UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6103

ആധുനിക കൃഷി സമ്പ്രദായങ്ങള്‍

ശ്രീ. ഷാഫി പറമ്പില്‍

,, കെ. അച്ചുതന്‍

,, വി. റ്റി. ബല്‍റാം

,, . റ്റി. ജോര്‍ജ്

()ആധുനിക കൃഷി സമ്പ്രദായങ്ങള്‍ നടപ്പിലാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്;

(ബി)വിത്തു വിതയ്ക്കുന്നതിനും കൊയ്ത്തിനും യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ;

(സി)ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് എന്ന് വിശദമാക്കാമോ?

6104

സമഗ്ര തരിശു ഭൂമി വികസന പദ്ധതി

ശ്രീ. കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍

,, സി. കൃഷ്ണന്‍

,, കെ. വി. അബ്ദുള്‍ ഖാദര്‍

,, എസ്. രാജേന്ദ്രന്‍

()മഴവെളളം സംഭരിച്ച് കുടിവെളളം, ജലസേചനം , പുല്‍കൃഷി വികസനം, ഉദ്യാനകൃഷി എന്നിവയ്ക്കായി പ്രയോജനപ്പെടുത്താനുളള സമഗ്ര തരിശു ഭൂമി വികസന പദ്ധതി നടത്തിപ്പിനെക്കുറിച്ച് വിലയിരുത്തുകയുണ്ടായോ;

(ബി)എങ്കില്‍ തരിശ് ഭൂമി വികസന പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് രാജ് സ്ഥാപങ്ങളെ അധികാരപ്പെടുത്തിയിട്ടുണ്ടോ; പ്രസ്തുത പദ്ധതിയുടെ ഇതേവരെയുളള പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും കോട്ടങ്ങളും സംബന്ധിച്ച് വിശദമാക്കാമോ?

6105

ഹരിതഭവന കൃഷി രീതി

ശ്രീ. കെ. കെ. ജയചന്ദ്രന്‍

,, ആര്‍. രാജേഷ്

,, എസ്. ശര്‍മ്മ

,, എം. ഹംസ

()2012-13 ബഡ്ജറ്റിലെ ഹരിത ഭവന കൃഷി (ഗ്രീന്‍ ഹൌസ്) രീതി സംസ്ഥാനത്തെ എല്ലാ പ്രദേശത്തും വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചുവോ;

(ബി)പദ്ധതിയിലൂടെ 2012-13 ല്‍ സര്‍ക്കാര്‍ കൈവരിക്കാനുദ്ദേശിക്കുന്ന ഭൌതിക നേട്ടങ്ങളെന്തൊക്കെയാണ്;

(സി)പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടോ; ആയതിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ;

(ഡി)പദ്ധതിയുടെ പ്രഖ്യാപനത്തെത്തുടര്‍ന്ന് ഈ രീതിയില്‍ കൃഷി ആരംഭിച്ച സംരംഭകര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച സബ്സിഡി ലഭ്യമാക്കിത്തുടങ്ങിയോ;

()ഈ രീതിയിലുള്ള കൃഷി വന്‍തോതില്‍ നടപ്പില്‍ വരുത്തുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദമാക്കുമോ?

6106

ഭക്ഷ്യ സുരക്ഷാ പദ്ധതി

ശ്രീ. ഷാഫി പറമ്പില്‍

,, അന്‍വര്‍ സാദത്ത്

,, .റ്റി. ജോര്‍ജ്

,, വി.റ്റി. ബല്‍റാം

()ഭക്ഷ്യോല്‍പാദനം വര്‍ദ്ധിപ്പിക്കുവാനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും എന്തെല്ലാം കര്‍മ്മപരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത് ;

(ബി)ഭക്ഷ്യസുരക്ഷാ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുമ്പോള്‍ സംസ്ഥാനത്തിന് യോജ്യമായ മാറ്റങ്ങള്‍ വരുത്തുന്ന കാര്യം പരിഗണിക്കുമോ ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട് ?

6107

വിദര്‍ഭ പാക്കേജ്

ശ്രീ. . കെ.ശശീന്ദ്രന്‍

,, തോമസ് ചാണ്ടി

() വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിവിധ പദ്ധതികളുടെ ബഡ്ജറ്റ് വിഹിതം എത്രയാണെന്ന് വെളിപ്പെടുത്താമോ;

(ബി)പദ്ധതിയുടെ പ്രവര്‍ത്തന പുരോഗതി എത്രത്തോളമായെന്ന് വ്യക്തമാക്കാമോ;

(സി)വിദര്‍ഭ പാക്കേജില്‍ ഉള്‍പ്പെടുത്തിയ പദ്ധതിയ്ക്ക് ഉദ്ദേശിച്ച ഫലം ലഭ്യമായിട്ടുണ്ടോ; ഇല്ലെങ്കില്‍ എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

6108

നാളികേര ഉല്‍പാദനം

ശ്രീ. ജോസഫ് വാഴക്കന്‍

,, വി. ഡി. സതീശന്‍

,, കെ. അച്ചുതന്‍

,, സി. പി. മുഹമ്മദ്

()നാളികേര ഉല്പാദന രംഗത്ത് സംസ്ഥാനത്തിന് നഷ്ടമായ ഒന്നാം സ്ഥാനം വീണ്ടെടുക്കുന്നതിന് എന്തെല്ലാം കര്‍മ്മപദ്ധതികളാണ് ആവിഷ്ക്കരിക്കാനുദ്ദേശിക്കുന്നത്;

(ബി)നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് എന്തെല്ലാം പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്;

(സി)എന്തെല്ലാം സഹായമാണ് ഇതിന് കേന്ദ്രഗവണ്‍മെന്റില്‍ നിന്നും ലഭിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം നടപടികള്‍ എടുത്തിട്ടുണ്ട്?

6109

കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡ്

ശ്രീ. ബെന്നി ബെഹനാന്‍

,, കെ. ശിവദാസന്‍ നായര്‍

,, അന്‍വര്‍ സാദത്ത്

,, ഹൈബി ഈഡന്‍

()കിസ്സാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)ഭാവിയില്‍ എ.റ്റി.എം. കാര്‍ഡുകളായി ഉപയോഗിക്കാവുന്ന രീതിയില്‍ ക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ;

(സി)ഏത് പദ്ധതിയുടെ ധനസഹായത്തോടെയാണ് ഇത് നടപ്പാക്കാനുദ്ദേശിക്കുന്നത്;

(ഡി)ഇതിനായി എന്തെല്ലാം കാര്യങ്ങള്‍ ചെയ്തിട്ടുണ്ട് ?

6110

കാര്‍ഷിക മേഖലയില്‍ യുവതീ, യുവാക്കളെ ആകര്‍ഷിക്കുന്നതിന് നടപടി

ശ്രീ. എം. വി. ശ്രേയാംസ് കുമാര്‍

,, റോഷി അഗസ്റിന്‍

ഡോ. എന്‍. ജയരാജ്

ശ്രീ. പി. സി. ജോര്‍ജ്

()കാര്‍ഷിക മേഖലയില്‍ അനുഭവപ്പെടുന്ന തൊഴിലാളി ദൌര്‍ലഭ്യം പരിഹരിക്കുന്നതിനും, കാര്‍ഷിക മേഖലയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന യുവതീ, യുവാക്കളെ ആകര്‍ഷിക്കുന്നതിനും ഉതകുന്ന കര്‍മ്മ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഉദ്ദേശിക്കുന്നുവോ; വിശദാംശങ്ങള്‍ നല്‍കുമോ;

(ബി)പ്രസ്തുത ലക്ഷ്യം മുന്‍നിര്‍ത്തി കേന്ദ്രത്തിന്റെ സഹായത്തോടെ നിലവില്‍ എന്തെങ്കിലും പദ്ധതികള്‍ സംസ്ഥാനത്ത് നടപ്പാക്കി വരുന്നുണ്ടോ; വ്യക്തമാക്കുമോ;

(സി)കേരളത്തിലെ കാര്‍ഷിക സാഹചര്യങ്ങള്‍ക്ക് അനുയോജ്യമായ യന്ത്രങ്ങള്‍ ലഭ്യമാക്കുന്നതിന് എത്രത്തോളം വിജയിക്കാന്‍ സാധിച്ചു; ഈ ലക്ഷ്യം മുന്‍നിര്‍ുത്തിയുള്ള പഠനങ്ങള്‍ എന്തെങ്കിലും കാര്‍ഷിക സര്‍വ്വകലാശാലയില്‍ നടക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്കുമോ?

6111

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. . . അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് കാര്‍ഷിക മേഖലയില്‍ കൃഷിവകുപ്പ് വഴി നടപ്പിലാക്കുന്ന പദ്ധതികള്‍ ഏതൊക്കെയാണ്;

(ബി)ഈ പദ്ധതികളില്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന രീതി വ്യക്തമാക്കുമോ;

(സി)രാഷ്ട്രീയ കൃഷി വികാസ് യോജന സംസ്ഥാനത്ത് എപ്രകാരമാണ് നടപ്പിലാക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6112

രാസവളത്തിന് പകരം ജൈവവളം

ശ്രീ. പി. കെ. ഗുരുദാസന്‍

,, രാജു എബ്രഹാം

,, കെ. സുരേഷ് കുറുപ്പ്

പ്രൊഫ. സി. രവീന്ദ്രനാഥ്

()രാസവളത്തിന് പകരം ജൈവവളത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)ഖരമാലിന്യം വലിയ ഒരു പ്രശ്നമായി മാറിയിരിക്കുന്ന ഈ അവസരത്തില്‍ ഖരമാലിന്യങ്ങളെ ജൈവവളമായി മാറ്റാന്‍ ഒരു പ്രോജക്ട് തയ്യാറാക്കി മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകുമോ ;

(സി)ജൈവവള പ്ളാന്റ് രൂപീകരിച്ചാല്‍ ദിനംപ്രതിയുണ്ടാകുന്ന രാസവള വിലക്കയറ്റത്തില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ എന്ത് നടപടി സ്വീകരിക്കുമെന്ന് വിശദമാക്കുമോ ?

6113

കാര്‍ഷിക വികസന സമിതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. എം. പി. വിന്‍സെന്റ്

,, പാലോട് രവി

,, വര്‍ക്കല കഹാര്‍

,, റ്റി. എന്‍. പ്രതാപന്‍

()കാര്‍ഷിക വികസന സമിതികളുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാമാണ്;

(ബി)ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുത്; വിശദമാക്കുമോ;

(സി)ഇതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്?

6114

പെരുമ്പാവൂര്‍ റയോണ്‍പുരം പാടശേഖരത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍

ശ്രീ. സാജുപോള്‍

()പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിപ്രകാരം നടത്തിയ പെരുമ്പാവൂര്‍ റയോണ്‍പുരം പാടശേഖരത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ സാമ്പത്തിക നഷ്ടം കൃത്യമായി കണക്കാക്കി അടിയന്തിരമായി അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കൃഷി ഡയറക്ടര്‍ റ്റി. .(2) 7824/06 തീയതി 17.03.2012 നമ്പര്‍ പ്രകാരം എറണാകുളം പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് കത്ത് അയച്ചതിന്റെ തുടര്‍ നടപടികള്‍ വിശദമാക്കുമോ;

(ബി)തുടര്‍ നടപടികള്‍ വൈകുന്നുണ്ടെങ്കില്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കുമോ;

(സി)ഈ വിഷയത്തില്‍ എന്തെല്ലാം നടപടിക്രമങ്ങളാണ് ഇനി ചെയ്യാന്‍ ബാക്കിയായിട്ടുള്ളത് എന്നും ഈ ഫയല്‍ നടപടി എപ്പോള്‍ അവസാനിപ്പിക്കാന്‍ സാധിക്കും എന്നും വ്യക്തമാക്കുമോ?

6115

രാഷ്ട്രീയ കൃഷി വികാസ് യോജന

ശ്രീ. ചിറ്റയം ഗോപകുമാര്‍

()രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിക്കാമോ;

(ബി)ഈ സാമ്പത്തിക വര്‍ഷം ഈ പദ്ധതി പ്രകാരം സംസ്ഥാനത്തിന് അനുവദിക്കപ്പെട്ട തുക എത്രയാണ്;

(സി)കാര്‍ഷിക മേഖലയില്‍ നിലവില്‍ സംസ്ഥാനത്ത് ഇതര കേന്ദ്രാവിഷ്കൃത പദ്ധതികള്‍ ഏതെല്ലാമെന്ന് വിശദമാക്കുമോ ?

6116

വിഷന്‍ 2030-ല്‍ കാര്‍ഷിക മേഖലയ്ക്കുള്ള പ്രോത്സാഹനം

ശ്രീ. ചിറ്റയം ഗോപകുമാര്‍

()സാംപിത്രോദായുടെ നേതൃത്വത്തില്‍ നടപ്പിലാക്കാനുദ്ദേശിക്കുന്ന വിഷന്‍ 2030-ല്‍ സംസ്ഥാന കാര്‍ഷിക മേഖലയെ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ബി)കൃഷി ആകര്‍ഷകമല്ലാത്തതിനാല്‍ പൂതിയ തലമുറ കാര്‍ഷികവൃത്തിയില്‍ നിന്നും അകന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സ്ഥിതിയില്‍ ആധുനിക ശാസ്ത്ര സാങ്കേതിക സങ്കേതങ്ങള്‍ കൃഷിയുടെ എല്ലാ തലങ്ങളിലേയ്ക്കും വ്യാപിപ്പിച്ച് പുതിയ തലമുറയെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുവാനുള്ള അവസരം വിഷന്‍ 2030-ലൂടെ സാധ്യമാക്കുന്നതിനുള്ള പരിശോധന നടത്തുവാന്‍ കൃഷി വകുപ്പ് തയ്യാറാകുമോ ?

6117

ആഗോള പൈതൃക കാര്‍ഷിക മേഖല

ശ്രീ. കെ. ദാസന്‍

()ആഗോള പൈതൃക കാര്‍ഷിക മേഖലയായി സംസ്ഥാനത്ത് പ്രഖ്യാപിച്ചിട്ടുള്ള പ്രദേശങ്ങള്‍ ഏതെല്ലാമാണ് ;

(ബി)ഇത്തരം പ്രദേശങ്ങളെ സംരക്ഷിക്കാന്‍/വികസിപ്പിക്കാന്‍ 12-ാം പദ്ധതിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ എന്തെല്ലാമാണ് ;

(സി)12-ാം പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി ആസൂത്രണ മാര്‍ഗ്ഗരേഖയില്‍ കാര്‍ഷിക മേഖലയ്ക്കുള്ള വിഹിതം കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഇത്തരം പൈതൃക പാക്കേജുകളുടെ വികസനത്തിനെ എപ്രകാരം ബാധിക്കുമെന്ന് അറിയിക്കുമോ ?

6118

ഒരു ലക്ഷം യുവജനങ്ങള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതി

ശ്രീ. കെ. മുരളീധരന്‍

()കൃഷി വകുപ്പ് മുഖേന നടപ്പിലാക്കിയ ഒരു ലക്ഷം യുവജനങ്ങള്‍ക്കായുള്ള പ്രത്യേക തൊഴില്‍ദാന പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണ്;

(ബി)..(സാധാ)2027/2011/കൃഷി.തീയതി 4.11.2011 ഉത്തരവ് പ്രകാരം ഇതുവരെ എന്തൊക്കെ പരിപാടികളാണ് നടത്തിയിട്ടുള്ളത് ?

6119

ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷികമേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി”

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് “ഒരു ലക്ഷം യുവജനങ്ങള്‍ക്ക് കാര്‍ഷികമേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി” ആരംഭിച്ചതെന്നാണ് എന്നറിയിക്കാമോ;

(ബി)എത്ര രൂപ വീതമാണ് അംഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ വാങ്ങുന്നത്; ഇതുവരെ ഈ പദ്ധതിയനുസരിച്ച് എത്ര രൂപ പദ്ധതിയില്‍ ചേര്‍ന്നവരില്‍ നിന്നും ലഭിച്ചിട്ടുണ്ട്;

(സി)പ്രസ്തുത പദ്ധതി പ്രകാരം ഇപ്പോള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത് എന്ന് വ്യക്തമാക്കാമോ;

(ഡി)പദ്ധതിയില്‍ ചേര്‍ന്നവര്‍ക്ക് എന്തെല്ലാം ആനുകൂല്യങ്ങളാണ് നല്‍കുന്നതെന്ന് അറിയിക്കാമോ;

()പ്രസ്തുത പദ്ധതി തുടങ്ങിയ ശേഷം ആകെ എത്ര രൂപ ഏതെല്ലാം പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ചു എന്ന് വ്യക്തമാക്കാമോ?

6120

ഹൈടെക് കൃഷി രീതിയില്‍ പരിശീലനം

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, എം. എ വാഹീദ്

,, ലൂഡി ലൂയിസ്

()തെരഞ്ഞെടുക്കുന്ന കര്‍ഷകര്‍ക്ക് ഹൈടെക് കൃഷിരീതികളില്‍ പരിശീലനം നല്‍കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്;

(ബി)പ്രസ്തുത കൃഷി പ്രചരിപ്പിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങള്‍ എന്തെല്ലാം;

(സി)ഓരോ പഞ്ചായത്തിലും ഇതിനായി ഗ്രീന്‍ ഹൌസുകള്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

6121

എല്ലാ നിയോജക മണ്ഡലങ്ങളിലും ഹൈടെക് ഫാം

ശ്രീ. രാജു എബ്രഹാം

()സര്‍ക്കാര്‍ സഹായത്തോടുകൂടി എത്ര ഹൈടെക് ഫാമുകളാണ് പ്രവര്‍ത്തനം ആരംഭിച്ചത് ;

(ബി)കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ കന്നുകാലികളുടെ കണക്ക് വ്യക്തമാക്കുമോ ;

(സി)കന്നുകാലി കൃഷിക്കാരുടെ എണ്ണം ക്രമാതീതമായി കുറഞ്ഞു വരുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

(ഡി)ഉല്പാദനശേഷി കൂടുതലുള്ള ഉരുക്കളെ കൃഷിക്കാര്‍ക്ക് നല്‍കാന്‍ കൂടുതല്‍ ആകര്‍ഷണീയമായ പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ;

()എല്ലാ നിയോജക മണ്ഡലങ്ങളിലും ഒരു ഹൈടെക് ഫാം വീതം ആരംഭിക്കുവാന്‍ നടപടി സ്വീകരിക്കുമോ?

6122

പെരുമ്പാവൂര്‍ മണ്ഡലത്തിലെ സീഡ് ഫാമിന്റെ പ്രവര്‍ത്തനം

ശ്രീ. സാജു പോള്‍

()പെരുമ്പാവൂര്‍ മണ്ഡലത്തിലെ ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ സീഡ് ഫാമിന്റെ പ്രവര്‍ത്തനം വിലയിരുത്തിയിട്ടുണ്ടോ ;

(ബി) ഫാമില്‍ ഏതെല്ലാം വിഭാഗത്തലായി എത്ര ജീവനക്കാര്‍ ജോലി ചെയ്യുന്നുണ്ട് ;

(സി)ഫാമിന്റെ വിപൂലീകരണത്തിന് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; വിശദവിവരം അറിയിക്കുമോ ;

(ഡി)പ്രസ്തുത ഫാമില്‍ ഉല്പാദിപ്പിച്ച വിവിധ വിത്തുകളുടെയും തൈകളുടെയും വിശദവിവരം നല്‍കാമോ ?

6123

കൃഷിക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി

ശ്രീ. കെ. അജിത്

()സംസ്ഥാനത്ത് കൃഷിക്കാര്‍ക്ക് വേണ്ടി നടപ്പാക്കുന്ന പെന്‍ഷന്‍ പദ്ധതിയുടെ പുരോഗതി അറിയിക്കുമോ;

(ബി)ഏതെങ്കിലും ജില്ലകളില്‍ ഇതിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഏതു ജില്ലയിലാണ്; വെളിപ്പെടുത്തുമോ;

(സി)ഇതുവരെ എത്ര കര്‍ഷകര്‍ ഇതിനായി രജിസ്റര്‍ ചെയ്തിട്ടുണ്ട് എത്ര കര്‍ഷകര്‍ക്ക് പെന്‍ഷന്‍ നല്‍കി; വിശദാംശം ലഭ്യമാക്കുമോ ?

6124

കാര്‍ഷിക ഇന്‍ഷ്വറന്‍സ്

ശ്രീ. സണ്ണി ജോസഫ്

,, ഹൈബി ഈഡന്‍

,, പി. . മാധവന്‍

,, എം. എ വാഹീദ്

()സംസ്ഥാനത്ത് കാര്‍ഷിക ഇന്‍ഷ്വറന്‍സ് നടപ്പാക്കിയിട്ടുണ്ടോ; വിശദമാക്കുമോ;

(ബി)ഏതെല്ലാം കാര്‍ഷിക വിളകള്‍ക്കാണ് ഇത് ഏര്‍പ്പെടുത്തിയിട്ടുള്ളത്;

(സി)കൂടുതല്‍ കാര്‍ഷിക വിളകളെ ഇന്‍ഷ്വറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമോ?

6125

മൊബൈല്‍ അധിഷ്ഠിത സന്ദേശ പദ്ധതി

ശ്രീ. തേറമ്പില്‍ രാമകൃഷ്ണന്‍

,, ജോസഫ് വാഴക്കന്‍

,, പി. . മാധവന്‍

,, എം. പി. വിന്‍സെന്റ്

()കൃഷി വകുപ്പ് മൊബൈല്‍ അധിഷ്ഠിത സന്ദേശ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ടോ ;

(ബി)കാര്‍ഷിക മേഖലയില്‍ വിജ്ഞാന സമ്പാദനത്തിനും വ്യാപനത്തിനുമായി എന്തെല്ലാം വിവരങ്ങളാണ് ഈ പദ്ധതി വഴി ലഭ്യമാക്കുന്നത് ;

(സി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ?

6126

സമഗ്ര കാര്‍ഷിക വികസന പദ്ധതി

ശ്രീ.കെ.കുഞ്ഞമ്മത് മാസ്റര്‍

()നിയോജക മണ്ഡലങ്ങളില്‍ നടപ്പിലാക്കുന്ന സമഗ്രകാര്‍ഷിക വികസന പദ്ധതിയായ നിറവില്‍ ഈ വര്‍ഷം എന്തെല്ലാം പദ്ധതികളാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത് ;

(ബി)കൂടുതല്‍ മണ്ഡലങ്ങളില്‍ ഇത് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ ; ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ ലഭ്യമാക്കുമോ ?

6127

കാര്‍ഷക മേഖലയിലെ യന്ത്രവല്‍ക്കരണം

ശ്രീ. എം.ഹംസ

()കാര്‍ഷികമേഖലയില്‍ യന്ത്രവല്‍ക്കരണം നടപ്പിലാക്കുന്നതിനായി എന്തെല്ലാം നടപടികളാണ് സ്വീകരിച്ചത്;

(ബി)പ്രസ്തുത നടപടികള്‍ കുറ്റമറ്റതാണെന്ന അഭിപ്രായം സര്‍ക്കാരിനുണ്ടോ;

(സി)ഇല്ലെങ്കില്‍ യന്ത്രവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി എന്തെല്ലാം നടപടികള്‍ സ്വീകരിക്കുവാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കാമോ;

(ഡി)കാര്‍ഷിക മേഖലയില്‍ യന്ത്രവല്‍ക്കരണം ശക്തിപ്പെടുത്തുന്നതിനായി 2012-13 വര്‍ഷത്തില്‍ എത്ര തുക നീക്കിവച്ചിട്ടുണ്ട്;

()പ്രസ്തുത തുക പര്യാപ്തമല്ലെന്ന ആക്ഷേപം ശ്രദ്ധയിലുണ്ടോ; ഉണ്ടെങ്കില്‍ തുക വര്‍ധിപ്പിക്കുമോ ?

6128

മണ്ണ് പരിശോധന കേന്ദ്രങ്ങള്‍

ശ്രീ... അസീസ്

,, കോവൂര്‍ കുഞ്ഞുമോന്‍

()സംസ്ഥാനത്ത് എത്ര മണ്ണ് പരിശോധനാ കേന്ദ്രങ്ങളാണ് നിലവിലുള്ളതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(ബി)ഇവയുടെ അധികാര പരിധി എത്രയാണ്;

(സി)മണ്ണ് പരിശോധനാ കേന്ദ്രങ്ങള്‍ കൂടുതലായി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ ?

6129

തരിശ് പാടങ്ങളില്‍ കൃഷി

ശ്രീ. പി. തിലോത്തമന്‍

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം വര്‍ഷങ്ങളായി തരിശായി കിടന്നിരുന്ന പാടങ്ങളില്‍ കൃഷി ആരംഭിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ എത്ര ഹെക്ടര്‍ തരിശു നിലം കൃഷിക്കായി ഇപ്രകാരം വിനിയോഗിച്ചു എന്നും അധികമായി എത്രമാത്രം നെല്ല് ഉത്പാദിപ്പിച്ചു എന്നും വ്യക്തമാക്കുമോ;

(ബി)ചേര്‍ത്തല താലൂക്കില്‍ മുന്‍വര്‍ഷത്തേക്കാള്‍ അധികമായി കൃഷി ചെയ്ത തരിശു നിലം എത്രയാണെന്നും ഉത്പാദിപ്പിച്ച നെല്ല് എത്രയായിരുന്ന എന്നും പഞ്ചായത്ത്/മുനിസിപ്പാലിറ്റി തിരിച്ച് കണക്ക് നല്‍കാമോ;

(സി)ചേര്‍ത്തല താലൂക്കിലെ തരിശുപാടങ്ങള്‍ കൃഷിയോഗ്യമാക്കുന്നതിന് കര്‍ഷകര്‍ക്ക് ഈ സര്‍ക്കാര്‍ അനുവദിച്ചത് എത്ര രൂപയുടെ സാമ്പത്തികസാഹയമായിരുന്നുവെന്ന് വ്യക്തമാക്കുമോ?

6130

കര്‍ഷക കടാശ്വാസ നിയമം

ശ്രീ. ആര്‍. രാജേഷ്

()കര്‍ഷക കടാശ്വാസ നിയമപ്രകാരം നിലവില്‍ ജപ്തി നടപടികള്‍ നേരിടുന്നവരെ ജപ്തിയില്‍ നിന്നും ഒഴിവാക്കുമോ;

(ബി)ഈ വര്‍ഷത്തെ നെല്‍കൃഷി ആരംഭിക്കുന്നതിന് മുന്‍പ് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ജില്ലാ കൃഷി ഓഫീസര്‍മാര്‍ പങ്കെടുത്തുകൊണ്ട് ആലോചനാ യോഗങ്ങള്‍ ചേരുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ;

(സി)വരുന്ന വര്‍ഷക്കാലത്തെ നെല്‍കൃഷി ആരംഭിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ കൊടുക്കുന്ന പൂട്ടുകൂലി, വിത്ത്, വളം എന്നിവയ്ക്കാനുപാതികമായി കൃഷി നടക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമോ ?

6131

കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം

ശ്രീ. . ചന്ദ്രശേഖരന്‍

()സംസ്ഥാനത്ത് കൃഷി നാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം വര്‍ദ്ധിപ്പിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കാമോ ;

(ബി)ഇഞ്ചികൃഷി നാശത്തിന് നഷ്ടപരിഹാരം നല്‍കുന്ന പദ്ധതിയില്‍ കാസര്‍ഗോഡ് ജില്ലയെ ഉള്‍പ്പെടുത്തിയിട്ടുണ്ടോ; ഇല്ലെങ്കില്‍ കാസര്‍ഗോഡ് ജില്ലയെ ഉള്‍പ്പെടുത്തി ഫണ്ട് അനുവദിക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

6132

വായ്പകളിന്മേലുളള കുടിശ്ശിക

ശ്രീ. വി. ശശി

()മൃഗസംരക്ഷണ വകുപ്പ് മുഖേന ക്ഷീരകര്‍ഷകരുടെ വിവിധ വായ്പകളില്‍മേലുളള കുടിശ്ശിക നല്‍കുന്നതിന് 2011-12 വര്‍ഷത്തില്‍ വകയിരുത്തിയ തുകയുടേയും ചെലവഴിച്ച തുകയുടേയും ജില്ലതിരിച്ചുളള ലിസ്റ് ലഭ്യമാക്കാമോ ?

6133

കുട്ടനാട് നിയോജകമണ്ഡലത്തില്‍ നിറവ് പദ്ധതി

ശ്രീ. തോമസ് ചാണ്ടി

()കാര്‍ഷികവൃത്തിയുടെ വികസനത്തിന് ഉതകുന്ന നിറവ് പദ്ധതി കുട്ടനാട് നിയോജകമണ്ഡലത്തിലും കൂടി ആരംഭിക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുമോ;

(ബി)നിറവ് പദ്ധതി ആരംഭിക്കുന്നതിന് എന്തെല്ലാം അടിസ്ഥാന സൌകര്യങ്ങളാണ് ഒരുക്കേണ്ടതെന്ന് വ്യക്തമാക്കുമോ?

6134

കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കുന്നതിന് നടപടി

ശ്രീ. സി.പി. മുഹമ്മദ്

,, വി.പി. സജീന്ദ്രന്‍

,, .പി. അബ്ദുള്ളക്കുട്ടി

,, ബെന്നിബെഹനാന്‍

()കുട്ടനാട് പാക്കേജ് സമയബന്ധിതമായി നടപ്പാക്കുന്നതിന് എന്തെല്ലാം നടപടികളാണ് കൈക്കൊള്ളാനുദ്ദേശിക്കുന്നത്;

(ബി)പദ്ധതി നടപ്പാക്കുമ്പോള്‍ കുട്ടനാടിന്റെ പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍നടത്തുമോ;

(സി)പാക്കേജിന് എത്ര തുകയ്ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്;

(ഡി)അനുഭവ സമ്പന്നരുടെ സാങ്കേതിക പരിജ്ഞാനം, പദ്ധതി നടത്തിപ്പിന്റെ ഓരോ ഘട്ടത്തിലും പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുമോ?

6135

കുട്ടനാട് റൈസ്”

ശ്രീ. എളമരം കരീം

()‘കുട്ടനാട് റൈസ്’ എന്ന ബ്രാന്‍ഡില്‍ വില്‍പ്പന നടത്തുന്നതിന് വെച്ചൂര്‍ മേഡേണ്‍ റൈസ് മില്ലില്‍ അരിയുടെ വാണിജ്യോല്‍പ്പാദനം ആരംഭിച്ചുവോ ;

(ബി)ഇതിനോടകം എത്ര ടണ്‍ അരി മില്ലില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ടു ;

(സി)എത്ര ടണ്‍ അരി പൊതുമാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്കായി എത്തിച്ചു;

(ഡി)ഏതെല്ലാം അളവിലുള്ള പായ്ക്കറ്റുകളിലായാണ് ‘കുട്ടനാട് റൈസിന്റെ’ വില്‍പ്പന നടത്തുന്നത് ;

()ഓരോ അളവിലുമുള്ള പായ്ക്കറ്റിന്റെയും വില എത്രയെന്ന് അറിയിക്കാമോ ?

6136

നെല്‍ വില

ശ്രീ. കെ. വി. വിജയദാസ്

രാസവളത്തിന്റെ വിലവര്‍ദ്ധിച്ച സാഹചര്യത്തിലും ഉല്പാദനച്ചെലവ് വര്‍ദ്ധിച്ച സാഹചര്യത്തിലും നെല്ലിന്റെ വില വര്‍ദ്ധിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടോ; ഇല്ലെങ്കില്‍ കാരണം വ്യക്തമാക്കുമോ?

6137

നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഡാറ്റാബാങ്ക്

ശ്രീമതി ഗീതാ ഗോപി

()കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമവും, ചട്ടവും പ്രകാരം തൃശൂര്‍ ജില്ലയിലെ കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റികള്‍ ഗ്രാമപഞ്ചായത്തുകളില്‍ ഡാറ്റാ ബാങ്ക് തയ്യാറാക്കി ഗസറ്റില്‍ വിജഞാപനം ചെയ്തിട്ടുണ്ടോ;

(ബി)ഗസറ്റില്‍ വിജ്ഞാപനം ചെയ്ത തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പേരുകള്‍ നല്കാമോ;

(സി)ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6138

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം

ശ്രീ. വി. എസ്. സുനില്‍ കുമാര്‍

()കേരള - നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കേരള - നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ചട്ടം പ്രകാരം സംസ്ഥാനത്തെ നെല്പാടങ്ങളുടേയും തണ്ണീര്‍ത്തടങ്ങളുടെയും ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിട്ടുണ്ടോ;

(ബി)എങ്കില്‍ എത്ര ഗ്രാമപഞ്ചായത്തുകളില്‍ മുനിസിപ്പാലിറ്റികളില്‍, കോര്‍പ്പറേഷനുകളില്‍, ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചു എന്നും വിശദമാക്കുമോ;

(സി)ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കുന്നതിന് സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്താണ്;

(ഡി)ഡാറ്റാ ബാങ്ക് ഗസറ്റില്‍ വിജ്ഞാപനം ചെയ്യുന്നതിന് എന്തെങ്കിലും തടസ്സം ഉള്ളതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ?

6139

കവരപ്പറമ്പ് പാടശേഖരത്തിലേയ്ക്ക് ജലസേചനം

ശ്രീ. ജോസ് തെറ്റയില്‍

()അങ്കമാലിയിലെ 22 ഏക്കറോളം വരുന്ന കവരപ്പറമ്പ് പാടശേഖരത്തിലേയ്ക്ക് ജലസേചനത്തിനും പാതിവഴിയിലെത്തി നില്‍ക്കുന്ന സി.സി. കനാല്‍ ദീര്‍ഘിപ്പിച്ച് വെള്ളം ലഭ്യമാക്കുവാനും വൈദ്യുതി കുടിശ്ശികയായതിനാല്‍ പ്രവര്‍ത്തിപ്പിക്കുവാന്‍ കഴിയാതെ നിലച്ചുപോയ മോട്ടോറും മോട്ടോര്‍ഷെഡും പുനരുദ്ധരിക്കുവാനും ആവശ്യമായ തുക ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമോ ;

(ബി)എങ്കില്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കാമോ ?

6140

രാസവളങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്ന പച്ചക്കറികളുടെ ദോഷങ്ങള്‍

ശ്രീ. സി. കെ. നാണു

,, ജോസ് തെറ്റയില്‍

,, മാത്യു റ്റി. തോമസ്

ശ്രീമതി ജമീലാ പ്രകാശം

രാസവളങ്ങള്‍ ഉപയോഗിച്ചു കൃഷി ചെയ്യുന്ന പച്ചക്കറികളുടെ ദോഷങ്ങളെ സംബന്ധിച്ച് വിശദമായ വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തില്‍ ജൈവകൃഷിക്ക് ആവശ്യമായ ജൈവവളത്തിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുവാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുണ്ടോ ?

6141

കൃഷിക്കാരന് ന്യായവിലയ്ക്ക് വളം

ശ്രീ.അബ്ദുറഹിമാന്‍ രണ്ടത്താണി

കൃഷിക്കാരന് ന്യായവിലയ്ക്ക് വളം ലഭ്യമാക്കുന്നതിന് ഏതെല്ലാം പദ്ധതികള്‍ ആണ് സര്‍ക്കാരിന്റെ പരിഗണനയിലുളളതെന്ന് വ്യക്തമാക്കാമോ ?

6142

രാസവളങ്ങളുടെ വില വര്‍ദ്ധനവ്

ശ്രീ. മുല്ലക്കര രത്നാകരന്‍

ശ്രീമതി ഇ. എസ്. ബിജി മോള്‍

ശ്രീ. വി. ശശി

,, ജി. എസ്. ജയലാല്‍

()രാസവളങ്ങളുടെ വില ക്രമാതീതമായി വര്‍ദ്ധിച്ചത് ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; ഉണ്ടെങ്കില്‍ കര്‍ഷകര്‍ ഉപയോഗിക്കുന്ന പ്രധാന വളങ്ങള്‍ക്ക് നിലവിലുണ്ടായിരുന്ന വിലയും ഇപ്പോഴുള്ള വിലയും തമ്മില്‍ താരതമ്മ്യം ചെയ്യുമോ ;

(ബി)ഈ വില വര്‍ദ്ധനവ് മൂലം ദുരിതത്തിലായ കര്‍ഷകരെ സഹായിക്കുന്നതിന് എന്തു നടപടികളാണ് സ്വീകരിച്ചു വരുന്നതെന്ന് വിശദമാക്കുമോ ?

6143

രാസവളങ്ങളുടെയും കീടനാശികളുടെയും ഗുണമേന്മ

ശ്രീ. കെ. ദാസന്‍

()സംസ്ഥാനത്ത് വിപണിയില്‍ നിലവാരമില്ലാത്ത രാസവസ്തുക്കളും നിരോധിത കീടനാശിനികളും വ്യാപകമായി വിറ്റഴിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇത് തടയാന്‍ സ്വീകരിച്ചിട്ടുള്ള നടപടികള്‍ എന്തെല്ലാമെന്ന് വ്യക്തമാക്കുമോ;

(ബി)ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന്റെ കീഴില്‍ രാസവസ്തുക്കളുടെയും കീടനാശിനികളുടെയും ഗുണമേന്മയും വിഷാംശവും പരിശോധിക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങള്‍ എന്തെല്ലാം;

(സി)ക്വാളിറ്റി കണ്‍ട്രോള്‍ സംവിധാനം നവീകരിക്കാന്‍ സ്വീകരിച്ച നടപടികള്‍ എന്തെല്ലാം വിശദമാക്കുമോ;

(ഡി)കോഴിക്കോട് ജില്ലയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ സംവിധാനം എവിടെയാണ് പ്രവര്‍ത്തിക്കുന്നത്;

()പലചരക്ക്/പച്ചക്കറി മാര്‍ക്കറ്റുകളില്‍ വില്പന നടത്തുന്ന പഴം പച്ചക്കറി എന്നിവയില്‍ തളിച്ചിരിക്കുന്ന കീടനാശിനിയുടെ വിഷാംശം പരിശോധിക്കാനും നടപടി എടുക്കാനും ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗത്തിന് അധികാരമുണ്ടോ; വ്യക്തമാക്കുമോ?

6144

സ്കൂളുകളിലെ ഹരിതസേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍

ശ്രീ. ഡൊമിനിക് പ്രസന്റേഷന്‍

,, കെ. ശിവദാസന്‍ നായര്‍

,, ലൂഡി ലൂയിസ്

,, . സി. ബാലകൃഷ്ണന്‍

()സ്കൂളുകളിലെ ഹരിത സേനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എന്തെല്ലാം; വിശദമാക്കുമോ;

(ബി)ഈ സേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതപ്പെടുത്തുന്നകാര്യം പരിഗണിക്കുമോ; വിശദാംശങ്ങള്‍ എന്തെല്ലാം;

(സി)ഇതിനായി എന്തെല്ലാം നപടികള്‍ എടുത്തിട്ടുണ്ട്;

6145

ഫോറം സ്റോറുകള്‍

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സംസ്ഥാനത്ത് ഫോറം സ്റോറുകള്‍ ഇല്ലാത്ത ജില്ലകളുണ്ടോ;

(ബി)എങ്കില്‍ ഏതൊക്കെ ജില്ലകളിലാണ് ഫോറം സ്റോറുകള്‍ ഇല്ലാത്തതെന്ന് വിശദമാക്കുമോ;

(സി)എങ്കില്‍ ഈ ജില്ലകളില്‍ ഫോറം സ്റോറുകള്‍ സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ; വിശദാംശങ്ങള്‍ അറിയിക്കുമോ?

6146

വീട്ടില്‍ ഒരു മാവ് പദ്ധതി’

ശ്രീ. ജി.സുധാകരന്‍

()സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ‘വീട്ടില്‍ ഒരു മാവ്’ പദ്ധതിയുടെ വിശദാംശം നല്‍കുമോ ;

(ബി)അമ്പലപ്പുഴ മണ്ഡലത്തില്‍ ഏതു ഗ്രാമപ്പഞ്ചായത്തിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അറിയിക്കുമോ ;

(സി)ഗുണമേന്മയുള്ള മാവിന്‍ തൈകള്‍ വിതരണം ചെയ്യാന്‍ എന്തു നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് വിശദമാക്കുമോ;

(ഡി)ഏത് ഏജന്‍സി വഴിയാണ് മാവിന്‍ തൈകള്‍ വികരണം ചെയ്യുന്നത് ; മാവിന്‍ തൈ വിതരണത്തിന് സ്വകാര്യ ഏജന്‍സികളെയോ നഴ്സറികളയോ ഏര്‍പ്പെടുത്തിയിട്ടുണ്ടോ ; ഉണ്ടെങ്കില്‍ വ്യക്തമാക്കുമോ ?

6147

കുട്ടനാട് നിയോജകമണ്ഡലത്തില്‍ 'വീട്ടില്‍ ഒരു മാവ'് പദ്ധതി

ശ്രീ.തോമസ ്ചാണ്ടി

()കുട്ടനാട് നിയോജക മണ്ഡലത്തില്‍ 'വീട്ടില്‍ ഒരു മാവ'് പദ്ധതി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ കീഴില്‍ തയ്യാറാക്കുന്നതിന് കൈനകരി പഞ്ചായത്തിന് ശുപാര്‍ശ ചെയ്തു സമര്‍പ്പിച്ച അപേക്ഷകളിന്‍മേല്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കുമോ ;

(ബി)പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുമോ ?

6148

ഒരു വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം

ശ്രീ. രാജു എബ്രഹാം

()ഒരു സെന്റ് ഭൂമിയെങ്കിലും ഉണ്ടെങ്കില്‍ ഒരു പച്ചക്കറിത്തോട്ടം നിര്‍ബന്ധമാക്കാന്‍ പദ്ധതി തയ്യാറാക്കുമോ;

(ബി)ഒരു വീട്ടില്‍ ഒരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കിയിട്ടുണ്ടോ;

(സി)പച്ചക്കറി വിത്തുകള്‍ എല്ലാ വീടുകളിലും എത്തിക്കുവാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുമോ;

(ഡി)വിത്തിനൊപ്പം കൂടുതല്‍ ജൈവവളങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമോ?

6149

ഹോര്‍ട്ടികോര്‍പ്പിന്റെ മരച്ചീനി സംഭരണം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()കാര്‍ഷിക വിപണിയില്‍ ഇടപെട്ട് സഹായം നല്‍കല്‍ പദ്ധതി പ്രകാരം 2011-12 ല്‍ ഹോര്‍ട്ടികോര്‍പ്പിന് മരച്ചീനി സംഭരണം നടത്തുന്നതിനായി എന്തു തുക ലഭിച്ചു;

(ബി)ഏതെല്ലാം ജില്ലകള്‍ കേന്ദ്രീകരിച്ചാണ് ഹോര്‍ട്ടികോര്‍പ്പ് ഇക്കാലയളവില്‍ മരച്ചീനി സംഭരണം നടത്തിയത്;

(സി)ഹോര്‍ട്ടികോര്‍പ്പിന് എത്രമാത്രം മരച്ചീനി സംഭരിക്കാന്‍ കഴിഞ്ഞു;

(ഡി)ഈ ഇനത്തില്‍ ഹോര്‍ട്ടികോര്‍പ്പ് എന്തു തുക ചെലവഴിച്ചു ?

6150

മരച്ചീനി സംഭരണം

ശ്രീ. എളമരം കരീം

()കര്‍ഷകരില്‍ നിന്നും മരച്ചീനി സംഭരിക്കുന്നതിന് 2011-12-ല്‍ ഹോര്‍ട്ടികോര്‍പ്പിനെക്കൂടാതെ മറ്റാരെയെല്ലാം ചുമതലപ്പെടുത്തിയിരുന്നു;

(ബി)ഹോര്‍ട്ടികോര്‍പ്പിന് ഈയിനത്തില്‍ എന്ത് തുകയാണ് 2011-12-ല്‍ വകയിരുത്തിയിരുന്നത്; ഏതെല്ലാം പദ്ധതിയിന്‍ കീഴിലാണ് ഈ തുക വകയിരുത്തിയിരുന്നത്;

(സി)ഹോര്‍ട്ടികോര്‍പ്പ് 2011-12-ല്‍ എത്രമാത്രം മരച്ചീനി സംഭരിച്ചു;

(ഡി)വകയിരുത്തിയതില്‍ എത്ര തുക 2011-12-ല്‍ ഇതിലേക്കായി ചെലവഴിച്ചു?

<<back

  next page>>

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.