UNSTARRED
 

QUESTIONS

  AND
  ANSWERS
   
   
   
   

 

 

 

 

  You are here: Business >13th KLA >5th Session>Unstarred Q & A

KERALA LEGISLATURE - UNSTARRED QUESTIONS AND ANSWERS

THIRTEENTH   KLA - 5th SESSION 

(To read Questions  please enable  unicode-Malayalam in your system)

(To read answers Please CLICK on the Title of the Questions)

  Answer  Provided    Answer  Not Yet Provided
Q. No

 Questions

6041

സംസ്ഥാനത്ത് നിലവിലുളള ദിനപ്പത്രങ്ങള്‍

ശ്രീ. സി.കെ.നാണു

,, ജോസ് തെറ്റയില്‍

()സംസ്ഥാനത്ത് നിലവിലുളള ദിനപ്പത്രങ്ങള്‍ ഏതെല്ലാം ; വ്യക്തമാക്കുമോ;

(ബി)ഇവയില്‍ സ്വാതന്ത്യ്രസമരകാലത്ത് ആരംഭിച്ച് ഇന്നും നിലവിലുളള പത്രങ്ങള്‍ ഏതെല്ലാം;

(സി)ഇവ ആരംഭിച്ചത് ആരൊക്കെയായിരുന്നു ?

6042

കബളിപ്പിക്കുന്ന പരസ്യങ്ങള്‍

ശ്രീമതി കെ. കെ. ലതിക

()ജനങ്ങളെ വ്യാമോഹിപ്പിക്കുന്ന തരത്തില്‍ പരസ്യം നല്‍കി മരുന്നുകള്‍, ഉല്‍പ്പന്നങ്ങള്‍ മുതലായവ വിറ്റഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)വിദേശത്തും സ്വദേശത്തും തൊഴില്‍ വാഗ്ദാനം ചെയ്യുന്ന പരസ്യങ്ങള്‍ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(സി)ഇത്തരം പരസ്യങ്ങളാല്‍ കബളിപ്പിക്കപ്പെടുന്നവര്‍ക്ക് ഇത് പ്രസിദ്ധീകരിക്കുന്ന പത്ര-ദൃശ്യമാധ്യമങ്ങള്‍ക്കെതിരെ പരാതിപ്പെടുന്നതിന് നിയമ വ്യവസ്ഥയുണ്ടോ;

(ഡി)ഇല്ലെങ്കില്‍ ഇതിനെതിരെ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുക എന്ന് വ്യക്തമാക്കുമോ?

6043

കേബിള്‍ ടി. വി. മേഖലയിലെ പ്രതിസന്ധി

ശ്രീമതി കെ. കെ. ലതിക

()സ്വയംതൊഴില്‍ പ്രകാരം കേബിള്‍ ടി. വി. നെറ്റ് വര്‍ക്ക് നടത്തുന്ന സംരംഭകരെ സഹായിക്കുന്നതിന് എന്തെങ്കിലും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടോ;

(ബി)ഇല്ലെങ്കില്‍ പ്രസ്തുത മേഖലയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് നടപടികള്‍ സ്വീകരിക്കുമോ;

(സി)കേബിള്‍ ടി. വി. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാനെറ്റ് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ എന്ന ബോംബെ റെഹേജാ ഗ്രൂപ്പ് കമ്പനിക്കെതിരെ ഈ മേഖലയിലുള്ള ആരെങ്കിലും പരാതി നല്‍കിയിട്ടുണ്ടോ; ഉണ്ടെങ്കില്‍ ഇതിനെതിരെ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

6044

സി-ഡിറ്റ് സമര്‍പ്പിച്ച പദ്ധതികള്‍

ശ്രീ. ബി. സത്യന്‍

()2011-12 വര്‍ഷത്തില്‍ സി-ഡിറ്റ് സമര്‍പ്പിച്ച ഏതെല്ലാം പദ്ധതികള്‍ ക്കാണ് അഡീഷണല്‍ സെന്‍ട്രല്‍ അസിസ്റന്‍സ് ലഭ്യമായിട്ടുള്ളത് എന്ന് വ്യക്തമാക്കാമോ;

(ബി)അനുവദിക്കപ്പെട്ടിട്ടുള്ള സഹായം സി-ഡിറ്റിന് കൈമാറി യിട്ടുണ്ടോ;

(സി)പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക വിനിയോഗത്തിന് ധനകാര്യ വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടോ; വ്യക്തമാക്കാമോ?

6045

സി-ഡിറ്റിലെ റീസ്ട്രക്ച്ചറിംഗ്

ശ്രീ. ബി. സത്യന്‍

()സി-ഡിറ്റില്‍ റീസ്ട്രക്ച്ചറിംഗ് നടപടിയുടെ ഭാഗമായി പദവിമാറ്റം നല്‍കിയതില്‍ സംവരണതത്വം പാലിച്ചിട്ടുണ്ടോ; വ്യക്തമാക്കാമോ;

(ബി)സംവരണതത്വം പാലിച്ചിട്ടില്ലെങ്കില്‍ നടത്തിയ റീസ്ട്രക്ചറിംഗ് നടപടികള്‍ പിന്‍വലിക്കുമോ;

(സി)പട്ടികജാതി-വര്‍ഗ്ഗവിഭാഗത്തില്‍പ്പെട്ടവരെ നിലവിലെ ചുമതലകളില്‍ നിന്നും മാറ്റുകയോ തരംതാഴ്ത്തുകയോ ചെയ്തിട്ടുണ്ടോ;

(സി)ഏതെല്ലാം പദ്ധതികളില്‍ നിന്നും ആരെയൊക്കെയാണ് മാറ്റിയിട്ടുളളത്; പ്രസ്തുത കാരണമുള്‍പ്പെടെ വിശദമാക്കാമോ ?

6046

സി-ഡിറ്റിലെ നിയമനം

ശ്രീ. എളമരം കരീം

()ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സി-ഡിറ്റില്‍ എത്ര ട്രെയിനി നിയമനവും എത്ര സ്ഥിരം നിയമനവും നടന്നു;വ്യക്തമാക്കാമോ;

(ബി)സി-ഡിറ്റില്‍ നടത്തുന്ന നിയമനങ്ങള്‍ക്ക് സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി നേടണമെന്ന ഉത്തരവ് നിലവിലുണ്ടോ:

(സി)സി-ഡിറ്റില്‍ ഇപ്പോള്‍ നടത്തിയ നിയമനങ്ങള്‍ക്ക് അനുമതി തേടിയിട്ടുണ്ടോ;

(ഡി)വിവിധ സ്ഥാപനങ്ങളില്‍ നിന്നും റിട്ടയര്‍ ചെയ്ത എത്ര പേരെ ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സി-ഡിറ്റില്‍ നിയമിച്ചുവെന്നറിയിക്കാമോ ?

6047

സി-ഡിറ്റിലെ ടെക്നോളജി എക്സ്റന്‍ഷന്‍ ടീമിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസം

ശ്രീ. കെ. കുഞ്ഞിരാമന്‍ (ഉദുമ)

()സി-ഡിറ്റിലെ ടെക്നോളജി എക്സ്റന്‍ഷന്‍ ടീമിന്റെ ഔദ്യോഗിക ഇ-മെയില്‍ വിലാസം മാറ്റി പകരം ഏതെങ്കിലും ജീവനക്കാരന്റെ സ്വകാര്യ ഇ-മെയില്‍ വിലാസമാക്കി ഡയറക്ടര്‍ ഉത്തരവ് ഇറക്കിയിട്ടുണ്ടോ; വിശദാംശങ്ങള്‍ അറിയിക്കുമോ;

(ബി)എങ്കില്‍ ഈ ജീവനക്കാരന്‍ ഏതെങ്കിലും യൂണിയന്റെ ഭാരവാഹിയാണോ; എങ്കില്‍ ഏത് യൂണിയന്റെ ഭാരവാഹിയാണെന്ന് അറിയിക്കുമോ;

(സി)ഔദ്യോഗിക ഇ-മെയില്‍ വിലാസം മാറ്റി പകരം ജീവനക്കാരന്റെ സ്വകാര്യ ഇ-മെയില്‍ വിലാസമാക്കി ഡയറക്ടര്‍ പ്രസ്തുത ഉത്തരവ് ഇറക്കാനുണ്ടായ കാരണം വിശദമാക്കുമോ?

6048

സി-ഡിറ്റിലെ പ്രതിസന്ധി

ശ്രീ. വി. ശിവന്‍കുട്ടി

,, എസ്. രാജേന്ദ്രന്‍

ശ്രീമതി പി. അയിഷാ പോറ്റി

ശ്രീ. റ്റി. വി. രാജേഷ്

()2011-2012 സാമ്പത്തിക വര്‍ഷം സി-ഡിറ്റിന് എന്തു തുക അനുവദിച്ചിട്ടുണ്ട്;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റശേഷം എന്തെല്ലാം പുതിയ പദ്ധതികളാണ് സി-ഡിറ്റിനു വേണ്ടി അനുവദിച്ചത്;

(സി)കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കരുതല്‍ ധനശേഖരത്തില്‍ നിന്നാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് എന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ; എങ്കില്‍ ഇത് പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിച്ചുവെന്ന് വിശദമാക്കാമോ ;

(ഡി)സി-ഡിറ്റ് ഏറ്റെടുത്തിട്ടുള്ള ഏതെങ്കിലും പദ്ധതികള്‍ നടപ്പാക്കാനാകാതെ മുടങ്ങിക്കിടക്കുന്നുണ്ടോ; വിശദാംശങ്ങള്‍ നല്‍കാമോ ?

6049

സി-ഡിറ്റിലെ വാഹനം

ശ്രീ. കെ. കുഞ്ഞിരാമന്‍(ഉദുമ)

()സി-ഡിറ്റില്‍ 2011 ആഗസ്റിനും 2012 മാര്‍ച്ച് 31നുമകം ഒരു പുതിയ ഇന്നോവ കാര്‍ ഔദ്യോഗികാവശ്യത്തിനായി വാങ്ങി യിട്ടുണ്ടോ; ഇതിനായി ഡീലര്‍ നല്‍കിയ ഇന്‍വോയിസ് എത്ര രൂപയുടേതായിരുന്നുവെന്നും വിശദമാക്കാമോ;

(ബി)പര്‍ച്ചേസ് ഓഡറില്‍ ഏത് നിറത്തിലുള്ള കാര്‍ ആണ് ആവശ്യപ്പെട്ടിരുന്നതെന്നും ഇതിന്റെ വില എത്രയാണെന്നും അറിയി ക്കാമോ;

(സി)പര്‍ച്ചേസ് ഓഡറില്‍ ആവശ്യപ്പെട്ടിരുന്ന നിറത്തിലുള്ള കാര്‍ തന്നെയാണോ സി-ഡിറ്റ് വാങ്ങിയത്; ഇല്ലെങ്കില്‍ നിറം മാറ്റി വാങ്ങുന്നതിനുണ്ടായ കാരണം എന്താണെന്ന് വിശദമാക്കാമോ;

(ഡി)പര്‍ച്ചേസ് ഓഡറില്‍ ആവശ്യപ്പെട്ടിരുന്ന നിറത്തിലുള്ള കാര്‍ മാറ്റി മറ്റൊരു നിറത്തിലുള്ള കാര്‍ വാങ്ങിയതില്‍ സി-ഡിറ്റിന് അധിക സാമ്പത്തിക ബാധ്യത വന്നിട്ടുണ്ടോ; എങ്കില്‍ എത്ര രൂപയാണ് വന്നിട്ടുള്ളതെന്ന് അറിയിക്കാമോ;

()സി-ഡിറ്റ് നല്‍കിയ പര്‍ച്ചേസ് ഓഡര്‍, ഇന്‍വോയിസ് ഇത് സംബന്ധിച്ച മറ്റ് നടപടിക്രമങ്ങളുടെ രേഖാ പകര്‍പ്പ് എന്നിവ ലഭ്യമാക്കാമോ?

6050

ആദ്യ പ്രവാസി പുനരധിവാസ പദ്ധതി

ശ്രീ. പാലോട് രവി

,, സണ്ണി ജോസഫ്

,, ലൂഡി ലൂയിസ്

()ആദ്യ പ്രവാസി പുനരധിവാസ പദ്ധതിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ എന്തെല്ലാം;

(ബി)വിദേശത്തു നിന്ന് തിരിച്ചുവന്ന പ്രവാസികളുടെ ക്ഷേമത്തിനായി എന്തെല്ലാം കാര്യങ്ങളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്;

(സി)പ്രസ്തുത പദ്ധതി എന്ന് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്;

(ഡി)ഏതെല്ലാം ഏജന്‍സികളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്;

()പദ്ധതിയെക്കുറിച്ച് ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമോ?

6051

സേവന നികുതി, കേന്ദ്രത്തില്‍ സമ്മര്‍ദം

ശ്രീ. . പി. ജയരാജന്‍

()സംസ്ഥാനത്തെ പ്രവാസി മലയാളികളുടെ എണ്ണം എത്രയെന്ന് വ്യക്തമാക്കുമോ ;

(ബി)പ്രവാസിമലയാളികള്‍ ഒരു വര്‍ഷം ശരാശരി എന്ത് തുക നാട്ടിലേയ്ക്ക് അയയ്ക്കുന്നുണ്ടെന്നും പ്രസ്തുത തുക കേരളത്തിന്റെ ജി.ഡി.പി.-യുടെ എത്ര ശതമാനം വരുമെന്നുമാണ് കണ്ടെത്തിയിട്ടുള്ളത് ;

(സി)പ്രവാസിമലയാളികള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന തുകയ്ക്ക് സേവനനികുതി ചുമത്തുന്നത് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്നും സേവനനികുതി എത്ര ശതമാനമാണെന്നും വ്യക്തമാക്കുമോ ;

(ഡി)സേവനനികുതി ചുമത്തിയ കേന്ദ്രഗവണ്‍മെന്റ് നടപടി പിന്‍വലിപ്പിക്കുവാന്‍ സംസ്ഥാന ഗവണ്‍മെന്റ് എന്തെങ്കിലും ഇടപെടല്‍ നടത്തിയിട്ടുണ്ടോയെന്ന് അറിയിക്കുമോ; ഇതുമായി ബന്ധപ്പെട്ട് കേന്ദ്രഗവണ്‍മെന്റിലേയ്ക്ക് കത്തയച്ചിട്ടുണ്ടെങ്കില്‍ പ്രസ്തുത കത്തിന്റെ പകര്‍പ്പ് ലഭ്യമാക്കുമോ ?

6052

നോര്‍ക്ക-റൂട്ട്സിന്റെ കീഴില്‍ പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം

ശ്രീ. റ്റി.എ അഹമ്മദ് കബീര്‍

()പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാമിനെക്കുറിച്ച് വിശദമാക്കുമോ;

(ബി)സംസ്ഥാനത്ത് നോര്‍ക്ക-റൂട്ട്സിന്റെ കീഴില്‍ എത്ര സ്ഥാപനങ്ങളാണ് പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം നടത്തുന്നതെന്ന് ജില്ല തിരിച്ച് വ്യക്തമാക്കുമോ;

(സി)മലപ്പുറം ജില്ലയില്‍ നോര്‍ക്ക റൂട്ട്സിന്റെ കീഴില്‍ പ്രീഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ പ്രോഗ്രാം ആരംഭിക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ഡി)ഉണ്ടെങ്കില്‍ പ്രസ്തുത പ്രോഗ്രാം സെന്റര്‍ മലപ്പുറം ജില്ലയിലെ മങ്കടയില്‍ ആരംഭിക്കുന്ന കാര്യം പരിഗണിക്കുമോ?

6053

പ്രവാസി ലീഗല്‍ എയ്ഡ്സെല്‍ പ്രവര്‍ത്തനം

ശ്രീ. . കെ. ബാലന്‍

()2011-12 ബഡ്ജറ്റില്‍ പ്രഖ്യാപിച്ച പ്രവാസി ലീഗല്‍ എയ്ഡ്സെല്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എവിടെയാണ് സെല്‍ പ്രവര്‍ത്തിക്കുന്നത് ; സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ എപ്രകാരമാണെന്ന് വ്യക്തമാക്കുമോ ;

(ബി)കഴിഞ്ഞ ബഡ്ജറ്റില്‍ പ്രഖ്യാപിച്ച 24 മണിക്കൂറും ഹെല്‍പ്പുലൈന്‍ സേവനം ലഭ്യമാക്കുന്ന ബിസിനസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ടോ ; ഉണ്ടെങ്കില്‍ എവിടെയാണ് പ്രവര്‍ത്തനം ആരംഭിച്ചത് ; പ്രസ്തുത സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമാണെന്ന് വിശദമാക്കുമോ ?

6054

വിദേശരാജ്യങ്ങളിലെ തൊഴിലവസരങ്ങള്‍ കുറയുന്ന സാഹചര്യം

ശ്രീ.കെ. അജിത്

()അന്യരാജ്യക്കാര്‍ക്കുള്ള തൊഴിലവസരങ്ങള്‍ വിദേശങ്ങളില്‍ കുറയുന്നുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ; എങ്കില്‍ ഇത് പരിഹരിക്കുവാന്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നത്;

(ബി)പ്രവാസി കേരളീയരുടെ പെന്‍ഷന്‍ പദ്ധതിയുടെ പുരോഗതി വ്യക്തമാക്കാമോ ?

6055

നോര്‍ക്ക മുഖേനയുള്ള ചികിത്സാ ധനസഹായം

ശ്രീ. വി. ചെന്താമരാക്ഷന്‍

()പ്രവാസികളുടെ ഏതെല്ലാം അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കാണ് നോര്‍ക്ക വകുപ്പ് ധനസഹായം അനുവദിക്കുന്നത്; വിശദമാക്കുമോ;

(ബി)പ്രസ്തുത ധനസഹായത്തിനായി സമര്‍പ്പിക്കുന്ന അപേക്ഷയോടൊപ്പം നല്‍കേണ്ട രേഖകള്‍ ഏതെല്ലാമാണെന്ന് വിശദമാക്കുമോ?

6056

ഗള്‍ഫ് മേഖലയിലേക്കുള്ള വിമാനക്കൂലി ഏകീകരിക്കാന്‍ നടപടി

ശ്രീ. ജി. സുധാകരന്‍

()ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള വിമാനക്കൂലി എയര്‍ഇന്ത്യ അമിതമായി വര്‍ദ്ധിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ഗള്‍ഫ് മലയാളികളുടെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാന്‍ എന്തുനടപടിയാണ് സ്വീകരിച്ചിട്ടുള്ളത്;

(സി)എയര്‍ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള യാത്രയ്ക്ക് ഈടാക്കുന്ന ചാര്‍ജ്ജ് ഏകീകരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(ഡി)ഇക്കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ നടപടി സ്വീകരിക്കുമോ?

6057

വിമാനയാത്രക്കൂലി വര്‍ദ്ധനവ്

ശ്രീ. റ്റി. വി. രാജേഷ്

എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ റദ്ദു ചെയ്തതുമൂലം പ്രൈവറ്റ് എയര്‍ ലൈന്‍സുകള്‍ വന്‍തോതില്‍ ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ ;

6058

പ്രവാസികളും സംസ്ഥാന സമ്പദ്ഘടനയും

ശ്രീമതി കെ.എസ്. സലീഖ

()വിവിധ വിദേശ രാജ്യങ്ങളില്‍ എത്ര കേരളീയര്‍ ജോലി ചെയ്യുന്നു ണ്ടെന്നും ഇത് സംസ്ഥാന സമ്പദ്ഘടനയില്‍ എന്തുമാത്രം നേട്ടമുണ്ടാക്കുന്നുണ്ടെന്നും വ്യക്തമാക്കുമോ;

(ബി)സംസ്ഥാനത്തെ ബാങ്കുകളിലൂടെ പ്രതിവര്‍ഷം എത്ര കോടി രൂപയുടെ ക്രയവിക്രയമാണ് നടക്കുന്നതെന്ന് വ്യക്തമാക്കാമോ;

(സി)പ്രവാസികള്‍ നാട്ടിലേയ്ക്ക് അയയ്ക്കുന്ന പണത്തിന് കേന്ദ്രസര്‍ക്കാര്‍ സേവന നികുതി ഏര്‍പ്പെടുത്തുന്ന കാര്യം സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച ചെയ്തുവോ; വിശദമാക്കുമോ;

(ഡി)പ്രവാസികള്‍ അയയ്ക്കുന്ന തുകയ്ക്കുള്ള ബാങ്ക് ചാര്‍ജിന്റെ 12.36 ശതമാനം നികുതിയായി ഈടാക്കാനുള്ള കേന്ദ്ര തീരുമാനം പിന്‍വലിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എന്തൊക്കെ നടപടികള്‍ സ്വീകരിച്ചുവെന്ന് വ്യക്തമാക്കുമോ?

6059

പ്രവാസി കേരളീയ ക്ഷേമ വകുപ്പ്’

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സ്വദേശത്തും വിദേശത്തുമുള്ള വിവിധ പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഊര്‍ജ്ജിതപ്പെടുത്തുന്നതിനും സഹായകമാകുന്ന ‘പ്രവാസി കേരളീയ ക്ഷേമ വകുപ്പ്’ രൂപീകരിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത വകുപ്പ് രൂപീകരിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കുമോ?

6060

പ്രവാസിക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി

ശ്രീ.റ്റി.. അഹമ്മദ് കബീര്‍

()പ്രവാസി ക്ഷേമനിധിയില്‍ അംഗമാകുന്നതിനുള്ള പ്രായപരിധി 18-60 വയസ് ആക്കുന്ന കാര്യം പരിഗണനയിലുണ്ടോ;

(ബി)ഉണ്ടെങ്കില്‍ ആയത് അടിയന്തിരമായി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിക്കുമോ ?

(സി)പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകള്‍ പരിഗണനയിലുണ്ടോ;

(ഡി)ഇല്ലെങ്കില്‍ കൂടുതല്‍ പ്രവാസികളുള്ള ജില്ലകളിലെങ്കിലും റീജിയണല്‍ ഓഫീസുകള്‍ ആരംഭിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കുമോ ?

6061

പ്രവാസികള്‍ അയയ്ക്കുന്ന പണത്തിന് സേവന നികുതി

ശ്രീ. പി. ഉബൈദുളള

()പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് സേവന നികുതി ഏര്‍പ്പെടുത്താനുളള കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ടോ;

(ബി)പ്രസ്തുത തീരുമാനം മലയാളികളെയാണ് ഏറെ ബാധിക്കുക എന്നതിനാല്‍ ആയത് പിന്‍വലിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് നടപടി സ്വീകരിക്കുമോ ?

6062

വിമാനത്താവളങ്ങളില്‍ നോര്‍ക്ക ലെയ്സണ്‍ ഓഫീസുകള്‍

ശ്രീ. റ്റി. . അഹമ്മദ് കബീര്‍

()സ്വദേശത്തെയും മലയാളികള്‍ ധാരാളമായി അധിവസിക്കുന്ന വിദേശരാജ്യങ്ങളിലെയും വിമാനത്താവളങ്ങളോടനുബന്ധിച്ച് നോര്‍ക്കയുടെ ലെയ്സണ്‍ ഓഫീസുകള്‍ ആരംഭിക്കണമെന്ന ആവശ്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)ഉണ്ടെങ്കില്‍ അവ അടിയന്തിരമായി ആരംഭിക്കുവാനും പ്രവാസി ക്ഷേമനിധി പദ്ധതിയെക്കുറിച്ചും, മറ്റ് ആനുകൂല്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ പ്രസ്തുത ലെയ്സണ്‍ ഓഫീസുകളില്‍ നിന്നും മലയാളികള്‍ക്ക് ലഭ്യമാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമോ?

6063

പ്രവാസികളുടെ യാത്രാപ്ര ശ്നങ്ങള്‍

ശീ. വി. എസ്. സുനില്‍ കുമാര്‍

,, വി. ശശി

,, . കെ. വിജയന്‍

,, പി. തിലോത്തമന്‍

()എയര്‍ ഇന്‍ഡ്യ പണിമുടക്കിനെ തുടര്‍ന്ന് ഗള്‍ഫ് നാടുകള്‍ അടക്കമുള്ള രാജ്യങ്ങളിലെ മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ എയര്‍ ഇന്‍ഡ്യാ സര്‍വ്വീസുകളില്‍ നല്ലൊരു ഭാഗം റദ്ദാക്കുന്നതും, മറ്റ് വിമാന കമ്പനികള്‍ യാത്രാ നിരക്ക് അറുനൂറ് ശതമാനം വരെ വര്‍ദ്ധിപ്പിക്കുന്നതും മൂലമുണ്ടാകുന്ന പ്രയാസങ്ങളില്‍ നിന്നും മലയാളികളെ സംരക്ഷിക്കുന്നതിന് എന്തെല്ലാം നടപടികളെടുത്തുവരുന്നുണ്ടെന്ന് വ്യക്തമാക്കുമോ;

(സി)യാത്രാനിരക്കുകള്‍ കുറയ്ക്കുന്നതിന് ഗള്‍ഫ് മേഖലയില്‍ നിന്ന് കൂടുതല്‍ എയര്‍ ഇന്‍ഡ്യാ സര്‍വ്വീസുകള്‍ ആരംഭിക്കുന്നതിന് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമോ?

6064

പ്രവാസി ക്ഷേമനിധിയിലെ അംഗസംഖ്യ

ശ്രീ. ബാബു എം. പാലിശ്ശേരി

പ്രവാസികള്‍ക്കായുള്ള ക്ഷേമനിധി നിലവില്‍ വന്നത് എന്നാണ് ; പ്രസ്തുത ക്ഷേമനിധിയില്‍ എത്ര അംഗങ്ങള്‍ ഉണ്ട് ?

6065

പ്രവാസിക്ഷേമനിധിയിലെ സര്‍ക്കാര്‍ വിഹിതം

ശ്രീ. പി. ശ്രീരാമകൃഷ്ണന്‍

()മുംബൈ നോര്‍ക്ക റൂട്ട്സ് കാര്യാലയത്തില്‍ കഴിഞ്ഞ ജനുവരി മുതല്‍ ഉത്തരവാദപ്പെട്ട മേധാവി ഇല്ലാതിരുന്നതും തുടര്‍ന്ന് പെന്‍ഷന്‍ ആവാറായ ഉദ്യോഗസ്ഥനെ നിയമിച്ചതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)എങ്കില്‍ പ്രസ്തുത ഓഫീസിന്റെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമോ;

(സി)മറുനാടന്‍ മലയാളികള്‍ക്ക് കേരളത്തിനു പുറത്ത് പ്രവാസിക്ഷേമനിധിയില്‍ ചേരാമെന്നിരിക്കെ കേരളത്തില്‍ ബ്രാഞ്ചുകളുള്ള എല്ലാ ഷെഡ്യൂള്‍ഡ് ബാങ്കുകളിലും ക്ഷേമനിധി തുക അടയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമോ;

(ഡി)വന്‍നഗരങ്ങളില്‍ ജീവിക്കുന്ന മറുനാടന്‍ മലയാളികളുടെ ജീവിതച്ചെലവിനാനുപാതികമായി സര്‍ക്കാരിന്റെ ഒരു വിഹിതം ഈ ക്ഷേമനിധിയില്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കുമോ; വിശദമാക്കാമോ?

6066

ഗള്‍ഫിലെ മലയാളി തടവുകാര്‍

ശ്രീമതി കെ. എസ്. സലീഖ

()ഗള്‍ഫ് രാജ്യങ്ങളില്‍ വിവിധ ജയിലുകളില്‍ കഴിയുന്ന മലയാളികള്‍ എത്രയാണ്; ഏതൊക്കെ രാജ്യങ്ങളിലായി എത്ര പേര്‍ വീതം ഉണ്ടെന്ന് വെളിപ്പെടുത്തുമോ;

(ബി)ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം നാളിതുവരെ എത്ര പേരെ ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ ജയിലുകളില്‍ നിന്നും മോചിതരാക്കി സംസ്ഥാനത്ത് എത്തിക്കാന്‍ സാധിച്ചുവെന്ന് വ്യക്തമാക്കുമോ;

(സി)വിവിധ കാരണത്താല്‍ ഇത്തരത്തില്‍ ജയിലില്‍ കഴിയുന്ന മലയാളികളെ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചുവരുന്നതെന്ന് വ്യക്തമാക്കുമോ;

(ഡി)വിവിധ കാരണങ്ങളാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മരണപ്പെടുന്ന മലയാളികളെ നാട്ടില്‍ പെട്ടെന്ന് എത്തിക്കുന്നതിന് എന്തൊക്കെ നടപടികള്‍ സ്വീകരിക്കുവാന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന് വ്യക്തമാക്കുമോ; ഇവരുടെ കുടുംബങ്ങള്‍ക്ക് എപ്രകാരമുള്ള സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുവെന്നും വ്യക്തമാക്കുമോ?

6067

മുംബൈ മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍

ശ്രീ.റ്റി.വി. രാജേഷ്

()മുംബൈ മലയാളികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും നിവേദനം ലഭിച്ചിട്ടുണ്ടോ; എങ്കില്‍ ആയതിന്മേല്‍ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്;

(ബി)പുതുതലമുറയെ ലക്ഷ്യമാക്കി ആരംഭിച്ച മലയാളി മിഷന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ നടപടി സ്വീകരിക്കുമോ;

(സി)പ്രവാസി ക്ഷേമനിധിയില്‍ അംഗത്വത്തിനുള്ള നടപടികള്‍ ലളിതമാക്കുന്നതിനും വന്‍നഗരങ്ങളിലെ ജീവിതച്ചെലവുകള്‍ കണക്കിലെടുത്ത് ക്ഷേമനിധിയില്‍ നിന്നുള്ള ആനുകൂല്യങ്ങളില്‍ വര്‍ദ്ധനവ് നല്‍കുന്നതിനും ഉദ്ദേശിക്കുന്നുണ്ടോ ?

6068

മുംബൈയിലെ നോര്‍ക്ക ഓഫീസിന്റെ പ്രവര്‍ത്തനം

ശ്രീ. റ്റി. വി. രാജേഷ്

()മുംബൈയിലെ നോര്‍ക്ക ഓഫീസിന്റെ പ്രവര്‍ത്തനം മലയാളികള്‍ക്ക് ഉപകരിക്കുംവിധം കാര്യക്ഷമമല്ല എന്നുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ;

(ബി)മുംബൈയിലെ കേരള ഹൌസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി മലയാളി സംഘടനകള്‍ക്കും മലയാളിക്കൂട്ടായ്മകള്‍ക്കും മിതമായ നിരക്കില്‍ വാടകയ്ക്ക് നല്‍കുവാനുള്ള നടപടി സ്വീകരിക്കുമോ?

6069

എന്‍.ആര്‍.കെ ഇന്‍ഷ്വറന്‍സ് പദ്ധതി

ശ്രീ. റ്റി. വി. രാജേഷ്

നോര്‍ക്ക റൂട്ട്സ് എന്‍.ആര്‍.കെ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ വിശദാംശം നല്‍കുമോ?

<<back

 

                                                                                                                     

 

Website maintained by Information System Section, Kerala Legislative Assembly, Thiruvananthapuram.