന്വേഷണത്തില്‍ എത്ര സാമ്പിളുകളാണ് ശേഖരിച്ചത്; അതില്‍ എത്ര സാമ്പിളുകള്‍ മായം ചേര്‍ന്നതും ചേരാത്തതുമായി ഉണ്ടായിരുന്നു;

(എഫ്)ഇതിന്റെ പൂര്‍ണ്ണമായ കണക്ക് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മേശപ്പുറത്തു വെക്കുമോ?

5892

സപ്ളൈകോയിലെ ജൂനിയര്‍ മാനേജര്‍ തസ്തികകള്‍

ശ്രീ. സി. കെ. സദാശിവന്‍

()സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ നിലവില്‍ ജൂനിയര്‍ മാനേജര്‍മാരുടെ എത്ര തസ്തികകള്‍ ഉണ്ട് എന്ന് വ്യക്തമാക്കാമോ;

(ബി)സിവില്‍ സപ്ളൈസ് കോര്‍പ്പറേഷനില്‍ 2006 മുതല്‍ നാളിതുവരെ ഓരോ വര്‍ഷവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജൂനിയര്‍ മാനേജര്‍മാരുടെ ഒഴിവുകളുടെ വിശദാംശങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍ ലഭ്യമാക്കാമോ?

5893

അപേക്ഷിക്കുന്ന ദിവസം തന്നെ റേഷന്‍കാര്‍ഡ്

ശ്രീ.കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് റേഷന്‍ കാര്‍ഡുകള്‍ അപേക്ഷിക്കുന്ന ദിവസം തന്നെ നല്‍കുന്ന പദ്ധതി നിലവിലുണ്ടോ;

(ബി)എങ്കില്‍ ഇതു പ്രകാരം അപേക്ഷ നല്‍കുന്ന ദിവസം തന്നെ റേഷന്‍ കാര്‍ഡ് നല്‍കുന്നുണ്ടോ;

(സി)കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്, കാസര്‍ഗോഡ് താലൂക്ക് സപ്ളൈ ഓഫീസുകളില്‍ റേഷന്‍ കാര്‍ഡിനായി സമര്‍പ്പിച്ച എത്ര അപേക്ഷകള്‍ തീര്‍പ്പുകല്‍പ്പിക്കാനുണ്ടെന്ന് അറിയിക്കാമോ ?

5894

. പി. എല്‍. റേഷന്‍ കാര്‍ഡ് ബി. പി. എല്‍. ആക്കി മാറ്റുന്നതിന് നടപടി

ശ്രീ. വി. ചെന്താമരാക്ഷന്‍

()ബി. പി. എല്‍. സര്‍വ്വേ ലിസ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുംബങ്ങള്‍ക്ക് ലഭിച്ച എ. പി. എല്‍. റേഷന്‍ കാര്‍ഡുകള്‍ മാറ്റി ലഭിക്കുന്നതിന് ആര്‍ക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്; എന്തെല്ലാം രേഖകളാണ് അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടത്;

(ബി)എത്ര സമയത്തിനുള്ളില്‍ കാര്‍ഡ് മാറ്റി നല്‍കാന്‍ കഴിയുമെന്ന് വ്യക്തമാക്കുമോ?

5895

നേമം മണ്ഡലത്തിലെ എ.പി.എല്‍. കാര്‍ഡ് ബി.പി.എല്‍ കാര്‍ഡാക്കി മാറ്റുവാനുള്ള അപേക്ഷകര്‍

ശ്രീ. വി. ശിവന്‍കുട്ടി

()ഈ സര്‍ക്കാര്‍ അധികാരമേറ്റതിനുശേഷം എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍ റേഷന്‍ കാര്‍ഡു

കളാക്കി മാറ്റി നല്‍കണം എന്നാവശ്യപ്പെട്ട് നേമം നിയോജകമണ്ഡലത്തിലെ കാര്‍ഡുടമകളില്‍ നിന്ന് എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത അപേക്ഷകളില്‍ എത്ര എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടുണ്ട്;

(സി)ശേഷിക്കുന്ന അപേക്ഷകളിന്മേലുള്ള നടപടി എന്ന് പൂര്‍ത്തിയാകും എന്നു വ്യക്തമാക്കുമോ ?

5896

കോഴിക്കോട് ജില്ലയിലെ ബി.പി.എല്‍. റേഷന്‍ കാര്‍ഡിനായുള്ള അപേക്ഷകള്‍

ശ്രീ. പി.റ്റി.. റഹീം

കോഴിക്കോട് ജില്ലയിലെ എ.പി.എല്‍. കാര്‍ഡുകള്‍ ബി.പി.എല്‍. ആക്കി മാറ്റുന്നതിനുള്ള അപേക്ഷ വാങ്ങുന്നതിനായി ഗ്രാമപഞ്ചായത്തുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടോ?

5897

ശബരി സ്റോറുകള്‍

ശ്രീമതി കെ.കെ. ലതിക

()ശബരി സ്റോറുകള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയാണ് ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ശബരി സ്റോറുകള്‍ അനുവദിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കുമോ?

5898

മാവേലി സ്റോറുകള്‍ തുടങ്ങുന്നതിനുള്ള നിബന്ധനകള്‍

ശ്രീ. പി. കെ. ഗുരുദാസന്‍

,, . എം. ആരിഫ്

,, കെ. കെ. ജയചന്ദ്രന്‍

ശ്രീമതി കെ. കെ. ലതിക

()സംസ്ഥാനത്ത് മാവേലി സ്റോറുകള്‍ തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മാവേലി സ്റോര്‍ തുടങ്ങുന്നതില്‍ നിന്നും പിന്നോട്ടു പോകുവാന്‍ കാരണമാകുമോ എന്ന് പരിശോധിച്ചിട്ടുണ്ടോ;

(ബി)പുതുക്കിയ നിബന്ധന പ്രകാരം മാവേലി സ്റോറുകള്‍ തുടങ്ങുന്നതിന് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് അധിക ബാധ്യത വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഇത് പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5899

മാവേലിക്കര മണ്ഡലത്തില്‍ മാവേലിസ്റോറുകള്‍

ശ്രീ. ആര്‍. രാജേഷ്

മാവേലിക്കര മണ്ഡലത്തില്‍ മാവേലിസ്റോറുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടോ ; മാവേലി സ്റോറുകള്‍ ലഭ്യമാകുന്നതിനുള്ള മാനദണ്ഡം ഏതാണ് ; വിശാംശദങ്ങള്‍ ലഭ്യമാക്കുമോ ?

5900

പയ്യന്നൂരില്‍ സഞ്ചരിക്കുന്ന മാവേലി സ്റോര്‍

ശ്രീ. സി.കൃഷ്ണന്‍

പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ മലയോര മേഖലയില്‍ പൊതു വിതരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഒരു സഞ്ചരിക്കുന്ന മാവേലി സ്റോര്‍ അനുവദിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5901

കുറ്റ്യേരി വില്ലേജില്‍ മാവേലിസ്റോര്‍

ശ്രീ. ജെയിംസ് മാത്യൂ

()പരിയാരം പഞ്ചായത്തിലെ കുറ്റ്യേരിയില്‍ മാവേലിസ്റോര്‍ തുടങ്ങുന്നതിന് നിവേദനം ലഭിച്ചിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഇതിന്മേല്‍ സ്വീകരിച്ച നടപടി അറിയിക്കുമോ;

(സി)പഞ്ചായത്തില്‍ ഒരു മാവേലി സ്റോര്‍ മാത്രമേ അനുവദിക്കൂ എന്ന നിബന്ധന നിലവിലുണ്ടോ;

(ഡി)പഞ്ചായത്ത് മതിയായ സൌകര്യങ്ങള്‍ ഒരുക്കുകയും ലാഭകരമായി സ്റോര്‍ നടത്തുന്നതിനുള്ള മാനദണ്ഡം പാലിക്കുമെന്ന് ഉറപ്പു നല്‍കുകയും ചെയ്താല്‍ പഞ്ചായത്തില്‍ ഒന്നിലധികം മാവേലി സ്റോര്‍ അനുവദിക്കുമോ;

()എങ്കില്‍ അടിയന്തിരമായി കുറ്റ്യേരിയില്‍ മാവേലി സ്റോര്‍ ആരംഭിക്കുമോ?

5902

ഉപഭോക്തൃബോധവല്‍ക്കരണം

ശ്രീ. കെ.വി. വിജയദാസ്

()ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉപഭോക്തൃ ബോധ വല്‍ക്കരണത്തിനായി എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ വിശദാംശം നല്‍കുമോ;

(ബി)സ്ക്കൂളുകള്‍ വഴി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പി ക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ?

5903

ഭൂമിയിലെ ന്യായവില നിശ്ചയിക്കുന്നതിലെ അപാകതകള്‍

ശ്രീ. ഹൈബി ഈഡന്‍

,, ജോസഫ് വാഴക്കന്‍

,, വര്‍ക്കല കഹാര്‍

,, പി. . മാധവന്‍

()ഭൂമിയുടെ ന്യായവില സംബന്ധിച്ച പരാതികള്‍ കേള്‍ക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്; വിശദാംശങ്ങള്‍ നല്കുമോ;

(ബി)എത്ര ദിവസങ്ങള്‍ക്കുളളില്‍ പ്രസ്തുത അപാകതകള്‍ പരിഹരിക്കാനാകുമെന്നാണ് കരുതുന്നത്; വ്യക്തമാക്കാമോ?

5904

ഓണ്‍ലൈന്‍ വഴി നല്‍കിയ സര്‍ട്ടിഫിക്കറ്റുകള്‍

ശ്രീ.എളമരം കരീം

രജിസ്ടേഷന്‍ ഓഫീസുകള്‍ ഓണ്‍ലൈനാക്കിയതിന് ശേഷം നാളിതുവരെ ഓണ്‍ലൈന്‍ ആയി എത്ര സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുകയുണ്ടായി ; വിശദാശം നല്‍കാമോ ?

5905

പാര്‍ട്ട്ണര്‍ഷിപ്പ് ഫേം രജിസ്ട്രേഷന് ഓണ്‍ലൈന്‍ സംവിധാനം

ശ്രീ. പി.കെ. ഗുരുദാസന്‍

()പാര്‍ട്ട്ണര്‍ഷിപ്പ് ഫേം രജിസ്ട്രേഷന്‍ ഓണ്‍ലൈന്‍ ആക്കുന്ന തിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടോ;

(ബി)എന്നുമുതലാണ് ഇത് പ്രവര്‍ത്തനം ആരംഭിച്ചത്;

(സി)പ്രസ്തുത സംവിധാനം ആരംഭിച്ചതിന് ശേഷം എത്ര ഫേമുകള്‍ ഓണ്‍ലൈനില്‍ രജിസ്റര്‍ ചെയ്യുകയുണ്ടായി?

5906

രജിസ്ട്രേഷന്‍ വകുപ്പിലെ പൌരാവകാശരേഖ

ശ്രീ. കെ. വി. വിജയദാസ്

രജിസ്ട്രേഷന്‍ വകുപ്പില്‍ പൌരാവകാശരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ; ഇല്ലെങ്കില്‍ സമയബന്ധിതമായി പ്രസ്തുത രേഖ പ്രസിദ്ധീകരിക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5907

ആധാരമെഴുത്തുകാര്‍ക്ക് ക്ഷേമനിധി

ശ്രീ. മോന്‍സ് ജോസഫ്

()ആധാരം എഴുത്തുകാരുടെ തൊഴില്‍ സംരക്ഷിക്കുന്നതിനുവേണ്ടി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് എന്ന് വ്യക്തമാക്കുമോ;

(ബി)ആധാരമെഴുത്തുകാര്‍ക്ക് ക്ഷേമനിധി ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കു ന്നുണ്ടോ; വിശദാംശങ്ങള്‍ നല്കാമോ;

(സി)പ്രസ്തുത ക്ഷേമനിധി ഏര്‍പ്പെടുത്തുന്നതിനുവേണ്ടി ബില്‍ അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ;

(ഡി)കമ്പ്യൂട്ടര്‍വല്‍ക്കരണത്തിലൂടെ ആധാരമെഴുത്തുകാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ?

5908

കേളകം സബ് രജിസ്ട്രാര്‍ ഓഫീസ്

ശ്രീ. സണ്ണി ജോസഫ്

()കേളകം, കൊടിയൂര്‍, കണിയൂര്‍ പഞ്ചായത്തുകളിലെ ജനങ്ങളുടെ സൌകര്യാര്‍ത്ഥം കേളകം ആസ്ഥാനമായി പുതിയ സബ് രജിസ്ട്രാര്‍ ഓഫീസ് ആരംഭിക്കുന്നതിനുള്ള നടപടികളുടെ പുരോഗതി വിശദീകരിക്കുമോ ;

(ബി)പ്രസ്തുത ഓഫീസ് എത്രയും വേഗം പ്രവര്‍ത്തനമാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമോ; വ്യക്തമാക്കാമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.