UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

5831

വലിയ പറമ്പ് ദ്വീപിലെ തൂക്കുപാലത്തിന്റെ നിര്‍മ്മാണ പുരോഗതി

ശ്രീ.കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

ദുരന്ത നിവാരണ പദ്ധതിയില്‍പ്പെടുത്തി കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് ദ്വീപില്‍ നിര്‍മ്മിക്കുന്ന 2 തൂക്കുപാലങ്ങളുടെയും പ്രവര്‍ത്തന പുരോഗതി വ്യക്തമാക്കാമോ ?

5832

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിന്‍കീഴിലെ പ്രവൃത്തികള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിക്കാന്‍ നടപടി

ശ്രീ. കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍)

മുന്‍ സര്‍ക്കാര്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച് ഇനിയും ആരംഭിച്ചിട്ടില്ലാത്ത പ്രവൃത്തികള്‍ക്ക് സമയപരിധി ദീര്‍ഘിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ?

5833

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()കുട്ടനാട് താലൂക്കില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതി ലഭ്യമായിട്ടും പ്രവൃത്തികള്‍ ആരംഭിക്കാത്തതും പൂര്‍ത്തീകരിക്കാത്തതുമായ റോഡു നിര്‍മ്മാണ പ്രവര്‍ത്തികളുടെ ലിസ്റ് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത പ്രവൃത്തികള്‍ ഏതൊക്കെ ഘട്ടങ്ങളിലാണ് മുടങ്ങിയിട്ടുള്ളതെന്ന് വിശദമാക്കുമോ ?

5834

വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ഫ്ളഡ് റിലീഫ് പ്രവര്‍ത്തനങ്ങള്‍

ശ്രീ. കെ. മുരളീധരന്‍

കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ഫ്ളഡ് റിലീഫ് സ്കീമില്‍ ഉള്‍പ്പെടുത്തി വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ പരിധിയില്‍ 2011-12 വര്‍ഷം അനുവദിച്ചതും ഏറ്റെടുത്ത് നടത്തിയതുമായ വിവിധ പദ്ധതികളുടെ പേരും എസ്റിമേറ്റ് തുകയും പദ്ധതി പുരോഗതിയും വ്യക്തമാക്കുമോ?

5835

അരയിടത്ത് പാലത്തിലേക്കുള്ള അപ്രോച്ച് റോഡ് നിര്‍മ്മാണം

ശ്രീ..പ്രദീപ്കുമാര്‍

()അരയിടത്ത് പാലത്തിന് കിഴക്ക് വശത്ത് അപ്രോച്ച് റോഡ് നിര്‍മ്മിക്കുന്നതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതിനായി കോഴിക്കോട് തഹസില്‍ദാര്‍ക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്നും അപേക്ഷ ലഭിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ബി)എങ്കില്‍ എന്നാണ് അപേക്ഷ ലഭിച്ചതെന്നും എന്തെല്ലാം നടപടികളാണ് ഇതു സംബന്ധിച്ച് സ്വീകരിച്ചതെന്നും വിശദമാക്കുമോ;

(സി)ഇതുമായി ബന്ധപ്പെട്ട ഫയലിന്റെ നമ്പര്‍ ലഭ്യമാക്കുമോ?

5836

അരയിടത്ത് പാലത്തിന് അപ്രോച്ച് റോഡ്

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് അരയിടത്ത് പാലത്തിന് കിഴക്കുവശം അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിനായി കോഴിക്കോട് എം.എല്‍.. തഹസില്‍ദാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ അപേക്ഷ സമര്‍പ്പിച്ച തീയതിയും ഫയല്‍ നമ്പരും ലഭ്യമാക്കുമോ ?

5837

വിളക്കുമരം പാലം ലാന്റ് അക്വിസിഷന്‍

ശ്രീ. . എം. ആരിഫ്

()അരൂര്‍-ചേര്‍ത്തല മണ്ഡലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന നെടുമ്പ്രക്കാട് വിളക്കുമരം പാലത്തിന്റെ അപ്രോച്ച് റോഡി നുളള ലാന്റ് അക്വിസിഷന്‍ നടപടികള്‍ ഏതു ഘട്ടത്തിലാണ്; ലാന്റ് അക്വിസിഷന്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(ബി)എഴുപുന്ന-കുമ്പളങ്ങി പാലത്തിന്റെ അപ്രോച്ച് റോഡിന്റെ ലാന്റ് അക്വിസിഷന്‍ നടപടികള്‍ ഏതു ഘട്ടത്തിലാണ്; പ്രസ്തുത പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനുളള നടപടികള്‍ സ്വീകരിക്കുമോ;

(സി)ആലപ്പുഴ ലാന്റ് അക്വിസിഷന്‍ വിഭാഗത്തിലെ സര്‍വ്വേ ഉദ്യോഗസ്ഥരുടെ പേരില്‍ സ്വീകരിച്ചിട്ടുളള അച്ചടക്ക നടപടി കാരണമുണ്ടായ ജീവനക്കാരുടെ അഭാവം നിമിത്തം സര്‍വ്വേ നടപടികളും ലാന്റ് അക്വിസിഷന്‍ നടപടികളും വൈകുന്നത് പരിഹരിക്കുവാന്‍ അടിയന്തിര നടപടി സ്വീകരിക്കുമോ ?

5838

നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം - ഡേറ്റാ ബാങ്ക് തയ്യാറാക്കിയതിലെ അപാകം

ശ്രീ. കെ. ദാസന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഈ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ;

(ബി)ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നതില്‍ ഇതുവരെ ഉണ്ടായിട്ടുള്ള പ്രവര്‍ത്തനങ്ങളുടെ പുരോഗതി വ്യക്തമാക്കാമോ ;

(സി)സംസ്ഥാനത്ത് ചില പഞ്ചായത്തുകള്‍ തയ്യാറാക്കിയ ഡേറ്റാ ബാങ്ക് നിരാകരിച്ചത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ ;

(ഡി)പ്രസ്തുത ഡേറ്റാ ബാങ്കില്‍ സര്‍ക്കാര്‍ കണ്ടെത്തിയ അപാകതകള്‍ എന്തെല്ലാം ; വിശദീകരിക്കുമോ ?

5839

കോഴിക്കോട് കോട്ടുളി വില്ലേജിലെ തണ്ണിര്‍ത്തടങ്ങള്‍ ഏറ്റെടുക്കാന്‍ നടപടി

ശ്രീ. . പ്രദീപ്കുമാര്‍

കോഴിക്കോട് താലൂക്കില്‍ കോട്ടുളി വില്ലേജില്‍പ്പെട്ട തണ്ണീര്‍ തടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് അപേക്ഷിച്ചുകൊണ്ടുളള കോട്ടുളി വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ ഇതുവരെ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ തീയതികള്‍ സഹിതം വിശദമാക്കുമോ?

5840

അടൂര്‍ നിയോജക മണ്ഡലത്തിലെ അനധികൃത നിലം നികത്തല്‍

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജക മണ്ഡലത്തിലുള്‍പ്പെട്ട വില്ലേജുകളില്‍ നിന്നും അനധികൃത നിലംനികത്തുമായി ബന്ധപ്പെട്ട് എത്ര കേസുകള്‍ ഇക്കഴിഞ്ഞ ഒരു വര്‍ഷക്കാലം (2011-12) രജിസ്റര്‍ ചെയ്തിട്ടുണ്ടെന്നുള്ളതിന്റെ വില്ലേജ് തിരിച്ചുള്ള ലിസ്റ് ലഭ്യമാക്കുമോ;

(ബി)പ്രസ്തുത കേസുകളിന്മേല്‍ സ്വീകരിച്ചിട്ടുള്ള ശിക്ഷാ നടപടികളുടെ വില്ലേജ് തിരിച്ചുള്ള കണക്ക് അറിയിക്കുമോ?

5841

കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡാറ്റാബാങ്ക്

ശ്രീ. വി. എസ്. സുനില്‍കുമാര്‍

ശ്രീമതി ഗീതാ ഗോപി

,, . എസ്. ബിജിമോള്‍

ശ്രീ. കെ. അജിത്

()കേരള നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ നിയമവും ചട്ടങ്ങളും പ്രകാരം സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നെല്പാടങ്ങളുടെയും, തണ്ണീര്‍ത്തടങ്ങളുടെയും ഡാറ്റാ ബാങ്ക് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വെളിപ്പെടുത്തുമോ;

(ബി)ഏതൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഡാറ്റാ ബാങ്കുകളാണ് ഗസറ്റില്‍ വിജ്ഞാപനം ചെയ്തിട്ടുള്ളതെന്ന് വ്യക്തമാക്കുമോ;

(സി)ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ഡി)പ്രസ്തുത ഡാറ്റാ ബാങ്ക് എന്ന് തയ്യാറാകുമെന്ന് വ്യക്തമാക്കുമോ?

5842

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണത്തിന് സര്‍വ്വകക്ഷി സമിതി

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് നെല്‍വയല്‍-തണ്ണീര്‍ത്തട നിയമം നിലവില്‍ വന്നതിനുശേഷം ഏതെല്ലാം പ്രദേശങ്ങളില്‍ നെല്‍വയല്‍ നികത്തിയത് സംബന്ധിച്ച കേസുകളില്‍ നടപടി എടുത്തു എന്ന് വ്യക്തമാക്കാമോ;

(ബി)പ്രസ്തുത നിയമനടത്തിപ്പ് പരിശോധിക്കാനും അനധികൃത കയ്യേറ്റങ്ങളും നികത്തലും പരിശോധിക്കാനുമായി ഒരു സര്‍വ്വകക്ഷി സമിതിയെ നിയമിക്കാന്‍ നടപടികള്‍ സ്വീകരിക്കുമോ ?

5843

കോഴിക്കോട് കോട്ടൂളി, വേങ്ങേരി വില്ലേജുകളില്‍ തണ്ണീര്‍ത്തടങ്ങളും, നെല്‍വയലുകളും നികത്തുന്നതിനെതിരെ നടപടി

ശ്രീ. . പ്രദീപ്കുമാര്‍

()കോഴിക്കോട് താലൂക്കില്‍ കോട്ടൂളി, വേങ്ങേരി വില്ലേജ് പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള തണ്ണീര്‍ത്തടങ്ങളും, നെല്‍വയലുകളും നിയമവിരുദ്ധമായി മണ്ണിട്ട് നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)എങ്കില്‍ പ്രസ്തുത തണ്ണീര്‍ത്തടങ്ങളും, നെല്‍വയലുകളും ഏറ്റെടുക്കുന്നതിനായി നടപടികള്‍ സ്വീകരിക്കുമോ ;

(സി)പ്രസ്തുത വില്ലേജുകളുടെ പരിധിയില്‍ സ്വകാര്യ വ്യക്തികളുടെ അധീനതയിലുള്ള തണ്ണീര്‍ത്തടങ്ങളുടേയും, നെല്‍വയലുകളുടേയും വിശദാംശങ്ങള്‍ ഉടമകളുടെ പേര് സഹിതം ലഭ്യമാക്കുമോ ?

5844

ഉള്ള്യേരി മുതല്‍ കുറ്റ്യാടിവരെയുള്ള റോഡ് നിര്‍മ്മാണം

ശ്രീ.കെ. കുഞ്ഞമ്മത് മാസ്റര്‍

()കോഴിക്കോട് ജില്ല കൊയിലാണ്ടി താലൂക്കിലെ ഉള്ള്യേരി മുതല്‍ കുറ്റ്യാടിവരെയുള്ള റോഡ് നിര്‍മ്മിച്ചത് എപ്പോഴാണെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത റോഡിനായി ഭൂമി ഏറ്റെടുത്തത് ഏത് വര്‍ഷമാണെന്നും റോഡിന് എത്ര മീറ്റര്‍ വീതിയിലാണ് ഭൂമി അക്വയര്‍ ചെയ്തതെന്നും വെളിപ്പെടുത്തുമോ;

(സി)ഉള്ള്യേരി മുതല്‍ കുറ്റ്യാടി വരെയുള്ള റോഡിന് സ്ഥലം ഏറ്റെടുത്തതായുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ;

(ഡി)പ്രസ്തുത റോഡില്‍ അനധികൃത കയ്യേറ്റം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()ഉണ്ടെങ്കില്‍ ഇത് തടയുന്നതിന് എന്തെങ്കിലും നടപടികള്‍ സ്വീകരിക്കുമോ ?

5845

കൊല്ലംകോട് ബൈപ്പാസിന്റെ ഭൂമി ഏറ്റെടുക്കല്‍

ശ്രീ. വി. ചെന്താമരാക്ഷന്‍

()കൊല്ലംകോട് ബൈപ്പാസിന്റെ പ്രവൃത്തി ആരംഭിക്കുന്നതിനായി ഭൂമി ഏറ്റെടുക്കല്‍ നടത്തേണ്ട സ്ഥലത്തിന് നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ സമിതിയുടെ ശുപാര്‍ശയ്ക്കായി എന്നാണ് ഫയല്‍ സമര്‍പ്പിച്ചിട്ടുള്ളത്;

(ബി)പ്രസ്തുത സമിതിയുടെ ശുപാര്‍ശ ലഭിക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്; വ്യക്തമാക്കുമോ?

5846

പുനലൂര്‍ മണ്ഡലത്തിലെ ആയൂരില്‍ ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മിക്കുന്ന നടപടി

ശ്രീ. കെ. രാജു

()പുനലൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ആയൂരില്‍ ഷോപ്പിംഗ് കോംപ്ളക്സ് നിര്‍മ്മാണത്തിനായി മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2 ഏക്കര്‍ 10 സെന്റ് സ്ഥലം ഏറ്റെടുത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ റദ്ദ് ചെയ്തിട്ടുണ്ടോ;

(ബി)പ്രസ്തുത സ്ഥലം പൊന്നുംവിലയ്ക്ക് ഏറ്റെടുക്കുന്ന നടപടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തെന്ന് വ്യക്തമാക്കുമോ;

(സി)ഇത് സംബന്ധിച്ച് എന്തെങ്കിലും കേസ് നിലവിലുണ്ടോ;

(ഡി)ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ പ്രസ്തുത നടപടികളുടെ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ ഏത് ഘട്ടത്തിലാണെന്ന് വ്യക്തമാക്കുമോ?

5847

സ്വകാര്യ-സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭൂമി പതിച്ചു നല്‍കുന്നത് സംബന്ധിച്ച്

ശ്രീ. ബാബു എം. പാലിശ്ശേരി

'' റ്റി.വി. രാജേഷ്

പ്രൊഫ. സി. രവീന്ദ്രനാഥ്

ശ്രീ. കെ.വി. അബ്ദുള്‍ ഖാദര്‍

()സ്വകാര്യ സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിംഗ്, എയിഡഡ് കോളേജ് മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നതിന് പദ്ധതിയുണ്ടോ; ഇക്കാര്യത്തിലുള്ള നയം വ്യക്തമാക്കാമോ;

(ബി)ഈ സര്‍ക്കാര്‍ സംസ്ഥാനത്ത് സ്വകാര്യ കോളേജ് മാനേജ് മെന്റുകള്‍ക്കോ, സ്വാശ്രയ മെഡിക്കല്‍-എഞ്ചിനീയറിംഗ് കോളേജ് മാനേജ്മെന്റുകള്‍ക്കോ ഭൂമി പതിച്ചു നല്‍കിയിട്ടുണ്ടോ; എങ്കില്‍ എവിടെയെല്ലാം ഏതെല്ലാം മാനേജ്മെന്റിന് എത്ര വീതം; ഏതെല്ലാം വ്യവസ്ഥകളില്‍ എന്ന് വിശദമാക്കാമോ;

(സി)ഏതെല്ലാം മാനേജ്മെന്റുകളാണ് ഭൂമിയ്ക്കുവേണ്ടി റവന്യൂ വകുപ്പിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്; ഏതെല്ലാം അപേക്ഷ കളാണ് ഭൂമി പതിച്ചു നല്‍കുന്നതിന് പരിഗണിച്ചിരിക്കുന്നത്;

(ഡി)തൃശൂര്‍ ജില്ലയിലെ സെന്റ് തോമസ്, സെന്റ് മേരിസ്, ക്രൈസ്റ് എന്നീ കോളേജ് മാനേജ്മെന്റുകള്‍ ഭൂമി പതിച്ചുകിട്ടുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ; പ്രസ്തുത അപേക്ഷ പരിഗണി ച്ചിട്ടുണ്ടോ; വിശദാംശങ്ങള്‍ വെളിപ്പെടുത്തുമോ?

5848

കേരള സംസ്ഥാന ഓപ്പണ്‍ സ്കൂളിന്റെ മലബാര്‍ മേഖലാ കേന്ദ്രത്തിനായി സ്ഥലം ഏറ്റെടുക്കാന്‍ നടപടി

ശ്രീ.പി. ഉബൈദുള്ള

()കേരള സ്റേറ്റ് ഓപ്പണ്‍ സ്കൂളിന്റെ മലബാര്‍ മേഖലാ കേന്ദ്രം സ്ഥാപിക്കുന്നതിന് മലപ്പുറം സിവില്‍ സ്റേഷനു സമീപമുള്ള റവന്യൂ വകുപ്പിന്റെ ഭൂമി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ സ്ഥലമെടുപ്പിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ജില്ലാ ആസ്ഥാനത്തെ സൌകര്യപ്രദമായ സ്ഥലം എന്ന നിലയില്‍ റവന്യൂ വകുപ്പിന്റെ ഒഴിഞ്ഞുകിടക്കുന്ന ഭൂമി വിദ്യാഭ്യാസ വകുപ്പിനു കൈമാറുന്നതിനും ഓപ്പണ്‍ സ്കൂള്‍ മേഖലാ കേന്ദ്രം അവിടെ പണിയുന്നതിനും നടപടികള്‍ സ്വീകരിക്കുമോ;

(ഡി)പ്രസ്തുത സ്ഥലം അനുയോജ്യമല്ലെങ്കില്‍ തൊട്ടടുത്ത പ്രദേശങ്ങളില്‍ സ്ഥലമേറ്റെടുക്കുന്നതിന് മലപ്പുറം ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കുമോ ?

5849

പടിഞ്ഞാറെ ചാലക്കുടി വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം

ശ്രീ. ബി.ഡി. ദേവസ്സി

()പടിഞ്ഞാറെ ചാലക്കുടി വില്ലേജ് ഓഫീസ് ചോര്‍ന്നൊലിച്ച് ഫയലുകള്‍ നശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)പ്രസ്തുത വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് നടപടി സ്വീകരിക്കുമോ?

5850

തുടര്‍ച്ചാനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന റവന്യൂ കാര്യാലയങ്ങളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ നടപടി

ശ്രീ.പി. ഉബൈദുള്ള

()സംസ്ഥാനത്ത് റവന്യൂ വകുപ്പിന്റെ കീഴില്‍ താല്ക്കാലികമായി തുടര്‍ച്ചാനുമതി നല്‍കി പ്രവര്‍ത്തിക്കുന്ന ഏതെല്ലാം ഓഫീസുകളുണ്ടെന്ന് വ്യക്തമാക്കുമോ;

(ബി)ഓരോ ഓഫീസിനും തുടര്‍ച്ചാനുമതി നല്‍കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ എന്ന് വ്യക്തമാക്കുമോ;

(സി)ഏറ്റെടുത്ത ജോലികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ ഇത്തരം ഓഫീസുകളുടെ തുടര്‍ച്ചാനുമതി 2 വര്‍ഷത്തേക്കു കൂടി നീട്ടി നല്‍കുമോ;

(ഡി)തുടര്‍ച്ചാനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നില്ലെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

()എങ്കില്‍ ഇത്തരം ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് പ്രത്യേക ഉത്തരവ് നല്‍കുമോ ?

5851

മൂന്ന് വര്‍ഷത്തില്‍ കൂടുതലായി ഒരേ വില്ലേജില്‍ ജോലി ചെയ്തുവരുന്ന വില്ലേജ് ഓഫീസര്‍മാര്‍

ശ്രീമതി കെ. കെ. ലതിക

()മൂന്ന് വര്‍ഷത്തില്‍ കൂടുതലായി ഒരേ വില്ലേജില്‍ ജോലി ചെയ്തുവരുന്ന വില്ലേജ് ഓഫീസര്‍മാര്‍ ആരൊക്കെയാണെന്നും അവര്‍ ജോലി ചെയ്യുന്ന വില്ലേജിന്റെ പേരും ജില്ലയും അവരുടെ സ്വന്തം ജില്ലയുടെ പേരും സഹിതമുള്ള ലിസ്റ് ലഭ്യമാക്കുമോ ;

(ബി)പ്രസ്തുത വില്ലേജുകള്‍ റീസര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയ വില്ലേജുകള്‍ ആണോയെന്ന് വ്യക്തമാക്കുമോ ?

5852

റവന്യൂ വകുപ്പിലെ നിയമന സമ്പ്രദായം മാറ്റിയതിനെതിരെ നടപടി

ശ്രീ.പി.തിലോത്തമന്‍

()മുന്‍ സര്‍ക്കാരിന്റെ കാലത്ത് റവന്യൂ വകുപ്പിലെ എല്‍.ഡി.ക്ളാര്‍ക്കു മുതല്‍ തഹസില്‍ദാര്‍ വരെയുളള തസ്തികകളിലെ ജീവനക്കാരെ ജില്ലാകളക്ടര്‍ വിവിധ ഓഫീസുകളിലേക്ക് നിയമിക്കുന്ന രീതിക്ക് മാറ്റം വരുത്തിക്കൊണ്ട് നിലവില്‍ ജീവനക്കാരെ ലാന്റ് റവന്യൂ കമ്മീഷണറേറ്റില്‍ നിന്നു തന്നെ ഓരോ ഓഫീസിലേയ്ക്ക് നിയമിച്ച് ഉത്തരവ് നല്‍കുന്നത് എന്തുകൊണ്ടാണെന്നു വ്യക്തമാക്കുമോ;

(ബി)പരാതി രഹിതവും ഫലപ്രദവുമായ രീതിയില്‍ ജില്ലാ കളക്ടര്‍മാര്‍ നടത്തിയിരുന്ന നിയമന രീതി മാറ്റിയതിലൂടെ എന്തു നേട്ടമാണ് ഉണ്ടാകുന്നത് എന്നു പറയാമോ ;

(സി)കമ്മീഷണറേറ്റ് കേന്ദ്രമായി ഇപ്രകാരം ഓരോ ഒഴിവിലേയ്ക്കും നിയമിക്കപ്പെടുന്നതില്‍ സാമ്പത്തിക അഴിമതി വ്യാപകമായി നടക്കുന്നു എന്ന ആരോപണം ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ ;

(ഡി)പ്രസ്തുത രീതി മാറ്റി ജീവനക്കാരെ ബുദ്ധിമുട്ടിക്കാതെ നിയമന ഉത്തരവിറക്കുവാന്‍ നടപടി സ്വീകരിക്കുമോ ?

5853

റവന്യൂ വകുപ്പിലെ തസ്തികകളുടെ പുനര്‍നാമകരണം

ശ്രീ. റ്റി.വി. രാജേഷ്

റവന്യൂ വകുപ്പിന്റെ കീഴിലുള്ള ഏതൊക്കെ തസ്തികകളുടെ പേരുകളാണ് പുനര്‍നാമകരണം ചെയ്തിട്ടുള്ളത്; വിശദാംശം നല്‍കുമോ?

5854

തൃശ്ശൂരില്‍ സ്വകാര്യ കോളേജ് മാനേജ്മെന്റുകള്‍ക്ക് പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കിയ പ്രശ്നം

ശ്രീ. ബാബു എം. പാലിശ്ശേരി

()തൃശൂരില്‍ പ്രൈവറ്റ് മാനേജ്മെന്റ് കോളേജുകള്‍ക്ക് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി പതിച്ചു നല്‍കിയെന്നാരോപിച്ച് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ആരുടെയെല്ലാം പേരിലാണ് കുറ്റം ആരോപിച്ചിട്ടുളളത് എന്ന് വ്യക്തമാക്കുമോ;

(സി)ഹര്‍ജിയിന്മേല്‍ കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടോ;

(ഡി)ഹര്‍ജിയില്‍ ആരോപിച്ചിട്ടുളള കുറ്റം എന്തൊക്കെയാണെന്ന് വിശദമാക്കുമോ?

5855

ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ കാലതാമസം

ശ്രീ. എന്‍. . നെല്ലിക്കുന്ന്

()ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചാല്‍ അനന്തര നടപടികള്‍ എന്തൊക്കെയാണ് എന്ന് വിശദമാക്കുമോ; അപേക്ഷ സമര്‍പ്പിച്ച് എത്ര സമയത്തിനുള്ളിലാണ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്നത്;

(ബി)കാസര്‍ഗോഡ് താലൂക്ക് ഓഫീസില്‍ ഇപ്പോള്‍ ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനായുള്ള എത്ര അപേക്ഷകള്‍ നടപടി പൂര്‍ത്തീകരിക്കാതെ ബാക്കിയുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)ലീഗല്‍ ഹെയര്‍ഷിപ്പ് സര്‍ട്ടിഫിക്കറ്റിനായി ഒരാളുടെ അപേക്ഷ കിട്ടിക്കഴിഞ്ഞാല്‍ ഗസറ്റില്‍ പരസ്യപ്പെടുത്തുന്നതിനായി താലൂക്ക് ഓഫീസില്‍ നിന്നും എത്ര ദിവസത്തിനകം തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ്സിലേക്ക് അയച്ചുകൊടുക്കാറുണ്ട്;

(ഡി)ഗസറ്റ് പരസ്യത്തിന് തിരുവനന്തപുരം ഗവണ്‍മെന്റ് പ്രസ്സിലേക്ക് അയച്ചുകൊടുക്കാന്‍ ബാക്കിയുള്ള എത്ര അപേക്ഷകള്‍ കാസര്‍ഗോഡ് താലൂക്ക് ഓഫീസില്‍ കെട്ടിക്കിടക്കുന്നുണ്ട്;

()അവ ഏതൊക്കെ തീയതികളില്‍ ലഭിച്ചതാണെന്നും കാലതാമസത്തിനുള്ള കാരണമെന്തെന്നും വ്യക്തമാക്കാമോ ?

5856

സര്‍വ്വേ വകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന പദ്ധതികള്‍

ശ്രീമതി കെ. എസ്. സലീഖ

()സര്‍വ്വേവകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന പരാതികള്‍ ഉടന്‍ തീര്‍പ്പാക്കുന്നതിനും ഫയലുകളുടെ സ്ഥിതി അറിയുന്നതിനും ഏതെങ്കിലും പദ്ധതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത് ഏത് ഏജന്‍സിയെയാണെന്ന് അറിയിക്കുമോ ; പദ്ധതി എന്നത്തേയ്ക്ക് നടപ്പിലാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത് എന്ന് വിശദമാക്കുമോ ;

(സി)സര്‍വ്വേ വകുപ്പില്‍ തീര്‍പ്പാകാതെ കിടക്കുന്ന എത്ര പരാതികളാണ് നിലവിലുള്ളത് ; ഇത്തരം പരാതികള്‍ സ്കാന്‍ ചെയ്യുന്നതിനായി എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുവെന്ന് വ്യക്തമാക്കുമോ ;

(ഡി)സീനിയോറിറ്റി മറികടന്ന് സര്‍വ്വേവകുപ്പില്‍ ഉദ്യോഗസ്ഥര്‍ ഫയല്‍ കൈകാര്യം ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ?

5857

അടൂര്‍ നിയോജക മണ്ഡലത്തിലെ ലാന്റ് ബാങ്ക്

ശ്രീ. ചിറ്റയം ഗോപകുമാര്‍

()അടൂര്‍ നിയോജക മണ്ഡലത്തിലെ ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികളുടെ റീസര്‍വ്വേ നമ്പര്‍, ഇനം, വിസ്തീര്‍ണ്ണം എന്നിവ സംബന്ധിച്ച വില്ലേജ് തിരിച്ചുളള ലിസ്റ് ലഭ്യമാക്കുമോ;

(ബി)ഇക്കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുളളില്‍ ലാന്റ് ബാങ്കില്‍ ഉള്‍പ്പെട്ടതായ ഏതെങ്കിലും ഭൂമി വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകുപ്പുതല കൈമാറ്റം നടത്തിയിട്ടുണ്ടോ; എങ്കില്‍ ആയതിന്റെ വിശദാംശം നല്‍കുമോ ?

5858

സര്‍വ്വേയര്‍മാരുടെ കുറവ്

ശ്രീ. ജോസ് തെറ്റയില്‍

റവന്യൂ വകുപ്പില്‍ സര്‍വ്വേയര്‍മാരുടെ കുറവു നികത്തുന്നതിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വിശദമാക്കാമോ?

5859

ചെയിന്‍മാന്‍മാരുടെ വേതനം

ശ്രീ. സി. ദിവാകരന്‍

()താലൂക്ക് ആഫീസുകളില്‍ ജോലി ക്രമീകരണ വ്യവസ്ഥയില്‍ നിയമിക്കപ്പെട്ടിരിക്കുന്ന സര്‍വ്വേയര്‍മാര്‍ക്ക് സഹായികളായി ചെയിന്‍മാന്‍മാരെ അനുവദിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ ഇവര്‍ക്ക് നല്‍കുന്ന വേതനം എത്രയാണ്; അറിയിക്കുമോ;

(സി)ഇവര്‍ക്ക് സമയബന്ധിതമായി വേതനം നല്‍കാറുണ്ടോ; കുടിശ്ശികയിനത്തില്‍ എത്രയാണ് നല്‍കാനുള്ളതെന്ന് വിശദമാക്കുമോ;

(ഡി)യഥാസമയം വേതനം നല്‍കുന്നതിനുള്ള തടസ്സമെന്താണെന്ന് വ്യക്തമാക്കാമോ?

5860

വട്ടിയൂര്‍ക്കാവ് വില്ലേജിലെ റീസര്‍വ്വേ നടപടികള്‍

ശ്രീ. കെ. മുരളീധരന്‍

()വട്ടിയൂര്‍ക്കാവ് വില്ലേജിലെ റീ-സര്‍വ്വേ രേഖകള്‍ റവന്യൂ അധികാരികള്‍ക്ക് കൈമാറാത്തതിനാല്‍ വസ്തു പോക്കുവരവിനും കരം അടയ്ക്കുന്നതിനും ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ ഇത് പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കുന്നത് എന്നറിയിക്കുമോ?

5861

സര്‍വ്വേ ട്രെയിനിംഗ് സ്കൂളുകളുടെ പ്രവര്‍ത്തനം

ശ്രീ. ജോസഫ് വാഴക്കന്‍

,, റ്റി. എന്‍. പ്രതാപന്‍

,, ലൂഡി ലൂയിസ്

,, കെ. അച്ചുതന്‍

()സംസ്ഥാനത്തെ സര്‍വ്വേ ട്രെയിനിംഗ് സ്കൂളുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ആധുനിക സര്‍വ്വേ ഉപകരണങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കുവാന്‍ എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളതെന്ന് വിശദമാക്കുമോ;

(സി)ഇതിനാവശ്യമായ കോഴ്സുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

5862

റവന്യൂ അദാലത്തുകള്‍

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ഷാഫി പറമ്പില്‍

,, പി. . മാധവന്‍

,, ജോസഫ് വാഴക്കന്‍

()സംസ്ഥാനത്ത് റവന്യൂ സര്‍വ്വേ അദാലത്തുകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കുമോ;

(ബി)ഇവയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണെന്നും ഏതെല്ലാം തരത്തിലുള്ള പരാതികളാണ് ഈ അദാലത്തുകള്‍ വഴി കൈകാര്യം ചെയ്യുന്നതെന്നും വിശദമാക്കുമോ;

(സി)പ്രസ്തുത അദാലത്തുകള്‍ എന്നുമുതല്‍ തുടങ്ങാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് വ്യക്തമാക്കുമോ?

5863

താലൂക്ക് സര്‍വ്വേയര്‍മാരുടെ ഒഴിവുകളും സര്‍വ്വേ നടത്തുന്നതിന്റെ മാനദണ്ഡങ്ങളും

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സര്‍വ്വേ വകുപ്പില്‍ സര്‍വ്വേ നടത്തുന്നതിനായി ഫീസ് അടച്ചാല്‍ എത്ര ദിവസത്തിനകം സര്‍വ്വേ ചെയ്ത് അളന്ന് തിട്ടപ്പെടുത്തണമെന്ന് വ്യക്തമാക്കുമോ ;

(ബി)ഫീസടച്ചിട്ടും സര്‍വ്വേ നടത്താത്തതിനെ സംബന്ധിച്ച് പരാതികള്‍ നിലവിലുണ്ടോ ; എങ്കില്‍ വിശദവിവരം ലഭ്യമാക്കുമോ ;

(സി)സംസ്ഥാനത്ത് താലൂക്ക് സര്‍വ്വേയര്‍മാരുടെ എത്ര ഒഴിവുകളാണ് നിലവിലുള്ളതെന്ന് വെളിപ്പെടുത്തുമോ ;

(ഡി)പ്രസ്തുത ഒഴിവുകള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

5864

കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ മാഞ്ഞൂര്‍ വില്ലേജില്‍ പ്രഭ കെ. ടി. സമര്‍പ്പിച്ച അപേക്ഷ

ശ്രീ. പി. തിലോത്തമന്‍

()സംസ്ഥാനത്തെ റീസര്‍വ്വേ അദാലത്തുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടോ; വിശദമാക്കുമോ; പൂര്‍ത്തിയായിട്ടില്ലെങ്കില്‍ എന്നത്തേയ്ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് വ്യക്തമാക്കാമോ;

(ബി)സര്‍ക്കാര്‍ പുറമ്പോക്കുകള്‍ മാത്രം റീസര്‍വ്വെ നടത്തി റീ സര്‍വ്വെ റിക്കാര്‍ഡുകള്‍ തയ്യാറാക്കിയാല്‍മതി എന്ന തീരുമാനം എടുത്തിട്ടുണ്ടോ; എങ്കില്‍ എന്തുകൊണ്ടാണ് ഇത്തരം തീരുമാനം കൈക്കൊണ്ടതെന്ന് അറിയിക്കുമോ;

(സി)ഇതുമൂലം കാലഹരണപ്പെട്ട റവന്യൂ രേഖകള്‍ പുതുക്കിയും കുറ്റമറ്റ സ്കെച്ചും റവന്യൂരേഖകളും തയ്യാറാക്കിയും റവന്യൂ സംബന്ധമായി ജനങ്ങള്‍ക്ക് കിട്ടേണ്ട സേവനം കാലവിളംബം കൂടാതെ ലഭിക്കുന്നതിനും ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും കഴിയില്ല എന്ന് മനസ്സിലാക്കിയിട്ടുണ്ടോ; എങ്കില്‍ ഈ തീരുമാനം പുന;പരിശോധിക്കുമോ;

(ഡി)കോട്ടയം ജില്ലയിലെ വൈക്കം താലുക്കില്‍ മാഞ്ഞൂര്‍ വില്ലേജില്‍ പ്രഭ കെ. ടി, കളത്തൂര്‍ കണ്ടത്തില്‍, മാഞ്ഞൂര്‍ സൌത്ത് എന്നയാള്‍ പ്രസ്തുത വില്ലേജിലെ സര്‍വ്വേ 298/10-ല്‍ 10 സെന്റ് സ്ഥലം റീസര്‍വ്വെ ചെയ്തുകിട്ടുന്നതിന് 21-7-2011 ല്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കൈക്കൊണ്ട നടപടി എന്താണെന്ന് വ്യക്തമാക്കുമോ; ഇല്ലെങ്കില്‍ എത്രയുംവേഗം നടപടി സ്വീകരിക്കുമോ?

5865

റീസര്‍വ്വേ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി

ശ്രീ. വി. ശശി

()കേരളത്തിലെ റീസര്‍വ്വേ ജോലികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാമോ ;

(ബി)റീസര്‍വ്വേയില്‍, നിശ്ചിത സമയത്തിനുശേഷം ഉണ്ടാകുന്ന പരാതികള്‍ പരിഹരിക്കാന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നടപടിക്രമങ്ങളെന്താണെന്ന് വ്യക്തമാക്കാമോ ?

5866

കയര്‍മേഖലയിലെ 2011-12-ലെ ബഡ്ജറ്റ് വിഹിതം

ശ്രീ. . കെ. ബാലന്‍

()കയര്‍ മേഖലയിലെ 2011-12-ലെ ബഡ്ജറ്റ് വിഹിതം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയാതെ വന്നിട്ടുണ്ടെങ്കില്‍ ഏതെല്ലാം മേഖലകളിലാണ് ചെലവഴിക്കാന്‍ കഴിയാതിരുന്നതെന്ന് വിശദമാക്കുമോ ; വിവരങ്ങള്‍ ലഭ്യമാക്കുമോ ;

(ബി)ബഡ്ജറ്റ് വിഹിതം പൂര്‍ണ്ണമായും ചെലവഴിക്കാന്‍ കഴിയാതിരുന്നിട്ടുണ്ടെങ്കില്‍ ആയത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുമോ ?

5867

കയര്‍മേഖലയിലെ തൊഴില്‍ ദിനങ്ങള്‍

ശ്രീ. കെ. വി. വിജയദാസ്

()കയര്‍ സഹകരണ സംഘങ്ങളിലുള്ള തൊഴിലാളികള്‍ക്കും പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്കും ആഴ്ചയില്‍ എല്ലാ ദിവസവും ജോലി ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമോ; എങ്കില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിയ്ക്കുന്നതെന്ന് വ്യക്തമാക്കുമോ;

(ബി)കയറുല്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നത്; വിശദാംശം നല്‍കുമോ?

5868

കയര്‍ വില്ലേജ് പ്രോഗ്രാം

ശ്രീ. വി. ശശി

()ബഡ്ജറ്റീല്‍ പ്രഖ്യാപിച്ച കയര്‍ വില്ലേജ് പ്രോഗ്രാം ഏതെല്ലാം സ്ഥലങ്ങളില്‍ ആരംഭിച്ചുവെന്ന് വ്യക്തമാക്കുമോ;

(ബി)പ്രസ്തുത പദ്ധതി നടപ്പാക്കാന്‍ നാളിതുവരെ എന്ത് തുക ചെലവഴിച്ചെന്ന് അറിയിക്കുമോ;

(സി)കയര്‍ വില്ലേജ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുളള ഏതെല്ലാം പരിപാടികള്‍ക്കാണ് ഈ തുക ചെലവഴിച്ചിട്ടുളളതെന്ന് വ്യക്തമാക്കുമോ?

5869

കയര്‍മേഖലാ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()കയര്‍വ്യവസായ മേഖലയിലെ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്ക് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)കയര്‍ തൊഴിലാളികളെ കയര്‍ വ്യവസായത്തില്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുളളതെന്ന് വിശദമാക്കുമോ;

(സി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം കയര്‍ തൊഴിലാളികള്‍ക്കു നല്‍കിയിട്ടുളള ആനുകൂല്യങ്ങള്‍ എന്തെല്ലാമാണ്; വിവിധ ഇനങ്ങളിലായി എത്രപേര്‍ക്ക് എത്ര തുക വിതരണം ചെയ്തു എന്ന് വ്യക്തമാക്കുമോ ?

5870

കയര്‍ക്ഷേമനിധി ബോര്‍ഡു വഴിയുള്ള ധനസഹായം

ശ്രീ. കെ. കെ. നാരായണന്‍

()കയര്‍ക്ഷേമനിധി ബോര്‍ഡുകളിലെ തൊഴിലാളികള്‍ക്ക് ധനസഹായം നല്‍കുന്ന നടപടിയിലെ കാലതാമസം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വിവാഹ ധനസഹായം, പ്രസവാനുകൂല്യം, ചികിത്സാസഹായം, അപകടങ്ങളില്‍പ്പെട്ട് സ്വാധീനം നഷ്ടപ്പെട്ടവര്‍ക്കുള്ള സഹായം, അപകടമരണം, ശവസംസ്കാര ധനസഹായം, വിദ്യാഭ്യാസ ധനസഹായം, എന്നിവയ്ക്കായി എത്ര അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്; ഇതില്‍ എത്ര അപേക്ഷയിന്‍മേല്‍ തീരുമാനമുണ്ടായെന്നും ഓരോ വിഭാഗത്തിലും എത്ര തുക വീതം നല്‍കിയെന്നും പ്രത്യേകം വ്യക്തമാക്കുമോ?

5871

ചകിരിയുല്‍പാദനത്തിന്റെ അപര്യാപ്തതയും കയറുല്‍പന്നങ്ങളുടെ ആഭ്യന്തര വിദേശവിപണിയും

ശ്രീ. കെ.കെ. നാരായണന്‍

()കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിക്കുമോ; എങ്കില്‍ വെളിപ്പെടുത്തുമോ;

(ബി)കയര്‍ വ്യവസായത്തിനാവശ്യമായ ചകിരിയുത്പാദനത്തിന്റെ അപര്യാപ്തത പരിഹരിക്കാന്‍ എന്തെങ്കിലും നടപടി സ്വീകരിച്ചിട്ടുണ്ടോ; വ്യക്തമാക്കുമോ;

(സി)കയര്‍മേഖലയുടെ പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എന്തെങ്കിലും സഹായം നല്‍കിയിട്ടുണ്ടോ;

(ഡി)കയര്‍ ഉത്പന്നങ്ങളുടെ ആഭ്യന്തര-വിദേശ വിപണികള്‍ മെച്ചപ്പെടുത്തുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ; എങ്കില്‍ വിശദമാക്കുമോ?

5872

കയര്‍ തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()കുടിശ്ശികയില്ലാതെ കയര്‍ തൊഴിലാളി പെന്‍ഷന്‍ നല്‍കാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കുമോ;

(ബി)നടപ്പു സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ കയര്‍ തൊഴിലാളി പെന്‍ഷന്‍ നല്‍കാന്‍ എന്ത് തുക വകയിരുത്തിയിട്ടുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)2006 ലും 2011 ലും കയര്‍ തൊഴിലാളികളുടെ കൂലി എത്ര രൂപയായിരുന്നു; ഈ സര്‍ക്കാര്‍ കയര്‍ തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിച്ചിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ;

(ഡി)കയര്‍ തൊഴിലാളികളുടെ പ്രതിമാസ പെന്‍ഷന്‍ 2006 ലും 2011 ലും എത്ര രൂപയായിരുന്നു; ഈ സര്‍ക്കാര്‍ കയര്‍ തൊഴിലാളി പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചു നല്‍കിയിട്ടുണ്ടോയെന്നു വ്യക്തമാക്കുമോ?

<<back  
                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.